ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണു ദൈവം | പ്രപഞ്ചത്തിന്റെ സൃഷ്ടാവ് ഈ ലോകത്തിന്റെ നാഥന്‍. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | കുടുംബം, കടമ, ദൈവം സ്വത്ത് വെറുതെ കിട്ടിയാല്‍ ഇഷ്ടാമാണ് ഭാക്കിയുള്ള ഒന്നിന് വലിയ പ്രാധാന്യം ഒന്നും കാണുന്നില്ല. |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | പാടാന്‍ അറിയില്ലെങ്കിലും ഗായകനാകുന്നതാ ഇഷ്ടം. വലിയ ഗായകനായാല്‍ കുറെ സ്ത്രീ ആരാധകരെ കിട്ടുമല്ലോ യേത്? |
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും | നന്നായി പഠിച്ച് എല്ലാ ക്ലാസ്സിലും ഫസ്റ്റ് ആയി 10 ആം തരത്തില്‍ 1 ആം റാങ്ക് വേടിക്കണം. അങ്ങിനെ വര്‍ഷങ്ങള്‍ പുറകോട്ടു നീക്കാന്‍ സാധിക്കാത്തതിനാല്‍ 10 ആം തരം 256 മാര്‍ക്കുമായി ഇപ്പോഴുള്ള ജീവിതം തുടരും. |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | കുട്ടി ആയിരുന്നപ്പോള്‍ എനിക്ക് സിനിമ നടന്‍ ആകാനായിരുന്നു ആഗ്രഹം. എന്റെ ഈ കോലം വെച്ച് ആ ആഗ്രഹത്തിന്റെ ഏഴയലത്ത് പോലും എത്തിയില്ല. |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
ഉല്പാതനം കച്ചവടം എന്നീ രണ്ട് ഗണങ്ങളിലും പെടുത്താം |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
ഒന്നാം ബട്ടണ്‍ അമര്‍ത്തും എല്ലാ ഏകാധിപതികളും ചത്ത് വീണാല്‍ ഞാന്‍ അവരുടെ എല്ലാ സ്ഥാവര ജ൯ഗ്മങ്ങളും സ്വന്തമാക്കി സുഖായി ജീവിക്കും. രണ്ടാം ബട്ടണ്‍ അമര്‍ത്താതെ തന്നെ ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മുന്നാമത്തെ ബട്ടണ്‍ എന്തായാലും അമര്‍ത്തില്ല ഞാന്‍ ആയിട്ട് ഇടിവാളിന്റെ ആഗ്രഹം നിറവേറ്റി കൊടുക്കില്ല. |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം: K. കരുണാകരൻ, EMS, AKG, സി.എച്ച്. മുഹമ്മദ്കോയ, മന്നത്ത് പത്മനാഭൻ, പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ. Dr. പല്പ്പു. | CH, AKG, EMS ഭാക്കി ഉള്ളവരില്‍ ഭൂരിഭാഗത്തെയും എനിക്ക് ഇത് വരെ ബഹുമാനിക്കാന്‍ തോന്നിയിട്ടില്ല. |
എന്താണു് സമൂഹിക പ്രതിബദ്ധത? | മനുഷ്യന്‍ അവനും അവനെ ചുറ്റി പറ്റിയുള്ള സഹജീവികള്‍ക്കും ചുറ്റുപാടുള്ള എല്ലാ ജീവജാലങ്ങള്‍ക്കും നല്‍കുന്ന എല്ലാ സഹായ സഹകരണങ്ങളും ആണ് സാമൂഹിക പ്രതിബദ്ധത |
താങ്കള്‍ ഒരു പാവമാണെന്ന് വിചാരമുണ്ടോ? ഉണ്ടെങ്കില്‍ അതിനു തെളിവായി മുന്നു സ്വഭാവ വിശേഷതകള്‍ പറയൂ. | അങ്ങിനെ ഒരു വിചാരമേ ഇല്ല. ഈ 21 ആം നുറ്റാണ്ടില്‍ ഞാന്‍ പാവമായി നടന്നാല്‍ എന്റെ കുടുംബം പട്ടിണി ആകും |
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | എന്ത് ചെയ്യാന്‍ ഒന്നും ചെയ്യാന്‍ പോണില്ല. ഇവിടെ 5 വര്‍ഷം തികച്ച് കിട്ടിയിട്ട് പോലും പ്രധാനമന്ത്രിമാര്‍ക്ക് ഒരു ഡാഷും ചെയ്യാന്‍ പറ്റണില്ല. പിന്നെ അല്ലെ ഈ പത്താം ക്ലാസ്സുകാരന്‍. അങ്ങിനെ ഇനി സംഭവിച്ചാല്‍ ആ ഒരു ദിവസത്തെ ഭരണം കഴിഞ്ഞ് കിട്ടാനുള്ള എല്ലാ ആനുകൂല്യങ്ങളും പറ്റി സുഖായി ജീവിക്കും. |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? | വരം 1. നല്ലൊരു ക്യാമറ. വരം 2. നന്ദന്‍, നൊമാദ്,സ്രാല്‍, ശ്രീനി, പച്ചാളം എന്നീ ഫോട്ടോ ഭുലോഗക്കാരുടെ പടങ്ങളേക്കള്‍് സുന്ദരമായി പടങ്ങള്‍ എടുക്കാനുള്ള കഴിവ്. വരം 3. ബഷീര്‍, O. V. Vijayan, അപ്പുവേട്ടന്‍, സജീവ് ഇടത്താടന്‍, കുറുമാന്‍ എന്നീ എഴുത്തുകാരുടെ എഴുത്തിനേക്കാള്‍ നന്നായി എഴുതാനുള്ള കഴിവ്. ഇതൊക്കെ കിട്ടിയാല്‍ പിന്നേ ഞാന്‍ ആരാ മോന്‍ ഹോ ആലോചിക്കാന്‍ കൂടി വയ്യ. |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | എനിക്ക് അത്യാവശ്യത്തിനുള്ളത് എടുത്തിട്ട് ഭാക്കി ബാങ്കില്‍ ഇടും. |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | പാര്‍ക്കിങ്ങ് അന്വേഷിച്ചു നടക്കുന്ന കാറുകള്‍, കുറച്ച് പഴകി പൊളിഞ്ഞു വീഴാറായാ വില്ലകള്‍, പാറി പറക്കുന്ന പതാക, കടല്‍ പിന്നേ റോഡുകള്‍ പിന്നേം റോഡുകള്‍ പൊരി വെയിലത്ത് പണിയെടുക്കുന്ന നിര്‍മ്മാണ തൊഴിലാളികള്‍, റോട്ടിലൂടെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങള്‍. |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | എന്റെ മാജി വെച്ചുണ്ടാക്കുന്ന ചോറും ചാളക്കറിയും. പിന്നേ നാട്ടിലായിരുന്നെങ്കില്‍ കിട്ടുമായിരുന്ന കല്ല്യാണ അടിയന്ത്ര നിശ്ചയ സദ്യകള്‍. ഹോ എല്ലാം നഷ്ടായി. |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | നന്ദേട്ടന്റെ (നന്ദപര്‍വ്വം) സ്നേഹമെന്ന വാക്കിന്റെ അര്‍ത്ഥം. |
ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്? | ഒരു പത്താം കളാസ്സുകാരനയത് കൊണ്ട് കവിത വായിച്ചാല്‍ എനിക്ക് മനസ്സിലാവില്ല. അത് കൊണ്ട് കവിതകള്‍ വായിക്കാറില്ല. കവിതകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്. |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും? | അടുത്ത തവണ പാജിമോളുമായി മരുഭുമി കാണാന്‍ പോകുമ്പൊള്‍ എന്നേം കൂടെ കൊണ്ട് പോകുമോ? എന്ന് ചോദിക്കും. |
ഇഷ്ടപ്പെട്ട എഴുത്തുകാരൻ/എഴുത്തുകാരി ആരാണു്? താങ്കളെ ആ കൃതികൾ എങ്ങനെ സ്വാധീനിച്ചു? | ബഷീറും ഓ. വി. വിജയനും ബഷീറിന്റെ എഴുത്തില്‍ ലളിതമായ ഭാഷയാണ് അത് കൊണ്ട് സാധാരണ എന്നെ പോലുള്ള വായനക്കാരന് മനസ്സിലാക്കാന്‍ ഭുദ്ധിമുട്ടുണ്ടായില്ല. എന്റെ വായനയുടെ ആദ്യ കാലങ്ങളില്‍ ബഷീറിന്റെ കഥകള്‍ മാത്രം ആയിരുന്നു. ആ സ്റ്റോക്ക് തീര്‍ന്നപ്പോള്‍ പിന്നേ വായന വെള്ളിനക്ഷത്രം, നാന പിന്നേ വനിതയിലെ ഡോക്ടറോട് ചോദിക്കുക എന്നിവയില്‍ മാത്രമായി ചുരുങ്ങി. ഒരു ദിവസം ഓ. വി. യുടെ ഖസ്സാക്കിന്റെ ഇതിഹാസം കിട്ടി അതൊരു അനുഭവം ആയിരുന്നു. എന്റെ വായനാശീലം ചെറുതായി തരിച്ച് കൊണ്ട് വന്നത് ഓ. വി. യുടെ കൃതികള്‍ ആണ്. പൂര്‍ണ്ണമായ വായനാശീലം ഇടത്താടത്തിന്റെയും കുറുമാന്റെയും ഭുലോഗങ്ങള്‍ വായിച്ചതിന് ശേഷമാണ് ഉണ്ടായത്. |
താങ്കള്‍ക്കു സ്വന്തമായി ഒരു ഹെയര്‍ സ്റ്റൈല്‍ ഉണ്ടോ? | കൈപിള്ളിക്ക് എന്റെ ഈ കഷണ്ടി കണ്ടിട്ട് ഇങ്ങിനെ ഒരു ചോദ്യം എന്നോട് തന്നെ ചൊദിക്കണമായിരുന്നൊ? താങ്കള്‍ മനപുര്‍വ്വം ആക്കിയതാണല്ലേ. ഹെയര്‍ ഇല്ലാതെ എന്തോന്ന് സ്റ്റൈല്‍. |
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. | ബഷീര്‍, ഓ. വി. വിജയന്‍ രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണ് |
എന്താണു് വിരഹം | വായി നോക്കി നടന്ന കാലത്തും കല്ല്യാണം കഴിച്ച് ഒരു ഭര്‍ത്താവ് ആയി ജീവിക്കുന്ന ഈ കാലത്തും വായനോക്കിയിരുന്ന പെണ്‍ പടകള്‍ ആയിരുന്നവരെ അക്കാലത്തും. ഭാര്യ ആയ എന്റെ പാതിയെ ഇക്കാലത്തും കുറച്ച് നേരത്തേക്ക് കാണാതെ ആകുമ്പോള്‍ ഉണ്ടാകാറുള്ള ഒരു ഒരു ലിതാണ് ലത്. |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
|
അമിതാബിനെയും മമ്മൂട്ടിയേയും ഡിന്നറിനു കൊണ്ട് പോകാനും മാത്രമുള്ള കാശില്ല. അത് മാത്രമല്ല രണ്ടും അഹങ്കാരത്തിന്റെ നിറകുടങ്ങള്‍ ആയതിനാല്‍ കയ്യിലുള്ള കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ ആളുടെ അവസ്ഥ ആകും അപ്പൊ അവര് വേണ്ട. യേശുദാസിനെ വിളിച്ചാല്‍ അങ്ങേര്‍ക്ക് കഴിക്കാനുള്ള എണ്ണയില്ലാത്ത ഭക്ഷണം തേടി ഞാന്‍ തെണ്ടി പോകും അപ്പൊ മൂപ്പരും വേണ്ട. ഷക്കീലയെ വിളിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും അവളെ വിളിച്ചാല്‍ എന്റെ പാതി എന്നെ കൊല്ലും. പിന്നേ പറ്റിയത് ഇടത്താടനും സലിം കുമാറും മാത്രമാ അവരാകുമ്പോ എന്റെ പോക്കറ്റിന്റെ വലിപ്പത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കും ഇടത്താടത്തിന്റെയും സലിം കുമാറിന്റെയും ഇന്‍സ്റ്റന്റ് തമാശകള്‍ കേള്‍ക്കാല്ലോ. |
Tuesday, 24 March 2009
31 - പുള്ളിപ്പുലി
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ട്രാക്റ്റര്‍ റെഡി.
ReplyDeletetrack track..........
ReplyDeleteട്രാക്ക്
ReplyDelete4 tracking:)
ReplyDeleteഎന്തായാലും പോയി
ReplyDeleteഒരു ഉത്തരം ഇടാം
ഭാക്കി പിന്നെ.
ഉത്തരം : യൂസുഫ്പ
http://www.blogger.com/profile/17371750826271988367
എല്ലാവരും പത്താം ക്ലാസ്സിലെ മാര്‍ക്ക്‌ലിസ്റ്റ് സ്കാന്‍ ചെയ്ത് കൈപ്പള്ളിക്കയച്ചേ, ആര്‍ക്കാണീ ഇരുനൂറ്റമ്പത്താറ് മാര്‍ക്കെന്നൊന്നറിയണല്ലൊ.
ReplyDeletetrack aanu :)
പത്താം ക്ലാസ്സ് വിദ്യാഭ്യാസം പരിചയമുള്ളത് ഫാര്‍മറാണ്. പക്ഷേ, പുള്ളിയല്ല..
ReplyDeleteഇനിയിപ്പോ വേറെ വല്ലോരുടേം പേരു പറഞ്ഞാ അവര്‍ക്കു ഫീല്‍ ചെയ്താലോ..
“ട്രാക്ക്...“
ReplyDelete(എല്ലാരും ട്രാക്ക് ട്രാക്ക് എന്ന് പറയുന്നു.‘ട്രാക്ക്‘ എന്ന ബ്ലോഗര്‍ ഉണ്ടോ ദൈവമേ..?)
ഉത്തരം : യൂസുഫ്പ
ReplyDeletehttp://www.blogger.com/profile/17371750826271988367
സുല്ലെ , ഞാനും വരുന്നു (യൂസുഫ്പ, പത്തില്‍ അതിലും കൂടുതല്‍ മാര്‍ക്കുണ്ടായിരുന്നെല്‍ ഈ സുല്ലിനെ തല്ലിക്കൊ. ഓനാ ആദ്യം പറഞ്ഞേ)
പോങ്ങുമ്മൂടന്‍
ReplyDelete://www.blogger.com/profile/14158236907329181170
കറക്കി കുത്ത്..
ReplyDeleteഉത്തരം യൂസഫ്പാ
http://www.blogger.com/profile/17371750826271988367
ഇത്തവണ എനിക്കു 4 പായന്റ് കിട്ടും.;)
പക്ഷെ യൂസുഫ്പക്ക് വയസ്സു കൂടുതലാ...
ReplyDeleteഎന്തെരോ എന്തൊ
അയ്യോ!!!
ReplyDeleteപത്താം ക്ലാസ്സ്... ആ പോങ്ങു എന്നെ കൊല്ലും!!! അയ്യോ!!
പോങ്ങു ഗള്‍ഫനല്ലല്ലോ തലതിരിഞ്ഞ സുമേഷേ
ReplyDeleteസാരമില്ല സുല്ലേ
ReplyDeleteനമുക്ക് യൂസ്‌ഫുക്ക് പ്രായം കുറവാനെന്നൊരു പ്രമേയം പാസ്സാക്കിയാലോ?
സുമേഷേ, പൊങ്ങൂനോട് 'നീയൊക്കെ എന്തിനാടാ പഠിച്ചത്' എന്ന് നീട്ടി ചോദിച്ചാ മതി (കട്: ഗോഡ്ഫാദര് അല്ലേ?)
ReplyDeleteപോങ്ങുമ്മൂടന്റെ ബ്ലോഗിലെ ആ പ്രൊഫൈല്‍ ഫോട്ടോ കണ്ടിട്ട് യ്ക്ക് മേലായേ.. ഞാനൊളിവില്‍ പോവാ.. (ഇന്‌വിസിബിള്‍ മോഡ് )
ReplyDeleteഉത്തരം : ..പകല്‍കിനാവന്‍...daYdreamEr...
ReplyDeletehttp://www.blogger.com/profile/06260400109406199700
പകല്‍കിനാവനും 256 ആണോ? ഓഹ്
ReplyDeleteപകല്‍കിനാവന്‍...daYdreamEr...
ReplyDeletehttp://www.blogger.com/profile/06260400109406199700
256 അല്ലെങ്കില്‍ :( (സ്മൈലി മറിച്ചിട്ടാല്‍ പെറ്റി ഇല്ലല്ലോ ല്ലേ)
http://www.blogger.com/profile/11628229637230101368 : പുള്ളിപ്പുലി
ReplyDeleteകീവേഡ്സ് സര്‍ച്ച് ചെയ്ത് മടുത്തു. അവസാനം കിട്ടിയത് ഉത്തരമായി തട്ടുന്നു.
കഷണ്ടി കാണുന്നുണ്ട്. പാവം എന്ന് കാണുന്നു. എയ്‌ജും ഏകദേശം ഓകെ. ഫോട്ടോ പരിപാടിയും... ആര്‍ക്കറിയാം. എനിക്കിയാളെ ഏതായാലും അറിയില്ല. ഗാംബ്ലിങ്ങ് നമ്പര്‍:1
:) കിട്ടിയാല്‍ ഊട്ടി. ഗൂഗിളമ്മച്ചീ കാത്തോളണേ..
ഞാനും അഭിയുടെ കൂടെ കൂടി
ReplyDeleteഎന്റെ ഉത്തരം: പുള്ളിപ്പുലി
http://www.blogger.com/profile/11628229637230101368
ഈ പത്താം ക്ലാസ്സ് കഴിഞ്ഞ് എന്തിലായിരുന്നു സ്പെഷ്യലൈസേഷന്‍ എന്ന് ഈ ഉത്തരതിന്റെ ഉത്തരവാദി, അനോണീ ആയിട്ടെങ്കിലും ഒന്നു വന്നു പറഞ്ഞിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ (അല്ലാതെ) ആഗ്രഹിച്ചു പോകുന്നു.എല്ലാവരും തടഞ്ഞു നില്‍ക്കുന്നതാ മാര്‍ക്കിലാ.
ReplyDelete" സുല്‍ |Sul said...
പകല്‍കിനാവനും 256 ആണോ? ഓഹ് " (ആത്മഗതം : മിടുക്കന്‍, എങ്ങനെ ഒപ്പിച്ചെടാ, ഇരുന്നുറ്റിപത്ത് എങ്ങനേലും കിട്ടാന്‍ ഉള്ള ഒരു പാട് :ദീര്ഘനിശ്വാസം:)
കൈപ്പള്ളി ഒരു ക്ളൂ...
ഉറപ്പായും ഇത് യൂസ്ഫു തന്നെ.
ReplyDeleteഇതില്‍ തോറ്റാല്‍ സുല്ലിന്റെ തല മൊട്ടയടിക്കും എന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു!
ഞാന്‍ ഉത്തരം ഒന്ന് മാറ്റുവാ... ശരിയാവണമെങ്കില്‍ ആവട്ടേ.
ReplyDeleteshams
http://www.blogger.com/profile/07458550031376938548
ആരും കേറാതെ കിടക്കുന്നകവിതയില്‍ പോലും പകല്‍ക്കിനാവന്റെ കമന്റ് ഉണ്ട്
ReplyDeleteഞാനും കൃത്യം ഇരുപത് വര്‍ഷം മുമ്പാണ് പത്താം ക്ലാസ്സെഴുതിയത് .മാര്‍ക്കില്‍ 256ലെ എല്ലാ അക്കങ്ങളും ഉണ്ടായിരുന്നു :)
shams
ReplyDeletehttp://www.blogger.com/profile/07458550031376938548
shams
ReplyDeletehttp://www.blogger.com/profile/07458550031376938548
ആ ആഷ കൂടെ വന്നിരുന്നെങ്കില് ഒരു തീരുമാനത്തിലെത്തായിരുന്നു...
ReplyDeleteഇനി ഞാനയിട്ടെന്തിനാ മാറിനിക്കണേന്നെ..
ReplyDeleteഞാനും അഭിയുടെയും അഗ്രൂന്റെയും കൂടെ കൂടി
എന്റെ ഉത്തരം: പുള്ളിപ്പുലി
http://www.blogger.com/profile/11628229637230101368
ജയ് ഹൊ.
ഹയ്യോ.. അപ്പോ തെറ്റിയോ..? അഗ്രൂ ക്ഷമി ചക്കരേ.. :)
ReplyDeleteഎനിക്കൊന്നാമത് യു.എ.ഇ ബ്ലോഗേസിനെ എല്ല്ലാരേം പരിചയമില്ല. (ബ്ലോഗേസ് മീറ്റില്‍ നിന്ന് മുങ്ങിനടക്കുന്നത് കൊണ്ടല്ലേ എന്ന് ചോദിക്കല്ലേ..).ഏക്ക്‍ച്വലി അതാണ് മെയ്‌ന്‍ ഇഷ്യു.
എന്നാപ്പിന്നെ, ഒന്ന് യു.എ.ഇ മീറ്റ് ബ്ലോഗ് വഴി കയറി ഇറങ്ങീട്ട് ഇപ്പോ വരാം...
എന്റെ ഉത്തരം: പോങ്ങുമ്മൂടന്‍
ReplyDeletehttp://www.blogger.com/profile/14158236907329181170
ഉത്തരം: പുള്ളിപ്പുലി
ReplyDeletehttp://www.blogger.com/profile/11628229637230101368
ഷംസാണെങ്കിൽ നന്ദനെ നന്ദേട്ടാ എന്ന് വിളിച്ചതിന് പ്രത്യേകം പെറ്റി കൊടുക്കണം :)
ReplyDeleteഅഭീ... ഒരു സ്വകാര്യം... ആരാ ഈ പുള്ളീപ്പുലി...
ReplyDelete“മേടിക്കണം” എന്നതിനു “വേടിക്കണം” എന്നു പറയുന്നതു കൊല്ലം കാരല്ലേ?
ReplyDelete(ട്രാക്കിനായി ഒരു സംശയം...)
അറിയില്ലഗ്രൂ.. ഗൂഗ്ഗിളമ്മച്ചി കാണിച്ചതാ. എനിക്ക് “പുള്ളി” യെ അറിയാം, മറ്റേ സിങ്കപ്പൂര്‍. പിന്നെ ഞാന്‍ ഒരു “വന്‍ പുലി” ആയതു കൊണ്ട് മറ്റ് പുലികളെ ശ്രദ്ധിക്കാറുമില്ല. :) യേത്? ഏതായാലും യു.എ.യി ലെ കുറേ പുതിയ ബ്ലോഗേസിന്റെ പേര് പറഞ്ഞേ.. ആ ഏജ് റേഞ്ച് വച്ച്... പറ പറ..
ReplyDelete:)
ഞാനും ഉത്തരം മാറ്റുന്നു..
ReplyDeleteshams
http://www.blogger.com/profile/07458550031376938548
(ഇപ്പൊ ഇത്രമാത്രം, ഭാക്കിയുമായി പിന്നെ വരാം)
\\പാഞ്ചാലി :: Panchali said...
ReplyDelete“മേടിക്കണം” എന്നതിനു “വേടിക്കണം” എന്നു പറയുന്നതു കൊല്ലം കാരല്ലേ?\\
പാഞ്ചാലീ, “വേടിച്ചു” എന്ന് തൃശ്ശൂരും പറയാറുണ്ട് എന്നാണ് എന്റെ അറിവ്. ഇവിടെ യു.എ.യില്‍ തന്നെ ഉള്ള അല്ഫോണ്‍സക്കുട്ടി എന്ന ബ്ലോഗര്‍ സ്ഥിരമായി യൂസ് ചെയ്യുന്ന ഒരു വാക്കാണ് അത്.
അപ്പോ തൃശ്ശൂരോ, കൊല്ലമോ ആകാം. പോങ്ങു എവിടെയാണാവോ...
ആരാന്ന് ഒരു ഐഡിയയും ഇല്ല.
ReplyDeleteആരായാലും... തങ്കപ്പെട്ട മനുഷ്യനാണ്... :)
യേസ് കിട്ടിപ്പോയി...
ReplyDeleteതങ്കപ്പെട്ട മനുഷ്യനാണ്...
ഇനി ഇതു വെച്ച് ഗൂഗിളി നോക്കാം :)
മിന്നാമിനുങ്ങ്
ReplyDeletehttp://www.blogger.com/profile/09815077755096470321
‘’തങ്കപ്പെട്ട മനുഷ്യനാണ്‘’ സര്‍ച്ചിയപ്പോ മൊത്തം “ഡ്യുബായ് ഡേയ്സ്- ബൈ വിശാലമനസ്കനിലേക്കാ“ പോകുന്നത്.. ഇനിയിപ്പോ ഇയാളാണോ ഈശ്വരാ.. “വേടിച്ചു”..!! കോടകര, തൃശ്ശൂരല്ലേ? വിശാല്‍ജീീീീീ..... :)
ReplyDeleteഏയ് അല്ല... :)
താങ്കള്‍ക്കു സ്വന്തമായി ഒരു ഹെയര്‍ സ്റ്റൈല്‍ ഉണ്ടോ?
ReplyDeleteകൈപിള്ളിക്ക് എന്റെ ഈ കഷണ്ടി കണ്ടിട്ട് ഇങ്ങിനെ ഒരു ചോദ്യം എന്നോട് തന്നെ ചൊദിക്കണമായിരുന്നൊ? താങ്കള്‍ മനപുര്‍വ്വം ആക്കിയതാണല്ലേ. ഹെയര്‍ ഇല്ലാതെ എന്തോന്ന് സ്റ്റൈല്‍.
മിനുങ്ങാവാന്‍ സാധ്യത കാണുന്നില്ല.
ഈ ആള്‍ തങ്കപ്പേട്ടന്‍ ആണെന്നാണോ വി യെം ഉദ്ദേശിച്ചത് എന്ന് ചോദിക്കാന്‍ ഞാനാഗ്രഹിക്കുകയാണ്.
ReplyDeletehttp://www.blogger.com/profile/11628229637230101368
ReplyDeleteപുള്ളിപ്പുലി
(തന്നെ പുപ്പുലിയെന്ന് തോന്നുന്നു. അഭിലാഷന്റെ ഗവേഷണം കൊള്ളാം.
അപ്പുവേട്ടന്‍,കുറു, വിശാലന്‍-പടംസ്...ഭാക്കിയൊന്നും അറിയില്ല!)
ഇതും പോയി.
ReplyDeleteടേയ് സുല്ലേ ഉത്തരമറിയില്ലെങ്കില്‍ ആദ്യം കയറി പറയരുത്.
കോപ്പിയടിക്കുന്നവരെ കൂടെ ഒന്നു പരിഗണിക്കണം.
പക്ഷേ ആളൊരു പ്രവാസിയല്ലേ...
ReplyDeleteഅമ്പതേ...
ReplyDeleteഉത്തരം : യൂസുഫ്പ
ReplyDeletehttp://www.blogger.com/profile/17371750826271988367
അഭിയുടെയും അഗ്രുവിന്റെയും പിന്നാലെ
ReplyDeleteഎന്റെ ഉത്തരം: പുള്ളിപ്പുലി
http://www.blogger.com/profile/11628229637230101368
track
ReplyDeleteപ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?
ReplyDeleteഎന്റെ മാജി വെച്ചുണ്ടാക്കുന്ന ചോറും ചാളക്കറിയും. പിന്നേ നാട്ടിലായിരുന്നെങ്കില്‍ കിട്ടുമായിരുന്ന കല്ല്യാണ അടിയന്ത്ര നിശ്ചയ സദ്യകള്‍. ഹോ എല്ലാം നഷ്ടായി.
പുള്ളിപ്പുലി തൃശൂരല്ലേ... (ഇനി പ്രവാസിയാണോ ആവോ)
മുകളില്‍ എന്റെ ഉത്തരം കൊണ്ട് പുള്ളിപ്പുലിക്കുണ്ടായേക്കാവുന്ന എല്ലാ മാനനഷ്ടങ്ങള്‍ക്കും ഉത്തരവാദി അഭിയായിയിരിക്കുമെന്ന് ഇതിനാല്‍ തൈര്യപ്പെടുത്തിക്കൊള്ളുന്നു
ReplyDeleteഡാ... അഭിയേ... ഇനി ഇതെന്നാവോ... ശരിയുത്തരം :)
ReplyDeleteപുള്ളിപ്പുലി പ്രൊഫൈലില്‍ കൊടുത്ത ഫോണ്‍ നമ്പര്‍ ഒന്നു നോക്കൂ ഇത്തിരീ
ReplyDeleteക്ഷമി ഇത്തിരീ...
ReplyDeleteഇദ്ദേഹത്തിന്റെ പത്താം ക്ലാസിന്റെ മാര്‍ക്കൊന്നും എനിക്കറിയില്ല... കഷണ്ടിയും ഇല്ല.. എങ്കിലും ആരും പറയാത്ത ഒരു പേരു പറഞ്ഞതാ..
ഇത് വന്ദനത്തില്‍ ബോംബ് നിര്‍വീര്യമാക്കുന്ന പോലെ ആയല്ലോ...
ReplyDeleteഗണ്‍ഫ്യൂഷന്‍ ഗണ്‍ഫ്യൂഷന്‍...
ഇത്തിരി, അങ്ങിനെയെങ്കിൽ ഷംസിനെവിടെ കഷണ്ടി... (തൃഷ്ണ) ഷംസ് തന്നെയല്ലേ ഉദ്ദേശിച്ചത്?
ReplyDeleteഎന്റെ ഉത്തരം: പുള്ളിപ്പുലി
ReplyDeletehttp://www.blogger.com/profile/11628229637230101368
ഇത് കോപ്പിയല്ല. ഞാന്‍ ആലോചിച്ച് കണ്ടുപിടിച്ചതാണ്.
അരവിന്ദ്, അഗ്രജന്‍, അന്ത്യാഭിലാഷ് എന്നിവരുടെ ശ്രദ്ധക്ക്. ഒരാള്‍ തങ്കപ്പെട്ടവനായി വാഴ്ത്തപ്പെടുന്നത് ആള്‍ടെ കുറ്റമല്ല. ;)
ഇനി പോങ്ങുമ്മൂടനാണ് ഉത്തരമെങ്കില്‍ nardnahc ഹമൂസേ, ഇയാള്‍ക്ക് മാര്‍ക്ക് തന്നാല്‍ ഇവിടെ വിപ്ലവം നടക്കും!
ReplyDeleteപ്രോട്ടോക്കോളെവിടെ? മനുഷ്യാ യു.ആര്‍.എല്‍ ല്‍ പ്രോട്ടോക്കോള്‍ കാണുന്നില്ല. ഹൈപ്പര്‍ ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍, http മിസ്സിങ്ങാ മോനേ ദിനേശ്.. അത് വാലിഡ് ലിങ്ക് അല്ല.. അലമ്പ് ഉറപ്പാ.. ഞാന്‍ നേതൃത്വം കൊടുക്കും സമരത്തിന്.. ങാ ഹാ.
അഭിലാഷങ്ങള്‍ said...
ReplyDelete‘’തങ്കപ്പെട്ട മനുഷ്യനാണ്‘’ സര്‍ച്ചിയപ്പോ മൊത്തം “ഡ്യുബായ് ഡേയ്സ്- ബൈ വിശാലമനസ്കനിലേക്കാ“ പോകുന്നത്..
ഇപ്പോ മനസ്സിലായില്ലേ ഗൂഗിളിനെ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന്... :))
അഭിലാഷേ,
ReplyDeleteഅണ്‍പാര്‍ലമെന്റേറിയന്‍ വാക്കുകള്‍ ഉപയോഗിക്കരുത്. പ്ലീസ്.
ആക്ച്വലി ആരാ ഈ തങ്കപ്പെട്ട മനുഷ്യന്‍???
ReplyDeleteതങ്കപ്പേട്ടന്‍! അല്ലാതാര്..
ReplyDeleteസ്വര്‍ണ്ണപ്പെട്ട മനുഷ്യന്റെ ചേട്ടനാവും ചാത്താ...
ReplyDeleteഈ വരുന്നവരും പോണവരും എല്ലാം വിരുന്നിനു ക്ഷണിക്കുന്നവരില്‍ വിശാലേട്ടന്‍ ഉണ്ട് അതെന്താ?? പണ്ടെങ്ങാണ്ട് എനിക്ക് സംശയം വാസു എന്ന ഇരട്ടപ്പേരുണ്ടായിരുന്നോ ഓ ഓ ഓ?
ReplyDeleteവിശാലന്‍ പുസ്തകശേഖരത്തില്‍ വന്ന് ഗ്ലൂ തന്നത് അനോണീമാഷിന്റെ കളക്ഷനായിരുന്നു!
ReplyDeleteതങ്കപ്പേട്ടന്റെ പ്രൊഫൈൽ ലിങ്കിടാതെ പേരു മാത്രം പറഞ്ഞാൽ അഞ്ചൽ പോയിന്റ് തരൂല്ല...
ReplyDeleteവിശാലനാവുമ്പോ പാവങ്ങൾക്കും വല്ല അഞ്ചാറ് കിലോ കോഴിമുട്ടേം വെച്ച് അഡ്ജസ്റ്റ് ചെയ്യാലോന്ന് കരുതീട്ടാവും...
ReplyDeleteഈ ഗോമ്പറ്റീഷനില്‍ സ്ഥിരം മെമ്പറായ അഗ്രൂന്റെ അമ്പതാം പിറന്നാള്‍ ആശംസകള്‍ ഇവിടെ പറഞ്ഞാല്‍ പെറ്റി കിട്ടുമോ ?
ReplyDeleteവീണ്ടും കണ്‍ഫ്യൂഷനായല്ലോ.
ReplyDeleteഅപ്പോള്‍ ഇത് തങ്കപ്പനാണോ അതോ പൊന്നപ്പനാണോ?
തങ്കപ്പന്‍ vs പൊന്നപ്പന്‍ കണ്‍ഫ്യൂഷന്‍ ഇവിടെ അഴിച്ചുവിട്ടതിന് വി യെമ്മിന് പെറ്റി കൊടുക്കണം എന്ന് ഞാനാവശ്യപ്പെടുകയാണ് സുഹൃത്തുക്കളേ (എനിക്ക് ഈ ഇലക്ഷന്‍ റ്റൈമില്‍ സംസാരം ഇങ്ങനെയാ)
പട്ടിയെ അഴിച്ച് വിട് അഗ്രൂ...
ReplyDeleteയു ആർ റ്റൂ ലേറ്റ് മിസ്റ്റർ ഇത്തിരി... 50 ആം പിറന്നാള് കഴിഞ്ഞ വർഷായിരുന്നു...
ReplyDeleteഇത് തങ്കപ്പേട്ടന്‍ ആണെന്നുള്ളവര്‍ മൈതാനത്തിന് വടക്കു ഭാഗത്തും പൊന്നപ്പേട്ടന്‍ ആണെന്നുള്ളവര്‍ മൈതാനത്തിന് ഇടത് ഭാഗത്തും അണി നിരക്കേണ്ടതാണ്.
ReplyDeleteരണ്ട് ജാഥകളും കൈപ്പള്ളിയുടെ വീട് ലഷ്യമാക്കി ഉടന്‍ പുറപ്പെടുന്നതാണ്.
“അഭിലാഷേ,” എന്ന് പറയുന്നത്
ReplyDeleteഅണ്‍പാര്‍ലമെന്റേറിയന്‍ വാക്കാകുമോ വിശാല്‍ജീ..
അഭീ, ഒരു പട്ടിയെ കൊലയ്ക്ക് കൊടുക്കാൻ വയ്യ... :)
ReplyDeleteചാത്താ, നിന്റെ കുന്തം എടുത്ത് ഒറ്റ കുത്ത് വച്ചുതരും..
ReplyDeleteവിശാലന്‍ ഉദ്ദേശിച്ചത് മറ്റേ ‘പ്രോട്ടോക്കോളാ’! നീ ‘വേറെ‘ പ്രോട്ടോക്കോള്‍ ഇവിടെ ഇറക്കല്ലേ... :)
ഇപ്രാവശ്യം സേര്‍ച്ചിനിടയില്‍ കിട്ടിയ രസകരമായ കാര്യം "ഭാക്കി" എന്നുള്ളതായിരുന്നു. 'ഭാക്കി' വച്ച് സേര്‍ച്ച് അടിച്ച എനിക്ക് കിട്ടിയത് ഒരുപതില്‍ പരം പേജുകള്‍.
ReplyDeleteശരിക്കും ബാക്കി എന്നതിന് 'ഭാക്കി' എന്ന് തന്നെയാണോ വടക്കന്‍ കേരളത്തില്‍ (തൃശൂര്‍ മുതല്‍) എഴുതുന്നത്.. കുറുമാന്റെ പോസ്റ്റും കമന്റും നിറച്ച് "ഭാക്കി"കള്‍. പിന്നെയും ഒത്തിരി 'ഭാക്കി'കള്‍ 'ഭാക്കി'യായി..
സാധാരണ സംസ്കൃതം പഠിച്ചവരാണ് ഭാക്കി എന്നു പറയുന്നത്.തെക്കന്‍ കേരളത്തില്‍.
ReplyDeleteഒരു വെയിറ്റൊക്കെ ഇരിക്കട്ടെ എന്ന് വെച്ച്.
കേട്ടിട്ടില്ലേ? ഭാക്കി, ഖഷ്ഠം, ഭഠി, ഭൂച്ഛ. അങ്ങനെ.
അരവിന്ദ്... എഴുതുന്നതാണ് ഞാന്‍ ചോദിച്ചത്...
ReplyDeleteഅരവിന്ദ്... എഴുതുന്നതാണ് ഞാന്‍ ചോദിച്ചത്...
ReplyDeleteഒരു പ്രാവശ്യം ഞെക്കിയാല്‍ രണ്ട് കമന്റോ? ഇതെന്ത് ന്യായം?
ReplyDeleteക്ലൂ വിതരണ പരിപാടി വല്ലതും കാാണോ...
ReplyDeleteഅധികരിച്ച കമന്റ് ധൈര്യായിട്ട് ഡിലീറ്റൂ അനിലേ :)
ReplyDeleteഇവിടെ ആകെ ഗുലമാലാണല്ലാ ഭടച്ചോനേ
ReplyDeleteപൂതി മനസ്സിലിരിക്കട്ടെ... മൈനസ് നാലാ കഴിഞ്ഞ മല്‍സരത്തില്‍...
ReplyDeleteഅയ്യോ അഭിലാഷേ, പ്രോട്ടോക്കോളില്ലെ.. എന്നാ ചക്കര ഒരു കാര്യം ചെയ്യ്, അതൊരു ഇന്‍ വാലിഡ് ഉത്തരമാണെന്ന് ആ അഞ്ചലിനെ കൊണ്ടോ, കൈപ്പള്ളിയെകൊണ്ടോ ഒന്നു പറയിപ്പിച്ച് താ... (ആ ഉത്തരമിട്ട് ഞാന്‍ പെട്ട് പോയിരിയ്ക്കാ.. കോപ്പ്, ഏത് കാലത്ത് തോന്നിയതാവോ ആ ബുദ്ധി..) എനിയ്ക്ക് പുള്ളിപുലിയെ ഇട്ടാ മതി... പോയിന്റ് രണ്ടായാലും മത്യാര്‍ന്ന്.. മിണ്ടാത്തേലും ഭേദമല്ലെഡേയ് കൊഞ്ഞപ്പ്.. പ്ലീസ്.. ഒന്ന് പറയെഡാ.... (ബൈ ദ വേ, ഇത്തവണ അഭിയ്ക്ക് പഷ്ട് അടിച്ചെന്നാ തോന്നണേ...)
ReplyDeleteതെക്കന്മാര്‍ പറയുന്നത് എഴുതുന്നവരാണെന്ന് ഞാന്‍ പറഞ്ഞു തരണോ അനിലേ?
ReplyDeleteഒറ്റ ഞെക്കിന് രണ്ട് കമന്റിട്ട് പേടിപ്പിക്യാ?
ഇഥ് ബയങ്കര അല്‍ബുതം ആയിരിഖുന്നു-ഭാക്കി ഭിന്നെ .
മിണ്ടാത്തേലും ഭേദമല്ലെഡേയ് കൊഞ്ഞപ്പ്
ReplyDelete:-)
ഇത്..അണ്‍പാര്‍ലിമെന്ററി കമന്റ്.
ഇപ്പോള്‍ നമ്മള്‍ ഭാര്‍ലമെന്റിലാണോ?
ReplyDeleteഅരവിന്ദ് അത് “ ഖൊഞ്ഞപ്പ് ” എന്നു തിരുത്തി വായിയ്ക്കാനപേക്ഷ
ReplyDelete:)
ഈ പറഞ്ഞതൊന്നും എന്റെ നാട്ടിലില്ല.. ഭാഗ്യം... അതല്ലേ ഞാന്‍ പറയുന്നത് തന്നെ എഴുതുന്നതും? ( സ്പെല്ലിങ് മിസ്റ്റേക്ക് ഒഴികെ) :) :)
ReplyDeleteമ'ദ്യ' കേരളത്തിലായത് എന്റെ സുകൃതം.. അല്ലെങ്കില്‍ പെട്ടു പോയേനെ...
ReplyDeleteമദ്യ കേരളം ഇപ്പോള്‍ പാറശ്ശാല മുതല്‍ കാസര്‍ഖോഡ് വരെയാണ്.
ReplyDelete-സുല്‍
ബൈ ദ വേ, ,എനിക്ക് പത്താം ക്ലാസ്സില്‍ കൃത്യം 256 മാര്‍ക്കായിരുന്നു എന്നത് ഈയവസരത്തില്‍ ആനന്ദത്തോടെ , നൊസ്റ്റാള്‍ജിയയോടെ ഞാനെല്ലാവരേയും ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു-
ReplyDeleteഅതില്‍ 56 മാര്‍ക്ക് അപ്രത്തിരുന്ന ഷൈജനെ കോപ്പിയടിച്ചായിരുന്നു
ഷൈജന്‍ നീണാള്‍ വാഴ്ക!
ഇടീ, അത് ശരി. അപ്പോ സ്വന്തമായി എഴുതിയിരുന്നേല്‍ 210 കിട്ടില്ലായിരുന്നു അല്ലേ? ഓകെ...
ReplyDeleteഏത് കമ്പനിയിലെ മാനേജറാന്നാ പറഞ്ഞേ..? ഞാന്‍ മറന്നു... :) :)
അപ്പൊ 200 മാര്‍ക്ക് മോഡറേഷന്‍ കിട്ട്യാ?
ReplyDeleteകൈപള്ളിയെ കൈപിള്ളീ എന്നു വിളിക്കുന്ന ഒരേ ഒരാളേയുള്ളു അത്താണ് മിസ്റ്റര്‍ ഡോട്ടഡ് ടൈഗര്‍ എന്ന പുള്ളി പുലി. (ലെപ്പേഡല്ലെ മറ്റേത് എന്നൊര്‍ന്നും പറയരുത്)
ReplyDelete-സുല്‍
കൈപള്ളിയെ കൈപിള്ളീ എന്നു വിളിക്കുന്ന ഒരേ ഒരാളേയുള്ളു അത്താണ് മിസ്റ്റര്‍ ഡോട്ടഡ് ടൈഗര്‍ എന്ന പുള്ളി പുലി. (ലെപ്പേഡല്ലെ മറ്റേത് എന്നൊര്‍ന്നും പറയരുത്)
ReplyDelete-സുല്‍
എനിക്ക് 100 ഉം 101ഉം ... ഉം ... ഉം.. ഉം...
ReplyDeleteഅമ്പടാ സുല്ലും ഒപ്പിച്ചു ഒരേപോലെ രണ്ട് കമന്റ്....
ReplyDeleteഡോ അഫിലാഷേ..
ReplyDelete210 ഉം 56 കൂട്ടിയാല്‍ 256 ആണോ?
താന്‍ ഏതു കമ്പനീലെ ഓഡിറ്ററാന്നാ പറഞ്ഞേ??
ആരാ അവിടെ “യൂസുഫ്പ“യുടെ പേര്‍ പറഞ്ഞത്? 44 വയസ്സായ ആ മനുഷ്യനാണോ 30 തികയാത്ത എന്നെ ചേട്ടാന്നു വിളിച്ചത്?? :-)
ReplyDeleteട്രാക്കിങ്ങ്-:)
അയ്യോ...ഇങ്ങേര്‍ക്ക് ഇനിയും മുപ്പത് ആയില്ലേ ?
ReplyDeleteഅപ്പോള്‍ ആരായിരിക്കും ഇങ്ങേരെ ചേട്ടന്‍ എന്ന് വിളിക്കുന്ന ബ്ലോഗ്ഗര്‍?... കണ്‍ഫ്യൂഷന്‍...
ആരായാലും ഇത് ഒരു പൊങ്ങച്ചക്കാരനാ.
ReplyDeleteഅല്ലെങ്കില്‍ ഈ ഇരുനൂറ്റിപ്പത്തുകാര്‍ക്കിടയില്‍ കിടന്ന്
എനിക്ക് എസ് എസ് എല്‍ സിക്ക് ഇരുന്നൂറ്റമ്പത്താറേ ഇരുന്നൂറ്റമ്പത്താറേ എന്നു വിളിച്ചു പറയുമോ?
ഇത്ര ഇരുന്നൂറ്റിയിട്ടാ നമ്മള് ഒരു ഇരുന്നൂറ്റിപ്പത്തൊപ്പിച്ചത്! അല്ലിയോ അഭിലാഷേ?
ഇടീ, 210 ആയിരുന്നു പാസ് മാര്‍ക്ക് എന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം പറഞ്ഞതാ. അല്ലാതെ, മാത്തമാറ്റിക്സ് കാല്‍ക്കുലേഷന്‍ അല്ല..
ReplyDeleteപിന്നെ ഞാന്‍ എല്ലാ ക്ലാസിലും മാത്സില്‍ പുലിയായിരുന്നു. ഞാന്‍ ‘വിനയം’ ഒന്നും പറയുന്നില്ലാന്നേയുള്ളൂ! :) എന്റെ മാത്സിന്റെ മാര്‍ക്ക് കണ്ടാല്‍ ഇയാള്‍ ബോധം കെട്ട് വീഴും.. കാണിച്ചുതന്നാലുണ്ടല്ലോ... ങാ..
(എച്യൂസ്മി, ഇടി ബോധം കെട്ട് വീഴുമോന്ന് ഡൌട്ട് ഉണ്ട്.. ഈ ‘ബോധം..ന്ന് പറേണ..സാ..ധ.. ങാ, അല്ലേ വേണ്ട, തെറി വാങ്ങാന്‍ വയ്യ.. ) :)
പിന്നെ, ഇടി ട്രിഗ്‌ണോമെട്രിയുടെ ആളായിരിക്കും അല്ലേ? സൈന്‍ ‘തീറ്റ’, കോസ് ‘തീറ്റ’, ടേന്‍ ‘തീറ്റ്’ പോലുള്ള തീറ്റപ്പരിപാടികള്‍ ഉള്ളത് അതിലല്ലേ? അതോണ്ട് മാത്രം...
:)
സുല്ലേ, ഇയാള്‍ പറഞ്ഞപോലെ ‘കൈപിള്ളീ‘ എന്ന് സര്‍ച്ച് ചെയ്തപ്പോ ‘കൈപ്പള്ളിയുടെ ഒരു പഴയ വിറ്റ്’ പോസ്റ്റിലേക്കാണ് ഗൂഗിള്‍ എന്നെ കൂട്ടികൊണ്ടുപോയത്. അതില്‍ വേറൊരു യു.എ.ഇ ബ്ലോഗറാണ് അങ്ങിനെ എഴുതിയിരിക്കുന്നത്.
ReplyDeleteപിന്നെ അതല്ല വിറ്റ്, ഒരു ‘മയിലി‘ന്റെ ഫോട്ടോയിട്ടിട്ട് "മൈല്‍” എന്ന് അക്ഷരത്തെറ്റോടെ ഹെഡ്ഡിങ്ങ് കൊടുത്തത് കണ്ട് “വല്ല തെറിയുമാണോ ദൈവമേന്ന്..” ന്നും നോക്കി പലരുമെത്തിയ പോസ്റ്റ്. എല്ലാരും പറഞ്ഞ് തിരുത്തിപ്പിച്ച പോസ്റ്റ്. വീണ്ടും കാണാന്‍ ഇടനല്‍കി ആ സര്‍ച്ച്. :) നണ്ട്രി.
പിന്നെ കൈപ്പ്സിന്റെ ആ ‘മൈല്‍‘ ഫോട്ടോ അന്നേ അടിച്ചുമാറ്റിയിരുന്നു. ബട്ട്, അടിച്ചുമാറ്റുന്നേന് മുന്‍പ് ‘സത്യസന്ധനായ‘ ഞാന്‍ ഇത് പറഞ്ഞിരുന്നു:
വവ്വ്.. ബ്യൂട്ടിഫുള്‍..നല്ല ഫോട്ടൊ...!
ങാ ഹാ, വാട്ടര്‍മാര്‍ക്ക് ഇട്ടിട്ടില്ല അല്ലേ? ബാക്കിക്കാര്യം ഞാനേറ്റു...
എന്ന്,
സ്വാമി അടിച്ചുമാറ്റല്‍ചൈതന്യ,
ഷാര്‍ജ്ജാശ്രമം.
എന്റെ അഭീ.. ഞാനാ പിള്ളാച്ചെനെയാ ആദ്യം സംശയിച്ചത്... പിന്നല്ലേ പുള്ളി ഡിഗ്രി ഒക്കെ കഴിഞ്ഞാതാ എന്നോര്‍ത്തത്.. അല്ലെങ്കില്‍ ഞാന്‍ പിള്ളേച്ചന്‍ എന്ന് എഴുതിയേനെ...
ReplyDeleteഅനില്‍ശ്രീ ചുമ്മാ ;)
ReplyDeleteഎന്തായാലും “യൂസുഫ്പ“ എന്ന ബ്ലോഗര്‍ എന്നെ അങ്ങിനെ വിളിക്കാന്‍ വഴിയില്ല !
കൈപിള്ളി എന്ന വിളി... അനൂപിനെ രാവിലെ മുതല് ഞാന് നോട്ടമിട്ടുവെങ്കിലും അക്കൌണ്ടന്റ് എന്നതിന്റെ പേരിൽ വിട്ടയച്ചതാണ്..
ReplyDeleteഹഹ ബെസ്റ്റ് ഇഞ്ചീ, ഇക്കാസിനൊന്ന് കഷണ്ടി വന്നു കാണാന് എനിക്കും ആഗ്രഹമുണ്ട്... തമനുവിന് തലയിൽ മുടി കിളിർത്തേക്കാം... ന്നാലും ഇക്കാസിന്റെ തല പെട്ടയാവില്ല... :)
ReplyDeleteഓന്റെ നിക്കാഹ് കഴിഞ്ഞിട്ട് ഇങ്ങളു കണ്ടാ? കല്യാണം കഴിഞ്ഞാ ഏത് തലമുടിയുള്ളയാളും ചിലപ്പൊ കഷണ്ടി ആയെന്നിരിക്കും.
ReplyDeleteവിചാരമാണോ എന്ന് ചിന്ത ഇല്ലാതില്ല. പക്ഷെ ആള് ദൈവവിശ്വാസിയാണോ?
പാര്‍ക്കിങ്ങ് അന്വേഷിച്ചു നടക്കുന്ന കാറുകള്‍, കുറച്ച് പഴകി പൊളിഞ്ഞു വീഴാറായാ വില്ലകള്‍, പാറി പറക്കുന്ന പതാക, കടല്‍ പിന്നേ റോഡുകള്‍ പിന്നേം റോഡുകള്‍ പൊരി വെയിലത്ത് പണിയെടുക്കുന്ന നിര്‍മ്മാണ തൊഴിലാളികള്‍, റോട്ടിലൂടെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങള്‍. - സ്ഥലം ഗള്‍ഫാണല്ലേ? വില്ലകള്‍ ഉള്ളതും അതു കടല്‍ത്തീരവും കൂട്ടിയോജിപ്പിച്ചാ കൊച്ചിയാവാമെങ്കിലും കൊച്ചിയില്‍ പഴകിയ വില്ലകള്‍ ഇല്ല, അതുകൊണ്ട് അത് ഗള്‍ഫ് മേഖല ആവാന്‍ ചാന്‍സുണ്ട് ല്ലേ?.
ReplyDeleteആരൊക്കെയാ ‘പുള്ളിപ്പുലി‘യെ ഗസ്സ് ചെയ്തിരിക്കുന്നത്? ഒന്നു കൈപൊക്കിയേ (കൈപ്പളിയെ പൊക്കാനല്ല) ലവനാവാനൊരു സാദ്ധ്യതയുണ്ട്.
ReplyDeletetracking
ReplyDeleteഉത്തരം മാറ്റി
ReplyDeleteപുള്ളിപ്പുലി
http://www.blogger.com/profile/11628229637230101368
ക്ലൂ: ഭൂലോഗക്കാര്‍/ചാള സ്നേഹം
ഉത്തരം : പുള്ളിപ്പുലി
ReplyDeletehttp://www.blogger.com/profile/11628229637230101368
ക്ലാസ്സ് B ബ്ലൊഗര്‍മാരുടെ ആര്‍മ്മാദം!!!
ReplyDeleteഞാനീ വഴിക്കില്ല. നോ ട്രാക്റ്റര്‍ !
ഒന്നങ്ങോട്ട് പോയി ഇങ്ങോട്ട് വന്നപ്പോ 119 കമന്റോ എന്റമ്മേ.
ReplyDeleteഎന്റെ ഉത്തരം - പുള്ളിപുലി
http://www.blogger.com/profile/11628229637230101368
baava
ReplyDeletehttp://www.blogger.com/profile/14073659328629028827
ഞാന്‍ ഉത്തരം മാറ്റി!
ReplyDeleteവരയന്‍പുലി !
http://keralahahaha.blogspot.com/2008/02/blog-post_9235.html
അതാരാ കരീം മാഷേ? ആരായാലും അയാളുടെ ബ്ലോഗില്‍ കണ്ട ഒരു സംഗതി:
ReplyDelete--------------
ഷീല നസീറിനോട്...." ചേട്ടന്റെ ഈ അവസ്ഥ കണ്ട് ഞാന്‍ എങ്ങനെ തേങ്ങാതിരിക്കും..."
നസീര്‍ : "മണ്ടിപ്പെണ്ണേ..ഒരു തേങ്ങയല്ലെ,അതെങ്ങോട്ടു വേണമെങ്കിലും തിരിക്കാമല്ലൊ "
--------------
:)എങ്ങനെയിണ്ട് എങ്ങിനെയിണ്ട്..ഇടിവാളേ?
പിന്നെ, അതെങ്ങോട്ടുവേണേലും എന്നുള്ളത് അതെങ്ങിനെവേണേലും എന്ന് പറഞ്ഞിരുന്നേല്‍ കൂടുതല്‍ യോജിച്ചേനേ..
നല്ല സാമൂഹ്യപ്രതിബദ്ധതയുള്ള ബ്ലോഗര്‍ ആണ് ബാവ.തൊഴിലില്ലായ്മയെക്കൂറിച്ചൊക്കെ എഴൂതിയേക്കുന്നു. ദാ ഇങ്ങനെ :
ReplyDelete*********
തൊഴിലില്ലായ്മ
നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മക്ക് കാരണം?
ജനപെരുപ്പം
ജനപെരുപ്പതിനു കാരണമോ?
തൊഴിലില്ലായ്മ
ഹ ഹ ഹ.. അത് ഞാന്‍ കണ്ടില്ലായിരുന്നു. കുറേ സംഗതികള്‍ പഴയതാണേലും, ചിലത് അടിപൊളിയായിട്ടുണ്ട്.. :)
ReplyDeleteബൈ ദ വേ, കൈപ്പ്സ്.. ആരും ഉത്തരം ഇത് വരെ പറഞ്ഞില്ലേല്‍ എല്ലാര്‍ക്കും വല്ല ‘ക്ലൂ‘ക്കോസോ മറ്റോ കൊടുക്കാന്‍ വല്ല ഉദ്ദേശവും ഉണ്ടോ?
അല്ലേവേണ്ട,ഞാനേതായാലും പോട്ടെ.. ബൈ..
അയ്യോ ഞാന്‍ ഉത്തരമിട്ടില്ലായിരുന്നോ? ശ്ശേഡാ!!
ReplyDeleteഎന്റെ ഉത്തരം :: പുള്ളിപുലി
http://www.blogger.com/profile/11628229637230101368
എന്റെ ഉത്തരം :: പുള്ളിപുലി
ReplyDeletehttp://www.blogger.com/profile/11628229637230101368
sathyaayittum copy alla.
സതീശ് ജി ആ ഉത്തരത്തിനും പുലിക്കുമിടയിലെ രണ്ടു കോളന്‍ ( :: ) കണ്ടാലറിഞ്ഞൂടെ കോപ്പിയല്ലെന്ന്. :) :) അല്ലാ.. എന്തുകൊണ്ട് കോപ്പിയടിച്ചൂടായിരുന്നു??? വെറുതെ ടൈപ്പ് ചെയ്ത് നേരം കളഞ്ഞു :-) :-)
ReplyDeleteബാവ അഗ്രജന്റെ ആരെങ്കിലുമാണോ..
ReplyDeleteഅഗ്രജനെ പറ്റിയുള്ള പോസ്റ്റുകളും അവിടെയുണ്ടല്ലോ..
പാച്ചു : അച്ഛാ പിരിവുകാര്‍ വന്നിട്ടുണ്ട്
അച്ഛന്‍ : എന്തിന്റെ പിരിവുകാരാ ?
പാച്ചു : സിംമിഗ് പൂളിന്റെ
അച്ഛന്‍ : എന്നാല്‍ ഒരു ബക്കറ്റ് വെള്ളം കൊടുത്തേക്കു
തന്നെ.. തന്നെ.. പുള്ളിപ്പുലി തന്നെ.
ReplyDeletehttp://www.blogger.com/profile/11628229637230101368
അയ്യോ നന്ദകുമാറേ തെറ്റിദ്ധരിക്കല്ലേ...
ReplyDeleteചങ്കെടുത്തുകാണിച്ചാലും ചെമ്പരത്തിപ്പൂവെന്ന് പറയുന്ന കാലമാ...പിന്നെയാ നാലു കുത്ത്..ശരിയാ...അച്ചിട്ടപോലെ ശരിയാ...ഹോ..നമ്മുടെ രണ്ടുപേരുടേം ഒരു മനഃപൊരുത്തമേ!!!!
ഇതെന്താ കൊമേഴ്സ്യൽ ബ്രേക്കാ...
ReplyDeleteയാരുമേ ഇല്ലൈ...
പുള്ളിപ്പുലി
ReplyDeleteസതീശ് ജി,
ReplyDeleteഹേയ്, തെറ്റിദ്ധാരണയില്ല :) എന്നാലും നമ്മുടെ രണ്ടുപേരുടേം ഒരു മനഃപൊരുത്തമേ!!?!!
:-)
മനഃപൊരുത്തമേ!!?!!
ReplyDeletehO ningade aaa മനഃപൊരുത്തമേ yil polum enthoru മനഃപൊരുത്തm... kandille... നഃ :)
bhaakki dress maari vannitt
അയ്യേ അഗ്രജന്‍ ഡ്രെസ്സ് മാറാന്‍ പോകുന്നു. വേണ്ടാന്നു പറ. വീട്ടിലിടുന്ന ഡ്രെസ്സില്‍ അവനെ കാണാന്‍ ഒരു ഭംഗീം ഇല്ല.
ReplyDelete@ സുല്‍ |Sul
ReplyDeleteഇതു കേട്ടാല്‍ തോന്നും അല്ലാതെ അങ്ങേരെ കാണാന്‍... ..
ങേ?? എന്താ?? ആരോ വിളിച്ചെന്നു തോന്നുന്നു..ഇപ്പ വരാട്ടാ...
കൈപള്ളീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീ
ReplyDeleteീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീ
ഓഓഓഓടി വാാാാ ഒരുത്തരം തരീീീീീീീീീ
-സുല്‍
ഫലപ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമോ??/
ReplyDeleteനിക്കണോ അതോ പോണോ???
എന്റെ ഉത്തരം:അനിലന്‍
ReplyDeletehttp://www.blogger.com/profile/12661666177524772059
ശരി ഉത്തരം : പുള്ളിപ്പുലി
ReplyDelete11628229637230101368
എന്റെ ഉത്തരം: പുള്ളി പുലി തന്നെ.
ReplyDeletehttp://www.blogger.com/profile/11628229637230101368
--
കൈപള്ളീ
ReplyDeleteഅടുത്തതെപ്പോള്‍???
നിക്കണോ പോണോ?
-സുല്‍
ഓ..എല്ലാരും ഉത്തരം പറഞ്ഞുകഴിഞ്ഞോ..!!വെരിഗുഡ്.
ReplyDeleteഎനിക്കപ്പോഴേ അറിയാമായിരുന്നു ഈ പുലി പുള്ളിപ്പുലി തന്നെയെന്ന്.. പിന്നെ ആരെങ്കിലും ആദ്യം ഉത്തരം പറയട്ടെ എന്നുകരുതി മിണ്ടാതിരുന്നതാണ്.
എന്നാലും എന്റെ പുള്ളിപ്പുലീ, അപ്പുവേട്ടന്റെ എഴുത്ത് ബഷീറിനോടൊപ്പം എഴുതിയതു കുറേ കടന്നകൈയ്യായിപ്പോയി കേട്ടോ.... :-)
എന്റമ്മേ... എല്ലാരും കാണുകേം ചെയ്തു.
അടുത്ത മത്സരം UAE 4:00
ReplyDeleteഹഹ.. ഏറനാടാ.. പോയില്ലേ..
ReplyDelete"പുള്ളിപ്പുലി" എന്നു മാത്രമെഴുതിയിട്ട് പ്രൊഫൈലിടാതെ നിന്നു ചിരിക്കണ കണ്ടാ..
നൂറ്റി നാല്‍പ്പത്തൊമ്പതും
ReplyDeleteനൂറ്റി അന്‍പതും അടിച്ച്
ReplyDeleteഞാനുറങ്ങട്ടെ...
ഹോ! സന്തോഷം കൊണ്ടെനിക്കിരിക്കാനും നിക്കാനും കിടക്കാനും നടക്കാനും വയ്യാണ്ടായി...!
ReplyDeleteഅടിച്ചു മോനേ ആദ്യമായൊരു 12..! ഹാാാാാപ്പി! :)
ഉത്തരമായി ‘പുള്ളിപ്പുലി‘യുടെ ‘പേരും‘ പിന്നെ അങ്ങേരുടെ “ക്രഡിറ്റ് കാര്‍ഡ് നമ്പരും” ഞങ്ങള്‍ക്ക് പറഞ്ഞുതന്ന കൈപ്പള്ളിക്ക് വീണ്ടും അഭിവാദ്യങ്ങള്‍...! :) ആ ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ ഞാന്‍ നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നതാണു. തേങ്ക്സ്.
പിന്നെ, കൈപ്പള്ളി ഉത്തരം പറഞ്ഞ ശേഷം ഉത്തരവുമായി വന്ന ഹരീക്ക് ഒരു ചായയും (ലിപ്റ്റണ്‍) രണ്ട് പരിപ്പ് വടയും...
കൈപ്പള്ളി, ഏന്‍സര്‍ ബോള്‍ഡ് ലെറ്ററില്‍ ഇടുന്നതല്ലേ അതിന്റെ ഒരു ഇത്!? ഏത്? അത് തന്നെ.
:)
മത്സരഫലം:
ReplyDelete1. അഭിലാഷങ്ങള്‍ : 12
2. അഗ്രജന്‍ : 8
3. Kichu : 6
4. അനില്‍_ANIL : 4
5. kaithamullu : കൈതമുള്ള് : 2
6. മാരാർ : 2
7. Inji Pennu : 2
8. ജോഷി : 2
9. ആഷ | Asha : 2
10. നന്ദകുമാര്‍ : 2
11. സതീഷ് മാക്കോത്ത് : 2
12. ഷിഹാബ് മോഗ്രാല്‍ : 2
പെനാലിറ്റികള്‍:
1. പ്രിയ : -2
2. ഇത്തിരി : -2
3. വിശാലമനസ്കന്‍ : -2
4. ഇഞ്ചിപ്പെണ്ണ് : -2
അഭിനന്ദനങ്ങള്‍!
മുപ്പത്തി ഒന്നാം മത്സരം കഴിഞ്ഞപ്പോള്‍ പോയിന്റ് നില:
ReplyDelete1. ആഷ | Asha : 103
2. വല്യമ്മായി : 85
3. nardnahc hsemus : 55
4. സുൽ | Sul : 54
5. പ്രിയ : 52
6. സാജന്‍| SAJAN : 50
7. മയൂര : 47
8. ജോഷി : 43
9. മാരാർ : 43
10. അനില്‍_ANIL : 40
11. Kichu : 35
12. ViswaPrabha വിശ്വപ്രഭ : 35
13. അനില്‍ശ്രീ : 35
14. അഭിലാഷങ്ങള്‍ : 32
15. കുട്ടിച്ചാത്തന്‍ : 28
16. നന്ദകുമാര്‍ : 27
17. ഗുപ്തന്‍ : 25
18. ദേവന്‍ : 25
19. തോന്ന്യാസി : 24
20. പ്രശാന്ത് കളത്തില്‍ : 21
21. പ്രിയ ഉണ്ണികൃഷ്ണന്‍ : 20
22. അഗ്രജന്‍ : 19
23. അപ്പു : 18
24. ഇടിവാള്‍ : 16
25. kaithamullu : കൈതമുള്ള് : 15
26. സന്തോഷ് : 15
27. സിദ്ധാര്‍ത്ഥന്‍ : 15
28. സതീഷ് മാക്കോത്ത് : 15
29. അനംഗാരി : 14
30. ഉപാസന || Upasana : 14
31. ദസ്തക്കിര്‍ : 13
32. ബിന്ദു : 13
33. Inji Pennu : 12
34. അരവിന്ദ് :: aravind : 12
35. യാത്രാമൊഴി : 12
36. Siju | സിജു : 10
37. പ്രിയംവദ-priyamvada : 8
38. യാരിദ് : 8
39. സു | Su : 8
40. ഹരി/Hari : 8
41. തഥാഗതന്‍ : 7
42. കെ.പി. : 6
43. ഹരിയണ്ണന്‍@Hariyannan : 6
44. ഇന്‍ഡ്യാ ഹെരിറ്റേജ് : 6
45. Visala Manaskan : 5
46. ശിശു : 5
47. Kumar Neelakantan © : 4
48. ധനേഷ് : 4
49. നൊമാദ് : 4
50. കരീം മാഷ് : 4
51. പുള്ളി പുലി : 4
52. ജയരാജന്‍ : 3
53. Mariam : 2
54. പന്നി : 2
55. മുസാഫിര്‍ : 2
56. ഇത്തിരിവെട്ടം : 1
മുപ്പത്തി ഒന്നു മത്സരങ്ങളിലൂടെ നൂറു പോയിന്റു തികച്ച ആഷയ്ക്ക് അഭിനന്ദനത്തിന്റെ പൂച്ചണ്ടുകള്‍!
നന്ദി പ്രകാശനം വളരേ വൈകി പോയി എന്നറിയാം എന്നാലും ഇരിക്കട്ടെ. പങ്കെടുത്ത എല്ലാര്‍ക്കും നന്ദി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും നന്ദി. ഞാന്‍ കാരണം ആദ്യമായി പഷ്ട്ട് അടിച്ച അഭിലാഷിന് അഭിനന്ദനങ്ങള്‍.
ReplyDelete