Friday, 6 March 2009

43 - ഏറനാടന്‍

കഥ, ടി.വി.

49 comments:

  1. ക്ലൂവില്‍ തൂങ്ങി എന്റെയും ഊഹ വോട്ട് : ഏറനാടന്‍

    ReplyDelete
  2. അടുക്കോടും ചിട്ടയോടും കൂട്ടിയിട്ടിരിയ്ക്കുന്ന പുസ്തകങ്ങള്‍ ഏറനാടന്റെ ചിട്ടയായ ജീവിതത്തെ സൂചിപ്പിയ്ക്കുന്നു.

    ബോബനും മോളിയും ഏറനാടന്റെ ഗൌരവമായ വായനയെ സൂചിപ്പിയ്ക്കുന്നു.

    ബഷീറിയന്‍ കൃതികള്‍ ഏറനാടന്റെ കഥകളുടെ ശൈലിയെ സൂചിപ്പിയ്ക്കുന്നു.

    ചുരുക്കം പറഞ്ഞാല്‍ ഒരു ഏറനാടന്‍ നോക്ക് തന്നെ പുസ്തക ശേഖരത്തിനു.

    ഈശ്വാരാ...രക്ഷപെട്ടു. ഇത് കാണാന്‍ ഇത്തിരികൂടെ കഴിഞ്ഞിരുന്നേല്‍ പൂജ്യം മാര്‍ക്കു പോലും കിട്ടുകേലാരുന്നു.

    ReplyDelete
  3. വെറും ക്ലൂ അല്ലാതെ എന്തെങ്കിലുമുണ്ടോ?
    I would like to see an analysis from everyone on this confirmed collector!

    ReplyDelete
  4. അഞ്ചലെ ഇതു ഞാന്‍ കാണുമ്പോള്‍ ആരും ഉത്തരം പറഞ്ഞിട്ടില്ലായിരുന്നു. 10 മാര്‍ക്ക് കിട്ടുന്നതല്ലെ ഒന്നു കൂടി കണ്‍ഫേം ചെയ്യാം എന്നു കരുതി ഏറനാടന്റെ പ്രൊഫൈലില്‍ പോയി വന്നപ്പോള്‍ ദേ വെടിപൊട്ടിച്ചു വല്യമ്മായി.
    എട്ടെങ്കില്‍ എട്ട് എന്നുവച്ച് ഉത്തരം ടൈപ്പ് ചെയ്തു. അതിന്റെ മുന്നിലായി രണ്ടക്ഷരം കൂടി ടൈപ്പ് ചെയ്തു പോയതിന്റെ സമയത്തില്‍ ദേ നില്‍ക്കണു വിശ്വം. അങ്ങനെ മൂന്നാം സ്ഥാനം.

    (ഒരേ സെക്കന്റില്‍ കമന്റിയവര്‍ക്ക് ഒരേ മാര്‍ക്ക് നല്‍കില്ലേ? നിയമം എന്തു പറയുന്നു?

    ReplyDelete
  5. ഒരു മുട്ടന്‍ ഓഫ്: ക്ലൂ തന്ന് മാത്രം കണ്ടു പിടിക്കാവുന്ന ഉത്തരമാണെങ്കില്‍ പുസ്തകം വേണ്ട, ക്ലൂമാത്രം തന്നേച്ചാല്‍ മതി :)

    ReplyDelete
  6. കുമാറേ,
    എനിയ്ക്കു പറ്റിയ പറ്റ് കമന്റ് ബോള്‍ഡാക്കാന്‍ നിന്നതാ. കമന്റു ബോക്സ് തുറന്നപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നെ ഇത്തിരി വിശാലമായി കമന്റ് ബോള്‍ഡൊക്കെയാക്കി പൂശാമെന്നു വച്ചപ്പോള്‍ ബോള്‍ഡാക്കുന്ന സുനയുടെ രണ്ടാമത്തെ ഭാഗം ക്ലോസ് ചെയ്യാന്‍ വിട്ടു പോയി. അതു കൊണ്ട് കമന്റ് റിജക്ടായി. അപ്പോഴേയ്ക്കും വല്യമ്മായി കമന്റികഴിയുകയും ചെയ്തു.

    പിന്നെ എങ്ങിനെയൊക്കെയോ ഓടിപിടിച്ച് കമന്റി കഴിഞ്ഞപ്പോള്‍ ഒന്നാമതെത്തുമെന്നു കരുതിയിടത്ത് നാലാമതായി ഫിനിഷ് ചെയ്യേണ്ടി വന്നു.

    ഇന്നി മേലാല്‍ ഉത്തരം ഉറപ്പായതിനു ബോള്‍ഡാക്കുന്ന പ്രശ്നമേയില്ല. ഇതു സത്യം... സത്യം.. സത്യം..

    ReplyDelete
  7. ഞാൻ ക്ലൂ കണ്ടപ്പോഴേക്കും വൈകിപ്പോയി. :(

    ReplyDelete
  8. ട്രാക്കിംഗ്

    ReplyDelete
  9. രിയാസേ,
    ഒരു പക്ഷേ ആ ക്ലൂ ഇല്ലായിരുന്നു എങ്കിലും ഏറനാടനിലേയ്ക്കു എത്തിയേനെ. എന്തെന്നാല്‍ വായനയുടെ ലാളിത്യവും ചെറുതെങ്കിലും ഉള്ള ശേഖരത്തിലെ ഏറനാടന്‍ കഥാകാരന്മാരുടെ സാനിദ്ധ്യവും ബോബനും മോളിയും പിന്നെ ആ എ.എം.മൊഹമ്മദിന്റെ സഹറയും ബാച്ചിലര്‍ സ്റ്റാറ്റസ് അടുക്കും ചിട്ടയും എല്ലാം കൂടി ഏറനാടനിലേയ്ക്കു എത്തുവാന്‍ കൂടുതല്‍ ആലോചിയ്ക്കേണ്ടി വരുമായിരുന്നില്ല എന്നു തോന്നുന്നു.

    ReplyDelete
  10. ഒരേ സമയം ഉത്തരം പറഞ്ഞവര്‍ക്ക് ഒരേ പോയന്റ് വീതം കൊടുക്കാം. (നല്ല നടനും നടിക്കുമൊക്കെ 2 പേര്‍ക്കായി അവാര്‍ഡ് കൊടുക്കുന്നില്ലേ? പിന്നെന്താ ഇതിനു?) :) അല്ലേ, അങ്ങനല്ലേ കൈപ്പള്ളീ??

    അതേന്ന്, പുള്ളി പറഞ്ഞു.

    ;)

    ReplyDelete
  11. വിശ്വപ്രഭയുടെ അനാലിസിസ് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

    ReplyDelete
  12. ഞാനും താഴെ എഴുതിയിരിക്കുന്ന ക്ലൂ കണ്ടത് കുമാറിന്റെ കമന്റു വായിച്ചപ്പോളാണു്.
    പോസ്റ്റു ചെയ്യുമ്പോഴേക്കും വല്യമ്മായി മുൻപേ വന്നു.
    പക്ഷേ എന്റെ ക്ലൂവിനെപ്പറ്റി ഇതുവരെ ആരും മിണ്ടിയില്ലല്ലോ!

    ReplyDelete
  13. ടി. വി എന്ന മാധ്യമത്തോട് അല്പം അടുപ്പമുള്ളതുകൊണ്ട് ആൾക്കാർ ഒരു ചിത്രം കാണുമ്പോൾ എങ്ങനെ സ്വീകരിക്കും എന്നറിയാവുന്നതുകൊണ്ട് അടുക്കും ചിട്ടയുമായി പുസ്തകങ്ങൾ വെച്ച് ചിത്രം അയച്ചിരിക്കുന്നു. സീരിയസ് വായനകൾ ഉണ്ടെങ്കിലും ബോബനും മോളിയും ബഷീറിന്റെ കഥകളും ആസ്വദിക്കുന്നു. സീരിയലിൽ കമ്പമുള്ളതുകൊണ്ട് തിരക്കഥകൾ വായിക്കുന്നു. അധികം വായനയില്ലെങ്കിലും എല്ലാത്തരം പുസ്തകങ്ങളും വായിക്കുന്നു. തമാശ ഇഷ്ടപ്പെടുന്നു.

    (ഇനിയിപ്പോ ഏറനാടൻ അല്ലെങ്കിൽ ഞാനിതൊക്കെ മാറ്റിയെഴുതാം കേട്ടോ. ;))

    ReplyDelete
  14. സത്യത്തിൽ ഇതാരുടെ പുസ്തകശേഖരം ആണ്? ;) എനിക്കിപ്പോ സംശയമുണ്ട്.

    ReplyDelete
  15. വിശ്വം ജീ, മത്സരഫലം പ്രഖ്യാപിച്ചതിനുശേഷം വിശകലനം മതി.

    ReplyDelete
  16. സൂ,
    സംശയമുണ്ടെങ്കില്‍ ആദ്യത്തെ ഉത്തരം അങ്ങ് ഡിലീറ്റി കള. അല്ലെങ്കില്‍ ഹരി, ദൃശ്യന്‍, ഫൈസല്‍ ബിന്‍ അഹമ്മദ് ഇങ്ങിനെ ആരെയെങ്കിലും ഒരാളുടെ പേരു പറഞ്ഞാലും മതി. എല്ലാ സംശയവും ഉടനേ മാറി കിട്ടും.

    ReplyDelete
  17. ലിങ്കുകള്‍ ഇടാതെ വിശകലനം അനുവദനീയം ആണല്ലോ?

    അല്ലേ? ആണെന്നാ തോന്നുന്നത്.

    ReplyDelete
  18. അഞ്ചൽക്കാരാ, വെറുതെയല്ല അഗ്രജൻ പറേണത്, ആ അഞ്ചലിനെ ഇങ്ങോട്ടടുപ്പിക്കരുതെന്ന്. ഞാനതു മായ്ച്ചിട്ടുവേണം നക്കാപ്പിച്ചപോയിന്റിൽ നിന്ന് ഉള്ളതും കൂടെ പോകാൻ.

    ReplyDelete
  19. ഏറനാട്ടിലേക്കുള്ള അവസാന ബസും പോയി. ഇനി വേറെ വണ്ടി നോക്കട്ടെ.

    ReplyDelete
  20. ഒന്നും പറയേണ്ട. അഗ്രജന്റെ പുസ്തകങ്ങൾ കണ്ടുപിടിച്ച് ഒന്നാം സ്ഥാനത്തെത്തിയിട്ട് ഞാൻ വിശകലനം ഒന്നും കൊടുക്കാതിരുന്നത്, കുറച്ചും കൂടെ ജീവിച്ചേക്കാംന്നു വെച്ചിട്ടാ. ;)

    പ്രശാന്തേ ഇനി രണ്ടാൾക്കും കൂടെ അവസരം ഉണ്ട്. പേരു പറയാതെ ഓഫടിച്ചതിന്റെ പെനാൽറ്റി ഇപ്പോ തരും കൈപ്പള്ളി.

    ReplyDelete
  21. കുറച്ച് കാലമായി ബ്ലോഗ്ഗിൽ സജീവനല്ലാത്ത ഒരാളാണ് മനസ്സിലേക്ക് വരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി പുള്ളി ഓൺലൈൻ വരാൻ തുട്ങ്ങിയീട്ടുമുണ്ട്. പിന്നെ ആസുരം എന്നത് ഒന്നൂ കൂടി എന്റെ ഊഹത്തെ മൂർച്ച പെടുത്തി

    കാര്യമായ പായന്റ്സ് ഒന്നും ഇല്ലാത്തതു കൊണ്ട് എന്തും ഗസ്സാമല്ലൊ..

    ഇത് ആ ഭീകരന്റെ പു ശേ

    ദിൽബാസുരന്റെ

    ReplyDelete
  22. ഏറനാടൻ

    എന്നു പറഞ്ഞവർ
    ക്രമത്തിൽ

    വല്യമ്മായി
    വിശ്വപ്രഭ
    കുമാർ
    അഞ്ചൽക്കാരൻ
    സു
    സുമേഷ്ചന്ദ്രൻ
    നന്ദകുമാർ
    -------------------

    തഥാഗതൻ - ദിൽബാസുരൻ

    ReplyDelete
  23. തഥാഗതാ,
    ഒന്നും വിചാരിയ്ക്കരുത്. ദില്‍ബനും കഥയും തമ്മിലുള്ള ബന്ധം മനസ്സിലായി. പക്ഷേ ടി.വിയും ദില്‍ബനും തമ്മിലെങ്ങെനാ?

    ReplyDelete
  24. അതെന്താ അഞ്ചലെ ദിൽബൻ ടി വി കണ്ടാൽ പ്രശ്നമാകുമൊ?

    എന്റെ കയ്യിൽ ടി വി സീരിയൽ/സിനിമ സംബന്ധിച്ച 4-5 പുസ്തകങ്ങൾ ഉണ്ട് എന്ന് വെച്ച്ക് ഞാൻ സിനിമക്കാരനാണോ?

    ReplyDelete
  25. അതല്ല തഥാ,
    ക്ലൂവില്‍ ഒരു ടി.വി യുണ്ട് അതോണ്ട് ചോയിച്ചതാ.

    ReplyDelete
  26. ഞാൻ ഓഫടിച്ചതല്ല.

    എന്റെ ഉത്തരം വരാനിരിക്കുന്നേയുള്ളു

    ReplyDelete
  27. വേറെ ടിവിക്കാരെ കിട്ടാത്തതിനാൽ ഞാനും ഏറനാട്ടിലേയ്ക്ക്:

    ഏറനാടന് വോട്ട്

    ReplyDelete
  28. ചുമ്മാ കിടക്കട്ടേ

    രിയാസ് അഹമ്മദ്

    ReplyDelete
  29. രിയാസ് വന്ന് ക്ലൂവും ചോദിച്ചിട്ട് പോയതു കൊണ്ട്! പിന്നെ ആളു മീഡിയ/കമ്മ്യൂണീക്കേഷനിലായതിനാല്‍..ഏറനാടന് ഇനി വോട്ട് ചെയ്തിട്ട് കാര്യമില്ലാത്തതിനാല്‍ എല്ലാവരെയും ഇങ്ങോട്ട് ക്ഷണിക്കുന്നു...

    ReplyDelete
  30. എന്റെ പോലെ പെനാല്‍റ്റി ഇനി ആര്‍ക്കും ഉണ്ടാവാണ്ടേ ഇരിയ്ക്കട്ടെ, മറിച്ച് നോക്കാന്‍ സമയം ഇല്ലാത്ത ഫോര്‍ ബിസി എയ്സ് ആളുകള്‍ക്ക്, ഇത് വരെ ഇത്രേം പേരുടെ വന്നു കഴിഞു. കെഇപ്പിള്ളി ഇതിനു പെനാല്‍റ്റിയോ പെനാപ്പിളോ ഉണ്ടോ?


    1.പച്ചാന
    2. വല്യമ്മായി
    3. Umesh::ഉമേഷ്
    4. കൊച്ചുത്രേസ്യ
    5. പെരിങ്ങോടൻ
    6 Ambi
    7.കൈപ്പള്ളി
    8 കുറുമാൻ
    9 പരാജിതൻ
    10 ഉന്മേഷ് ദസ്തക്കീര്‍.
    11 ലാപ്പുട
    12 Inji Pennu
    13 സൂര്യഗായത്രി
    14 സൂരജ്
    15 വികടശിരോമണി
    16.ദേവദത്തൻ
    17 ബ്രൈറ്റ്
    18 Prophet of Frivolity
    19 എതിരന്‍ കതിരവന്‍
    20 കേരളഫാര്‍മര്‍
    21 പ്രശാന്ത് കളത്തില്‍
    22 വിശാലമനസ്കൻ
    23 യാത്രാമൊഴി
    24 സിബു
    25 പച്ചാളം
    26 സനാതനൻ
    17.ദേവൻ
    28 അനോണിമാഷ്
    29 പ്രിയംവദ
    30 മയൂര
    31 Rammohan Paliyath
    32 Zebu Bull::മാണിക്കന്‍
    33 Kumar Neelakantan ©
    34 സുനിൽ കൃഷ്ണൻ
    35 Berly Thomas | ബെര്‍ളി തോമസ്
    36 തഥാഗതന്‍
    37 അഗ്രജൻ
    38 ആഷ | Asha
    39 സിജു ചൊള്ളാമ്പാട്ട്‌
    40 - സന്തോഷ്
    41 - സങ്കുചിതമനസ്കൻ
    42 - അനില്‍_ANIL
    43 -


    എന്റെ ഉത്തരം - ഗന്ധര്വ്വന്‍.

    ചുമ്മാ ഒരു വഴിയ്ക്ക് പോണതല്ലേ, കിടക്കട്ടെ, വല്ലും പഴയ പോലെ അടീം നിലവളീം കിട്ടിയാ ചുമ്മാ പോരട്ട്.

    ReplyDelete
  31. ഈ മത്സരം UAE 17:00നു് അവസാനിക്കും

    ReplyDelete
  32. ആല്‍ബര്‍‌ട്ട് റീഡ്

    പ്രത്യേകിച്ചു കാരണമൊന്നുമില്ല. ഇവിടെ സാധാരണ കാണുന്ന, ഇത്തവണ കാണാത്ത ഒരാള്‍. പിന്നെ ആള്‍ ഏറനാടനല്ല താനും :)

    ReplyDelete
  33. ഇഖ്ബാല്‍ റീമസ് എന്ന ബ്ലോഗറുടെ ആസുരം, പ്രവാസി എഴുത്തുകാരനായ എ.എം മുഹമ്മദിന്റെ സഹറ എന്നീ പുസ്തകങ്ങള്‍ കാണുന്നുണ്ട്. സഹറയെക്കുറിച്ച് കഴിഞ്ഞ ഡിസംബറില്‍ അജ്മാനില്‍ നടന്ന പ്രോഗ്രാമില്‍ പങ്കെടുത്തയാള്‍. പ്രവാസി. കവിത എന്നത് തെറ്റി കൈപ്പള്ളി കഥ എന്നു കാച്ചിയതാണെന്ന് കരുതട്ടെ.

    കുഴൂര്‍ വില്‍സണ്‍ എന്ന് ഉത്തരം പറഞ്ഞാല്‍ എല്ലാവരും എന്നെ തല്ലും, തല്ലട്ടെ- കുഴൂര്‍ വില്‍സണ്‍.

    ReplyDelete
  34. കുശ്ഴൂര്‍ വില്‍സന്റെ ശേഖര്‍മെങ്കില്‍, ഇത് പോരാ, റിയാസ്സേ, അല്ല, ഇനി ഇത് അങ്ങേരുടെ ആണെങ്കില്‍, തീരെ മാച്ചാവാതെ ശേഖരം പടമെടുത്ത് വിട്ടതിനു, അങ്ങേര്‍ക്കും, അത് ക്വിസ്സില്ലിട്ട കെഇയ്പ്പിള്ളിയ്കും ആയിരം ദിര്‍ഹം പിഴ.!

    ReplyDelete
  35. ഇതു എപ്പഴാ അവസാനിപ്പിക്ക്. അടുത്ത മത്സരം എപ്പയെന്നു പറയീന്‍

    ReplyDelete
  36. ശരി ഉത്തരം: ഏറനാടന്‍
    പറഞ്ഞവർ:
    വല്യമ്മായി(10)
    ViswaPrabha വിശ്വപ്രഭ(8)
    Kumar Neelakantan ©(7)
    അഞ്ചല്‍ക്കാരന്‍(6)
    സു | Su(5)
    nardnahc hsemus(4)
    നന്ദകുമാര്‍(3)

    അടുത്ത മത്സരം: UAE:21:00

    ReplyDelete
  37. കൈപ്പള്ളി എനിക്ക് 2 പോയന്റുണ്ട്. പ്ലീസ്, അതു തരൂ....

    ReplyDelete
  38. കൈപ്പള്ളീ ഇവിടെ രാത്രി സമയത്ത് നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ഒരു ആറു മണിക്കൂര്‍ മുന്‍പെങ്കിലും നോട്ടീസ് തന്നാല്‍ അലാം വച്ചായാലും എഴുന്നേറ്റ് പങ്കെടുക്കാമായിരുന്നു. അല്ലെങ്കില്‍ പണ്ട് തീരുമാനിച്ചതു പോലെ മത്സരങ്ങള്‍ക്ക് പ്രി സ്കെജ്യൂള്‍ഡ് റ്റൈം (ഒന്ന് രാത്രി കഴിഞ്ഞാല്‍ അടുത്തത് പകല്‍) ആണെങ്കില്‍ അതിനനുസരിച്ച് എഴുന്നേറ്റ് പങ്കെടുക്കാമല്ലോ?

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. ഇത് കഴിഞ്ഞയാഴ്ച ഡി സി ബുക്സ് കേരള സോഷ്യല്‍ സെന്ററില്‍ നടത്തിയ പുസ്തക പ്രദര്‍ശനത്തിന്റെ പോട്ടം അല്ലേ? ഏറൂ, അതിന്റെ പടമെടുത്ത് കൈപ്പള്ളിക്കയച്ചല്ലേ ഗൊച്ചു ഗള്ളാ...

    ദേ, ചേട്ടത്തി...

    ReplyDelete
  41. അള്ളാ പടച്ചോനേ..! ഇത് എപ്പോ ഇവിടെയിട്ടത്? എന്റെ പ്രവാസക്കട്ടിലില്‍ നിരത്തി ഒതുക്കിവെച്ച പുസ്തകശേഖരം കണ്ട് കറക്റ്റുത്തരം പറഞ്ഞവര്‍ക്ക് എന്റെ വക ഒരു ബിഗ് സ്മൈലി നേരുന്നൂ... (ഇതിലും വല്യ ശേഖരം നാട്ടിലെ ഷെല്‍ഫില്‍ വെച്ചുപൂട്ടിവെച്ചിട്ടാ വിമാനം കയറിപ്പോന്നത്ട്ടോ)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....