Wednesday 1 April 2009

46 - ഏറനാടന്‍

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം ദൈവം എന്താണ്‌ എന്നത് തപ്പിത്തിരഞ്ഞ് നടന്ന് മണ്ണടിഞ്ഞ് പോയവര്‍ ദൈവം എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ടാവാം. ഒന്ന് ചോദിക്കാം എന്നുവെച്ചാല്‍ അവരാരും ഇതേവരെ തിരിച്ചുവന്നിട്ടില്ല. ആ പോക്ക് ഒരു വണ്‍‌വേ പോക്കാണ്‌. ഏത് നാമത്തില്‍ വിളിച്ചാലും വിളികേള്‍ക്കുന്ന അദൃശ്യശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു.
എന്താണു് വിലമതിക്കാനാവത്തതു്? ഇന്നത്തെ മാര്‍ക്കറ്റ് നിലവാരം നോക്കിയില്ല.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. കുടുംബം, കടമ, സ്വത്ത്, മതം ഏതായാലും ദൈവം ഒന്നായാല്‍ മതി എന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? പതിനായിരം തൊഴിലാളികള്‍ ജോലിയെടുക്കുന്ന വ്യവസായ സ്ഥാപനം. കാരണം സാമ്പത്തിക മാന്ദ്യം കാരണം ശമ്പളകുടിശ്ശിക കൊടുക്കാനില്ല!
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? കോമാളി. കാരണം സ്വന്തം ദുഖങ്ങളെ ചമയത്തില്‍ മറച്ച് മറ്റുള്ളവരെ കുടുകുടെ ചിരിപ്പിക്കുന്ന പണി ഭംഗിയായി ചെയ്യും. 'കണ്ണീര്‍ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി.'
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? ഏകാന്തത വല്ലാതെയില്ല. മൂട്ടകള്‍ കൂട്ടിനുണ്ട്.
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? മലയാളഭാഷ. കാരണം മലയാള കവിത പഠിപ്പിക്കാന്‍ വന്നിരുന്ന കനകലത ടീച്ചര്‍ - മലയാളഭാഷ തന്‍ മാദകഭംഗി തന്നെ!
എന്താണു് മലയാളിയുടെ അശ്ലീലത്തിന്റെ വ്യാഖ്യാനം? മൗത്ത് ലുക്കിംഗ് പിന്നെ എര്‍ത്തിംഗ്.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? ഉയര്‍ന്നു. വലുപ്പം കൊണ്ട്. എന്തൊക്കെയോ ആയിത്തീരണമെന്ന് ആഗ്രഹിച്ചു. തീര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് സത്യം.ജീവിതപാതയില്‍ സന്തോഷിക്കുന്നു.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? റൈസ് സൂപ്പ്. കുഞ്ഞുനാളിലേ ചൂടുള്ള കഞ്ഞിവെള്ളവും പച്ചമുളക് കല്ലുപ്പ് കൂട്ടി കഴിക്കുന്നതും രസമാണ്‌. ചൂട് ഊതി അകത്താക്കുന്നതും എരിവും കയ്പും മിശ്രിതമായി ചങ്കിലൂടെ വയറ്റിലേക്ക് പോകുന്നതും ഒരു ഫൈവ് സ്റ്റാറിലും കിട്ടില്ല.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) ഓട്ടോറിക്ഷ. മൂന്ന് ചക്രത്തില്‍ കുടുകുടു പോകുന്ന വാഹനം വിദേശികള്‍ക്കും അല്‍ഭുതവാഹനം. ഫിലോസഫി പറഞ്ഞ് ചളമാക്കുന്നില്ല.
കൂട്ടിൽ ചാടിയ മൂങ്ങക്ക് ചിന്താഭാരം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തായിരുന്നു? അപ്പോൾ മാവോയിസം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു. ചിന്താവിഷ്ടയായ മൂങ്ങച്ചി കൂടെ ചാടാഞ്ഞത് ചിന്താഭാരം വരുത്തിവെച്ചു. അപ്പോള്‍ മാവോയിസം വീട്ടില്‍ ഒരു മ്യാവൂ പൂച്ച മാത്രം. മൂങ്ങ കൂട്ടിലായതിനാല്‍ രക്ഷപ്പെട്ടു.
പുതിയ blog എഴുത്തുകാർ മലയാളം ബ്ലോഗിലേക്ക് വരുമ്പോൾ എന്തെല്ലാം ചിട്ടകളാണു് സ്വീകരിക്കേണ്ടതു്. അങ്ങനെ ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടോ? ബ്ലോഗിലെ പുലികള്‍, അനോണികള്‍, ബുജികള്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കി വെക്കുക. അവരുടെ ബ്ലോഗിലൊക്കെ പോയിട്ട് കമന്റുഭരണി നിറയ്ക്കുക, ഈമെയിലുകള്‍ പിടിച്ച് പോസ്റ്റുലിങ്കുകള്‍ അയച്ച് ശല്യപ്പെടുത്തി അപേക്ഷ ചെയ്യുക. ചിട്ടകള്‍ പാലിച്ചാല്‍ കുറെക്കാലം കഴിഞ്ഞ് ക്ലച്ച് പിടിക്കാം. പാലിക്കണമെന്ന് ലിഖിതനിയമം ഇല്ല.
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും. 1) ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു. 2) ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു. 3) നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും. 4) ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും. 5) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല 6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും. 4) ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും. സമയം കിട്ടുമ്പോള്‍ വിഗ്രഹം ശരിക്കും ഒന്ന് തൊട്ടുനോക്കി എന്ത് ലോഹത്തിലാണെന്നും പഴക്കമെത്രയുണ്ട് എന്നും മനസ്സിലാക്കിവെക്കും. ഗൂഗിളില്‍ കയറി ഇന്നത്തെ വിലവിവരം മനസ്സിലാക്കിവെക്കും. ബ്ലോഗിലെ ബുജികളുമായി ചാറ്റിലൂടെ, എസ് എം എസ്സിലൂടെ വിവരങ്ങള്‍ കൂടുതല്‍ അറിഞ്ഞ് മാസ്റ്റര്‍ പ്ലാന്‍ റെഡിയാക്കി തയ്യാറുള്ള ബ്ലോഗ് അനോണികളെ കൂട്ടി അത് അടിച്ചുമാറ്റി മുങ്ങും.
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. മെസ്സിലെ പാചകപരീഷണം അനുഭവിച്ചു മതിയായില്ല. പിന്നീടാവാം.
ആകെ മൊത്തം 35 million മലയാളികൾ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെ കാൾ വിത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്? അത് ഞാനും വിശ്വസിക്കുന്നു. ആഫ്രിക്കന്‍ വനാന്തരങ്ങളിലും ശൂന്യാകാശത്തും എന്തിനേറെ ഓടയില്‍ പോലും മലയാളിയെ കാണുന്നു. വ്യത്യസ്തമായി മലയാളിക്കുള്ളത് എവിടെ പിടിച്ചിട്ടാലും രക്ഷപ്പെടുമെന്ന പ്രതിഭാസമാണ്‌.
കെ. എസ്. ഗോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? അവരെപ്പോലെ സിനിമ എടുത്തില്ലെങ്കിലും സിനിമ ഉള്ളകാലത്തോളം കെ.എസ്.ഗോപാലകൃഷ്‌ണന്റെ പടങ്ങള്‍ പ്രായഭേതമെന്യേ എല്ലാവരുടേയും കോരിത്തരിപ്പിക്കുന്ന പടങ്ങളായി ഉലകമെല്ലാം നിലനില്‍ക്കും.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് അങ്ങനെ ഒരു കഥാപാത്രം വന്നിട്ടില്ല. വരുന്ന കാലം വിദൂരമല്ല. ശ്രീനിവാസന്‍ ആയിരിക്കും അത് ചെയ്യുക.
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? കൊരച്ച് ഓടിക്കും. പരിഹാസച്ചിരി ഫ്രീയായി കൊടുക്കും.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
വിനിമയം എന്നാല്‍ ജനസേവനവും
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? സ്വസ്ഥത തേടി വേണ്ടാത്ത താവളങ്ങളില്‍ പോയി പലതിനും അടിമകളാകുന്നു.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? വളരുന്തോറും രൂപാന്തരപ്പെട്ട് പുതിയ വാക്കുകളാല്‍ സമ്പന്നമായി മലയാളം നേരെചൊവ്വേ പഠിച്ചിട്ടില്ലാത്തവര്‍ പോലും കീബോര്‍ഡില്‍ മേടി സമ്പുഷ്ടമാക്കുന്ന പ്രക്രിയ.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? റോബിന്‍‌സണ്‍ ക്രൂസോ, 'തോണി ഉണ്ടാക്കാന്‍ എളുപ്പവഴി' വിഷയത്തിലുള്ള ബുക്ക് തേടിപ്പിടിച്ച് കരുതിവെക്കും.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? ഇല്ല. എന്റെ കഴിവ് അവിടെ ഇരിക്കുന്ന മൂന്ന് ജഡ്ജസും പിന്നെ ഭിക്ഷ യാചിക്കും പോലെ എസ്.എം.എസ്സ് വോട്ട് കരഞ്ഞുവാങ്ങാനും ഉള്ളതല്ല.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
ബട്ടണ്‍ അലര്‍ജിയാണ്‌. 'ഫോണ്‍ ഇന്‍ എ ഫ്രണ്ട്' ഓപ്ഷന്‍ ഉണ്ടായിരുന്നേല്‍ ഐഎസ്ഡി വിളിച്ച് ഒന്ന് പഞ്ചാര അടിക്കാമായിരുന്നു.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
EMS
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? ക്രോണിക് ബാച്ചിലര്‍.
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു. 1) ഒരു പാവം 2) കൊച്ചു ഗള്ളൻ 3) പുലി 4) പാമ്പ് 5) തമാശക്കാാാാാാാരൻ 6) തണ്ണിച്ചായൻ 7) കുൾസ് 8) പൊടിയൻ 9) തടിയൻ ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം. ഇത് സുഹൃത്തുക്കളോടല്ലേ ചോദിക്കേണ്ടത്. എന്തായാലും ഗസ്സ് അടിക്കാം. കൊച്ചു ഗള്ളന്‍.
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? ഒരിക്കലുമില്ല. ആനക്കാര്യത്തിനിടയില്‍ ചേനക്കാര്യം
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ഈ ചോദ്യം നിങ്ങള്‍ തന്നെ ചോദിച്ചത് നന്നായി. താങ്കളുടെ കൈയ്യിലെ ആ പുട്ടും കുറ്റി ലെന്‍സും കാമറയും ഒരു നിമിഷം ഒന്ന് തരാമോ. ഒന്ന് തല കുനിച്ചുപിടിച്ചോളൂ. എന്ത് സംഭവിച്ചാലും അനന്തരഫലം അനുഭവിക്കാന്‍ നമുക്ക് ഒരുമിച്ച് തയ്യാറാകാം.
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? എന്നെ ചാവികൊടുത്ത് നിയന്ത്രിക്കാന്‍ ഒരു സോണിയാജിയെ ആവശ്യപ്പെടും. ബാക്കി അവരായിക്കോളും.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്)
മറ്റുള്ളവരുടെ മനസ്സില്‍ മായയായി കേറിക്കൂടാന്‍ ഒന്നാം വരം ചോദിക്കും. സ്വര്‍ഗ്ഗവും നരകവും ഇടയ്ക്കിടെ പോയി കണ്ടുവരാനുള്ള രണ്ടാം വരം. മരണമില്ലാത്ത നിത്യയൗവനം മൂന്നാം വരം.
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? മട്ടണും ചിക്കനും കൊണ്ട് അഡ്ജസ്റ്റ് ചെയ്യും.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും ഒബാമയ്ക്ക് പ്രോമിസറി നോട്ടിന്റെ ഈടിമ്മേല്‍ കൊടുത്തിട്ട് തല്‍ക്കാല മാന്ദ്യം മാറ്റാന്‍ ആക്ഞാപിക്കും.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? തലയിണ മൊത്തം മുടിയേറി. ഉറക്കം ഇല്ലാണ്ടായി. പിന്നെ ബാത്തുറൂമിലെ പാട്ടുപാടി സ്വൈരമായ കുളിയും നഷ്ടമായി.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? ഏതായാലും വന്നതല്ലേ. കുടിക്കാന്‍ ചായയോ, കാപ്പിയോ അതോ മറ്റേതോ എന്ന് ചോദിക്കും. (വോട്ട് ഇതുവരെ ചെയ്തിട്ടില്ല ചെയ്യാന്‍ തല്‍ക്കാലം പ്ലാനില്ല.)
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? അവര്‍ അവര്‍ക്കിഷ്‌ടമുള്ള ഡിഷസ് വരുത്തും. അവര്‍ അവരുടെ തന്നെ മാസ്റ്റര്‍പീസുകളെ പറ്റി മാത്രം വാതോരാതെ കത്തി വെയ്ക്കും. അത് വകവെക്കാതെ ഒടുവില്‍ കലപിലയാകും. മൂവരേയും പിടിച്ചുമാറ്റാന്‍ ഞാന്‍ അവിടെ ഇല്ലാതായിപ്പോയി.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും? 1) ഇന്ദിര ഗാന്ധി 2) K.J. Yesudas 3) കാട്ടുകള്ളൻ വീരപ്പൻ 4) മാമുക്കോയ 5) കൊച്ചുത്രേസ്യ 6) അടൂർ ഭാസി 7) Amjad Khan 8) Jimmy Wales 9) Mother Theresa 10) Khalil Gibran 11) Sister Alphonsa 12) കുറുമാൻ 13) കലാഭവൻ മണി 14) സ്റ്റീവ് മൿ-കറി 15) Charles Dickens 16) Kuldip Nayar 17) Arundhati Roy 18) Charlie Chaplin 19) R.K. Lakshman (cartoonist) 20) ഇഞ്ചിപ്പെണ്ണു് ചാര്‍ളി ചാപ്ലിന്‌ നല്ല കള്ളും കൊഞ്ചും മേടിച്ച് കൊടുക്കും. ഇനി ഷൂ ഒന്നും പുഴുങ്ങി തിന്നരുതെന്ന് പറയും. പിന്നെ നേരം കിട്ട്യാല്‍ ഇവിടെയുള്ള വഷളന്‍ ഹാസ്യതാരങ്ങള്‍ക്ക് ഒരു സ്റ്റഡിക്ലാസ്സ് കൊടുക്കാന്‍ അഭ്യര്‍ത്ഥിക്കും. അരുന്ധതി റോയിയെ കോട്ടയത്ത് ക്ഷണിക്കും റൈസ് സൂപ്പ് മേടിച്ച് കൊടുക്കും. അവരുടെ കുടുംബത്തിലൊക്കെ ഓസിക്ക് കൂടെപ്പോയി ആ നോവലിലെ ഗുട്ടന്‍സൊക്കെ മനസ്സിലാക്കും. ഒന്ന് ഉപകരിച്ചാലോ എന്നാരു കണ്ടു.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. ഭീമാപള്ളിയില്‍ ചങ്ങലയ്ക്കിട്ട് ചങ്ങലയ്ക്ക് ഭ്രാന്താക്കണോ. ഏറ്റവും നല്ലത് കുറച്ചൂടെ അങ്ങ് മാറി ഊളമ്പാറയില്‍ ചികില്‍സിക്കാവുന്നതാണ്‌.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ജനാലയില്ല. ബാല്‍ക്കണിയുടെ സ്ലൈഡ് ഡോറാണ്‌. അതു നീക്കി ബാല്‍ക്കണിയില്‍ നിന്ന് നോക്കുമ്പോള്‍ എതിര്‍‌വശത്തുള്ള ജനാലയിലൂടെ കാണുന്നത് ചെവിയില്‍ ഹെഡ്ഫോണ്‍ വെച്ച് ഏതോ പാട്ടിന്‌ താളമാടി അടുക്കളയില്‍ കുക്ക് ചെയ്യുന്ന ഒരു ഫിലിപ്പീനിപ്പെണ്ണും കൂടെ ചുവടുവെക്കുന്ന മറ്റൊരു ഫിലിപ്പീനി ചെല്ലക്കിളിയും. നൂറ് വാക്കായൊ?
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? ഇത് ചോദിക്കാന്‍ ആരും ഇതുവരെ മുതിര്‍ന്നിട്ടില്ല. എന്തിനെഴുതി എന്ന ചോദ്യം തെറ്റാണ്‌. എന്തിന്‌ അടിച്ചു എന്നതാണ്‌ ശരി. അടിച്ചു എന്നാല്‍ കീബോര്‍ഡില്‍ അടിക്കല്‍. അല്ലാതെ അടിച്ചുമാറ്റല്‍ അല്ല.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? Gelf മലയാളി - കൈപ്പള്ളി
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
ഒന്നും തോന്നിയില്ല. കാരണം ഒന്നും മനസ്സിലായില്ല.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ആദ്യബാറില്‍ കയറി ഒരു ലാര്‍ജ് മോന്തി അടുത്ത ബാറില്‍ ചെന്ന് അവിടെയുള്ളതും ഫിനിഷാക്കി റിലേ തുടരും.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) കൈപ്പള്ളിയോട് മലയാളം ട്യൂഷന്‍ തരുവാന്‍ ചോദിക്കും. ആ തൊപ്രമുടിയുടെ രഹസ്യം ചോദിക്കും, ടോണിക്ക് ചോദിച്ച് മേടിക്കും.
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? കാര്യപരിപാടി കൈപ്പള്ളീടെ എന്തെങ്കിലും പ്രസംഗം. പിന്നെയുള്ളത് തീറ്റയീറ്റല്‍.
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ബ്ലോഗര്‍ ആണോ പെണ്ണോ എന്ന് വകതിരിച്ച് സൗഹൃദലിസ്റ്റ് ഉണ്ടാക്കി ഫോളോഅപ്പ് ചെയ്യുന്നതാവും ബുദ്ധി.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. വിശാല മനസ്കന്‍. കാരണം, നെറ്റില്‍ എന്തോ തപ്പിനടന്ന് കൊടകരപുരാണത്തില്‍ കുരുങ്ങി. അത് വായിച്ച് ഹരമേറി ബ്ലോഗില്‍ കയറിക്കൂടിയതിന്റെ കടപ്പാട് മറക്കാന്‍ പറ്റില്ല.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? ഉല്‍സവപ്പറമ്പില്‍. കലിപ്പായാല്‍ പിശകാണ്‌.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? അതുവേണ്ട. എന്നിട്ട് ഇതേ ഓപ്ഷന്‍ കിട്ടിയ ആരെങ്കിലും എന്റെ ബ്ലോഗും ഡിലീറ്റ് ചെയ്താല്‍ ആര്‌ തിരികെത്തരും.
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. കൂരാകൂരിരുട്ടത്ത് പനകളുള്ള വഴിയിലൂടെ വരുമ്പോള്‍ ഒരു സുന്ദരി വെള്ളസാരിയുടുത്ത് വന്ന് ബ്ലോഗ്/ഈമെയില്‍ ഐഡി ചോദിച്ചാല്‍ കൊടുക്കുമോ ഇല്ലയോ? കാരണം?

117 comments:

  1. http://www.blogger.com/profile/06258135948113205240

    ശ്രീവല്ലഭന്‍.

    ReplyDelete
  2. ക്ലൂ കണ്ട് ഒരുത്തനും അങ്ങനെ ഉത്തരിക്കണ്ട എന്നു വാശിപിടിക്കുന്ന ഉത്തരങ്ങള്‍.
    മിടുക്കന്‍.

    ReplyDelete
  3. my answer is

    ഏറനാടന്‍
    http://www.blogger.com/profile/01288575433805266737

    ReplyDelete
  4. My answer: nardnahc hsemus

    http://www.blogger.com/profile/03914438031028453998

    ReplyDelete
  5. ഒന്നും തോന്നിയില്ല. കാരണം ഒന്നും മനസ്സിലായില്ല. :(

    (ഉത്തരത്തില്‍ കണ്ടത്)

    ReplyDelete
  6. Manoj Ravindran
    http://www.blogger.com/profile/00081463945304717260

    ReplyDelete
  7. തിരഞ്ഞു തിരഞ്ഞു ഊപ്പാട് വന്നു. ഇതൊരുതരം ഉഡായിപ്പ് ഉത്തരങ്ങളണ്ണാ... അവസാന പോസ്റ്റിനെ പറ്റി പോലും ഒന്നും പറയാതെ ഒഴിഞ്ഞു മാറി. വേറെ പ്രത്യേക ക്ലൂ ഒന്നും കിട്ടിയുമില്ല. എങ്കിലും മുടി കൊഴിഞ്ഞു പോയതിന്റെ കാരുണ്യത്തില്‍ ശ്രീവല്ലഭന് ഒരു വോട്ട്.

    ശ്രീവല്ലഭന്‍.
    http://www.blogger.com/profile/06258135948113205240

    ReplyDelete
  8. ദീപക് രാജായിരിക്കണം!

    ReplyDelete
  9. എന്റെ ഉത്തരം : അനൂപ്‌ കോതനല്ലൂര്‍
    http://www.blogger.com/profile/07395915377064006939

    ശരിയാണെന്ന് അറിഞ്ഞു കൊണ്ടല്ല.. പക്ഷേ കുറെ ദിവസമായി അനൂപിനെ എന്റെ ഉത്തരത്തില്‍ വരുത്തണം എന്ന് കരിതി ഇരിക്കുകയായിരുന്നു. ഒന്നുമില്ലെങ്കിലും കോട്ടയംകാരനല്ലേ...

    ReplyDelete
  10. എന്റെ ഉത്തരം : അനൂപ്‌ കോതനല്ലൂര്‍
    http://www.blogger.com/profile/07395915377064006939

    ReplyDelete
  11. എന്റെ ഉത്തരം: ഏറനാടന്‍
    http://www.blogger.com/profile/01288575433805266737

    ReplyDelete
  12. ഞാന്‍ ഉത്തരം മാറ്റി... :)

    Adithyan
    http://www.blogger.com/profile/12748953

    ReplyDelete
  13. എന്റെ ഉത്തരം: കൈതമുള്ള്

    http://www.blogger.com/profile/04095076500502553608

    ReplyDelete
  14. ഏറനാടന്‍
    http://www.blogger.com/profile/01288575433805266737

    ReplyDelete
  15. ഏറനാടന്‍
    http://www.blogger.com/profile/01288575433805266737

    ReplyDelete
  16. മൂട്ടകള്‍ കൂട്ടിനുണ്ട് എന്നു വായിച്ചിട്ട് ഒരു പേരേ ഓര്‍മവരുന്നുള്ളൂ. മാള അരവിന്ദന്‍. അങ്ങേര്‍ക്ക് ബ്ലോഗുണ്ടോ?

    ReplyDelete
  17. മത്സരം UAE 10:00AMനു അവസാനിക്കും:

    ReplyDelete
  18. ഞാന്‍ ഉത്തരം മാറ്റി... ആദ്യം സംശയിച്ച ആളെ തന്നെ വീണ്ടും എഴുതുന്നു.

    എന്റെ പുതിയ ഉത്തരം :ഏറനാടന്‍
    http://www.blogger.com/profile/01288575433805266737

    ReplyDelete
  19. എന്റെ ഉത്തരം

    Shashi Chirayil

    പ്രൊഫൈല്‍ : http://www.blogger.com/profile/04095076500502553608

    ReplyDelete
  20. കോട്ടയം ഭാഷയുടെ സ്വാധീനവും, അരുന്ധതി ദേവിയെ കോട്ടയ്ത്തു വരുത്തി എന്നെഴുതിയതും ഒക്കെയാണ് അനൂപിന് ആദ്യ വോട്ട് കൊടുത്തത്.

    അല്ലെങ്കില്‍ ആദ്യം തന്നെ ഏറനാടന്‍ എന്നെഴുതിയേനെ..കാരണങ്ങള്‍... തലയിണയിലെ മുടി, വിനിമയം ജനസേവനം, തെരെഞ്ഞെടുക്കുന്ന ജോലി..

    .....പക്ഷേ കലയെ പറ്റിയോ കലാരംഗത്തെ പറ്റിയോ ഒന്നും പറയാതിരുന്നത്, വീണ്ടും സംശയമുണ്ടാക്കുന്നു....എന്തെങ്കിലുമാകട്ടെ..

    ReplyDelete
  21. ഞാന്‍ ശശിയേട്ടനു വോട്ട് ചെയ്യാനുള്ള കാരണങ്ങള്‍

    1. ഏത് നാമത്തില്‍ വിളിച്ചാലും വിളികേള്‍ക്കുന്ന അദൃശ്യശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു

    2. “കണ്ണീര്‍ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി.' ശശിയേട്ടന്റെ കഥകളിലെല്ലാം ഈ ക്യാരക്റ്റര്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം കൂടി ഇതോടൊപ്പം ചേര്‍ക്കാം.

    3. സാമ്പത്തിക മാന്ദ്യം കാരണം ശമ്പളകുടിശ്ശിക കൊടുക്കാനില്ല! കണക്കപ്പിള്ള ജോലി. അതോടൊപ്പം ഇതും ചേര്‍ത്ത് വായിക്കാം “വിനിമയം എന്നാല്‍ ജനസേവനവും“

    4. ജ്വാലകള്‍ !! ഉദാഹരണങ്ങള്‍ അനവധി “മലയാള കവിത പഠിപ്പിക്കാന്‍ വന്നിരുന്ന കനകലത ടീച്ചര്‍ - മലയാളഭാഷ തന്‍ മാദകഭംഗി തന്നെ“ “മരണമില്ലാത്ത നിത്യയൗവനം മൂന്നാം വരം“ “ഇമെയില്‍ ചോദിക്കുന്ന യക്ഷി” ..

    5. തലയിണ മൊത്തം മുടിയേറി. ഇതും ചേരുന്നുണ്ട്. പിന്നെ നല്ലവണ്ണം ഒതുക്കിയുള്ള എഴുത്തും.

    ഇത്രയും പറഞ്ഞെങ്കിലും ഇത് ശശിയേട്ടന്‍ ആവാതിരിക്കാനുള്ള കാരണങ്ങളും ഉണ്ട്. മൂട്ടമാത്രം കൂട്ടിനുണ്ടെന്നുപറഞ്ഞതും, മെസിലെ പാചകപരീക്ഷണം തീര്‍ന്നീട്ടില്ല എന്നുപറഞ്ഞതും മറ്റും കണ്‍ഫ്യൂഷനുണ്ടാക്കുന്നു. എതായാലും ഉത്തരം മാറ്റുന്നില്ല.

    ReplyDelete
  22. അപ്പൂ ഇന്നും അക്സപ്റ്റൻസ് സ്പീച്ച് ഉണ്ടാവുമോ? :-)

    ശരിക്കും ഒത്തിരി ക്ലൂ ഒന്നും ഇല്ലാത്ത ഉത്തരങ്ങൾ. പിന്നെ ആ ലാർജ് ഫിനിഷാക്കി-യുള്ള റിലേ ആണ് എന്റെ ഉത്തരത്തിനു പിന്നിലുള്ള രഹസ്യം :-) ശരിയാണോ ആവോ !

    ReplyDelete
  23. പിന്നെ വിനിമയം “വാർത്താ”വിനിമയം ആയിരിക്കാം !

    ReplyDelete
  24. ജോഷീ, ലാര്‍ജ് ഫിനിഷാക്കാന്‍ ഞങ്ങടെ ശശിയേട്ടന്‍ മോശമാണെന്നോ.. കൊള്ളാം. !!

    ReplyDelete
  25. ആ പ്രയോഗമാണു മാഷെ കാരണം (ഞാൻ ഏറനാടനെ കള്ളുകുടിയൻ ആക്കിയതല്ലേ..:-) )

    ReplyDelete
  26. Shashi Chirayil/കൈതമുള്ള്

    പ്രൊഫൈല്‍ : http://www.blogger.com/profile/04095076500502553608

    ReplyDelete
  27. ഹരിയണ്ണാ, കൈതമുള്ള് എന്നത് ശശിയേട്ടന്റെ ബ്ലോഗര്‍ പ്രൊഫൈല്‍ നാമം അല്ല... !

    ReplyDelete
  28. Shashi Chirayil

    പ്രൊഫൈല്‍ : http://www.blogger.com/profile/04095076500502553608

    ReplyDelete
  29. വല്ല്യമ്മായിയും? അപ്പു ഓടിക്കോ !

    ReplyDelete
  30. ഓടുന്നതിനു മുമ്പ് ആ ബാല്‍ക്കണീയില്‍ നിന്ന് അപ്പുറത്ത് കാണുന്ന കാഴ്ചകള്‍ കൂടി വായിച്ചിട്ട് ഓട് ജോഷി... ഇത് തീയാണോ മുള്ളാണോ ജ്വാലയാണോ എന്ന് മനസിലാക്കാന്‍.

    ReplyDelete
  31. 'വെള്ളം'ഇത്രയധികം ഇല്ലായിരുന്നെങ്കില്‍ ദില്‍ബാസുരന്‍ ആയേനെ.ഏറനാടന്‍ ഒരിക്കലും അല്ല.അനൂപ് ഒരിക്കലും 'ക്രോണിക് ബാച്ചിലര്‍' ഭാഗ്യവാന്‍ എന്ന് പറയില്ല.പക്ഷെ കൈതമുള്ള് കവിതയേയും കവികളെയും ഇഷ്ടപ്പെടുന്ന ആളാണ് :(

    ReplyDelete
  32. ശരി..ഞാനുറങ്ങാൻ പോവാ..

    കമന്റ് 18 കണ്ടില്ലേ? മത്സരം അവസാനിപ്പിക്കുമെന്ന്? ക്ലൂ തരെണ്ടതിനു പകരം ‘മത്സരം അവസാനിപ്പിക്കും‘ എന്നു നോട്ടീസ്. എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?

    ReplyDelete
  33. ശശിയേട്ടനും ചേച്ചിയും നല്ല പാചകക്കാരാണ്. നാടന്‍ പാചകങ്ങളുടെ വലിയൊരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നെന്തിനാണാവോ “മെസ്സിലെ” പാചകം.. ആ

    ReplyDelete
  34. ശരി, ശരി ! എനിക്കു ഇവരെയാരേം പരിചയമില്ല അപ്പൂ. ക്ഷമി :-) (ഞാൻ ഓടിയേക്കാം !)

    ReplyDelete
  35. എന്റെ ഉത്തരം : ഡിങ്കന്‍ .. എതിരാളിക്കൊരു പോരാളി (പണ്ട് )

    http://www.blogger.com/profile/08980494783010933044

    ReplyDelete
  36. ഒരു ക്ലൂവും ഇല്ലാത്ത ഈ ഉത്തരങ്ങളെഴുതിയ ആളെ നമിക്കണം. സുല്ലിന്റെ ഉത്തരങ്ങളില്‍ ഞാന്‍ കണ്ട, പരിചയപ്പെട്ട സുല്‍ ഇല്ല എന്നു പറഞ്ഞവരും, ബോറാണെന്നു പറഞ്ഞവരും എവിടെ???? ആരെയും കാണുന്നില്ലല്ലൊ. ഇത്രയും നല്ല ചോദ്യങ്ങള്‍ കിട്ടിയിട്ടും ഇങ്ങനെ, തന്നിലേക്കെത്താന്‍ ഒരു ക്ലൂപോലും ശേഷിപ്പിക്കാതെ ഉത്തരം എഴുതിയ ആള്‍ക്ക് പെറ്റി കൊടുപ്പിക്കാന്‍ ആളുകൂടാത്തതെന്തുകൊണ്ട്?

    -സുല്‍

    ReplyDelete
  37. MY ANSWER

    Shashi Chirayil

    Profile :http://www.blogger.com/profile/04095076500502553608

    ReplyDelete
  38. സുല്ലേ... സുല്ലിന്റെ ഉത്തരങ്ങളും ഇതും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. ബ്ലോഗില്‍ നമ്മള്‍ക്കോരോരുത്തര്‍ക്കും ഒരൊ രീതികള്‍, ശൈലികള്‍, വാക്കുകള്‍ ഒക്കെയുണ്ട്. അത് ജീവിതത്തിലുമുണ്ട്. ഇന്നലത്തെ താമരക്കുളം ഗോമ്പറ്റീഷനില്‍ അഞ്ചലിന്റെ ഉത്തരങ്ങളാണവ എന്ന വിശ്വേട്ടന്‍ എഴുതിയത് വെറുതെയല്ല. ശരീക്കും അത് അഞ്ചല്‍ എഴുതിയതായിരുന്നല്ലോ..

    അതുപോലെ ഞങ്ങള്‍ വായനക്കാര്‍ക്കു പരിചയമുള്ള സുല്ലിനെ അവിടെ കണ്ടില്ല. അത്രയേ പറഞ്ഞുള്ളൂ. “കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാല്‍ എന്തുചെയ്യും” എന്ന ചോദ്യത്തിന് എനിക്ക് വേണമെങ്കില്‍ “നല്ലതല്ലേ, കഷണ്ടിവരുമ്പോള്‍ ഉപയോഗിക്കാമല്ലോ എന്നെഴുതാമായിരുന്നു” പകരം ആ മരുന്ന് വാങ്ങി കുറുമാന്റെ തലയില്‍ തേല്‍ക്കും. മുടികിളിര്‍ക്കുന്ന ആദ്യ സ്റ്റെപ് മുതല്‍ അവസാനം കഷണ്ടി മാറൂന്നതുവരെയുള്ള എല്ലാ സ്റ്റെപ്പുകളും ചേര്‍ത്ത് ഒരു പോസ്റ്റും പ്രതീക്ഷിക്കാം - ഫോട്ടോകളോടൊപ്പം” എന്നു ഞാനെഴുതിയത്, അത് ബ്ലോഗില്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ആയതിനാലാണ്.

    ഇത് ശശിയേട്ടനാണെന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല. ഇതിലൊരിടത്തും മുള്ളെന്നും കൈതയൊന്നും നമുക്ക് കാണാനുമാവില്ല. എങ്കിലും “സെലീന ടീച്ചര്‍” എന്ന കഥ (ശശിയേട്ടന്‍, ജ്വാലാസീരീസ്സ്) ഒന്നു വായിച്ചിട്ട് ഇതിലെ മലയാള ഭാഷയുടെ മാദകഭംഗി ഒന്നു വായിച്ചൂ നോക്കൂ‍. അതുപോലെ ഞാന്‍ പറഞ്ഞ മറ്റു ക്ലൂവുകളും. സാമ്യങ്ങളില്ലെ. ജ്വാല സീരീസില്‍ ആരോ കമന്റില്‍ എഴുതിയത് ഞാന്‍ ഓര്‍ക്കുന്നുണ്ട് “ശശിയേട്ടന് മദനരാജകുമാരന്‍ എന്നോമറ്റൊ ഒരു ഭാവം ഉണ്ടെന്ന്.. ശരിക്ക് വാക്ക് ഓര്‍ക്കുന്നില്ല..... ആ ഭാവം ഈ എഴുത്തില്‍ ചിലയിടങ്ങളില്‍ കാണാന്‍ സാധിച്ചു.. അതുവച്ച് മറ്റു ലക്ഷണങ്ങള്‍ തപ്പി. അപ്പോള്‍ തോന്നിയ ഉത്തരം തട്ടി. അത്രയേ ഉള്ളൂ... ചോദിച്ചതുകൊണ്ട് പറഞ്ഞൂന്നു മാത്രം.

    ReplyDelete
  39. ഇതാരായാലും എന്തായാലും എനിക്ക് ക്ലൂ വേണം.

    ReplyDelete
  40. ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ
    എനിയ്ക്ക് വയ്യ!!!!
    ഞാന്‍ ശ്രീവല്ലഭന്റെ പേരു പറഞ്ഞപ്പോള്‍ അങ്ങേരെന്റെ പേരു പറഞ്ഞിരിയ്ക്കുന്നു!!!!!

    എന്തൊരു മന:പൊരുത്തം!!

    (അപ്പൊ ഇത് സ്വാഹ:!!!)

    ReplyDelete
  41. സുല്ലേട്ടാ ഒരു സുല്ല് പറയട്ടേ..

    താങ്കള്‍ ഈ മത്സരത്തില്‍ ആദ്യം മുതല്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ്. അതായിത് മത്സരത്തിന്റെ എല്ലാ പള്‍സും അറിയാം, ആളുകള്‍ പ്രതികരിക്കുന്നത് 40 പോസ്റ്റിലും കണ്ടതാണ്. കൈപ്പള്ളിയുടെ അപ്പുവിന്റെ നന്ദന്റെ എന്റെ..ഉത്തരങ്ങള്‍ നോക്കൂ..ലാസ്റ്റ് ഹരിയണ്ണന്റെ ഉത്തരങ്ങള്‍ നോക്കൂ. ഒട്ടും സജീവമല്ലാത്ത ഒരാളുടെ ഉത്തരങ്ങളാണെങ്കില്‍ കുഴപ്പമില്ല ക്ഷമിക്കാം...പിന്നെ ആ ഉത്തരത്തില്‍ മനപ്പൂര്‍വ്വം അങ്ങിനെ പെട്ടന്ന് കണ്ടുപിടിക്കരുതെന്നുള്ള ഒരു വാശിയും കാണാം..! ഞാന്‍ അതുകൊണ്ടാണ് ബോറെന്ന് പറഞ്ഞത്.

    ReplyDelete
  42. എന്റെ ഉത്തരം:
    Shashi Chirayil
    http://www.blogger.com/profile/04095076500502553608

    ReplyDelete
  43. ഉത് ശശിയേട്ടായി തന്നെയെന്നെനിയ്ക്കും ത്വാന്നുന്നു!!

    ReplyDelete
  44. കുഞ്ഞാ...
    ആ ചോദ്യങ്ങള്‍ കണ്ടാല്‍ അറിയാമല്ല് അത് പൂരിപിച്ചയച്ചിട്ട് ഒരു പാട് നാളായെന്ന്... മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്നേ അയച്ചതായിരുന്നെങ്കിലൊ? ഈ മത്സരത്തിന്റെ പള്‍സും സെറീത്സും അതില്‍ ചേര്‍ക്കാന്‍ പറ്റുമായിരുന്നൊ? വെറുതെ ഒറ്റവാക്കില്‍ പൂരിപ്പിച്ച ഉത്തരങ്ങളില്‍ കുറച്ചു കൂടി വ്യക്തത വരാനായി അതെടുത്ത് വീണ്ടും വലിച്ചു നീട്ടി ഉത്തരം എഴുതിയ എന്നെ പറഞ്ഞാല്‍ മതിയല്ലൊ. :‌)

    -സുല്‍

    ReplyDelete
  45. ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ (Copy)
    nardnahc hsemus :-) njaanum kantirunnu. pinne maatanta ennu thonni......postukal nokkiyappol chumma taippi ennu paranjathu kontaanu ingere thanne pitichathu :-)

    ReplyDelete
  46. ഇതിസലാത് എന്ന 'വിനിമയ' സ്ഥാപനത്തില്‍ 'കസ്റ്റമര്‍ കെയറില്‍' ജോലി ചെയ്യുന്ന ഏറനാടന്‍ തന്നെ ആയിരിക്കണേ ഇത്. കൂട്ടുകാരോടൊപ്പം മെസ്സിലെ ഭക്ഷണം കഴിക്കുന്നുമുണ്ട്, തലയിലെ മുടിയും നഷ്ടമാണ്.

    ഞാന്‍ നേരത്തെ പറഞ്ഞില്ലേ.. അരുന്ധതി റോയിലെ 'കോട്ടയത്ത് വരുത്തി' എന്ന് പറഞ്ഞതിനാലാണ് അനൂപിന്റെ പേര് എഴുതിയത്.. അപ്പോഴും ഏറനാടനായിരുന്നു കൂടുതല്‍ ചായ്‌വ്.

    ReplyDelete
  47. ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ (Copy)
    ശ്രീവല്ലഭാ അധികം ചിരിക്കേണ്ട.
    സുമേഷിന് താങ്കളുടെ പേര് പറഞ്ഞപ്പോള്‍ ഒന്നും നഷ്ടപ്പെട്ടില്ല, താങ്കള്‍ക്കോ, ആദ്യ മത്സരാ‍ര്‍ത്ഥിയുടെ പേര് പിന്നെയും പറഞ്ഞ് ഒരു പെറ്റി കൂടി പോക്കറ്റിലായി.

    -സുല്‍

    ReplyDelete
  48. സുല്ലിന്റെ കമന്റ് സുഗിച്ചു,
    പാവം ശ്രീ ശ്രീ വല്ലഭന്‍:)

    ReplyDelete
  49. സുല്ല് പറഞ്ഞതെ നേരാണെങ്കിലും അത് ക്വിസ് മാസ്റ്ററുടെ തെറ്റാണ്. എന്റെ ഐ ഡിയാണ് സ്കോര്‍ കാര്‍ഡില്‍ ഉപയോഗിച്ചിരിയ്ക്കുന്നത് എന്നിരിയ്ക്കെ എന്റെ ഉത്തര പോസ്റ്റിന്റെ പേരു കൊടുക്കേണ്ടത് “സുമേഷ് ചന്ദ്രന്‍ “ എന്നായിരുന്നില്ല... അത് മറ്റുള്ളവരെ ആശയകുഴപ്പത്തിലെത്തിയ്ക്കാം..

    ReplyDelete
  50. അതെന്റെ കുറ്റമല്ല നാരദാ...

    ReplyDelete
  51. "[This site does not endorse Microsoft or any of their crappy products. So use Firefox]
    "

    സത്യമാണോ ഞാനീ വായിക്കുന്നേ?
    വൗ....

    ReplyDelete
  52. എന്റെ ഉത്തരം :ഏറനാടന്‍
    http://www.blogger.com/profile/01288575433805266737

    ReplyDelete
  53. എന്റെ ഉത്തരം: sandoz
    http://www.blogger.com/profile/07986985766042788628

    ആരെങ്കിലുമൊക്കെ അവനെയൊന്ന് വായിക്കട്ടെ :)

    ReplyDelete
  54. ക്ലൂവില്ലാതെ ഈ മത്സരം അവസാനിക്കുകയാണെങ്കില്‍ കൈതമുള്ള് അല്ലെങ്കില്‍ ഏറനാടന്‍... അല്ലെങ്കില്‍ കൈപള്ളിക്ക് പെറ്റി.

    -സുല്‍

    ReplyDelete
  55. കൈപള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
    പള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
    എഴുനേല്‍ക്കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
    ഒരു ക്ലൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
    തരൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

    ReplyDelete
  56. സുല്ലിന് ഇനിയും ക്ലൂവേണോ..!!


    തേള്‍ വാലന്‍ മീശ,
    പ്രായത്തെ വെല്ലുന്ന ഡൈ,
    നീളന്‍ കോട്ട്, ഒരു സാഹിത്യകാരന്‍ ലുക്ക്....
    കുസൃതിക്കണ്ണുകളും..

    മതിയോ

    ReplyDelete
  57. കുസൃതി കണ്ണുകള്‍ എന്നു പറഞ്ഞതു ശരിയല്ല... ‘നോട്ടി‘ എന്നു പറയണം.

    -സുല്‍

    ReplyDelete
  58. അതെ..അതെ.. അപ്പോ ഉത്തരം അറിയാന്‍ മേല്ലാഞ്ഞിട്ടല്ല :-)

    ReplyDelete
  59. അപ്പുവിനെപറ്റി പറയാനാണോ സുല്ലങ്ങനെ ചോദിച്ചേ?

    ReplyDelete
  60. അപ്പുവിന്റെ കണ്ണുകള്‍ ഇത്തിരി വെട്ടം കയറുന്ന കൊച്ചു പെട്ടിക്കു പിന്നിലല്ലേ നാരദാ... അപ്പോള്‍ നമ്മുക്ക് തിരിച്ചറിയാനാവില്ലല്ലൊ പൊല്ലാപ്പ്.

    -സുല്‍

    ReplyDelete
  61. ഇത്തിരിവെട്ടത്തിനു കൊച്ചുപെട്ടിയ്ക്കുള്ളിലാണോ പണി? (അപ്പൂനത് നോക്കി കാണലും ല്ലേ?)

    ReplyDelete
  62. കൈപള്ളിക്കു പത്തു തികഞ്ഞില്ലേ?
    ഇനിയും ഡെലിവറി ആയില്ലല്ലോ... (ഉത്തരമേ)

    -സുല്‍

    ReplyDelete
  63. പൂയ്.....അണ്ണൊ കൈപ്സണ്ണൊ....കൂയ്..

    ReplyDelete
  64. Shashi Chirayil

    പ്രൊഫൈല്‍ : http://www.blogger.com/profile/04095076500502553608

    ഉത്തരക്കാരന്‍ അറിഞ്ഞില്ലേ..
    കൈപ്പള്ളി “തൊപ്ര തലമുടി” വെട്ടി.
    ഫോട്ടോ ലിങ്കിയാന്‍ അഞ്ചല്‍ പെറ്റി അടിക്കും അതിനാല്‍
    ഉത്തരം വന്നിട്ടു താരാം.

    ReplyDelete
  65. ഈ അപ്പുവണ്ണന്‍ നടത്തിയ മുന്‍ കാല അനാലിസിസുകളുടെ വെളിച്ചത്തില്‍ ഇത് കൈതമുള്ള് ആയിരിക്കാനുള്ള സര്‍വസാധ്യതയും ഉണ്ട് :))

    ReplyDelete
  66. ഉത്തരം - Shashi Chirayil

    പ്രൊഫൈല്‍ : http://www.blogger.com/profile/04095076500502553608

    രണ്ടെങ്കില്‍ രണ്ട്. കിട്ട്യാല്‍ പുളിക്ക്യോ??!!

    ReplyDelete
  67. കൈതപ്പുഴ കായലിലേ....
    കാറ്റിന്റെ കൈകളിലേ....

    (ഉത്തരം വരുന്ന വരെ അന്താക്ഷരി കളിക്കാനുള്ളവര്‍ കൈപൊക്കുക. എന്നിട്ട് ഒരു മൂലയില്‍ പോയിരുന്ന് ഇവിടെ ശല്യമുണ്ടാക്കാതെ കളിക്കുക)

    -സുല്‍

    ReplyDelete
  68. താങ്ക്യൂ ഗുപ്തന്‍സ്.. ഒരാളെങ്കിലും എന്നെ ശരിക്കു മനസ്സിലാക്കിയല്ലോ.

    കിച്ചുവേച്ചീവന്നോ... എന്നാല്‍ ഉത്തരം താമസിയാതെ കേള്‍ക്കാം.

    ReplyDelete
  69. നേരം ഇത്രെം ആയില്ലെ നന്ദാ..
    പുളിയ്ക്കാറായിട്ടുണ്ടാവും!

    ReplyDelete
  70. കൈപ്പള്ളി നേരം വൈകിയത് നന്ദെട്ടനു ഭാഗ്യായി

    ReplyDelete
  71. ഇന്നലെ കണ്ടില്ലായിരുന്നു ഇങ്ങോട്ട് നന്ദേട്ടാ

    ReplyDelete
  72. ആര്‍ക്കെങ്കിലും ഇതിലെ ഗ്ലോക് കാണുന്നുണ്ടോ? എനിക്ക് കാണാനില്ല അത് കൊണ്ട് ചോയിച്ചതാ

    ReplyDelete
  73. ഗ്ലോഗ് ഖാണണമെങ്ഖില്‍ http://get.adobe.com/flashplayer/ ഇത് ഇന്‍സ്റ്റാള്‍മെന്റില്‍ വരിക്കാരനാവണം.

    -സുല്‍

    ReplyDelete
  74. മക്കളെ .... ഘടികാരം എന്നു പറയൂ....

    ReplyDelete
  75. ശരി ഉത്തരം ഏറനാടന്‍
    http://www.blogger.com/profile/01288575433805266737

    ReplyDelete
  76. ആ ഏറൂനെ സഭയില്‍ ഹാജരാക്കൂ അതും കെട്ടിവരിഞ്ഞ്..!

    ReplyDelete
  77. ഹാവൂ... ഗുപ്തഗുരു പറഞ്ഞതെത്ര ശരി..!!!!

    സാരമില്ല... കൈതമുള്ളിന്റെ പല സ്വഭാവങ്ങളും ഏറനാടനും ഉണ്ടെന്ന് മനസ്സിലായില്ലേ.. ഇനി സൂക്ഷിക്കാം :-)

    ReplyDelete
  78. hahaha
    അപ്പൂ.. ഗൊട് ഗൈ!!!

    ReplyDelete
  79. അപ്പൊ ഈ ഏറൂ ഒരു കള്ളികുടിയനാണല്ലെ..!!!!

    മലയാള ഭാഷ ഇഷ്ടമാണെന്നു പറയുന്ന ഇഷ്ടന്‍ ആംഗലേയത്തില്‍ ബിരുദം..കൊള്ളാം ഏറൂ...കൊള്ളാം

    ReplyDelete
  80. കുഞ്ഞന്‍ said...
    എന്റെ ഉത്തരം : ഡിങ്കന്‍ .. എതിരാളിക്കൊരു പോരാളി (പണ്ട് )


    എന്തുവാഡെയ് ഒരു “പണ്ട്“???? ഞാനെന്താ ദിവംഗതനായോ?

    ReplyDelete
  81. കണ്ടോ.. പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലൊ....ആദ്യമേ ഏറനാടന്‍ എന്നെഴുതിയിരുന്നെങ്കില്‍ പന്ത്രണ്ട് മാര്‍ക്കും കിട്ടിയേനെ... പെറ്റിയും ഒഴിവായേനെ.. :(


    അപ്പോള്‍ അനൂപിനെയും ആരെങ്കിലുമൊക്കെ ഓര്‍ക്കണ്ടേ അല്ലേ..


    ഞാനിത്രയും ക്ലൂ തന്നിട്ടും ശശിയേട്ടന് വോട്ട് ചെയ്യാന്‍ നിങ്ങള്‍ക്കൊക്കെ തോന്നിയല്ലോ... അനുഭവി...

    ReplyDelete
  82. അടുത്ത മത്സരം 15:00

    ReplyDelete
  83. “സുല്ലേ... സുല്ലിന്റെ ഉത്തരങ്ങളും ഇതും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്.”

    അജഗജാന്തരം മതി. അല്ലെങ്കില്‍ അജഗജ വ്യത്യാസം.

    -പന്മന സാര്‍ പണ്ട് തന്ന വാണിംഗ് :)

    ReplyDelete
  84. എന്റെ കുഞ്ഞാ , ഇനി പോകുമ്പോള്‍ മലയാളം എടുക്കും എന്നല്ലേ പറഞ്ഞത്.. ആ ഉത്തരത്തില്‍ നിന്ന് കനകലത ടീച്ചര്‍ പഠിപ്പിച്ചില്ല എന്ന് വ്യക്തമല്ലേ ...

    ReplyDelete
  85. നന്ദി സിയേ..

    അതു ഞാനും പിന്നെ ഓര്‍ത്തതാണ്..അന്തരം എന്നാല്‍ വ്യത്യാസം എന്നാണല്ലോ. :--)

    ReplyDelete
  86. പണ്ട് ഡിങ്കന്‍ ഒരു ഡിങ്കന്‍ തന്നെയായിരുന്നു..കമന്റിലൂടെ പറന്ന് നടക്കുന്ന ചുള്ളന്‍..! കട്ടക്ക് കട്ട മറുപടിയുമായി നടക്കുന്ന സജീവമായി നിന്നിരുന്ന.... എന്നാല്‍ ഇപ്പഴോ ചുമ്മാ കുറെ വിജ്ഞാനം മാത്രം തപ്പിയെടുത്ത് കൊടുക്കുന്നു...

    ReplyDelete
  87. സിനിമാ ടച്ചില്ലാത്ത ഏറൂ.. ചീഞ്ഞ ഏറുപടക്കമായിപ്പോയി ഈ ഉത്തരങ്ങള്‍..ജനല്‍ തുറന്ന് കണ്ടത് ഫിലിപ്പിനികളെ വേറെ ആരുടെയും സല്ലാപങ്ങള്‍ കണ്ടില്ലാത്രെ..!

    ReplyDelete
  88. നഷ്ടപ്പെടുവാനില്ലൊന്നും ഈ കയ്യിലെ പോയിന്റുകള്‍ അല്ലാതെ :-)

    ഇതുവരെ മത്സരത്തില്‍ ഉത്തരങ്ങള്‍ എഴുതിയ ബ്ലോഗ്ഗേര്‍സിന്റെ ഒരു ലിസ്റ്റ് ഇടുന്നത് നന്നായിരിക്കും. ഇന്നലെ ഫെബ്രുവരിയിലെ മിക്ക ഉത്തരങ്ങളും ഓടിച്ചു നോക്കിയെങ്കിലും ആദ്യത്തെ സാറിനെ കണ്ടില്ല. ലാ പൈന്റ് പറഞ്ഞുതന്ന nardnahc hsemus അകൈതവമായ നണ്ട്രി.

    ReplyDelete
  89. ചിരിച്ച് ചിരിച്ച് കണ്ണീന്ന് നീര്‍മണിമുത്തുകള്‍ പൊഴിയുന്നൂ, സത്യായിട്ടും.....
    ഹെന്റപ്പൂ...
    - പണ്ട് സൂവോളജി ക്ലാസ്സില്‍ തവളയെ ഡിസെക്റ്റ് ചെയ്ത്, അവസാനം, ഹാര്‍ട്ടില്ലാത്ത ഈ തവള ജീവിച്ചിരുന്നോ എന്ന് സുവോളജി പ്രൊഫസര്‍ അത്ഭുതപ്പെട്ടത് പോലായല്ലോ സംഗതികള്‍?

    ‘സമാപന്‍ സമ്മേളന്‍‘ ഉദ്ഘാടിക്കാന്‍ ഏറുവിന് പകരം ഞാന്‍ വേണ്ടി വരുമോ എന്തോ?

    ReplyDelete
  90. ജോഷി എന്ന ബ്ലൊഗ്ഗറുറ്റെ ശ്രദക്ക്

    താങ്കളുടെ profileൽ Um al Quwainയിൽ നിന്നും മേലൊട്ടു നോക്കുമ്പോൾ കാണുന്ന ശൂന്യാകാശം പോലെ കിടക്കുകയാണല്ലോ.

    പെട്ടന്ന് യഥാർത്ഥ പ്രോഫൈൽ സമർപ്പിച്ചു മറുപടി എഴുതുക. ഇല്ലാത്തപക്ഷം pointകൾ cancel ചെയ്തു് ഭാവി മത്സരങ്ങലിൽ point ലഭിക്കുന്നതല്ല. GPC ഭാഗം 2B/4 വായിച്ചു നോക്കുക

    ReplyDelete
  91. മത്സരം 1: മണിക്കായി മാറ്റാൻ ആവശ്യം വന്നിട്ടുണ്ടു. എന്നാൽ പിന്നെ moderation നാലു മണിക്കൂർ ആകും. എനിക്ക് പിള്ളേരെയും കൂട്ടി parkൽ പോകണം

    ReplyDelete
  92. കൈപ്പള്ളിയ്ക്കെന്താ വൈ ഫൈ കണക്ഷനും ലാപ് ടോപും കൂടെ കൊണ്ടു പോയാല്‍? ഹല്ല പിന്നേ....

    ;)

    ReplyDelete
  93. വൈഫിനെ കൊണ്ടു പോകുന്നുണ്ട്. അപ്പോള്‍ ലാപ്ടോപ്പും കാണും. നീ ചൂടാവല്ല്.

    -സുല്‍

    ReplyDelete
  94. ഞാൺ പ്പൂറത്തു് പോണേണു്. moderation ഉടൻ active ആകും

    ReplyDelete
  95. കൊള്ളാം... അടുത്ത പരീക്ഷക്ക് പരീ‍ക്ഷാഹാളില്‍ മാഷില്ലാതെ കുട്ട്യോള്‍ക്ക് ചോദിച്ചു പറഞ്ഞും എഴുതാന്‍ നാലുമണിക്കൂര്‍....!!!

    എല്ലാരും റെഡിയാണല്ലോ.. ജി.ടാക്. ജി. മെയില്‍, ഫോണ് എല്ലാം അനുവദനീയം :-)

    ReplyDelete
  96. കിച്ചുവേച്ചീവന്നോ... എന്നാല്‍ ഉത്തരം താമസിയാതെ കേള്‍ക്കാം.


    അപ്പൂ.. ഇതു നന്നായി രസിച്ചു.
    ഹ ഹ ഹ ഹ ഹ ഹ

    ReplyDelete
  97. “കിച്ചുവേച്ചീവന്നോ... എന്നാല്‍ ഉത്തരം താമസിയാതെ കേള്‍ക്കാം.“

    അപ്പുവേ.. ഇത് രസിച്ചു

    ഹ ഹ ഹ ഹ ഹ

    ReplyDelete
  98. പ്രായമാവല്ലേ കുഞ്ഞാ...
    [സച്ചിൻ ടെണ്ടുൽക്കർ പോലും പഴയ ഷോട്ടുകളിപ്പോൾ കളിക്കുന്നില്ലല്ലോ... :) ]

    ന്നാലും ആവും പോലൊക്കെ ശ്രമിക്കാം.
    ഈയിടെ തിരക്കുകളിലാണ്.

    ReplyDelete
  99. ☮ Kaippally കൈപ്പള്ളി ☢ said...
    ഞാൺ പ്പൂറത്തു് പോണേണു്

    ന്റെ ദേവ്യേയ്.!!!
    ഹൌ ഹൌ...

    ReplyDelete
  100. ഓഫുണ്ടേ ഓഫ്...
    കൈപ്പള്ളി മാഷേ...
    ഒരു കുഞ്ഞു സംശം ചോയ്ചോട്ടെ....
    ഇത് പ്രവാസികള്‍ക്കെ ഉള്ളു.... ഈ ഗാന്പിറ്റീശന്‍.... ഞാളേപ്പോലുള്ള കേരളീയര്‍ക്കില്ലേ???
    പ്രവാസി എന്ന മട്ടില്‍ ചോദ്യങ്ങള്‍ (പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?)കണ്ടതുകൊണ്ട് ചോദിച്ചതാണേ....
    ഉത്തരങ്ങള്‍ രസകരം തന്നെ.... ഇനി ചോദ്യങ്ങള്‍ എനിക്ക് കിട്ടിയാലും ഇതിലേതെങ്കിലും ഒന്നിന്റെ കോപ്പി ആണെന്ന് തോന്നിക്കാത്ത ഒരു ഉത്തരം ഒപ്പിക്കണമല്ലോ..... ഹോ‌....

    ReplyDelete
  101. ഞാന്‍ സീരിയസ്സാണ് എന്നാല്‍ അബ്നോര്‍മല്‍ അല്ല...കൈപ്സ് മാഷെ..ബ്ലോഗേഴ്സ് ഒരു പരിധിവരെ ഈ മത്സരത്തില്‍ പങ്കെടുക്കുന്നത് മറുമൊഴിയില്‍ വരുന്ന കമന്റുകള്‍ നോക്കിയല്ലെന്നാണ് എനിക്കറിയാന്‍ പറ്റിയത്. മറുമൊഴിയില്‍ ഈ മത്സരത്തിലെ കമന്റുകള്‍ നിറയുമ്പോള്‍ അത് മറ്റു പോസ്റ്റുകളുടെ കമന്റുകള്‍ അതില്‍ ഒലിച്ചുപോകുന്നു. ആയതിനാല്‍ ഈ പോസ്റ്റിന്റെ കമന്റുകള്‍ മറുമൊഴിയില്‍ നിന്നും മാറ്റിവിടുകയായിരുന്നെങ്കില്‍ നന്നായിരുന്നു...ഞാന്‍ നോര്‍മലായി..!

    ReplyDelete
  102. ഇന്നലെ നട്ടപ്പാതിര വരെ ഞമ്മള്‌ ഇവിടെ കണ്ണും നട്ടിരുന്നു പോയതാ. പിന്നെ വിനിമയ സേവന പണി കഴിഞ്ഞ് ഇപ്പഴാ ലാപ്പ് ടോപ്പ് തൊറന്ന് നോക്ക്യേത്.

    എന്നെ കണ്ടുപിടിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നുവോ? മനപ്പൂര്‍‌വമല്ലായിരുന്നു. ഉത്തരം അന്നേരം തോന്നിയത് പൂരിപ്പിച്ച് വിട്ടു.

    എന്നിരുന്നാലും എന്നെ കിട്ടാന്‍ യക്നിച്ച എല്ലാമെല്ലാമായ എന്റെ പ്രിയ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും പൂച്ചണ്ട്, പൂച്ചണ്ട്, നന്ദിണ്ട് നമസ്കാരണ്ട്...

    ശിഹാബ് മോര്‍ഗല്‍, ജോഷി??, വിശ്വപ്രഭ, സാജന്‍, അനില്‍ ശ്രീ എന്നിവര്‍ എങ്ങനെ പിടിച്ചു? ! അവര്‍ക്കും പ്രത്യേക കൂപ്പുകൈ..

    ഈ ഗോമ്പറ്റീഷന്‍ ആവിഷ്കര്‍ത്താവ് കൈപ്പള്ളിജി, നിയന്ത്രകന്‍ അഞ്ചല്‍സ് എന്നിവര്‍ക്ക് ഹൃദയംഗമമമായ നനന്ദി.. :)

    വല്യമ്മായി, സുല്‍, അഗ്രജന്‍ എന്നിവര്‍ക്ക് എന്റെ ഒരു മൂന്ന് ഹായ്...

    ഈ ഗോമ്പറ്റിഷന്‍ കൊണ്ട് ഒരു കാര്യം മന്‍സ്സിലായി.
    കൈതമുള്ള് ശശിയേട്ടനും ഞാന്‍ എന്ന ഏറനാടനും അഭേദ്യമായ സാമ്യത ഉണ്ടെന്ന മഹാല്‍ഭുത വസ്തുത!!

    ReplyDelete
  103. കുഞ്ഞന്‍ കലിപ്പാവല്ലേ.. ഹഹഹാ

    കുട്ടിച്ചാത്തനും പൂച്ചണ്ട്ട്ടോ..

    ReplyDelete
  104. ഏറനാടാ.. എനിക്കുമാത്രം നന്ദിയില്ല അല്ലേ? "കൈതമുള്ള് ശശിയേട്ടനും ഞാന്‍ എന്ന ഏറനാടനും അഭേദ്യമായ സാമ്യത ഉണ്ടെന്ന മഹാല്‍ഭുത വസ്തുത!!" കണ്ടുപിടിച്ചതാരാ?

    ReplyDelete
  105. ഏറനാടനെ ഞാന്‍ എങ്ങനെ കണ്ടു പിടിച്ചു? ഏറനാടന്‍ എഴുതുന്നത്‌ മിക്കവാറും വായിക്കുന്നുണ്ട്.
    റോബിന്‍സണ്‍ ക്രൂസോ -യെ വായിച്ചിട്ടുള്ളതായി നേരത്തെ എവിടെയോ കമന്റിയത് കണ്ടു (കട: ഗൂഗിള്‍). പിന്നെ "ഫിനിഷാക്കി" എന്ന പ്രയോഗം ബൂലോഗത്തില് വളരെ വിരളമാണ്. കൈപ്പള്ളീടെ കമന്റ് ന. 18 കണ്ടതോടെ ഉറപ്പായി (കാരണം അതിനു മുന്നേ, ഞാന്‍ ഉള്‍പ്പടെ 4 പേര് ഏറനാടന്‍ എന്ന ഉത്തരം പറഞ്ഞിരുന്നു).

    ReplyDelete
  106. കൈപ്പള്ളി ഇട്ട താഴെപ്പറയുന്ന കമന്റിനുള്ള മറുപടി (എന്റെ ചില ചിന്തകള്‍ ചേര്‍ക്കുന്നു എന്നതല്ലാതെ കൈപ്പള്ളി-യെ വിഷമിപ്പിക്കാന്‍ പറയുന്നതല്ല കേട്ടോ :-) )

    >>>☮ Kaippally കൈപ്പള്ളി ☢ said...
    >>ജോഷി എന്ന ബ്ലൊഗ്ഗറുറ്റെ ശ്രദക്ക്
    >>താങ്കളുടെ profileൽ Um al Quwainയിൽ നിന്നും മേലൊട്ടു നോക്കുമ്പോൾ കാണുന്ന ശൂന്യാകാശം പോലെ കിടക്കുകയാണല്ലോ.
    >>പെട്ടന്ന് യഥാർത്ഥ പ്രോഫൈൽ സമർപ്പിച്ചു മറുപടി എഴുതുക. ഇല്ലാത്തപക്ഷം pointകൾ cancel ചെയ്തു് ഭാവി മത്സരങ്ങലിൽ point ലഭിക്കുന്നതല്ല. GPC ഭാഗം 2B/4 വായിച്ചു നോക്കുക
    02-Apr-2009 11:24:00

    1. ഇതൊരു സൌഹൃദ മത്സരം ആണ് എന്നത് കൊണ്ടും ഇനിയും വായിച്ചിട്ടില്ലാത്ത ബ്ലോഗുകളെയും ഇനിയും അറിയില്ലാത്ത ബ്ലോഗര്‍മാരെയും പരിചയപ്പെടാന്‍ കഴിയുന്നത്‌ കൊണ്ടും ആണ് ഈ മത്സരം ഇങ്ങനെ മുന്‍പോട്ടു പോവുന്നത്. ഈ അടുത്ത ഇടക്ക് മാത്രമാണ് GPC ഭാഗം 2B/4 [ഉത്തരങ്ങൾ എഴുതുന്ന വ്യക്തിക്ക് മാസം (3) പ്രായമുള്ള ഒരു (1) blogഉം അതിൽ കുറഞ്ഞപക്ഷം പത്ത് (10) post എങ്കിലും ഉണ്ടായിരിക്കണം] നിയമാവലിയില്‍ ഉള്‍പ്പെടുത്തിയത്. അത് തന്നെ ഞാന്‍ മനസ്സിലാക്കിയത് "മത്സരത്തിനു വേണ്ടി ഉത്തരം എഴുതുന്നയാള്‍" എന്ന അര്‍ത്ഥത്തിലാണ്. അതല്ല ഈ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വേണ്ട അടിസ്ഥാന യോഗ്യത ആണ് അത് എന്ന് ഇന്നലത്തെ കമന്റില്‍ നിന്നുമാണ് മനസ്സിലാക്കിയത്. അത് നേരത്തെ അറിഞ്ഞിരുന്നേല്‍ ഉത്തരങ്ങളൊന്നും ഇടില്ലായിരുന്നു.

    2. ഞാന്‍ 'അനോണി' ആണ് എന്ന പരാതി ലഭിച്ചത് കൊണ്ടാണ് ഈ കമന്റ് ഇട്ടതു എന്ന് കൈപ്പള്ളി പറഞ്ഞു. അതുകൊണ്ടു തന്നെ ഞാന്‍ അനോണി അല്ല എന്ന വിവരം ഇതിനാല്‍ ധരിപ്പിക്കട്ടെ. ഈ മത്സരം തുടങ്ങിയത് മുതല്‍ ഇന്ന് വരെ മത്സരത്തിന്റെ മൂഡ്-നു ചേരാത്ത എന്തേലും കമന്റ് ഞാന്‍ ഇവിടെ പോസ്റ്റിയിട്ടുണ്ടോ? പ്രൊഫൈല്‍-ഇല്‍ ആവശ്യമില്ലാത്ത സ്വകാര്യവിവരങ്ങള്‍ നല്‍കുന്നതാണ് ഒരാളെ സനോണി ആക്കുന്നതെങ്കില്‍ അതിലെ അര്‍്ത്ഥശൂന്യത, ഞാന്‍ പറയാതെ തന്നെ വ്യക്തമല്ലേ? പിന്നെ മലയാളത്തില്‍ ഇത് വരെ ബ്ലോഗിത്തുടങ്ങിയിട്ടില്ല എന്നത് കൊണ്ടു പ്രൊഫൈല്‍-ഇല്‍ ബ്ലോഗ് ഒന്നും നല്‍കിയില്ല. ശരിയായ പേരും എവിടെ ജീവിക്കുന്നു എന്നതും അതില്‍ നല്കിയിട്ടുണ്ട്. ഇനിയും ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍, അല്ലെങ്കില്‍ കൂടുതല്‍ വിവരം വേണമെങ്കില്‍ g-talk-ഇല്‍ അറിയിക്കുക (ഐ. ഡി.: joshyja).

    3. ഈ മത്സരത്തില്‍, അല്ലെങ്കില്‍ വേണ്ട ബൂലോഗത്തില്‍ തന്നെ എഴുതുന്നവരില്‍ ആരെയും (ലാപ്പുട-യെ ഒഴിച്ച്, കവി എന്റെ ജുനിയര്‍ ആണ്) എനിക്ക് വ്യക്തിപരമായി അറിയില്ല. ഈ മത്സരത്തില്‍ പോയന്റ് നിലയില്‍ ഞാന്‍ ആദ്യ പത്തില്‍ ആണ് എന്നതാണ് പരാതികള്‍ക്ക് അടിസ്ഥാനമെങ്കില്‍ എനിക്കൊന്നും പറയാനില്ല. ഞാന്‍ മലയാളത്തില്‍ ബ്ലോഗുന്നില്ല എന്നതിനാല്‍ 'ആയോഗ്യപയലെ പുറത്ത്' എന്നാണെങ്കില്‍ സന്തോഷം ! ഭൂരിപക്ഷം പറഞ്ഞാല്‍, എന്റെ പോയന്റ് ഒക്കെ എടുത്തു കളഞ്ഞു മത്സരത്തില്‍ നിന്നും പുറത്താക്കൂ. ജനാധിപത്യം പുലരട്ടെ.


    qw_er_ty

    ReplyDelete
  107. ജോഷിക്ക് എന്റെ വോട്ട്.

    കീ ജയ്.

    ReplyDelete
  108. ജോഷിയോട് ഒരു ചോദ്യം
    2004-ൽ തിരുവനന്തപുരത്തെ നാനോ സഹോദരന്മാരുടെ വാദങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി ബ്ലോഗ്ഗിൽ പോസ്റ്റിടുകയും ഈ വിഷയം മാധ്യമശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്‌തത് ജോഷി ആയിരുന്നില്ലേ?
    (ആ ജോഷി തന്നെയല്ലേ ഈ ജോഷി എന്ന്.)

    ReplyDelete
  109. മത്സര ഫലം:

    1. ഷിഹാബ് മോഗ്രാല്‍ : 12
    2. ജോഷി : 12
    3. ViswaPrabha വിശ്വപ്രഭ : 12
    4. സാജന്‍| SAJAN : 8
    5. അനില്‍ശ്രീ : 6
    6. കുട്ടിച്ചാത്തന്‍ : 4

    പെറ്റികള്‍:

    1. നജൂസ് : -2
    2. അനില്‍ശ്രീ : -2
    3. ശ്രീവല്ലഭന്‍ : -2 (പൂര്‍വ്വാഭിമുഖക്കാരനെ ഉത്തരിച്ചു.)

    അഭിനന്ദനങ്ങള്‍.

    ReplyDelete
  110. അന്ന് അറ്റ്ലാന്റയിലെ ജോര്‍ജിയാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ:ജോഷി ജോസഫ് ഈ അവകാശവാദങ്ങളിലെ വിഡ്ഢിത്തങ്ങള്‍ കണ്ട് ഈ നാനോ സഹോദരന്മാരുമായി വളരെയേറെ ഇ-മെയില്‍ കത്തിടപാടുകള്‍ നടത്തുകയും ഇവരുടെ പൊള്ളത്തരത്തെ വെളിവാക്കുകയും ചെയ്തിരുന്നു. ഡോ:ജോഷിയുടെ ഇടപെടലുകളും പത്രങ്ങള്‍ക്കുള്ള കത്തുകളും ബ്ലോഗിലൂടെ അവ പ്രസിദ്ധപ്പെടുത്തലും ആയപ്പോള്‍ സംഗതി വിവാദമായി. യാതൊരു ശാസ്ത്ര ഗവേഷണ പിന്‍ബലവുമില്ലാതെ കൊണ്ടുവന്ന ഈ പ്രോജക്റ്റ് ഒടുവില്‍ 2005 മദ്ധ്യത്തോടെ സര്‍ക്കാര്‍ വച്ചുകെട്ടുകയും ചെയ്തു.

    ഡോ: സൂരജിന്റെ “നാനോ-വൈദ്യ-ഫ്രാഡുകളെ സൂക്ഷിക്കുക! “ എന്ന പോസ്റ്റില്‍ നിന്നുമാണ്...

    അപ്പൊ ജോഷി അണ്ണാച്ചി ആരായി?
    :)

    ReplyDelete
  111. ജോഷി സാബ്,
    ഒരു സല്യൂറ്റ്!!
    :)

    ReplyDelete
  112. എന്തേയും ഒരു ബിഗ്ഗ്‌ സല്യൂട്ട്‌ ജോഷി സാബ്‌..

    ReplyDelete
  113. ആ ജോഷിയെ ഇവിടെ കണ്ടതില്‍ അതിയായ സന്തോഷം.

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....