ചോദ്യങ്ങൾ | ഉത്തരങ്ങൾ |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | തീര്‍ച്ചയായും അധ്യാപകന്‍, ഞാന്‍ ഒരു ഗായകനാണോ എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരല്ലേ, അല്ലെങ്കില്‍ അതും ഒരു കൈ നോക്കാമായിരുന്നു, പിന്നെ ആശാരിപ്പണിയും കുശിനിപ്പണിയും പറഞ്ഞു വരുമ്പൊ ഒരുവിധത്തില്‍ കലയല്ലേ അവളാണെങ്കില്‍ എന്റെ അയല്‍വക്കങ്ങളില്‍ കൂടെ പോലും പോയിട്ടില്ല.അവശേഷിക്കുന്നത് കോമാളിയാണ് സ്വയം ചിരിക്കാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ് അപ്പൊള്‍ മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് അതീവഭാഗ്യവും ചുരുക്കിപ്പറഞ്ഞാല്‍ വല്യ റിസ്കില്ലാത്ത ഇത്തിരിയെങ്കിലും പരിചയമുള്ള അധ്യാപക ജോലി തന്നെ തെരഞ്ഞെടുക്കും. |
എന്താണു് സമൂഹിക പ്രതിബദ്ധത? | നമ്മുടെ കര്‍ത്തവ്യങ്ങള്‍ മറക്കാതിരിക്കുന്നതാണ് സാമൂഹിക പ്രതിബദ്ധത എന്നു തോന്നുന്നു |
എന്താണ് ദൈവം? | അക്ഷരങ്ങള്‍ അച്ചടിച്ചു വച്ചതില്‍ നിന്നും ഞാന്‍ മനസിലാക്കിയതല്ല എന്താണ് ദൈവമെന്നത് ,എന്റെ അനുഭവമാണ് ദൈവത്തെക്കുറിച്ചെനിക്ക് പറഞ്ഞുതന്നത് അതുകൊണ്ട് തന്നെ ഈ ചോദ്യത്തിനു ഞാന്‍ ഇങ്ങനെ പറയും നേരാണ് ദൈവം, നന്മയാണ് ദൈവം, സ്നേഹമാണ് ദൈവം ഒപ്പം നീതികൂടെയാണ് ദൈവം |
കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ? | അതെ സെല്ലുലോയ്ഡില്‍ കാണാന്‍ ഇഷ്ടമാണ് , ഇത്തരം കഥകളെല്ലാം അത് കാണുന്ന ആളിന്റെ ആംഗിളില്‍ അല്ലേ? വടക്കന്‍ വീരഗാഥ പോലെ രണ്ടാമൂഴം പോലെ ഒരു വ്യത്യസ്തധ്രുവത്തില്‍ നിന്നു നോക്കാന്‍ ഒരവസരം ഉണ്ടായിരുന്നുവെങ്കില്‍ അവയിലെ വിജയവും പരാജയവും അടുത്ത് കാണാമായിരുന്നു. |
പ്രവാസ ജീവിതത്തില്‍ എന്തെങ്കിലും നഷ്ടപെട്ടിട്ടുണ്ടോ? | നഷ്ടങ്ങളാണേറേ, എന്റെ ബൈക്ക്, എന്റെ കൂട്ടുകാര്‍, അമ്മയുണ്ടാക്കുന്ന ഭക്ഷണം, തുടങ്ങി ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആവാത്ത സ്വകാര്യനഷ്ടങ്ങളും കൂട്ടത്തില്‍ |
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? | അല്പനേരം ഒറ്റക്കിരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാശിക്കാറുണ്ട്! |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | നഗരങ്ങളില്‍ മാത്രമുള്ള യുവാക്കളുടെ പ്രശ്നമാണോ? എങ്കില്‍ ഇപ്പൊ ഒള്ള വല്യ പ്രശ്നം ട്രാഫിക്കാണ് |
മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്? | ഹീ ഇസ് ഇന്‍ ദ് റൈറ്റ് ടൈം അറ്റ് ദ് റൈറ്റ് പ്ലേസ് |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | അതാണോ സാമൂഹിക പ്രതിബദ്ധത? |
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു്? | പറോട്ടയും ബീഫ് ഫ്രൈയും (കഴിച്ചിട്ട് ഏറെ നാളുകളായത് കൊണ്ട്) |
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും. | എന്തുചെയ്യും എന്നു മാത്രം ചോദിച്ചത് കൊണ്ട് ഒന്നുമാത്രമെ എഴുതാന്‍ കഴിയൂ നീക്കും , എന്തുകൊണ്ടെന്ന് ചോദിച്ചിരുന്നുവെങ്കില്‍ അര പേജ് ഉപന്യസിക്കാമായിരുന്നു. |
Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോൾ നിങ്ങൾ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങൾ എന്തു ചെയ്യും? | ഞാന്‍ മെറ്റമോര്‍ഫൊസിസില്‍ വിശ്വസിക്കാത്തതിനാല്‍ അങ്ങനെ സംഭവിക്കില്ല എന്ന് കരുതട്ടെ. |
ഏറ്റവും വലുതെന്താണ്? | വലുതും വളര്‍ന്നുകൊണ്ടേ ഇരിക്കുന്നു, കുട്ടിയായിരുന്നപ്പോള്‍ എന്റെ പിതാവിന്റെ കൈകളായിരുന്നു ഏറ്റവും വലുത് പിന്നീട് ഞാന്‍ വളര്‍ന്നതോടൊപ്പം വലുതും വളര്‍ന്നു അങ്ങനെ ആര്‍ത്തലച്ചു വരുന്ന പുഴയായി പിന്നെ ഏറ്റവും വലുത് കടലും പിന്നെ ഭൂമിയും ഇപ്പോള്‍ ഈ പ്രപഞ്ചവും, ഇനിയും മാറാം എന്റെ വലുതേതെന്ന് ഉള്ള കാഴ്ചപ്പാട് ഒരുപക്ഷേ! |
മലയാള ഭാഷയും, മാദ്ധ്യമവും എന്ന വിഷയത്തെ കുറിച്ചു് 200 വാക്കിൽ കുറയാതെ ഒരു ലേഖനം എഴുതുക. | മലയാള ഭാഷയെ ഇത്രത്തോളം വളര്‍ത്തിയതില്‍ ഒരു വലിയ പങ്ക് മാധ്യമങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞാല്‍ അതിനൊട്ടും അതിശയോക്തി ഇല്ല, ഒരുകാലത്ത് അതില്‍ പ്രഥമ സ്ഥാനം മനോരമയ്ക്കായിരുന്നു എന്നാല്‍ വര്‍ത്തമാനകാലത്തില്‍ മലയാള ഭാഷയുടെ വഴിത്തിരിവായേക്കാവുന്ന ഒരു വമ്പന്‍ കാല്‍വെയ്പ്പിനോട് അവര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത് അക്ഷന്ത്യവമായ ഒരു തെറ്റാണെന്ന് പറയേണ്ടിയിരിക്കുന്നു. |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
| കുറുമാനേയും വിശാലനേയും മറ്റുള്ളവരുടെ വേവ്‌ലെങ്ത് എന്നോട് ചേര്‍ന്നുപോകുമെന്ന് തോന്നുന്നില്ല വിശാലനു ഒരു ഡബിള്‍ വോപ്പെര്‍ ബര്‍ഗെര്‍ കൊടുക്കും എന്നിട്ട് കഴിക്കുന്നത് ഒളിഞ്ഞു നോക്കും പിന്നെ കുറുമാനൊരു ലൈംജ്യൂസും. |
Samuel Beckett കണിയാപുരം bus standൽ നിങ്ങളെ കണ്ടുമുട്ടുന്നു. നിങ്ങൾ അദ്ദേഹത്തോടു എന്തു് ചോദിക്കും? | കാലത്തിനു പിന്നിലേക്ക് എനിക്ക് സഞ്ചരിക്കാന്‍ കഴിയുമെങ്കില്‍ എന്തിന് കണിയാപുരം ബസ്സ്റ്റാന്‍ഡ് ആക്കുന്നു ഞാന്‍ അദ്ദേഹത്തെ ഡബ്ലിനില്‍ പോയി കാണുമായിരുന്നു കണ്ടാല്‍ ഇനി എന്തെങ്കിലും എഴുതാനുണ്ടായിരുന്നോ എന്‍ ചോദിക്കും നോബല്‍ സമ്മാനം ഒക്കെ കിട്ടിയ കക്ഷിയല്ലേ എന്തെങ്കിലും നല്ല ആശയങ്ങള്‍ തടഞ്ഞാലോ? |
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട് എന്ന ഇംഗ്ലീഷ് പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ് എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം? | ആളുകള്‍ക്ക് മനസിലാവാനാണല്ലൊ ഭാഷ മനസിലാവുന്ന രീതിയില്‍ എന്തെഴുതിയാലും മതി പക്ഷേ ലേഖകനും വായനക്കാരനും ഉദ്ദേശിക്കുന്നത് ഒന്നു തന്നെയാവണം. |
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്? | ദുര്‍ബലമനസ്കന്‍ |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | കുട്ടിയായിരുന്നപ്പോ ലോറീടെ ഡ്രൈവര്‍ ആവാനായിരുന്നു ആഗ്രഹം കുറെ മുതിര്‍ന്നപ്പോള്‍ അധ്യാപകനും കൌമാരകാലം പിന്നിട്ടപ്പോള്‍ പൈലറ്റാവാനായിരുന്നു ആഗ്രഹം ആ ആഗ്രഹം ഇപ്പോഴും വിട്ടിട്ടില്ല, കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോ കോക്പിറ്റില്‍ നിന്ന് അല്ലെ ഇതാര് നമ്മുടെ കൈപ്പള്ളിയാണോ ചെല്ല എന്ന് ശബ്ദം കേട്ടാല്‍ അത്ഭുദപ്പെടേണ്ട അത് ഞാന്‍ ആയിരിക്കും. ഇനി ഒരുപക്ഷേ അതൊന്നും ആയില്ലെങ്കിലും ഇപ്പൊ ഉള്ളതില്‍ ഞാന്‍ സന്തോഷവാനാണ്. |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. (എന്തുകൊണ്ടു? 200 വാക്കിൽ കുറയാതെ എഴുതുക) | കവിതയും ഇഷ്ടമാണ്, ഓര്‍മ്മക്കുറിപ്പുകളും ഇഷ്ടമാണ്. എന്നാലും ഒരു പിടി സ്നേഹം കൂടുതല്‍ ഓര്‍മ്മക്കുറിപ്പുകളോട് തന്നെ ആദ്യം അവിടെ പിന്നെ കവികളെ കണ്ടൊരു ഹായും! |
നിങ്ങളുടേ കൈയിൽ ഒരു button ഉണ്ട്. അതമർത്തിയാൽ താഴെ പറയുന്ന ഒരു കാര്യം സംഭവിക്കും. നിങ്ങൾ ഏതമർത്തും. ? എന്തുകൊണ്ടു?
| ഈ ലോകത്തിലുള്ള മിക്ക പുരുഷന്‍മാരും ചില സ്ത്രീകളും ഏകാധിപതികള്‍ ആണ് എത്ര ആളുകള്‍ ഭരിക്കപ്പെടുന്നു എന്നതില്‍ അല്ല കാര്യം ഭരിക്കുന്നവരുടെ ആറ്റിറ്റ്യൂഡാണ് ,ശക്തമായ ഭരണം കാഴ്ചവെച്ചിട്ടുള്ളത് മിക്കവരും ഏകാധിപതികള്‍ ആണ്. സോ നെക്സ്റ്റ് വണ്‍ മനോരമ ഇല്ലേയില്ല, അത് അത്ഭുദം ചെയ്യേണ്ട കാര്യമല്ല അവര്‍ക്ക് തനിയെ ബുദ്ധിയുണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം. പിന്നെ ബ്ലോഗിലുള്ളവരെല്ലാം ഒരുപോലെ എഴുതിയാല്‍ എന്തിനിത്രയധികം ബ്ലോഗുകള്‍ ഈ ഗോമ്പറ്റീഷന്‍ ബ്ലോഗ് ഒരെണ്ണം മതിയല്ലോ പിന്നെ ഈ ദിവസത്തില്‍ നാല്‍പ്പത്തിയെട്ട് മനിക്കൂര്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് അതിനാല്‍ എന്റെ ഉത്തരം ദ് ലാസ്റ്റ് വണ്‍ |
Monday, 16 March 2009
14 - സാജന്| SAJAN
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ആദ്യമായി ചില ചോദ്യങ്ങളോട് പ്രതികരിക്കാത്ത ഒരാള്‍..എന്തേ ആ ചോദ്യങ്ങളൊന്നും പിടിച്ചില്ലെ? അതൊ അതിനു മറുപടിപറഞ്ഞാല്‍ പിടിക്കപ്പെടും എന്ന ഉള്‍വിളിയൊ?
ReplyDeleteഇതൊരു മഹിളാരത്നമാകാനേ വഴിയുള്ളൂവെന്ന് തോന്നുന്നു..
ട്രാക്കിങ്ങ് എഞ്ചിന്‍ ഓണാക്കിവക്കാം..
ഒഴികഴിവ് വിദഗ്ദ്ധ(ന്‍)
ReplyDeleteഅതെ വേവ് ലെങ്തിന്റെ വ്യത്യാസമോ?
This comment has been removed by the author.
ReplyDeleteഇഷ്ടങ്ങളില്‍ “എന്റെ ബൈക്കും” പെടുന്നുണ്ടല്ലൊ? അപ്പൊ പിന്നെ മഹിളാമണി ആകുന്നതെങ്ങനെ? കുഴപ്പിക്കാനാകും?
ReplyDeleteപുത്തിക്കാരീ????..
ഹൊ..
ഒഴികഴിവ് വിദഗ്ദ്ധ(ന്‍)
ReplyDeleteആണെന്ന കൈതമുള്ളിൽ കയറിപ്പിടിച്ച് പറയുന്ന ഉത്തരം “ജാക്കിചാൻ”. പുള്ളി ഒഴിയാൻ മിടുക്കനാ
.
ReplyDeleteഹ ഹ.. ഡിങ്കോ.. :)
ReplyDeleteശിശൂ, ബൈക്കൊക്കെ ഉണ്ടായിരുന്നു പോലും. മഹിളാരത്നം ആകാന്‍ സാധ്യത കുറവല്ലേ?
ട്രാ-King
വളരെ വാചകമടിക്കുന്ന ഒരാള്‍ ഒതുക്കി എഴുതിയപോലുണ്ട്...
ReplyDeleteക്ലൂസ്
1. ട്യൂഷനെടുത്തിട്ടുള്ള ആളാണ്
2. ദൈവ വിശ്വാസിയാണ്, പക്ഷേ പള്ളിയില്‍ പോകില്ല
3.സിനിമ കാണും, ആസ്വദിക്കും
4. ബാച്ചിയാണ്... പ്രവാസിയും
5. ട്രാഫിക്കിന്റെ കാര്യം വായിക്കുമ്പോള്‍ സ്ഥലത്തെപ്പറ്റി ഒരു ശങ്കയില്ലാതില്ല. നഗര വാസിയാണ്
6. മദ്യം കൈകൊണ്ടു തൊടുകയില്ല
7. വായന കുറവു, കൂടുതലും കമ്പ്യൂട്ടറിന്റെ മുന്നില്‍
8. ഗ്രാഫിക്സ് ഡിസൈനര്‍ ആവാനുള്ള സാധ്യതയും ഉണ്ട്..
തല്‍ക്കാലം ഉത്തരം പറയുന്നില്ല.. ട്രാക്കിംഗ്.
അഭിലാഷം, 2 ബാറില്‍ക്കയറി 2 കൂട്ടരുടേയും കൂടിരുന്ന് വെറുതെ 2 പെഗ്ഗടിക്കാന്‍ കിട്ടിയ ചാന്‍സ് എത്തിനോക്കാതെ (മറുപടിപോലും പറയാതെ) പോയ പാര്‍ട്ടിയായതുകൊണ്ട് തോന്നിയതാ..
ReplyDeleteവ്യൂഹം..സോറി ഊഹം
പരസ്പര ബന്ധമില്ലാത്ത ഉത്തരങ്ങള്‍...
ReplyDeleteഉത്തരം അഭിലാഷങ്ങള്‍
തോന്ന്യാസം പറയുന്നോ...
ReplyDeleteപോടാ ചെക്കാ..
ഛേ പാളം തെറ്റി
ReplyDeleteദില്‍ബാ.. ഈ വഴി ഇനി വരണ്ട,,, എന്തിനാ എന്റെ രണ്ട് പോയിന്റ് കളയുന്നത്.... വെറുതെ ട്രാക്ക്...ട്രാക്ക് എന്ന് പറയണ്ടല്ലോ എന്ന് കരുതിയാ പേരു പറഞ്ഞത്... ഉപദ്രവിക്കരുത്...
ReplyDeleteഞാനെന്തിന് സംശയിക്കണം?എന്താ ....ദില്‍ബന്‍ കോക്പിറ്റില്‍ കയറിയാല്‍ വിമാനം പൊങ്ങില്ലേ?
ട്രാക്കിങ്ങ്.
ReplyDeleteദില്‍ബനായിരുന്നേല്‍, ഉത്തരങ്ങളില്‍ ക്ലാസിക്ക് നര്‍മ്മം ഉണ്ടാകുമായിരുന്നു. ഡിന്നര്‍ ചോദ്യത്തില്‍ ‘വേവ്‌ലങ്ങ്ത്തും വിഡ്‌തും’ ഒക്കെ യോജിച്ചു പോകുമായിരുന്നു. ഒറ്റ ചോദ്യങ്ങള്‍ ഒഴിച്ചിടില്ലായിരുന്നു. എല്ലാറ്റിനും മറുപടിപറഞ്ഞ ശേഷം, “ഇനിയുണ്ടോ ചോദ്യങ്ങള്‍ ... പോരട്ടേ പോരട്ടേ..“ എന്നും പറഞ്ഞേനേ..
ReplyDeleteദില്‍ബന്‍ അല്ലേയല്ല..
ലെറ്റ് മീ വൈറ്റ് ഫോര്‍ ദ ക്ലൂ..
സുഹൃത്തുക്കളെ ഞാന്‍ ആണ് ഈ ഉത്തരങ്ങള്‍ എഴുതിയത് കണ്ടപ്പൊ ഞെട്ടിപ്പോയി കാരണം ഞാന്‍ അവ പൂര്‍ത്തിയാക്കിയിരുന്നില്ല
ReplyDeleteപൂര്‍ത്തിയാക്കാത്ത ഉത്തരങ്ങള്‍ വേഗം
എഴുതട്ടെ:1,
Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോൾ നിങ്ങൾ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങൾ എന്തു ചെയ്യും?
ഉത്തരം: ഞാന്‍ മെറ്റമോര്‍ഫൊസിസില്‍ വിശ്വസിക്കാത്തതിനാല്‍ അങ്ങനെ സംഭവിക്കില്ല എന്ന് കരുതട്ടെ.
2,ഏറ്റവും വലുതെന്താണ്?
ഉത്തരം: വലുതും വളര്‍ന്നുകൊണ്ടേ ഇരിക്കുന്നു, കുട്ടിയായിരുന്നപ്പോള്‍ എന്റെ പിതാവിന്റെ കൈകളായിരുന്നു ഏറ്റവും വലുത് പിന്നീട് ഞാന്‍ വളര്‍ന്നതോടൊപ്പം വലുതും വളര്‍ന്നു അങ്ങനെ ആര്‍ത്തലച്ചു വരുന്ന പുഴയായി പിന്നെ ഏറ്റവും വലുത് കടലും പിന്നെ ഭൂമിയും ഇപ്പോള്‍ ഈ പ്രപഞ്ചവും, ഇനിയും മാറാം എന്റെ വലുതേതെന്ന് ഉള്ള കാഴ്ചപ്പാട് ഒരുപക്ഷേ!
Samuel Beckett കണിയാപുരം bus standൽ നിങ്ങളെ കണ്ടുമുട്ടുന്നു. നിങ്ങൾ അദ്ദേഹത്തോടു എന്തു് ചോദിക്കും?കാലത്തിനു പിന്നിലേക്ക് എനിക്ക് സഞ്ചരിക്കാന്‍ കഴിയുമെങ്കില്‍ എന്തിന് കണിയാപുരം ബസ്സ്റ്റാന്‍ഡ് ആക്കുന്നു ഞാന്‍ അദ്ദേഹത്തെ ഡബ്ലിനില്‍ പോയി കാണുമായിരുന്നു കണ്ടാല്‍ ഇനി എന്തെങ്കിലും എഴുതാനുണ്ടായിരുന്നോ എന്‍ ചോദിക്കും നോബല്‍ സമ്മാനം ഒക്കെ കിട്ടിയ കക്ഷിയല്ലേ എന്തെങ്കിലും നല്ല ആശയങ്ങള്‍ തടഞ്ഞാലോ?
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട് എന്ന ഇംഗ്ലീഷ് പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ് എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
ഉത്തരം: ആളുകള്‍ക്ക് മനസിലാവാനാണല്ലൊ ഭാഷ മനസിലാവുന്ന രീതിയില്‍ എന്തെഴുതിയാലും മതി പക്ഷേ ലേഖകനും വായനക്കാരനും ഉദ്ദേശിക്കുന്നത് ഒന്നു തന്നെയാവണം.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. (എന്തുകൊണ്ടു? 200 വാക്കിൽ കുറയാതെ എഴുതുക):
കവിതയും ഇഷ്ടമാണ്, ഓര്‍മ്മക്കുറിപ്പുകളും ഇഷ്ടമാണ്. എന്നാലും ഒരു പിടി സ്നേഹം കൂടുതല്‍ ഓര്‍മ്മക്കുറിപ്പുകളോട് തന്നെ ആദ്യം അവിടെ പിന്നെ കവികളെ കണ്ടൊരു ഹായും!
അവസാന ചോദ്യം, അതിനുത്തരം
ഈ ലോകത്തിലുള്ള മിക്ക പുരുഷന്‍മാരും ചില സ്ത്രീകളും ഏകാധിപതികള്‍ ആണ് എത്ര ആളുകള്‍ ഭരിക്കപ്പെടുന്നു എന്നതില്‍ അല്ല കാര്യം ഭരിക്കുന്നവരുടെ ആറ്റിറ്റ്യൂഡാണ് ,ശക്തമായ ഭരണം കാഴ്ചവെച്ചിട്ടുള്ളത് മിക്കവരും ഏകാധിപതികള്‍ ആണ്. സോ നെക്സ്റ്റ് വണ്‍
മനോരമ ഇല്ലേയില്ല, അത് അത്ഭുദം ചെയ്യേണ്ട കാര്യമല്ല അവര്‍ക്ക് തനിയെ ബുദ്ധിയുണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം.
പിന്നെ ബ്ലോഗിലുള്ളവരെല്ലാം ഒരുപോലെ എഴുതിയാല്‍ എന്തിനിത്രയധികം ബ്ലോഗുകള്‍ ഈ ഗോമ്പറ്റീഷന്‍ ബ്ലോഗ് ഒരെണ്ണം മതിയല്ലോ
പിന്നെ ഈ ദിവസത്തില്‍ നാല്‍പ്പത്തിയെട്ട് മനിക്കൂര്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് അതിനാല്‍ എന്റെ ഉത്തരം ദ് ലാസ്റ്റ് വണ്‍
ഇതില്‍ വേഗത്തില്‍ ആരും ഇത് കമ്പ്ലീറ്റ് ചെയ്തിട്ടുണ്ടാവില്ല
അതിനാല്‍ വേഗം പറയാം ഞാന്‍ ആരാണെന്ന്!
എന്റെ ഉത്തരം : സിജു ചൊള്ളാമ്പാട്ട്
ReplyDeletehttp://www.blogger.com/profile/10192421465518038804
ഇതെന്താ... ഇതിനിടയിലും അനോണിയോ?
ReplyDeletetracking
ReplyDeleteകുളു വരട്ടെ. കാത്തിരിക്കാം
ReplyDeleteകൈപ്പള്ളീ... മുകളില്‍ കൊടുത്തത് ശരിയായ ആളുടെ ഉത്തരങ്ങള്‍ ആണോ?... പ്ലീസ് ക്ലാരിഫൈ...
ReplyDeleteമലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്? : ദുര്‍ബലമനസ്കന്‍
ReplyDeleteദുര്‍ബലമനസ്കന്‍ എന്നൊരു ബ്ലോഗ്ഗറൂണ്ടോ?
ആണെങ്കില്‍ എനിക്ക് ഉത്തരം മാറ്റണം...
ReplyDeleteകൈപ്പള്ളിയുടെ ഉത്തരം അതേ എന്നാണെങ്കില്‍
എന്റെ ഉത്തരം റോബി.
(അതല്ല ആരെങ്കിലും മനപൂര്‍വ്വം വഴിതെറ്റിക്കാന്‍ ഇട്ടതാണെങ്കില്‍ ദില്‍ബനില്‍ ഉറച്ചു നില്‍ക്കുന്നു)
This comment has been removed by the author.
ReplyDeleteഇതെന്തു പരൂക്ഷ!!!
ReplyDeleteഉത്തരക്കടലാസു വന്ന് മാര്‍ക്കും ഇട്ടു തുടങ്ങിയപ്പോള്‍ എഴുതാത്ത ഉത്തരങ്ങള്‍ കൊറിയറില്‍ വരുന്നു..
ഇതു നല്ല കഥൈ!!!
എന്റെ ഗോമ്പെറ്റിഷന്‍ കാവിലമ്മേ...
എന്റെ ഉത്തരം: അപ്പു
ReplyDeleteസുമേഷേ...ഞാനും അങ്ങനെ തന്നെയാണ് കരുതുന്നത്. അതാണ് കൈപ്പള്ളീ പറയട്ടെ എന്ന് പറഞ്ഞത്.. ഇങ്ങനെയൊരു തെറ്റ് കൈപ്പള്ളിക്ക് പറ്റില്ല എന്ന് എനിക്കുറപ്പുണ്ട്... (ഉത്തരം മാറിയതിന് പെറ്റി അടിക്കരുത്. ഈ ഉഡായിപ്പ് ആരോ ചെയ്തതിനാലാണ് അങ്ങനെ ഒരു കമന്റ് ഇട്ടത്.)
ReplyDeleteഉഡായിപ്പാണെന്ന് വിശ്വസിച്ചു കൊണ്ട്, ഇപ്പോഴും ഉത്തരം : ദില്‍ബാസുരന്‍
എന്റെ തിരുമലൈ ദേവാ, ബിസിയായിപ്പോയല്ലൊ
ReplyDeleteഇപ്പൊ ഒരു പാളമിട്ടേച്ചുപോകുന്നു, പിന്നെ വന്നു പെനാല്‍ട്ടി വാങ്ങാം (നമ്മക്കതല്ലേ വിധിച്ചിട്ടുള്ളൂ)
എന്റെ ഉത്തരം : സാജന്‍| SAJAN
ReplyDeletehttp://www.blogger.com/profile/09363995492743153778
-സുല്‍
ദുര്‍ബലമനസ്കന്‍ എന്നൊരു ബ്ലോഗര്‍ ഇല്ലെങ്കില്‍, അമ്മയാണെ സത്യം, കൈപ്പള്ളീ, ഈ ഉത്തരം തന്നയാളെ മുക്കാലിയില്‍ കെട്ടി(പെറ്റി)യടിയ്ക്കണം..
ReplyDeleteഅയ്യോ സാജാ
ReplyDeleteനീ ഇവിടെയുണ്ടോ?
commentൽ വന്ന ഉത്തരങ്ങൾ പരിഗണിക്കണം എന്നു് അപെക്ഷിക്കുന്നു.
ReplyDeleteform പൂരിപ്പിക്കുന്നതിനു് മുമ്പ് സാദനം publish ആയി പോയി.
വിട്ടുപോയ ഉത്തരങ്ങൾ ചേർത്തിട്ടുണ്ട്.
ReplyDeleteഒഴുഞ്ഞുമാറ്റൽ വിദഗ്ദൻ എന്നൊക്കെ ഈ വ്യക്തിയെ പറഞ്ഞവർ ദയവായി commentകൾ നീക്കം ചെയ്യുക. Penalty ഉണ്ടാവുന്നതല്ല.
എന്റെ ഉത്തരം: അപ്പു
ReplyDelete(http://www.blogger.com/profile/16662942493042064439)
(തല്‍കാലം അതു തന്നെ ഇരിയ്ക്കട്ടെ... പൈലറ്റാവാനുള്ളതല്ലെ... ആ എയര്‍ക്രാഫ്റ്റ് ഷോയുടെ പോസ്റ്റ് മറന്നിട്ടില്ല.. ബാക്കി വരുന്നിടത്തു വച്ച് കാണാം)
പള്ളിയില്‍ പോകാത്തവന്‍ എന്ന് അപ്പുതന്നെ പറയുന്നു. എന്നിട്ടും അപ്പുവാകുന്നതെങ്ങനെ നാരദാ?
ReplyDeleteഅപ്പുവിന്റെ ആദ്യ പടം പോസ്റ്റ് ക്രീക് പാര്‍ക്കിലെ പൂക്കളായിരുന്നു. അങ്ങനെയെങ്കില്‍ അപ്പു തോട്ടക്കാരനാവേണ്ടതല്ലേ നാരദരേ :)
ReplyDelete-സുല്‍
ഒരു ഓഫ് ടോപിക് :-)
ReplyDeleteഈ ഗോമ്പറ്റീഷന്റെ നടത്തിപ്പുകാരുടെയും അതില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നവരുടെയും പരിഗണനയ്ക്കായി ഒരു ചെറിയ നിര്‍ദ്ദേശം പറയാനാഗ്രഹിക്കുന്നു. പൊതുജനാഭിപ്രായം പോലെ ചെയ്യുക, തല്ലരുത് എന്നുമാത്രം അപേക്ഷ. ഈ ഗോമ്പറ്റീഷനിലെ രണ്ടു മത്സരങ്ങള്‍ തമ്മിലുള്ള ഇടവേള 24 മണിക്കൂര്‍ ആക്കി വര്‍ദ്ധിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതിപ്പോള്‍ കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍തന്നെ മൂന്നുമത്സരമായിക്കഴിഞ്ഞു. ഓഫീസിലിരുന്ന് ജോലിക്കിടയില്‍ ബ്ലോഗ് നോക്കുന്നവരുടെയും വീട്ടിലിരുന്ന് മറ്റുജോലികളില്‍ ശ്രദ്ധിക്കാതെ ഇതിലെ കമന്റുകളില്‍ കണ്ണും നട്ട് അഡിക്ഷനുമായി കഴിയുന്നവരുടെയും ആരോഗ്യസ്ഥിതികള്‍ക്ക് അതാവും നല്ലതെന്നാണ് എന്റെ വിനീതമായ അഭിപ്രായം. മദ്യം ഉണ്ടാക്കരുതെന്ന് പറയുന്നതിനേക്കാള്‍ നല്ലതല്ലേ കുടിക്കാതിരിക്കുന്നത് എന്ന് ഒരു ചോദ്യം പ്രതീക്ഷിക്കുന്നു. :-) എങ്കിലും ഇത്രയും രസകരമായ ഈ മത്സരം ഇത്രവേഗത്തില്‍ നടത്തി ഉറവ വറ്റിപ്പോകുന്നതിനേക്കാള്‍ നല്ലതല്ലേ ഒരു ദിവസം ഒരു മത്സരം എന്ന നിലയില്‍ പോകുന്നത്? യു.എ.ഇ സമയം ഉച്ചയ്ക്ക് 12:00 ന് തുടങ്ങി പിറ്റേന്ന് രാവിലെ 11:30 ന്‍ തീരുന്നവിധത്തില്‍ ആക്കിയാല്‍ എല്ലാ ദിവസവും ഒരു നല്ല സദ്യയായി. എല്ലാ ടൈം സോണില്‍ ഉള്ളവര്‍ക്കും പങ്കെടുക്കുകയും ചെയ്യാം. അടുത്ത മത്സരം അന്ന് 12:00 നുതന്നെ തുടങ്ങുകയുമാവാം..
ഏയ് സുല്‍...ഫിക്കര്‍, തൂ ഫിഗര്‍ മത് കര്‍
ReplyDeleteമേരാ ഗലത് ഉത്തര്‍ ദേനേ സേ മേരാ പോയിന്റ് ഗട്ടേഗാ യാ മുഝേ പെറ്റി മിലേഗാ.. ലേകിന്‍ തു കായ് കോ രോതാ ഹൈ രേ, മുന്നാ?
ഞാനും അപ്പൂവിനോട് യോജിക്കുന്നു.ഒരു ദിവസം ഒരെണ്ണം എന്നായാല്‍ അതാകും ബെറ്റര്‍ എന്ന് തോന്നുന്നു.
ReplyDeleteഞാന്‍ കുളു വന്നെ ഉത്തരം പറയൂ..സത്യം.
നാരദരേ,
ReplyDeleteതാങ്കള്‍ ചൂടാവാതെ.... സ്പിരിറ്റിലെടുക്കൂ സ്പിരിറ്റില്‍ :)
എന്നാലങനെ മതി..
ReplyDeleteഞാനും യോജിയ്ക്കുന്നു..
(മനുഷ്യനു മന:സ്സമാധാനത്തോടെ കിടന്നുറങ്ങാമല്ലോ..)
3 ആയി ല്ലെ? ങ്ങ്യാഹഹഹ
നാലാമന്‍ കിടന്നു വരു.. സ്വാറി കടന്നു വരൂ
ഹെ നാരദ് ഹെസെമുസ്, തൂ കായിക്കൊ ബഡാ ഹിന്ദി മാര്‍ത്താഹെരെ? തൂ ശാന്ത് ഹൊ ജാ മേരെ ഭായി..ക്യൊം ഹെ ഗുസാ..കൂള്‍ കൂള്‍.ബേട്ടാ കൂള്‍ കൂള്‍..
ReplyDeleteഅപ്പുവിന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്.
ReplyDelete(ഉറവ വറ്റുക എന്നൊക്കെ പറഞ്ഞാല്‍, ഒരു കൊല്ലം ഇതും കൊണ്ട് പോവാനുള്ള ബ്ലോഗേര്‍സ് ഇപ്പോഴേ ഉണ്ട്. പിന്നെങ്ങനെ വറ്റും ഉറവയണ്ണേയ് )
-സുല്‍
സുല്ലേ, സ്പിരിറ്റിലെടുത്തതാ ചൂടാവാന്‍ കാരണം!!
ReplyDeleteഅപ്പുവിനോട് യോജിക്കുന്നു.
ReplyDeleteഅങ്ങിനെയാണേല്‍ 10 പേര്‍ ശരിയുത്തരം പറഞ്ഞാല്‍ ഉടന്‍ തന്നെ റിസല്‍ട്ട് പബ്ലിഷ് ചെയ്യും എന്ന സെക്ഷന്‍ (1/4) ഭേതഗതി ചെയ്യേണ്ടിവരും.
നിയമാവലിയില്‍ “10 പേരു് ശരി ഉത്തരം പറഞ്ഞാൽ ശരി ഉത്തരം വെളിപ്പെടുത്തി മത്സരം അവസാനിക്കും.“ എന്ന് പറയുന്നുണ്ടല്ലോ...
അല്ലേല്‍ പിന്നെ, ശരിയുത്തരം വന്നാലും, മത്സരം എല്ലാ ദിവസവും 11:30 AM നേ അവസാനിക്കുകയുള്ളൂ ..എന്നാക്കണം.
അല്ലേ? ആണോ? ആണല്ലേ?
ഹേയ് ശിശൂ കീ ബച്ചേ..
ReplyDeleteതു കായ് കോ ബീച് മേന്‍ ആതാ ഹൈ രേ? തേരോ കോ ബീ മേരാ സാഥ് ഝഗഡാ കര്‍നാ ഹൈ ക്യാ?
(കിലുക്കം സ്റ്റൈല്‍.. ജഗതി ആശുപത്രിയില്‍ നിന്നിറങ്ങിയ ഉടനേ)
അരെ നാരദര്‍, തൂ ബീച്ച്മേം ആനെവാലാകൊ പസന്ത് നഹി കര്‍ത്ത ഹൈ കാ? തൂ കായിക്കൊ സബ്സെ ഊംച്ചീ (നോട്ട് മൂംഞ്ചി)ആവാസ് മെം ബാത് കര്‍ത്താ ഹെ..തൂ മേരാ ദുശ്മന്‍? പോട്ടി..പോട്ടി..
ReplyDelete(ജഗതി വീണ്ടും ഹോസ്പിറ്റലില്‍ കയറും..അടുത്ത സീനില്‍, ജാഗ്രതൈ)
हे नारद,
ReplyDeleteनिन्न्गल एन्थिना मनुष्या चूथावुन्नाथ | नजान ओरु थमाज़ा परन्न्जत्हल्ले | हा हा हा |
അല്ല, നമ്മുടെ വിശാലമനസ്കന്‍ പണ്ട് ദുര്‍ബലന്‍ എന്നോമറ്റൊ ഒരു പേരില്‍ കുറേ ബ്ലോഗ് പോസ്റ്റ് എഴുതിയിരുന്നില്ലേ? അതാണിദ്ദേഹം പറയുന്നു ക്ലൂ, ദുര്‍ബല + മനസ്കന്‍ = വിശാല മനസ്കന്‍
ReplyDeleteഅമ്പത്
ReplyDeleteബീച്ച് മേ ജാനേ വാലേ കോ രോകനേ മേം മേരാ കോയി ഇച്ചാ നഹി.. ലേകിന്‍ ശിശു ബച്ചേ, തു ജബ് ഭീ ജായേഗാ തോ ഝരൂര്‍ കപഡാ പെഹന്‍ കേ ജാനാ... :)
ReplyDeleteസിജു ചൊള്ളാമ്പാട്ട്
ReplyDeleteഅതു പോരാ അപ്പു,
ReplyDeleteവ്യക്തതയില്ലാത്ത ഉത്തരമാണത്.
അതിനു ഉത്തരകര്‍ത്താവോ ക്വിസ്മാസ്റ്ററോ (ഉത്തരങ്ങള്‍ അപ്രൂവ് ചെയ്തവര്‍) സമാധാനം പറഞ്ഞേ പറ്റൂ..
(വിശാലമനസ്കന്‍ പണ്ട് മാത്രമല്ല, ഇപ്പോഴും ദുര്‍ബലന്റെ പേരില്‍ പോസ്റ്റുന്നുണ്ട്.. ഡ്യുബായ് യ്സില്‍.. പക്ഷെ ഹൂ ഈസ് ദുര്‍ബലമനസ്കന്‍??)
നാരദര്‍..ആപ്കീ ഭാഷാമെം കുച്ച് ബദലാവ് ദിഖായി ദേരഹാ ഹെ.....ജോ കുച്ച് മുച്ചെ മിലാ ഉസ്മെം മെം ബഹുത്ത് കുശ് ഹും..
ReplyDeleteധന്യവാദ്..
ഇനി ഇവിടെ ഹിന്ദി പറഞ്ഞാലുണ്ടല്ലോ. കൈപ്പള്ളി പണ്ടെങ്ങാണ്ട് പറഞ്ഞിട്ടുണ്ട് ബാക്കിയുള്ളൊര്‍ക്ക് കേട്ടാല്‍ മന്‍സ്സിലാവാത്ത ഭാഷ സംസാരിക്കരുതെന്നു.
ReplyDeleteഇതും ട്രാക് തന്നെയാ. എനിക്ക് അറിഞ്ഞൂടാ ഇതാരാന്ന് :(
നാരദനും ബച്ചയും പോയൊ?
ReplyDeleteഎന്റെ ഉത്തരം ഞാന്‍ മാറ്റുന്നു.. ഏറ്റവും പുതിയ ഉത്തരം ധീരനായ വീരനായ ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സ്നേഹാദരങ്ങള്‍ തന്റെ സല്‍ പ്രവര്‍ത്തിയിലൂടെ ഏറ്റുവാങ്ങിയ സാജന്‍.. അതെ മക്കളേ..
ReplyDeleteഎന്റെ ഉത്തരം : സാജന്‍| SAJAN
( http://www.blogger.com/profile/09363995492743153778 )
നാരദാ
ReplyDeleteനീ എനിക്കു കൂട്ടായോ?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?
-സുല്‍
ഒന്നൂടെ നോക്കട്ടെ....
ReplyDeleteകക്ഷി പാട്ടുപാടുകയില്ലെന്നു തോന്നുന്നു.
ദൈവത്തെ അനുഭവത്തില്‍ അറിഞ്ഞ മനുഷ്യന്‍.
മദ്യം തൊടാത്തവന്‍
ബൈക്ക് മിസിംഗ് ആയവന്‍.... ബൈക്ക്..ബൈക്ക് .. കാറ്...!! ഡബ്ലിന്‍..!!
പിന്നെ...പിന്നെ... “സോ നെക്സ്റ്റ് വണ്‍“
അവിടെ പിടി.... ക്ലൂ..
എന്റെ ഉത്തരം : സാജന്‍ സാമുവേല്‍
ഇതു രണ്ടാം തവണയാണ് ഈ കഷ്മലന്റെ പുറകെ ഞാന്‍ പോകുന്നത്.. ഈശ്വരോ രക്ഷതു..
കാരണങ്ങള്‍ കൂടി പറയൂ സുമേഷേ കേള്‍ക്കട്ടെ
ReplyDeleteഅപ്പുകുട്ടാ തൊപ്പിക്കാരാ,
ReplyDeleteഎല്ലാരെം വിട്ട് ഇപ്പോള്‍ എല്ലാരും എന്റെ പിന്നാലെ?
ശൊ. എനിക്കു വയ്യ.
-സുല്‍
കൈപ്പള്ളീ ഞാന്‍ പറഞ്ഞതു
ReplyDeleteഎന്റെ ഉത്തരം : സാജന്‍| SAJAN
( http://www.blogger.com/profile/09363995492743153778 )
‘ഒഴികഴിവിദഗ്ദ്ധന്‍‘ എന്ന കമെന്റ് പിന്‍വലിക്കുന്നു.
ReplyDeleteകൈപ്പിനെ ‘മുക്കല്‍ അല്ലെങ്കില്‍ മിക്സര്‍ വിദഗ്ദ്ധന്‍‘എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടോ?
ഒരു ദിവസം ഗോമ്പെറ്റിഷന്‍ ഒന്ന്
ReplyDeleteദേ ഒരു കൈ ഇവിടെ.
ഒന്നു വിളിക്കുപറയൊ.. എഴുന്നേല്‍ക്കാന്‍ മേല.
അച്ചരപിശാച് വന്നതാ. സ്വാറി
ReplyDeleteവിളിച്ചു പറയുമോ എന്നാ ഉദ്ദേശിച്ചത്.
കൈപ്പള്ളീയുടെ വിശദീകരണം കേട്ടതിന്റെ വെളിച്ചത്തില്‍ പെനാലിറ്റി കാണില്ല എന്ന ഉറച്ച വിശ്വാസത്തില്‍ ഞാന്‍ ഉത്തരം മാറ്റാന്‍ പോകുന്നു.
ReplyDeleteഎന്റെ ഉത്തരം : സാജന്‍| SAJAN
http://www.blogger.com/profile/09363995492743153778
എന്റെ ഉത്തരം : സാജന്‍| SAJAN
ReplyDeletehttp://www.blogger.com/profile/09363995492743153778
എന്റെം ഉത്തരം : സാജന്‍
ReplyDeleteഇതെന്തൊരതിശയം ! എല്ലാരും കൂടെ സ്വപ്നം കണ്ടോ? കാരണങ്ങള്‍ കൂടെ പറയൂ മനുഷ്യന്മാരെ.. വെറുതെ വായിച്ചു രസിക്കാനാ.. അടൂത്ത മത്സരത്തിന് ഒരു എക്സ്പീരിയെന്‍സുമ്ം ആവും
ReplyDeleteഈശ്ശ്വരാ....
ReplyDeleteപെറ്റികളുടെ പെരുന്നാളാണല്ലോ?
കാരണം :
ReplyDeleteഒന്ന് : സാജനെ ഇവിടെ കാണുന്നില്ല
രണ്‍ട് : ആ പെട്ടെന്നു വന്ന് ബാക്കി ഉത്തരം എടുപിടിന്ന് ഇട്ടത് കണ്ടില്ലെ
മൂന്ന് : ബ്ലൊഗ് വായിച്ചപ്പൊ ഈ രീതി പൊലെ തോന്നി
നാല് : എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
എന്റെ ഉത്തരം : സാജന്‍| SAJAN
ReplyDeletehttp://www.blogger.com/profile/09363995492743153778
അതഞ്ചല്‍കാരന്‍ അങ്ങോട്ട് ചാടിയപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചു.. ഞങ്ങളുടെ കാര്യം പോക്കാണെന്ന്..
ReplyDelete(പിന്നെ എന്റെ ഒരു കമന്റ് ഞാന്‍ ഡെലിറ്റിയത് കൈപ്സ് പറഞ്ഞിട്ടാണ് ട്ടോ.. )
ഞാനിപ്പോള്‍ മാറ്റിയതും ചോദ്യങ്ങളുടെ പ്രശ്നം കൊണ്ടാണ്. പെറ്റിയടിക്കല്ലേ...
ReplyDeleteഗായകനാണോ എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരല്ലേ....
ReplyDeleteപിന്നെ ആശാരിപ്പണിയും കുശിനിപ്പണിയും പറഞ്ഞു വരുമ്പൊ ഒരുവിധത്തില്‍ കലയല്ലേ ..
അക്ഷരങ്ങള്‍ അച്ചടിച്ചു വച്ചതില്‍ നിന്നും ഞാന്‍ മനസിലാക്കിയതല്ല എന്താണ് ദൈവമെന്നത് ..
വടക്കന്‍ വീരഗാഥ പോലെ രണ്ടാമൂഴം പോലെ ഒരു വ്യത്യസ്തധ്രുവത്തില്‍ നിന്നു നോക്കാന്‍ ..
അല്പനേരം ഒറ്റക്കിരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാശിക്കാറുണ്ട്..
യുവാക്കളുടെ പ്രശ്നമാണോ? എങ്കില്‍ ഇപ്പൊ ഒള്ള വല്യ പ്രശ്നം ട്രാഫിക്കാണ്..
എന്തുചെയ്യും എന്നു മാത്രം ചോദിച്ചത് കൊണ്ട് ഒന്നുമാത്രമെ എഴുതാന്‍ കഴിയൂ.. നീക്കും.
ഞാന്‍ മെറ്റമോര്‍ഫൊസിസില്‍ വിശ്വസിക്കാത്തതിനാല്‍ ..
വിശാലനു ഒരു ഡബിള്‍ വോപ്പെര്‍ ബര്‍ഗെര്‍ കൊടുക്കും എന്നിട്ട് കഴിക്കുന്നത് ഒളിഞ്ഞു നോക്കും .
ഈ ദിവസത്തില്‍ നാല്‍പ്പത്തിയെട്ട് മനിക്കൂര്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്
---
Tracking.....
കുട്ടിയായിരുന്നപ്പോള്‍ എന്റെ പിതാവിന്റെ കൈകളായിരുന്നു ഏറ്റവും വലുത് ..
ReplyDeleteആ പിതാവു പ്രയോഗം! ഒരു സത്യക്രിസ്ത്യാനി മണക്കുന്നു..
ശുദ്ധവും ഡീസന്റുമായ ഭാഷാപ്രയോഗം
കമന്റിലൂടെയുള്ള തിരുത്ത്.. അതും പുതിയ ഐഡിയിട്ട്!!
കവിതകളോട് വല്യ അടുപ്പമില്ല..
പിടിയ്ക്കപ്പെടുമെന്ന ഭയത്താല്‍, എങ്ങും തൊടാതെ ഉത്തരമിടാന്‍ കാണിച്ച വ്യഗ്രത
പിന്നെ സാജനെ കാണ്മാനില്ല..
:)
പിന്നെ ഓസ്ട്രേലിയയിലെവിടാ പൊറോട്ടയും ബീഫ് ഫ്രൈയും??
ReplyDeleteപ്രിയ സുഹൃത്തുക്കളേ സഗാക്കളേ സഹോദരീ സഹോരങ്ങളെ,
ReplyDeleteഈ ഗോമ്പറ്റീഷന്റെ ലാസ്റ്റ് ഗ്രേഡ് സ്വീപ്പറായി ഞാന്‍ നിയമതനായ വിവരം ഏവരും അറിഞ്ഞിരിയ്ക്കുമല്ലോ? ബഹുമാന്യനായ ക്വിസ്സ് മാഷിന്റ ദയാകാരുണ്യത്താല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിലും ഇങ്ങിനെയൊരു തസ്തിക ഉണ്ടാക്കി എനിയ്ക്കൊരു പ്ലെയിസ്മെന്റ് തന്ന ക്വിസ്സ്മാഷിനു നന്ദി രേഖപ്പെടുത്തുന്നു.
ഇന്നി മുതല്‍ ഇവിടം മുഴുവന്‍ അടിച്ചു വാരാനും വെള്ളം തളിയ്ക്കാനും മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള സഹായം ചെയ്യാനും ഞാന്‍ ഇവിടെയുണ്ടാകും. ഇതുവരെ ഞാന്‍ നേടിയ പോയന്റുകള്‍ പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതും പെനാലിറ്റി പോയന്റുകള്‍ അഗ്രജനു ദാനം ചെയ്യുന്നതുമാണ്.
നയം.
1. ആര്‍ക്കു വേണമെങ്കിലും ക്ലൂ ചോയിക്കാം. ചോയിച്ചു കൊണ്ടേയിരിയ്ക്കാം. പക്ഷേ ഒരിയ്ക്കലും ക്ലൂ പ്രതീക്ഷിയ്ക്കരുത്.
2. എപ്പോള്‍ വേണമെങ്കിലും ചാറ്റില്‍ തോണ്ടി ഉത്തരം ചോയിയ്ക്കാം. അങ്ങിനെ ചോയിച്ചാല്‍ ആ നിമിഷം തന്നെ രണ്ട് പെനാലിറ്റി പോയന്റുകള്‍ സ്കോറില്‍ ചേര്‍ക്കുന്നതായിരിയ്ക്കും.
എല്ലാര്‍ക്കും പെനാലിറ്റികള്‍ നേര്‍ന്നു കൊണ്ട്
തല്‍ക്കാലം നിര്‍ത്തുന്നു.
പ്രിയ പറഞപോലെ ...
ReplyDeleteഎല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്...
എന്നാല്‍ ഈ ഞാനും ചൊല്ലണ്
സാജാ ഉനക്കാണെന്‍ വോട്ട്
എന്റെ ഉത്തരം : സാജന്‍
ഈ പരിസരത്ത് വന്നിട്ടേ ഇല്ല.
മറഞ്ഞിരുന്ന് വീക്ഷിക്കയാവും
അഞ്ചലേ.. ഭയങ്കരാ..
ReplyDeleteഅഞ്ചല്‍ക്കാരന്‍ said... : “ഇതുവരെ ഞാന്‍ നേടിയ പോയന്റുകള്‍ പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതും...”
ReplyDelete“സാാറേ... വല്ലതും തരണേ....
സാാറേ... വല്ലതും തരണേ.....
സാ...........
സാറേ...... വല്ലതും....”
:)
സങ്കുചിത മനസ്കന്‍ -പണ്ട് കുറച്ച് കാലം വാദ്ധ്യാര്‍ പണിചെയ്തിട്ടുണ്ട് എന്ന് ഓര്‍മ്മ.
ReplyDeleteഒരാളൂടെ സാജന്റെ പേരു പറഞ്ഞാല്‍, ഇതു സാജന്‍ തന്നെ ആണോ അല്ലയോ എന്നറിയാം മക്കളേ... ആവുമോ? അല്ലേ? ആവുമോ? അല്ലേ? ആവുമോ? അല്ലേ? ആവുമോ? അല്ലേ? ആവുമോ? അല്ലേ?
ReplyDeleteമുസാഫിറണ്ണാ
ReplyDeleteഇതെന്ത് കൊലച്ചതിയണ്ണാ
ഞങ്ങളെല്ലാം സാജനെ കൂട്ടു പിടിച്ചപ്പോള്‍
പുതിയൊരാളെ കൊണ്ടു വരുന്നോ?
സങ്കു പിതാവിനെ അച്ഛന്‍ എന്നല്ലേ വിളിക്കുക. അല്ലെങ്കില്‍ പെറ്റി കൊടുക്കണം. (കഴിഞ്ഞ പോസ്റ്റില്‍ അച്ചമ്മ പ്രശ്നമുണ്ടാക്കിയതാ)
-സുല്‍
ദിവാസ്വപ്നം
ReplyDelete(സൊലീറ്റയുടെ മമ്മി)
സൊളിറ്റയുടെ മമ്മിക്കെത്ര ബൈക്കാ ഉള്ളത് ?... ചുമ്മാ പേടിപ്പിക്കാതെ..
ReplyDeleteദിവസ്വപ്നം( സൊലീറ്റയുടെ പപ്പ ) മുന്നൊരു ബൈക്കിന്റെ കദനകത എഴുതിട്ടുണ്ടെന്നാ എന്റെം ഓര്‍മ. മൊത്തത്തില്‍ ചിന്തിചാ പാഞ്ചലി പറഞ്ഞതിലും കാര്യൊണ്ടട്ടൊ
ReplyDeleteഅന്ത ബൈക്ക് എന്ത കാലത്തെ ബൈക്ക്. അതു പളസ് അണ്ണാ.
ReplyDeleteപക്ഷേ പ്രിയേ ... അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം മിസ്സ് ചെയ്യുന്നു എന്ന് സിലീറ്റയുടെ പപ്പ പറഞ്ഞാല്‍ സൊലീറ്റയുടെ മമ്മി പിണങ്ങില്ലേ?
ReplyDelete“ പിതാവ് “ എന്നു പറഞ്ഞത് അതൊരു ക്ലൂ ആകാതിരിക്കാനാണെന്നു തോന്നുന്നു. അച്ഛന്‍ / അപ്പന്‍ / വാപ്പ എന്നൊക്കെ പറഞ്ഞാല്‍ ഉടനടി ക്ലൂ അല്ലേ.
ReplyDeleteദിവാസ്വപ്നം ആണോ എന്നെനിക്കും സംശയം തോന്നിയതാ. ഒരു എന്റൈസെര്‍ ബൈക്ക് വിറ്റ കഥ പണ്ടെഴുതിയിട്ടുണ്ട്.
എന്നാലും ഉറപ്പു പോര. കുളു വരട്ടെ
ആ ഉവ്വ് ഉവ്വ്, 'എന്റെ എന്റൈസര്‍ വിറ്റ കഥ '
ReplyDeleteഅനില്‍ശ്രീ :) അമ്മയുടാക്കിയ ഭക്ഷണം മിസ്സ് ചെയ്താല്‍ പിണങ്ങിയാ അതിനല്ലെ അനോണി ആന്റണി പണ്ടൊരു പോസ്റ്റ് ഇട്ടത് അതിനെ കുറിച്ച്. സൊലീറ്റ്യുടെ മമ്മിക്ക് അതിന്റെ ഒരു ലിങ്ക് കൊടുത്ത് കാണും ;)
അഞ്ചലേ.. കയ്യിലുള്ള പോയിന്റ് ഏറ്റവും കൂറ്ടുതല്‍ പെറ്റി നേടുന്ന കളിക്കാരനു പ്രോത്സാഹന സമ്മാനമായി കൊടുക്കൂ. ഇപ്പോള്‍ അത് നാര്‍ദന്‍ സെമൂസ് ( നാടന്‍ സമൂസ എന്നതിന്റെ ജര്‍മ്മന്‍ ആണെന്നു തോന്നുന്നു ) ആകാനാണു സാധ്യത
ReplyDeleteസുല്ലേ,അച്ഛന്‍,ഉപ്പ,അപ്പന്‍,ഓള്‍ഡ്മേന്‍,കാരണവര്‍ എന്നൊക്കെയല്ലെ വിളിക്കുക.പിതാവെന്നൊരു വിളി ചുമ്മാ ആലങ്കാരികമായിട്ടല്ലേ ? സങ്കു പണ്ട് ചാലക്കുടിയില്‍ പഠിപ്പിക്കാന്‍ പോയി കിണറ്റില്‍ വീണ കഥ വായിച്ചിട്ടില്ലേ ?
ReplyDeleteപിതാവ് എന്നു ആലങ്കാരികമായി പറയുന്നതു തന്നെ. “മാതാവേ കുറച്ചു ശുദ്ധജലം തന്നാലും..” എന്ന് ബഷീറിന്റെ അനുജന്‍ പറഞ്ഞതും ഉമ്മ കയ്യിലു കൊണ്ടടിച്ചതും കേട്ടിട്ടില്ലേ..
ReplyDeleteഏതായാലും ഉത്തരം : ദിവാസ്വപ്നം
ReplyDeleteഇനി കുളു വന്ന് ഉത്തരം മാറ്റിയാലും പെറ്റി ബാക്കിയാവും മാരാര്‍ക്കാ.
ReplyDelete-സുല്‍
ദിവാസ്വപ്നം
ReplyDeleteഞാനും ഒരു ഉത്തരം പറഞ്ഞില്ലെന്ന് വേണ്ട്.
ഇനി ട്രാക്കിങ് ചെയ്യാലൊ .
ഹെലോ ഹെലോ.. ക്ലൂ ട്രാക്കിങ്ങ്.. ക്ലൂ ട്രാക്കിങ്ങ്
ReplyDeleteഅല്ല, നിങ്ങളാരും ദിവാസ്വപ്നത്തിന്റെ അവസാന പോസ്റ്റ് കണ്ടില്ല എന്നുണ്ടോ?
ReplyDelete100 പൊയിന്റ്സ് എനിക്ക്.
ReplyDelete100
ReplyDelete100 എനിക്കാ എന്നു എഴുതാന്‍ വന്നതാ,അതിനു മുമ്പേ എന്റര്‍ ആയിപോയി..
ReplyDeleteഇതു സാജന്‍ തന്നെ എനു സ്ഥാപിക്കാനുള്ള അവസാനതെളിവ് ആ ലാസ് റ്റ് പോസ്റ്റിന്റെ ഉത്തരം തന്നെ
ReplyDeleteസാജന്റെ ലാസ്റ്റ് പോസ്റ്റ്... വിജിലന്‍സിനെക്കൊണ്ട് സുധാമ്മയെ കൈക്കൂലിക്കേസില്‍ പിടിപ്പിച്ച സംഭവം....
അതുകൊണ്ടാണ് ആ ചോദ്യത്തിന്റെ ഉത്തരമായി “ഇതാണൊ സാമൂഹിക പ്രതിബദ്ധത” എന്നു തിരിച്ചുചോദിച്ചീരിക്കുന്നത്. അതേ അതു തന്നെ സാമൂഹിക പ്രതിബദ്ധത..
ഇപ്രാവശ്യം പെറ്റിയൊന്നുമില്ലാതെ 12 മാര്‍ക്കും എനിക്കു തരണേ അഞ്ചലേ
മിനിമം നാലുപേരെങ്കിലും ശരിയുത്തരം പറഞ്ഞിട്ടുണ്ടെങ്കില്‍, ക്ലു വരാതിങ്കേ മക്കളേ
ReplyDeleteഎത്ര സാജനായി ഇപ്പോള്‍ അഞ്ചലേ
ReplyDeletemy answer : for gompetition
ReplyDeletehttp://www.blogger.com/profile/11997053285289125461
അഡ്മിനികളേ.....നമ്മള്‍ മുമ്പെ പറഞ്ഞ ഒരു ദിവസം ഒനു ഗോമ്പറ്റീഷന്‍ എന്ന സജഷന്‍ ഒന്നു കാര്യമായി എടുക്കണേ.. ഇതൊരു വെറും ചാറ്റ് റൂമാക്കി മാറ്റരുത് പ്ലീസ്. മറ്റ് ബ്ലോഗിലൊന്നും ആള്‍ക്കാര്‍ പോകാതെയും വായിക്കാതെയും ആയിപ്പോകും. കൈപ്പള്ളി ഒരു അഭിപ്രായ സര്‍വ്വേ ഇട്ടുനോക്കൂ. 80% ആളും ഓകെ പറയും.. -)
ReplyDeleteസെല്‍ഫ് ഗോളടിക്കാതെ സാജാ...
ReplyDelete‘ഋ‘ വിന്റെ ഐ.പി. സിഡ്നി എന്നുകാണുന്നുണ്ട് ;-)
പ്രതി സാജന്‍ തന്നെയെന്ന് ഉറപ്പിച്ചിരിക്കുന്നു!
ReplyDeleteഇനി ഓ.ടോ:
കൈപ്സ്,
അപ്പുവിന്റെ നിര്‍ദ്ദേശം പരിഗണിക്കണമെന്ന് എന്റേയും കൂടി ഒരപേക്ഷ!
(ഒരു പോസ്റ്റിട്ടാല്‍ വായിക്കാനാളില്ലാത്ത അവസ്ഥയാണ് ഇപ്പോഴെന്നറിയുക!)
ഉത്തരം UAE 18:00നു്
ReplyDeleteഞാനും അപ്പുവിനോട് യോജിക്കുന്നു,ഒരു പോസ്റ്റിന്റെ കമന്റു മുഴുവനും വായിക്കുമ്പോഴേക്കും അടുത്തതിന്റെ അവസാനം എത്തിയിരിക്കും ഇപ്പോഴത്തെ അവസ്ഥയില്‍.
ReplyDeleteഅപ്പു അതെവിടെ ആണ് സിഡ്നി എന്ന് കണ്ടു പിടിച്ചത്?
ReplyDeleteഎന്റെ ഉത്തരം : സാജന്‍| SAJAN
ReplyDeleteഒരു ദിവസം ഒരു പോസ്റ്റ് ആയാലും 4 പോസ്റ്റ് ആയാലും ഇവിടെ ഓഫടിക്ക് ഒരു കുറവും കാണില്ല. എല്ലായ്പോഴും ഒരു പോസ്റ്റ് എന്തായാലും ഓണ്‍ ആയിരിക്കും. അവിടെ കയറി ഓഫടിക്കാന്‍ ബാക്കിയുള്ളവരും.
ReplyDeleteപിന്നെ ക്ലൂ ചോദിച്ച് ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പോസ്റ്റിട്ട് 8 മണിക്കൂറിനു ശേഷം ഒരു ക്ലൂ, അടുത്ത 8 മണിക്കൂറില്‍ അടുത്ത ക്ലൂ എന്നിങ്ങനെ ടൈം കൂടി വെക്കാം. (മരുന്ന് കഴിക്കുന്ന പോലെ ക്ലൂ കഴിച്ച് ഊര്‍ദ്ധ്വശാസം വലിച്ച് നമുക്കിങ്ങനെ കഴിയാം)
-സുല്‍
അപ്സേ ആ 12 മാര്‍ക്കിന്റെ കളി മനസ്സിലായില്ല.
ReplyDeleteസുല്‍ |Sul said...
എന്റെ ഉത്തരം : സാജന്‍| SAJAN
http://www.blogger.com/profile/09363995492743153778
-സുല്‍
16-Mar-2009 13:28:00
1:28 നു സാജന് ആദ്യ വോട്ട് ചെയ്ത എനിക്കാണ് 12 പോയിന്റ്.
എന്താനു ദൈവം: എന്ന ചോദ്യത്തിന്റെ ഉത്തരം വച്ച് ഞാന്‍ ഒരു ഗസ്സടിക്കുന്നു!
ReplyDeleteഅച്ചരങ്ങള്‍ അച്ചടിച്ച ബുസ്തകത്താളുകളില്‍ നീ കണ്‍ന്റ ഇന്തയല്ല മോനേ ഇത്യ- ജഡ്ക വലിച്ച് ചോര തുപ്പുന്നവരുടെ ഇന്ത്യ--
ആ സ്റ്റൈലിലാ ഇതിന്റെറ്റ് ഉത്തരം:
അതോണ്ട് എന്റെ ഉത്തരം: സില്‍മാസ്റ്റാര്‍ മമ്മൂട്ടി!!
അപ്പു ഇതിനെടക്ക് ഐപ്പി പിടുത്തവും തൊടങ്ങിയാ???
ReplyDeleteഅതെങ്ങനെ കാണും??
ശരി ഉത്തരം:സാജന്| SAJAN
ReplyDeleteഅടിച്ചെടുത്തേ അടിച്ചെടുത്തെ 12 പോയിന്റും അടിച്ചെടുത്തേ.
ReplyDeleteഇനി ഇതിലങ്ങാനും കുറച്ചിട്ടുണ്ടെങ്കില്‍....
-സുല്‍
എന്റെ പുതിയ ഉത്തരം: സാജന്‍ (10 പോയിന്റ്)
ReplyDeleteഇനി സാജനിലേക്ക് നയിച്ച എന്റെ ക്ലൂ. ഈ ബൂലോഗം മുഴുവന്‍ പരതിയിട്ടും “അക്ഷന്ത്യവമായ ഒരു തെറ്റാണെന്ന്“ പറഞ്ഞ ഒറ്റ ബൂലോഗനെയെ കണ്ടു കിട്ടിയുള്ളൂ. ബാക്കിയെല്ലാം സ്വാഹ.
ReplyDelete-സുല്‍
/Kaippally കൈപ്പള്ളി said...
ReplyDeleteഉത്തരം UAE 18:00നു്?
കൈപ്പള്ളീ- അടുത്ത മത്സരത്ത്റ്റിനു മുന്‍പ് പുതിയൊരു വാച്ചു വാങ്ങാന്‍ ശ്രദ്ധിക്കുമല്ലോ?
സമയം ഇപ്പോ- 17:30
വിക്ക്രമന്‍ സാറ് ഇത്തറേം ഫാസ്റ്റാവരുത് :)
സുല്ലേ... നിയമാവലി ഒന്നൂടെ വായിച്ചു നോക്ക്.. നിങ്ങള്‍ക്ക് 14 മാര്‍ക്കും എനിക് 12 ഉം..
ReplyDeleteക്ലൂ ഇപ്പോ പറഞ്ഞാ പറ്റില്ല.. ഗൂഗിള്‍ സേറ്ച്ച് ചെയ്ത ഭയങ്കരാ...
കൈപ്പള്ളി ഈ റിസല്‍ട്ട് അരമണിക്കൂര്‍ മുമ്പേ പ്രഖ്യാപിച്ചല്ലോ. ഇതിനു മുന്നിലത്തേത് അരമണിക്കൂര്‍ വൈകിയിട്ടാവും അല്ലേ
ശ്ശേ,ഗണപതിക്ക് വെച്ചത് കാക്ക കൊത്തീന്ന് പറഞ്ഞ പോലെയായല്ലോ !
ReplyDeleteഅപ്സേ
ReplyDeleteനിയമാവലി ഇങ്ങനെയല്ലേ?
ആദ്യം (1) ശരി ഉത്തരം പറയുന്ന വ്യക്തിക്ക് 12 point
രണ്ടാമതു് (2) ശരി ഉത്തരം പറയുന്ന വ്യക്തിക്ക് 8 point
മൂന്നാമതു് (3) ശരി ഉത്തരം പറയുന്ന വ്യക്തിക്ക് 6 point
നാലാമതു് (4) ശരി ഉത്തരം പറയുന്ന വ്യക്തിക്ക് 4 point
അതിനു ശേഷം ശരി ഉത്തരം പറയുന്ന എല്ലാവർക്കും 2 point
അപ്പോള്‍?
എന്തായാലും അപ്പു പങ്കെടുക്കാൻ തുടങ്ങിയതിൽ മൂന്നാം മത്സരത്തിൽ സാജന്റെ ഉത്തരങ്ങൾ വന്നതു നന്നായി. അല്ലാരുന്നേ കാണാരുന്നു വരുന്ന മത്സരങ്ങളിലെ 90% ഉത്തരങ്ങളും അപ്പു സാജനെ സംശയിച്ചേനേ. അല്ലേ അപ്പൂ :))
ReplyDeleteഅപ്പുവേ തല്ലരുത് പ്ലീസ്!
സ്കോര്‍ പ്ലീസ്
ReplyDeleteമൊത്തം ചില്ലറ എത്രയായീന്ന് എണ്ണി നോക്കാനാ. എന്നിട്ടു വേണം എത്രയും നേരത്തെ നാട്ടിലേക്ക് വണ്ടി പിടിക്കാന്‍.
മത്സരം 15 ആരംഭിച്ചു
ReplyDeleteആ അതു വേണ്ടാ, അതു വേണ്ടാ അപ്പു ദേ കൊതിതര്‍ക്ക് എടുക്കുന്നു... സുല്ലിനു ശേഷം ഞാനും എനിയ്ക്കു ശേഷം അപ്പുവുമാണ് ഉത്തരം പറഞ്ഞത്...വേണ്ടാ.. അതു വേണ്ടാ!!
ReplyDeleteഗൊമ്പറ്റീഷൻ ഒരു ലഹരിയായി തീരുകയാണു്. സൂക്ഷിക്കുക. പലരും ഈ ലഹരിക്കു അടിമപ്പെടുകയാണെന്നു complaint കിട്ടുന്നുണ്ടു് നിങ്ങളുടേ അഭിപ്രായം എന്താണു്? മത്സരങ്ങൾ ഒരു ദിവസം ഒന്നു മതിയോ അതോ രണ്ടണ്ണം വേണമോ?
ReplyDeleteഅങ്ങനെ എങ്കിൽ ഏതെല്ലാം സമയത്താണു് ഇതു വെക്കേണ്ടതു്. USA, UAE,and India സമയങ്ങൾ പരിഗണിക്കുന്നതു കൊണ്ടാണു് 24 മണിക്കൂറിനുള്ളിൽ രണ്ടു മത്സരം വെക്കുന്നുത. ഈ സമയങ്ങൾ എപ്പോഴെല്ലാം ആക്കണം എന്നു് അറിയിക്കുക
ഒരു ദിവസം ഒന്നു മതിയെന്നു തന്നെയാണെന്റെ അഭിപ്രായവും. ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാവാതെ വരുന്ന പോലെ തോന്നി തുടങ്ങിയിരിയ്ക്കുന്നു.
ReplyDeleteഎന്നെ സംബന്ധിച്ചിടത്തോളം, വൈകിട്ട് 10 മണി മുതല്‍ രാവിലെ 11:30 വരെ സൌകര്യപ്രദമായ (ഇന്ത്യന്‍)സമയമാണ്.
സുഹൃത്തുക്കളെ,
ReplyDeleteആദ്യം ഉത്തരം കണ്ടപ്പൊ ആകെ ചളമായെന്നു കരുതിയതാ, കൈപ്പള്ളിയെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചിട്ട് ആള്‍ അവയിലബിളും അല്ല:(
എന്നാല്‍ എന്തും വരട്ടെ എന്നു കരുതി നിമിഷങ്ങള്‍ക്കുള്ളില്‍ പുതിയ ഐഡി ഉണ്ടാക്കി, ചില പ്രസക്തമായ ചോദ്യങ്ങള്‍ക്കെങ്കിലും വായില്‍ വരുന്നത് പോലെ മറുപടി എഴുതി കമന്റിട്ടത് അതിനാല്‍ ആണ്.
ഉത്തരങ്ങള്‍ ഒട്ടും എഡിറ്റ് ചെയ്യാനോ ഒന്നു പോളിഷ് ചെയ്യാനോ കഴിഞ്ഞില്ല എന്നതാണ് സത്യം,അതുകൊണ്ടാണ് ദുര്‍ബലമനസ്കന്‍ എന്നൊക്കെ വന്നത് അപ്പൊ ഓര്‍ത്തത് ദുര്‍ബലന്‍ എന്നാണ് എഴുതി വന്നപ്പോ ദുര്‍ബല മനസ്കന്‍ ആയിപ്പോയതാണ് അവസാനം ശരിയാക്കാമെന്ന് കരുതി വിട്ടതാണ്.
സാരമില്ല അതുകൊണ്ട് തന്നെ എന്റെ ഉത്തരങ്ങളില്‍ അധികം മായം കലര്‍ന്നിട്ടില്ല,
അതല്ലേ സുല്‍ എന്നെ ഇത്രപെട്ടെന്ന് പിടിച്ചത് എന്നാലും ഭയങ്കരാ ഗൂഗിള്‍ സേര്‍ച്ച് വച്ച് പൊക്കിക്കളഞ്ഞല്ലൊ, അപ്പു എന്നെ അതിനുമുമ്പേ മനസിലാക്കുമെന്ന് കരുതി, എന്നാലും സുമേഷും പണിപറ്റിച്ചു, പിന്നെ വല്യമ്മായിയും, പ്രീയയും, അനില്‍ശ്രീയും, തോന്ന്യാസിയും കിച്ചുവും അങ്ങനെ കൈതമുള്ള് ചേട്ടനും, അനിലേട്ടനും അങ്ങനെ എല്ലാര്‍ക്കും മനസിലായി, ഹും അടുത്ത മത്സരത്തിനാവട്ടെ ഇത്തിരീം കൂടെ കടുപ്പത്തിലെഴുതണം:)
വിജയികള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ കൂട്ടത്തില്‍ ആദ്യം ചെറിയ തെറ്റിദ്ധാരണ ഉണ്ടായതില്‍ സ്വാറി!
വിയെമെ, ഇതെന്നാവ്വേ അച്ചടിച്ച അക്ഷരം എന്നൊന്നും ഇനി ആര്‍ക്കും പറയാന്‍ മേലേ?
ഇക്കണക്കിനു ഇനി ഭാര്യയോടും മക്കളോടും ഐലബ്യൂ എന്ന് എങ്ങനെ പറയും?
ആഷെ, അദ് കലക്കി:)
ReplyDeleteഫലപ്രഖ്യാപനം.
ReplyDelete1. സുല്‍ - 12
2. സുമേഷ് - 8
3. അപ്പു - 6
4. അനില്‍ശ്രീ - 4
5. വല്യമ്മായി - 2
6. പ്രിയ - 2
7. തോന്യാസി - 2
8. കിച്ചു - 2
9. കൈതമുള്ള് - 2
10. അനില്‍ - 2
പെറ്റികള്‍ പറ്റിയവര്‍
ഉത്തരം മാറ്റിയതിന്.
1. തോന്യാസി - 2
2. അനില്‍ശ്രീ - 2
3. സുമേഷ് ചന്ദ്രന്‍ - 2
4. വല്യമ്മായി - 2
വിജയികള്‍ക്ക് അനുമോദനത്തിന്റെ പൂച്ചണ്ടുകള്‍. പെറ്റികള്‍ക്ക് റീത്തും.
അപ്പീല്‍.... മുഴുവന്‍ ആകാത്ത ഉത്തരത്തിനാണ് ഞാന്‍ ദില്‍ബാസുരന്‍ എന്ന് ഉത്തരം പറഞ്ഞത്. കൈപ്പള്ളിയുടെ ക്ലാരിഫിക്കേഷന്‍ വന്നതിന് ശേഷമാണ് ഞാന്‍ ഉത്തരം മാറ്റിയത്..
ReplyDeleteഅതിനാല്‍ നോ പെറ്റി പ്ലീസ്...
അനിൽശ്രീയുടെ penalty മാറ്റുന്നതായിരിക്കും.
ReplyDelete