ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു? |
എല്ലാ നിയന്ത്രണങ്ങള്‍ക്കും അതീതമായ ഒരു ശക്തി. ഞാന്‍ അറിയുന്ന പോലെ എന്നേയും അറിയുന്നു. |
എന്താണു് വിലമതിക്കാനാവത്തതു്? | സൌഹൃദം, സ്നേഹം. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. |
കുടുംബം, കടമ എന്നിവക്ക് തന്നെയാണ് കൂടുതല്‍ പ്രാധാന്യം. പിന്നെ സാമ്പത്തികവും വലിയ ഘടകം തന്നെ. വിശ്വാസം നല്ലത്. പക്ഷേ അതിന് മതം വേണമെന്നില്ല. |
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു? (ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL) |
കീമാന്‍ |
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്? |
1997 മുതല്‍. |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
|
തൊഴിലുണ്ടെങ്കിലേ ജീവിക്കാനാവൂ. എന്ന് വെച്ച് ആരുടെയെങ്കിലും ആരാധന മുടക്കാനും കഴിയില്ല. എങ്കിലും പൊളിക്കേണ്ടി വന്നാല്‍, വിശ്വാസികളോട് കാര്യം മനസ്സിലാക്കിപ്പിച്ച് , അവര്‍ക്ക് മറ്റൊരിടത്ത് നിലവിലുള്ളതിനേക്കാള്‍ സൌകര്യത്തില്‍ മറ്റൊരു ആരാധനാലയം ഉണ്ടാക്കിക്കൊടുക്കും. |
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? | പൊളിറ്റിക്സ്. എന്നിട്ട് രാഷ്ട്രീയം കളിച്ച് നടക്കും. |
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? |
കഞ്ഞിയും ഇടിച്ചക്ക ത്തോരനും. അറിയാം. |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | മിറ്റ്സുബിഷി പജീറൊ. |
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. |
ബ്ലോഗിലെ മാത്രമല്ല, ഒരു പാചകക്കുറിപ്പും ഇതുവരെ പരീക്ഷിക്കാനുള്ള ധൈര്യം കിട്ടിയിട്ടില്ല. |
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് |
അങ്ങനെ ആരെയും കണ്ടിട്ടില്ല. |
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? |
അവര്‍ക്ക് പങ്കജ കസ്തൂരി കഫ് സിറപ്പ് വാങ്ങി കൊടുക്കും. കൊര മാറട്ടെ. |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
ഉല്പാദനവും, സ്ഥാപിക്കലും. |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | യുവാക്കള്‍ അത്ര വലിയ പ്രശ്നം നേരിടുന്നു എന്ന് തോന്നിയിട്ടില്ല. |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | ഭാഷയെപ്പറ്റി വല്യ പിടിയില്ല. എന്നാലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് തോന്നുന്നു. |
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്? |
മലയാളിയുടെ ആദര്‍ശം സംസാരത്തിലേയുള്ളു. പ്രവൃത്തിയിലില്ല. അതുപോലെത്തന്നെ അനര്‍ഹമായ കാര്യങ്ങള്‍ കുറുക്കുവഴിയിലൂടെ നേടാനും മലയാളിക്കറിയാം. പിന്നെ ക്ഷമയോടെ കാത്ത് നില്‍ക്കാനും മലയാളിയെ കിട്ടില്ല, ബീവറേജസ് കോര്‍പറേഷന്‍ ഷോപ്പിന്റെ മുമ്പിലല്ലാതെ. |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? |
കോളറാകാലത്തെ പ്രണയം, മുമ്പേപറക്കുന്ന പക്ഷികള്‍. രണ്ടേ പറ്റുള്ളൂ? :( |
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
|
ആ തട്ടിപ്പിനെതിരെ നാട്ടുകാരെ അണി നിരത്തും. പറ്റിയാല്‍ കൂട്ടുകാരേയും കൂട്ടിപ്പോയി അത് തല്ലിപ്പൊളിച്ച് കളയും. |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | ഇല്ല. ഇത്തരം മത്സരങ്ങളോട് താത്പര്യമില്ല. |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
1. ഏകാധിപതികള്‍ ഇല്ലാതാവേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പിന്നെ ആ ബട്ടണ്‍ അമര്‍ത്തിയാല്‍ ഞാനും ഏകാധിപതി ആവുമോ? ആ? എന്തായാലും ആദ്യത്തെ ബട്ടണ്‍ തന്നെ അമര്‍ത്തും. |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
|
ഇ എം എസ്. പിന്നെ ഏ കെ ജി. (രണ്ട് പേരും അവരവരുടേതായ രീതിയില്‍ അടിസ്ഥാന വര്‍ഗ്ഗത്തിനു വേണ്ടി പോരാടിയവരാണ്) |
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? | ഞാന്‍ തന്നെ. |
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം? സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം? |
എതിര്‍ക്കുന്നു. ഞാന്‍ ചോദിച്ചിട്ടും ഇല്ല. വാങ്ങിയിട്ടും ഇല്ല. ഭാര്യക്ക് എത്ര സ്വര്‍ണ്ണം കിട്ടിയെന്ന് ഇപ്പോഴും എനിക്കറിയില്ല. |
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം. |
എന്നെ സുഹൃത്തുക്കള്‍ എങ്ങനെ വിലയിരുത്തും എന്നറിയില്ല. എങ്കിലും വിശ്വസിക്കാന്‍ കഴിയുന്ന ഒരാള്‍ എന്ന് വിലയിരുത്തും എന്ന് കരുതുന്നു. |
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | ഏറ്റവും നല്ല ബ്ലോഗര്‍ക്ക് പദ്മശ്രീ കൊടുക്കാനുള്ള വകുപ്പുണ്ടാക്കും. |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) |
ഇത്തരം കാര്യങ്ങളില്‍ വിശ്വാസമില്ല. ഇനി അഥവാ അങ്ങനെ ഉണ്ടെങ്കില്‍ ലോകത്ത് എല്ലാവര്‍ക്കും നല്ലത് വരണമെന്നും സമാധാനമുണ്ടാകണമെന്നും ആവശ്യപ്പെടും. |
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു? |
മാന്ദ്യം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ മുമ്പത്തേക്കാള്‍ കൂടുതല്‍ ചിലവ് ചെയ്യുന്നു. |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യു? | അത് മുഴുവന്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ ഉപയോഗിക്കും. |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | ഇല്ല. കൂടുതല്‍ അനുഭവങ്ങളും സുഹൃത്തുക്കളേയും കിട്ടി. |
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? | ഇഷ്ടമാണ്. ആരോടും ഇല്ല എന്ന് പറയില്ല. വോട്ട് ഉണ്ടെങ്കില്‍ അത് എനിക്ക് താല്പര്യമുള്ള പാര്‍ട്ടിക്ക് മാത്രം ചെയ്യും. |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | നല്ല പട്ടച്ചാരായം വാങ്ങിക്കൊടുക്കും. എന്നിട്ട് പഴയ മലയാളം പാട്ട് കാസ്സറ്റ് ഇട്ട് കേള്‍പ്പിച്ച് കരയിപ്പിച്ച്.. കരയിപ്പിച്ച്.... |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | ഉച്ച വെയിലില്‍ റോഡരുകിലെ തണലില്‍ മയങ്ങാന്‍ കിടക്കുന്ന തൊഴിലാളികളെ കണ്ടപ്പോള്‍, നിഴലുകള്‍ പോലെയുള്ള ജീവിതങ്ങളെപ്പറ്റി എഴുതാതിരിക്കാന്‍ പറ്റിയില്ല. ഇനിയും എഴുതാന്‍ തോന്നിയാല്‍ എഴുതും. |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? |
"ദാസേട്ടൻ ശരത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ?“ |
ചാറ്റില്‍ വെച്ച് ഒരു ബ്ലോഗര്‍ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിന്റെ ലിങ്ക് തരുന്നു. ആ ബ്ലോഗ് നിങ്ങള്‍ക്ക് വായിയ്ക്കാന്‍ ഒട്ടും താല്പര്യമില്ല. ലിങ്കു കിട്ടിയിട്ടും നിങ്ങള്‍ ആ ബ്ലോഗ് സന്ദര്‍ശിയ്ക്കാന്‍ കൂട്ടാക്കാതെ നിങ്ങള്‍ നിങ്ങളുടെ പണി തുടരുന്നു. ഇത്തിരി നേരം കഴിഞ്ഞ് ലിങ്ക് തന്ന ബ്ലോഗര്‍ വന്ന് “പോസ്റ്റ് വായിച്ചോ? എങ്ങിനൊണ്ട്? “ എന്നു ചോദിയ്ക്കുന്നു. താങ്കളുടെ മറുപടി എന്തായിരിയ്ക്കും? | വായിക്കാന്‍ സമയം കിട്ടിയിട്ടില്ല, തിരക്ക് കഴിഞ്ഞ് നോക്കാം എന്ന് പറയും. |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | പുട്ട് കുറ്റി പോലെ ഉയര്‍ന്ന് നില്‍ക്കുന്ന കുറേ കെട്ടിടങ്ങള്‍, താഴെ സോപ്പ് പെട്ടികള്‍ പോലെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍, ഉറുമ്പുകള്‍ പോലെ അരിച്ച് പോകുന്ന ജീവിതങ്ങള്‍, റോഡിലൂടെ ഒഴുകിപ്പോകുന്ന വാഹനങ്ങള്‍, മുകളില്‍ തെളിഞ്ഞ ആകാശത്തിന്റെ കുറെ കഷണങ്ങള്‍. |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
|
കുറെ നാളുകള്‍ കൂടി നല്ല മൂന്ന് കവിതകള്‍ വായിച്ചതിന്റെ സന്തോഷം തോന്നി. അതില്‍ രണ്ട് പേരെ വിളിച്ച് നന്നായി എന്ന് പറയുകയും ചെയ്തു. |
കവിതകൾ വൃതത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം. |
എനിക്കങ്ങനെ അഭിപ്രായമില്ല. |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. |
ബ്ലോഗ് കവികളുടെ ബാറില്‍. അവിടെ ചെന്ന് സകലവന്മാര്‍ക്കും കള്ള് വാങ്ങിക്കൊടുത്ത് എന്റെ കവിതകളാണ് ഏറ്റവും മഹത്തരം എന്ന് പറയിപ്പിക്കും. പറയാത്തവന്മാരുടെ കാശ് കൊടുക്കുകയും ഇല്ല. |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) |
ഇതിനൊക്കെ എവ്ട്ന്ന് സമയം കിട്ടുന്നു എന്ന്. |
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? | എനിക്ക് അന്നത്തെ യു എ ഇ ബ്ലോഗ് മീറ്റ് പോലെ അജണ്ടകളോ, പ്രത്യേകം കാര്യപരിപാടികളോ, ഔപചാരികതളോ ഇല്ലാത്ത ഒരു കൂട്ടായ്മയാണ് താല്പര്യം. |
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) | നല്ല സൌഹൃദങ്ങളാണ് എനിക്ക് ബ്ലോഗിലൂടെ കിട്ടിയിരിക്കുന്നത്. അതുകൊണ്ട് എന്റെ അനുഭവത്തില്‍ അതിനെ നല്ല രീതിയില്‍ തന്നെയാണ് ഞാന്‍ കാണുന്നത്. |
ബോബനും മോളിയും ഹാരിപ്പോര്‍ട്ടറെ കണ്ടുമുട്ടിയാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക? (ചോദ്യം സംഭാവന ചെയതതു: അപ്പു) |
ആ ചൂലൊന്ന് തര്വോ? അമ്മച്ചിക്ക് അടിച്ചു വാരാന്‍? |
ഈ ലോൿ സഭ തിറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്? |
ആലത്തൂര്‍ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ബിജു. സാധാരണക്കാരനായ ചെറുപ്പക്കാരന്‍. എന്ത് ചെയ്യാന്‍? സാധാരണ ഒരു എം പിക്ക് ചെയ്യാവുന്നതില്‍ കൂടുതല്‍ മലമറിക്കാനൊന്നും (ഇന്ന് നല്‍കുന്ന വാഗ്ദാനങ്ങള്‍ പോലെ) ഒരാള്‍ക്കും പറ്റില്ല. |
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും? (ചോദ്യം സംഭാവന ചെയതതു: അപ്പു) |
കേരളത്തിലെ സാമൂഹിക ചുറ്റുപാട് മൂലം. നാട്ടില്‍ കൂലിപ്പണിയോ കൃഷിപ്പണിയോ എടുത്ത് നടക്കുന്ന ചെറുപ്പക്കാര്‍ക്ക് ആരെങ്കിലും പെണ്ണ് കൊടുക്ക്വോ? |
എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങൾ online media പൂർണ്ണമായും സ്വീകരിക്കാത്തതു്? |
ഓണ്‍ ലൈനില്‍ വായിക്കുന്നതിനേക്കാള്‍ ആളുകള്‍ക്കിഷ്ടം ഇപ്പോഴും അച്ചടിമാധ്യമങ്ങള്‍ തന്നെയാണെന്നത് കൊണ്ട്. |
കേരളത്തിൽ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികൾ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം? |
തീര്‍ച്ചയായും നല്ല കാര്യമാണ്. |
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. | ഈ പറയുന്ന ലിസ്റ്റില്‍ ആരും ഇല്ല. സി രാധാകൃഷ്ണന്റെ പേരുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പേരു പറയുമായിരുന്നു. |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
|
കലാഭവന്‍ മണി. നല്ല തെങ്ങിന്‍ കള്ളും കപ്പയും മത്തിക്കറിയും. നല്ല നാടന്‍ പാട്ടുകള്‍ പാടാന്‍ പറയും. എന്നിട്ട് അടിച്ച് പൊളിച്ച് ഡാന്‍സൊക്കെ കളിച്ച് ആഘോഷമാക്കും. |
ഒരു സുപ്രഭാതത്തില്‍ ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് നിര്‍ത്തലാക്കിയാല്‍ നിങ്ങള്‍ എന്തു ചെയ്യും? | എനിക്ക് തീര്‍ച്ചയായും അസ്വസ്ഥത തോന്നും. പിന്നെ തീരെ കിട്ടില്ല എന്നു വന്നാല്‍ അതിനോട് പൊരുത്തപ്പെട്ടു പോകാനും എനിക്ക് സാധിക്കും. |
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. |
ബ്ലോഗ് എന്ന മാധ്യമത്തിനെ താങ്കള്‍ അതിന്റേതായ ഗൌരവത്തില്‍ സമീപിക്കുന്നുണ്ടോ? |
Sunday 12 April 2009
61 - രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
!
ReplyDeleteരാമചന്ദ്രന്‍ വെട്ടിക്കാട്ട്.
ReplyDeletehttp://www.blogger.com/profile/11649881250616357937
സത്യമായിട്ടും കോപ്പിയല്ല,വീട്ടില്‍ വന്ന് തിരക്കൊക്കെ ഒഴിഞ്ഞ് ഇപ്പോഴാ നോക്കാന്‍ പറ്റിയത്.
ReplyDeleteരാമചന്ദ്രന്‍ വെട്ടിക്കാട്ട്
ReplyDeletehttp://www.blogger.com/profile/11649881250616357937
(ഹോ... വെള്ളം....വെള്ളം.......)
എന്റെ ഉത്തരം :: രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ReplyDeleteപ്രൊഫൈല്‍ :: http://www.blogger.com/profile/11649881250616357937
സി.രാധാകൃഷ്ണൻ, കോളറാകാലത്തെ പ്രണയം, നിഴൽപോലെ ഇരുണ്ട ജന്മങ്ങളെ കുറിച്ചുള്ള ലാസ്റ്റ് പോസ്റ്റ്..എന്നാലും യു.എ.ഈ മീറ്റിനെ കുറിച്ച് പറയുന്നൊരാൾ ദോഹയിലാണെന്നും പറയുന്നു..എങ്കിലും..;
ReplyDeleteഎന്റെ ഉത്തരം:
രാമചന്ദ്രന്‍ വെട്ടിക്കാട്ട്
http://www.blogger.com/profile/11649881250616357937
എന്റെ ഉത്തരം : രാമചന്ദ്രന്‍ വെട്ടിക്കാട്ട് ഇടിച്ചക്ക
ReplyDeletehttp://www.blogger.com/profile/11649881250616357937
കോളറാ കാലത്തെ പ്രണയം, സങ്കീര്‍ത്തനം പോലെ, മുമ്പേ പറക്കുന്ന പക്ഷികള്‍, ഇരുണ്ട ജന്മങ്ങള് (സ്വന്തം പോസ്റ്റ്)... ... ...
എന്റെ കമന്റ് ഇവിടെ കാണിച്ചിരുന്നു. എങ്ങനെയോ എന്തോ.
ReplyDeleteഅത് കൈപ്പള്ളിയെങ്ങാനും മായ്ച്ചോ എന്ന സംശയത്തില്‍ വീണ്ടും ഇട്ടു.
പെറ്റിയടിച്ചാല്‍ ഇവിടെ ഇടി നടക്കും :)
http://www.blogger.com/profile/11649881250616357937
ReplyDeleteരാമചന്ദ്രന്‍ വെട്ടിക്കാട്ട്
ഒരു ഇടിച്ചക്ക ഗൂഗ്ലിങ്ങിന്റെ ബാക്കി ഇപ്പോ ഇട്ട കമന്റില്‍ വന്നുപോയി. സര്‍വശ്രീ.രാമചന്ദ്രന്‍ വെട്ടിക്കാട്ടും കൈപ്പള്ളിയും മറ്റെല്ലാവരും സദയം ക്ഷമിക്കണം.
ReplyDeleteഎന്റെ ഉത്തരം : രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ReplyDeletehttp://www.blogger.com/profile/11649881250616357937
എന്റെ ഉത്തരം : അപ്പൂസ്
ReplyDeletehttp://www.blogger.com/profile/07272561897166530883
ഊഹിക്കാന്‍ കാരണം : സി . രാധാകൃഷ്ണനെ കുറിച്ച് പറഞ്ഞത്
രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ReplyDeletehttp://www.blogger.com/profile/11649881250616357937
തുറക്കുന്നില്ലേ?
ReplyDeletemoderation അവസാനിച്ചു
ReplyDeleteരാമചന്ദ്രന്‍ വെട്ടിക്കാട്ട് തന്നെ ഇതു
ReplyDeleteരാമചന്ദ്രന്‍ വെട്ടിക്കാട്ട്
ReplyDeletehttp://www.blogger.com/profile/11649881250616357937
കൈപ്സ് അടുത്തതെപ്പോഴാ?
ReplyDeleteതൊയിലാളീ LLLLL (കട: അലിഫ്) ന്റെ ശ്രദ്ധയ്ക്ക്. സ്കോര്‍ഷീറ്റിലേക്ക് ഒരു 12 മാര്‍ക്ക് എന്റെ പേരിനോടോപ്പം ചേര്‍ത്തുകൊള്ളുക. കാരണം എന്തെന്ന് സംശയമുണ്ടെങ്കില്‍ മൊയലാളിയോട് ചൊദിച്ചാല്‍ മതിയാകും..!!
ReplyDeleteqw_er_ty
ശരി ഉത്തരം:രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ReplyDeletehttp://www.blogger.com/profile/11649881250616357937
അടുത്ത മത്സരം: UAE 07:00
ReplyDeleteModeration അവസാനിക്കുന്ന സമയം: UAE 11:00
ReplyDelete