ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു? | നിസ്സഹായതയുടെ നിമിഷങ്ങളിൽ ശൂന്യതയിലേയ്ക്കുയർത്തുന്ന കയ്യിലൊരു പിടുത്തം. സ്വാധീനം ആ ഉറപ്പ്തന്നെ |
എന്താണു് വിലമതിക്കാനാവത്തതു്? | ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്ന ബന്ധങ്ങൾ. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | കുടുംബം,കടമ, സ്വത്ത്. മതമില്ലാതെയും ജീവിയ്ക്കാം.ദൈവത്തിനെ ഈ ലിസിറ്റിൽ ചേർക്കാനാകില്ല |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
|
ആരാധനായലത്തിൽപ്പോയി മനസമാധാനം ആർക്കെങ്കിലും കിട്ടുന്നെങ്കിൽ ആകട്ടെ(തർക്കമന്ദിരമൊന്നും അല്ലാത്തിടത്തോളം കാലം). പതിനായിരം പേരും ജോലിചെയ്ത് ജീവിച്ച് പോകട്ടെ മൃഗസംരക്ഷണത്തിനായി മറ്റൊരു സ്ഥലം കണ്ടുപിടിയ്ക്കാൻ അനുവദിയ്ക്കുന്നില്ലെങ്കിൽ ആ ചുമതലയൊഴിയും. |
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു? (ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL) | കീമാൻ |
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്? | ഒരു 10 കൊല്ലമായിക്കാണും |
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? | ഞാൻ പഠിച്ച കാലഘട്ടം കൂടി തിരിയെകിട്ടുമെങ്കിൽ,ഇംഗ്ലീഷോ മലയാളമോ ഐഛികമായെടുക്കും. തിരഞ്ഞെടുത്ത് പഠിച്ച വിഷയം തെറ്റായിരുന്നുവെന്ന് മനസ്സിലായതുകൊണ്ട്,ഒരക്ഷരം ഓർമ്മയില്ല! |
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? | ദോശയും മുളകുചമന്തിയും. എന്തുകൊണ്ടെന്നൊക്കെ ചോദിച്ചാൽ..നാക്കിന് പിടിയ്ക്കുന്നതുകൊണ്ടെന്നല്ലാതെ എന്തുപറയാൻ. സ്വന്തമായി..? വേണെങ്കിൽ ഒരു കയ്യ് നോക്കാംന്ന് മാത്രം |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | കുറേക്കാലം മുൻപൊരു ഫോർവേഡ് കിട്ടീരുന്നു.ഒരു കൊച്ചുവീടിന്റെ എല്ലാസൌകര്യങ്ങളുമുൾക്കൊള്ളുന്ന ബസ്സ്,അതിന്റെ വശത്തൊരു കാർ കേറ്റി ഒതുക്കിവെയ്കാനുള്ള ഇടം. പേരറിയില്ല അതിലൊന്ന് കേറി ലോകം ചുറ്റുന്ന,നടക്കാത്ത സ്വപ്നം കാണാറുണ്ട്. |
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. | ഇല്ലേയില്ല.അടുക്കളയിൽ മണം പിടിച്ച് മാത്രമേ എത്താറുള്ളു |
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് | പണ്ട് ‘പഞ്ചാഗ്നി’ കണ്ടപ്പോൾ അതിലെ ഗീതയാണെന്നൊക്കെ തോന്നിയിരുന്നു. ഇപ്പോളങ്ങിനെ ആരുമില്ല |
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? | തൊട്ടടുത്ത പാരലൽ കോളെജിൽ ഒരിംഗ്ലീഷ് വാദ്ധ്യാരുടെ ഒഴിവുണ്ട്,പോകുന്നോ എന്ന് ചോദിയ്ക്കും |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
ഇതിലൊന്നിലും പെടില്ല, അറിഞ്ഞിട്ടത്യാവശ്യമാണെങ്കിൽപ്പറയാം. -കുത്തിയിരുപ്പ്. |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | പ്രത്യേകിച്ചൊരു ദിശാബോധമില്ലാത്തതുകൊണ്ട് (എൻട്രനസ് ജയം പോലെയുള്ള താൽക്കാലിക ലക്ഷ്യമല്ല ഉദ്ദേശിച്ചത്) അനാശ്യാസപ്രവണതകളിലേയ്ക്ക് പെട്ടന്ന് വഴുതിവീഴാനുള്ള സാദ്ധ്യത |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | ഒരു ഭാഷയുടെ മരണത്തിന്റെ ആദ്യലക്ഷണം അടുത്ത തലമുറയ്ക്കത് പകർന്നുകൊടുക്കാതിരിയ്ക്കുക എന്നതാൺ.അങ്ങിനെയൊരു പ്രവണത കൂടിവരുന്നുണ്ടോ എന്നൊരു സംശയമുണ്ട്.അതല്ലാതെ വളർച്ചയൊന്നും കാണുന്നില്ല,രൂപാന്തരം പ്രാപിച്ച് മലയാളമേ അല്ലാത്ത മറ്റെന്തോ ആകാതിരുന്നാൽ മതിയായിരുന്നു |
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്? | പ്രവാസി ആയതുകൊണ്ട് തന്നെ.ഒന്നൊന്നര മാസം കൊണ്ട് ഒരു കൊല്ലത്തെ കാര്യങ്ങൾ ചെയ്തു തീർത്തിട്ട് വേണം മടങ്ങാൻ. |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? | ആശാന്റെ കവിതകളുടെ സമാഹാരവും ‘കൌണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ‘ എന്ന ബാല്യകാല വിസ്മയവും |
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു.
രണ്ടാം
നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം
വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു.
പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു
കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
|
ഇതൊന്നുമല്ല,ആദ്യം വിഗ്രഹത്തിന് ഞാൻ തന്നെ സ്പൂണിൽ ചാരായം കോരിക്കൊടുക്കും.കുടിയ്ക്കുന്നില്ലെങ്കിൽ ആകാവുന്നത്ര ആൾക്കാരോട് ഇത് തട്ടിപ്പാണെന്ന് പറഞ്ഞുനടക്കും.കാര്യം മതവികാരത്തിന് എന്തോ ആകുമെന്ന് പറഞ്ഞ് പത്രക്കാരൊന്നും എന്റെ എഴുത്ത് പ്രസിദ്ധീകരിയ്ക്കില്ല. കുടിയ്ക്കുന്നുണ്ടെന്ന് തോന്നിയാൽ,വിഗ്രഹമെങ്ങിനെയെങ്കിലും അടിച്ചുമാറ്റി ശാസ്ത്രീയ പഠനത്തിനയയ്ക്കും |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | പിന്നേഏഏഏഏഏ...കുളിമുറിപ്പാട്ട് വിട്ട് പശ്ചാതലസംഗീതമൊക്കെയായി ഒന്ന് പാടണമെന്ന് എത്രകാലമായി ആഗ്രഹിയ്ക്കുന്നു |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
ഒന്നാം ബട്ടണമർത്താനാണിഷ്ട്ടം. പക്ഷെ,ഇതു കൈപ്പള്ളി വിചാരിയ്ക്കുന്നതുപോലെ അത്ര സിമ്പിളൊന്നുമല്ല,ഏകാധിപധികളെന്നാൽ അങ്ങേയറ്റം രാഷ്ട്രത്തലവന്മാർമുതൽ ഇങ്ങേയറ്റം ചില കുടുംബങ്ങളിലെ ഹിറ്റ്ലർമാർ വരെയുൾപ്പെടുന്ന ഒരു വൻ ശൃഖലയാൺ. എന്നെക്കൊണ്ടാകടുംകൈ ചെയ്യിയ്ക്കണോ? |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
|
EMS |
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? | ചെയ്യാനുള്ളതൊക്കെ ചെയ്തു തീർന്നതിന്റെ അടുത്ത ദിവസം ഉറക്കത്തിൽ മരിച്ചുപോകുന്ന ആൾ |
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം? സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം? | വൃത്തികേടല്ലേ? എന്നുതന്നെ വിശ്വസിയ്ക്കുന്ന കുടുംബമായതുകൊണ്ട്,ആ ഒരു കാര്യത്തിൽ ബോധവൽക്കരണപ്രസംഗം നടത്തേണ്ടിവന്നിട്ടില്ല എന്ന നല്ല അനുഭവം |
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
|
ആവോ !! ഒരു പക്ഷെ, പുലിയാണെന്ന് പറഞ്ഞേക്കും,ചിലസമയത്തെന്റെ വീറ് കാണുമ്പോൾ |
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) | അയ്യോകഷ്ട്ടം! കാണാക്കാഴ്ച്ചകൾ കാട്ടിത്തരുന്ന എല്ല്ലാ ഫോട്ടോ ബ്ലോഗും എനിയ്ക്കിഷ്ടാൺ,പിന്നെന്തിനാ വയലന്റ് ആകുന്നത്? |
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | കുറേ ചെയ്യാനുണ്ട്.പക്ഷെ ആദ്യം ചെയ്യുക മന്മോഹ്ൻ ജീടെ തലേക്കെട്ടും താടിയും കടം മേടിച്ച്,കരഞ്ഞാലും ചിരിച്ചാലും പ്രജകളറിയാത്തപോലെ മുഖത്ത് ഫിറ്റ് ചെയ്യുകയാൺ |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) | ഒറ്റ വരം മതി-നല്ലതും ആർക്കും ഉപദ്രവമില്ലാത്തതുമായ കാര്യങ്ങൾ മനസ്സിൽ വിചാരിച്ചാൽ ഉടനെ നടക്കണം. ബാക്കി രണ്ടു വരങ്ങളും ആവശ്യക്കാർക്ക് പാസ് ചെയ്യും. |
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു? | പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യു? | വയസ്സ്കാലത്ത് ഹോംനെഴ്സിന് കൊടുക്കാനുള്ള കാശ് സൂക്ഷിച്ച് വെച്ചിട്ട് ബാക്കിയെടുത്ത് ആകാവുന്നത്രയും പേരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിയ്ക്കും |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | എന്റെ സംസാരഭാഷയുടെ പ്രാദേശിക തനിമ |
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? | ഇഷ്ടേയ് !!! പറഞ്ഞുനന്നാക്കാവുന്ന വർഗ്ഗമോ മറ്റൊ ആണോ! ആകപ്പാടെ ചൊറിഞ്ഞുകേറിയാലും,മര്യാദയോർത്ത് ഒരു പ്ലാസിറ്റിക്ക് ചിരിയോടെ, പച്ചവെള്ളം കൊടുക്കാതെ യാത്രയാക്കും. |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | ഒരഭിപ്രായവുമില്ല,കാര്യം ആദ്യം ചങ്ങലേൽക്കേറുന്നത് ഞാനാകും |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | രാത്രി! തൊട്ടടുത്ത് ജനലിനപ്പുറം ബാൽക്കണി,ദൂരെ ഇരുണ്ട്കാണുന്ന ബഹുനിലക്കെട്ടിടങ്ങൾ, വെളിച്ചത്തിന്റെ. കൊച്ച് കൊച്ച് ചതുരങ്ങൾ,ഉയരത്തിൽ ചില ചുമന്ന ലൈറ്റുകൾ കാണാം.അടുത്ത് വിമാനത്താവളമുള്ളതുകൊണ്ട് ഡിഷുകൾക്ക് അടയാളമായിട്ടാണത്രെ. കടലിൽനിന്ന് തണുത്ത കാറ്റ്-(കണ്ടതല്ല തൊട്ടറിഞ്ഞതാൺ) ചെറിയമിന്നലുണ്ട്,മഴ പെയ്തേക്കും |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | അതൊരോർമ്മപ്പെടുത്തലായിരുന്നു. ഇവിടെയാരെങ്കിലും എന്നെ തിരിച്ചറിയോന്ന് നോക്കട്ടെ, എന്നിട്ട് തീരുമാനിയ്ക്കാം ബാക്കി |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | സത്യം പറഞ്ഞാൽ (കള്ളമാണെന്ന് വിചാരിയ്ക്കരുത്) ഓർമ്മയില്ല. കുറച്ച് നാളായി ബ്ലോഗുകളങ്ങിനെ വായിക്കാൻ പറ്റാറില്ല. |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
|
“അതുന്താധുനിക കവിത“- ഇതെന്താ സാധനം? അത്യന്താധുനിക എന്നാണെങ്കിൽ, അതിന്റെ നിർവ്വചനം ആദ്യം കേൾക്കട്ടെ |
കവിതകൾ വൃതത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം. | നല്ലൊരു മലയാളം മുൻഷിയാണെങ്കിൽ റെയില്വേടൈംടേബിൾ വരെ വൃത്തത്തിലെഴുതാം. അതുകൊണ്ട് കവിതയാകില്ലല്ലൊ. എങ്കിലും,വരികളോർത്ത് ചൊല്ലി രസിയ്ക്കാൻ ഇഷ്ട്ടമുള്ളോർക്ക്,വളയമില്ലാത്ത ചാട്ടം ബോറായിത്തോന്നിയാൽ കുറ്റം പറയാനില്ല പക്ഷെ,തുടക്കക്കാർക്ക് വൃത്തത്തിലെഴുതിയുള്ള പരിശീലനം നല്ലതാൺ |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | രണ്ടിലും കേറി എല്ലാർക്കും ഓരോ വെള്ളക്കടലാസും കുറ്റിപ്പെൻസിലും കൊടുത്തിട്ട് വെള്ളമടിച്ച് കിറുങ്ങിയിരിയ്ക്കുന്ന കവികളോട് ഓർമ്മകളെഴുതാൻ പറയും, ഓർമ്മക്കാരോട് കവിതയെഴുതാനും...ഗംബ്ലീറ്റ് ഗൺഫ്യുഷനാകുമ്പോൾ കൈപ്പള്ളിയ്യ്ക്ക് പകരം വേറെ ചോദ്യമയച്ചുകൊടുക്കും |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) | ഒരപകടം പറ്റീന്ന്ച്ചിട്ട് അതിങ്ങനെ വിളിച്ചുകൂവി നടക്കണോ? അതിരിയ്ക്കട്ടെ,എങ്ങിനെയാൺ കൈപൊള്ളിയതു? |
താമരകുളം ഷിബു എന്താണു നിങ്ങൾക്ക് സംഭാവന ചെയ്തതു്. | ‘താമരക്കിളി പാടുന്നു തൈതൈ തകതോം..’എന്ന പാട്ട് മൂളാൻ തോന്നിപ്പിച്ചു |
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? | ബൂലോകത്തിലെ പ്രമുഖ ഇവന്റ് മാനേജറായ ഇഞ്ചിയെ ഈപ്പണി ഏൽപ്പിച്ചിട്ട് ഞാൻ സുഖമായിപ്പോയിക്കിടന്നുറങ്ങും |
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) | തെറ്റൊന്നും കാണുന്നില്ല..നോക്കീം കണ്ടുമൊക്കെ കൈകാര്യം ചെയ്യണംന്ന് മാത്രം |
ബോബനും മോളിയും ഹാരിപ്പോര്‍ട്ടറെ കണ്ടുമുട്ടിയാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക? (ചോദ്യം സംഭാവന ചെയതതു: അപ്പു) | അപ്പിഹിപ്പിയെ സ്പോൺസർ ചെയ്ത് നാട്കടത്തിതരുമോ എന്നാകും പ്രധാനചോദ്യം. ഹാരീപ്പോട്ടർ മുഴുവൻ വായിക്കാനുള്ള ക്ഷമയുണ്ടായിക്കഴിഞ്ഞു വന്ന് ബാക്കി ചോദ്യങ്ങൾ പറയാം. |
ഈ ലോൿ സഭ തിറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്? | വല്ല്യശ്രദ്ധയൊന്നുമാർക്കും കൊടുക്കുന്നില്ല, പക്ഷെ,തിരുവനന്തപുരത്ത് നീലൻ ജയിയ്ക്കരുത് എന്നുണ്ട്. മല്ലികാസാരാഭായി അഡ്വാനിയെ തോൽപ്പിയ്ക്കണമെന്നും :-)) ജയിച്ചാൽ,അവരാകും നാടിന് കൂടുതൽ നന്മ ചെയ്യുക തരൂരിന്റെ ഗതിയെന്താകുമെന്നൊരു ചെറിയ ആകാംക്ഷയുമില്ലാതില്ല |
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും? (ചോദ്യം സംഭാവന ചെയതതു: അപ്പു) | ദുരഭിമാനം തന്നെ.പിന്നെ നാട്ടുകാരുടെ കൊനഷ്ട്ട് കമന്റുകളും ഒരു കാരണമാകാം |
എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങൾ online media പൂർണ്ണമായും സ്വീകരിക്കാത്തതു്? | കടത്തിണ്ണയിൽനിന്ന് കമ്പ്യൂട്ടർ കഫേയിലേയ്ക്കുള്ള ദൂരം അറിയാവുന്നത്കൊണ്ട് |
കേരളത്തിൽ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികൾ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം? | വിയോജിയ്ക്കേണ്ട കാര്യമൊന്നും കാണുന്നില്ല.പിന്നെ ചുമ്മാ എതിർക്കാനാണെങ്കിൽ ഇഷ്ട്ടംപോലെ കാരണങ്ങൾ കണ്ടുപിടിയ്ക്കാം. |
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. | ഇഷ്ട്ടക്കൂടുതൽ മറ്റുചിലരോടുള്ളപ്പോഴും,ഭാഷയുടെ ലിംഗരാഷ്ട്രീയത്തെപ്പറ്റി എഴുതിയ സാറാജോസഫിന്റെ സ്വാധീനമാൺ പെട്ടന്നോർമ്മവരുന്നത് |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു
പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം
ചോദിക്കും?
|
യേശുദാസ്. കൽക്കണ്ടം തേനിൽ ചാലിച്ചുകൊടുക്കും ഇഷ്ട്ടമുള്ള പാട്ടുകളെപ്പറ്റി സംസാരിപ്പിയ്ക്കും,സംസാരിയ്ക്കും. ഇനി സിനിമാപാട്ട് പാടാതിരിയ്ക്കുകയല്ലേ നല്ലതെന്ന് സ്നേഹത്തിൽ ചോദിക്കും. പിണങ്ങിയാൽ പിന്നേം കൽക്കണ്ടവും തേനും കൊടുക്കും. |
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? | എനിയ്ക്ക് ആനകളെ പണ്ടേ ഒരു ഭീതിയോടെയല്ലാതെ കാണാൻ പറ്റാറില്ല..അതുകൊണ്ട് ഭംഗി അങ്ങിനെ ആസ്വദിയ്ക്കാൻ പറ്റാറുമില്ല. കാട്ടാനേടെ കാര്യം പിന്നെ പറയുകയേ വേണ്ട. |
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. | നിങ്ങൾക്കേറ്റവും വെറുപ്പ് തോന്നിയിട്ടുള്ള ഒരു പ്രശസ്തവ്യക്തിയാരു? |
Wednesday 15 April 2009
65 - ഭൂമിപുത്രി
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
Daly
ReplyDelete#65 ആരംഭിച്ചു
ReplyDeleteഉത്തരം മാറ്റിയാ തൂക്കികൊല്ലോ?
ReplyDeleteഐസിബി.
ചന്ദ്രകാന്തം
ReplyDeletehttp://www.blogger.com/profile/00672698397180605734
എന്റെ ഉത്തരം :: പ്രിയംവദ-priyamvada
ReplyDeleteപ്രൊഫൈല്‍ :: http://www.blogger.com/profile/06971164288972990571
http://www.blogger.com/profile/13627639599180488293
ReplyDeleteകിലുക്കാംപെട്ടി
ആലോചിക്കാനൊന്നും എനിക്ക് സമയമില്ല.. രാവിലെ മോഡരേഷന്‍ തീരുകയും ചയ്യും..
ReplyDeleteഎന്റെ ഉത്തരം. :പ്രിയംവദ-priyamvada
http://www.blogger.com/profile/06971164288972990571
ഇത് ഇത്രയ്ക്കൊക്കേയുള്ളുട്ടൊ
ReplyDeleteഭൂമിപുത്രി
ReplyDeletehttp://www.blogger.com/profile/08026108042860406696
ഇതിന്റെ ഉത്തരം ഭൂമിപുത്രി ആവാതെ വഴി ഇല്ല :)
ReplyDeleteഡിയല്‍ കൈപ്പള്ളി , പലവിധമാകുന്ന തിരക്കുകള്‍ക്കിടയിലാണ് ഈ ഗോമ്പറ്റിഷന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തുന്നതും കഴിയുന്നിടത്തോളം മത്സരങ്ങളില്‍ പങ്കെടുക്കുന്നതും.
ReplyDeleteഒരുമിച്ച് ഈ നാലു ഉത്തരങ്ങളും അവലോകനം ചെയ്ത് അതിന്റെ ഉടമകളെ കണ്ടെത്താന്‍ കഴിയുന്നത് ഒരു വലിയ ടാസ്ക് തന്നെയെന്നതിനു സംശയമില്ല. സമയത്തിന്റെ വലിയ വ്യത്യാസവും ഏഷ്യന്‍ കോണ്ടിനെന്റില്‍ താമസിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു വലിയ മരിമിതി തന്നെ
അതുകൊണ്ട് തന്നെ ഒരു റിക്വസ്റ്റ് ഉള്ളത് ഈ മത്സരത്തിന്റെ ചൂടും ആവേശവും നിലനിര്‍ത്തുന്നതിനോടൊപ്പം, നീതിപൂര്‍വം പങ്കെടുത്ത എല്ലാവര്‍ക്കും അവസരം ഒരുപോലെ ലഭിക്കുന്നതിന് വേണ്ടി ഇതിന്റെ മോഡറേഷന്‍ സമയം കുറഞ്ഞത് 24 മണിക്കൂറെങ്കിലും ആക്കി വര്‍ദ്ധിപ്പിക്കൂ എന്ന് ഒരു അപേക്ഷയുണ്ട്!
എന്റെ ഉത്തരം: ഭൂമിപുത്രി
ReplyDeletehttp://www.blogger.com/profile/08026108042860406696
:)
http://www.blogger.com/profile/08026108042860406696
ReplyDeleteഭൂമിപുത്രി
കൈപ്പള്ളി, നാലെണ്‍നത്തിന്റെ ഉത്തരം കണ്ടു പിടിയ്ക്കാന്‍ കുറച്ചൂടെ സാവകാശം വേണം...
ReplyDeleteഒറപ്പില്ല, ഭൂമിപുത്രി ആണെന്ന് തോന്നുന്നു
ReplyDeleteഭൂമിപുത്രി,
08026108042860406696
http://www.blogger.com/profile/15611851500031736772
ReplyDeleteബിക്കു
എന്റെ ഉത്തരം :
ReplyDeleteഭൂമിപുത്രി.
കാര്‍ഡ് നമ്പര്‍ : http://www.blogger.com/profile/08026108042860406696
തിരിച്ചറിഞ്ഞത്:
ഈ മത്സരത്തിലെ അവസാന ചോദ്യത്തിനു നല്‍കിയ ഉത്തരവും
മത്സരം നമ്പര്‍ 68-ലെ അവസാനത്തേതിനു തൊട്ടുമുമ്പുള്ള ചോദ്യവും.
എന്റെ ഉത്തരം-ബിന്ദു കൃഷ്ണപ്രസാദ് http://www.blogger.com/profile/00320212276328609289
ReplyDeleteModeration അവസാനിക്കുന്നു
ReplyDeleteഭൂമിപുത്രി.
ReplyDeleteകാര്‍ഡ് നമ്പര്‍ : http://www.blogger.com/profile/08026108042860406696
ശൊ വല്യമ്മായിയ്ക്കും തെറ്റിയോ ഹൈദെരാ ബാദിൽ എവിടുന്നാ കടലിലെ കാറ്റ്?
ReplyDeleteഇനി ചിരഞ്ജീവി അവിടെങ്ങാനും ബീച്ച് അനുവദിപ്പിച്ചോ?
ഭൂമിപുത്രി
ReplyDeletehttp://www.blogger.com/profile/08026108042860406696
The Right Answer is:ഭൂമിപുത്രി
ReplyDeletehttp://www.blogger.com/profile/08026108042860406696
നീണ്ട ഒരിടവേളയ്ക്കിപ്പുറവും ഓർത്ത് എന്നെത്തിരിച്ചറിഞ്ഞ എല്ലാവരോടും സന്തോഷമറിയിയ്ക്കട്ടെ.
ReplyDeleteസാജൻ,ഞാനിപ്പോൾ ഹൈദരബാദിലല്ല,തൽക്കാലം സ്ഥലം വിടുന്നതായി ഒരു പോസിറ്റ്ലുണ്ടായിരുന്നുവല്ലൊ.
എവിടെയെങ്കിലുമൊന്ന് സെറ്റിൽഡ് ആകാൻ ഇനിയും കുറച്ച് സമയം കൂടിയെടുത്തേക്കുമെന്നതുകൊണ്ടാൺ പ്രൊഫൈലിൽ മാറ്റം വരുത്താതെയിട്ടത്.
മിന്നാമിനുങ്ങെ,മത്സരം68ൽ ആ ഒരു ക്ലൂ വന്നുപെട്ടത് എനിയ്ക്കൊരു നിരാശയായിപ്പോയിട്ടൊ,അപ്പുവിന്റെയൊക്കെ അനാലിസിസ് കാത്തിരുന്നതുകൊണ്ട് പ്രത്യേകിച്ചും...
കൈപ്പള്ളി,‘വരമുറി’പോസ്റ്റ് ഞാനും വായിച്ചിരുന്നു.
ഞാനും ആക്കൂട്ടത്തിൽപ്പെടുമെന്നതുകൊണ്ട് എനിയ്ക്കൊരു ദേഷ്യവും തോന്നിയില്ല,മറിച്ച് ഒരു തമാശയാൺ തോന്നിയത്.
ബൂലോകത്തിലെ മിയ്ക്കവാറും കവിതാബ്ലോഗുകളുടെ ഉടമകൾക്കും
മറിച്ചാവില്ല തോന്നലെന്നാൺ എന്റെ വിചാരം.
ഒറ്റപ്പെട്ട ചില ഭീഷണസ്വരങ്ങൾ വിജയിയ്ക്കാൻ സമ്മതിയ്ക്കരുതെന്നാൺ എന്റെയും അഭ്യർത്ഥന.
67മത്തെ മത്സരത്തിന്റെ ലിങ്കിൽ എന്റെ പേര് തെറ്റായി ആവർത്തിച്ചിരിയ്ക്കുന്നത് തിരുത്തുമല്ലൊ.
എല്ലാ സംസ്കാരത്തിലും കാലക്രമേണ സംഭവിക്കാറുള്ള ആവിഷ്കാര ജീർണതയുടെ പരിണിത ഫലമാണു് മലയാള സാഹിത്യവും അനുഭവിക്കുന്നതു് എന്നു എനിക്കു് തോന്നിയിട്ടുണ്ടു്. കവിതകളെ കുറിച്ചു് എടുത്തു പറയാൻ കാരണങ്ങൾ പലതാണു്. എല്ലാ കവിതകളും മോശമാണെന്നു് ഒരിക്കലും പറഞ്ഞിട്ടില്ല. കൈപ്പള്ളി കവിത വിരോധിയാണെന്നു് എന്നെ നേരിട്ട് കണ്ടിട്ടുള്ള കവികൾ പോലും പറയുമെന്നു തോന്നുന്നില്ല.
ReplyDeleteകവിത എഴുതാൻ മാത്രമുള്ളതല്ല എന്നും, അതു് വരയിലും, ചലചിത്രത്തിലും, നിശ്ചലചിത്രത്തിലും ഒളിഞ്ഞിരിക്കുന്നു എന്ന വിഷയത്തെ കുറിച്ചു മൂന്നു postകൾ എഴുതി തയ്യാറാക്കി - deleteഉം ചെതു കഴിഞ്ഞു. ഇനി അതൊന്നും ആരും അറിയേണ്ട കാര്യമില്ല. സ്വന്തമായി വരച്ച ചിത്രം M.F. Hussainനു നശിപ്പിച്ചു പ്രതിഷേധിക്കാമെങ്കിൽ എനിക്കും അങ്ങനെ പ്രതിഷേധിക്കാം.
എന്തായാലും മലയാള ഭാഷയെ കുറിച്ചു് ഇനി ഞാൻ ചർച്ച ചെയ്യില്ല. അതു് എന്നിൽ നിന്നും ഒരുപാടു് അകന്നു പോയിരിക്കുന്നു. സംസ്കാരമുൾ കൊള്ളാതെ ഭാഷ പഠിച്ചാലുണ്ടാകുന്ന പോരായ്മകൾ. എന്റെ identity crises നിങ്ങളിൽ എത്രപേർക്ക് ഉൾകൊള്ളാൻ കഴിയും എന്നറിയില്ല.
വംശനാശഭീഷണി നേരിടുന്ന ജീവികളിൽ അവസാനത്തെ അംഗങ്ങൾ അനുഭവിക്കുന്ന വികാരം ഞാൻ അനുഭവിക്കുന്നു.