ചോദ്യങ്ങൾ | ഉത്തരങ്ങൾ |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | തീർച്ചയായും അദ്ധ്യാപകൻ. ഏറ്റവും മഹത്തായ ഒരു ജോലിയായി ഞാനതിനെ കാണുന്നു. ഇനിയൊരു ചാൻസ് കിട്ടിയാൽ ഞാൻ ആദ്യം തെരഞ്ഞെടു |
എന്താണു് സമൂഹിക പ്രതിബദ്ധത? | മനുഷ്യൻ ഒരു സാമൂഹികജീവിയാണ്. അവനെല്ലാം നേടുന്നത് സമൂഹത്തിൽ നിന്നാണ്. അപ്പോൾ തിരിച്ചും ഒരു കടമ അവനു സമൂഹത്തോടു ഉണ്ടാകുന്നു. ആ കടമ നിർവഹിയ്ക്കുകയാണു സാമാന്യ അർത്ഥത്തിൽ സാമൂഹിക പ്രതിബദ്ധത. സ്വാർത്ഥതയ്ക്കു നേരേ വിപരീതമാണു അത് എപ്പോളും. |
എന്താണ് ദൈവം? | പ്രപഞ്ച ശക്തികൾ എങ്ങനെയുണ്ടാകുന്നു എന്ന് അജ്ഞാതമായിരുന്ന നാളുകളിൽ മനുഷ്യനിൽ പൊട്ടിമുളച്ച ഒരു വിശ്വാസം. അവനു എന്തിനും ഒരു കാരണവും താങ്ങും വേണം. എന്നാൽ പ്രശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചു കഴിയുമ്പോൾ ഈ വിശ്വാസം ഇല്ലാതാവുന്നു. |
കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ? | ഒരു കാര്യം ഉറപ്പാണു. ഇവരൊക്കെ ജീവിച്ചിരുന്ന സമൂഹത്തിലെ അസമത്വങ്ങളായിരുന്നു അത്തരം പ്രവർത്തികളിലേയ്ക്കു അവരെ നയിച്ചിരുന്നത്. മോഷണം പോലും അത്തരം സാമൂഹിക വ്യവസ്ഥിതിയുടെ സന്തതിയാണ്. . |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | “എന്റെ നാടും എന്റെ മണ്ണും” |
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? | ഏകാന്തത എന്ന് പറയുന്നത് തന്നെ ഒറ്റയ്ക്കാവുമ്പോൾ സംഭവിയ്ക്കുന്നതല്ലേ?ഒരു പരിധി വരെ ചിന്തകളെ പുതുക്കാൻ ഏകാന്തത നല്ലതാണു. എന്നാൽ ജീവിയ് |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | അനിശ്ചിതത്വം. പിന്നെ കുറഞ്ഞു വരുന്ന സാമൂഹിക ബോധം മൂലം ഉപരിപ്ലവമായി മാത്രം ജീവിയ്ക്കാനുള്ള ത്വര. |
മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്? | മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും ഭാരതത്തിലെ ഏറ്റവും നല്ല രണ്ടു നടന്മാരാണു. |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | ഇന്നിപ്പോൾ ബൂലോകത്ത് ഉള്ള ഭൂരിപക്ഷവും ജനിയ്ക്കുന്നതിനു മുൻപ് നടന്ന ഒരു സംഭവത്തെക്കുറിച്ച് ഞാനറിഞ്ഞ ചില കാര്യങ്ങൾ എന്റെ സുഹൃത്തുക്കളെ ഒന്നു പരിചയപ്പെടുത്താൻ. ഇനിയും എഴുതും. |
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു്? | തീർച്ചയായും കപ്പയും മീനും. നല്ല തേങ്ങ അരച്ചു ചേർത്ത കപ്പപ്പുഴുക്ക് ഒരു നുള്ളിയെടുത്ത് കൊടമ്പുളിയിട്ടു വച്ച മീൻ ചാറിൽ ഒന്നു മുക്കി, ഒരു ചെറിയ കഷണം മീനും ചേർത്ത് നാവിൽ വയ്ക്കുമ്പോൾ ഉണ്ടാകുന്ന സ്വാദിന് പകരം വയ്ക്കാൻ മറ്റൊന്നില്ല എന്നതു തന്നെ കാരണം. |
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും. | അങ്ങനെ ഒന്നു ഉണ്ടാവുമെന്നു വിശ്വസിയ്ക്കുന്നില്ല. ഇനി ഉണ്ടായാൽ തീർച്ചയായും ഒരു അദ്ധ്യാപകനോ അല്ലെങ്കിൽ ഒരു ജേർണലിസ്റ്റോ ആകാൻ ശ്രമിയ്ക്കും. |
Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോൾ നിങ്ങൾ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങൾ എന്തു ചെയ്യും? | വീണ്ടും സമാധിയിലേയ്ക്കു പോകും. . പ്യൂപ്പയായി. . . അവസാനം വർ |
ഏറ്റവും വലുതെന്താണ്? | “താഴ്മ താനഭ്യുന്നതി” |
മലയാള ഭാഷയും, മാദ്ധ്യമവും എന്ന വിഷയത്തെ കുറിച്ചു് 200 വാക്കിൽ കുറയാതെ ഒരു ലേഖനം എഴുതുക. | ഇവിടുത്തെ മാധ്യമങ്ങളാണു മലയാള ഭാഷയെ ഏറ്റവും അധികം ബലാൽ സംഘം ചെയ്തു നശിപ്പിച്ചിരിയ്ക് |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
| തീർച്ചയായും ഒന്നാം സ്ഥാനത്ത് ‘ചെഗുവേര’ തന്നെ. വിമോചനപ്പോരാട് |
Samuel Beckett കണിയാപുരം bus standൽ നിങ്ങളെ കണ്ടുമുട്ടുന്നു. നിങ്ങൾ അദ്ദേഹത്തോടു എന്തു് ചോദിക്കും? | ആറ്റിലെ വെള്ളം വറ്റുകയും അക്കരെ തുടലിൽ കിടക്കുന്ന പട്ടി തുടൽ പൊട്ടി വന്നു എന്നെ കടിയ്ക്കുകയും ചെയ്താൽ ഇത്തരം ഒരു കണ്ടുമുട്ടൽ നടന്നേക്കാം. |
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട് എന്ന ഇംഗ്ലീഷ് പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ് എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം? | മലയാളം സംരക്ഷിയ്ക്കുക എന്ന് പറയുമ്പോൾ ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കുക എന്നല്ല അർത്ഥം സ്വിച്ച് എന്നതിനു“ വൈദ്യുത ആഗമനനിഗമന നിയന്ത്രണ യന്ത്രം” എന്നു പറയേണ്ടതില്ല. വിദ്യാഭ്യാസം മാതൃഭാഷയിൽ ആയാൽ മതി. |
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്? | അങ്ങനെ ഓർമ്മ ക്കുറിപ്പുകൾ അധികം വായിക്കാറില്ല. വായിച്ചതിൽ ഇഷ്ടം വിശാല മനസ്കന്റെ ആദ്യകാല ചില പോസ്റ്റുകൾ ആണ് ഇഷ്ടം. |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | ഞാൻ ഇപ്പോൾ എന്തായിരിയ്ക്കുന്നുവോ അതിൽ ഞാൻ സന്തുഷ്ടനാണു. എന്റെ സന്തോഷങ്ങൾ ഞാൻ കണ്ടെത്തുന്നു. |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. (എന്തുകൊണ്ടു? 200 വാക്കിൽ കുറയാതെ എഴുതുക) | രണ്ടിടത്തും കയറും. അവരുടെ സന്തോഷത്തിലും കൂട്ടായ്മയിലും പങ്കു ചേരും. കവിതയും കഥയും കേൾക്കും. എന്നിട്ടു തിരികെ വന്നു വായിയ്ക്കാനിഷ്ടമുള്ള ഒരു പുസ്തകമെടുത്ത് ബാറിന്റെ കോലായിലെ കസേരയിലിരുന്നു വായിച്ച് രസിയ്ക്കും. |
നിങ്ങളുടേ കൈയിൽ ഒരു button ഉണ്ട്. അതമർത്തിയാൽ താഴെ പറയുന്ന ഒരു കാര്യം സംഭവിക്കും. നിങ്ങൾ ഏതമർത്തും. ? എന്തുകൊണ്ടു?
| തീർച്ചയായും മൂന്നാമത്തെ ബട്ടൺ. |
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | എഴുതുന്നത് നല്ലതാണു.പക്ഷേ ഓരോ ഓർമ്മക്കുറിപ്പുകളിലും എന്തെങ്കിലും ഒരു ജീവിത സത്യം അടങ്ങിയിരിയ്ക്കണം.അല്ലാത്ത ഓർമ്മക്കുറിപ്പുകൾ എഴുതരുത്.ബഷീറിന്റെ കഥകൾ മുഴുവൻ സ്വന്തം ജീവിതത്തിലെ സംഭവങ്ങളാണ്.എന്നാൽ അവയെല്ലാം സാഹിത്യമായത് ഓരോന്നിലും നാം കാണാത്ത എന്തെങ്കിലും സത്യം ഒളിഞ്ഞിരിയ്ക്കുന്നത് കൊണ്ടാണ്.ബ്ലോഗിൽ വെറുതെ ഒരു രസത്തിനു വേണ്ടി മാത്രമാണു എഴുതുന്നതെങ്കിൽ പിന്നെ ഇക്കാര്യങ്ങളൊന്നും ബാധകമല്ല. ( ഇതു പറഞ്ഞതിനു എല്ലാവരും കൂടി എന്നെ കൊല്ലുമോ?) |
Monday, 16 March 2009
13 - സുനിൽ കൃഷ്ണൻ(Sunil Krishnan)
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
എന്റെ ഉത്തരം : രാജീവ് ചേലനാട്ട്.
ReplyDeleteഎന്റെ ഉത്തരം : രാജീവ് ചേലനാട്ട്.
ReplyDeleteTracking...
ReplyDeletemy answer is :rajeev chelnatt
ReplyDeleteരാജീവ് ചേലനാട്ട് ആകാന്‍ സാദ്ധ്യത ഉണ്ട്. പക്ഷേ എന്‍റെ വോട്ട് ഇ. എ. ജബ്ബാര്‍ മാഷിന്.
ReplyDeleteഎന്‍റെ ഉത്തരം - ഖുര്‍ ആന്‍, യുക്തിവാദം, സ്നേഹസംവാദം എന്ന ബ്ലോഗുകളുടെ ഉടമയായ ഇ. എ. ജബ്ബാര്‍
രാജീവ് ചേലനാട്ട് ഇഞ്ചിപ്പെണ്ണ് എന്ന ഉത്തരം പറയാന്‍ സാദ്ധ്യത ഇല്ലാത്തതിനാല്‍ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി ആയേക്കുമെന്ന് തോന്നുന്നു.
ReplyDeleteഎന്റെ ഉത്തരം: കൃഷ്‌ണ.തൃഷ്‌ണ
ReplyDeleteഎന്റെ ഉത്തരം : പി. ശിവപ്രസാദ് / മൈനാഗന്‍
ReplyDeleteഊഹമാണ് ::)
കൈപ്പള്ളി അണ്ണന്റെ ഈ "ഠണ്‍ കണക്കിനു ഭണ്‍" ഗോമ്പറ്റീഷന്‍ ക്ലച്ച് പിടിച്ച ലക്ഷണമുണ്ട്.
ReplyDeleteഒരു വഴിക്ക് പോകുന്നതല്ലേ ചുമ്മാ കിടക്കട്ട്
എന്റെ ഉത്തരം: സുനില്‍ കൃഷ്ണന്‍
എന്റെ ഉത്തരം : സുനിൽ കൃഷ്ണൻ
ReplyDeleteഉത്തരങ്ങള്‍ എഴുതിയതാരായാലും അതൊരു ബുദ്ധിജീവിതന്നെയാണ്! ശൊ... ഈ ഓര്‍മ്മക്കുറിപ്പിസ്റ്റുകളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഒരു പാടായിപ്പോയല്ലോ എന്റെ ഇന്റര്‍വ്യൂവറേ :-) സ്മൈലി ഇട്ടു..
ReplyDeleteഎന്റെ ഉത്തരം: രാജീവ് ചേലനാട്ട്
പാളം പാളം
ReplyDeleteഎന്റെ ഉത്തരം : രാജീവ് ചേലനാട്ട്
ReplyDeleteഗുപ്‌തന്റെ വാലിൽ പിടിച്ച്
ReplyDeleteഎന്റെ ഉത്തരം - പി. ശിവപ്രസാദ് / മൈനാഗന്‍
http://www.blogger.com/profile/08486525440678573282
പലകാര്യങ്ങളിലും നല്ല യോജിപ്പുണ്ട്.
പി. ശിവപ്രസാദ്
ReplyDeleteപി. ശിവപ്രസാദ് / മൈനാഗന്‍
ReplyDeleteഎന്റെ ഉത്തരം ഊഹമൊന്നുമല്ല. ശരിക്കും ഒരു കോപ്പി പേസ്റ്റ് തന്നെയാണ്. ;)
ReplyDeleteആഷ, ഗുപ്തന്റെ വാലില്‍ തൂങ്ങി എന്നു പറയുമ്പോള്‍ ഗുപ്തനു വാലുണ്ടോ? ;)
അപ്പോള്‍ അഞ്ചു രാജീവ് ചേലനാട്ടും നാലും മൈനാഗനും. നിയമാവലി അനുസരിച്ച് നാലു ശരിയുത്തരം വന്നുകഴിഞ്ഞാല്‍ കൈപ്പള്ളി ഉത്തരം പ്രഖ്യാപിക്കേണ്ടതാണ്. അപ്പോ ഇതുരണ്ടും ശരിയുത്തരമല്ല എന്നു സാറം :-( പിന്നാരാണപ്പാ !
ReplyDeleteരാജീവ് ചേലനാട്ട് അല്ല. ചേലനാട്ട് അടുത്തിട്ട് പോസ്റ്റുകള്‍ “ബൂലോകത്ത് ഉള്ള ഭൂരിപക്ഷവും ജനിയ്ക്കുന്നതിനു മുൻപ് നടന്ന ഒരു സംഭവത്തെക്കുറിച്ച് ഞാനറിഞ്ഞ ചില കാര്യങ്ങൾ എന്റെ സുഹൃത്തുക്കളെ ഒന്നു പരിചയപ്പെടുത്താൻ“ ഉള്ളതല്ല. ഇതേ കാരണം കൊണ്ടു തന്നെ മൈനാഗനുമല്ല.
ReplyDeleteഈ ഉത്തരങ്ങൾ എഴുതിയ ആൾ ആരായാലും അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നുന്നു.
ReplyDeleteഇത്രയും യുക്തിസഹങ്ങളായ മറുപടികൾ ഈ മത്സരത്തിൽ ഇതിനു മുൻപ് കണ്ടിട്ടില്ല
ആളെ ഗസ്സ് ചെയ്യാൻ പറ്റുന്നില്ല
My answer:Mynagan
ReplyDeleteഞാനെന്റെ ഉത്തരം മാറ്റുന്നു !
ReplyDeleteഎന്റെ ഉത്തരം : വക്കാരിമഷ്ടാ
എന്റെ ഉത്തരം മുട്ടി
ReplyDeleteഎന്റെ ഉത്തരം : കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി
ReplyDeleteഎന്റെ ഉത്തരം : കൈതമുള്ള് (Shashi Chirayil)
ReplyDeleteവിശ്വപ്രഭ
ReplyDeleteLast post: Vimochanasamaram
ReplyDeleteDinner guest: ചെഗുവേര’
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ il Basheerine patti paranjathinaal
ithilum pinaraayi veliyam ennoke parayaan patathirikkunnathinaal :)
എന്റെ ഉത്തരം: സുനില്‍ കൃഷ്ണന്‍( kaaNamarayatthu blog)
Track
ReplyDeleteഉത്തരം : സുനില്‍ കൃഷ്ണന്‍
ReplyDeletehttp://www.blogger.com/profile/17198540035955238105
sorry me too changing answer :
ReplyDeleteഉത്തരം : സുനില്‍ കൃഷ്ണന്‍
http://www.blogger.com/profile/17198540035955238105
കെ.പി സുകുമാരന്‍ അഞ്ചരക്കണ്ടി
ReplyDeleteസുനില്‍ കൃഷ്ണന്‍
ReplyDeleteഎന്റെ ഉത്തരം : വിശ്വപ്രഭ
ReplyDeleteഉത്തരം : സുനില്‍ കൃഷ്ണന്‍
ReplyDeletehttp://www.blogger.com/profile/17198540035955238105
ഇന്നു ഓണ്‍ ചെയ്യാന്‍ താമസിച്ചു പോയി..
എന്റെ ഉത്തരം: ചിത്രകാരന്‍
ReplyDeleteസുനിൽ കൃഷ്ണനിലേക്ക് ഉത്തരം മാറ്റാൻ മുട്ടീട്ടു വയ്യ.
ReplyDeleteഎനിക്കും ഈ ഉത്തരങ്ങൾ എഴുതിയ ആളോടു ബഹുമാനം. :)
മൈനാഗനും സുനിൽകൃഷ്ണും രണ്ടും സാധ്യതകളാണ്. എങ്കിലും സുനിൽകൃഷ്ണനാണോ എന്നു കൂടുതൽ സന്ദേഹമിപ്പോ.
എന്തായാലും ഉത്തരം മാറ്റുന്നില്ല. ഇനി കിട്ടാൻ വല്ലതും ബാക്കിയുണ്ടാവുമോ?
കുമാറേ/രേട്ടാ, ഗുപ്‌തനു വാലുണ്ടോയെന്നൊക്കെ എന്നൊടു ചോദിക്കാൻ കുമാറേട്ടനെന്താ കൊമ്പുണ്ടോ? ;)
പണ്ട് പിന്മൊഴി നോക്കിയിരിക്കുന്നതുപോലെ ഒരു രസം! (അഡിക്ഷനും).
ReplyDeleteഗോമ്പറ്റീഷന്‍ നിയമങ്ങള്‍ക്ക് അനുസരണമാവുമോ എന്നറിയില്ല, എങ്കിലും ഉത്തരം പറയുന്നവര്‍ അവരവരവുടെ Reasoning എന്തൊക്കെ എന്നുകൂടി പറഞ്ഞിരുന്നെങ്കില്‍ നല്ല രസമായേനേ.
ഹൗ ആരായാലും സമ്മതിക്കണം.. എന്നാ അലക്കാ
ReplyDeleteഎന്റെ ഉത്തരം "ആല്‍ബേര്‍ പരമു"
(കാമൂന്റെ അനിയനാ)
This comment has been removed by the author.
ReplyDeleteഡിങ്കന്റെ കാര്യം പോക്കാ
ReplyDeleteപോയി നിയമാവലി വായിക്കൂ ഡിങ്കാ:)
അപ്പുവേട്ടാ അത്തരം ആശയങ്ങളൊന്നും മുന്നോട്ട് വയ്ക്കരുത്, അല്ലെങ്കില്‍ തന്നെ കൈപ്പണ്ണന്‍ നിയമാവലികള്‍ ഡെയ്‌ലി എന്ന പോലെ മാറ്റിക്കൊണ്ടിരിയ്ക്കുകയാണ്. ഇതൂടെ കൂട്ടത്തീ ചേര്‍ത്താ കെകെപിപി ടീമായ ഞാനെന്ത് ചെയ്യും?
ReplyDeleteചേലനാട്ടല്ല , മൈനാഗനല്ല്ല, സൂരജല്ല, ജബ്ബാര്‍ മാഷല്ല ( അടുത്തിട്ട പോസ്റ്റിന്റെ ക്ലൂ ).സി കെ ബാബു പോയി പിന്നെ സുനില്‍ കൃഷ്ണന്‍ തന്നെ
ReplyDeleteനിയമം : “10 പേരു് ശരി ഉത്തരം പറഞ്ഞാൽ ശരി ഉത്തരം വെളിപ്പെടുത്തി മത്സരം അവസാനിക്കും“ എന്നാണ്. ഞാന്‍ ആദ്യം എഴുതിയത് തെറ്റ്.
ReplyDeleteആറ് സുനില്‍ കൃഷണന്‍ ആയതേയുള്ളൂ !
എന്നാ പിന്നെ ഇപ്പം ഏഴാക്കി തരാം.
ReplyDeleteഞാൻ മറുകണ്ടം ചാടി.
എന്റെ ഉത്തരം - സുനിൽകൃഷ്ണൻ
എന്റെ ഉത്തരം - സുനിൽകൃഷ്ണൻ
ReplyDeletehttp://www.blogger.com/profile/17198540035955238105
(ആ വിമോചനസമരം പോസ്റ്റ് കണ്ടു... എല്ലാരും പറയുന്ന പോലെ തന്നെ ഞാനും തട്ടുന്നു അല്ല, സത്യത്തില്‍ ഇതാരാ കക്ഷി?)
അതാരാന്ന് സുമേഷിനിതുവരെ മനസ്സിലായില്ലേ?
ReplyDeleteഅതാണു സുനിൽകൃഷ്ണൻ.
എന്നാല്‍ ഞാന്‍ പത്താക്കി-
ReplyDelete9- സുനില്‍ കൃഷ്ണന്‍
10- സുനില്‍ കൃഷ്ണന്‍
കുളു വരുന്നതുവരെ കാത്തിരിക്കാം..
ReplyDeleteഎന്റെ ഉത്തരം: “കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി“
ReplyDelete(കൂടുതല്‍ സാധ്യത മറ്റു പലര്‍ക്കുമാണെന്നറിയാം...
എന്നാലും ഈ ഏറുകൊണ്ടാല്‍ കിട്ടുന്ന പോയിന്റിന്റെ കാര്യമോര്‍ത്തപ്പോ.. :)
അത്യാഗ്രഹം അത്യാഗ്രഹം... )
ഒരിക്കല്‍ രാജുമോന്‍ പറഞ്ഞതുപോലെ ഇതു സുനില്‍ക്രിഷ്ണന്റെ നമ്പരുകളല്ലെ? സുനില്‍-l080671..
ReplyDeleteഎന്റെ ഉത്തരം സുനില്‍ക്രിഷ്ണന്‍..
മാര്‍ക്ക് തരാന്‍ കൈപ്പള്ളിയുടെ പെട്ടിയില്‍ ഇനി വല്ല ഓട്ടമുക്കാലും ഉണ്ടാവൊ ആവൊ?
വിമോചന സമരം പോസ്റ്റ് ഇപ്പോള്‍ പ്രിയംവദ ഉത്തരം പറഞ്ഞ ശേഷമാണ് വായിച്ചത്. ആ ബ്ലോഗ് ഇനി സ്ഥിരമായി നോക്കാം. ഗോംബീശന്‍ സീരീസ് കൊണ്ട് ഇതൊക്കെ തന്നെയല്ലേ ഒരു ഗുണം.
ReplyDeleteപത്ത് സുനില്‍ കൃഷ്ണന്‍!
ReplyDeleteഇനി കൈപ്പള്ളി വരുമോന്ന് നോക്കാം. ഇല്ലെങ്കില്‍ സുനില്‍ കൃഷ്ണനും ഔട്ട്...
മറ്റൊരു നിയമം ഉണ്ട് കൂട്ടരെ “ഉത്തരം വന്നാലും ഇല്ലേലും 24 മണിക്കൂറില്‍ മത്സരം അവസാനിക്കും” അതാവാന്‍ ഇനി നാലു മണിക്കൂറും കൂടിയേ ഉള്ളൂ..
ശിശൂ, ഇപ്പോ നിയമങ്ങൾ കുറെയൊക്കെ മാറി ശരിയുത്തരം പറയുന്നവർക്കെല്ലാം 2 പോയിന്റ് കിട്ടും.
ReplyDeleteഞാൻ ഇപ്പോ പുതുക്കിയ നിയമം വായിച്ചതേയുള്ളൂ.
അപ്പുവേ കണക്ക് തെറ്റിയല്ലോ... ഇന്നലെ രാത്രി ഒരു മണിക്കാ ഈ പോസ്റ്റ് ഇട്ടത്... പന്ത്രണ്ട് മണിക്കൂര്‍ ആയിട്ടില്ല... പിന്നല്ലേ ഇരുപത്തിനാല്‍...
ReplyDeleteഇനിയിപ്പൊ ഇത് രാജീവ് ചേലനാട്ട് അല്ലെങ്കില്‍ തന്നെ ഉത്തരം തെറ്റുന്നില്ല, ചോദ്യമേ തെറ്റുന്നുള്ളൂ
ReplyDeleteരാജീവിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇടാതിരുന്നത് എന്തുകൊണ്ടെന്നതിന്റെ മറുപടി അഞ്ചലും കൈപ്പള്ളിയും സിദ്ധാരത്ഥനും പറയേണ്ടി വരും :)
വടിയെടുക്കണ്ട ഒന്നു വിരട്ടി വിട്ടാല്‍ മതി ഞാന്‍ നന്നായിക്കോളാം:):)
എന്റെ ഉത്തരം: സുനില്‍ കൃഷ്ണന്‍
ReplyDeleteആഷ, അതേയൊ..ഞാന്‍ ഇപ്പോഴെ ഓഫടിച്ചൂന്നും പറഞ്ഞ് കൈപ്പള്ളിക്ക് കടക്കാരനാ.ഇനിയിപ്പൊ രണ്ട് മാര്‍ക്ക് കിട്ടിയാലും അങ്ങേര്‍ക്ക് പിന്നേ അങ്ങോട്ട് കൊടുക്കേണ്ടിവരും..പെറ്റിയായിട്ട്. അതിട്ടൂ ഇതിട്ടൂന്നും പറഞ്ഞ്.
ReplyDeleteകൈപ്പള്ളീീീീീീീീീീീീീീ
ReplyDeleteഇവിടെ എത്താന്‍ ലേറ്റായി. :(
ReplyDeleteസുനില്‍ കൃഷ്ണനാണെങ്കില്‍ ഇനി വിളിച്ച് കൂവിയിട്ടും ഒരു കാര്യവുമില്ല.. മാര്‍ക്കെല്ലാം തീര്‍ന്നില്ലേ.. അടുത്ത മത്സരത്തില്‍ ട്രൈ ചെയ്യാം...
അല്ല, ഇതാരാ, ശിശുവോ..! ഇയാള്‍ ഇതെവിടായിരുന്നു ഇത്രയും വര്‍ഷങ്ങള്‍? :) പണ്ട് ശിശുവായിരുന്നപ്പോ കണ്ടതാ .. ഇപ്പോ വളര്‍ന്ന് വല്യ ആളായിട്ടുണ്ടാവും ല്ലേ? വീണ്ടും കണ്ടതില്‍ സന്തോഷം... :)
(ട്രാക്കിങ്ങ്...)
ചോദ്യം : പ്രവാസ ജീവിതത്തില്‍ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ?
ReplyDeleteഉത്തരം : എന്റെ നാടും എന്റെ മണ്ണും.
പ്രവാസം അനുഭവിയ്ക്കുന്നവര്‍ക്കല്ലേ ഇങ്ങിനെയൊരു ഉത്തരം എഴുതാന്‍ കഴിയുള്ളു.
പിന്നെ ഉത്തരങ്ങളിലെല്ലാം മുഴങ്ങി കേള്‍ക്കുന്ന ഇടതു ചിന്താധാര...
അദ്ധ്യാപകനാകാനുള്ള ആഗ്രഹം മനസ്സില്‍ സൂക്ഷിയ്ക്കുന്ന ഒരാള്‍.
കള്ള് ഷാപ്പില്‍ പോലും പുസ്തകത്തെ പൂജിയ്ക്കാന്‍ മനസ്സുള്ള ഒരാള്‍.
ആറ്റികുറുക്കിയ വാക്കുകളില്‍ സ്പഷ്ടമായ ഉത്തരങ്ങള്‍.
കേഡര്‍ പാര്‍ട്ടികളിലെ റിപ്പോര്‍ട്ടിങ്ങ് പോലെ വസ്തുനിഷ്ടവും കാര്യമാത്ര പ്രസക്തവുമായ വരികള്‍...
നേരേ ചെന്നു നില്‍ക്കുന്നത് രാജീവ് ചേലനാട്ടില്‍ അല്ലേ?
ജബ്ബാര്‍ മാഷ്
ReplyDeleteകെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
കൃഷ്ണ തൃഷ്ണ
ശിവപ്രസാദ്
സുനില്‍ കൃഷ്ണന്‍
എല്ലാരും സാധ്യതകള്‍ ആണ്. പക്ഷേ പ്രവാസത്തെ കുറിച്ചുള്ള ചോദ്യം വരുന്നിടത്ത് ഇവരുടെ ഉത്തരം എങ്ങിനെ ആയിരിന്നിരിയ്ക്കും?
ഗള്‍ഫിലോ അമേരിക്കയിലോ മാത്രമെ പ്രവാസം സാധ്യമാവുകയുള്ളോ അഞ്ചലേ....
ReplyDeleteഇന്ത്യയ്ക്കു വെളിയില്‍ ജീവിയ്ക്കുന്നതു മാത്രമാണോ പ്രവാസം? ചെന്നൈ, മുംബൈ ഒന്നും ആ ഗണത്തില്‍ പെടില്ലെന്നുണ്ടോ അഞ്ചല്‍ ഭായ്?
ReplyDeleteഅനില്‍ശ്രീ,
ReplyDeleteഹഹ.. ഗൊട് കൈ!!
ക്വിസ്സ് മാഷിനോട്,
ReplyDeleteപുതിയ അവതരണം കൊള്ളാം. അഭിനന്ദനംസ്. ഉത്തരങ്ങള്‍ ഇറ്റാലിക്സില്‍ വേണമെന്നുണ്ടോ? വായിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
ഉത്തരം UAE 11:00AM
ReplyDelete"ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി?"
ReplyDelete"ഇന്നിപ്പോൾ ബൂലോകത്ത് ഉള്ള ഭൂരിപക്ഷവും ജനിയ്ക്കുന്നതിനു മുൻപ് നടന്ന ഒരു സംഭവത്തെക്കുറിച്ച് ഞാനറിഞ്ഞ ചില കാര്യങ്ങൾ എന്റെ സുഹൃത്തുക്കളെ ഒന്നു പരിചയപ്പെടുത്താൻ"
അഞ്ചല്‍ക്കാരാ, അദ്ദേഹത്തിന്റെ അവസാന പോസ്റ്റ് ‘അന്താരാഷ്ട്രാ വനിതാ ദിന'വുമായി ബന്ധപ്പെട്ടതല്ലേ? അതുകൊണ്ടുതന്നെ രാജീവ് ചേലനാട്ട് അല്ല. (എന്നാ തോന്നുന്നത്...)
സുമേഷേ,,,, ഇന്നാ പിടിച്ചോ.... കൈ
ReplyDeleteഅനില്‍ശ്രീയുടെ ചോദ്യം പ്രസക്തം.
ReplyDeleteപക്ഷേ പ്രവാസത്തിന്റെ ഏറ്റവും തീഷ്ണമാര്‍ന്ന മുഖം അല്ലെങ്കില്‍ നഷ്ടപ്പെടലുകള്‍ ഏറ്റവും കൂടുതല്‍ അനുഭവിയ്ക്കുന്നത് ഗള്‍ഫ് പ്രവാസികള്‍ ആയിരിയ്ക്കും എന്ന് പറഞ്ഞാല്‍ അനില്‍ശ്രീയ്ക്ക് നിഷേധിയ്ക്കാന്‍ കഴിയുമോ?
നഷ്ടപ്പെടലുകളും ഒറ്റപ്പെടലുകളും അനുഭവിച്ച ഒരാള്‍ക്കേ അങ്ങിനെയൊരു ഉത്തരം എഴുതാന്‍ കഴിയുള്ളൂ എന്നേ ഞാന്‍ അര്‍ത്ഥമാക്കിയുള്ളു. അത് എന്റെ അനുമാനമാണ്. ശരിയാകണം എന്നില്ലല്ലോ സര്‍.
കൃഷ്ണ തൃഷ്ണ ആയിരുന്നെങ്കില്‍ ബൂലോകത്തുള്ള "എല്ലാവരും" ജനിക്കുന്നതിന് മുമ്പുള്ള എന്ന് എഴുതുമായിരുന്നു... :)
ReplyDeleteഅഭിലാഷം:) ഞാന്‍ ഇവിടെയൊക്കെത്തന്നെയുണ്ടല്ലൊ മാഷെ, എങ്ങും പോയിട്ടില്ല. ഇടക്ക് ഒരുവര്‍ഷം ഒന്നു ലീവെടുത്തിരുന്നു. വളരുന്നില്ല മാഷെ, ഇപ്പോഴും ശിശുതന്നെ, വളര്‍ന്നെങ്കില്‍ പേരിടീല്‍ നടന്നേനെയല്ലൊ? വളരുമെന്നതൊരു അഭിലാഷം മാത്രമല്ലെ ഗുരൊ..ഹിഹി..ഈശ്വരാ പെറ്റികൂടുമല്ലൊ..
ReplyDeleteഅനില്‍ശ്രീ,
ReplyDeleteഅതു കൈയ്യായിരുന്നില്ല.. കൈപ്പള്ളിയായിരുന്നു!!!
(മത്സരഫലം എന്ന കന്റുമായി ഇടയില്‍ കേറി വന്നു)
പിന്നെ അനുമാനങ്ങള്‍ ആണ് ഈ സീരീസിനെ സജീവമാക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നതും. ഉത്തരം മാത്രം പറയുന്നതിനേക്കാള്‍ ആ ഉത്തരത്തിലേയ്ക്കു എത്തിച്ചേര്‍ന്ന വഴികള്‍ കൂടി ഏറ്റവും കുറഞ്ഞത് ഒരു വരിയിലെങ്കിലും എഴുതാന്‍ നിര്‍ദ്ദേശിച്ചാല്‍ അത് കൂടുതല്‍ ആസ്വോദ്യമാക്കും എന്നും കരുതുന്നു.
ReplyDeleteറിസഷനും ഡിപ്രഷനുമല്ലേ? നമ്മുക്ക് വെറുതേ അനുമാനിയ്ക്കാം എന്നേ..
ട്രാക്കിങ്ങ്....
ReplyDeleteഎന്റെ ഉത്തരം : രാജീവ് ചേലനാട്ട്.
തേങ്ങ ചിരകിയതും വാഴയിലയിലും എന്തിന് പുളിഞ്ചിയും ചമന്തിപ്പൊടിയും വരെ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ട് ഇവിടെ. പക്ഷെ ഇതിലും നാടുമായി അകന്നാണ് മുമ്പെയിലും ദെല്‍ഹിയില്‍മൊക്കെ മലയാക്കികള്‍ കഴിയുന്നത് :)
ReplyDeleteട്രാക്റ്റര്‍ എഞ്ചിന്‍ നേരത്തെ ഓണ്‍ ആയില്ല :(
ReplyDeleteഇതെന്നാ വല്യമ്മായി ഈ “മലയാക്കികള്‍”.
ReplyDeleteതിരിഞ്ഞ് കടിയ്ക്കുന്നത് വല്ലതുമാണോ?
sorry for the typo
ReplyDeleteഎന്റെ നാടും നാട്ടാരും എനിയ്ക്കു നഷ്ടപ്പെട്ടു എന്ന പ്രയോഗം തൃശൂരു നിന്ന് തിരുവനന്തപുരത്ത് പോയി ജോലി ചെയ്യുന്ന ആള്‍ക്കു പോലും പറഞ്ഞൂടെ?
ReplyDeleteഅഞ്ചലേ അനില്‍ ശ്രീ നിഷേധിച്ചാലും ഇല്ലേലും ഞാന്‍ നിഷേധിച്ചിരിക്കുന്നു, സംവാദത്തിനുണ്ടോ?
ReplyDeleteഞാന്‍ എഴുതാന്‍ തുടങ്ങീയത് അനില്‍ ശ്രീ പറഞ്ഞു.. പ്രവാസി എന്ന വാക്ക് ഗള്‍ഫ്കാര് ഹോള്‍സെയില്‍ ആയി എടുത്തിരീക്കുകയാണെന്ന് പണ്ട് എന്നോട് പറഞ്ഞത് സുമേഷ് ചന്ദ്രനാണ്! അഞ്ചലേ, പ്രവാസി എന്നു വച്ചാല്‍ പ്രവാസി തന്നെ. പന്തളത്തുകാരനായ ഞാന്‍ കണ്ണൂരു പോയി ജീവിച്ചാലും പ്രവാസിതന്നെ...
ReplyDeleteഎന്തായാലും കൈപ്പള്ളിവന്നു...
ഒരുകാര്യം ഉറപ്പായി.. സുനില്‍ കൃഷ്ണനല്ല എന്ന്.. പതിനൊന്നായില്ലേ സുനില്‍സ്
അഞ്ചലേ..അത് മല ജാക്കിവെച്ച് തുരന്ന് കടന്നുപോയവര്‍.. അതായത് കേരളംവിട്ടുപോയവര്‍, മലജാക്കികള്‍ ലോപിച്ചുണ്ടായതാണത്രെ മലയാളികള്‍..വല്യമ്മായി അതുദ്ദേശിച്ചുകാണും..ഹിഹി
ReplyDeleteതാങ്ക്യൂ വല്യമ്മായി,ആ ലിസ്റ്റ് ഇത്തിരീം കൂടെ വലുതാക്കാമായിരുന്നു എന്നാലും വേണ്ടില്ല
ReplyDeleteകണ്‍ഗ്രാറ്റ്സ്! യൂ സഡ് ഇറ്റ്:)
ഇല്ല സാജാ.
ReplyDeleteനാലുപേര്‍ ഒരേ അഭിപ്രായം പറഞ്ഞാല്‍ അത് അനുസരിയ്ക്കണം എന്നാ ഗോമ്പറ്റീഷന്‍ പീനല്‍ കോഡ്. അതു കൊണ്ട് പ്രവാസത്തെ കുറിച്ചുള്ള എന്റെ വാക്കുകള്‍ ഞാന്‍ ഇതിനാല്‍ പിന്‍വലിയ്ക്കുന്നു.
ഈ പ്രവാസ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്വന്തം പേരിലും സ്വന്തക്കാരുടെ പേരിലും നന്ദി രേഖപ്പെടുത്തുന്നു.
ജയ്....ഹോ!
സത്യം പറഞ്ഞാല്‍ വല്യമ്മായി സൂചിപ്പിച്ചപ്പോഴാണ് അത് ഓര്‍ത്തത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയാല്‍ അഞ്ചലിലെ ഏതോ പലചരക്കു കടയില്‍ കയറിയ പോലെയാ തോന്നുക.
ReplyDeleteഅഞ്ചൽക്കാരാ, ഞങ്ങൾ മറുനാടൻമലയാളികളും പ്രവാസികൾ തന്നെയല്ലേ. പ്രവാസത്തിന്റെ തീക്ഷ്ണമായ മുഖങ്ങൾ എന്നു പറയുമ്പോൾ ഗൾഫിൽ നല്ല ശമ്പളത്തിലും സൗകര്യത്തിലും കഴിയുന്നവരെ പ്രവാസി എന്ന വിശേഷണത്തിൽ നിന്നും ഒഴിവാക്കേണ്ടി വരുമല്ലോ.
ReplyDeleteസിന്ദാബാദ് സിന്ദാബാദ്!
nardnahc hsemus നേതാവേ ധീരതയോടെ നയിച്ചോളൂ...
ലച്ചം ലച്ചം പിന്നാലെ...
ഞങ്ങളേയും പ്രവാസികളായി അംഗീകരിക്കണം.
പിറന്ന നാട് വിട്ടു നിൽക്കുന്ന എല്ലാവരും ഒരുഅർത്ഥത്തിൽ പ്രവാസികൾ തന്നെയെന്നു തോന്നുന്നു.
കൈപ്പള്ളീ ഉത്തരം ഇനിയും താമസിപ്പിക്കണോ? 11 മണി എന്നു പറയുമ്പോള്‍ ഇവിടെ 3 എ.എം. നാളെ ഓഫീസുണ്ട് കൈപ്പള്ളീ.
ReplyDeleteഅഞ്ചല്‍ക്കാരന്റെ അഭിപ്രായത്തോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഗള്‍ഫുകാരേക്കാള്‍ തീഷ്ണമായ അനുഭവങ്ങള്‍ ഉള്ളവര്‍ ഇന്‍ഡ്യയിലെ പ്രവാസികള്‍ തന്നെയാണെന്ന് എനിക്കു തോന്നുന്നു. ബോംബേയിലും കല്‍ക്കട്ടയിലും മറ്റും ഉള്ള തുച്ഛ വരുമാനക്കാരായ പ്രവാസികളെപ്പറ്റി അറിയാതാണോ ഗള്‍ഫിലെ തീഷ്ണതയെപ്പറ്റി അഞ്ചല്‍ പറയുന്നത്?
അതെ അതെ. “ലച്ചം ലച്ചം പിന്നാലെ...“
ReplyDeleteഎന്തൊരു അച്ചര-സ്‌പുരടത!
:)
അഞ്ചലിന്റെ പിന്നീടുള്ള കമന്റ് കണ്ടിരുന്നു. എന്നലും റ്റൈപ്പുചെയ്തത് പോട്ടെ എന്നു വിചരിച്ചിട്ടു.
ReplyDelete:)
അവസാന പാത മത്സരത്തില്‍ ഉള്‍പ്പെട്ടവര്‍.
ReplyDelete1. രാജീവ് ചേലനാട്ട്
2. ശിവപ്രസാദ് (മൈനാഗന്‍)
3. സുനില്‍ കൃഷ്ണന്‍
4. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി.
ഫലപ്രഖ്യാപനം നിമിഷങ്ങള്‍ക്കുള്ളില്‍..
ഗള്‍ഫില്‍ പണിയെടുക്കുന്ന എല്ലാവരേയും “ ഗൾഫിൽ നല്ല ശമ്പളത്തിലും സൗകര്യത്തിലും കഴിയുന്നവരെ പ്രവാസി എന്ന വിശേഷണത്തിൽ നിന്നും ഒഴിവാക്കേണ്ടി വരുമല്ലോ“ ഇങ്ങനെ ജനറലൈസ് ചെയ്യാതെ ആഷേ..
ReplyDeleteനാട്ടിലെ ദിവസകൂലിപ്പണിക്കാരെക്കാള്‍ കുറഞ്ഞ വേതനത്തില്‍ പണീയെടുക്കുന്നവരാണ് ഭൂരിഭാഗം വരുന്ന ഗള്‍ഫ് പ്രവാസികളും.
അയ്യോ അപ്പൂ ഞാൻ ജനറലൈസ് ചെയ്‌തു പറഞ്ഞതല്ല. ഞാനുദ്ദേശിച്ചത് ഗൾഫിൽ തന്നെ പലതരം ജീവിതസാഹചര്യങ്ങളുള്ളവരില്ലേ അതിൽ മേലേതട്ടിലേ ആളുകളെ അവർക്ക് കഷ്ടപ്പാടില്ലായെന്നു വെച്ച് പ്രവാസി എന്ന പേരിൽ നിന്നും ഒഴിവാക്കുമോ എന്നായിരുന്നു.
ReplyDeleteഎഴുതി ഫലിപ്പിക്കാൻ കഴിയാഞ്ഞതിൽ ക്ഷമ.
നിഷേധിക്കുന്നില്ല... പക്ഷേ ചൊദ്യത്തിനുത്തരമല്ലേ ആരായാലും നല്‍കിയിരിക്കുന്നത്. അല്ലാതെ അദ്ദേഹമായിട്ടു പറയുന്നതല്ലല്ലൊ.. പ്രവാസം കൊണ്ട് നഷ്ടപ്പെട്ടതെന്താണ് എന്നാണ് ചോദ്യം..
ReplyDeleteപാവം പാഞ്ചാലി 3 മണിക്ക് എഴുന്നേറ്റ് കുത്തിയിരിക്കയാണോ? :)
ReplyDeleteഇനിയിവിടെ ചുറ്റികറങ്ങിയാൽ പാചകമുഹൂർത്തം തെറ്റും അപ്പോ ബൈ ബൈ.
ഒരു സിനിമാ കണ്ടുകഴിഞ്ഞ് ഉറങ്ങുന്നതിനു മുന്‍പ് ഒന്നു ഇ മെയില്‍ ഒന്നു തുറന്നു നോക്കിയതാ ആഷേ!
ReplyDeleteകൈപ്പള്ളിയേ പൂയ്, ആന്‍സെര്‍ പറയോ:)
ReplyDeleteപോയന്റൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല
ReplyDeleteഇത് സുനിൽ കൃഷ്ണൻ തന്നെ
വിമോചന സമരത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനം ഞാൻ വായിച്ചിരുന്നു
ഏതായാലും ഇപ്രാവശ്യത്തെ ഉത്തരങ്ങള്‍ എനിക്ക് ഇഷ്ടമായി.. ആളാരാണെന്ന് ചുമ്മാ കറക്കി കുത്തുന്നില്ലല്ലോ.. എല്ലാവരും ഉത്തരങ്ങള്‍ വായിച്ച് ഓരോ അനുമാനങ്ങളില്‍ എത്തിയിട്ടാണ് ഉത്തരം പറഞ്ഞിരിക്കുന്നത്.. ഇങ്ങനെ വേണം..
ReplyDeleteപോയിന്റെ പോകട്ടെ സമാധാനമായി നൂറടിച്ചു:)
ReplyDeleteചുമ്മാ ട്രാക്കിങ്ങിനു വേണ്ടി ഒരുത്തരം
ReplyDeleteമാരീചന്‍
തഥാഗതാ.. താങ്കളേയും ഞാന്‍ സംശയിച്ചിരുന്നു... അവസാന പോസ്റ്റ് ഒന്നു കൂടി നോക്കിയിരുന്നു. പക്ഷേ യോജിച്ചു പോയില്ല...
ReplyDeleteമത്സരം തീരാറായപ്പോഴാണോ ട്രാക്ടറും കൊണ്ടു വരുന്നതു സിജൂ?
ReplyDeleteങേഹ് ഞാനിതു വരെ പോയില്ലേ?
ഹഹഹ ആഷേ , പാചകമുഹുര്‍ത്തം തെറ്റിക്കണ്ടാ.ധൈര്യായി പൊയ്ക്കൊളൂ. ഉത്തരം വരുമ്പൊ ഞങ്ങളതങ്ങു മെയില്‍ ചെയ്തെക്കാം .
ReplyDeleteഓ... മെയില്‍ ചെയ്താല്‍ അത് നേരെ അടുക്കളയിലേക്കാണോ പോവുക??
ReplyDeleteഫീമെയില്‍ അടുക്കളയിലാണെങ്കില്‍ മെയിലും അടുക്കളയിലോട്ടു പോകും
ReplyDeleteമെയില്‍ അടുക്കളയില്‍ ആയതിനാലാണ്‍ ഫീമയില്‍ അടുക്കളയിലേക്ക് പോയതെങ്കിലോ?
ReplyDeleteഏതു മയിലാണെങ്കിലും എനിയ്ക്കൊരു പീലി തരണേ..
ReplyDelete:)
അല്ല ... ഇങ്ങേര്‍ക്കിനി എപ്പോഴാണോ പതിനൊന്ന് മണി ആകുന്നത്?...
ReplyDeleteഷാര്‍ജ്ജയില്‍ 11.20 കഴിഞ്ഞില്ലേ കൈപ്പള്ളീ?
ReplyDeleteഅതിരിക്കട്ടെ ദുബായില്‍ ഇപ്പൊ സമയമെന്തായി? കൈപ്പള്ളിയെബ്‌ഡെ?
ReplyDeleteആഷേ,
ReplyDeleteഅടുത്ത മത്സരം തുടങ്ങുമ്പോള്‍ കൈപ്പള്ളി ഇവിടെയൊരു കമന്റിടും. അപ്പോ കമന്റിടുന്ന കൈപ്പള്ളിക്ക് ഒരു മുഴം മുമ്പേ ട്രാക്കിംഗ് :-)
(കൈപ്പള്ളിക്ക് മലയാളത്തിലെ പഴഞ്ചൊല്ലുമൊന്നുമറിയാത്തതു ഭാഗ്യം)
നര്‍ദന ഹ്യുമസ്. ഇത് പീലിയില്ലാത്ത മയിലാ..ഒരു മുട്ട തന്നാമതിയൊ?
ReplyDeleteദുബയില്‍ 11:22 AM
ReplyDeleteന്റെ വാച്ചില്‍: 11:24
ReplyDeleteന്റെ പി.സി.യില്‍: 11:24
ന്റെ മൊബൈലില്‍: 1:25
“താമസമെന്തേ വരുവാന്‍
ഉത്തരമേ.. എന്റെ മുന്നില്‍..“
1:25 അല്ല, 11:25 ഏ.എം
ReplyDelete“എന്നിട്ടും നീ.. വന്നില്ലല്ലോ..
ചോദ്യത്തിന്‍ ഏന്‍സറേ നീ..
എന്നിട്ടും നീ.. വന്നില്ലല്ലോ..“
:)
ആ മൊബൈല്‍ ഒന്നു തരുമോ? കച്ചറയില്‍ കളയാനാ.. മണീ 1.25 ???
ReplyDeleteഅഭിലാഷെ ആ മൊബയില്‍ കളഞ്ഞ്കിട്ടിയതാണൊ? അതില്‍ മാത്രം സമയം തെറ്റാണല്ലൊ?
ReplyDeleteആ പാട്ട് കേട്ട് അഭിലാഷിന്റെ ഓഫീസ് ബില്‍ഡിംഗിന്റെ ഉത്തരം ഇടിഞ്ഞുപൊളിഞ്ഞു തലയില്‍ വീണെങ്കില്‍, സോറി വീഴാതിരുന്നെങ്കില്‍!!!
ReplyDeleteകൈപ്പള്ളി നിയമം മാറ്റി എഴുതിക്കൊണ്ടിരിക്കുകയാണോ? എങ്കില്‍ ഉത്തരം സുനില്‍ കൃഷ്ണനായിരിക്കും..
ReplyDeleteസമ്മതിക്കില്ല..... :-)
ഒരു ഫീമെയിലിന്റെ കൂടെ മെയിലുകള്‍ നടന്ന മണിയടിക്കുകയാണോ?
ReplyDeleteഅപ്പോ എന്താ പറഞ്ഞു വന്നേ... ങാ മണിയെന്തായി?
രാവിലെ എന്റെ google chatൽ കണ്ട ചില emergency ചോദ്യങ്ങൾ
ReplyDelete"Where are the Questions?"
"When i യാം the coming of the പ്osting?"
"I putting questions last week no coming, waiting waiting, waiting, why?"
google chatൽ ചെവല കണ്ടാലും മനസിലാവൂല്ല എന്നു പറഞ്ഞാൽ എന്തരു് ചെയ്യും.
മിക്കവാറും Roll Bus standൽ Sheet വിരിക്കേണ്ടി വരും
ഗൈപ്പള്ളിയുടെ വാച്ച് കുറച്ചു നാള്‍ ചുണ്ണാമ്പിലിട്ടു വെക്കണം. മണി പതിനൊന്നര... മൂപ്പര്‍ക്ക് സമയമായില്ലാ പോലും!!
ReplyDeleteകൈപ്സ് ,
ReplyDeleteഅതൊക്കെ പിന്നെ വായിയ്ക്കാം ന്ന്..
ആദ്യ്ം ഉത്ത്അരം പറ
ഇപ്പോള്‍ ഇവിടെ 3.33 എ എം. ഇനിയും താമസിച്ചാല്‍ ശരിയാവില്ല.
ReplyDelete4:44 ന് പോകാംന്ന്... ബ്ലീസ്..
ReplyDeleteഗള്‍ഫില്‍ 657 എ എം
ReplyDelete(ങ്ങേ? അപ്പൊ അത് റേഡിയോ അല്ലായിരുന്നോ?)
എസ് എസ് എല്‍ സി പരൂഷയുടെ മാര്‍ക്ക് പോലും ഇത്രയും ഡെസ്പായിട്ട് കാത്തിരുന്നിട്ടില്ല, പ്ലീസ് ഷാര്‍ജയിലുള്ള ആരേലും അങ്ങോട്ട് ചെന്നു നോക്കൂ ഇങ്ങേരെന്നാ ചെയ്യുവാണെന്ന്?
ReplyDeleteoh ഉത്തരം, മറന്നു പോയി സ്വാറി.
ReplyDeleteശരി ഉത്തരം:സുനിൽ കൃഷ്ണൻ(Sunil Krishnan)
ങ്ഹ്യാഹഹഹഹഹ
ReplyDeleteആഗ്രഹമുണ്ട് അഭിലാഷേ! പക്ഷേ രാവിലെ ഓഫീസില്‍ താമസിച്ച് ചെന്നാല്‍ അവരും പറയും “തനിക്കു പോകാം” എന്ന്! മാന്ദ്യമല്ലേ മാന്ദ്യം! കൈവിട്ട് കളിക്കാന്‍ പറ്റൂല്ലാ...
ReplyDeleteപൂയ്...എനിക്ക് 2 മാര്‍ക്ക് കിട്ടി..എനിക്ക് 2 മാര്‍ക്ക് കിട്ടി.. പൂയ്
ReplyDeleteസുനില്‍ കൃഷ്ണനു കുത്തിയവരെല്ലാം രക്ഷപ്പെട്ടു. :)
ReplyDeleteകഴിഞ്ഞ മത്സരത്തില്‍ എനിക്ക് 3 പോയിന്റ് കൂടി കിട്ടാനുണ്ട്. അതു തന്നില്ലേല്‍......
-സുല്‍
ഹ ഹ ഇങ്ങേരുടെ ഒരു കാര്യം:)
ReplyDeleteആളെ പേടിപ്പിക്കാതെ ഫോട്ടോ മാറ്റ്, ഫോട്ടോ മാറ്റ്:)
കൈപ്പള്ളിമാഷെ അപ്പോള്‍ പത്തുപേര്‍ ശരിയുത്തരം പറഞ്ഞാല്‍ ഫലപ്രഖ്യാപനം എന്ന നിയമം ഇവിടെ ബാധകമല്ലേ ?
ReplyDeleteഅടുത്ത മത്സരം: UAE 12:00
ReplyDeleteശിശുവിനു കിട്ടിയ 2 മാര്‍ക്ക്, 2 പെറ്റിയടിച്ചു കിട്ടിയ 4 പായിന്റില്‍ മാച്ച് ചെയ്തപ്പോല്‍ ആകെ മൊത്തം ടോട്ടല്‍ -2
ReplyDelete:)
കൈപ്പ്സ് , അമ്മാത്തിരി കഞ്ഞിയില്‍ പാറ്റ ഇടാന്‍ നോക്കണ എല്ലാവരെം ഗൊമ്പെറ്റിഷനീന്നും ജിറ്റാല്‍ക്കീന്നും ബ്ലൊക്‍ക്കുംന്ന് ഒരു നിയമഭേദഗതി കൊണ്ടുവാ.
ReplyDelete(ഒന്നാമതെ സാമ്പതികമാന്ദ്യം .. പോരാത്തതിനു ....)
കൈപ്പ്സ് ഇനി പണി ചെയ്യാന്‍ പോയ്ക്കൊളൂ. പോയിന്റ്സും പെറ്റീം ഞങ്ങള്‍ തന്നെ എഴുതി എടുത്തൊളാം
കിട്ടിയത് 2 പോയത്..ആ, വേള്‍ഡ് ബാങ്കില്‍നിന്നും കടമെടുക്കുന്ന ഭാരതത്തിന്റെ അവസ്ഥപോലാ...
ReplyDeleteനര്‍ദന്‍ സെമ്യുസ് എനിക്ക് കിട്ടിയ പെറ്റി നിനക്ക് തരട്ടെ?
10 പേര്‍ ശരി ഉത്തരം പറഞ്ഞിട്ടും റിസല്‍റ്റ് പറയുന്ന പരിപാടി ദീര്‍ഘിപ്പിയ്ക്കുകയും അതേ സമയം മറ്റു ബന്ധമില്ലാത്ത കമന്റിടുകയും ചെയ്ത് നിയമാവലിസംഹിതയെ കാറ്റില്‍ പറത്തിയ ക്വിസ് മാസ്റ്റര്‍ക്കെതിരെ ഞാന്‍ ശക്തമായി ആഞ്ഞടിയ്ക്കുന്നു!!!
ReplyDelete(ഹൊ വയ്യാണ്ടായി.. ഇനി ഊണു കഴിച്ചിട്ട് വരാം)
ഇങ്ങനെ അഞ്ഞടിച്ചാല്‍ പിന്നെ വയ്യാണ്ടാകൂല്ലേ, സുമേഷ് ചന്ദ്രയാന്‍..
ReplyDeleteങാ.. ഞം ഞം കഴിച്ചിട്ട് വാ... :)
സുമേഷേ
ReplyDeleteഞാന്‍ പുതിയ ക്വിസ്സ് മാസ്റ്റര്‍ക്കായി ഒരു അഡ്വെര്‍ടൈസ്മെന്റ് കൊടുത്തിട്ടുണ്ട്.
നോക്കട്ടെ.
അഞ്ചല്‍ക്കാരന്‍ : A1 : രാജീവ് ചേലനാട്ട്.
ReplyDeletesaptavarnangal : A1 : രാജീവ് ചേലനാട്ട്.
സാജന്‍| SAJAN : A1 : രാജീവ് ചേലനാട്ട്.
സുനീഷ് : A1 : ജബ്ബാര്‍
മയൂര : A1 : കൃഷ്‌ണ.തൃഷ്‌ണ
ഗുപ്തന്‍ : A1 : പി. ശിവപ്രസാദ് / മൈനാഗന്‍
1) യാത്രാമൊഴി : F : സുനില്‍ കൃഷ്ണന്‍
2) ജോഷി : F : സുനില്‍ കൃഷ്ണന്‍
അപ്പു : A1 : രാജീവ് ചേലനാട്ട്.
അനില്‍_ANIL : A1 : രാജീവ് ചേലനാട്ട്.
ആഷ | Asha : A1 : പി. ശിവപ്രസാദ് / മൈനാഗന്‍
വല്യമ്മായി : A1 : പി. ശിവപ്രസാദ് / മൈനാഗന്‍
Kumar Neelakantan © : A1 : പി. ശിവപ്രസാദ് / മൈനാഗന്‍
അനംഗാരി : A1 : പി. ശിവപ്രസാദ് / മൈനാഗന്‍
ഇന്‍ഡ്യാഹെറിറ്റേജ് : A1 : കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി
പ്രിയ : A1 : കൈതമുള്ള് (Shashi Chirayil)
Visala Manaskan : A1 : വിശ്വപ്രഭ
3) പ്രിയംവദ : F : സുനില്‍ കൃഷ്ണന്‍
4) മാരാര്‍ : F : സുനില്‍ കൃഷ്ണന്‍
5) പ്രിയ : A1 : : F : സുനില്‍ കൃഷ്ണന്‍
തോന്ന്യാസി : A1 : കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി
അപ്പു : A1 : : A2 : വക്കാരിമഷ്ടാ
6) വല്യമ്മായി : A1 : : F : സുനില്‍ കൃഷ്ണന്‍
സു | Su : A1 : വിശ്വപ്രഭ
7) അനില്‍ശ്രീ : F : സുനില്‍ കൃഷ്ണന്‍
::: VM ::: : A1 : ചിത്രകാരന്‍
8) ആഷ | Asha : A1 : : F : സുനില്‍ കൃഷ്ണന്‍
9) nardnahc hsemus : F : സുനില്‍ കൃഷ്ണന്‍
10) ::: VM ::: : A1 : : F : സുനില്‍ കൃഷ്ണന്‍
ധനേഷ് : A1 : കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി
11) ശിശു : F : സുനില്‍ കൃഷ്ണന്‍
12) അപ്പു : A1 : : F : സുനില്‍ കൃഷ്ണന്‍
kichu : F : സുനില്‍ കൃഷ്ണന്‍
13) സുല്‍ |Sul : A1 : രാജീവ് ചേലനാട്ട്.
Siju | സിജു : A1 : മാരീചന്‍
എന്റമ്മേ , സ്കൊര്‍ ഷീറ്റ് ഉണ്ടാക്കാന്‍ നോക്കീതാ.ശരിയാണോ എന്തൊ? വയ്യാ .:(
1) യാത്രാമൊഴി
2) ജോഷി
3) പ്രിയംവദ
4) മാരാര്‍
5) പ്രിയ
6) വല്യമ്മായി
7) അനില്‍ശ്രീ
8) ആഷ | Asha
9) nardnahc hsemus
10) ::: VM :::
11) ശിശു
12) അപ്പു
13) സുല്‍ |Sul
petti for changing answers:
പ്രിയ [1]
അപ്പു [2]
വല്യമ്മായി [1]
ആഷ | Asha [1]
::: VM ::: [1]
എനിക്കാകെ കിട്ടിയ നാലു പോയിന്റിന്ന് രണ്ട് പെറ്റിക്ക് പോയ് . ബാക്കി രണ്ട്. ആ കൊഞ്ചെങ്കില്‍ കൊഞ്ച്. കിടക്കട്ടെ കൂടയില്)
പ്രിയപ്പെട്ടവരെ
ReplyDeleteശ്രീമാൻ അഞ്ചലിന്റെ പെനൽറ്റി കൊടുക്കുന്നതിന്റെ വീര്യം കൂട്ടാനും, ഇവിടെ അല്പം disciple കൊണ്ടുവരാനുമായി അഞ്ചൽ ഈ മത്സരങ്ങളിൽ നിന്നും വിരമിക്കുകയാണു്. ഇനി മുതൽ അഞ്ചൽ ഈ മത്സരത്തിന്റെ ഒരു associate producer ആയിരിക്കും.
അദ്ദേഹത്തിന്റെ point എല്ലാം ഇനി ഇവിടെ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തിക്ക് സംഭാവനയായി കൊടുക്കുന്നതാണു്.
സുഹൃത്തുക്കളേ,
ReplyDeleteനിങ്ങളെല്ലാവരും എത്ര സൂക്ഷമതയോടെയാണു ഓരോ കാര്യവും നിരീക്ഷിയ്ക്കുന്നത് എന്ന വസ്തുത എനിയ്ക് അതിയായ സന്തോഷം തരുന്നു.കൈപ്പള്ളി അയച്ചു തന്ന ചോദ്യങ്ങൾക്ക് മറുപടി എഴുതുമ്പോൾ ,ഓരോ മറുപടിയും സത്യ സന്ധമാവണം എന്ന ഒറ്റ നിർബന്ധമേ എനിയ്ക്കുണ്ടായിരുന്നുള്ളൂ.അത് ആകാവുന്നിടത്തോളം സാധിച്ചു എന്നു കരുതട്ടെ.
@അഞ്ചൽക്കാരൻ:പ്രവാസി എന്നു പറയുന്നത് ഭാരതത്തിനു വെളിയിൽ ജീവിയ്ക്കുന്നവരെ മാത്രമാണോ? കഴിഞ്ഞ 18 വർഷമായി കേരളത്തിനു വെളിയിൽ പലയിടങ്ങളിലായി ജീവിയ്ക്കുന്ന എന്നെപ്പോലെയുള്ളവർക്ക് “പിറന്ന നാടു നൽകുന്ന സുരക്ഷയും, പിറന്ന മണ്ണിന്റെ സുഗന്ധവും” നഷ്ടമാവുന്നില്ലേ? ഓർക്കുക ഇന്നത്തെപ്പോലെ ടി.വി ചാനലുകളോ, ഇന്റർ നെറ്റോ ഒന്നും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു.മൂന്നാം ദിവസം മുംബൈയിൽ വരുന്ന മലയാളം പത്രങ്ങൾ വാങ്ങാൻ ആവേശത്തോടെ പോയിരുന്നത് ഇപ്പോളും ഓർക്കുന്നു.ജയന്തി ജനത ട്രയിൻ കേരളത്തിലേയ്ക്കു പോകുന്നത് കാണുന്നത് തന്നെ ഒരു അനുഭൂതിയായിരുന്നു.എസ്.കെ പൊറ്റെക്കാടിന്റെ ഒരു യാത്രാവിവരണത്തിന്റെ ആമുഖത്തിൽ പറയുന്ന ഒരു കാര്യമുണ്ട്.നീണ്ട ഒന്നര വർഷത്തെ വിദേശ യാത്രയ്ക്കു ശേഷം മുംബൈയിലെത്തി അവിടെ നിന്നു ട്രയിനിൽ നാട്ടിലേയ്ക്കു പോരുമ്പോൾ അതിരാവിലെ വണ്ടി പാലക്കാട് സ്റ്റേഷനിൽ വരുന്നു.പ്ലാറ്റ് ഫോമിൽ നിന്നു “വെള്ളം വെള്ളം” എന്ന് മലയാളത്തിലുള്ള വിളി കേട്ട് പാതി ഉറക്കത്തിലായിരുന്ന അദ്ദേഹം ,ദാഹമില്ലാതിരിന്നിട്ടു കൂടി വെള്ളം വാങ്ങി കുടിച്ചു.ഈ ഗൃഹാതുരതയാണു ഓരോ മലയാളിയും കാത്തു സൂക്ഷിയ്ക്കുന്നത്.ഭാരതത്തിലെപ്പോലെ ഓരോ സ്റ്റേറ്റിലും ഓരോ സംസ്കാരം നില നിൽക്കുന്ന ഒരു രാജ്യത്തിൽ സംസ്കാരവും ഭാഷയും മാറി താമസ്സിയ്ക്കുമ്പോൾ അയാൾ പ്രവാസി ആയിത്തീരുന്നു എന്നെനിയ്ക്കു തോന്നുന്നു.( ഇത് ശരിയാണോ എന്ന് മറ്റുള്ളവർ കൂടി പറയട്ടെ)
@യാത്രാമൊഴി : താങ്കളെ ഒന്നു ബന്ധപ്പെടണമെന്നുണ്ട്.എന്റെ മെയിൽ ഐ.ഡിയിൽ ഒരു മെയിൽ അയക്കുമോ?(sunil080671@gmail.com)
എല്ലാ സുഹൃത്തുക്കൾക്കും എന്റെ ആശംസകൾ..നന്ദി!
അപ്പൊ ആ പോയിന്റ് ഒക്കെ എനിക്കു തന്നെ, തന്നേ?
ReplyDeleteഹൊ രക്ഷപ്പെട്ടു
ഫല പ്രഖ്യാപനം.
ReplyDelete1. യാത്രാമൊഴി - 12
2. ജോഷി - 8
3. പ്രിയംവദ - 6
4. മാരാര്‍ - 4
5. പ്രിയ - 2
6. വല്യമ്മായി - 2
7. അനില്‍ശ്രീ - 2
8. ആഷ - 2
9. സുമേഷ് - 2
10. ഇടിവാള്‍ - 2
11. ശിശു - 2
12. അപ്പു - 2
13. കിച്ചു - 2
പെറ്റികള്‍ പറ്റിയവര്‍
അ. ഉത്തരം മാറ്റിയതിനു പെറ്റി:
1. പ്രിയ - 2
2. വല്യമ്മായി - 2
3. ആഷ - 2
4. ഇടിവാള്‍ - 2
5. അപ്പു - 4
ആ. കമന്റ് ഡിലീറ്റിയതിനു
1. ഡിങ്കന്‍ - 2
നിയമപ്രകാരമുള്ള താക്കീത്:
ഡിങ്കന്‍,
പ്രൊഫൈല്‍ ഇല്ലാത്തവരുടെ പേര് ഉത്തരമായി പറയുന്നത് പീനല്‍ കോഡ് 4/11 പ്രകാരം വധശിക്ഷ വരെ കിട്ടാവുന്ന ഗുരുതരമായ കുറ്റമാണ്. ശ്രദ്ധിയ്ക്കുമല്ലോ?
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. പെറ്റിക്ക് അനുശോചനങ്ങള്‍.
ഗോമ്പറ്റീഷനു വേണ്ടി,
ആസ്ഥാന സ്വീപ്പര്‍,
sd/-
"Clue ഇല്ലാതെ ഉത്തരം പറയുന്നവർക്ക് 3 point Bonus ലഭിക്കുന്നതാണു്."ഓഫര്‍ ഇപ്പൊ നിലവില്‍ ഇല്ലെ അഞ്ചല്‍സെ?
ReplyDeleteപ്രിയാ,
ReplyDeleteപീനല്‍ കോഡ് സെക്ഷന്‍ 1/1; 1/2; 1/3 വായിച്ചു നോക്കൂ.
എല്ലാ പോസ്റ്റുകള്‍ക്കും ക്ലൂ ഉണ്ടാകില്ല. നാലുപേരെങ്കിലും ഉത്തരം പറഞ്ഞിട്ടുണ്ട് എങ്കില്‍ പിന്നെ ക്ലൂ ഉണ്ടാകില്ല. ക്ലൂ ഉണ്ടാവുകയാണെങ്കില്‍ മാത്രമേ ക്ലൂവിനു മുന്നേയുള്ള മൂന്ന് ബോണസ് പോയിന്റ് ഉണ്ടാകുള്ളു. അതായത് ക്ലൂ ഇല്ലാത്ത മത്സരത്തിനു ക്ല്ലുവിനു മുമ്പേയുള്ള ബോണസ് റദ്ദാകും എന്നര്‍ത്ഥം.
ഈ പോസ്റ്റില്‍ ക്ലൂ ഇല്ലായിരുന്നു. അതിനാല്‍ തന്നെ ക്ലൂ വിനു മുമ്പേയുള്ള ബോണസ് ആത്മഹത്യ ചെയ്യുകയും ചെയ്യും.
മാഡം കാര്യങ്ങള്‍ മനസ്സിലാക്കി എന്നു കരുതുന്നു.
നന്ദി
സസ്നേഹം,
ആസ്ഥാന സ്വീപ്പര്‍,
sd/-
ഉവ്വ് ഇപ്പൊ മന്‍സ്സിലായി ആത്മഹത്യ പാപമാണെന്ന് ആ ബോണസിനോടൊന്ന് പറഞ്ഞേരെ
ReplyDelete:( ഒരു യൂണിയന്‍ ഉണ്ടാക്കേണ്ടി വരുമോ എന്തൊ?
എന്റെ പാഞ്ചാലി
ReplyDeleteഅതെന്ദാ ചേലനാട്ട് എന്നെ ഡിന്നറിനു വിളിക്കൂലേ? ആളൊരു കമ്മ്യൂണിസ്റ്റാണന്നല്ലേയുള്ളൂ, പക്ഷെ പാവം മനുഷ്യനാ. ശ്ശെടാ, ഇനി ഈ ബ്ലോഗിലെ ആശയദാരിദ്ര്യം ജീവിതത്തിലും ദാരിദ്ര്യമായെടുത്ത് എന്നെ ഡിന്നറിനു വിളിക്കില്ലേ പോലും? :(
എന്നാലും ഞാന്‍ ഇത്രേം കരുതീല. മാക്സിമം ഞാന്‍ ബുക്കിറക്കിയാല്‍ തല്ലുണ്ടാക്കിയവരെല്ലാം വാങ്ങില്ല എന്ന് കരുതീട്ടേയുള്ളൂ. ബുക്കിറക്കില്ലാത്തതുകൊണ്ട് അവരെയൊക്കെ പറ്റിച്ചേ എന്ന് കരുതി ഇരിക്കാരുന്നു. ഹിതിപ്പോ ഡിന്നര്‍.. :( അതും ഡിന്നര്‍. ഒന്ന് ഞാന്‍ തീരുമാനിച്ച്. ആരുമായും ഇനി ആശയദാരിദ്ര്യത്തിനില്ല. ഡിന്നറ് വിട്ടൊരു കളിയുമില്ല ഇനി! ഹല്ല പിന്നെ.
“ആരുമായും ഇനി ആശയദാരിദ്ര്യത്തിനില്ല“
ReplyDeleteഇഞ്ചീ ഡിന്നറിനിടയില്‍ ഇഞ്ചിപുളി നുണഞ്ഞ പോലെ. :)
-സുല്‍
എന്റെ ഗുരുവായൂരപ്പാ...വളരെ സന്തോഷമായി ഇഞ്ചിയുടെ കമന്റ് മലയാളത്തില്‍ കണ്ടപ്പോള്‍! ഇഞ്ചി ഉണ്ടാക്കിയ ചക്കക്കുരുമാങ്ങാക്കറി കൂട്ടി ഊണുകഴിച്ച സുഖം!
ReplyDeleteഞാനുദ്ദേശിച്ചത് അങ്ങനെയൊരു തമാശുത്തരം പറയുന്ന ആളാണ് രാജീവ് ചേലനാട്ടെന്ന് തോന്നുന്നില്ല എന്നാണ്. ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കുമല്ലോ?