Saturday 7 March 2009

46 - ദിവാസ്വപ്നം

പൗലോ കൊയ് ലോ - പോര്‍ട്ടോ ബെല്ലോയിലെ മന്ത്രവാദിനി പൗലോ കൊയ് ലോ - സഹീര്‍ പൗലോ കൊയ് ലോ - ഫിഫ്ത് മൗണ്ടന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് - ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ആമോസ് ഓസ് - ഫിമ ഡി. എച്. ലോറന്‍സ് - ലേഡി ചാറ്റര്‍ ലിയുടെ കാമുകന്‍ ഓര്‍ഹന്‍ പാമുക് - ചുവപ്പാണെന്റെ പേര് എല്‍ഫ്രഡ് യല്‍നക് - ലസ്റ്റ് എസ്. കെ. പൊറ്റെക്കാട്ട് - ഒട്ടകവും മറ്റ് പ്രധാന കഥകളും വി.കെ.എന്‍. - പയ്യന്‍ കഥകള്‍ മലയാറ്റൂര്‍ - സര്‍വീസ് സ്റ്റോറി ഒ. വി. വിജയന്‍ - ധര്‍മ്മപുരാണം എം. ടി. - നിന്റെ ഒര്‍മ്മയ്ക്ക് ടി. പത്മനാഭന്‍ - പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി ടി. പത്മനാഭന്‍ - ഗൗരി എം. മുകുന്ദന്‍ - ദൈവത്തിന്റെ വികൃതികള്‍ കാക്കനാടന്‍ - എന്റെ പ്രിയപ്പെട്ട കഥകള്‍ എന്‍. എസ്. മാധവന്‍ - ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള - നഷ്ടജാതകം സാറാ തോമസ് - നാര്‍മടിപ്പുടവ സക്കറിയ - ജോസഫ് ഒരു പുരോഹിതന്‍ ആനന്ദ് - പരിണാമത്തിന്റെ ഭൂതങ്ങള്‍ ആനന്ദ് - ചരിത്രകാണ്ഡം മാനസി - മാനസിയുടെ കഥകള്‍ ഡോ. രാധിക സി. നായര്‍ - സമകാലിക സാഹിത്യ സിദ്ധാന്തം മാധവിക്കുട്ടി - ബാല്യകാലസ്മരണകള്‍ മാധവിക്കുട്ടി - നീര്‍മാതളം പൂത്തകാലം പി. വത്സല - ആരണ്യകാണ്ഡം സി.വി. ബാലകൃഷ്ണന്‍ - ആമേന്‍ ആമേന്‍ സുഭാഷ് ചന്ദ്രന്‍ - തല്‍പം സുഭാഷ് ചന്ദ്രന്‍ - പറുദീസാ നഷ്ടം സന്തോഷ് എച്ചിക്കാനം - കൊമാല അശോകന്‍ ചരുവില്‍ - കങ്കാരുനൃത്തം വി. എസ്. അനില്‍കുമാര്‍ - മണ്ണുതിന്നുന്നവര്‍ എബ്രഹാം മാത്യു - ജാതി ജാതിയോടു പറയുന്നത് കെ. എം. മാത്യു - എട്ടാമത്തെ മോതിരം എം. സി. ചാക്കോ - മെക്സിക്കോ ചരിത്രം ഉറങ്ങുന്ന ഭൂമി ഇയാന്‍ സിഡാവേ & സാറാ ഹോഗെറ്റ് - ഡ്രോയിംഗ് ജോണ്‍ ഫ്രീമാന്‍ - ഫോട്ടോഗ്രാഫേഴ്സ് മാനുവല്‍ സ്റ്റീവ് യംഗ് - ബേര്‍ഡ് ഫോട്ടോഗ്രാഫി ബാരീ തോമസ് - ഫൊട്ടൊഗ്രഫേഴ്സ് ഗൈഡ് റ്റു ഫോട്ടോഷോപ്പ് സി. ഡൊളോറസ് കണ്ണമ്പുഴ - വീട്ടമ്മയ്ക്കൊരു കൈത്തോഴി മിസ്സിസ് കെ. എം. മാത്യു - ആരോഗ്യപോഷിണി ചന്ദ്ര പദ്മനാഭന്‍ - ദക്ഷിണേന്ത്യന്‍ പാചകം ടാനി ബെയ്ഗ് - ബ്രേയ്ക് ഫാസ്റ്റ് ആന്‍ഡ് ബ്രഞ്ച് ഗൈഡ് റ്റു ഹെല്‍ത്തി റെസ്റ്റൊറന്‍റ്റ് ഈറ്റിംഗ് ക്യാറ്റിക്കിസം ഓഫ് ദി കാത്തലിക് ചര്‍ച്ച് 19 സി.എഫ്.ആര്‍ ഡി.സി. ബാലപാഠം കുട്ടികളുടെ സയന്‍സ് കിറ്റ് സൗരയൂഥം കുറുക്കന്മാര്‍ ബെഡ് ടൈം സ്റ്റോറീസ് കളഞ്ഞുപോയ ശബ്ദം ബട്ടര്‍ഫ്ലൈ കിസ്സസ് പഞ്ചതന്ത്രകഥകള്‍
ഒരാദ്യകാല അമെരിക്കൻ മലയാളി ബ്ലോഗർ

113 comments:

  1. ദിപ്പോ റീലൊക്കേറ്റ് ചെയ്ത ആളാണ്. നാട്ടില്‍ നിന്നു വരുമ്പോള്‍ തനിക്കും ഭാര്യക്കും മകള്‍ക്കും വായിക്കാന്‍ വാങ്ങിയ ഒരു ബാച്ച് ബ്രാന്‍ഡ് ന്യൂ പുസ്തകങ്ങളേയുള്ളു. ഹും റോബിയുടെ തൊഴിലുമായി ഒത്തു പോകുന്നില്ലല്ലോ. എനിവേ ഓഫടിക്കാനെങ്കിലും ഉപകരിക്കും

    എന്റെ വോട്ട് റോബി കുര്യന്

    ReplyDelete
  2. പുസ്തകങ്ങളുടെ പേരും എഴുത്തുകാരുടെ പേരും മാറിപോയിട്ടുണ്ടല്ലോ

    ReplyDelete
  3. ഫോട്ടോഗ്രാഫി ഉള്ളതിനാല്‍ ഞാന്‍ മന്‍ജീത് കുട്ട്യേടത്തിയുടെ ബുക്കുകളും ഷെല്‍ഫില്‍ ഉള്ളതിനാല്‍ കുട്ട്യേടത്തിയുടെ പേരും വേണമെങ്കില്‍ കൂടെ കൂട്ടുക

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. റോബിയായിരുന്നെങ്കില്‍ കാറ്റക്കിസവും സയന്‍സ് കിറ്റും കാണാന്‍ സാധ്യത കുറവ്. ഐറിസ് വളരെ ചെറിയ കുട്ടിയല്ലേ? ഹാന മോള്‍ക്കു പറ്റിയ ബുക്കുകളാണ് കൂടുതലും.

    വല്യമ്മായി ദേ വാങ്ങിക്കെട്ടി!

    ReplyDelete
  6. അയ്യോ...........................

    ReplyDelete
  7. ഇത് ബുക്കുകള്‍ നാട്ടിലുപേക്ഷിച്ച് ഇപ്പോ തിരിക്കേണ്ടി വന്ന ആരോ ആണെന്ന സംശയത്തിലാ തൊള്ളായിരത്തി ഇരുപതിലെ പ്രളയത്തിനും മുന്നേ നാടുവിട്ട മഞ്ജിത്ത് കുടുംബത്തെ ഒഴിവാക്കിയത്. അതേ കാരണം കൊണ്ട് റോബിക്ക് പ്രിയപ്പെട്ട ബുക്കുകളൊന്നും ഇതില്‍ പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ ശരിയാ പാഞ്ചാലീ, മോളുടെ പ്രായവും ബുക്കുമായി സ്യൂട്ട് ആവുന്നില്ല. എന്തായാലും ഞാന്‍ പാറപോലെ ഉറച്ചു നില്‍ക്കുന്നു. വച്ചകാല്‍ പിറകോട്ട് മിസ്സ് ബ്ലാക്കി പോലും എടുക്കില്ല.

    ReplyDelete
  8. All right, I am changing my answer:

    എന്റെ ഉത്തരം: divaswapnam (ദിവാ)
    (And സൊലീറ്റയുടെ മമ്മി of course)

    ReplyDelete
  9. വല്യമ്മായീ, ഇതുവരെ പ്രസിദ്ധീകരിച്ച ശേഖരങ്ങള്‍ എന്ന ലിസ്റ്റ് ഒരു ടെക്സ്റ്റ് ഫയല്‍ ആക്കി എന്നും അപ്‌ഡേറ്റ് ചെയ്തു സൂക്ഷിക്കണം. എന്നിട്ട് നമ്മള്‍ ഇവിടെ ടൈപ്പ് ചെയ്യുന്ന ഉത്തരം കോപ്പി ചെയ്ത് ആ ഫയലിലില്‍ ഒരു ഫൈന്‍ഡ് കൊടുക്കണം. അവിടില്ല എന്ന് ക‌മ്പ്യൂട്ടര്‍ പറഞ്ഞാലേ പബ്ലിഷ് ബട്ടണ്‍ ഇവിടടിക്കാവൂ.

    ReplyDelete
  10. മന്‍ജിത്തിന്റെ സ്പോര്‍ട്സ് റൈറ്റിങ്ങും ഫോട്ടോഗ്രാഫിയും കുട്ട്യേടത്തിയുടെ എഴുത്തും എനിയ്ക്ക് പ്രിയങ്കരം! മന്‍ജിത് വേര്‍ഡ്പ്രെസ്സില്‍ ബ്ലോഗുള്ളതറിയാം. കുട്ട്യേടത്തി എവിടെയെങ്കിലും ഇപ്പോഴും എഴുതുന്നുണ്ടോ ദേവാ?

    ReplyDelete
  11. ഫോട്ടോഗ്രാഫി വച്ച് ഒരു പിടി പിടിക്കട്ടെ

    എന്റെ ഉത്തരം: saptavarnangal

    ReplyDelete
  12. സൊലീറ്റയുടെ മമ്മിയാണ് ആദ്യം മനസ്സില്‍ വന്നത്. പക്ഷേ ഞാന്‍ മന്‍ജീത്തില്‍ ഉറച്ചുനില്‍ക്കുന്നു!

    ReplyDelete
  13. njaanum manjith kuttyedathi.

    cattechism, 2007 photographer book ( roby 2007il americayil illya), ithrem malayala pusthakam (oru randu trip enkilum nattilottu adichindu), pinne km mathewinte veettammakkoru sahaayi.

    manjith pandu chorashaasthrathekkurichu ezhutheendu. athu matti vechathaano?
    pinne മെക്സിക്കോ ചരിത്രം ഉറങ്ങുന്ന ഭൂമി ithu avaru vaangaan saadhyatha undu, south american politicsum historyum ishtamullavaraanu thonnanu avaru.

    pinne vere oru kaaryam.
    ellaarum kallanmaaraanu, utharam parayumbo thanne krithyam answer enthaanu kaarenam ennum koodi parenam ennu mister kaippalli niyamam vekkanam. allenkil okkeem kallatharam kaattaanu. pinne pictureinte camera detailsum vekkaruthu, athu delete cheyyippikkkanam (patto?). athokke nokkiyaanu parene, ennittu kallathram analysis nadathanu ennu njaan bayankaramaayi samshayikkunnu...

    ReplyDelete
  14. സപ്തന്‍ നേരത്തെ സിംഗപ്പൂരല്ലായിരുന്നോ മയൂരാ? അമേരിയ്ക്കയില്‍ എത്തിയിട്ട് അധികം നാള്‍ ആയില്ലല്ലോ? സ്സപ്തനും മനസ്സില്‍ വന്നതാണ്. പക്ഷേ സപ്തനാണെങ്കില്‍ കുറച്ചുകൂടി ഐ റ്റി ബുക്ക് കാണുമെന്ന് കരുതി. (സാപ് കാര്‍ക്ക് അധികം ബുക്ക് വേണ്ട എന്ന് കരുതി!) ഏതായാലും ഒരു തൊടുപുഴ മണം!

    ReplyDelete
  15. ലേഡി ചാറ്റര്‍ ലിയുടെ കാമുകന്‍ ഓര്‍ഹന്‍ പാമുക് - ithinekurichu manjith paranjittundu thonnanu, pinne athile ettamathe mothiravum i think entho paranjindu

    ReplyDelete
  16. പച്ചാളം പണ്ട് ഇവിടെ എക്സിഫ് ഡാറ്റ തേടിപ്പോയി വന്ന് പറഞ്ഞത് കണ്ടില്ലായിരുന്നോ ഇഞ്ചീ?

    ReplyDelete
  17. എനിക്ക് കിട്ടുകയാണെങ്കില്‍ 10 പോയിന്റ്സ് മൊത്തോം വേണം :)

    എന്റെ ഉത്തരം: വനജ
    http://www.blogger.com/profile/06121243556363002873

    ReplyDelete
  18. ലിങ്ക് തന്ന് കൈപ്പള്ളി എന്റെ 2 പോയിന്റ് നേരത്തേ കൊണ്ട് പോയി... നോക്കട്ടെ.

    ReplyDelete
  19. എക്സിഫ് നോക്കി ചെന്നാല്‍ “കൈപ്പള്ളിയോടാ കളീ?” എന്നൊ മറ്റോ കിട്ടും. കൈപ്പള്ളി ആരാ മോന്‍! അല്ലെ കൈപ്പള്ളീ?

    ReplyDelete
  20. sshe, link thannaal paanchaaleede randu point korayallo karuthi :(

    ReplyDelete
  21. എന്റെ ഉത്തരം : സിജി

    ReplyDelete
  22. അഗ്രജാ, വനജ അമേരിക്കേൽ ആണോ?

    ReplyDelete
  23. ഇഞ്ചി
    EXIF info ആണോ ഉദ്ദേശിക്കുന്നതു്. അതുവെച്ചു ഈ പടങ്ങൾ കണ്ടുപിടിക്കാൻ കഴിയില്ല. ഇതു കണിയാപുരത്തുനിന്നും പ്രത്യേകിച്ചു് ഉരുട്ടി പരത്തിയ ഒറട്ടിയാണു്.

    *ഒറട്ടി = ഞങ്ങൾ തിരോന്തരത്തുള്ള താത്താമാരു് തേങ്ങായും അരിമാവും കുഴച്ചു അച്ചിൽ പരത്തി ഉണ്ടാക്കുന്ന ഒരു തരം അപ്പം.

    ReplyDelete
  24. എന്റെ ഉത്തരം : സപ്തവര്‍ണ്ണങ്ങള്‍

    (മുമ്പത്തെ പോലെ ഗാഡ്ജറ്റ് ബോക്സ് ഇല്ലാത്തതു കൊണ്ട് എളുപ്പത്തില്‍ ഫൈന്‍ഡ് ചെയ്യാന്‍ പറ്റുന്നില്ല :( ഉം...)

    ReplyDelete
  25. സൂ, വനജ മസ്കറ്റിലാണെന്ന് പ്രൊഫൈല്‍ പറയുന്നു

    ReplyDelete
  26. ഇഞ്ചീ, പ്രിയംവദയുടെ പുസ്തകങ്ങളിട്ട പോസ്റ്റിന്റെ കമന്റിലാണ്.

    സത്യസന്ധതയെ സംശയിക്കാതിരിക്കുക. പലർക്കും ആരുടേതെന്ന് മനസ്സിലാവുന്നുണ്ടാവും. ഞാൻ അഗ്രജന്റെ പുസ്തകങ്ങൾ എന്നു പറഞ്ഞത് ഉറപ്പോടെയാണ്. അത് ആദ്യം പറഞ്ഞു. ചിലതൊക്കെ ഊഹിച്ചുണ്ടാക്കി. ചിലത് തെറ്റി (പലതും തെറ്റി) ചിലത് ശരിയായി.

    ReplyDelete
  27. അപ്പോ അഗ്രജാ, ക്ലൂ കണ്ടില്ല അല്ലേ? നോക്കൂ നോക്കൂ വേഗം. ഞെട്ടരുതേ. ;)

    ReplyDelete
  28. കൈപ്പള്ളിയുടെ ‘ക്ലൂ‘ (ആദ്യകാല-) പറ്റിച്ചു കളഞ്ഞതാവും. അങ്ങനെയെങ്കിൽ സൂവിനു് ഫസ്റ്റടിക്കും.

    ReplyDelete
  29. ക്ലൂ വളരെ നല്ല ഫസ്റ്റാങ്കാസു ക്ലൂ ആണു്. ക്ലൂ തന്നാൽ പ്രശ്നം തന്നില്ലെങ്കിൽ പ്രശ്നം. ആക്ച്വലി എന്താണു് പ്രശ്നം?

    ReplyDelete
  30. ഒരു പ്രശ്നോം ഇല്ല കൈപ്പള്ളീ. പോസ്റ്റിടുക, മിണ്ടാതിരുന്ന് ധ്യാനിക്കുക. എല്ലാവരും ഉത്തരമൊക്കെ പറഞ്ഞ് കഴിഞ്ഞാൽ പൂട്ടിക്കെട്ടാൻ വരുക. പോയിന്റ് വീതിച്ചുകൊടുക്കുക. അതുതന്നെ. :)

    ReplyDelete
  31. hm. ആദ്യകാലം എന്ന്ച്ചാ നോഹയുടേ കാലമോ മോശയുടെ കാലമോ അതോ അബ്രഹാമിന്റെ കാലമോ എന്നു പിടികിട്ടുന്നില്ല കൈപ്പേ.

    എനിവേ, സു പറഞ്ഞ ആളും ആദ്യകാലബ്ലോഗർ തന്നെ എന്നു പറയാം. എങ്കിൽ സുവിനു് കോളടിച്ചു!

    ReplyDelete
  32. ങ്ഹേ... പോസ്റ്റില്‍ തന്നെ ക്ലൂവുണ്ടായിരുന്നോ...! അറിഞ്ഞില്ല... അങ്ങിനെയൊരു ചതി അറിഞ്ഞില്ല...
    എനിക്കപ്പോ ഉറങ്ങാം...

    നന്ദി സൂ... :)

    ReplyDelete
  33. അപ്പോ ശരി. ഞാൻ പോകുന്നു. എപ്പഴാ ഇനി വന്നുനോക്കാൻ പറ്റുക എന്നറിയില്ല. എന്റെ പോയിന്റൊക്കെ കൂട്ടിയിടുന്നുണ്ടല്ലോ അല്ലേ? (ഞാൻ നോക്കാറില്ല കേട്ടോ. ഒരിക്കലും നോക്കാറില്ല. എന്നെപ്പറ്റിക്കരുത്.)

    എല്ലാർക്കും ശുഭരാത്രി/ശുഭദിനം :)

    ReplyDelete
  34. കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു പറയുകയാരുന്നു.

    അങ്ങനെ വല്യമ്മായി penalty account തുറന്നു.


    Penalty Notification
    വല്യമ്മായി കഴിഞ്ഞ പോസ്റ്റിൽ അവതരിപ്പിച്ച ശേഖരം കാണാതെ പങ്കേടുത്തു.

    ReplyDelete
  35. കൈപ്പള്ളീ,
    എനിക്ക് പെനാല്‍റ്റിയോ! അതങ്ങ് പള്ളീ പോയി പറഞ്ഞാ മതി... :)

    ക്വിസ് മാസ്റ്റര്‍ ഇതൊന്ന് വായിച്ചു നോക്കിക്കേ...
    GPC ഗോമ്പറ്റീഷന്‍ Penal Code/ Section 2 Submissions/ clause 4: ബ്ലോഗ് ഉടമയുടെ blogger profilലേക്ക് ഒരു link ഉണ്ടായിരിക്കണം.

    നിബന്ധനകള്‍ വായിച്ച് നോക്കതെ പെനാല്‍റ്റി വിധിച്ചതിന് ക്വിസ് മാസ്റ്റര്‍ക്ക് കൊടുക്കാവുന്ന പരമാവധി പിഴ എന്താണ്... അല്ലെങ്കി ക്വിസ് മാസ്റ്റര്‍ക്ക് പിഴ വേണ്ട... പകരം എനിക്ക് നഷ്ടപരിഹാരമായി ഒരു 10 പോയിന്റ് തന്നാല്‍ ഞാനൊത്തുതീര്‍പ്പിന്നു തയ്യാര്‍ :)

    ReplyDelete
  36. അയ്യോ... അത് സബ്മിഷനുള്ള നിയമാവലിയാണല്ലേ... ഇതിനി ഡിലീറ്റിയാല്‍ പെനാല്‍റ്റി വേറേ കിട്ടുമല്ലേ... അതോണ്ട് ഞാന്‍ സ്ഥലം വിട്ടു... :)

    ReplyDelete
  37. എന്റെ ഉത്തരം: ദിവാസ്വപ്നം(സെലിറ്റയുടെ മമ്മി)

    ReplyDelete
  38. എന്റെ ഉത്തരം : സിജി

    ReplyDelete
  39. സിജി ആദ്യകാല ബ്ലോഗർ ആണോ? 2007ൽ ബ്ലോഗാൻ വന്ന ഞാൻ ആദ്യകാലൻ ആണോ?

    ReplyDelete
  40. പെനാല്‍റ്റി കിട്ടുമെന്നു കരുതി സത്യം പറയാതിരിക്കാന്‍ പറ്റില്ലല്ലോ.


    എന്റെ ഉത്തരം : രേഷ്മ

    ReplyDelete
  41. എന്റെ ഉത്തരം : ദിവാസ്വപ്നങ്ങള്‍-സൊലീറ്റയൂടെ മമ്മി..

    മന്‍‌‌ജിത്ത് മാഷിന്റെ പുസ്തകങ്ങളില്‍ മറ്റു ചിലതുകൂടി പ്രതീക്ഷിക്കേണ്ടേ..

    ReplyDelete
  42. ശ്ശോ!ഈ അനിലിന്റെ കാര്യം. ഞാൻ പറയാൻ തുടങ്ങിയപ്പോഴേക്കും വന്നു ഉത്തരം.

    ഉത്തരം:രേഷ്മ.

    ReplyDelete
  43. എന്നാപ്പിന്നെ പറഞ്ഞിട്ടു പോരായിരുന്നോ ഗ്ലാസൊക്കെ കൊണ്ടുവയ്ക്കുന്നത് അനംഗാരീ? :)

    ReplyDelete
  44. ക്ലൂ:ഒരു ആദ്യകാല അമേരിക്കൻ ‘മലയാളി’ ബ്ലോഗർ.
    കൈപ്പള്ളീ‍..ഒരു ചിന്ന സന്ദേഹം.മലയാളി അല്ലാമെ എദാ‍വുത് തെലുങ്കൻ ബ്ലോഗർ ഇങ്ക വരുവീങ്കളാ?:)

    അനിലേ..കൈവിറമൂലം ഈയിടെ ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല.ഒരെണ്ണം വിട്ടിട്ട് ടൈപ്പ് ചെയ്യാമെന്ന് കരുതിയപ്പോഴെക്കും അനിലുവന്നു..:
    ഒരു പെഗ് എടുക്കട്ടെ മൊണൊപ്പൊലാവ?
    ഉരുളക്കിഴങ്ങ് വാറ്റിയതാ:)

    ReplyDelete
  45. ദിവയും മൻ‌ജിത്തും തമ്മിൽ സംശയം. ഞാൻ മൻ‌ജിത്തിനാ കുത്തിയത്, കാരണം കുട്ടി പുസ്തകങ്ങൾ.

    ReplyDelete
  46. എന്റെ ഉത്തരം : ദിവാ‍സ്വപ്നം.

    ReplyDelete
  47. മീനാക്ഷി റെഡ്ഡി മാധവന്‍ !

    ReplyDelete
  48. അമേരിക്കയിലെ ആ‍ദ്യകാല ബ്ലോഗറിൽ റീനിയും പെടും. ഞാൻ ‘ദിവ’ എന്നു പറഞ്ഞും പോയി.

    ReplyDelete
  49. ഇവിടാകപ്പാടേ കണ്‍ഫ്യൂഷനായോ? എന്തരോ വരട്ട്, ഇട്ട വോട്ടില്‍ നിന്നു മാറുന്നില്ല.

    പുറപ്പെട്ടു പോയവരും ശിശിരനിദ്രയിലായവരും പുനര്‍ജ്ജനിച്ചവരും ഒക്കെയായ ആദിബ്ലോഗന്മാരെക്കുറിച്ച് ഒരു ഗവേഷണം നടത്തിയാലോ?

    ReplyDelete
  50. എതിരാ..റീനിയുടേതല്ലെന്ന് മൂന്നരത്തരം!

    ReplyDelete
  51. അനിലേട്ടനും അനംഗാരിക്കും നയനയുടെ പ്രായം പിടിയില്ലെന്ന് തോന്നുന്നു. അത് പോര്‍ച്ചില്‍ നിന്ന് കാക്ക അണ്ണാന്‍ പൂച്ച പറഞ്ഞു പഠിക്കേണ്ട കാലമേ ആയുള്ളു, ഈ പുസ്തകം പഠിപ്പിക്കാന്‍ നോക്കിയാല്‍ വലിച്ചു കീറി അടുപ്പിലിടും.

    ReplyDelete
  52. എന്റെ ഉത്തരം: ദിവാസ്വപ്നം/സെലിറ്റയുടെ മമ്മി

    ഇത്തിരി താമയിച്ചു പോയി. പക്ഷേ കൈപ്പള്ളിയുടെ ക്ലൂ ഇല്ലായിരുന്നു എങ്കില്‍ ഈ ഉത്തരത്തില്‍ എത്തുകയും ഇല്ലായിരുന്നു.

    ReplyDelete
  53. ദേവേ,
    ഉറക്കമൊന്നൂല്ലേ?

    ReplyDelete
  54. നാളെ അവധിയാ അയല്‍ക്കാരാ. സ്വല്‍പ്പം ഓഫടിക്കാന്‍ പറ്റിയ നേരം. (ഒരു ചായ ഇട്ടോണ്ടിരിക്കുകയാ. അത് കുടിച്ചാല്‍ പോയിക്കിടന്നുറങ്ങാം)

    ReplyDelete
  55. ബാലേന്ദു, ജയന്‍, ക്ഷുരകന്‍ രാത്രിഞ്ചരന്‍ തുടങ്ങി ഞാനെത്തും മുന്നേ പോയവരും, പാപ്പാന്‍, മറിയം തുടങ്ങി രണ്ടാം ഐസ് ഏജില്‍ അപ്രത്യക്ഷരായവരും എവിടേണെന്ന് ഇവിടെ ആര്‍ക്കെങ്കിലും വിവരമുണ്ടോ? (അല്ലെങ്കില്‍ തന്നെ ഇവിടാര്‍ക്കെങ്കിലും വിവരം ഉണ്ടോ?)

    ReplyDelete
  56. ആദ്യ ഉത്തരത്തില്‍ സ്വപ്നം സ്വപ്നങ്ങള്‍ ആയിപ്പോയതുകൊണ്ട് അതുതന്നെ തിരുത്തിയിടുന്നു :)

    എന്റെ ഉത്തരം : ദിവാസ്വപ്നം -സൊലീറ്റയൂടെ മമ്മി..

    ReplyDelete
  57. ഉത്തര സൂചിക:

    മഞ്ജിത്ത്/കുട്ട്യേടത്തി
    1. വിശ്വപ്രഭ. (ഉത്തരം മാറ്റി)
    2. പാഞ്ചാലി.
    3. ഇഞ്ചിപ്പെണ്ണ്
    4. സപ്തവര്‍ണ്ണങ്ങള്‍

    റോബി കുര്യന്‍
    1. ദേവന്‍

    സുഭാഷ് ചന്ദ്രന്‍
    1. നൊമദ്

    ദിവാസ്വപ്നം (സെലിറ്റയുടെ മമ്മി)
    1. വിശ്വപ്രഭ
    2. എതിരവന്‍ കതിരവന്‍
    3. ഗുപ്തന്‍
    4. ബിന്ദു
    5. അഞ്ചല്‍ക്കാരന്‍

    സപ്തവര്‍ണ്ണങ്ങള്‍
    1. മയുര
    2. സന്തോഷ് /സന്തോഷ്

    വനജ
    1. അഗ്രജന്‍

    സിജി
    1. സു
    2. അനില്‍ (ഉത്തരം മാറ്റി)

    രേഷ്മ
    1. അനില്‍
    2. അനംഗാരി

    മീനാക്ഷി റെഡ്ഡി മാധവന്‍
    1. സുനീഷ്

    ReplyDelete
  58. ദേവാ, നയനയുടെ പ്രായം നോക്കിയാൽ ആ പ്രായത്തിൽ കുട്ടികളുള്ള വേറെയും ബ്ലോഗർമാരുണ്ട്:)

    ReplyDelete
  59. ഉവ്വ. റോബിയുടെ മകളും തീരെച്ചെറുതാന്നറിയാം. അഞ്ഞൂറാനു വാക്കൊന്നേയുള്ളു എന്നു പറഞ്ഞതുപോലെ ഒരു വാശിപ്പൊറത്ത് നില്‍ക്കുകയാ അനംഗാ. (മഞ്ജിത്തേട്ടത്തിമാര്‍ക്കും ദിവാമമ്മിമാര്‍ക്കും ഇനി വോട്ടിട്ടാല്‍ നെറ്റിയേ വയ്ക്കാന്‍ ഒരു പോയിന്റു പോലും കിട്ടത്തില്ല. സകലരും കേറിപ്പറഞ്ഞതാ)

    ReplyDelete
  60. ഇത് മഞ്ചിത്ത് ആകാൻ സാധ്യതയില്ലാതില്ല.ദിവ ആകാൻ വഴി കാണുന്നില്ല.എന്നാലും രേഷ്മയിൽ ഞാനുറച്ച് നിൽക്കാൻ ഒരു കാരണം ആ പുതുമ മാറാത്ത പുസ്തകങ്ങൾ ആണ്.ചിലപ്പോൾ എന്റെ നിഗമനം തെറ്റാവാം.ഞാൻ രേഷ്മ എന്ന് പറയാൻ വന്നപ്പോഴേക്കും അനിൽ കേറി ഗോളടിച്ചു.ഒരു പെഗ്ഗ് അടിക്കാൻ എടുത്ത സമയം കൊണ്ട് ഒരു ഗോൾ!

    ReplyDelete
  61. മാറ്റിപ്പറഞ്ഞാൽ പ്രശ്നാ‍ാവും. അതുകൊണ്ട് മിണ്ടാതിരിക്കുന്നു. ഇത് ദിവാസ്വപ്നം അല്ലെന്ന് എനിയ്ക്കറിയാം.

    ReplyDelete
  62. പുസ്തകങ്ങള്‍ മിക്കവയും പുതിയതാണല്ലോ. നാട്ടില്‍ പോയപ്പം ഒന്നിച്ചു വാങ്ങിയത് പോലെ. മന്‍‌ജിത്-ന്റെ കയ്യില്‍ വേറെയും പുസ്തകങ്ങള്‍ കാണണം. അപ്പോള്‍ ഞാനും രേഷ്മ ജന്നത്-നു ഒരു വോട്ട് ചെയ്തു കളയാം.

    എന്റെ ഉത്തരം: രേഷ്മ

    ReplyDelete
  63. എന്‍‌റെ ഉത്തരം - മറിയം

    ഒരു ടോട്ടലി അണ്‍‌റിലേറ്റഡ് ഡൌബ്ട്..
    ഒരാള്‍ അയാള്‍ക്കുതന്നെ ഓട്ടുചെയ്താല്‍ പെനാല്‍റ്റി കിട്ടുമോ?

    ReplyDelete
  64. പുതു മലയാളം എഴുത്തുകാരെ കണ്ടിട്ടു..(ചോരശാസ്ത്രം കാണുന്നില്ല :( ?? )

    ആ കെ എം മാത്യു കണ്ടിട്ടു,
    ഇതു മനോരമ നിര്‍ബന്ധിച്ചു വാങിപ്പിച്ചതായിരിക്കും എന്നു വിചാരിച്ചിട്ടു..

    കാറ്റികിസ്ം രെഷിനും സിജിയ്ക്കും എന്തിനാന്നു വിചരിച്ചിട്ടു....

    എന്റെ ഉത്തരം :manjith / kuTTyEdathi


    അഞ്ചല്‍ക്കാരന്‍,
    പറുദീസാ നഷ്ടം സുഭാഷ് ചന്ദ്രന്റേതാണ് എന്നു നൊമാദ് പറഞതു ഒരു ഉത്തരമല്ല...:)

    ReplyDelete
  65. അപ്പീലുണ്ടേ,

    ശേഖരം കാണാതെ പങ്കെടുത്തവര്‍ക്കല്ലെ പെനാല്‍ട്ടി,ഒന്നു രണ്ട് മാസമായി ഇവിടെ തന്നെ കറങ്ങി ഒരു ഓര്‍മ്മപിശക് പറ്റിയതിനു പെനാല്‍ട്ടി അടിക്കാമോ?

    ReplyDelete
  66. കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി..

    എന്റെ ഉത്തരം : ആദിത്യന്‍

    ReplyDelete
  67. soovechi pinne pinne... ellaarem samshayikkum. kittaathe pokunna oro pointilum thamshayikkum. kaarlmarxum thomacchettanum paranjittundu sakalrem thamashyikkaan. aa paarambaryamaa. vittu kodukkoolla!

    ReplyDelete
  68. സംശയം നല്ലതാണു കുട്ടീ. പക്ഷെ ഈ ഗോമ്പറ്റീഷനിൽ സംശയിക്കരുതെന്നേ ഞാൻ പറഞ്ഞുള്ളൂ.

    ഞാൻ ഇഞ്ചി പോയപ്പോൾ പങ്കെടുത്തതാ. എന്റെ പോയിന്റ് മുഴുവൻ ഇഞ്ചീടെ പേരിലേക്ക് എഴുതാൻ പറയാം.

    മലയാളം എങ്ങോട്ടുപോയി?

    ReplyDelete
  69. എല്ലാ വനിതകൾക്കും വനിതാദിനാശംസകൾ!

    ReplyDelete
  70. എന്റെ ഉത്തരം - ദിവാസ്വപ്നം/ദിവാ

    ReplyDelete
  71. ഞാൻ മഞ്ജിത്തിനും ദിവായ്‌ക്കുമിടയിൽ കൺഫ്യൂസ്ഡ് ആണ്. പക്ഷിപടം പിടുത്തത്തിൽ മഞ്ജിത്താണ് മുന്നിൽ ഫ്ലിക്കറിൽ 60 ഫോട്ടോസ് ഉണ്ട്. ദിവയ്‌ക്ക് 34 ലോളം.

    ♫ ♫ വോട്ട് മാറ്റിക്കുത്തണോ വേണ്ടയോ... കുത്തണോ ...വേണ്ടയോ കുത്തണോ... വേണ്ടയോ കുത്തണോ വേണ്ടയോ ♫ ♫

    ReplyDelete
  72. മാറ്റി കുത്തി
    എന്റെ ഉത്തരം - മഞ്ജിത്ത്

    ReplyDelete
  73. കൈപ്പള്ളീ, എപ്പഴാ ഫലപ്രഖ്യാപനം??

    ReplyDelete
  74. വോട്ട് മാറ്റി കുത്താൻ കാരണം മഞ്ജിത്തിന്റെ പക്ഷിപടങ്ങളുടെ വൈവിദ്ധ്യവും അതിനോടുള്ള ഡെഡിക്കേഷനും.

    ReplyDelete
  75. കോഡ് ഓഫ് ഫെഡെറല്‍ റെഗുലേഷന്‍സ്-കസ്റ്റംസ് ഡ്യുട്ടീസ് എന്തിനാണെന്ന് പിടികിട്ടുന്നില്ല.
    എം. സി. ചാക്കോയിടെ “മെക്സിക്കോ- ചരിത്രം ഉറങ്ങുന്ന ഭൂമി“ കൈയിലുള്ളയാള്‍ ഒരു ക്നാനായ കത്തോലിക്കനാകാന്‍ സാധ്യത കൂടുതല്‍-അതും കോട്ടയം സൈഡ്. അങ്ങിനെയ്യാണെങ്കില്‍ സംക്രാന്തിക്കാര്‍ക്ക് ചാന്‍സ് കൂടും. എങ്കിലും ഞാന്‍ മഞ്ചിത്തിന്റ്റ്റെയും കുട്ട്യേടത്തിയുടേയും കൂടെ തന്നെ!

    ReplyDelete
  76. പൌലൊ കൊയ്‌ലൊ സഹീറിനെപ്പറ്റിയും എഴിതിയിട്ടുണ്ടല്ലൊ, സഹീര്‍ ഒരു താരം തന്നെ

    ReplyDelete
  77. കൈപ്പള്ളീ, നില്‍ക്കണോ അതോ പോണോ??

    ഇന്നിവിടെ ഡേ ലൈറ്റ് സേവിങ് റ്റൈം തുടങ്ങി ഒരു മണീക്കൂര്‍ നഷ്ടപ്പെട്ടിട്ടിരിക്കുകയാണ്. ഉറങ്ങണ്ട സമയം കഴിഞ്ഞു!

    ReplyDelete
  78. കിടക്കട്ടെ ഒന്ന് എന്റെ വകയും..
    എന്റെ ഉത്തരം : ശനിയന്‍

    ReplyDelete
  79. ഉത്തരത്തിലേയ്ക്കൊരു കോണി:

    മഞ്ജിത്ത്/കുട്ട്യേടത്തി
    1. വിശ്വപ്രഭ. (ഉത്തരം മാറ്റി)
    2. പാഞ്ചാലി.
    3. ഇഞ്ചിപ്പെണ്ണ്
    4. സപ്തവര്‍ണ്ണങ്ങള്‍
    5. പ്രിയംവദ
    6. ആഷ

    റോബി കുര്യന്‍
    1. ദേവന്‍

    സുഭാഷ് ചന്ദ്രന്‍
    1. നൊമദ്

    ദിവാസ്വപ്നം (സെലിറ്റയുടെ മമ്മി)
    1. വിശ്വപ്രഭ
    2. എതിരവന്‍ കതിരവന്‍
    3. ഗുപ്തന്‍
    4. ബിന്ദു
    5. അഞ്ചല്‍ക്കാരന്‍
    6. ആ‍ഷ (ഉത്തരം മാറ്റി)

    സപ്തവര്‍ണ്ണങ്ങള്‍
    1. മയുര
    2. സന്തോഷ് /സന്തോഷ്

    വനജ
    1. അഗ്രജന്‍

    സിജി
    1. സു
    2. അനില്‍ (ഉത്തരം മാറ്റി)

    രേഷ്മ
    1. അനില്‍
    2. അനംഗാരി
    3. ജോഷി

    മീനാക്ഷി റെഡ്ഡി മാധവന്‍
    1. സുനീഷ്

    മറിയം
    1. അയല്‍ക്കാരന്‍

    ആദിത്യന്‍
    1. കുഞ്ഞന്‍

    ഉത്തരം മാറ്റിയതിനുള്ള പെറ്റി ശുപാര്‍ശ.
    1. വിശ്വപ്രഭ
    2. ആഷ
    3. അനില്‍

    ReplyDelete
  80. ആ സുഭാഷ് ചന്ദ്രന്‍-നൊമാദ് എടുത്തു മാറ്റൂ അഞ്ചലേ...

    നൊമാദ് ഓതറിന്റെ പേര് കറക്ട് ചെയ്തതായിരുന്നു അത്!

    ReplyDelete
  81. ഉത്തരത്തിലേയ്ക്കൊരു കോണി:

    മഞ്ജിത്ത്/കുട്ട്യേടത്തി
    1. വിശ്വപ്രഭ. (ഉത്തരം മാറ്റി)
    2. പാഞ്ചാലി.
    3. ഇഞ്ചിപ്പെണ്ണ്
    4. സപ്തവര്‍ണ്ണങ്ങള്‍
    5. പ്രിയംവദ
    6. ആഷ

    റോബി കുര്യന്‍
    1. ദേവന്‍

    ദിവാസ്വപ്നം (സെലിറ്റയുടെ മമ്മി)
    1. വിശ്വപ്രഭ
    2. എതിരവന്‍ കതിരവന്‍
    3. ഗുപ്തന്‍
    4. ബിന്ദു
    5. അഞ്ചല്‍ക്കാരന്‍
    6. ആ‍ഷ (ഉത്തരം മാറ്റി)

    സപ്തവര്‍ണ്ണങ്ങള്‍
    1. മയുര
    2. സന്തോഷ് /സന്തോഷ്

    വനജ
    1. അഗ്രജന്‍

    സിജി
    1. സു
    2. അനില്‍ (ഉത്തരം മാറ്റി)

    രേഷ്മ
    1. അനില്‍
    2. അനംഗാരി
    3. ജോഷി

    മീനാക്ഷി റെഡ്ഡി മാധവന്‍
    1. സുനീഷ്

    മറിയം
    1. അയല്‍ക്കാരന്‍

    ആദിത്യന്‍
    1. കുഞ്ഞന്‍

    ശനിയന്‍.
    1. അനില്‍ശ്രീ.

    ഉത്തരം മാറ്റിയതിനുള്ള പെറ്റി ശുപാര്‍ശ.
    1. വിശ്വപ്രഭ
    2. ആഷ
    3. അനില്‍

    ReplyDelete
  82. പാഞ്ചാലി,
    തെറ്റു മാറ്റി. നന്നി.

    ReplyDelete
  83. വേറേ തെറ്റ് വന്നു!

    ReplyDelete
  84. സോറി! ശരി തന്നെ! എന്റെ ഫീഡില്‍ റ്റെക്സ്റ്റ് ഹൈഡ് ചെയ്ത് കാട്ടിയതിലുള്ള കണ്‍ഫ്യൂഷനായിരുന്നു!

    ReplyDelete
  85. അഞ്ചലേ എപ്പോഴാ ഫലപ്രഖ്യാപനം എന്നു വല്ല വിവരവുമുണ്ടോ?

    ReplyDelete
  86. പാഞ്ചാലി,
    ലങ്ങേരെ കുറിച്ച് ഒരു വിവരവും വെള്ളിയാഴ്ചയും ഇല്ല. ആ പ്രൊഫൈല്‍ ഫോട്ടോയും തപ്പി വല്ലോരും വന്നോ എന്തോ?

    ReplyDelete
  87. ഞാനിതാ ഉറങ്ങാന്‍ പോകുന്നു...അപ്പോള്‍ പിന്നെക്കാ‍ണാം!

    ReplyDelete
  88. ശരി ഉത്തരം: ദിവാസ്വപ്നം

    വിശ്വപ്രഭ (10)
    എതിരവന്‍ കതിരവന്‍ (8)
    ഗുപ്തന്‍ (7)
    ബിന്ദു (6)
    അഞ്ചല്‍ക്കാരന്‍ (5)
    ആ‍ഷ (4)

    ReplyDelete
  89. ശരി ഉത്തരം: ദിവാസ്വപ്നം

    വിശ്വപ്രഭ (10)
    എതിരവന്‍ കതിരവന്‍ (8)
    ഗുപ്തന്‍ (7)
    ബിന്ദു (6)
    അഞ്ചല്‍ക്കാരന്‍ (5)

    Section 2/10 അനുസരിച്ച്, ആഷ എഴുതിയ രണ്ടാമത്തെ ഉത്തരത്തിനു point കൊടുക്കാൻ കഴിയില്ല മാത്രമല്ല 4/4 അനുസരിച്ചു പെനാൽറ്റിയും ഉണ്ടാകും

    ReplyDelete
  90. അടുത്ത മത്സരം: UAE 14:30

    ReplyDelete
  91. എന്റെ അപ്പീല്‍ പരിഗണിക്കുമോ?

    ReplyDelete
  92. വല്യമ്മായി

    1) Blogന്റെ വലതു വശത്തായി ഇതുവരെ പ്രസിദ്ധീകരിച്ച ശേഖരങ്ങളുടെ പട്ടികയിലേക്കൊരു link കൊടിത്തിട്ടുണ്ടു്.

    2) ഒരു മത്സരം കഴിഞ്ഞ ഉടൻ തന്നെ postന്റെ തലക്കേട്ട് ശേഖരത്തിന്റെ ഉടമയുടേ പേരാക്കി മാറ്റുന്നുണ്ടു്. ഇതു വഴി വലതു വശത്തു കാണുന്ന archiveൽ ഇതു കാണാൻ കഴിയും.

    3) മത്സരത്തിന്റെ എല്ലാ വിവരങ്ങളും, (score, penalty, ranking) ഒരു Google Spreadsheet ആയി പ്രസിദ്ധീകരിക്കുന്നുണ്ടു്.

    ഇനി പറയു: അപ്പീൽ പരിഗണിക്കണമോ?

    ReplyDelete
  93. വേണ്ട.ഇതിനു മുമ്പുള്ള ശെഖരം കണ്ടില്ല എന്ന സ്റ്റേറ്റ്മെന്റില്‍ ഒരു ലൂപ് ഹോള്‍ ഉണ്ട് :) മുമ്പ് പങ്കെടുത്തവരുടെ പേര്‍ ഉത്തരമായി എഴുതുക എന്നതാകണം പെനല്‍ട്ടിയുടെ മാനദണ്ഡം :)

    (അതിനിത് ഇന്‍ഡ്യന്‍ പീനല്‍കോഡല്ല അല്ലേ)

    ReplyDelete
  94. :-) കൈപ്പള്ളിയുടെ ക്ലൂവിന്റെ കൂടെ, ഏറ്റവും വലതുവശത്തിരിക്കുന്ന ചാരനിറമുള്ള പുസ്തകങ്ങളില്‍ 'കസ്റ്റംസ് ഡ്യൂട്ടീസ്' എന്ന് എഴുതിയിരിക്കുന്നതു ഓര്‍ക്കൂട്ട്-ബ്ലോഗര്‍മാരെങ്കിലും കണ്ട് ക്ലീനായി പൊക്കും എന്നുകരുതി :-) കൂടുതലും പുസ്തകങ്ങള്‍ ഒരു തവണ അവധിക്ക് പോയപ്പോള്‍ ഒന്നിച്ച് വാങ്ങിയതാണ്, പല ബ്ലോഗുകളില്‍ നിന്നുകിട്ടിയ ലിസ്റ്റ് പ്രകാരം. ഇതൊക്കെയാണെങ്കിലും നിത്യോപയോഗത്തിന് സത്യത്തില്‍ ഉപയോഗപ്പെടുന്നത് താഴത്തെ തട്ടിലിരിക്കുന്ന ബാലസാഹിത്യമാണ്.

    'ഇതാരുടെ പുസ്തകശേഖരം' വന്നതുകൊണ്ട് പലയിടത്തായി ചിതറിക്കിടന്നതെല്ലാം വീട്ടിലെത്തി. എല്ലാത്തിന്റെയും ഒരു ലിസ്റ്റുമായി. കൈപ്പള്ളിക്കും മറ്റ് എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  95. CFR 19 Customs Duties 2005 ആണു് എനിക്കു കൂടുതൽ പ്രയോജനപ്പെട്ടത്. ദിവായ്ക്ക് DHS / BCBP-ലാണോ ജോലി? അതോ USCB Exam എഴുതി പാസ്സായോ?

    അതുകൂടാതെ, ഫോട്ടോ കണ്ടപ്പോൾ തന്നെ ഭയങ്കരമായി ഒരു പാലാ മണം അടിച്ചു.
    പിന്നെയുമുണ്ട് ഗമണ്ടൻ ക്ലൂകൾ. പറയൂല. പറഞ്ഞൂടാ :(

    ReplyDelete
  96. ഇതെന്തു കൈപ്പള്ളീ പന്തിയില്‍ പക്ഷഭേദം? ഉത്തരം മാറ്റിപ്പറഞ്ഞ വിശ്വപ്രഭയ്ക്ക് 10 പോയിന്റ്! ആഷയ്ക്ക് പെനാല്‍റ്റിയും കൊടുത്തു പോയിന്റും ഇല്ല!

    (Section 2/10 അനുസരിച്ച്, ആഷ എഴുതിയ രണ്ടാമത്തെ ഉത്തരത്തിനു point കൊടുക്കാൻ കഴിയില്ല മാത്രമല്ല 4/4 അനുസരിച്ചു പെനാൽറ്റിയും ഉണ്ടാകും)

    വാട്ട് ഈസ് ദിസ്?

    ReplyDelete
  97. സോറി കൈപ്പള്ളീ‍, എനിയ്ക്ക് തെറ്റി! ആഷയുടെ രണ്ടാമത്തെ ഉത്തരം തെറ്റായിരുന്നു!അപ്പോള്‍ കൈപ്പള്ളി ചെയ്തത് ഗറക്റ്റ്!

    ReplyDelete
  98. അതെങ്ങനെ കറക്ക്റ്റാവും എന്ന് ഇപ്പോള്‍ ഡൌട്ട്.. ക്ലൂ വരുന്നതിനുമുന്നേ ആണ് വിശ്വേട്ടന്‍ ആന്‍സര്‍ മാറ്റിപ്പറഞ്ഞത്. അപ്പോള്‍ ആദ്യത്തെ ആന്‍സര്‍ സ്റ്റാന്‍ഡിംഗ്. അതു തെറ്റും .....

    ReplyDelete
  99. ഗുപ്താ അതു ഞാന്‍ പുതിയ മത്സരത്തില്‍ ചോദിച്ചിട്ടുണ്ട്! പോരാത്തതിന് ഈ മത്സരത്തില്‍ പടത്തോടൊപ്പം കൊടുത്ത ക്ലൂ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

    ReplyDelete
  100. ക്ലൂ ആദ്യമേ ഉണ്ടായിരുന്നോ.. ഉണ്ടെങ്കില്‍ ഉത്തരം മാറ്റാന്‍ പറ്റുമോ.. ഉത്തരം മാറ്റിയതിന് പെനാല്‍റ്റി നോട്ടിഫൈ ചെയ്തിട്ടുണ്ട് എന്നിട്ട് പത്തു മാര്‍ക്കും.. ഈ കണക്ക് ഒന്നു പറഞ്ഞുതരണം കിസ് മാഷേ...

    പെറ്റിയടിച്ച ഉത്തരത്തിന് ഫസ്റ്റ് കൊടുക്കുന്നത് ഏത് പീനല്‍കോഡ് വച്ചാണ് ശരിയാകുന്നത്

    ReplyDelete
  101. മൈ പോയിന്റ് ഇസ് പെറ്റിയടിച്ച ഉത്തരം വാലിഡ് ഉത്തരമേ അല്ല..പിന്നെ എങ്ങനെ പോയിന്റ് കൊടുക്കും... ആദ്യത്തെ ഉത്തരമാണ് വാലിഡായ ഉത്തരം .. നിയമവിദഗ്ധന്മാരെ വിളിക്കൂ‍ൂ :))

    ReplyDelete
  102. ഗുപ്തൻ
    The player is penalized for breaking a rule.

    The same player is awarded for the right answer.

    If a person breaks the rules it does not disqualify the person from winning points.

    ReplyDelete
  103. ഒരു വ്യക്തി തെറ്റു ചെയ്താൽ, ആ വ്യക്തി ചെയ്യുന്ന എല്ലാ ശരികളും നിരാകരിക്കുന്നതു ഞ്യായമാണോ?

    ReplyDelete
  104. alla manassilaayillya, aadyakaala blogger enna cluevilaanu manjith il ninnathu. ee aadyaakaalam ennu parayunnathu enthutttaanu pinne? ennaa ee njaan vare aadyakaala blogger alle? njaanokke vannu oru varsham kazhinjittaanu mmade divaaswapnam swapnam kaanaan thudangeetthu. kaiippalleede ee potta clue-kal manushyanmaare vazhi thettikkaanu.


    aareyenkilum oru kristhuvaakki vechittu before that blogger after that blogger enna oru criteria venam ivide. allaandu chummaa aadya kaala randaamkaala ennonnum parayan pattillya!


    soovechi, ippo seat onnum venda. aadyam ethu munnani jayikkum ennu nokkatte, athu kazhinju athansuarichu nammakku seat vibajana charcha. :)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....