Wednesday 25 March 2009

34 - അപ്പു

ചോദ്യങ്ങൾ
ഉത്തരങ്ങൾ
ദൈവത്തെ വഴിയിൽ വെച്ചു് കണ്ടാൽ തിരിച്ചറിയുമോ?
ദൈവത്തെവഴിയില്‍ വച്ച് കണ്ടുമുട്ടാന്‍ ദൈവം മറ്റൊരു ലോകത്ത് ജീവിക്കുന്ന വ്യക്തിയൊന്നുമല്ലല്ലോ! പ്രപഞ്ചത്തിന്റെ ചാലകശക്തിയാണ്‍ ദൈവം എന്നാണെന്റെ വിശ്വാസം. പ്രപഞ്ചം മുഴുവനും‍ ആ ശക്തിയും ചൈതന്യവും നിറഞ്ഞിരിക്കുന്നു. പുളിയും ഉപ്പും മധുരവും വാക്കുകളാല്‍ നിര്‍വചിക്കാനാവാത്ത രുചിഭേദങ്ങളാണെന്നതുപോലെ ദൈവസാമീപ്യവും രുചിച്ചും അനുഭവിച്ചും മനസിലാക്കേണ്ട ഒന്നാണ്‍. ദൈവം സ്നേഹമാണ്‍, നന്മയാണ്‍, ജ്ഞാനമാണ്, നല്ലതുകളുടെ സത്തയാണ്‍.

കടമ, ദൈവം, മതം, കുടുംബം, സ്വത്ത്.
നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.
ഇസ്ലാം, ഹിന്ദു, ക്രിസ്ത്യാനി തുടങ്ങിയ പേരുകള്‍ക്കുപരി, മതം എന്നത് ഒരു വ്യക്തിയുടെ attitude, പെരുമാറ്റരീതി ആയിരിക്കണമെന്നാണ്‍ എന്റെ അഭിപ്രായം. എന്റെ മതം സ്നേഹമാണ്. എന്റെ സമീപം സഹായം പ്രതീക്ഷിച്ചു നില്‍ക്കുന്ന സഹോദരനെ ദയാപൂര്‍വ്വം നോക്കാതെ ഞാന്‍ ഈശ്വരനെ തേടിച്ചെന്നാല്‍ ആ ഈശ്വരന്‍‍ എനിക്ക് അദൃശ്യനായിരിക്കും. അതിനാല്‍ കടമയ്ക്കാണ്‍ രണ്ടാമതായി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് . കടമകള്‍ - സ്വന്തം കുടുംബത്തോടും സമൂഹത്തോടും ചുറ്റുപാടുകളോടുമുള്ള കടമകള്‍‍. മുകളില്‍ പറഞ്ഞവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവന്‍ മാത്രമേ ദൈവത്തെ അന്വേഷിച്ച് ചെല്ലേണ്ടതുള്ളൂ. അതിനാല്‍‍ എന്റെ ഉത്തരം മതം> കടമ> കുടുംബം> ദൈവം> സ്വത്ത്
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
രണ്ടും ചെയ്യില്ല. ഇത് അല്പം കൂടി വിവേകപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നാണ്‍ എന്റെ പക്ഷം.

വംശനാശഭീഷണി നേരിടുന്ന ആ മൃഗത്തിന്‍ ജീവിക്കാനുതകുന്ന പരിതസ്ഥിതി ഒരിക്കലും ഒരു ആരാധനാലയമോ വ്യവസായശാ‍ലയോ സ്ഥിതിചെയ്യുന്ന പരിസരങ്ങളിലാവാന്‍ വഴിയില്ല -കാട്ടിലായിരിക്കും. ഇനി അഥവാ നാട്ടിലാണെങ്കിലും അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടുപിടിക്കുന്നതാണ്‍ നല്ലത്.

ദൈവം ഒരു ആരാധനാലയത്തിനുള്ളില്‍ തളച്ചിടപ്പെട്ട ശക്തിയല്ല എങ്കിലും ആരാധനാലയം എന്നത് ഒരുകൂട്ടം വ്യക്തികളുടെ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്‍. ഇന്ത്യയിലാണെങ്കില്‍ അത് ഭരണഘടന നല്‍കുന്ന അവകാശവും സ്വാന്തന്ത്ര്യവുമാണ്‍. ഒരു കൂട്ടം വ്യക്തികളുടെ അവകാശത്തില്‍ കൈവയ്ക്കുന്നത് സമൂഹത്തിലുണ്ടാക്കുന്ന ഒരു അസ്വസ്ഥതയാണ്. അതേതായാലും നന്നല്ല.
വ്യവസാ‍യശാല എന്നത് കുറേപ്പേരുടെ വരുമാനമാര്‍ഗ്ഗമാണ്‍, അന്നമാണ്, രാജ്യത്തിന്റെ സ്വത്താണ് ഇതുരണ്ടും പൊളിക്കുന്നതിനേക്കാള്‍ നല്ലത് മറ്റൊരു സ്ഥലം കണ്ടെത്തുന്നതാണ്. തരിശായി ഇട്ടിരിക്കുന്ന ഒരു വയലായാലോ?!!!

ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? അദ്ധ്യാപകവൃത്തിതന്നെ. അറിയാവുന്ന അക്ഷരങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന അദ്ധ്യാപക ജോലിയിലും സന്തോഷം തരുന്ന ഒരു ജോലി എനിക്ക് ഈ ലിസ്റ്റില്‍‍ കാണാനാവുന്നില്ല! കുശിനിയും എനിക്ക് നന്നായി വഴങ്ങും. ഗായകനോ ആശാരിയോ ആയാല്‍ സ്വയം കോമാളിയായിക്കോള്ളും!!!

എന്താണു സൌന്ദര്യം

പഞ്ചേന്ദ്രിയങ്ങള്‍ നമുക്ക് അനുഭവേദ്യമാക്കിത്തരുന്ന എന്തിലും സൌന്ദര്യമുണ്ട്. സൌന്ദര്യം എന്നത് ആപേക്ഷികമാണ്. ഓരോരുത്തരുടെയും നോട്ടം, വീക്ഷണം‍, അഭിരുചി എന്നിവയ്ക്കനുസരിച്ച് സൌന്ദര്യസങ്കല്‍പ്പങ്ങളും മാറും. കുഞ്ഞിന്റെ ചിരിയിലും, കടലിന്റെ രൌദ്രതയിലും, നീലാകാശത്തിന്റെ ശാന്തതയിലും, മൂര്‍ഖന്റെ പത്തിയിലും, പൂവിന്റെ നിറത്തിലും, ശലഭത്തിന്റെ ചിറകിലും, ഈച്ചയുടെ കണ്ണിലും എല്ലാത്തിലും സൌന്ദര്യമുണ്ട്. പൂര്‍ണ്ണമായി സൌന്ദര്യം ആസ്വദിക്കുവാന്‍ കാഴ്ചയോടൊപ്പം ഉള്‍ക്കാഴ്ചകള്‍കൂടി ആവശ്യമാണ്.
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും ഇങ്ങനെ സാധിക്കുമായിരുന്നെങ്കില്‍ എത്രനന്നായിരുന്നു! ഒരു പെണ്ണിനെ പ്രേമിക്കാനൊത്തിട്ടില്ല. അതിനു വല്ല ചാന്‍സുമുണ്ടോ എന്നു നോക്കും :-)

ഇന്ന് ജെ.സി.ബി.കളും, റബര്‍ തോട്ടങ്ങളും, തരിശാക്കിക്കിടക്കുന്ന പാടങ്ങളും ചേര്‍ന്ന് നശിപ്പിച്ച എന്റെ ഗ്രാമത്തിന്റെ അന്നത്തെ ഭംഗി നന്നായി ആസ്വദിക്കും. ഇവിടെനിന്ന് ഒരു കാമറയും ഹാന്റികാമും കൊണ്ടുപോകാന്‍ സാധിക്കുമെങ്കില്‍ കൊണ്ടുപോയി അതെല്ലാം പകര്‍ത്തിക്കൊണ്ടുപോരുകയും ചെയ്യും; എന്നും കാണാമല്ലോ :-)

കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
തീര്‍ച്ചയായും. കുട്ടിയായിരുന്നപ്പോള്‍‍ ആഗ്രഹങ്ങള്‍‍ പലതായിരുന്നു. ലക്ഷ്യമില്ലാത്ത പല ആഗ്രഹങ്ങള്‍‍. റെയില്‍‌വേ സ്റ്റേഷന്‍മാസ്റ്റരര്‍‍ ആകണമെന്നതായിരുന്നു ഏറ്റവും വലിയ മോഹം. പക്ഷേ എത്തിപ്പെട്ടത് അതുമായി ഒരുബന്ധവുമില്ലാത്ത ജോലിയിലും. പത്തിരുപതു കൊല്ലം മുമ്പ് എനിക്ക് പ്രതീക്ഷിക്കാവുന്നതിലും എത്രയോ വലിയ നിലയിലാണ്‍ ഞാനിന്ന് ഉള്ളത്. അതില്‍ സന്തോഷവും ഉണ്ട്.
മലയാള ബ്ലോഗിൽ എന്തുകൊണ്ടാണു് സാങ്കേതിക വിഷയങ്ങൾ അധികം ആരും ചർച്ച ചെയ്യാത്തതു്?
മലയാളബ്ലോഗില്‍‍ സാങ്കേതിക വിഷയങ്ങള്‍‍ ആരും ചര്‍ച്ചചെയ്യുന്നില്ല എന്നത് അത്രകണ്ട് ശരിയായ ഒരു പ്രസ്താവനയല്ലെന്നു തോന്നുന്നു. മറ്റുവിഷയങ്ങളിലുള്ള ബ്ലോഗുകളെ അപേക്ഷിച്ച് സാങ്കേതിക കാര്യങ്ങള്‍ പറയുന്ന ബ്ലോഗുകളുടെ എണ്ണം കുറവാണെന്നല്ലേയുള്ളൂ? ഇതിനു പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമത് സാങ്കേതിക കാര്യങ്ങള്‍‍ അവതരിപ്പിക്കുന്നതിനു അധ്വാനം വളരെ കൂടുതലാണ്. എഴുത്തുകാരന്‍ ആ വിഷയത്തില്‍ നല്ല അറിവുവേണം. അതിനായി നല്ലവായന ആവശ്യമുണ്ട്. രണ്ടാമത് അത് വെട്ടിയൊതുക്കി മലയാളഭാഷയില്‍ അവതരിപ്പിക്കുവാനുള്ള പ്രയാസങ്ങള്‍‍. മൂന്നാമതായി വായനക്കാരുടെ കുറവ്. ഒരു പ്രത്യേകവിഷയത്തില്‍‍ താല്പര്യമുള്ള വായനക്കാര്‍‍ മാത്രമേ ഇത്തരം ബ്ലോഗുകളില്‍ നിത്യസന്ദര്‍ശകരായി ഉണ്ടാവൂ. ഗോമ്പറ്റീഷനിലെപ്പോലെ കമന്റുകള്‍ ആഗ്രഹിച്ചുകൊണ്ട് മലയാളം ബ്ലോഗില്‍ സാങ്കേതികം കൈകാര്യംചെയ്താല്‍ നിരാശയായിരിക്കും ഫലം. ഒന്നും ആഗ്രഹിക്കാതെ എഴുതുക എന്നതാണ് അഭികാമ്യം.

ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട)
അംബാസഡറും മാരുതിയും ഒഴികെയുള്ള കാറുകളാണ്‍ എനിക്കിഷ്ടം. കാറുമാത്രമല്ല, ഗള്‍ഫിലൊക്കെ കാണുന്നതുപോലെയുള്ള നല്ല റോഡും വേണം എങ്കിലല്ലേ കാറുകൊണ്ടുപ്രയോജനമുള്ളൂ! ഹല്ല, അതിനിപ്പോ നല്ലറോഡ് പണക്കാര്‍ക്കു വേണ്ടിയുള്ളതല്ലേ... അതിനാല്‍‍ കേരളത്തിന് അതൊരിക്കലും ആവശ്യമില്ലല്ലോ അല്ലേ ! പാവപ്പെട്ടവന്റെ പണം കൊണ്ട് പണക്കാരന്‍ അങ്ങനെ സുഖിക്കേണ്ട!
മാവോയിസം വീട്ടിൽ ഇന്തു് സംഭവിച്ചു?
ലോറി കേറിപ്പോയി.. അല്ലാതെന്നാ സംഭവിക്കാനാ!
കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാൽ നിങ്ങൾ എന്തു ചെയ്യും? ഇങ്ങനെയൊരു മരുന്ന് കണ്ടുപിടിക്കുമെന്ന് വിശ്വാസമില്ല. ഇനി കണ്ടുപിടിച്ചാല്‍ ഈ കണ്ടുപിടിത്തത്തിന്റെ സത്യാവസ്ഥ അറിയുവാന്‍ ഇന്റര്‍നെറ്റില്‍‍ പരതി കിട്ടാവുന്ന സകല വിവരവും ശേഖരിക്കും. കഷണ്ടി എങ്ങനെയാണുണ്ടാകുന്നതെന്നും ഈ മരുന്ന് എങ്ങനെയാണ്‍ അതിനെ പ്രതിരോധിക്കുന്നതെന്നും കണ്ടുപിടിക്കും. സത്യമാണെങ്കില്‍ ഒരു സാമ്പിള്‍‍ വരുത്തി കുറുമാന്റെ കഷണ്ടിത്തലയില്‍ പുരട്ടി പരീക്ഷിക്കും. ആദ്യം പുരട്ടുമ്പോള്‍ മുതല്‍ മുടികിളിര്‍ക്കുന്നതുവരെയുള്ള സകല സ്റ്റെപ്പുകളും ചേര്‍ത്ത് ഒരു ബ്ലോഗ് പോസ്റ്റും പ്രതീക്ഷിക്കാം - ചിത്രങ്ങള്‍ സഹിതം.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? അടൂരിന്റെയും പത്മരാജന്റെയും പ്രേക്ഷകരെയല്ല തിയേറ്ററില്‍ കെ.എസ്. പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ.
ഇപ്പോൾ ഉള്ള "ഭ്രാന്തു്" ഒരു പകർച്ച വ്യാതിയാണോ? താങ്കളെ തൊടുന്നവർക്ക് അത് പകരുമോ?
ഭ്രാന്തുകളും ആ‍പേക്ഷികമായ ഒരു സംഗതിയാണ്‍. വ്യക്തികള്‍ക്കനുസരിച്ച് കൂടിയും കുറഞ്ഞും വരാം. ഒരാളുടെ ഭ്രാന്ത് മറ്റൊരാള്‍ക്ക് ഒരു കഴിവായും വേറെ ഒരാള്‍ക്ക് നട്ടപ്പിരാന്തായും തോന്നുകയും ചെയ്യാം. എന്റെ ഇപ്പോഴത്തെ ഭ്രാന്ത് ഇതില്‍ വന്നുപെടുന്നവര്‍ക്കും പകരുമെന്ന് തോന്നുന്നു..
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? ഇതിന്റെ ഉത്തരമല്ലേ അല്പം മുമ്പ് പറഞ്ഞത്.... ? മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
 1. ഉല്പാതനം
 2. കച്ചവടം
 3. ജന സേവനം
 4. വിനിമയം
 5. വിദ്യാഭ്യാസം
ഉല്പാദനം
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? നഗരമായാലും നാട്ടിന്‍പുറമായാലും യുവാക്കളുടെ പ്രധാനപ്രശ്നം ലക്ഷ്യബോധമില്ലായ്മയാണ് എന്നെനിക്കുതോന്നുന്നു‍. അതെങ്ങനെ, ഒരു മൊബൈല്‍ ഫോണും ഒരു ബൈക്കും ഒരു ലാപ്ടോപ്പും കുറേ പൈസയും - അതിലപ്പുറം ഒരു ലോകമില്ലല്ലോ പലര്‍ക്കും:-) Initiative ഉള്ളവര്‍ക്ക് ഒന്നും ഒരു പ്രശ്നമോ തടസ്സമോ ആവില്ല.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? ഏതായാലും തളരുകയും വഷളാവുകയുമല്ല. ഇതൊക്കെ ഒരു രൂപാന്തരം മാത്രമല്ലേ.... തള്ളേണ്ടതു തള്ളുക, കൊള്ളേണ്ടതു കൊള്ളുക. അത്രതന്നെ.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും?
ഐതിഹ്യമാലയും ഷെര്‍ലക് ഹോംസിന്റെ കഥകളും കൂടെക്കൊണ്ടുപോകും.ഒരു ലാപ്ടോപ്പും ഇന്റര്‍നെറ്റ് കണക്ഷനുംകൂടി അനുവദിച്ചുകിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു.

കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? പങ്കെടുക്കുക പോയിട്ട് കാണുകപോലുമില്ല. അറിഞ്ഞുകൊണ്ട് മറ്റുള്ളവര്‍‍ നമ്മെ വിഡ്ഡികളാക്കന്‍ ഇരുന്നുകൊടുക്കുകയാണ് റിയാലിറ്റി ഷോ കാണുന്നവര്‍ ചെയ്യുന്നത്.ആ സമയം കൊണ്ട് എന്തൊക്കെ 'വിക്കാം' ! അതുവഴി അഞ്ചാററിവുകള്‍ കൂട്ടാമല്ലോ.

ചിത്ര രചന തുടങ്ങിയിട്ട് എത്ര കാലമായി? തുടരുമോ?

ബ്രഷുകൊണ്ടുള്ള ചിത്രരചന എനിക്ക് വശമില്ല.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
 1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
 2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
 3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"

ഏകാതിപധി എന്നാല്‍ ദുഷ്ടന്‍ എന്നൊരു അര്‍ത്ഥമുണ്ടോ? ആദ്യത്തേതും അവസാനത്തേതും ദൂരവ്യാപകങ്ങളായ അപകടങ്ങള്‍ വരുത്തിവയ്ക്കുന്നവയാണ്‍. രണ്ടാമത്തേത് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ലാത്തതും.

ഒരു ബട്ടണും അമര്‍ത്തേണ്ടതില്ല എന്നാണെന്റെ തീരുമാനം.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
 1. K. കരുണാകരൻ,
 2. EMS,
 3. AKG,
 4. സി.എച്ച്. മുഹമ്മദ്കോയ,
 5. മന്നത്ത് പത്മനാഭൻ,
 6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
 7. Dr. പല്പ്പു.
 8. വെള്ളാപ്പള്ളി നടേശൻ
എ.കെ.ജി
ഒരു് സംഘം അന്യ ഗ്രഹ ജീവികൾ നക്ഷ്ത്ര സഞ്ചാരത്തിനിടയിൽ നിങ്ങളുടേ വീട്ടുമുറ്റത്ത് പേടകം നിർത്തുന്നു. ഈ അവസരം നിങ്ങൾ എങ്ങനെ പ്രയോചനപ്പെടുത്തും? നിങ്ങൾ അവരോടു് എന്തു ചോദിക്കും? ഭൂമിയിൽ മനുഷ്യ പുരോഗമനത്തിന്റെ എന്തെല്ലാം അവർക്ക് കാണിച്ചുകൊടുക്കും?
അവരോട് ചോദിക്കാനാണെങ്കില്‍ ഒരുപാടു ശാസ്ത്രകാര്യങ്ങളുണ്ട്. നക്ഷത്ര രാശികളെപ്പറ്റിയും, പള്‍സാറുകളെപ്പറ്റിയും, സൂപ്പര്‍‍ നോവകളെപ്പറ്റിയും, നക്ഷത്രങ്ങളുടെ ഉത്ഭവത്തെപ്പറ്റിയും ചോദിക്കും. ഡ്രേക്ക് സമവാക്യത്തിന്റെ സത്യാവസ്ഥയെപ്പറ്റി അന്വേഷിക്കും. ന്യൂട്ടണ്‍ നിര്‍വചിച്ച ചലന നിയമങ്ങള്‍ക്കനുസൃതമായാണോ ഇവരുടെ സഞ്ചാരം എന്നതും ചോദിക്കും.
മനുഷ്യപുരോഗതിയെപ്പറ്റി ചുരുക്കത്തില്‍ വിവരിക്കാനാവില്ലല്ലോ. അതിനാല്‍ ഭൂമിയില്‍ നിന്ന് അവരുടെ ഗൃഹത്തിലേക്ക് ഒരു ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനും, ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനും, ഓക്സ്ഫോഡ് ഡിക്ഷണറിയും കൊടുക്കും. ഡിക്ഷണറിയില്‍ നോക്കി ഓരൊ നാമപദങ്ങളും നോക്കി ഗൂഗിളില്‍ അത് സേര്‍ച്ച് ചെയ്ത് വായിച്ചു പഠിച്ചുകൊള്ളാന്‍ പറയും.
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? സാമ്പത്തിക വിഷയത്തില്‍ ഞാന്‍ പിന്നിലാണ്.ജനസംഖ്യകൊണ്ട് ഒരു ഗുണമുണ്ട്. വില്പനക്കാര്‍ക്ക് നല്ലൊരു വിപണികിട്ടും.
എന്താണു് വിലമതിക്കാനാവത്തതു്?
രണ്ടുകാര്യങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നു ഞാന്‍ കരുതുന്നു.

ആദ്യത്തേത് നമുക്ക് ലഭിക്കുന്നതാണ് - നല്ല അച്ഛനമ്മമാര്‍.രണ്ടാമത്തേത് നാം നേടുന്നതാണ് - അറിവ്. ഒരുവന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ലതും വിലമതിക്കാനാവാത്തതുമാണ് ഈ രണ്ടുകാര്യങ്ങള്‍ എന്നാണെനിക്ക് തോന്നുന്നത്‍‍.
നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? ടി.എന്‍‍. ശേഷനെ പ്രസിഡന്റാക്കും. എന്നിട്ട് രാജ്യത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി പാര്‍ലമെന്റും പിരിച്ചുവിട്ടതിനു ശേഷം രാജിവച്ച് വീട്ടില്‍‍ വന്ന് സ്വസ്ഥമായിരിക്കും.ബാക്കി പുള്ളിക്കാരന്‍ നോക്കിക്കൊള്ളൂം :-)

നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്)
1. ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ഒറ്റരാത്രികൊണ്ട് വിവരവും, പക്വമായ രാഷ്ട്രീയാവബോധവും ഉണ്ടാവണം. 2. ആഗോള താപനം Undo ചെയ്ത് ഭൂമിയുടെ അന്തരീക്ഷം 5000 കൊല്ലം മുമ്പുള്ള അവസ്ഥയിലെത്തിക്കണം.
3.മനുഷ്യരുടെ മനസില്‍ നിന്ന് വൈരം, പക എന്നീ വികാരങ്ങള്‍ എടുത്തുമാറ്റാമോ എന്നു ചോദിക്കും.

internetൽ നിന്നും ചിത്രങ്ങളും ലേഖനങ്ങളും അടിച്ചു മാറ്റുന്നവരെ എന്തു ചെയ്യണം?

എന്തുചെയ്യാനാ? പോയതു പോയി.എന്നിരുന്നാലും പ്രസിദ്ധീകരിച്ചയാളുടെ അനുവാദമില്ലാതെ ചിത്രങ്ങളും ലേഖനങ്ങളും കവിതകളും അടിച്ചു മാറ്റുന്നത് വളരെ സഭ്യമായി പറഞ്ഞാല്‍ ചെറ്റത്തരമാണ്. ഇങ്ങനെ ചെയ്യുന്നവരെ എന്തെങ്കിലും ചെയ്യാനാവുമോ എന്ന് എനിക്കറിയില്ല. ഒരു കരിവാരം വേണമെങ്കില്‍ ആചരിക്കാം.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ നീളത്തില്‍ സ്വന്തമായി ഭൂമിവാങ്ങും (എന്തുവിലയും കൊടുക്കും എന്നു കൂട്ടിക്കോളൂ). എന്നിട്ട് അതില്‍കൂടി ഒരു എക്സ്പ്രസ് വേ പണിയും. പിന്നീട് അതുപയോഗിച്ച് എന്തൊക്കെചെയ്യാം എന്നാലോചിക്കും :-) പറ്റിയാല്‍ പത്തുകാശും ഉണ്ടാക്കും.
.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?
താമസിക്കുന്ന നാടിനെയും സ്വന്തം നാടുപോലെ കരുതുക എന്നതാണെന്റെ നയം! നല്ലത് ഏതു നാട്ടില്‍ കണ്ടാലും ഞാനതിനെ appreciate ചെയ്യും. എന്റെ കേരളം ഒരിക്കലും ഇങ്ങനെ ആവുകയില്ലല്ലോ (നാട്ടാരുടെ കൈയ്യിലിരിപ്പും മന‍സ്സിലിരിപ്പും കൊണ്ട്) എന്ന് കുണ്ഠിതപ്പെടുകയും ചെയ്യും. എങ്കിലും പ്രവാസജീവിതത്തില്‍‍ മിസിംഗ് ആയി തോന്നുന്നത് നാട്ടിലെ മഴയും എന്റെ കുടുംബാംഗങ്ങളേയുമാണ്.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം.
നൊസ്റ്റാള്‍ജിയ മോശമാണെന്ന് എനിക്ക് അഭിപ്രായമില്ല, എന്നാല്‍ അധികമായാല്‍ അമൃതും വിഷം! മാറ്റങ്ങളെ എപ്പോഴും ഉള്‍ക്കൊള്ളുക. നൊസ്റ്റാള്‍ജിയയും ഓര്‍മ്മകളും ഒരേ ത്രാസില്‍ ഞാന്‍ തൂക്കുന്നില്ല. രണ്ടും രണ്ട്. അനുഭവങ്ങളാണ് ജീവിതത്തിന്റെ ഊടും പാവും നെയ്യുന്നത്? അവയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ എന്നും ഉണ്ടായിരിക്കണം. ബ്ലോഗുകളില്‍ക്കൂടി ഓര്‍മകളുടെ ചെപ്പുകള്‍ തുറക്കുന്നവരെയാണ്‍ ഒരു വായനക്കാരന്‍ എന്നനിലയില്‍‍ എനിക്ക് കൂടുതല്‍ ‍ ഇഷ്ടം.അതുപോലെ ബ്ലോഗില്‍ എന്റെ അനുഭവങ്ങള്‍ എഴുതുവാനും എനിക്ക് ഇഷ്ടമാണ്.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ താഴെ റോഡ് കാണുന്നുണ്ട്. നടുക്കുള്ള ഡിവൈഡറില്‍ ഒരു ഈത്തപ്പനയുണ്ട്. വണ്ടികള്‍ വരിവരിയായി പോകുന്നു. അല്പം മുമ്പിലായുള്ള സിഗനല്‍ ലൈറ്റ് ചുവപ്പായതിനാലാവാം ആ വശത്തെക്കുള്ള വാഹനങ്ങള്‍ ഇപ്പോള്‍ നില്‍ക്കുകയാണ്. റോഡിന് എതിര്‍വശത്തായി വിശാലമായ ഒരു മൈതാനമുണ്ട്. അതിനു ചുറ്റും വീടുകളാണ്. എതിര്‍വശത്തെ ബാല്‍ക്കണിയില്‍ ഒരു ചേട്ടന്‍ നിന്ന് സിഗററ്റ് വലിക്കുന്നുണ്ട്. ഇടക്കിടെ അകത്തെക്ക് ഒളിഞ്ഞുനോക്കുന്നുമുണ്ട്. ആരെങ്കിലും കാണാതെ വലിക്കുകയാണോ എന്തൊ. മൈതാനത്തിനും അപ്പുറത്തായി ഒരു മുസ്ലിംപള്ളികാണാം. ബാങ്ക് വിളിയും കേള്‍ക്കാം.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? ഒരു കൊച്ചുപെട്ടിയുടെ കഥയാണത്. ഇത്തിരിവെട്ടത്തിനു കയറാന്‍ ഒരു കൊച്ചുവാതായനം മാത്രമുള്ള ഒരു കൊച്ചുപെട്ടി. എന്തിനെഴുതി എന്നുചോദിച്ചാല്‍, എഴുതാന്‍ ഇഷ്ടമായതുകൊണ്ട്. ഇനിയും എഴുതണം.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?
രോഗങ്ങള്‍‍ വരുമ്പോള്‍‍ നമ്മളില്‍ പലരും കാണിക്കുന്ന ഒരു ദുഃ‍സ്വഭാവത്തെപ്പറ്റിയാണ്‍ ഞാന്‍ അവസാനം വായിച്ചത്.
ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്? കവിതകളോട് എനിക്കുവലിയ പ്രതിപത്തിയില്ല; എങ്കിലും പരിചയമുള്ളവരുടെ കവിതകള്‍ കണ്ടാല്‍ നോക്കാറുമുണ്ട്. ചന്ദ്രകാന്തത്തിന്റെ കുടം‌പുളി എന്ന കവിതയാണ് അവസാനം വായിച്ചത്.

ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ഞാന്‍ ബാറുകളില്‍ കയറാറില്ല. പരിചയക്കാരെ കണ്ടാല്‍ ഒരു സലാം പറയും:-)

നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും?
പത്തു കഥകളി മുദ്രകള്‍ കാണിക്കാമോ എന്നു ചോദിക്കും.
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി താഴെ പറയുന്നവരിൽ നിന്നും കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും?

©കുമാർ, Dr. സൂരജ്, Kichu, Prophet of Frivolity, Sul | സുൽ, Zebu Bull::മാണിക്കൻ, അഗ്രജൻ, അഞ്ചൽക്കാരൻ, അനില്‍_ANIL, അപ്പു, അഭിലാഷങ്ങൾ, അമ്പി, അരവിന്ദ്, ആഷ സതീഷ്, ഇഞ്ചിപ്പെണ്ണു്, ഇടിവാൾ, ഇത്തിരിവെട്ടം, ഉന്മേഷ് ദസ്തക്കീര്‍, ഉമേശ്, ഏറനാടന്‍, കരീം മാഷ്, കുറുമാൻ, കുഴൂർ വിൽസൺ, കാപ്പിലാൻ, കേരളഫാര്‍മര്‍, ഗുപ്തൻ, തഥാഗതൻ, തറവാടി, ദില്ബാസുരൻ, ദിവാസ്വപ്നം, ദേവൻ, പ്രിയംവദ, ബെർളിതോമസ്, മുഹമദ് സഗീർ, പണ്ടാരത്തിൽ, യാരിദ്, രാജ് നീട്ടിയത്ത്, രാധേയൻ, വല്ല്യമ്മായി, വിശാല മനസ്കൻ, സുമേഷ് ചന്ദ്രൻ, സിദ്ധാർത്ഥൻ.

ഇങ്ങനൊന്ന് ഒത്തുകിട്ടിയാല്‍ അതൊരു സംഭവം തന്നെയായിരിക്കുമേ...! ഇക്കൂട്ടത്തില്‍ കൈപ്പള്ളിയെ കാണുന്നില്ലല്ലോ. ഈ മഹാബ്ലോഗ് മീറ്റില്‍ ചുമതലകള്‍ ഇനിപ്പറയുന്നവര്‍ക്ക് നല്‍കും.

അഗ്രജനും, അപ്പുവും, അഞ്ചല്‍ക്കാരനും കൂടി പബ്ലിക് റിലേഷന്‍സ് വര്‍ക്കുകള്‍ ചെയ്യട്ടെ. സ്ഥലം നിശ്ചയിക്കുക, ബ്ലോഗ് വഴി നോട്ടീസ് വിതരണം അറിയിപ്പ്, ആളുകളെ ക്ഷണിക്കുക തുടങ്ങിയ കലാപരിപാടികള്‍.

മാധ്യമ കവറേജ് : കുഴൂര്‍, ബെര്‍ളി തോമസ്
ഫോട്ടോഗ്രാഫി: ദിവാസ്വപ്നം, കുമാറേട്ടന്‍ പിന്നെ കാമറകൊണ്ടുവരുന്നവരെല്ലാം.
ശാപ്പാട് : കിച്ചു, വല്യമ്മായി , ഉന്മേഷ്
ശീതളപാ‍നിയങ്ങള്‍: കുറുമാന്‍

കാര്യപരിപാടികള്‍:

അധ്യക്ഷന്‍ : പ്രായത്തില്‍ മുമ്പനായ കേരള ഫാര്‍മര്‍
ഈശ്വരപ്രാര്‍ത്ഥന: ആഷ, അഭിലാഷ്
സ്വാഗതം: വിശാല മനസ്കന്‍

കവിതാപാരായണം : കരീം മാഷ്, സഗീര്‍ പണ്ടാരത്തില്‍
സ്കിറ്റ്: കാപ്പിലാന്‍ ആന്റ് ടീം
പ്രബന്ധം 1: ആയുര്‍വേദത്തിലെ ഒറ്റമൂലികള്‍ - ഡോ. സൂരജ്

പ്രബന്ധം 2: നാലുകെട്ടുകള്‍ ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കോപ്പിറൈറ്റ് നിയമങ്ങള്‍ - ഇഞ്ചിപ്പെണ്ണ്

നാടകം: ഏറനാടന്‍ ആന്റ് പാര്‍ട്ടി

കഥാപ്രസംഗം : ഇത്തിരിവെട്ടം.... പിന്നണിയില്‍ ഇടിവാള്‍, ദില്‍ബന്‍, രാധേയന്‍

മോണോ ആക്റ്റ്: സുല്ലും അരവിന്ദനും

ബ്ലോഗ് സിഗ്നല്‍ ലൈറ്റ് - ഡെമോ: തറവാടി, അനില്‍

കഥകള്‍: സതീശന്‍, ഗുപ്തന്‍

സെക്യൂരിറ്റി ഗാര്‍ഡുകള്‍: യാരിദ്, സുമേഷ് ചന്ദ്രന്‍‍, സിദ്ധാര്‍ത്ഥന്‍.

ബാക്കിയെല്ലാവരും കാണികള്‍.

കൃതജ്ഞത: ദേവന്‍

മതിയോ?


ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു?
ഓര്‍ക്കുട്ട് സ്ക്രാപ് സൌഹൃദങ്ങളല്ല,ആത്മാര്‍ത്ഥതയുള്ള സൌഹൃദങ്ങളെ ഞാന്‍ സീരിയസായി തന്നെ കാണുന്നു. ബ്ലോഗ് വഴി പരിചയപ്പെട്ടതോ അല്ലയോ എന്നതില്‍ കാര്യമില്ല.ബ്ലോഗിലൂടെ അനവധി സുഹൃത്തുക്കളെ എനിക്ക് ലഭിച്ചിട്ടുണ്ടെന്നതിന് എന്റെ മൊബൈലിന്റെ അഡ്രസ് ബുക്ക് സാക്ഷി. അങ്ങ് കിഴക്ക് ഓസ്ട്രേലിയ മുതല്‍ പടിഞ്ഞാറ് അമേരിക്ക വരെ എനിക്ക് അടുത്ത സുഹൃത്തുക്കളുണ്ട്, മിക്കവരും ബ്ലോഗില്‍ നിന്ന് കിട്ടിയവര് :-)
.
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം.
തകഴിയുടെ വരികളിലൂടെ പഴയകാലത്തേക്ക് പോകാന്‍ ഇഷ്ടമാണ്‍.
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ?
കെട്ടരുത്. ഓരോരുത്തര്‍ക്കും ഓരോ നിലയും വിലയുമൊക്കെ ഇല്ലേ. മെലിഞ്ഞെന്നു കരുതി ആന ആനയാല്ലാതാവുന്നില്ല. ആനയല്ലാതായെന്ന് ആന വിചാരിക്കേണ്ട കാര്യവുമില്ല. പുറമേയുള്ള കാഴ്ചയിലല്ലകാര്യം, ഒരു വ്യക്തിയുടെ വ്യക്തിത്വത്തിലാണ്. അതുപോലെ കാക്ക കുളിച്ചാല്‍ കൊക്കാവുകയുമില്ല!
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക?
ചോദ്യങ്ങളുടെ സ്റ്റോക്ക് തീര്‍ന്ന് കഷ്ടപ്പെടുകയാണെന്നു തോന്നുന്നു :-) ഒന്നും ഡിലീറ്റ് ചെയ്യില്ല. കാക്കയ്ക്കും തന്‍‌കുഞ്ഞ് പൊന്‍‌കുഞ്ഞ് എന്നല്ലേ പ്രമാണം!
വാർത്തകൾ ഇല്ലായിരുന്നെങ്കിൽ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു? ഇപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ഉണ്ടാക്കുകയല്ലേ ചെയ്യുന്നത്. ഉദാഹരണം, "നിഷാദ് കൈപ്പള്ളി എന്ന ഇസ്ലാം മതവിശ്വാസിയായ യുവാവ് ബൈബിള്‍‍ യൂണിക്കോഡിലാക്കി ഇന്റര്‍നെറ്റില്‍ ചരിത്രം ‍ സൃഷ്ടിച്ചിരിക്കുന്നു" (യൂണിക്കോഡ് എന്താണെന്ന് അവരോട് ചോദിക്കരുത് ... പ്ലീസ്). ഇതുപോലെ അവര്‍‍ വാര്‍ത്തകള്‍ ഉണ്ടാക്കിക്കൊള്ളും.പോരാത്തതിന് രാഷ്ട്രീയക്കാരുള്ളിടത്തോളം വാര്‍ത്തകള്‍ക്ക് പഞ്ഞവുമുണ്ടാകില്ല.

184 comments:

 1. എന്റെ ഉത്തരം - Rammohan Paliyath
  http://www.blogger.com/profile/13954714566479447635

  ReplyDelete
 2. എന്റെ ഉത്തരം - Rammohan Paliyath
  http://www.blogger.com/profile/13954714566479447635

  ReplyDelete
 3. അടിച്ചു മോനേ...അടിച്ചു...

  ReplyDelete
 4. ഇനി ഉത്തരങ്ങൾ ബാക്കി വായിക്കട്ടെ

  ReplyDelete
 5. പാലിയത്തച്ചന്‍ ശേഷനെ പ്രസിഡന്റാക്കില്ല

  ReplyDelete
 6. http://www.blogger.com/profile/16662942493042064439

  അപ്പു

  ReplyDelete
 7. പാലിയത്ത് കൊച്ചുപെട്ടിയെ പറ്റിയെന്തെന്നാ എഴുതിയത്??

  ReplyDelete
 8. ഈ പറഞ്ഞവരൊന്നും അല്ലാന്ന്..

  പുതിയ ചോദ്യങ്ങളൊക്കെ മനോഹരം.

  ഉത്തരങ്ങള്‍ അതിമനോഹരം..

  ഏതായാലും: <<<..ട്രാക്ക്...>> :)

  ആഷാജി, എന്റെ കൂടെ പ്രാര്‍ത്ഥനാഗാനം പാടണംന്നാ ഇത് എഴുതിയ ആ വല്യ മനുഷ്യന്‍ പറഞ്ഞത്!! :) പ്രിപ്പേഡാണല്ലോ അല്ലേ? എന്നാലും ആരടാ ഇത്? ഒന്നാലോചിക്കട്ടെ..

  ReplyDelete
 9. http://www.blogger.com/profile/16662942493042064439

  എന്റെ ഉത്തരം : അപ്പു

  ReplyDelete
 10. എന്റെ ഉത്തരം: Babu (മുസാഫിർ)

  http://www.blogger.com/profile/08538126419421427661

  ReplyDelete
 11. ഉത്തരം : അപ്പു
  http://www.blogger.com/profile/16662942493042064439

  ReplyDelete
 12. എന്റെ ഉത്തരം : അപ്പു

  http://www.blogger.com/profile/16662942493042064439

  ReplyDelete
 13. അപ്പു
  http://www.blogger.com/profile/16662942493042064439

  ReplyDelete
 14. എന്റെ ഉത്തരം - Rammohan Paliyath
  http://www.blogger.com/profile/13954714566479447635

  ReplyDelete
 15. ayyo...
  kopp...
  vaayichillaaaaa...
  top teamine kandappo....
  che!

  ReplyDelete
 16. ദൈവമേ കാത്തോളണേ.

  കുഞ്ഞന്‍

  http://www.blogger.com/profile/03412119106236616772  ഇനി ബാക്കി എല്ലാരും വീട്ടി പൊയ്കാളെ മക്കളേ...

  ReplyDelete
 17. എന്റെ ഉത്തരം - അപ്പു

  http://www.blogger.com/profile/16662942493042064439

  ReplyDelete
 18. കൊച്ചുപെട്ടി :)

  ReplyDelete
 19. ആഷയെ സമ്മതിച്ചു!ഫയങ്കര സ്പീഡ് തന്നെ!

  :))

  ReplyDelete
 20. അയ്യോ പോയേ...വെപ്രാളം കൂടിപ്പോയി...അപ്പുവണ്ണാ എന്റെ പേരും എശഴുതിയാരുന്നല്ലൊ..തങ്കപ്പെട്ട മനുഷ്യൻ. കൈപ്പള്ളി തരാഞ്ഞിട്ടും എന്റെ പേരെഴുതിയ പുന്നാരേ..ഇത്രേം വേഗം വരുമെന്ന് ഞാൻ കരുതീല്ല. മൊത്തം വായിച്ചിരുന്നേ പസ്റ്റ് ഞാനായേനേ. ബ്ലൊഗിലമ്മയാണേ സത്യം ഇനി മുതൽ മൊത്തം വായിച്ച് കഴിഞ്ഞ് കമന്റ്...ഇത് സത്യം...സത്യം..സത്യമായ സത്യം.

  ReplyDelete
 21. ഞാൻ ആരോടും മിണ്ടൂല. :(

  ReplyDelete
 22. ഇതു അപ്പു തന്നെ :(
  ധൃതി കൂടിപോയേന്റെ കൊയപ്പം.

  അപ്പൂനെ കളിയാക്കിയതിനു കിട്ടിയ ശിക്ഷയായി പോയി. :))

  ReplyDelete
 23. സതീശും ആഷേം കൂടെ എല്ലാ പോയിന്റും വീട്ടിൽക്കൊണ്ടോവാണോ?

  ReplyDelete
 24. സതീശേ ഞങ്ങളുടെ നാട്ടിലിതിന് വെപ്രാളമെന്നല്ല, ആക്രാന്തമെന്നാണ് പറയുന്നത്! (നാട് ചോദിക്കരുത്...)
  :))

  ReplyDelete
 25. രാം മോഹനാണോ ഇത്? അതോ അപ്പുവോ? ഇനിയിപ്പോ, കൈപ്പള്ളി ഉത്തരം പറയാനാവുമ്പോ വരാം. അതായത് നാളെ രാവിലെ. (തല ശരിയാണെങ്കിൽ)

  ReplyDelete
 26. സു, ഒരു സംശയവും വേണ്ട. ശരിക്ക് വായിച്ചു നോക്കി. അപ്പു തന്നെ. 100% ഉറപ്പ്. അല്പം ലേറ്റായിപ്പോയി. 2 മാര്‍ക്കെങ്കില്‍ 2 മാര്‍ക്ക്. ദിസ് ഈസ് അപ്പു... ഷുവര്‍. ക്ലുസ് കൊട്ടക്കണക്കിന് കാണുന്നുണ്ട്.

  എന്റെ ഉത്തരം : അപ്പു

  http://www.blogger.com/profile/16662942493042064439

  ReplyDelete
 27. ങീ...ങീ...ഗ്ലിസറിനിടാത്ത കണ്ണീർ കാണുന്നില്ലേ കുട്ടരേ....
  എന്നെയങ്ങ് കൊല്ല് പാഞ്ചാലീ...

  ReplyDelete
 28. ആകെ മൊത്തം കൊളമായി. ഐഡി മാറി.ഷമീര്
  മുകളിലെ കമന്റ് എന്റേത്.

  ReplyDelete
 29. ആര്‍ക്കാ ഇത്ര സംശയം ഇത് അപ്പു അല്ലെന്ന്.
  അവരൊക്കെ വരിവരിയായി നില്‍ക്കു. രണ്ടു തരാനാ.

  2 പോയിന്റ് കിട്ടാന്‍ ‘അപ്പു http://www.blogger.com/profile/16662942493042064439‘ എന്നെഴുതി മിണ്ടാതെ വീട്ടി പൊയ്ക്കോണം. ഇവിടെ ചര്‍ച്ചയുടേയും വാഗ്വാദത്തിന്റേയും ഒന്നും ആവശ്യമില്ല.

  പറഞ്ഞതു കേട്ടല്ല്. വേഗം അപ്പുവിന് വോട്ടിട്ടു പോ.

  -സുല്‍

  ReplyDelete
 30. ഹ ഹ ഹ.. ഈ ഫാര്യയും ഫര്‍ത്താവും കൂടി എന്തൊക്കെയാ കാട്ടിക്കൂട്ടുന്നേ എന്റെ കര്‍ത്തവേ.. ഹി ഹി.. :)

  ReplyDelete
 31. എന്റെ ഉത്തരം : അപ്പു


  http://www.blogger.com/profile/16662942493042064439

  ReplyDelete
 32. മുന്‍പ് 2 തവണ അപ്പു അപ്പു എന്നു പറഞ്ഞ് ചുമ്മാ വേസ്റ്റായതാ... ഒന്നില്‍ പിഴച്ചാല്‍ മൂന്ന്--- ഈ അത്താഴമൊക്കെ ആരാ കണ്ടുപിടിച്ചേ...

  ReplyDelete
 33. ആഷ & സതീഷ്, തെറ്റിദ്ധരിക്കല്ലേ. ഈ ആക്രാന്തം പുസ്തകശേഖരത്തില്‍ ഞാനും കാണിച്ചിട്ടുള്ളതിനാല്‍ പെട്ടന്നു മനസ്സിലായി. അത്രയേ ഉള്ളൂ...

  :))

  ReplyDelete
 34. സുല്ലേ, എന്നെ വെറുതേ ദേഷ്യപ്പെടരുത് ട്ടോ. എനിക്കു ദേഷ്യം വന്നാലുണ്ടല്ലോ. ങ്ങാ...പറഞ്ഞേക്കാം. അപ്പു എങ്കിൽ അപ്പു. രണ്ടെങ്കിൽ രണ്ട്.

  ReplyDelete
 35. "ഇത്തിരി വെട്ടം കയറാന്‍ ഒരു കൊച്ചുവാതായനം മാത്രമുള്ള ഒരു കൊച്ചുപെട്ടി."
  ഇത് കാമറയല്ലാതെ മറ്റെന്താണ്?
  അന്യഗ്രഹ ജീവികളോട് ചോദിക്കുന്ന ചോദ്യങ്ങളെന്താണെന്നു നോക്കു :)

  ഹെന്നാലുമെന്റെ അപ്പൂ, കൊച്ചു പെട്ടി, ഇത്തിരി വാതായനം എന്നൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ മനസ്സിലാക്കില്ലെന്നു കരുതിയോ? :)

  ReplyDelete
 36. ഉത്തരം മാറ്റുന്നു.

  എന്റെ ഉത്തരം: അപ്പു

  http://www.blogger.com/profile/16662942493042064439

  ReplyDelete
 37. അത് മാത്രമല്ല നന്ദാ..

  "ബ്ലോഗുകളില്‍ക്കൂടി ഓര്‍മ്മകളുടെ ചെപ്പുകള്‍ തുറക്കുന്നവരെയാണ് ഒരു വായനക്കാരന്‍ എന്നനിലയില്‍‍ എനിക്ക് കൂടുതല്‍ ‍ ഇഷ്ടം."

  ആ ബോള്‍ഡാക്കിയിരിക്കുന്നത് അങ്ങേരുടെ ബ്ലോഗിന്റെ പേരല്ലേ? ഓര്‍മ്മച്ചെപ്പ് ???

  അമ്പഡ വീരാ..

  ReplyDelete
 38. ആഷേടെ സ്കോര്‍ ഇപ്പൊ '111'-ഇല്‍ ആണ്. അടുത്ത ഉത്തരം എഴുതുമ്പോ, ഡേവിഡ്‌ ഷെപ്പെര്‍്ഡ് ചെയ്തിരുന്ന പോലെ ഒറ്റക്കാലില്‍ നിന്ന് നോക്കൂ :-)

  ReplyDelete
 39. @പാഞ്ചാലി
  "ഓതിനാന്‍ ഭിക്ഷുവേറ്റം വിലക്ഷനായ്, 'നാടുചോദിക്കുന്നില്ല ഞാന്‍ സോദരീ'
  ചോദിക്കുന്നു ക്ലൂ നാവു വരണ്ടഹോ, ഭീതിവേണ്ടാ, തരികതെനിക്കു നീ'"

  എന്നു കുഞ്ചന്‍‌നമ്പ്യാര്‍ എഴുതിയതുപോലെയാണല്ലോ ഇത് ;-)

  ReplyDelete
 40. അഭിലാഷേ,
  ചുമ്മാതല്ല പുള്ളിക്കാരന്‍ കഴിഞ്ഞ ദിവസം മുതല്‍ ‘ഹോ ഞാനില്ലേ, ഹെന്റെ ഉത്തരം ശരിയാകുന്നില്ലേ.. ഞാന്‍ പോകാന്നേ” എന്നു പറഞ്ഞോണ്ടിരുന്നത്.. അന്നാണേ ഉത്തരം അയച്ചു കൊടുത്തിരുന്നത്. പെട്ടെന്നൊരു ദിവസം കാണാതാവുമ്പോ എല്ലാരും സംശയിക്കുമല്ലോ അതോണ്ടാ ഒരു മുന്‍ കൂര്‍ ജാമ്യം എടുത്തത്..
  എന്നിട്ടെന്താ‍യി??? ;)

  ReplyDelete
 41. ഓർമ്മച്ചെപ്പിലൂടെ കാഴ്കയ്ക്ക് അപ്പുറവും ഇപ്പുറവും പോകുന്നതാരാണ്?

  ReplyDelete
 42. “ഈ മരുന്നുകണ്ടുപിടിത്തത്തിന്റെ സത്യാവസ്ഥ അറിയുവാന്‍ ഇന്റര്‍നെറ്റില്‍‍ പരതി കിട്ടാവുന്ന സകല വിവരവും ശേഖരിക്കും. കഷണ്ടി എങ്ങനെയാണുണ്ടാകുന്നതെന്നും ഈ മരുന്ന് എങ്ങനെയാണ്‍ അതിനെ പ്രതിരോധിക്കുന്നതെന്നും കണ്ടുപിടിക്കും. സത്യമാണെങ്കില്‍ ഒരു സാമ്പിള്‍‍ വരുത്തി കുറുമാന്റെ തലയില്‍ പുരട്ടി പരീക്ഷിക്കും. ആദ്യം പുരട്ടുമ്പോള്‍ മുതല്‍ മുടികിളിര്‍ക്കുന്നതുവരെയുള്ള സകല സ്റ്റെപ്പുകളും ചേര്‍ത്ത് ഒരു ബ്ലോഗ് പോസ്റ്റും പ്രതീക്ഷിക്കാം - ഫോട്ടോകള്‍ സഹിതം.“

  ഹപ്പ ഹിതാരുചെയ്യും ഹപ്പുവല്ലാതെ. ഹല്ലേ :)

  ReplyDelete
 43. അപ്പോ ശരി. ഞാൻ പോകുന്നു. (നേരത്തേം പറഞ്ഞതാ. ഇനീം പറയിപ്പിക്കരുത്).

  ReplyDelete
 44. ജെ.സി.ബി.കളും, റബര്‍ തോട്ടങ്ങളും ചേര്‍ന്ന് നശിപ്പിച്ച ഗ്രാമത്തിന്റെ (ഇരുപതുവര്‍ഷം മുമ്പുണ്ടായിരുന്ന) ഭംഗി നന്നായി ആസ്വദിക്കും.
  ആരാ ഇങ്ങനെയൊക്കെ പറയുന്നത്?

  ReplyDelete
 45. എന്റെ ഉത്തരം: അപ്പു

  http://www.blogger.com/profile/16662942493042064439

  ReplyDelete
 46. ഛായ്...! വൈകിപ്പോയീ.. അല്‍‌പം തിരക്കിലായി.. ഉത്തരങ്ങള്‍ വായിച്ചു വന്നപ്പോ തന്നെ അപ്പുവായിരുന്നു മനസില്‍..
  കമന്റുകളില്‍ നിറഞ്ഞു നില്‍ക്കുന്നതും അപ്പു തന്നെ. ഒരിത്തിരി വെട്ടം കടക്കാനുള്ള പെട്ടി.. ഓര്‍മ്മകളുടെ ചെപ്പ്.... അപ്പൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.... :)

  http://www.blogger.com/profile/16662942493042064439

  ReplyDelete
 47. എന്റെ ഉത്തരം : സിയ
  http://www.tmziyad.com/2009/01/blog-post_22.html

  ReplyDelete
 48. സ്വാറി, പ്രൊഫൈൽ ഇതാണ്

  സിയ

  http://www.blogger.com/profile/08206144797062400509

  ReplyDelete
 49. പ്രിയേം സിയേം തമ്മില് വല്ല ഗോംബീഷനും ഉണ്ടോ?

  ReplyDelete
 50. കവിതാപാരായണത്തിനു എന്നെനിയോഗിച്ച അതും (സഗീര്‍ പണ്ടാറത്തിലിന്നു ഡ്യൂയറ്റായി) ഇതാരാണെങ്കിലും അദ്ദേഹത്തിന്റെ ഒരു ബ്ലോഗിലും പോസ്റ്റിലും തൂണിലും കുംഭം ഒന്നുമുതല്‍ ഇനി ഒരു കമണ്ടും ഇടുന്നതല്ല എന്നു എല്ലാ ബ്ലോഗുപരമ്പര ദൈവങ്ങളെയും സാക്ഷിയാക്കി ഞാന്‍ ഇതാ സത്യം ചെയ്യുന്നു.
  ഇതു സത്യം, സത്യം, സത്യം........:(

  Any how.......
  എന്റെ ഉത്തരം : അപ്പു


  http://www.blogger.com/profile/16662942493042064439

  ReplyDelete
 51. ദുബായ് ദേരയില്‍ തുള്ളിക്ക് കുടം കണക്കിന് ഇപ്പോള്‍ പെയ്യുന്ന മഴയെ അല്‍‌പ്പ നേരം “നൊസ്റ്റാള്‍ജിക്കായിത്തന്നെ” നോക്കി നിന്നു പോയി... ആര്‍ദ്രം...

  അതല്ലാ.. ഈ പ്രിയയെന്താ ഉദ്ദേശിക്കുന്നത്.. സുല്ല് പറഞ്ഞ പോലെ വല്ല ഗോമ്പിഷനോ ഗോമ്പിനേഷനോ...

  ReplyDelete
 52. ഉത്തരം: അപ്പു

  http://www.blogger.com/profile/16662942493042064439

  ReplyDelete
 53. അപ്പു കുറച്ചു ദിവസം ഉണ്ടാകില്ല എന്നു പറഞ്ഞപ്പോളെ ഞാന്‍ കമന്റിയതല്ലേ, അപ്പൂന്റ്റെ ഗോംബീഷന്‍ വരുന്നൂന്ന്

  ReplyDelete
 54. അപ്പു

  കമന്റാഗ്രഹിക്കാതെ സാങ്കേതികം തിരയുന്നത് മറ്റാര് :)

  ReplyDelete
 55. യെസ്, വെരി ഗുഡ് സിയ

  ഈ സിയയെ ആണോ പ്രിയേ സ്വയം സിയ എന്നു പറഞ്ഞത്???

  :)

  ReplyDelete
 56. ആഷ ഒരാഴ്ച്ചയ്ക്ക് ഇല്ലാന്നു പറഞ്ഞിട്ട് പോയിട്ടിതെന്താപ്പാ...

  ഫാര്യയും ഫര്‍ത്താവും കൂടി ഒന്നിച്ചിറങ്ങിയിരിക്കയല്ലേ പോയിണ്ട് കുട്ടയില്‍ കോരിക്കൊണ്ടുപോകാന്‍..

  കൊള്ളാം കൊള്ളാം..

  എന്റെ ഉത്തരം : അപ്പു

  http://www.blogger.com/profile/16662942493042064439

  ReplyDelete
 57. സന്തോഷായി സിയാ സന്തോഷായി :((

  അപ്പുവേട്ടന്റെ ഉത്തരം ആണെന്നു തൊന്നിയിട്ടും സിയയുടെ പേരു പറഞ്ഞത് ഇനി എങ്ങാനും സിയ ആണിതെങ്കിലോ‍ാന്നൊർത്താരുന്നു :(

  :((

  ReplyDelete
 58. അച്ച്വലീ സ്പീക്കിംഗ്, ഇതു സിയ ആണെന്ന് തോന്നി. അഥവാ , ഇതു സിയ ആവാമെന്ന് തോന്നി.

  ഇനി തോന്നില്ലാ

  ReplyDelete
 59. പറയാന്‍ പറ്റില്ല പ്രിയ
  ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ? :)

  ReplyDelete
 60. ----------------------
  ആശയുടെ നിരാശ!!
  ----------------------

  (ഒരു നര്‍മ്മത്തിന്റെ ഇന്നത്തെ ലൈവ് എക്സ്പാന്‍ഷന്‍:)

  സമയം: രാത്രി: 8:30 കൂരാക്കിരിരുട്ട്... ചുറ്റും നിശബ്ദത... കേള്‍ക്കുന്നത് ഒരു നേരിയ തേങ്ങല്‍ മാത്രം.

  നമുക്ക് അങ്ങോട്ട് പോകാം....

  ആഷ: "ചേട്ടാ, നമ്മുടെ രണ്ടാളുടെയും ഈ പോസ്റ്റിലെ ഈയൊരു അവസ്ഥ കണ്ട് ഞാന്‍ എങ്ങനെ തേങ്ങാതിരിക്കും...?"

  സതീഷ് മാക്കോത്ത്: "മണ്ടിപ്പെണ്ണേ.. ഒരു തേങ്ങയല്ലെ, അത് എങ്ങിനെ വേണമെങ്കിലും തിരിക്കാമല്ലൊ.."

  ആഷ: “അതല്ല മനുഷ്യാ, ഇനി നമ്മള്‍ ആ അപ്പൂന്റെ മുഖത്ത് എങ്ങിനെ നോക്കും... ആകെ ചമ്മിയില്ലേ?”

  സതീഷ് : “ഹെനിക്കതിലല്ല ആശേ സങ്കടം, ഏക്ചെലി ആരാ ഈ രാം മോഹന്‍ പാലിയത്ത്? കടമറ്റത്ത് കത്തനാര്‍ എന്നൊക്കെ പറയുന്ന പോലെ പേരില്‍ ഒരു വൈറ്റ് തോന്നിയപ്പോ വച്ച് കാച്ചിയതായിരുന്നു.. “

  ആഷ: “ഹത് ശരി.. മരിയാദിക്ക് വായിച്ച് നോക്കുകപോലും ചെയ്യാതെ എന്നേം വഴി തെറ്റിച്ച്... അപ്പോ നിങ്ങക്ക് ‘അപ്പു‘ എന്ന രണ്ടക്ഷരമുള്ള പേരൊന്നും കണ്ണീപിടിക്കുന്നില്ല അല്ലേ? ഇക്കണക്കിന് കുറേകഴിഞ്ഞാല്‍ ‘ആഷ’ എന്ന പേരിനോടും പുല്ലുവിലയായിരിക്കുമല്ലോ... ങീ...:-(”

  സതീഷ് : “ആശേ.. പോയത് പോയി.. ഇനി മോങ്ങണ്ടാ...“

  ആഷ: “ഇങ്ങള് ഒന്ന് മിണ്ടാണ്ടിരിക്കുന്നുണ്ടോ മനുഷ്യാ.. ആ വല്യമ്മായി... 12 മാര്‍ക്ക്.... പൂപറിക്കുന്ന ലാഘവത്തോടെയാ‍ അടിച്ചുമാറ്റിയത്...”

  സതീഷ് : “ഇനിയിപ്പോ......”

  ആഷ: “ഇനിയിപ്പോ കുന്തം.! ഇനീപ്പോ എന്ത് ചെയ്യാനാ.. ആ കേരളാഫാര്‍മറിന്റെ പ്രസവം കഴിഞ്ഞ്.. ഏശ്ശ്.. പ്രസംഗം കഴിഞ്ഞ് വിശാലന്റെ പ്രസംഗത്തിന് മുന്‍പേ പ്രാര്‍ത്ഥനാഗാനം പാടണം എന്നല്ലേ അപ്പു എഴുതിയിരിക്കുന്നത്... അതും ആ അഭിലാഷങ്ങളുടെ കൂടെ..”

  സതീഷ് : “ആ പയ്യന്‍ പാടുമോ? പ്രിപ്പേഡാണോ??”

  ആഷ: “കുന്തം..പണ്ട് വിഷുദിനത്തില്‍ നടത്തിയ ബ്ലോഗ് ശില്പശാലയില്‍:

  “കണികാണും നേരം കമലഹാസന്റെ
  നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തീ....“

  -ന്ന് മൈക്കില്‍ തോണ്ടകീറിപ്പാടി കുളമാക്കിയ കക്ഷിയാ അത്... അപ്പോഴാ...”

  സതീഷ് : “അപ്പോ പിന്നെ....”

  ആഷ: “അപ്പൊപ്പിന്നെ... ഒന്നൂല്ല.... വന്ന് കിടക്ക് മനുഷ്യാ... മതി..പൂട്ടിവെക്ക് ഈ ഒണക്ക ബ്ലോഗ്.. ഗോമ്പിറ്റീഷന്‍ ..മണ്ണാങ്കട്ട.... ഞാന്‍ പോവ്വാ... ങീ... :( “

  സതീഷ് : “ആ‍ാ....ആ‍ാശേ....“

  ആഷ: “ആശയല്ല....ദോശയാണ്.. എന്നോട് മിണ്ടണ്ട...” :(

  ReplyDelete
 61. ഹഹഹ അഭിലാഷേ..തകര്‍ത്തു :) നിനക്കെന്തിനാ ബ്ലോഗ് (കടിക്കണ പട്ടിക്കെന്തിനാ തലാ ന്ന് പറഞ്ഞ പോലെ) ഇങ്ങനെ 5 മിനുട്ട് കൂടുമ്പോ ഓരോ കമന്റ് ഇട്ടാ മതി :)

  ReplyDelete
 62. ഹ ഹ ഹ!! :-) അഭീ‍ീ‍ീ‍ീ‍ീ

  ReplyDelete
 63. എന്റെ അഭീ,
  നിന്നെ കൊണ്ട് ഞാന്‍ തേറ്റു.

  പാവം ദമ്പദികള്‍.....

  ReplyDelete
 64. ഈ അഞ്ചല്‍ക്കാരന്‍ കൈപ്പള്ളീടെ കൂടെ കൂടിയതിന്റെ ഗുണം കാണാനുണ്ട്. നിറയെ അക്ഷരത്തെറ്റ്

  ReplyDelete
 65. ഹിഹിഹിഹി
  അഭീ കലക്കിപ്പൊരിച്ചൂ ട്ടോ ചിരി നിര്‍ത്താന്‍ പറ്റണില്ല :-)

  ReplyDelete
 66. ഹോ അഭീ..;)
  കുറെ നേരമായിട്ട് ഈ പൊസ്റ്റില്‍ ബോറടിച്ചിരിക്കായിരുന്നു. ദിപ്പഴാ ഒരു സമാധാനം അയത്

  താങ്ക്സ് ഗഡ്ഡ്യേ... ഈ മത്സരം മറക്കില്ല.. ;)

  ReplyDelete
 67. ആശയിപ്പോ ആലോചിക്കുന്നുണ്ടാകും, ഈ കലി ഇങ്ങനെയും തീര്‍ക്കാലോന്ന്..

  അഭിലാഷേ, സമാധാനായില്ലേ.. അവരെ കലഹിപ്പിച്ചിട്ട്..

  എന്തായാലും നിന്നെക്കൊണ്ട് തോറ്റ് കേട്ടാ... :)

  ReplyDelete
 68. എന്റെ ഉത്തരം : അപ്പു

  http://www.blogger.com/profile/16662942493042064439

  ReplyDelete
 69. ഞാനായിട്ട് വായ അടച്ചു മിണ്ടാതിരുന്നു എന്നു വേണ്ട.

  ദാ കിടക്കണു എന്റെ വീടിന്റെ ഉത്തരം.

  രാജീവ് (സാക്ഷി)
  ബ്ലോബയോഡാറ്റാ : http://www.blogger.com/profile/06098054872173863439

  ReplyDelete
 70. അഭീ..

  കലക്കി. ഇവനാരാ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ അഭിനവ അവതാരമോ?
  ഇന്‍സ്റ്റന്റ് നാടകം.

  മിമിക്രിക്കാര് കാണേണ്ട, കൊത്തിക്കൊണ്ടു പോകും.

  ReplyDelete
 71. എല്ലാരും പറയുന്നു അപ്പുവെന്ന്...

  എനിക്കും കോപ്പി & പെയ്സ്റ്റ് ചെയ്യണമെന്നുണ്ട്... പക്ഷെ, ചില സംശയങ്ങള്‍...

  1- ചിത്ര രചന തുടങ്ങിയിട്ട് എത്ര കാലമായി? തുടരുമോ?<< ഈ ചോദ്യം കൈപ്പള്ളി അപ്പുവിനോട് ചോദിക്ക്വോ? ഉത്തരം>> ബ്രഷുകൊണ്ടുള്ള ചിത്രരചന എനിക്ക് വശമില്ല << അല്ലാത്ത ഏതു രീതിയിലുള്ള ചിത്രരചനയാണ് അപ്പു ചെയ്യുന്നത്?

  2- ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ .... റോഡിന് എതിര്‍വശത്തായി വിശാലമായ ഒരു മൈതാനം കാണുന്നുണ്ട്... അപ്പുവിന്റെ വീടിനപ്പുറത്തുള്ള റോഡിനെതിര്‍വശത്തായി വിശാലമായ മൈതാനമില്ല എന്നാണ് എനിക്ക് തോന്നുന്നത്... (ഉണ്ടോ സുല്ലേ), ഇനി ഓഫിസിലായിരുന്നു എന്നാണെങ്കില്‍ മഗ്രിബ് ബാങ്ക് വിളി കേള്‍ക്കുന്നുണ്ട്... അപ്പുവാണെങ്കില്‍ ആ സമയത്ത് വീട്ടിലെത്തിക്കാണും...

  3- ചന്ദ്രകാന്തത്തിന്റെ കുടംപുളി എന്ന കവിത വായിച്ചിട്ടുണ്ടെങ്കില്‍ അപ്പു അവിടെ കമന്റിടാതെ പോവില്ല എന്നും തോന്നുന്നു...

  ReplyDelete
 72. കൈപ്പള്ളിയെ കാണ്‍മാനില്ല!!!

  പൂട്ടു കുറ്റിയുമായി പോട്ടം പിടിക്കാന്‍ മഴയത്തിറങ്ങിയ കൈപ്പള്ളിയെ, മുടിയില്‍ കാറ്റു പിടിച്ച് കാണാതായ വിവരം ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
  എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഗൊമ്പറ്റീഷന്‍ ഭാഗത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക...

  ReplyDelete
 73. ഉത്തരം : അപ്പു
  http://www.blogger.com/profile/16662942493042064439

  ReplyDelete
 74. സത്യമാണെങ്കില്‍ ഒരു സാമ്പിള്‍‍ വരുത്തി കുറുമാന്റെ തലയില്‍ പുരട്ടി പരീക്ഷിക്കും. ആദ്യം പുരട്ടുമ്പോള്‍ മുതല്‍ മുടികിളിര്‍ക്കുന്നതുവരെയുള്ള സകല സ്റ്റെപ്പുകളും ചേര്‍ത്ത് ഒരു ബ്ലോഗ് പോസ്റ്റും പ്രതീക്ഷിക്കാം - ഫോട്ടോകള്‍ സഹിതം.

  :))

  ഇത് മാത്രം വെച്ച് ഞാനും അപ്പൂന് വോട്ട് ചെയ്യുന്നു...

  എന്റെ ഉത്തരം: അപ്പു
  http://www.blogger.com/profile/16662942493042064439

  ReplyDelete
 75. എന്റെ ഉത്തരം : അപ്പു
  http://www.blogger.com/profile/16662942493042064439

  ReplyDelete
 76. ക്യാമറ കൊണ്ട് നടത്തുന്നതു ഒരു തരത്തിൽ ചിത്രരചന തന്നെ, ക്യാമറയെ തന്നെയാണ് ഒരു കൊച്ച് പെട്ടിയായി ഉപമിച്ചിരിക്കുന്നതും..ഒപ്പം ഇത്തിരിവെട്ടം കടത്തുന്ന (ബ്ലൊഗൻ ഇത്തിരിയല്ല )സാങ്കേതികതയെ കുറിച്ചുള്ള അടുത്തകാലത്തെ പോസ്റ്റും-സൂചന അപ്പുവിലേക്ക് വിരൽ ചൂണ്ടുന്നു.

  കുമാർ ഭായ്: സാക്ഷി കൈകൊണ്ടും ചിത്രരചന നടത്തുന്ന കക്ഷിയല്ലേ..പഴയ ചിത്രങ്ങൾ കണ്ട് ഒർമ്മയിൽ.

  -ഇങ്ങനെയൊരു മഹാസംഭവം അറിഞ്ഞ് വന്നപ്പോഴേക്കും വൈകി..ഇനി സ്ഥിരം കുറ്റിയടിക്കാനൊരിടമായി..

  ReplyDelete
 77. ഈ ഉത്തരങ്ങള്‍ വായിക്കാന്‍ അര മണിക്കൂറെടുത്തു. ഇനി 'എന്തുകൊണ്ട് ഈ ഉത്തരങ്ങള്‍' എന്ന് പറഞ്ഞു വല്ല വിശദീകരണവും വന്നാല്‍ ഓടിക്കളയുകയേ രക്ഷയുള്ളൂ...അല്ലെങ്കില്‍ ശനിയാഴ്ച പോസ്റ്റ് ചെയ്‌താല്‍ മതിയേ :-)

  ReplyDelete
 78. ഈ മത്സരത്തിന്റെ ഉത്തരം നാളെ അതയതു്. 26ആ തീയതി രാവിലെ എപ്പോഴെങ്കിലും പറയുന്നതായിരിക്കും.

  ReplyDelete
 79. kichu
  വെള്ള L series പുട്ടുകുറ്റിയുമായി ഒരു താടിക്കാരൻ മഴയത്ത് അലയുന്നതായി ചില reportകൾ വന്നിട്ടുണ്ടു്. അതു് ഞാനല്ല.

  ReplyDelete
 80. ശ്ശെടാ!ഒന്ന് കാനഡവരെ പോയി തിരികെ വന്നപ്പോള്‍ മത്സരങ്ങളുടെ എണ്ണം നോക്കണേ..!
  എന്തായാലും ഞാന്‍ പറയാന്‍ വന്ന ഉത്തരം കുമാര്‍ പറഞ്ഞു:
  ഇതിന്റെ ഉത്തരം: സാക്ഷി.
  http://www.blogger.com/profile/06098054872173863439
  ഓ:ടോ:രാജീവെ, ചതിക്കരുത്.ഒരു അഞ്ച് പോസ്റ്റിനു ഉത്തരം പറയാന്‍ സ്ഥലത്തില്ലാതെ പോയതിന്റെ ക്ഷീണം ഇവിടെ തീര്‍ക്കണം.

  ReplyDelete
 81. കൈപ്പള്ളീയെ ഇത് കടന്ന കൈയായിപ്പോയി,
  ഈസിയായി ഉത്തരം പറയാവുന്ന ആളുടെ ഉത്തരങ്ങൾ രാത്രി രണ്ട്മണിക്ക് കൊണ്ടുവന്നു വച്ചത്:(
  രാവിലെ 7:30 ആയപ്പോഴേക്കും 85 കമന്റും ഒരു പത്ത് പന്ത്രണ്ട് അപ്പുവും!!!
  ഞാൻ ഇതെങ്ങനെ സഹിക്കും?
  ഇനിയിപ്പൊ 2 പോയിന്റിനുള്ള ഉത്തരം ആവട്ട് എന്റെ ഉത്തരം

  അപ്പു
  16662942493042064439

  ReplyDelete
 82. whoever it is, I am goin to sleep!
  !

  ReplyDelete
 83. എന്റെ ഉത്തരം - അപ്പു

  http://www.blogger.com/profile/16662942493042064439

  ReplyDelete
 84. ശരി ഉത്തരം - അപ്പു

  http://www.blogger.com/profile/16662942493042064439

  ReplyDelete
 85. അഭീയേ, നിനക്ക് ഞാൻ ബെച്ചിട്ടുണ്ട്.

  ReplyDelete
 86. ങേ...എന്തോന്നാ ഇവിടെ?
  ഗോമ്പറ്റീസനാ‍...എന്തോന്നിന്റെ കോമ്പറ്റീസൻ...എനിക്കൊന്നും മനസ്സിലാവണില്ല.ഇതു മൊത്തം ഗൂഢാലോചനയാണ്. ഒറ്റ ഉത്തരം കൊണ്ട്(അതോ രണ്ടോ) 28-ആം സ്ഥാനത്തെത്തിയ മിടുക്കനായ എന്നെ പുറത്താക്കാൻ ശ്രമിച്ച ഗൂഢ ശ്രമം.
  വഴിതെറ്റിക്കാൻ ഓരോരോ ചോദ്യങ്ങളേ...എല്ലാരും ഉത്തരങ്ങൾ വായിച്ചപ്പോൾ ഞാൻ ചോദ്യങ്ങൾ നോക്കി ഉത്തരമെഴുതി...എന്റെയൊരു ബുദ്ധിയേ...
  പോയത് പോട്ട്...ഈ മാർക്കൊക്കെ എന്തിനാ? പുഴുങ്ങി തിന്നാനാ...അഭിലാഷേ നീയെടുത്തോ എന്റെ മാർക്ക്സ്.കഷ്ടപ്പെട്ട് ഇത്രേം എഴുതിയല്ലേ!

  ....എങ്കിലും പുരയ്ക്ക് തീപിടിക്കുമ്പോ തന്നെ വാഴവെട്ടണം മോനേ.....

  ReplyDelete
 87. അഭീ, നിനക്ക് ഞാൻ ബെച്ചിട്ടുണ്ടെന്ന് പറഞ്ഞത് പരിപ്പുവടേം ചായേമാണ്. വന്നു കഴിച്ചിട്ട് പോടേയ്.


  ജോഷി പറഞ്ഞപോലെ ഇന്ന് ഒറ്റക്കാലിൽ നിന്ന് കമന്റ് പോസ്റ്റി നോക്കണം.

  ReplyDelete
 88. അഭിയേ കലക്കിപ്പൊളിച്ചു!
  ഹെന്താ ഒരു ഭാവം?
  ഹെന്താ ഒരു ഡയഗോൽ, ഇങ്ങേർക്ക് തിരക്കഥയെഴുതാൻ പൊയ്ക്കൂടായോടേ?

  ReplyDelete
 89. ങേ! ഇത് ഇനിയും എവിടെയും എത്തിയില്ലേ? എവിടെ എന്റെ രണ്ട് മാർക്ക്? എനിക്കിപ്പ കിട്ടണം.

  ആഷേ, ആ പരിപ്പുവട നാലെണ്ണം ഇങ്ങോട്ടെടുക്ക് വേഗം.

  ReplyDelete
 90. സൂ, പരിപ്പുവടയും ചായയുമൊന്നും തരാൻ പറ്റില്ല. അത് അഭിലാഷിനു വേണ്ടി പ്രത്യേകമായി (വിമ്മിട്ട് കലക്കി) ഉണ്ടാക്കി വെച്ചിരിക്കുന്നതാ. സുവിനു പുഷ്ട്ടും കടലക്കറിയും തരാം. മതിയോ?
  അല്ല സുവിന്റെ തലടെ അസുഖമൊക്കെ മാറിയോ?

  ഈ കൈപ്പള്ളി എവിടെ പോയികിടക്കുന്നു. എനിക്കിന്നും കറങ്ങാൻ പോവണ്ടതാ.

  എനിക്കും ഇപ്പ കിട്ടണം എന്റെ ആനമുട്ട മാർക്ക്. വേഗം വന്നു അടുത്ത മത്സരം തൊടങ്ങേ.

  ReplyDelete
 91. ഒളിഞ്ഞിരുന്ന് നോക്കിയിട്ടൂം അഭിയുടെ തിരനോട്ടം വായിച്ചിട്ട് അഭിയെ അഭിനന്ദിക്കാതിരിക്കാന്‍ പറ്റുന്നില്ല.വെല്‍ ഡണ്‍ മൈ ഡിയര്‍ അഭി..ക്ലാപ്പ് ക്ലാപ്..!

  എന്റെ ഉത്തരം അപ്പു

  http://www.blogger.com/profile/16662942493042064439

  അപ്പൂട്ടാ..സ്വത്ത് എന്നു പറയുന്നത് പണവും ഭൂമിയും സ്വര്‍ണവും മാത്രമല്ല, നമ്മുടെ കുട്ടികള്‍ മാതാപിതാക്കന്മാര്‍ കൂടപ്പിറപ്പുകള്‍ ഭാര്യ അങ്ങിനെ നമ്മുടെ വേണ്ടപ്പെട്ടവരെല്ലാം നമ്മുടെ സ്വത്തുക്കളാണ് അല്ലെ...? അപ്പോള്‍ സ്വത്ത് അവസാനം പ്രഖ്യാപിച്ചത് ശരിയല്ല മാഷെ

  ReplyDelete
 92. എന്റെ ഉത്തരം : അപ്പു

  http://www.blogger.com/profile/16662942493042064439

  രണ്ടെങ്കില്‍ രണ്ട്

  ReplyDelete
 93. ഏതായാലും അഭിയഭിനന്ദനങ്ങള്‍!
  സ്വന്തം ബ്ലോഗില്‍ കൊണ്ട് കൊടുക്കാന്‍ പറ്റില്ലല്ലൊ ഈ സാധനം. അതിന് അവിടെ പോസ്റ്റിടണം. കണ്ട വഴിയിലും പാടത്തും വച്ച് കൊടുക്കണം അഭിനന്ദനം. ഇതിനാണൊ വഴിയാധാരം എന്നു പറയുന്നത്.

  ആരാന്റെ പന്തലില്‍ അമ്മായി ആവാതെ, സ്വന്തം ബ്ലോഗില്‍ രണ്ടു പോസ്റ്റിട്ട് പട്ടിണി മാറ്റിഷ്ടാ.

  -സുല്‍

  ReplyDelete
 94. സൂവേ, സോറീട്ടോ.
  എന്റെ തല നേരാവണ്ണം വർക്കുന്നില്ലിന്ന്. :(

  ReplyDelete
 95. ഉത്തരം : അപ്പു
  http://www.blogger.com/profile/16662942493042064439

  ReplyDelete
 96. എന്റെ ഉത്തരം : അപ്പു

  http://www.blogger.com/profile/16662942493042064439

  ഈ മല്‍സരത്തിന്റെ ഒരു സോഷ്യലിസം ഇതാ. എപ്പെ വന്നു പറഞ്ഞാലും രണ്ട് മാര്‍ക്ക് കിട്ടും :)പെറ്റിയെന്ന് പറഞ്ഞ് പിന്നെ പിടിച്ചെടുക്കുമെങ്കിലും :|

  അപ്പുവേട്ടാ, ഇതു അപ്പുവേട്ടന്റെ ഉത്താരായിരിക്കുംന്ന് എനിക്കും തോന്നിയതാരുന്നു. പക്ഷെ സിയയും ആവാമെന്നും, അങ്ങനെ ആണെങ്കില്‍ എനിക്ക് 12 മാര്‍ക്ക് കിട്ടുമല്ലൊന്ന അത്യാര്‍ത്തിയില്‍ പറ്റിപ്പൊയതാ.

  ReplyDelete
 97. കന്നി മല്‍സരത്തില്‍ കിട്ടിയത് കുറെ പെറ്റി മാത്രം ...എന്തായാലും ഇറങ്ങി പോയില്ലേ..ഇനി എങ്ങനെ എങ്കിലും രണ്ടു പോയിന്റ് ഒപ്പിക്കാമോന്നു നോക്കട്ടെ...ഞാനും കോപ്പി പേസ്റ്റ് ചെയ്യുന്നു
  അപ്പു

  http://www.blogger.com/profile/16662942493042064439

  ReplyDelete
 98. ഇനിയെങ്കിലും എന്നെ വിട്ടു കൂടേ പ്രിയേ! :)

  ReplyDelete
 99. വിട്ടു സിയ :) വിട്ടു.ഇനി പറയില്ലാ :|

  ( എന്നാലും കിട്ടാതെ പോയ എന്റെ 12 പോയിന്റ് :( എന്റെ സങ്കടം ഞാന്‍ ആരോട് പറയും )

  കൈപ്പള്ളീ, അഞ്ചല്‍സേ, എന്റെ ഫൈനല്‍ ഉത്തരം 'അപ്പു' എന്നാണ്‍ട്ടാ :)

  ReplyDelete
 100. ഇതിന്റെ ഉത്തരം: സാക്ഷി.
  http://www.blogger.com/profile/06098054872173863439


  കിട്ടുമ്പോ തോനെക്കിട്ടട്ടെ

  ReplyDelete
 101. ആഷേ, ആ കഴുത്ത് ഇങ്ങോട്ടുതരൂ. ഞാനൊന്ന് പിടിച്ചുനോക്കട്ടെ.

  തലയ്ക്ക് രണ്ട് അസുഖം ഉണ്ട്. ഒന്ന് എല്ലാവർക്കും ഉള്ളതുതന്നെ. ;) പിന്നെ ഞാൻ സ്പെഷ്യൽ ആയതുകൊണ്ട് ദൈവം സ്പെഷ്യലായിട്ടു തന്നത്. രണ്ടും മാറുന്ന ലക്ഷണമില്ല.

  ReplyDelete
 102. ആരവിടെ! കൈപ്പള്ളിയോട് എഴുന്നള്ളാൻ പറയൂ.

  ആര്യപുത്രിയ്ക്ക് കിട്ടാനുള്ള രണ്ട് പോയിന്റ് കിട്ടിയിട്ട് വേണം, അരി പൊടിക്കാൻ പോകാൻ.

  ReplyDelete
 103. കൈപള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

  ഉണരൂ വേഗം നീ....

  -സുല്‍

  ReplyDelete
 104. ഗോമ്പീഷന്‍ വീട്ടില്‍ വട്ടച്ചോദ്യത്തു പറമ്പില്‍ നിഷാദ് ഏലിയാസ് കൈപ്പള്ളി ഹാജരുണ്ടോ.. ഹാജരുണ്ടോ..

  ReplyDelete
 105. കൈപ്പള്ളി പള്ളിയുറക്കത്തിലാണ് പ്രജകളേ...ഇവിടെ കിടന്ന് മോങ്ങിയിട്ട് ഒരു കാര്യവുമില്ല. സമാദാനിയ്ക്കുകയേ നിവര്‍ത്തിയുള്ളു.

  സമദാനി സഹോദരങ്ങളേ...സമദാനി.

  ReplyDelete
 106. പള്ളീ പള്ളീ കൈപള്ളീ
  നിന്നെ ഞങ്ങള് കണ്ടോളാം...

  (ഉത്തരം തരാന്‍ വരുമ്പോള്‍ കാണാം എന്നാ ഉദ്ദേശിച്ചത്)

  -സുല്‍

  ReplyDelete
 107. എന്റെ പൊന്നു സൂവേ, ഞാൻ ശരിക്കൊന്നു പേടിച്ചു. :)
  കളി കാര്യായോന്നു കരുതി.
  സുവിനു ഇന്നു എന്റെ സ്പെഷ്യൽ ഹുറളിശാറ്
  http://www.tasteofmysore.com/2007/07/sprouted-horsegram-curry.html

  ReplyDelete
 108. ശരി ഉത്തരത്തിനുള്ള നേരമായോ?

  ReplyDelete
 109. ജ്യോത്സനേ വിളിക്കണോ?

  ReplyDelete
 110. അഫിലാഷേ. എന്തോന്നിടെ ഇതു്? നീ ബ്ലോഗ് എഴുത്തു് തുടങ്ങണം കെട്ടാ. ഫ്യങ്കര ഫാവിയാണു്.

  ചുമ്മ പറയണതല്ല കെട്ട.

  ReplyDelete
 111. സാജൻ എന്നാൽ പറയൂ എന്തൊക്കെയുണ്ടു വിശേഷങ്ങൾ?

  ReplyDelete
 112. ഉത്തരം പറയൂ കൈപ്പള്ളി, വിശേഷങ്ങൾ അപ്പൊറം :)

  ReplyDelete
 113. ആർക്കും എന്നോടു ഒരു സ്നേഹവും ഇല്ല ഇവിടെ.

  ReplyDelete
 114. എന്റെ ഈ കറുത്ത കണ്ണാടിയാണോ പ്രശ്നം?

  ReplyDelete
 115. അതൊ ഉത്തരം ഇനി കൈപ്പള്ളിക്കും അറിയാന്‍ മേലായിരിക്ക്യോ?അലോചിക്ക്യാവും :-?

  ReplyDelete
 116. സ്നേഹം ഒക്കെ ഒണ്ട്. ഉമ്മ...
  ഇഞ്ഞി ഉത്തരം പറ.
  നല്ല കൈപ്പള്ളിയല്ലെ

  ReplyDelete
 117. കൈപ്പള്ളിയേ, ഇവിടെ കിളികളുടെ പ്രളയം. ഫോട്ടം പിടിക്കാൻ ഇങ്ങോട്ട് പോരുന്നോ?
  എന്റെ ആനമുട്ട മാർക്കിന്റെ ഇപ്രത്ത് ഒരു 2 ഇട്ട് തരാൻ പറ്റുവോ?

  ReplyDelete
 118. എന്നാൽ ഞാൻ ഒരു 5 മിനിറ്റു കഴിഞ്ഞു വരാം

  ReplyDelete
 119. കൈപ്പള്ളീ, അയ്യേ...ആ ഉമ്മ വാങ്ങണ്ട.

  ഉത്തരം പറയൂ.

  ReplyDelete
 120. കൈപള്ളീ‍ീ
  സുഖങ്ങള് തന്നേ?

  വന്താലും ഇറുന്താലും. (ഇതേതു ബാഷ)

  ReplyDelete
 121. കൈപ്പള്ളി അങ്ങനെ പോവല്ലേ , ഐലബ്യൂ കൈപ്പള്ളി, ഐലബ്യൂ:)
  പോണേന്ന് മുമ്പാൻസെർ പറഞ്ഞിട്ടു പോ:)യെന്റെ കൈപ്പള്ളി

  ReplyDelete
 122. ആഷേ, ചാറും ചോറുമൊക്കെ ആയി. :)

  ReplyDelete
 123. ഈ മഴയത്ത് എങ്ങട് പോണു, ഇവ്‌ടെ മര്യാദക്കിരുന്നാ ഉത്തരം പറഞ്ഞേ

  ReplyDelete
 124. എന്റെ പള്ളീ... ങ്ങള് പിന്നേമ്പോയാ?

  ReplyDelete
 125. കൈപ്പള്ളി കണ്ണടയൊക്കെ വെച്ചപ്പോ ചുള്ളനായിട്ടുണ്ട് കേട്ടാ.
  പണ്ടേ ചുള്ളൻ ഇപ്പോ ഗ്ലാമർ ഇത്തിരി കൂടി കൂടീട്ടുണ്ടേ.

  ഇനി ഉത്തരം പറ

  ReplyDelete
 126. ശരി ഉത്തരം: അപ്പു 16662942493042064439

  ReplyDelete
 127. ആഷെ ഒരു വിശേഷോം ഇല്ല!
  ഇത്തവണ ആഷേടെ മാർക് വട്ടപൂജ്യം, അല്ലാ ഇങ്ങേർ വീണ്ടും പോയോ?
  പൂയ് കൈപ്പള്ളീയേ:)

  ReplyDelete
 128. ആ ചപ്രത്തലേം,
  ആ കണ്ണടേം,
  ആ ഊശാന്താടീം എന്ത്വാര് ദ് ല്ലെ.

  ReplyDelete
 129. അടിച്ചു വല്യമ്മായേ.

  (അടുത്തതെപ്പോഴാ... പുറത്തൊന്നു പോകാനുണ്ടേ)

  ReplyDelete
 130. ഇങ്ങേർ ഈ ഫോട്ടോ മാറ്റിയില്ലേ ഇതുവരെ, അത് മാറ്റ് പേടിയാവുന്നു.
  അടുത്ത ഗോമ്പീറ്റീഷൻ ആരുടേതാണെന്ന് കൂടെ പറഞ്ഞിട്ട് പൊ കൈപ്പള്ളി:)

  ReplyDelete
 131. കൈപ്പള്ളീ, എന്റെയുത്തരങ്ങൾ ഞാൻ നാട്ടിൽ പോയിട്ട് ഇട്ടാ മതിയേ. അല്ലേൽ ഞാൻ ട്രാക്കറും ഓടിച്ചു മിണ്ടാണ്ടിരിക്കേണ്ടി വരും.

  ഇന്നതേതിലും പങ്കെടുക്കാൻ പറ്റൂന്ന് തോന്നണില്ല. :(
  ആ ജോഷി പറഞ്ഞതു പോലെ 111 ആയതിൽ പിന്നെ എനിക്ക് കഷ്‌ടകാലമാ.
  ഒരു പോസ്റ്റിൽ എഴുതാനും മാത്രമുണ്ട്.

  ReplyDelete
 132. ബുഹുഹഹഹഹഹാ..
  അങ്ങനെ ഹെനിക്കും കിട്ടി പായിന്റ്!!!

  ReplyDelete
 133. സുഖത്തിലും നേട്ടത്തിലും ഒത്തിരി സന്തോഷിക്കരുതെന്നും ദുഖത്തിലും നഷ്ടത്തിലും ഒത്തിരി വിഷമിക്കരുതെന്നും 'ക്രിഷ്ണേട്ടന്‍' പറഞ്ഞിട്ടുണ്ടെന്ന് മുന്നൊരു ഗൊമ്പറ്റീഷനില്‍ അഭിലാഷങ്ങള്‍ പറഞ്ഞാരുന്നു. അതോണ്‍ടാണെന്ന് തോന്നുന്നു എനിക്കൊരു സന്തോഷോംല്ലാ, സങ്കടോംല്ലാ. :) ൨ പെറ്റി ൨ പോയിന്റ്.

  ഇനി അപ്പുവേട്ടന്‍ കടന്നുവരു. ചോദിക്കട്ടെ. :)

  (അപ്പുവേട്ടന്റെ ഗസ്സ് ഇല്ലാത്തതുകൊണ്ടാരുന്നു ആകപ്പാടെ ഒരു കണ്‍ഫ്യൂഷന്‍ :)

  ReplyDelete
 134. അപ്പു വരില്ല പ്രീയേ, അപ്പു നാട്ടിൽ പോയെന്നാ തോന്നുന്നത്:(

  ReplyDelete
 135. പോയി പ്രിയേ... നാട്ടില്‍ പോയി.. അല്ലെങ്കില്‍ അങ്ങേരിപ്പോള്‍ വന്ന് വിശദീകരണം ഇട്ടു കഴിഞ്ഞേനെ.. (തമനുവിനെ ഓര്‍ക്കുന്നില്ലേ....)

  ReplyDelete
 136. അഞ്ചലേ...

  സ്കോര്‍ പ്ലീസ്.

  ReplyDelete
 137. പ്രിയപ്പെട്ടവരേ,

  ഇതിനു മുമ്പുവന്ന കുറേ മത്സരങ്ങളില്‍ പെറ്റികളും ഈരണ്ടുമാര്‍ക്കുകളും വാങ്ങിക്കൂട്ടി വാങ്ങിക്കൂട്ടി ഇരിക്കും നേരം ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍, എനിക്കൊരു കാര്യം ഉറപ്പായിരുന്നു. എങ്ങനെ ഒളിച്ചും മറച്ചും എഴുതിയാലും “ഡീപ് ഡൌണായി” ഇറങ്ങി എന്നെ പൊക്കിയെടുക്കാന്‍ ശേഷിയുള്ളവരാണ് ഈ മത്സരവേദിയില്‍ കറങ്ങുന്നവരെല്ലാവരും തന്നെ എന്ന്! പോരാത്തതിന് പലരും അടുത്ത സുഹൃത്തുക്കളും. അതുകൊണ്ട് എന്റെ ബ്ലോഗ് രീതികള്‍ ഏറെക്കുറെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഞാന്‍ ഉത്തരങ്ങള്‍ എഴുതിയത്. എങ്കിലും കുറുമാന്റെ തലയില്‍ മരുന്നുപുരട്ടി പരീക്ഷിക്കുന്നതിന്റെ ഫോട്ടോപോസ്റ്റ് പ്രതീക്ഷിക്കാം“ എന്ന ഉത്തരമാണ് യാതൊരു സംശയങ്ങള്‍ക്കും ഇടയാക്കാതെപോയതെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു :-) അത്രയും വലിയൊരു ക്ലൂ തിരുകണ്ടായിരുന്നു! രണ്ടാം പ്രാവശ്യം മത്സരിക്കാന്‍ അനുവദിക്കുമോ കൈപ്പള്ളിമാഷേ !!

  എന്നെ ഏറ്റവുമധികം ചിരിപ്പിച്ച ഒരു മത്സരംകൂടിയായിരുന്നു ഇത്. കാരണം മറ്റൊന്നുമല്ല. എല്ലാ മത്സരങ്ങളിലും എന്തെങ്കിലുമൊക്കെ പൊട്ടത്തെറ്റുകളും കാരണങ്ങളും കണ്ടെത്തി പൊതുജനം പറയാത്ത ഒരാളെ കണ്ടെത്തി പറയുന്ന എനിക്ക് ആഷ ആത്മാര്‍ത്ഥമായും നല്‍കിയ ഒരു അവാര്‍ഡായിരുന്നു “പൊട്ട ഗസ്” എന്ന പേര്. അതെനിക്ക് വളരെ ഇഷ്ടമാവുകയും ചെയ്തു! പക്ഷേ എന്റെ മത്സരം വന്നപ്പോള്‍ 12 + 8 എന്ന മാര്‍ക്കുവാങ്ങാനുള്ള ആക്രാന്തം കാരണം അവരു ഭാര്യയും ഭര്‍ത്താവും കൂടി തീരെ പ്രതീക്ഷിക്കാതെ ഒരു പൊട്ടഗസ് നടത്തി തലകുത്തി വീണതും, പുറകേ എത്തിയ സുമേഷ് അത് കോപ്പി പേസ്റ്റ് ചെയ്ത് അബദ്ധത്തില്‍ ചാടിയതും ചീത്തവിളിച്ചതും, തുടര്‍ന്ന് അഭിലാഷ് എഴുതിയ “തേങ്ങല്‍ സ്കിറ്റും” അടിപൊളിയായി കൂട്ടുകാരേ. ഇത്രയും ചിരിസമ്മാനിച്ചതിന് നിങ്ങള്‍്‍ക്കെല്ലാവര്‍ക്കും ഒരായിരം നന്ദി.

  മാരാരെ,സാജാ, അനിലേ ഈ നിമിഷത്തില്‍ ഞാനിവിടെ ഉണ്ട്. ഞാന്‍ ഇവിടെ രണ്ടുമൂന്നു ദിവസം ഉണ്ടാവില്ല എന്നുപറയുന്നത് സത്യമാണ് കേട്ടോ. അത് ഈ ഗോമ്പറ്റീഷന്‍ വരുന്നതുകൊണ്ട് പറഞ്ഞതല്ല. ഞാന്‍ നാട്ടില്‍ പോകുന്നുണ്ട്. ഇന്നു തന്നെ. വിതിന്‍ മണീക്കൂര്‍സ്..

  കൈപ്പള്ളിമാഷിന്റെ ഈ ഗോമ്പറ്റീഷന്‍ തീര്‍ച്ചയായും നല്ലൊരു അവസരമാണ് ഇതില്‍ പങ്കെടുക്കുന്ന എല്ലാ ബ്ലോഗേഴ്സിനും നല്‍കുന്നത്. നിങ്ങളുടെ എഴുത്തു രീതികള്‍, സംഭാഷണ രീതികള്‍, അവതരണ രീതികള്‍ ഇവയൊക്കെ നിങ്ങളുടെ വായനക്കാര്‍ എങ്ങനെ മനസ്സിലാക്കുന്നു എന്നും മറ്റൊരു സാഹചര്യത്തില്‍ നിങ്ങളെ കണ്ടെത്തിയാല്‍ അവര്‍ തിരിച്ചറിയുമോ എന്നും അറിയാനുള്ള നല്ലൊരവസരം. ഇതില്‍ ഇനി പങ്കെടുക്കുന്ന എല്ലാവരും ഈ ഒരു സ്പിരിറ്റില്‍ ഈ മത്സരം മനസ്സിലാക്കി ഇത് പരമാവധി ഉല്ലാസപ്രദമാക്കുവാന്‍ ശ്രമിക്കുക എന്നും അഭ്യര്‍ത്ഥിക്കുന്നു. ക്ലൂ വുകള്‍ വാരിക്കോരി കൊടുക്കേണ്ടതില്ല, തീരെ ഒളിപ്പിക്കുകയും വേണ്ട. നിങ്ങള്‍ നിങ്ങളായി തന്നെ ഉത്തരമെഴുതൂ.. ഇവിടെ മാര്‍ക്കുവാരാന്‍ ഓടി നടക്കുന്നവരെല്ലാവരും വളരെ സമര്‍ത്ഥരാണ്. അവരുടെ തലകള്‍ അപാര തലകളാണ്!! അതിനാല്‍ മുട്ടന്‍ ക്ലൂ ഒന്നും കൊടുക്കേണ്ട കേട്ടോ. എന്നാല്‍ എന്നെപ്പോലെയുള്ള പാവങ്ങള്‍ക്കായി ചില്ലറ ക്ലൂവുകള്‍ വേണം താനും.

  ഈ മത്സരം വഴി പുതിയ പുതിയ ഒരുപാട് ബ്ലോഗര്‍ മാരെ പരിചയപ്പെടാനും അവരുടെ ബ്ലോഗുകള്‍ വായിക്കുവാനും സാധിക്കുന്നുണ്ട് എന്നത് മറ്റൊരു അഡ്വാന്റേജ്. കൈപ്പള്ളിമാഷുടെ ഈ മഹാഗോമ്പറ്റീഷന്‍ രണ്ടുമൂന്നു സെഞ്ച്വറിയെങ്കിലും തികയ്ക്കട്ടെ എന്നാശംസിച്ചുകൊണ്ട് നിര്‍ത്തുന്നു

  സ്നേഹപൂര്‍വ്വം
  അപ്പു

  ReplyDelete
 138. ഒരു ട്രാക്കിംഗ് കൂടി കിടക്കട്ടെ.. നാളെ നാട്ടില്‍ നിന്ന് ഈ മത്സരവേദിയില്‍ കണ്ടുമുട്ടാം എന്ന ക്ലൂവോടൂകൂടീ ഞാന്‍ തല്‍ക്കാലത്തേക്ക് വട സോറി വിട വാങ്ങുന്നു.. :-)

  ReplyDelete
 139. അപ്പുവേട്ടാ, ഹാപ്പി ജേര്‍ണി :) ഹാപ്പി ഹോളിഡേയ്സ് :)

  ReplyDelete
 140. ആഷ ഒരാഴ്ചത്തേക്ക് നാട്ടില്‍ പോകുന്നു എന്നുപറയുന്നു.. അതിനര്‍ത്ഥമെന്താണ് എന്ന് ഇപ്പോഴേ എല്ലാരും ഓര്‍ത്തോളൂ.... നാല്‍പ്പത്തഞ്ചിനകം പ്രതീക്ഷിക്കാം അല്ലേ ആഷേ :-)

  ReplyDelete
 141. അപ്പു, ആ റൌണ്ടൌബട്ടായിരുന്നു മൈതാനം എന്നത് കൊണ്ടുദ്ദേശിച്ചതല്ലേ :) ഇന്ന് പാച്ചുവുമായി സ്കൂളിൽ പോയി വരുമ്പോൾ ഞാനവിടെ നോക്കി... ഇവടെ എവടെ മൈതാനം എന്ന്... അപ്പോ മനസ്സിലായി :)

  ReplyDelete
 142. ഞനിന്നലെ സുമേഷിനോടും പ്രിയയോടും ചുമ്മാ പറയേം ചെയ്തിരുന്നു... നോക്കിക്കോ അടുത്ത ഉത്തരങ്ങൾ അപ്പൂന്റാവൂന്ന്... അല്ലേ പിള്ളേരേ :)

  ReplyDelete
 143. അല്ല അഗ്രജാ, ഞങ്ങളുടെ ഓപ്പോസിറ്റ് സൈഡ് ഒരു വലിയ മൈതാനമാണ്. റോഡില്‍ നിന്നാല്‍ കാണില്ല. ബാല്‍ക്കണിയില്‍ നിന്നാലേ കാണുകയുള്ളൂ

  ReplyDelete
 144. അപ്പൂ.. നല്ലൊരു യാത്ര നേരുന്നു.. മഴയെ മിസ് ചെയ്യുന്നെന്നു പറഞ്ഞില്ലേ... ഇന്നലെ കണ്ടില്ലേ തോന മഴ.... ! നാട്ടിലെ മഴ പോലെ വരില്ലെങ്കിലും...

  ReplyDelete
 145. അപ്പൂ പോയ് വരൂ മഹാ പോയ് വരൂ..

  -സുല്‍

  ReplyDelete
 146. എന്നാലും അടുത്ത മത്സരം എപ്പോഴാണെന്നു പറയാതെ കൈപ്പള്ളി മുങ്ങിയോ?

  -സുല്‍

  ReplyDelete
 147. അപ്പൂ,
  ആദ്യസ്ക്രീനിങില്‍ തന്നെ ഓര്‍മ്മ ച്ചെപ്പ് കണ്ടപ്പോള്‍ മനസ്സിലായി അപ്പുവാണെന്ന്,അഗ്രജന്‍ പറഞ്ഞ പോലെ ആ പടം വരയും ജോലിയെ കുറിച്ചുള്ള വിവരണം ഇത്തിരി കണ്‍ഫ്യൂഷനുണ്ടാക്കിയെങ്കിലും.

  വളരെ ക്ഷമയോടെ ഇത്തരയധികം ഉത്തരങ്ങള്‍ വിശദമായി എഴുതിയതിനു നന്ദി.

  ReplyDelete
 148. അപ്പുവേ, അനിക്സ്പ്രേയായി ഒളിച്ചിരിക്കയായിരുന്നല്ലേ. പാവം ഞങ്ങൾ നാട്ടിൽ എത്തിയിട്ടുണ്ടാവുമെന്നു കരുതി.

  ഞാൻ നാട്ടിൽ പോയികഴിഞ്ഞു വരുന്ന എല്ലാ മത്സരത്തിലും ആഷയെന്നു വെച്ചു താങ്ങിക്കോ. :))

  ഇനിയിടാൻ പോവുന്ന മത്സരത്തിൽ പങ്കെടുക്കാൻ പറ്റൂന്ന് തോന്നുന്നില്ല. സമയം വൈകി അപ്പോ ഞാൻ പോണൂ.

  ReplyDelete
 149. ഞാനിനി വായിക്കാതെ ഉത്തരമെഴുതുന്ന പ്രശ്നമില്ല ആഷേ... :-)

  ഹ..ഹ.ഹ.. എന്തൊരാക്രാന്തം... !

  ReplyDelete
 150. അപ്പൂ,
  പോയോ?
  എന്തായാലും അടുത്ത ബ്ലോഗ് മീറ്റ് അപ്പു സംഘടിപ്പിക്കുമല്ലോ?
  അപ്പോ കാണാം!

  ReplyDelete
 151. കൈപ്പള്ളിയുടെ ഈ ഉദ്യമത്തിനു ശേഷം ഇനിയൊരു ബ്ലോഗ് മീറ്റ് എന്ത് രസമായിരിക്കും.. അല്ലേ..?

  കൈപ്പള്ളീ.. കീ...

  ReplyDelete
 152. ഓ.. ഉത്തരം വന്നോ.. കിട്ടിയല്ലോ മാര്‍ക്ക് രണ്ട്!

  ബൈ ദ വേ മിസ്റ്റര്‍ അപ്പൂസ്, എന്തുവാ ഈ തൊഴില്‍മേഖലയുടെ നേരെ:

  “ഉല്പാദനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം എന്നു പറയാം..!”

  എന്ന് കാണുന്നത്? വല്ല ‘കുടുംബാസൂത്രണ പദ്ധതികളെപറ്റിയുള്ള സെമിനാറെടുക്കലോ... ക്ലാസെടുക്കലോ.. ജനപ്പെരുപ്പം തടയനുള്ള വല്ല സിംബോസിയം.. അങ്ങിനെ വല്ല.. ഐ മീന്‍, മീന്‍സ്.. യു മീന്‍.. അല്ല, ആക്ച്വലി വാട്ട് യൂ മീന്‍???

  :)

  ReplyDelete
 153. അഭിലാഷേ.... ഈ ഉത്തരം ഞാന്‍ ഫൈനല്‍ ആന്‍സര്‍ ഷീറ്റില്‍ ഉത്പാദനം എന്നുമാത്രം മാറ്റിയിരുന്നു. പക്ഷേ അതിനു മുമ്പ് തന്നെ കൈപ്പള്ളിമാഷ് എന്റെ ഉത്തരങ്ങള്‍ പോസ്റ്റിലേക്ക് കോപ്പി പേസ്റ്റ് ചെയ്തുപോയിരുന്നു.

  ഞാന്‍ ജോലി ചെയ്യുന്നത് Research & Development department ല്‍ ആണ്. എന്നുവച്ചാല്‍ പ്രൊഡക്ഷനുമായി നേരില്‍ ബന്ധമില്ല. എന്നാല്‍, നമ്മള്‍ Research വഴി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് പിന്നീട് പ്രൊഡക്ഷനിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. അതാണ് ഞാന്‍ ആദ്യം ഉദ്ദേശിച്ചത്.

  ReplyDelete
 154. അഭി വളയിട്ടവനല്ലേ
  അതുകൊണ്ടാ ഇത്തരം സംശയങ്ങള്‍.

  ReplyDelete
 155. ഹോ.. ഞാന്‍ പേടിച്ചുപോയല്ലോ സുല്ലേ.. എന്തുവാ സുല്ല് ഈ എഴുതിയിരിക്കുന്നേന്ന് കരുതി.. ഓ.. പേടിക്കാനൊന്നുമില്ല.. സ്പെല്ലിങ്ങൊക്കെ ഓകെ ആണു.. തേങ്ക്സ്...

  പിന്നെ, അപ്പൂ തേങ്ക്സ് ഫോര്‍ ദ എക്സ്പ്ലനേഷന്‍സ്. ഡൌട്ട് ഒക്കെ അപ്പപ്പോ ക്ലിയര്‍ ചെയ്യണമല്ലോ.. അതാ

  ഏതായാലും ഞാന്‍ തൂടങ്ങിവച്ച ഒരു പരിപാടി എല്ലരും ഫോളോ ചെയ്യുന്നത് കാണുമ്പോ ഭയങ്കര സന്തോഷം. അതായത്, ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പ്രസംഗം.. എക്സ്പ്ലനേസ്ഷന്‍സ്... വളരെ സന്തോഷം...

  അപ്പൂ.. ഹാപ്പി ജോണി...

  ഐ മീന്‍ ജേണി.. പോയി അടിച്ചു പൊളിച്ച് തിരിച്ചുവരൂ.... :)

  ReplyDelete
 156. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പ്രസംഗം മുന്‍ കോമ്പറ്റീഷന്‍ മുതല്‍ ഉള്ളതല്ലേ അഭീ? ചിലര്‍ അതു വന്നു പറയാറില്ലെന്നേ ഉള്ളൂ.

  ReplyDelete
 157. ആദ്യത്തെ മത്സരങ്ങളൊന്നും അഭി കണ്ടുകാണില്ല. സ്വന്തം മത്സരത്തിനു ശേഷമല്ലേ അഭിക്ക് ചാര്‍ജ്ജ് കേറിയത്. (ഇരിക്കപ്പൊറുതി ഇല്ലാതായത്)

  ReplyDelete
 158. ഓ.. അതിനിടക്ക് രണ്ടെണ്ണം കയറി ഗോളടിച്ചോ..

  സത്യമാണ്. ഞാന്‍ പഴയ മത്സരങ്ങളില്‍ കാര്യമായി ഇന്‍‌വോള്‍വ്ഡ് ആയിരുന്നില്ല. പിന്നെ, മറ്റേ ബുക്ക് സീരിസാണേല്‍ ഒരു എപ്പിസോഡ് പോലും കണ്ടില്ലായിരുന്നു. ഒടുക്കത്തെ തിരക്കായിരുന്നു. പിന്നെ നന്ദാ ഞാന്‍ പറഞ്ഞത് എന്റെ ഓര്‍മ്മയില്‍ അഞ്ചലില്‍ ഇവിടെ പറഞ്ഞ വാക്കുകളാണു. ക്ഷമി മഹനേ.. വയസ്സും പ്രായോം ഒക്കെ ആയില്ലേ.. നിങ്ങളെയൊക്കെ പോലെ ചെറുപ്പമല്ലല്ലോ... :):)

  ബൈ ദ വേ കൈപ്പ്സ്, അടുത്ത മത്സരം എപ്പോ?? എവിടെ? എങ്ങിനേ? ആരുടെ?

  ?????

  ReplyDelete
 159. അടുത്ത മത്സരം: UAE 14:00

  ReplyDelete
 160. ഓ... 14:00 നേ ഉള്ളോ.. അപ്പോ എനിക്ക് പങ്കെടുക്കാന്‍ പറ്റില്ല :-(

  ReplyDelete
 161. എനിക്കുമറ്റൊരു പേടിയുണ്ടായിരുന്നു. ആരെങ്കിലും ആദ്യാക്ഷരിയിലെ പ്രൊഫൈല്‍ കോപ്പിചെയ്തോണ്ട് വരുമോ എന്ന്.. അങ്ങനെയെങ്കില്‍ ആകെ കുളമായേനേ. അവിടെ ഞാന്‍ അപ്പു പ്രൊഫൈലിലല്ല എഴുതുന്നത് !!

  ReplyDelete
 162. ദെന്തിര് കൈപ്പള്ളി ശിവരാജ് പാട്ടീലിന് പഠിക്കുന്നോ... :)

  ReplyDelete
 163. ഓ.. കൈപ്സ് ഫോട്ടോ മാറ്റിയതിന്റെ ആര്‍മ്മാദമായിരുന്നോ അത്. ങാ.. ഇപ്പോ കൊള്ളാം കേട്ടോ.. നല്ല ഭംഗിയുണ്ട്. ഒരു ഓട്ടോഗ്രാഫ് തരാമോ ചേട്ടാ..? :)

  ശരിക്കും ഒരു ഹിന്ദി സിനിമാതാരത്തെപ്പോലെ തന്നെയുണ്ട്....

  (അമിരേഷ് പുരി??)

  "ഫ്യങ്കര ഫാവിയാണു്. ചുമ്മ പറയണതല്ല കെട്ട."

  :)

  ReplyDelete
 164. കൈപ്പള്ളീ പ്രൊഫൈല്‍ ഫോട്ടോമാറ്റിയിരിക്കുന്നു അഗ്രജാ, അതാ ചിരിച്ചത്.. ഇതൊരു ചുള്ളന്‍ ഫോട്ടോതന്നെ കൈപ്പള്ളി. 18 വയസ് പ്രായം :-)

  ReplyDelete
 165. ങ്യാഹാ ഹ:)
  യു ഏ യീ ക്കാരേ, ഒള്ളത് തന്നേടേ, ഇത്രയും ചുള്ളനാണോ ഈ കൈപ്പള്ളി?
  കണ്ടിട്ട് പടക്കടയിൽ കേറിയിറക്കിയത് പോലെയുണ്ട് :)

  ReplyDelete
 166. കൈപ്പള്ളീ ചുള്ളന്‍ തന്നെ സാജാ. സംശയമുണ്ടെങ്കില്‍ ഇങ്ങോട്ട് നോക്ക്..

  വേണ്ട..വേണ്ടാ. ലിങ്കിടുന്നത് ഓഫാ..

  പോയി എന്റെ അപ്പൂന്റെ ലോകം ബ്ലോഗില്‍ നവരസങ്ങള്‍ എന്ന പൊസ്റ്റ് നോക്കൂ..

  ഓടോ: കൈപ്പള്ളീ‍ ഞാന്‍ ലിങ്കിട്ടിട്ടില്ല. പെറ്റിയടിക്കരുത്

  ReplyDelete
 167. എന്റെ പോയന്റെത്രയാ അഞ്ചലേ? വേഗം പറഞ്ഞേ...

  ഇനി ഞാനൊരു ചാട്ടക്കം ചാടാന്‍ പോകുവാ ഈ ഗോദായിലേക്ക്...

  ഓടിയലാമ്പേഏഏഏഏഏഏഏ

  ReplyDelete
 168. താഴേന്ന് നോക്കുമ്പോ സല്‍മാന്‍ ഖാന്റെ കട്ടുണ്ടോ കൈപ്പള്ളീ :)

  ReplyDelete
 169. മത്സരഫലം:

  1. വല്യമ്മായി : 12
  2. ജോഷി : 8
  3. Siju | സിജു : 6
  4. സുൽ | Sul : 4
  5. അനില്‍_ANIL : 2
  6. നന്ദകുമാര്‍ : 2
  7. അഭിലാഷങ്ങള്‍ : 2
  8. കുട്ടിച്ചാത്തന്‍ : 2
  9. സു | Su : 2
  10. ഇന്‍ഡ്യാ ഹെരുറ്റേജ് : 2
  11. ഷിഹാബ് മോഗ്രാല്‍ : 2
  12. കരീം മാഷ് : 2
  13. മാരാർ : 2
  14. Kichu : 2
  15. പുള്ളി പുലി : 2
  16. അനില്‍ശ്രീ : 2
  17. അഗ്രജന്‍ : 2
  18. അലിഫ് : 2
  19. സാജന്‍| SAJAN : 2
  20. kaithamullu : കൈതമുള്ള് : 2
  21. ശ്രീവല്ലഭന്‍ : 2
  22. സുനീഷ് : 2
  23. കുഞ്ഞന്‍ : 2
  24. ഇത്തിരിവെട്ടം : 2
  25. ശിവ പ്രസാദ് : 2
  26. ഇക്കാസ് : 2
  27. പ്രിയ : 2
  28. മടിച്ചി പാറു : 2

  പെനാലിറ്റികള്‍:
  1. സു : -2
  2. പ്രിയ : -2

  ജയ്.....ഹോ!

  ReplyDelete
 170. എന്റെ മാര്‍ക്ക് കണ്ടില്ലല്ലോ !

  ReplyDelete
 171. ഇതുവരെ ഏറ്റം കൂടുതല്‍ പേര്‍ ഉത്തരം പറഞ്ഞ മത്സരമല്ലേ ഇത്?????

  ReplyDelete
 172. ശിവ,
  ശിവ പ്രസാദിനു കൊടുത്ത മാര്‍ക്ക് ശിവയുടെ മാര്‍ക്കാണ്. തെറ്റു തിരുത്തിയിട്ടുണ്ട്. പേരില്‍ വന്ന പിഴവില്‍ ഖേദിയ്ക്കുന്നു.

  sd/-

  ReplyDelete
 173. ഈ സീരീസില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ വിതരണം ചെയ്യപ്പെട്ട മത്സരം ഇതായിരുന്നു.

  മത്സരാര്‍ത്ഥികള്‍ക്കും ഉത്തരാര്‍ത്ഥിയ്ക്കും അഭിനന്ദനങ്ങളുടെ പൂച്ചണ്ടുകള്‍!

  ReplyDelete
 174. ഉത്തരം പറയാന്‍ ഏറെ വൈകിയ പോസ്റ്റ് എന്നു പറയുന്നതല്ലേ കൂടുതല്‍ ശരി?

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....