Monday, 6 April 2009

51 - അലിഫ്

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം ഉണ്ടന്നോ ഇല്ലന്നോ പറയാൻ പറ്റാത്ത ഒരു പ്രതിഭാസം അഥവാ വിശ്വാസം. (എന്റെ നാട്ടിലെ മഞ്ഞപിത്ത ചികിത്സകനായിരുന്ന ഒരു നാട്ടുവൈദ്യൻ എന്നും പറയാം, അങ്ങോരുടെ പേര്‌ ദൈവം എന്നായിരുന്നു -ദൈവത്തിന്റെ ഒറ്റമൂലി ഒറ്റയിറക്കിനു കുടിച്ചാൽ മഞ്ഞപിത്തം പമ്പകടക്കില്ലെങ്കിലും കല്ലടയാറു കടക്കുമായിരുന്നു ;ഒരുപാട്‌ പേരെ ചികിത്സിച്ച്‌ ഭേദമാക്കിയിട്ടുള്ള കഥകൾ കുട്ടികാലത്ത്‌ കേട്ടിട്ടുണ്ട്‌)
എന്താണു് വിലമതിക്കാനാവത്തതു്? നൽകിയ വാക്ക്‌
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. കടമ ,കുടുംബം , സ്വത്ത്‌, ദൈവം, ............... മതം
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? ഇപ്പോഴത്തെ കാലഘട്ടത്തിന്റെ പ്രത്യേകത വെച്ച്‌ ഒരു മത വിഭാഗത്തിന്റെ ആരാധനാലയം ഇടിച്ച്‌ നിരത്തുകയെന്നാൽ അത്‌ ആ പ്രദേശത്തെയെങ്കിലും കുറേ 'മനുഷ്യന്മാരുടെ നാശത്തിനും കാരണമാകുമെന്ന് ഉറപ്പ്‌, അത്‌ കൊണ്ട്‌ മറ്റൊരു നിവൃത്തിയുമില്ലാത്ത സാഹചര്യത്തിൽ തീർച്ചയായും വ്യവസായ സ്ഥാപനത്തെ ഇടിച്ച്‌ നിരത്തും മുൻപ്‌ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെടും. (നുമ്മടെ ഏതെങ്കിലുമൊക്കെ സഹവർത്തികൾക്ക്‌ ഒരു പണിയാകുകയും ചെയ്യും)
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? പാട്ട്‌ കേൾക്കാനിഷ്ടം,ആസ്വദിക്കും പക്ഷേ ഗായകൻ -പറ്റില്ല. ഉടക്കാൻ വരുന്നവരോട്‌ 'നിന്നെ ഞാനൊരു പാഠം പഠിപ്പിക്കുമെടാ' എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും പഠിപ്പീര്‌ കഠിനം കോമാളിത്തരം ഞാൻ പറഞ്ഞാൽ പലപ്പോഴും പലർക്കും സുഖിക്കില്ലന്ന് തോന്നീടുള്ളതിനാൽ അതും വിടുന്നു കുശിനിപ്പണി 'ഇപ്പോൾ' ഇഷ്ടമാണെങ്കിലും അത്ര വിദഗ്ദ്ധൻ ആയിട്ടില്ല; ആരുടെയെങ്കിലും വയറ്‌ ശാപം ഏറ്റുവാങ്ങാനാവും വിധി തൊഴിൽ മേഖലയുമായി ബന്ധമുള്ളതിനാലും പഠനഭാഗമായി ഒന്നു കൈവെച്ച്‌ നോക്കിയിട്ടുള്ളതിനാലും നാട്ടിൽ പണിക്ക്‌ ആളെകിട്ടാതെ വല്ലാതെ ബുദ്ധിമുട്ടിയിട്ടുള്ളതിനാലും (ഒരുവിധം ഉളി പിടിക്കാനറിയാവുന്നവരൊക്കെ ഗൾഫിലല്ലേ) മറ്റ്‌ ഒരു രക്ഷയില്ലെങ്കിൽ ആശാരിപ്പണി നോക്കും.
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? 'ഏകാന്തതയുടെ അപാര തീരം' എന്ന് പാട്ട്‌ മൂളാൻ തോന്നാറുണ്ട്‌
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? എന്നെ പഴയ ക്ലാസ്സിൽ തന്നെ ഇരുത്തുകയും (പഴയ സഹപാഠികളുടെ ഒപ്പം) ഒക്കെ ചെയ്യാമെന്ന് സമ്മതിച്ചാൽ ഇപ്പോൾ പഠിച്ചിരിക്കുന്ന പാഠഭാഗങ്ങൾ ഒരിക്കൽ കൂടി നോക്കാൻ ഒരു മടിയുമില്ല, കാരണം ഈ പഠനവിഭാഗം അത്ര മികച്ചതാണെന്ന് ഞാൻ കരുതുന്നു, മാത്രവുമല്ല പ്രവേശനപരീക്ഷക്കൊപ്പം അഭിരുചി പരീക്ഷകൂടി നടത്തപ്പെടുന്ന മറ്റൊരു പഞ്ചവത്സര പ്രൊഫഷണൽ കോഴ്‌സും കേരളത്തിൽ ഇല്ല എന്നും തോന്നുന്നു (എനിക്ക്‌ ഒരിക്കൽ കൂടി പ്രണയിക്കാം, അവളെ തന്നെ കെട്ടാം, ഒന്നൂടെ ആദ്യരാത്രി ഘോഷിക്കാം എന്നൊക്കെയുള്ള ബോണസ്‌ ഞാൻ ആലോചിച്ചിട്ടേയില്ല..!)
എന്താണു് മലയാളിയുടെ അശ്ലീലത്തിന്റെ വ്യാഖ്യാനം? ഈ ഇന്റർനെറ്റ് യുഗത്തിൽ അശ്ലീലത്തെ പറ്റി അമിതമായി ഉത്കണ്ഠപെടേണ്ടതോ വ്യാഖ്യാനിക്കപെടേണ്ടതോ ഇല്ലന്നാണ് എന്റെ പക്ഷം. അശ്ലീലം വ്യക്തികൾക്കധിഷ്ഠിതമാണ്
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? കുട്ടിയായിരുന്നപ്പോൾ കുറച്ച്‌ കൂടി വല്യകുട്ടിയാകണമെന്നായിരുന്നു ആഗ്രഹമെന്ന് പറഞ്ഞാൽ അത്‌ ആശയപരമായ പാപ്പരത്തം മായി തോന്നാം , സത്യമതാണെങ്കിലും. കുന്നോളം ആഗ്രഹിച്ചാലെ കുന്നികുരുവോളം കിട്ടൂ എന്നല്ലേ ആഗ്രഹങ്ങളുടെ വഴിയെ വളരെ പതുക്കെ മാത്രം പോകുന്ന ഒരു യാത്രക്കാരൻ എന്ന് കരുതിയാൽ മതി; ഒപ്പം ഇതുവരെയുള്ള നേട്ടങ്ങളിൽ അഭിമാനവും സന്തോഷവും സംതൃപ്തിയും ഉണ്ട്‌
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? പുട്ടും ബീഫും; എല്ലുംകപ്പ എന്ന് പറയുന്ന കപ്പ-ബീഫ്‌ വിഭവം , അമ്മായിയമ്മ ഉണ്ടാക്കിതരുന്ന കൈപ്പത്തിരിയും ആടുകറിയും ഒരു ചായ പോലും വെക്കാനറിയാതെ വന്നിട്ടിപ്പോ അത്യാവശ്യം പാചക വേലത്തരങ്ങൾ കാട്ടുന്നുണ്ട്‌, മേൽപറഞ്ഞ വിഭവങ്ങൾ ഉൾപ്പെടെ -'എന്റെ പാചക വിധി' അല്ലാണ്ടെ എന്ത്‌ പറയാനാ(ഇവിടുള്ള എന്റെ കൂട്ടുകാരുടെയും)
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) ഒരു സംശയവുമില്ല, ഓട്ടോറിക്ഷാ തന്നെ..ഇവിടുന്നങ്ങോട്ട്‌ പോയാൽ രണ്ട്‌ മൂന്ന് ദിവസം യാത്രമുഴുവൻ ആ ശകടത്തിലാണ്‌, എന്താ രസം. പിന്നെ സ്വന്തം വാഹനം അത്‌ ഏതായാലും ഇഷ്ടമാണ്‌ - ഇരുചക്രൻ (കൈനെറ്റി ഹോണ്ട-പഴയ മോഡൽ) കാർ -മാരുതി സെൻഗുപ്ത.
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? കുറച്ചൊക്കെ വീതം വെച്ച്‌ കൊടുക്കും;വീതം വെച്ച്‌ പാഴ്സലാക്കി അയക്കാൻ നോക്കിയപ്പോൾ 'ലോറി കേടായിരിക്കുകയായിരുന്നു'
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? പരസ്യങ്ങൾ ശ്രദ്ധിക്കാറുണ്ട്‌; അവയുടെ അവതരണരീതികൾ വിശദമായി നോക്കാറുണ്ട്‌-ക്രീയേറ്റീവ്‌ അക്കാദമിക്‌ താത്പര്യത്തോടെ. തൊഴിൽ പരമായി പുതിയ ഉത്‌പന്നങ്ങൾ മാർക്കറ്റിലെത്തുന്നത്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌, അതിനു നല്ലൊരു മാർഗ്ഗം പരസ്യങ്ങൾ തന്നെയാണ്‌.
പുതിയ blog എഴുത്തുകാർ മലയാളം ബ്ലോഗിലേക്ക് വരുമ്പോൾ എന്തെല്ലാം ചിട്ടകളാണു് സ്വീകരിക്കേണ്ടതു്. അങ്ങനെ ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടോ? എഴുത്തിൽ അങ്ങിനെ ചിട്ടവട്ടങ്ങൾ പാലിക്കേണ്ട ഒരിടമാണ്‌ ബ്ലോഗ്‌ എന്ന് തോന്നീട്ടില്ല, അപ്പോൾ പിന്നെ അച്ചടി മാദ്ധ്യമവുമായ്‌ ഇതിനെന്ത്‌ വ്യത്യാസം. സംവദിക്കുന്നയിടങ്ങളിൽ സാമാന്യ മര്യാദയും പ്രതിപക്ഷ ബഹുമാനവും ഉണ്ടായിരുന്നാൽ കൊള്ളാം എന്ന് തോന്നീട്ടുണ്ട്‌.
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും. 1) ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു. 2) ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു. 3) നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും. 4) ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും. 5) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല 6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും. വിഗ്രഹത്തിന്റെ വായിലൊഴിക്കാനാണെങ്കിലും പട്ടചാരായം ഉൽപാദിപ്പിക്കുന്നത്‌ നിരോധിച്ചിരിക്കുന്ന കാര്യമല്ലേ (സംഭവ സ്ഥലം കേരളമാണെന്നു വിചാരിക്കുന്നു)അത്‌ എതിർക്കപ്പെടേണ്ട സാമൂഹിക പ്രതിഭാസമാണെങ്കിലും ഇത്തരത്തിൽ ചാരായമൊക്കെ ഉണ്ടാക്കുന്നവർ ഭയങ്കരന്മാരും പത്ര മാദ്ധ്യമങ്ങളുമായി അവിശുദ്ധ ബന്ധം തീർച്ചയായിട്ടും ഉണ്ടാകിനിടയുണ്ടെന്നുള്ളസാമാന്യ ബോധം വെച്ച്‌ ആഗ്രഹമുണ്ടെങ്കിലും അവസാനത്തെ ഓപ്ഷൻ നടപ്പില്ല, ഞാൻ ബ്ലോഗിൽ പോസ്റ്റിടും; അത്രയൊക്കെയേ പറ്റൂ.
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. ഇല്ലാതില്ല; ആരുടെ പാചകകുറിപ്പുകളെയും അതേപടി അനുകരിക്കാൻ തോന്നാറില്ല, എന്നാൽ നിരീക്ഷിക്കാറുണ്ട്‌, ചിലത്‌ എഴുതിയോ മറ്റോ സൂക്ഷിക്കാറുമുണ്ട്‌. പാചകം വളരെ ക്രീയേറ്റീവ്‌ ആയി ചെയ്യേണ്ട ഒന്നാണെന്നാണ്‌ ഇക്കഴിഞ്ഞ മൂന്ന് വർഷത്തെ പാചകപാഠം.( ഭാര്യ ഓൺലൈൻ ട്യൂഷൻ തരാൻ തയ്യാറാവുന്നതിനാൽ ഇതുവരെ മോശം അഭിപ്രായം ഉണ്ടായിട്ടില്ല: അനുഭവിച്ചവർ ജീവിച്ചിരിക്കുന്നുണ്ട്‌..!)
ആകെ മൊത്തം 35 million മലയാളികളിൽ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെ കാൾ വിത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്? അങ്ങിനെ സ്ഥിരം കേൾക്കുന്ന മിത്തിനെ കുറിച്ച്‌ അറിവില്ല. മറ്റ്‌ പ്രവാസ സമൂഹങ്ങളേക്കാൾ മലയാളിക്ക്‌ ഇത്തിരി ദുരഭിമാനം കൂടുതൽ ഉണ്ട്‌ എന്ന് തോന്നീട്ടുണ്ട്‌.പിന്നെ ഒരു നാലു കൈലി (ലുങ്കി, പേശ (തിരുവന്തൊരം) എന്നൊക്കെ പറയും..!) ആവശ്യത്തിനും അനാവശ്യത്തിനും തലയിൽ കെട്ടാനും അഴിക്കാനുമായി ഒരു തോർത്ത്‌, നാട്ടിൽ പോകുമ്പോൾ ലഗേജ്‌ കെട്ടാൻ കുറേ ചരടുകളും കാണും എന്ന് തോന്നുന്നു
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? കെ.എസ്‌.ജിയുടെ കായലും കയറും അത്ര മോശം സിനിമയാണോ; ചിത്തിരതോണിയിൽ അക്കരെ പോയി ശരറാന്തൽ തിരി താഴ്ത്തിയതൊക്കെ മറക്കാൻ പറ്റുമോ.അടൂരാനെ അത്ര പിടുത്തമില്ല, പത്മരാജനെ പെരുത്തിഷ്ടവും; സിനിമയും കഥകളും.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് എന്തായാലും 'തളത്തിൽ ദിനേശൻ' അല്ല..!!
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? ആശ്വാസം, അവർ രണ്ട്‌ മാസമെങ്കിലും ശീമേലായിരുന്നല്ലോ.. അടുത്ത പഞ്ചായത്ത്‌ വരെ പോലും പോയിട്ടില്ലാത്ത ചില ഐറ്റങ്ങൾ കൊരച്ച്‌ കൊരച്ച്‌ സംസാരിക്കുന്നതാണു അസഹനീയം; ഡാബറിന്റെ കഫ്‌ സിറപ്പ്‌ കൊണ്ട്‌ എന്തേലും പ്രയോജനമുണ്ടാവുമോ..?!
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
നിർമ്മാണ മേഖല ഇതിൽ ഉൾപെടുത്തിയിട്ടില്ലത്തതിനാൽ പറയുക വിഷമമാണ്‌.
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? യുവാക്കൾക്ക്‌ മാത്രമായി അങ്ങിനെ വല്ല പ്രശ്നവും ഇപ്പോൾ നഗരങ്ങളിൽ ഉണ്ടെന്ന് തോന്നുന്നില്ല ; ഇടയ്ക്കിടെ പാൻപരാഗ് കിട്ടാതാവുന്ന ഒരു പ്രശ്നം പണ്ടുണ്ടായിരുന്നു..!
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? രൂപാന്തരീകരണത്തിലൂടെ വളർന്ന് വഷളാവുകയാണെന്ന് ഞാൻ പറയില്ല!
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? ടൈം സേവർ സ്റ്റാൻഡാർഡ്‌സിന്റെ രണ്ട്‌ വാല്യം, മറ്റൊന്നിനുമല്ല , തലയ്ക്ക്‌ വെച്ച്‌ കിടന്നുറങ്ങാൻ ഉയരം കറക്റ്റായിരിക്കും
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? റിയാലിറ്റി ഷോ പരിപാടികൾ കേരളത്തിൽ മാത്രമല്ലല്ലോ, ആഗോളപ്രതിഭാസമല്ലേ..കേരളത്തിലേതിൽ താത്പര്യമില്ല, ബിഗ്ബ്രദർ പരിപാടിപോലെ വല്ലതുമാണേൽ നോക്കാം; ഗായകൻ എന്ന് സങ്കൽപ്പിക്കാൻ പോലും നാണമാകുന്നു.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
രണ്ടാമത്തെ ബട്ടൺ അമർത്താൻ നോക്കും; മാത്തുകുട്ടിച്ചായൻ സമ്മതിക്കില്ലന്നുറപ്പുള്ളത്‌ കൊണ്ട്‌.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
ഇ.എം.എസ്‌ ; കറക്റ്റ്‌ സമയത്ത്‌ തട്ടിപ്പോയതിനാൽ ഉഗ്രൻ ബക്കറ്റ് കളക്ഷനും പിന്നെ ഒരു ഇ.എം.എസ്‌ അക്കാദമിയുമുണ്ടായി.
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? നല്ല സൗഹൃദങ്ങൾ കാത്ത്‌ സൂക്ഷിക്കുന്നവൻ
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു. 1) ഒരു പാവം 2) കൊച്ചു ഗള്ളൻ 3) പുലി 4) പാമ്പ് 5) തമാശക്കാാാാാാാരൻ 6) തണ്ണിച്ചായൻ 7) കുൾസ് 8) പൊടിയൻ 9) തടിയൻ ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം. ഞാൻ ഒരു ഭാഗ്യവാനായ മനുഷ്യൻ ആണന്ന് (റെഫർ: മുകളിലത്തെ ഉത്തരം)
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? ചൈനയുടെ കാര്യം അറിഞ്ഞൂടാ, ഇന്ത്യയുടെ കാര്യത്തിൽ അങ്ങിനെ ആവണം. ജനസംഖ്യ വർദ്ധിച്ചതിനാൽ ജോലിസാധ്യത കുറഞ്ഞു; പലരും വിദേശങ്ങളിൽ ജോലിതേടാൻ തുടങ്ങി, പ്രവാസികളുടെ പണം ഇന്ത്യയുടെ സമ്പദ്ഘടനയിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്‌ എന്ന് ഞാൻ കരുതുന്നു. പ്രവാസം നാട്ടിലെ പ്രസവത്തെ വല്ലാതെ കുറച്ചിട്ടുണ്ടെന്നതും കൂടി കൂട്ടിവായിക്കുമ്പോൾ ജനസംഖ്യയും സാമ്പത്തിക മേഖലയും തമ്മിൽ ചില കൊടുക്കൽ വാങ്ങൽ ബന്ധമുണ്ട്‌ എന്ന് കരുതാം.
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ചില പോട്ടങ്ങൾ കണ്ട് അസൂയ തോന്നീട്ടുണ്ട്‌ എന്നത്‌ സത്യമാണ്‌,അതിനു തെളിവുമുണ്ട്; പക്ഷേ ക്യാമറകൊണ്ട്‌ തന്നെ തല തല്ലിപൊട്ടിക്കാനൊന്നും തോന്നീട്ടില്ല -അതിന്‌ വേറെ എന്തെല്ലാം നല്ല മാർഗ്ഗങ്ങൾ ഉണ്ട്‌..!
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? അതാണു നിയോഗമെങ്കിൽ ഭരിക്കും, അല്ലാതെ എന്ത്‌ ചെയ്യാനാ (സ്വിസ്‌ ആകണമെന്നില്ല, ഏതെങ്കിലും അക്കൗണ്ട്‌ നമ്പർ തന്നാൽ കുറച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം)
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) യാത്രയ്ക്ക്‌ ഒരു മാന്ത്രിക പരവതാനി,പരിപൂർണ്ണ ആരോഗ്യത്തോടെയുള്ള നിത്യയൗവനം ,എന്റെ സ്വപ്നങ്ങളെ മറ്റുള്ളവർക്ക്‌ കാണിച്ച്‌ കൊടുക്കാനുള്ള കഴിവ്‌
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? വീൽ ബീഫ് ആണെനിക്ക് കൂടുതൽ പ്രിയം. കേരളത്തിലല്ലേ, എവിടെയെങ്കിലും എങ്ങിനെയെങ്കിലും കിട്ടാതിരിക്കില്ല, പ്രത്യേകിച്ച്‌ നിരോധിക്കുന്ന സാഹചര്യത്തിൽ.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും അന്നേരം നാട്ടിലേക്ക്‌ വണ്ടി കയറും ; ആഗ്രഹം പോലെ കുടുബസമേതം ലോകപര്യടനം നടത്തും, സഹായത്തിനർഹരായവരെ കണ്ടെത്തി സഹായിക്കും- പള്ളി,അമ്പലം, ചർച്ച്‌ പണികൾക്ക്‌ അഞ്ച്‌ പൈസ പോലും സംഭാവന കൊടുക്കില്ല.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? ചില സ്വപ്നങ്ങൾ , കരുതലുകൾ, കാഴ്ചപാടുകൾ ഒക്കെ നഷ്ടമായിട്ടുണ്ട്‌. കോട്ടങ്ങളേക്കാൾ നേട്ടമാണെന്നും പറയാം; തടികൂടി, കുടവയർ ചാടി അങ്ങിനെ എന്തൊക്കെ..!
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? മൂന്ന് തവണ പ്രിസൈഡിംഗ്‌ ഓഫീസർ ആയി ഇലക്ഷൻ നടത്തുന്നതിൽ ഭാഗമായിടുണ്ട്‌, ആ ദിവസങ്ങളിൽ രാഷ്ട്രീയക്കാരെ ഭയങ്കര ഇഷ്ടമായിരുന്നു; എന്താ സ്നേഹം..! വോട്ട്‌ അങ്ങേർക്ക്‌ തന്നെ കൊടുക്കുമെന്ന് പറയും, വീട്ടിൽ വരുന്നവരെ അപമാനിക്കാൻ പാടില്ലന്നാണ്‌.
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? ബഷീർ മറ്റ്‌ രണ്ട്‌ പേർക്കും പരിപ്പ്‌ വടയും ചായയും ഓഫർ ചെയ്യുമായിരിക്കും, കാശ്‌ അവരെ കൊണ്ട്‌ കൊടുപ്പിക്കുകയും ചെയ്യും. ഇവരു മൂന്ന് പേരും കൂടി കത്തിയടിച്ചിരുന്ന് ആ റെസ്റ്റാറന്റ്‌ പൂട്ടിക്കാതിരുന്നാൽ മതിയായിരുന്നു.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും? 1) ഇന്ദിര ഗാന്ധി 2) K.J. Yesudas 3) കാട്ടുകള്ളൻ വീരപ്പൻ 4) മാമുക്കോയ 5) കൊച്ചുത്രേസ്യ 6) അടൂർ ഭാസി 7) Amjad Khan 8) Jimmy Wales 9) Mother Theresa 10) Khalil Gibran 11) Sister Alphonsa 12) കുറുമാൻ 13) കലാഭവൻ മണി 14) സ്റ്റീവ് മൿ-കറി 15) Charles Dickens 16) Kuldip Nayar 17) Arundhati Roy 18) Charlie Chaplin 19) R.K. Lakshman (cartoonist) 20) ഇഞ്ചിപ്പെണ്ണു് ഇതുവരെ ആരും വിളിച്ചിട്ടില്ലന്ന് തോന്നുന്നതിനാൽ മാമുക്കോയയെ ഞാൻ വിളിക്കും, ഞമ്മന്റെ ആളാ. പിന്നെ ചാർളി ചാപ്ലിൻ , അവരു നല്ല മാച്ച്‌ ആയിരിക്കും. തേങ്ങാപാലൊഴിച്ച നല്ല ചൂട് കഞ്ഞി, പപ്പടം; ചുമ്മാ ട്രൈ ചെയ്യട്ടന്നേ . ഡിന്നറിന്റെ ഇടയ്ക്ക്‌ പുന്നകൈ മന്നനിലെ ചാപ്ലിൻ ചെല്ലപ്പയെ കാണിച്ച്‌ കൊടുത്ത്‌ ഒറിജിനൽ ചാപ്ലിനെ ഒന്ന് ചിരിപ്പിക്കാനും പരിപാടിയുണ്ട്‌.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. Nostalgia-mania-dingolapi ക്ക്‌ മെഡിക്കൽ സയൻസിൽ എന്ത്‌ പറയുമെന്ന് ഏതെങ്കിലും സിനിമയിലെ ഡോക്റ്ററോട്‌ ചോദിച്ചിട്ട്‌ ഇതിനു മറുപടി പറയാം; ബീമാപള്ളിയിൽ ചങ്ങലകൾക്കും ഇങ്ങെനത്തെ എന്തോ അസുഖമാണന്നാണ്‌ കേട്ടിട്ടുള്ളത്‌..!
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ഹാലജൻ ലാമ്പിന്റെ വെളിച്ചത്തിൽ കുളിച്ച്‌ ചെറുകാറ്റിൽ തലയാട്ടി നിൽക്കുന്ന മൂന്ന് നാല്‌ വാഴകൾ, ഒരു ചെമ്പരത്തി, പിന്നെ ഒരു മുസാന്ത ചെടി , അതിനപ്പുറം വിശാലതയെ കെട്ടി മറച്ച്‌ കോൺക്രീറ്റിന്റെ 4 മീറ്റർ പൊക്കമുള്ള മതിലാണു ഹേ, ഒന്നും കാണാൻ പറ്റില്ല.നേർക്കാഴ്ചയെ മറയ്ക്കുന്നതെങ്കിലും ശബ്ദവീചികളെ തടയാനാവാത്ത ഈ ഇലക്സ്ട്രിഫൈഡ്‌ മതിലിനപ്പുറം വേണമെങ്കിൽ ഊഹിച്ച്‌ പറയാം; കണ്ടൈനറുകൾ കൊണ്ട്‌ പോകുന്ന വലിയ ട്രൈലറുകൾ നിരത്തിലൂടെ നിരനിരയായ്‌ നീങ്ങുന്നുണ്ടാവണം, സ്റ്റെൻഗണ്ണുകൾ പിടിച്ച്‌ കുറേ സെക്യൂരിറ്റികൾ കറങ്ങി നടക്കുന്നുണ്ടാവണം,ലിപ്സ്റ്റിക്കിന്റെ ആവരണത്താൽ ദയനീയത മറച്ച ചിരിയുമായ്‌ കസ്റ്റമേർസ്സിനെ കാത്തു നിൽക്കുന്ന പെണ്ണുങ്ങളുണ്ടാകും, ബീഫ്‌ സൂയ മണക്കുന്ന ബീയറിന്റെ ലഹരി പടരുന്ന ഗോത്ര താളത്തിന്റെ ആരവം ഉയരുന്ന ബുഷ്‌ ബാറുകളിലെ അരണ്ട വെളിച്ചമുണ്ടാകും, അതിനുമപ്പുറം തകരഷീറ്റിന്റെ കൂരയ്ക്ക്‌ കീഴേ ഗാരിയും കസാവയും യാമും കഴിക്കുന്ന കുടുംബങ്ങളിലെ ദാരിദ്രത്തിന്റെ ഇരുണ്ട ചിത്രങ്ങളും ഉണ്ടാകും.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? അത്‌ ഒരു ചെറിയ പോസ്റ്റായിരുന്നു. ഒരു ഫോട്ടം പോസ്റ്റ്‌ കണ്ടപ്പോൾ സമാനതയോ വൈരുധ്യമോ ഒക്കെ തോന്നിയ ഒരു പടം പോസ്റ്റാക്കി, അത്രേയുള്ളൂ.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
അത്യന്താധുനിക കവിതയും കഥകളും വായനാലിസ്റ്റിൽ പെടുത്താറില്ല, ഉള്ള സമയം പാഴാക്കാതെ മനസ്സിലാകുന്ന രീതിയിലുള്ളത് വായിക്കുന്നതാവില്ലേ അഭികാമ്യം. രക്തം, കഫം മലം മൂത്രം തുടങ്ങിയ ക്ലിനിക്കൽ പദങ്ങൾ തിരുകിയാലെ എന്തു എതും അത്യന്താധുനികമാകുകയുള്ളൂ എന്ന് കരുതുന്ന എഴുത്തുകാരോട്‌ അത്ര പ്രതിപത്തിയില്ല.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ഓർമ്മ കുറിപ്പിസ്റ്റുകളുടെ കൂട്ടത്തിൽ കയറും; മറ്റേടത്ത്‌ അത്യാധുനികന്മാർ ഉണ്ടായേക്കാം ,(റെഫർ: മുകളിലത്തെ ഉത്തരം)
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) പെട്ടെന്ന് ഒന്നും ചോദിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, കാരണം ആകെ നേരിൽ കണ്ട്‌ പരിചയപ്പെടണം എന്ന് തോന്നിയിട്ടുള്ള അപൂർവ്വം ബ്ലോഗർ മാരിൽ ഒരാളെ പെട്ടന്ന് കണ്ട്‌ മുട്ടിയാൽ അന്തംവിട്ട്‌ പോകുകയേ ഉള്ളൂ.
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? International blog meet അല്ലേ,എത്ര പരിശ്രമിച്ചിട്ടും ആകെ ഒരു സെഷൻ ആണു മലയാളവിഭാഗത്തിനു കിട്ടിയത്‌, അതും നാലഞ്ച്‌ പ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള സമയം മാത്രം വരമൊഴി പ്രസംഗം :സിബു ബ്ലോഗിന്റെ മല്ലു എഫ്ക്റ്റ്‌:കൈപ്പള്ളി ഞാനും ബ്ലോഗും അഥവാ വിക്കിയും പട്ടമരപ്പും : കേരളാ ഫാർമർ മലയാളം ബ്ലോഗിന്റെ ജാതിവ്യവസ്ഥ : ചിത്രകാരൻ കരിവാരാഘോഷങ്ങളുടെ കാലികപ്രസക്തി : ഇഞ്ചിപെണ്ണ്‌ ഇതിനു ശേഷം സമയമുണ്ടെങ്കിൽ മലയാള ബ്ലോഗിന്റെ പഞ്ചാംഗശാസ്ത്രം എന്ന വിഷയത്തിൽ ഉമേഷ്‌ അവർകൾ നയിക്കുന്ന ഒരു ഗണിതപ്രശ്നോത്തരി ഉണ്ടായിരിക്കുന്നതാണ്‌.
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) ബ്ലോഗ്‌ സൗഹൃദങ്ങളെ ബ്ലോഗിൽ തന്നെ ഒതുക്കാതെ മീറ്റിലേക്കും ഈറ്റിലേക്കും ചാറ്റിലേക്കും തിരിച്ച്‌ വിടുന്നതിനെ യോജിക്കുന്നില്ല. മുഖം മൂടിയണിഞ്ഞ അനോണികളേക്കാൾ ഭീകരന്മാരാണ്‌ തലമൂടി കടന്ന് വരുന്ന സൗഹൃദ സംഘങ്ങൾ എന്ന് ഞാൻ പറയും : ഹോ സമാധാനമായ്‌..ഒന്ന് ശ്വാസം വിടട്ടേ
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. ഇവരുടെ ഒക്കെ കൃതികൾ വായിച്ചിട്ടുണ്ട്‌ , പക്ഷേ എന്തെങ്കിലും സ്വാധീനം ഏതെങ്കിലും തരത്തിൽ ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നില്ല; ഈ ലിസ്റ്റിൽ നിന്നും ഏറെ ഇഷ്ടം മാധവികുട്ടി, വി.കെ എൻ എന്നിവരോടാണ്‌.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? "കാട്ടാന നാട്ടിലിറങ്ങിയാൽ എന്തൂട്ട്‌ കാട്ടാനാ.." കാട്ടാനകളുടെ വന്യസൗന്ദര്യം ഉത്സവപറമ്പിൽ നെറ്റിപട്ടം കെട്ടി തിടമ്പെഴുന്നെള്ളിച്ച്‌ കൂച്ച്‌ വിലങ്ങിട്ട്‌ നിർത്തിയിരിക്കുന്ന ആനകൾക്കില്ല. കാട്ടാനകളെ വളരെ അടുത്ത്‌ കണ്ടിട്ടുണ്ട്‌.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? അതിരാവിലെ വെറും വയറ്റിൽ എത്ര പാളയംകോടൻ പഴം കഴിക്കാം എന്ന് ചോദിക്കുന്നത്‌ പോലെയാണല്ലോ ഇത്‌. ആദ്യം തന്നെ ഒന്നേ ഡിലീറ്റാൻ പറ്റൂ. അത്‌ മിക്കവാറും സമയവ്യത്യാസം വല്ലാതെ പ്രശ്നമുണ്ടാക്കുന്നതിനാൽ ഒരു മത്സരത്തിൽ പോലും നേരെ ചൊവ്വെ പങ്കെടുക്കാൻ പറ്റാത്ത ദേഷ്യത്തിൽ ഈ ഗോംബറ്റീഷൻ ബ്ലോഗ്‌ തന്നെയാവും ഡിലീറ്റുക - ഇനിയെങ്കിലും സമാധാനം കിട്ടുമോ എന്ന് നോക്കട്ടെ.
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. ഗോമ്പറ്റീഷനിൽ ഇതുവരെ താങ്കൾക്ക്‌ എത്ര പോയിന്റ്‌ അല്ലെങ്കിൽ പെറ്റി ലഭിച്ചു ; ഉത്തരം എന്തായാലും ഉഗ്രൻ ക്ലൂ ആയിരിക്കും.

92 comments:

  1. alif അലിഫ്
    http://www.blogger.com/profile/07775076790469102973

    ReplyDelete
  2. ഉത്തരം : അലിഫ് /alif അഥവാ Abdul Aleef
    http://www.blogger.com/profile/11207856034673114842

    ReplyDelete
  3. കൈപ്സ്, ഇതിന്റെ മോഡറേഷൻ എത്ര നേരമാണെന്ന് കണ്ടില്ല, ഒന്നു പറയാമോ?

    ReplyDelete
  4. ആഫ്രിക്കക്കാരനാണെന്നു വായിച്ചപ്പോള്‍ മനസ്സിലായി. അപ്പം ഒന്നുകില്‍ മാണിക്കന്‍, അലിഫ് അല്ലെങ്കില്‍ പൈങ്ങോടന്‍ . സിവില്‍ എഞ്ചിനീയര്‍ , അവസാന പോസ്റ്റ് ഇവ മാച്ചു ചെയ്യുന്നത് അലിഫ് തന്നെ.

    ReplyDelete
  5. ഇതൊരു കൊല്ലക്കാരനാണെന്ന് ആദ്യമേ തോന്നി. പിന്നെ സെര്‍ച്ചാന്‍ എനിക്കൊരു വാക്കും കിട്ടി. അത് വച്ചൊരു സെര്‍ച്ച്. കിട്ടി. ആളിനെ.. അവസാന പോസ്റ്റിന്റെ വിവരം വച്ചും ശരിയാണെന്ന് തോന്നുന്നു.
    ഉത്തരം അബ്ദുള്‍ അലിഫ്.
    http://www.blogger.com/profile/11207856034673114842

    ReplyDelete
  6. ഇത് ആലിഫ്ക്കാ ആണെന്നു തോന്നുന്നു,
    എന്റെ ഉത്തരം
    അബ്ദുൽ ആലിഫ്
    റേഷൻ കാർഡ് നമ്പ്ര:11207856034673114842

    ReplyDelete
  7. ഇത് ആലിഫ്ക്കാ ആണെന്ന് തോന്നുന്നു
    എന്റെ ഉത്തരം:
    അബ്ദുൽ ആലിഫ്, റേഷൻ കാർഡ് നമ്പ്ര:‌ 11207856034673114842

    ReplyDelete
  8. Moderation അവസാനിക്കുന്ന സമയം UAE 15:00

    മത്സരം അവസാനിക്കുന്ന സമയം UAE: April 7/09, 0:00

    ReplyDelete
  9. മുഴുവന്‍ വായിക്കുന്നില്ല..

    എന്റെ ഉത്തരം : Abdul Aleef
    http://www.blogger.com/profile/11207856034673114842

    ReplyDelete
  10. എന്റെ ഉത്തരം : Abdul Aleef
    http://www.blogger.com/profile/11207856034673114842

    ReplyDelete
  11. http://www.blogger.com/profile/11207856034673114842

    Abdul Aleef

    ReplyDelete
  12. http://www.blogger.com/profile/11207856034673114842
    അബ്ദുല്‍ അലീഫ്

    (എങ്ങനെ കിട്ടി എന്ന് ചോദിക്കരുത്...മനാ ഹൈ!)

    ReplyDelete
  13. എനിക്കു സംശയമുള്ള ഒരാളെ ആദ്യമേ പറഞ്ഞിട്ട് ഞാന്‍ അവലോകനം എഴുതാം

    എന്റെ ഉത്തരം : Abdul Aleef / ആലിഫ്

    പ്രൊഫൈല്‍ : http://www.blogger.com/profile/11207856034673114842

    ReplyDelete
  14. എന്റെ ഉത്തരം : Abdul Aleef
    http://www.blogger.com/profile/11207856034673114842

    ReplyDelete
  15. qw_er_ty

    ഇത്രയധികം ക്ലൂകള്‍ ഉള്‍പ്പെടുത്തി ഉത്തരമെഴുതിയിരിക്കുന്ന ഗോമ്പികള്‍ അധികം കണ്ടിട്ടില്ല (എനിക്ക് ഡീക്കോഡ് ചെയ്യാനാവുന്നില്ലെങ്കിലും).


    1. ഇദ്ദേഹം ഗോമ്പറ്റീഷനില്‍ വളരെ ഇന്ററസ്റ്റോടെ പങ്കെടുക്കുന്ന ആളാണെന്നതാണ് ആദ്യ ക്ലൂ... “ഗോമ്പറ്റീഷനിൽ ഇതുവരെ താങ്കൾക്ക്‌ എത്ര പോയിന്റ്‌ അല്ലെങ്കിൽ പെറ്റി ലഭിച്ചു ; ഉത്തരം എന്തായാലും ഉഗ്രൻ ക്ലൂ ആയിരിക്കും“.. ഇത്രയും നല്ലൊരു ക്ലൂവാണ്.

    2. കൈപ്പള്ളിയേ ഇദ്ദേഹം കണ്ടിട്ടില്ല. കാണണം എന്ന് ആഗ്രവുമുണ്ട്... യു.എ.ഇയില്‍ അല്ല എന്ന് ഷുവര്‍.

    3. ഗ്രാഫിക്സ്, ആര്‍ക്കിടെക്റ്റ്, പരസ്യം, തുടങ്ങിയവയില്‍ ഇദ്ദേഹത്തിന് നല്ല താല്പര്യമുണ്ട്. പരസ്യങ്ങളില്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ നോക്കൂ.

    4. പഠിച്ചത് ഇതുപോലെ എന്തോസംഭവമാണ്. അഞ്ചുകൊല്ലത്തെ പഠനം. അതോടോപ്പം പ്രവേശന പരീക്ഷയില്‍ അഭിരുചിയും നോക്കുമത്രേ!

    5. കുടുംബം നാട്ടിലാണ്. കുടവയറുണ്ട്. സ്വയം പാചകമാണ് ചെയ്യുന്നത്. ഭാര്യ ഓണ്‍ ലൈനില്‍ പാചകം കറക്റ്റ് ചെയ്യാറുമുണ്ട്. ആള് കേരളത്തിലല്ല, ഗള്‍ഫിലല്ല, മറ്റേതോ രാജ്യത്താണ്. നൈജീരിയ? ആലിഫ്.. ഡെയ്ലി ഡയറി എഴുത്ത്.

    6. കാട്ടാനകളെ കണ്ടിട്ടുണ്ട്. നൈജീരിയല്‍ ആനയുണ്ടോ.. ആ നോക്കാം.

    7. ഇലക്ഷനില്‍ പ്രിസൈഡിംഗ് ഓഫീസറായി ഇരുന്നിട്ടുണ്ട്. നാട്ടിലെ ഇലക്ഷനാണെങ്കില്‍ അവിടെ ഈ പൊസിഷനില്‍ ഇരിക്കണമെങ്കില്‍ ഗവര്‍മെന്റ് ജോലിക്കാരനാവണം. ഇപ്പോള്‍ ലീവിലും... ആവാം...അലിഫിനെ ലിസ്റ്റില്‍ കയറ്റുന്നു.. മുകളില്‍ പറഞ്ഞതൊക്കെ ചേരും..

    8. അവസാന പോസ്റ്റ്.. മറ്റൊരു ചിത്രം കണ്ട് ബാധകേറി എഴുതിയ പോസ്റ്റ്... കൈപ്പള്ളിയുടെ ദുബായ് മറീന പോസ്റ്റ് കണ്ട് സന്തോഷത്തില്‍ മണലൂറ്റ് ഗ്രാമം പ്രസിദ്ധീകരിച്ച ആലിഫ് (ചെണ്ട ബ്ലോഗ്)... ഉം.. ഉം... ഞാന്‍ ഇപ്രാവശ്യം ജയിക്കുന്ന ലക്ഷണമുണ്ട്... വല്ലപ്പോഴും ചക്ക വീഴും സിയാ.. സുമേഷേ..

    9.കുടുംബത്തെ വിട്ട്, ഒരു മലയാളിയെപ്പോലും കാണാനാവാതെ “ഏകാന്തതയുടെ അപാര തീരം പാടാന്‍” ഈ ആലിഫിനെ അല്ലാതെ ആരെയും ഞാന്‍ നോക്കിയിട്ട് കാണുന്നില്ല.

    10. പ്രവര്‍ത്തന മേഖല : നിര്‍മ്മാണം ആണെന്ന് പറഞ്ഞു. ആരാധാനാലയം പൊളിക്കുന്ന ചോദ്യത്തില്‍ “നുമ്മടെ ഏതെങ്കിലുമൊക്കെ സഹവർത്തികൾക്ക്‌ ഒരു പണിയാകുകയും ചെയ്യും“ ... മതി മതി ഇത്രയും മതി ആലിഫേ.. എഞ്ചിനീയര്‍തന്നെ.

    11. പുട്ടും ബീഫും...| അതും തരാം.


    ഇനി ഞാന്‍ കൂടുതല്‍ നീട്ടുന്നില്ല. എല്ലാവരും നിരന്നു നിന്ന് ആലിഫ് എന്നെഴുതി ബാക്കി പോയിന്റുകള്‍ വീതിച്ചു കൊണ്ടു പോവീന്‍!!

    ആലിഫേ, ഇത്രയും മനോഹരമായി ഈ ഉത്തരങ്ങളെഴുതി, എനിക്കുവരെ മനസ്സിലാകാന്‍ പാകത്തില്‍ എഴുതിയ താങ്കള്‍ക്ക് നന്ദി, നമസ്കാരം... ഇതോടൊപ്പം ഒരു കാര്യം കൂടി ഉറപ്പാണ്. ഈ ഗോമ്പറ്റീഷനില്‍ മോഡറേഷന്‍ സമയത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ 12 പോയിന്റ് നേടീയതും ഇതില്‍ തന്നെയാവും..

    :-)

    qw_er_ty

    ReplyDelete
  16. Abdul Aleef
    http://www.blogger.com/profile/11207856034673114842

    ReplyDelete
  17. എന്റെ അന്വേഷണത്തില്‍ ബോണീ കുര്യാക്കോസും പൈങ്ങോടനും ഉണ്ട് ഉറപ്പില്ലാത്തതിനാല്‍ ഒരു കറക്കി കുത്ത് കിട്ടിയാല്‍ 12 ഇല്ലേല്‍ ൦

    എന്റെ ഉത്തരം -- പൈങ്ങോടന്‍

    പ്രൊഫൈല്‍ -- http://www.blogger.com/profile/09956924089526346183

    ReplyDelete
  18. http://www.blogger.com/profile/11207856034673114842

    Abdul Aleef

    അലിഫ്

    ReplyDelete
  19. ഒരു നൈജീരിയന്‍ ചിത്രം വാക്കുകളില്‍ പറയാന്‍ പറഞ്ഞാല്‍:

    “ഹാലജൻ ലാമ്പിന്റെ വെളിച്ചത്തിൽ കുളിച്ച്‌ ചെറുകാറ്റിൽ തലയാട്ടി നിൽക്കുന്ന മൂന്ന് നാല്‌ വാഴകൾ, ഒരു ചെമ്പരത്തി, പിന്നെ ഒരു മുസാന്ത ചെടി , അതിനപ്പുറം വിശാലതയെ കെട്ടി മറച്ച്‌ കോൺക്രീറ്റിന്റെ 4 മീറ്റർ പൊക്കമുള്ള മതിലാണു ഹേ, ഒന്നും കാണാൻ പറ്റില്ല.നേർക്കാഴ്ചയെ മറയ്ക്കുന്നതെങ്കിലും ശബ്ദവീചികളെ തടയാനാവാത്ത ഈ ഇലക്സ്ട്രിഫൈഡ്‌ മതിലിനപ്പുറം വേണമെങ്കിൽ ഊഹിച്ച്‌ പറയാം; കണ്ടൈനറുകൾ കൊണ്ട്‌ പോകുന്ന വലിയ ട്രൈലറുകൾ നിരത്തിലൂടെ നിരനിരയായ്‌ നീങ്ങുന്നുണ്ടാവണം, സ്റ്റെൻഗണ്ണുകൾ പിടിച്ച്‌ കുറേ സെക്യൂരിറ്റികൾ കറങ്ങി നടക്കുന്നുണ്ടാവണം,ലിപ്സ്റ്റിക്കിന്റെ ആവരണത്താൽ ദയനീയത മറച്ച ചിരിയുമായ്‌ കസ്റ്റമേർസ്സിനെ കാത്തു നിൽക്കുന്ന പെണ്ണുങ്ങളുണ്ടാകും, ബീഫ്‌ സൂയ മണക്കുന്ന ബീയറിന്റെ ലഹരി പടരുന്ന ഗോത്ര താളത്തിന്റെ ആരവം ഉയരുന്ന ബുഷ്‌ ബാറുകളിലെ അരണ്ട വെളിച്ചമുണ്ടാകും, അതിനുമപ്പുറം തകരഷീറ്റിന്റെ കൂരയ്ക്ക്‌ കീഴേ ഗാരിയും കസാവയും യാമും കഴിക്കുന്ന കുടുംബങ്ങളിലെ ദാരിദ്രത്തിന്റെ ഇരുണ്ട ചിത്രങ്ങളും ഉണ്ടാകും“


    അഭിനന്ദനങ്ങള്‍ അലിഫേ... കൊടുകൈ..

    qw_er_ty

    ReplyDelete
  20. എന്റെ ഉത്തരം :

    ചെണ്ടക്കാരന്‍ / അബുല്‍ അലിഫ്
    http://www.blogger.com/profile/11207856034673114842

    ReplyDelete
  21. onnu drack cheythu nokkaam :-) athinum petti unto?

    ReplyDelete
  22. എനിക്ക് തോന്നിയ കുളു

    പ്രവാസി,ഗല്‍ഫനല്ല. -(സ്റ്റെൻഗണ്ണുകൾ പിടിച്ച്‌ കുറേ സെക്യൂരിറ്റികൾ കറങ്ങി നടക്കുന്നുണ്ടാവണം), ചേരികളും ചായം തേച്ച പെണ്ണുങ്ങളും വാഴയും മുസാന്തയും ഉള്ള സ്ഥലം. ആര്‍ക്കിടെക്റ്റ് ആണ്.

    കുത്തട്ടെ...

    അബ്ദുല്‍ ലത്തീഫ് എന്ന അലിഫ്.
    http://www.blogger.com/profile/11207856034673114842

    ബോഗനാര്‍ കാവിലമ്മേ ലച്ചിക്കണേ..

    ReplyDelete
  23. പാകത്തിന് ക്ലൂ കൊടുത്ത് വളരെ നല്ല ഉത്തരങ്ങള്‍.

    ടൈം സേവര്‍ സ്റ്റാന്‍‌ഡേര്‍ഡ്സ് അവരുടെ രീതി വെച്ച് നോക്കുമ്പോള്‍ ശരിയല്ലേ?അതേ പടി മറ്റ് നാട്ടുകാര്‍ പകര്‍ത്തുമ്പോഴാണ് ഉപയോഗശൂന്യമാകുന്നത് :)

    ReplyDelete
  24. ക്ലൂസ്:

    1) തെക്കന് കേരളം
    2) പ്രവാസി: പക്ഷേ യു.എ.ഇ അല്ല.
    3) മുസല്മാന്..
    4) ഗവര്ണ്മെന്റ്/സെമി ഗവര്ണ്മെന്റ് ജോലി
    5) തൊഴില് മേഖല : നിർമ്മാണം

    ഉത്തരം: Abdul Aleef
    http://www.blogger.com/profile/11207856034673114842

    ReplyDelete
  25. സി. കെ. ബാബു
    http://www.blogger.com/profile/05819794633923092477

    ReplyDelete
  26. കൈപ്പ്സ്

    മണി 3.15PM

    ഉണരൂ വേഗം നീ.....
    ..............

    ReplyDelete
  27. ഉത്തര:
    alif അലിഫ്
    http://www.blogger.com/profile/07775076790469102973

    ReplyDelete
  28. alif അലിഫ്
    http://www.blogger.com/profile/07775076790469102973

    ReplyDelete
  29. ഹ..ഹ..ഹ..

    അങ്ങനെ “അപ്പുവരെ ഒറ്റയടിക്ക് ഉത്തരം കണ്ടെത്തിയ” ഒരു ഗോമ്പറ്റീഷന്‍ ഉണ്ടായിരിക്കുന്നു..... :-)

    qw_er_ty

    ReplyDelete
  30. അപ്പൂ,താങ്കളുടെ ഉത്തരങ്ങള്‍ ഇതിലും എളുപ്പമായിരുന്നു.

    ReplyDelete
  31. ശരിയാണ് വല്യമ്മായീ... ഒരു പക്ഷേ ഞാനായിരിക്കുമോ ഏറ്റവും ഈസിയായി ഉത്തരം എഴുതിയത് ? എന്നിട്ടും ടോപ്പ് റാങ്കില്‍ നിന്നവര്‍ക്ക് (??) അന്നെങ്ങനെ തെറ്റി എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല :-)

    ReplyDelete
  32. അലിഫും കുമാറും ക്ഷമി... :)

    ReplyDelete
  33. എന്നാലും അഗ്രജാ,,,,

    കുമാര്‍ ഇരിക്കുന്നതിന്റെ അപ്പുറത്തെന്താ തമിഴ് പുലി ഇറങ്ങിയോ, മെഷീന്‍ ഗണ്ണുമായി സെക്യൂരിറ്റികള്‍ നടക്കാന്‍.. ലിപ്സ്റ്റിക് ഇട്ട എത്ര പെണ്ണുങ്ങളാ അവിടെ കസ്റ്റമെഴ്ന്സിനെ കാത്തിരിക്കുന്നത്?..

    ReplyDelete
  34. അഗ്രജാ ഇനിയും രണ്ട് മാര്‍ക്കിന് സാധ്യത് ഉണ്ട് ... 4-2=2

    ReplyDelete
  35. alif അലിഫ്
    http://www.blogger.com/profile/07775076790469102973

    എന്നാ കെടക്കട്ടേ... (ആരും പറ്റിച്ചില്ലെങ്കിൽ)

    താങ്ക്സ് അനിൽ :)

    ReplyDelete
  36. എന്റെ വാച്ച് ഇത്തിരി ഫാസ്റ്റ് ആക്കി കൈപ്പിനെ വിലിച്ചതാ. മൂപ്പര്‍ക്കു സമയമായില്ലാ നയമല്ലെ.

    നോക്കിക്കേ എത്ര കറ കറക്റ്റ്

    അഗ്രൂനിതെന്തു പറ്റി.. അപ്പൂനു പോലും ഉത്തരിക്കാവുന്ന ഉത്തരം ഗജകേസരി അഗ്രൂനു തെറ്റാനൊ!!
    ഛെ...

    ReplyDelete
  37. മുകളിലെ കമന്റ് വഴി ഞാനുത്തരം മാറ്റിയതായി ഇതിനാൽ പ്രഖ്യാപിക്കുന്നു :)

    ReplyDelete
  38. "അപ്പൂനു പോലും"...
    ഇതെന്താ.. ഇങ്ങനെ...

    ഇതില്‍ പ്രതിഷേധിക്കുന്നു.. (ഒരു ദിവസം ഒരു പ്രാവശ്യം എങ്കിലും പ്രതിഷേധിച്ചില്ലെങ്കില്‍ എങ്ങനാ...)

    ReplyDelete
  39. ഛേ.. ഛേ.. ഷെയിം ഷെയിം അഗ്രൂ.......

    qw_er_ty

    ReplyDelete
  40. അനിലിന് പ്രതിഷേധിക്കാന്‍ മുട്ടുന്നെങ്കില്‍, നമുക്ക് ഇത്രയും ഈസിയായി ഈഉത്തരമെഴുതിയ ഉത്തര ദാതാവിനെതിരേ പ്രതിഷേധിക്കാം... കമോണ്‍ !!

    qw_er_ty

    ReplyDelete
  41. അപ്പൂ,
    ഇന്നത്തെ പ്രതിഷേധം തീര്‍ന്നു..

    ReplyDelete
  42. നിർമ്മാണ മേഖല ഇതിൽ ഉൾപെടുത്തിയിട്ടില്ലത്തതിനാൽ പറയുക വിഷമമാണ്‌

    ഇത് വായിച്ചപ്പോൾ മഞ്ഞത്തൊപ്പി വെച്ച അലിഫിന്റെ ചിത്രം മനസ്സിൽ വരാഞ്ഞിട്ടല്ല, പിന്നെങ്ങിനെയോ... എതുത്തരത്തിലു വെച്ചാണാവോ കുമാറിന്റെ പേര് കീബോറ്ഡിന് തുമ്പത്ത് വന്നത്...

    ReplyDelete
  43. ഞാന്‍ ഉത്തരം മാറ്റി

    ഉത്തരം : അലിഫ് / alif / Abdul Aleef
    http://www.blogger.com/profile/11207856034673114842

    ReplyDelete
  44. ഉത്തരം: Abdul Aleef
    http://www.blogger.com/profile/11207856034673114842

    ReplyDelete
  45. കൈപ്പ് കൂടു തുരന്നു വിട്ടപ്പോഴേ അപ്പുകിളിക്ക് ശ്വാസം വീണൊള്ളൂ.

    ReplyDelete
  46. ഇവിടെ പലരും എഴുതിയിരിക്കുന്നത് അലിഫ്&ഷംല എന്ന ഐഡിയുടെ പ്രൊഫൈല്‍ ആണ്

    ReplyDelete
  47. ഇതില്‍ ആകെ മൂന്നോ നാലോ ഉത്തരങ്ങള്‍ മാത്രമേ ഞാന്‍ നോക്കിയിരുന്നുള്ളു. കാരണം അഭിരുചി ടെസ്റ്റിന്റെ കാര്യം പറഞ്ഞപ്പോഴെ ആര്‍ക്കിടെക്റ്റ് എന്ന് ഉറപ്പിച്ചു. പിന്നെ നേരെ താഴോട്ട് പോയി ജനാലയില്‍ കൂടി കാണുന്ന ദൃശ്യം നോക്കിയപ്പോഴേക്കും ആലിഫ് എന്ന് മനസില്‍ തെളിഞ്ഞു. പ്രൊഫൈല്‍ എടുത്തു, അവസാന പോസ്റ്റ് നോക്കി, ഉത്തരം പേസ്റ്റ് ചെയ്തു...

    ജോലിക്കിടെ അഞ്ച് മിനിറ്റ് കൊണ്ട് ഉത്തരം കണ്ടുപിടിക്കാന്‍ കനിവ് കാണിച്ച ആലിഫിന് നന്ദി. രാവിലെ ബിസി ആയിരുന്നതിനാല്‍ പന്ത്രണ്ടര ആയപ്പോഴാണ് പുതിയ മല്‍സരം കണ്ടത് തന്നെ.

    ReplyDelete
  48. വല്യമ്മായി പറഞ്ഞ പോലെ അത് ശരിയാണല്ലോ..

    ഇതില്‍ ഞാന്‍ ഇട്ട പ്രൊഫൈലിന് മാത്രം മാര്‍ക്ക് കൊടുത്താല്‍ മതി... :)

    ReplyDelete
  49. അഗ്രജാ.. പിന്നേം പോയി.. ആരുടേ ഉത്തരമാ കോപ്പി പേസ്റ്റ് ചെയ്തത് ?

    അവസാന വാക്ക് കൈപ്പള്ളി അല്ലേ,,,, അങ്ങോര് തീരുമാനിക്കട്ടെ..

    ReplyDelete
  50. അതു തൻ അല്ലിയൊ ഇതും? രണ്ടിലേയും ആലിഫ് ഒരാൾ തന്നെ !

    ReplyDelete
  51. മോള്‍ടെ റേഷന്‍ കഴിയുമ്പോളെക്കും 15 ശരിയുത്തരവും ഒരു പെറ്റിയും(നജൂസ് )! ഈ ഗോംബീഷന്‍ കലക്കി

    ReplyDelete
  52. അലിഫിന്റെ പോസ്റ്റുകൾ വായിച്ചിട്ട് കുറേ കാലമായി എന്നതിവിടെ തുറന്ന് സമ്മതിക്കുന്നു... മിക്കവാറും ഒരു വർഷം കഴിഞ്ഞ് കാണും...

    ഇപ്പോൾ പോലും അലിഫിന്റെ പ്രൊഫൈൽ വിസിറ്റ് ചെയ്തില്ല... കോപ്പി പെയ്സ്റ്റായിരുന്നു... :)

    ഇനി സമയം പോലെ വായിച്ചോളാം... :)

    ReplyDelete
  53. അനിലേ... :)
    അലിഫെന്ന വാക്കുണ്ടായാൽ മതി...

    ReplyDelete
  54. അഗ്രജാ, ഗോമ്പിയില്‍ ഉത്തരം കണ്ടെത്താനുള്ള വിദ്യകള്‍, ടിപ്സ് തുടങ്ങിയവയ്ക്ക് സ്പെഷ്യല്‍ കോച്ചിംഗ് ക്ലാസുകള്‍ ഞാന്‍ നടത്തുന്നുണ്ട്.. ഓണ്‍ ലൈനിലും അവൈലബിള്‍ ആണ്. അഗ്രുആയതുകൊണ്ട് പകുതി ഫീ തന്നാല്‍ മതി.

    qw_er_ty

    ReplyDelete
  55. അതു മതി... അതു മതി..

    എനിക്കൊഴിച്ച്, ആര്‍ക്കും മാര്‍ക്ക് കുറയുന്നത് എനിക്കിഷ്ടമില്ല..

    ReplyDelete
  56. മാരാരേ ഒന്നു കൂടി സൂക്ഷിച്ചു നോക്കിക്കേ,,

    നജൂസ് മാത്രമേയുള്ളോ... വേറെ ആരെയും ആ ലിസ്റ്റില്‍ കാണുന്നില്ലേ..

    ReplyDelete
  57. ഈ അപ്പൂന്റെ ഒരു കാര്യം:)

    വെറുതെ പെറ്റി വാങ്ങണ്ട. self advertisement പാടില്ലാന്നു നിയമമുണ്ട്. അഞ്ചല്‍ നോക്കിയിരിക്കുകയാ

    ReplyDelete
  58. കാത്തിരുന്നു നിറയെ ക്ലൂ ഉള്ള ഒരു മത്സരം വന്നപ്പോൾ അത് ഇങ്ങനെയും ആയി. എഴുന്നേറ്റ് വന്നപ്പോഴേക്കും റേഷനും തീർന്നു, നാട്ടുകാരെല്ലാം വാരിക്കോരി കൊണ്ടൊവേം ചെയ്തു !

    ReplyDelete
  59. ഉത്തരം: Abdul Aleef
    http://www.blogger.com/profile/11207856034673114842

    വെറുതെ കിട്ടുന്ന 2 പോയിന്റ് എന്തിനാ കളയുന്നെ?

    ReplyDelete
  60. ന്റെ പടച്ചോനേ,
    ഇതിന്റെ ഉത്തരം അലിഫാണെങ്കില്‍ പോയിന്റ് ഇട്ട് ഞാന്‍ കൊഴഞ്ഞ് പോവൂല്ലോ...

    ReplyDelete
  61. ഞാന്‍ അലിഫില്‍ എത്തിയ വഴി;
    കസാവയില്‍ പിടിച്ചു കയറിപോയപ്പോള്‍ ദേ കിടക്കുന്നു നൈജീരിയ. അവിടെ കയറി നോക്കിയപ്പോള്‍ അവിടെ ഉണ്ട് ആര്‍ക്കിടെക്റ്റിന്റെ ഹാറ്റ്, കല്ലടയാറിന്റെ കൊല്ലം. പിന്നെ അവസാന്‍ പോസ്റ്റും.
    (ഹോ ഞാനും പഠിച്ചു ഡിക്റ്ററ്റീവ് കളി)

    ReplyDelete
  62. ഹ..ഹ..ഹ..
    അതിഷ്ടായി മാരാരേ..
    അഞ്ചാണ്ടിരുന്നാല്‍
    മഞ്ചാടിക്കും വിലകിട്ടും.. എന്നല്ലേ..
    അലിഫെന്ന അക്ഷരം തന്നെ നേരെ ചൊവ്വേ അറിയില്ല... :)

    ReplyDelete
  63. പിന്നെ ഒരു സമാധാനം ഉള്ളത് അപ്പുവിന്റെ വിശകലനമാണ്. അപ്പുവിന്റെ അനുമാനത്തില്‍ ഇത് അലിഫ് ആയതോണ്ട് നേരിയ ഒരു പ്രതീക്ഷ.

    ഈശ്വരോ രക്ഷിതോ!

    ReplyDelete
  64. അലിഫിന്റെ ബ്ലോഗ് ഇതു വരെ വായിച്ചിട്ടില്ല, ഒരു ഊഹം വെച്ച് പുള്ളിക്കാണ് ചാന്‍സ്‍..



    എന്റെ വോട്ട് : Abdul Aleef
    http://www.blogger.com/profile/11207856034673114842

    ReplyDelete
  65. അഞ്ചലൂ‍ൂ ചക്കരേ... അപ്പൂനെ ഇങ്ങനെ പറയല്ലേഡാ... നെഞ്ചില് കുത്ത്ണ്... (ഞമ്മന്റെ ഉത്തരോം തെറ്റോല റബ്ബേന്ന് നിരീച്ച്)

    ReplyDelete
  66. This comment has been removed by the author.

    ReplyDelete
  67. അലിഫ് തന്നെ ഉറപ്പ് ... സാധാരണ എല്ലാ ഗോമ്പറ്റീഷനിലും ആക്റ്റീവാണ് കക്ഷി. ഇവിടെ കാണാനില്ല ,
    കൈപ്പള്ളിയുടെ ഉത്തരവും കാത്ത് ഇരിക്കായാവും.

    മാറ്റാനുള്ളവര്‍‍ ഇപ്പോ തന്നെ മാറ്റിക്കോ ... +മാർക്ക് കിട്ടിയില്ലന്ന് ‌പറഞ്ഞ് ശേഷം കരഞ്ഞിട്ട് പ്രയോജനമുണ്ടാവില്ല.

    qw_er_ty

    ReplyDelete
  68. Abdul Aleef
    http://www.blogger.com/profile/11207856034673114842


    (കിച്ചുവാന്റീ, നാന്‍ പറഞ്ഞില്ലര്‍ന്നോ..പക്ഷേ തെരക്ക് കാരണം വരാന്‍ വൈകി :( ) :)

    ReplyDelete
  69. എന്തിനാ അഞ്ചലീ, ഈ ആള്‍ക്കാരുടെ സന്തോഷക്കഞ്ഞിയില്‍ കായം കലക്കുന്നത്:)

    ReplyDelete
  70. പന്നീ,
    വെറുതേ പെറ്റി മേടിച്ചല്ലോ?

    ReplyDelete
  71. ശരി ഉത്തരം പറയട്ട?

    ReplyDelete
  72. ഇനി എന്തോ പറയാനാ !!

    qw_er_ty

    ReplyDelete
  73. അത്ര ധൈര്യമുണ്ടെങ്കില്‍ പറ കൈപള്ളീ. കേക്കട്ട്.

    ReplyDelete
  74. പറ കൈപ്പള്ളീ പറ. സ്കോറര്‍ അഞ്ചല്‍ജി പോയ്യിന്റും പെറ്റിയുമൊക്കെക്കൂട്ടി കിഴിച്ച് നേരത്തിന് കുടീപ്പൊയ്ക്കോട്ടെ

    ReplyDelete
  75. ഇതിന്റെ ശരി ഉത്തരം അടുത്ത തൃശൂര്‍ പൂരത്തിന്റെ തലേന്ന് പറേന്നതാരിക്കും. അടുത്ത മത്സരം ഉടനെ ...

    ReplyDelete
  76. മരാരെ ഞാൻ പറയനല്ല. പറയന്മാരെ അപമാനിക്കരുത് പ്ലീസ്

    ReplyDelete
  77. ശരി ഉത്തരം:

    Abdul Aleef
    http://www.blogger.com/profile/11207856034673114842

    ReplyDelete
  78. അടുത്ത മത്സരം: UAE 21:00, Moderation അവസനിക്കുന്ന സമയം: UAE 7/4/09 0:00

    ReplyDelete
  79. ബു ഹ ഹഹ .. അങ്ങനെ എല്ലാവര്‍ക്കും 12 പോയിന്റ് കിട്ടിയ മത്സരം അവസാനിച്ചിരിക്കുന്നു...
    അഞ്ചലെ വരൂ .. പെറ്റി കൂട്ടൂ

    ReplyDelete
  80. അപ്പൂ, മുയലും ചക്കയും ദാ ഒരുമിച്ച് ഉരുണ്ടുരുണ്ട് പോകുന്നു..!!അപ്പുവിന്റെ ചക്ക വീഴാൻ കറക്റ്റായിട്ട് ,മുയലിനെ കെട്ടിയിട്ടിരുന്നതിനു എനിക്കും സമ്മാനം വേണം :)(അപ്പൂന്റെ സമ്മാനം കിട്ടി, മെയിലായിട്ട്, ടാങ്ക്സ്)

    ക്ലൂ, ഗ്ലൂ, ഗ്ലൂക്കോസ്‌ എന്നലറിക്കരയുന്ന എന്റെ ഗോമ്പി സഹോദരങ്ങളുടെ മുഖമായിരുന്നു ഈ ഉത്തരങ്ങൾ എഴുതുമ്പോഴൊക്കെയും. കഴിഞ്ഞ രണ്ട്‌ മൂന്ന് ഗോമ്പികളായി ഒട്ടും ക്ലൂ ഇല്ലാത്ത ഉത്തരങ്ങളെഴുതി എന്നെ വഴിതെറ്റിച്ചവരോടുള്ള മധുരപ്രതികാരവും...ഹ..ഹ.. എന്നെ ഏപ്രിൽ ഫൂളാക്കാൻ താമരക്കുളം ഷിബുവായി വേഷം കെട്ടിയ അഞ്ചലിനിട്ട്‌ ഒരു പണികൊടുക്കണമെന്ന് വിചാരിച്ചിട്ട്‌ തന്നെയാണ്‌, അങ്ങേരിന്ന് കാൽകുലേറ്റർ ഇല്ലാതെ പോയിന്റ്‌ കൂട്ടുന്നത്‌ എനിക്കൊന്ന് കാണണം.. ഹല്ല പിന്നെ. ഇനി കാര്യത്തിലേക്ക്‌; 2006 ആഗസ്റ്റ്‌ മുതൽ തന്നെ ബ്ലോഗിലുണ്ടെങ്കിലും അത്രയധികം പോസ്റ്റുകളൊന്നും എഴുതിയിട്ടില്ലാത്ത എന്നെ ചില ഉത്തരങ്ങളിലൂടെ കണ്ടെത്തണമെങ്കിൽ സൂചനകൾ ഇല്ലാതെ പറ്റില്ലന്ന് തോന്നിയത്‌ സ്വതവേയുള്ള ആത്മവിശ്വാസകുറവ്‌ ആകാം (സെൽഫ്‌ ഗോൾ..!) മൂന്ന് ദിവസം മുൻപേ ഉത്തരങ്ങൾ എഴുതിയിട്ടുവെങ്കിലും പിന്നീട്‌ എന്തരോ നെറ്റ്‌ വർക്ക്‌ പ്രശ്നം കാരണം ഗൂഗിൾ ഡോക്ക്‌ എന്നെ എഡിറ്റ്‌ ചെയ്യുവാൻ അനുവദിക്കുകയുണ്ടായില്ലന്നതും സൂചനകൾ വെട്ടിനിരത്തപെടാതിരിക്കുവാൻ കാരണവുമായി, ഇനി കൈപ്പള്ളി ഉത്തരങ്ങളിൽ കൂടിയാൽ ഇത്ര എണ്ണം സൂചനകളേ പാടുള്ളൂ എന്ന കരിനിയമം കൊണ്ട്‌ വരുമോ എന്തോ!
    അഗ്രജനെ തെറ്റിച്ചത്‌ പരസ്യങ്ങളെ കുറിച്ചുള്ള മറുപടിയാകണം. പാചക വിധി ക്വട്ടേഷനിൽ കൊടുത്തിരുന്നത്‌ ചുമ്മാ ഗൂഗ്ലിയാൽ നൈജീരിയ വിശേഷം കിട്ടിയേനെ, കറക്റ്റ്‌ പ്രൊഫൈലും.

    അവസാനം വായിച്ച ലേഖനം എന്നതിന്റെ ഉത്തരം എഴുതാൻ വിട്ട്‌ പോയിരുന്നു, കൈപ്പള്ളിയെ അറിയിച്ചത്‌ വൈകിയും പോയെന്ന് തോന്നുന്നു, അതും കൂടി ഇവിടെ കോപ്പി പേസ്റ്റടിച്ചില്ലേൽ ഈ മറുപടി കമന്റ്‌ പൂർണ്ണമാകില്ല.
    “സമ്പൂർണ്ണ ക്രാന്തി വിദ്യാലയം എന്ന കിടിലൻ ലേഖനം; ഈ ചോദ്യോത്തര പരിപാടിയുടെ ഒരു നേട്ടം കൂടിയാണ്‌ കാണാതെ പോയ ഇങ്ങനത്തെ പോസ്റ്റുകളിൽ എത്തിപ്പെടുകയെന്നത്‌. 'തലതിരിഞ്ഞ'
    സുമേഷ്‌ ചന്ദ്രന്റെ ഈ ലേഖനം ജിദ്ദു കൃഷണമൂർത്തിയുടെ 'ഋഷിവാലി' സ്കൂളുമായി സഹകരിച്ചിരുന്ന ചില നാളുകളുടെ ഓർമ്മ സമ്മാനിച്ചു എന്നതും, അനൗപചാരിക വിദ്യാഭ്യാസം അനിവാര്യമാണെന്നും പ്രൈമറി തലത്തിലെങ്കിലും 'ടോട്ടോ ചാൻ' മോഡൽ നടപ്പാക്കണമെന്നും പ്രൊഫഷണൽ കോളേജിൽ നിന്നിറങ്ങുന്നവർക്ക് ‘ഫിനിഷിംഗ് സ്കൂൾ’ അത്യാവശ്യമെന്നുമൊക്കെയുള്ള ആശയക്കാരനായതുമാകണം ഈ ലേഖനം മനസ്സിൽ തങ്ങാൻ കാരണം”

    പെട്ടന്ന് തന്നെ ഈ മത്സരം തീർന്നതിനാൽ അടുത്തത്‌ ഉടൻ തുടങ്ങ്‌ കൈപ്പള്ളി മാഷേ(എന്നെ കൊണ്ട്‌ ഇത്രയും ഒക്കെയേ പറ്റൂ)ഇന്നത്തെ പരിപാടിയിൽ ഇതുവരെ പ്രത്യക്ഷപെടാതിരിക്കാൻ പെട്ട പാട് എനിക്കല്ലേ അറിയൂ..വേഗം വരട്ടെ കതിനാവെടി 52..!

    ആശംസകളോടെ
    -അലിഫ്‌

    ReplyDelete
  81. അലിഫ് ഹാജരുണ്ടോ‍ാ‍ാ‍ാ‍ാ‍ാ‍ാ...

    ബൂലോഗരെ ഇത്രെം സില്ലിയായിക്കണ്ട അലിഫിനെ കൈകാ‍ല്‍ കെട്ടി മുന്നില്‍ ഹാജരാക്കട്ടെ...

    -സുല്‍

    qw_er_ty

    ReplyDelete
  82. മറുപടി പ്രസംഗത്തിനായി ശ്രീമാന്‍ അലിഫ് എത്രയും വേഗം സ്റ്റേജില്‍ എത്തേണ്ടതാണ്. അടുത്ത മത്സരം ആരംഭിക്കുവാന്‍ അധികസമയമില്ല. അതിനാല്‍ അലിഫ് എത്രയും വേഗം സ്റ്റേജിലെത്തുക.


    qw_er_ty

    ReplyDelete
  83. സുല്ലേ, സില്ലിയായിട്ട് കിട്ടിയമാർക്കും കൊണ്ട് വീട്ടീ പോ, അല്ലേൽ വാ അമ്പത്തിരണ്ട് കളിക്കാം.

    ReplyDelete
  84. മത്സര ഫലം:

    പ്രിയംവദ-priyamvada : 12
    മാരാർ : 12
    ശിശു : 12
    സാജന്‍| SAJAN : 12
    അനില്‍ശ്രീ : 12
    nardnahc hsemus : 12
    kaithamullu : കൈതമുള്ള് : 12
    അപ്പു : 12
    സുൽ | Sul : 12
    Kumar Neelakantan © : 12
    വല്യമ്മായി : 12
    മിന്നാ മിനുങ്ങ് : 12
    Kichu : 12
    ഷെര്‍ലോക് :12

    ഇക്കാസ് : 8
    ViswaPrabha വിശ്വപ്രഭ : 6
    അഗ്രജന്‍ : 4

    രണ്ടു പോയന്റുകാര്‍:

    പുള്ളി പുലി
    ജോഷി
    ശിവ
    പന്നി
    സിയ

    പെറ്റികള്‍:

    പന്നി : -2
    അഗ്രജന്‍ : -2
    പുള്ളിപുലി : -2

    അഭിനന്ദനങ്ങള്‍!

    ReplyDelete
  85. എന്നെ ഇതീന്ന് അവുട്ട് ആക്കിയാ അഞ്ചലേ?
    11-നംബ്ര കമന്റ് ആരുടേതാ? അതും റേഷന്‍ സമയത്ത്.

    ReplyDelete
  86. അനിലിന്റെ വിട്ടു പോയ പന്ത്രണ്ട് പോയിന്റുകള്‍ ചേര്‍ത്തിട്ടുണ്ട്. തെറ്റുപറ്റിയതില്‍ ക്ഷമാപണം. ശ്രദ്ധയില്പെടുത്തിയതിനു നന്ദി.

    sd/-

    ReplyDelete
  87. നജൂസിന്റെ സി.കെ.ബാബുവിനെ ഉത്തരിച്ചതിനുള്ള പെനാലിറ്റിയും ചേര്‍ത്തിട്ടുണ്ട്.

    sd/-

    ReplyDelete
  88. പായിന്റ് തന്നതിനു നന്ദി. ശ്രദ്ധയില്‍ പെടുത്തിയതിനു‍ ക്ഷമാപണം. :)

    ReplyDelete
  89. ശ്രദ്ധയില്‍ പെടുത്തിയതിനു‍ ക്ഷമാപണം. :)


    :))

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....