Saturday 4 April 2009

48 - കൃഷണ തൃഷ്ണ

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം സുന്ദരമായ ഏദന്‍തോട്ടത്തിന്റെ നടുവില്‍ പാപത്തിന്റെ വൃക്ഷം നടുകയും അതിലെ പഴം തിന്നരുതെന്നു വിലക്കുകയും ചെയ്ത സ്‌നേഹസമ്പന്നന്‍. സ്വന്തം കല്‍പ്പനകള്‍ ആടു തിന്നപ്പോള്‍ ഒരാടിനെപ്പോലും വരുതിക്കു നിര്‍ത്താന്‍ കരുത്തില്ലാത്ത സര്‍വ്വശക്തന്‍. ഒരു കാട്ടാളന്റെ ശരമുനയുടെ ലക്ഷ്യം തെറ്റിക്കാനാകാത്ത സര്‍വ്വജ്ഞാനി. എന്തിന്, ഒരു പിഞ്ചുകുഞ്ഞിനെ ബോംബ്‌ ഷെല്ലില്‍ നിന്നു രക്ഷിക്കാന്‍ കഴിവില്ലാത്ത കരുണാമയന്‍. മനുഷ്യനെ കള്ളികളിലാക്കാന്‍ മനുഷ്യന്‍ മെനഞ്ഞ കഥകളിലെ നിത്യഹരിതനായകന്‍ !!! ചുരുക്കിപ്പറഞ്ഞാല്‍, ചിലര്‍ക്കു ദൈവം വലിയ ആശ്വാസം. ഇത്തരം ചിലരുള്ളതിനാല്‍‌ വേറെ ചിലര്‍ക്ക്‌ അതിലും വലിയ ആശ്വാസം. അതന്നേ..
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. കടമ, കുടുംബം, സ്വത്ത്. മതവും ദൈവവും പ്രാധാന്യമര്‍ഹിക്കുന്നില്ല. കടമയെക്കുറിച്ചു പറയാന്‍ വേറെ ചോദ്യമില്ലാത്തതിനാല്‍ ഇതും കൂടി ഇവിടൊന്നെഴുതി വെക്കുന്നു. പണ്ടു മുത്തശ്ശി പഠിപ്പിച്ചതാണ്‌. ഓഫ് ടോപ്പിക്കെഴുതുന്നതിനു ക്ഷമാപണത്തോടെ. "ജലാശയശ്ച വൃക്ഷാശ്ച വിശ്രാമഗൃഹമധ്വനി സേതു: പ്രതിഷ്ഠിതോ യേന തേന ലോകത്രയം ജിതം." ജലാശയങ്ങള്‍ സൃഷ്ടിക്കുക, വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, വിശ്രമമന്ദിരങ്ങള്‍ ഉണ്ടാക്കുക, റോഡുകള്‍ വെട്ടിക്കുക, പാലങ്ങള്‍ നിര്‍മ്മിക്കുക എന്നീ കാര്യങ്ങള്‍ ചെയ്യുന്ന മനുഷ്യനെ മൂന്നുലോകങ്ങളേയും കീഴടക്കിയ യോഗികളുടെ ശ്രേണിയില്‍പ്പെടുത്തി ആദരിക്കേണ്ടതാണ്‌. ഈ ശ്രമങ്ങളില്‍ ഭാഗഭാക്കാകുന്നവരാണ്‌ യഥാര്‍ത്ഥ ഭക്തരെന്നു തുടര്‍ശ്ലോകം പറയുന്നു. പൌരാണികത പഠിപ്പിച്ചത് ഇതാണെന്നിരിക്കെ നമ്മുടെ ഭക്തരൊക്കെ ഇതൊന്നും കാണാതെ, യഥാര്‍ത്ഥ കടമകള്‍ മറന്ന്‌, പുണ്യം പ്രസവിപ്പിക്കാന്‍ നേര്‍ച്ചകളുമായി കാവുകളും പള്ളികളും തോറും നടക്കുന്നതു കാണുമ്പോള്‍ നമ്മുടെ പൌരധര്‍മ്മം കപടഭക്തിയുടെ കടലെടുത്തുവല്ലോ എന്ന ഒരു വ്യസനമുണ്ട്.
എന്താണു് വിലമതിക്കാനാവത്തതു്? മാതൃസ്‌നേഹം. “മാതൃതാഡിതോ ബാലോ, മാതര മേവാനുരോദിതി“ എന്നല്ലേ പ്രമാണം. അമ്മയുടെ കൈയില്‍‌‌ നിന്നും‌ അടി വാങ്ങുന്ന കുട്ടി അമ്മയെത്തന്നെ വിളിച്ചു കരയുന്നു. അടിച്ച കൈകൊണ്ടു തന്നെ അമ്മ ചോറുരുട്ടിക്കൊടുക്കുകയും‌ ചെയ്യുന്നു. ജന്തുക്കളിലും‌ മനുഷ്യരിലും‌ പ്രപഞ്ചത്തിലെ ജീവന്റെ ഓരോ തുടിപ്പിലും‌ കാണുന്ന ഈ മമത വിലമതിക്കാനാവില്ല. പിന്നൊന്നുള്ളത് കലമാന്റെ കൂര്‍‌ത്ത കൊമ്പിന്റെ അറ്റത്ത് കണ്ണു ചൊറിയുന്ന പേടമാനിന്റെ വിശ്വാസമാണ്. ഹൃദയത്തിന്റെ ഉടമ എന്നവകാശപ്പെടുന്ന മനുഷ്യനെപ്പോലും‌ വിസ്‌മയിപ്പിക്കുന്ന വിശ്വാസം.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? രണ്ടും ചെയ്യില്ല. ഞാന്‍ തീവ്രമൃഗസ്‌നേഹിയല്ല. മനുഷ്യസ്‌നേഹിയാണു താനും. മൃഗസ്‌നേഹിയായ ഒരു മാതാവിന്റെ മകനല്ലേ മനുഷ്യരെ കൊല്ലണമെന്നു ഈയിടെ പറഞ്ഞത് ? പിന്നെ ആരാധനാലയവും‌ വ്യവസായശാലയും‌ തമ്മില്‍‌ അത്ര കണ്ടു വ്യത്യാസമില്ലാത്ത ഇക്കാലത്ത് ആരാധനാലയം‌ പൊളിച്ചാലും‌ 10,000-ല്‍‌ പരം‌ പേര്‍ക്കു തൊഴില്‍‌ നഷ്‌ടപ്പെടും‌.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? സല്ലാപത്തിലെ ആശാരി ഗായകനായതുപോലെ നിലവിലുള്ള കോമാളി വേഷത്തില്‍ നിന്നും ഒരു അദ്ധ്യാപകനാകാന്‍ ശ്രമിക്കും.
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? ഏകാന്തതയുടേയും‌ ഒറ്റപ്പെടലിന്റേയും‌ പരന്ന സമുദ്രങ്ങളിലെ ചെറുദ്വീപാണ്‌ ജീവിതം. ഈ ഏകാന്തതയും‌ ഒറ്റപ്പെടലും‌ ഇല്ലായിരുന്നെങ്കില്‍‌ നിങ്ങള്‍‌ നിങ്ങളോ, ഞാന്‍‌ ‌ ഞാനോ ആകുമായിരുന്നില്ല.
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? ഇംഗ്ലീഷ് സാഹിത്യം. പിന്നെ സംസ്‌കൃതം. വായിച്ചിട്ടും പഠിച്ചിട്ടും മനസ്സിലാകാത്ത നിരവധി കാര്യങ്ങള്‍ രണ്ടിലും കടല്‍പോലെ മുന്നില്‍ കിടക്കുന്നതുകൊണ്ട്.
എന്താണു് മലയാളിയുടെ അശ്ലീലത്തിന്റെ വ്യാഖ്യാനം? ഭാര്യയുടെ ആര്‍ത്തവസമയത്ത് വികാരശമനത്തിനായി ബഹുഭാര്യാത്വമാകാമെന്നു മതപണ്ഡിതന്‍മാര്‍ക്കു തുറന്നു പറയാം. എന്നാല്‍ അതു താഴെ ജംഗ്‌ഷനിലെ ചായക്കടയില്‍ ഇരുന്നു കുഞ്ഞാലി പറഞ്ഞാല്‍ അശ്ലീലം. ഇതാണു മലയാളിയുടെ അശ്ലീലവ്യാഖ്യാനം. ബഹുഭൂരിപക്ഷം ജനങ്ങളുടേയും ജീവിതത്തിലെ എല്ലാ വലിയ രഹസ്യങ്ങളും ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിലെ ലൈംഗികകുറ്റകൃത്യങ്ങള്‍ നോക്കിയാല്‍ പ്രതികളില്‍ കൂടുതല്‍ പേരും വിവാഹിതരും കുടുംബമായി കഴിയുന്നവരുമാണ്‌. കൌമാരക്കാരുടെ എണ്ണം തുലോം കുറവാണ്‌. അശ്ലീലത്തെക്കുറിച്ച്‌ Need to say more? സ്വയമശുദ്ധ: പരാനാശങ്കതേ - സ്വയം‌ അശുദ്ധനായിട്ട്, അന്യരെ ശങ്കിക്കുന്നു. അതാണ്‌ വലിയ അശ്ലീലം.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? ഇല്ല. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണ്ണലിസ്റ്റ് ആകണമെന്നതായിരുന്നു എന്നത്തേയും ആഗ്രഹം. നടന്നിട്ടില്ല. അതിനാല്‍ സന്തോഷിക്കുന്നില്ല.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? ചോറും തൈരും ചുട്ടരച്ചതേങ്ങാചമ്മന്തിയും. വളരെ നന്നായി പാചകം‌ ചെയ്യും‌. വേണേല്‍‌‍ ഒരു സദ്യവട്ടത്തിനു പോലും തയ്യാര്‍.‌
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) BSA SLR. ആദ്യമായി സ്വന്തമായുണ്ടായ വാഹനമായതിനാലുള്ള ഇഷ്ടം‌. ജിമ്മിലും വായനശാലയിലും പോകാന്‍ എന്നും കൂട്ടുണ്ടായിരുന്നവന്‍. നാട്ടിലെത്തിയാല്‍‌ ഇന്നും‌ ആദ്യം‌‌ കയറാനാഗ്രഹിക്കുന്ന വാഹനം.
കൂട്ടിൽ ചാടിയ മൂങ്ങക്ക് ചിന്താഭാരം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തായിരുന്നു? അപ്പോൾ മാവോയിസം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു. ഇതൊന്നുമറിയില്ല, പക്ഷേ അര്‍ത്ഥവികലമെങ്കിലും ആ പാട്ടിനെ ഇങ്ങനെ മലയാളീകരിച്ച ആ മഹാന്റെ ക്രിയേറ്റിവിറ്റിക്കു ഒരു സലാം.
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? എല്‍. ഐ. സി യുടെ ഒരു പരസ്യം സ്വാധീനിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ അഭാവത്തില്‍ മകളെ വിവാഹം കഴിപ്പിച്ചയച്ചതിനുശേഷം ഭര്‍ത്താവിന്റെ ചിത്രത്തിനുമുന്നില്‍ നിന്നു നന്ദി പറയുന്ന ഒരു കുടുംബിനിയുടെ പിക്‌ച്ചറൈസേഷന്‍ ജീവന്‍ശ്രീ പോളിസി എടുക്കാന്‍ സ്വാധീനിച്ചിട്ടുണ്ട്.
പുതിയ blog എഴുത്തുകാർ മലയാളം ബ്ലോഗിലേക്ക് വരുമ്പോൾ എന്തെല്ലാം ചിട്ടകളാണു് സ്വീകരിക്കേണ്ടതു്. അങ്ങനെ ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടോ? പ്രത്യേകിച്ചു ചിട്ടകളൊന്നും പാലിക്കേണ്ടതായിട്ടില്ല. ചിട്ടകളെ പൊളിച്ചെഴുതുന്നവര്‍ മാത്രമേ വളരുകയും ഗണിക്കപ്പെടുകയും ചെയ്യൂ. പക്ഷേ പരസ്പരബഹുമാനം ഉണ്ടായിരിക്കണമെന്ന ഒരു ചിട്ട എല്ലാവരും പാലിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്.
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും. 1) ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു. 2) ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു. 3) നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും. 4) ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും. 5) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല 6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും. ഓപ്‌ഷന്‍‌ അവിടെ നില്‍‌ക്കട്ടെ. ആദ്യം‌ ഡോ. സൂരജിനെ ഫോണില്‍ വിളിക്കും. സമാനചിന്താഗതിക്കാരായ ഒരു പറ്റം ചെറുപ്പക്കാരെ വേറെയും കൂട്ടും. സൂരജ് മൊട കണ്ടാല്‍ ഇടപെടും‌. ഇടപെട്ടാല്‍ പിന്നെ അറിയാമല്ലോ. വിഗ്രഹം തനിയെ ചാരായം കുടി നിര്‍ത്തും. അതിന്റെ ഉടമസ്ഥന്റെ കഥ കട്ടപ്പൊക.
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. ബിന്ദുച്ചേച്ചിയുടെ പാചകക്കുറിപ്പു പരീക്ഷിച്ചിട്ടുണ്ട്. 'തീരെ നന്നായിട്ടുണ്ടെന്നു' ബാച്ചി സുഹൃത്തുക്കള്‍. പാചകക്കുറിപ്പില്ലാതെ തന്നെ നല്ല കുശിനിക്കാരനാകയാല്‍ ഇതിന്റെ ഒന്നും ആവശ്യമില്ല.
ആകെ മൊത്തം 35 million മലയാളികളിൽ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെ കാൾ വിത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്? മലയാളികള്‍ എല്ലാകോണിലുമുണ്ടെന്നു ആധികാരികമായി പറയില്ല, പക്ഷേ സത്യത്തോടടുത്തു നില്‍ക്കുന്ന ആ മിത്തിനോടു ഒരിഷ്ടമുണ്ട്. മറ്റുള്ള പ്രവാസികളേക്കാള്‍ കൂടുതലായി മലയാളികള്‍ക്കുള്ള പ്രത്യേകത, അവര്‍ തികച്ചും പ്രാദേശികമായും ജാതീയമായും ചിന്തിച്ചുപോകുന്നു എന്നുള്ളതാണ്‌. കൂട്ടുകൂടുന്നതും, മുറി പങ്കിടുന്നതും പോലും സ്വന്തം നാട്ടുകാരുമായാല്‍ നന്നെന്നു കരുതുന്നു. ആദ്യം തെക്കനോ, വടക്കനോ എന്ന്, പിന്നെ ഹിന്ദുവോ, ക്രിസ്ത്യനോ, ഇസ്ലാമോ എന്ന്, ഹിന്ദുവെങ്കില്‍ ജാതി ഏതെന്ന്, ക്രിസ്ത്യനെങ്കില്‍ വിഭാഗമേതെന്ന്‌, ഇങ്ങനെയൊക്കെ ഉള്ളിന്റെഉള്ളില്‍ ആദ്യമേ ഒരു തയ്യാറെടുപ്പു നടത്തുന്നവര്‍ ഭൂരിപക്ഷമാണിവിടങ്ങളില്‍. ഗള്‍ഫുരാജ്യങ്ങളില്‍ പ്രത്യേകിച്ചും. ഇല്ലാത്തവരില്ലെന്നില്ല, എന്നാലും ഇങ്ങനൊക്കെ തന്നെയല്ലേ?
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? ചോദ്യം തിരിച്ചായിരുന്നു വേണ്ടത്. അടൂര്‍ ഗോപാലകൃഷ്ണന്‍ എന്തുകൊണ്ട് കെ. എസ്സിനെപ്പോലെ സിനിമ എടുക്കിന്നില്ല? കെ. എസ് ഗോപാലകൃഷ്ണനെ ഞങ്ങള്‍‌ 'സാര്‍‌' എന്ന പദവി കൂട്ടി വിളിച്ചിരുന്ന കാലമുണ്ട്. അത്രക്കുണ്ട് കടപ്പാട്.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് 'ഉത്സവപ്പിറ്റേന്നിലെ' അനിയന്‍ തമ്പുരാനെ എന്നുമിഷ്ടം.
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? മി. ടോം വടക്കന്റെ വീറ്റിലോട്ടു പരഞ്ഞുവിടും. പോകുന്ന വഴിക്ക് നാട്ടിലെ ഉശിരന്‍‌ കുട്ടികളെക്കൊണ്ട് ഇവരെ പച്ച മലയാളത്തില്‍‌ വഴിനീളെ കൂവിക്കും‌.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
ലിസ്റ്റിലില്ല, എങ്കിലും ഏതാണ്ടടുത്തുവരുന്നത് വിനിമയം.
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? നഗരമേതെന്നുകൂടി അറിയേണം. ഓരോ നഗരത്തിലും ഓരോ തരം പ്രശ്നങ്ങളാണ്‌. ബാംഗലൂരില്‍ ചിലര്‍ക്കു പ്രശ്നം ശ്രീരാമസേനക്കാരാണ്‌.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? ഭാഷ എന്നും രൂപാന്തരപ്പെടുകയേ ചെയ്തിട്ടുള്ളൂ. അതൊരു പ്രൊസെസ്സ് ആണ്‌. സി. വി. രാമന്‍പിള്ളയുടെ മലയാളമല്ല, തകഴിയുടേത്. പൊന്‍കുന്നം വര്‍ക്കിയുടെ ഭാഷയല്ല ഒ. വി. വിജയന്റേത്. സമകാലികരായിരുന്ന ഉള്ളൂരിന്റേയും വള്ളത്തോളിന്റേയും കുമാരനാശാന്റേയും ഭാഷകള്‍‌ വ്യത്യസ്തമായിരുന്നു. ചങ്ങമ്പുഴയുടെ സരളതയെ നെഞ്ചേറ്റിയവര്‍ തന്നെ പാര്‍ശ്വവത്കരിച്ചവന്റെ നാക്കായി വന്ന കടമ്മനിട്ടയെ ശിരസ്സിലേറ്റി. ഭാഷ കാലിക-പ്രാദേശിക സംസ്‌കാരത്തോടൊപ്പം സഞ്ചരിക്കുന്നു. വഷളാക്കുന്നവര്‍ക്കു പോലും വഴങ്ങുന്ന രീതിയില്‍.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? ഏതു പുസ്തകം കൊണ്ടുപോയാലും ദ്വീപിലൊക്കെ ഒറ്റക്കാകുമ്പോള്‍ രണ്ടു ദിവസം കൊണ്ടു തീരും. എന്നാലും വി. കെ. എന്നിന്റെ സമ്പൂര്‍ണ്ണകൃതികള്‍‌ ഉണ്ടെങ്കില്‍‌ ‌അതു കൊണ്ടുപോകും‌. ഖലീല്‍‌ ജിബ്രാന്റെ കവിതാസമാഹാരവും കരുതും‌‌. ലാപ്‌റ്റോപ്പും നെറ്റ്കണക്ഷനും കൂടെക്കൊണ്ടുപൊയ്‌ക്കോട്ടെ?
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? കഴിവുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നു. എപ്പോഴാ ഭാ‍ഗ്യം‌ വരിക എന്നാരു കണ്ടൂ? സമ്പത്തും ഭാഗ്യവും ഒന്നിച്ചുചേര്‍ന്നാല്‍ സങ്കല്‍പ്പം പോലെല്ലാം സാധിക്കുമെന്നല്ലേ അതാണ്‌, അതുകൊണ്ടുമാത്രം. ഇത്തിരി കാശൊത്താല്‍ ഈ പ്രവാസമങ്ങു അവസാനിപ്പിക്കാരുന്നൂ‍.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
അടിമകളുടെ ഹൃദയം‌ ‌ കൊണ്ടു പിരമിഡുകള്‍ പണിഞ്ഞ ഏകാ‍ധിപതികള്‍‌ ഇന്നുണ്ടോ? ദുര്‍‌ബ്ബലന്റെ അസ്‌ഥിക്കുമേല്‍‌ ബാബിലോണ്‍‌ പണിഞ്ഞ അധികാരികള്‍‌ ഇന്നുണ്ടോ? ദരിദ്രന്റെ ശവകുടീരങ്ങള്‍‌ക്കു മുകളില്‍‌ കൊട്ടാരങ്ങള്‍‌‌ പണിഞ്ഞവരോ? ഉണ്ടെങ്കില്‍‌ നശിക്കട്ടെ. ആദ്യത്തേതു തന്നെ അമര്‍‌ത്തും‌. പിന്നെ മനോരമ, WHO CARES? എന്തമര്‍ത്തിയാലും ബട്ടണ്‍ 3 അമര്‍ത്തില്ല. I CARE THEM.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
ഇഷ്ടമുള്ള ആളിന്റെ പേര്‍ ഈ ലിസ്റ്റിലില്ല. സഖാവ് പി. കൃഷ്ണപിള്ള. കിടന്നുറങ്ങാന്‍ പായ ഇല്ലാതെ ചാണകം മെഴുകിയ തറയില്‍ കിടന്നുറങ്ങിയിരുന്ന തൊഴിലാളികള്‍ക്ക് ടൌണില്‍ നിന്നും പുല്‍പ്പായ വാങ്ങി തോളില്‍ വെച്ചു പാടവരമ്പിലൂടെ നടന്ന് വീടുകളിലെത്തിച്ചുകൊടുത്ത അദ്ദേഹത്തേക്കാള്‍ ബഹുമാനം ഈ ലിസ്റ്റിലുള്ള ആരോടും തോന്നുന്നില്ല. My Hero. പുച്ഛം തോന്നുന്ന ചിലര്‍ ഈ ലിസ്റ്റിലുണ്ടു താനും.
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? അംഗവൈകല്യങ്ങളും മഹാരോഗങ്ങളൊന്നുമില്ലാത്തവരെല്ലാം ഭാഗ്യവാന്‍മാര്‍ തന്നെ. മുകളിലേക്കു നോക്കി അസൂയപ്പെടുന്നവര്‍ മാത്രമേ നിര്‍ഭാഗ്യത്തെക്കുറിച്ചു ചിന്തിക്കുന്നുള്ളൂ. താഴേക്കു നോക്കി ആശ്വസിക്കുന്നവര്‍ എല്ലാവരും ഭാഗ്യവാന്‍മാര്‍.
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു. 1) ഒരു പാവം 2) കൊച്ചു ഗള്ളൻ 3) പുലി 4) പാമ്പ് 5) തമാശക്കാാാാാാാരൻ 6) തണ്ണിച്ചായൻ 7) കുൾസ് 8) പൊടിയൻ 9) തടിയൻ ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം. മാന്യന്‍‌ (അയ്യപ്പ ബൈജു പറയുന്നതുപോലുള്ള മാന്യന്‍)
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? ക്യൂബ മുകുന്ദനെപ്പോലെ, ചൈനയുടെ കാര്യത്തില്‍ വേണമെങ്കില്‍ വിശ്വസിക്കാം. പക്ഷേ ഇന്ത്യ??
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ഇല്ല. ഇല്ലേയില്ല. ഫോട്ടോ ബ്ലോഗ് എല്ലാം ഇഷ്ടം. ഉന്‍മേഷ്‌ ദസ്തക്കിറിനെ, തുളസി കക്കാട്ടിനെ, അപ്പുവിനെ, നന്ദകുമാറിനെ, ശിവയെ, ശ്രീലാലിനെ, കുമാറിനെ, കൈപ്പള്ളിയെ..കലക്കമില്ലാത്ത കാഴ്ച്ചകള്‍ തരുന്ന നിരവധി അനവധി ബ്ലോഗേര്‍സിനെ. ഇവരൊക്കെ ദിവസക്കാഴ്ചകള്‍ പോലെ ഈ ബ്ലോഗിലിങ്ങനെയുണ്ടാവുക എന്നതാണ്‌ എന്നും ഇഷ്ടം.
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? ഉപജാപകവൃന്ദങ്ങളുടെ സ്‌തുതിഗീതം അവസാനിപ്പിക്കും. മന്ത്രിമാരെ മന്ത്രിമന്ദിരങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വം ജനമധ്യത്തിലേക്കിറക്കും. ഇവിടുന്നു തുടങ്ങി പിന്നെ നിരവധി പണികളുണ്ട്. പേജു പോരാ കൈപ്പള്ളീ. അപരാധിഷുയോദണ്ഡ: സ രാഷ്ട്രസ്യ വിശുദ്ധയേ വിനായേന ച സന്ദേഹോ‍ മാത്സ്യന്യായ: പ്രവര്‍‌ത്തതേ രാജ്യശുദ്ധി ചെയ്യാനായി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. അല്ലെങ്കില്‍‌ ആ രാജ്യത്ത് മാത്സ്യന്യായമായിരിക്കും‌ നടമാടുക. ബലവാനായ വലിയ മത്സ്യങ്ങള്‍‌ ചെറിയ ചെറിയ മത്സ്യങ്ങളെ ഭക്ഷിക്കുന്ന രീതിയാണ്‌ മാത്സ്യന്യായം. ബലവാന്‍‌മാരായ ആളുകള്‍ ദുര്‍‌ബലരായ സാധുക്കളെ ഹിം‌സിക്കുന്നതും‌‌ പീഡിപ്പിക്കുന്നതും‌ ‌ തടയാന്‍‌ ഗര്‍‌ഗമുനിയുടെ ഈ വാ‍ക്കുകളെ കടമെടുത്തു ഭരണം‌ നടത്തും. വെറുതെയാണീ മോഹമെന്നറിയുമ്പോഴും.......
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) ദൈവം വരം തരുമെന്നു വിശ്വസിക്കുന്നില്ല. പിന്നെ സങ്കല്‍പ്പിക്കാനാണല്ലോ പറഞ്ഞത്,ആയതിനാല്‍, മരണം വരെ താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍‌ പരിണാമഗുപ്തിയിലെത്താനുള്ള ഒരേ ഒരു വരം മാത്രം.
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? പശു നമ്മുടെ ഗോമാതാവല്ലേ? നിരോധിക്കണമെന്നാണ്‌ അഭിപ്രായം. കൂടുതല്‍ ദാഹശമനികളുണ്ടാകട്ടെ. ഗോവധം നിരോധിച്ചാലും പോത്തും എരുമയുമൊക്കെ ഉണ്ടാവില്ലേ? പിന്നെ തൊട്ടടുത്തല്ലേ തമിഴ്‌നാട്? ബീഫ്‌ നിരോധിച്ചാല്‍‌ ബ്ലാക്കില്‍‌ ഇതൊക്കെ നാട്ടില്‍‌ കിട്ടും‌. ഓഫ്: കഷ്ടം, കൃഷ്ണന്റത്രേം സ്റ്റാര്‍വാല്യൂ ‘കാല‘നില്ലാത്തതുകൊണ്ടാണോ, അദ്ദേഹത്തിന്റെ വാഹനത്തിനുവേണ്ടി ആരുമിറങ്ങാത്തത്? വിവിധ ജീവികളില്‍ ജീവശ്വാസം വിവിധതരത്തിലാണോ? ചില കൊലകള്‍ പുണ്യവും ചില കൊലകള്‍ പാപവുമാകുന്നതിന്റെ യുക്തി...!!?
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും മുതലാളിയാകാനിഷ്ടമില്ല. ഒരു ബില്യണ്‍ കൊണ്ട് ലോകത്തിന്റെ ദാരിദ്ര്യവും തീരില്ല. എങ്കിലും കിട്ടിയാല്‍, മധ്യവര്‍ത്തികളില്ലാതെ, രാജ്യത്തിന്റെ ഓരോ മൂലയിലും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിക്കായി നേരിട്ടു ചിലവാക്കും. ആണിന്നു ചന്തികഴുകാന്‍ പോലും ദൂരെ നിന്നു വെള്ളം ചുമന്നുകൊണ്ടുക്കൊടുക്കേണ്ടി വരുന്ന കേരളത്തിലേയും ഇതര ദക്ഷിണഭാരതത്തിലേയും, ഉത്തരേന്ത്യയിലേയും അമ്മമാരെ/ഭാര്യമാരെ നിത്യദുരിതത്തില്‍ നിന്നും രക്ഷിക്കും.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? മുത്തശ്ശിയുടെ മടിയില്‍ കിടന്നുള്ള ഉച്ചയുറക്കം. അതിനിടയിലുണ്ടാകുന്ന മുത്തശ്ശിയുടെ പഴംപുരാണം കേള്‍ക്കല്‍. മുത്തശ്ശിയുടെ അടുത്തെത്തുന്ന ചുറ്റുവട്ടത്തെ സ്‌ത്രീകളുടെ പരദൂഷണം പറച്ചില്‍‌. കഥകള്‍ക്കു മറുകഥകളുണ്ടാക്കല്‍. ദശരഥന്‍ കരഞ്ഞു പറഞ്ഞിട്ടും, അനുജന്‍ ഭരതന്‍ കാലുപിടിച്ചു പറഞ്ഞിട്ടും, അനുസരിക്കാതെ ഭാര്യയേയും കൂട്ടി വനത്തിലേക്കു ഹണീമൂണ്‍ പോയ രാമനെ കളിയാക്കുമ്പോള്‍ ഭയപ്പാടോടെ ദൈവത്തെ വിളിക്കുന്ന മുത്തശ്ശിയെയാണ്‌ ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത്. പിന്നെ ചാരുകസേരയില്‍ കിടന്നുള്ള പുസ്തകവായനയും‌.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? എല്ലാവരേയും‌‌ ഇഷ്ടമാണ്‌. സന്തോഷത്തോടെ സംസാരിക്കും. ആര്‍ക്കായിരിക്കും വോട്ടെന്നു കൂടെ വരുന്ന നാട്ടുകാര്‍ക്കെന്തായാലും അറിയാം.
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? ഒരു കട്ടന്‍‌ ചായ കുടിച്ചുകൊണ്ട്‌ ബഷീര്‍ തീര്‍ച്ചയായും മാല്‍ഗുഡി ഡേയ്‌സ് അലസമായി വായിക്കും. ഒരു ബീഡി വലിച്ചുകൊണ്ട്‌ സ്വേയര്‍‌ എന്ന പഹയന്റെ സാഹസികതയെക്കുറിച്ചു മാര്‍ക്കിനോടു ചെറുതായി അന്വേഷിക്കും‌. അതുറപ്പായ കാര്യം. മറ്റുള്ളവരുടെ ശരീരഭാഷ വശമില്ല.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും? 1) ഇന്ദിര ഗാന്ധി 2) K.J. Yesudas 3) കാട്ടുകള്ളൻ വീരപ്പൻ 4) മാമുക്കോയ 5) കൊച്ചുത്രേസ്യ 6) അടൂർ ഭാസി 7) Amjad Khan 8) Jimmy Wales 9) Mother Theresa 10) Khalil Gibran 11) Sister Alphonsa 12) കുറുമാൻ 13) കലാഭവൻ മണി 14) സ്റ്റീവ് മൿ-കറി 15) Charles Dickens 16) Kuldip Nayar 17) Arundhati Roy 18) Charlie Chaplin 19) R.K. Lakshman (cartoonist) 20) ഇഞ്ചിപ്പെണ്ണു് R. K. Lakshman-നെ വിളിക്കും. ഉഡുപ്പി സ്‌റ്റൈലിലെ 'താലി' കൊടുക്കും. എന്നിട്ടു ആ കോമണ്‍മാനെ സൃഷ്ടിക്കാനുണ്ടായ കഥ ചോദിച്ചറിയും. ഇന്ദിരാഗാന്ധിയെ വരയ്‌ക്കാന്‍ ഒന്നു പഠിപ്പിക്കാന്‍ പറയും. Khalil Gibran - കുരിശേറിയ ദേവന്റെ മാതാവായ മേരിയുടെ വ്യാകുലതയെക്കുറിച്ചു പറയുന്നവരുടെ ഇടയില്‍ നിന്നു ആത്മഹത്യ ചെയ്ത യൂദാസിന്റെ അമ്മയായ സൈബോറിയയുടെ കരച്ചിലിനെ തിരിച്ചറിഞ്ഞ ആ മനുഷ്യസ്‌നേഹത്തിനുമുന്നില്‍ നമസ്‌കരിക്കും. മകന്‍ നഷ്ടപ്പെട്ട അമ്മമാരുടെ വേദനയെ ഒരേ തട്ടിലിട്ടു അളന്നവന്റെ സമഷ്ടിക്കു മുന്നില്‍ മുന്തിരി ഇലയില്‍ പൊതിഞ്ഞ ഒലിവിന്‍കായകള്‍ സമര്‍‌‌പ്പിക്കും‌.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. ഈ ഡിങ്കോലാഫി ഇല്ലെങ്കില്‍ ബ്ലോഗില്ലാ എന്നു കൈപ്പള്ളിക്കറിയില്ലേ? എന്നിട്ടും? അഥവാ ഇതു രോഗമാണെങ്കില്‍ അതിനുള്ള മരുന്ന് ബ്ലോഗെഴുത്തു തന്നെയാണ്‌. അക്ഷരങ്ങളുടെ ചങ്ങലക്കുടുക്കില്‍ കിടന്ന് അവര്‍ അങ്ങനെ തിമിര്‍ക്കട്ടെ. ചിലപ്പോള്‍ അസുഖവും ഒരു സുഖമാണ്‌ കൈപ്പള്ളീ. അല്‍പ്പം ശാസ്ത്രം: നൊസ്റ്റാള്‍ജിയ പണ്ടു കാലത്ത് ഇന്നത്തെ വിഷാദരോഗം പോലെയുള്ള ഒരു അസുഖമായിട്ടാണു കണക്കാക്കിയിരുന്നതെന്നു കേട്ടിട്ടുണ്ട്. കഴിഞ്ഞ തലമുറയോടും കൊഴിഞ്ഞ കാലത്തോടുമുള്ള ഒരു ആദരവിന്റെ കണക്കില്‍ അതു പിന്നെ മനുഷ്യന്റെ ജനിതകവിശേഷമായി ജനറലൈസുചെയ്തുപോയതാണ്‌. ഇന്നു നൊസ്റ്റാള്‍ജിയ ഒരു അസുഖമല്ല, സുഖമാണ്‌.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. റോഡിനോടു അരികുചേര്‍ന്ന്‌ പണിയുന്ന കോണ്‍ക്രീറ്റ് കൂടാരത്തിനു മുകളില്‍ ക്രെയിനില്‍ കയറിപ്പണിയുന്ന എന്റെ സഹോദരങ്ങളെ ഞാന്‍ കാണുന്നുണ്ട്. എനിക്കെഴുതാന്‍ 100 വാക്കുകള്‍ പോര.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? ഒരു വായനയുടെ അവശിഷ്ടമായി കിട്ടിയവ എഴുതി വെച്ചു. അത്രമാത്രം. ഇനിയും എഴുതും.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? ജീവന്‍, ആഹാരം, ഊര്‍ജ്ജം, കോസ്‌മോളജി എന്ന ശ്രീഹരിയുടെ ഉജ്ജ്വലമായ പോസ്റ്റ്‌.
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
കവിതയുടെ ധര്‍മ്മങ്ങള്‍ പാലിക്കാത്ത നിരവധി ആധുനിക കവിതകള്‍ കണ്ടിട്ടുണ്ട്. പക്ഷേ ആ ഒരെഴുത്തുപോലും, ഒരു ഹൃദയത്തിന്റെ ഭാവമാണെന്നും, ഭാഷയോടുള്ള സ്‌നേഹമാണെന്നുമുള്ള തിരിച്ചറിവില്‍ അവയെ ഉള്‍ക്കൊള്ളാറുണ്ട്. എത്രമാത്രം സ്വീകാര്യമായിരിക്കുമെന്നറിവില്ലാത്തതിനാല്‍ കമന്റിലൂടെ ഉപദേശിക്കാന്‍ ഇഷ്ടമില്ല.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. കവികളുടെ ബ്ലോഗില്‍ കയറും. കവിതയോടാണു ഇഷ്ടം കൂടുതല്‍. ഓര്‍മ്മക്കുറിപ്പിസ്‌റ്റുകളുടെ കൂട്ടത്തില്‍ അത്ര സജീവമല്ലാത്ത 'പുനര്‍ജ്ജനി' എന്ന ബ്ലോഗറെ (http://punarjjani.blogspot.com) കാണണമെന്നൊരാഗ്രഹമുണ്ട് . അവിടെയുണ്ടൊ എന്ന് അന്വേഷിക്കും. കണ്ടുമുട്ടിയാല്‍‌ മകന്‍‌ പരീക്ഷക്കു തോല്‍‌ക്കാന്‍‌ പ്രാര്‍‌ത്ഥിച്ച അമ്മയുടെ മകനു ഒരു കൈകൊടുക്കും‌.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) ഹെന്റെ മാഷേ, ഈ ബൂലോക ഐഡിയ എവിടെ നിന്നു കിട്ടി എന്നു? ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാക്കുന്നതിനു നന്ദിയും‌ അറിയിക്കും. പിന്നെ സന്തോഷ് ഹെയര്‍‌‌ടോണ്‍ ആണോ ഉപയോഗിക്കുന്നതെന്നും??
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? പ്രോഗ്രാം കോ-ഓര്‍ഡിനേഷനോ, ടെക്‌നിക്കാലിറ്റിയോ വശമില്ല. പരിപാടി എന്തായാലും അപ്പുവിനേയും കൈപ്പള്ളിയേയും ഉള്‍പ്പെടുത്തണേ എന്നു അറിയാവുന്നവരോടൊക്കെ പറയും.
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) കൈപ്പള്ളിയുടെ ‘ഇതാരുടെ പുസ്തകശേഖരവും‘ ഈ ചോദ്യാവലിയും കണ്ടതിനുശേഷം കാഴ്ചപ്പാടില്‍ വ്യത്യാസമുണ്ടായി. ഒരാളെ അയാളുടെ അഭിപ്രായത്തിന്റെ പേരില്‍, നിലകൊള്ളുന്ന ആശയത്തിന്റെ പേരില്‍, വായിക്കുന്ന പുസ്തകങ്ങളുടെ പേരില്‍ തിരിച്ചറിയാനാകുംവിധം ആഴമുള്ള സൌഹൃദമാണ്‌ ബ്ലോഗ് വഴി ഉണ്ടാകുന്നതെന്നു മനസ്സിലായി.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. മാധവിക്കുട്ടി. വി. കെ. എന്‍. എം. ടി. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എം. ടി. യുടെ 'ഒരു പിറന്നാളിന്റെ ഓര്‍മ്മയ്ക്കു' വായിച്ചു തലയിണയില്‍ അമര്‍ന്നുകിടന്നു കരഞ്ഞത്, ദേ ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു. ദാരിദ്ര്യമുള്ള സഹപാഠികളെ കൂടുതല്‍ സ്‌നേഹിക്കാനും, അവര്‍ക്കു മുന വെട്ടാത്ത പുത്തന്‍ പെന്‍സിലും മറ്റും കൊണ്ടുക്കൊടുക്കാനും ഈ കഥ സ്വാധീനിച്ചിട്ടുണ്ട്.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? ആനക്കു ഭംഗി കാട്ടില്‍ തന്നെ. എത്ര അലങ്കാരത്തോടെയാണെങ്കിലും‌ ഉത്സവപ്പറമ്പിലെ ആന വേദനയും‌ ഭീതിയുമാണ്. നെറ്റിപ്പട്ടത്തിനിടയില്‍, മുത്തുക്കുടക്കു താഴെ, തീവെട്ടിയുടെ ചൂടേറ്റുനില്‍‌ക്കുന്ന നനഞ്ഞ കണ്ണുള്ള ആന ഒരു വലിയ ദു‌:ഖമാണ്. പിന്നെ മനുഷ്യനെപ്പോലും തനതുരൂപത്തില്‍ കാണാനല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്. കാഴ്ചകള്ക്കു ഭംഗി തികയാഞ്ഞതിനാലാണ്‌ മനുഷ്യന്‍ പലയിടങ്ങളിലും എത്തിനോക്കുന്നവനായി മാറിപ്പോയത് എന്നെവിടെയോ വായിച്ചിട്ടുണ്ട്.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? ഈ ചോദ്യാവലിയില്‍ വിഷമം തോന്നിപ്പിച്ച ചോദ്യം. ഏതവകാശത്തിന്റെ പേരിലായാലും ഒരിക്കലും ആരുടേയും വ്യക്തിസ്വാതന്ത്ര്യത്തില്‍ അപരന്നു അനുവാദമുണ്ടാകരുത്. ഇല്ല.ഒരിക്കലും ആരുടേയും ബ്ലോഗ് ഡിലിറ്റ് ചെയ്യില്ല.
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു.

233 comments:

  1. ശ്ശൊ..ഈ ഉത്തരങ്ങള്‍ വായിച്ചുനോക്കാന്‍ പോലും എന്റെ ഭാര്യയും മകനും അനുവദിക്കാത്ത കാരണം, ഞാന്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് നില്‍ക്കാതെ..അവര്‍ പറയുന്നത് കേള്‍ക്കട്ടെ..ശുഭരാത്രി...

    ReplyDelete
  2. കൃഷ്‌ണ.തൃഷ്‌ണ
    http://www.blogger.com/profile/17782622297513609785

    ReplyDelete
  3. വരട്ടെ കുറച്ചൂടെ കയിഞ്ഞോട്ട്, ഉത്തരമിടാന്‍

    ReplyDelete
  4. guruji

    http://www.blogger.com/profile/16715800052844464012

    ReplyDelete
  5. വെറുതെ ഒരു തോന്നൽ..

    എന്റെ ഉത്തരം: ഗൂരുജി
    http://www.blogger.com/profile/16715800052844464012

    ReplyDelete
  6. എന്റെ ഉത്തരം : കുഴൂര്‍ വില്‍സണ്‍

    http://www.blogger.com/profile/09303303756969921943

    ReplyDelete
  7. ഗുരുജി
    http://www.blogger.com/profile/16715800052844464012

    ReplyDelete
  8. എന്റെ ഉത്തരം nalan :: നളന്‍

    പ്രൊഫൈല്‍ - http://www.blogger.com/profile/02956856057934975318

    ReplyDelete
  9. ഒരോട്ട് സെബു ബുള്ളിനിരിക്കട്ടേ!
    :)

    ReplyDelete
  10. ആരാണെന്ന് ഒരു പിടിയുമില്ലെങ്കിലും ഉത്തരങ്ങള്‍ വളരെ ഇഷ്ടമായി.

    ReplyDelete
  11. ഗുരുജി
    http://www.blogger.com/profile/16715800052844464012

    ReplyDelete
  12. എന്റെ ഉത്തരം: കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
    http://www.blogger.com/profile/11705235480154075602

    ReplyDelete
  13. കാവലാന്‍

    http://www.blogger.com/profile/00730130693568121058

    ReplyDelete
  14. My answer is

    Rajeev Chelanatt

    http://www.blogger.com/profile/03546010817433761511

    ReplyDelete
  15. എന്റെ ഉത്തരം

    ഗുരുജി

    http://www.blogger.com/profile/16715800052844464012

    ReplyDelete
  16. ആരായാലും ഗൾഫല്ല,
    കടുത്ത ഇടത്പക്ഷം, മനുഷ്യ സ്നേഹീയാണെന്ന് പറയുന്നുണ്ട്!

    മതവിശ്വാസികളെയുംയകോൺഗ്രെസ്കാരെയും നല്ല ഇഷ്ടമില്ലായ്മ!
    ബിന്ദൂനെ ബിന്ദുവേച്ചീന്ന് വിളിക്കുന്ന സദ്യവരെ പാചകം ചെയ്യുന്ന വിനിമയം മേഖലയിൽ ജോലിചെയ്യുന്ന ആൾ?

    ReplyDelete
  17. ഇനിയെന്തിനാ ക്ലൂ? ഗുരുജി ആണെന്നുറപ്പല്ലേ?

    ReplyDelete
  18. ശ്രീ വല്ലഭനും ആകാം..!

    ReplyDelete
  19. അവസാന പോസ്റ്റ് വായനയുടെ ബാക്കിയെന്ന് പറഞ്ഞത് പിന്നേം പ്രശ്നമാക്കുന്നു??
    ഇനി നളനാണോ?

    ReplyDelete
  20. ഗുരുജി
    http://www.blogger.com/profile/16715800052844464012

    ReplyDelete
  21. ഗുരുജി ആണെങ്കിൽ അതു ശരിയല്ലെ സാജാ?

    ReplyDelete
  22. ഗുരുജീടെ ബ്ലോഗ് കണ്ടിട്ട് ഇതദ്ദേഹമാണെന്നു തോന്നുന്നില്ല:(

    ReplyDelete
  23. പക്ഷെ എന്റെ ഒരു തൊന്നൽ ഇതു ഒരു ബാംഗ്ലൂർ ബ്ലൊഗർ ആണെന്നാണ്.

    ReplyDelete
  24. ജോഷീ അദ്ദേഹത്തിന്റെ കീർത്തനമാല എന്ന ബ്ലോഗ് കണ്ടോ?
    ആ ആൾ ഇങ്ങനെ എഴുതുമോ?

    ReplyDelete
  25. തന്നെ..പിന്നെ പ്രവാസത്തെക്കുറിച്ചു എഴുതിയതും വേറിട്ടു നിൽക്കുന്നു

    ReplyDelete
  26. കൈപ്പ്സ്, ഗ്ലൂവോണ്ടോ?

    ReplyDelete
  27. കൈപ്പള്ളീടെ മൌനം കണ്ടിട്ട് “ശരി ഉത്തരം ഗുരുജി“ എന്നു പറയാൻ തയ്യാറെടുക്കുവാന്നു തോന്നുന്നു. അപ്പൂ ഹാജർ വെച്ചില്ലാല്ലൊ !

    ReplyDelete
  28. ശ്രീവല്ലഭൻ,കെ.പി സുകുമാരൻ, ഗുരുജി എന്നിവരായിരുന്നു എന്റെ സ്ഥാനാർത്ഥികൾ, പക്ഷേ എന്തുകൊണ്ടോ ഗുരുജി ക്ക് വോട്ട് ചെയ്യാൻ ആണു തോന്നിയത്..പക്ഷേ ഇപ്പോൾ സാജനു ജോഷിയും കൂടി കൺഫ്യൂഷൻ ആക്കുന്നു..!!
    കിസ് മാഷേ, ഗ്ലൂവോ ഗ്ലൂക്കോസോ വല്ലതും ഉണ്ടോ..?

    ReplyDelete
  29. അടുക്കളത്തളത്തിലും പുനര്‍ജ്ജനിയിലും വികെന്‍ സംസ്കൃതം മുത്തശ്സി,ഇടത്,ബാച്ചികള്‍ക്ക് പാചകം ചെയ്ത് പരീക്ഷിക്കുന്നയാള്‍ ഇതിലെല്ലാം രഘുവംശിയുണ്ട്. ഇത്രയും പോരെ

    ReplyDelete
  30. എന്റെ പോലെ സേം സേം ഉത്തരം പറഞതിനു എന്റെ വക എക്സ്റ്റ്റാ 10 മാര്‍ക്ക് ഇങ്ങേര്‍ക്ക്!!


    അടൂര്‍ എന്ത് കൊണ്ട് കെ.എസ് ഗോപാലകൃഷണനെ പോലെ പടമെടുക്കുന്നില്ല എന്ന്. :)

    ReplyDelete
  31. ഗുരുജി ആണെങ്കില്‍ "മതവും ദൈവവും പ്രാധാന്യമര്‍ഹിക്കുന്നില്ല",ശരിയാവില്ല അല്ലെങ്കില്‍ കീര്‍ത്തനങ്ങളെ സാഹിത്യം എന്നരീതിയില്‍ ആണ് കണ്ടിരിക്കുന്നത്.കാവലാന്റെ അവസാന പോസ്റ്റ് ഒരു വായനയുടെ ബാക്കി പത്രം തന്നെയല്ലേ,ശ്രീഹരിയുടെ പോസ്റ്റ് കാവലാന്‍ വായിച്ചതാണ്,കമന്റും ഉണ്ട്.ബ്ലോഗ് മീറ്റിന് അപ്പുവും കൈപ്പളിയും വേണം എന്ന് പറയുന്ന ആള്‍ യു.യെയികാരന്‍ ആകില്ലേ? ബാച്ചിലര്‍ സുഹൃത്തുകള്‍ക്ക് ചമ്മന്തി കൊടുത്ത ആള്‍ കുടുംബത്തെ പിരിഞ്ഞിരിക്കുന്ന ആള്‍ അല്ലേ?

    ReplyDelete
  32. ആദ്യത്തെ തെരെച്ചിലില്‍ എനിക്കും കിട്ടിയത് ഗുരുജി ആണ്. (ക്ലൂ പുനര്‍ജ്ജനി ബ്ലോഗ്),.. പക്ഷേ കീര്‍ത്തനമാലയും ദൈവത്തിന്റെ ഡെഫെനിഷനുമായി ഒരു യോജിപ്പുമില്ല... പിന്നെ ഇദ്ദേഹം എവിടെയാണെന്ന് എനിക്കറിയില്ല...

    സംശയിക്കുന്ന രണ്ട് പേരും കൂടിയുണ്ട്.. രണ്ടും എന്റെ പേരുകാര്‍,,, നോക്കട്ടെ,,,

    ReplyDelete
  33. ആലിഫ്ക്കാ, കൈപ്പ്സ് ഗ്ലു കൊണ്ട് വാരാത്തത് കൊണ്ട് ചിലപ്പൊ ഗുരുജി ആയിരിക്കും പക്ഷേ ഞാൻ ഇദ്ദേഹത്തെ അറിയില്ല, അതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല, പിന്നെ ഒരുത്തരവും നൂറു ശതമാനവും മേച്ചാവാൻ നിൽക്കരുത്:),
    വല്യമ്മായി,
    ആൾ ഗൾഫിലും അങ്ങനെയല്ലേന്നു ചോദിക്കുന്നുണ്ടല്ലൊ അപ്പൊ പിന്നെങ്ങെനെ ഗൾഫിലുള്ള ആളാവും?(

    ReplyDelete
  34. "ഗള്‍ഫുരാജ്യങ്ങളില്‍ പ്രത്യേകിച്ചും"എന്ന് ഉറപ്പിച്ചു പറയണമെങ്കില്‍ നൂറു ശതമാനം ഗള്‍ഫ് ബാച്ചി.കാരണം ഫാമിലിയായി ഷേയറിങ്ങില്‍ ജാതിയും മതമൊന്നും അത്ര പ്രകടവ്യത്യാസം വരുത്താറില്ല.

    ReplyDelete
  35. കാവലാന്റെ അവസാന പോസ്റ്റ് ഒരു കവിതയല്ലേ?

    ReplyDelete
  36. വല്യമ്മായി...

    കാവലാന്റെ അവസാന പോസ്റ്റ്.. ???

    ReplyDelete
  37. കാവലാൻ അത്ര കടുത്ത വി.കെ എൻ ആരാധകനാണോ..? അവസാന പോസ്റ്റ് വായനയുടെ ബാക്കി പത്രവും അല്ല.

    ReplyDelete
  38. അനിൽശ്രീ-യുടെ പേരുകാരെ ഒക്കെ എപ്പഴേ ഉപേക്ഷിച്ചു !!!
    qw_er_ty

    ReplyDelete
  39. ഗുരുജി വികെ എന്നിനെക്കുറിച്ചെഴുതിയത് വായിക്ക്..എന്നിട്ട് പറ

    ReplyDelete
  40. വല്യമ്മായിക്ക് രണ്ട് പോയിന്റൊന്നും വേണ്ടാതായോ? ഇനി താമസിച്ചാല്‍ അതും പോകും!

    ReplyDelete
  41. ഈവല്യമ്മായീടെ ഒരു കാര്യം,
    ഒരുവാചകം മാത്രം അടർത്തിയെടുത്താ വായിക്കാ
    ഇത് മുഴുവൻ വായിക്കൂ
    ...... ഭൂരിപക്ഷമാണിവിടങ്ങളില്‍. ഗള്‍ഫുരാജ്യങ്ങളില്‍ പ്രത്യേകിച്ചും. ഇല്ലാത്തവരില്ലെന്നില്ല, .....

    എനിക്ക് മനസിലായത് ഇദ്ദേഹം ഗൾഫുമായി എന്തോ കണക്ഷൻ ഉണ്ട് പക്ഷേ ഇപ്പോ ഗൾഫിലല്ല എന്നാണ്.

    ReplyDelete
  42. കഥയ്ക്ക് ശേഷമുള്ള പൂര്‍ണ്ണ വിരാമത്തെ കുറിച്ച് വായിച്ച് കഴിഞ്ഞ ശേഷം എഴുതിയതായികൂടെ?

    ReplyDelete
  43. വല്യമ്മായീ,
    ആവാചകത്തിന്റെ മുമ്പിൽ ഇങ്ങനെയല്ലേ?


    ഭൂരിപക്ഷമാണിവിടങ്ങളില്‍. ഗള്‍ഫുരാജ്യങ്ങളില്‍ പ്രത്യേകിച്ചും. ഇല്ലാത്തവരില്ലെന്നില്ല,

    അപ്പൊ ആൾ ഇപ്പോ ഗൾഫിലല്ലാ എന്ന് ഉറപ്പല്ലേ?

    ReplyDelete
  44. അയ്യോ ആദ്യത്തെ കമന്റ് പബ്ലീഷായോ , സോറി കേട്ടോ അത് പോയെന്നു കരുതിയാണ് വീണ്ടും എഴുതിയത്, ഡിലീറ്റ് ചെയ്യാൻ പോയാൽ 2 മാർക്ക് കൂടെ പോയികിട്ടും അവിടെ കിടക്കട്ടെ.

    ReplyDelete
  45. പാഞ്ചാലീ,സ്വന്തമായി ഗവേഷിച്ചപ്പോഴൊക്കെ മാര്‍ക്ക് പോയിട്ടേ ഉള്ളൂ :) രണ്ട് പോസ്റ്റില്‍ പ്നത്രണ്ട് കിട്ടിയില്ലെങ്കില്‍ ഒന്നാം സ്ഥാനം പോകും.പോകുന്നവരെ പോകട്ടെ :)

    ReplyDelete
  46. ഗുരുജിയുടെ ജുലൈയിലെ ഒരു ഇന്റര്‍വ്യൂ ഉണ്ട് (ഇന്നത്തെ തലമുറയുമായി) അതൊന്ന് വായിച്ചാല്‍ തംശയങ്ങളെല്ലാം മാറും

    ReplyDelete
  47. കവികളുടെ ബ്ലോഗില്‍ കയറും. കവിതയോടാണു ഇഷ്ടം കൂടുതല്‍. ഓര്‍മ്മക്കുറിപ്പിസ്‌റ്റുകളുടെ കൂട്ടത്തില്‍ അത്ര സജീവമല്ലാത്ത 'പുനര്‍ജ്ജനി' എന്ന ബ്ലോഗറെ (http://punarjjani.blogspot.com) കാണണമെന്നൊരാഗ്രഹമുണ്ട് . അവിടെയുണ്ടൊ എന്ന് അന്വേഷിക്കും. കണ്ടുമുട്ടിയാല്‍‌ മകന്‍‌ പരീക്ഷക്കു തോല്‍‌ക്കാന്‍‌ പ്രാര്‍‌ത്ഥിച്ച അമ്മയുടെ മകനു ഒരു കൈകൊടുക്കും‌.

    ഇത് വായിച്ച് കഴിഞ്ഞപ്പോൾ ഉത്തരം ആരെഴുതി എന്ന് കണ്ട് പിടിക്കാനല്ല തോന്നിയത്, ആ അമ്മയേയും അതെഴുതിയ മകനേയും കുറിച്ചറിയാനായിരുന്നു താത്പര്യം... പോയി കണ്ടു...
    http://punarjjani.blogspot.com/2008/07/blog-post.html

    ആരായാലും ഈ ഉത്തരകറ്ത്താവിന് നന്ദി...

    ഈ പരിപാടി ഒന്ന് കൊണ്ട് മാത്രം എനിക്ക് വായിക്കാന് കഴിഞ്ഞ നല്ലൊരു ബ്ലോഗ്...

    കൈപ്പള്ളിക്കും നന്ദി...

    ReplyDelete
  48. “പ്രവാസലോകത്തെ തിരുമുറിവുകള്‍” എന്നൊരു പോസ്റ്റ് ഗുരുജി എഴുതിയിട്ടുണ്ട്. അതു കൂടി ഒന്നു വായിക്കണേ വല്യമ്മായീ.ചിലപ്പോള്‍ ഉത്തരം കിട്ടും!

    :)

    ReplyDelete
  49. കൈപ്പള്ളീ..ഗ്ലൂ..ഗ്ലൂ..
    ഇനി കൂടുതൽ ഗ്ലൂ ചോദിച്ചാൽ പെറ്റിയടിക്കുമോ സാജാ..!

    ReplyDelete
  50. കൈപ്പള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

    അധികം കണ്‍ഫൂഷനാക്കാതെ ഗ്ലൂ കൊട്...

    ചെല്ലങ്ങളൊക്കെ വല്ലാതെ ബുദ്ധിമുട്ടുന്നതു കാണുന്നില്ലയൊ ഭവാന്‍..

    ReplyDelete
  51. കൈപ്പള്ളി, ഇപ്പോള്‍ തന്നെ ഇഡ്ലി മോഡില്‍ നിന്നു മാറി ആക്റ്റീവ് മോഡില്‍ ആയിരുന്നു, ചാറ്റില്‍... (ഇനിപ്പോ, മൂത്രമൊഴിയ്ക്ക്ലാന്‍ എണീറ്റിട്ട് വീന്റും കിടന്നുറങ്ങിയാവോ?.. പ്ഇന്നേം ഇഡ്ലിയായി)

    ReplyDelete
  52. ഖലീല്‍ ജിബ്രാനെ ഇഷ്ടപ്പെടുന്നു എന്ന കാരണത്താല്‍ ഞാനും ഗുരുജിക്ക് വോട്ട് ചെയ്യുന്നു...

    എന്റെ ഉത്തരം : ഗുരുജി

    http://www.blogger.com/profile/16715800052844464012

    (ഒന്നുമില്ലേലും പെറ്റിയിലെ ഒന്നാം സ്ഥാനം നില നിര്‍ത്താമല്ലോ)

    ReplyDelete
  53. വല്യ പരിചയമില്ല
    രഘുവംശി എന്ന ആളെ ചില കമന്റുകളിൽ കണ്ടിട്ടുണ്ട് ആ ആൾ തന്നെ ഈ ആൾ എന്നതിനാൽ ഞാൻ എഴുതുന്ന ഉത്തരം
    (ചില സമയത്ത് ഒരുമാർക്കൊക്കെ ഒരൊന്നൊന്നര മാർക്കാ)

    : ഗുരുജി

    http://www.blogger.com/profile/16715800052844464012

    ReplyDelete
  54. എന്റെ ഉത്തരം: ഗൂരുജി
    http://www.blogger.com/profile/16715800052844464012

    (കൈപ്പള്ളി ഉറക്കച്ചടവോടെ വന്ന് ശരിയുത്തരം വന്നിട്ടുണ്ടോ? ക്ലു കൊടുക്കണോ? എന്നൊക്കെ ചെക്ക് ചെയ്യാന്‍ എണിറ്റുവന്നെന്ന ദുരൂഹതയില്‍, വീണ്ടും പോയി കിടന്നുറങ്ങിയതുപോലെ തോന്നുന്നതിന്റെ ദുരൂഹതയില്‍, മേലെകിടന്ന് പലരും ഗു ഫോര്‍ ഗുപ്തനല്ല, ഗുരുജി എന്നുപറയുന്നതിന്റെ പിന്‍ബലത്തില്‍, രണ്ടെങ്കില്‍ രണ്ട് എന്ന അവസാന ആത്മസംതൃപ്തിയില്‍ കൈവച്ച് ഞാനിതാ കുന്ത്രോലെ പ്ലസ് സി ആന്റ് കുന്ത്രോലെ പ്ലസ് വി ചെയ്യുന്നൂ... ആമേന്‍)

    ReplyDelete
  55. എന്റെ ഉത്തരം:
    Babu
    http://www.blogger.com/profile/08538126419421427661

    ReplyDelete
  56. എന്റെ ഉത്തരം:
    ഗുരുജി
    http://www.blogger.com/profile/16715800052844464012

    ReplyDelete
  57. എതായാലും ഗുരുജി ആകാന്‍ വഴിയില്ല
    ഈ ആള്‍ തീവ്ര ഇടതുപക്ഷക്കാരനാണ്.ആണവകരാറിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു പോസ്റ്റ് ഗുരുജിയുടെ വക ആയിട്ടുണ്ട്. കാത്തിരിക്കുന്നു.

    ReplyDelete
  58. കര്‍ത്താവേ...
    ഇവര്‍ ചെയ്യുന്നതെന്താന്ന് ഇവര്‍ക്കു പോലും അറിയില്ലേ...
    ഇവരെ നേര്‍വഴിയ്ക്കു നയിയ്ക്കേണമേ...
    ആമേന്‍.

    ReplyDelete
  59. "ഇവരെ നേര്‍വഴിയ്ക്കു നയിയ്ക്കേണമേ..."
    വഴി തെറ്റിക്കുമോ..?

    ReplyDelete
  60. നീ ഭയപ്പെടേണ്ട...
    ഞാന്‍ നിന്നോടു കൂടെയുണ്ട്!

    ReplyDelete
  61. നിന്നെ പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കൂ...

    ReplyDelete
  62. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു
    മതം ഏതായാലും ജാതി നന്നായാല്‍ മതി.

    ReplyDelete
  63. നടന്നതെല്ലാം നല്ലതിനു
    നടന്നു കൊണ്ടിരിയ്ക്കുന്നതും നല്ലതിന്
    ഇന്നി നടക്കാന്‍ പോകുന്നതും നല്ലതിന്
    (ബീച്ചിലാണെങ്കില്‍ വളരെ നല്ലത്)

    ReplyDelete
  64. ഒരു പോസ്റ്റില്‍ ഒരു പെറ്റി ഒരു ദിവസം ബ്ലോഗര്‍ക്ക്.
    ഉത്തരമെന്തായാലും പെറ്റിയ്ക്കുള്ള വഹ തന്നാ മതി!

    ReplyDelete
  65. നിന്നെപ്പോലെ തന്നെ അഞ്ചല്‍ക്കാരനേയും സ്നേഹിയ്ക്കൂ...

    ReplyDelete
  66. ഒരിടത്ത് പോയിന്റ്
    ഒരിടത്ത് പെനാലിറ്റി
    ബ്ലോഗില്‍ ജീവിതം സ്വാഹ!

    ReplyDelete
  67. പെറ്റിയടിച്ചതെല്ലാം നല്ലതിനു
    പെറ്റിയടിച്ചു കൊണ്ടിരിയ്ക്കുന്നതും നല്ലതിന്
    ഇനി പെറ്റിയടിയ്ക്കാന്‍‍ പോകുന്നതും നല്ലതിന്
    (ബ്ലോഗിലാണെങ്കില്‍ വളരെ നല്ലത്)

    ReplyDelete
  68. കൈപ്പള്ളി ഈ ബ്ലോഗിന്റെ നാഥന്‍!

    ReplyDelete
  69. 5എത്സ് ക്ലൂ വിന്റെ മൊത്തവിതരണാവകാശം കൈപ്പള്ളിയുടെ കയ്യിൽ നിന്നും വാങ്ങിച്ചോ..(കൈപ്പള്ളീടെ കയ്യിൽ നിന്നും വാങ്ങിക്കാതിരുന്നാൽ മതിയായിരുന്നു..:)

    ReplyDelete
  70. My Answer:
    Pramod.KM
    http://www.blogger.com/profile/00001971020761250890

    ReplyDelete
  71. അഹാ...
    വന്നല്ലോ വല്ലഭന്‍.
    സുഖം തന്നെയോ?

    ReplyDelete
  72. അഞ്ചൽകാരൻ, അഞ്ചലോട്ടം, അഞ്ചല്പെട്ടി..ഇപ്പോ അഞ്ചൽ’പെറ്റി’യും..!!

    ReplyDelete
  73. ‘അഞ്ചല്പെട്ടി..‘ എന്നത് അഞ്ചൽ പെട്ടി എന്ന് തിരുത്തി വായിക്കാൻ താത്പര്യം

    ReplyDelete
  74. നീയൊരു ക്ലൂ ചോയിയ്ക്കൂ...
    ഞാനൊരു ക്ലൂക്കാലം നല്‍കീടാം.
    ദൈവമേ ഞാനും കവിയായി പരിണമിയ്ക്കയാണോ?

    ReplyDelete
  75. ലതെ ലതെ സുഖങ്ങളൊക്കെ തന്നെ :-)

    ReplyDelete
  76. ലയാള് ലിതുവരെ ലെഴുന്നേറ്റിട്ടില്ലല്ലോ...

    ReplyDelete
  77. അയ്യയ്യൊ!!

    ഈ അഞ്ചലിനെന്തുപറ്റി. ഉപദേശിയുടെ പ്രേതം കൂടിയൊ??. അല്‍പ്പം മുമ്പു പൊലും ചാറ്റിയതാണല്ലൊ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല.

    എന്നാലും ദൈവത്തിന്റെ ഓരോ വികൃതികളേ!!!!!

    കഷ്ടം!!

    ReplyDelete
  78. ലിന്നാലും ലിതു വളരേ.... പൈശാചികവും... മൃഗീയവുമായിപ്പോയി....

    രഘുവംശി ഗുരുജി പുനര്‍ജ്ജനി...

    എന്റെ ഉത്തരം : ഗുരുജി

    http://www.blogger.com/profile/16715800052844464012

    ReplyDelete
  79. qw_er_ty
    ഹലോ...
    ടെസ്റ്റിങ്ങ്..
    എല്ലാരും ഉറങ്ങിയൊ?

    -സുല്‍

    ReplyDelete
  80. ഭ്രാന്ത് ഒരു പകര്‍ച്ച വ്യാധി ആണോ എന്ന കൈപ്പള്ളിയുടെ ചോദ്യത്തിന് ഉത്തരമായല്ലോ...

    ദേ കൈപ്പള്ളിയുടെ കൂടെ സ്കോറിട്ട് സ്കോറിട്ട് അഞ്ചലിനും വട്ടായി....

    ഇനിയിപ്പം മുടിയും നീട്ടി കീബോര്‍ഡും കടിച്ചു പിടിച്ചു നിക്കുന്ന അഞ്ചലിന്റെ പോട്ടം കാണേണ്ടി വരുമല്ലോ തമ്പുരാനേ...

    കോഴിക്കോട് 16 ആണ് ഊളമ്പാറ അറിയാലോ? ;)

    ReplyDelete
  81. പെറ്റിക്കാരന്‍ അഞ്ചലുചേട്ടന്‍ പെറ്റിയടിച്ച് കളിക്കുന്നേരം
    പെറ്റികളനവധി വാങ്ങിക്കൂട്ടി പെറ്റിത്തമ്പ്രാനായ സുമേശന്‍
    പെട്ടത്തലയിലെ നട്ടത് (nut)നോക്കി മുട്ടന്‍ വടിയാല്‍ കൊട്ടു കൊടുത്തു.

    ReplyDelete
  82. തെറ്റിപ്പോയി കുതിരവട്ടം...
    എനിക്കു വട്ടായ്യോ?

    ReplyDelete
  83. അതു കൊണ്ടരിശം തീര്‍ഞ്ഞവനാ
    ഗോമ്പറ്റീഷനില്‍ ഓഫുകളിട്ടൂ...

    അഞ്ചല്‍ക്കാരാ ഗള്‍ഫിലിക്കും
    കൈപ്പള്ളീയുടെ വാര്‍ത്തകള്‍ പറവിന്‍..

    ReplyDelete
  84. ഒത്തിരി പേരെ സംശയിക്കാവുന്ന ഉത്തരങ്ങളായി ഇത്. അതിനാല്‍ തന്നെ ഈ മല്‍‍സരത്തില്‍ ഇനി ഞാന്‍ പെറ്റി വാങ്ങുന്നില്ല... ആരായാലും ഉത്തരം ഇത് തന്നെ ഇരിക്കട്ടെ. ഇതെഴുതിയ ആളുടെ വ്യക്തിത്വത്തെ കുറിച്ച് എനിക്കറിയില്ല എന്നതാണ് എന്നെ കുഴക്കുന്നത്. ബ്ലോഗില്‍ നിന്നും ഉത്തരങ്ങളില്‍ നിന്നും കിട്ടുന്ന രൂപങ്ങള്‍ക്ക് രണ്ട് ഛായ.. ചില സ്ഥലത്ത് നിരീശ്വരവാദി, ചിലയിടത്ത് ദൈവവിശ്വാസി.. ദൈവത്തിന് പ്രാധാന്യമില്ലെന്ന് പറയുന്ന ആള്‍ തന്നെ ഗോമാതാവിന്റെ വധം നിരോധിക്കണം എന്ന് പറയുന്നു..

    ഇനി ഒരു ക്ലൂ,, സൂരജിന്റെ അടുത്ത കൂട്ടുകാരനാണെന്ന് തോന്നുന്നു, ഫോണില്‍ വിളിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. രാമന്റെ കഥ പറയുന്ന മുത്തശ്ശി ഉണ്ട്.... തൃശൂര്‍കാരനാണ്, എന്നാല്‍ പ്രവാസിയുമാണ്.. ഒരു പക്ഷേ പഴയ ബാച്ചി ക്ലബ്ബിലെ അംഗമാകാന്‍ സാധ്യതയുണ്ട്..

    ആത്മഗതം : ഇത് ഗുരുജി ആകാന്‍ ഒരു വഴിയുമില്ല...

    ReplyDelete
  85. ഓഫേ ജയജയ... ഓഫേ ജയജയ...
    ഓഫേ ജയജയ... ഓഫേ ജയജയ...

    ReplyDelete
  86. "ഗോമാതാവിന്റെ വധം നിരോധിക്കണം എന്ന് പറയുന്നു.."

    അത് സര്‍ക്കാസമാണ് അനില്‍ശ്രീ...

    ReplyDelete
  87. ഡാഷ്ബോര്‍ഡില്‍ കൈപ്പള്ളിക്കു സ്തുതി,
    ഗോപ്മറ്റീഷനില്‍ ഓഫ് അടിക്കുന്നവര്‍ക്ക് സമാധാനം....

    qw_er_ty

    ReplyDelete
  88. അങ്ങനെ! എങ്ങനെ?

    അങ്ങനെയഞ്ചൽ ഓഫുകളിട്ടു
    കൈപ്പു പിടിച്ച് കളക്ടറുമാക്കി

    ഓഫുകളിട്ട് നടന്നൊരുയഞ്ചൽ
    പെറ്റിയടിക്കും വീരനുമായി

    ഓഡിറ്റാനായി കണക്ക് പഠിച്ചു
    ഒടുവില് അവനോ കളക്ടറുമായി...

    ബ്ലോഗായന...

    ReplyDelete
  89. പ്രിയപ്പെട്ടവരെ,
    സെര്‍ച്ച് ചെയ്യുന്നതിനിടെ ഞാനീ സൈറ്റില്‍ അബദ്ധവശാല്‍ ചെന്നുപെട്ടതാണ്.. ഗബ്ലീറ്റ് ബൂലോഗം അവിടെ ആവാഹിച്ചിരിയ്ക്കുന്നു. ഇത് ശരിയാണോ? ഇങ്ങനെ ചെയ്താല്‍ അത് നിയമവിരുദ്ധമല്ലേ? അവിടെ ലിസ്റ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്ന ബ്ലോഗുകളെല്ലാം അതിന്റെ ഉടമകളുടെ അറിവോടെ ആണോ?

    http://thatsmalayalam.oneindia.in/blogs/

    ReplyDelete
  90. കഷ്ടം, കൃഷ്ണന്റത്രേം സ്റ്റാര്‍വാല്യൂ ‘കാല‘നില്ലാത്തതുകൊണ്ടാണോ, അദ്ദേഹത്തിന്റെ വാഹനത്തിനുവേണ്ടി ആരുമിറങ്ങാത്തത്? വിവിധ ജീവികളില്‍ ജീവശ്വാസം വിവിധതരത്തിലാണോ? ചില കൊലകള്‍ പുണ്യവും ചില കൊലകള്‍ പാപവുമാകുന്നതിന്റെ യുക്തി...!!?


    ഇതില്‍ നിന്നും ഗോവധനിരോധത്തിനു അനുക്കൂലമല്ല എന്നു മനസിലാക്കാവുന്നതേ ഉള്ളൂ...


    ഇദ്ദേഹത്തിന്റെ ഉത്തരങ്ങള്‍ എല്ലാം സൂപ്പര്‍ ആണ്..

    "ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? " എന്ന ഉത്തരം ഒരു സത്യമാണ്... ഒരുപാട് പേരുടെ കാര്യത്തില്‍

    അവസാനം വായിച്ച ലേഖനം എന്നതിന്റെ ഉത്തരം പിന്നെ പറയേണ്ടല്ലോ

    ReplyDelete
  91. മുനകമന്റിലെ ലാസ്റ്റ് ലൈനില്‍ ഒരു സ്മൈലി കൂടി ഉണ്ട് :)

    ReplyDelete
  92. നാരദ് സാമൂസ് ,
    അതൊരു ഡയറക്ടരി അല്ലേ?
    ഒറിജിനല്‍ ബ്ലോഗിന്റെ പേരും കര്‍ത്തവിന്റെ പേരും ലിങ്കും ഒക്കെ ഉണ്ട്...
    എന്തെങ്കിലും കുഴപ്പം ഉള്ളതായി തോന്നിയില്ല...

    ReplyDelete
  93. കര്‍ത്താവിന്റെ പേര് എല്ലാടത്തും ഒണ്ട്!!

    ReplyDelete
  94. കര്‍ത്താവിന്റെ നാമത്തില്‍,
    ലവന്മാര്‍ക്ക് പരസ്യമിടാനൊരു വകുപ്പായി ല്ലെ?
    ഗൊള്ളാംസ്!

    ReplyDelete
  95. ഈ ഉത്തരങ്ങൾ ഗുരുജിയുടേതല്ലെങ്കിൽ ഇതിലെന്തോ പന്തികേടുണ്ട്. ഒന്നിലധികം ആളുകൾ ചേർന്ന് എഴുതിയിട്ടുള്ള പോലുണ്ട്. അവരുടെയെല്ലാം കയ്യൊപ്പും ഇതിൽ പതിഞ്ഞിട്ടുണ്ട്. ഇതുവരെ ബ്ലോഗിൽ കണ്ടിടത്തോളം മൾട്ടിപ്പിൾ ജീവാത്മാക്കളും കൊണ്ടുനടക്കുന്ന രണ്ടുമൂന്നു പേരേ ഉള്ളൂ. അതിൽ പ്രമുഖനാണു് ഗുരുജി. രഘുവംശി വിജയകൃഷ്ണന്റെ വ്യക്തമായ പല ലക്ഷണങ്ങളും ഉണ്ട് ഇതിൽ.
    അതേ സമയം മറ്റൊരു വികടനായ വികടശിരോമണിയുടെ ഒപ്പില്ല. സുകുമാരൻ സാറിന്റേയും വായനശാല സുനിലിന്റേയും തഥൈവ!

    ചന്ത്രക്കാറന്റെ ഒപ്പുപോലും ഇതിൽ ഉണ്ടോ എന്നു സംശയം!

    ആകെ പറയാൻ ഇങ്ങനെയൊരു സമാധാനമേ ഉള്ളൂ:
    “കേ ശവം പതിതം ദൃഷ്ട്വാ പാണ്ഡവാഃ ഹർഷനിർഭരാഃ
    രുദന്തി കൌരവാഃ സർവ്വേ ഹാ ഹാ കേ ശവ കേ ശവ!“

    ReplyDelete
  96. ബ്ലോഗായനക്ക് പാറ്റന്റ് ഉണ്ട് അഗ്രു.. ഇത് ഞാന്‍ നാരദനു കൊടുത്തതല്ലെ.

    qw_er_ty

    ReplyDelete
  97. കാവലാന്‍

    http://www.blogger.com/profile/00730130693568121058


    qw_er_ty

    ReplyDelete
  98. ഞാന്‍ സംശയിച്ച് ബ്ലോഗ്ഗര്‍മാര്‍ ഇവരൊക്കെയാണ്.
    പാര്‍ത്ഥന്‍,കാവലാന്‍, കാവിലന്‍, അനില്‍, അനിലന്‍, ചന്ത്രക്കാരന്‍...ഡിങ്കന്‍.... ഇവരില്‍ ആരെങ്കിലുമാണെങ്കില്‍..!!!!!

    ReplyDelete
  99. ഇതിനുത്തരമില്ല ബ്ലഗാക്കളേ!!
    ആരാധ്യനായ ബഹു. ബ്ലോഗ് മേയര്‍ (ബ്ലോഗില്‍ മേയുന്നവന്‍) പലരുടെ ഉത്തരങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരാളുടെ ഉത്തരമായി പ്രഷിദ്ദീകരിച്ചിരിക്കുവാന്നാ തോന്നുന്നെ.

    ReplyDelete
  100. ഇനിയിപ്പോ പറ്റും പൊറത്ത് ഇട്ട പോസ്റ്റാവോ?

    ReplyDelete
  101. തെരീ ഇത്തനീ ജുല്ലത്ത്!!! കിസ് മാഷ് പറ്റാണെന്ന് പറഞ്ഞേക്കുന്നു. അടി അഞ്ചലേ സുമേശനാരദാക്കിനു പെറ്റി.

    ReplyDelete
  102. ചൂടാവല്ലെ ഇക്കാസോട്ടാ...

    അതു ക്രെഡിറ്റ് കാര്‍ഡിലെ പറ്റിന്റെ കാര്യം പറഞ്ഞതല്ലെ...
    “പറ്റില്ലാത്തവരില്ലയൊട്ടും...” എന്നല്ലെ പണ്ടോരു കവിപാടിയത്.

    qw_er_ty

    -സുല്‍

    ReplyDelete
  103. ഇക്കാസപ്പൊ അറീഞ്ഞില്ലാല്ലെ?
    കഴിഞ്ഞദിവസം എല്ലാം കൂടെ കുറൂന്റെ വീട്ടിലാര്‍ന്നു..
    :)

    (അല്ലെങ്കില്‍ തട്ടിന്‍ പുറത്ത് എന്ന് തിരുത്തി വായിച്ചാ മതി ;)

    ReplyDelete
  104. ഇനി ആ എല്‍. ഐ. സി ഏജെന്റിനോടു ചോദിക്കുകയേ വഴിയുള്ളു

    ReplyDelete
  105. 'ഗുരുജി' അല്ല ഉത്തരമെങ്കില്‍ കൈപ്പള്ളിയ്ക്കും ആണെങ്കില്‍ എല്ലാവരെയും കണ്‍ഫ്യൂഷന്‍ ആക്കിയതിനു അഞ്ചലിനും പെറ്റി അടിക്കേണ്ടതാകുന്നു.

    ReplyDelete
  106. വല്യമ്മായി കാവലാനെ വിട്ടോ?

    ഞാന്‍ ഇതു വരെ കാവലാനു പഠിക്കുകയായിരുന്നു. ശൊ. അത്രെം ടൈം പോയി.:(

    ReplyDelete
  107. ഹഹഹഹ!

    സുല്ലേ, 2 എങ്കില്‍ 2 ,
    ഇനിയും ടൈം ഉണ്ട്!


    അയ്യൊ അതൊരു കവിത ആയി ല്ലെ?
    ശ്ശൊ, എനിയ്ക്ക് മേല..

    qw_er_ty

    ReplyDelete
  108. ഇല്ല,എന്റെ ഉത്തരം കാവലാന്‍ തന്നെ.പക്ഷെ കാവലാന്‍ ആനെങ്കില്‍ ക്ലൂ തരേണ്ടതല്ലെ,അപ്പോ ഗുരുജി ഒഴിച്ച് വേറെ ആരായാലും കപ്പള്ളിക്ക് പെറ്റി ഉണ്ട്

    ReplyDelete
  109. അദു ശര്യന്നെ വല്യമ്മായി... ആ പോയിന്റങ്ങ് ഓര്‍ത്തില്ല. ഇനി മാറ്റിയിട്ടും കാര്യമില്ല... +- ലോറികേറിപ്പോകും..

    -സുല്‍

    qw_er_ty

    ReplyDelete
  110. Sorry for typing in english
    I was called by one of my frieds and informed me what is going on here. I wsould like to say that it is not me. But I love the way you all thought.

    To my knowledge, only one person asked me so far about Gibran's book and its availability. and that was one krishnathrishna.

    In this case, with the benefit of doubt, my vote is for krishnathrishna.

    ReplyDelete
  111. എല്ലാവര്‍ക്കും സമാധാനമായില്ലേ...

    ReplyDelete
  112. മത്സരം എന്താന്നു പോലും അറിയാതിരുന്ന ഗുരുജിയെ ഫോണ്‍ വിളീച്ച് ചോദിച്ച ആളിന്റെ ആയുഷ്കാലത്തേക്ക് ബാന്‍ ചെയ്യണം :))

    ആളിന്റെ പേരുകൂടി പറഞ്ഞിട്ടുപോവൂ ഗുരുജിജീ

    (പേരിന്റെ കൂടെ ഒരു ജി കൂടി വേണംന്നല്ലേ ശാസ്ത്രം ?)

    ReplyDelete
  113. എനിക്കു സമാധാനമായി.

    ReplyDelete
  114. കൃഷ്‌ണ.തൃഷ്‌ണ
    http://www.blogger.com/profile/17782622297513609785
    കെടക്കട്ടെ

    ReplyDelete
  115. എല്ലാവര്‍ക്കും സമാധാനമായല്ല്!!

    കുറെ പേര്‍ക്ക് പെറ്റി വാങ്ങികൊടൂത്ത ഗുരുജീ :) എന്നാലും കമന്റിടുന്നതിനുമുന്‍പ് ഈ മത്സരത്തിലെ അടിസ്ഥന നിയമങ്ങള്‍ ഒന്നു നോക്കാമായിരുന്നു

    qw_er_ty

    ReplyDelete
  116. അങ്ങിനെയാണെങ്കില്‍ ഇത്ര നേരമായിട്ടും ക്ലു തരാഞ്ഞത് “ഗോപ്പിലെ എടവാടായി” പോയി..
    ഗംബ്ലീറ്റ് എഫര്‍ട്ട് ലോറികേറിപോയി

    ReplyDelete
  117. സെലക്റ്റഡ് ബ്ലോഗുകളെ വായിക്കാറുള്ളൂ, അതില്‍‍ വായനയില്‍‍ വരുന്നവരാരും അല്ല.

    ഗുരുജിയാണെന്ന് പലരും പറയുന്നു അതു കൊണ്ട് എന്റെയും
    ഉത്തരം
    ഗുരുജി
    http://www.blogger.com/profile/16715800052844464012

    ഈ ഗോമ്പറ്റീഷനില്‍‍ എനിക്ക് ഇഷ്ട്ടപ്പെട്ട ബെസ്റ്റ് ഉത്തരങ്ങള്‍‍.

    qw_er_ty

    ReplyDelete
  118. അയ്യൊ..ഗുരുജി ഇവിടെ പ്രത്യക്ഷപ്പെട്ടു, അതിനാല്‍

    എന്റെ ഉത്തരം.

    കൃഷ്‌ണ തൃഷ്‌ണ
    http://www.blogger.com/profile/17782622297513609785

    കോപ്പി പേസ്റ്റ്..!

    ReplyDelete
  119. കൃഷ്ണ.തൃഷ്ണയുടെ ബ്ലോഗിലെ കണ്ടന്റുകള്‍ മാത്രം വച്ച് ഈ ഉത്തരങ്ങള്‍ അദ്ദേഹത്തിന്റെ എന്ന് പറയാന്‍ എനിക്കാവില്ല.. അവസാന പോസ്റ്റും അങ്ങനെ തന്നെ,,,

    വല്യമ്മായി... അടിച്ചോ... കാവലാന് ലോട്ടറി...

    ReplyDelete
  120. ഈ ഗോമ്പറ്റീഷനില്‍‍ എനിക്ക് ഇഷ്ട്ടപ്പെട്ട ബെസ്റ്റ് തമാശ!!!

    ഗുരുജിയുടെ കമന്റും പന്നിയുടെ ഉത്തരവും :) :)

    ReplyDelete
  121. പന്നി കമന്റുകളും സെലക്റ്റഡ് ആയിട്ടാവും വായിയ്ക്കുന്നത്.. അതാ...

    ReplyDelete
  122. ഹ ഹ ഹ

    ഇന്നത്തെ വാര്‍ത്ത.

    ഗോമ്പറ്റീഷന്‍ പുതിയ വഴിത്തിരിവിലേക്ക്..

    ഗുരുജിയുടെ അപ്രതീക്ഷിത രംഗപ്രവേസം

    കൈപ്പള്ളീയുടെ മൌനത്തില്‍ ദുരൂഹത.

    ഇനി കൂവി വിളിക്കാതെ രക്ഷയില്ല!!

    കൈപ്പള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍

    ഉണരൂ വേഗം നീ പൊട്ട രാജ ( സോറി പോട്ട രാജാ)
    വന്നു ക്ലൂ തരൂ.

    ഞാന്‍ വിളിച്ചാലേ കൈപ്പള്ളീ ഉണരൂന്നായീന്നാ തോന്നുന്നേ..

    ReplyDelete
  123. ഇനി ക്ലൂ വന്നിട്ട് ബാക്കി. എന്നാലും എന്റെ ഗുരുജീ. അങ്ങ് വരേണ്ടായിരുന്നു :)

    -സുല്‍

    ReplyDelete
  124. എഴുതിയത് തെറ്റിപ്പോയി ...

    കൃഷ്‌ണ.തൃഷ്‌ണ
    http://www.blogger.com/profile/17782622297513609785

    ReplyDelete
  125. ഹ ഹ
    ഇദാണോഇനി ആന്റീടേ ക്ലൈമാക്സ്?
    അങ്ങനെയെങ്കിൽ കൈപ്പള്ളിയ്ക്കും കൂട്ടത്തിൽ നിൽക്കുന്ന സഹായിക്കും പെറ്റിയടിക്കണം.

    ഈ പോസ്റ്റ് വന്നപ്പോ മുതൽ ഇത് ഗുരുജി അല്ലാന്നു ഞാൻ എഴുതിയതാ എന്നിട്ടെബ്ഡേ?
    എന്നെക്കൊണ്ടും ഗുരുജീന്ന് എഴുതുന്നവരെ വിശകലങ്ങളോട് വിശകലനങ്ങളായിരുന്നല്ലൊ?

    ഒരു ഗ്ലൂ കൊട് ഗ്ലൂ കൊട് എന്ന് കൈപ്പള്ളിയോട് എല്ലാരും അലറിക്കൂവി വിളിച്ചതാ എന്നിട്ടും എവിടേ?
    ആളിന്റെ പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ എന്ന ഗതിയായില്ലേ?
    ഇനീപ്പൊ സ്വാഹ:)

    ReplyDelete
  126. വാ വിട്ട വാക്കും കൈവിട്ട അസ്ത്രവും തിരിച്ചെടുക്കാന്‍ പറ്റില്ല... :)

    ReplyDelete
  127. ഉത്തരം നേരത്തെ അടിച്ചു വെച്ചു. പോസ്റ്റ് കമന്റുന്നതിന് മുമ്പ് ഒരു കോൾ ... പിന്നെ വന്ന് അടിച്ചപ്പോൾ സൈൻ ഇൻ, ...മാങ്ങാത്തോലി ... ഒരു വിധം ഇവിടെ എത്തിയപ്പോയെക്കും ഗുരുജിയുടെ വരവും കഴിഞ്ഞു...

    ഉത്തരം അത് കൊണ്ട് വീണ്ടും മാറ്റി..

    കൃഷ്‌ണ.തൃഷ്‌ണ
    http://www.blogger.com/profile/17782622297513609785

    ReplyDelete
  128. ഇതെല്ലാം പറഞ്ഞൊന്ന് ഗോംബ്ലിമെന്റാക്ക് ഗൈബള്ളീ...

    -സുല്‍

    ReplyDelete
  129. .. ഇറങ്ങിയ സ്ഥിതിക്ക് കുളിച്ച് കേറാം ..

    ഞാന്‍‍ വീണ്ടും ഉത്തരം മാറ്റുന്നു...

    ഫൈനല്‍‍ ആൻസ്വർ: കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
    http://www.blogger.com/profile/11705235480154075602

    +മാർക്ക് വല്ലതും വേണമെന്നുള്ളവര്‍‍ ഇത് പിടിച്ചോ...

    qw_er_ty

    ReplyDelete
  130. ബിന്ദു ചേച്ചി എന്ന് വിളിക്കാന്‍ സുകുമാരന്‍ സാറിനെത്രയാ വയസ്സ്,, 22? 25?

    ReplyDelete
  131. ശുഭവസ്ത്രമണിഞ്ഞ് കാലത്ത് തന്നെ പുറത്തു പോകുന്ന അച്ഛനെ കണ്ട മകന്‍ അമ്മയോട് : “ദെവിട്യക്ക്യാ ചുള്ളന്‍, കാലത്തന്നെ?”
    (കട:പൂര്‍ണ്ണമായും വിശാലന്റെ)

    അപ്പൊ പിന്നെ സുകുമാരേട്ടനും ചിലപ്പോ ചേച്ചീന്ന് വിളിയ്ക്കേരിയ്ക്കുമായിരിയ്ക്കുമല്ലായിരിക്കില്ലേ?

    qw_er_ty

    ReplyDelete
  132. ന്താ കഥ!
    ഇക്കാസാക്യാര്‍ഡെ കൂത്തമ്പലത്തില്‍ മിഴാവ് കൊട്ടിക്കൊണ്ടിരുന്നതായിട്ടുള്ളതായിട്ടുള്ള അഗ്രജനമ്പ്യാര്‍ തുള്ളലുമായി ദാ ഇറങ്ങീലോ ഹൈ!

    ReplyDelete
  133. “ഇതെല്ലാം പറഞ്ഞൊന്ന് ഗോംബ്ലിമെന്റാക്ക് ഗൈബള്ളീ.“

    ഗൈപ്പ് ഈ ഗോമ്പറ്റീഷന്‍ ദുടങ്ങിയതില്‍ പിന്നെ നിറയെ അച്ചര തെറ്റാ എല്ലാവര്‍ക്കും. ആള്‍ക്കാര്‍ക്കൊന്നും “ക“ യും “ഗ“ യും തിരിച്ചറിയുന്നില്ല !!

    എന്നതാ ചെയ്യുക. മലയാല ബാഷ ആകെ കൊലമായി!!

    ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്
    വാദ്യാരു കേള്‍ക്കണ്ട്.

    ReplyDelete
  134. ആന്‍സറു പറയാന്‍ മറന്നു.
    കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
    http://www.blogger.com/profile/11705235480154075602

    ReplyDelete
  135. ഇത്രെം നേരം ഇഡ്ലിയായി ചാറ്റില്‍ കാണാമായിരുന്ന കൈപ്പിനെ കാണാനില്ല, ആരെങ്കിലുമെടുത്ത് വിഴുങ്ങിക്കാണും!!

    ReplyDelete
  136. ഇനി കൈപ്സ് ഏപ്രില്‍ മാസം മുഴുവന്‍ ഏപ്രില്‍ ഫൂള്‍ ആക്കാന്‍ വല്ല ഗൊട്ടേഷനുമെടുത്തിട്ടുണ്ടാവുമോ?

    ReplyDelete
  137. കൂട്ടരേ..

    ഇതിനു മുന്നിലിങ്ങനെ ഗ്ലൂവിനു വേണ്ടി, ഗ്ലൂ തേച്ചപോലെ ഇരുന്നിട്ടു കാര്യമൊന്നുമില്ല.

    കുറു, കൈപ്പിനെ കാര്യമായൊന്നു സല്‍ക്കരിച്ചിട്ടുണ്ടോന്നാ എന്റെ ബലമായ സന്ദേഹം.

    മണി ഒന്നായി. മക്കളെല്ലാം പോയി ഊണ് കഴിച്ചിട്ടു ബരിന്‍.

    കാറി വിളിച്ച് എന്റെ തൊണ്ട പൊട്ടിയിട്ടൊന്നും കൈപ്പിനൊരനക്കവുമില്ല. ഞാനിത്തിരി മോരും വെള്ളവുമായൊന്നു പോയി നോക്കിയേച്ചും വരാം.. :)

    ഹല്ല പിന്നെ ഇതിങ്ങനെ അനാഥമായിക്കിടക്കുന്നതു കണ്ടിട്ട് സഹിക്കണില്ലേ......

    നമുക്കുമില്ലേ ഒരു ധാര്‍മികമായ ഉത്തരവാദിത്വം.. യേത്..

    ReplyDelete
  138. അതു ശരിയാണല്ലോ സമൂസേ..

    ഇഡ്ലി പോയി ദോശ ആയല്ലോ.

    ReplyDelete
  139. “ശുഭവസ്ത്രമണിഞ്ഞ് “
    എയ്തീലങ്കെ എയ്തീലാന്നൊള്ളൊ. ഇതെന്തെയ്ത്തപ്പാ?

    -സുല്‍

    ReplyDelete
  140. ഉച്ചയ്ക്ക് പവിഴ പാല്‍ വര്‍ണ്ണമൊത്ത പല കമന്റുകള്‍ നൂറെണ്ണം
    കിടപ്പാണു കൈപ്പോ.... അതിലൊന്നിലടിയന്റെയൊന്നുണ്ടതേത്??
    ഈ ‘നരകത്തില്‍’ നിന്നൊന്നു കരകേറ്റൂ..കൈപ്പോ.... കൈപ്പോ....കൈപ്പോ......
    കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...ഗോമ്പീസിന്‍ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...
    സുല്ലഗ്രജശ്രീഹരിനാരദ അഞ്ചലു വിശ്വപ്രഭാമാഷേ......
    സങ്കടമീവിധമെന്തിനു തന്നതു ഗോമ്പീഷന്‍ സഭാപതിയേ...
    കൈപ്പള്ളീ.... കൈപ്പള്ളീ.... കൈപ്പള്ളീ.... കൈപ്പള്ളീ.... (കണ്‍ഫ്യൂഷന്‍ ...)

    ReplyDelete
  141. ഹെന്റമ്മേ... ഈ ഉത്തരങ്ങള്‍ ഇന്നു നേരം വെളുത്തപ്പോള്‍ മുതല്‍ മൂന്നാവര്‍ത്തി വായിച്ചിട്ടും എന്റെ തലേലോട്ട് പരിചയമുള്ള ഒരു മുഖവും വരുന്നില്ല :-(

    പെരുന്തച്ചന്‍ പണ്ടുണ്ടാക്കിയ കുളത്തിന്റെ ആകൃതിപോലെ ഓരോഭാഗത്തുനില്‍ക്കുമ്പോഴും ഓരോ ഷേയ്പ്പ്.. തുടക്കം വായിച്ചാല്‍ സി.കെ.ബാബുസാര്‍ ആണൊ എന്നു തോന്നിപ്പോകും, ഇടയ്ക്കൊക്കെ ചിലസ്ഥലങ്ങളില്‍ ഗുപ്തനാണൊ എന്നൊരു സ്ഥലജലഭ്രാന്തി.. അതുകഴിഞ്ഞപ്പോള്‍ കൃഷ്ണ തൃഷ്ണയേയും പ്രശാന്ത് കൃഷ്ണനേയും ഒരുപൊലെ സംശയിച്ചു... അപ്പു അപ്പു എന്ന് രണ്ടിടത്ത് പരാമര്‍ശമുണ്ടെങ്കിലും എന്നെ ഇദ്ദേഹം നേരില്‍ കണ്ടിട്ടില്ല.. എനിക്കുറപ്പാണ്..

    ഗര്‍ഭമുനി ഗര്‍ഭമുനി എന്നു വെറുതേ സേര്‍ച്ചി.. അപ്പോഴല്ലേ അതു ഗര്‍ഗമുനിയാണെന്നു മനസ്സിലായത്.. ഏതായാലും ശ്രീഹരിയുടെ ഗംഭീരനൊരു പോസ്റ്റ് വായിക്കാനൊത്തു.. ഉത്തരദാതാവേ നന്ദി..

    എനിക്കുരുത്തരവും പറയാനാവുന്നില്ല

    ReplyDelete
  142. അപ്പു
    ഉത്തരം പറഞ്ഞില്ലേലും വേണ്ടില്ല,
    ക്ലൂ പറയാതിരുന്നാല്‍ മതി.... പ്ലീസ്....

    ReplyDelete
  143. ഗര്‍ഭമുനിയോ ? ഗര്‍ഭ മുനിയത്തി എന്നെങ്കിലും വേണ്ടായിരുന്നോ അപ്പൂ..

    ReplyDelete
  144. നാരദാ
    ആ കെട്ടിപ്പാട്ടിന് ഞാന്‍ തൊപ്പിയൂരി.

    -സുല്‍

    ReplyDelete
  145. ഒരു സംശയത്തിന്റെയും ആവശ്യമില്ല.. നേരെ പോയി സുകുമാരന്‍‍ മാഷിന് പോയി കുത്ത്.

    ReplyDelete
  146. പന്നീ (വിളിക്കാൻ ഒരു സുഖം പോരാ)
    സുകുമാരൻ മാഷ് മുത്തശീടെമടിയിൽ തലവച്ച് കിടന്നിട്ടെത്ര നാളായിക്കാണും, വയസ് 30 ഇല്ലാത്ത എനിക്കു പോലും ഒരു മുത്തശി ഇല്ല:(

    ReplyDelete
  147. പന്നി സുകുമാരന്‍ മാഷ്ക്കിട്ട് കുത്ത്യോ?

    ReplyDelete
  148. അപ്പു, പ്ലീസ് ഇതൊന്നു വിശകലനം ചെയ്യൂ,
    ആരെയൊക്കെ ഒഴിവാക്കാമെന്ന് അറിയാനാ:)

    ReplyDelete
  149. സാജാ,

    ഇദ്ദേഹം ഒരു പ്രവാസിയാണ്. ഇപ്പോഴും ജോലി ചെയ്ത് ജീവിക്കുന്ന പ്രവാസി.. അല്ലാതെ സുകുമാരേട്ടനെപ്പോലെ റിട്ടയേര്‍ഡ് ജീവിതമല്ല. പ്രവാസമാണെങ്കിലും കേരളമാണ് അദ്ദെഹത്തിനു ജീവന്‍. അതുകോണ്ടാണ് ഐഡിയ സ്റ്റാര്‍ സിംഗര്‍ പ്രൈസ് കിട്ടിയാല്‍ തിരികെ വരാം എന്നു ചിന്തിക്കുന്നതും, ഓര്‍മ്മക്കഥകള്‍ വളരെ ഇഷ്ടമാവുന്നതും. ഒരു മകള്‍ ഉണ്ടെനു തോന്നുന്നു...അല്ല ഉണ്ട്.. അതല്ലേ ജീവന്‍ ഇന്‍ഷുരന്‍സ് എടുത്തത്, അതും പരസ്യം കണ്ട് വീണ്ടുവിചാരമുണ്ടായിട്ട്. സുകുമാരേട്ടന് കൊച്ചു മക്കള്‍ വരെയുണ്ട്. അപ്പോ അദ്ദേഹമല്ല. നല്ല പാചകക്കാരനാണ്. ഇടതുപക്ഷനാണ്... qw_er_ty

    ReplyDelete
  150. എന്നാല്‍ ഞാന്‍ മാറ്റി

    ReplyDelete
  151. ഇനീം മാറ്റണോ?
    qw_er_ty

    ReplyDelete
  152. ആ.. ഇതുവരെ ഉത്തരം വന്നില്ലെ?
    ഞാന്‍ പറഞ്ഞ ഉത്തരത്തുമ്മെ എന്താ ആരും തൂങ്ങാത്തെ?
    അങ്ങോര്‍ക്ക് ഇങ്ങനെ ഉത്തരം പറഞ്ഞാലെന്താ പുളിക്ക്യോ?
    അതോ അങ്ങൊരട ഉത്തരം നേരത്തെ പ്രഷിദ്ദീകരിച്ചാര്‍ന്നോ?

    ReplyDelete
  153. വേണ്ട സിയ..
    ഇനിയും മാറ്റിയാല്‍ പൊടിഞ്ഞുപോകും!

    ReplyDelete
  154. എന്റെ ഉത്തരം

    കൃഷ്‌ണ.തൃഷ്‌ണ
    http://www.blogger.com/profile/17782622297513609785

    കുറക്കുന്നില്ല :)

    ReplyDelete
  155. കൃഷ്ണ തൃഷയുടെ ബ്ലോഗിലോ പ്രൊഫൈലിലോ അധികം വിവരങ്ങള്‍ ഇല്ലാത്ത സ്ഥിതിക്ക് എങ്ങനെയാണ് എല്ലവരും ആ ഉത്തരത്തില്‍ എത്തിയതെന്ന് ഒന്ന് പറഞ്ഞു തരുമോ

    ഗുരുജിക്കും കിട്ടി പെറ്റി :(

    ReplyDelete
  156. കൈപ്പ്സ്, ഒന്നുകിൽ ഒരു ക്ലൂ തരണം അല്ലെങ്കിൽ ആൻസെർ പറഞ്ഞ് ഇതവസാനിപ്പിക്കണം ഇതൊന്നുമല്ലെങ്കിൽ ഇത്ര മണിക്ക് ക്ലൂവോ ആൻസെറോ പറയുമെന്ന് കമന്റെങ്കിലും ഇടണം,കൈപ്പ്സിനു തിരക്കാണെങ്കിൽ ഇടക്കൊക്കെ അഞ്ചലിനെ ഏൽ‌പ്പിക്കൂ,(ക്വസ്റ്റ്യൻസ് ബ്ലാക്കിൽ വിൽക്കുന്നു എന്ന കമ്പ്ലയിന്റ് പ്രശ്നമില്ലെങ്കിൽ എന്നെ ആയാലും മതി:))

    ഇതിങ്ങനെ പഞ്ചവത്സരപദ്ധതിപോലെ ഏഴെട്ടു വർഷം നീണ്ടുപോകുന്നത് ഇതിനോടുള്ള താല്പര്യം കുറക്കാൻ ഇടയാക്കും.

    (അല്ലെങ്കിത്തന്നെ ഇതു നിർത്തി അടുത്ത ഗോമ്പീറ്റീഷൻ ഐറ്റെം തുടങ്ങാൻ ടൈമായി, സ്വരം ഏറ്റവും നന്നായിരിക്കുമ്പോ പാട്ട് നിർത്തുന്നതായിരിക്കും ഓഡിയനു(കട്: ശ്രീകുമാർ) നല്ലത്!)

    ReplyDelete
  157. ‘മടക്കി വരുത്താന്‍‘ എന്നു പറഞ്ഞാല്‍ എന്താണെന്നുമനസ്സിലായില്ല സാജാ. ഒടിച്ചു മടക്കിയാണോ?

    ReplyDelete
  158. എല്ലാവരും ഊണു കഴിച്ചോ??

    ഓഫടിച്ചു കുഴഞ്ഞിരിക്കയാ അല്ലെ.
    കൈപ്പിന്റെ പൊടി പോലുമില്ല. (ആടു കിടന്നിടത്ത് പൂട പോലുമില്ലെന്ന നില)

    ഞാന്‍ ഇപ്പോള്‍ ഊണു കഴിച്ചു. നല്ല പച്ച ചെമ്മീനും മുരിങ്ങക്കായും, മാങ്ങയും തേങ്ങ അരച്ചു വെച്ചതും, നാടന്‍ അച്ചിങ്ങ (പച്ച പയര്‍)മെഴുക്കു പുരട്ടിയും, രസവും, പപ്പടവും, അച്ചാരും തൈരുമായിരുന്നു വിഭവങ്ങള്‍...

    ഇനി ഡിന്നര്‍ വരെ അതൊക്കെ പറഞ്ഞു കളിക്കാം.

    ReplyDelete
  159. ഇത് കൃഷ്ണ തൃഷ്ണയാണെന്ന് എനിക്കു തോന്നലില്ല

    ReplyDelete
  160. ഞമ്മക്ക് നല്ല നാടന്‍ പശൂന്നെയ് ചേര്‍ത്ത്ണ്ടാക്കിയ നെയ്ച്ചോര്‍, കോയിക്കറി, കോയി പൊരിച്ചത്, കച്ചംബര്‍.

    ReplyDelete
  161. സുല്ലേ പോസ്റ്റ് മാറിപ്പോയി!

    കിച്ചുവേച്ചി,
    ചെമ്മീൻ അത്ര നല്ലതല്ല മുഴുവൻ കൊളെസ്ട്രോളാ, അല്ലേലും മുരിങ്ങക്കായും പയറും ഒന്നും അത്ര നല്ല രുചികരമായി തോന്നുന്നില്ല, പിന്നെ രസോം പപ്പടവും അതും അത്ര നല്ലടേസ്റ്റൊന്നും ഇല്ലാത്ത സാധനങ്ങളല്ലേ?

    ഹോ എനിക്കിപ്പൊ എന്തൊരു രസം:)

    ReplyDelete
  162. "ഗുരുജിക്കും കിട്ടി പെറ്റി :( "
    ഇനി ഗുരുജി എന്ന് പറഞ്ഞവർക്കും കിട്ടുമോ പെറ്റി :( :(

    എന്നാലും എന്റെ ഗുരുജീ..ഇങ്ങനെ വേണ്ടായിരുന്നു, പ്രതീക്ഷകൾ അസ്ഥാനത്താക്കിയ അങ്ങയുടെ രംഗപ്രവേശം..!!

    ReplyDelete
  163. ഉത്തരമാകാന്‍ ചാന്‍സുള്ള ഉള്ള കുറച്ചു പേരുകള്‍ കൂടി.. ചാണക്യന്‍, ജയകൃഷ്ണന്‍ കാവാലം, ഒന്നും ഉറപ്പില്ലാത്തതിനാല്‍ ഞാന്‍ മറ്റുന്നില്ല... അല്ലെങ്കിലും ഈ 48-ന്റെ രസം മുഴുവന്‍ പോയി,.. എത്ര പ്രാവശ്യമാണെന്ന് വച്ചാ സേര്‍ച്ച് ചെയ്യുക? ..

    ഒരുപകാരമുണ്ടായി.. ഇതില്‍ നിന്നെ കുറെയേറെ ബ്ലോഗുകളില്‍ ചെന്നു...

    ReplyDelete
  164. എല്ലാ ഓര്‍മ്മക്കുറിപ്പുകളും നന്നാവണമെന്നില്ലെന്നൊരു കമന്റ് മുമ്പ് ഞാനിവിടെ ഇട്ടിരുന്നു. അതിനര്‍ത്ഥം ബ്ലോഗ് ഓര്‍മ്മക്കുറിപ്പ് എഴുതാനുള്ള വേദി അല്ലെന്നല്ല. ഒരു personal journal എന്ന നിലയില്‍ തന്നെയാണ് ബ്ലോഗിന്റെ പ്രാഥമികമായ അസ്തിത്വം. ഓണ്‍‌ലൈന്‍ ഡയറി എന്ന് ബ്ലോഗ് വിളിക്കപ്പെടുന്നത് വെറുതെയല്ല.

    മുറിമൂക്കന്മാരായ എഴുത്ത് രാജാക്കന്മാര്‍ക്ക് മാത്രമുള്ളതാണ് ബ്ലോഗ് എന്നൊരു തോന്നല്‍ ജനിപ്പിക്കാന്‍ തുടക്കകാലം മുതലേ ചില മന്ദബുദ്ധിജീവികള്‍ മനഃപൂര്‍വ്വം ശ്രമിക്കാറുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

    ഒരു ബ്ലോഗര്‍ ഒന്നുകില്‍ ഒരു കവിയായിരിക്കണംഅല്ലെങ്കില്‍ കഥാകൃത്ത് ആയിരിക്കണം അല്ലെങ്കില്‍ പൊട്ടലേഖനങ്ങള്‍ എഴുതുന്ന ബുജിയായിരിക്കണം, എഴുത്ത് ചില പ്രത്യേക നിയമങ്ങള്‍ പാലിച്ചിരിക്കണം, നിശ്‌ചിത സ്റ്റാന്‍ഡേഡ് ഉണ്ടായിരിക്കണം; അല്ലാതെ എഴുതുന്നതെല്ലാം ചവറ്, പൈങ്കിളി, നൊസ്റ്റാള്‍ജിയ, ബാലിശവേല ഇങ്ങനെയൊക്കെ വരുത്തിത്തീര്‍ത്ത് ബ്ലോഗിനെ ‘ശുദ്ധികലശം’ ചെയ്യാനുള്ള ചിലരുടെ ശ്രമങ്ങള്‍ എല്ലായ്‌പ്പോഴും പരാജയപ്പെടുന്നത് സാധാരണബ്ലോഗര്‍മാര്‍ മേല്‍വാദഗതികളെ അവജ്ഞയോടെ തള്ളിക്കളയുന്നത് കൊണ്ടാണെങ്കിലും ചില ശാഠ്യങ്ങളും അവഹേളനങ്ങളും ബ്ലോഗെഴുതുവാന്‍ ആഗ്രഹിക്കുന്നവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തിലാണെന്നത് വിസ്മരിച്ച് കൂടാ.

    ReplyDelete
  165. അഞ്ചല് വന്ന് കുറേ മഹദ്‌വചനങ്ങളും ഉരുവിട്ട് എങ്ങോ പോയി
    കൈപ്പള്ളിയെ കാണാനുമില്ല, സുല്ലേ ഞാൻ സുല്ലിട്ടു.

    ReplyDelete
  166. ഈ ഉത്തരങ്ങള്‍ ചിത്രകാരന്റെ നേതൃത്വത്തില്‍ ബ്ലോഗ് അക്കാദമി സംഘം ചേര്‍ന്ന് തയ്യാറാക്കിയതാണോ എന്ന് ഞാന്‍ ന്യായമായും സംശയിക്കുന്നു.

    ReplyDelete
  167. ഡാ കൈപ്പള്ളീ‍ീ‍ീ‍ീ‍ീ
    ഡാ അഞ്ചലേ....
    എന്നൊന്നും വിളിപ്പിക്കല്ലേ ചെല്ലമ്മാരെ. ഒന്നു വേഗം ഇതവസാനിപ്പിക്ക്.

    -സുല്‍

    ReplyDelete
  168. ശങ്കരന്‍ ഇപ്പോഴും തെങ്ങുമ്മേ തന്നേ?

    ReplyDelete
  169. അദിപ്പൊ ഏത് ശങ്കരൻ?
    ഏത് തെങ്ങ്, ബ്ലോഗറാണെങ്കിൽ പ്രൊഫൈൽ ഐഡികൂടെ ഇട് അല്ലെങ്കിൽ മാർക്കില്ല:)

    ReplyDelete
  170. പ്രിയ സുഹൃത്തുക്കളേ ബ്ലോഗാക്കളേ,
    ക്ലൂ ക്ലൂ ക്ലൂ
    എന്നു നിലവിളിച്ചിട്ടോ മൊയലാളിയെ ചീത്ത വിളിച്ചിട്ടോ ഒരു കാര്യവുമില്ല. ജീ.പീ.സിയിലെ ക്ലൂവിലേയ്ക്കുള്ള വഴികള്‍ വായച്ചിട്ടില്ലേ?
    പീനല്‍കോഡിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമേ ക്ലൂ കൊടുക്കാന്‍ വകുപ്പുള്ളൂ. അല്ലെങ്കില്‍ മൊയലാളിയ്ക്കും പെനാലിറ്റി കിട്ടും.

    ആകയാല്‍ കാത്തിരിയ്ക്കുക. മൊയലാളിയെ കുറിച്ച് ഒരു വിവരവും ഇല്ല. മൊയലാളി വന്നിട്ട് എല്ലാത്തിനും പരിഗാരം ഉണ്ടാക്കുന്നതായിരിയ്ക്കും.

    ഗോമ്പീ മിശിഹായിക്ക് സ്തുതിയായിരിയ്ക്കട്ടെ....

    ReplyDelete
  171. ശരി ഉത്തരം പറയാൻ സമയം

    ReplyDelete
  172. മറ്റുള്ളവര്‍ നിനക്ക് ചെയ്തു തരണമെന്ന് നീ ആഗ്രഹിയ്ക്കുന്നതെല്ലാം നീ മറ്റുള്ളവര്‍ക്കും ചെയ്യുക!

    ReplyDelete
  173. സാ‍ജാ
    അതു രസിച്ചു..

    കിട്ടാത്ത മുന്തിരിങ്ങ!!:)

    ഇക്കാസേ..
    ആ സാജനോടൊന്നു പറയൂ. ഉള്ള കാലത്തു വായിക്കു രുചിയായി വല്ലതും തിന്നാന്‍ നോക്കാന്‍.. അബന്റെ ഒരു കൊളസ്റ്റ്രോളും മണ്ണാങ്കട്ടീം..:)

    എല്ലാവരും സുല്ലിട്ടു സുല്ലിട്ടു.. അപ്പോള്‍ ആ പാവം സുല്ലെവിടെപ്പോകും അല്ലേ സുല്ലേ.. ഏതായാലും നല്ലൊരു പേര്.. എല്ലാവര്‍ക്കും അവിടെയും ഇവിടെയും ഒക്കെ ഉപയോഗിച്ചു കളിക്കാം.

    ഏതായാലും പിന്‍ഗാമികള്‍ ഇല്ലാത്തതിനാല്‍ എന്റെ ഉത്തരമല്ല സ്രി ഉത്തരമെന്ന് എനിക്കുറപ്പായി. ആര്‍ക്കും ഒരു ഉറപ്പുമില്ലാത്ത് സ്ഥിതിക്ക് അതു മാറ്റിയിട്ടും വലിയ കാര്യമില്ല 2 പെറ്റി വാങ്ങാമെന്നല്ലാതെ !.

    അഞ്ചല്‍ ദുഫായിക്ക് പോയി. മൊയളാളിയും തൊയിലാളിയും മുങ്ങിയ മട്ടാ. എന്റെ ബ്ലോഗനാര്‍ക്കാവിലമ്മേ അയിറ്റ്യോളെ കാത്തോളണേ..

    സിയാ ഗൊഡ് ഗൈ, സംശയത്തിനല്ലാട്ടൊ.. ബ്ലോഗു രാജാക്ക കമെന്റിന്. ഒരു ജിടാക്ക് ഇന്വിറ്റേഷന്‍ പെന്റിങ്ങിലാണല്ലോ?

    അലിഫേ..ഇപ്പൊ ഒരു സംശയം

    അഞ്ചല് ഉപദേശിക്കു പഠിച്ചല്ലോ കുറച്ചു മുന്‍പ്, ഇനി കൈപ്പ് അതിയാനേം പൊക്കിക്കൊണ്ട് ശ്രീ ഹരി പറഞ്ഞിടത്തേക്കെങ്ങാനും പോയോ?? :)

    ReplyDelete
  174. പ്യൂ‍ൂ..പ്യൂ‍ൂ‍ൂ‍ൂ‍ൂ...പ്യൂ‍ഷ്‌ശ്‌ഷ്....
    നേരമായി എണീക്കിനെടാ...

    qw_er_ty

    ReplyDelete
  175. അയ്യോ രണ്ടും ഒന്നിച്ചെത്തിയോ!!!

    ഇതു നല്ല ഗഥൈ..

    ReplyDelete
  176. ശരി ഉത്തേം: കൃഷ്‌ണ തൃഷ്‌ണ
    17782622297513609785

    ReplyDelete
  177. നിന്റെ ചെകിട്ടത്തിട്ടൊരുവന്‍ പൂശിയാല്‍
    പൂശിയവന് മറ്റേ ചെകിടും കൂടി കാട്ടി കൊടുക്കൂ...

    ReplyDelete
  178. ഈശ്വരോ രക്ഷിതോ....
    അവസാനം അവതരിച്ചല്ലോ? എവിടാരുന്നു മാഷെ?
    അവന്റെ വരവ് ആരും അറിയില്ല. അത് രത്രിയാകാം പകലാകാം. പകലോ രാത്രിയോ അല്ലാതെയും ആകാം....

    ReplyDelete
  179. ഇപ്പോ എല്ലാവരുടെയും തൃഷ്‌ണ അടങ്ങിക്കാണുമല്ലോ!

    ReplyDelete
  180. അങ്ങിനെ പെറ്റിയടിയേല്‍ക്കാതെ രക്ഷപ്പെട്ടു!

    ReplyDelete
  181. അഞ്ചേ അഞ്ചു ശരിയുത്തരം മാത്രം. എല്ലാം ഇതു പോലെയുള്ള അബിമുകമായിരുന്നേല്‍ പോയിന്റ് കൂട്ടി ഒരു വഴിയ്ക്കാവില്ലായിരുന്നു. പാവം ഗുരുജി. മൈനസ് പോയിന്റ് കിട്ടിയത് മാത്രം ബാക്കി.

    ReplyDelete
  182. ഈ കൃഷ്ണ തൃഷ്ണ എവിടെയാണെന്ന് അറിയാവുന്ന ആരെങ്കിലും ഒന്നു പറഞ്ഞുതരണേ, ഇത് കൃഷ്ണ തൃഷ്ണ ആണെങ്കിൽ അവസാനത്തെ പോസ്റ്റ് എന്തോ വായനയുടെ പ്രചോദനമാണ് എന്നതിനൂടെ ക്ലാരിഫൈ കിട്ടിയാൽ നന്നായിരുന്നു.:)

    ReplyDelete
  183. കൃഷ്ണ തൃഷ്ണയെ വരിഞ്ഞ് കെട്ടി ഹാജരാക്കൂ...വിചാരണയ്ക്ക് സമയമായി!

    ReplyDelete
  184. അഞ്ചേ അഞ്ചു ശരിയുത്തരം ..അഞ്ചൽ കാരനു സന്തോയം..!!

    ReplyDelete
  185. ഒരു സംശയവും കൂടാതെ ഞാന്‍ ഉത്തരം പറഞ്ഞ അപൂര്‍വം ചോദ്യാവലികളിലൊന്നാണിത്. ആദ്യത്തെ മൂന്നു ചോദ്യങ്ങളിലെ പ്രതിവാദോന്മുഖമല്ലാത്ത ആക്രമണസ്വഭാവമില്ലാത്ത തികച്ചും മാനവികമായ മതനിരാസം ബ്ലോഗില്‍ മറ്റൊരിടത്തും ഞാന്‍ വായിച്ചിട്ടില്ല എന്നതു തന്നെ കാരണം. കഥക്കൂട്ടുകള്‍ക്ക് പുറത്ത് ഞാന്‍ പതിവായി വായിക്കാറുള്ള അപൂര്‍വം ബ്ലോഗുകളില്‍ ഒന്നാണത്. അവസാനത്തെ പോസ്റ്റിനെ പറ്റി പറഞ്ഞത് മനസ്സിലാകാത്തവര്‍ ആ ബ്ലോഗിലെ അവസാന പോസ്റ്റില്‍ കൃഷ്ണ തൃഷ്ണ അവസാനം ഇട്ട റിപ്ലെ നോക്കുക. എനിക്ക് ഉത്തരം ഉറപ്പിക്കാന്‍ അതു മതിയായിരുന്നു.

    ReplyDelete
  186. കൃഷ്ണ തൃഷ്ണ എന്ന ബ്ലോഗ്ഗര്‍ ഏത് നാട്ടുകാരനാണെന്നോ എന്താണെന്നോ എഴുതാത്ത ഒരു പ്രൊഫൈല്‍ ഉള്ള ആളാണ്. ജോഷിയോട് പറഞ്ഞത് ഇദ്ദേഹത്തോട് കൈപ്പള്ളി പറഞ്ഞില്ലല്ല്ലോ.... ബിന്ദുവിന്റെ സകല പാചക പോസ്റ്റുകളും നോക്കി. അതില്‍ ഇദ്ദേഹത്തെ കണ്ടിരുന്നു. ഇദ്ദേഹമാണെന്ന് ഏകദേശം ഉറപ്പിക്കുകയും ചെയ്തു. അതില്‍ ബോര്‍ഡിങിലെ ഭക്ഷണത്തെക്കാള്‍ നല്ലതാണ് എന്നെഴുതിയിരുന്നു. ഒറ്റക്ക് താമസിക്കുന്നവന്‍ എന്നാണ് എഴുതിയിരുന്നത്.

    അവസാന പോസ്റ്റും ഉത്തരവുമായുള്ള ബന്ധം എന്താണ് ?

    ആകെയുള്ളത് ആ പുനര്‍ജ്ജനിയിലുള്ള കമന്റാണ്.

    ഇദ്ദേഹത്തെകുറിച്ച് വ്യക്തിപരമായി അറിയാനുള്ള ഒരു ക്ലൂ പോലും ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇല്ല എന്ന് കരുതുന്നു. ഈ പ്രൊഫൈല്‍ അംഗീകരിച്ചതില്‍ പ്രതിഷേധിക്കുന്നു.

    ReplyDelete
  187. ഈ പരിപാടി അമ്പതില്‍ നിര്‍ത്തുന്നതാവും നല്ലത് കൈപ്പള്ളീ.

    ReplyDelete
  188. പ്രിയ കൂട്ടുകാരെ,
    മത്സരം കഴിഞ്ഞു. നന്ദിപ്രകാശനത്തിനായി ഞാന്‍ സദസ്സില്‍ നില്‍ക്കുകയാണ്‌. വലിയ ഒരു ആത്മപരിശോധനക്കുശേഷം. എന്നെ സദയം കേള്‍ക്കുക.

    ഞാന്‍ കൃഷ്ണ.തൃഷ്ണ. ഇവിടെ അത്ര പഴയതല്ലാത്ത ഒരാള്‍. ഇവിടെ പങ്കെടുത്ത എല്ലാവര്ക്കും ഞാന്‍ പിന്നീട് ഇ-മെയില്‍ വഴി എന്നെ നേരിട്ടു പരിചപ്പെടുത്തുന്നതായിരിക്കും.

    ഈ ബൂലോകത്തിലെത്തിയിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ. വളരെ ചുരുക്കം ബ്ലോഗെഴുത്തുകാരുമായി ഇ-മെയില്‍ ബന്ധമുണ്ടെന്നല്ലാതെ എന്റെ വ്യക്തിത്വം തിരിച്ചറിയാനാകുംവിധം ഞാന്‍ എന്നെ എങ്ങുമെത്തിച്ചിട്ടില്ല എന്ന സത്യത്തെ ഉള്ളം കയ്യില്‍ വെച്ച് ഇവിടെ നിങ്ങളുടെ മുന്നില്‍ നില്‍ക്കുകയാണ്‌.

    എന്റെ ഉത്തരത്തില്‍ പറഞ്ഞതുപോലെ ഒരാളെ അയാളുടെ എഴുത്തിന്റെ പേരില്‍, വായിക്കുന്ന പുസ്തകങ്ങളുടെ പേരില്‍ തിരിച്ചറിയാനാകും വിധമുള്ള ദൃഢമായ ഒരു ബന്ധം ഈ ബൂലോകത്തുണ്ടാകുമെന്ന തിരിച്ചറിവുണ്ടാക്കിയത് കൈപ്പള്ളിയുടെ ഈ 'ഗോമ്പറ്റീഷന്‍' ആണ്‌. ഇവിടെ എത്തിയെ എന്നെയും ആരെങ്കിലും തിരിച്ചറിയപ്പെടുന്നുണ്ടാകുമോ എന്നറിയാനുള്ള ബാലിശമായ ഒരു ആഗ്രഹത്തിന്റെ പേരിലാണ്‌ ഞാന്‍ ശ്രീ.കൈപ്പള്ളിയോട് ഇതില്‍ ചേരാനുള്ള ആഗ്രഹം അറിയിച്ചത്. അദ്ദേഹം അതനുവദിക്കുകയും ചെയ്തു.

    ഒരാളെ തിരിച്ചറിയാതെ പോവുക എന്നത് വലിയ കാര്യമല്ല, എന്നാല്‍ ഒരാളെ മറ്റൊരാളായി തിരിച്ചറിയപ്പെടുക എന്നത് വലിയ കാര്യമുള്ള കാര്യമാണ്‌. എന്റെ കാര്യത്തില്‍ സംഭവിച്ചത് അതാണ്‌. അതും ബ്ലോഗിന്റെ രസതന്ത്രം അറിയുന്ന ശ്രീ. വിശ്വപ്രഭയെപ്പോലെയുള്ള ഒരാള്‍ ദ്വന്ദ്വവ്യക്തിത്വം വരെ അരോപിക്കപ്പെടത്തക്കവണ്ണം. എന്റെ എഴുത്തിന്റെ അസ്വീകാര്യത കൊണ്ടാകാം വല്ല്യമ്മായിയെപ്പോലെ സജീവമായി ഇവിടെ നിലനില്‍ക്കുന്ന ഒരു ബ്ലോഗര്‍ എന്നെ മനസ്സിലാക്കാതെപോയതും. ഇതെന്റെ എഴുത്തിന്റെ പരാജയമാണെന്നു എനിക്കു സമ്മതിക്കാതെ വയ്യ. അതല്ലായെങ്കില്‍ വളരെയേറെ അപഗ്രഥനമനോഭാവത്തോടെ ആളുകളെ തിരിച്ചറിയുന്ന അപ്പുവെങ്കിലും തിരിച്ചറിഞ്ഞേനേ.

    ഇനി ഗുരുജി എന്ന ബ്ലോഗറെക്കുറിച്ച്.
    ഇദ്ദേഹത്തിന്റെ പോസ്റ്റില്‍ നിരന്തരമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെക്കുറിച്ചും ഖലില്‍ ജിബ്രാനെക്കുറിച്ചും പരാമര്‍ശമുണ്ടായപ്പോള്‍, ജിബ്രാനെക്കുറിച്ചറിയാനുതകുന്ന മലയാള പുസ്തകങ്ങള്‍ എവിടെ ലഭിക്കുമെന്നു ഞാന്‍ അദ്ദേഹത്തോടു ഇ-മെയില്‍ വഴി ചോദിച്ചിരുന്നു. ജിബ്രാന്‍ മാത്രമല്ല, പബ്‌ലോ നെരൂദയുടെ കവിതാസമാഹാരത്തെകുറിച്ചും അദ്ദേഹം പറഞ്ഞു തന്നിരുന്നു. ഞാന്‍ ബ്ലോഗിലെത്തിയ ആദ്യകാലങ്ങളില്‍ ഇദ്ദേഹത്തിന്റെ ബ്ലോഗുകള്‍ വായിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവാസത്തെക്കുറിച്ചുള്ള പോസ്റ്റ് എന്റെ ഉത്തരങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവാം, ആയതിനാല്‍ തെറ്റിദ്ധരിച്ചവര്‍ക്ക്‌ ശിക്ഷ ഒന്നും നല്‍കരുതെന്നു കൈപ്പള്ളിയോടും അഞ്ചല്‍ജിയോടും കരഞ്ഞു അപേക്ഷിക്കുന്നു. അപ്പുവിന്റെ ആദ്യാക്ഷരി ബ്ലോഗിന്റെ ലിങ്കു തന്നതും ഈ ഗുരുജി തന്നെ. ഒരു സമാനതക്കുതകും വിധം എന്നെ അദ്ദേഹവുമായി താരതമ്യം ചെയ്തത് അദ്ദേഹം എങ്ങനെ സ്വീകരിക്കപ്പെട്ടിട്ടുണ്ടാവുമെന്നുപോലും നിശ്ചയമില്ല. 'കീര്‍ത്തനമാല'പോലെയുള്ള ദൈവസ്‌തുതികള്‍ പോസ്റ്റ് ചെയ്യുന്ന ഗുരുജി ഒരു കടുത്ത ഈശ്വരവിശ്വാസിയാണ്‌ എന്നാണെന്റെ വിശ്വാസം. ഞാന്‍ മറിച്ചും.

    7-ം വയസ്സില്‍ മലയാളപഠനം നിര്‍ത്തിയ ഒരു വ്യക്തിയാണു ഞാന്‍ എന്നു പറഞ്ഞാല്‍ ഒരു പക്ഷേ അവിശ്വസിക്കാന്‍ നിരവധി കാരണങ്ങള്‍ കണ്ടെത്തിയേക്കാം. മുത്തശ്ശിയുടെ വിരലുകളും പഴയകാല മാതൃഭൂമി വീക്കിലിയുമാണ്‌ എന്റെ മലയാളം. പക്ഷേ ഞാന്‍ സംസ്കൃതം പഠിച്ചിരുന്നു. ബാല്യത്തില്‍ ഗീതാക്ലാസ്സിനുപോവുകയും ചെയ്തിരുന്നു. അതുകൊണ്ട് സംസ്കൃതശ്ലോകങ്ങള്‍ ചിലത് മറക്കാതെ കൂടെയുണ്ട്. കൂടുതല്‍ ഇതൊക്കെ അറിഞ്ഞതുകൊണ്ടാകാം ഞാന്‍ ദൈവത്തിന്റെ ആ ഇല്ലായ്മ കൂടുതല്‍ അറിഞ്ഞുപോയത്.

    ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട എനിക്കു മാതൃസ്‌നേഹത്തോടു കടുത്ത ഭ്രമം തന്നെയാണ്‌. അതായിരിക്കാം എന്നെ പുനര്‍ജ്ജനി എന്ന ബ്ലോഗറെ ഒന്നു കാണണമെന്നു തോന്നിപ്പിക്കുന്നതും. എന്റെ ഉത്തരങ്ങളില്‍ അമ്മ എങ്ങും പരാമര്‍ശിക്കപ്പെടാതെ പോയതും അതിനാലാണ്‌.

    ബോംബേയിലെ വിദ്യാഭ്യാസം കഴിഞ്ഞ്‌ മഹാരാഷ്ട്ര സര്‍ക്കാരില്‍ ഒരു ജോലി ശരിയായി. ആരോഗ്യവകുപ്പിന്റെ സ്റ്റാറ്റിസ്റ്റിക്സിന്റെ ഭാഗമായി ലൈംഗികന്യൂനപക്ഷങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കാനായിരുന്നു യോഗം. അവിടെ കണ്ട ചില രൂപങ്ങളുടെ വിഹ്വലതകള്‍ എഴുതിവെക്കാനായി തുടങ്ങിയതാണ്‌ എന്റെ ബ്ലോഗ്. ഇവിടെയെത്തി പലരുടേയും ധൈഷണികമായ എഴുത്തു കണ്ട് അതിലൊരു ആനന്ദം കണ്ടെത്തിപ്പോയി. അവരെപ്പോലെ ഒക്കെ എഴുതാനാകുമോ എന്നൊന്നു ശ്രമിക്കാമെന്നായി. അതിന്റെ ഒരു ലിറ്റ്മസ്‌ ടെസ്റ്റ് ആണ്‌ ഇന്നിവിടെ നടന്നത്. ഇപ്പോള്‍ മനസ്സിലായി, പണ്ടു കാക്കയുടെ തൂവലും മയിലിന്റെ പീലിയും കടം വാങ്ങിയ അരയന്നത്തിന്റെ കഥ പോലെയായി എന്റെ എഴുത്തെന്ന്.
    വികൃതമായ ഒരു തിരിച്ചറിയല്‍.

    എന്നെ എനിക്കു തിരിച്ചറിയാന്‍ ഇടം തന്ന, കൈപ്പള്ളിക്കും എന്റെ ഈ കൂട്ടുകാര്‍ക്കും നന്ദി, നന്ദി, നന്ദി.

    സാജന്‍,
    അവസാനത്തെ പോസ്റ്റ്, ഇവാന്‍സ് പ്രിറ്റ്ചാര്‍ഡിന്റെ ദി പ്രിമിറ്റീവ് റിലീജിയന്‍ എന്ന പുസ്‌തകത്തിന്റെ വായനാവശിഷ്ടമാണ്.

    ReplyDelete
  189. കൃഷ്ണാ.... എല്ലാരുടെം തൃഷ്ണ സ്വാഹാ....

    കിച്ചൂ അധികം സുല്ലിട്ടു കളിക്കല്ലെ. പിന്നെ അതു മാത്രമാവും പണി. മറ്റെല്ലാം മറന്നു പോകും. മറ്റെന്തെല്ലാം കളികള്‍ വേറെകിടക്കുന്നു.

    -സുല്‍

    ReplyDelete
  190. അങ്ങിനെ ലിതും കഴിഞ്ഞു..!!

    ReplyDelete
  191. കൃഷ്ണതൃഷ്ണയുടെ കമന്റു മുഴുവൻ വായിച്ചില്ല. അതിനുമുൻപേ ഈ എമർജൻസി മെസ്സേജ് പോസ്റ്റുന്നു:
    താങ്കൾ ആരായിരുന്നാലും എവിടെയായിരുന്നാലും ഇതുപോലെ അദൃശ്യനായി അസ്പൃശ്യനായിത്തന്നെ ഇരിക്കുക.
    ഈ അനോണിമിറ്റി അങ്ങയുടെ എഴുത്തിന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കും.

    ReplyDelete
  192. മാതൃസ്നേഹത്തിനോടുള്ള അതിതീക്ഷ്ണമായ ഭ്രമം എന്നുപോലും തോന്നിക്കാവുന്ന അടുപ്പം ഞാൻ ഈ ഉത്തരങ്ങളിൽനിന്നും വായിച്ചിരുന്നു. അതെന്നെ എത്രയെത്ര ബ്ലോഗുകളിലലയാൻ വിട്ടെന്നു് എനിക്കുതന്നെ നിശ്ചയമില്ല.
    അമ്മയിൽനിന്നും ഏറെ ദൂരത്തിരിക്കുന്ന എനിക്കു് കുറ്റബോധമുണ്ടാക്കത്തക്ക വിധം ശക്തമായിരുന്നു ആ എഴുത്ത്.

    ReplyDelete
  193. കൃഷ്ണാ തൃഷ്ണ എനിക്കിഷ്ടപ്പെട്ട അപൂര്‍വ്വം ബ്ലോഗര്‍മാരിലൊരാളായ താങ്കളെ ഇവിടെ തിരിച്ചറിയാത്തതില്‍ ഞാന്‍ ലജ്ജിക്കുന്നു.

    ഉത്തരങ്ങള്‍ പലയാവര്‍ത്തി വായിച്ചു. ഇനിയും വായിക്കാന്‍ അത് പ്രേരിപ്പിക്കുന്നു. ഈ ഉത്തരങ്ങള്‍ക്ക് ഒരു വലിയ നന്ദി. ഒപ്പം മറുപടി കമന്റിനും

    നന്ദന്‍

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....