Sunday, 15 March 2009

12 - ഇത്തിരിവെട്ടം

പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ടോ?
    ഉണ്ടാവാം...
എന്താണ്‌ സൌന്ദര്യം?
    കാഴ്ചയാണ് സൌന്ദര്യം ... അല്ലെങ്കില്‍ കാഴ്ചപ്പാടാണ് സൌന്ദര്യം...
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
    അധ്യാപകനോ കുശിനിക്കാരനോ... (രണ്ടിനും ഈക്വല്‍ പ്രയോറിറ്റി)
എന്താണ്‌ ദൈവം?
    തിരാത്ത വാത്സല്യമാണ് ദൈവം...
കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?
    കുയിലിനെ തന്നെ...
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
    ഇല്ല...
കഷ്ടകാലം എന്നാലെന്താണ്‌?
    രണ്ട് സുഭിക്ഷതകള്‍ക്കിടയിലെ ഞെരുക്കം...
മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌?
    അഭിനയിക്കാനുള്ള കഴിവ് കൊണ്ടും കൂടിയാണ്... ( എല്ലാതരം പ്രേക്ഷരെയും ഒരു രീതിയിലല്ലങ്കില്‍ മറ്റൊരു രീതിയില്‍ സംതൃപ്തിപെടുത്തുന്നത് കൊണ്ടാവാം...)
വിവാഹം ഒന്നിനും പരിഹാരമല്ലെന്ന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പിന്നെന്തിനു്‍ ആളുകള്‍ വിവാഹം കഴിക്കുന്നു?
    വിവാഹം പലതിനും പരിഹാരമാണ്... അത് കൊണ്ടാവും.
മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?
    വാച്ച് ധരിക്കാറുണ്ട്... ഇഷ്ടമാണ്. മോതിരം കിട്ടിയാല്‍ രണ്ട് ദിവസം ഉപയോഗിച്ച് വേണ്ടന്ന് വെക്കും... ഇഷ്ടമല്ലായിരിക്കും.
പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?
    ഇല്ല.
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ?
    ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാതിരികുന്നത് തന്നെയാണ് നല്ലത്. മെലിഞ്ഞെന്ന് കരുതി വെറുതെ ഒരു ഫീലിംഗ് ഉണ്ടാക്കണൊ... തൊഴുത്തില്‍ കെട്ടിയില്ലങ്കിലും കെട്ടിയ സ്ഥലത്ത് ഒരു കണ്ണാടി സ്ഥാപിച്ചാല്‍ നന്നായിരിക്കും...
ഏറ്റവും വലുതെന്താണ്‌?
    ഏറ്റവും ചെറുതിന്റെ വിപരീതം.
കാശ്മീരസന്ധ്യകളേ കൊണ്ടുപോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി എന്താ ഈവരിയുടെ അര്‍ത്ഥം?
    കശ്മീരില്‍ കറങ്ങി ‘തടി കിട്ടിയാല്‍ മതി‘ എന്ന് തിരിഞ്ഞോടുമ്പോള്‍.... വീട്ടിലെത്തിയാല്‍ ‘കശ്മീരില്‍ നിന്ന് എനിക്ക് എന്ത് കൊണ്ടു വന്നു’ എന്ന ഭാര്യ (ഗ്രാമ സുന്ദരി)യുടെ ചോദ്യത്തിന് കൊടുക്കേണ്ട മറുപടിയെ കുറിച്ചുള്ള അലോചനയാവും... ഏറ്റവും കുറഞ്ഞത് ഈ വരി പാടി സമാധാനിപ്പിക്കാം എന്നൊരു വ്യാമോഹവും...
പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം. തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി പറയാമോ?
    കുരുടിയുടെ കണ്ണ്... കുതിരയുടെ കൊമ്പ്... നായയുടെ വാല്...
അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
    മതി... പക്ഷേ പിടിക്കപ്പെടുന്നത് എല്ലാവരുടെ കണ്ണിലും എലിയാവണം... പൂച്ചക്ക് മാത്രം ബോധ്യമായാല്‍ പോരെന്ന് അര്‍ത്ഥം...
പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണടയ്ക്കുന്നതെന്തിനാണ്‌?
    ആസ്വാദനം...
പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്ത്‌ കാര്യമുണ്ടോ?
    തട്ടാന്റെ വളര്‍ത്ത് പൂച്ചയാണെല്‍ വെറുതെ വായില്‍ നോക്കിയിരിക്കാം... അല്ലെങ്കില്‍ ഒരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല.
മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?
    മര്‍ജ്ജാര പ്രണയം അല്ല... ഹംസലീല കണ്ടിട്ടില്ല... ഒരു പക്ഷേ മനോഹരം ആവാം...
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
    ഇത് ഒരു പണിയും ഇല്ലാതിരുന്നപ്പോള്‍ കലിപ്പ് തീര്‍ക്കാന്‍ പറ്റുന്ന ചോദ്യമാണ്...
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
    ആനക്കാരന്‍ /മായാവി / ഡിങ്കന്‍ / പോസ്റ്റ്മാന്‍ /പൈലറ്റ് അങ്ങനെ പല ആഗ്രഹങ്ങളായിരുന്നു... ഇതൊന്നും ഇത് വരെ ആയിട്ടില്ല... അതിലേറെ നല്ലത് ഇപ്പോഴത്തെ ജീവിതം തന്നെ...
എന്താണ്‌ ശരിയല്ലാത്തത്‌?
    തെറ്റ് ശരിയല്ലാത്തത് തന്നെ...
എന്താണ്‌ സന്തോഷം?
    ദുഃഖത്തിന്റെ (വിഷമത്തിന്റെ) ശതമാനം അമ്പതില്‍ കുറഞ്ഞാല്‍ സന്തോഷമാവും
ആധുനിക കവിതകളെ കുറിച്ച് എന്താണു അഭിപ്രായം
    എന്നോട് സംവദിക്കുന്നതെങ്കില്‍ ആധുനികമായാലും പൌരാണികമായാലും ഇത് രണ്ടും അല്ലെങ്കിലും ഇഷ്ടം...
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം
    എഴുതാം ... എഴുതാതിരിക്കാം... ചില കുറിപ്പുകള്‍ ഓര്‍മ്മകള്‍ക്ക് പുതുജീവന്‍ നല്‍കും..
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്.
    മിക്ക കവികളേയും ഇഷ്ടമാണ്... ലിസ്റ്റ് പ്രയാസം.
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്
    ഉമ്മ എന്ന കവിത... (അത് ഒരു ഓര്‍മ്മക്കുറിപ്പ് അല്ലേ)
താങ്കളുടെ Camera ഏതാണു്?
    Mobile Phone Camera, അങ്ങനെ ഒന്നും ഇല്ല
ഫോട്ടോ ബ്ലോഗുകളെ കുറിച്ചുള്ള അഭിപ്രായം
    അത്ഭുതം... ഇഷ്ടം... ആഗ്രഹം...

83 comments:

  1. എന്റെ ഉത്തരം: ഇത്തിരിവെട്ടം

    ReplyDelete
  2. ഞാന്‍ ആദ്യമായി പങ്കെടുക്കുവാണ്. എല്ലാം അങ്ങട്ട് വ്യക്തമാവുന്നില്ല.. എങ്കിലും

    എന്റെ ഉത്തരം : സാജന്‍ സാമുവേല്‍

    ReplyDelete
  3. എന്റെ ഉത്തരം : ഡിങ്കൻ

    ReplyDelete
  4. മരിയാദിക്ക് ക്ലൂ ഇല്ലാതെ ഈ കമ്പ്യൂട്ടറൈസ്‌ഡ് ഏന്‍സേസിന് ആരും ശരിയുത്തരം പറയും എന്ന് തോന്നുന്നില്ല...

    :(

    Tracking...

    ReplyDelete
  5. അഭിലാഷങ്ങള്‍
    അഭിപ്രായപ്രകടനത്തിനും ഈ മത്സരത്തിൽ പാളങ്ങൾ ഇട്ടതിനും നന്ദി

    ReplyDelete
  6. ക്ലൂ ????

    ഉമ്മ എന്ന കവിത ബ്ലോഗില്‍ വന്നതാണോ(ഷിഹബുദ്ദീന്റെ കവിത തന്നെ അല്ലേ)
    ഒറ്റ നമ്പര്‍ ലോട്ടറിയില്‍ താല്പ്പര്യമില്ല..

    എങ്കിലും ഉത്തരം : കരീം മാഷ്
    http://www.blogger.com/profile/00774336426205741238

    ReplyDelete
  7. ട്രാക്കിങ്ങിന്:)

    ReplyDelete
  8. ഞാനും അനംഗാരി എന്ന് പറയാനാണ് ഉദ്ദേശിച്ചത്.... പക്ഷേ ഇങ്ങനെ ഒറ്റ വാക്കിലുള്ള ഉത്തരങ്ങള്‍ കൊണ്ട് ആളെ എങ്ങനെ മനസ്സിലാകാന്‍.. ആകെയുള്ള ക്ലൂവില്‍ ആണ് വല്യമ്മായിയുടെ ഉത്തരം എന്നറിയാം.. നോക്കാം...

    ReplyDelete
  9. എന്റെ ഉത്തരം : കുഴൂർ വിത്സൺ

    ReplyDelete
  10. എന്റെ ഉത്തരം: അഗ്രജന്‍

    ReplyDelete
  11. എന്റെ ഉത്തരം: അനംഗാരി

    ReplyDelete
  12. എന്റെ ഉത്തരം: അനില്‍ശ്രീ

    ReplyDelete
  13. മൊബൈല്‍ ഫോണ്‍ ക്യാമറയുള്ള ബ്ലോഗറെ ആലോചിച്ചു കൊണ്ടിരിക്കുകയാ ഞാന്‍...

    ReplyDelete
  14. പലവട്ടം ‘സിദ്ധാര്‍ത്ഥന്‍‘ ‘സിദ്ധാര്‍ത്ഥന്‍‘ എന്ന് പറഞ്ഞു. അവസാ‍നം കൈപ്പള്ളിയെ ചാരിയാ ഒരു രണ്ട് മാര്‍ക്ക് ഒപ്പിച്ചെടുത്തത്. അതും അഞ്ചല്‍ കൂട്ടിക്കിഴിച്ച് പറഞ്ഞതാ... യാഥാര്‍ത്ഥ്യം ആര്‍ക്കറിയാം. ഏതായാലും ആ രണ്ട് മാര്‍ക്ക് വെറുതെ ചിലവാക്കിയാല്‍ ശരിയാവില്ല. വെയ്റ്റാം... ഒരു അമ്പതടിക്കാനെങ്കിലും പറ്റിയാലോ :)

    ട്രക്കിംഗ്... (അക്ഷര പിശാശ് അല്ല)

    ReplyDelete
  15. എന്റെ ഉത്തരം: അനംഗാരി

    ReplyDelete
  16. എന്റെ ഉത്തരം - നജൂസ്
    http://www.blogger.com/profile/09317970740646345495

    കിട്ടിയാൽ കിട്ടി അല്ലെങ്കിൽ പൊട്ടി(എന്നെയുദ്ദേശിച്ചല്ല...പൊട്ടിതകർന്നു എന്നതിന്റെ പൊട്ടി)

    ReplyDelete
  17. ഈ അപ്പൂനെ കൊണ്ടു ഞാൻ തോറ്റൂ :))

    ReplyDelete
  18. എന്റെ ഉത്തരം: ഇത്തിരിവെട്ടം

    ReplyDelete
  19. ഈ ഉത്തരങ്ങള്‍ ആരുടേതുമാകാം.... പച്ചാനയോ നിതിന്‍ വാവയോ പാച്ചുവോ പറയുന്ന ഉത്തരവും ഇതുപോലെയാവും. അതിനാല്‍ ഇതൊരു ഒറ്റ നമ്പര്‍ ലോട്ടറി തന്നെ.. അടിച്ചാല്‍ അടിച്ചു.. അത്ര തന്നെ...

    ReplyDelete
  20. ഉത്തരം കണ്ടുപിടിക്കാനായി ഈ ഗൂഗിള്‍ സേര്‍ച്ച് ഉപയോഗിക്കാം അല്ലേ... :-) ഏതായാലും ഇട്ട ഉത്തരം മാറ്റുന്നില്ല.

    ReplyDelete
  21. ഇത്തിരിവെട്ടമല്ല. അറിയാത്ത ഉത്തരം പറഞ്ഞ് വെറുതെ രണ്ടുമൈനസ് വാങ്ങുന്നതിനെ കുറിച്ച് ഇത്തിരി വന്നു പറഞ്ഞു. :).

    ഇനിയിപ്പോള്‍ അനംഗാരിയാണെങ്കില്‍ തന്നെ ഞാന്‍ അഗ്രജനില്‍ ഉത്തരം പിടിച്ചു നില്‍ക്കുന്നു. അഗ്രജന്‍ ഇവിടെ വന്ന് കുമാര്‍ എന്നു പറയും വരെ ;)
    ചതിക്കല്ലെ അഗ്രജരാജാ..

    ReplyDelete
  22. നാട്ടില്‍ ഉള്ള ആള്‍ ആണോ എന്ന് സംശം..
    ഒരു പാളം ഇട്ടതാ....

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. എന്റ ഉത്തരം : യാത്രാമൊഴി.

    http://www.blogger.com/profile/05434276048596589342

    ReplyDelete
  25. റ്റ്രാ‍ക്കിങ്ങ്...

    ReplyDelete
  26. അഞ്ചലേ യാത്രാമൊഴിക്കാണോ മൊബൈല്‍ കാമെറ ഫോണുള്ളത്?

    ReplyDelete
  27. പാവം അഞ്ചല്‍. ഓര്‍ത്തില്ല.

    ReplyDelete
  28. അഗ്രജനും മൊബൈലില്‍ അല്ലാതെ കാമറയില്ലേ?

    ReplyDelete
  29. അപ്പുവും തുളസിയും ആകാം.. അവര്‍ക്കും മൊബൈല്‍ ഫോണ്‍ ക്യാമറ കാണുമല്ലോ...

    ReplyDelete
  30. ട്രാക്കില്‍ എനിക്കൊരിടം.
    -സുല്‍

    ReplyDelete
  31. കുമാറേ..ചെല്ലാ ( കടപ്പാട്: കൈപ്പള്ളി)

    വെളിച്ചത്തിന്റേം ഇരുട്ടിന്റേം
    പോട്ടം പിടിച്ച് അഗ്രു പോസ്റ്റണത് മൊബൈല്‍ ക്യാമറ വെച്ചല്ലാട്ടൊ.

    നല്ല സൂപ്പര്‍ ഒരെണ്ണം എപ്പൊഴും കഴുത്തിലുണ്ട്.

    ReplyDelete
  32. എന്റെ ഉത്തരം :Abhilash P.K

    http://www.blogger.com/profile/04119725787076039266

    ReplyDelete
  33. അഞ്ചലുമാഷിനും തെറ്റുപറ്റിയോ ക്യാമറയുടെ കാര്യത്തില്‍.

    ഓ, സാരമില്ല. ഒരു തെറ്റൊക്കെ ഏതു പോലീസുകാരനും പറ്റും.

    ReplyDelete
  34. ഉമ്മ എന്ന കവിത "ബ്ലോഗ് കവിത" ആണോ ? എനിക്കറിയില്ലാത്തതിനാല്‍ ആണ് ചോദ്യം. അല്ലെങ്കില്‍ ആ ഉത്തരം തന്നെ തെറ്റല്ലേ?

    ReplyDelete
  35. അതൊരു ക്ലൂവാണോ എന്ന് ഔദ്യോഗികമായി അറിയില്ല, എങ്കിലും കവിത ചൊല്ലി ബ്ലോഗില്‍ പോഡ്കാസ്റ്റായി ഇട്ടിരുന്നു എന്നാണ് എന്റെ ഓര്‍മ്മ അപ്പൊ അത് ബ്ലോഗില്‍ വന്ന കവിത തന്നെയല്ലേ?

    ReplyDelete
  36. സാജന്‍... പക്ഷേ അത് ചൊല്ലിയ ആളുടേതല്ല...

    ReplyDelete
  37. ഈ പോസ്റ്റില്‍ ഉത്തരം പറയാതെ ട്രാക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടില്ലേ എന്നെനിക്കൊരു സംശയം. ആ സംശയത്തിന്റെ ബലത്തില്‍,ഈ ട്രാക്കെര്‍മാരുടെ നാമത്തില്‍, ഞാന്‍ എന്റെ ഉത്തരം.....
    ഇത്തിരിവെട്ടം തന്നെ എന്നൊന്നു കൂടി ഉറപ്പിചു പറയുന്നു :)

    ReplyDelete
  38. എന്റെ ഉത്തരം : ഇത്തിരിവെട്ടം.

    ReplyDelete
  39. അങ്ങനെ ചോദിച്ചാല്‍ വീണ്ടും കുഴങ്ങിപ്പോവുകയേ ഉള്ളൂ:)
    എന്തായാലും ഇപ്പൊ കാത്തിരിക്കാനേ നിവര്‍ത്തിയുള്ളൂ, ഇദും പോയാല്‍ എന്റെ തിരുമല ദേവാ :)

    ReplyDelete
  40. ഞാന്‍ ഉത്തരം മാറ്റി..

    എന്റെ ഉത്തരം: Shashi Chirayil

    http://www.blogger.com/profile/04095076500502553608

    ReplyDelete
  41. ശശിയേട്ടാ... വലിയ ക്യാമറ ഒക്കെയുണ്ടെങ്കില്‍ വേഗം വിറ്റു കാശാക്കൂ..
    ഇതു വരെ ആരും പറയാത്ത പേരാണെ,, കിട്ടിയാല്‍ എത്രയാ പോയിന്റ്...

    ReplyDelete
  42. ദാ സുല്ലും പറഞ്ഞു ഇത്തിരിന്ന്.

    ഇത്തിരി, ഇനി വന്ന് വേറെ ആരുടെങ്കിലും പേരു പറഞ്ഞ് എന്റെ സ്പോര്‍ട്സ് വുമണ്‍ സ്പിരിറ്റില്‍ വെള്ളം ചെര്‍ത്തെന്റെ 15 പോയിന്റ് വെള്ളത്തിലാക്കരുതേ...

    ReplyDelete
  43. അനില്‍ശ്രീ,

    നേരത്തെ പറഞ്ഞപോലെ ശിഹാബുദീന്‍ പൊയ്തുംകടവിന്റെതാണ് ഉമ്മ എന്ന കവിത. അത് ബ്ലോഗ് കവിത ഒന്നും അല്ല. ബ്ലോഗുമായുള്ള ബന്ധം പണ്ട്, വനിതാവേദിയോമറ്റോ നടത്തിയ കവിതാലാപനമത്സരത്തില്‍ തമനൂന്ന് മൂന്നാം സമ്മാനമോ മറ്റോ കിട്ടിയിട്ടും ഉണ്ട്.(എന്നോട് പഹയന്‍ ഫോണ്‍ ചെയ്ത് ‘ഫസ്റ്റ്‘ എന്നാ പറഞ്ഞത്, പിന്നീടാ മനസ്സിലയത് ബഹുവൃഹിക്കായിരുന്നു ഫസ്റ്റ് എന്ന്). എല്ലാവരും അനംഗാരിയെ പറയുന്നത് ‘ഉമ്മയെ പോലെ അമ്മ’ എന്ന കവിത ചൊല്ലിയത് കൊണ്ടാണോ എന്ന് സംശയം ഉണ്ട്. അതാണേല്‍ “ക്ലൂ തെറ്റാണ്“ എന്നേ ഞാന്‍ പറയൂ...! പിന്നെ, മയൂരയോമറ്റോ ‘ഉമ്മ‘ എന്ന ഒരു കവിത എഴുതിയതായി ഓര്‍മയുണ്ട്. അതൊന്നും ഇവിടെ തീരെ യോജിക്കുന്നും ഇല്ല...

    ഉത്തരമൊന്നും പറയാതെ ചുമ്മാ ട്രാക്ക്(റ്ററില്‍) കയറി പരാതിയും ബോധിപ്പിച്ച് സ്ഥലം വിട്ട എന്നെ ഉമേഷേട്ടന്‍ കാണിച്ച ചതിയുടെ പിന്മുറക്കാരനായി ചിന്തിച്ച് വല്യമ്മായി ഉത്തരം പറഞ്ഞത് സത്യായിട്ടും ചിരിപ്പിച്ചു.

    ഞാന്‍ പരാതി വളരെ സീരിയസ്സായിട്ട് പറഞ്ഞതാണ്. കൈപ്പള്ളിക്ക് അത് മനസ്സിലായിട്ടുണ്ട് എന്ന് എനിക്ക് വിശ്വാസവും ഉണ്ട്. എന്റെ ഒരു കാഴ്ചപ്പാടില്‍ ഈ മത്സരത്തില്‍ ഇന്ററസ്റ്റ് വരണമെങ്കില്‍ മത്സരാര്‍ത്ഥി ഉത്തരങ്ങളില്‍ നല്ല നല്ല ക്ലൂസ് ഒളിപ്പിച്ച് വെക്കണം. അത് അയാളുടെ പോസ്റ്റുകളിലെ കാര്യങ്ങളെക്കുറിച്ചോ, നിലപാടുകളെക്കുറിച്ചോ, സാധാരണ എഴുതാറുള്ള ശൈലി അനുസരിച്ചോ ഒരു വായനക്കരന് കണ്ടുപിടിക്കാന്‍ പറ്റണം. അത് ടഫ് ക്ലൂസ് ആയാലും നോ പ്രോബ്ലം. കമ്പ്യൂട്ടറൈസ്‌ഡ് ഏന്‍സേസിന് കറക്കിക്കുത്ത് പോലെ ഉത്തരങ്ങള്‍ തട്ടിവിടുന്ന പരിപാടി ഒരു രസമില്ലാത്ത പോലെ തോന്നി. ആ ഒരു നീരസം പ്രകടിപ്പിക്കാന്‍ ട്രാക്റ്ററില്‍ കയറിവന്നതായിരുന്നു.... നേരത്തേ... !

    (എന്ന്വച്ച് ഇത് പറഞ്ഞത് ഞാനല്ല എന്നൊന്നും അര്‍ത്ഥമില്ല. പെറ്റിപ്പെട്ടിയും എടുത്ത് ആരും വന്നേക്കല്ലേ... ഇനി താങ്ങാന്‍ കെല്‍പ്പില്ല)

    അനില്‍ശ്രീ, കൈതമുള്ളോ? അസ്സലായി. ‘ജ്വാലാ സീരിസിന്റെ’ ഉടമയില്‍ നിന്ന് നമുക്ക് ചില “സംഗതികള്‍” ഒക്കെ പ്രതീക്ഷിക്കാമായിരുന്നില്ലേ??

    ഏതായാലും, ഞാന്‍ ക്ലൂ വരുന്നത് വരെ വൈറ്റ് ചെയ്യാന്‍ വീണ്ടും തീരുമാനിച്ചു..

    ജയ് ഹനുമാന്‍...
    അല്ലേ വേണ്ട.. “ജയ് ഹോ”
    (അതാ ഇപ്പോഴത്തെ ട്രന്റ്)

    :)

    ReplyDelete
  44. എന്റെ ഉത്തരം: തളത്തില്‍ ദിനേശന്‍

    ReplyDelete
  45. ഇത്തവണ ഒരു ചേഞ്ചിനു ഞാന്‍ തരാം ക്ലൂ:

    സ്വന്തമായി ഒരു മൂക്കും, രണ്ടു കയ്യും ഉള്ള ആള്‍ ;)

    ReplyDelete
  46. ഇതേ പോലത്തെ ക്ലൂകള്‍ ഓരോ 10 മിനിറ്റിലും വച്ച് സപ്പ്ലൈചെയ്യുന്നതായിരിക്കും;)


    അടുത്ത ക്ക്ലൂ: ഇദ്ദേഹത്തിനു 2 ജോഡി ചെരുപ്പൂണ്ട്

    ReplyDelete
  47. അഭി,
    കഴിഞ്ഞ പോസ്റ്റിന്റെ അവസാനം ഞാന്‍ എഴുതിയ കമന്റ് ഇതാണ്.
    "ഉത്തരങ്ങള്‍ നല്‍കുന്നയാള്‍ ഇത് ഇന്നയാളാണ് എന്ന് മനസ്സിലാക്കാന്‍ പറ്റിയ എന്തെങ്കിലും ക്ലൂ ഉത്തരങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കണം. തന്റെ തന്നെ പോസ്റ്റുകളിലെ എന്തെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങളോ, പ്രത്യേക സ്വഭാവങ്ങളോ അങ്ങനെ എന്തെങ്കിലും....

    അല്ലാതെ നമ്മള്‍ ആളെ ഗസ്സ് ചെയ്യുന്നതും ഉത്തരം കാത്തിരിക്കുന്നതും ഒരു മാതിരി ഒറ്റ നമ്പര്‍ ലോട്ടറി എടുത്തിട്ട് ഫലം കാത്തിരിക്കുന്ന പോലെയാണ്."

    കൈതമുള്ളിനും ഇങ്ങനെ എഴുതാമല്ലോ... ഇതൊക്കെ കറക്കി കുത്തല്ലേ.. പിന്നെ കുശിനിക്കാരന്‍ എന്നത് ഒരു ക്ലൂ അല്ലേ.. എത്ര നല്ല കറികളാ ശശിയേട്ടന്‍ പരിചയപ്പെടുത്തിയത്...

    ReplyDelete
  48. ഫല പ്രഖ്യാപനം കഴിഞ്ഞ്
    ചോദ്യങ്ങൾക്കുള്ള ഉത്തരൾ എഴുതിയ ആളിനെ ഇവിടേ നിർത്തി തരുന്നതാണു്. എന്തിനു് ഇങ്ങനെ എഴുതി എന്നു് നിങ്ങൾക്ക് ആ വ്യക്തിയോടു ചോദിക്കാം

    ReplyDelete
  49. കൈപ്പ്സ് .. ങാ.. അതു മതി. :)

    അനില്‍ശ്രീ,തിരക്കുകള്‍ കാരണം കഴിഞ്ഞ പോസ്റ്റ് പൂര്‍ണ്ണമായി മിസ്സ് ചെയ്തുപോയി... പെട്രോള്‍ തീര്‍ന്നത് കാരണം ന്റെ ട്രാക്ക്(റ്റര്‍) ആ ഏരിയയിലേക്ക് എത്തിയും ഇല്ല. :)

    ReplyDelete
  50. തളത്തില്‍ ദിനേശന്‍ എന്ന ആദ്യ ഉത്തരം മാറ്റി, ഞാന്‍ അവിടെ അഗ്രജന്‍ എന്നു പറയുന്നു!

    പുത്യേ ഉത്തരം,ക്ലൂവിനു മുന്‍പ്- അഗ്രജന്‍

    (പുതിയ ഉത്തരവും പഴ ഉത്തരവും തമ്മില്‍ എന്തൊരു സാമ്യം എന്നൊന്നും ആര്‍ക്കും തോന്നരുത്!!)

    ഞാന്‍ ഒരു റെന്റ്-എ- കഴുത ബുക്ക് ചെയ്തിട്ടുണ്ട്. അഗ്രജനാണു ഈ ഉത്തരങ്ങളെഴുതിയതെങ്കില്‍, 4 വട്ടം കഴുതപ്പുറത്ത് റോളാ സ്ക്വയറു ചുറ്റിക്കാന്‍!

    ReplyDelete
  51. അനില്‍,
    സാമ്പത്തികമാന്ദ്യം ഒക്കെക്കഴിഞ്ഞിട്ട് വേണം ഒരു പുട്ടുകുറ്റി വാ‍ങ്ങി, അപ്പൂന് ശിഷ്യപ്പെടാന്‍!

    ReplyDelete
  52. ഞാനും ഒന്നു പറഞ്ഞു നോക്കട്ടെ- ഡിങ്കന്‍ ആണ്‌ ഡിങ്കന്‍ തന്നെ ആണ്‌

    ReplyDelete
  53. ഒത്തരം UAE 18:00 ഉണ്ടാകുന്നതാണു്

    ReplyDelete
  54. “ഉമ്മ” പാടി പോസ്റ്റ് ചെയ്ത അനാംഗാരിയോ അതോ
    കഴിഞ്ഞ കളിക്കു ശേഷം ബ്രേക്ക് എടുത്തു പോയ അഗ്രജനോ

    ആരാണിത്/ ആരാണിത്?

    ReplyDelete
  55. ഉത്തരം : ഇത്തിരി വെട്ടം

    http://www.blogger.com/profile/02289287902568627051

    ReplyDelete
  56. എന്റെ ലേറ്റസ്റ്റ് ഉത്തരം: ഇത്തിരിവെട്ടം

    ReplyDelete
  57. ഇത്തിരിവെട്ടം
    (ഇത്തിരിവെട്ടത്തിന്‌ ആരോടോ പിണക്കമുള്ളതു പോലെ ഉത്തരങ്ങള്‍)

    ReplyDelete
  58. MaRupaTikaLil thikannjna zanthatha...
    pakwamaaya maRupaDikaL (palappOzhum)...

    SO my vote goes to iththiri vettam (although i am not much familiar with his manarisms (spelling correct?) )
    :-)
    Upasana
    Upasana

    ReplyDelete
  59. ഇത്തിരിവെട്ടം തന്നെ
    (പാവം എന്റെ പേരു് പലതവണ പറഞ്ഞതല്ലേ)

    ReplyDelete
  60. ഉത്തരം: അഗ്രജന്‍

    ReplyDelete
  61. എന്റെ ഉത്തരം: ഇത്തിരിവെട്ടം

    (ഇത് എനിയ്ക്ക് ചോദ്യപേപ്പര്‍ അയച്ച അല്ലെങ്കില്‍ അതേ സമയത്ത് തന്നെ റിസീവ് ച്ചെയ്ത ഉത്തരങ്ങള്‍ ആവാനാണു വഴി.. അല്ലെങ്കില്‍ എന്നെപ്പോലെതന്നെ ഇല്ല ഉവ്വ് എന്നൊക്കെ ഉള്ള മറുപടികള്‍ കൈപ്സ് സ്വീകരിയ്ക്കില്ലായിരുന്നു... തന്നെയുമല്ല, ആകെ മൊത്തത്തില്‍ ഒരു ഇത്തിരിമണം... ഇത്തിരിയാണെങ്കിലോ ട്രാക്കിട്ടു നില്‍ക്കുന്നതല്ലാതെ മിണ്ടുന്ന പോലുമില്ല... യിതെല്ലാം ലങ്ങനെ യാണെങ്കില്‍ യിതു‍ യവന്‍ തന്നെ.. യല്ലേ? യതെ യതെ... ശ്ശേ, ഇത്രെം പേര്‍ ഉത്തര്‍ ദേനേ കെ ബാദ് ഇനി വല്ലതും കെടയ്ക്കുമാ?)

    ReplyDelete
  62. ശരി ഉത്തരം: ഇത്തിരിവെട്ടം

    ReplyDelete
  63. മതിയായ ക്ലൂ തന്നു് ഉത്തരം പറയാന്‍ സഹായിച്ച ഇത്തിരിവെട്ടത്തിനു് സ്വന്തം പേരിലും ആ ക്ലൂ ഉപയോഗിച്ചവരുടെ പേരിലും നന്ദി പറഞ്ഞു കൊള്ളുന്നു

    ReplyDelete
  64. എല്ലാം ഒ.കെ... അങ്ങനെ രണ്ട് മൈനസ് ഒപ്പിച്ചു...

    ReplyDelete
  65. സിദ്ധം,
    ശരിയാണ്‌. ഈ കമെന്റ്സ്‌ ലിസ്റ്റ്‌ വായിച്ചു നോക്കിയാല്‍ "അച്ചന്‍ പത്തായത്തില്‍ ഇല്ല" കമെന്റുമുണ്ട്‌ :-)

    ReplyDelete
  66. പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ടോ
    ഉണ്ടാവാം...


    കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?
    കുയിലിനെ തന്നെ...


    ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
    ഇല്ല...


    ഏറ്റവും വലുതെന്താണ്‌?
    ഏറ്റവും ചെറുതിന്റെ വിപരീതം ,,,,


    പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?
    ഇല്ല.


    പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണടയ്ക്കുന്നതെന്തിനാണ്‌?
    ആസ്വാദനം...


    എന്താണ്‌ ശരിയല്ലാത്തത്‌?
    തെറ്റ് ശരിയല്ലാത്തത് തന്നെ...


    ശരിയാണ്. ഉത്തരം എല്ലാം "ഇത്തിരിയേ" ഉള്ളൂ.... ഇതിലും നല്ലൊരു ക്ലൂ എന്ത് വേണം? എനിക്ക് മനസ്സിലായില്ലായിരുന്നു... അത് എന്റെ തെറ്റ്..ആ പോട്ടെ..അടുത്തത് നോക്കാം..

    ReplyDelete
  67. ശിഹാബുദ്ധീന്‍ പൊയ്തുംകടവിന്റെ കവിത ചൊല്ലിക്കേട്ടത് തന്നെയാണ് എന്റെ ഓര്‍മ്മയില്‍ ബ്ലോഗില്‍ നിന്ന് എനിക്ക് കിട്ടിയ ഏറ്റവും നല്ല ഓര്‍മ്മക്കുറിപ്പും ഓര്‍മ്മച്ചിത്രവും.

    ReplyDelete
  68. അപ്പോള്‍ ചോദ്യം മനസ്സിലാക്കാതെ ഉത്തരം പറഞ്ഞതാണല്ലേ? മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട "ഓർമ്മ കുറുപ്പ്ist" (ഓര്‍മ്മകുറിപ്പിസ്റ്റ്) ആരാണു് ? ഇതായിരുന്നു ചോദ്യം.

    അപ്പോള്‍ പ്രശ്നമില്ല...

    ReplyDelete
  69. വീട്ടിലെത്തി ഉത്തരമൊക്കെ ഇടാന്‍ ഒരുങ്ങി വന്നപ്പോളെക്കും “ഇത്തിരിക്കുഞ്ഞന്‍” പറ്റിച്ചു കളഞ്ഞല്ലോ എന്റെ ഭഗോതീ.

    എന്റെ ഇത്തിരീ.. ഇതിലും ചെറിയ ഉത്തരങ്ങളൊന്നും കിട്ടിയില്ലേ..

    കൈപ്പ് ഫോണിലൂടെയാണോ ചോദ്യശരങ്ങള്‍ എയ്തത്?

    ReplyDelete
  70. സ്വന്തം ഉത്തരം വരുമ്പോള്‍ അതിന്റെ "ഉത്തര"വാദി ചെയ്യേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ച് ഒരു നിയമം കൊണ്ടുവരേണ്ടിയിരിക്കുന്നു. മിനിമം വഴിതെറ്റിക്കാത്ത ഒരു നിശബ്ദത എങ്കിലും.
    ങേ.... ഉവ്വോ?.. ല്ലേ?

    ReplyDelete
  71. സുഹൃത്തുക്കളെ
    ഇതിൽ അവതരിപ്പിക്കുന്ന bloggerനു് ഞാൻ അയച്ചുകൊടുക്കുന്ന എല്ല ചോദ്യങ്ങളോടോപ്പം താഴെ കാണുന്ന message ചാർക്കാറുണു്.

    The objective of the questionnaire is to produce written content from you which would elucidate the style and ultimately the identity of the writer. The text can be entertaining but should have enough meat to guide the readers to arrive at an answer. The questions are meant to extract maximum response from the interviewee, not to confuse and divert their focus from the true intent of the competition. I hope you understand that in the absence of adequate material It would impossible to arrive at an answer. I would urge you to be your true natural self while you write these answers. And please remember that there is absolutely no hurry to do this, so do take your time. There is also no compulsion to answer all questions. Choose the ones you like and feel comfortable. All responses will be evaluated and stored, and may be published after proper evaluation. Please do not be offended if they are not published.

    --------------------------

    ഇനി വേറെ ഞാൻ എന്തെങ്കിലും ചെയ്യണമെങ്കിൽ പറയൂ.

    ഇപ്പോൾ clue തപ്പാനായി bloggerന്റെ blog മൊത്തം വായിക്കുക എന്നൊക്കെ പറഞ്ഞാൽ ഞാൻ rolla bus standൽ sheetഉം വിരിച്ചു് ഇരിക്കേണ്ടി വരും.

    ReplyDelete
  72. ഇതെല്ലാം മനുഷ്യനു മനസ്സിലാകാത്ത ഭാഷയില്‍ എഴുതിവച്ചാല്‍ പിന്നെങ്ങനാ കൈപള്ളീ. മലയാളത്തില്‍ പറയേണ്ടെ :)

    -സുല്‍

    ReplyDelete
  73. അടുത്ത മത്സരം എപ്പോള്‍?

    ReplyDelete
  74. ഫല പ്രഖ്യാപനം.

    1. പ്രിയ 12
    2. അനില്‍ 8
    3. സുല്‍ 6
    4. മാരാര്‍ 4
    5. സാജന്‍ 2
    6. മറിയം 2
    7. ഉപാസന 2
    8. സിദ്ധാര്‍ത്ഥന്‍ 2
    9. സുമേഷ് 2

    പെറ്റികള്‍
    1. വല്യമ്മായി 2
    2. അനില്‍ശ്രീ 2
    3. സാജന്‍ 2
    4. അനില്‍ 2

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. പെറ്റി പറ്റിയവര്‍ക്ക് അനുശോചനങ്ങള്‍!

    ReplyDelete
  75. അടുത്ത മത്സരം തുടങ്ങി

    ReplyDelete
  76. Clue ഇല്ലാതെ ഉത്തരം പറയുന്നവർക്ക് 3 point Bonus ലഭിക്കുന്നതാണു്.

    ആ പോയിന്റ് ഈ മത്സരത്തിനു ബാധകമല്ലേ?
    3 പോയന്റ് കിട്ടിയില്ല അഞ്ചത്സേ.

    -സുല്‍

    ReplyDelete
  77. അതെ അഞ്ചത്സേ എനിക്കും വേണം മൂന്നു പോയിന്റ് അല്ലെങ്കില്‍ എന്റെ പോയിന്റ് മൊത്തം തിരിച്ചു തന്നേക്ക്, നമുക്കാദ്യം മുതല്‍ കളിക്കാ:)

    ReplyDelete
  78. ഞാനും അതു തന്നെയാ സുല്ലേ, സാജാ ചോദിക്കാന്‍ ആഗ്രഹിക്കുന്നത്. മൂന്നു പോയിന്റ് ചുമ്മാ കിട്ട്യൊ?

    എവിടെ എന്റെ ആ കഷ്ട്പ്പെട്ട് കിട്ടിയ (ഹിഹിഹി) മൂന്നു പോയിന്റ്?

    :O അയ്യൊ എന്റെ ആ സ്കൊര്‍ ഷീറ്റ് മൊത്തം തെറ്റാണല്ലോ. 48-6= 36???? :( :( :(

    അഞ്ചല്‍സെ, കൈപ്പള്ളി എന്റെ പോയിന്റ്സ് ആര്‍ക്കെലും മാറികൊടുത്തൊ?

    (48+3)-6= 51-6=45 :D

    ആര്‍ക്കെങ്കിലും അതു കിട്ടിയാല്‍ അഞ്ചല്‍സിനേയൊ കൈപ്പള്ളിയെയൊ തിരിച്ചെല്പ്പിക്കുക

    എനി ഡൌട്സ് :) :)

    ReplyDelete
  79. സ്കൊര്‍ഷീറ്റിനു എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്,എന്റെ നെഗറ്റീവ്മാര്‍ക്ക് കുറച്ചിട്ടില്ല,പലരുടേയും മര്‍ക്ക് അപ്ഡേറ്റഡ് അല്ല

    ReplyDelete
  80. ശ്ശ് വല്യമ്മായി,നെഗറ്റിവ് കുറച്ചില്ലെല്‍ ഇങ്ങനെ ഉച്ചത്തില്‍ പറയാതെ :)) ഈ വല്യമ്മായിടെ ഒരു കാര്യം

    ReplyDelete
  81. ആഹാ! അതു ശെരി..
    വല്ല്യമ്മായി നെഗറ്റീവ് മാര്‍ക്ക് വാങ്ങി എന്നെ തോല്‍പ്പിക്കാനാ ഗോമ്പറ്റീഷന്?

    നടന്നതു തന്നെ!

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....