Tuesday 28 April 2009

മത്സരം 4 - ജെയ്ന്‍ ഗൂഡാല്‍

ശരിയുത്തരം : ഡോ. ജെയ്ന്‍ ഗൂഡാല്‍ Primatologist (പ്രൈമേറ്റ് സ്പീഷീസിനെപ്പറ്റി ഗവേഷണംചെയ്യുന്നയാള്‍), ethologist (മൃഗങ്ങളുടെ പെരുമാറ്റങ്ങളെ പറ്റി ഗവേഷണംചെയ്യുന്നയാള്‍), anthropologist (നരവംശ ശാസ്ത്രഗവേഷക) എന്നി നിലകളില്‍ പ്രശസ്തയായ ബ്രിട്ടീഷ് വനിത. ചിമ്പാന്‍സികളുടെ സ്വഭാവരീതികളെപ്പറ്റി ടാന്‍സാനിയായിലെ ഗോമ്പെ സ്ട്രീം നാഷനല്‍ പാര്‍ക്കില്‍ (Gombe Stream National Park), നീണ്ട 45 വര്‍ഷത്തോളം അവര്‍ നടത്തിയ ഗവേഷണമാണ് അവരെ പ്രശസ്തയാക്കിയത്. ഇതുകൂടാതെ, 2004 ല്‍ യു.എന്‍.അവരുടെ സമാധാന ദൂതയായി (peace messenger) ജെയ്ന്‍ ഗൂഡാലിനെ നിയമിക്കുകയുണ്ടായി. ഇംഗ്ലണ്ടിലെ ലണ്ടന്‍ നഗരത്തില്‍ 1934 ഏപ്രില്‍ 3 നാണ് ജെയ്ന്‍ ഗൂഡാല്‍ ജനിച്ചത്. മൃഗങ്ങളെപ്പറ്റിയുള്ള അവരുടെ പഠനതാല്പര്യം മനസ്സിലാക്കിയ പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ലൂയിസ് ലീക്കേ (Louise Leakey) ജെയ്നിനെ തന്റെ അസിസ്റ്റന്റായി നിയമിച്ചു. അദ്ദേഹത്തോടൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് 1960 ല്‍ ജെയ്ന്‍ ചിമ്പാന്‍സികളുടെ സാമൂഹിക സ്വഭാവങ്ങളിലെ പഠനം ആരംഭിക്കുന്നത്. ഇതിനിടയില്‍ ലീക്കേ, അവരെ ലണ്ടനിലെ ഡാര്‍വിന്‍ കോളജില്‍ എത്തോളജിയില്‍ ഡോകടറേറ്റിന് അയച്ചു. ചിമ്പാന്‍സികളെപ്പറ്റിയുള്ള പഠനത്തിനിടയില്‍ ഡോ. ജെയ്ന്‍ കണ്ടെത്തിയ സുപ്രധാനമായ ഒരു വസ്തുതയായിരുന്നു ചിമ്പാന്‍സികള്‍ക്ക് ലഘുവായ “ടൂളുകള്‍“ ഉണ്ടാക്കാന്‍ അറിയാം എന്നത്. മനുഷ്യര്‍ക്കുമാത്രം സാധ്യമെന്ന് അക്കാലം വരെയും വിശ്വസിച്ചു പോന്നിരുന്ന ഈ കണ്ടുപിടുത്തം അവരുടെ ഗവേഷണകാലഘട്ടത്തിലെ ഒരു നാഴികക്കല്ലാണ്. 1977 ല്‍ ജെയ്ന്‍ ഗൂഡാല്‍ ഇന്‍സ്റ്റിട്യൂട്ട് എന്നൊരു സംഘടന അവര്‍ ആരംഭിച്ചു. ചിമ്പാന്‍സികളെ അവയുടെ ആവാസവ്യവസ്ഥയില്‍ തന്നെ സംരക്ഷിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. നൂറോളം രാജ്യങ്ങളിലായി പരന്നുകിടക്കുന്ന 8000 ല്‍ പരം ഗ്രൂപ്പുകള്‍ ഈ സംഘടനയുടെ കീഴിലിന്നുണ്ട്. ഒട്ടനവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഡോ. ജെയ്ന്‍ ഗുഡാലിന് Commander of the Order of the British Empire, National Geographic Society Hubbard Medal തുടങ്ങി അനവധി ബഹുമതികളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. (നാഷനല്‍ ജിയോഗ്രഫി, ആനിമല്‍ പ്ലാനറ്റ് തുടങ്ങിയ ടി.വി ചാനലുകളില്‍ ജെയ്ന്‍ ഗൂഡാലിന്റെ പ്രോഗ്രാമുകള്‍ ഉണ്ടാവാറുണ്ട്)

25 comments:

  1. “ആരാണീ വ്യക്തി“ നാലാമത്തെ മത്സരം ആരംഭിക്കുന്നു.

    കമന്റ് മോഡറേഷന്‍ അവസാനിക്കുന്ന സമയം, നാലുമണിക്കൂറിനു ശേഷം യു.എ.ഇ സമയം 7:30 PM.

    ക്ലൂ ആവശ്യമുള്ളവര്‍ക്ക് മോഡറേഷന്‍ അവസാനിക്കുന്നതിനുമുമ്പായി നല്‍കുന്നതാണ്.

    ReplyDelete
  2. മാര്‍ട്ടിന നവരത് ലോവ. ഇതാണ് എന്റെ ഉത്തരം

    ക്ലൂവിന് ശേഷം ഉത്തരം ഉറപ്പാക്കും, കാരണം ടി കഷിയുടെ മുടി അങ്ങട് മാച്ചാകുന്നില്ലന്നതുതന്നെ

    ReplyDelete
  3. ഈ ഗോമ്പറ്റീഷന് നിയമങ്ങളൊന്നും നമ്മള്‍ ഇതുവരെ തയ്യാറാക്കിയില്ല. എങ്കിലും എന്റെ മനസിലുള്ള പ്ലാന്‍ ഇതാണ്.

    1. ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ബ്ലോഗറാവണമെന്ന് നിര്‍ബന്ധമൊന്നുമില്ല.

    2. എല്ലാ മത്സരങ്ങള്‍ക്കും കമന്റ് മോഡറേഷന്‍ ആദ്യത്തെ 4 മണിക്കൂര്‍ ആയിരിക്കും.

    3. മോഡറേഷന്‍ മുന്നുമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു ക്ലൂ തരും.

    4. മോഡറേഷന്‍ സമയത്ത് ക്ലൂ തരുന്നതിനു മുമ്പ് ശരിയുത്തരം പറഞ്ഞ എല്ലാ‍വര്‍ക്കും 25 പോയിന്റ്. മോഡറേഷന്‍ സമയത്ത് ക്ലൂ തന്നതിനു ശേഷം ശരിയുത്തരം പറയുന്നവര്‍ക്ക് 10 പോയിന്റ്.

    5. മോഡറേഷന്‍ കഴിഞ്ഞ് ഉത്തരം പറയുന്നവര്‍ക്ക് 1 പോയിന്റ് പ്രോത്സാഹന സമ്മാനം!

    6. മോഡറേഷന്‍ സമയത്ത് ഒരുത്തരം എഴുതിയവര്‍ ഒരു മാര്‍ക്കിനു വേണ്ടീ മോഡറേഷന്‍ കഴിഞ്ഞ് ഉത്തരം മാറ്റേണ്ടതില്ല. അവര്‍ക്ക് വേണമെങ്കില്‍ ക്ലൂവന്നിട്ട് ഉത്തരം മാറ്റിയെഴുതി 10 പോയിന്റ് വാങ്ങാം.

    7. പെറ്റിയും പെനാല്‍റ്റിയും ഉണ്ടാവില്ല. സ്കോര്‍ ഷീറ്റ് ഇതുവരെ ഉണ്ടാക്കിയില്ല (ഉണ്ടാക്കാം!)

    ഇതുപ്രകാരം ഈ മത്സരത്തിന്റെ ക്ലൂ മോഡറേഷന്‍ അവസാനിക്കുന്നതിനു മുമ്പുള്ള അവസാനത്തെ ഒരു മണിക്കൂറില്‍ തരുന്നതായിരിക്കും.

    qw_er_ty

    ReplyDelete
  4. മദർ തെരേസ ?

    ഞാൻ ഓടട്ടെ ?!

    ReplyDelete
  5. ഒരു കിളവിത്തള്ളയാണന്ന് തോന്നുന്നു..

    ReplyDelete
  6. ക്ലൂ പറയാം:

    പ്രശസ്തയായ ബ്രിട്ടിഷ് വനിത. മനുഷ്യവര്‍ഗ്ഗവുമായി ബന്ധമുള്ള ഒരു ജീവിയെപ്പറ്റിയുള്ള പഠനവുമായി ബന്ധപ്പെട്ടാണ് അവരുടെ പ്രശസ്തിമുഴുവന്‍.

    ReplyDelete
  7. ഒരു ക്ലൂ കൂടി വേണോ :-)

    ചിമ്പാന്‍സികളുടെ ജീവിത രീതിയെപ്പറ്റിയും സ്വഭാവങ്ങളെപ്പറ്റിയുമാണ് ഇവര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

    ReplyDelete
  8. എന്റെ ഉത്തരം : ബ്രിട്ടിഷ് വനിത

    (ചിമ്പാന്‍സികളുടെ ജീവിത രീതി പിന്നെ സ്വഭാവങ്ങള്‍ അതിനെപറ്റി ഇവര്‍ ഗവേഷണം നടത്തുന്നുണ്ട് )

    :)

    ReplyDelete
  9. Jane Goodall

    ചിത്രത്തിലെ ചില കഷ്ണങ്ങള്‍ കളഞ്ഞു പോയിരിക്കുന്നല്ലോ!

    ReplyDelete
  10. 2. എല്ലാ മത്സരങ്ങള്‍ക്കും കമന്റ് മോഡറേഷന്‍ ആദ്യത്തെ 4 മണിക്കൂര്‍ ആയിരിക്കും.

    3. മോഡറേഷന്‍ മുന്നുമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു ക്ലൂ തരും.

    ഈ കക്ഷിക്ക് വേറെ പണിയൊന്നുമില്ലേ? :)

    ReplyDelete
  11. ശരിയുത്തരം : ഡോ. ജെയ്ന്‍ ഗൂഡാല്‍

    Primatologist (പ്രൈമേറ്റ് സ്പീഷീസിനെപ്പറ്റി ഗവേഷണംചെയ്യുന്നയാള്‍), ethologist (മ്രഗങ്ങളുടെ പെരുമാറ്റങ്ങളെ പറ്റി ഗവേഷണംചെയ്യുന്നയാള്‍), anthropologist (നരവംശ ശാസ്ത്രഗവേഷക) എന്നി നിലകളില്‍ പ്രശസ്തയായ ബ്രിട്ടീഷ് വനിത. ചിമ്പാന്‍സികളുടെ സ്വഭാവരീതികളെപ്പറ്റി ടാന്‍സാനിയായിലെ ഗോമ്പെ സ്ട്രീം നാഷനല്‍ പാര്‍ക്കില്‍ (Gombe Stream National Park) ചിമ്പാന്‍സികളെപ്പറ്റി, നീണ്ട 45 വര്‍ഷത്തോളം അവര്‍ നടത്തിയ ഗവേഷണമാണ് അവരെ പ്രശസ്തയാക്കിയത്. ഇതുകൂടാതെ, 2004 ല്‍ യു.എന്‍.അവരുടെ സമാധാന ദൂതയായി (peace messenger) ജെയ്ന്‍ ഗൂഡാലിനെ നിയമിക്കുകയുണ്ടായി.

    ഇംഗ്ലണ്ടിലെ ലണ്ടന്‍ നഗരത്തില്‍ 1934 ഏപ്രില്‍ 3 നാണ് ജെയ്ന്‍ ഗൂഡാല്‍ ജനിച്ചത്. മൃഗങ്ങളെപ്പറ്റിയുള്ള അവരുടെ പഠനതാല്പര്യം മനസ്സിലാക്കിയ പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ലൂയിസ് ലീക്കേ (Louise Leakey) ജെയ്നിനെ തന്റെ അസിസ്റ്റന്റായി നിയമിച്ചു. അദ്ദേഹത്തോടൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് 1960 ല്‍ ജെയ്ന്‍ ചിമ്പാന്‍സികളുടെ സാമൂഹിക സ്വഭാവങ്ങളിലെ പഠനം ആരംഭിക്കുന്നത്. ഇതിനിടയില്‍ ലീക്കേ, അവരെ തിരികെ ലണ്ടനിലേക്ക് അയച്ച് ഡാര്‍വിന്‍ കോളജില്‍ നിന്നും എത്തോളജിയില്‍ ഡോകടറേറ്റിന് അയച്ചു.

    ചിമ്പാന്‍സികളെപ്പറ്റിയുള്ള പഠനത്തിനിടയില്‍ ഡോ. ജെയ്ന്‍ കണ്ടെത്തിയ സുപ്രധാനമായ ഒരു വസ്തുതയായിരുന്നു ചിമ്പാന്‍സികള്‍ക്ക് ലഘുവായ “ടൂളുകള്‍“ ഉണ്ടാക്കാന്‍ അറിയാം എന്നത്. മനുഷ്യര്‍ക്കുമാത്രം സാധ്യമെന്ന് അക്കാലം വരെയും വിശ്വസിച്ചു പോന്നിരുന്ന ഈ കണ്ടുപിടുത്തം അവരുടെ ഗവേഷണകാലഘട്ടത്തിലെ ഒരു നാഴികക്കല്ലാണ്. 1977 ല്‍ ജെയ്ന്‍ ഗൂഡാല്‍ ഇന്‍സ്റ്റിട്യൂട്ട് എന്നൊരു സംഘടന അവര്‍ ആരംഭിച്ചു. ചിമ്പാന്‍സികളെ അവയുടെ ആവാസവ്യവസ്ഥയില്‍ തന്നെ സംരക്ഷിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. നൂറോളം രാജ്യങ്ങളിലായി പരന്നുകിടക്കുന്ന 8000 ല്‍ പരം ഗ്രൂപ്പുകള്‍ ഈ സംഘടനയുടെ കീഴിലിന്നുണ്ട്.

    ഒട്ടനവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഡോ. ജെയ്ന്‍ ഗുഡാലിന് Commander of the Order of the British Empire, National Geographic Society Hubbard Medal തുടങ്ങി അനവധി ബഹുമതികളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

    ReplyDelete
  12. അടുത്ത ഗോമ്പറ്റീഷന്‍ 29/4/2009 രാവിലെ യു.എ.ഇ സമയം 6:00 മണിക്ക്. കമന്റ് മോഡറേഷന്‍ ആദ്യ നാലുമണിക്കൂര്‍.

    ReplyDelete
  13. മോഡറേഷൻ കാലത്തു ക്ലൂവിനു മുൻപെ:

    kichu (25)

    മോഡറേഷൻ കഴിഞ്ഞ്:

    രിയാസ് അഹമദ് / riyaz ahamed (1)
    Kachu (1)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....