Sunday, 12 April 2009

60 - Roby Kurian

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു? ഒരു ഹൈപ്പോത്തീസിസ്.. അതിന്റെ പേരിൽ പണ്ടു കുറെ സമയം കളഞ്ഞതാ. ദൈവത്തിന്റെ പേരിൽ എന്തെല്ല്ലാം പേക്കൂത്തുകൾ നടക്കുന്നു. അതൊക്കെ കണ്ട് ധാർമ്മികരോഷം കൊണ്ട് ഇപ്പോൾ സമയം പോകുന്നു.
എന്താണു് വിലമതിക്കാനാവത്തതു്? അറിവ്, മൌലികമായ ചിന്ത
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. കുടുംബം, സ്വത്ത്, കടമ ആരു define ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
  1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
  2. 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
ഒ‌രു മനുഷ്യജീവി എന്ന നിലയിൽ മനുഷ്യവർഗത്തിന്റെ നിലനിൽ‌പ്പാണൂ എനിക്ക് പ്രധാനം. അതുകൊണ്ട് ഇന്ത്യപോലെ മതത്തിനു അമിതപ്രാധാന്യമുള്ള രാജ്യത്താണെങ്കിൽ മൃഗത്തെ അതിന്റെ പാട്ടിനു വിടും. കോമൺ‌സെൻസ് ഉള്ളവർ അധികമുള്ള സ്ഥലമാണെങ്കിൽ ആരാധനാലയം കളയും.
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു? (ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL) വരമൊഴി, ഇളമൊഴി, കീമാൻ
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്? Y2K
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? കുഴക്കുന്ന ചോദ്യം. ചരിത്രമോ ഫിലിം സ്റ്റഡീസോ....
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? കപ്പബിരിയാണി. (കപ്പയും ബീഫും കൂട്ടി വേവിച്ചത്.) പിന്നെ ദോശ, ചോറ്‌, മീൻ. ചിലത് അറിയില്ല..ചിലതറിയാം.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) ഇപ്പോളിഷ്ടം എന്റെ വാഹനം. ഡ്രീം വാഹനം ആന്നെങ്കിൽ ഒരു വൈറ്റ് ഫെരാരി.(സ്വപ്നം കാണുമ്പോൾ നന്നായിട്ടു കാണണം)
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. ഇല്ല. പാചകം ചെയ്യാൻ തന്നെ മടിയാണ്. പാചകം ചെയ്യുന്നതിലും ഇഷ്ടം പട്ടിണി കിടക്കുന്നാതാണ്.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് കുറച്ചൊക്കെ കൊടിയേറ്റത്തിലെ ഗോപി(അലസത, ഉത്തരവാദിത്വമില്ലായ്മ) പറ്റിയ ഗ്രൂപ്പിലാണെങ്കിൽ അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സക്കറിയ.
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? ഒന്നും ചെയ്യില്ല. എന്നോടു നേരിട്ടു സംസാരിക്കുകയാണെങ്കിൽ ‘നല്ല മലയാളത്തിൽ’ സംസാരിച്ചുകുടെ എന്ന് ചോദിക്കും.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാദനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
വിദ്യാഭ്യാസം
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? പത്തുവർഷം മുന്നെ ലൈംഗികദാരിദ്യമായിരുന്നു. ഇപ്പോഴും ആയിരിക്കണം.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? വളരുകയും രൂപാന്തരപ്പെടുകയും
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്? വടി വെച്ചിടത്ത് കുട വെക്കുന്ന ശീലമുള്ളവരെ മലയാളി എന്നു വിളിക്കാറില്ലല്ലോ...:)
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? ഒരു ഇ-ബുക്ക് റീഡർ കൈ‌യിലെടുക്കാമോ? ഇല്ലെങ്കിൽ ബ്രദേഴ്സ് കാരമസോവ്, യുദ്ധവും സമാധാ‍നവും. ഇതും രണ്ടും വായിച്ച മനുഷ്യൻ പിന്നെ പഴയ ആളല്ല. അവൻ സ്വതന്ത്രനായി. പിന്നെ എന്ത് ഏകാന്തത.
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
  1. ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു.
  2. ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു.
  3. നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും.
  4. ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.
  5. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
  6. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.
അതിന്റെ ഫിസിക്സ് ആലോചിക്കും. അതിനൊരു വിശദീകരണം വേണമല്ലോ. എന്നിട്ടത് പറഞ്ഞിട്ടു കാര്യമുണ്ടെന്നു തോന്നുന്നവരോടു മാത്രം പറയും.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? പങ്കെടുക്കും. കിട്ടിയാൽ ഒരു ഫ്ലാ‍റ്റ്, പിന്നെ അല്പം പേരും. എന്താ പുളിക്കുമോ?
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രഹം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
മനോരമ ഒറ്ററാത്രികൊണ്ടില്ലാതാകുന്ന ബട്ടൺ ഉണ്ടോ? ഏകാധിപതികളെകൊണ്ട് ഇത്രയും പ്രശ്നമില്ല...:)
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
എകെജി, ഇ‌എം‌എസ്
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? ക്വാണ്ടം മെക്കാനിക്സും റിലേറ്റിവിറ്റിയും പരിണാമവും ശരിക്കു മനസ്സിലാക്കിയ, ബീഥോവനെ ആസ്വദിക്കാനറിയാവുന്ന, ദസ്തയെവ്സ്കിയുടെ പുസ്തകങ്ങൾ വായിച്ചിട്ടുള്ളയാ‍ൾ.
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം? സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം? ഞാൻ സ്ത്രീധനം വാങ്ങിയില്ല. എന്റെ അഛ്ചനും വാങ്ങിയിരുന്നില്ല. എന്റെ സഹോദാരിക്കു കൊടുത്തുമില്ല. ഇനി അഭിപ്രായം വേറെ പറയണോ?
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
  1. ഒരു പാവം
  2. കൊച്ചു ഗള്ളൻ
  3. പുലി
  4. പാമ്പ്
  5. തമാശക്കാാാാാാാരൻ
  6. തണ്ണിച്ചായൻ
  7. കുൾസ്
  8. പൊടിയൻ
  9. തടിയൻ
ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം.
അടുത്ത സുഹൃത്തുക്കളോടു തന്നെ ചോദിക്കണം.
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ഇല്ല. ബ്ലോഗിൽ ഫോട്ടോ പോസ്റ്റ് ചെയ്യാറുള്ളവരുടെ ചിത്രങ്ങളൊക്കെ ഇഷ്ടപ്പെടാറുണ്ട്.
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? അടിസ്ഥാനസൌകര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടികൾ സ്വികരിക്കും.. ഭക്ഷണസാധനാങ്ങൾ ഗോഡൌണിൽ കിടന്ന് നശിച്ചു പോകുന്നത് ഒഴിവാക്കാൻ ആ‍വശ്യമായതു ചെയ്യും. വലിയ വ്യവസായികളിൽ നിന്നും നികുതി കുടിശ്ശിക പിരിച്ചെടുത്ത് ചേരികളെ പുനരുദ്ധരിക്കും രാജ്യം മുഴുവനും മഴവെള്ളം സംഭരിക്കാ‍ൻ ശ്രമിക്കും. അങ്ങനെ ജലക്ഷാമങ്ങളെ നേരിടാനും ക്രൃഷി മെച്ചപ്പെടുത്താനും കഴിയും. വിദ്യാഭ്യാസം എല്ലവർകും സാധ്യമാക്കും അകാദമിക് ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങും (എന്തെല്ലാം സ്വപ്നങ്ങൾ..!)
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) എന്റെ വായന വളരെ പതുക്കെയാണ്. വളരെ വേഗത്തിൽ പുസ്തകങ്ങൾ വായിക്കാനുള്ള കഴിവ്. കൂടുതൽ വരങ്ങൾ കൊടുക്കാനുള്ള കഴിവ് കൈപ്പള്ളിയ്ക്ക്...:)
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു? ഭാഗ്യം, എനിക്കു മാന്ദ്യമില്ല..
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യു? കുറെ ഡിവിഡികളും പുസ്തകങ്ങളും ഒരു വീടും വാങ്ങും. കുറെ സിനിമ നിർമ്മിക്കും. എന്നു വെച്ചാൽ ടി.വി.ചന്ദ്രൻ, പ്രിയനന്ദനൻ, പിന്നെ ചില സുഹൃത്തുക്കൾ എന്നിവർക്ക് അവരുടെ ഡ്രീം പ്രോജ്കടിനു സാമ്പത്തിക സഹായം നൽകും. കോഴിക്കോട് ക്രൌൺ തിയറ്റർ വിൽക്കുന്നുണ്ടെങ്കിൽ വാങ്ങും, എന്നിട്ട് നല്ല ഉഗ്രൻ സിനിമകൾ കൊണ്ടുവരും. കനവ് പോലെ ഒരു സ്കൂളോ സാരംഗ് പോലെ ഒരു സമ്പ്രദായമോ തുടങ്ങണമെന്നുണ്ട്
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? എല്ലാ ആഴ്ചയും കപ്പബിരിയാണി തിന്നാൻ കഴിയുന്നില്ല. തോട്ടിലെ കുളി പോലെ ചില ശീലങ്ങൾ. (എന്നും തോട്ടിൽ കുളിച്ചുകൊണ്ടിരുന്നാൽ ജിവിതം മുന്നോട്ടു പോകില്ലല്ലോ)
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? ഇടതുപക്ഷ രാഷ്ട്രീയക്കാരെ താത്പര്യം. മറ്റുള്ളവരിൽ ഭൂരിഭാഗത്തെയും കണ്ടൂട...:) വോട്ടു ചോദിച്ചു വന്നാൽ ആരാണെങ്കിലും മാന്യമായി പെരുമാറും..
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. ഒരഭിപ്രാ‍യവും ഇല്ല. (അല്ല കൈപ്പള്ളി, ഈ ബീമാപ്പള്ളി ഡിവിഡിയൊക്കെ കിട്ടുന്ന സ്ഥലമല്ലേ. ചങ്ങലയ്ക്കിടുന്ന സ്ഥലമാണോ?)
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ഒരു ലോൺ. ഒരരികിൽ പാർക്കിങ്ങ് ലോട്ട്. മറ്റു ചില അപ്പാർട്ടുമെന്റുകൾ. (ഒരു മനുഷ്യനുമില്ല)
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? അടുത്തകാ‍ാലത്തുണ്ടായ ന്നല്ലൊരനുഭവം പങ്കു വെക്കുകയായിരുന്നു. തീർച്ചയായും ഇനിയും എഴുതും
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? രാമനെക്കുറിച്ച് എതിരൻ ജീയുടെ ലേഖനം.
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
എന്താ കൈപ്പള്ളീ ഈ അതുന്താധുനിക കവിത? ഒരു കവിതയും വായിച്ചിട്ട് ഇതൊന്നും ചെയ്തിട്ടില്ല.(പ്രമോദിന്റെ കവിത വായിച്ച് ചിലപ്പോൾ ചിരി തോന്നിയിട്ടുണ്ട് എന്നതൊഴിച്ചാൽ)
കവിതകൾ വൃതത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം. വൃത്തത്തിൽ എഴുതരുത്..:)
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. കവികളുടെ മീറ്റ്. വെള്ളമടിക്കുകയാണെങ്കിൽ കവികളുടെകൂടെയായിരിക്കണം.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) എവിടുന്നാ മനുഷ്യാ ഇത്രയും സമയം?
താമരകുളം ഷിബു എന്താണു നിങ്ങൾക്ക് സംഭാവന ചെയ്തതു്. ആരാ അത്?
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ഞാനില്ലേ, എനിക്കു വേറെ പണിയൊണ്ട്..
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) ഏകദേശം ഒരേ തരംഗദൈർഘ്യം ഉള്ളവരായിരിക്കും എന്നതിനാൽ മറ്റു സൌഹൃദങ്ങളേക്കാൾ പ്രിയം.
ബോബനും മോളിയും ഹാരിപ്പോര്‍ട്ടറെ കണ്ടുമുട്ടിയാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക? (ചോദ്യം സംഭാവന ചെയതതു: അപ്പു) ഹാരി പോർട്ടർ ആരാ? കുറെനാളായി ഈ കക്ഷിയെപറ്റി കേൾക്കുന്നു.
ഈ ലോൿ സഭ തിറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്? മല്ലിക സാരാഭായി. അവരൊന്നും നടപ്പിൽ വരുത്തുമെന്നതുകൊണ്ടല്ല. അവരുടെ എതിരെ മത്സരിക്കുന്ന ആൾ ഒന്നും നടപ്പിൽ വരുത്താതിരിക്കാൻ.
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും? (ചോദ്യം സംഭാവന ചെയതതു: അപ്പു) ജീവിതം ആണല്ലോ ദുരഭിമാനത്തെക്കാളും വലിയ പ്രശ്നം.
എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങൾ online media പൂർണ്ണമായും സ്വീകരിക്കാത്തതു്? അറിയില്ല കൈപ്പള്ളി.. വിദേശമാധ്യമ്മങ്ങളൊക്കെ സ്വീകരിക്കുന്നുണ്ടല്ലോ? ഇന്ത്യയിൽ നെറ്റിന്റെ റീച്ച് ഇത്രയല്ലേയുള്ളു.
കേരളത്തിൽ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികൾ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം? നല്ല അഭിപ്രായമാണ്, വേണം.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. ആനന്ദ്. (സക്കറിയ, മേതിൽ എന്നിവരെ ഇഷ്ടമാണ് പക്ഷെ അവർ സ്വാധീ‍നിച്ചു എന്നു പറയാന്നാവില്ല)
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
  1. പമ്മന് (ആര്. പി. മേനോന്)
  2. കെ. ജെ. യേശുദാസ്
  3. കാട്ടുകള്ളൻ വീരപ്പൻ
  4. മാമുക്കോയ
  5. കൊച്ചുത്രേസ്യ
  6. അടൂർ ഭാസി
  7. പ്രശസ്ത കവി താമരകുളം ഷിബു
  8. കുറുമാൻ
  9. കലാഭവൻ മണി
  10. സ്റ്റീവ് മൿ-കറി
  11. ഭഷീർ
  12. സില്ൿ സ്മിത
  13. Arundhati Roy
  14. Idea Star ശരത്
  15. R.K. Lakshman (cartoonist)
  16. ഇഞ്ചിപ്പെണ്ണു്
  17. മോഹൻ ലാൽ
  18. വള്ളത്തോൾ
  19. കുഞ്ചൻ നമ്പ്യാർ
മാമുക്കോയ. എന്തു ഭക്ഷണവും കൊടുക്കാം. (കേരളത്തിൽ സാംസ്കാരിക മണ്ഡലത്തിൽ ഇത്രയും ബൃഹത്തായ സൌഹൃദവലയവും പരിചയങ്ങളുമുള്ള, ഇത്രയും അനുഭവമുള്ള വേറെ ആരുണ്ട്.)
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? ശരിക്കും ആനകളെ കാ‍ാണാൻ അത്ര ഭംഗിയുണ്ടോ? ഭയങ്കര സൈസല്ലേ. ആനയുടെ ഭംഗി നമ്മുടെ നൊസ്റ്റാൾജിയക്കാർ പറഞ്ഞുണ്ടാക്കിയതല്ലേ?
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുസ്തകം, സിനിമ

35 comments:

  1. അവലോകനം എഴുതിക്കൊണ്ടിരിക്കുവാന്‍ അധികം സമയമില്ല,

    ദൈവം ഒരു തിയറിയാണെന്നു വിശ്വസിക്കുന്ന, ഫിസിക്സ് വല്ലാതെ ഇഷ്ടപ്പെടുന്ന, ഏതിലും എന്തിലും അതിന്റെ പിന്നിലെ ശാസ്ത്രം കണ്ടെത്താനുള്ള അന്വേഷണത്വരയുള്ള, അതേ സമയം, ബിഥോവനേയും ദയ്സ്തേവിസ്കിയേയും ഇഷ്ടപ്പെടുന്ന, മനോരമയെ വെറുക്കുന്ന, ഇപ്പോള്‍ കേരളത്തിലല്ലാതെ മറ്റേതോ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ കഴിയുന്ന, ഇ-ബുക്ക് റീഡര്‍ ഉപയോഗിക്കുന്ന 2000 മാണ്ടില്‍ മാത്രം കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ഈ വിദ്യാര്‍ത്ഥി..... ആരാവും

    ആരാവാന്‍ :

    റോബി കുര്യന്‍ / Roby Kurian

    പ്രൊഫൈല്‍ : http://www.blogger.com/profile/09626366522095688418


    എന്തിനാ റോബി ഇത്രയധികം പിശൂക്കി ഉത്തരങ്ങള്‍ പറഞ്ഞത്!!
    qw_er_ty

    ReplyDelete
  2. റോബിയാണെന്ന് ഞാന്‍ പറയാനുള്ള കാരണങ്ങള്‍:

    1. കോഴിക്കോട്ടെ ക്രൌണ്‍ തിയേറ്റര്‍ വാങ്ങണം എന്നാഗ്രഹിക്കുന്ന ഒരാള്‍ കോഴിക്കോട്ടുകാരനാവാതിരിക്കാന്‍ തരമില്ലല്ലോ.
    മാമുക്കോയയേയും പ്രിയം

    2. കപ്പബിരിയാണി ഒരു ക്രിസ്ത്യാനി ശാപ്പാടാണോ.. ഞാന്‍ കേട്ടിടത്തോളം അതിഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗവും ആ ജനങ്ങള്‍ തന്നെ.

    3. വിവാഹിതനാണ്..സ്ത്രീധനം വാങ്ങിയില്ല. കമ്പ്യുട്ടര്‍ കൈകൊണ്ടു തൊടുന്നത് 2000 ത്തില്‍ (കൈപ്പളീ ഈ ചോദ്യം വേണ്ടാ എന്നുഞാന്‍ പറഞ്ഞെങ്കിലും ഇട്ടതിനു നന്ദി സാര്‍.. അല്ലേല്‍ ഇവീടെ പെട്ടുപോയേനേ.. ) റോബിയുടെ പ്രായത്തിനു ഈ കണക്കുകാള്‍ ചേരുന്നുണ്ട്.

    4. ഫിസിക്സീല്‍ താല്പര്യം. റൊബിയുടെ ഫോള്ഓ ബ്ലൊഗ് ലിസ്റ്റ് നോക്കിയാലറിയാം വായനയിലെ താല്പര്യങ്ങള്‍. ഒറോണയില്‍ രസതന്ത്ര ഗവേഷണ വിദ്യാര്‍ത്ഥി. ആള്‍ നാട്ടിലില്ല..

    5. ഗവേഷണ താല്പര്യം ഉത്തരങ്ങളില്‍ പലയിടത്തും കാണുന്നുണ്ട്.

    6. മനോരമയെ വെറുപ്പാണെന്ന് പ്രൊഫൈലില്‍ ഉണ്ട്. ഇതുവരെയുള്ളല്‍ ബ്ലോഗ് ചരിത്രവും അത് പറയുന്നുണ്ട്.

    ഇത്രയൊക്കെ മതി.. എന്തിനാ കൂടുതല്‍ തലപുകയ്ക്കുന്നേ.. :-)

    qw_er_ty

    ReplyDelete
  3. http://www.blogger.com/profile/09213638932935201911

    Roby Kurian

    ReplyDelete
  4. ഡി.വി.ഡി.കളുടെ എണ്ണം വെച്ച് മാത്രം ഇന്നയാളെന്ന് നിനയ്ക്കാനാവില്ല;സിനിമ ഒരു ഹരമായ് ഉത്തരത്തിൽ ചത്തിരിക്കുന്നു, അടുത്തമത്സരത്തിലേക്കുള്ള ചോദ്യനിർദ്ദേശത്തിൽ പോലും സിനിമ, ദസ്തേവ്സ്കി, ആനന്ദ് അങ്ങിനെ പലതും ചേരുന്നു,എന്നാൽ ചിലത് ചേരുന്നുമില്ല -എന്നിരുന്നാലും എന്റെ ഉത്തരം: Roby Kurian
    http://www.blogger.com/profile/09626366522095688418

    ReplyDelete
  5. കോഴിക്കോട് ക്രൌണ്‍ തിയറ്റര്‍ വിലക്കു വാങ്ങി, പഴയ പോലെ നല്ല സിനിമകള്‍ കൊണ്ടുവരണമെന്ന് ആശിക്കുന്നയാള്‍ റോബി കുര്യന്‍ തന്നെയായിരിക്കും

    ഉത്തരം : Roby Kurian

    http://www.blogger.com/profile/09213638932935201911

    ReplyDelete
  6. എന്റെ ഉത്തരം : Roby Kurian
    http://www.blogger.com/profile/09213638932935201911

    സിനിമയോടുള്ള അടുപ്പം...
    ശാസ്തവിഷയങ്ങളിലുള്ള താല്പ്പര്യം,..
    ഗവേഷണ രംഗം..,
    ദസ്തയെവ്‌സ്കി,മേതില്‍ എന്നീ എഴുത്തുകള്‍

    (പക്ഷേ ഇവിടെയും ലാസ്റ്റ് പോസ്റ്റ് ഒരു പ്രശ്നം തന്നെ)

    ReplyDelete
  7. എതിരനും പ്രിയനന്ദനും വഴികാട്ടിയത്.

    തഥാഗതന്‍
    http://www.blogger.com/profile/04212907620725509568

    ReplyDelete
  8. Moderation അവസാനിച്ചു

    ReplyDelete
  9. അയ്യോ. ടോപ് ടീംസ് ഒന്നുമറഞ്ഞില്ലേ ഈ ഗോമ്പി തുടങ്ങീയത്.... !!

    സുല്ലേ...

    തുടര്‍ച്ചയായ പരാജയങ്ങളാണല്ലോ കാത്തിരിക്കുന്നത്.. വേണേല്‍ മാറ്റിക്കുത്തിക്കോ... :-)

    ReplyDelete
  10. അയ്യോ അടുത്തത് തുടങ്ങിയോ?
    അതും ഇത്ര വേഗം?
    കഷ്ടമായിപ്പോയി!
    അപ്പൂ റോബി, സ്ഥലം എറണാകുളം അല്ലേ? ഒരു ചെറിയ ഓർമ്മ!

    ReplyDelete
  11. Roby Kurian
    http://www.blogger.com/profile/09213638932935201911

    ReplyDelete
  12. അത്ര പരിചയമില്ലാത്ത ഒരാളായത് കൊണ്ടാകാം, പെട്ടെന്നൊരു ഉത്തരം കണ്ടെത്തുക അസാധ്യം. എന്നിരുന്നാലും, ഈ ഉത്തരങ്ങളില്‍ നിന്ന് വായിച്ചെടുത്ത ചില നിഗമനങ്ങള്‍ വെച്ച് ഒരാളെ ചൂണ്ടിക്കാണിക്കട്ടെ :

    1 : ടൌണ് ഹാളിനോടു ചേര്‍ന്നുള്ള ക്രൌണ്‍ തിയേറ്റര്‍ വിലകൊടുത്തു മേടിച്ച് നല്ല സിനിമകള്‍ കൊണ്ടുവരാനാഗ്രഹിക്കുന്ന ഒരാള്‍, നാട്ടുകാരനായ സിനിമാക്കാരന്‍ മാമുക്കോയയുടെ പരിചിതവലയത്തെ കുറിച്ചു വേണ്ടത്ര പിടിപാടുള്ള ആള്‍ ... ഈ നിഗമനങ്ങളൊക്കെ വെച്ച് നോക്കുമ്പോള്‍ ആളൊരു കോഴിക്കൊട്ടുകാരനാവാനാണ് സാധ്യത.

    2 : സിനിമയെ സ്നേഹിക്കുന്ന, സിനിമാ ഡീ.വീ.ഡികള്‍ കാണല്‍ മുഖ്യഹോബിയായ, നല്ല സിനിമകള്‍ എടുക്കാനാഗ്രഹിക്കുന്ന ഇയാള്‍ക്ക് പറയാനുണ്ടാവുക പ്രധാനമായും സിനിമകളെ കുറിച്ചു തന്നെയായിരിക്കണം. (ആകെയുള്ള നാല് ബ്ലോഗില്‍ രണ്റെന്നവും സിനിമക്കായി മാറ്റിവെച്ചിരിക്കുന്നു)

    3 : ആഴ്ച്ചയിലൊരിക്കല്‍ തോട്ടിലെ കുളി മിസ്സാവുന്ന പ്രവാസി. ആഴ്ചയിലൊരിക്കല്‍ / മാസത്തിലൊരിക്കല്‍ നാട്ടില്‍ വന്നുപോകാന്‍ കഴിയുന്നോരാള്‍. അപ്പോള്‍ കേരളത്തിനു വെളിയില്‍ ബാന്ഗ്ലൂരോ മുംബൈയൊ ആകണം തട്ടകം.

    4 : ഇടതുപക്ഷ സഹയാത്രികന്‍, ഭൌതിക ശാസ്ത്രത്തോടാഭിമുഖ്യമുള്ള, അധ്യാപനത്തില്‍ ആ വിഷയം കൈകാര്യം ചെയ്യാനാഗ്രഹിക്കുന്ന ഒരാള്‍. വയനാട്ടില്‍ കെ.ജെ. ബേബി നടത്തുന്ന "കനവി"നെപ്പറ്റി നന്നായി മനസ്സിലാക്കുകയും അത്തരത്തിലൊരു സംരംഭം തുടങ്ങണമെന്നത് സ്വപ്നമായി കൊണ്ടുനടക്കുകയും ചെയ്യുന്നൊരാള്‍..

    ... ഈ ഘടകളൊക്കെ വെച്ചു നോക്കുമ്പോള്‍ എനിക്ക് തോന്നിയ ഉത്തരം :

    ദൃശ്യന്‍ | Drishyan
    കാര്‍ഡ് നമ്പര്‍ : http://www.blogger.com/profile/13119536846586825155

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. Roby Kurian

    http://www.blogger.com/profile/09213638932935201911

    ReplyDelete
  15. ആരാ ഈ മണുക്കൂസ്?

    ഉത്തരം ഇവിടെ വേണമെന്നില്ല.. മെയില്‍ അയച്ചാല്‍ മതി... ഹ ഹ :)

    ReplyDelete
  16. മോഡറേഷന്‍ കഴിഞ്ഞ് 2 മണിക്കൂറ് ആയി... ഇനി ഒരു ക്ലൂ തരൂ കൈപള്ളീ..

    -സുല്‍

    ReplyDelete
  17. ക്ലാ ക്ലാ ക്ലീ ക്ലീ. സുല്ല് തിരിഞ്ഞ് നോക്കി, അതാ മുറ്റത്തൊരു ക്ലൂ..

    കൈപ്പള്ളീ, ക്ലൂവിട്..ക്ലൂവിട്...അല്ലെങ്കിൽ റോബി കുര്യൻ ശരിയായ ഉത്തരമെന്ന് സമ്മതിക്ക്..

    ReplyDelete
  18. http://www.blogger.com/profile/09213638932935201911
    Roby Kurian

    ReplyDelete
  19. റോബിയല്ലെങ്കില്‍ മൂന്ന് മണിക്കുള്ളില്‍ ക്ലൂ തരേണ്ടതാണ്.

    ReplyDelete
  20. മൂന്ന് മണിക്കൂറ് കഴിഞ്ഞാലൊ? ഉത്തരം പറയില്ലെ? :)

    ReplyDelete
  21. കൈപള്ളീ...
    ക്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
    ക്ലീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍
    ക്ലൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
    ക്ലൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
    ക്ലൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
    ക്ലൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
    qw_er_ty

    ReplyDelete
  22. എത്താന്‍ വൈകിപ്പോയി..
    Roby Kurian
    http://www.blogger.com/profile/09213638932935201911

    ReplyDelete
  23. ശരി ഉത്തറ്റം: Roby Kurian
    http://www.blogger.com/profile/09213638932935201911

    ReplyDelete
  24. അടുത്ത മത്സരം: UAE 18:00
    Moderation അവസാനിക്കുന്ന സമയം: UAE 21:00

    ReplyDelete
  25. സുഹൃത്തുക്കളെ
    ഈ മത്സര പരമ്പര 70ആം postൽ അവസാനിക്കാനാണു് തീരുമാനിച്ചിരിക്കുന്നതു്.

    70ആമത്തെ postനു് ഒരു വിശിഷ്ട വ്യക്തിയുടെ post തന്നെ ആയിരിക്കണം എന്നൊരു ആഗ്രഹം കൂടിയുണ്ടു്.

    69 വരെയുള്ള postകൾ തയ്യാറായിക്കൊണ്ടിരിക്കുകയാണു്. 70 ആമത്തെ postനായിട്ടുള്ള അപേക്ഷകൾ അയക്കുക.

    നന്ദി

    ReplyDelete
  26. എന്നാല്‍ കൈപ്പള്ളി ഉത്തേശിക്കുന്ന വിശിഷ്ടവ്യക്തികളുടെ ഒരു ലിസ്റ്റിട്. നമ്മക്ക് എല്ലാര്‍ക്കും കൂടെ അവരോട് പറഞ്ഞ് നോക്കേം ചെയ്യാമല്ല്. :)

    ReplyDelete
  27. ചെല്ലക്കിളീ, ഞ്യാൻ റെഡിയാണ്..കമ്പ്ലീറ്റ് കുളു കുളാന്നുള്ള ഒരു ചോദ്യോത്തരത്തിനും കൂടി..!

    പുസ്തക അലമാര ഇനിയും തുറക്കുന്നുണ്ടെങ്കിൽ അറിയിക്കണേ..!!

    ReplyDelete
  28. ഈ LLLLL നു പെറ്റിയടിക്കണം..55 കഴിഞ്ഞ് കാർഡ് പുതുക്കീട്ടില്ലാന്ന്..!!

    ReplyDelete
  29. കൈപ്പ്സ്, ഐ ഡിഫര്‍ യുവര്‍ ഓണര്‍, ആരാണീ ബൈ ദ ബൈ വിശിഷ്ട വ്യക്തി മലയാളം ബ്ലോഗുകളില്‍? പറ്റില്ല പറ്റില്ല പറ്റില്ല, എന്നും എന്നും ഇവിടെ വന്ന് ഈ ഗോബിറ്റീഷന്‍ നോക്കി കമന്റിടുന്നവരെഒക്കെ അപ്പോ ആരായി? അപ്പോ ഇത് വരെ ഉത്തരം അയച്ച് തന്നവരൊക്കെ ഗാപ്പ് ഫില്ലിങിനുള്ളവരായിരുന്നോ? പറ്റൂല്ല പറ്റൂല്ല അങനെ ഇപ്പോ ആരേം വിശിഷ്ട വ്യക്തി ആക്കണ്ട. അല്ല ഇനി, എഴുപതാമത്തേ പോസ്റ്റിനു എന്റെ ഇടണം ന്ന് പറഞ് ആരേലും തന്നാല്‍, ഗമ പോരാ ന്ന് പറഞ് ചെല്ലന്‍ ഏത് രീതിയില്‍ തള്ളി ക്കളയും? അതോണ്ട് പറ്റൂല്ല പറ്റൂല്ല, അബ്ററ്റ് ആയിട്ട് ഒരു അവസാനം മതി, പുസ്തക ശേഖരം പോലെ. അല്ലാണ്ടെ, ആരേം ഇപ്പോ അരീട്ട് വാഴിയ്ക്കണ്ട ഇവിടെ. ഇത്രേം ദിവസം ഇവിടെ ആര്‍മ്മാദിച്ചവര്‍ തന്നെ വിശിഷ്ട വ്യക്തികള്‍ എനിക്ക്.

    ReplyDelete
  30. കൈപ്പ്സ്, ഐ ഡിഫര്‍ യുവര്‍ ഓണര്‍, ആരാണീ ബൈ ദ ബൈ വിശിഷ്ട വ്യക്തി മലയാളം ബ്ലോഗുകളില്‍? പറ്റില്ല പറ്റില്ല പറ്റില്ല, എന്നും എന്നും ഇവിടെ വന്ന് ഈ ഗോബിറ്റീഷന്‍ നോക്കി കമന്റിടുന്നവരെഒക്കെ അപ്പോ ആരായി? അപ്പോ ഇത് വരെ ഉത്തരം അയച്ച് തന്നവരൊക്കെ ഗാപ്പ് ഫില്ലിങിനുള്ളവരായിരുന്നോ? പറ്റൂല്ല പറ്റൂല്ല അങനെ ഇപ്പോ ആരേം വിശിഷ്ട വ്യക്തി ആക്കണ്ട. അല്ല ഇനി, എഴുപതാമത്തേ പോസ്റ്റിനു എന്റെ ഇടണം ന്ന് പറഞ് ആരേലും തന്നാല്‍, ഗമ പോരാ ന്ന് പറഞ് ചെല്ലന്‍ ഏത് രീതിയില്‍ തള്ളി ക്കളയും? അതോണ്ട് പറ്റൂല്ല പറ്റൂല്ല, അബ്ററ്റ് ആയിട്ട് ഒരു അവസാനം മതി, പുസ്തക ശേഖരം പോലെ. അല്ലാണ്ടെ, ആരേം ഇപ്പോ അരീട്ട് വാഴിയ്ക്കണ്ട ഇവിടെ. ഇത്രേം ദിവസം ഇവിടെ ആര്‍മ്മാദിച്ചവര്‍ തന്നെ വിശിഷ്ട വ്യക്തികള്‍ എനിക്ക്.

    ReplyDelete
  31. എന്നാൽ അങ്ങനെ

    69ൽ അവസാനിപ്പിക്കാം അതാണു് അതിന്റെ ഒരു ഇതു്.

    ReplyDelete
  32. ഇതു വരെ ഇവിടെ വന്നതില്‍ വച്ച് ഏറ്റവും സെന്‍സിബിള്‍ ആയ ഉത്തരങ്ങളില്‍ ഒന്ന്....
    അഭിനന്ദനങ്ങള്‍ റോബി....

    ആ ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആര് എന്ന ചോദ്യത്തിന്റെ ഉത്തരത്തിന് ഒരു സല്യൂട്ട്...
    ഉയര്‍ന്ന ചിന്തകള്‍, നല്ല താല്പര്യങ്ങള്‍ :)

    ഇത് ലോങ് വീക്കെന്‍ഡില്‍ ഇട്ടതെന്തിനാ കൈപ്പള്ളീ?

    ReplyDelete
  33. അതുലേച്ചി പറഞ്ഞത് തന്നെ എനിക്കും പറയാന്‍ ഉള്ളത്...
    നമുക്കിടയില്‍ എന്ത് വിശിഷ്ടവ്യക്തി?

    ചിന്തകളില്‍ ആണ് വൈശിഷ്ട്യം ... അത് ഇവിടെ ഉത്തരം ഇട്ട പലരിലും കണ്ടു.... അവര്‍ എല്ലാം എന്റെ കണ്ണില്‍ വിശിഷ്ടവ്യക്തികള്‍ ആണ്..

    ReplyDelete
  34. stupid question, silly answer എന്നൊക്കെ പറയുന്നുണ്ടെങ്കിലും സംഭവത്തിനു ഒരു ആത്മരതിയുടെ സുഖമൊക്കെയുണ്ട് കേട്ടോ കൈപ്പള്ളീ...:)

    ഞാനിന്നു തന്നെ രണ്ടു തവണ ഈ കമന്റുകളൊക്കെ വായിച്ചു...:)

    പ്രത്യേകിച്ചും അവസാനം ശ്രിഹരിയുടെ ആ കമന്റും കൂടി ആയപ്പോൾ...ശ്രീഹരി അടുത്ത നാളുകളിലായി എന്നെ വല്ലാതെ ഫ്ലാ‌‌റ്റെർ ചെയ്യുന്നുണ്ടല്ലോ. (ഇഷ്ടമാകുന്നുണ്ട് കേട്ടോ)

    ഇതിൽ ഒരു കൺഫ്യൂ ഉണ്ടാകാൻ സാധ്യതയുള്ളത് ‘അവസാനത്തെ പോസ്റ്റിന്റെ ചോദ്യത്തി’ലായിരുന്നു. സിനിമാബ്ലോഗിൽ ഒരു പോസ്റ്റീട്ടത് അധികമാരും കണ്ടിട്ടില്ല എന്നു തോന്നുന്നു. അനുഭവമെന്ന് ഉദ്ദേശിച്ചത് സിനിമാനുഭവത്തെയാണ്...:)
    മിസ്‌ലീഡ് ചെയ്യാൻ ഉദ്ദേശിച്ച് മനപൂർവ്വമാണ് ആ പോസ്റ്റ് പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്തത്. ഞാനാഗ്രഹിച്ചതു പോലെ അഗ്രിഗേ‌റ്റ‌റിലും വന്നില്ല. എങ്കിലും മറ്റ് ചോദ്യങ്ങൾ തന്നെ ധാരാളം എന്ന് അപ്പു ആദ്യം തെളിയിച്ചു.

    ഗോമ്പറ്റീഷൻ തുടങ്ങുന്ന സമയം ഞാൻ ഉറങ്ങിക്കഴിഞ്ഞ ഉടനെ ആയതുകൊണ്ട് മിക്കപ്പോഴും കമന്റ് ഇടാൻ സാധിക്കാറില്ല്ല. എങ്കിലും എല്ലാം വായിക്കാറുണ്ട്.

    ഞാൻ പ്രതീക്ഷിക്കാത്ത രീതിയിൽ എന്നെ മനസ്സിലാക്കുന്ന നിങ്ങൾക്കെല്ലാവർക്കും കൈപ്പള്ളിയ്ക്കും നന്ദി.

    ReplyDelete
  35. റോബി നിര്‍ത്തി :)
    നല്ല കാര്യങ്ങള്‍ ആരു പറയുമ്പോഴും അഭിനന്ദിക്കും അതയേ ഉള്ളു ട്ടോ...

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....