ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണു ദൈവം | ഇതുവരെയും ഉത്തരം കിട്ടാത്ത ഒരു പ്രഹേളിക. |
എന്താണു് വിലമതിക്കാനാവത്തതു്? | സ്നേഹം |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | കുടുംബം,കടമ,സ്വത്ത്,ദൈവം,മതം |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? | 10,000 തോഴിലാളികളുടെ പണിയില്ലാതാക്കുന്നതിലും നല്ലത് ആരാധനാലയം പൊളിക്കുന്നതല്ലേ. അതാകുമ്പോള്‍ വെറും ഒന്നോ രണ്ടോ ആളുകളുടെ പണിയേ പോകൂ. |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | ഒരിക്കല്‍ ഗായകനാകാന്‍ ശ്രമിച്ചതിനുശേഷം ചെരിപ്പുകട തുടങ്ങേണ്ടി വന്നതിനാല്‍ അതിനെക്കുറിച്ച് ആലോചിക്കാന്‍ കൂടി താല്പര്യപ്പെടുന്നില്ല :) കുക്കിങ്ങ് എന്നുവച്ചാല്‍ അതു പെണ്‍വര്‍ഗ്ഗത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും അതില്‍ കൈകടത്തുന്നത് ശരിയല്ല എന്നുമുള്ള ചില പ്രബുദ്ധ ചിന്തകള്‍ ഉള്ളതിനാല്‍ കുശിനിക്കാരനും ഒഴിവ് ഒരു തൊഴിലെന്ന നിലയില്‍ ആശാരിപ്പണി എടുക്കാനുള്ള കോണ്‍ഫിഡന്‍സ് ഇല്ല, ഫര്‍ണീച്ചര്‍ ഡിസൈനിങ്ങ് പണ്ടൊരിക്കല്‍ ചെയ്തിട്ടുണ്ടെങ്കില്‍ പോലും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും കോമാളികള്‍ അല്ലേ? നാം ഒരാളെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. പ്രത്യേകമായി ഇനി ആകേണ്ടതുണ്ടോ? [ചിലരുടെ പ്രൊഫൈല്‍ ഫോട്ടോ കാണുമ്പോള്‍ തന്നെ എനിക്കങ്ങനെ തോന്നാറുണ്ട് :) -സ്മൈലി കണ്ടല്ലോ അല്ലേ? ] പിന്നെ ആകെപ്പാടെ ബാക്കിയുള്ളത് അദ്ധ്യാപനം. അതുതന്നെ തിരഞ്ഞെടുക്കും. അതാകുമ്പോല്‍ പിള്ളേര്‍ക്ക് അസൈന്മെന്റും സെമിനാറും ഒക്കെ കൊടുത്ത് ചോദ്യം ചോദിക്കുന്നവനെ വിഡ്ഡി കുഷ്മാണ്ഡമാക്കി സുഖമായി ജിവിച്ചു പോകാം. |
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? | ഒറ്റക്കിരിക്കുമ്പോഴല്ല...ചുറ്റിലും ആരും ഇല്ലാതിരിക്കുമ്പോഴാണു ഏകാന്തത അനുഭവപ്പെടാറ്. |
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? | ഇംഗ്ലീഷ്....സായിപ്പിന്‍െ മുന്നില്‍ ബ്ബ ബ്ബ ബ്ബ അടിച്ചു മടുത്തൂ.. |
എന്താണു് മലയാളിയുടെ അശ്ലീലത്തിന്റെ വ്യാഖ്യാനം? | |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | തിര്‍ച്ചയായും...ക്രോസ്ഡ് 170 സി.എം. |
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? | നല്ല നാടന്‍ സദ്യ വളരെ ഇഷ്ടമാണ്. പിന്നെ കുത്തരിച്ചോറും ഞണ്ടു കറീം. ഇതൊന്നും കിട്ടാത്ത അവസരത്തില്‍ ഫ്രൈഡ് റൈസ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യും. വേറെ ഒരു വഴിയും ഇല്ലെന്നു വന്നാല്‍ മാത്രം സ്വയം പാചകം. |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | റാലി സൈക്കിള്‍... സ്കൂളിലും കോളേജിലും എന്റെ സന്തത സഹചാരിയായിരുന്ന റാലി സൈക്കിള്‍. |
കൂട്ടിൽ ചാടിയ മൂങ്ങക്ക് ചിന്താഭാരം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തായിരുന്നു? അപ്പോൾ മാവോയിസം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു. | താന്‍ അബദ്ധത്തില്‍ ഈ കൂട്ടില്‍ ചാടിയല്ലോ എന്നാലോചിച്ച് തലപുണ്ണായതിനാലാണ് മൂങ്ങക്ക് ചിന്താഭാരം ഉണ്ടായത്. മാവോയിസം വീട്ടില്‍ അപ്പോള്‍ പാപ്പിയമ്മാവനും ചാക്കോച്ചനും കൂടെ ബാലേട്ടനും ഉണ്ടായിരുന്നു. |
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? | പരസ്യങ്ങള്‍ കാണാറുണെങ്കിലും ഒരിക്കലും അവ സ്വാധീനിച്ചിട്ടില്ല. എങ്കിലും ചില പരസ്യങ്ങള്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്നു... ഹമാരാ ബജാജ്, അമുല്‍, നിര്‍മ്മ എന്നിവ അവയില്‍ ചിലതുമാത്രം. |
പുതിയ blog എഴുത്തുകാർ മലയാളം ബ്ലോഗിലേക്ക് വരുമ്പോൾ എന്തെല്ലാം ചിട്ടകളാണു് സ്വീകരിക്കേണ്ടതു്. അങ്ങനെ ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടോ? | അങ്ങനെ പ്രത്യേകമായ എന്തെങ്കിലും ചിട്ടകള്‍ പാലിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. പിന്നെ എല്ലാ സഹായത്തിനും ബ്ലോഗ് ഹെല്‍പ്പ് ലൈന്‍ ഉണ്ടല്ലോ. ( വാര്ത്തകളും ഈമെയില്‍ ഫോര്‍വേഡുകളും പോസ്റ്റാതിരുന്നാല്‍ നന്നായിരുന്നു. ) |
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും. 1) ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു. 2) ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു. 3) നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും. 4) ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും. 5) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല 6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും. | ഇതൊന്നുമല്ല. നേരെ ഇടമറുകിനെയും വിളിച്ച് അങ്ങോട്ടു പോകും . അങ്ങേര്‍ക്കു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയും. |
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. | ടൈം കിട്ടുകാണേല്‍ നമുക്കൊന്നു കൂടാം.. പാചകം എന്റെ വക...അഭിപ്രായം പിന്നെ പോസ്റ്റ് ചെയ്താല്‍ മതി.. |
ആകെ മൊത്തം 35 million മലയാളികളിൽ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെ കാൾ വിത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്? | വിശ്വസിക്കുന്നു..കാരണം മലയാളികള്‍ വെറും..വെറും ഒരു പ്രസ്ഥാനമല്ല ഹേ. തലക്കനം, പാരവെപ്പ് ആന്‍ഡ് പരദൂഷണം |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | യുവജനങ്ങളെ പേടിച്ച് |
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് | ഇനിയും വരേണ്ടിയിരിക്കുന്നു..എങ്കിലും ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍ ... |
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? | അവരുടെ സുന്ദര/വികൃത കപോലങ്ങളില്‍ എന്റെ കൈ രേഖകള്‍ പതിപ്പിക്കും. അപ്പോള്‍ കാണാം വായില്‍ വരുന്നത് മലയാളമാണോ അതോ മലയാലം ആണോ എന്ന്. |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
ഉല്പാദനം... [സത്യത്തില്‍ പെടുമോ?...ഏറ്റവും യോജിക്കുക ഇതു തന്നെ] |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | മുത്തലിക്കിനെ പോലുള്ളവരുടെ രംഗപ്രവേശം. |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | മലയാള ഭാഷ മാത്രമല്ല എല്ലാ ഭാഷകളും വളര്‍ന്നു കൊണ്ടിരിക്കുന്നു. മാത്രമല്ല രൂപാന്തരവും സംഭവിച്ചുകൊണ്ടിരിക്കുന്നു... നൂറുകൊല്ലം മുമ്പ് ഉണ്ടായിരുന്ന രീതിയായിരിക്കില്ല ഇപ്പോഴുള്ളത്, വാമൊഴിയിലും വരമൊഴിയിലും. പിന്നെ വഷളാവുകയല്ല..വഷളാക്കികൊണ്ടിരിക്കുകയാണ് ചില നാടന്‍ സായിപ്പുമാര്‍. മലയാളം ആംഗലേയ ഉച്ചാരണത്തില്‍ സംസാരിക്കുന്നതും, പുട്ടിനു തേങ്ങയിടുന്നതുപോലെ ആംഗലേയം തിരുകി കേറ്റുന്നതും സ്റ്റാറ്റ്സ് സിംബലായി കൊണ്ടു നടക്കുന്ന ചില നെറികെട്ടവര്‍. |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? | ദസ്തയേവസ്കിയുടെ ചൂതാട്ടക്കാരന്‍. (വേടിച്ച് വച്ചിട്ട് കൊല്ലം മൂന്നായി. ഇതുവരെ ഒറ്റയിരിപ്പില്‍ പത്തു പേജില്‍ കുടുതല്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല.). ഈ ഒരൊണ്ണം തന്നെ ധാരാളം |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | സങ്കല്‍പ്പിച്ചു...[ആഹാ..എന്തൊരു നല്ല മനോഹരമായ നടക്കാത്ത സങ്കല്‍പ്പം]. തീര്‍ച്ചയായും പങ്കെടുക്കും. എങ്ങാനും പൊട്ടിത്തെറിച്ച് ഫ്ലാറ്റോ കാറോ കിട്ടിയാല്‍ പുളിക്യോ? (എല്ലാവരും എനിക്കുവേണ്ടി എസ്. എം. എസ് ചെയ്യുമല്ലോ) |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
പാവം ഏകാധിപതികള്‍ (ഈ വിഷമിക്കുന്ന കോടീശ്വരന്‍ എന്നൊക്കെ പറയില്ലേ..അതുപോലെ) ജീവിച്ചു പൊയ്ക്കോട്ടേ. ഏതോ ഓര്‍മ്മക്കുറിപ്പിസ്റ്റ് ഇടിവാളിനിട്ട് പണിഞ്ഞെന്നു തോന്നുന്നു. അതാണിങ്ങേര്‍ക്കീ പൂതി. അമ്മ്ലീഷ്യം ബാധിച്ചാല്‍ പിന്നെ ഞാനെങ്ങനെ പോസ്റ്റിടും?..എനിക്കുമില്ലേ പോസ്റ്റിടണമെന്നും അതില്‍ പത്തഞ്ഞൂറു കമന്റു വരണമെന്നും ആഗ്രഹം...ഒന്നുമില്ലെങ്കില്‍ നമ്മളെല്ലാം ഒരേ തോണിയിലെ(ബ്ലോഗര്‍.കോം) യാത്രികര്‍ അല്ലേ മിസ്റ്റര്‍ ഇടിവാള്‍. ഇതുവരേ ഓഫീസിലെ ലിനക്സ് മഷീനീല്‍ മനോരമേടെ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. യൂണികോഡാണേല്‍ അവിടിരുന്നു വായിക്കാമല്ലോ...യേത്.. അതുകൊണ്ട് രണ്ട്. |
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? | ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്നവന്‍ |
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
|
ഇതിലും പെടില്ല...ഡിക്ഷണറിയിലും പെടില്ല..അതുകൊണ്ട് എഴുതുന്നില്ല!!! |
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? | |
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) | സാബുപ്രയാറിന്റെ ഫോട്ടോ ബ്ലോഗ് മാത്രമേ ഞാന്‍ നോക്കാറുള്ളൂ. അവിടെ വന്ന് നിരുപിക്കാത്തിടത്തോളം കാലം ഈ ക്വസ്റ്റ്യന്‍ ഇന്‍വാലിഡ്. |
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | ഉടനെ ഫൈനാന്‍സ് മിനിസ്റ്റര്‍ക്ക് ഉത്തരവ്: ഇന്‍കം ടാക്സ് നിര്‍ത്തലാക്കുക കുറഞ്ഞ പക്ഷം ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ് എന്ന പരിപാടി നിര്‍ത്തലാക്കുക..[എന്തു ചെയ്യുമെന്നു പറ..കിട്ടുന്ന ശമ്പളം ടാക്സ് കിഴിച്ച്...അതുപയോഗിച്ച് എന്തെങ്കിലും വാങ്ങിയാല്‍ അതിനും ടാക്സ്....ടാക്സ് അടക്കാന്‍ മാത്രമായി ഈ ജിവിതം ഇനിയും ബാക്കി... ] |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) | 1. ജാതി സ്പീഡില്‍ പറക്കാനുള്ള വരം...ദിവസോം നാട്ടില്‍പോയി വരാലോ 2. ചെയ്ത തെറ്റുകള്‍/അബദ്ധങ്ങള്‍ ഒക്കെ തിരുത്താനുള്ള വരം 3. എത്രയും വേഗം മോക്ഷം കിട്ടുന്നതിനുള്ള വരം |
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? | ബന്ദ് നിരോധിച്ചപ്പോള്‍ ഹര്‍ത്താല്‍ എന്ന പേരില്‍ തുടര്‍ന്നില്ലേ. അതുപോലെ ബീഫ് എന്ന പേരു മാറ്റി വേറെ പേരില്‍ പുറത്തിറക്കും. |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | കുറച്ചെടുത്ത് മോഹന്‍ലാലിന്റെ ഫുള്‍ ഡേറ്റ് ബ്ലോക്ക് ചെയ്യും..അങ്ങനെയെങ്കിലും മലയാള സിനിമാ പ്രേക്ഷകര്‍ രക്ഷപ്പെടട്ടേ. ഇനി ഏതെങ്കിലും കാരണത്താല് അങ്ങേരുടെ സിനിമ പുറത്തിറങ്ങിയാല്‍ ഫിലിം പെട്ടി ലേലം വിളിച്ചെടുത്ത് കത്തിക്കും. ബാക്കിയെടുത്ത് മറ്റേ ഗഡിക്കും കൊടുക്കും..[ഞാന്‍ ബ്ലാക്ക് ക്യാറ്റ് സെക്യൂരിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്..വിന്‍സ് ഇന്ത്യയിലോട്ട് വരുന്നെന്നൊരു ന്യുസുണ്ട്. എനിക്കും ജീവനില്‍ കൊതിയില്ലേ] |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സാമീപ്യം. പിന്നെ പലരും പറഞ്ഞപോലെ നഷ്ടങ്ങളേക്കാള്‍ ഏറെ ലാഭങ്ങളാണ്.. |
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? | കണ്ണെടുത്താല്‍ കണ്ടൂടാ. ഇത്തവണ ചേട്ടന്/ചേച്ചിക്ക് തന്നെ കുത്തും എന്നു പറയും (വാഗ്ദാനങ്ങള്‍ മാറ്റുന്നതില്‍ എന്താണ് തെറ്റ്?...) |
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? | എന്തു സംഭവിക്കാന്‍ കുറച്ചു നേരം കത്തിവച്ചിരുന്ന്..എന്തേലും വേടിച്ച് ഭക്ഷിച്ച് തിരിച്ചു പോം.. |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
|
1. കലാഭവന്‍ മണി : നാട്ടുകാരെ മൈന്‍ഡ് ചെയ്തില്ലെന്നു പറയരുതല്ലോ. കാരൂര്‍ ഷാപ്പിലെ ഫുള്‍ മെനു അങ്ങേരുടെ മുമ്പില്‍ വയ്ക്കും എന്നിട്ട് സെലക്റ്റ് ചെയ്യാന്‍ പറയും. പത്തു രൂപ തന്നാല് 100 റുപ്പീസിന്റെ അഭിനയം കാഴ്ച്ചവയ്ക്കുന്നതിന്റെ പുറകിലുള്ള ചേതോവികാരം ? 2. ഇഞ്ചിപ്പെണ്ണ് : ഇഷ്ട്ടപെട്ട ഭക്ഷണം കൊടുക്കുന്നതായിരിക്കും (അതിനാല്‍ വരാന്‍ മടിക്കരുത്) (അങ്ങനെയെങ്കിലും ഒന്നു അറിയാമല്ലോ ഇതാരാണെന്ന്) ഈ പേരു സ്വീകരിക്കാനുണ്ടായ സാഹചര്യം?.. |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | അത് ഭീകരവും ഭയാനകവും പൈശാചികവും ആണെന്നു ആരാണു പറഞ്ഞത്? ആദ്യം അവരെ ചികിത്സിക്ക്. [പ്രിയപ്പെട്ട പുരുഷ ബ്ലോഗേര്‍സ്, “മലയാളി ചേട്ടന്മാര്‍“ എന്നു പറഞ്ഞ് നമ്മള്‍ എല്ലാവരേയും അധിക്ഷേപിച്ചിരിക്കുകയാണ്. “മലയാളി ചേച്ചിമാര്‍“ എന്നെന്തുകൊണ്ട് പറഞ്ഞില്ല?...നമുക്ക് ഇതിനെതിരെ പ്രതികരിക്കണ്ടേ.. പിന്നെ ഏതോ ബീമ എന്ന സ്ത്രീയെ ഇതിനായി നിയോഗിച്ചതിലും എന്തോ ദുരുദ്ദേശം ഫീല്‍ ചെയ്യുന്നു..] |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | ജനാല കര്‍ട്ടനുകളെ വകഞ്ഞുമാറ്റി ഞാന്‍ പുറത്തേക്കു നോക്കി. ... അതാ അപ്പുറത്തെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ രണ്ടു പേര്‍. അവര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി....പിന്നെ ആലിംഗനബദ്ധരായി...എന്റെ ഹൃദയമിടിപ്പിന്റെ താളം കൂടി. അയാള്‍ അവളെ കൈകളില്‍ കോരിയെടുത്തു. പിന്നെ പതുക്കെ കവിളില്‍ ചുംബിച്ചു...അലോസരപ്പെടുത്തും വിധം മുഖത്തേക്ക് വീണുകിടന്ന അവളുടെ മുടി ഒരു വശത്തേക്ക് വകഞ്ഞുമാറ്റി..വീണ്ടും എന്തോ പറയുന്നു...ഞാന്‍ എന്റെ എല്ലാ മസിലുകളും ചെവിടില്‍ കേന്ദ്രീകരിച്ചു.. അയാള്‍: എന്റെ മോള്‍ക്ക് ഒറങ്ങണ്ടേ? അവള്‍ : വേണ്ട പപ്പാ.. എനിച്ച് ഇപ്പ ഒറങ്ങണ്ട.. കൊറെ കയിഞ്ഞിട്ടു മോള്‍ ഒറങ്ങാം.. :) |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | അവസാനമായി എഴുതിയ ചവര്‍ ഓണവുമായി ബന്ധപ്പെട്ട ഒരു ഓര്‍മ്മകുറിപ്പാണ്...ആതമസംതൃപ്തിക്ക്....തീര്ച്ചയായും.. |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | കൃഷ്ണ തൃഷ്ണയുടെ “മാംഗല്യം താലിച്ചരടിലൂടെ“ എന്നെ ലേഖനം |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
|
കവിത വായിക്കാറില്ല. ഗവിതയും |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | കവിതകള്‍ വായിച്ചാല്‍ മനസിലാകാത്തതിനാലും ബേസിക്കലി ഞാനുമൊരു ഓര്‍മ്മകുറീപ്പിസ്റ്റായതിനാലും രണ്ടാമത്തെ ബാറില്‍ കേറി ഒരു സ്പ്രൈറ്റ് വേടിച്ച് സിപ് സിപ് ആയി ഇരുന്നടിച്ച് അവരിലൊരാളാകും. |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) | എവിട്ന്നാ മാഷേ ഈ ഗോംബറ്റീഷനൊക്കെ നടത്താന്‍ സമയം?..അതും ഈ റിസെഷന്‍ ടൈമില്!! (ക്രെഡിറ്റ് കാര്‍ഡ് ഉണ്ടോ മാഷേ ഒന്നു സ്വൈപ്പ് ചെയ്യാന്‍?) |
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? | |
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) | ഒത്തിരി സൌഹൃദങ്ങള്‍ ബ്ലോഗില്‍ നിന്നും ലഭിച്ചിറ്റുണ്ട്. പക്ഷേ സീരിയസ് ആയവ വളരെ ചുരുക്കം.. |
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. | മാധവിക്കുട്ടി, ബഷീര്‍, എംടി എന്നിവരുടെ എഴുത്തുകള്‍ ഇഷ്ടമാണ്. ബ്ലോഗില്‍ എഴുതാന്‍ പ്രചോദനമായത് വിശാലമനസ്കനും. |
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? | ഉത്സവപറമ്പില്‍. നെറ്റിപ്പട്ടോക്കെ കെട്ടി ഒരു ജാതി ഷോയില്‍ നില്‍ക്കണത് കാണാന്‍ തന്നെ നല്ല ചേലല്ലേ. |
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? | എന്റെ തന്നെ ബ്ലോഗുകള്‍.. എന്നിട്ട് ഏതോ ഭീകര സംഘടയാണിതിന്റെ പേരില്‍ എന്നുപറഞ്ഞ് ശക്തമായ പ്രതിക്ഷേധം നടത്തും..കരിവാരം ആചരിക്കും. ബൂലോകം ആകെ ഇളക്കി മറിക്കും..അവസാനം ആ ഭീകര സംഘടനയ്ക്ക് മാപ്പു കൊടുക്കും...ബൂലോകര്‍ എന്റെ പ്രവൃത്തികണ്ട് എന്നെ വാഴ്ത്തിപ്പാടും..അങ്ങനെ കൂടുതല്‍ കുടുതല്‍ പ്രസിദ്ധനാകും. (വിവാദമുണ്ടാക്കി പ്രസിദ്ധനാകുന്നതാണല്ലോ ഇപ്പോഴത്തെ രീതി) |
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. | ആഗോള സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന ഈ കാലഘട്ടത്തീല്‍ ഈ മത്സരം കൊണ്ട് സംഭവിക്കാവുന്ന നേട്ടവും കോട്ടവും ചൂണ്ടികാട്ടുക. കോട്ടം ഉണ്ടാവുകയാണെങ്കില്‍ അതെങ്ങിനെ പരിഹരിക്കാം എന്നുകുടി വിശദമാക്കുക |
Wednesday 8 April 2009
57 - Sherlock
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഗൊമ്പറ്റീഷൻ # 57 ആരംഭിച്ചു
ReplyDeleteModeration അവസാനിക്കുന്ന സമയം: UAE 14:30
സൂര്യോദയം ഫ്രം ചാലക്കുടി
ReplyDeleteനാട്ടുകാരാ.. താങ്ക്സ് റ
http://www.blogger.com/profile/09027559143914231798
ReplyDeletesherlock
എന്റെ ഉത്തരം എന്റെ പരമ ഫ്രണ്ടായിരുന്ന ഗഹേഷ് ഏടാകൂടം... (ഇപ്പോള്‍ പുലിയല്ലേ പേരും മാറ്റി:))
ReplyDeleteലാസ്റ്റ് പോസ്റ്റും, നിന്റെ എഴുത്തും വച്ച് ഞാന്‍ നിനക്ക് വോട്ടു ചെയ്യുന്നു. ഇനി മാറ്റരുത് കേട്ടൊ. (അവസാനം വായിച്ച ലേഖനം ഇപ്പോഴും കുഴപ്പം പിടിച്ചതു തന്നെ)
sherlock
http://www.blogger.com/profile/09027559143914231798
qw_er_ty
ReplyDeleteരണ്ടുതവണ ഉടനീളം വായിച്ചിട്ടും എനിക്കീ ഉത്തരദാതാവിനെ പിടികിട്ടുന്നില്ല.. മനസ്സിലായ കാര്യങ്ങള്‍
1. ദൈവത്തിലും മതത്തിലുമൊന്നും ആരാധനാലയത്തിലുമൊന്നും വിശ്വാസമില്ലാത്തയാള്‍.
2. അവിവാഹിതനാവാം ? - പ്രവാസത്തില്‍ നഷ്ടമായത് മാതാപിതാക്കള്‍ സഹോദരങ്ങള്‍ (പക്ഷേ കുടുംബം കൂടെയുള്ള പ്രവാസിക്കും ഇതേ ഉത്തരം നല്‍കാവുന്നതാണ്)
3.ഓഫീസിലെ കമ്പ്യൂട്ടറില്‍ ലിനക്സ് സിറ്റം ഉള്ള, കൂടെക്കൂടെ സ്ക്വയര്‍ [ ]ബ്രാക്കറ്റ് ഉപയോഗിക്കുന്ന ഇദ്ദേഹം ആരാണ്. സ്ക്വയര്‍ ബ്രായ്ക്കറ്റ് ഗൂഗിള്‍ സേര്‍ച്ച് ഏറ്റെടുക്കുന്നുമില്ല :-( സായിപ്പിന്റെ മുമ്പില്‍ ബബ്ബബ്ബ അടിച്ചു മടുത്തു എന്നുപറയുന്നു.. ഗള്‍ഫില്‍ ജോലി? ആവാം. കേരളത്തിനു വെളിയിലും ആവാം. അവിടെ സായിപ്പുള്ള കമ്പനി എത്ര?
4. ഇദ്ദേഹം ഒരു ഓര്‍മ്മക്കുറിപ്പിസ്റ്റാണ്. ഓര്‍മ്മക്കുറിപ്പാണ് എഴുതുന്നത്.. പുതിയ ബ്ലോഗര്‍മാര്‍ക്ക് സഹായത്തിനു ബ്ലോഗ് ഹെല്പ് ലൈന്‍ ഉണ്ടല്ലോ പറഞ്ഞിരിക്കുന്നതിനാല്‍ ആദ്യാക്ഷരി അറിയാമെന്നോ മറ്റോ ഒരു അര്‍ത്ഥവും കൊടുക്കാം. എല്ലാ സഹായത്തിനു അങ്ങോട്ട് പോകാം എന്നതില്‍ നിന്ന് ഒരുവര്‍ഷത്തിനകം വന്ന ഒരു ബ്ലൊഗര്‍ ആവാമെന്നു തോന്നുന്നു, ഉറപ്പൊന്നും ഇല്ല, സീനിയറും ആവാം.
5. “വേടിക്കല്‍“ എന്ന വാക്ക് ഇവിടെ കാണുന്നുണ്ടെങ്കിലും അതൊരു ക്ലൂആക്കാനൊക്കുന്നില്ല. ഇത് ഒരു തൃശൂര്‍ കാരനാണോ!!
6. മലയാളത്തിനിടയില്‍ ഇംഗ്ലീഷ് കലര്‍ത്തി സംസരിക്കുന്നവരെ ഇഷ്ടമല്ല എന്നുപറയുന്നു, (പുട്ടിനു പീരപോലെ) അതേസമയം ഇദ്ദേഹം ഇഷ്ടമ്പോലെ ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തിനിടയില്‍ എഴുതിയിട്ടുമുണ്ട് !!! ഇതാരാണപ്പാ..
7. ഡിക്ഷണറിയില്‍ ഇല്ലാത്ത പേര്...!! അതെന്താണ്? വിചിത്രമായ ഒരു ബ്ലോഗര്‍ നാമം ആവാം. തമനു എന്നൊക്കെ പറഞ്ഞപോലെ! തെറിവിളിക്കും എന്ന അര്‍ത്ഥത്തിലുമാവാം.
8. “ഒത്തിരി സൌഹൃദങ്ങള്‍ ബ്ലോഗില്‍ നിന്നും ലഭിച്ചിറ്റുണ്ട്. പക്ഷേ സീരിയസ് ആയവ വളരെ ചുരുക്കം..“ അതെന്താണങ്ങനെ? താങ്കള്‍ ആള്‍ക്കാരോട് അങ്ങോട്ട്കയറീ മിണ്ടാറില്ലേ :-)
9. ജനലില്‍ കൂടി കണ്ടകാഴ്ച തട്ടിപ്പാണെന്നും ഇങ്ങനെ അവസാനിക്കുമെന്നും വായിക്കാന്‍ തുടങ്ങുമ്പോഴേ ഉറപ്പായിരുന്നു.....
10. ഗായകനാകാന്‍ പോയി ചെരുപ്പുകടതുടങ്ങി. ബീഫിനു പകരം മറ്റൊരു പേരിടും, തമാശനിറഞ്ഞ എഴുത്ത് നിറയെകാണാനുമുണ്ട്.
എന്തായാലും ആകെ ഒരു പുകപോലെ. എനിക്ക് ഒരു ക്ലൂവും കിട്ടിയതുമില്ല. നോ രക്ഷ.. ...
ഇനിയുള്ളത് വെറും ഊഹം: ഗോമ്പിയില്‍ പങ്കെടുക്കാന്‍ തുടങ്ങിയതിനുശേഷം തുടങ്ങിയ ഒരു പരിപാടീയാണ്. ഇവിടെ “കറങ്ങിനടക്കുന്ന” പരിചയമില്ലാത്ത പേരുകളെ / പ്രൊഫൈലുകളെ പഠിക്കുക എന്നത്. കുറേ ദിവസമായി ഹോംവര്‍ക്ക് തുടങ്ങിയിട്ട്. കുറേപ്പേരെ പഠിച്ചു.. ഇനിയും പഠിക്കാനുള്ള പ്രൊഫൈലുകള്‍ ബാക്കികിടക്കുന്നു..ആ ഒരു ബലത്തില്‍ അവസാനപോസ്റ്റ് ഓണം എന്ന ഒരേ ഒരു ക്ലൂവിന്റെ ബലത്തില്‍ ഒരു ഉത്തരം പറയാം.. കിട്ടിയാല്‍ കിട്ടി. ഇല്ലെങ്കില്‍ ചട്ടി !!!
ഷെര്‍ലോക് sherlock
പ്രൊഫൈല്‍ : http://www.blogger.com/profile/09027559143914231798
അഗ്രജനു സമാധാനമായല്ലോ!! മൂന്നാലു ഈസി പരീക്ഷകള്‍ കഴിഞ്ഞിട്ട് അഹങ്കാരം മൂത്ത് ഇപ്പോ ഒരു ടഫ് ചോദ്യപ്പേപ്പര്‍ കൈയ്യില്‍ കിട്ടിയപ്പോള്‍...
ReplyDeleteqw_er_ty
sherlock
ReplyDeletehttp://www.blogger.com/profile/09027559143914231798
ഒത്തിരി ആലോചിച്ച് കളയാന്‍ സമയം തീരെയില്ല...
ReplyDeleteഅതിനാല്‍,
എന്റെ ഉത്തരം :sherlock
http://www.blogger.com/profile/09027559143914231798
ഈ ജിഹേഷ് എന്ന് ഏടാകൂടത്തില്‍ എത്തിച്ച ക്ലൂ-കള്‍..
സെമിത്തേരിപൊക്കത്തിലെ റാലി സൈക്കിള്‍.. ഞൊണ്ടി ഞൊണ്ടി പോയ ചാലക്കുടിക്കാരന്‍, കരിവാര ഷര്‍ട്ട്, സായിപ്പിനോടുള്ള ബ്ബ ബ്ബ ബ്ബ, ഓണത്തെ കുറിച്ചുള്ള ഓര്‍മ (പക്ഷേ അത് കഴിഞ്ഞ് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നു...കണ്‍ഫ്യൂഷന്‍...), പിന്നെ ഈ മുന്നറിയിപ്പും.. No access to internet from 9th to 11th April 09
എന്റെ ഉത്തരം
ReplyDeleteജിഹേഷ് എടാകൂടം
http://www.blogger.com/profile/09027559143914231798
ഷേര്‍ലഹോക് എന്ന തൂലിക നാമം കൂടി ഉണ്ടെന്ന് തോന്നുന്നു
വിശാലമനസ്കനാണിദ്ദേഹത്തെ ബ്ലോഗിംഗിലേക്ക് ആകര്‍ഷിച്ചത് എന്നുപറയുന്നു. അങ്ങനെ നോക്കുമ്പോള്‍ വിശാലന്റെ ഗോമ്പറ്റീഷന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞവരില്‍ ഡിക്ഷണറിയില്‍ ഇല്ലാത്ത പേരുകള്‍ എന്തൊക്കെ എന്നു സേര്‍ച്ച് ചെയ്താല്‍
ReplyDelete1. നാരദ ഹമൂസ
2. കിച്ചു
3. ഷെര്‍ലോക്
4. മാര്‍ഷ്
എന്റെ ഉത്തരം ശരിയാവാനുളള ലക്ഷണമുണ്ട്... :-)
qw_er_ty
എന്റെ ഉത്തരം: SHERLOCK
ReplyDeletehttp://www.blogger.com/profile/09027559143914231798
ഈ മത്സരത്തിന്റെ Moderation അല്പ നേരം കൂടി കൂട്ടിയാലോ എന്നൊരു തോന്നൽ
ReplyDeleteഗോമ്പറ്റീഷന്റെ പുതിയ കുപ്പായം കൊള്ളാം..! ഇതു ഡിസൈന്‍ ചെയ്തയാള്‍ക്ക് എന്റെ വക ഒരു പൂഞ്ചെണ്ട്..!
ReplyDeleteഎന്റെ ഉത്തരം: ഷേര്‍ലക്ക്.
ReplyDeletehttp://www.blogger.com/profile/09027559143914231798
കാരൂര്‍, സായിപ്പിനോട് ബ്ബബ്ബബ്ബ , ഓണത്തിനു പോസ്റ്റിട്ട, ടാക്സ് ഇപ്പോള്‍ അടക്കുന്ന
ReplyDeleteഇത് അയാള്‍ തന്നെ മിസ്റ്റെര്‍ വാട്ട്സണ്‍!
ജിഹേഷ് എടക്കൂട്ടത്തില്‍ എന്ന നമ്മുടെ സ്വന്തം ഷേര്‍ലോക്ക്
പാസ്പോര്‍ട്ട് നമ്പ്ര:
09027559143914231798
അതെന്താ കൈപ്പ്സ്, ശരിയായ ഉത്തരം ഇതുവരെ വന്നില്ലേ?
ReplyDeleteഓണത്തിന് ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടതിന്റെ എടാകൂടങ്ങള്‍ അനുഭവിച്ച ഈ എടാകൂടം തന്നെ പറയണം ക്രെഡിറ്റ് കാര്‍ഡ് വേണമെന്ന് അതും കൈപ്പള്ളിയോട്..കൊള്ളാം ഷെര്‍ലോക്..!
ReplyDeletehttp://www.blogger.com/profile/09027559143914231798
ReplyDeletesherlock
Moderation അവസാനിച്ചു
ReplyDeleteഎന്റെ ഉത്തരം
ReplyDeleteഷെര്‍ലോക് sherlock
പ്രൊഫൈല്‍ : http://www.blogger.com/profile/09027559143914231798
ഉത്തരം :sherlock
ReplyDeletehttp://www.blogger.com/profile/09027559143914231798
☮ Kaippally കൈപ്പള്ളി ☢ said...
ReplyDeleteഗൊമ്പറ്റീഷൻ # 57 ആരംഭിച്ചു
Moderation അവസാനിക്കുന്ന സമയം: UAE 14:30
09-Apr-2009 11:34:00
☮ Kaippally കൈപ്പള്ളി ☢ said...
Moderation അവസാനിച്ചു
09-Apr-2009 14:01:00
:(
എന്റെ ഉത്തരം :sherlock
ReplyDeletehttp://www.blogger.com/profile/09027559143914231798
പാവം അഗ്രു അഹങ്കാരത്തിന്റെ കൂലി
ReplyDeleteഅതെന്താ കൈപ്പള്ളി, മോഡറേഷൻ പറഞ്ഞതിലും നേരത്തെ ഒഴിവാക്കുന്നത്?!
ReplyDeleteഒരു പിടിത്തവും കിട്ടിയിരുന്നില്ല. പിന്നെ റാലി സൈക്കിള്‍ വച്കു സെര്‍ച്ചി നോക്കി. കിട്ടിയത് ജിഹേഷ് . ഇവിടെയെത്തിയപ്പോളെക്കും റേഷന്‍ കട തുറന്നു പോയി
ReplyDeleteവില മതിക്കാനാവാത്തത് സ്നേഹമാണെന്ന് പറഞ്ഞ സ്ഥിതിക്ക് ഒരു സ്ത്രീ ബ്ലോഗര്‍ ആവാനുള്ള സാദ്ധ്യത കാണുന്നു. മലയാളി ചേച്ചിമാര്‍ എന്ന പ്രയോഗത്തില്‍ നിന്നും ഫെമിനിസ്റ്റ് കൂടിയാവാനാണ് സാദ്ധ്യത.
ReplyDeleteആരാധനാലയം പൊളിച്ചാല്‍ രണ്ടാളുടെ 'പണി'യേ തീരൂ... സോറി.... പണിയേ പോകൂ എന്നു പറഞ്ഞതില്‍ നിന്നും ആള്‍ ഒരു ഐ ടി കാരനാണെന്ന് ഉറപ്പിക്കാം.
സായിപ്പിന്‍റെ മുമ്പില്‍ ബബ്ബബ്ബ അടിക്കുകയും ഇന്ത്യയില്‍ റ്റാക്സ് കൊടുക്കുകയും ചെയ്യുന്ന ആള്‍ - സ്ഥിരമായി ഇന്‍ഡ്യ-വിദേശ് അപ് ആന്‍ഡ് ഡൗണ്‍ അടിക്കുന്ന ആളായിരിക്കണം. അപ്പൊ ജോലി സ്ഥിരമല്ല, ഐ മീന്‍, സ്ഥിരമായി ഒരേ സ്ഥലത്തല്ല! ഓട്ടമാണ്.
പാപ്പിയെ നേരത്തെ കണ്ട ഓര്‍മ്മയുള്ളത് കൊടകരയിലാണ്. അപ്പോ പാപ്പിയമ്മാവനുള്ള വീട് കൊടകരക്കിടം വലം തൃശൂരാവണം. കലാഭവന്‍ മണിയുടെ നാട്ടുകാരന്‍, അപ്പൊ ചാലക്കുടിയാവും.
തൊഴി മേഖല ഉല്പാദനം എന്നു പറയുന്നു. ദസ്തയ്‌വിസ്കി വാങ്ങിച്ചിട്ട് അടിച്ചു തീര്‍ക്കാന്‍ സമയം കിട്ടിയില്ല എന്നും പറയുന്നു. റിസഷന്‍ കാലത്തും വിശ്രമസമയം കൊടുക്കാത്ത ഉല്പാദനം ഏതപ്പാ!
എത്രയും വേഗം മോക്ഷം കിട്ടാന്‍ വരം ചോദിച്ചിരിക്കുന്നു, ജീവിതം മടുത്തു പോയ ഒരു പാവത്താനാണെന്നര്‍ഥം. ബ്ലോഗന്മാരെക്കൊണ്ടാണോ?
ആഗോളസാമ്പത്തികപ്രതിസന്ധിയെ മത്സരം കൊണ്ടു നേരിടാന്‍ പറയുന്ന ആള്‍ റോമന്‍ സാഹിത്യവും ഇതിഹാസങ്ങളും കലക്കി കുടിച്ച ആളാണെന്ന് ഉറപ്പ്, ഇത്രയൊക്കെ മതി, ഇയാള്‍ വ്യത്യസ്ത മേഖലകളില്‍ ജ്ഞാനമുള്ള
maramaakri
www.blogger.com/profile/04331831080486222924
അഗ്രു അഹങ്കാരിയാകാതിരിക്കാന്‍ കൈപ്പള്ളി അറിഞ്ഞ് ചെയ്തതാകും
ReplyDeleteഹഹഹ അത് ശരിയായിരിക്കാം പു.പു. :)
ReplyDeleteഅത്രേം എളിമയോടെ ആയിരുന്നല്ലോ എന്റെ അഭ്യാർത്ഥന :)
ആ മോളീ കാണുന്ന ഗോമ്പറ്റീഷന്റെ മോളീക്കൂടെ റോഡ്റോളാർ കയറിയിറങ്ങ്യോ...
ReplyDeleteപപ്പൂസിന് നന്ദി... മൃഗേഷ് കണ്ടപ്പോള്‍ തോന്നിയ സംശയം ഇതോടെ തീര്‍ന്നു..
ReplyDeleteഅഗ്രു ആ തമാശ കലക്കി
ReplyDeleteപ്രശംസിച്ചതാണേൽ ഒരു സ്മൈലിയെങ്കിലും ഇടൂ പു.പു... ഇതൊരുമാതിരി ആളെ വെഷമിപ്പിക്കണ പ്രശംസ :)
ReplyDeleteസ്മൈലി ഇട്ടാല്‍ മുടിയനായ മോയിലാളിക്ക് ചോറിഞ്ഞാലോ എന്ന് പേടിച്ചാ ഇടാതിരിക്കുന്നേ.
ReplyDeleteഗോംബെറ്റീഷന്‍ ഒരു ജ്വരമായി എന്നെ പിടികൂടിത്തുടങ്ങിയോ??
ReplyDeleteഒരു സംശയം..
ജോലിയില്‍ കുറച്ച് അലസത കാണിച്ചു തുടങ്ങിയോ? എന്ന സ്വയം തിരിച്ചറിവ്,
തല്‍ക്കാലത്തേക്കൊരു പിന്‍ വാങ്ങല്‍ നല്ലതെന്നു തോന്നി.
അല്ലെങ്കിലും ഈ തട്ടകത്തില്‍ നമുക്കു വലിയ ജ്വാലിയൊന്നുമില്ലായിരുന്നു, ഇടക്കിടക്ക് കൈപ്പളിയെ കൂകി വിളിച്ചുണര്‍ത്തുകയല്ലാതെ.
ഉത്തരം പറയാന്‍ ഇതുവരെ സ്വയം ഒരു സെര്‍ച്ചും നടത്തിയിട്ടില്ല. ചിലത് ചെറിയ തോന്നലുകളും മറ്റു പലതും Ctrl C Ctrl V ചാത്തന്മാരുടെ സേവയുമായിരുന്നു.
ഈ ഒരു സംരംഭത്തിലൂടെ പല ബ്ലോഗര്‍മാരെപ്പറ്റിയും അറിയാന്‍ പറ്റി. പല സൌഹൃദങ്ങള്‍ തരമാക്കാനും.
കൈപ്പ്സ്, അതിനുള്ള നന്ദ്രി താങ്കള്‍ക്ക്.
ഇനിയും ഇടയ്ക്ക് കാണാം.
വല്ലപ്പൊഴുമൊരു ഓഫുമായി.
ജയ് ഗൊംബെറ്റീഷന്‍..ജയ് മൊയ്ലാളി..ജയ് തൊയ്ലാളി.
http://www.blogger.com/profile/06603182911711529594
ReplyDeleteസുര്യോദയം
സുര്യോദയം
ReplyDeletehttp://www.blogger.com/profile/06603182911711529594
http://www.blogger.com/profile/06603182911711529594
ReplyDeleteസൂര്യോദയം
വിശാലന്റെ ഉത്തരം കണ്ട് ചാടിവീണ എനിക്ക് തെറ്റി.. മന്ദാരം പിച്ചി..
ReplyDeleteഅല്ല ഈ ഷെർലോക്ന്റെ ഓണപോസ്റ്റ് സെപ്തബറിൽ; അതുകഴിഞ്ഞ് പുള്ളി കാഴ്ചവട്ടത്തിൽ പാനിംഗ് പരീക്ഷിച്ചിട്ടുണ്ട് നവംബറിൽ..ആകെ ഏടാകൂടമായല്ലോ ഷെർലോക്
അത് താനല്ലയോ ഇത് എന്ന് വര്‍ണത്തിലാശങ്ക!
ReplyDeletesherlock
ReplyDeletehttp://www.blogger.com/profile/09027559143914231798
ഉത്തരം :sherlock
ReplyDeletehttp://www.blogger.com/profile/09027559143914231798
വായിച്ചിട്ടേ ഇല്ലാത്ത ഷെർലോക് പോസ്റ്റുകൾ -നന്ദി കൈപ്പള്ളീ, ഈ ചോദ്യോത്തര പരിപാടിക്ക്. "കൂടുതൽ ബ്ലോഗുകളിലേക്ക്, കൂടുതൽ വായനയിലേക്ക്, കൂടുതൽ സൗഹാർദ്ദത്തിലേക്ക്.."
ReplyDeleteSHERLOCK
ReplyDeleteബാഗ്ലൂര്‍, കര്‍ണ്ണാടക, INDIA
http://www.blogger.com/profile/09027559143914231798
വിശാലന്‍ ഒരുകാര്യവുമില്ലാതെ ഈ മത്സരം തുടങ്ങി 30 മിനിട്ട് കഴിഞ്ഞപ്പോള്‍
ReplyDelete“സൂര്യോദയം ഫ്രം ചാലക്കുടി
നാട്ടുകാരാ.. താങ്ക്സ് റ“ എന്നൊരു കമന്റ് ഇടുമോ.. അതും പ്രൊഫൈല്‍ വയ്ക്കണം എന്ന് നല്ലവണ്ണം അറീയാവുന്ന വിശാലന്‍.. മത്സരങ്ങളില്‍ പലപ്പോഴും പങ്കെടുക്കുന്ന വിശാലന്‍..!!
എന്തിനു താങ്ക്സ്? ആ...
അതിനൊരു കാരണം കാണും. കൈതേട്ടനും അലിഫും ഇങ്ങനെ വര്‍ണ്യത്തിലാശങ്കപ്പെടാതെ ഇട്ട ഉത്തരങ്ങള്‍ തെറ്റാണെന്ന് വിചാരിക്കാതെന്നേ.... വെയ്റ്റ് ആന്റ് സീ... ;)
qw_er_ty
അപ്പുവേ അപ്പോ അതും പോയാ?
ReplyDeleteസൂര്യോദയത്തിനു മാറ്റിക്കുത്തട്ടെ അപ്പു???
ReplyDeleteqw_er_ty
അടുത്തതോ അതിനടുത്തതോ അതിനുമടുത്തതോ പോസ്റ്റിന്റെ പ്രൊഫൈല്‍ ഇപ്പൊ പറഞ്ഞാ വല്ല സമ്മാനവും ഉണ്ടോ?
ReplyDeleteഒരു ക്ലൂ ദാണ്ടെ അടുത്ത് കെടപ്പൊണ്ട് :)
qw_er_ty
ReplyDeleteഅതെന്തു പരിപാടിയാ അനില്‍?
അത് ‘നാരായ‘ത്തില്‍ പപ്പു സ്ഥിരമായി പ്രയോഗിച്ചിരുന്ന ഒരു ഡയലോഗാ സുല്ലേ. :)
ReplyDeleteഅങ്ങനെയെങ്കില്
ReplyDeleteഅടുത്ത ഉത്തരം ഇപ്പോ എഴുതട്ടെ?qw_er_ty
ക്ലൂൂൂൂൂൂൂ തരൂൂൂൂൂൂൂൂൂ കൈപള്ളീീീീീീ
ReplyDeleteക്ലൂൂൂൂൂൂൂ തരൂൂൂൂൂൂൂൂൂ കൈപള്ളീീീീീീ
ക്ലൂൂൂൂൂൂൂ തരൂൂൂൂൂൂൂൂൂ കൈപള്ളീീീീീീ
ക്ലൂൂൂൂൂൂൂ തരൂൂൂൂൂൂൂൂൂ കൈപള്ളീീീീീീ
qw_er_ty
സൂര്യോദയത്തിന്റെ അവസാനത്തെ പോസ്റ്റ് ഓണത്തിന്റെ ഓര്‍മയൊന്നുമല്ലാന്ന്. ഇങ്ങളൊന്ന് ടെന്‍ശനടിക്കാണ്ടിരി
ReplyDeleteഇന്യെബ്ട്ക്കാ ഈ ഇരിപ്പ് മാരാരിക്കാ...
ReplyDeleteകൈപ്പള്ളീ അടുത്ത കളി എപ്പോഴാ????
-സുല്‍
qw_er_ty
മോഹൻലാലിനെക്കുറിച്ചെഴുതിയത് അപ്പു കണ്ടില്ലേ ആവോ!
ReplyDeleteവികലനത്തിൽ കണ്ടില്ലല്ലോ.
(യ്യോ ശ വിട്ടുപോയി. കൂട്ടിവായിക്കുക.)
ഉത്തരം പറയാൻ പോകുന്നു
ReplyDeleteആകെ ഏടാകൂടമായല്ലോ. കൺഫ്യൂഷൻ...കൺഫ്യൂഷൻ...
ReplyDeleteആലൊസിക്കട്ടെ
ഒരു വിരോധോല്ല.
ReplyDeleteഅപ്പൊ പറഞ്ഞാളീങ്ങള്
ReplyDeleteqw_er_ty
ഉത്തരം :sherlock
ReplyDeletehttp://www.blogger.com/profile/09027559143914231798
ഇനി പറഞ്ഞോ ദൈര്യായി
ReplyDeleteസതീഷ് തിരിച്ചെത്തിയോ.. :-)
ReplyDeleteങ്യാ ഹ ഹ ഹ ഹ
ReplyDeleteഎല്ലാരും ഉത്തരം പറഞ്ഞോ?
ReplyDeleteവൺ ഡവുട്ട്.അപ്പു ഈ
ReplyDeleteവേടിക്കല്‍
തെക്കനോ വടക്കനോ?
പറഞ്ഞു നൂറു വട്ടം
ReplyDeleteവേടിക്കല്‍ - തൃശൂരാന്
ReplyDeleteqw_er_ty
ടാങ്ക്സ് സുൽ
ReplyDeleteകൈപ്പ്സ് കുലു തപ്പുവാണോ?
ReplyDeleteഎന്നാൽ ഇതാണു:sherlock
ReplyDeletehttp://www.blogger.com/profile/09027559143914231798
എത്തി മാരാർ. എത്തി.
ReplyDeleteന്ന്ട്ട് സതീശിന്റെ ഉത്തരം എവിടെ?
ReplyDelete60 പാരണ്ണ
ReplyDeleteഗീഹേഷ് എനിക്ക് ഇവിടെ ഇടാനായി അയച്ചു തന്ന mail ഇവിടെ ഇടുന്നു.
ReplyDelete---------------------
ഗോംബറ്റീഷന്‍ ഏകദേശം മുപ്പതിനോടടുക്കുന്ന സമയത്താണ് ഇതില്‍ പങ്കെടുക്കണമെന്ന കലശലായ ആഗ്രഹം എന്നില്‍ ഉടലെടുത്തത്. അങ്ങനെയാണ് “ഇനീം വെല്ല സ്ലോട്ട്സ് ഉണ്ടെങ്കീല്‍ എന്നെ പരിഗണിക്കണേ” എന്നു പറഞ്ഞ് കൈപ്പിള്ളിക്ക് മെയില്‍ അയക്കുന്നത്. അദ്ദേഹം എന്റെ അപേക്ഷ കൈക്കൊള്ളുകയും ചെയ്തു. അങ്ങേര്‍ക്ക് എന്റെ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു
ഉത്തരങങളില് നര്മ്മം കലര്ത്താന് പരമാവധി ശ്രമിച്ചിരുന്നു. അവ എത്രത്തോളം വിജയിച്ചു എന്നറിയില്ല. രണ്ടു മൂന്നു ക്ലൂസ് മാത്രമേ എന്റെ അറിവില്‍ കൊടുത്തിരുന്നുള്ളൂ. പക്ഷേ
വേടിച്ച (ഇത്രമാത്രം പ്രാദേശികമോ?) എന്ന വാക്ക് വച്ച് ഇത്ര പെട്ടെന്നു പിടിക്കുമെന്നു ഒരിക്കലും കരുതിയില്ല:( ബൂലോക സി.ഐ.ഡി/സി.ഐ.ഡന്‍ -കളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല എന്നു ഞാന്‍ മനസിലാക്കുന്നു.
ഒരു ബ്ലോഗ് ഇവന്റ് എന്ന നിലയില് ഏറെ പേരെ ആകര്ഷിച്ച ഒന്നായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. പലരുടെയും വീക്ഷണങ്ങള്‍ മനസിലാക്കാന്‍ ഇതു സഹായിച്ചു എന്നത് പരമാര്‍ഥം. സമയ പരിമിതികള്‍ മൂലം വളരെ കുറച്ചു മത്സരങ്ങളില്‍ പങ്കെടുക്കാനേ പറ്റിയുള്ളൂ എന്നത് നിര്‍ഭാഗ്യകരവും...
അപ്പുവേട്ടാ...ആംഗലേയം കലര്ത്താതെ സംസാരിക്കാന് പറ്റാത്ത ഒരു കാലത്താണു നാമിപ്പോള്. എന്റെ എഴുത്തിലും അത് പ്രതിഫലിക്കുന്നെന്നു മാത്രം. പക്ഷേ കരുതിക്കൂട്ടിയുള്ള ഒരു തരം സംസാരമുണ്ടല്ലോ (ഉദാ: ഐഡിയ സ്റ്റാര് സിങ്ങര് അവതാരിക) അതാണ് ഉദ്ദേശിച്ചത്... സീരിയസ് സൌഹൃദങ്ങള്‍ എന്നു പറഞ്ഞത് ആത്മാര്ഥ സൌഹൃദങ്ങള്‍ എന്ന അര്ത്ഥത്തിലാണ്.
താങ്കളൂടെ വിശകലന ബുദ്ധിക്ക് ഒരു സലാം.. :)
അവസാന പോസ്റ്റിനെ കുറിച്ചുള്ള ഗണ്ഫൂഷന് ഒരു സോറി..
അതികം എഴുതാന് സമയമില്ല... ബസ്സിനു സമയമായി... എല്ലാവര്ക്കും ഈസ്റ്റര്/വിഷു ആശംസകള്...
അടുത്ത മത്സരം: UAE
ReplyDeleteModeration അവസാനിക്കുന്ന സമയം UAE 9 April
Moderation ആരംഭിക്കുന്ന സമയം.
കുറെ നാള് വരാതിരുന്നാൽ പോത്സാഹനപായിൻസ് വല്ലോണ്ടോ 5?
ReplyDeleteഹാവൂ അങ്ങനെ ഇതും ഒരു തീരുമാനമായി
ReplyDeleteസുല്‍ |Sul said...
ReplyDeleteഅടുത്ത മത്സരം: UAE: 10.30
Moderation അവസാനിക്കുന്ന സമയം UAE 9 April
Moderation ആരംഭിക്കുന്ന സമയം.
ഞാനല്ലിത്. ഞാൻ സുല്ലിട്ടു.
കൊറെ കംന്റിയപ്പോ അസ്വാസം. വെള്ളം കുടിച്ചിട്ട് വരാം
ReplyDeleteഇവിടേ മത്സരം പ്രഖ്യാപിക്കുന്ന ജോലിയെങ്കിലും എനിക്ക് തരൂ
ReplyDeleteഒന്നു സഹായിക്കാമെന്നു വച്ചപ്പോള്‍ അതും പറ്റില്ലേ...
ReplyDeleteഎന്നാ എല്ലാ പണീം കൂടി സ്വന്തമായി തന്നെ ചെയ്തൊ :)
ini mathsaram prakhyaapikkunnavarkkokke Anchals-nte vaka pettikkashaayam (-4 spoon)
ReplyDeleteചുമ്മാ ഒരുപകാരം കിടക്കട്ടെ
ReplyDeleteqw_er_ty
അദിന് ഫ്രൈഡേ ആയില്ലല്ല്.
ReplyDeleteഅനിലണ്ണ
ReplyDeleteസമാദാനി
അടുത്ത മത്സരം: UAE 21:00
Moderation ദാണ്ടെ ഇപ്പം തുടങ്ങി
Moderation അവസാനിക്കണ സമയം: 23:00