മുഴുവന്‍ ലൈബ്രറി ആണോ ഇത്, അതോ ലൈബ്രറിയില്‍ നിന്നും ചിലമാസികകള്‍ മാത്രം എടുത്ത് താഴെയിട്ട് എടുത്ത ഫോട്ടോ ആണോ?
രണ്ടാമത്തെ ഇടപാടാണെങ്കില്‍ മന:പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയാണ്. ക്ര,ഫ,സ്റ്റ മാസികകളെക്കുറിച്ച് ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിച്ചിട്ടുള്ളത് ബെര്‍ളിയാണ്. പക്ഷേ ബെര്‍ളിയുടെ ഫേവറിറ്റ് പുസ്തകങ്ങള്‍ ബോബനും മോളിയും എന്നാാണ് കാണുന്നത്.. ഹും. എന്തായാലും വോട്ട് ബെര്‍ളീക്ക് ഇട്ടു.
വര്‍മ്മകള്‍ എന്ന വിഭാഗം അംഗീകരിക്കപ്പെട്ട ലിസ്റ്റില്‍ പെടാത്തതു കൊണ്ടും മേപ്പടി വിഭാഗങ്ങള്‍ക്ക് സ്വന്തമായൊരു കിടപ്പാടം പോലും ഇല്ലാത്തതു കൊണ്ടും ഭൂതപ്രേതാദികളെ പോലെ അമാനുഷരായതു കൊണ്ടും പുസ്തകപട്ടികയില്‍ അവരെ ഉള്‍പ്പെടുത്തണോ എന്ന് ആലോചിക്കേണ്ടതാണ്.
ഒരു സിറ്റിങ് ജഡ്ജിയായ ബ്ലോഗറെ അധ്യക്ഷനാക്കി കമ്മീഷന്‍ രൂപീകരിച്ച് ഇക്കാര്യം ഉടന്‍ തീരുമാനിക്കണം.
ആരുടേ പുസ്തക ശേഖരം പ്രദർശിപ്പിക്കണം എന്നുള്ളതു് ഒരു democratic തീരുമാനത്തിനു് ത ൽക്കാലം ഒരു Panel of Jury ഉണ്ടാകുന്നതു് വരെ വിട്ടുകൊടുക്കാൻ നിവർത്തിയില്ല.
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു കരുതി ഇരിക്കുകയായിരുന്നു. എന്തായാലും ദില്ബൻ ഗോദയിൽ ഇറങ്ങി കഴിഞ്ഞു. മിക്കവാറും ഏറ്റവും അധികം commentകൾ ഉണ്ടാകാൻ സാദ്ധ്യത ഉള്ള പോസ്റ്റ് ചിലപ്പോൾ ഇതായിരിക്കും.
ഇതെന്തോന്ന് ക്ലൂ.. നാട്ടിലാണെങ്കില്‍ മാത്രമേ ഇതൊക്കെ സൂക്ഷിച്ചു വയ്കാനാവൂ.. ഗള്‍ഫിലാണെങ്കില്‍ മുയുവനും കരിയടിച്ച് കരിപുസ്തകം ആയിട്ടായിരിക്കും കിട്ടുക.
ഉമേഷ്, അനോണി മാഷിന്റെ ലൈബ്രറി മുമ്പ് വന്നതാ.. പിടി പെനാല്‍ട്ടി. കഴിഞ്ഞതില്‍ എനിക്കിട്ട് പണി തന്നതല്ലേ.. ഉമേഷ് രാജേഷെന്നു പറഞ്ഞാല്‍ അത് ലൈബ്രറി കണ്ടിട്ട് പറയുന്നതായിരിക്കും എന്ന് ഭയങ്കരമായി ബുദ്ധിയുപയോഗിച്ച് കണ്ടുപിടിച്ച എന്നെ കോപ്പിയടിക്കാരനാക്കി..
മത്സരത്തില്‍ പങ്കെടുക്കുക എന്നത് മാത്രമാണ് ലക്ഷ്യം, പോയിന്‍റ്സ് ഒരു പ്രശ്നമേയല്ല എനിക്കെന്ന് എന്‍റെ പൂര്‍വ്വകാല പങ്കാളിത്തം പരിശോധിച്ചാല്‍ മനസ്സിലാകും. സ്പോര്‍ട്സ്മാന്‍ സ്പിരിറ്‌റ് അദാണ്. തനി ഇന്‍ഡ്യാക്കാരന്‍ തന്നെയാണ് ഞാനും. എന്നാലും പെറ്‌റിയടിക്കാതെ ഒരു പോയിന്‍റ് തരുമോ ക്വിസ് മാസ്‌റ്‌റര്‍?
മയൂരക്കും മുമ്പ് ദേവനു ശേഷം ഞാന്‍ ഉത്തരം പറഞ്ഞതാ.. ഇവിടെ കിട്ടിയില്ല സൂരജിനു പറഞ്ഞതിന്റെ (തെറിയല്ല) നാലു പോയിന്റ് കിട്ടിയെങ്കിലും ഇതു വരെ എന്റെ പേരു പട്ടികയില്‍ വന്നിട്ടില്ല..
അഞ്ചാമത്തെ സ്ഥാനത്തു ഫിനിഷ് ചെയ്ത എനിക്ക് പോയന്റ് കുറച്ച നടപടിയെ ശക്തിയുക്തം ഞാന്‍ ചോദ്യം ചെയ്യുന്നു. ഇതനീതിയാണ്. ഈ പോയിന്റ് വച്ച് എനിക്ക് അരി മേടിക്കാനുള്ളതാണ്.
പുസ്തകശേഖരമത്സരത്തില്‍ ഒരു പുസ്തകവും പോലും ഇല്ലാതെ വെറും അശ്ലീലമാസികകളുടെയും ദ്വൈവാരികകളുടെയും ശേഖരം മത്സരത്തിനയച്ചത് ഇതിനെ പരിഹസിക്കാന്‍ വേണ്ടിയും ഇതിന്റെ സ്പിരിറ്റിനെ വഴിതെറ്റിക്കാന്‍ വേണ്ടിയുമാണ്. ഈ ആനുകാലികശേഖരം മത്സരത്തില്‍ അനുവദിക്കുക വഴി കൈപ്പള്ളിയും വോട്ട് ചെയ്യുക വഴി വോട്ടര്‍മാരും ഈ മത്സരത്തിന്റെ ശോഭ കെടുത്തി വെറും തറപരിപാടിയാക്കി മാറ്റിയത് ശരിയായില്ല. കുറഞ്ഞപക്ഷം കാമശാസ്ത്രം,ലൈംഗികവിജ്ഞാനകോശം പോലുള്ള കൃതികളെങ്കിലും ഒന്ന് രണ്ടെണ്ണം ഉണ്ടെങ്കില്‍ അതെങ്കിലും പറയാമായിരുന്നു. ആദ്യം മുതല്‍ ഈ മത്സരം കൌതുകപൂര്‍വ്വം വീക്ഷിച്ചുകൊണ്ടിരുന്ന ഞാന്‍ ഇനി ഇങ്ങോട്ടേക്കില്ല. നന്ദി!
ഇത് ഒരാളിന്റെ മുഴുവന്‍ ശേഖരമാണോ അതോ ചില മാസികകള്‍ മാത്രം എടുത്തിട്ട് ഫോട്ടോ എടുത്തതാണോ എന്ന് ഞാനും സംശയിച്ചിരുന്നു. പക്ഷേ, ഇതാണ് ലൈബ്ബ്രറി എന്ന് അവകാശപ്പെട്ട് ഒരാള്‍ ഫോട്ടോ അയച്ചു തന്നാല്‍ അതിനെ അങ്ങനെ തന്നെ കാണുകയേ നിവൃത്തിയുള്ളു വെല്വിഷറേ.
മാസികകള്‍ ലൈബ്രറി ആകുമോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും എന്ന് മറുപടി പറയും. എനിക്കറിയുന്ന (ബ്ലോഗറല്ലാത്ത) ഒരാളിന്റെ ലൈബ്ബ്രറിയുടെ സിംഗഭാഗം ഫ്രണ്ട് ലൈന്‍ ഇറങ്ങിയ കാലം മുതല്‍ ഉള്ള അഞ്ചു വര്‍ഷത്തെ സമ്പൂര്‍ണ്ണശേഖരം ഹാര്‍ഡ് ബൗണ്ട്. നാറ്റ്ജ്യോ, ടൈം തുടങ്ങിയ മാഗസീനുകളാണ്.
കറണ്ട് അഫയേര്‍സ് ആണ് ബെര്‍ളിയുടെ പോസ്റ്റുകള്‍ എന്നതിനാല്‍ ഒരു സമകാലിക മലയാളമോ അതുപോലെ എന്തെങ്കിലുമോ കാണാതെ ഇരിക്കുമോ എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇതാണോ മുഴുവന്‍ ശേഖരം എന്ന് ചോദിച്ചതെന്നേയുള്ളു.
ശ്ലീലാശ്ലീലങ്ങള്‍ ആപേക്ഷികമാണ്. ബുക്ക് കൊണ്ട് ബ്ലോഗറെ തിരിച്ചറിയുക എന്നതില്‍ അതൊരു എലിജിബിലിറ്റി ക്രൈറ്റീരിയയുമല്ല.എന്റെ ട്രെഷേര്‍ഡ് കളക്ഷനില്‍ ഞാന്‍ ബാലന്‍ ആയിരിക്കുമ്പോള്‍ ഉത്സവപ്പറമ്പില്‍ നിന്നും അഞ്ചു രൂപ കൊടുത്തു വാങ്ങിയ "കുമാരന്മാരും കുമാരിമാരും അറിയേണ്ടും കാര്യങ്ങള്‍-ചിത്രസഹിതം" എന്ന പുസ്തകം ഉണ്ട്. അതുവാങ്ങുമ്പോഴും വായിക്കുമ്പോഴും അതശ്ലീലമായി തോന്നിയിട്ടില്ല, ഇനിയിപ്പോ എന്നെങ്കിലും ആ ലൈബ്ബ്രറിയുടെ ചിത്രം എടുക്കുമ്പോള്‍ ആ പുസ്തകം ഒളിപ്പിക്കുകയാണെങ്കില്‍ അതശ്ലീലമാവും. മാനസികവ്യാപാരം പലരീതിയിലാണ്. എന്റെ ജിം ട്രെയിനര്ക്ക് ട്രെഡ്മില്ലില്‍ ഓടമ്പോള്‍ നാല്പ്പത് ഡിഗ്രീ ചെരിവും എട്ടുകിലോമീറ്റര്‍ സ്പീഡും വേണം, ഇല്ലെങ്കില്‍ പള്‍സ് റേസ് ചെയ്യില്ല. എനിക്കതിന്റെ പകുതി ധാരാളം മതി വിയര്‍ത്തുകുളിക്കാന്‍. ട്രെയിനര്‍ എന്നെക്കാള്‍ മിടുക്കനോ ഞാന്‍ മോശക്കാരനോ ആണെന്ന് പറയാമോ, എന്റെയും അദ്ദേഹത്തിന്റെയും ശരീരവും ശീലവും രണ്ടു രീതിയിലാണെന്ന് മാത്രം.
ഈ രീതിയില്‍ ഒരു പോസ്റ്റിട്ട വ്യക്തി മറ്റ് പല ബ്ലോഗര്‍മാരും പുസ്തകശേഖരങ്ങളുടെ ഒന്നിലധികം ഫോട്ടോകള്‍ അയയ്ക്കുമ്പോള്‍ ആ വ്യക്തി ഒരു മാസികാശേഖരഫോട്ടോ മാത്രമയച്ചത് അയാളുടെ കൈയ്യില്‍ ഒരു പുസ്തകം പോലും ഇല്ലാത്തതിനാലല്ല ഈ മത്സരത്തെ അവഹേളിക്കാനായിരുന്നു എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം തോന്നുന്ന ആളുടേതാണെങ്കില്‍ ഓക്കെ നല്ല നമസ്ക്കാരം!
മുകളില്‍ കാണുന്ന പുസ്തകശേഖരം അയച്ചു കൊടുത്തത് ഞാനാണ്. അതോടൊപ്പം ഒരു കാമശാസ്ത്രമോ മലയാളം വാരികയോ കാണാത്തതുകൊണ്ട് ഇത് മല്‍സരത്തെ അവഹേളിക്കാന്‍ വേണ്ടിയാണെന്ന വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കമന്‍റ്. ഈ മല്‍സരത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതാരുടെ അണ്ടവെയര്‍ ശേഖരം എന്നൊരു പോസ്റ്റിട്ടപ്പോള്‍ ഇതു സംബന്ധിച്ച എന്‍റെ നിലപാട് ഞാന്‍ പറഞ്ഞിരുന്നു. അതിങ്ങനെയാണ്-
(നല്ലവനായ കൈപ്പള്ളിയുടെ ഇതാരുടെ പുസ്തകശേഖരം എന്ന മനോഹരമായ പരിപാടിയോട് പൂര്‍ണ പിന്തുണ അറിയിക്കാന്‍ ഞാനീ അവസരം വിനിയോഗിക്കുന്നു. കൈപ്പള്ളിക്കു വേണ്ടി ഞാനെന്റെ പുസ്തകങ്ങളെ ഒരു ശേഖരമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഇവന്റിനു ശേഷം ഇത്ര ക്രിയേറ്റീവായ, ഇത്ര സജീവമായ മറ്റൊരു ഇവന്റ് കൊണ്ടുവന്ന് അതൊരു വന്‍സംഭവമാക്കിയ കൈപ്പള്ളിയ്ക്ക് എന്റെ ഒരു ദൃഢാലിംഗനം.- കോഴിക്കാടാണെങ്കിലും ഞാന്‍ ആ ടൈപ്പ് അല്ല.- വിശാലമനസ്കനായ കൈപ്പള്ളി - കൈപ്പള്ളി തന്നെയാണ് വിശാലമനസ്കന്‍ എന്നു ഞാനാരോപിച്ചെന്നു പറയരുത്- ഇതിനെ ഒരു തമാശയായി തന്നെ കാണണമെന്നു പ്രാര്‍ത്ഥിക്കുന്നു- നല്ല കൂതറയായ ബെര്‍ളി.)
പോസ്റ്റ് വായിച്ച വെല്‍വിഷര്‍ ഇതു മാത്രം വായിക്കാതെ പോയതോ അല്ലെങ്കില്‍ ഇതുവായിച്ചിട്ട് മനസ്സിലാകാതെ പോയതോ കഷ്ടമായിപ്പോയി. പിന്നെ, പുസ്തകശേഖരം എന്നു പറഞ്ഞാല്‍ മാന്യന്‍മാര്‍ ഷെല്‍ഫില്‍ അടുക്കിവയ്‍ക്കുന്ന വിലകൂടിയ പുസ്തകങ്ങളാണെന്ന ധാരണ എനിക്കില്ല.
ഞാനിതുവരെ വായിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളുടെയും ചിത്രം അയക്കണം എന്നല്ലല്ലോ ഈ മല്‍സരത്തിന്‍റെ നിബന്ധന. പിന്നെ, ആനുകാലിക പോസ്റ്റുകളെഴുതുന്ന ബെര്‍ളിയുടെ കലക്ഷനില്‍ ഒരു മലയാളം വാരികയെങ്കിലും കാണേണ്ടതല്ലേ എന്നു ചോദിച്ചാല്‍ കഷ്ടമാണ്. പോസ്റ്റിനാവശ്യമായ വാര്‍ത്തകള്‍ വന്നിട്ടുള്ള പത്രങ്ങളുടെ പേജുകള്‍ ആവശ്യനേരത്ത് വായിച്ചുനോക്കുന്നതല്ലാതെ മറ്റൊന്നും ഞാന്‍ വായിക്കാറില്ല.
പിന്നെയും പിന്നെയും വായിക്കുന്ന പുസ്തകങ്ങളാണ് ശേഖരമായി വച്ചിരിക്കുന്നത്.കാമസൂത്രവും ലൈംഗികവിജ്ഞാനകോശവുമൊക്കെ കുഞ്ഞിലേ പഠിക്കുന്നതല്ലേ ആശാനേ. ഇനിയതു വായിക്കേണ്ട കാര്യമുണ്ടോ ? എട്ടിലോ ഒന്‍പതിലോ ഉള്ള കലക്ഷനായിരുന്നെങ്കില്‍ അതൊക്കെ കണ്ടേനെ.
ദേവന്‍ പറഞ്ഞത് ശരിയാണ്. ഇതെന്‍റെ സമ്പൂര്‍ണ കലക്ഷനല്ല. നാന്‍സി ഫ്രൈഡേയുടെ മൈ സീക്രട്ട് ഗാര്‍ഡന്‍, ഫാന്റസീസ്, ഏതാനും പെന്‍റ്ഹൗസ് ലെറ്റേഴ്സ് പുസ്തകങ്ങള്‍ എന്നിവയും ഉണ്ട്. അതൊക്കെ നാട്ടിലൊരിടത്ത് വച്ചിരിക്കുകയായിതാനാലാണ് സംഘടിപ്പിക്കാന്‍ കഴിയാത്തത്.
ഇത് പ്രസിദ്ധീകരിച്ചതിന് കൈപ്പള്ളിക്ക് പ്രത്യേക അഭിവാദ്യങ്ങള്‍ !
ഏറ്റവും കൂടുതല്‍ കമന്റുകള്‍ കിട്ടിയേക്കാം എന്നു കൈപ്പള്ളി പ്രതീക്ഷിച്ച പോസ്റ്റല്ലേ, കിടക്കട്ടെ എന്റയും ഒരണ്ണം.
ബര്‍ളിയും സനാതനനും ചെയ്തത് ഒന്നു തന്നെയാണ്- ഒരു ‘വലിയ‘ പ്രസ്താവന ഈ ചെറിയപരിപാടിയില്‍ നടത്തുക. അതിന്റെ അനാവശ്യം അവരുടെ ആവശ്യമായിരിക്കും. എന്നാലും രണ്ടും വെറും പരസ്പരപ്രസ്താവനകളായിപ്പൊയതാണ് ഞാന്‍ കാണുന്ന തമാശ.
ബുദ്ധിജീവിയല്ല, ബുദ്ധിജീവികള്‍ വേഷംകെട്ടുകാരാണ് എന്നു പ്രസ്താവിക്കാന്‍ ബെര്‍ളി തെരഞ്ഞെടുത്തത് അടിമുടി ബുദ്ധിജീവിയായ സനാതനന്റെ മാര്‍ഗ്ഗം. റൊമാന്റിസൈസ്ഡ് ബുദ്ധിജീവിത്തിന്റെ വക്താവായപ്പോള്‍ സനാതനന്‍ ചെയ്തത് വെറും ബെര്‍ളിത്തരവും.
wellwisher പറഞ്ഞതിന് എന്റെ ഫുള്‍ സപ്പോര്‍ട്ട്. ബെര്‍ളി തോമസ് ഇതിനെ അവഹേളിക്കാന്‍ ചെയ്തതാണെന്നെ ഞാന്‍ പറയൂ. ഒരു പ്രശസ്ത ബ്ലൊഗരാനെന്നു വെച്ച് ഇയാള്‍ ചെയ്തത് ശരിയാണെന്ന് പറയാന്‍ പറ്റില്ല. സമര്‍ത്ഥമായി എല്ലാവരെയും വിഢിയാക്കുന്ന ബെർലീ നിങ്ങളുടെ കലാപരിപാടി നിറുത്താറായില്ലേ. ഈ മത്സരം വെറും "fun" മാത്രമാണ് എന്നറിയാൻ വൈകി. ഞാനും ഇനി ഇങ്ങോട്ടേക്കില്ല. :)
ഇതു നമ്മടെ പച്ചക്കരടിയുടെയല്ലേ
ReplyDeleteഈ പണ്ടാരം scheduling work ചെയ്യുന്നില്ല
ReplyDeleteദാണ്ടെ അടുത്ത മത്സരം പുറത്തായി
വിരൽ ചൂണ്ടൽ, കൈ ചൂണ്ടൽ, "അല്ലെ?", "ആണോ?", "ആയിരിക്കുമോ?", "ആ നിൽകുമോ?" എന്നൊന്നും പറഞ്ഞാൽ ഉത്തരമാവില്ല.
ReplyDeleteവ്യക്തമായി ഉത്തരം പറയണം
പച്ചക്കരടി :(
ReplyDeleteഇതു പോലൊരു ശേഖരം പ്രദര്‍ശനത്തിനായി അയച്ചു തരാന്‍ മാത്രം ബൂലോഗത്ത് ചങ്കൊറപ്പുള്ള ഒരു ഒറ്റ ബ്ലോഗറേയുള്ളു. അതും തികച്ചും വ്യത്യസ്തനായ ഒരു ബ്ലോഗര്‍.
ReplyDeleteബെര്‍ളീതോമസ്
പക്ഷേ നാട്ടിലെ എന്റെ സ്വന്തം വീട്ടില്‍ ക്വിസ്സ് മാഷ് നുഴഞ്ഞു കയറി എടുത്ത ഫോട്ടോ പോലിരിയ്ക്കുകയും ചെയ്യുന്നു.
ReplyDeleteആകെ കണ്‍ഫൂഷന്‍. എന്നാലും ബെര്‍ളിയ്ക്ക് തന്നെയിരിയ്ക്കട്ടെ ആദ്യത്തെ വോട്ട്!
ReplyDeleteഎം ഓ വി
ReplyDeleteമഞ്ഞ ഒതളങ്ങ വര്‍മ്മ
മുഴുവന്‍ ലൈബ്രറി ആണോ ഇത്, അതോ ലൈബ്രറിയില്‍ നിന്നും ചിലമാസികകള്‍ മാത്രം എടുത്ത് താഴെയിട്ട് എടുത്ത ഫോട്ടോ ആണോ?
ReplyDeleteരണ്ടാമത്തെ ഇടപാടാണെങ്കില്‍ മന:പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയാണ്. ക്ര,ഫ,സ്റ്റ മാസികകളെക്കുറിച്ച് ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിച്ചിട്ടുള്ളത് ബെര്‍ളിയാണ്. പക്ഷേ ബെര്‍ളിയുടെ ഫേവറിറ്റ് പുസ്തകങ്ങള്‍ ബോബനും മോളിയും എന്നാാണ് കാണുന്നത്.. ഹും. എന്തായാലും വോട്ട് ബെര്‍ളീക്ക് ഇട്ടു.
വിത്യസ്തനല്ലേ.. ബര്‌ളിയായിരിക്കും
ReplyDeleteDinkan :)
ReplyDeleteഒബ്ജക്ഷന്‍ യുവര് ഓണര്‍,
ReplyDeleteവര്‍മ്മകള്‍ എന്ന വിഭാഗം അംഗീകരിക്കപ്പെട്ട ലിസ്റ്റില്‍ പെടാത്തതു കൊണ്ടും മേപ്പടി വിഭാഗങ്ങള്‍ക്ക് സ്വന്തമായൊരു കിടപ്പാടം പോലും ഇല്ലാത്തതു കൊണ്ടും ഭൂതപ്രേതാദികളെ പോലെ അമാനുഷരായതു കൊണ്ടും പുസ്തകപട്ടികയില്‍ അവരെ ഉള്‍പ്പെടുത്തണോ എന്ന് ആലോചിക്കേണ്ടതാണ്.
ഒരു സിറ്റിങ് ജഡ്ജിയായ ബ്ലോഗറെ അധ്യക്ഷനാക്കി കമ്മീഷന്‍ രൂപീകരിച്ച് ഇക്കാര്യം ഉടന്‍ തീരുമാനിക്കണം.
Sorry Tracking
ReplyDeleteട്രാക്ക് ചെയ്യാന്‍ മറന്നു. ക്ലൂ വരുമ്പോ കാണണ്ടേ. കൂട്ടത്തില്‍ നൂറടിച്ച പാഞ്ചാലിക്ക് അഭിനന്ദനവും പറയുന്നു(ഓഫല്ല, ട്രാക്ക് ചെയ്യുക കമന്ററുടെ മനുഷ്യാവകാശത്തില്‍ പെട്ടതാണ്)
ReplyDeleteആരുടേ പുസ്തക ശേഖരം പ്രദർശിപ്പിക്കണം എന്നുള്ളതു് ഒരു democratic തീരുമാനത്തിനു് ത ൽക്കാലം ഒരു Panel of Jury ഉണ്ടാകുന്നതു് വരെ വിട്ടുകൊടുക്കാൻ നിവർത്തിയില്ല.
ReplyDeleteകുറച്ചു നേരം മിണ്ടാതിരുന്നാൽ ഇതു് എന്റേതാണെന്നു് ആളുകൾ പറഞ്ഞുകളയും. അതുകൊണ്ടു പറയാം.
ReplyDeleteമഞ്ഞ ഒതളങ്ങാ വർമ്മയ്ക്കു് ഇത്രയും മലയാളമാസികകൾ കയ്യിലുണ്ടാവാൻ വഴിയില്ല. ഞാൻ അനോണിമാഷിനു കുത്തുന്നു.
ഡിങ്കന്‍.
ReplyDelete(ക്ലൂവിനു മുന്‍പ് ഡിങ്കന്‍! ക്ലൂ കഴിഞ്ഞിട്ട് കൈപ്പള്ളിയാണെങ്കില്‍ കൂടി അപ്പോള്‍ പറയാം)
ഇതിന്റെ ഉടമ ആരായാലും ശരി എനിക്ക് ഒരു ഈമെയിലയയ്ക്കണേ. യൂ ഏ ഇയിലാണെങ്കില്‍ വന്ന് കാണാനാണ്. ആളെ അല്ല പുസ്തക ശേഖരനെ കാണാന്‍.
ReplyDeleteമൈ ഗോഡ്... നെടുമുടി പണ്ട് പറഞ്ഞത് പോലെ “അമ്മാമ അറിഞ്ഞിരുന്നില്ല എന്റെ പൊന്നുമോനേ..” :P
കുമാറേട്ടാ യൂ ടൂ ബ്ലഡീ ബ്ലൂടൂത്ത്?... :-D
ReplyDeleteThis comment has been removed by the author.
ReplyDeleteBy way of opinion: nobody who had a reasonably working blogger ID should be banned from participating.
ReplyDeleteആകെ ഒരു സ്ക്പോപ്പ് ദില്‍ബന്‍ ആയിരുന്നു. അവന്‍ വരെ ഇവിടെ വന്നിട്ട് വെള്ളമിറക്കി പോയി.
ReplyDeleteകൈപ്പള്ളീ ഗ്ലൂ കൊണ്ടുവാ...
(കുത്തിപ്പോഴും ഡിങ്കന്റെ പള്ളയ്കൂ തന്നെ!)
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു കരുതി ഇരിക്കുകയായിരുന്നു.
ReplyDeleteഎന്തായാലും ദില്ബൻ ഗോദയിൽ ഇറങ്ങി കഴിഞ്ഞു. മിക്കവാറും ഏറ്റവും അധികം commentകൾ ഉണ്ടാകാൻ സാദ്ധ്യത ഉള്ള പോസ്റ്റ് ചിലപ്പോൾ ഇതായിരിക്കും.
Kumar©
ReplyDeleteClue ഇല്ലാതെ തന്നെ ഇതു് പോകട്ടേ.
പോട്ടേന്നാ? എങ്ങനെ പോവായ്?
ReplyDeleteവണ്ടി വഴിക്കെടക്കണത് കണ്ടില്ലീ?
രണ്ട് കിളിപോലത്ത ക്ലൂ എടുത്ത് ജാക്കി വയ്ക്കീന്‍.
clue:നാട്ടിലാണു്
ReplyDeleteഇതെന്തോന്ന് ക്ലൂ..
ReplyDeleteനാട്ടിലാണെങ്കില്‍ മാത്രമേ ഇതൊക്കെ സൂക്ഷിച്ചു വയ്കാനാവൂ.. ഗള്‍ഫിലാണെങ്കില്‍ മുയുവനും കരിയടിച്ച് കരിപുസ്തകം ആയിട്ടായിരിക്കും കിട്ടുക.
ഉമേഷ്,
ReplyDeleteഅനോണി മാഷിന്റെ ലൈബ്രറി മുമ്പ് വന്നതാ.. പിടി പെനാല്‍ട്ടി.
കഴിഞ്ഞതില്‍ എനിക്കിട്ട് പണി തന്നതല്ലേ.. ഉമേഷ് രാജേഷെന്നു പറഞ്ഞാല്‍ അത് ലൈബ്രറി കണ്ടിട്ട് പറയുന്നതായിരിക്കും എന്ന് ഭയങ്കരമായി ബുദ്ധിയുപയോഗിച്ച് കണ്ടുപിടിച്ച എന്നെ കോപ്പിയടിക്കാരനാക്കി..
അഞ്ചല്‍ പറഞ്ഞത് പോലെ ഇതയക്കാന്‍ ചങ്കുറപ്പ് ബെര്‍ളിക്കെയുള്ളൂ. എന്റെ വോട്ട് ബെര്‍ളിക്ക്.
ReplyDeleteക്ലൂവിനുശേഷം ഞാനും മാറി ചവിട്ടി.
ReplyDeleteനാട്ടിലാണ് എന്ന് കൈപ്പള്ളി പറയുമ്പോള്‍ ആള്‍ അനോണിയല്ല!
ബര്‍ളി തോമസ്.
ഇത്തവണ നിയമം തെറ്റിക്കാതെ രക്ഷയില്ലാ.... ആരാ എന്നറിഞ്ഞിട്ട് വേണം മുകളില്‍ കിടക്കുന്ന മാഗസീന്‍ കടം ചോദിക്കാന്‍ ;)
ReplyDeleteUmesh::ഉമേഷ്
ReplyDeleteSection 4/1 പ്രകാരം 2 minus.
ഇതൊന്നുമല്ല എങ്കില്‍ ഒരു ക്ലൂ കൂടി കിട്ടി എങ്കില്‍ ഉത്തരം പറയാന്‍ ഒരു ചാന്‍സ് കൂടി കിട്ടിയേനെ!!
ReplyDeleteവിത്യസ്തനായ ഒരു വ്യക്തി എന്ന വിശദീകരണത്തില്‍ നിന്ന് ഞാന്‍
ReplyDelete“ബെര്‍ളി തോമസ്” എന്ന ബ്ലോഗറെ ഗസ്സ് ചെയ്യുന്നു.
(ഒരു ക്ലൂവിനു ശേഷം ഇനി കാര്യങ്ങള്‍ ആലോചിക്കുന്നതാണ്. കോപ്പി പേസ്റ്റ് എന്നൊക്കെ പറഞ്ഞു വന്നാല്‍.... ഡേയ് മച്ചമ്പിസ് ഞാനും ഒരു ബ്ലോഗറല്ലേഡേയ്?!!)
Kumar©
ReplyDeleteടെയ് നിന്നക്കൊണ്ടു പറ്റുവോ ഇല്ലെ? തോന മെനകെട്ടിട്ടാണു് ഈ clue ഉപ്പിച്ചെടുക്കണതു്. അതു് ഒക്കൂല്ല എന്നു് പറയല്ലും.
(ഞായ്ങ് ത്വോറ്റു് കെട്ട)
ഒരുമായിരി കണേകൊണേ വര്‍ത്താനം പറയാതെ ചൊവ്വൊള്ള ക്ലൂ കൊടുക്കുവാ.
ReplyDeleteഇപ്പം തന്ന ക്ലൂ അയ്യം. നല്ല പെളപ്പന്‍ ക്ലൂകള് കൊടിക്കീ അണ്ണാ. പെയ്യിറ്റ് വേറേ പണികളൊണ്ട് ചെല്ലക്കിളീ..
അല്ലെങ്കീ ചാടി ചവിട്ടും ഞാന്‍..
ഭീഷണിയെങ്കി ഭീഷണി.
clue: വിശാലനെ കൊണ്ടു വിമാനം പറപ്പിച്ചു.
ReplyDeleteഅതു ബെര്‍ളി തന്നെ!
ReplyDeleteബെര്‍ളിയെന്ന് ആദ്യം പറഞ്ഞത് ഒന്നൂടെ ഉറപ്പിച്ച് പറയുന്നു.
ReplyDeleteക്ലൂവിനു ശേഷവും ഞാന്‍ ‘ബെര്‍ളി’യില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു.
ReplyDeleteബെര്‍ളി തോമസ്
ReplyDeleteദോണ്ടെ ലിങ്ക്
http://www.berlytharangal.com/2007/07/3.html
ഞാന്‍ ബര്‍ളിയില്‍ കല്ലുപോലെ ഉറച്ചു നില്‍ക്കുന്നു.
ReplyDeleteഞങ്ങളുടെ നാട്ടുകാരൻ ബർളി അല്ലാതെ ആർക്ക് ഈ ധൈര്യം?
ReplyDeleteബർളി തോമസ് തന്നെ!
സുനീഷിനു പെറ്റി പറ്റിയല്ലോ?
ReplyDeleteസുനീഷേ പെനാലിറ്റി അടിക്കുമ്പോള്‍ കൊടുക്കുവാന്‍ പോയിന്റ് കടം തരണോ? ബ്ലാക്കില്‍ കിട്ടും, നാലിരട്ടി വെലകൊടുക്കണം.
ReplyDeleteശ്ശെടാ ഇപ്രാവശ്യം എങ്കിലും ഒരു പോയിന്‍റ് കിട്ടുമെന്നു വച്ചപ്പോ ദേണ്ടെടാ കിടക്കുന്നു കമന്‍റുകളുടെ പെരുമഴ...
ReplyDeleteക്വിസ് മാസ്‌റ്‌റര്‍ പ്ലീസ് എനിക്കും തരുവോ ഒരു പോയിന്‌റ്?
കിട്ടും സുനീഷേ കിട്ടും. രണ്ടു പോയിന്റ് കിട്ടും.
ReplyDeleteപോയിന്റിന്റെ മുന്നില്‍ ഒരു പെനാല്‍റ്റികൂടിയുണ്ടാകും എന്നു മാത്രം.
പെറ്‌റി നമുക്ക് പുല്ലാണ്... തോറ്‌റിട്ടില്ലാ തോറ്‌റിട്ടില്ലാ തോറ്‌റ ചരിത്രം കേട്ടിട്ടില്ലാ... (അല്ലാ പോയിന്‍റുണ്ടായിട്ടു വേണ്ടേ പെറ്‌റിയും പെനാല്‍റ്‌റിയും മൈനസ് പോയിന്‍റും)
ReplyDeleteമത്സരത്തില്‍ പങ്കെടുക്കുക എന്നത് മാത്രമാണ് ലക്ഷ്യം, പോയിന്‍റ്സ് ഒരു പ്രശ്നമേയല്ല എനിക്കെന്ന് എന്‍റെ പൂര്‍വ്വകാല പങ്കാളിത്തം പരിശോധിച്ചാല്‍ മനസ്സിലാകും. സ്പോര്‍ട്സ്മാന്‍ സ്പിരിറ്‌റ് അദാണ്. തനി ഇന്‍ഡ്യാക്കാരന്‍ തന്നെയാണ് ഞാനും.
ReplyDeleteഎന്നാലും പെറ്‌റിയടിക്കാതെ ഒരു പോയിന്‍റ് തരുമോ ക്വിസ് മാസ്‌റ്‌റര്‍?
കിട്ടുന്ന പെറ്‌റി പണയം വച്ച് വെള്ളമടിച്ച് വന്ന് ഇവിടെ ബഹളം ഉണ്ടാക്കണ്ടെങ്കില്‍...
ReplyDeleteസുനീഷ് said...
ReplyDeleteകിട്ടുന്ന പെറ്‌റി പണയം വച്ച് വെള്ളമടിച്ച് വന്ന് ഇവിടെ ബഹളം ഉണ്ടാക്കണ്ടെങ്കില്‍...
സുനീഷേ മോനേ താന്‍ വെള്ളം അടിച്ചാല്‍ കുതിരയ്ക്ക് കൊമ്പുകിട്ടിയ അവസ്ഥയാവും.
തരും തരും അടങ്ങിയിരി. കൈപ്പള്ളി പള്ളിധ്യാനത്തിലാണ്. പായിന്റുകള്‍ കൂട്ടിയും കിഴിച്ചും കുഴച്ചും കഴിച്ചും ആകെ തിരക്കില്‍ ആണ്.
പച്ചക്കറി വാങ്ങാന്‍ ഓടി പോയിട്ട് വന്നപ്പോഴേക്കും ഇവിടെ ഇത്രേം ഗംഭീരശേഖരന്‍ ഇറങ്ങിയോ. എന്തായാലും പായിന്റ് പൊഹയായി. എന്നാലും ചുമ്മാ ഇരിക്കട്ട്
ReplyDeleteഅതായത് ഉത്തരം= ബെര്‍ളി തോമസ്
അണ്ണാ എന്നാലും ആ അവസാനത്തെ ക്ലൂ ഇത്തിരി ഓവര്‍ ആയിപ്പോയി. പ്രത്യേകിച്ചും അഞ്ചല്‍ക്കാരന്‍ ആദ്യമേ ഉത്തരം പറഞ്ഞ സ്ഥിതിക്ക്.
ഉമേഷ്ജി മൈനസ് പോയിന്റിലേക്ക് ഗോളടിച്ച് മുന്നേറുവാണല്ലോ. :)
"മനസ്സിലുണ്ടെങ്കില്‍ മനോരമയിലുണ്ട്" എന്ന കുമാര്‍ പരസ്യം ഓര്‍ത്തുപോയി! :)
ശരി ഉത്തരം: Berly Thomas | ബെര്‍ളി തോമസ്
ReplyDeleteഉത്തരം പറഞ്ഞവർ:
അഞ്ചല്‍ക്കാരന്‍(10),
ദേവന്‍(8), മയൂര(7),
നന്ദകുമാര്‍(6),
പാഞ്ചാലി :: Panchali(5),
സുനീഷ് Kumar(4) ,
Neelakantan ©(3),
സുനിൽ കൃഷ്ണൻ(Sunil Krishnan)(2)
സുനീഷ്
ഈ കമന്റിനു
Section4/6പ്രകാരം 2 minus.
Y. മൊഴി
നാട്ടുകാരനായ Kumar© വളരെ താഴ്മയായി ഭീഷണി പെട്ടിത്തിയതു കൊണ്ടു clue കൊടുത്തതാണു്. കൊടുത്തപ്പോൾ അല്പം ഓവർ ആയിപ്പോയി.
അടുത്ത മത്സരം UAE സമയം 3:00AM
അടുത്ത മത്സരം UAE സമയം 3:00AM
ReplyDeleteരണ്ട് പോയിന്‍റ് കിട്ടിയില്ലേ അദ് മദി... :)
ReplyDeleteയെന്റ്യേഴ് പോയിന്റ് ആഡപ്പായില്ല, മത്സരത്തിനു മുന്‍പും പിന്‍പും 19.
ReplyDeleteമയൂരക്കും മുമ്പ് ദേവനു ശേഷം ഞാന്‍ ഉത്തരം പറഞ്ഞതാ..
ReplyDeleteഇവിടെ കിട്ടിയില്ല
സൂരജിനു പറഞ്ഞതിന്റെ (തെറിയല്ല) നാലു പോയിന്റ് കിട്ടിയെങ്കിലും ഇതു വരെ എന്റെ പേരു പട്ടികയില്‍ വന്നിട്ടില്ല..
അഞ്ചാമത്തെ സ്ഥാനത്തു ഫിനിഷ് ചെയ്ത എനിക്ക് പോയന്റ് കുറച്ച നടപടിയെ ശക്തിയുക്തം ഞാന്‍ ചോദ്യം ചെയ്യുന്നു. ഇതനീതിയാണ്.
ReplyDeleteഈ പോയിന്റ് വച്ച് എനിക്ക് അരി മേടിക്കാനുള്ളതാണ്.
കൈപ്പള്ളിയെപ്പോലെ പച്ചരിയാണോ അതോ പുഴുക്കലരിയാണോ കുമാറേ?
ReplyDeleteപുസ്തകശേഖരമത്സരത്തില്‍ ഒരു പുസ്തകവും പോലും ഇല്ലാതെ വെറും അശ്ലീലമാസികകളുടെയും ദ്വൈവാരികകളുടെയും ശേഖരം മത്സരത്തിനയച്ചത് ഇതിനെ പരിഹസിക്കാന്‍ വേണ്ടിയും ഇതിന്റെ സ്പിരിറ്റിനെ വഴിതെറ്റിക്കാന്‍ വേണ്ടിയുമാണ്. ഈ ആനുകാലികശേഖരം മത്സരത്തില്‍ അനുവദിക്കുക വഴി കൈപ്പള്ളിയും വോട്ട് ചെയ്യുക വഴി വോട്ടര്‍മാരും ഈ മത്സരത്തിന്റെ ശോഭ കെടുത്തി വെറും തറപരിപാടിയാക്കി മാറ്റിയത് ശരിയായില്ല. കുറഞ്ഞപക്ഷം കാമശാസ്ത്രം,ലൈംഗികവിജ്ഞാനകോശം പോലുള്ള കൃതികളെങ്കിലും ഒന്ന് രണ്ടെണ്ണം ഉണ്ടെങ്കില്‍ അതെങ്കിലും പറയാമായിരുന്നു. ആദ്യം മുതല്‍ ഈ മത്സരം കൌതുകപൂര്‍വ്വം വീക്ഷിച്ചുകൊണ്ടിരുന്ന ഞാന്‍ ഇനി ഇങ്ങോട്ടേക്കില്ല. നന്ദി!
ReplyDeletewellwisher
ReplyDeleteകേരളത്തിൽ അച്ചടിച്ചു് വിതരണം ചെയ്യുന്ന മാസികൾ ആണെന്നാണു് ഞാൻ കരുതുന്നതു്.
മലയാളികൾ കാശു കൊടുത്തു് വായിക്കുന്ന മാസികൾ തന്നെയാണു് ഇവ.
ഇതു് പ്രസിദ്ധീകരിക്കുന്നതു് നിയമ വിരുദ്ധം അല്ല എന്നു കരുതുന്നു.
താങ്കൾക്ക് ഇതു് അശ്ലീലമായി തോന്നിയെങ്കിൽ ദയവായി ഇവിടെ വരാതിരിക്കുക.
പിന്നെ താങ്കളുടെ point ഇവിടെ സൂക്ഷൈക്കണോ വേണ്ടയോ എന്നു പരസ്യമായി പറയാൻ മുദ്ധിമുട്ടുണ്ടെങ്കിൽ സ്വകാര്യമായി അറിയിക്കുക.
ഇത് ഒരാളിന്റെ മുഴുവന്‍ ശേഖരമാണോ അതോ ചില മാസികകള്‍ മാത്രം എടുത്തിട്ട് ഫോട്ടോ എടുത്തതാണോ എന്ന് ഞാനും സംശയിച്ചിരുന്നു. പക്ഷേ, ഇതാണ് ലൈബ്ബ്രറി എന്ന് അവകാശപ്പെട്ട് ഒരാള്‍ ഫോട്ടോ അയച്ചു തന്നാല്‍ അതിനെ അങ്ങനെ തന്നെ കാണുകയേ നിവൃത്തിയുള്ളു വെല്വിഷറേ.
ReplyDeleteമാസികകള്‍ ലൈബ്രറി ആകുമോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും എന്ന് മറുപടി പറയും. എനിക്കറിയുന്ന (ബ്ലോഗറല്ലാത്ത) ഒരാളിന്റെ ലൈബ്ബ്രറിയുടെ സിംഗഭാഗം ഫ്രണ്ട് ലൈന്‍ ഇറങ്ങിയ കാലം മുതല്‍ ഉള്ള അഞ്ചു വര്‍ഷത്തെ സമ്പൂര്‍ണ്ണശേഖരം ഹാര്‍ഡ് ബൗണ്ട്. നാറ്റ്ജ്യോ, ടൈം തുടങ്ങിയ മാഗസീനുകളാണ്.
കറണ്ട് അഫയേര്‍സ് ആണ് ബെര്‍ളിയുടെ പോസ്റ്റുകള്‍ എന്നതിനാല്‍ ഒരു സമകാലിക മലയാളമോ അതുപോലെ എന്തെങ്കിലുമോ കാണാതെ ഇരിക്കുമോ എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇതാണോ മുഴുവന്‍ ശേഖരം എന്ന് ചോദിച്ചതെന്നേയുള്ളു.
ശ്ലീലാശ്ലീലങ്ങള്‍ ആപേക്ഷികമാണ്. ബുക്ക് കൊണ്ട് ബ്ലോഗറെ തിരിച്ചറിയുക എന്നതില്‍ അതൊരു എലിജിബിലിറ്റി ക്രൈറ്റീരിയയുമല്ല.എന്റെ ട്രെഷേര്‍ഡ് കളക്ഷനില്‍ ഞാന്‍ ബാലന്‍ ആയിരിക്കുമ്പോള്‍ ഉത്സവപ്പറമ്പില്‍ നിന്നും അഞ്ചു രൂപ കൊടുത്തു വാങ്ങിയ "കുമാരന്മാരും കുമാരിമാരും അറിയേണ്ടും കാര്യങ്ങള്‍-ചിത്രസഹിതം" എന്ന പുസ്തകം ഉണ്ട്. അതുവാങ്ങുമ്പോഴും വായിക്കുമ്പോഴും അതശ്ലീലമായി തോന്നിയിട്ടില്ല, ഇനിയിപ്പോ എന്നെങ്കിലും ആ ലൈബ്ബ്രറിയുടെ ചിത്രം എടുക്കുമ്പോള്‍ ആ പുസ്തകം ഒളിപ്പിക്കുകയാണെങ്കില്‍ അതശ്ലീലമാവും. മാനസികവ്യാപാരം പലരീതിയിലാണ്. എന്റെ ജിം ട്രെയിനര്ക്ക് ട്രെഡ്മില്ലില്‍ ഓടമ്പോള്‍ നാല്പ്പത് ഡിഗ്രീ ചെരിവും എട്ടുകിലോമീറ്റര്‍ സ്പീഡും വേണം, ഇല്ലെങ്കില്‍ പള്‍സ് റേസ് ചെയ്യില്ല. എനിക്കതിന്റെ പകുതി ധാരാളം മതി വിയര്‍ത്തുകുളിക്കാന്‍. ട്രെയിനര്‍ എന്നെക്കാള്‍ മിടുക്കനോ ഞാന്‍ മോശക്കാരനോ ആണെന്ന് പറയാമോ, എന്റെയും അദ്ദേഹത്തിന്റെയും ശരീരവും ശീലവും രണ്ടു രീതിയിലാണെന്ന് മാത്രം.
ഈ രീതിയില്‍ ഒരു പോസ്റ്റിട്ട വ്യക്തി മറ്റ് പല ബ്ലോഗര്‍മാരും പുസ്തകശേഖരങ്ങളുടെ ഒന്നിലധികം ഫോട്ടോകള്‍ അയയ്ക്കുമ്പോള്‍ ആ വ്യക്തി ഒരു മാസികാശേഖരഫോട്ടോ മാത്രമയച്ചത് അയാളുടെ കൈയ്യില്‍ ഒരു പുസ്തകം പോലും ഇല്ലാത്തതിനാലല്ല ഈ മത്സരത്തെ അവഹേളിക്കാനായിരുന്നു എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം തോന്നുന്ന ആളുടേതാണെങ്കില്‍ ഓക്കെ നല്ല നമസ്ക്കാരം!
ReplyDeletewellwisher
ReplyDeleteYou really should chill out more. This is a competition to have some fun. And whatever we learn in that process are just bonuses.
So grab a beer and sit back and enjoy.
സിജു
ReplyDeletepoint ചെർത്തു
മുകളില്‍ കാണുന്ന പുസ്തകശേഖരം അയച്ചു കൊടുത്തത് ഞാനാണ്. അതോടൊപ്പം ഒരു കാമശാസ്ത്രമോ മലയാളം വാരികയോ കാണാത്തതുകൊണ്ട് ഇത് മല്‍സരത്തെ അവഹേളിക്കാന്‍ വേണ്ടിയാണെന്ന വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കമന്‍റ്. ഈ മല്‍സരത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതാരുടെ അണ്ടവെയര്‍ ശേഖരം എന്നൊരു പോസ്റ്റിട്ടപ്പോള്‍ ഇതു സംബന്ധിച്ച എന്‍റെ നിലപാട് ഞാന്‍ പറഞ്ഞിരുന്നു. അതിങ്ങനെയാണ്-
ReplyDelete(നല്ലവനായ കൈപ്പള്ളിയുടെ ഇതാരുടെ പുസ്തകശേഖരം എന്ന മനോഹരമായ പരിപാടിയോട് പൂര്‍ണ പിന്തുണ അറിയിക്കാന്‍ ഞാനീ അവസരം വിനിയോഗിക്കുന്നു. കൈപ്പള്ളിക്കു വേണ്ടി ഞാനെന്റെ പുസ്തകങ്ങളെ ഒരു ശേഖരമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഇവന്റിനു ശേഷം ഇത്ര ക്രിയേറ്റീവായ, ഇത്ര സജീവമായ മറ്റൊരു ഇവന്റ് കൊണ്ടുവന്ന് അതൊരു വന്‍സംഭവമാക്കിയ കൈപ്പള്ളിയ്ക്ക് എന്റെ ഒരു ദൃഢാലിംഗനം.- കോഴിക്കാടാണെങ്കിലും ഞാന്‍ ആ ടൈപ്പ് അല്ല.- വിശാലമനസ്കനായ കൈപ്പള്ളി - കൈപ്പള്ളി തന്നെയാണ് വിശാലമനസ്കന്‍ എന്നു ഞാനാരോപിച്ചെന്നു പറയരുത്- ഇതിനെ ഒരു തമാശയായി തന്നെ കാണണമെന്നു പ്രാര്‍ത്ഥിക്കുന്നു- നല്ല കൂതറയായ ബെര്‍ളി.)
പോസ്റ്റ് വായിച്ച വെല്‍വിഷര്‍ ഇതു മാത്രം വായിക്കാതെ പോയതോ അല്ലെങ്കില്‍ ഇതുവായിച്ചിട്ട് മനസ്സിലാകാതെ പോയതോ കഷ്ടമായിപ്പോയി. പിന്നെ, പുസ്തകശേഖരം എന്നു പറഞ്ഞാല്‍ മാന്യന്‍മാര്‍ ഷെല്‍ഫില്‍ അടുക്കിവയ്‍ക്കുന്ന വിലകൂടിയ പുസ്തകങ്ങളാണെന്ന ധാരണ എനിക്കില്ല.
ഞാനിതുവരെ വായിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളുടെയും ചിത്രം അയക്കണം എന്നല്ലല്ലോ ഈ മല്‍സരത്തിന്‍റെ നിബന്ധന. പിന്നെ, ആനുകാലിക പോസ്റ്റുകളെഴുതുന്ന ബെര്‍ളിയുടെ കലക്ഷനില്‍ ഒരു മലയാളം വാരികയെങ്കിലും കാണേണ്ടതല്ലേ എന്നു ചോദിച്ചാല്‍ കഷ്ടമാണ്. പോസ്റ്റിനാവശ്യമായ വാര്‍ത്തകള്‍ വന്നിട്ടുള്ള പത്രങ്ങളുടെ പേജുകള്‍ ആവശ്യനേരത്ത് വായിച്ചുനോക്കുന്നതല്ലാതെ മറ്റൊന്നും ഞാന്‍ വായിക്കാറില്ല.
പിന്നെയും പിന്നെയും വായിക്കുന്ന പുസ്തകങ്ങളാണ് ശേഖരമായി വച്ചിരിക്കുന്നത്.കാമസൂത്രവും ലൈംഗികവിജ്ഞാനകോശവുമൊക്കെ കുഞ്ഞിലേ പഠിക്കുന്നതല്ലേ ആശാനേ. ഇനിയതു വായിക്കേണ്ട കാര്യമുണ്ടോ ? എട്ടിലോ ഒന്‍പതിലോ ഉള്ള കലക്ഷനായിരുന്നെങ്കില്‍ അതൊക്കെ കണ്ടേനെ.
ദേവന്‍ പറഞ്ഞത് ശരിയാണ്. ഇതെന്‍റെ സമ്പൂര്‍ണ കലക്ഷനല്ല. നാന്‍സി ഫ്രൈഡേയുടെ മൈ സീക്രട്ട് ഗാര്‍ഡന്‍, ഫാന്റസീസ്, ഏതാനും പെന്‍റ്ഹൗസ് ലെറ്റേഴ്സ് പുസ്തകങ്ങള്‍ എന്നിവയും ഉണ്ട്. അതൊക്കെ നാട്ടിലൊരിടത്ത് വച്ചിരിക്കുകയായിതാനാലാണ് സംഘടിപ്പിക്കാന്‍ കഴിയാത്തത്.
ഇത് പ്രസിദ്ധീകരിച്ചതിന് കൈപ്പള്ളിക്ക് പ്രത്യേക അഭിവാദ്യങ്ങള്‍ !
ഏറ്റവും കൂടുതല്‍ കമന്റുകള്‍ കിട്ടിയേക്കാം എന്നു കൈപ്പള്ളി പ്രതീക്ഷിച്ച പോസ്റ്റല്ലേ, കിടക്കട്ടെ എന്റയും ഒരണ്ണം.
ReplyDeleteബര്‍ളിയും സനാതനനും ചെയ്തത് ഒന്നു തന്നെയാണ്- ഒരു ‘വലിയ‘ പ്രസ്താവന ഈ ചെറിയപരിപാടിയില്‍ നടത്തുക. അതിന്റെ അനാവശ്യം അവരുടെ ആവശ്യമായിരിക്കും. എന്നാലും രണ്ടും വെറും പരസ്പരപ്രസ്താവനകളായിപ്പൊയതാണ് ഞാന്‍ കാണുന്ന തമാശ.
ബുദ്ധിജീവിയല്ല, ബുദ്ധിജീവികള്‍ വേഷംകെട്ടുകാരാണ് എന്നു പ്രസ്താവിക്കാന്‍ ബെര്‍ളി തെരഞ്ഞെടുത്തത് അടിമുടി ബുദ്ധിജീവിയായ സനാതനന്റെ മാര്‍ഗ്ഗം. റൊമാന്റിസൈസ്ഡ് ബുദ്ധിജീവിത്തിന്റെ വക്താവായപ്പോള്‍ സനാതനന്‍ ചെയ്തത് വെറും ബെര്‍ളിത്തരവും.
ഇഷ്ടായി! :)
wellwisher പറഞ്ഞതിന് എന്റെ ഫുള്‍ സപ്പോര്‍ട്ട്. ബെര്‍ളി തോമസ് ഇതിനെ അവഹേളിക്കാന്‍ ചെയ്തതാണെന്നെ ഞാന്‍ പറയൂ. ഒരു പ്രശസ്ത ബ്ലൊഗരാനെന്നു വെച്ച് ഇയാള്‍ ചെയ്തത് ശരിയാണെന്ന് പറയാന്‍ പറ്റില്ല. സമര്‍ത്ഥമായി എല്ലാവരെയും വിഢിയാക്കുന്ന ബെർലീ നിങ്ങളുടെ കലാപരിപാടി നിറുത്താറായില്ലേ.
ReplyDeleteഈ മത്സരം വെറും "fun" മാത്രമാണ് എന്നറിയാൻ വൈകി.
ഞാനും ഇനി ഇങ്ങോട്ടേക്കില്ല. :)
തള്ളേ....സൂപ്പര്‍ കളക്ഷന്‍ ! കൈപ്പസ് ചേട്ടാ, എല്ലാം കഴിഞ്ഞിട്ട് ബെസ്റ്റ് ശേഖരത്തിനൊരവാര്‍ഡു കൊടുക്കണം. എന്റെ വോട്ട് ഇതിനിപ്പഴേ എടുത്തോ !
ReplyDeleteബെര്‍ളിച്ചേട്ടോയ്, ആ പെന്റ് ഹൗസ് ലെട്ടേഴ്സ് വച്ചിരിക്കുന്ന "നാട്ടിലെ ഒരിടം" എനിക്കറിയാം ;))