- ഒരു വ്യക്തിയുടെ ചിത്രം പൂര്‍ണ്ണമായോ ഭാഗികമായോ നല്‍കിയിട്ട് അതാരുടെ ചിത്രമാണ് എന്ന് കണ്ടുപിടിക്കുകയാണ് ഈ ഗോമ്പറ്റീഷനിലൂടെ ഉദ്ദേശിക്കുന്നത്.
- ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഈ ബ്ലോഗില്‍ അനോനിമസ് കമന്റ് ഓപ്‌ഷന്‍ ഇല്ല. കമന്റെഴുതാന്‍ ആവശ്യമായ ഗൂഗിള്‍ അക്കൌണ്ടോ, ഗൂഗിള്‍ അനുവദിച്ചിരിക്കുന്ന മറ്റ് അക്കൌണ്ടുകളോ ഉള്ള ആര്‍ക്കും ഉത്തരം എഴുതാവുന്നതാണ്.
- ഒരു ദിവസം രണ്ടു മത്സരങ്ങള്‍ ഉണ്ടായിരിക്കും. ആദ്യത്തേത് യു.എ.ഇ സമയം 6:00 AM (Indian time 7:30 AM) ന് ആരംഭിക്കും. രണ്ടാമത്തേത് യു.എ.ഇ സമയം 3:00 PM (Indian time 4:30 PM) നും ആയിരിക്കും ആരംഭിക്കുക.
- മത്സരം തുടങ്ങി ആദ്യത്തെ നാലുമണിക്കൂര്‍ കമന്റുകള്‍ മോഡറേഷനില്‍ ആയിരിക്കും ഉണ്ടാകുന്നത്. മോഡറേഷന്റെ മൂന്നാമത്തെയോ നാലാമത്തെയോ മണിക്കൂറില്‍ ഒരു ക്ലൂ തരുന്നതായിരിക്കും.
- കമന്റ് മോഡറേഷന്‍ സമയത്ത്, ക്ലൂ തരുന്നതിനു മുമ്പ് ശരിയായ ഉത്തരമെഴുതിയ എല്ലാവര്‍ക്കും 25 പോയിന്റ് ലഭിക്കും. ക്ലൂ തന്നതിനുശേഷം മോഡറേഷന്‍ അവസാനിക്കുന്നതിനു മുമ്പ് ശരിയായ ഉത്തരമെഴുതിയ എല്ലാവര്‍ക്കും 15 പോയിന്റ് ലഭിക്കുന്നതാണ്. മോഡറേഷന്‍ കഴിഞ്ഞ് കമന്റുകള്‍ പ്രസിദ്ധപ്പെടുത്തും. അതിനുശേഷം ആദ്യം ഉത്തരമെഴുതുന്ന അഞ്ചു പേര്‍ക്ക് 5 പോയിന്റുകള്‍ വീതം ലഭിക്കും.
- മോഡറേഷന്‍ സമയത്ത് ക്ലൂവിനു മുമ്പ് ഉത്തരം എഴുതിയവര്‍ക്ക് ക്ലൂ വന്നതിനുശേഷം വേണമെങ്കില്‍ ഉത്തരം മാറ്റിയെഴുതി 15 പോയിന്റ് നേടാവുന്നതാണ്. എന്നാല്‍ മോഡറേഷന്‍ സമയത്ത് ഉത്തരമെഴുതിയവര്‍ മോഡറേഷന്‍ മാറ്റിയതിനുശേഷം ശരിയുത്തരം എഴുതിയാല്‍ പോയിന്റൊന്നും ലഭിക്കുകയില്ല. അതുപോലെ ഒന്നില്‍കൂടുതല്‍ തവണ ഉത്തരം മാറ്റി എഴുതിയാലും പോയിന്റുകള്‍ ലഭിക്കില്ല (ഒരാള്‍ക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം മാറ്റിപ്പറയാന്‍ അവകാശമുണ്ടായിരിക്കുകയുള്ളൂ - മോഡറേഷനിലും, അല്ലാതെയും)
- കമന്റ് മോഡറേഷന്‍ അവസാനിച്ച് ഒരുമണിക്കൂറിനുള്ളില്‍ ശരിയുത്തരം പ്രസിദ്ധപ്പെടുത്തും. അതോടൊപ്പം ആ വ്യക്തിയെപ്പറ്റിയുള്ള ഒരു ചെറുവിവരണവും അവരുടെ ചിത്രവും പോസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
Saturday, 25 April 2009
“ആരാണീ വ്യക്തി” മത്സരനിയമങ്ങള്‍
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
"107,257 പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
ReplyDelete10 പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്"
ഇതിപ്പോ മുന്‍പാരോ പറഞ്ഞ പോലെ election റിസള്‍ട്ട് നോക്കാന്‍ പോലും ഇത്ര തിരക്കുണ്ടാവില്ല... ജയ് ഗോംബെട്ടീഷന്‍ !!
2009
ReplyDeleteഇല്‍ തുടങ്ങിയ മത്സരമായിരുന്നോ ? കഷ്ടം എന്നിട്ട് ഇത് വരെ കണ്ണില്‍ പെട്ടില്ല ...!!!!