Wednesday, 15 April 2009

68 - ശ്രീവല്ലഭൻ

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു?
മനസ്സിന്‍റെ നന്‍മയാണ് ദൈവം. ദൈവം സ്വാധീനിക്കുന്നുണ്ടോ എന്ന് അറിയില്ല. പക്ഷെ ഭാഗ്യം എപ്പോഴും കൂടെ ഉണ്ടാകാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്. കൃത്യമായ സ്ഥലത്ത്, കൃത്യ സമയത്ത് എത്തിപ്പെടാറുണ്ട്. (right places at the right time).
എന്താണു് വിലമതിക്കാനാവത്തതു്? എല്ലാവരെയും ഒരേപോലെ കാണാനുള്ള മനസ്സ്.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്.
നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.
കുടുംബം, കടമ, സ്വത്ത്, ദൈവം, ..... കൂടുതല്‍ പ്രാമുഖ്യം ഭാര്യയും മക്കളും അടങ്ങിയ കുടുംബത്തിന് കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. അതിനിടയില്‍ മറ്റു കടമകള്‍ മറക്കാറും ഉള്ളതിനാല്‍ കടമ രണ്ടാമതായി വരും എന്ന് തോന്നുന്നു. ഈയിടെ ആയി സ്വത്ത്/സമ്പത്തിനോട് അല്പം ആഭിമുഖ്യം കൂടുന്നുണ്ടോ എന്ന് ലേശം സംശയം ഇല്ലാതില്ല. അതിനാല്‍ അത് മൂന്നാമത്. ദൈവം നിര്‍ബന്ധമാണെങ്കില്‍ കൂടെ ചേര്‍ക്കാം. മതം ചേര്‍ക്കാന്‍ താത്പര്യം ഇല്ല.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
  1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
  2. 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
''ഒരു" മൃഗം മാത്രമേ ഉള്ളെങ്കില്‍ ഏതായാലും വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു!!! അതിനു വേണ്ടി അധികം മെനക്കെടണ്ട. ഒരു ആണും പെണ്ണും എങ്കിലും വേണം എന്ന് തോന്നുന്നു വംശനാശത്തില്‍ നിന്ന് അതിനെ രക്ഷിക്കാന്‍ :-). ആയതിനാല്‍ മൃഗത്തിന്‍റെ വലിപ്പം അനുസരിച്ച് കൂടുണ്ടാക്കി ആരാധനാലയത്തിനകത്തോ വ്യവസായ സ്ഥാപനത്തിനകത്തോ അത് ചാകുന്നിടം വരെ വച്ചാല്‍ മതി. കൂട്ടത്തില്‍ ടൂറിസ്റ്റ് വകുപ്പിനെ അറിയിച്ച് ക്വോവളം വഴി വരുന്ന കുറച്ചു സായിപ്പന്മാരെ കൊണ്ടു വന്നു കാണിച്ചു കാശുണ്ടാക്കാന്‍ പറയും. ഹല്ല പിന്നെ.
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു?
(ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL)

http://www.google.com/transliterate/indic/Malayalam ആദ്യം മുതല്‍ ഉപയോഗിക്കുന്നതിനാല്‍ വളരെ നന്നായി വഴങ്ങിയിരിക്കുന്നു.
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്?
1993 ല്‍ അന്ന് ആറു മാസം ജോലി ചെയ്തിരുന്ന ഓഫീസില്‍ എല്ലാ പണികളും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യാണം ആയിരുന്നു. അതിനാല്‍ ടൈപ്പ് ചെയ്യാനും മറ്റും പെട്ടന്ന് പഠിച്ചിരുന്നു. പിന്നീട് 1996 ല്‍ വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും അന്ന് ജോലി ചെയ്തിരുന്ന ഓഫീസില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ ഇല്ലാഞ്ഞതിനാല്‍ അധികം വിദ്യകള്‍ ഒന്നും അറിഞ്ഞിരുന്നില്ല. പിന്നീട് 1998 ല്‍ ജോലി ചെയ്തിരുന്ന ഓഫീസില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നതിനാല്‍ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. 1999 ല്‍ സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങുകയും, അന്ന് മുതല്‍ ഇന്റര്‍നെറ്റ് സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്നു. പക്ഷെ കമ്പ്യൂട്ടര്‍ ഇടയ്ക്ക് നിന്ന് പോയാല്‍ ഇപ്പോഴും ആരെ എങ്കിലും വിളിച്ചു കാണിക്കണം!
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? ഹും. ഇപ്പോള്‍ കോളേജില്‍ തിരിച്ചു പോകാന്‍ അപേക്ഷിച്ചിട്ട്‌ ഇരിക്കുകയാ. കിട്ടിയാല്‍ തിരിച്ചു പോയി ഇപ്പോള്‍ താത്പര്യം ഉള്ള വിഷയത്തില്‍ ഉപരിപഠനത്തിന് (പാര്‍ട്ട് ടൈം ആയി) . :-) കൊതിപ്പിക്കാതെ കൈപ്പള്ളീ. നാട്ടില്‍ ആണെങ്കില്‍ സംഗീതം പഠിച്ചാലോ എന്ന് ആലോചിച്ചിട്ടുണ്ട്. കാരണം സംഗീതം ഇഷ്ടമാണ്. പിന്നെ കൂട്ടത്തില്‍ രണ്ടു പാട്ടൊക്കെ പാടി ചെറിയ ഹീറോ ആകാമല്ലോ എന്നൊരു തോന്നലും. യേത് :-)
എന്‍.ഡി.എഫ്., പി.ഡി.പി., ബീ.ജേ.പി., ആര്‍.എസ്സ്.എസ്സ്., കോണ്‍ഗ്രസ്, സി.പി.എം., എസ്.എന്‍.ഡി.പി., അതിരൂപത ഇതില്‍ സെക്കുലര്‍ പാര്‍ട്ടികള്‍ ഏതൊക്കെയാണ് വര്‍ഗ്ഗീയ പാര്‍ട്ടികള്‍ ഏതൊക്കെയാണ്? എന്തു കൊണ്ട്? എന്നെക്കൊണ്ടു പറയിപ്പിച്ചേ അടങ്ങൂ?
കോണ്ഗ്രസ് വര്‍ഗീയ പ്രീണനം നടത്തുന്ന പാര്‍ട്ടി ആയി പലപ്പോഴും തോന്നിയിട്ടുണ്ട്. ചില കോണ്‍ഗ്രസ്സ്കാര്‍ വര്‍ഗീയതയെക്കാള്‍ ഭയക്കുന്നത് മറ്റെന്തൊക്കെയോ ആണെന്ന് തോന്നിപ്പോകാറുണ്ട്. സി പി എം തീര്‍ച്ചയായും വര്‍ഗീയ പാര്‍ട്ടികളെ കേരളത്തിലും ബംഗാളിലും ഒരു പരിധി വരെ പ്രതിരോധിക്കുന്നതില്‍ വളരെ അധികം പങ്കു വഹിക്കുന്നുണ്ട്. സവര്‍ണ്ണത കൊടികുത്തി നിന്ന ഒരു കാലഘട്ടത്തില്‍ എസ് എന്‍ ഡി പിയ്ക്ക് സാമുദായിക ഉന്നമനത്തിന് വളരെ അധികം പ്രസക്തി ഉണ്ടായിരുന്നു. ഇപ്പോഴും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ജാതിയിലെ ആള്‍ക്കാരുടെ സംഘടനകള്‍ക്ക് അതിന്റേതായ കര്‍ത്തവ്യം നിര്‍വഹിക്കാനുണ്ട് എന്ന് വിശ്വസിക്കുന്നു. അതിരൂപതയും അച്ചന്മാരും പലപ്പോഴും വെറും കൂടുതല്‍ 'രൂപ താ' എന്ന് പറയുന്ന നിലയിലാണ് ഇപ്പോള്‍. മറ്റുള്ള സാമുദായിക സംഘടനകളെ വച്ച് നോക്കുമ്പോള്‍ അതിരൂപതകളും വര്‍ഗീയതിയിലെയ്ക്ക് കൂപ്പു കുത്തുന്നു എന്നും തോന്നാറുണ്ട്. ബാക്കിയെല്ലാം ശരിക്കും വര്‍ഗീയ പാര്‍ട്ടികള്‍ തന്നെ.
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു.
ഇതുവരെ നോക്കിയിട്ടില്ല. പക്ഷെ ഖത്തറില്‍ (അതോ കുവൈറ്റില്‍ ആണോ) താമസിക്കുന്ന ഒരു ബ്ലോഗിണിയുടെ (പേര് മറന്നു പോയി, ക്ഷമിക്കുക) ചിക്കന്‍ റോസ്റ്റിന്‍റെ പോസ്റ്റ് പടം സഹിതം കണ്ടപ്പോള്‍ പരീക്ഷിക്കണം എന്ന് തോന്നിയിരുന്നു. പാചകം ഇഷ്ടമാണ്. ഇടയ്ക്കിടെ പരീക്ഷിക്കാറുണ്ട്. ഇരയാവുന്നവര്‍ മിക്കപ്പോഴും വീട്ടുകാര്‍ തന്നെ. അല്ലെങ്കില്‍ ചില സുഹൃത്തുക്കളും. ഭാര്യയുടെ അഭിപ്രായം "അടിപൊളി സൂപ്പര്‍" (കൂട്ടത്തില്‍ പറയുന്നത്: പക്ഷെ ചിക്കന്‍ കറി വച്ചാലും മീന്‍ കറി വച്ചാലും ഒരേ സ്വാദാ). മറ്റുള്ളവര്‍ നല്ല അഭിപ്രായം തന്നെ ആണ് പറഞ്ഞിരിക്കുന്നത്.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു്
കളിപ്പാട്ടത്തിലെ, അല്ലെങ്കില്‍ തേന്മാവിന്‍ കൊമ്പത്തെ മോഹന്‍ലാല്‍ കഥാപാത്രം. കളിപ്പാട്ടം ആണ് കൂടുതല്‍ സാമ്യം.
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും?

അതിനേക്കാള്‍ കുരച്ച് കുരച്ച് മലയാളം അങ്ങോട്ടും പറയും.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാദനം
  2. നിർമ്മാണം
  3. കച്ചവടം
  4. ജന സേവനം
  5. വിനിമയം
  6. വിദ്യഭ്യാസം
ജനസേവനം എന്ന് വേണമെങ്കില്‍ പറയാം.
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? തൊഴിലില്ലായ്മ. യുവാക്കള്‍ മാത്രമല്ല യുവതികളും തൊഴിലില്ലായ്മ നേരിടുന്നു. യുവാക്കളുടെ ഇടയില്‍ മദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗം വളരെ അധികം കൂടിയിരിക്കുന്നു. ലോക ജനസംഘ്യയുടെ ആറില്‍ ഒന്ന് ജനങ്ങള്‍ ചേരികളില്‍ ആണ് ജീവിക്കുന്നത് (1 ബില്ല്യന്‍) . അപ്പോള്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ള ഒരു വലിയ കൂട്ടം ജനങ്ങള്‍ യാതൊരു ജീവിത സൌകര്യങ്ങളും ഇല്ലാതെ ജീവിക്കുന്നു എന്നതും നഗരങ്ങളിലെ യുവാക്കളുടെ പ്രശ്നങ്ങളില്‍ ഉള്‍പ്പെടുത്താം.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? തീര്‍ച്ചയായും രൂപാന്തരപ്പെടുകയാണ്. ഭാഷകളില്‍ കാലഘട്ടത്തിനനുസരിച്ച് മാറ്റം ഉണ്ടായേ തീരൂ.
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്?
മൂന്നോ നാലോ വര്‍ഷം കൂടുമ്പോഴാണ് പല പ്രവാസികളും മൂന്നോ നാലോ ആഴ്ചത്തേയ്ക്ക് നാട്ടില്‍ പോകുന്നത്. അതിനിടയില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം! ഭാര്യ വീട്ടില്‍ പോകണം (സ്ത്രീകള്‍ ആണെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ കൂടുതല്‍ സമയം നില്‍ക്കണം!), നാട്ടുകാരേം വീട്ടുകാരേം കാണണം, സല്‍ക്കരിക്കണം, അതിനിടയില്‍ മറ്റു സര്‍ക്കാര്‍ കാര്യങ്ങള്‍ ഒക്കെ സാധിക്കണം. അങ്ങിനെ ഇതിനിടയില്‍ എല്ലാം സാധിച്ചു പോരണം എന്നുള്ളപ്പോള്‍ കൈക്കൂലി കൊടുത്തും കാര്യം സാധിക്കാന്‍ ശ്രമിക്കുന്നതാണ്. പ്രവാസി ആണെങ്കില്‍ കാര്യങ്ങള്‍ വച്ച് താമസിപ്പിച്ച് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്‍മാരും ഉദ്യോഗസ്ഥകളും ഉണ്ട്. കേസൊക്കെ കൊടുത്ത് പോയാല്‍ പിന്നെ അതിന്റെ ഒക്കെ പിറകെ തൂങ്ങണ്ടേ എന്നൊരു തോന്നലും ഒക്കെ ഇതിന്റെ പിന്നില്‍ കാണണം.
താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് ബ്ലോഗുകളുടെ പേരു പറയുക. എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്ന് വിശദമാക്കുക. വളരെ അധികം നല്ല മലയാളം ബ്ലോഗുകള്‍ ഉണ്ടെങ്കിലും ഡോക്ടര്‍ സൂരജിന്റെ മെഡിസിന്‍ @ ബൂലോകം, കൃഷ്ണ തൃഷ്ണയുടെ ബ്ലോഗ്, അപ്പുവിന്‍റെ ആദ്യാക്ഷരി എന്നിവ അതിന്‍റെ രചയിതാക്കളുടെ ഹാര്‍ഡ് വര്‍ക്ക് കൊണ്ടും, അതിലെ വിഷയങ്ങളുടെ ആഴവും കൊണ്ടു വ്യത്യസ്തങ്ങള്‍ ആണ്. കൊച്ചുത്രേസ്യയുടെ ലോകം, വര@തല=തലവര (ടി.കെ. സുജിത്) എന്നിവ പലപ്പോഴും വളരെ അധികം ചിരിപ്പിക്കാറുണ്ട് എന്നതിനാല്‍ അതും വളരെ ഇഷ്ടമാണ്.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? പോകാന്‍ സാധ്യത ഇല്ല. കാരണം അതില്‍ കാണിക്കുന്ന കോപ്രായങ്ങള്‍ ഒരിക്കലും കാണിക്കാന്‍ കഴിയില്ല എന്ന് തോന്നുന്നു. അതെ സമയം അഭിനയിക്കാന്‍ ആരേലും വിളിച്ചാല്‍ ഇപ്പോഴും റെഡി ആണ്. :-)
ഒരു് സംഘം അന്യഗ്രഹ ജീവികള്‍ നക്ഷ്ത്ര സഞ്ചാരത്തിനിടയില്‍ നിങ്ങളുടേ വീട്ടുമുറ്റത്ത് പേടകം നിര്‍ത്തുന്നു. ഈ അവസരം നിങ്ങള്‍ എങ്ങനെ പ്രയോചനപ്പെടുത്തും? നിങ്ങള്‍ അവരോടു് എന്തു ചോദിക്കും? ഭൂമിയില്‍ മനുഷ്യ പുരോഗമനത്തിന്റെ എന്തെല്ലാം അവര്‍ക്ക് കാണിച്ചുകൊടുക്കും?
കൊള്ളാം. ഇങ്ങനുള്ള പാര്‍ട്ടികള്‍ വന്നിറങ്ങിയാല്‍ ഞാന്‍ വാതില്‍ അടച്ചു കുറ്റിയിട്ട് പോലീസിനെ വിളിക്കും. ജീവനില്‍ പേടി ഉണ്ടേ.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
AKG, മറ്റു ചിലരോട് സഹതാപവും......
ചരിത്രത്തില്‍ നിന്നും ഒരു വ്യക്തിയെ താങ്കളുടെ റോള്‍ മോഡലായി പറയുവാന്‍ ആവശ്യപ്പെട്ടാല്‍ ആരെ തെരഞ്ഞെടുക്കും? എന്തുകൊണ്ട്? അക്ബര്‍ ചക്രവര്‍ത്തി. അങ്ങോരല്ലേ ജഹാംഗീറിനു വേണ്ടി താജ്മഹാല് പണിയിപ്പിച്ചെ. എന്നാലും അവരടെ ഒരു ഭാഗ്യം. എത്ര കൊല്ലമാ രണ്ടും കൂടി ആ തങ്കക്കൊട്ടാരത്തില്‍ കഴിഞ്ഞേ. ചരിത്രോം സാമൂഹ്യ പാഠോം ഒക്കെ സ്കൂളില്‍ പഠിച്ചതാ. എന്നാലും എന്‍റെ ഒരു ഓര്‍മ്മശക്തി. സമ്മതിച്ചിരിക്കുന്നു ഞാന്‍ എന്നെ :-).
മലയാളം ബ്ലോഗ് ഒരു പ്രമുഖ മാധ്യമമായി വളരാന്‍ ഇന്നുള്ള ബ്ലോഗേഴ്സ് എന്താണ് ചെയ്യേണ്ടത്?
(ചോദ്യം സംഭാവന ചെയതതു: വല്ല്യമ്മായി)
ആദ്യം എല്ലാരും മലയാളം നന്നായി എഴുതാനും വായിക്കാനും പഠിക്കുക. പിന്നെ പരസ്പരം ബഹുമാനിക്കാനും!
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം?
സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം?
സ്ത്രീധനം തീര്‍ച്ചയായും നിരുല്‍സാഹപ്പെടുത്തേണ്ടതാണ്. സ്വന്തം കാര്യത്തില്‍ ഞാന്‍ സ്ത്രീധനം വാങ്ങിയിട്ടില്ല. സ്ത്രീധനം വാങ്ങിക്കില്ല എന്ന് ഉറപ്പിച്ചിരുന്നു.......... പക്ഷെ അച്ചനാരാ മോന്. അതിനിടെ ഫാതെര്‍സ് തമ്മില്‍ രഹസ്യ ഇടപാടുകള്‍ നടത്തി എന്ന് ഭാര്യ ഓര്‍മ്മപ്പെടുത്താറുണ്ട്. രണ്ട് അച്ചന്മാരും കമാന്ന് ഒരക്ഷരം ഇതുവരെ പറഞ്ഞില്ലെങ്കിലും :-) . അതിന്‍റെ പങ്കു ഞാന്‍ പറ്റിയിട്ടും ഇല്ല.
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക)
പോട്ടം പിടിക്കുന്ന അണ്ണന്മാരെ ഇഷ്ടമാണ്. വല്ല അണ്ണന്മാരും പിടിച്ച പോട്ടത്തില്‍ ഫോട്ടോഷോപ്പ് കൊണ്ടു കളിക്കുന്ന അണ്ണന്മാരെ കാണുമ്പോള്‍ അവന്റെ കമ്പ്യൂട്ടര്‍ എടുത്ത് എറിയാന്‍ തോന്നാറുണ്ട്.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്)
വരം ഒന്നും ചോദിക്കില്ല. വരത്തെക്കാള്‍ 'വര' ആണ് വേണ്ടത്.
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു?
ദീര്‍ഘനിശ്വാസം വിടുന്നു.
ചാറ്റില്‍ വെച്ച് ഒരു ബ്ലോഗര്‍ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിന്റെ ലിങ്ക് തരുന്നു. ആ ബ്ലോഗ് നിങ്ങള്‍ക്ക് വായിയ്ക്കാന്‍ ഒട്ടും താല്പര്യമില്ല. ലിങ്കു കിട്ടിയിട്ടും നിങ്ങള്‍ ആ ബ്ലോഗ് സന്ദര്‍ശിയ്ക്കാന്‍ കൂട്ടാക്കാതെ നിങ്ങള്‍ നിങ്ങളുടെ പണി തുടരുന്നു. ഇത്തിരി നേരം കഴിഞ്ഞ് ലിങ്ക് തന്ന ബ്ലോഗര്‍ വന്ന് “പോസ്റ്റ് വായിച്ചോ? എങ്ങിനൊണ്ട്? “ എന്നു ചോദിയ്ക്കുന്നു. താങ്കളുടെ മറുപടി എന്തായിരിയ്ക്കും? സമയം കിട്ടിയില്ല. രാത്രിയില്‍ വായിക്കാം എന്ന് പറയും. അടുത്ത ദിവസം ചോദിക്കുമ്പോഴും അത് തന്നെ പറയും. പിന്നെ ചോദ്യം ആവര്‍ത്തിക്കാറില്ല. ഇത് വരെ അങ്ങിനെ രണ്ടോ മൂന്നോ അനുഭവമേ ഉണ്ടായിട്ടുള്ളൂ.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?
സത്യം പറഞ്ഞാല്‍ ഡല്‍ഹിയില്‍ വച്ച് 1993 ല്‍ പോക്കറ്റടിച്ചു മുന്നൂറു രൂപ നഷ്ടമായിട്ടുണ്ട്. അല്ലാതെ ഇന്ന് വരെ ഒന്നും നഷ്ടമായിട്ടില്ല. :-)
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? വര്‍ഗീയത കളിക്കുന്ന രാഷ്ട്രീയക്കാരെ ഇഷ്ടമല്ല. മറ്റു പലരോടും വിരോധം ഇല്ല.
നാട്ടില്‍ ആണെങ്കില്‍ എനിക്ക് ഇവിടെ വോട്ടില്ല എന്ന് പറയും.
പൊതുവെ മലയാളം ബ്ലോഗുകളിൽ 80% കണ്ടുവരുന്നതു് ഈ മൂന്നു തരത്തിൽ പെട്ട വിഷയങ്ങളാണു്. Nostalgia, കവിത, രാഷ്ട്രീയം. കഴിഞ്ഞ നാലു വർഷമായി ഈ ശതമാനത്തിൽ വിത്യാസങ്ങൾ ഒന്നും വന്നിട്ടില്ല. ഈ സുന്ദരവും അതുല്യവുമായ മഹ പ്രതിഭാസം എന്തുകൊണ്ടാണു് മലയാളി കൈയടക്കി വെച്ചിരിക്കുന്നതു്. നമ്മൾ അത്രക്കും കേമന്മാരാണോ? പലരും സാഹിത്യകാരന്മാര്‍ ആയിട്ടല്ല ബ്ലോഗ് എഴുതാന്‍ വരുന്നത്. മനസ്സില്‍ തോന്നുന്നത് എഴുതാന്‍ ഒരു മാധ്യമം എന്ന രീതിയില്‍ ആണ് ആദ്യമായി ബ്ലോഗില്‍ എത്തുന്നവരില്‍ മിക്കവാറും എല്ലാവരും തന്നെ ബ്ലോഗിനെ കാണുന്നത്. ‍ അതില്‍ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് കൂടുതലും വിഷയം ആകുന്നതു എന്ന് കൊണ്ടു നൊസ്റ്റാള്‍ജിയ ഒഴിവാക്കാന്‍ സാധിക്കില്ല. രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമാണ്, അതിനാല്‍ അതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ബ്ലോഗില്‍ കാണുന്ന പല കവിതകളും പെട്ടന്ന് തട്ടിക്കൂട്ടുന്നവ ആണ്. അമേരിക്കന്‍ പ്രസിഡന്ടിന്റ്റെ പട്ടിയുടെ നിറവും മണവും ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ബ്രിട്ടനില്‍ രാജകുമാരന്മാരുടെ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മലയാളം ബ്ലോഗില്‍ 80 % ഈ പറഞ്ഞതൊക്കെ ആണെങ്കില്‍ നമ്മള്‍ കേമന്മാര്‍ തന്നെ ആണെന്നാണ്‌ എന്‍റെ വിശ്വാസം. ( ആ കണക്കു അത്രയ്ക്കങ്ങട് വിശ്വസിക്കാമോ?)
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക.
ഒരു മൂന്നു നില കെട്ടിടം, അതിനു പിറകില്‍ ഒരു അഞ്ചു നിലക്കെട്ടിടം. കുറെ മരങ്ങള്‍. ഒരു പുല്‍ത്തകിടി. ഇന്ന് ഈസ്റ്റര്‍ തിങ്കളാഴ്ച. ഇവിടെ അവധി. അതിനാല്‍ ടാറിട്ട ചെറിയ റോഡില്‍ കൂടി ഇടയ്ക്കിടെ അണ്ണന്മാരും അണ്ണികളും കാറും ഓടിച്ചു പോകുന്നു. ഒരു പക്ഷി അങ്ങനെ 'റാകി' പറക്കുന്നു. അവധി ആണെന്നറിയാതെ ഓഫീസില്‍ എത്തിയപ്പോള്‍ ഗോമ്പറ്റീഷന്‍ അപേക്ഷ പൂരിപ്പിക്കാം എന്ന് വിചാരിച്ചു. :-)
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? അവസാനം ഇട്ട പോസ്റ്റ് അതിനു മുന്‍പിട്ട ഒരു പോസ്റ്റിന്റെ ലിങ്ക് ആണല്ലോ.....ഡിങ്ക ഡിങ്ക. ഇനിയും എഴുതണം എന്നുണ്ട്.
എന്നാല്‍ പറഞ്ഞേക്കാം. കുറച്ചു പോട്ടങ്ങള്‍ ആണ് അതിനു മുന്‍പ് ഇട്ടത്.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?
നുണരമയുടെ മോതിരത്തിന്റെ ചെമ്പ് തെളിയവേ : http://pmn1974.blogspot.com/2009/04/blog-post.html
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
കവിതകള്‍ വായിക്കാന്‍ ഇഷ്ടമാണ്. പക്ഷെ പലതും വായിച്ചാലും വായിച്ചാലും മനസ്സിലാകില്ല. ചില കവികളോടു കമന്റിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. ചില അത്യന്താധുനിക കവികള്‍ എഴുതുന്ന പോസ്റ്റുകള്‍ ആദ്യ പത്തു സെക്കന്റില്‍ തന്നെ ജനല്‍ അടയ്ക്കും (വിന്‍ഡോ ക്ലോസ് ചെയ്യും)! ഇവര്‍ക്കൊക്കെ സഗീര്‍ എഴുതുന്നത് പോലെ മനുഷ്യന് മനസ്സിലാകുന്ന രീതിയില്‍ എന്തെങ്കിലും എഴുതിക്കൂടെ എന്ന് തോന്നിയിട്ടുണ്ട്.
കവിതകൾ വൃതത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം.

കവിതകള്‍ വൃത്തത്തില്‍ എഴുതിയാല്‍ നീളത്തില്‍ വായിക്കാന്‍ പറ്റുമോ? എങ്കില്‍ കുഴപ്പമില്ല.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും.

അതിനപ്പുറത്തുള്ള ബാറില്‍ കയറി രണ്ട് ബ്ലോഗ് മീറ്റുകളിലും പങ്കെടുക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതി പോസ്റ്റ് ചെയ്യും.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും?
(കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്)
സുഖങ്ങളൊക്കെ തന്നെ കൈപ്പള്ളീ എന്ന് ചോദിക്കും.
താമരകുളം ഷിബു എന്താണു നിങ്ങൾക്ക് സംഭാവന ചെയ്തതു്.

ഇത് വരെ ഒന്നും സംഭാവന ചെയ്തിട്ടില്ല. അവനോടൊക്കെ സംഭാവന ചോദിക്കാന്‍ എന്‍റെ പട്ടി പോകും.
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും?
ബ്ലോഗില്‍ അതിനെക്കുറിച്ച്‌ ഒരു പോസ്റ്റിട്ട് എല്ലാരേം വിളിക്കുമെങ്കിലും, രചന, സംവിധാനം, സംഘട്ടനം, സംഗീതം എല്ലാം ഞാന്‍ തന്നെ കൈകാര്യം ചെയ്യും. നിര്‍മ്മാണം കൈപ്പള്ളിയെ & stills അപ്പുവിനേം ഏല്പിക്കും.
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?)
ബ്ലോഗിലെ സൌഹൃദങ്ങള്‍ പലപ്പോഴും ഹൃദ്യമായി തോന്നാറുണ്ടെങ്കിലും, ചിലപ്പോള്‍ അരോചകം ആയി തോന്നാറുണ്ട്. സൌഹൃദങ്ങളിലൂടെ പല നല്ല കാര്യങ്ങളും സംഭവിക്കുന്നു എന്ന് കാണുമ്പോള്‍ സന്തോഷവും തോന്നാറുണ്ട്.
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും?
(ചോദ്യം സംഭാവന ചെയതതു: അപ്പു)

ബന്ധുക്കളെ കൊണ്ട് സഹിക്കവയ്യാതെ; ദുരഭിമാനം കൊണ്ട്.
ഈ ലോൿ സഭ തിറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്?

ആലത്തൂരിലെ പി കെ ബിജുവിനെ കുറിച്ച് വായിച്ചപ്പോള്‍ ബഹുമാനം തോന്നി. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് അറിയില്ല.
ശ്രീ കേ. കരുണാകരനും, ശ്രീ വി. എസ്. അച്ചുതാനന്തനും, ശ്രീ Batmanനും ഒരു liftൽ പെടുന്നു. അവിടേ എന്തു സംഭവിക്കും.
Batman കരുണാകരനോട് മുരളിയുടെ വിശേഷങ്ങള്‍ ചോദിക്കും. അച്യുതാനന്ദനോട് മൂന്നാറില്‍ പോയാല്‍ ഇപ്പോഴും തണുപ്പാണോ എന്നും.
എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങൾ online media പൂർണ്ണമായും സ്വീകരിക്കാത്തതു്?

പൂര്‍ണമായി സ്വീകരിച്ചാല്‍ കരിവാരം വന്നാലോ എന്ന് പേടിച്ച്. :-)
കേരളത്തിൽ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികൾ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം?

ഇന്റര്‍നെറ്റ് ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാവും. എങ്കിലും വിദ്യാഭ്യാസം എന്നുള്ളത് വായിച്ചു മാത്രം അറിയാനുള്ള കാര്യം അല്ല. മനുഷ്യരോട് ഇടപഴകിയും, നമുക്ക് ചുറ്റും ഉള്ളതിനെ ഒക്കെ മനസ്സിലാക്കിയും ഒക്കെ സാധിക്കേണ്ടതാണ്. അതിനാല്‍ ഇന്റ്റര്‍നെറ്റിന് മാത്രം പ്രാമുഖ്യം കൊടുത്ത് കൊണ്ടാകരുത് വിദ്യാഭ്യാസ പദ്ധതികള്‍ വികസിപ്പിക്കുന്നത്
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ.
എഴുത്തുകാര്‍ സ്വാധീനിക്കാനും മാത്രം വലിയ എഴുത്തുകാരനല്ല ഞാന്‍. അതിനാല്‍ ആരും സ്വാധീനിച്ചിട്ടില്ല എന്ന് തന്നെ പറയാം. പലരുടെയും കൃതികള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വായനശാലയില്‍ നിന്നും വായിച്ചിട്ടുണ്ട്. എം ടി യുടെ രണ്ടാമൂഴം ഒറ്റ രാത്രി മുഴുവന്‍ ഇരുന്നു വായിച്ചത് ഓര്‍ക്കുന്നു.
നിങ്ങൾ Dinnerനു് ഈ ഗണങ്ങളിൽ പെട്ട ഇപ്പോൾ ജീവിച്ചിരിക്കുന്നവരോ ജീവിച്ചിരിന്നുട്ടുള്ളവരോ ആയ നാലു് (4) പേരെ ക്ഷണിക്കണം അവർ ആരൊക്കെയാണു? എന്തുകൊണ്ട്?
  1. ഒരു സാഹിത്യകാരൻ
  2. ഒരു കലാകാരൻ
  3. ഒരു ബ്ലോഗർ
  4. ഒരു രാഷ്ട്രീയ തൊഴിലാളി
  5. ഒരു സിനിമ തൊഴിലാളി
  6. ഒരു സാമൂഹിക പ്രവർത്തകൻ
  7. ഒരു വിപ്ലവകാരി

(ഭക്ഷണ പ്രിയാരാവർക്കുള്ള ചോദ്യമാണു് ഇതിന്റെ രണ്ടാം ഭാഗം)
അവർക്കു കഴിക്കാനുള്ള 3 course Menu തയ്യാറക്കുക.

ഒരു വിപ്ലവകാരി: ചന്ദ്രശേഖര്‍ പ്രസാദ് എന്ന സുഹൃത്തിനെ. 1997 ല്‍ ബീഹാറിലെ സിവാനില്‍ മൊഹമദ് ശഹാബുദീന്റെ അനുയായികളുടെ വെടിയേറ്റു മരിച്ച ചന്ദ്രു ഒരു വിപ്ലവകാരിയും അതുപോലെ സുഹൃത്തുക്കള്‍ക്കെല്ലാം വളരെ നല്ല സുഹൃത്തും ആയിരുന്നു. ഒരു നിമ്പു പാനിയും (നാരങ്ങ വെള്ളം), ആലു പൊറോട്ടയും പിന്നെ കൂട്ടത്തില്‍ ഒരു പാനും നല്‍കും. വര്‍ഗീയതയ്ക്കെതിരെ രണ്ട് ഉശിരന്‍ പ്രസംഗങ്ങള്‍ കേരളത്തില്‍ വന്നു നല്‍കാന്‍ പറയും. ഒരിക്കലും ആത്മബന്ധമുള്ള അടുത്ത സുഹൃത്ത്‌ ആയിരുന്നില്ലെന്കിലും ആ ചിരിയും നിശ്ചയ ദാര്‍ഢ്യവും ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.
ഒരു സിനിമ തൊഴിലാളി: ലാലേട്ടന്‍. എന്ത് കൊണ്ട് ഈ അളിഞ്ഞ പടങ്ങളില്‍ അഭിനയിക്കുന്നു എന്ന് ചോദിക്കും. പൊറോട്ട, ബീഫ് ഫ്രൈ, പിന്നെ ഒരു ബിയറും വാങ്ങും. ഒരു സാമൂഹിക പ്രവര്‍ത്തക/ ന്‍ : മേധാ പട്കര്‍: നര്‍മദ ബചാവോ ആന്ദോളനെ കുറിച്ച് സംസാരിക്കും. വല്ല പച്ചക്കറി കൂട്ടിയുള്ള കറികളും ചോറും നല്‍കും. ഒരു ബ്ലോഗര്‍: നിരക്ഷരന്‍: എങ്ങിനാ അണ്ണാ ഇത്രേം സ്ഥലങ്ങളില്‍ പോയിട്ട് ഇത് പോലെ നീട്ടി വലിച്ച് എഴുതുന്നത്‌ എന്ന് ചോദിക്കും. നല്ല ചിക്കന്‍ ബിര്യാനീം ബിയറും ഐസ് സ്ക്രീമും കൊടുത്ത് ഒതുക്കും. :-)
നിങ്ങൾക്കേറ്റവും വെറുപ്പ് തോന്നിയിട്ടുള്ള ഒരു പ്രശസ്തവ്യക്തിയാരു?
(ചോദിയം സംഭാവന ചെയ്തതു ഭൂമിപുത്രി)
വലതുപക്ഷ രാഷ്ട്രീയക്കാര്‍ ആണ് എനിക്ക് ഏറ്റവും വെറുപ്പ്‌ തോന്നിച്ചിട്ടുള്ള പ്രശസ്ത വ്യക്തികള്‍. അതില്‍ തന്നെ അവരുടെ ചില മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടും.
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ചോദ്യം(ങ്ങൾ) നിർദ്ദേശിക്കു.

നിങ്ങള്‍ മലയാളം ബ്ലോഗ് തുടങ്ങാനുള്ള സാഹചര്യം?

44 comments:

  1. # 68 ആരംഭിച്ചു

    ReplyDelete
  2. ഭൂമിപുത്രി. കൈപ്പള്ളിയ്ക്കു സ്പെഷല്‍ താങ്ക്സ് ;)

    ReplyDelete
  3. ശ്രീവല്ലഭന്‍

    http://www.blogger.com/profile/06258135948113205240

    ReplyDelete
  4. മാരാര്‍ക്ക് ഒരോട്ടിരിക്കട്ടെ...

    ReplyDelete
  5. അറിയാമെങ്കിലും ഇതിന്റെ ഉത്തരം ഞാന്‍ ഇടുന്നില്ല..

    ഓണ്‍ലൈന്‍ മലയാളവുമായുള്ള ബന്ധം നിര്‍ത്തുന്നു എന്ന് പറഞ്ഞത് കൈപ്പള്ളിയുടെ വ്യക്തിപരമായ കാര്യം. പക്ഷേ അത് വേണമോ എന്ന് ഒന്നു കൂടി ചിന്തിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ഇത്ര മാത്രം പറയുന്നു.. ഒരു പിന്മാറ്റം എളുപ്പമല്ല.. കൈപ്പള്ളീക്ക്.. ഓര്‍മ്മകള്‍ പിന്തുടരില്ലേ.. :)

    ReplyDelete
  6. കൈപ്പ്സ്..................

    ഇത്തരം കടുത്ത തീരുമാനങ്ങളൊന്നും എടുക്കാന്‍ സമയമായില്ലാട്ടൊ. ഇന്നലെ സംസാരിച്ചപ്പോള്‍ ഉണ്ടായ തീരുമാനങ്ങളില്‍ നിന്ന് പിന്‍ വാങ്ങിയപോലെ ഇതിലും ഒരു റിതിങ്കിങ് ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു. എലിയെപ്പേടിച്ച് ആരെങ്കിലും ഇല്ലം ചുടാറുണ്ടോ!!

    ReplyDelete
  7. എന്റെ പ്രിയപ്പെട്ട പ്രിയപ്പെട്ട നിഷാദ്,

    നീ എവിടെയും പോവുന്നില്ല!
    ബൈബിൾ നെറ്റിനും മല്ലു അങ്കിളിനും ഗോംബിറ്റീഷൻ ബ്ലോഗിനും ഒന്നും വ്യത്യസ്തമായി സംഭവിക്കുന്നില്ല.

    You have invested so much that you can't just escape your mission!
    You can't escape your journey and pursuit!

    Become of you! And Become of what you ought to be!

    With all the exceptional respect, love and belonging of all these days,
    your brother.

    ReplyDelete
  8. കൈപ്പള്ളി നിങ്ങള്‍ ഒരു ധീരനാണ് എന്ന് തന്നെയാണ് എന്‍റെ ഉറച്ച വിശ്വാസം. മലയാളികള്‍ക്ക് നിങ്ങള്‍ ചെയ്ത സേവനങ്ങള്‍ മലയാളം ഉള്ളിടത്തോളം കാലം ആരും മറക്കില്ല. പക്ഷെ.. നിങ്ങള്‍ ബ്ലോഗ് ലോകത്ത് നിന്നും പിന്മാറുന്നത് ഒട്ടും ശരിയല്ല. നിങ്ങളുടെ സാന്നിധ്യം ഇവിടെ ആവശ്യമുണ്ട് . തീര്‍ച്ചയായും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉരുകി ഒലിച്ചു പോകുന്നതാണോ നിങ്ങള്‍ക്ക് മലയാളത്തോടുള്ള സ്നേഹം?

    ReplyDelete
  9. കൈപ്പള്ളി നിങ്ങള്‍ ഒരു ധീരനാണ് എന്ന് തന്നെയാണ് എന്‍റെ ഉറച്ച വിശ്വാസം. മലയാളികള്‍ക്ക് നിങ്ങള്‍ ചെയ്ത സേവനങ്ങള്‍ മലയാളം ഉള്ളിടത്തോളം കാലം ആരും മറക്കില്ല. പക്ഷെ.. നിങ്ങള്‍ ബ്ലോഗ് ലോകത്ത് നിന്നും പിന്മാറുന്നത് ഒട്ടും ശരിയല്ല. നിങ്ങളുടെ സാന്നിധ്യം ഇവിടെ ആവശ്യമുണ്ട് . തീര്‍ച്ചയായും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉരുകി ഒലിച്ചു പോകുന്നതാണോ നിങ്ങള്‍ക്ക് മലയാളത്തോടുള്ള സ്നേഹം?

    ReplyDelete
  10. കൈപ്പള്ളി ഇത് ശരിയായില്ല , പക്വതയില്ലാത്ത ഏതോ ഒരുവന്റെ ഭീഷണി കേട്ട് എഴുത്ത് നിറുത്തി പോവരുത് . കൈപ്പള്ളി ആരാന്നും , ബൂലോകത്തിനു നിങ്ങള്‍ എന്ത് നല്‍കിയിട്ടുണ്ടെന്നും അറിയുന്ന നൂറു കണക്കിന് ആളുകള്‍ ഇവിടെയുണ്ട്. ബൂലോകം മലയാളി സമൂഹത്തിനെ ഒരു reflection പോലെ ചീഞ്ഞു നാറുമ്പോള്‍ കൈപള്ളിയെപ്പോലെയുള്ളവരുടെ നിലപാടുകള്‍ നിര്‍ണ്ണായകമാണ്‌ , പോകരുത് പ്ലീസ് ..

    ReplyDelete
  11. off:-
    എന്റെ തെറ്റായ ഉത്തരം.
    സമദുവക്കീല്‍
    http://www.blogger.com/profile/18092404516983502734

    On Topic
    :-
    വിഷമിക്കാറതെ കൈപ്പള്ളീ,
    ആശ്വസിപ്പിക്കാനും ഉപദേശിക്കാനും ഞാന്‍ ആരുമല്ല.
    എന്നാലും ബ്ലോഗിംഗിലെ സമ്മര്‍ദ്ദം കുടുംബജീവിതത്തെ ബാധിക്കുന്നവിധം മാരകമായപ്പോള്‍ എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട്.
    പക്ഷെ അന്നു അങ്ങനെ ചെയ്യരുതെന്നു ഉപദേശിച്ച കൂട്ടത്തില്‍ കൈപ്പള്ളിയും ഉണ്ടായിരുന്നു.
    ഞാന്‍ അന്നു ബ്ലോഗു എഴുത്തില്‍ നിന്നു പൂര്‍ണ്ണമായി മാറി വരയിലേക്കു തിരിഞ്ഞാണു മനസ്സിനെ കട്ടിയാക്കിയത്.
    കൈപ്പള്ളിക്കും കുറച്ചു കാലത്തേക്കു മറ്റു വിനോദമാര്‍ഗ്ഗങ്ങളില്‍ ഇടപെട്ടു ഈ സമ്മര്‍ദ്ദം കുറക്കാം.
    ആശംസകളോടെ!

    ReplyDelete
  12. പ്രിയ കൂട്ടുകാരെ, “കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്..“ എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച ഈ ഗോമ്പറ്റീഷന്‍ ബ്ലോഗിന്റെ, ഒരു പക്ഷേ ഏറ്റവും അവസാനത്തേതാകാവുന്ന പോസ്റ്റുകള്‍ അവസാനിക്കുമ്പോള്‍ ഒരു അവലോകനത്തിനു തയ്യാറായല്ല ഞാനിവിടെ ഈ കമന്റ് രേഖപ്പെടുത്തുന്നത്. ഒരുപാടൊരുപാടാളുകള്‍ തിങ്ങിക്കൂടുന്ന ഒരു ഉത്സവസ്ഥലം പോലെ തിരക്കുള്ളതും, സന്തോഷം നിറഞ്ഞിരുന്നതുമായ ഈ വേദി ഇന്ന് കാര്‍മേഘം മൂടപ്പെട്ട അന്തരീക്ഷത്തില്‍ നില്‍ക്കുന്നതുകാണുമ്പോള്‍ അല്പം വിഷമം തോന്നുന്നു എന്നുപറയുന്നതാവും സത്യം. മാത്രവുമല്ല, ഈ ബ്ലോഗ് മുഖാന്തിരമായ ഒരു ചര്‍ച്ചയ്ക്കൊടുവില്‍ അതിന്റെ നടത്തിപ്പുകാരന്‍ തന്റെ ഓണ്‍‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുവാന്‍ തീരുമാനവും എടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

    എഴുത്തുകാര്‍ നല്‍കുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ അത് ആരെഴുതി എന്ന് കണ്ടുപിടിക്കുന്ന ജോലി ഒരേ സമയം രസകരവും, കൌതുകമുണര്‍ത്തുന്നതുമായിരുന്നു എന്നുപറയാതെ വയ്യാ. ഇരുപത്തഞ്ചോളം മത്സരങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ്‍ ഞാന്‍ ഈ വേദിയില്‍ എത്തുന്നത്. അന്നിവിടെ കാണപ്പെട്ട ജനക്കൂട്ടം അതേ ആവേശത്തോടെ ഇവിടെ ഇന്നില്ല എങ്കിലും, മത്സരത്തിന്‍ ഉത്തരമെഴുതുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന എല്ലാവരും ഇവിടെത്തന്നെയുണ്ട്. കൂടുതല്‍ സൌഹൃദങ്ങള്‍, കൂടുതല്‍ ബ്ലോഗുകളുമായുള്ള പരിചയം - ഇതാണ്‍ ഈ ഗോമ്പറ്റീഷന്‍ എനിക്ക് നല്‍കിയ സമ്മാനം. ഇതിലേക്ക് ഒരു അഡിക്ഷന്‍ ഇടയ്ക്ക് വന്നുപോയിരുന്നു. ബ്ലോഗ് വായന കുറഞ്ഞൂ, ബ്ലോഗെഴുത്തുകുറഞ്ഞു... !! എങ്കിലും ഇതില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് നല്ലൊരു അനുഭവമായിരുന്നു.

    മലയാളം ബ്ലോഗ് രംഗത്ത് ഇങ്ങനെയൊരു നൂതന ആശയവുമായി കടന്നുവന്ന കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍. അത് ഭംഗിയായി, നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടു ഇത്രയും നാള്‍ നടത്തിക്കൊണ്ടുപോയതിനും നന്ദി കൈപ്പള്ളീ. എങ്കിലും ഈ ബ്ലോഗില്ക്ക് താങ്കള്‍ ഉദ്ദേശിച്ചിരുന്ന രീതിയിലൊരു കവിതാ ഗോമ്പറ്റീഷനുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളുടെ പരിണിതി ഈ രീതിയിലായി കാണുന്നതില്‍ പ്രയാസം തോന്നുന്നു. വ്യക്തിവൈരാഗ്യങ്ങളെ ബ്ലോഗിനു പുറത്തേക്ക് വലിച്ചിഴക്കുന്നവരെ എന്തുപറയാന്‍! അതോ ഈ അവസരം മുതലെടുത്ത ഇതിലൊന്നും പെടാത്തമറ്റാരെങ്കിലുമോ? എന്തുതന്നെയായാലും, പ്രതിഷേധാര്‍ഹം തന്നെ. ഓണ്‍ലൈന്‍ രംഗത്ത് ഇനി തുടരണോ വേണ്ടയോ എന്നത് കൈപ്പള്ളിയുടെ ഇഷ്ടം. എങ്കിലും താങ്കള്‍ ഇതുവരെ ചെയ്ത ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ - പദമുദ്ര, വിക്കി, യൂണീക്കോഡ് ബൈബിള്‍ പ്രോജക്റ്റ് - എല്ലാത്തിനും അഭിനന്ദനങ്ങള്‍, നന്ദി.

    qw_er_ty

    ReplyDelete
  13. ഒന്നു ചുമ്മായിരി കൈപ്പള്ളീ. വിരമിക്കാനിങ്ങ് പോര്.

    ReplyDelete
  14. http://www.blogger.com/profile/17224161309021442370

    G.manu

    ReplyDelete
  15. എന്റെ ഉത്തരം: ശ്രീവല്ലഭൻhttp://www.blogger.com/profile/06258135948113205240

    ReplyDelete
  16. ente utharam - ശ്രീവല്ലഭൻ
    http://www.blogger.com/profile/06258135948113205240

    ReplyDelete
  17. Moderation അവസാനിക്കുന്നു

    ReplyDelete
  18. ente utharam - ശ്രീവല്ലഭൻ
    http://www.blogger.com/profile/06258135948113205240

    ReplyDelete
  19. അയ്യോ 12-ആം കമന്റിലെ സിഗ്നേച്ചര്‍ വാചകം എഴുതാതെയാണോ ഞാനത് പബ്ലിഷ് ചെയ്തത് !!

    ഈ ഒരു ഫോണ്‍ കോളിന്റെ പേരില്‍ ബ്ലോഗില്‍ നിന്നുതന്നെ പിന്മാറുന്നു എന്നുപറയുന്ന കൈപ്പള്ളിയെ എനിക്കറിയില്ല; അങ്ങനെയൊരു വ്യക്തിത്വം ഞാന്‍ ഇതുവരെ താങ്കളില്‍ കണ്ടിട്ടുമില്ല. താങ്കള്‍ എങ്ങും പോകുന്നില്ല കൈപ്പള്ളീ, പോകേണ്ടതുമില്ല്ല. :-)
    കൂടുതല്‍ പോകല്ലേന്നുപറയുന്നത് താങ്കള്‍ക്ക് കൂ‍ടുതല്‍ ഇഷ്ടക്കേടാവും എന്നതിനാല്‍ നിര്‍ത്തട്ടെ.

    qw_er_ty

    ReplyDelete
  20. എന്റെ ഉത്തരം: ശ്രീവല്ലഭൻ
    http://www.blogger.com/profile/06258135948113205240

    ReplyDelete
  21. കൈപ്പള്ളി,
    ഇവരെല്ലാവരും പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ!
    കേവലം ഒരു ഫോൺകോളിന്റെ പേരിൽ, ബ്ലോഗും ഓൺലൈനുകമ്മ്യൂണിറ്റിയും വിട്ടുപോകാൻ തീരുമാനിച്ചത് തികച്ചും നിർഭാഗ്യമെന്നേ പറയാൻ കഴിയൂ, ഈ തീരുമാനം പുനഃപരിശോധിക്കൂ എന്നാണു എനിക്കും പറയാനുള്ളത്, താങ്കൾക്കും കുടുംബത്തിനും മനോ വിഷമമുണ്ടാക്കിയെങ്കിൽ അല്പനാളുകൾ ഇതിൽനിന്നെല്ലാം നിന്ന് മാറിനിൽക്കൂ എല്ലാം ശരിയാവുമെന്ന് തോന്നുമ്പോൾ തിരിച്ചുവരാമല്ലോ :)
    ഇതൊന്നും ഒരിക്കലും ഡിലീറ്റ് ചെയ്യരുതെന്നാണു എല്ലാ സുഹൃത്തുക്കളേയും പോലെ എന്റേയും ആഗ്രഹം.

    ReplyDelete
  22. കൈപ്പള്ളി,
    ഞാനീ ബൂലോകത്ത് വന്നിട്ട് അധികനാളൊന്നും ആയിട്ടില്ല.. വന്നിട്ടും ഞാനിവിടെയൊട്ട് ഇവിടെ മല മറിച്ചിട്ടുമില്ല.. വേണ്ടെന്ന് വച്ചിട്ടല്ല, അതിനുള്ള ഗുമ്മില്ലാഞ്ഞിട്ടുതന്നെയാണ്. പക്ഷെ എന്നെക്കാളുമൊക്കെ എത്രയോ മുന്നും ഏറെ വസ്തുനിഷ്ടമായ രീതിയിലും ബ്ലോഗിനെ സമീപിച്ച ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളെ കണ്ടിരുന്ന എനിയ്ക്ക് ഇന്നു നിങ്ങളെടുത്ത സമീപനത്തെ വലരെ ചൈല്‍ഡിഷ് ആയേ കാണാവുന്നുള്ളൂ എന്നും ആ നടപടിയോട് ഒട്ടും യോജിപ്പില്ലെന്നും അറിയിച്ചുകൊള്ളുന്നു.

    ബ്ലോഗില്‍ വളരെ സാധാരണമായി കണ്ടുവരുന്ന തരം ഒരു ചര്‍ച്ച പിന്നെ വഴിതെറ്റി അത് ബ്ലോഗറുടെ വീട്ടിലേയ്ക്ക് ഭീഷണിമുഴക്കിയുള്ള ഫോണ്‍ വിളിയിലേയ്ക്കും പോലീസ് നടപടിയിലേയ്ക്കും തുടര്‍ന്നുള്ള കൈപ്പള്ളിയുടെ ബ്ലോഗിംഗ് നിറുത്താനുള്ള തീരുമാനത്തിലേയ്ക്കും എത്തിയ സാഹചര്യങ്ങളെ ഞാന്‍ ശക്തമായി അപലപിയ്ക്കുന്നു..

    ആ ഫോണ്‍ കോള്‍ കൈപ്പള്ളിയിലും വീട്ടുകാരിലും ഇത്രമാത്രം ആഘാതം സൃഷ്ടിച്ചിരിയ്ക്കാമെന്ന് ഇതിനുമുന്നത്തെ പോസ്റ്റില്‍ കൈപ്പള്ളിയിട്ട കമന്റ് വായിച്ചപ്പോള്‍ തോന്നിയിരുന്നില്ല. ബ്ലോഗ് പൂട്ടണോ വേണ്ടയോ എന്നതൊക്കെ ഒരു വ്യക്തിയുടെ സ്വന്തം ഇഷ്ടങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു എങ്കിലും അത് ഇത്തരമൊരു പ്രശ്നത്തിന്റെ പ്രതി ഭവിച്ചതാണെന്നറിയുന്നത് തികച്ചും അലോസരമുണ്ടാക്കുന്നുണ്ട്..

    ഇത് വളരെ കുട്ടിത്തം നിറഞ്ഞ തീരുമാനമാണ്, നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചത് ഇങ്ങനെ ഒരു പ്രതികരണമായിരുന്നില്ല. ഇത് മറ്റുള്ളവര്‍ക്കൊരു മാതൃകയുമാകുന്നില്ല. നിങ്ങള്‍ ഇവിടൊയൊക്കെ ഉണ്ടാവണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ബാക്കിയൊക്കെ കൈപ്പള്ളിയുടെ ഇഷ്ടം (ഇള്ളക്കിടാവൊന്നുമല്ലല്ലോ!).

    ReplyDelete
  23. ഇതു കൈപള്ളിയുടെ ബ്ലോഗില്‍ നിന്നുള്ള ഒരു വെക്കേഷന്‍ ആയിരിക്കണം. ഫുള്‍ ടെന്‍ഷന്‍ ആയിക്കാണും. :) എല്ലാം വ്യക്തിയുടെ തീരുമാനങ്ങളല്ലേ... “അയ്യൊ അച്ചാ പോവല്ലേ“ സ്റ്റൈലേല്‍ ഇവിടെ തുടരാന്‍ പറയുന്നതില്‍ എന്താണുള്ളത്? കൈപള്ളിക്ക് ബോറഡിച്ചിട്ടുണ്ടാവും ഈ ബ്ലോഗ്ഗിങ്ങ് ചെയ്ത് ചെയ്ത്. ഇനി ഒന്നു സമാധാനമായിട്ടു തിരിച്ചു വന്നാല്‍ മതി.

    ഗോംബറ്റീഷനെ പറ്റി - ഇനിയും പ്രസിദ്ധീകരിക്കാത്ത ഉത്തരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് മുഴുവന്‍ തീരുന്നതുവരെ ഈ സൈറ്റിന്റെ അഡ്മിന്‍ ആവാന്‍ ഞാന്‍ തയ്യാറാണ്. കൈപള്ളി പറാഞ്ഞതു പോലെ തന്നെക്കാള്‍ കൂടുതല്‍ ഈ ഗോംബറ്റീഷനു വേണ്ടി മെനക്കെട്ടത് ഇതിനു ഉത്തരങ്ങള്‍ കണ്ടുപിടിച്ചവരായിരിക്കും.

    -സുല്‍

    ReplyDelete
  24. കൈപ്പള്ളി,
    ഞാനീ ബൂലോകത്ത് വന്നിട്ട് അധികനാളൊന്നും ആയിട്ടില്ല.. വന്നിട്ടും ഞാനിവിടെയൊട്ട് ഇവിടെ മല മറിച്ചിട്ടുമില്ല.. വേണ്ടെന്ന് വച്ചിട്ടല്ല, അതിനുള്ള ഗുമ്മില്ലാഞ്ഞിട്ടുതന്നെയാണ്. പക്ഷെ എന്നെക്കാളുമൊക്കെ എത്രയോ മുന്നും ഏറെ വസ്തുനിഷ്ടമായ രീതിയിലും ബ്ലോഗിനെ സമീപിച്ച ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളെ കണ്ടിരുന്ന എനിയ്ക്ക് ഇന്നു നിങ്ങളെടുത്ത സമീപനത്തെ വലരെ ചൈല്‍ഡിഷ് ആയേ കാണാവുന്നുള്ളൂ എന്നും ആ നടപടിയോട് ഒട്ടും യോജിപ്പില്ലെന്നും അറിയിച്ചുകൊള്ളുന്നു.

    ബ്ലോഗില്‍ വളരെ സാധാരണമായി കണ്ടുവരുന്ന തരം ഒരു ചര്‍ച്ച പിന്നെ വഴിതെറ്റി അത് ബ്ലോഗറുടെ വീട്ടിലേയ്ക്ക് ഭീഷണിമുഴക്കിയുള്ള ഫോണ്‍ വിളിയിലേയ്ക്കും പോലീസ് നടപടിയിലേയ്ക്കും തുടര്‍ന്നുള്ള കൈപ്പള്ളിയുടെ ബ്ലോഗിംഗ് നിറുത്താനുള്ള തീരുമാനത്തിലേയ്ക്കും എത്തിയ സാഹചര്യങ്ങളെ ഞാന്‍ ശക്തമായി അപലപിയ്ക്കുന്നു..

    ആ ഫോണ്‍ കോള്‍ കൈപ്പള്ളിയിലും വീട്ടുകാരിലും ഇത്രമാത്രം ആഘാതം സൃഷ്ടിച്ചിരിയ്ക്കാമെന്ന് ഇതിനുമുന്നത്തെ പോസ്റ്റില്‍ കൈപ്പള്ളിയിട്ട കമന്റ് വായിച്ചപ്പോള്‍ തോന്നിയിരുന്നില്ല. ബ്ലോഗ് പൂട്ടണോ വേണ്ടയോ എന്നതൊക്കെ ഒരു വ്യക്തിയുടെ സ്വന്തം ഇഷ്ടങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു എങ്കിലും അത് ഇത്തരമൊരു പ്രശ്നത്തിന്റെ പ്രതി ഭവിച്ചതാണെന്നറിയുന്നത് തികച്ചും അലോസരമുണ്ടാക്കുന്നുണ്ട്..

    ഇത് വളരെ കുട്ടിത്തം നിറഞ്ഞ തീരുമാനമാണ്, നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചത് ഇങ്ങനെ ഒരു പ്രതികരണമായിരുന്നില്ല. ഇത് മറ്റുള്ളവര്‍ക്കൊരു മാതൃകയുമാകുന്നില്ല. നിങ്ങള്‍ ഇവിടൊയൊക്കെ ഉണ്ടാവണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ബാക്കിയൊക്കെ കൈപ്പള്ളിയുടെ ഇഷ്ടം (ഇള്ളക്കിടാവൊന്നുമല്ലല്ലോ!).

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. If this is the way you react to a crisis, I can only say that I pity you.

    An anonymous call is what it exactly is - an anonymous call. Nothing more and nothing less. If all that you have done online all these years are worthy only of being thrown away at some senseless filthy coward’s babble, go ahead.

    And then, forgive me telling this : this is the fourth or fifth time you make yourself look silly...

    Don’t think that it is coming back after closing down is what makes you look silly. But it’s exactly closing down your work on silly blog argumentation that looks out of the way.

    Whatever be your contribution to the blog, whatever be your commitment to it, when you post something in your blog, YOU ARE JUST ANOTHER blog writer. Yes, you are just another damn silly blog writer. People will react the way they want and you need to take it in its turn.

    And if you can’t do that, it’s best for your nerves, your heart and blood pressure and for your precious family that you quit blogging. Do that and be at peace.

    But that is not the case with the other work you were doing for online Malayalam. Please do continue what you were doing.

    ReplyDelete
  27. അപ്പോ നേരത്തേ വന്നായിരുന്നോ? "blogger not available" എന്ന മെസ്സേജ് ആയിരുന്നല്ലൊ വന്നത്...! ഛേ.. ഇനി ഡെലിറ്റുന്നില്ല... ഡേലിറ്റിയാല്‍ 2 പോയിന്റ് പോവില്ലേ....

    എന്നാലും കൈപ്പള്ളീ, പോണേനുമുന്ന് ആ അഞ്ചലിനെകൊണ്ടാ പോയിന്റൊന്നു കൂട്ടിയിടീയ്ക്കിഷ്ടാ

    ReplyDelete
  28. കൈപ്പള്ളീ, അല്പം കൂടി സമയമെടുത്ത് തീരുമാനമെടുക്കൂ.

    അല്ലെങ്കിൽ അല്പനാൾ ബ്ലോഗിങ്ങിൽ നിന്നു വിട്ടുനിന്ന ശേഷം ഇതേ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കയാണെങ്കിൽ അങ്ങനെ ചെയ്യൂ.

    ReplyDelete
  29. അല്ല, ആക്‌ച്വലി എന്താ ഇവിടെ പ്രശ്നം?

    ReplyDelete
  30. അരേയ്, തന്നോടാരാടോ ഇവടെ വരാന്‍ പറഞ്ഞതിപ്പൊ?

    ReplyDelete
  31. ബുഹഹഹാ
    ബ്ലോഗ് പൂട്ട്വേ?

    ReplyDelete
  32. അല്ല, ആക്‌ച്വലി എന്താ ഇവിടെ പ്രശ്നം?

    hi muzhuvind

    here no probs. oru randu divassam kazhinju va. everything will be all right. :):)

    ReplyDelete
  33. കൈപള്ളി എതോ ഒരു ബ്ലൊഗ്ഗറ് അല്ല എനിക്കു,മറിച്ചു ഒരു സാധ്യതയാണു! ..മലയാള പഠിച്ചു വളരാത്ത കുട്ടികള്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ എന്നെങ്കിലും മലയാളം പഠിക്കാനും ഫല്പ്രദമായി പ്രയോഗിക്കാനും കഴിയും എന്നതിന്റെയൊക്കെ ഒരു ഡെമൊ .
    അറിയോ ?ഞാന്‍ ഈ ബ്ലോഗ്‌ എന്റെമോള്‍ക്കു കാണിച്ചു കൊടുത്തു ഒരു ചെറു പ്രസംഗം ഒക്കെ നടത്താറുണ്ടു :)

    കൈപള്ളി ഒരു ഒഴിവെടുക്കൂ..പിന്നെ തിരിച്ചുവരൂ

    ReplyDelete
  34. അല്ല, ഇവിടെ വല്ല പ്രശ്നോംണ്ടാ.

    എന്റെ ഒരു ബന്ധു പോലിസ് സ്റ്റേഷനിൽ പോയി ‘എന്റെ പേരിൽ വല്ല വാറണ്ടും ഉണ്ടോ’ എന്നു ചോദിച്ച പോലാവോ.
    (വാറണ്ട് മ്മക്ക് ഉണ്ടാക്കാം, നീ തല്കാലം ഇവിടെ കിടക്ക് എന്നു പറഞ്ഞ് കൂട്ടിലാക്കി.) ഞാൻ ഇബടെ വന്ന്ട്ടും‌ല്ലാ ഒന്നും പറഞ്ഞ്ട്ടൂം‌ല്ലാ.
    ------------------
    ഒന്ന് എല്ലാരും കൂടി ആർപ്പു വിളിച്ചേ. കൈപ്പള്ളി മുണ്ടും മടക്കി കുത്തി, തലേകെട്ടും കെട്ടി വരുന്നതു കാണാം.

    ReplyDelete
  35. "കൈപള്ളി എതോ ഒരു ബ്ലൊഗ്ഗറ് അല്ല എനിക്കു,മറിച്ചു ഒരു സാധ്യതയാണു! ..മലയാള പഠിച്ചു വളരാത്ത കുട്ടികള്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ എന്നെങ്കിലും മലയാളം പഠിക്കാനും ഫല്പ്രദമായി പ്രയോഗിക്കാനും കഴിയും എന്നതിന്റെയൊക്കെ ഒരു ഡെമൊ."Priyamvada said it so very true!

    That's exactly why you are so special, as I kept telling you!

    ReplyDelete
  36. കിട്ടുന്ന ഇടവേളകളിലൊക്കെ ഇവിടെത്തന്നെ എത്തിനോക്കി, അപ്പു പറഞ്ഞതു പോലെ ഒരു അഡിക്ഷന്‍ ഫീല്‍ ചെയ്തിരുന്നു. അത്രത്തോളം സ്വാധീനിക്കാനായിട്ടുണ്ടെന്നര്‍ത്ഥം. പക്ഷേ, വളരെ നാളുകളായി പല ദിശകളില്‍ നിന്നുള്ള വ്യത്യസ്ത മനസുകള്‍ക്ക് ഒരു വേദിയില്‍ മാനസികമായി സംഗമിക്കാനും ഉല്ലസിക്കാനും ഉണ്ടാക്കിയ ഈയിടത്തെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഡിലീറ്റിക്കളയണമെന്നൊക്കെ തോന്നിയെങ്കില്‍ അതേറെ ദുഖിപ്പിക്കുന്നതാണ്. മാത്രമല്ല, ഓണ്‍ലൈന്‍ മലയാളത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ കൈപ്പള്ളി പൂര്‍ണ്ണമായും വിട്ടു നില്‍ക്കാനൊരുങ്ങുന്നതും വിഷമത്തോടെ തന്നെയാണു വായിച്ചത്. പലരും അഭിപ്രായപ്പെട്ട പോലെ ഒന്ന് റിലാക്സ് ചെയ്യുക. എല്ലാം ശരിയാകും. be positive man..

    ReplyDelete
  37. കൈപ്പള്ളി മാഷേ,
    എതിരഭിപ്രായങ്ങള്‍ ഉണ്ടാകാം, ഉണ്ടാകണം. മറഞ്ഞിരുന്ന് തെറി വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ബ്ലോഗില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ? അത്തരം ഭീരുക്കളേയും അല്പന്മാരേയും പേടിച്ച് രംഗം വിടാന്‍ തുടങ്ങിയാല്‍ അതിനേ നേരം കാണൂ. ബ്ലോഗ് തുടരണോ വേണ്ടയോ എന്നത് കൈപ്പള്ളിയുടെ വ്യക്തിപരമായ കാര്യം. പക്ഷെ അത് ഈ ഒരു നിസ്സാര കാര്യത്തിനാണ് എന്നത് അപലപനീയമാണ്.

    ReplyDelete
  38. മലയാളം ഓൺലൈനിൽ തുടരണോ വേണ്ടയോ എന്നത് കൈപ്പള്ളിയുടെ വ്യക്തിപരമായ കാര്യം..എങ്കിലും ഇത്തരം വ്യക്തിപരമായ ആക്രമണം നടത്തി കൈപ്പള്ളിയെ പോലെയൊരാളെ ഓൺ‌ലൈൻ മലയാളത്തിൽ നിന്ന് തുരത്താൻ തുനിഞ്ഞിറങ്ങിയവർക്ക് ഇത് കൊണ്ട് എന്താണ് നേട്ടം എന്ന് മാത്രം മനസ്സിലാവുന്നില്ല. ടൈറ്റിലിൽ പറയുന്നത് പോലെ “കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്...” വീണ്ടും വായനയുടെ സൌഹാർദ്ദത്തിന്റെ വസന്തത്തിലേക്ക് നീങ്ങികൊണ്ടിരുന്ന ഈ ഗോമ്പറ്റീഷൻ ബ്ലോഗിന്റെ പരിസമാപ്തി ഇത്തരത്തിൽ കലാശിച്ചത് നിരാശപെടുത്തുന്നു. ഇടയ്ക്കെപ്പോഴോ വന്ന് കയറിയതാണെങ്കിലും ,വീണു കിട്ടിയ സമയത്തെല്ലാം പുതിയ ബ്ലോഗേർസിലേക്കും പ്രൊഫൈലുകളിലേക്കും തീർച്ചയായും കാണാതെ പോകുമായിരുന്ന നിരവധി പോസ്റ്റുകളിലേക്കും എന്നെ കൊണ്ടെത്തിക്കാൻ ഈ മത്സര ബ്ലോഗിനായെന്നതിനാൽ ഇത് ആസൂത്രണം ചെയ്ത കൈപ്പള്ളിക്കും അത് പോലെ ഇതിൽ വാശിയോടെ പങ്കെടുത്ത്കൊണ്ടിരുന്ന ബ്ലോഗേർസിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഇത്തരം പുതുമയേറിയ സംരഭങ്ങളുമായ് ഒരു ഇടവേളയ്ക്ക് ശേഷമെങ്കിലും കൈപ്പള്ളി ഇനിയും വരുമെന്ന പ്രത്യാശയോടെ
    സസ്നേഹം
    -അലിഫ്

    ReplyDelete
  39. കൈപ്പള്ളീ, താങ്കള്‍ ബ്ലോഗിങ്ങ് നിര്‍‌ത്തിയതിനെപ്പറ്റി ചീത്തപറഞ്ഞുകൊണ്ട് ഞാന്‍ ഒരു അനോനിമസ് കാള്‍ വിളിക്കാം; ബ്ലോഗിങ്ങ് വീണ്ടും തുടങ്ങാന്‍ അതു പ്രേരകമായിത്തീരട്ടെ എന്നു പ്രത്യാശിക്കുന്നു ;-)

    കുറച്ചുകൂടി സീരിയസായി പറയാനാണെങ്കില്‍, കൈപ്പള്ളിയ്ക്കു ബ്ലോഗു ചെയ്യാനിഷ്ടമില്ലെങ്കില്‍ പിന്നെ ജനം എന്തുതന്നെ അതിനെപ്പറ്റി പറഞ്ഞാലും ബ്ലോഗു ചെയ്യരുത്. "അവനവനാത്മസുഖത്തി"നായാണല്ലോ മനുഷ്യന്‍ ബ്ലോഗുചെയ്യുന്നത്. അതില്‍ നിന്നും ഒട്ടും ആനന്ദം കിട്ടുന്നില്ലെങ്കില്‍ പിന്നെന്തിനതു ചെയ്യണം? ഒരു പക്ഷേ, a short break will do you good.

    ---

    OT: നാലു മത്സരം ഒരുമിച്ചാരംഭിച്ചതിന്റെ വിന - "ഭൂമിപുത്രി" എന്ന എന്റെ ഉത്തരം വേറെ ഒന്നിനായിരുന്നു ഉദ്ദേശിച്ചത് :-( പക്ഷേ ഒരിക്കല്‍ ഇട്ടുപോയ ഉത്തരം ചോര കാണിക്കാതെ തിരിച്ചെടുക്കാന്‍ പറ്റില്ല എന്നതിനാല്‍ ഇവിടെത്തന്നെ കിടക്കട്ടെ ;-)

    ReplyDelete
  40. എങ്ങും നിശ്ശബ്ദത മാത്രം!
    കുറ്റാകൂറ്റിരുട്ട്.ആർക്കും ആരേയും കാണാൻ
    പറ്റുന്നില്ല.
    ഇടയ്കിടയ്ക്ക് ചീവിടുകളുടെ ചൂളമടിമാത്രം.
    മൂങ്ങകൾ ഏതോ മരക്കൊമ്പിലിരുന്ന്
    കുറു കുറു എന്ന് കാറുന്നു.
    ആകാശത്ത് അടിഞ്ഞ് കൂടിയ കാർമേഘത്തിനെ
    ആർക്കും കാണാൻ കഴിഞ്ഞില്ല.
    നഗ്നനേത്രങ്ങൾക്ക് കാണാനാവാത്ത ഒരു വെള്ളിവെളിച്ചം
    ആ ഇരുട്ടിലൂടെ നൂഴ്ന്നിറങ്ങി.
    കാറ്റ് വിട്ടൊഴിഞ്ഞ
    അന്തരീക്ഷം മരവിച്ചു നിന്നുപോയ നേരത്ത്
    കാർമേഘങ്ങൾ അഹങ്കാരത്താൽ ഉന്മത്തമായി
    ആർത്തുചിരിച്ചു.
    മേഘോമിനീർ കുടം കുടം പ്രവഹിച്ചു.
    ആറ്റിറമ്പിലെ കൈതോലകൾ ഒടിഞ്ഞുവീണു.
    ആറ്റുവെള്ളത്തിൽ കുഞ്ഞുമീനുകൾ പൊങ്ങിക്കളിച്ചു
    അവർക്ക് മഴയിഷ്ടമായി.
    ഇരുട്ടിനെ പേടിച്ച വലക്കാർ വീട്ടിൽ നിന്നിറങ്ങാതായി.
    നിശ്ശബ്ദതയുടെ നിശ്ചലതയിൽ ചീവീടുകളുടെ ചൂളമടിയും
    ചെറുമീനുകളുടെ തലകുത്തിമറിയലും മാത്രം!
    അന്ധകാരത്തെ പേടിക്കാത്തവൻ ഞാൻ മാത്രം.
    വെള്ളിവെളിച്ചം എന്റെ നേത്രങ്ങൾക്ക് ദൃശ്യമാവുന്നു.
    അതിൽ പൊങ്ങിമറിയുന്ന മീനുകളേയും...

    എവിടെ വല? എടുക്കൂ വല... ഞാൻ വീശട്ടെ...ഒന്നൊന്നില്ലാതെ എല്ലാ മീനുകളേയും ഞാൻ വലയിലാക്കട്ടെ...എടുക്കൂ വല.

    “പാതിരാത്രികിടന്നലറാതെ...മറ്റുള്ളവരുടെ ഉറക്കം കളയാൻ...ഇങ്ങനേമുണ്ടോ!!!” കൂടെ ഒരു തള്ളലും.
    ഇപ്പോൾ എല്ലാം മനസ്സിലാകുന്നു. ഞാൻ തറയിലാണ്.നടുവിന്റെ
    ഏതോ ഭാഗത്തൂന്ന് ഒരു വേദനയുടെ തരിപ്പ് മാത്രം ഇപ്പോൾ...

    ReplyDelete
  41. കൈപ്പള്ളീ...

    അല്പമെങ്കിലും സ്നേഹ ബാക്കിയുണ്ടെങ്കില്‍ (ഒടിഞ്ഞു)മടങ്ങിവരൂ..
    ജനം അങ്ങയുടെ ഒരു ക്ലൂവെങ്കിലും കിട്ടാന്‍ കണ്ണോര്‍ക്കുകയാണ്!

    (ഗദ് ഗദ്)
    മടങ്ങിവരില്ലേ?!!!!
    (കുഞ്ഞാ ഷെമി!!!)
    :)

    ReplyDelete
  42. അത് ശരി. ഇതുവരെ ഇത് ആരാ എഴുതിയത് എന്നൊരു തീരുമാനമായില്ലേ? എനിക്ക് തോന്നുന്നത് ഇത് ഞാന്‍ തന്നെ എഴുതിയത് ആണെന്നാ.
    എന്റെ പ്രൊഫൈല്‍ :
    http://www.blogger.com/profile/06258135948113205240
    കൈപ്പള്ളി എല്ലാം ഗോമ്പ്ലിമെന്റ്സ് ആക്കി അടുത്ത് പോസ്റ്റ് ഇടൂ.....

    ReplyDelete
  43. The Right Answer:
    http://www.blogger.com/profile/06258135948113205240

    ReplyDelete
  44. ഇത‌ിന്റെ ടൈറ്റില്‍ കാണിക്കുന്നത് അരൂപിക്കുട്ടന്‍ എന്നാണ്. പഷ്കെ ഇത് ഞാന്‍ എഴുതിയതാണ്. അതിനാല്‍ ആരും തെറ്റിദ്ധരിക്കരുത്. ഞാന്‍ അരൂപി അല്ല. കൈപ്സിനു തെറ്റിയതായിരിക്കും. :-)
    അപ്പം എല്ലാം പറഞ്ഞത് പോലെ :-)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....