Monday 27 April 2009
മത്സരം 1 - ഡോ. ജി. മാധവന്‍ നായര്‍
ഒരു പ്രശസ്ത വ്യക്തിയുടെ ചിത്രത്തിന്റെ ചില കഷണങ്ങളാണ് ഇവിടെ കാണുന്നത്.ആരാണീ വ്യക്തി എന്നുപറയാമോ?
ശരിയുത്തരം : ഡോ. ജി. മാധവന്‍ നായര്‍
ISRO യുടെ ഇപ്പോഴത്തെ ചെയര്‍മാന്‍. 1943 ഒക്ടോബര്‍ 31 നു തിരുവനന്തപുരത്തിനടുത്ത് നെയ്യാറ്റിന്‍കരയില്‍ ജനനം. 1964 ഇല്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് ഇലക്ട്രികല്‍ ആന്റ് കമ്മ്യൂണികേഷന്‍ എന്‍ജിനീയറിങ്ങില്‍ ബി.എസ്.സി ബിരുദം. അതിനു ശേഷം ബോംബെ ഭാഭ അറ്റോമിക് റിസേര്‍ച്ച് സെന്ററില്‍ പ്രത്യേകപരിശീലനം നേടിയ അദ്ദേഹം 1967ല്‍ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് ജി. മാധവന്‍ നായര്‍ നല്‍കിയ സംഭാവനകള്‍ വിലമതിയ്ക്കാനാവാത്തവയാണ്. ബഹുഘട്ടറോക്കറ്റ് ടെക്നോളജിയില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരുടെ ടീമില്‍ പ്രമുഖന്‍ ഇദ്ദേഹമാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വികാസ് ദ്രവറോക്കറ്റ് എഞ്ചിന്‍, ചന്ദ്രയാന്‍ പദ്ധതി, പി.എസ്.എല്‍.വി., ജി.എസ്.എല്‍.വി തുടങ്ങിയ റോക്കറ്റ് സാങ്കേതികവിദ്യകളുടെ കണ്ടുപിടിത്തം ഇവയിലെല്ലാം ശ്രീ മാധവന്‍ നായരുടെ സംഭാവനകല്‍ ഏറെയാണ്. രാഷ്ട്രത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ 1998-ല്‍ പദ്മഭൂഷണ്‍ ബഹുമതിയും 2009-ല്‍ പദ്മവിഭൂഷണ്‍ ബഹുമതിയും നല്‍കി ആദരിച്ചു. ISRO ചെയര്‍മാന്‍ എന്ന പദവികൂടാതെ Secretary to the Department of Space Commission എന്ന ചുമതലയും ശ്രീ മാധവന്‍ നായര്‍ വഹിക്കുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഹി അപ്പ്സ്
ReplyDeleteആളെ ഒറ്റ നോട്ടത്തില്‍ പുടി കിട്ടി, പച്ചേങ്കില് എന്തു ചെയ്യാന്‍ പേര് ഓര്‍മ്മ വരുന്നില്ലല്ലോ :(::(
വയസ്സായില്ലേ... ബ്രെയിനിന്റെ ക്ലച്ചങ്ങ് ശരിക്ക് പിടിക്കുന്നില്ല...
പിന്നെ ഒരു കാര്യം, ഈ പരിപാടിയില്‍ ഒരു ക്ലൂ ഒളിഞ്ഞിരിപ്പുണ്ടെ. അതൊരു ഒന്ന് ഒന്നര ക്ലൂ ഒന്നുമല്ല ഒരു പത്തരമാറ്റ് ഗ്ലൂ തന്നെ. ഒരു ഗോമ്പി കഴിയട്ടെ എന്നിട്ട് പറയാം
എന്റെ ഉത്തരം : ഐ എസ് ആര്‍ ഒ തലവന്‍ മാധവന്‍ ജീ...
ReplyDeleteയുറേക്കാ....
ReplyDeleteപുടി കിട്ടീ.............
ജി. മാധവന്‍ നായര്‍, ISRO Chairman
Mr G Madhavan Nair,Chairman of ISRO
ReplyDeleteഇത് ഐ എസ് ആര്‍ ഓ യിലെ “മാധവന്‍ നായര്‍”
ReplyDeleteഏത് ഇമേജ് എഡിറ്റ് സോഫ്റ്റ് വെയറിലും ഒരു കട്ട് പേസ്റ്റ് ചെയ്ത് ഒരു ജിഗ്‌സാ പസില്‍ പോലെ കണ്ടുപിടിക്കാനാവും എന്നതാണ് ഇതിന്റെ കുഴപ്പം. അങ്ങനെ വരുമ്പോള്‍ ഇത് വെറുമൊരു ഫോട്ടോഷാപ്പ് കളിയായിപോവില്ലേ അപ്പുക്കുട്ടാ... ;)
മോഡറേഷന്‍ അവസാനിച്ചു
ReplyDeleteകുമാറേട്ടാ :-)
ReplyDeleteജിഗ്‌സോ പോലെ നോക്കുന്നതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമല്ലേ. അതൊക്കെ ഫോട്ടൊകള്‍ എങ്ങനെ കട്ട് ചെയ്തിരിക്കുന്നു എന്നതുപോലെയിരിക്കും അല്ലേ? ഇനി വരാനുള്ള ഫോട്ടോകളൊക്കെ നോക്കൂ :-)
ജി. മാധവന്‍ നായർ..ഇസ്രോ (ISRO)
ReplyDeleteഅപ്പു, പുതിയ മത്സരത്തിനു ആശംസകൾ.
ഈ മത്സരം നമുക്ക് മഷിത്തണ്ടിലേക്ക് മാറ്റിയാലോ അപ്പുവേട്ടാ :)
ReplyDeleteഅപ്പൂട്ടാ..ഇത്രയും ഭാഗങ്ങള്‍ ആദ്യം കാണിക്കേണ്ടന്നാണ് എന്റൊരു അഭിപ്രായം. ഒന്നൊ രണ്ടൊ ഭാഗങ്ങള്‍.. പിന്നെ ഒരു മത്സരം ക്ലച്ചു പിടിക്കുവാന്‍ ഇതുപോലെ ഈസിയായ കാര്യങ്ങള്‍ ചെയ്യേണ്ടിവരും എന്നുള്ള കാര്യം ഓര്‍ക്കാതെയല്ല പറയുന്നത്.
ReplyDeleteഒരു പ്രേമലേഖന കോമ്പറ്റീഷന്‍ നടത്തി “ഇതെഴുതിയ പൈല് യാര്‍ ?“ എന്ന കേസുകെട്ട് ഒന്ന് ട്രൈ ചെയ്യരുതോ?
ReplyDeleteഇന്ററസ്റ്റിങ്ങാവും. :)
G madhavan Nair
ReplyDeleteകോപ്പിയടിച്ചതാണേലും എഴുതാം
ReplyDeleteജി.മാധവന്‍ നായര്‍
ശരിയുത്തരം : ഡോ. ജി. മാധവന്‍ നായര്‍
ReplyDeleteSRO യുടെ ഇപ്പോഴത്തെ ചെയര്‍മാന്‍. 1943 ഒക്ടോബര്‍ 31 നു തിരുവനന്തപുരത്തിനടുത്ത് നെയ്യാറ്റിന്‍കരയില്‍ ജനനം. 1964 ഇല്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് ഇലക്ട്രികല്‍ ആന്റ് കമ്മ്യൂണികേഷന്‍ എന്‍ജിനീയറിങ്ങില്‍ ബി.എസ്.സി ബിരുദം. അതിനു ശേഷം ബോംബെ ഭാഭ അറ്റോമിക് റിസേര്‍ച്ച് സെന്ററില്‍ പ്രത്യേകപരിശീലനം നേടിയ അദ്ദേഹം 1967ല്‍ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് ജി. മാധവന്‍ നായര്‍ നല്‍കിയ സംഭാവനകള്‍ വിലമതിയ്ക്കാനാവാത്തവയാണ്. ബഹുഘട്ടറോക്കറ്റ് ടെക്നോളജിയില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരുടെ ടീമില്‍ പ്രമുഖന്‍ ഇദ്ദേഹമാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വികാസ് ദ്രവറോക്കറ്റ് എഞ്ചിന്‍, ചന്ദ്രയാന്‍ പദ്ധതി, പി.എസ്.എല്‍.വി., ജി.എസ്.എല്‍.വി തുടങ്ങിയ റോക്കറ്റ് സാങ്കേതികവിദ്യകളുടെ കണ്ടുപിടിത്തം ഇവയിലെല്ലാം ശ്രീ മാധവന്‍ നായരുടെ സംഭാവനകല്‍ ഏറെയാണ്. രാഷ്ട്രത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ 1998-ല്‍ പദ്മഭൂഷണ്‍ ബഹുമതിയും 2009-ല്‍ പദ്മവിഭൂഷണ്‍ ബഹുമതിയും നല്‍കി ആദരിച്ചു. ISRO ചെയര്‍മാന്‍ എന്ന പദവികൂടാതെ Secretary to the Department of Space Commission എന്ന ചുമതലയും ശ്രീ മാധവന്‍ നായര്‍ വഹിക്കുന്നു.
അപ്പു, അടുത്തതിന്റെ സമയം പറയൂ...
ReplyDeleteആളുകൾ ഇന്ന് വരും നാളെ പോവും മറ്റന്നാൾ എല്ലാരും കൂടെ വരും... :)
അടുത്ത മത്സരം യു.എ.ഇ സമയം 3:30 ന് ആരംഭിക്കുന്നു.. പതിനഞ്ചു മിനിറ്റിനു ശേഷം. മോഡറേഷന്‍ ആദ്യത്തെ നാലുമണിക്കൂര്‍.
ReplyDeleteഅപ്പുട്ടാ..ഉത്തരം പ്രഖ്യാപിക്കുമ്പോള്‍ വ്യക്തിയുടെ അസ്സല്‍ പടവും കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍, ആ ചിതറിയ ചിത്രത്തിന്റെ ഏതെങ്കിലും ഒരു മൂലക്ക്, ആ വ്യക്തിയെ കണ്ടിട്ടില്ലാത്തവര്‍ക്ക് അറിയാനും അതുവഴി സാധിക്കും
ReplyDeleteമോഡറേഷൻ കാലത്തു ഉത്തരം പറഞ്ഞവർ:
ReplyDeleteകുഞ്ഞന്‍
kichu
Ashly A K
Kumar Neelakantan ©
അതിനു ശേഷം മൊഴിഞ്ഞവർ:
അലിഫ് /alif
ധൃഷ്ടദ്യുമ്നൻ
കുറുമ്പന്‍