ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണു് സമൂഹിക പ്രതിബദ്ധത? | വ്യക്തികളുടെ കൂട്ടത്തെയാണ് സമൂഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നതിനാല്‍, ആ വ്യക്തിയില്ലാതെ സമൂഹം ആവുന്നില്ല സമൂഹമില്ലാതെ അവനും ആരും ആവുന്നില്ല. ഒരുവന് അവന്റെ സമൂഹത്തോടുള്ള കടപ്പാടുകളെ സാമൂഹിക പ്രതിബദ്ധത എന്നു പറയാം. ഇവിടെ സമൂഹം എന്നത് ഇടുങ്ങിയ അര്‍ത്ഥത്തിലും വിശാലാര്‍ത്ഥത്തിലും മനസ്സിലാക്കാം, മനുഷ്യ സമൂഹം, ജീവ സമൂഹം എന്നിവ പോലെ. |
എന്താണ് ദൈവം? | ജീവന്‍ തന്നവന്‍, അതു നിലനിര്‍ത്തുന്നവന്‍, അതു തിരിച്ചെടുക്കുന്നവന്‍. ജീവിച്ചിരിക്കുന്നവന്റെ വിശ്വാസം, കരുത്ത്, വഴികാട്ടി. മരിച്ചവന് സ്വര്‍ഗ്ഗം. |
സൌന്ദര്യ മത്സരങ്ങളില്‍ സ്ത്രീകള്‍ മത്സരിക്കുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം? | എല്ലാ ജീവജാലങ്ങളിലും പുരുഷനാണ് ഏറ്റവും സൌന്ദര്യമെന്ന് മനസ്സിലാക്കാത്ത ഈ മനുഷ്യ സമൂഹത്തില്‍, സ്ത്രീകളെ തന്നെ പങ്കെടുപ്പിക്കണം സൌന്ദര്യ മത്സരങ്ങളില്‍. പുരുഷന്മാരുടെ സൌന്ദര്യമത്സരങ്ങള്‍ ഒരുക്കുന്നതിനേക്കാള്‍ നല്ലത്, അത് വേണ്ടെന്നു വക്കലാണ്. കാശ് കയ്യീന്നു പോകും. |
പ്രാവാസ ജീവിതത്തില്‍ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | ഈ ചോദ്യത്തിന് അധികം സെന്റിയടിക്കേണ്ടതില്ല. എല്ലാ പ്രവാസികളും പലതും നാട്ടില്‍ ഉപേക്ഷിച്ചിട്ടാണ് പ്രവാസികളാവുന്നത്. നഷ്ടപെട്ടെന്നു കരുതുന്നതിനേക്കാള്‍ കൂടുതല്‍ നേടാന്‍. എല്ലാം ലാഭ കച്ചവടമല്ലേ. ഈ ചോദ്യത്തിനു പ്രവാസികള്‍ മാത്രം ഉത്തരം നല്‍കിയാല്‍ മതിയൊ? |
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? | ഒറ്റക്കിരിക്കുമ്പോള്‍ രണ്ട് ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നാറുണ്ട്. |
മനുഷ്യന്‍ ഭക്ഷണം കഴിക്കുന്നതു് ജീവന്‍ നിലനിര്‍ത്താനോ, ജീവിക്കുന്നതു് ഭക്ഷണം കഴിക്കാനോ? | ഭക്ഷണം കഴിക്കാതെ ജീവിക്കാമായിരുന്നെങ്കില്‍ എത്ര നന്നായേനെ. ഈ ഉലകത്തില്‍ യാതൊരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു. വയറിനെ പിഴപ്പിക്കുന്ന മനുഷ്യനും മനുഷ്യനെ പിഴപ്പിക്കുന്ന വയറും. |
ഇന്നു നമ്മുടെ നഗരങ്ങളില്‍ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാനിടമില്ലായ്മയും ഗതാഗത കുരുക്കുകളും. മറ്റു പ്രശ്നങ്ങള്‍ക്കെല്ലാം ഗ്രാമമെന്നൊ നഗരമെന്നോ വ്യത്യാസമൊന്നും ഇല്ല. തൊഴിലില്ലായ്മയും, പണവും,കാമിനിയും, വഴക്കും, വയ്യാവേലിയും, രാഷ്ട്രീയവും എല്ലാം. |
മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്? | കൈപ്പള്ളിയെ പലവിധത്തിലും അറിയപ്പെടുന്നുണ്ടല്ലോ. ഇതെല്ലാം കഴിവുകള്‍ കൊണ്ടാണെന്നാണൊ കരുതുന്നത്? ഓരോരുത്തരുടെ ടൈം. അല്ലാതെന്താ. |
ബ്ലോഗില്‍ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | കരിഞ്ഞ ഒരോര്‍മ്മയുടെ കടക്കല്‍ അല്പം വെള്ളം ഒഴിച്ചതായിരുന്നു. ഇനിയും എഴുതും. |
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതില്‍ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു്? | പറോട്ട ബീഫ് ഫ്രൈ - കഴിഞ്ഞ കാലത്തിലേക്കുള്ള ഒരെത്തിനോട്ടമാണത്. ഓര്‍മ്മകളുടെ കൂടുതുറന്നു വിടാന്‍ ചില മണങ്ങള്‍ക്കും രുചികള്‍ക്കുമാവുന്നു എന്നതു തന്നെ. |
നിങ്ങള്‍ക്ക് 20 വര്‍ഷം പുറകോട്ടു് നീക്കാന്‍ അവസരം കിട്ടിയാല്‍ എന്തു ചെയ്യും. | അതു പുറകോട്ട് നീക്കുകതന്നെ ചെയ്യും. പുറകോട്ട് പോട്ടെന്നെ. ഒരു ചെയിഞ്ച് എപ്പോഴും നല്ലതല്ലേ. ജനിച്ചവരൊക്കെ മരിക്കും (അവര്‍ക്കിനിയും അവസരമുണ്ടല്ലോ) മരിച്ചവരൊക്കെ തിരിച്ചു വരും. പിന്നെ എനിക്കു മുന്‍പ് എനിക്കു പിന്‍പ് എന്ന് കാലം എഴുതിവക്കപ്പെടും (ബിസി - എഡി പോലെ). |
Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോള്‍ നിങ്ങള്‍ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങള്‍ എന്തു ചെയ്യും? | ഇഴയും. ജീവിക്കേണ്ടെ കൈപ്പള്ളീ. |
ഏറ്റവും വലുതെന്താണ്? | ഏറ്റവും വലുതില്‍ ഒന്ന് ചേര്‍ത്തത്. |
മലയാള ഭാഷയും, മാദ്ധ്യമവും എന്ന വിഷയത്തെ കുറിച്ചു് 200 വാക്കില്‍ കുറയാതെ ഒരു ലേഖനം എഴുതുക. | ഒരു കാര്യം ചെയ്താല്‍ അതുകൊണ്ട് ആര്‍ക്കെങ്കിലും ഒരു ഗുണമുണ്ടാവണം എന്ന പക്ഷക്കാരനാണ് ഞാന്‍. ഈ വൃഥാവ്യായാമത്തിന് ഞാനില്ല. |
നിങ്ങള്‍ Dinnerനു് ഈ പട്ടികയില്‍ കൊടുത്തിരിക്കുന്ന രണ്ടു പേരില്‍ ആരെ ക്ഷനിക്കും? അവര്‍ക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
|
കുറുമാനേയും കലാഭവന്‍ മണിയേയും. ബാക്കി ഞാനൊന്നും ചെയ്യേണ്ടി വരില്ല. അവര്‍ ആയിക്കോളും. കുറുമാന്റെ മൃതോദ്ഥാനം കലാഭവന്‍ മണിയെ നായകനാക്കി സിനിമയാക്കിയാല്‍ എങ്ങനെയിരിക്കും എന്നു ചോദിക്കും.
|
Samuel Beckett കണിയാപുരം bus standല്‍ നിങ്ങളെ കണ്ടുമുട്ടുന്നു. നിങ്ങള്‍ അദ്ദേഹത്തോടു എന്തു് ചോദിക്കും? | സാമുവല്‍ ബെക്കറ്റ് എന്നെയല്ലെ കണ്ടു മുട്ടുന്നത്. അപ്പോള്‍ അങ്ങേരെന്തെങ്കിലും എന്നോട് ചോദിക്കാന്‍ വന്നതാവും, ഞാന്‍ അതില്‍ കേറി ഇടപെടരുതല്ലോ. പാവം എന്താണെന്നു വച്ചാല്‍ ചോദിച്ച് പൊക്കോട്ടെ. |
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട് എന്ന ഇംഗ്ലീഷ് പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ് എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം? | ഒരാഴ്ചയില്‍ ഒരിക്കല്‍ മാത്രം ഇറങ്ങുന്ന മലയാളം പത്രത്തില്‍ മാത്രം എഴുതിയാല്‍ മതിയോ അതൊ മാതൃഭൂമി, മനോരമ, മാധ്യമം, ദേശാഭിമാനി എന്നീ ദിന പത്രങ്ങളില്‍ കൂടി എഴുതിക്കേണ്ടതല്ലേ. എക്സൈസ് എന്നതാണ് നല്ലത്. പിറവക എന്നെഴുതിയ ജീപ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? |
മലയാളം ബ്ലോഗില്‍ ഇഷ്ടപ്പെട്ട ഓര്‍മ്മ കുറുപ്പ്ist ആരാണു്? | പലരുമുണ്ട്. മനു, വിശാലന്‍, കുറു, അര, ത്രേസ്യ, ശ്രീ അങ്ങനെയൊരുപാട്. ആകെ മൊത്തം ചില്ലറയായി കിടക്കുന്ന സ്വപ്നങ്ങളും പുരാണങ്ങളും നിറഞ്ഞലോകം നീര്‍മിഴിപൂക്കളുടെ വിഹാര രംഗമായിരിക്കും. |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | കുട്ടിക്കാലത്ത് അങ്ങനെ പ്രത്യേക ആഗ്രഹങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. സാദാ പിള്ളേരെപ്പോലെ പോലീസാവണം, ഡ്രൈവറാവണം, സര്‍ക്കസ്സുകാരനാവണം എന്നൊന്നും ഞാന്‍ പറഞ്ഞതായി ഓര്‍ക്കുന്നില്ല. അതിനാല്‍ അതിനപ്പുറത്തേക്ക് ഉയര്‍ന്നോ ഇല്ലയോ എന്നു പറയാനുള്ള മാനകങ്ങള്‍ ഒന്നും ഇല്ല. ഇന്ന് എന്ന ദിനം സുദിനമാക്കി നാളേക്ക് വേണ്ടി ജീവിക്കുന്നു. ഇപ്പോഴും വലിയ ആഗ്രഹങ്ങളൊന്നും ഇല്ല. |
ഒരു hotelല്‍ രണ്ടു blog meet നടക്കുന്നു. അതില്‍ ഒരു barല്‍ ബ്ലോഗ് കവികളും വേറൊരു barല്‍ ബ്ലോഗ് ഓര്‍മ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങള്‍ ഏതു barല്‍ കയറും. (എന്തുകൊണ്ടു? 200 വാക്കില്‍ കുറയാതെ എഴുതുക)
?
|
ഹോട്ടലില്‍ ബ്ലോഗ് മീറ്റ് നടക്കുമ്പോള്‍ ഈ കവികള്‍ക്കും ഓര്‍മ്മകുറുപ്പിസ്റ്റുകള്‍ക്കും ബാറില്‍ എന്താ കാര്യം? കാറ്റുകൊള്ളാം പോയതാണോ? ഈ രണ്ടു ടിംസിനേം വിളിച്ച് കോണ്‍ഫറന്‍സ് ഹാളില്‍ കൊണ്ടുപോയി സംയുക്ത മീറ്റ് നടത്തും. അല്ലെങ്കിലും ഈ മീറ്റിലെല്ലാം ഈറ്റ് അല്ലേ മുഖ്യം. മറ്റുള്ളവയെല്ലാം പിന്നാലെ വരുന്നതല്ലേ. |
നിങ്ങളുടെ കൈയില്‍ നാലു Buttonകൾ ഉണ്ട്. അതിൽ ഏതെങ്കിലും ഒന്നു് അമർത്തിയാൽ താഴെപ്പറയുന്ന കാര്യം സംഭവിക്കും. നിങ്ങള്‍ ഏതമര്‍ത്തും.? എന്തുകൊണ്ട്?
|
ഒന്നാം ബട്ടണ്‍ കൊണ്ട് ഒരു കാര്യവുമില്ല. ഒരാളു പോയാല്‍ മറ്റൊരാള്‍ വരും. രണ്ടാം ബട്ടണും ഉപകാരപ്രഥമല്ല. മനോരമയുടെ ഇപ്പോഴുള്ള പതിപ്പുകള്‍ വരും കാലങ്ങളില്‍ ഒരു നല്ല റെഫറന്‍സ് ശേഖരം ആണെന്ന് കരുതുന്നില്ല. മൂന്നാം ബട്ടണ്‍ - അതിലും കാര്യം ഒന്നുമില്ല. ആവശ്യമുള്ളവര്‍ വായിച്ചാല്‍ മതി. ആരുടെ ചിലവിലും അല്ലല്ലൊ ആരും എഴുതുന്നത്. നാലാം ബട്ടണാണ് ഞാന്‍ എടുക്കുക. എല്ലാവര്‍ക്കും തലചായ്ക്കാനൊരിടം കിട്ടുമെങ്കില്‍ അതല്ലേ നല്ലത്. (ഈ ബട്ടണ്‍ ഭാവിയിലേക്ക് സൂക്ഷിച്ചു വെക്കേണ്ടതുണ്ട്, അടുത്ത അമര്‍ത്തലിനായി, ജനസംഖ്യ ഇന്നത്തെ പോലെ തന്നെ വര്‍ദ്ദിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍.) |
ബ്ലോഗില്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | നല്ല അഭിപ്രായമാണ്. ഒരാള്‍ക്ക് എഴുതാന്‍ കഴിയുമോ എന്ന് അയാള്‍ക്ക് തന്നെ തിരിച്ചറിയാനുള്ള ഒരു ലിറ്റ്മസ് റ്റെസ്റ്റ് ആണ് ഓര്‍മ്മക്കുറിപ്പുകള്‍. മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ അറിയാമെന്നതുകൊണ്ട് ബ്ലോഗ് തന്നെയാണ് അതിന് ഉത്തമ മാധ്യമം. |
മലയാളം ബ്ലോഗില്‍ ഇഷ്ടപ്പെട്ട കവി ആരാണു്. വ്യക്തമായി പേരു് എഴുതുക. (എല്ലാരും, കുറേപേരു്, എന്റെ അളിയൻ, ആ.. എനിക്കറിഞ്ഞൂടാ എന്നൊന്നും എഴുതരുതു്) | ലാപുട. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | ദൈവം, കടമ, കുടുംബം, മതം, സ്വത്ത്. കൂടുതല്‍ വിവരണങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നു കരുതുന്നു. ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളല്ലേ. |
പഴയ പോലീസു കോണ്‍സ്റ്റബിളിന്റെ യൂനിഫോമില്‍ ട്രവുസറിനു മുന്നില്‍ ബ്രേസിയര്‍ കട്ടിങ്ങുണ്ടായിരുന്നു. അതു കൊണ്ടു പ്രതീക്ഷിച്ച കാര്യം എന്തായിരുന്നു? (ഈ ചോദ്യം സംഭാവന ചെയ്തതു് കരീം മാഷ്) | കുട്ടിക്കാലത്ത് ഞാന്‍ കരുതിയിരുന്നത് അതിനുള്ളില്‍ തോക്ക് ആയിരിക്കുമെന്നാണ്. കാറ്റും വെളിച്ചവും കിട്ടാനായിരിക്കും. |
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക)
|
പോട്ടം പിടിക്കണ അണ്ണന്‍ എന്ന് സ്വയം പുകഴ്ത്തി നടക്കുന്ന കൈപള്ളിയുടെ തലയില്‍ ആ പുട്ടുംകുറ്റി അടിച്ചാല്‍ പിന്നെ ഈ ഗോമ്പറ്റീഷന്‍ ആര് നടത്തും. അതിനാല്‍ തല്‍ക്കാലം ഇല്ല. |
ഈ ഗോംബറ്റീഷൻ നടത്തി തുടങ്ങിയ ശേഷം മറ്റു ചില പാവപ്പെട്ട ബ്ലോഗന്മാർ നടത്തുന്ന കോപ്രായങ്ങൾ എന്തുകൊണ്ടാണു് clutch പിടിക്കാത്തതു്? | പ്രഷര്‍പ്ലേറ്റ് ചെക്ക് ചെയ്യിക്കാന്‍ പറയൂ. |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
|
ഇന്ത്യയിലാണ് ആ ജോലി എങ്കില്‍ ആ ജോലി രാജി വെക്കും. ഒരു മതത്തിന്റെ ആരാധനാലയം തകര്‍ക്കുമ്പോള്‍ തകര്‍ക്കപ്പെടുന്നത് മനുഷ്യ മനസ്സിലെ ഐക്യത്തെയാണ്. ഒരുമിച്ചു കഴിഞ്ഞിരുന്ന രണ്ടു വിഭാഗങ്ങള്‍ ഇപ്പോഴും പരസ്പരം ശത്രുക്കളെപ്പോലെ നോക്കിക്കാണുന്നത് മറ്റൊന്നും കൊണ്ടല്ല. 10,000 പേര്‍ ജോലി ചെയ്യുന്ന ഒരു സ്ഥാപനം ഒരിക്കലും തകര്‍ക്കപ്പെടേണ്ടതല്ല. 50,000 പേരെ പട്ടിണിയാക്കുന്ന പരിപാടിയായിപ്പോകും അത്. മനുഷ്യരെ തമ്മില്‍ തല്ലിച്ചും, പട്ടിണിക്കിട്ടും വംശനാശം നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കണമെന്ന് ഒരിക്കലും കരുതുന്നില്ല. ആദ്യം നിലനില്പ്, സമാധാനം. അതിനു ശേഷം പരിപാലനം. |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
3. ജന സേവനം. (ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് രാഷ്ട്രീയം അല്ല എങ്കില്‍). രാഷ്ട്രീയം ഒരു തൊഴില്‍ ആണോ എന്ന് തിരിച്ചു ചോദിക്കരുത്, അതിപ്പോള്‍ ഒരു തൊഴില്‍ പോലെയല്ലേ എന്ന് എനിക്കും ചോദിക്കേണ്ടി വരും. സേവനങ്ങള്‍ വിറ്റ് പച്ചരി വാങ്ങി ജീവിക്കുന്നു എന്നു പറയാം. |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | ഇതെല്ലാം ഇങ്ങനെ ‘ബാദിക്കുന്ന’ രോഗങ്ങളാണല്ലേ. അവരെ ചങ്ങലക്കിടുന്നതിനെ കുറിച്ച് നല്ല അഭിപ്രായമൊന്നുമില്ല. നെറ്റ് ഉള്ള ഒരു പിസിയില്‍ മൊഴി ഇന്‍സ്റ്റാള്‍ചെയ്ത് ബ്ലോഗര്‍.കോം തുറന്നു വച്ചു കൊടുക്കൂ. എല്ലാം ശരിയാവും. |
Tuesday, 31 March 2009
43 - സുല്‍ |Sul
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ആ മലയാളം പത്രം ഉത്തരംകണ്ടിട്ട് അമേരിക്കയിലുള്ളയാള്‍ എന്നു തോന്നുന്നു.
ReplyDeleteഏവൂരാനാകാം...
ഉറപ്പില്ല
യാതൊരു ക്ലൂവും കിട്ടിയില്ല...
ReplyDeleteസോ ഒരു വൈല്‍ഡ് ഗസ്സ്... അരവിന്ദനെ അര എന്നു വിളിച്ചവന്‍...
അതാരാ?? സുല്ലാവാം ... ആ?
എന്തായാലും എന്റെ ഉത്തര്‍ജീ
Sul | സുല്‍
http://www.blogger.com/profile/09754325343836734040
രാത്രി ഒത്തിരി ആയതിനാല്‍ ഉത്തരം വേഗമെഴുതിയിട്ട് പോകുന്നു..
ReplyDeleteഎന്റെ ഉത്തരം : അരവിന്ദ് :: aravind
http://www.blogger.com/profile/03959292945317570813
ആരാണെങ്കിലും കണ്ടുപിടിക്കാന്‍ ഇത്തിരി കട്ടിയാണ്... സമയമില്ലാത്തതിനാല്‍ സേര്‍ച്ചൊന്നും നോക്കുന്നില്ല...
ReplyDeleteഈ മല്‍സരം നമ്മളെ 'ബാദിക്കില്ല' എന്നു തോന്നുന്നു.
ഇതൊരു നടയ്ക്കു പോവൂല :(
ReplyDeleteകണ്ണൂസ്
ReplyDeletehttp://www.blogger.com/profile/15542612614480304602
എന്റെ ഉത്തരം : വെള്ളെഴുത്ത്
ReplyDeletehttp://www.blogger.com/profile/10045097868467770715
ഇക്കാസ്
ReplyDeletehttp://www.blogger.com/profile/00492873615123089126
Moderation ends
ReplyDeleteപ്രവാസി ആയിരിക്കാനിടയില്ല (പ്രവാസത്തെക്കുറിച്ചുള്ള ചോദ്യം) പ്രഷര്‍പ്ലേറ്റ് ചെക്ക് ചെയ്യുന്ന കാര്യം ഒരു സ്ത്രീയുടെ വിരലില്‍ പെട്ടെന്നുവരാന്‍ പ്രയാസം. ഉല്പാദനം വിനിമയം വിദ്യാഭ്യാസം ഇതു മൂന്നുമല്ലാത്ത തൊഴില്‍ ....
ReplyDeleteഇത് ക്ലൂ ഇല്ലാതെ കിട്ടുന്ന കാര്യം സംശയമാ! കൈപ്പള്ളീ, എഴുന്നേക്കൂ...
ReplyDeleteഇക്കാസ് കരിഞ്ഞ ഓര്‍മേടെ ചോട്ടില്‍ വെള്ളമൊഴിച്ചോ.. അറിയൂല്ല. ബാക്കി മുകളില്‍ പറഞ്ഞ ആരുമാവാനിടയില്ല. ലൈന്‍ മാറ്റിപ്പിടിച്ചുനോക്കണം :(
ReplyDeleteമലയാളം പത്രം അമേരിക്കയിലെ വീക്കിലിപ്പത്രമാണ്. ഉത്തരത്തില്‍ അങ്ങനീയൊരു പരാമര്‍ശമുള്ളതിനാലാണ് ഏവൂരാനെ ഞാന്‍ സംശയിച്ചത്. ഇനി ദിവാസ്വപ്നമാകാനും ചാന്‍സ് കാണുന്നു!
ReplyDeleteMy answer: Ikkas.
ReplyDeletehttp://www.blogger.com/profile/00492873615123089
126
But still I doubt: Evoorane :)
My answer: Ikkas.
ReplyDeletehttp://www.blogger.com/profile/00492873615123089
സാജാ, പ്രൊഫൈല്‍ കോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍ മൊത്തം കോപ്പി ചെയ് സാജാ. അവസാനത്തെ 126 എന്ന അക്കം വന്നില്ലല്ലോ !!
ReplyDeleteസാജാ.. സാജന്‍ കോപ്പി പേസ്റ്റ് ചെയ്ത പ്രൊഫൈല്‍ നമ്പര്‍ ആരുടേയാ?? ആ പ്രൊഫൈല്‍ യുആറെല്‍ വര്‍ക്ക് ചെയ്യുന്നുണ്ടോ എന്നു നോക്ക്യേ.:). ( കോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍ മുഴുവനായങ്ങു കോപ്പണ്ടേ സാജാ :) ):)
ReplyDeleteഇതുവായിച്ചിട്ട് യാതൊരു ക്ലൂവും കിട്ടുന്നില്ല. ഓര്‍മ്മക്കുറിപ്പുകളൊക്കെ നന്നായി വായിക്കുന്ന ആളാണെന്ന് മനസ്സിലായി. ഇത് ആദ്യകാല ചോദ്യസെറ്റ് എവിടെയോ മണ്മറഞ്ഞുകിടന്നത് ഇപ്പോള്‍ പൊങ്ങീവന്നതുപോലെയുണ്ടല്ലോ കൈപ്പള്ളീ..
ReplyDeleteഈ ഗോമ്പറ്റീഷനില്‍ ഉത്തരം പറയാന്‍ ആവുന്നില്ല.
എന്നാലും വെറുതേ ഒരു വൈല്‍ഡ് ഗസ്.... കാര്യകാരണമൊന്നും പറയുന്നില്ല.
ReplyDeleteഏകലവ്യന്‍
പ്രൊഫൈല്‍ : http://www.blogger.com/profile/18074327393655142892
Clue: Point and shoot camera കൊണ്ടും നല്ല ചിത്രങ്ങൾ എടുക്കാൻ കഴിയും എന്നു നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു ഫോട്ടോഗ്രഫർ. കപ്പലണ്ടിയും സുലേമാനിയും, കഴിഞ്ഞ വർഷത്തെ മഴകാലത്തെ ചില കൌതുകകരമായ ദൃശ്യങ്ങൾ അങ്ങനെ അനേകം മനോഹരമായ ചിത്രങ്ങൾ ഒപ്പിയെടുത്ത വ്യക്തി. കവിതയും എഴുതും.
ReplyDeleteനൊമാദ്
ReplyDeletehttp://www.blogger.com/profile/00299793440232227367
ക്ലൂ കിട്ടിയതല്ലേ... കിടക്കട്ടെ.
ReplyDeleteഉത്തരം മാറ്റിയതിന് രണ്ടു മാര്‍ക്ക് പെനാല്‍ട്ടി അടിക്കുമോ എന്തോ!! ആ
ഞാന്‍ മുകളിലെഴുതിയത്
ReplyDeleteനൊമാദ് | A N E E S H എന്ന പ്രൊഫൈല്‍ തന്നെയാണ് കേട്ടോ സ്റ്റോര്‍കീപ്പറേ..
:) അപ്പൂ, മനപ്പൂര്‍വ്വം ഉത്തരം തെറ്റിച്ചോളാംന്ന് ആര്‍ക്കെങ്കിലും വാക്കു കൊടുത്തിട്ടൂണ്ടോ? Point and shoot camera നൊമാദിന്റെയാണോ?? ഹെന്റപ്പൂ/.... വല്ലാത്തൊരു ഗസ്സാ ട്ടാ..:)
ReplyDeleteഎന്റെ ഉത്തരം
ReplyDeletesreeni sreedharan
http://www.blogger.com/profile/11362287026692054168
എന്റെ ഉത്തരം : സുല്‍ |Sul
ReplyDeletehttp://www.blogger.com/profile/09754325343836734040
എന്റെ ഉത്തരം : സുല്‍ |Sul
ReplyDeletehttp://www.blogger.com/profile/09754325343836734040
ആലോചിച്ച് ആലോചിച്ച് എന്‍റെ പൊഹ ചീറ്റി :-)
ReplyDeleteഎന്നാലും സുല്‍-നെ കണ്ടെത്താന്‍ ഒരു ക്ലൂ വേണ്ടി വന്നല്ലോ :-) നാരദന്‍ സമൂസക്ക് ലോട്ടറി അടിച്ചു :-)
ReplyDelete>>കരിഞ്ഞ ഒരോര്‍മ്മയുടെ കടക്കല്‍ അല്പം വെള്ളം ഒഴിച്ചതായിരുന്നു. ഇനിയും എഴുതും.
കൊള്ളാം കൊള്ളാം !!!
എന്റെ ഉത്തരം : സുല്‍ |Sul
ReplyDeletehttp://www.blogger.com/profile/09754325343836734040
എന്റെ ഉത്തരം : സുല്‍ |Sul
ReplyDeletehttp://www.blogger.com/profile/09754325343836734040
എന്റെയും ഉത്തരം : സുല്‍ |Sul
ReplyDeletehttp://www.blogger.com/profile/09754325343836734040
അമ്പടാ സുല്ലേ...കഴിഞ്ഞ രാത്രി മുഴുവനും എന്താണ് അടുത്ത മത്സരം തുടങ്ങാത്തേ തുടാങ്ങാത്തേന്ന് ചോദിച്ച് കൈപ്പള്ളിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നയാള്‍, അവസാന നിമിഷം വരെ 43 പോസ്റ്റിന് വേണ്ടി കാത്തിരുന്നിട്ട്, ഇതുവരെ ഇവിടെ എത്തിനോക്കിയിട്ടില്ല...
ReplyDeleteപുതിയ ക്ലോക്കില്‍ ഷിഡ്ഡി എന്നെഴുതിയിട്ടുണ്ടല്ലൊ..‘ഷഡ്ഡി‘യെ ഷിഡ്ഡിയാക്കിയൊ.. പുതിയ ക്ലോക്ക് കൊള്ളാം കൈപ്സ്..!
ReplyDeleteഎന്റെ ഉത്തരം : സുല്‍ |Sul
ReplyDeletehttp://www.blogger.com/profile/09754325343836734040
എന്റെ ഉത്തരം > സുല്‍ |Sul
ReplyDeletehttp://www.blogger.com/profile/09754325343836734040
അഭിലാഷിനെ തോല്‍പ്പിക്കുന്ന ഹുവൊ??? എനിക്ക് തൃപ്തിയായി ഹു...ഇനി ആ അഭി കൂടുതല്‍ ഷൈന്‍ ചെയ്യില്ല..! കീപ് ഇറ്റ് അപ് ഹു....
ReplyDeleteറോളാ ഷാര്‍ജ്ജ മാത്രം ഒരു തെറ്റുമില്ല അതെന്താവൊ
എന്റെ ഉത്തരം : സുല്‍ |Sul
ReplyDeletehttp://www.blogger.com/profile/09754325343836734040
എന്നാലും എന്റെ സുല്ലേ.. ;)
ഇനി ഉത്തരം മാറ്റിയാലും പൂജ്യം . വേറെ പണിയൊന്നുമില്ലേ... അതിനാല്‍ മാറ്റുന്നില്ല...
ReplyDeleteഎന്നാലും ... ആരായാലും ഞങ്ങളോട് ഇത്രയും വേണ്ടായിരുന്നു... ഇങ്ങനെയുള്ള ഉത്തരങ്ങള്‍ കൊണ്ട് ആര് ആരെ കണ്ടു പിടിക്കാനാ...ഇങ്ങനെ എഴുതുന്ന ആളെ കണ്ടു പിടിക്കാന്‍ മാജിക്ക് മല്‍സരം ഒന്നുമല്ലല്ലോ നടക്കുന്നത്... അതൊട്ട് അറിയുകയുമില്ല... മനുഷ്യനെ കുരങ്ങ് കളിപ്പിക്കാമെന്നല്ലാതെ എന്തു കാര്യം... ഇതൊരു ഉപന്യാസ മല്‍സരമല്ല, സൗഹൃദമല്‍സരമാണ് എന്നതിനാലാണ് ഇത്രയും എഴുതിയത്. ആളെ മനസ്സിലാകാന്‍ പറ്റിയ ഒരു ചെറിയ സൂചനയെങ്കിലും വേണ്ടേ...
അനില്‍ശ്രീ ഇത്രയും പറഞ്ഞതുകൊണ്ട് അതിന്റെ ബാക്കി ഒരല്പം പറയുവാന്‍ ഞാനും ആഗ്രഹിക്കുന്നു. കൈപ്പള്ളിയെ വിമര്‍ശിക്കുകയല്ല, ഇതുവരെ ഈ ഗോമ്പറ്റീഷനില്‍ പങ്കെടുത്ത അനുഭവം കൊണ്ട് പറയുന്നു എന്നേയുള്ളൂ. നല്ലരീതിയില്‍ എടുക്കമല്ലോ:-)
ReplyDeleteഇതുവരെ കണ്ട പല മത്സരങ്ങളിലും വച്ച് ഇത് അല്പം ബോറായി തോന്നി. കാരണം ഉത്തരമെഴുതുന്ന വ്യക്തിയുടെ ബ്ലോഗ് വ്യക്തിത്വം വെളീവാക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ അധികമില്ല, അതുപോലെ എഴുതിയ അള്‍ ഉള്ള ചോദ്യങ്ങളില്‍ തന്നെ തന്റെ വ്യക്തിത്വം വെളീവാക്കാന്‍ ആഗ്രഹിക്കുന്നുമില്ല. സില്ലി ചോദ്യങ്ങള്‍ വേണം, എങ്കിലും കുറച്ചുകൂടി ഒരാളുടെ അഭിപ്രായങ്ങള്‍ എഴുതിഫലിപ്പിക്കുന്ന രീതിയിലുള്ള സീരിയസ് ചോദ്യങ്ങളും വേണം എന്നാണെന്റെ അഭിപ്രായം. ഓരോ പ്രൊഫൈലിനും ചേരുന്ന രീതിയില്‍ ഒരു ചോദ്യമെങ്കിലും ആവാം എന്നു തോന്നുന്നു.
ഇത് രാത്രി 12 ന് ആരംഭിച്ച ഒരു മത്സരമായിരുന്നു. യു.എ.ഇക്കാരും ഇന്ത്യക്കാരും സുഖമായ ഉറക്കം! അവരെ മാത്രം ഉദ്ദേശിച്ചല്ല ഈ ഗോമ്പറ്റീഷന്‍ എന്നറിയാം. എങ്കിലും ഇവിടങ്ങളിലുള്ള വായനക്കാര്‍ തുടക്കത്തില്‍ ഇല്ലെങ്കില്‍ ഉണ്ടാകാമാവുന്ന ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഇവിടെയും കണ്ടു. കമന്റ് ട്രാക്കിം എടുത്തുമാറ്റിയ അവസരത്തില്‍ ആകെ പത്തുകമന്റില്‍ താഴെയാണ് ഉണ്ടായിരുന്നതെന്ന്തോന്നുന്നു.
ഇതു ഏറ്റവും ആരംഭത്തിലുള്ള ചോദ്യാവലിയാണെന്നു തോന്നുന്നു. തീര്‍ച്ചയായും ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്ന ചോദ്യാവലിയില്‍ നിന്ന് ആളെ കണ്ടെത്താന്‍ പറ്റുന്ന ഒരുപാട് ക്ലൂ കണ്ടുപിടിക്കാനാവും.. അനില്‍ പറഞ്ഞതുപോലെ ഇതൊരു സൌഹൃദ മത്സരമായതുകൊണ്ട് സൌഹൃദരീതിയില്‍ തന്നെ മുന്നോട്ട് പോകട്ടെ.
എല്ലാ ഭാവുകങ്ങളും.
അനില്‍ശ്രീ പറഞ്ഞതു തന്നെ എനിക്കും. മൂന്നാവര്‍ത്തി വായിച്ചു നോക്കിയിട്ടും ഒന്നും കിട്ടുന്നില്ല. :(
ReplyDeleteഎന്തെങ്കിലും ഒരു ക്ലൂ അതിലുണ്ടായിരുന്നെങ്കില്‍......
ഓഹോ....
ReplyDelete(അപ്പൊ ഉറക്കമിളച്ചതിനു ഗുണമുണ്ടായി..)
ഇത്തവണ 12 പോയിന്റ് കിട്ടിയ ആരുമില്ലേ?!! ഓ ഓ ഓ....
ങ്ങേ എന്ത്? എനിയ്ക്ക് ക്ലുവിനു മുന്ന് ഉത്തരം പറഞ്ഞതിനു ബോണസ്സ് പോയിന്റോ? യ്ക്ക് വയ്യ!!!!
(അല്ല സുല്ലേ ഇത് സുല്ല് തന്നെയല്ലേ സുല്ലേ?)
കൈപ്പള്ളി അവസാനം നല്കിയ ക്ലൂവിന്റെ മാത്രം, അതിന്റെ മാത്രം അടിസ്ഥാനത്തില് ഞാനും സുല്ലിന് വോട്ട് ചെയ്യുന്നു... അല്ലാതെ ഈ ഉത്തരങ്ങളിലോ ചോദ്യങ്ങളിലോ ഞാന് വായിച്ചോ നേരിട്ടോ അറിയുന്ന സുല്ലില്ല :(
ReplyDeleteഎന്റെ ഉത്തരം : സുല്‍ |Sul
http://www.blogger.com/profile/09754325343836734040
ഉത്തരത്തിലേയ്ക്ക് വളരെ വേഗം എത്താന്‍ കഴിയുന്ന അഭിമുഖങ്ങളും വളരെ കടുത്ത അഭിമുഖങ്ങളും ഈ സീരീസില്‍ വന്നിട്ടുണ്ട്. എന്നു കരുതി ആര്‍ക്കെങ്കിലും ഉത്തരത്തിലേയ്ക്ക് എത്തുവാന്‍ കഴിഞ്ഞില്ലാ എങ്കില്‍ ഉടനേ ആ അഭിമുഖം ബോറാണ് എന്ന നിലപാടില്‍ എത്തിച്ചേരുന്നത് സൌഹൃദ മത്സരമാണെങ്കില്‍ കൂടിയും ഉത്തരങ്ങള്‍ എഴുതിയ ആളിനെ അപമാനിയ്ക്കുന്നതിനു തുല്യമാണ് എന്ന് ചെങ്ങാതിമാര്‍ മനസ്സിലാക്കുമല്ലോ.
ReplyDeleteഎല്ലാവര്‍ക്കും ഒരു പോലെ ബ്ലോഗെഴുതാന്‍ കഴിയില്ല എന്നതു പോലെ തന്നെ എല്ലാവര്‍ക്കും ഒരേ പോലെ ഉത്തരങ്ങള്‍ എഴുതാനും കഴിയില്ല എന്നും മനസ്സിലാക്കുമല്ലോ.
ഹാപ്പി.....ഗോമ്പീഷന്‍.
സോറി...:-)
ReplyDeleteഅഞ്ചലേ.. ഉത്തരമെഴുതിയ ആളെ അപമാനിക്കാനല്ല ഞാന്‍ അങ്ങനെ എഴുതിയത്.അഭിമുഖമല്ല ബോറ്..
ഉത്തരം : സുല്‍ |Sul
ReplyDeletehttp://www.blogger.com/profile/09754325343836734040
കപ്പലണ്ടിയും സുലൈമാനിയും ഒരു പോയിന്റ് & ഷൂട്ട് ക്ലൂ ആയിപ്പോയി.
എന്നാലും സുമേഷിനുമാത്രം ഇതെങ്ങനെ മനസിലായോ എന്തോ. ‘അര’ തന്നെയാവും. പോയ പുത്തി പിടിച്ചാല്‍ കിട്ടില്ലല്ലോ. :)
നല്ല ഭാഷ സുല്ലേ. :)
അതും ഫലപ്രഖ്യാപനം വരുന്നതിനു മുമ്പ്. ആരാണ് ഉത്തരങ്ങള്‍ എഴുതിയത് എന്ന് കൃത്യമായി മനസ്സിലാക്കും മുമ്പ് ഇങ്ങിനെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കുന്നതല്ലേ നല്ലത്. ഒരു പക്ഷേ നമ്മള്‍ ഉദ്ദേശിച്ച ആളല്ല ഈ ഉത്തരങ്ങള്‍ എഴുതിയിട്ടുള്ളത് എങ്കില്‍ അവര്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് കൂടി നാം മനസ്സിലാക്കേണ്ടേ?
ReplyDeleteമാത്രമല്ല. മനഃപൂര്‍വ്വം വ്യക്തിത്വം മറച്ചു വെച്ചിട്ട് ആണ് ഒരാള്‍ ഉത്തരം പറയുന്നത് എങ്കില്‍ അത് ചോദ്യം ചെയ്യാന്‍ പീനല്‍ കോഡില്‍ വകുപ്പും ഉണ്ടല്ലോ? പക്ഷേ അതും ഫലപ്രഖ്യാപനത്തിനു ശേഷമേ പറ്റുള്ളൂ. അങ്ങിനെയിരിയ്ക്കേ മുന്നേ കൂട്ടിയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടുന്നത് തന്നെ.
ഓകെ. അങ്ങനെയെങ്കില്‍ എന്റെ കമന്റു ഡിലീറ്റ് ചെയ്യൂ.
ReplyDeleteഅതു ഞാനെങ്ങനെ ഡിലീറ്റാനാ...അപ്പൂനങ്ങ് ഡിലീറ്റി കൂടെ?
ReplyDeleteഅയ്യടാ... എന്നിട്ടുവേണം അതിനും കൂടെ പെറ്റി എഴുതിത്തരാന്‍ അല്ലേ.. :-)
ReplyDelete5ത്സ് പറഞ്ഞതുകൊണ്ട് ഞാന്‍ എപ്പൊ എഴുതിയ കമന്റ് മാച്ചുകളഞ്ഞു.. ഈ ഉത്തരത്തിന്റെ ഉടമസ്ഥന്‍ ഈ ഗോമ്പറ്റീഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആളാണെങ്കില്‍.... ബോറ് തന്നെയാണ്
ReplyDeleteഇനിയും മത്സരത്തില്‍ പങ്കെടുക്കുന്ന - ചോദ്യാവലി പൂരിപ്പിക്കുന്നവരെ ഇത് സൌഹൃദ മത്സരമല്ലെ നിങ്ങളുടെ ബ്ലോഗിനെപ്പറ്റിയൊ വ്യക്തിത്ത്വത്തെപ്പറ്റിയൊ ക്ലൂ കൊടുക്കൂ,ബുദ്ധിപരമായി....ഹാപ്പി ഗോമ്പറ്റീഷന്‍ ജയ്..!
ശ്സോ....കളഞ്ഞു. അതു കൊണ്ടില്ല. പോട്ടെ. ഇന്നിയും ഉറ്റാലും വച്ച് കാത്തിരിയ്ക്കാം. ആരേലും വന്നു ചാടാതിരിയ്ക്കില്ല.
ReplyDeleteഅതിനു അഞ്ചല്‍സേ, ഈ ഒരുത്തരം എഴുതുന്നതിനു തൊട്ടു മുന്നെയും ഇനി ബാക്കി വരുന്ന മല്‍സരങ്ങളിലും ഈ ഉത്തരാര്‍ഥിക്കും ഇങ്ങനെ തുറന്ന് വിമര്‍ശിക്കാന്‍ അവസരം കിട്ടുന്നുണ്ടല്ലോ. പിന്നെന്നാ പ്രശ്നം?ഇപ്പോഴുണ്ടായ സങ്കടം അവരപ്പോള്‍ തീര്‍ത്തോളും
ReplyDeleteവ്യക്തിത്വം മറച്ചു വെച്ചെന്നല്ല ഞാന് ഉദ്ദേശിച്ചത്, ബ്ലോഗെഴുതുമ്പോഴും കമന്റുകളിലും ഒരു വ്യക്തി ഉപയോഗിക്കുന്ന ശൈലി... ആ ശൈലി വെച്ച് തന്നെയാണല്ലോ നമ്മൾ ഉത്തരമെഴുതിയവരെ കണ്ടെത്തുന്നത്... ആ ഒരു ശൈലി ഇത് സുല്ലിന്റേതാണെങ്കിൽ ഈ ഉത്തരങ്ങളിൽ ഇല്ല... എന്ന് ഞാന് വീണ്ടും പറയുന്നു...
ReplyDeleteപെറ്റി കളക്ടറ് ആയെന്ന് കരുതി ഞങ്ങടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ കൈ വെച്ചാലുണ്ടല്ലോ... 5LS ഗോ ബാക്ക് വിളിക്കാൻ പോലും ഞങ്ങൾ മടിക്കില്ല എന്നിത്തരുണത്തിൽ ഓർമ്മിപ്പിക്കുകയാണ്...
:)
ഇത് സുല്ലാണെങ്കില്‍, കരിഞ്ഞ ഒരോര്‍മ്മയുടെ കടക്കല്‍ അല്പം വെള്ളം ഒഴിച്ചത്
ReplyDelete‘ഈറനാകുന്ന നമ്മള്‍‘ ആയിരിക്കും.
അഞ്ചലിനോട് ഞാനും യോജിക്കുന്നു. ഈ കൊടുത്തിരിക്കുന്ന ചോദ്യങ്ങളില്‍ എവിടെയാണ് ഉത്തരങ്ങള്‍ പറയുന്ന വ്യക്തി തന്റെ വ്യക്തിത്വം തുറന്നു കാട്ടേണ്ടത്? ബ്ലോഗില്‍ അവസാനമെഴുതിയ പോസ്റ്റ് എന്തിനെപ്പറ്റിയെഴുതി എന്നത് മാത്രമാണ് അതിനു സാധ്യതയുള്ള ഏക ചോദ്യം.. അതില്‍ ഉത്തരം പോസ്റ്റിന്റെ പേരു പറയാന്‍ പറ്റില്ലല്ലൊ? അങ്ങനെ പറഞ്ഞാല്‍ പിന്നെ ഇതിന്റെ ഒരു രസമെന്താ?
ReplyDeleteഎന്റെ ഉത്തരം സുല്‍
http://www.blogger.com/profile/09754325343836734040
ഇതു സുല്‍ അല്ലെങ്കില്‍ സുല്‍ വന്ന് പറയട്ടെ ഇതു തന്റെ ഉത്തരമല്ലാന്ന്.. :)
ReplyDeleteപതിനഞ്ചുമിനിറ്റു കൂടി കാക്കൂ നന്ദാ :-)
ReplyDeleteഅഗ്രു, സുല്ലാണെങ്കിലും ഇത് സുല്ലിന്റെ തെറ്റല്ല, മനസിലാക്കിയിടത്തോളം ഇത് ആദ്യകാലങ്ങളിൽ എഴുതിയ ചോദ്യങ്ങളാണ് അന്ന് അധികം ഗ്ലൂ ഉണ്ടായിരുന്നില്ലല്ല്!
ReplyDeleteപിന്നല്ലേ ഗ്ലൂ കൊട് ഗ്ലൂ കൊട് എന്ന നമ്മുടെ ഡിമാൻഡ് അംഗീകരിച്ചു ഓരോ മൂന്നു ചോദ്യത്തിലും ഒരു ഗ്ലൂവെച്ച് കൊടുക്കാൻ മേലാവിൽ നിന്ന് തീരുമാനമായത് അപ്പൊ പറഞ്ഞു വരുമ്പോ ഇത്തരം ഗ്ലൂവില്ലാ ചോദ്യോത്തര പംക്തി ഇനിയും പ്രതീക്ഷിക്കാം:)
ജാഗ്രതൈ!
ഒകെ അപ്പു, എന്നാ അഞ്ചത്സ് പറയട്ടെ..... :)
ReplyDeleteഇതിന്റെ ശരിയുത്തരം:
ReplyDeleteSul | സുല്‍
http://www.blogger.com/profile/09754325343836734040
അത് ഞാനും പറയാൻ വരികയായിരുന്നു സാജാ... ഇത് പഴകാല ചോദ്യങ്ങളാണെന്ന്... പ്രത്യേകിച്ചും പലരുടേയും അഭിപ്രായം മാനിച്ച് എടുത്ത് കളഞ്ഞ ഈ >> ഈ ഗോംബറ്റീഷൻ നടത്തി തുടങ്ങിയ ശേഷം മറ്റു ചില പാവപ്പെട്ട ബ്ലോഗന്മാർ നടത്തുന്ന കോപ്രായങ്ങൾ എന്തുകൊണ്ടാണു് clutch പിടിക്കാത്തതു്?
ReplyDeleteഅതേ അഗ്രജാ.. ഇത് പിന്‍ വലിച്ച് ഈ ഉത്തരക്കാരന് വേറെ ചോദ്യം കൊടുത്ത് ഇത് രണ്ടാമത് നടത്തിക്കണം :)
ReplyDelete(ആ സുമേഷിന് 12 മാര്‍ക്ക് അങ്ങിനെ കിട്ടണ്ട) :)
ശിശുവേ, ചോദ്യങ്ങളിലതിനുള്ള വഹ കാണുന്നില്ലെങ്കിൽ ഉത്തരങ്ങളെഴുതുന്നവറ് അതിനുള്ള വഹ കൊള്ളിക്കണം എന്നാണെന്റെ അഭിപ്രായം... ഇത് കൃത്യമായി ഉത്തരങ്ങളെഴുതി പാസ്സാവാനുള്ള പരീക്ഷയൊന്നുമല്ലല്ലോ... നമ്മളെ തിരിച്ചറിയാനുള്ള ചില സൂചനകൾ ഉത്തരകർത്താക്കൾ തിരുകി കയറ്റിയേ മതിയാവൂ...
ReplyDeleteഇത് സുല്ലാണെങ്കിൽ വരുന്ന വെള്ളിയാഴ്ച ‘സ്മൈൽ യു ആർ ഇൻ ഷാർജ’ ചരിവിൽ വെച്ച് ഒരു കൂട്ടത്തല്ലുണ്ടായിരിക്കുന്നതാണ്... പങ്കെടുക്കുന്നവർ... സുല്ല്, അപ്പു, അഗ്രജൻ & അഞ്ചൽ... ആദ്യത്തെ മൂന്ന് പേരും ചേർന്ന് നാലാമനെ കൂട്ടമായി തല്ലുന്നതാണ് :)
ReplyDeleteഅനിയാ അഗ്രജാ,
ReplyDeleteഏന്‍ പറയുന്നത് ഓനു മനസ്സിലാകുന്നുണ്ടോ? ഇത് സുല്ലിന്റെ ഉത്തരമാണെങ്കില്‍ എന്നു പറയുന്നതിനു പകരം ഉത്തരം വരും വരെ കാത്തിരുന്നു കൂടെ എന്നാ ഞാന്‍ ചോയിച്ചത്. ഉത്തരം വന്നിട്ട് ഈ ഉത്തരങ്ങള്‍ സുല്ലിന്റെ ആണെങ്കില്‍ അയാളോടെ വിശദീകരണം തേടാന്‍ മഹത്തായ പീനല്‍കോഡില്‍ തന്നെ വകുപ്പുണ്ടല്ലോ? ഇന്നി ഇത് സുല്ലിന്റെ ഉത്തരങ്ങള്‍ അല്ലെങ്കില്‍ താങ്കള്‍ ഈ പറഞ്ഞതെല്ലാം തിരിച്ചെടുക്കുമോ?
സുല്ലാണെങ്കില്‍ പുല്ല് പോട്ടേന്ന് വയ്ക്കാം. സുല്ലല്ലെങ്കിലോ? ഉത്തരസ്റ്റിനെ അപമാനിച്ചത് പോലെയാകില്ലേ?
അയ്യോ..ഞാന്‍ “അഗ്രജാ“ എന്നുവിളിച്ചത് ഹരിയുടെ ഗോമ്പറ്റീഷന്‍ കമന്റില്‍ ആണല്ലോ വീണത് (ബൈ മിസ്റ്റേക്ക്)
ReplyDeleteഈ 5 എല്ലിന്റെ വെപ്രാളം കണ്ടിട്ട് ഇത് സുല്ലല്ലെന്ന് തോന്നുന്നു. ഓടീക്കോ....
ReplyDeleteഉത്തരം വരുന്നത് വരെ വേറെ എന്തെങ്കിലും പണി വേണ്ടേ സഖാവേ...
ReplyDeleteഗോമ്പീഷന്റെ ആസ്ഥാന സ്റ്റോര്‍ കീപ്പറെ കൂട്ടമായി തല്ലുമെന്നും ഇരുട്ടടി അടിയ്ക്കുമെന്നും ഒക്കെ ഭീഷണിപ്പെടുത്തുന്നവര്‍ക്ക് മുങ്കാല പ്രാബല്യത്തോടെ പെനാലിറ്റി ഈടാക്കാന്‍ പീനല്‍ കോഡ് പേതഗതി ചെയ്യണമെന്ന് ലൊയലാളിയോട് വിനീതമായി അപേക്ഷിയ്ക്കുന്നു.
ReplyDeleteഎന്റെ ഉത്തരം : സുല്‍ |Sul
ReplyDeletehttp://www.blogger.com/profile/09754325343836734040
കിച്ചു,
ReplyDeleteഎന്തേ താമയിച്ചേ?
ഹയ്യോ തെറ്റിപ്പോയി.
ReplyDeleteഎന്തേ ഇത്തിരി നേരത്തേ ആണല്ലോ? അതോ ഇന്നി കൈപ്പള്ളി ഇതിനിടയ്ക്ക് എവിടേലും ഉത്തരം പറഞ്ഞോ?
മല്‍സരം #43 അവസാനിക്കുന്ന സമയം
ReplyDeleteUAE 10:00 PM
കിച്ചു ചേച്ചി ഇന്നു നേരത്തെ ആണല്ലോ?
ഹഹഹ പെറ്റി തൊഴിലാളി ഇന്ന് അപാര ഫോമിലാണല്ലോ :)
ReplyDeleteഹു ഈസ് ഹു?? അഭിലാഷം?
ReplyDeleteആരെങ്കിലുമാകട്ടെ.. നാണത്തിനും മാനത്തിനും വിലയുണ്ടെന്ന് മനസ്സിലാക്കുന്ന ആരൊ ആണ്..സന്തോഷായി..
che PM alla AM
ReplyDelete:|
ഞാന്‍ മുകളില്‍ എഴുതിയത് എഴുതുവാന്‍ കാരണമുണ്ട്, ഞാന്‍ ആദ്യമിട്ട കമന്റ് കണ്ടോ> രാത്രി പന്ത്രണ്ടരക്കാണ് അത് ഇട്ടത്. അരവിന്ദ് അല്ല എന്നറിഞ്ഞു കൊണ്ടു തന്നെ. ആലിപ്പഴമൊക്കെ പെറുക്കി പന്ത്രണ്ട് മണി വരെ കുത്തിയിരുന്ന്, ഉത്തരം കണ്ടപ്പോള്‍ അതില്‍ കൂടുതലൊന്നും തപ്പാന്‍ തോന്നിയില്ല...
ReplyDelete(ഈ പരിപാടി തുടങ്ങുന്നതിനു മുന്ന് കൈപ്പള്ളി ഇതേകുറിച്ച് ചാറ്റില്‍ പറയുകയും ചോദ്യം അയച്ചു തരികയും ചെയ്തപ്പോള്‍ അത് പോസ്റ്റാനല്ല, മറിച്ച് വെറുമൊരു ട്രയല്‍ ആണെന്ന് പറഞ്ഞാണാ ചോദ്യങ്ങള്‍ ഞാന്‍ കൊടുത്തത്. അപ്പോല്‍ ‘ഇല്ല ,ഉണ്ട് ‘എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ പാടില്ല എന്നു പോലും പറഞ്ഞിരുന്നില്ല.. പിന്നീടാണ് ഞാനത് കാണുന്നത് കൈപ്പള്ളി ആ ഉത്തരങ്ങള്‍ ആദ്യ പോസ്റ്റായി തന്നെ ഇട്ടെന്ന്.. പക്ഷെ, അത്തര്ം ഉത്തരങ്ങളില്‍ ഒരാളെ കണ്ടുപിടിയ്ക്കാന്‍ ക്ലു ഇല്ലാത്തതുകൊണ്ടും തുടര്‍ന്നുള്ള മറ്റുള്ളവരുടെ ടിപ്സും മൂലമാണ് ഈ മത്സരം ഇന്നത്തെ സ്റ്റേജില്‍ എത്തിനില്‍ക്കുന്നത്... എനിക്കു തോന്നുന്നത് , സുല്ലിന്റെ ചോദ്യങ്ങള്‍ കൈപ്പള്ളിയുടെ പക്കല്‍ ഈ മത്സരം തൂടങ്ങുന്ന അവസരത്തില്‍ അല്ലെങ്കില്‍ ആ ആഴചയിലേ കാണുമെന്നാണ്... പക്ഷെ, അതിനിത്തരം പ്രതികരണമല്ല, കൊടുക്കേണ്ടിയിരുന്നത്... കാരണം ക്ലു പോലും തന്ന അവസരത്തില്‍)
ReplyDeleteഇനി ഈ പോസ്റ്റിലെ എന്റെ ഉത്തരത്തെക്കുറിച്ച്,
ഇന്നലെ രാത്രി ഉറക്കമിളച്ചിരുന്ന ഉണ്ടാക്കിയ ഉത്തരമാ അത്.
അത് കണ്ടു പിടിച്ച വഴിയും അവിടെതന്നെ ഞാന്‍ പറഞ്ഞിരുന്നു.. നിങ്ങള്‍ ഒന്നു മനസ്സിലാക്കണം, ഏത് ഉത്തരവും വന്നാല്‍ അതില്‍ ആദ്യം തിരയേണ്ടത് ഇവിടെ ആക്റ്റീവായിരുന്ന ആരുടേയെങ്കിലും ടച്ച് ഉണ്ടോ എന്നാണ്... അതല്ലെങ്കില്‍ അങനെ ഉള്ള ആരെയെങ്കിലും ആ ഉത്തരങ്ങളില്‍ പരാമര്‍ശിയ്ക്കുന്നുണ്ടോ എന്നാണ്... അരവിന്ദനെ അര എന്നു വിളിയ്ക്കണെമെങ്കില്‍, അത് ആരെങ്കിലും അത്രയും അടുത്ത വെറ്റിറന്‍ ബ്ലോഗര്‍ ആയിരിയ്ക്കണം!.. തന്നെയുമല്ല, ചോദ്യങ്ങളുടെ സ്വഭാവം വച്ച് അത് പഴക്കമുള്ള ചോദ്യങ്ങളാണ്..
അപ്പോള്‍ ആള്‍ കൂടുതല്‍ ഫേമസായിട്ടുള്ള ആരെങ്കിലും ആകാം... സോ ഞാന്‍ ഗൂഗിള്‍ ചെയ്തത് “അര അരവിന്ദന്‍“ എന്നാണ്.. എനിക്ക് കിട്ടിയത് ഈ രണ്ടു റിസല്‍റ്റുകളാണ്.. ( http://groups.google.com/group/marumozhikal/msg/527cf7e41a910a8e?pli=1 , http://susmeram3.blogspot.com/2006/12/blog-post_23.html) ആ ഉത്തരം അവിടെ ഇടുമ്പോള്‍ ഞാനത് അവിടെ അങനെ തന്നെ എഴുതുകയും ചെയ്തു.. ഇനി ഇക്കാര്യത്തില്‍ എന്നെ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, ഞാനീ നിമിഷം ഈ “കോപ്പിലെ എടവാട്” നിറുത്തി പോകുന്നതാണ്... അതു വേണോ വേണ്ടയോ എന്ന് നിങ്ങള്‍ പറയുക
ഹെന്റെ അനിലേ, അനിലു മുകളിൽ എഴിതിയത് നോക്കാൻ പോകുന്നതിലും എളുപ്പം ബറ്ജ് ദുബായിയുടെ മോളിലു കൊത്തിപ്പിടിച്ചു കയറുന്നതാ... :)
ReplyDeleteസുമേഷേ കൂള്‍ ഡൌണ്‍... ഇതെന്തിനാണിപ്പോള്‍ പോസ്റ്റിയത്? ഹരിയുടെ പോസ്റ്റില്‍ ഞാന്‍ പ്രസംഗിച്ചതമനു പ്രസംഗം പോലെ അവസാനം പോരായിരുന്നോ :-)
ReplyDeleteഇത്രയും പറഞ്ഞത്, ചിലരെന്നെ സംശയിയ്ക്കുന്നു എന്നെനിയ്ക്കു തോന്നിയതു കൊണ്ടാണ് (ചിലപ്പോ അതെന്റെ ഒരു രോഗമാവാം). ഇനി ഇത് സുല്ലല്ലെങ്കില്‍, എന്റെ കമന്റ് ഞാന്‍ തിരികെ എടുക്കുന്നു!
ReplyDeleteഎന്റെ ഉത്തരം : രണ്‍ജിത് ചെമ്മാട്.
ReplyDeletehttp://www.blogger.com/profile/09004780025110394485
ക്യാമറയുമുണ്ട്... കവിതയുമെഴുതും... കപ്പലണ്ടിയുടെ പടം അന്നെടുത്തോ എന്നറിയില്ല. അന്നല്ലെങ്കില്‍ വേറെ ദിവസം എടുത്തു കാണും.
ഇന്ന് ഭാഗ്യം തുണച്ചു, കാരണം കൈപ്പള്ളി പളളിയുറക്കം ഉണരാന്‍ വൈകിയെന്നാ തോന്നുന്നെ.
ReplyDeleteഅഗ്രൂ..
ബുര്‍ജ് ദുബായിയുടെ മോളിലു “കൊത്തിപ്പിടിച്ചു“കയറിയാ വെവരം അറിയും!!
ഹു ആരാന്ന് പോലുമറിയില്ലേ..ചുമ്മാതല്ല വെറും ശിശു ആയിപ്പോയത്.. Hu is the leade in China
ReplyDeleteആയ്... സുമേഷേ... ആരാ അതിനിപ്പോ നിന്നെ സംശയിച്ചേ...
ReplyDelete(തറവാടിയുടെ പോസ്റ്റിൽ എന്നെ നോക്കി നീ ചിരിച്ചതോറ്മ്മയുണ്ടോ :)
ഓടോ: അരവിന്ദന്റെ വെറും ഒരു പോസ്റ്റ് വായിച്ചാ മതി... ആരും പറയും ഓന് ‘അര’ ആണെന്ന് :))
ച്ചോ..അച്ചരോം തെറ്റി ഗ്രാമറും തെറ്റി.. കമന്റു ഡിലീറ്റിയാല്‍ പെറ്റീം കിട്ടും.. ഇതിനൊരു പഴഞ്ചൊല്ലൊണ്ടാര്‍ന്നല്ലാ.. ഈശ്വരാ
ReplyDeleteസുമേഷേ,
ReplyDeleteഉത്തരം ഇന്നിയും വന്നിട്ടില്ല. ഇത് ഒരു പക്ഷേ സുല്ലിന്റെ ആകാം അല്ലാതിരിയ്ക്കാം. പക്ഷേ കഴിഞ്ഞ കുറേ അഭിമുഖങ്ങള്‍ (പ്രത്യേകിച്ചും കരീം മാഷിന്റെ അഭിമുഖത്തിനു ശേഷം) വളരെ ലളിതമായിരുന്നു. ഇത് ഇത്തിരി കടുത്തു. അതിന്റെ ഒരു പ്രതി പ്രവര്‍ത്തനമാണ് കമന്റുകളില്‍ കാണുന്നത്. ഇത് ആരുടെ ഉത്തരം ആണെങ്കില്‍ ആ ഉത്താരത്തിലേയ്ക്ക് എത്താനുള്ള കോണിപ്പടികള്‍ ഉത്തരത്തില്‍ തന്നെയുണ്ട്. അത് കണ്ടെത്താന്‍ കഴിയാതെ വരുന്നത് മുന്‍ അഭിമുഖങ്ങള്‍ ലളിതമായത് കൊണ്ടാണ്.
ചോദ്യങ്ങളില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് തോന്നുന്നില്ല. ഉത്തരങ്ങളും വ്യക്തമാണ്. പക്ഷേ കണ്ടെത്താന്‍ പണിയെടുക്കണം. അതാണ് ഇവിടെ സംഭവിച്ചത്.
എല്ലാം ഒരു പോലെ എളുപ്പമായിരുന്നു എങ്കില്‍ ജീവിതം തന്നെ കട്ടപ്പൊകയാകില്ലായിരുന്നോ?
“കോപ്പിലെ എടവാട്” നിര്‍ത്തിപ്പോകാന്‍ തക്ക പ്രശ്നം ഒന്നും ആയില്ലല്ലോ? ഇന്നി ആവാന്‍ എത്രയാ ബാക്കി. അപ്പോ എന്തു പറയും?
അയ്യൊ സുമേഷേട്ടാ പോകല്ലെ അയ്യൊ സുമേഷേട്ടാ പോകല്ലെ...
ReplyDeleteഇത് സുല്ലിന്റെ ഉത്തരങ്ങളാണെങ്കില്‍ സുല്ലിന് തീര്‍ച്ചയായും കൈപ്പള്ളിയോട് പറയാമായിരുന്നു, എന്റെ ഉത്തരങ്ങള്‍ കാലഹരണപ്പെട്ടതാണ് അതുകൊണ്ട് പോസ്സരുതെന്ന്. അര എന്നുള്ളതുകൊണ്ട് മാത്രം സുല്ലിലേക്ക് എത്തില്ല ഉറപ്പ്, എന്നാല്‍ ഇത്രയും പോയന്റുകള്‍ വാരിക്കൂട്ടിയ താങ്കള്‍ ഇത് പപ്രയുമ്പോള്‍ അത് മുഖവിലക്കെടുക്കുകയും ചെയ്യുന്നു.
ഈ മത്സരത്തില്‍ ഇതുപോലെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന, ഈ ഉത്തരങ്ങള്‍ സുല്ലിന്റേതാണെങ്കില്‍..ഒരു സുഖമായില്ല, ബോറായെന്നെ ഞാനും പറയുന്നത്
കൈപ്പള്ളിക്ക് ഇതുവരെ 10 മണിയായില്ലെ?
ReplyDeleteഇതെന്തു കുഭകര്‍ണ്ണ സേവയിലാണൊ ഇതിയാന്‍?
സുമേഷേ, എന്താത്ര സീരിയസാവാന്‍?? ആരാ സംശയിക്കുന്നത്?? വിട്ടുകള.. :)
ReplyDeleteഇതു സുല്ലണ്ണനെങ്ങാനുമാണേല്‍ ഓര്‍മക്ക് വെള്ളമൊഴിച്ചത് അഞ്ചല്‍ കാണിച്ചുതരണ്ടിവരും..ഒണക്ക് കാലമായതോണ്ട് ആവിയായിപ്പോയീന്നൊന്നും പറഞ്ഞാപറ്റൂല്ലാ... പറഞ്ഞില്ലാന്ന് വേണ്ട .. ങാഹ!
ReplyDeleteമത്സരം 10 മണിക്ക് കഴിയുമെന്ന് പറഞ്ഞിട്ട്(ക്ലോക്കിന്റെ അടിയില്‍) ഇതുവരെ കൈപ്സ് എത്തിയില്ലല്ലൊ?? അതെങ്ങിനെയാ 3 മണിക്ക് എഴുന്നേറ്റല്ലെ തുറന്നു വിട്ടത്..അപ്പൊ തീര്‍ച്ചയായും ഉറക്കം ബാക്കിയുണ്ടാകും..!
ReplyDeleteകൈപ്പള്ളി പള്ളിയുണര്‍ന്നിട്ടുണ്ട്. ഉത്തരം നിമിഷങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിയ്ക്കപ്പെടും.
ReplyDeleteഎല്ലാവരും സമദാനി.
ഗുപ്താ,
ഞാനീ നാട്ടുകാരനേ അല്ല. ചാവക്കാട്ടെക്ക് സ്ഥലമാറി.
Clue: തന്നതുകൊണ്ടു മത്രമാണു് 30 മിനുറ്റെ വൈകിയത് എന്നു നിങ്ങൾ എല്ലാവരും മനസിലാക്കുമ്മ് എന്നു കരുതുന്നു.
ReplyDeleteഉത്തരം പറയാൻ പോകുന്നു
ReplyDeleteദൈവമേ പറയണ്ട!
ReplyDeleteപറ മാഷെ, എന്നിട്ടു വേണം 5ത്സിനോട് ചോദിക്കാന്‍
ReplyDeleteഗുപ്തഗുരൊ, അവിടുന്നുവെട്ടിയിട്ട ലിങ്കത്തില്‍ ക്ലിക്കാന്‍ ശിശുവിനു നിവൃത്തിയില്ലെന്നറിയിക്കട്ടെ!.. ഇവിടെ ട്യുബുകളൊക്കെ നിരോധിച്ചിരിക്കുവാ..ഇനി അവിടുന്നു തന്നെയാണൊ ആ ഹു?
ReplyDeleteശരി ഉത്തരം: സുല്‍ |Sul
ReplyDeletehttp://www.blogger.com/profile/09754325343836734040
എനിക്കെത്രയാ മാര്‍ക്കെന്ന്..!
ReplyDeleteസുല്ലേ... ഗോമ്പറ്റീഷന്‍ മൂറിയില്‍നിന്ന് വെളിയിലിറങ്ങീ അല്‍ ഖാനിലേക്ക് വാ.. അവിടെവച്ച് നമുക്ക കാണാം.. :-(
ReplyDeleteസുല്ലേ ഗോദയിലേക്ക് വാ വായോ
ReplyDeleteഎല്ലാം ഗോമ്പ്ലിമെന്‍സ് ആയല്ലോ അല്ലേ?
ReplyDeleteജനഗണമന.....
ജയ്...ഹിന്ദ്!
സുല്ലിനെ മാറ്റി വെക്ക്, നമുക്കാദ്യം അഞ്ചലിനെ കൈകാര്യം ചെയ്യാം :)
ReplyDeleteകൂട്ടുകാരെ,
ReplyDeleteഎന്നെ കണ്ടു പിടിക്കുന്നതില്‍ നിങ്ങള്‍ക്ക് വന്നുചേര്‍ന്ന ബുദ്ധിമുട്ടുകള്‍ക്ക് നിര്‍വ്യാജ്യം
മാപ്പ് ചോദിക്കുന്നു..
ഉത്തരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ എന്നിലേക്ക് എത്രയും എളുപ്പത്തില്‍
എത്തിചേരാനുതകുന്ന ഉത്തരങ്ങള്‍ തന്നെ നല്‍കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എങ്കിലും,
ഇന്നലെ ഇത് പോസ്റ്റ് ചെയ്തപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി വായിച്ചു നോക്കി,
എന്നിലേക്കെത്താവുന്ന ക്ലൂ എന്തായിരിക്കും എന്ന്. എനിക്കും വ്യക്തമായൊന്നും
കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. ചിലപ്പോള്‍ എന്റെ എഴുത്തിന്റെ പ്രശ്നമാവാം. ഒരു
പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത ഒരു എഴുത്താണെന്റേതെന്ന്
ഇപ്പോഴെനിക്ക് മനസ്സിലാവുന്നു.
എങ്കിലും, എന്നെ അടുത്തറിയുന്ന പലര്‍ക്കും മത്സരത്തില്‍ സമയത്തിനു വന്നു
ചേരാന്‍ കഴിയാതിരുന്നതും, ഉത്തരങ്ങള്‍ ഇല്ലാതാവാന്‍ ഒരു കാരണമായിരിക്കാം.
ചോദ്യത്തെ, ഒരു പ്രസ്ഥാവനയെ, മറ്റൊരു ചോദ്യം കൊണ്ട് നേരിടുക എന്നത്
സാധാരണ ഞാന്‍ കമെന്റുകളിലെല്ലാം ഞാന്‍ ഉപയോഗിക്കാറുള്ളതാണ്. അതു
കൊണ്ടാണ് ആ മലയാള പത്രത്തെ പറ്റിയുള്ള പരാമര്‍ശം വന്നത്. പ്രവാസികള്‍
മാത്രം ഉത്തരം എഴുതിയാല്‍ മതിയൊ എന്നതും.
കരിഞ്ഞ ഓര്‍മ്മയുടെ കടക്കല്‍ വെള്ളമൊഴിച്ചത്.... പൊളിഞ്ഞ പ്രേമത്തെക്കുറിച്ച്
ഒന്ന് ഓര്‍ത്തുപോയതാ കൈപള്ളീ എന്നെഴുതിയെങ്കില്‍ ശരിയാവുമായിരുന്നൊ? ഗുപ്താ ഇത്രയെങ്കിലും ഗുപ്തമാക്കാതെ ‘ഈറനാകുന്ന നമ്മള്‍’ എന്ന് പറഞ്ഞിരുന്നെങ്കില്‍ ശരിയാവുമായിരുന്നൊ?
എന്തായാലും ‘അര‘യും തലയും മുറുക്കി എന്നെ കണ്ടുപിടിച്ച ‘തലതിരിഞ്ഞവന്’ ഒരു
നന്ദി പറഞ്ഞില്ലെങ്കില്‍ അതു നന്ദികേടാവും. ഒരു കാടന്‍ ചിന്ത ആയിരുന്നെങ്കിലും
കോളടിച്ചല്ലോ നാരദാ. മറച്ചു വച്ച ഉത്തരങ്ങള്‍ തുടങ്ങിയിട്ട് ആദ്യമായി 12+3 അടിച്ച
ഭാഗ്യവാനല്ലയോ അങ്ങ്...
അനില്‍ശ്രീ പറഞ്ഞതു പോലെ ആളെ മനസ്സിലാക്കാന്‍ പറ്റിയ ചെറിയ
സൂചനയെങ്കിലും വേണ്ടേ.... എനിക്കു കിട്ടിയത് കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ
ഒരു ക്വസ്റ്റ്യന്‍ പേപ്പര്‍ ആണ്. അതില്‍ ആളെപിടിക്കുന്ന യന്ത്രമൊന്നും ഫിറ്റ്
ചെയ്തിരുന്നില്ല. എനിക്ക് എഴുതി ചേര്‍ക്കാനും പറ്റില്ലല്ലൊ :). അപ്പു പറഞ്ഞതിനും
ഉത്തരം ഇതു തന്നെ. ഗോമ്പറ്റീഷന്റെ ആദ്യകാലങ്ങളില്‍ ആളെപിടിക്കാനുണ്ടായ
ബുദ്ധിമുട്ടുകള്‍ തന്നെയാണ് ഈ മത്സരത്തിലും കണ്ടത്.
“ഉള്ള ചോദ്യങ്ങളില്‍ തന്റെ വ്യക്തിത്വം വെളിവാക്കാന്‍ ഉദ്ദേശിക്കുന്നില്ല“ എന്നു
പറഞ്ഞതിനോട് യോജിക്കുന്നില്ല അപ്പു. കൃത്യമായും സത്യസന്തമായും തന്നെയാണ്
ഉത്തരങ്ങള്‍ എഴുതിയത്. തൃശ്ശുക്കാരന്‍ എന്ന രീതിയില്‍ തൃശ്ശൂര്‍ ഭാഷ ഉപയോഗിച്ചില്ല
എന്നതാണ് ഒരു കുറ്റം എങ്കില്‍ ഞാനൊന്നു സൂചിപ്പിക്കട്ടെ, തൃശ്ശൂരില്‍ നിന്ന് 25
കിലോമീറ്റര്‍ പടിഞ്ഞാറു മാറി ആണ് എന്റെ വീട്, അവിടെ തൃശ്ശൂര്‍ സ്റ്റൈലിനേക്കാള്‍
കൂടുതല്‍ മലപ്പുറം സ്റ്റൈല്‍ ആണ്. ഇപ്പോള്‍ ഒരു മിതവാദി സ്റ്റൈല്‍. ഞാന്‍ ഇനി
മലപ്പുറം ഭാഷ ഉപയോഗിച്ചാല്‍ “ഏറനാടന്‍“ ആവുമായിരുന്നു ഏറെപേരുടെയും
ഉത്തരം.
അഗ്രൂ നീയും???? വായിക്കപ്പെടാതെ പോകുന്ന കുറെ പോസ്റ്റുകളാണ് എന്റെ ആകെ
സമ്പാദ്യം എന്നിപ്പോള്‍ മനസ്സിലായി. പലവട്ടം ലിങ്ക് നല്‍കിയിട്ടും ഒന്നും
വായിക്കാതെ കമെന്റിടുന്ന ‘അഗ്രജന്‍‘ ആയിരുന്നു എന്റെ സ്വന്തം വായനക്കാരന്‍
എന്നും മനസ്സിലായി :(.
ഈയടുത്ത കാലത്തായി കഥകള്‍/ഓര്‍മ്മകുറിപ്പുകള്‍ എഴുതാതിരുന്നതും
എന്നിലേക്കെത്തുന്നതിന് തടസമായിരിക്കാം.
അനില്‍_ANIL നന്ദി എന്നെ ശരിയായി തിരിച്ചറിഞ്ഞതിന്, ശിശുവിനും.
“ഇതു സുല്‍ അല്ലെങ്കില്‍ സുല്‍ വന്ന് പറയട്ടെ ഇതു തന്റെ ഉത്തരമല്ലാന്ന്.. :)
“ നന്ദനു വരെ എന്നോട് തകര്‍ക്കാനാവാത്ത വിശ്വാസം..
അഞ്ചല്‍കാരനെ വെറുതെ വിട്ടേക്കൂ. അല്ലെങ്കില്‍ പെറ്റി ആരു തരും?
എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി. നമസ്കാരം.
-സുല്‍
സുമേഷേ,
ReplyDeleteകമന്റിലൂടെ സുമേഷിനെ സംശയിക്കുകയല്ല അതിശയവും അസൂയയും പ്രകടമാക്കുകയാണ് ചെയ്തത്.
തെറ്റിദ്ധരിച്ചില്ല എന്നു കരുതുന്നു.
ഹതു ശരി. ഇത് സുല്ലിന്റെ അഭിമുഖം ആയിരുന്നു അല്ലേ.
ReplyDeleteസുല്ലേ,
ഗോമ്പീഷന്‍ പീനല്‍ കോഡ് ചട്ടം അഞ്ച് വകുപ്പ് മൂന്ന് പ്രകാരം സ്വന്ത വ്യക്തിത്വം മറച്ചു വെച്ച് കൃതൃമമായി ഉത്തരങ്ങള്‍ നല്‍കിയതിനു വിശദീകരണം നല്‍കാന്‍ തട്ടിലേയ്ക്ക് ക്ഷണിയ്ക്കുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പീനല്‍കോഡിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം നടുകടത്തല്‍പ്പെടല്‍ വരെ ശിക്ഷയായി ലഭിയ്ക്കാം.
sd/-
ഹഹഹ ശിശ്വേ.. ആ ചോദ്യം പ്രതീക്ഷിച്ചാരുന്നു.
ReplyDeleteദാ ഇവിടെ എ ഓ എല്‍ ലിങ്ക്. ഇവിടെ ടെക്സ്റ്റ് വേര്‍ഷന്‍ (കേള്‍ക്കാതെ രസമില്ല. വായിച്ച് ആശതീര്‍ക്കാം)
പെയ്യിക്കാണ്. സശ്യേം മാറുവായിരിക്കും.. ഇല്ലേല്‍ ഞാനെന്തുചെയ്യാനാ ;))
സുല്ലണ്ണാ, ഇതണ്ണന്റെ കുറ്റമല്ലണ്ണാ.. പോട്ട്.
ReplyDeleteതേങ്ങയെപ്പറ്റി ഒരു ചോദ്യമെങ്കിലും ഉണ്ടായിരുന്നെങ്കില്‍...........
വീണ്ടും സുല്ലിന് ഒരവസരം കൂടി കൊടുക്കുക..!!!!!
ReplyDeleteസുല്ലേ,
ReplyDeleteതാങ്കള്‍ എന്തിനാ ഖേദിയ്ക്കുന്നത്. മാര്‍ക്ക് കുറച്ചതിനു താങ്കള്‍ക്ക് അഭിനന്ദനത്തിന്റെ പൂച്ചണ്ടുകള്‍. അല്ലെങ്കില്‍ തന്നെയും താങ്കളുടെ ഉത്തരങ്ങള്‍ വളരെ വളരെ ലളിതമായിരുന്നു. കണ്ടു പിടിയ്ക്കാനായിരുന്നു പെടാപാട്!
സുല്ലിന്റെ ഉത്തരങ്ങൾ അപൂർണ്ണവും, അപ്രാപ്യവും (!) ആയതിനാൽ Score Masterനോടു GPC നിയമങ്ങൾ Sulന്റെ തലക്കിട്ട് കൊട്ടാൻ സുപാർശ ചെയ്യുന്നു.
ReplyDeleteതേങ്ങകൊണ്ട് തന്നെ കൊട്ടണം 5ത്സേ
ReplyDeleteഗുപ്താ..ചിരിച്ചു തലകുത്തി..ടെക്സ്റ്റ് വെര്‍ഷന്‍ വായിച്ചു..ഇതുകൊണ്ട് ഇങ്ങനെയൊരു ഗുണമുണ്ടായല്ലൊ..അപ്പൊ ഞാന്‍ വീണ്ടും ചോദിക്കുന്നു? ഹു ഈസ് ഹു?
ReplyDelete@ശിശു എന്നാപ്പിന്നെ ഓഡിയോ നിര്‍ബന്ധമായിട്ടും കേള്‍ക്കണം.. അതുമായി കമ്പെയര്‍ ചെയ്താല്‍ ടെക്സ്റ്റ് വെറും ശ്മശ്രുവാ ശ്മശ്രു
ReplyDeleteഎന്റെ ഉത്തരങ്ങള്‍ വാങ്ങി വച്ചതിനുശേഷം നിലവില്‍ വന്ന ഏതു ജി പി സി നിയമത്തിനും ഞാന്‍ ഉത്തരം പറയേണ്ടതില്ലെന്ന് ഞാന്‍ ഇതിനാല്‍ കോടതിയെ അറിയിച്ചു കൊള്ളൂന്നു. അതിനാല്‍ തന്നെ അതിനോടനുബന്ധിച്ചുള്ള പെറ്റിയും ഒഴിവാക്കിത്തരേണ്ടതാണെന്ന് ഇതിനാല്‍ തര്യപ്പെടുത്തിക്കൊള്ളുന്നു.
ReplyDelete-സുല്‍
ശിശുക്കുട്ടാ..ഹു എന്നത് ഹുങ്കാരത്തിന്റെ ഹുവാണ്..അവന്‍ സര്‍വ്വ വ്യാപിയും ഗായകനും സര്‍വ്വോപരി പുര നിറഞ്ഞു നില്‍ക്കുന്ന സുന്ദരനുമാകുന്നു
ReplyDeleteഎല്ലാം പോട്ടെ .. ഈ ചോദ്യത്തിനു പ്രവാസികള്‍ മാത്രം ഉത്തരം നല്‍കിയാല്‍ മതിയൊ? <<< എന്ന തെറ്റായ ക്ലൂ എന്തിനു തിരുകി??? (ഇങ്ങേരിനി ലവിടുന്ന് പോരുന്നോ ദൈവേ)
ReplyDeleteസുല്ലിന്റെ ഉത്തരങ്ങൾ അപൂർണ്ണവും, അപ്രാപ്യവും (!) ആയതിനാൽ എന്നു പറയുന്ന കൈപ്സ് എന്തിന് പിന്നെ ഈ മത്സരം ഉള്‍പ്പെടുത്തി..?? ബഹു: കോടതി ഇതിന് സമാധാനം പറയണം..!
ReplyDeleteഈ അഞ്ചലിന്റെ പൂക്കടേല്‍ റിസഷന്‍ കാലത്ത് റിഡക്ഷന്‍ സെയിലോ? വഴിയേ പോന്നവര്‍ക്കൊക്കെ ചെണ്ട് വാരിക്കൊടുക്കാന്‍
ReplyDeleteഒരു പൂക്കുട്ടി നാട്ടിലുണ്ടെന്ന് വച്ച് അധികം ‘നെഹളിക്കല്ലേ’.....
(ഇങ്ങേരിനി ലവിടുന്ന് പോരുന്നോ ദൈവേ) ഇങ്ങനെ കരളില്‍ തറക്കുന്ന അമ്പുകളൊന്നും എയ്യാതെ ഗുപ്താ...
ReplyDeleteഅതു കൈപള്ളിയൊട് മാത്രമുള്ള ചോദ്യമായിരുന്നു. സോറി.
-സുല്‍
This comment has been removed by a blog administrator.
ReplyDeleteആരും ഞാന്‍ ഉത്തരമെഴുതിയ പോലെ എഴുതണം എന്ന് പറയില്ല.. പക്ഷേ ഒന്ന് രണ്ട് ക്ലൂ എങ്കിലും കിട്ടിയാല്‍ ഉപകാരമായിരുന്നു.. അത്രയേ ഉദ്ദേശിച്ചുള്ളു.
ReplyDeleteഉദാ: ആ ഇരുപത് വര്ഷം പുറകോട്ട് പോയാല്‍... എന്ന ചോദ്യത്തിന് " ഓഹ്,, അപ്പോള്‍ എനിക്ക് ഇരുപത്തഞ്ച് വയസ്സ്.. ഞാന്‍ "......" സ്ഥലത്ത് കൂടി ജോലി അന്വേഷിച്ചു നടക്കുകയായിരുന്നു" എന്ന്‍ പറഞ്ഞാല്‍ പോരായിരുന്നോ...
കുഞ്ഞാ..രണ്ടുപേരെയാണ് ഞാന്‍ നോക്കിവച്ചിരിക്കുന്നത്..ഒന്ന് അഭിലാഷ്..ഒന്ന് ഗുപ്തന്‍.. രണ്ടുപേരും സുന്ദരന്മാരും പുരനിറഞ്ഞുനില്‍ക്കുന്നവരുമാണെന്നു തോന്നുന്നു. ഒരാളെ കെട്ടിച്ചുവിടാന്‍ പോകുവല്ലെ? പിന്നെ രണ്ടുപേരും ഗായകരാണൊ..അതെനിക്കറിയില്ല് കേട്ടൊ..എനിക്കറിവുള്ള ഏകഗായകന്‍ ഞാനാ.. :)
ReplyDelete20 വര്‍ഷം മുന്‍പ് ഞാന്‍ ജോലി അന്വേഷിച്ചു നടക്കുന്നു എന്ന് എന്നെ മനസ്സിലാക്കിയ അനില്‍ജീ... 20 വര്‍ഷം മുന്നേ ഞാന്‍ മധുരപതിനേഴില്‍ എന്നെഴുതിയിരുന്നെങ്കില്‍ ഒരിക്കലും എന്നെക്കാണാന്‍ വരുമായിരുന്നില്ല :(ഗദ് ഗദ്
ReplyDelete-സുല്‍
ഗുപ്താ ഞാന്‍ അതിന്റെ വീഡിയോ കണ്ടു. :) മുന്‍പ് ഇതുപോലൊരണ്ണം ടെക്സ്റ്റ് വായിച്ചിരുന്നു. തലമറന്നു ചിരിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ/.. നല്ല എഡിറ്റിങ്ങ് & മിക്സിങ്ങ്
ReplyDeleteപോട്ടം പിടിക്കുന്ന അണ്ണനെപ്പറ്റി അഭിപ്രായം ചോദിച്ച ചോദ്യത്തിന് അപ്പൊ എന്റെ കപ്പലണ്ടിയൊ എന്നൊരു മറു ചോദ്യം ചോദിച്ചാലും മതിയായിരുന്നു അനിലാ, പോയ പുത്തി ആന പിടിച്ചാലും കിട്ടൂല്ലാന്ന് അഗ്രു ഗുരു പറഞ്ഞിട്ടുണ്ട്.
ReplyDeleteഗുപ്തണ്ണാ..ഞാനും വീഡിയൊ കണ്ടു റൊമ്പ പ്രമാദം..! നന്രി
ReplyDeleteസുല്ലേ എന്നാലും ഈ ചതി വേണ്ടായിരുന്നു, ലോകത്തെ മിക്ക വൻകരകളും നിദ്രയിലാണ്ട് പോയ കൊച്ചുവെളുപ്പാൻ കാലത്ത് ഞാൻ എഴുന്നേറ്റ് കമ്പ്യൂട്ടെറിന്റെ മുമ്പിൽ വന്നതാ മോഡറേഷൻ ഉണ്ടായത് കൊണ്ട് അധികമാരും കാണാത്ത ഫുൾ മാർക്കും അടിച്ചു മാറ്റാൻ,എന്നിട്ട് ഹെബ്ഡേ?
ReplyDeleteഉത്തരം ഒന്നു വായിച്ചു രണ്ടു വായിച്ചു, പിന്നേം വായിക്കാൻ നിന്നാൽ ഇന്നു വീട്ടിൽ ഇരിക്കേണ്ടി വരുമെന്ന് മനസിലാക്കി കണ്ട ഭാവമേ നടിക്കാതെ സ്ഥലം വിടുകയാണുണ്ടായത്:(
അവസാനം സുല്ലിട്ടുപോയ ഈ മത്സരം സുല്ലിന്റേതാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും സുല്ലിട്ട പോസ്റ്റിൽ ഒരു പുല്ല് പോലും ബാക്കിയുണ്ടായിരുന്നില്ല,
അതിനാൽ അക്ഷന്ത്യവമായ ഈ തെറ്റിനു ഒരു പ്രാവശ്യം കൂടി സുല്ലിന്റെ ഉത്തരമെഴുതി പോസ്റ്റിടാൻ മത്സരകമ്മിറ്റിയോട് ഉത്തരവിടാൻ രാജരാജ ചോളൻ ടിന്റുമോൻ തിരുമനസിനു അപേക്ഷ സമർപ്പിക്കുന്നു.
കൂട്ടുകാരെ,
ReplyDeleteനാളെ അഗ്രു ഗുരുവിന്റെ ജന്മദിനമാണ്, 5ത്സിന്റെ ജന്മദിനം ആഘോഷിച്ചപോലെ ഇതും നമുക്കാഘോഷിക്കേണ്ടേ????
അപ്പോല്‍ സുല്ലിന് നാല്പത്തഞ്ച് വയസ്സായില്ലേ.. അപ്പോള്‍ പിന്നെ ആര്‍ക്കാ അത്രയും പ്രായമുള്ളത്? ശരിക്ക് ഓര്‍മ്മ വരുന്നില്ല. അഞ്ചലിന് അന്‍പതോ മറ്റോ ആയെന്ന് പറയുന്ന കേട്ടാരുന്നു..
ReplyDeleteഇനി നാളെ അഗ്രജന്‍ എത്രയാകുമെന്നാ പറയുന്നേ.. അതിന് അങ്ങേരുടെ ജന്മദിനം ഈയിടെ ഒന്നു കഴിഞ്ഞതല്ലേയുള്ളൂ...
ആ ഒരു ലിങ്കിട്ടതിന്റെ പേരില്‍ എന്നെ പിടിച്ച് ഹൂവല്ലേ കുഞ്ഞാ :)) അത് എന്തിനിട്ടതാന്ന് മനസ്സിലായിക്കാണൂല്ലോ..
ReplyDelete-ഗു
സുല്ലിനു പെറ്റിയടിയ്ക്കാന്‍ ജീ.പി.സീ ചട്ടം അഞ്ച് വകുപ്പ് മൂന്ന് പ്രകാരം നാലു കൈകള്‍ പൊങ്ങണം. ഈ നിമിഷം മുതല്‍ അര മണിയ്ക്കൂറിനകം നാലു മത്സരാര്‍ത്ഥികള്‍ പെനാലിറ്റി നിര്‍ദ്ദേശിച്ചാല്‍ സന്തോഷ പൂര്‍വ്വം പെറ്റി ചുമത്തുന്നതായിരിയ്ക്കും.
ReplyDeleteചുമത്തപ്പെട്ട കുറ്റം:
തിരിച്ചറിയാതിരിയ്ക്കാന്‍ മുഖം മൂടി വെച്ച് മത്സരത്തില്‍ പങ്കെടുത്തു.
ശരി കൈകള്‍ പൊങ്ങട്ടേ....
ദാ ഞാനും എന്റെ വീട്ടുകാരീം കൂടെ പൊക്കിയിരിക്കുന്നു കൈകള്‍ നാല് :) പെറ്റി വരട്ടെ...
ReplyDeletechummaaaaa :))
ഞാനും അഗ്രു ഗുരുവും കൈ പൊക്കിയിരിക്കുന്നു..
ReplyDeleteഈശ്വാരാ മുപ്പത്തി രണ്ടു പേര്‍ ഓണ്‍ലൈനില്‍. ഒന്നിനും ഒരു പണിയും ഇല്ലേ?
ReplyDeleteകൈപ്പള്ളി, ഷമിക്കണം.
ReplyDeleteകമന്റ് റിമൂവ് ചെയ്തതിന് നന്ദി :).
ഇനി ഞങ്ങക്ക് രണ്ട് പേര്‍ക്കൂടെ കൈകള്‍ നാലില്ലെന്നെങ്ങാനും പറഞ്ഞാ അഞ്ചലേ കളിമാറും ട്ടാ... ഒരുമെയ്യാണേലും കൈ നാലാ അറിയാവോ
ReplyDeleteനാളേ എന്റെ ഗുരുവിന്റെ ജന്മദിനമായതിനാല്‍ ഈ പെറ്റിയടിക്കുന്നത് ഉപേക്ഷിക്കണമെന്ന് വിനീതമായി മാസ്റ്ററോട് അപേക്ഷിക്കുന്നു
ReplyDeleteരക്ഷയില്ല കുഞ്ഞാ. പൊക്കിയ കയ്യും ഇട്ട കമന്റും തിരിച്ചെടുക്കാന്‍ നിര്‍വ്വാഹമില്ല. അല്ലെങ്കില്‍ ആ കൈ പൊക്കി ഇട്ട കമന്റ് അങ്ങ് ഡിലീറ്റി കള. അല്ലാതെ ഒരു മാര്‍ഗ്ഗവും ഇല്ല. ഇപ്പോള്‍ ഗുപ്തന്റെയും കുഞ്ഞന്റേയും അടക്കം രണ്ടു കൈ പൊങ്ങി. കൈപ്പള്ളി നേരത്തേ തന്നെ കൈപൊക്കിയിട്ടുണ്ട്. ആരും കൈ പൊക്കിയില്ലാ എങ്കില്‍ അര മണിക്കൂറിനകത്ത് ഞാനും കൂടി കൈ പൊക്കി പെറ്റി അടിയ്ക്കും. അപ്പോള്‍ ഈ പെറ്റിയ്ക്ക് കാരണക്കാരന്‍ കുഞ്ഞന്‍ ആകും. കാരണം കുഞ്ഞന്റെ കൈയ് കൂടിയില്ലായിരുന്നു എങ്കില്‍ നാലു കൈകള്‍ തികയ്ക്കാന്‍ കഴിയില്ലായിരുന്നു. നാളെ പശ്ചാത്തപിയ്ക്കേണ്ടെങ്കില്‍ ഇപ്പോഴേ കമന്റ് ഡിലീറ്റി സ്കൂട്ട് ആയിക്കോ...അതാ നല്ലത്.
ReplyDeleteപാവം സുല്ല്. നമ്മുടെയൊക്കെ ചങ്ങാതിയല്ലേ...
ഈ അഞ്ചലിന് പ്രേരണാക്കുറ്റത്തിന് പെറ്റിയടിക്കാന്‍ കൈപ്പള്ളി അണ്ണനോട് അഭ്യര്‍ത്ഥിക്കുന്നു. അതിന് ആരെങ്കിലും മൂന്നുപേരൂടെ കൈപൊക്കൂൂ
ReplyDeleteഗുപ്താ..ലാ പോയിന്റ്.. ഒരു മെയ്യാണെങ്കില്‍ അതില്‍ നാലു കൈ വരില്ല.. രണ്ടൊ കൂടിയാ മൂന്നൊ കണ്ടേക്കും..നാലു വരില്ല..ഇല്ലെങ്കില്‍ വിക്കീടെ പീടിക തുറന്ന് നോക്യെ..
ReplyDeleteകുഞ്ഞാ കമന്റ് ഡിലീറ്റ് ചെയ്യല്ലേ.. അതിനു പെറ്റിയുണ്ട്. ഗുപതന്‍ പറഞ്ഞപോലെ ഈ അഞ്ചല്‍ ആള്‍ക്കാരെ പ്രലോഭിപ്പിച്ച് പെറ്റി വാങ്ങിപ്പിക്കുകയാണല്ലോ
ReplyDeleteസുല്ലിനു പെറ്റി കൊടുക്കണ്ടാ അഞ്ചലേ. പകരം പുതിയ ചോദ്യാവലി അയച്ചു കൊടൂത്ത് ഒന്നൂടെ പങ്കെടുപ്പിക്ക്. അഗ്രജന്റെ ഉത്തര പോസ്റ്റ് ഒന്നുനോക്കിക്കേ. അവിടെ എത്രപേരാണ് സുല്‍ എന്നും പറഞ്ഞത്. സുല്ലേ ബ്ലോഗില്‍ സുല്ലിന്റെ സ്വന്തം സ്റ്റൈല്‍ എങ്ങനെയാണെന്നറിയില്ലെങ്കില്‍ അഗ്രജന്റെ ഉത്തരങ്ങള്‍ വായിച്ചു നോക്കു. അതുതന്നെ സുല്ല്. :-)
മത്സരം തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞിട്ടും ഉത്തരമൊന്നുമിടാനാവാതെ എന്റെ ബ്ലോഗര്‍ ഗോമ്പി സഹോദരങ്ങളെ ക്ലൂലെസ്സ് ആക്കി മാറ്റിയ സുല്ലിനു നന്ദി..
ReplyDeleteക്ലൂവില്ലാത്ത പോസ്റ്റില്‍ കേറി വൈല്‍ഡ് ഗസ്സടിയ്ക്കല്ലേടാ ഉവ്വേ, എന്നെന്നെ ഓര്‍മ്മിപ്പിച്ച സഹ-ഗോമ്പികള്‍ക്ക് നന്ദി
അടുത്ത ആഴ്ചമുതല്‍ നാട്ടില്‍ പോകുന്നെന്ന പേരില്‍ ഇപ്പോഴേ മത്സരം നിറുത്തി വെച്ച് പലര്‍ക്കും മാതൃക കാട്ടികൊടുത്ത അഭിലാഷിനു നന്ദി
ആഴ്ചയിലൊരിയ്ക്കല്‍ ജന്മദിനം ആഘോഷിയ്ക്കുന്ന അഗ്രജനു ആശംസകള്‍!
(അപ്പൊ അടുത്ത മത്സരം എപ്പോഴാണാവൊ?)
ഗുപ്താ, അഞ്ചലിനു പെറ്റിയടിക്കുന്ന കാര്യമാണോ?
ReplyDeleteഒരു നല്ല കാര്യത്തിനു ഞാന്‍ എപ്പോഴും കൂടെയുണ്ടാവും,
എന്റെ രണ്ട് കൈയും പൊക്കിയിരിക്കുന്നു.,
അടി പെറ്റി അഞ്ചലിന്:)
അമ്പടാ 5ത്സേ..അല്ലെങ്കില്‍ത്തന്നെ പെനാല്‍റ്റി കിട്ടിക്കിട്ടി ഞാനൊരു പരുവമായി.. 5ത്സിന് പെറ്റിയടിക്കാന്‍ ഞാന്‍ എന്റെ 2 കയ്യും കാലും പൊക്കുന്നു..വാലില്ലാത്തതിനാല്‍ വാല്‍ പൊക്കുന്നില്ല
ReplyDeleteആരും ഉത്തരം നല്‍കാത്ത കരീം മാഷിനടിക്കാത്ത പെറ്റി, എങ്ങനെ എനിക്ക് നല്‍കും.
ReplyDeleteപിന്നെ കൈപൊക്കലിന്റെ കാര്യം - മൊയലാളിക്കും തൊയിലാളിക്കും കൈപൊക്കാനൊക്കൂല.
-സുല്‍
അപ്പൂ
ReplyDeleteഅഗ്രജന്‍ എഴുതുന്നത് പോലെയാണ് എന്റെ എഴുത്ത് എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അഗ്രജന്‍ വളരെ നല്ല രീതിയില്‍ എഴുതും. ആഴ്ചക്കുറിപ്പുകള്‍ അതിലെ ഭാഷ കണ്ട് എനിക്ക് വളരെ കൌതുകം തോന്നിയിട്ടുണ്ട്. അഗ്രജന്‍ തന്നെയാണോ ഇത് എഴുതുന്നതെന്ന്.
എന്നെ വായിക്കാത്തവരാണ് അധികവും ഈ മത്സരത്തില്‍ പങ്കെടുത്തത് എന്ന് തോന്നുന്നു. അല്ലെങ്കില്‍ അഗ്രജനും സുല്ല്ം ഒരുപോലെ എഴുതുന്നവരാണെന്നൊരു തെറ്റായ ധാരണ ഉണ്ടെന്നും. വല്യമ്മായിക്ക് കുറച്ചെങ്കിലും ശരിയായി വിലയിരുത്താനാവുമെന്ന് കരുതുന്നു.
വിനീത കുനീതന്‍ (കട:5ല്‍ കട:വക്കാരി)
-സുല്‍
പലരും പറയുന്നതായിട്ടുള്ളതായിട്ടുള്ള ഒരു വസ്തുത സ്മൃതിയില്‍ അണയുകയാണ്.
ReplyDeleteബ്ലോഗെഴുതുവാന്‍ ഒരു പുമാന്‍ ഏതേതു ശൈലിയാണോ അനുവര്‍ത്തിക്കുന്നത്, യഥാതഥമായ ശൈലി തന്നെ ഉത്തരാഖ്യാനത്തിലും അനുധാവനം ചെയ്യണമെന്നതാണത്.
അങ്ങനെയൊരു അനുശാസനം ഈ മത്സരത്തിന്റെ നിയമസംഹിതകളിലെവിടെയും പരാമര്‍ശിക്കപ്പെടുന്നതായി തോന്നുന്നില്ല. നിയമാവലിയില്‍ ശ്രീമാന്‍ കൈപ്പള്ളി പറയുന്നത് ഉത്തരങ്ങള്‍ കൈപ്പള്ളിയോടാണ് പറയേണ്ടത്, വായനക്കാരോടല്ല എന്നാണ്. കൈപ്പള്ളിയെന്ന വ്യക്റ്റി, വ്യഷ്‌ടിയില്‍ നിന്ന് വിഭിന്നനായിരികുന്നതിനാല്‍ അഭിമുഖഭാഷണത്തില്‍ ശൈലീവ്യതിയാനം ആവിര്‍ഭവിക്കുക കേവലം സ്വാഭാവികം മാത്രമാണ്. എന്നാല്‍ ആ വ്യതിയാനങ്ങളെ നിമജ്ജനം ചെയ്യാനുതകുന്ന സൂചനകള്‍ ഉത്തരവാക്യങ്ങള്‍ക്കിടയില്‍ വിന്യസിപ്പിക്കണമെന്ന അപേക്ഷയോട് നിര്‍മമായ ഉപേക്ഷ വിചാരിച്ചു എന്നിടത്താണ് സുല്ലില്‍ നിന്നും ഭവിച്ച അക്ഷന്തവ്യമായ പിഴവിന്റെ അന്തഃസാരമിരിക്കുന്നത് അല്ലെങ്കില്‍ ഉപവിഷ്‌ടമാകുന്നത്.
ഇത്രയും ഉണര്‍ത്തിക്കുന്നത് ശൈലീവ്യതിയാനമെന്ന് ഭയാനകമായ അപഭംഗത്തെ ത്രാണനം ചെയ്യാന്‍ ഉത്തരം സൂചകസമ്പുഷ്ടമാക്കിയാല്‍ മതി എന്ന് സൂചിപ്പിക്കാന്‍ മാത്രമാണ്.
ശ്യോ.. ഇന്നലെ വരെ വല്യ കൊഴപ്പോന്നും ഇല്ലാരുന്നല്ലോ
ReplyDeleteസിയ അതൊന്നു മലയാളത്തില്‍ പറയൂ...!
ReplyDeleteഎന്തുന്നാ ഈ സിയാ ഭായി പറഞ്ഞത്..?? എനിക്കൊന്നും പുടികിട്ടിയില്ല ത്രാണനമത്രെ ത്രാണനം..!
ReplyDeleteസഭ്യമല്ലാത്ത കമന്റിന് പെറ്റിയുണ്ടെങ്കിലും ഒരഞ്ചെണ്ണം സിയയ്ക്കു കൊടുക്കേണ്ടതാണ്. ;)
ReplyDeleteകുഞ്ഞന്‍ ഭായ്,
ReplyDeleteഈ ബൂലോഗാണ്ഡകടാഹത്തില്‍ ഇനിയേതെങ്കിലും മത്സരപരിപാടികള്‍ ഉരുത്തിരിയുകയും തദവസരം ഈയുള്ളവന്‍ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ ബാധ്യസ്ഥനാവുകയും ഉത്തരപ്രഘോഷണമധ്യേ ബുജ്യം ബുജ്യേഹഃ ബുജ്യസ്യ എന്നു പറഞ്ഞത് പോലെ ബുജിനാട്യരൂപേണ ശൈലീഭ്രംശം ഉളവായി കൃത്രിമദ്യോതകമായ ഉത്തരങ്ങള്‍ പറയേണ്ടി വരികയും ചെയ്താല്‍ അന്ന് ഈയുള്ളവന്റെ ശൈലി വായനക്കാര്‍ക്ക് മനസ്സിലാകുന്നതിന് വേണ്ടിയും കൃത്രിമാരോപണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഈ ത്രാണനം :)
ദൈവമേ..ഈ സുല്ലുകാരണം പാവം സിയാജി ഇങ്ങനെയായി...ബൂലോഗ കാരുണ്യ ടീമുകള്‍ എത്രയും പെട്ടന്ന് വേണ്ടത് ചെയ്യുക
ReplyDeleteഞാന്‍ കൃത്രിമമായ ഭാഷ ഉപയോഗിച്ചു എന്നാണ് സിയ പറഞ്ഞു വരുന്നത്. അതില്‍ എത്രത്തോളം സത്യം ഉണ്ടെന്ന് എന്റെ സുസ്മേരം ഒന്നെടുത്ത് വായിച്ച ഒരാള്‍ക്ക് മനസ്സിലാക്കാവുന്നതേ ഉള്ളു.
ReplyDelete-സുല്‍
ആഹ് ഹാ? സിയ അങ്ങനെ പറഞ്ഞോ?
ReplyDelete(അങ്ങനെയെങ്കില്‍ അങ്ങനെ സുസ്മേരം ആള്‍ക്കാരു വായിക്കൂലോ ല്ലെ സുല്ലേ? ഞാന്‍ വായിക്കാറുണ്ട് ട്ടാ... അദല്ലെ അന്നെ ഞാന്‍ കണ്ടു പിടിച്ചെ!)
:)
എനിക്കു സുസ്മേരത്തിലെ സുല്ലിനെക്കാള്‍ പരിചയം സുദരശനത്തിലെ സുല്ലിനെയും കമന്റുകളിലെ സുല്ലിനേയും ആണ്. അതാണ് ഇവിടെ ഇല്ലാതെപോയത്.
ReplyDeleteമാത്രവുമല്ല സുല്ലേ, നൂറു വാക്കില്‍ കുറയാതെ എഴുതുക എന്ന് ചില ചോദ്യങ്ങളോടൊപ്പം കൈപ്പള്ളി നിബന്ധനവയ്ക്കുന്നത് ആ വിവരണത്തിലൂടെ ആളെ അല്പം വെളിവാക്കട്ടെ എന്നുദ്ദേശിച്ചു തന്നെയാണ്. ആ ഉത്തരം പറയുന്നില്ല അല്ലെങ്കില്‍ കൂടുതല്‍ എഴുതുന്നില്ല എന്ന് പറഞ്ഞുവിടുന്നതും ശരിയല്ലെന്നു തോന്നുന്നു.
അഹം ന ജനമി
ReplyDeleteഅഹം ന ഉക്താവന്‍ സുല്ലസ്യ ഭോ!
ദേ.. സുല്ലേ.. സുല്ല് സ്റ്റൈല്‍ എന്താണെന്നതിനൊരു ഉത്തമ ഉദാഹരണം. സുല്ലിന്റെ “ഒരു പഴയ പ്രണയലേഖനം” എന്ന പൊസ്റ്റില്‍ നിന്ന് കോപ്പി പേസ്റ്റ്.
ReplyDeleteപ്രയാസി Said:
സുല്ലേട്ടാ...
ഞാന്‍ കാത്തിരിക്കും.. ആയിരം നെയ്ത്തിരിയും
തെളിച്ച് എന്റെ സുല്ലേട്ടനെം കാത്ത്..
ഐ ലവ് യൂ സുല്ലേട്ടാ.. ഐല വാലിയൂ..
പ്രയാസിനി..;)
14 February, 2008 16:18
സുല്‍ |Sul said...
പ്രയാസീ
ഈ പ്രയാസിനിയെ എനിക്കു നല്ല പരിചയമാ :)
അവളുടെ ചേച്ചി പ്രഭാഷിണിയേയും, പ്രചോദിനിയേയും. കാണാന്‍ ഭംഗി പ്രചോദിനിയായിരുന്നു കേട്ടൊ, അതിനാലാവും അവളെ ഞങ്ങളുടെ ഒരു മാഷിന് വലിയ ഇഷ്ടമായി. അവരുടെ പ്രണയം പിന്നെയൊരുമിച്ചൊരു ജീവിതമായി. മാഷ് പ്രചോദിനിയെ ‘കട്ടോണ്ടോയതാണ്’ കേട്ടാ. മാഷു പാവം ഒരു സത്യ കൃസ്ത്യാനിയായിരുന്നു. :)
-സുല്‍
ഇവിടെ, ചോദ്യാവലിയിലെവിടെയും ഉത്തരം കുറിക്കുന്ന വ്യക്തിയിലേക്ക് സൂചകങ്ങളാകുന്ന വാചകങ്ങള്‍ ഉപയോഗിച്ചു കാണിക്കാനുള്ള വകുപ്പുകള്‍ അടങ്ങിയിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതായിട്ടുണ്ടല്ലോ എന്ന ചിന്ത കൂടി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.
ReplyDeleteഒരു ഗോമ്പറ്റീഷന്‍ കഴിഞ്ഞാല്‍ ഉത്തരാര്‍ഥിയുടെ ബ്ലൊഗൊക്കെ ഒന്നു പരിചയപ്പെടുക എന്നൊരു ചടങ്ങുണ്ട്. അതിനാല്‍ സുല്ലിന്റെ ഹ്യൂജ് ലിസ്റ്റ് ഓഫ് ബ്ലോഗ്സിനെ പരിചയപ്പെടാനായി ഒരു രണ്ട് ദിവസം പൊതുഅവധി കൊടുക്കാന്‍ വകുപ്പുണ്ടോ?
ReplyDelete(സുല്ലിനു ഓള്‍ഡ് സിലബസ്സില്‍ ഉള്ള ചോദ്യപ്പേപ്പര്‍ കൊടുത്തതിനെ കുറിച്ച് പ്രതികരിക്കാന്‍/പ്രതിഷേധിക്കാന്‍ ആരുമില്ലേ? )
"ഹോട്ടലില്‍ ബ്ലോഗ് മീറ്റ് നടക്കുമ്പോള്‍ ഈ കവികള്‍ക്കും ഓര്‍മ്മകുറുപ്പിസ്റ്റുകള്‍ക്കും ബാറില്‍ എന്താ കാര്യം? കാറ്റുകൊള്ളാം പോയതാണോ? ഈ രണ്ടു ടിംസിനേം വിളിച്ച് കോണ്‍ഫറന്‍സ് ഹാളില്‍ കൊണ്ടുപോയി സംയുക്ത മീറ്റ് നടത്തും. അല്ലെങ്കിലും ഈ മീറ്റിലെല്ലാം ഈറ്റ് അല്ലേ മുഖ്യം. മറ്റുള്ളവയെല്ലാം പിന്നാലെ വരുന്നതല്ലേ."
ReplyDeleteഈ ഉത്തരത്തില്‍ എന്നെ പറ്റി നല്ല സൂചനകള്‍ ഉണ്ടല്ലോ. ബാറില്‍ പോകാന്‍ ഇഷ്ടപ്പെടുന്നില്ല എന്നത് ഒന്നാമത്തേത്, ഇതേ രീതിയില്‍ തന്നെയാണ് ഞാന്‍ സാധാര കമെന്റിടുന്നതും. അപ്പു നേരത്തെ പറഞ്ഞ കമെന്റ് ഈ വിഭാഗത്തില്‍ പെടും.
ചിലപ്പോള്‍ “എന്തെരെഡൈ കൈപ്പള്ളീ, ഉത്തരങ്ങള് പറയാന്‍ പറ്റ്ണ ചോദ്യങ്ങള് താഡൈ” എന്നായിരിക്കും.
ചിലപ്പോള്‍ “കൈപള്ളിക്കാ ഇങ്ങള് ഞമ്മക്ക് മിണ്ടീമ്പറഞ്ഞിരിക്കാമ്പറ്റണ ചോദ്യങ്ങള് താന്ന്” എന്നായിരിക്കും.
ചിലപ്പോള്‍ “ഡാ കൈപള്ളി ഗഡ്യേ ഇതൊരുമാതിരി ചോദ്യങ്ങളിഷ്ടാ... ഇതൊന്നു മാറ്റിത്താഷ്ടാ” എന്നായിരിക്കും.
കമെന്റുകളുടെ പിന്നാലെപോയാല് എന്റെ തന്നെ കമെന്റുകള്‍ ഇത്തരത്തിലുള്ളവയും ഉണ്ട്. അപ്പോള്‍ ഞാന്‍ ഇതില്‍ ഏത് തരത്തില്‍ ഉത്തരം എഴുതും അപ്പുച്ചായാ? അങ്ങനെ എഴുതിയാല്‍ എന്നില്‍ എത്തിച്ചേരുമൊ?
-സുല്‍
ഒറ്റ ചോദ്യം കൂടി...
ReplyDeleteസുല്ലേ...ആ " സുല്ലിട്ട പടം" എവിടേ?
ഈ ചോദ്യത്തിന് ഗോമ്പറ്റീഷനുമായി ബന്ധമില്ല... പണ്ട് അങ്ങനെ ഒരു ബ്ലോഗ് ഇല്ലായിരുന്നോ?
ReplyDelete“അഹം ന ജനമി
ReplyDeleteഅഹം ന ഉക്താവന്‍ സുല്ലസ്യ ഭോ! “
ഇത്ര അഹംഭാവം നല്ലതല്ല സിയാ...
ആ ‘സുല്ലിട്ട പടങ്ങള്‍’ ആണ് പിന്നെ സുദര്‍ശനം ആയി മാറിയത് അനില്‍ശ്രീ...
ReplyDelete-സുല്‍
മൗനം വിദ്വാനു ഭൂഷണം :)
ReplyDeletesusmeram, susmeram3, sulphoto ഇവയെല്ലാമാണ് ഈയുള്ളവന്റെ ബ്ലോഗ് പേരുകള്‍. പെറ്റിബൂര്‍ഷ്വാ 5ല്‍ ഭയത്താല്‍ ലിങ്കുന്നില്ല.
ReplyDelete-സുല്‍
വല്യമ്മായി വന്നോ... :-)
ReplyDeleteഒന്നു നില്‍ക്കണേ വല്യമ്മായീ .. ഇതൊന്നു നോക്കിക്കേ
സുല്‍ |Sul said...
.................
എന്നെ വായിക്കാത്തവരാണ് അധികവും ഈ മത്സരത്തില്‍ പങ്കെടുത്തത് എന്ന് തോന്നുന്നു. അല്ലെങ്കില്‍ അഗ്രജനും സുല്ല്ം ഒരുപോലെ എഴുതുന്നവരാണെന്നൊരു തെറ്റായ ധാരണ ഉണ്ടെന്നും. വല്യമ്മായിക്ക് കുറച്ചെങ്കിലും ശരിയായി വിലയിരുത്താനാവുമെന്ന് കരുതുന്നു.
ഒന്നു വിലയിരുത്തൂ.... :-)
Moderation Active
ReplyDeleteസെക്കന്റ്ഷോ മല്‍സരമായതിനാല്‍ എല്ലാം കഴിഞ്ഞതിനു ശേഷമാണ് കണ്ടത്.പക്ഷെ സൂക്ഷിച്ചു നോക്കുമ്പോള്‍ സുല്ലിന്റേതാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ശൈലി പ്രത്യേകിച്ച് പരിഹാസത്തോടെ തിരിച്ച് ചോദിക്കുന്നത് വായിച്ചെടുക്കാന്‍ പറ്റും.അഗ്രജന്റേത് കുറച്ച് കൂടി ശ്രീനിവാസനെ പൊലെ സ്വയം പരിഹസിച്ചെഴുതുന്ന രീതിയാണ്.
ReplyDeleteവല്യമ്മായി വന്നു. സത്യം പറഞ്ഞു.
ReplyDeleteനന്ദി വല്യമ്മായി..
-സുല്‍
ഇനി കുറച്ച് പൊസ്റ്റ് മോഡേണിസമാവാം.
ReplyDeleteഅഗ്രജന്റെ എഴുത്ത് ഉരുവംകൊള്ളുന്ന പശ്ചാത്തലസീമകളെക്കുറിച്ച് അറിഞ്ഞിട്ടും അറിയാത്തവര്‍ വായിച്ചിട്ടും വായിക്കാത്തവര്‍ കേട്ടിട്ടും കേള്‍ക്കാത്തവര്‍-ഇവരെയൊക്കെ തത്ക്ഷണം മന്ദബുദ്ധികള്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കാന്‍ കഴിയുക. അപ്രസ്തുതമായ പ്രമേയങ്ങള്‍ സ്വയമേ പ്രശംസാരൂപേണ ആവിര്‍ഭവിപ്പിക്കുന്ന തൂലികയുടെ അന്തര്‍പ്രവാഹമാണ് അഗ്രജന്റെ എഴുത്ത് എന്നറിയാത്ത കിടാങ്ങളുണ്ടോ?
സത്യത്തില്‍ എഴുത്തിന്റെ പൈങ്കിളേതരമായ സങ്കേതങ്ങള്‍ ഒരുവേള കാഫ്‌കയുടെ പ്രണയാര്‍ദ്രകുറിപ്പുകളെപുറങ്കാലിനു തൊഴിക്കുമെങ്കിലും എക്സ്പ്രഷനിസത്തിന്റെ അമിതവ്യയം ചില്ലുകൂട്ടിലിരുന്ന് കല്ലെറിയുന്നതിന് സമാനമാണ് എന്ന് തിരിച്ചറിയുന്നിടത്താണ് കുറിപ്പുകള്‍ വിലയം പ്രാപിക്കുന്നത്. ഇത് തന്നെയാണ് സാര്‍ത്ര് പറഞ്ഞു വെച്ചതും നെരൂദ വിശദീകരിക്കാന്‍ ശ്രമിച്ചതും. പക്ഷേ ജോസഫ് സ്റ്റാലിന്റെ ക്ഷമകേട് നെപ്പൊളിയന്‍ ബൊണോപ്പാര്‍ട്ടിനെ ഫ്രഞ്ച്കലാപത്തിലേക്ക് നയിച്ച പോലെ സാഹിത്യത്തില്‍ ഒരു രക്തരൂഷിത വിപ്ലവം നടപ്പില്‍ വരുത്താന്‍ അഗ്രജനവുന്നില്ല എന്നതിനാലാവാം ആഴ്‌ച്ചക്കുറിപ്പുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടത്.
ഞാൻ dubaiക്ക് പോവുകയാണു് വരാൻ വൈകും അപ്പോഴത്തേക്കും മത്സരം തുടങ്ങും അതുകുണ്ടാണു് ഇപ്പോഴെ പൂട്ടിയതു്
ReplyDeleteZiya യുടെ ബ്രസ്പീരകരമായ ഉഷ്പ്ളേരണങ്ങൾ വായിച്ചു് ഞാൻ ഉന്മാദപ്ലേഷിതനായിപോയി. ഇനിയും ഇതുപോലുള്ള ക്ഷപ്രളനങ്ങൾ എഴുതുമല്ലോ.
ReplyDeleteഎന്റെ പടച്ചോനേ..
ReplyDeleteഈ ഡിസ്കഷണ്‍ നിര്‍ത്തിയില്ലേ????
ഒരാള്‍ക്കു വട്ട് പിടിച്ചു. പാവം സിയ :) ഇനി ബാക്കി ആര്‍ക്കൊക്കെ തുടങ്ങീന്നു കുറച്ചു കഴിയുമ്പോള്‍ അറിയാം.
കൈപ്പള്ളീ..
ദുഫായിക്ക് വണ്ടി വിട്. കൂട്ടത്തല്ലിനു മുമ്പേ ഇങ്ങെത്തണെ ചെല്ലാ.
മത്സര ഫലം:
ReplyDelete1. nardnahc hsemus : 12 + 3 = 15
2. ജോഷി : 8
3. നന്ദകുമാര്‍ : 6
4. സാജന്‍| SAJAN : 4
രണ്ടു പായിന്റുകള്‍ നേടിയെടുത്തവര്‍.
Kumar Neelakantan ©
വല്യമ്മായി
തോന്ന്യാസി
കുഞ്ഞന്‍
ഇക്കാസ്
പുള്ളി പുലി
ഷിഹാബ് മോഗ്രാല്‍
പ്രിയ
അഗ്രജന്‍
അനില്‍_ANIL
ശിശു
കുട്ടിച്ചാത്തന്‍
Kichu
പെറ്റികള്‍ പറ്റിയവര്‍:
1. അനില്‍ശ്രീ : -2
2. അനില്‍ : -2
3. സാജന്‍ : -2
4. അപ്പു : -2
അഭിനന്ദനങ്ങളുടെ പൂച്ചണ്ടുകള്‍...