Monday, 23 March 2009

29 - സങ്കുചിത മനസ്കൻ

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം 1996 ല്‍ പ്രവാസിയായി. ആദ്യമാസം ശംബളം കിട്ടിയപ്പോള്‍ 45 ദിവസത്തെ ഉണ്ടായിരുന്നു. നേര്‍പെങ്ങളൂടെ കല്യാണം ആയിരുന്നു. കൂടെ താമസിക്കുന്ന അച്ചായന്മാര്‍ പറഞ്ഞു 150 ദിര്‍ഹം ചിലവിനു വച്ച് ബാക്കി ചവുട്ടിക്കോ എന്ന്. (ചവുട്ടല്‍ മീന്‍സ് നാട്ടിലേക്കയക്ക്കല്‍) 150 ദിര്‍ഹം മതി ഒരു മാസം ചെലവിനെന്ന്. ചവുട്ടി. 10 ആം തിയതി ആയപ്പോള്‍ 150 പൊഹയായി. മെസ്സ് ഇല്ല. പുറത്തുനിന്ന് ശാപ്പാട്. ചില്ലറകള്‍ പെറുക്കികൂട്ടി ഒന്നു രണ്ടു ദിവസം തള്ളി നീക്കി. അപ്പോള്‍ അടുത്തുള്ള എമിറേറ്റില്‍ നിന്നും ജോലി മാറി ഉറ്റ സുഹൃത്ത് വന്നു. അവന്റെ കയ്യില്‍ അഞ്ച് ദിര്‍ഹം ഉണ്ടായിരുന്നു. അതു കൊണ്ട് ഒരു മിനറല്‍ വാട്ടര്‍, ഒരു പാക്കറ്റ് ബ്രെഡ്, ഒരു ജാം. (അന്ന് അഞ്ച് രൂപയ്ക്ക്കതു കിട്ടുമായിരുന്നു.) പട്ടിണി കിടന്ന ഒരു പകല്‍ വൈകുന്നേരം ആ സുഹൃത്തിന്റെ രൂപ്അത്തില്‍വന്നത് ദൈവം എന്നു ഞാന്ന് കരുതുന്നു. അതുപോലെ ചിലസമയം പ്രത്യക്ഷപ്പെടുന്ന ഒരു thing അല്ലെങ്കില്‍ person ആണു ദൈവം.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. കടമ, കുടുംബം, ദൈവം, സ്വത്ത് ( സുഹൃത്തുക്കള്‍), മതം അവസാനം പോലും വരുന്നില്ല.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? സംശയം എന്ത്? ആരാധനാലയം
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? അധ്യാപകന്‍.(എക്സ്പീരിയന്‍സുണ്ട്‌)
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും പണ്ട്, പഞ്ചാരയടിക്കാനൊക്കെ പേടിയായിരുന്നു. അതില്ലാതെ ഒരു ലൈനൊക്കെ ഒപ്പിച്ച് അന്തസ്സായിജീവിക്കും. സുബ്രഹ്മണ്യപുരത്തെ പോലെ ഒരു കടാക്ഷത്ത്തിനായി കാത്തിരുന്ന വ്വൃത്തികെട്ട പൂര്‍വ്വകാലം തിരുത്തി എഴുതും.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? കുട്ടി ആയിരുന്നപ്പോള്‍ ആഗ്രഹം തമിഴന്‍ ലോറീ ഡ്രൈവര്‍ ആകണം എന്നായിരുന്നു. അതാകാന്‍ പറ്റിയില്ല. ഡ്രൈവര്‍ ജോലി --ഒരു ദിവസം 300 കി.മീ വരെ ഓടിച്ചിരുന്നു രണ്ടു കൊല്ലം മുമ്പു വരെ. ഇപ്പോള്‍ വെറുപ്പാണ്. ഈ ചോദ്യം ഇന്നു ചോദിച്ചാല്‍ (ആരായിത്തീരണമെന്ന്) വൈകീട്ട് അരി വാങ്ങാന്‍ വരുമാനം കിട്ടുന്നുന്ന ഒരു മാടക്കടയുടേ ഉടമസ്ഥനാകണം എന്നു പറാഞ്ഞേനേ. സിഗറാറ്റ് കത്തിക്കാന്‍ ക്കയര്‍ തൂക്കിയിടുന്ന ടൈപ്പ് ഓള്‍ഡ് മാടക്കട.
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു് കുറേ എണ്ണം പേരു കേട്ടിട്ടില്ല, മീന്‍ ഇഷ്ടമല്ല. പൊറോട്ട ബാച്ചിലര്‍ ആയിരിക്കുമ്പോള്‍ തിന്നു തിന്നു മടുത്തു. അതിനാല്‍ ഇതിലൊന്നിനോടും ക്രേസ് ഇല്ല.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) നിസ്സാന്‍ അള്‍ട്ടിമ :)
കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാൽ നിങ്ങൾ എന്തു ചെയ്യും? കുറുമാനു ഫ്രീ ആയി ഒര്ഉ കുപ്പി വാങ്ങി കൊടുക്കും. അതു വിജയിച്ചാല്‍ അരിക്കോടന്‍ മാസ്റ്റര്‍ക്കക്ക് കൊടുക്കണം എന്നുണ്ട്.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? രണ്ടു പേരുടേയും സമീപനം വ്യത്യസ്തമായതു കൊണ്ട്.
ഭ്രാന്തു് ഒരു പകർച്ച വ്യാതിയാണോ?

ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. കൈപ്പള്ളിയുടേ കൂടേ 15 മിനിറ്റ് അടുപ്പിച്ചിരുന്നാല്‍, ഇരിക്കുന്ന ആളും ജഗതി സ്റ്റയിലില്‍ മുടി ചപ്ര ചിപ്ര ആക്കും. ചറ പറ വര്‍ത്താനം തുടങ്ങും.

ഇങ്ങേരുടേ വര്‍ത്താനം കേട്ട് ഒരു ദിവസന്‍ ഞാനും ഭാര്യയും കൂടി ഒമാന്‍ ഹത്ത റോട്ടില്‍ റാവിലെ 4 മണിക്ക് ോയി. ഡിക്കിയില്‍ നിന്ന് കസേര ഇട്ട് ഇരുന്നു. ചുറ്റും അകാശം കൂട്റ്റം കമഴ്ത്തിയ പോലെ. അതില്‍ ഒരു വശത്ത് സൂര്യന്‍ പൊന്തി വരുന്നത് കണ്ടു. തിരിച്ച് വീട്ടില്‍ വന്നു. ഞാന്‍ കുളിക്കാന്‍ കേറിയ തക്കത്തിനു ഭാര്യ ആരെയൊക്കെയോ വ്വിളിച്ച് പരഞ്ഞു. സുഹൃത്തുക്കള്‍ വന്ന് വീട്ടിലെ കത്തി, മുതലായ ഐറ്റംസ് മാറ്റി.

അതിനാല്‍ നിങ്ങാള്‍ പറായൂ. പ്രാന്ത പകര്‍rച്ചവാ‍ധിആണോ?

ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? ഇതല്ലേ ഹേ, മുമ്പ് ചോദിച്ചത്? (പകര്‍ന്നുവോ?)
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
 1. ഉല്പാതനം
 2. കച്ചവടം
 3. ജന സേവനം
 4. വിനിമയം
 5. വിദ്യാഭ്യാസം
കച്ചവടം ::(
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? എഞ്ചിനിയറിംഗ് കോളേജില്‍ പോലും യൂണിഫോമ്ം ഇടേണ്ടി വരുന്ന ഇറച്ചിക്കോഴികളാകുന്നത്.
മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌? സോപ്പിംഗ്.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? രൂപാന്തരപ്പെടുന്നു. എന്നത്തേയും പോലെ. (ഉമേഷ് തുടങ്ങിയ ടീംസ് തടയിടുന്നുണ്ടെങ്കിലും) ;)
എന്താണു് സമൂഹിക പ്രതിബദ്ധത? മുന്നില്‍ ഒരു വണ്ടി മറിഞ്ഞ് ചോരയില്‍ കുളിച്ചു കിടക്കുന്ന കാണുമ്പോള്‍ നിര്‍ത്താതെപോകുന്ന ചെറ്റത്തരത്തിന്റെ ഓപ്പോസിറ്റ് എന്തോ അതാണ് ഈ പറഞ്ഞ സുന.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? ഇല്ല. അതില്‍ മേക്കപ്പിടണം.. ഇട്ടാല്‍ വിയര്‍പ്പ് പുറത്തു വരില്ല. അതു കൊണ്ട് എനിക്ക് തലവേദന വരും.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
 1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
 2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
 3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
2.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
 1. K. കരുണാകരൻ,
 2. EMS,
 3. AKG,
 4. സി.എച്ച്. മുഹമ്മദ്കോയ,
 5. മന്നത്ത് പത്മനാഭൻ,
 6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
 7. Dr. പല്പ്പു.
 8. വെള്ളാപ്പള്ളി നടേശൻ

ഏക്കേജീ. വായിക്കുകയാണെങ്കില്‍ അങ്ങേരൂടെ ആത്മകഥവായിക്കണം.

ഒരു് സംഘം അന്യ ഗ്രഹ ജീവികൾ നക്ഷ്ത്ര സഞ്ചാരത്തിനിടയിൽ നിങ്ങളുടേ വീട്ടുമുറ്റത്ത് പേടകം നിർത്തുന്നു. ഈ അവസരം നിങ്ങൾ എങ്ങനെ പ്രയോചനപ്പെടുത്തും? നിങ്ങൾ അവരോടു് എന്തു ചോദിക്കും? ഭൂമിയിൽ മനുഷ്യ പുരോഗമനത്തിന്റെ എന്തെല്ലാം അവർക്ക് കാണിച്ചുകൊടുക്കും? ഇറങ്ങി ഒരു ചായ കുടിച്ചുട്ടുപോഡേ എന്നു പറയും.
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ?

തീര്‍ച്ചയായും ഒരു ഘടകം ആണു. സാമ്പത്തികമുന്നേറ്റം ഉണ്ടെങ്കില്‍.

ഉണ്ടോ?

പഠിക്കാന്‍ കഴിവുള്ള ഒരുവനു ഞാനൊക്കെ പഠിക്കുന്ന കാലത്ത്, എത്ര വരെ പഠിക്കാനും 100 പൈസ വേണ്ടായിരുന്നു. ഇപ്പോ അതു പറ്റില്ല എന്നു കേള്‍ക്കുന്നു. അതിനാല്‍ സാമ്പത്തിക മുന്നേറ്റം, ഷെയര്‍ മാര്‍ക്കറ്റ് നോക്കി ഇരിക്കുന്നവനും, വളര്‍ച്ചാ ശതമാനം 6 ഓഓ 7 ഓ (എന്തു വളര്‍ച്ചാ? ആ?) നോക്കിയിരിക്കുന്നവനും പറയുന്ന തട്ടിപ്പാണോ? ആ?

നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? വീരപ്പനെ ആഭ്യന്തര മന്ത്രി, ഹര്‍ഷദ് മേത്ത ധനകാര്യം, ബിന്‍ ലാദന്‍ പ്രതിരോധം, ബെര്‍ളി തോമസ് വാര്‍ത്താ വിനിമയം, കുറൂമാന്‍ യുവജനവിഭാഗം, ഇടിവാള്‍ വിധ്യബാസം, ഇഞ്ചിപ്പെണ്ണ് പ്രവാസം ഇങ്ങനെ വകുപ്പുകള്‍ കൊടുക്കും.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? മനസമാധാനം എന്ന അമൂല്യ വസ്തു തട്ടിപ്പോകുന്നതു വരെ തരണമേ എന്ന്.
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? ഒരു ചുക്കും ചെയ്യില്ല. (അത്, സംഘപരിവാര്‍ ആവശ്യപ്പെട്ടിട്ട് മതവികാരം വ്രണപെടുമെന്ന് പറഞ്ഞ് നിരോധിച്ചതല്ലെങ്കില്‍)
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും കടങ്ങള്‍ വീട്ടും. അതിനിര്‍ണ്ണായകപ്രതീസന്ധിയില്‍ കാശായും വാ‍ക്കായും സഹായിച്ച സുഹൃത്തുക്കളുടെ ബാധ്യതകള്‍ മാറ്റാ‍ന്‍ സന്തോഷത്തോടെ കൊടുക്കും.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? കിട്ടിയതൊക്കെ ലാഭം.
കടലിലെ മത്സ്യങ്ങൾക്ക് ദാഹിക്കുമോ? മത്സ്യങ്ങള്‍ മൂത്രമൊഴിക്കുമോ? ഉണ്ടെങ്കില്‍ ദാഹിക്കും. ഇല്ലെങ്കില്‍ ഇല്ല.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. അടുത്ത ബില്‍ഡിംഗ്. ഇടയിലൊരു മതില്‍. മതിലിനപ്പുറത്ത് അടുത്തുള്ള അറബി കോ‍ളേജിലെ പിള്ളേരു ക്ലാസ് കട്ട് ചെയ്ത് ഇരുന്ന് സിഗററ്റ് വലിക്കുന്നു. 15-17 വയസുള്ള ഗെഡികള്‍.
മലമുകളിൽ നിന്നും കല്ല് ഉരുട്ടിയിട്ട ശേഷം നാറാണത്തു ഭ്രാന്തനെ കണ്ടുമുട്ടുന്നു്. എന്തെല്ലാം ചോദിക്കും? തനിക്ക് ഭ്രാ‍ാന്താടോ എന്നു പറയും. കല്ലുരുട്ടികേറ്റി തിരിച്ചിടുന്ന്. അസ്സല്‍ വട്ട്.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? ഞാന്‍ നിര്‍ബന്ധിച്ച് ബ്ലോഗില്‍ കൊണ്ടു വന്ന ഒരുവനുണ്ട്. ഇപ്പോ അവന്‍ ബ്ലോഗിലും അല്ലാതെയും വലിയ പുലി ആയി. അവനുമായി ഒരു ചെറിയ സന്തോഷം പങ്കുവക്ക്കാനുണ്ടായിരുന്ന്.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? കൃഷ്ണ തൃഷ്ണയുടെ താലിയും യോനിയുമായൂള്ള താരതമ്യ പഠനം.
ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്? ഓര്‍മ്മ ഇല്ല. എല്ലാംവായിക്കാറുണ്ട്.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. രണ്ടിലും ചെല്ലും ഓരോന്നു വീശും.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? കൈയ്യകലത്തില്‍ നിന്നേ ചോദിക്കൂ. പുള്ളി കലിപ്പനാണു കേട്ട.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. (എന്തുകൊണ്ടു? 200 വാക്കിൽ കുറയാതെ എഴുതുക) (ചുമ്മ ഒന്നുകൂടി ചോദിക്കട്ട്. ആദ്യം പഹയൻ പറഞ്ഞില്ലെങ്കിലോ?) മുകളില്‍ ചോദിച്ച രണ്ടാമഥ്റ്റെ ചോദ്യം ഇതല്ലേഡോ? വീശിയിട്ടാണോ ചോദ്യമൂണ്ടാക്കുന്നത്?
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? നേരിട്ട് കണ്ടുമുട്ടാതിരിക്കുന്നതാണ്‍ കണ്‍ടുമുട്ടുന്നതിനേക്കാള്‍ നല്ലത്. ഉദാഹരണത്തിനു, ഇടിവാള്‍ ഫോട്ടോ കണ്ടാല്‍ മമ്മുട്ടി, നേരിട്ടു കണ്ടാ‍ലോ കൊച്ചിന്‍ ഹനീഫയീപ്പോലെ, കുടവയര്‍! വിശാല്‍ ജി, എന്താ ഗ്ലാമ്മറ് പുസ്തകത്തിന്റെ പിന്നില്. നേരിട്ടോ? :) :)
ഒരു ദിവസം ശ്രീ പെരുമ്പടവം Dostoevsky കണ്ടുമുട്ടുന്നു്, എന്തു സംഭവിക്കും?

പെരുമ്പടവം മക്കളോട് പറയും, അച്ഛന്നെ ലക്ഷപ്രഭുവാക്കിയ വലിയ മനുഷ്യനാണ് മക്കളേ ഇത് എന്ന്.

ദസ്തോ: പെരുമ്പടവം ആണിതെന്നറിയുന്ന നിമിഷം, വീണ്ടും അപസ്മാരബാധിതനാകും.

ഇത് ആ‍ശ്രമം ഭാസി എങ്ങാന്‍ കണ്ടാല്‍. പെരുമ്പടവത്തിന്റെ അടുത്ത ബ്ഉക്ക് ഇറങ്ങും. “പെ. ദസ് യെ കണ്ടുമുട്ടിയ്യപ്പോള്‍” 10-20 പതിപ്പിറങ്ങും.

ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. എല്ലാവരേയും.. പിന്നെ ആനന്ദ്, ടാക്സിക്കാരനും, ചെത്തുകാരനും ആനന്ദിന്റെ അത്ര വിവരത്തിലേ സംസാരിക്കൊ അങ്ങേരുടെ നോവലുകളില്‍. എന്നാലും ഇഷ്ടമാണ്‍`.
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ? തൊഴുത്തുന്റെ ഫൌണ്ടേഷന്‍ കുഴപ്പമില്ലെങ്കില്‍ ഓക്കേ. അല്ലെങ്കില്‍ വിശാല്‍ജി ഡബിള്‍ ഡക്കര്‍ ബര്‍ഗ്ഗര്‍ തിന്ന പോല്ലെ ആകും.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? ഓ, ആരുടേയും ചെയ്യില്ല. എന്തിനാ?
വാർത്തകൾ ഇല്ലായിരുന്നെങ്കിൽ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു? ഇപ്പോള്‍ ചെയ്യുന്നത് പിന്നെന്താണ്?

119 comments:

 1. കൈതമുള്ള്
  http://www.blogger.com/profile/04095076500502553608
  Shashi Chirayil

  ReplyDelete
 2. kaithamullu : കൈതമുള്ള്
  http://www.blogger.com/profile/04095076500502553608

  ReplyDelete
 3. കൈതമുള്ള്
  http://www.blogger.com/profile/04095076500502553608

  ReplyDelete
 4. kaithamullu : കൈതമുള്ള്
  http://www.blogger.com/profile/04095076500502553608

  ReplyDelete
 5. kaithamullu : കൈതമുള്ള്
  http://www.blogger.com/profile/04095076500502553608
  Shashi Chirayil

  ReplyDelete
 6. കൈതമുള്ള്
  http://www.blogger.com/profile/04095076500502553608
  Shashi Chirayil

  ReplyDelete
 7. സോറി, എന്റെ പിസി സ്ലോ ആയതിനാല്‍ ആദ്യത്തെ കമന്റ് പബ്ലീഷായത് കാണാന്‍ പറ്റിയില്ല.. ബൈ ദ വേ.. എന്റേത് കോപി പേസ്റ്റല്ല ട്ടാ‍.. ഒറിജിനല്‍ സൈറ്റില്‍ നിന്നാ‍.. ദിസ് ഈസ് ദ വേ ശശിയേട്ടന്‍ റൈറ്റ്സ് ഹിസ് നെയിം!! ഹി ഹി!

  ReplyDelete
 8. സോറി, എന്റെ പിസി സ്ലോ ആയതിനാല്‍ ആദ്യത്തെ കമന്റ് പബ്ലീഷായത് കാണാന്‍ പറ്റിയില്ല.. ബൈ ദ വേ.. എന്റേത് കോപി പേസ്റ്റല്ല ട്ടാ‍.. ഒറിജിനല്‍ സൈറ്റില്‍ നിന്നാ‍.. ദിസ് ഈസ് ദ വേ ശശിയേട്ടന്‍ റൈറ്റ്സ് ഹിസ് നെയിം!! ഹി ഹി!

  ReplyDelete
 9. കൈതമുള്ള്
  http://www.blogger.com/profile/04095076500502553608
  Shashi Chirayil

  ReplyDelete
 10. my answer - kaithamullu : കൈതമുള്ള്
  http://www.blogger.com/profile/04095076500502553608

  ReplyDelete
 11. കൈപ്പള്ളീ,, ഈ ഉത്തര ടേബിളിനെന്തുപറ്റി? എന്റെതു 15 ഇഞ്ച് മോ‍നിറ്റര്‍ ആണ്. തലക്കെട്ടും കഴിഞ്ഞ് ഒരുകിലോമീറ്റര്‍ താഴേക്ക് സ്ക്രോള്‍ ചെയ്താലേ ടേബിള്‍ കിട്ടുന്നുള്ളൂ‍ൂ... ഇതുവരെ വീതിക്കു കണ്ടോണ്ടീരുന്നതാ.

  ReplyDelete
 12. ഹഹഹ... അതു ശരി!
  അപ്പു പറഞ്ഞപ്പോഴാ കാര്യം പുടി കിട്ടിയത്.. ഞാന്‍ കരുതിയത് എന്റെ പിസിയില്‍ മാത്രമേ അങനെ കാണുന്നുള്ളൂ എന്നാ...

  സത്യത്തില്‍ ഗോമ്പറ്റീഷന്‍ പേജ് റീഫ്രഷ് ചെയ്തതും, ഗോംബറ്റീഷന്‍ 29 എന്നുള്ള തലക്കെട്ടല്ലാതെ മറ്റൊന്നും കാണാനില്ല.. ഞാന്‍ കരുതി ‘ലോഡിംഗ്’ ആയിരിയ്ക്കുമെന്ന്... 2 മിനിറ്റ് അവിടെ പോയി.. ശേഷം ചുമ്മാ ‘ഹാങ്ങായില്ലല്ലോ‘ എന്നറിയാന്‍ സ്ക്രോള്‍ ചെയ്ത് നോക്കിയതാ.. അപ്പിണ്ട്രാ ദേ കെടക്ക്‌ണ്... കമന്റാന്‍ വന്നപ്ലേക്കും വല്യമ്മായി ‘സ്വാഹ’ യുമായി മുന്നില്‍!!!

  (എന്നാലും എന്റെ നെറ്റ്വര്‍ക്കിനു സ്ലോ ആവാന്‍ കണ്ട നേരം... ശോ..)

  ReplyDelete
 13. ഹോ വല്യമ്മായിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു..

  ഹെന്റ വല്യമ്മായി കൈതമുള്ളിനെ പോലുള്ള പ്രായമുള്ള ആളുകള്‍ വിശാലനെ വിശാല്‍ജി എന്ന് വിളിക്കുമോ? ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന യു.എ.യില്‍ ഞാന്‍ ആകെ പരിചയപ്പെട്ട രണ്ടേ രണ്ട് ബ്ലോഗര്‍മാരില്‍ ഒരാളാണ് ശശിയേട്ടന്‍.. അദ്ദേഹത്തിന്റെ 25 വര്‍ഷത്തിന് മുകളിലുള്ള യു.എ.ഇ ജീവിതത്തില്‍ നേടിയിട്ടുള്ള സംഭാവനകളെക്കുറിച്ച് വിശദമായ ഒരു പഠനം തന്നെ നടത്തിയിട്ടുണ്ട് ഞാന്‍.

  “A Contented Indian in Dubai“ -

  ഇന്ത്യന്‍ എക്സ്പ്രസ്സ് 1998

  ഞാനിപ്പോഴും സൂക്ഷിക്കുന്ന പഴയ ഒരു ഇന്ത്യന്‍ എക്സ്പ്രസ്സ് ന്യൂസ് പേപ്പറിന്റെ കട്ടിങ്ങിലെ വാക്കുകള്‍ തുടങ്ങുന്നത് ഇങ്ങനെ...

  When he boarded a train to Bombay on a hot summer day in May 1972 little did shashi Chirayil know that he would one day be the GM of **** s/m and the personal Assistant to the chairman of M*** Group.

  ആ ആര്‍ട്ടിക്കിളിലെ വാക്കുകള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്....

  He was promoted as the Chief Accountant and then as the internal Auditor of the group. his big break however , came in 1990 when he was appointed the GM to start a s/m *****

  അപ്പോപ്പിന്നെ... “1996 ല്‍ പ്രവാസിയായി!” എന്ന് പറഞ്ഞാല്‍ .. ബു ഹ ഹ..!!

  ശരിയേട്ടനല്ലോ‍ാ‍ായ്.... എല്ലാറ്റിനും കൊടുക്കൂ ഒരു ടിപ്പര്‍ ലോറി നിറയെ നല്ല ഫ്രഷ് പെറ്റീസ്...

  (((((ട്രാക്ക്))))))

  ReplyDelete
 14. അഭിലാഷേ ഒന്നു മിണ്ടതിരിക്കുന്നുണ്ടോ :-)

  മുമ്പേ ഗമീച്ചിട ഗോവുതന്റെ
  പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം

  ട്രാക്കിംഗിനുവേണ്ടീ രണ്ടുവരി എഴുതിയയ്താണേ

  ReplyDelete
 15. അപ്പോള്‍ നിസ്സാന്‍ അള്‍ട്ടിമ?

  പോരാഞ്ഞ് ഈ മത്സരത്തിലെ ലോകശജ്തിയായ വല്യമ്മായി എഴുതിയേക്കണത് കണ്ട് ഉറപ്പിക്കുകയായിരുന്നു!

  (പണ്ടും ബാക്ക് ബെഞ്ചിലെ രൂപേഷിന്റെ ഉത്തരം പുശ്ചത്തോടെ തള്ളിക്കളഞ്ഞ്, മുന്‍‌ ബഞ്ചിലെ ജോണിന്റെ ഉത്തരം എഴുതി വെച്ച് തെറ്റിയിട്ടുണ്ട്!)

  ReplyDelete
 16. എന്റെ ഉത്തരം

  അനില്‍ശ്രീ

  http://www.blogger.com/profile/13908218750794171363

  ReplyDelete
 17. എന്റെ ഉത്തരം - സങ്കുചിതമനസ്കൻ
  http://www.blogger.com/profile/07991482717194165312

  ReplyDelete
 18. അഭിലാഷേ നൂറായിരം നന്ദ്രികൾ!

  ReplyDelete
 19. എന്റെ ഉത്തരം - സങ്കുചിതമനസ്കന്‍
  http://www.blogger.com/profile/07991482717194165312

  ReplyDelete
 20. സങ്കുചിത മനസ്കന്‍

  http://www.blogger.com/profile/07991482717194165312

  ReplyDelete
 21. എന്റെ ഉത്തരം - സങ്കുചിതമനസ്കന്‍
  http://www.blogger.com/profile/07991482717194165312

  ReplyDelete
 22. ദൈവത്തിന്റെ ഉത്തരം പണ്ട് ചന്ദ്രലേഖയില്‍ ശ്രീനിവാസന്‍ പറഞ്ഞ മറുപടിയല്ലേ.. വിശന്നിരുന്നപ്പോ ബിരിയാണി വാങ്ങിതന്ന ഗള്‍ഫുകാരനാണ്‌ പടച്ചോന്‍..

  ഏതായാലും ഇടിവാളിനോട് വളരെയധികം സ്നേഹമുള്ള ആരോ ആണ്‌ ഉത്തരം പറഞ്ഞിരിക്കുന്നത്.. :-)

  ReplyDelete
 23. ആഷ കൊണ്ടു പോയി... ഒരു മണിക്കുള്ള ഈ മല്‍സരം അസാധുവാക്കണം.. എനിക്ക് ഭക്ഷണം കഴിക്കേണ്ട സമയമാണ്. അല്ലെങ്കില്‍ എല്ലാ മാര്‍ക്കും കിട്ടേണ്ടതായിരുന്നു..

  ReplyDelete
 24. ഇനി മേലാല്‍ ഒറ്റ കമന്റു വായിക്കൂല സത്യായിട്ടും 90% ഒറപ്പിച്ചു കമന്റിടാന്‍ വന്നപ്പോള്‍ 3 എണ്ണം ഒരേ പേരില്‍... ഛെ സ്വന്തം തലയെ വിശ്വാസ് ഇല്ലാതെ പോയി. ഇടിവാളിനെ കളിയാക്കിയ ആ ഒറ്റലൈനും വച്ച്......ഛായ്....ലജ്ജാവഹം...29 ബഹിഷ്കരിച്ചിരിക്കുന്നു....

  ReplyDelete
 25. എന്റെ ഉത്തരം - സങ്കുചിതമനസ്കന്‍

  http://www.blogger.com/profile/07991482717194165312


  ഇത്തവണ ഫസ്റ്റ് എനിക്കെന്നെ :)

  ReplyDelete
 26. കുറുപ്പിന്റെ ഉറപ്പ്.. ഇനി ഞാന്‍ അപ്പൂന്റെ എന്നേ പറയൂ! ഇനി ഞാന്‍ മാറ്റിയാലും പെറ്റി മൈനസില്‍ ഫലം സീറോ... എന്നാലും ആഷയേയും വല്യമ്മായിയേയും സമ്മതിച്ചിരിയ്ക്കുന്നു!!

  :)

  ReplyDelete
 27. 96-ല്‍ പ്രവാസിയായി എന്ന ഉത്തരത്തിന്റെ ബലത്തില്‍

  സങ്കുചിത മനസ്കന്‍

  http://www.blogger.com/profile/07991482717194165312

  ReplyDelete
 28. ആ മരുഭൂമിയിലെ കമന്റ്.... ഒതൊരെണ്ണം കൊണ്ട് പിടിച്ചതാ... അപ്പോഴേക്കും അതും പോയി.. അമ്മേ.. പോയി.... എല്ലാം പോയി...

  ഈ പെണ്ണൂങ്ങള്‍ക്ക് ഒരു പണിയുമില്ലേ...

  ReplyDelete
 29. ങ്ഹേ... ങ്ഹീ... ങ്ഹീ... ങ്ഹീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ... :(

  ReplyDelete
 30. സങ്കുവാണെന്ന് തോന്നിയപ്പോൾ സങ്കുവിന്റെ പുസ്തകശേഖരം തപ്പി... അതു വഴി പ്രൊഫൈൽ എടുത്ത് വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലേ :(

  ReplyDelete
 31. “യോഗമില്ലെഡേയ് മുത്തൂ...”

  ഹേയ്... ഒന്നൂല്ല... എന്റെ അന്തരാത്മാവ് എന്നെ സമാധാനിപ്പിച്ചതാ...

  ReplyDelete
 32. അഗ്രജന്‍ അപ്പോ തപ്പിതടയാരുന്നല്ലേ..
  മേലെക്കിടക്കുന്ന കമന്റ് കാണാതെ കമന്റിയതാണന്ന് കന്റപ്പ ത്വാന്നി !!

  ReplyDelete
 33. അന്തെന്താ ജുമേസേ എന്റെ കീ ബോറ്ഡിൽ Ctrl + C & Ctrl + V വർക്ക് ചെയ്യില്ലെന്ന് കരുത്യോ?

  ReplyDelete
 34. അഗ്രജന്‍ അങ്കിള്‍..
  ഡോണ്ടൂ ഡോണ്ടൂ..
  വാട്ട് കണ്ട്രോള്‍??? വൈ ഷുഡ് ഐ കണ്ട്രോള്‍ യു കണ്ട്രോള്‍...

  കണ്ട്രോള്‍ യുവര്‍സെല്‍ഫ് യാര്‍!!!

  (കട്: സഞ്ജയ് ദത്ത് & ഗോവിന്ദ ഫിലിം ജോഡി നമ്പര്‍ വണ്‍)

  ReplyDelete
 35. സുമേഷാ... മീനുകള്‍ മൂത്രമൊഴിക്കുമോഎന്നു കേട്ടാണ് ഞാന്‍ അനില്‍ശ്രീ എന്നു പറഞ്ഞത്. അല്ലാതെ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തിട്ടല്ല :-)

  വായന വേണം വായന.....

  ReplyDelete
 36. ഇതു സങ്കുചിതന്‍ തന്നെ.

  http://www.blogger.com/profile/07991482717194165312

  ReplyDelete
 37. ഈ മല്‍സരത്തിലെ പെറ്റികള്‍ എല്ലാം കൂടി ആ അഭിലാഷിനു കൊടുക്കൂ...

  ഉത്തരവും പറഞ്ഞ് മാര്‍ക്കും കീട്ടി ഇരുന്ന വല്യമ്മായിയെയും ആഷയേയും വീണ്ടും ചിന്തിക്കാന്‍ പ്രേരണ കൊടുത്തു എന്ന കുറ്റത്തിന് അമ്പത് പെറ്റി എങ്കിലും കൊടുക്കണം..

  ദുഷ്ടന്‍.. അല്ലെങ്കില്‍ എനിക്ക് ആ മാര്‍ക്ക് മുഴുവന്‍ കിട്ടിയേനെ..

  ReplyDelete
 38. ഈ ദുഫായ്ക്കാരെല്ലാം (അഭിലാഷ് & പിന്നെ വ്യത്യസ്തമായ പൊട്ടഗസ്സുമായി വരാറുള്ള അപ്പുവിനെയും ഒഴിച്ച്) ശക്തമായി കൈതമുള്ളേയ് കൈതമുള്ളേയ് എന്നു പറഞ്ഞപ്പോ അവർക്ക് നന്നായി അറിയാവുന്ന ആളല്ലേ എന്നു കരുതി ആദ്യം നോക്കാതെ കോപ്പിപേസ്റ്റിയതാ. ഇനി മേലാൽ കുട്ടിച്ചാത്തൻ പറഞ്ഞപോലെ ഒരു കമന്ററുടേയും പുറകേ പോവില്ല.

  ReplyDelete
 39. ഇവിടെ വായിച്ചു വരുമ്പോഴേക്കും പോയിന്റ്സ് എല്ലാം കൊട്ടയില്‍ വാരി പോയിരിക്കും. പിന്നെ താഴെ വീണത് വല്ലതും കിട്ടിയാലായി.

  കൈതമുള്ളിനെ മുരുക്കില്‍ തറച്ച്, വിശാലമായി ഒന്നുകൂടി നോക്കി വരാം എന്നു കരുതി ഏകദേശം സങ്കുവിന്റെ അടുത്തെത്തിയപ്പോള്‍ ദാ വരുന്നു അഭിലാഷിന്റെ വെളിപാടുകള്‍. അതോടൊപ്പം ആഷയുടെ ഉത്തരവും. ടൈപ് ചെയ്യാന്‍ നോക്കീട്ട് ഈ കീമാന്‍ ശരിയാവുന്നുമില്ല. അപ്പോഴേക്കും വന്നു അമ്മായികമെന്റ്. പിന്നെ കണ്ണും പൂട്ടി ഒരു പൂശാരിയിരുന്നു. കണ്ട്രോള്‍ സി കണ്ട്രോള്‍ വി. അപ്പോഴേക്കും അനില്‍ശ്രീ മുന്നിലെത്തി. :(

  -സുല്‍

  ReplyDelete
 40. മാരാര്‍ക്കാ

  “ഇതു സങ്കുചിതന്‍ തന്നെ. “

  ഇങ്ങനെ പറഞ്ഞാല്‍ മാര്‍ക്ക് കിട്ടൂ‍ലാ...

  -സുല്‍

  ReplyDelete
 41. വീട്ടിലുള്ള നാല് ബ്ലോഗ്ഗേര്‍സിനെ കൂടാതെ മറ്റ് ബ്ലോഗേര്‍സിന്റെ പേഴ്സണല്‍ പ്രിഫറന്‍സൊന്നും ഒരു പിടിയുമില്ല.തിരക്കിട്ട് ഓഫീസിലേക്കിറങ്ങുന്നതിനിടെ ട്രാക്കിങ്ങിനായി ഇട്ട കമന്റ് ഇത്ര പേര് ഈച്ച കോപ്പിയടിക്കും എന്ന് കരുതിയില്ല :(

  ReplyDelete
 42. എന്റെ ഉത്തരം - സങ്കുചിതമനസ്കൻ
  http://www.blogger.com/profile/07991482717194165312

  ReplyDelete
 43. അനില്‍ശ്രീ പറഞ്ഞതു തന്നെ. സ്ത്രീജനങ്ങളെ വഴി തെറ്റിച്ച അഭിലാഷിന് 50 പെറ്റിയെങ്കിലും കൊടുക്കണം :-)

  ReplyDelete
 44. അല്ലെങ്കിലും ഉത്തരം പറയാതെ ഓഫടിയ്ക്കുന്നവര്‍ക്ക് പീനല്‍ കോഡില്‍ പ്രത്യേകം നിയമം ഉണ്ട്!!!!

  ReplyDelete
 45. അപിലാഷിനു ഇതു തന്നെ വേണം.
  നീ ആദ്യം ഉത്തരം പറാപിലാഷേ. എന്നിട്ട് ഓഫടി.

  -സുല്‍

  ReplyDelete
 46. സുല്ലേ .. ഇപ്പം പ്രൊഫൈല്‍ കൊടുത്താ മാര്‍ക്ക് 5ല്‍‍ക്കാരന്‍ തന്നോളും :-)
  ( ചീള് 2 മാര്‍ക്കല്ലേ ബാക്കിയുള്ളൂ , പോട്ട് )

  ReplyDelete
 47. പ്രൊഫൈല്‍ നമ്പര്‍ വച്ച് ഗൂഗിള്‍ ഫില്‍റ്റര്‍ ചെയ്യുന്ന പരിപാടി ആണോ കൈപള്ളി പറയുന്ന പോയിന്റ് കാട്ടിക്കൂട്ടുന്ന ജന്ത്രം?

  -സുല്‍

  ReplyDelete
 48. സങ്കുചിതമനസ്കന്‍
  http://www.blogger.com/profile/07991482717194165312

  ReplyDelete
 49. എല്ലാരും ഉറപ്പിച്ചോ സങ്കുചിതമനസ്കന്‍ ന്ന് ?

  എന്നിട്ട് വേണം എനിക്കും കൂടി അതു കോപ്പി പേസ്റ്റാന്‍

  (ടെന്നിസിലെ ഔട്ട് പെറുക്കി പോലെ, ചുമ്മാ രണ്ട് പോയിന്റ് :) :)


  എന്റെ ഉത്തരം - സങ്കുചിതമനസ്കന്‍
  http://www.blogger.com/profile/07991482717194165312

  :)

  ReplyDelete
 50. സങ്കുചിതന്‍ മരുഭൂമിയില്‍ പോയ കഥയും പടവും കമന്റും എനിക്ക് കാണാപ്പാടമായിരുന്നു... എന്തു ചെയ്യാം... ഭക്ഷണം കഴിക്കാന്‍ പോയ നേരത്ത് ഇത്ര വലിയ ചതി പറ്റും എന്നു കരുതിയില്ല... പ്രൊഫൈല്‍ തപ്പിയെടുത്ത് വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞു......

  ReplyDelete
 51. അയ്യടാ.. എനിക്ക് പെറ്റിതന്നിട്ട് എന്ത് കാര്യം.

  പിന്നെ, അതുകൊണ്ടല്ല ആശാ-ജി, ശശിയേട്ടനെപറ്റി എനിക്ക് നന്നായി അറിയാം എന്നത് കൊണ്ട് മാത്രം ഇത് അദ്ദേഹമല്ല എന്ന് പറഞ്ഞൂന്നേ ഉള്ളൂ. 1974 ല്‍ ആണു അദ്ദേഹം പ്രവാസജീവിതം ആരംഭിച്ചത്. ആദ്യ ചോദ്യം കണ്ടപ്പോഴേ ഏന്‍സര്‍ അതല്ല എന്ന് മനസ്സിലായി. പിന്നെ, ആ സാലറിയും മറ്റും... കൈതമുള്ളിന്റെ ആദ്യ സാലറി 1200 AED ആയിരുന്നു. അത് പല പല ആര്‍ട്ടിക്കളുകളില്‍ വന്നതായിരുന്നു.

  ആക്ച്വലി സംഭവം എന്താന്ന് വച്ചാല്‍, മാതൃഭൂമിക്കും ഏഷ്യാനെറ്റിനും വേണ്ടി ശശിയേട്ടന്റെ ജീവിതം അവതരിപ്പിക്കാം എന്ന് അജിത്ത് (മാതൃഭൂമിയില്‍ വിശാലന്റെ ഇന്റര്‍വ്യൂ എഴുതിയ ആള്‍) എന്നോട് പറഞ്ഞപ്പോ ശശിയേട്ടനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടായി. അവനേയും കൂട്ടി ദുബായില്‍ അദ്ദേഹത്തിന്റെ വീട്ടില്‍‌പോയി... പഴയ പുലിയുടെ എല്ലാ ആല്‍ബങ്ങളും കണ്ടു. ജീവചരിത്രം സമാഹരിച്ചു. പിന്നീട് കുഴൂര്‍ വിത്സണ്‍ ഒരു 10 മിനിറ്റ് നീളമുള്ള സിഗ്മെന്റ ഏഷ്യാനെറ്റിലെ ഗള്‍ഫ് റൌണ്ട്-അപ്പില്‍ ഉള്‍പ്പെടുത്തി പ്രക്ഷേപണം ചെയ്തിട്ട് അധികം നാളായില്ല...

  ബൂലോകത്തില്‍ അറിയപ്പെടുന്ന കൈതമുള്ളിനെക്കാള്‍ യു.എ.യില്‍ ലുലു അടക്കം വരുന്ന സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പുകള്‍ക്ക് ഇന്നത്തെ മാര്‍ക്കറ്റിങ്ങ് വഴികാണിച്ചുകൊടുത്ത ആ പഴയ പുലിയെ ആണു ഞാന്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത്. 1980 കള്‍ മുതല്‍ സിനിമാതാരങ്ങളെ ഉള്‍പ്പെടുത്തി ദുബായില്‍ അരങ്ങേറിയ മുഴുവന്‍ സ്റ്റേജ് ഷോകളുടെയും ചുക്കാന്‍ പിടിക്കുന്ന “സ്റ്റേജ് ദുബായ്” യുടെ ആള്‍ എന്ന രീതിയിലും ഒരുപാടുണ്ട് അദ്ദേഹത്തെ പറ്റി പറയാന്‍. ഒരുപാട് സിനിമാക്കാരുടെ നമ്മളറിയാത്ത മുഖങ്ങളെ പറ്റിയും എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുമുണ്ട്. (അതെന്തൊക്കെയാ എന്ന് ചോദിച്ച് വരണ്ട.. ങാ..). :)

  ഉന്നതനിലയിലിരിക്കുമ്പോഴും ജീവിതത്തില്‍ കൊണ്ടുനടക്കുന്ന സിമ്പ്ലിസിറ്റിയും സത്യസന്ധതയും, അതുപോലെ സൌഹൃദങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ “കൈതമുള്ള്’‘ ആണ് യു.ഏ.ഈ ബ്ലോഗേസില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചവരില്‍ ഒരാ‍ള്‍. ശശിയേട്ടനെക്കുറിച്ച് മാത്രം (ബൂലോകത്തെ കൈതമുള്ളിനെയല്ല) വേണേല്‍ ഒരു പോസ്റ്റ് തന്നെ എഴുതാവുന്നതാണ്. അത്രയും ഉണ്ട് എഴുതാന്‍. സമയം പോലെ അത് ഞാന്‍ തന്നെ ചെയ്യുന്നതായിരിക്കും...

  ജയ് ഹോ... :)

  (ഈ കമന്റ്, എന്റെ ആ‍ദ്യ കമന്റിന്റെ ഫോളോഅപ്പ് ആണ് :) എല്ലാവരെയും വഴിതിരിച്ചു വിട്ടതിന്റെ റീസണ്‍ അവതരിപ്പിക്കണമല്ലോ.. നമുക്കിടയിലെ ഒരാളെപറ്റിയുള്ള ഇന്‍ഫൊര്‍മേഷന്‍ ഷേറിങ്ങും ആവുമല്ലോ..)

  ReplyDelete
 52. :( അതാണ് അനില്‍ ജി ഈ ജീവിതത്തിന്റെ നിരര്‍ഥകത എന്നു പറയുന്നത്. കാണാപ്പാഠം പഠിച്ച അനില്‍ ജി ക്കും കോപ്പിയടിച്ച എനിക്കും ( കിട്ടിയാല്‍ ) ഒരേ മാര്‍ക്ക് !!! ഹാ, പറഞ്ഞിട്ടെന്തു കാര്യം :D

  ReplyDelete
 53. നിരര്‍ഥകത - ഇതെന്തു കഥ എന്നു ചോദിക്കുന്നതല്ലേ പ്രിയേ.

  ReplyDelete
 54. അഭിലാഷ്, കൈതമുള്ള് ചേട്ടനെ കുറിച്ച് സ്നേഹത്തോടെ ബഹുമാനത്തോടെ നല്‍കുന്ന അറിവുകള്‍ക്ക് നന്ദി.

  അനില്‍ ജി, 'നിരര്‍ഥകത' എന്നതിന് അങ്ങനെ (അങ്ങനെ എങ്കിലും :)) ഒരു അര്‍ത്ഥം ഉണ്ടോ :-? എന്തായാലും എന്തൊ ഒരു കഥ(യില്ലായ്മ) എന്നു മന്‍സിലായല്ലൊ. അതു മതി അതു മതി;)

  ReplyDelete
 55. യ്യൊ സുല്ലായിരുന്നൊ? അനില്‍ ജി അല്ലാരുന്നൊ? എനിക്കിതെന്തു പറ്റി :( കമന്റ് ഡെലിറ്റിയാല്‍ കിട്ടിയ പോയിന്റ് പെറ്റിയില്‍ പോകുമല്ലൊ :(

  ReplyDelete
 56. ഇനി കൈതമുള്ളിന്റെ ഉത്തരങ്ങള്‍ വരുമ്പോള്‍ എല്ലാരും ഫസ്റ്റ് ആവും. :)

  ReplyDelete
 57. ഒരു കൈ കണ്ട്രോളില്‍ അമര്‍ത്തി, മറുകൈ കൊണ്ട് സി -യും വീയും തപ്പുമ്പോഴേക്കും ഇവിടെ
  ഇത്രേയൊക്കെ സംഭവിച്ചോ?
  കൈപ്സേ,
  ഒരു മണി തുടക്കം ശരിയാവില്ല. ലാവിഷ് ആയ
  ഉച്ചയൂണും സിയെസ്റ്റയും കഴിഞ്ഞെത്തുമ്പോഴേക്കും മത്സരം ഓവര്‍ ആന്‍ഡ് ഔട്ട്!!

  അഭീ..പൈതലേ,
  എന്നെ നാറ്റിച്ചേ അടങ്ങൂ എന്നാണോ?
  ചരിത്രോം (ചാ എന്ന് വായിക്കല്ലേ..) പൂമിശാസ്ത്രോം വിളംബി...

  ഇനി ഉത്തരം എഴുതീട്ടെന്നാ കാര്യം?

  ReplyDelete
 58. നിരവധി അര്‍ത്ഥങ്ങളുള്ള കഥയാണോ നിരര്‍ത്ഥകത... ?

  ReplyDelete
 59. കൈതമുള്ള് ശശിയേട്ടനെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിൽ വളരെ സന്തോഷം അഭീ.

  ഒരുപാട് സിനിമാക്കാരുടെ നമ്മളറിയാത്ത മുഖങ്ങളെ പറ്റിയും എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുമുണ്ട്. (അതെന്തൊക്കെയാ എന്ന് ചോദിച്ച് വരണ്ട.. ങാ..) ഇത് മനുഷ്യന്റെ ആകാംക്ഷ കൂട്ടുന്ന പണിയായി പോയി കേട്ടാ.

  പിന്നെ ശശിയേട്ടാ, ചില സമയം ആരെങ്കിലും നമ്മളെ മോശം പറയുന്നതിനേക്കാൾ പുകഴ്‌ത്തി നല്ലതു പറയുമ്പോൾ ഒരു ചമ്മൽ ഫീൽ ചെയ്യാറുണ്ട് (എനിക്ക്). അത് സ്വാഭാവികമാണെന്നു തോന്നുന്നു. കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷവും ബഹുമാനവും. :)

  ഇനി ചോദ്യത്തിന് ഉത്തരം എഴുതികൊടുക്കുമ്പോ ഈ പറഞ്ഞ കാര്യങ്ങളിൽ നിന്നൊക്കെ ലേശം ചേർത്തോളണേ. വേഗം ഞങ്ങൾക്ക് ആളെ കണ്ടുപിടിക്കാമല്ലോ.

  ReplyDelete
 60. ആഷ പറഞ്ഞത് ശരിയാ... ആളുകള്‍ എന്നെ പുകഴ്ത്തുമ്പോഴും എനിക്കീ ഫീലിങ്ങാ... എന്തു ചെയ്യാം സഹിക്കുക തന്നെ..

  പിന്നെ ആ ഒരു മണിയുടെ കാര്യം.. ഞാനും ശശിയേട്ടനെ പിന്താങ്ങുന്നു..... ഇന്നു സംഭവിച്ചത് വീണ്‍റ്റും സംഭവിക്കാമല്ലോ.... :)

  ReplyDelete
 61. പോളിങ്ങ് ട്രെന്റുകള്‍ മാറിമറിയുന്ന ഈ വൈകിയവേളയില്‍ ഞാനും കുത്തുന്നു, (ജയസാധ്യത കൂടിയ സ്ഥാനാര്‍ത്ഥിക്കു തന്നെ‌)...

  എന്റെ ഉത്തരം - സങ്കുചിതമനസ്കന്‍
  http://www.blogger.com/profile/07991482717194165312

  (സിമ്പ്ലി കാപ്പീഡ്)

  ReplyDelete
 62. സങ്കുചിത മനസ്ക്കന്‍

  http://www.blogger.com/profile/07991482717194165312

  ReplyDelete
 63. ഫയർ ഫോക്സിലൂടെ നോക്കുമ്പോൾ ഈ ഉത്തരക്കടലാസിന്റെ തുടക്കത്തിൽ ഒഴിഞ്ഞുകിടക്കുന്ന 2 പായ പേപ്പറ് കണ്ട്. ഈ കുട്ടി ഒന്നും എഴുതിക്കാണില്ല. ബ്ലോഗറിന്റെ സെർവറ് ടമാ‍റായിക്കാണും എന്നൊന്നെ വിചാരിച്ച് ഇരുന്ന ഞാൻ ആരായി???

  ഉത്തരപേപ്പർ ദുരുപയോഗം ചെയ്ത കുട്ടിയേയോ, മാസ്റ്ററേയോ പെറ്റി(ട്ടി)യിലിടണം.
  അഖില കേരള പേപ്പർ നോട്ട തോഴിലാളി യൂണിയൻ കീ ജയ്...

  വിളിയെഡെയ്...

  ReplyDelete
 64. ഹ ഹ ഹ ഹ...ഡിങ്ക് ഡിങ്കാ.. അത് കലക്കി.

  കൈപ്പള്ളീ.. അതൊന്ന് ശരിയാക്ക്..

  ReplyDelete
 65. ഒഴിഞ്ഞ 2 പായ പേപ്പറ് കണ്ട് ഞാൻ എന്തിനെയൊക്കെ തെറ്റിധരിച്ചു...

  ബ്ലോഗർ എന്നെ പറ്റിച്ചെന്നു കരുതി ബ്ലോഗറിനെ സംശയിച്ചു.

  മെറ്റൽ കഷ്ണം ഒന്നെടുത്ത് F5 ന്റെ മോളിൽ കയറ്റി വെച്ചിട്ടും ഒന്നും കാണാത്തതിനാൽ ഫയർ ഫോക്സിനെ സംശയിച്ചു.

  തള്ളേ ഇനി കണ്ണടിച്ച് പോയതാണാ‍ എന്ന് കരുതി. ഇന്നലെയടിച്ച കള്ളിനെ വരെ സംശയിച്ചു...

  പാവങ്ങൾ... എന്നെ ശപിച്ചു കാണണം.

  അറിയാതെയെങ്ങാണ്ട് മൌസിൽ കയ് തട്ടി സ്ക്രോൾ ചെയ്തപ്പോഴാണ് “ഉത്തരാ“സ്വയംവരം കഥകളി കഴിഞ്ഞ് ആട്ടവിളക്കണഞ്ഞ മണം വന്നത്..

  2 പായ ഒഴിവാക്കി ഉത്തരമെഴുതിയ ആൾക്ക് 2 പോയന്റ് പെറ്റി, അതു ശ്രദ്ധിക്കാതെ പോസ്റ്റിയ കൈപ്പള്ളിക്ക് 4 പോയന്റ് പെറ്റി.

  അഞ്ചൽക്കാരന് 8 പോയന്റ് പെറ്റി.
  (അതെന്തിനാന്നോ.. ചുമ്മാ ഒരു വഴിക്ക് പോണതല്ലേ... എന്നാലും അഞ്ചലിനെ പെറ്റിയടിച്ചപ്പം എല്ലാർക്കും സന്തോഷായില്ലേ? ഒരുമാതിരി പോലീസുകാർക്ക് തല്ലുകിട്ടുണ കാണുമ്പം തോന്നണ സന്തോഷം.. ആ‍ അത്താണ്..)

  ReplyDelete
 66. ആര്‍ക്കെങ്കിലും ഇട്ട് താങ്ങണമെങ്കില്‍ ഇങ്ങനെ തന്നെ വേണം:

  “ഇടിവാള്‍ ഫോട്ടോ കണ്ടാല്‍ മമ്മുട്ടി, നേരിട്ടു കണ്ടാ‍ലോ കൊച്ചിന്‍ ഹനീഫയീപ്പോലെ, കുടവയര്‍! വിശാല്‍ ജി, എന്താ ഗ്ലാമ്മറ് പുസ്തകത്തിന്റെ പിന്നില്. നേരിട്ടോ? :) :)“

  -പണ്ട് മാഷായിരുന്ന എക്സ്പീരിയന്‍സ് വച്ച് ‘സഹ‘കള്‍‍ക്ക് ‘പാരവെക്കുന്നതിന് ‘ ഡോക്റ്ററേറ്റ് ‘കൊടുക്കുന്ന യൂണി.യുടെ തലവനായി സങ്കുവിനെ നിയമിച്ചതായി പ്രഖ്യാപിക്കുന്നു.

  ReplyDelete
 67. സങ്കുചിത മനസ്ക്കന്‍

  http://www.blogger.com/profile/07991482717194165312

  ReplyDelete
 68. ങേ.. ഞാനപ്പോ ഏന്‍സര്‍ ഒന്നും 'തട്ടിവിടാതെയാണോ' ഇതുവരെ ബ്ല ബ്ല ബ്ല പറഞ്ഞോണ്ടിരുന്നേ...??

  :)

  ഉത്തരം: സങ്കുചിതമന്‍സ്കന്‍; http://www.blogger.com/profile/07991482717194165312

  ReplyDelete
 69. ഉത്തരമിടാതെ ഓഫടിച്ചതിന്റെ പെറ്റിയും കഴിച്ച് അഭിയ്ക്ക് 0 (2-2=0)

  :)

  ReplyDelete
 70. പാവം ചെക്കന്‍... ലവനുള്ള അസുഖത്തെ പറ്റി ഈ ആളുടെ ഉത്തരത്തില്‍ ഒരു ക്ലൂ ഒളിഞ്ഞിരിക്കുന്നോ എന്നൊരു സംശയം...

  ReplyDelete
 71. സുമേഷ് മൂണ്‍, പോ പോ... ആ‍ദ്യത്തേത് ട്രാക്കാണ്. രണ്ടാമത്തേതും അതെ. (മറന്ന്പോയി വീണ്ടും).!! പിന്നെ ഇന്‍ഫൊര്‍മേറ്റീവായ കാര്യങ്ങള്‍ പറയുന്നതിന് പെറ്റിതന്നാല്‍ ഈ പരിപാടി ബഹിഷ്കരിച്ച് ‘നിരന്തരാഹാരസത്യാഗ്രഹം’ നടത്തും. :)

  പിന്നെ എന്ത് വകയാ 2 ? ഇത് സങ്കുചിതനാണെന്ന് ഉറപ്പിച്ചോ?? ശരിയായിരിക്കും. വിശാലല്‍ജിയെയൊക്കെ ബ്ലോഗില്‍ കൊണ്ടുവന്ന ആളാന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്... ശരിയാണോ ആവോ, ആ നിലക്ക് നോക്കിയാല്‍.... ഉത്തരം ശരിയായിരിക്കും...

  കാത്തിരുന്നു കാണാം... ല്ലേ? :)

  ReplyDelete
 72. ശശിയേട്ടന്‍ കാര്യമായി അഭിക്കെന്തൊ കൊടുത്തിട്ടുണ്ട്. അത് വ്യക്തം..

  അല്ലാതെ അഭി ഇങ്ങനെ ഒരാളെപ്പറ്റി പുകഴ്ത്താനൊ!
  ങേഹേ...ങേഹേഏഏഏഏഏഏഏ

  എതായാലും ഈ അറിവ് നന്നായി.

  താങ്കു താങ്കു.

  ReplyDelete
 73. എന്റെ ഉത്തരം - സങ്കുചിതമനസ്കൻ
  http://www.blogger.com/profile/07991482717194165312

  ReplyDelete
 74. ശശിയേട്ടന്‍ ഇങ്ങനെ പൊക്കിപ്പറയുന്നതു തീരെ ഇഷ്ടപ്പെടാത്തയാളാണെന്നു മനസ്സിലാക്കിയിട്ടല്ലേ അഭീ ഞാന്‍ എഴുതിവെച്ച ഒരാര്ട്ടിക്കില്‍ പബ്ലിഷു ബട്ടണ്‍ അമര്‍ത്താതെയിട്ടിരിക്കുന്നത് !

  ReplyDelete
 75. എന്റെ ഉത്തരം :: സങ്കുചിതമനസ്കൻ
  http://www.blogger.com/profile/07991482717194165312


  (ഇനി ഞാനായിട്ടെന്തിനാ.....)

  ReplyDelete
 76. എന്റമ്മേ...അപ്പോള്‍ ഈ ശശിയേട്ടന്‍ ആളു ഭയങ്കരന്‍ ആണല്ലേ.

  എഡാ അഭിലാഷേ ഒന്നു നേര്‍‌ത്തെ പറേണ്ടെടാ &*^%$ ഏ?

  ശശിയേട്ടന്‍ ആളു തമാശ ഇഷ്ടപ്പെടുന്നാളും സര്വ്വോപരി ക്ഷമാശീലനും ആണെന്നും എനിക്കുറപ്പുണ്ട്! ഉണ്ട് ഉണ്ട്!

  ReplyDelete
 77. സങ്കുചിത മനസ്കന്‍: [http://www.blogger.com/profile/07991482717194165312]
  1996-ല്‍ പ്രവാസിയായെന്ന് പ്രൊഫൈലില്‍ തന്നെയുണ്ട്... സോ...
  --

  ReplyDelete
 78. ഞാനീ ഗോമ്പറ്റീഷനില്‍ ഇനി മേലില്‍ കമന്റ് ട്രാക്കുകയല്ലാതെ ഉത്തരം പറയുന്നതു നിര്‍ത്തി :-) എന്തു പറഞ്ഞാലും അത് പൊട്ടത്തെറ്റ്. നല്ല ഉറപ്പില്‍ പറഞ്ഞ ഒരു ഉത്തരം (യാരിദ്) ആഷകൊത്തിപ്പോവുകയും ചെയ്തു.. കിട്ടേണ്ടിയിരുന്ന മുന്നു പോയിന്റ് ബോണസ് കിട്ടിയതുമില്ല :-(

  ReplyDelete
 79. ഞാൻ ചുമ്മാ പറഞ്ഞതല്ലേ അപ്പൂ. ഇങ്ങനെ നിരാശനായാലോ. അടുത്തതിൽ അപ്പൂനായിരിക്കും ഫസ്റ്റ്. :)

  ReplyDelete
 80. നിരാശയൊന്നുമില്ല ആഷേ... ഇനി കുറേ ദിവസത്തേക്ക് ഇവിടെ ഉണ്ടാവുകയുമില്ല.... അതാ.

  ReplyDelete
 81. ഹ ഹ.. അരവിന്ദേ, എവിടെയൊക്കെയോ അങ്ങേര്‍ക്കിട്ട് ചാമ്പിയിട്ടുണ്ടല്ല? മനസ്സിലായി. ബൂലോകത്തിലെ “കൈതമുള്ള്“ വളരെ സരസനും, നര്‍മ്മം ഒരുപാട് ഇഷ്ടപ്പെടുന്നവനുമാണ്. ഡോണ്ട് വറി യാര്‍. പിന്നെ “ജ്വാല സീരിസിന്റെ” ഉടമയ്‌ക്ക് അധികം സീരിയസ്സാകാന്‍ പറ്റില്ലല്ലോ...? :)

  പിന്നെ, ഞാന്‍ നേരത്തേ പറഞ്ഞത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പ്രോഗ്രാ‍മിന്റെ പ്രസക്തഭാഗങ്ങളുടെ (ബ്ലോഗ് റിലേറ്റഡ്) മൊബൈല്‍ വീഡിയോ.. (ടി.വിയില്‍ നിന്ന് പകര്‍ത്തിയത്.. അതോണ്ട് സൌണ്ട് ക്വാളിറ്റി അധികം പ്രതീക്ഷിക്കല്ലേ...) ഇവിടെ ഇട്ടിട്ടുണ്ട്. ശിഹാബുദീന്‍ പൊയ്തുംകടവൊക്കെ പറയുന്ന അഭിപ്രായവും കേള്‍ക്കാം.

  ഓഫ്: ഈശ്വരാ‍.. രക്ഷിക്കണേ.. ആ പ്രിയാ ഉണ്ണികൃഷ്ണന്റെ ബുക്കിന്റെ എന്റെ കോപ്പി എടുത്ത് വച്ചത് വാങ്ങാല്‍ അടുത്ത വെള്ളിയാഴ്ച ശശിയേട്ടന്റെ വീട്ടില്‍ പോകുമെന്ന് ഏറ്റതാണു.

  ഇനിയിപ്പോ.. പുറത്ത് പാളവച്ച് കെട്ടി പോകാം... ഹെന്റെ കാര്യം മിക്കവാറും കട്ടപ്പൊക..

  :)

  ReplyDelete
 82. അപ്പു said...
  നിരാശയൊന്നുമില്ല ആഷേ... ഇനി കുറേ ദിവസത്തേക്ക് ഇവിടെ ഉണ്ടാവുകയുമില്ല.... അതാ  അടുത്ത ഗോമ്പറ്റീഷന്റെ ഉത്തരം “അപ്പു” ആണോന്നൊരു തംശയം :-)

  ReplyDelete
 83. താമസിച്ചുപോയി എന്ന് വെച്ച് മാർക്ക് കൂടുതലുവല്ലതുമുണ്ടോ?


  എന്റെ ഉത്തരം - സങ്കുചിതമനസ്കൻ
  http://www.blogger.com/profile/07991482717194165312

  ReplyDelete
 84. അതെന്താ മാരാര്‍‌ശ്രീ അങ്ങനെ പറയാന്‍? ‘ഉത്തരവാദികളെ’ കൈപ്പള്ളി മുന്‍‌കൂട്ടി അറിയിക്കാറുണ്ടോ?

  ReplyDelete
 85. അയ്യോ അപ്പൂ പോവല്ലേ..അയ്യോ അപ്പൂ പോവല്ലേ..

  ReplyDelete
 86. ശ്ശോ‌-
  ഞാനീ ഗോമപറ്റീഷന്‍ ഇപ്പഴാ കാണുന്നേ.. ഇല്ലേക് 12+3 ഷുവറാരുന്നേ!

  എന്റെ ഉത്തരം: ശ്രീനിവാസന്‍
  അതി ഭയങ്കരമ്മായ ഗോന്‍ളക്സ് കാരണം പ്രൊഫൈലു വരെ ഇന്വിസിബിള്‍ ആക്കി വച്ചേക്കുവാ

  ReplyDelete
 87. (ദൈവമേ..ജ്വാല എടുത്തത് മൂപ്പരാ?
  ന്നെ കൊല്ല്.)

  അഭീ
  ശശിയേട്ടനു സുഖം അല്ലേന്ന് ഞാന്‍ തിരക്കീന്ന് പറേണെ.

  ദക്ഷിണ ആഫ്രിക്കയില്‍ നിന്ന് ദുബായിലേക്ക് പോകുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ ബന്ധപ്പെടുക. ഒരു പാഴ്സല്‍ തന്നു വിടാനുണ്ട്.

  ReplyDelete
 88. എന്റെ മാരാരേ, സതീശാ. ഞാന്‍ വാക്ക് ഔട്ട് ചെയ്യുകയുമൊന്നുമല്ല. ഒരാഴ്ചത്തേക്ക് നാട്ടില്‍ വരെ പോകുന്നു അത്രയേ ഉള്ളൂ.. തിരികെ വരും അതുകഴിഞ്ഞ്.

  ReplyDelete
 89. മത്സരം അവാസനിച്ചു

  ശരി ഉത്തരം: സങ്കുചിത മനസ്ക്കന്‍

  07991482717194165312

  ReplyDelete
 90. ലാസ്റ്റ് കൊടുത്ത നമ്പര്‍ എന്തരു?

  കൈപ്പള്ളിക്ക് മൊത്തം കിട്ടിയ പെറ്റിയാണോ? ;) അതോ കൊടുത്ത പെറ്റിയാണോ?

  അപ്പോ ഈ സീരീസിലെ മത്സരം തീര്‍ന്നാ???

  ReplyDelete
 91. സങ്കുചിതന്‍ ഇപ്പോ റഷ്യേലാ?

  ReplyDelete
 92. അല്ല പേര്‍ഷ്യാലാ അനിലേ ;) പഴേ പേര്‍ഷ്യേലു

  ReplyDelete
 93. റഷ്യാക്കാരുടെ നംമ്പര്‍ ഒകെ പഠിച്ചു വച്ചിരിക്കുകയാ അല്ലേ..കള്ളന്‍..

  ഇടി പിന്നെ കഴിഞ്ഞ ഇടയും റഷ്യാക്കാരീടെ കാര്യം പറഞ്ഞതേയുള്ളു...

  ReplyDelete
 94. സങ്കുചിതനെ ഞാന്‍ പെട്ടെന്ന് കണ്ടെത്തിയത് ഇവിടെ നിന്നാണ്.

  നല്ല ഓര്‍മ്മയുണ്ടായിരുന്നു... പക്ഷേ എന്തു കാര്യം...

  ReplyDelete
 95. ആ മൊബൈല്‍ നമ്പരിന്റെ ഒരിദ് കണ്ട് ചോദിച്ചതാ ഇടീ. തെറ്റിദ്ധരിച്ചു അല്ലേ? :)

  ReplyDelete
 96. ഓ.. ഉത്തരം വന്നോ??

  സങ്കുചിതന്റെ പേരും റേഷന്‍‌കാര്‍ഡ് നമ്പരും പ്രഖ്യാപിച്ച കൈപള്ളിക്ക് അഭിവാദ്യങ്ങള്‍...

  :)

  ReplyDelete
 97. അല്ലേ വേണ്ട 100 അഭിവാദ്യങ്ങള്‍...

  100!!!

  :)

  ReplyDelete
 98. 100 ...
  sullEy,
  njhaan adichu keTTaa..

  ReplyDelete
 99. aravindaa(kshaa)!

  If the parcel is too heavy, handover it to Raghavan maash.(Avanazhi)

  ReplyDelete
 100. ശശിയേട്ടോ
  അദ്ദേഹത്തിന്റെ ആവനാഴി കാലിയാണെങ്കില്‍ കൊടുക്കാം.
  അല്ലെങ്കില്‍ നോക്കട്ടെ, ദുബായ് വരുമ്പോള്‍ നേരിട്ട് കൈമാറാം.

  കോഡ് മറക്കരുത് : സാധനം കൈയ്യിലുണ്ടോ?

  :-)

  ReplyDelete
 101. Shihab Mogral, ഇയാളുടെ കണക്ക് മാഷിന്റെ പേരെന്താ? ചുമ്മ പരിചയപ്പെടാനാ...

  നൂറും, വെറ്റിലയും, അടക്കയും ഒക്കെ എടുത്ത് ഞാന്‍ നേരത്തേ വീട്ടിലെത്തി ഒരു ഉറക്കവും കഴിഞ്ഞു. അപ്പോഴാ...! :)

  ReplyDelete
 102. അഞ്ചലേഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏ

  സ്ക്വാ‍ാ‍ാ‍ാ‍ാര്‍ എവിടെ.

  രണ്ട് കുറെയായി.

  ഹും കെടക്കട്ടെ. പലതുള്ളി പെരു വെള്ളം.

  ReplyDelete
 103. അടൂത്ത ഗോമ്പീഷന്‍ എപ്പളാ?

  ReplyDelete
 104. അഭിലാഷേ,
  എല്‍.പി. സ്ക്കൂളില്‍ ബാലകൃഷ്ണന്‍ മാഷ്
  യു.പി. യില്‍ ഭാസ്ക്കരന്‍ പേക്കടം
  ഹൈസ്ക്കൂളില്‍ വനജ ടീച്ചര്‍

  ആരും തന്നെ ഈ “99 നെയാണു നമ്മള്‍ 100 എന്നു പറയുക“ എന്നു പഠിപ്പിച്ചിട്ടില്ല... ;)

  ReplyDelete
 105. അത് മനസ്സിലായി. അതല്ലേ 101 നെ ഇയാള്‍ 100 എന്ന് പറഞ്ഞത്.

  ഒന്നൂടി താഴേന്ന് മുകളിലോട്ട് എണ്ണിനോക്കിക്കേ.

  ഏതായാലും വനജടീച്ചറോട് എന്റെ അന്വേഷണം പറയുക. ബാലഷ്ണന്‍ മാഷോട് ഒന്നും പറേണ്ട. കൊച്ചുകള്ളനാ.. (മമ്മുക്കോയ പറേന്നത് കേട്ടിട്ടില്ലേ? അദന്നെ). പിന്നെ മറ്റേ ‘പടക്കം‘ മാഷോടും ഒന്നും പറേണ്ട....

  :)

  ReplyDelete
 106. ഗൊച്ചു ഗള്ളാ..

  എന്തൊരു സ്നേഹം, വനജ ടീച്ചറിനോട്!!

  ReplyDelete
 107. അടുത്തതെപ്പോഴാ‍ാ‍ാ‍ാ‍ ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

  ReplyDelete
 108. ഗോമ്പീഷന്‍ ലമ്പര്‍ 30 തുടങ്ങി.

  ReplyDelete
 109. (എവിടെയാന്നറിയില്ല)

  ReplyDelete
 110. ഹ.. അഭിലാഷേ, ബാക്കി കൂടി കേള്‍ക്ക്..

  .... പഠിപ്പിച്ചിട്ടില്ല ;)
  അതു കൊണ്ട്, 100 നിന്റേതു തന്നെ...!
  (ശ്‌ശ്‌ശ്‌ശ്‌ശ്... അതേയ്.. എന്റെ കമന്റ് പബ്ലിഷ് ചെയ്തപ്പോള്‍ അതിനു മുകളിലായി അഭിലാഷിന്റെ നൂറാം ആഘോഷം കണ്ടു ഞാന്‍ ഞെട്ടി.. എന്നിട്ടും ഞാന്‍ എണ്ണി നോക്കിയതാ.. അപ്പൊഴും ഞാന്‍ നൂറു തന്നെ... തെറ്റിപ്പോയെടാ... ശെമി..)
  എന്റെ വനജ ടീച്ചറേ.. പൊറുക്ക്.. ഈ അഭിലാഷിന്റെ മുമ്പില്‍ ഞാനിതു പറഞ്ഞല്ലോ.. ;)
  എന്നെയങ്ങ് കൊല്ല്

  ReplyDelete
 111. സുല്ലേ ഇങ്ങളെന്താ ആളെ പൊട്ടന്‍ കളിപ്പിക്ക്യാ? എബടെ ലമ്പര്‍ നുപ്പത്?

  ReplyDelete
 112. സുല്ലേ,
  30 കാട്ടിത്തന്നതിനു നന്ദി...
  എനിയ്ക്കു 8 മാര്‍ക്കെങ്കിലും കിട്ടിയല്ലൊ ... താങ്ക്സ്!!!

  ReplyDelete
 113. മത്സര ഫലം:

  1. ആഷ | Asha : 12
  2. വല്യമ്മായി : 8
  3. അനില്‍ശ്രീ : 6
  4. സുൽ | Sul : 4
  5. അഗ്രജന്‍ : 2
  6. Siju | സിജു : 2
  7. മാരാർ : 2
  8. Kichu : 2
  9. അനില്‍_ANIL : 2
  10. പ്രിയ : 2
  11. ധനേഷ് : 2
  12. ഷിഹാബ് മോഗ്രാല്‍ : 2
  13. ജോഷി : 2
  14. കരീം മാഷ് : 2
  15. നന്ദകുമാര്‍ : 2
  16. ഹരി : 2
  17. സതീഷ് മാക്കോത്ത് : 2

  പെനാലിറ്റികള്‍:
  1. അരവിന്ദ് : -2 (കമന്റ് ഡിലീറ്റി)
  2. വല്യമ്മായി : - 2 (രണ്ടുത്തരം)
  3. ആഷ : -2 (രണ്ടുത്തരം)
  4. സുല്‍ : -2 (രണ്ടുത്തരം)

  അഭിനന്ദനങ്ങള്‍!

  ReplyDelete
 114. അഭിലാഷ്,
  സാറി.
  വിട്ടുപോയ പായിന്റ്:

  അഭിലാഷ് : 2

  കണക്കില്‍ വരവു വെച്ചിട്ടുണ്ട്.

  sd/-

  ReplyDelete
 115. അയ്യോ ഈ ഉത്തരം ഞാന്‍ മുന്‍പ് പറഞ്ഞതായിരുന്നു.അന്നു ചോദ്യം ശരിയല്ലായിരുന്നെന്ന് മാത്രം.

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....