Monday, 6 April 2009

52 - ഡിങ്കൻ

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണ്‌ ദൈവം? “Vague pantheist benevolence " (ഹൂ...ഹെന്റമ്മച്ചീ... സകലമാന ഓൺലൈൻ ഡിക്ഷനറികളും വേണ്ടിവന്നു സഹായത്തിന്)
എന്താണു് സമൂഹിക പ്രതിബദ്ധത സമൂഹത്തെ പ്രതി നമ്മൾ അനുഭവിക്കുന്ന ബദ്ധപ്പാട്. (അല്ല അറിയാൻ മേളാഞ്ഞിട്ട് ചോദിക്കുവാ, അരാണ്ടാ ഈ സമൂഹൻ?)
എന്താണ്‌ സൌന്ദര്യം? കണ്ണാടിയിൽ നോക്കുമ്പോൾ തോന്നുന്ന സുഖകരമായ അവസ്ഥ.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? അദ്ധ്യാപകൻ (അപ്പോൾ ബാക്കി നാലും അതിന്റെ ഭാഗമായി വരും)
കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ? ഏതൊരാളുടെ കൌമാരമനസിലാണ് ഒരു നക്സൽ മിത്ത് ഇല്ലാത്തത്?
കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം? കൊറ്റിയാണ്. അതാകുമ്പം ഉച്ചവെയിലിൽ ഉച്ചിയിൽ വെണ്ണയിരുക്കി കണ്ണിലിറ്റിച്ച് പിടിയ്ക്കാം. മാത്രമല്ല കൊറ്റി കുയിലിനെപ്പോലെ ഒരു “കൂവൽ”കൊണ്ട് പ്രകോപിതനാകുന്നുമില്ല.
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? ഒരിക്കലുമില്ല. അവനവനോട് സംസാരിച്ച് തീർന്നിട്ടില്ല ഇതുവരെ.
കഷ്ടകാലം എന്നാലെന്താണ്‌? ഈ ഗോമ്പറ്റീഷൻ ഫോം ഫില്ലു ചെയ്യുന്നില്ലേ, അതുപോലുള്ള ചില സമയകാലങ്ങൾ.
മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌? അഭിനയമാണെന്ന് തോന്നുന്നു
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ
മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ? ആഭരണങ്ങൾ.. (ലോഹ-അലോഹ) ഒരിക്കലുമില്ല. വാച്ച് ഇടയ്ക്ക് ഉപേക്ഷിച്ചു. പിന്നെ ഏത് നേരവും പോക്കറ്റിൽ നിന്ന് മൊബൈൽ എടുക്കാനുള്ള മടികൊണ്ട് വീ‍ണ്ടും കെട്ടാൻ തുടങ്ങി.
പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ? ഇല്ല. വേണമെങ്കിൽ പുരുഷന്മാർ “മാർക്സിൽ” നിന്നും, സ്ത്രീകൾ “വീക്ക്നെസിൽ” നിന്നും വന്നെന്നു പറഞ്ഞാൽ വിശ്വസിക്കാം. :) (ഉത്തരം സ്മൈലി സഹിതം. മെക്കട്ടു കയറരുത്)
നിങ്ങൾ Ernest Hemingway-യെ ചന്തയിൽ മീൻ വാങ്ങൻ പോകുമ്പോൾ കണ്ടുമുട്ടിയാൽ എന്തു ചോദിക്കും? കടലുവറ്റിയോ? കിഴവൻ ചത്തോ? അതോ നിങ്ങടെ Pilar ബോട്ട് വിറ്റോ?
ഏറ്റവും വലുതെന്താണ്‌? കാക്കത്തൊള്ളായിരം എന്ന സംഖ്യ
മലയാള ഭാഷയും, മാദ്ധ്യമവും എന്ന വിഷയത്തെ കുറിച്ചു് 200 വാക്കിൽ കുറയാതെ ഒരു ലേഖനം എഴുതുക. പിന്നേയ്.. വേറെ പണിയില്ലല്ലോ.. ഒന്ന് പോവപ്പാ...
പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം. തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി പറയാമോ? വിനയന്റെ വികലാംഗസിനിമ എം.കെ.ഹരികുമാറിന്റെ സാഹിത്യ നിരൂപണം ട്രാഫിക് സൈൻ ബോർഡില്ലാത്ത ഹൈയർപിൻ വളവ്
അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ? പോരാ, പൂച്ചയുടെ നിറം നോക്കിയാണ് ഇപ്പോൾ എലികൾ പോലും പിടിക്കപ്പെടാൻ ഒരുങ്ങി നിൽക്കുന്നത്.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും? 1) ഗാന്ധി 2) ഉമ്മർ ഫറൂഖ് (Kalifa) 3) Jack the Ripper 4) മമ്മൂട്ടി 5) Nelson Madela 6) Superman 7) Stephen Spielberg 8) Jimmy Wales 9) Paulo Coelho 10) Khalil Gibran 11) Salman Rushdie 12)കുറുമാൻ 13) സാമ്പശിവൻ (കാഥികൻ) 14) കൈപ്പള്ളി 15) നാറാണത്തു ഭ്രാന്തൻ 16)കുമാരനാശാൻ 17) മാമുക്കോയ 18) Charlie Chaplin 19) വിശാല മനസ്കൻ (സജീവ് ഇടത്താടൻ) 20) ഇഞ്ചിപ്പെണ്ണു് കുറുമാൻ + സൂപ്പർമാൻ (കുറുമാന്റെ കൂടെ ഡിന്നറിന് കള്ളുകുടിച്ച് ഫിറ്റായി കാലുറയ്ക്കാത്ത അവസ്ഥയിലും സൂപ്പർമാൻ ചുമലിൽ വെച്ച് വീടെത്തിച്ചോളുമെന്ന വിശ്വാസം കൊണ്ടു മാത്രം) കുറുമാനോട്: (കള്ളും കപ്പയും പോർക്ക് വിന്താലുവും സഹിതം) സത്യം പറയെന്റിഷ്ടാ, ഈ യൂറോപ്പ് സ്വനങ്ങൾ ഒക്കെ നടന്നതു തന്നെ? സൂപ്പർമാനോട് (കള്ളില്ല.. ഡ്രൈവർ അല്ലേ? കപ്പയും കഞ്ഞിയും) പാന്റിന്റെ പുറത്താണ് ഇടുന്നതെങ്കിലും ഈ അണ്ടർവെയറ്‌ ഇടയ്ക്കൊന്ന് മാറ്റിക്കൂടെ ഇഷ്ടാ?
കൊട്ടാരക്കര ശ്രീധരൻ നായരെ ഉച്ചക്ക് 12 മണിക്കു റോടരുകിൽ കണ്ടാൽ എന്തു ചോദിക്കും? റൊക്കം കായിണ്ടാ?
മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം? ഹംസയും ലീലയും തമ്മിലുള്ളത്.
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം? ഇമ്മാതിരി കൊണഞ്ഞ മലയാള(മെന്ന് പറയുന്ന)വാക്കുകളേക്കാൽ നല്ലത് ആംഗലേയമാണ്. ഇപ്പോളിത് ടൈപ്പുന്ന കീബോറ്ഡിനെ “പലകമേൽ നിരത്തിവെച്ച കട്ടകളുടെ കൂട്ടം” എന്നൊക്കെ പറയണോ?
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? വളർന്നു, പക്ഷേ സന്തോഷമില്ല.
എന്താണ്‌ ശരിയല്ലാത്തത്‌? ഒന്നുമില്ലൊന്നുമില്ലൊന്നുമില്ല...
എന്താണ്‌ സന്തോഷം? പലപ്പോൽ പലതാണ് ഉദാ. അടിച്ച് ഫിറ്റായി യൂറോപ്യൻ ക്ലൊസറ്റിലിരുന്ന് തല പുറകിലേയ്യ് ചരിച്ച് ഫ്ലഷ് ടാങ്കിൽ വെച്ചുറങ്ങാൻ തുടങ്ങുമ്പോൾ കിട്ടുന്നതു പോലുള്ള ഒരു ഇത്...
ആധുനിക കവിതകളെ കുറിച്ച് എന്താണു അഭിപ്രായം നേതി..നേതി..നേതി.. (എന്തിനാ വെർതേ ഉറങ്ങുന്ന പട്ടീടെ വായില് വെരലിട്ടിളക്കണത്) * പട്ടി രൂപകമാണ്... സംബോധനയല്ല
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം ആകപ്പാടെ ഉള്ള ഓർമ്മകളയാനാണ് ബ്ലോഗുന്നത്. പിന്നല്ലേ ഓർമ്മക്കുറിപ്പെഴുതുന്നത്.
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്. ആൺ: Latheesh Mohan പെൺ: Prabha zacharias
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു് കുറുപ്പാണെങ്കിൽ സുകുമാരക്കുറുപ്പ് (കുറിപ്പാണെങ്കിൽ മരുന്നുകുറിപ്പ്)
താങ്കളുടെ Camera ഏതാണു്? Mobile Phone Camera
ഫോട്ടോ ബ്ലോഗുകളെ കുറിച്ചുള്ള അഭിപ്രായം ഇരകളെ കൊല്ലാതെ വെടിവെക്കുന്ന വേട്ടയിടം

93 comments:

 1. Dinkan-ഡിങ്കന്‍

  http://www.blogger.com/profile/08980494783010933044

  ReplyDelete
 2. ഒരു ഡിങ്കന്‍ ലുക്ക്.. ആ‍ആ‍ാ‍ാ‍ാ‍ാ‍ാ

  ഉത്തരം : Dinkan-ഡിങ്കന്‍

  http://www.blogger.com/profile/08980494783010933044

  ReplyDelete
 3. http://www.blogger.com/profile/08980494783010933044

  Dinkan-ഡിങ്കന്‍

  ReplyDelete
 4. നേതി..നേതി.., +, - ...... ഇത് ലവന്‍ തന്നെ...

  എന്റെ ഉത്തരം : Dinkan-ഡിങ്കന്‍
  http://www.blogger.com/profile/08980494783010933044

  ReplyDelete
 5. കൈപ്പള്ളി (ഹിംസെൽഫ്)

  ReplyDelete
 6. എന്റെ ഉത്തരം : പാമരന്‍
  http://www.blogger.com/profile/14136020498580980044
  (അങ്ങേരു ബിമാനം പിടിച്ചു വന്നു തല്ലീട്ടു പോവാതിരുന്നാല്‍ മതിയാര്‍ന്നു).

  എന്തായാലും ഒന്നുകില്‍ എനിക്കെന്തോ പറ്റി. അല്ലെങ്കില്‍ ഈ ഉത്തരങ്ങള്‍ ഒന്നും മത്സരത്തോടു നീതി പുലര്‍ത്തുന്നില്ല. എല്ലാരും അപ്പു എഴുതിയ പോലെ എഴുതണമെന്നല്ല, എന്നാലും കൈപ്പള്ളി വന്നു ഒരു 4 ക്ലു‌ കൊടുക്കാതെ ഒരുത്തനും എന്നെ തിരിച്ചറിയേണ്ട എന്നാ വാശി എന്തിനു? കൈപ്പള്ളി ഈ ഉത്തരങ്ങളൊന്നും വായിക്കാറില്ലേ?

  ReplyDelete
 7. ഫോട്ടോ ബ്ലോഗുകളെ കുറിച്ചുള്ള അഭിപ്രായം : ഇരകളെ കൊല്ലാതെ വെടിവെക്കുന്ന വേട്ടയിടം
  ഹ ഹ ഹ ഹ , കൈപ്പള്ളി ഓഫിനു മാപ്പ്

  ReplyDelete
 8. എല്ലാർക്കും തൃപ്തി ആയല്ലോ, ഇതിനകത്ത് ഒരു കുളുവും ഇല്ല.

  ReplyDelete
 9. Dinkan-ഡിങ്കന്‍
  http://www.blogger.com/profile/08980494783010933044

  ReplyDelete
 10. കളി അ‌മ്പത്തിരണ്ടാണ്.. കുളു കിട്ടില്ലാ.. :)

  ReplyDelete
 11. കൈപ്പള്ളി ക്ലൂ വേണ്ടി വരും ...

  വേഗം പോരട്ടെ ..എന്നിട്ട‍് ഉത്തരം എഴുതാം.. :)

  ReplyDelete
 12. അണ്ണാ ഒരു ക്ലൂ പോരട്ടേ

  ReplyDelete
 13. എന്റെ ഉത്തരം : ഇക്കാസ്
  http://www.blogger.com/profile/00492873615123089126

  ReplyDelete
 14. Dinkan-ഡിങ്കന്‍
  http://www.blogger.com/profile/08980494783010933044

  ReplyDelete
 15. എന്റെ ഉത്തരം : കുഴൂര്‍ വില്‍‌സണ്‍
  http://www.blogger.com/profile/09303303756969921943

  ReplyDelete
 16. Dinkan-ഡിങ്കന്‍
  http://www.blogger.com/profile/08980494783010933044

  ReplyDelete
 17. ഇനി അഥവാ ക്ലൂ കിട്ടിയാൽ ലിസ്റ്റിലുള്ള ബാക്കി രണ്ടുപേരെ തെരഞ്ഞെടുക്കാം.

  ReplyDelete
 18. എന്റെ ഉത്തരം : Dinkan-ഡിങ്കന്‍
  http://www.blogger.com/profile/08980494783010933044

  ReplyDelete
 19. ഉത്തരം : Dinkan-ഡിങ്കന്‍

  http://www.blogger.com/profile/08980494783010933044

  ReplyDelete
 20. മത്സരം അവസാനിക്കുന്ന സമയം: UAE 12:00

  ReplyDelete
 21. ഡിങ്കന്‍

  http://www.blogger.com/profile/08980494783010933044

  ReplyDelete
 22. chithragupthan
  ആരെടെയ് നീ. profileൽ ഊരും പ്യാരും ഒന്നും എന്തു് ഇട്ട പറ്റൂലെ? എന്തരായാലും ചെല്ല ഇതു് ഞ്യാനാണെന്നു് പറഞ്ഞല്ലെ. പോടെ പോടെ. പോയി ജ്വാലികളു് ഒണ്ടെങ്കി ചെയ്യ്. ഇവിടെ ചുറ്റി തിരിയല്ലി.

  ReplyDelete
 23. This comment has been removed by a blog administrator.

  ReplyDelete
 24. ദൈവത്തിന്റെ ഡെഫനിഷന് ഒരു ഡിങ്കന്‍ ടച്ചുണ്ട്...അവസാനത്തേതിനും. ഇടക്ക് അവിടവിടെ... എന്നാലും ഒരു അണ്‍‌ഡിങ്കനിഷ് കാരക്റ്റര്‍... (ആ വാക്ക് ഉറക്കെ വായിച്ച് ആരെങ്കിലും അടിവാങ്ങിയാല്‍ ഞാന്‍ ഉത്തരവാദിയല്ല )

  ReplyDelete
 25. എന്റെ ഉത്തരം : Dinkan-ഡിങ്കന്‍
  http://www.blogger.com/profile/08980494783010933044

  ReplyDelete
 26. ഗുപ്താ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.............

  ReplyDelete
 27. ഡിങ്കന്റെ അവസാന രണ്ട് പോസ്റ്റും ആത്മസുഖത്തിനുള്ളതായിരുന്നില്ല....

  ReplyDelete
 28. കവികളോട് 'നേതി നേതി' എന്ന് രണ്ട് പ്രാവശ്യം പറഞ്ഞിട്ടുള്ളത് ഡിങ്കന്‍ മാത്രമേ ഉള്ളൂ.. :) ... ഒരിക്കല്‍ പച്ചാളത്തോടും, പിന്നീട് സഗീറിനോടും..

  ഡിങ്കന്റെ പോസ്റ്റുകള്‍ എടുത്ത് നോക്കൂ.. ഹെഡിങ്ങുകളില്‍ ഉള്‍പ്പെടെ എത്ര '+'ഉണ്ടെന്ന് എണ്ണി നോക്കൂ.. ഇനി ഉത്തരങ്ങളില്‍ നോക്കൂ.. അവിടെയും കാണാം + - എന്നിവ..

  ReplyDelete
 29. ഡിങ്കന്‍ കണക്ക് വാദ്ധ്യാരാണോ?

  ReplyDelete
 30. ആദ്യത്തെ ഉത്തരം വായിച്ചപ്പോള്‍ തന്നെ ഡിങ്കനാണെന്നു തോന്നി. പക്ഷെ അവസാന പോസ്റ്റ് “ആത്മസുഖത്തിനു” എന്നത് ഗണ്‍ഫ്യൂഷ്യസ് ആക്കി. പിന്നെ ആ “നേതി നേതി” കണ്ടപ്പോള്‍ പിന്നെ ഡിങ്കന്‍ എന്നു തന്നെ വെച്ചു കാച്ചി. ശരിയാണോ എന്തോ. ഇതു ഡിങ്കനാണെങ്കില്‍ വളരെ കണ്ട്രോള്‍ ചെയ്തെഴുതിയ പോലെയുണ്ട്

  ReplyDelete
 31. കുറേ മത്സരങ്ങള്‍ക്കു മുമ്പ് കൈപ്പള്ളി ഒരു കമന്റ് ഇട്ടിരുന്നു... ഈ ഗോമ്പറ്റീഷന്‍ തുടങ്ങി ആദ്യകാലത്ത് ചോദ്യപ്പേപ്പര്‍ കൈപ്പറ്റിയ ചിലരുടെ ഉത്തരങ്ങള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധപ്പെടുത്തുവാന്‍ സാധിച്ചില്ല. അവ 40 നും 55 നൂം ഇടയ്ക്ക് (ആണോ!!) ഒന്നൊന്നായി വരും എന്ന്. അക്കൂട്ടത്തില്‍ മുങ്ങിക്കിടന്ന എന്തോ ഒന്നാണിത്. ഗോമ്പി ഈ അവസ്ഥയിലെത്തുന്നതിനു വളരെ മുമ്പ് ഉത്തരമെഴുതിക്കൊടുത്തതുപോലെയുണ്ട്.

  ക്ലൂവിനെപ്പറ്റി പറയുകയാണെങ്കില്‍ ക്ലൂ അമിതമാവുന്നത് മത്സരത്തിന്റെ ഉടനീളമുള്ള ആകാംഷ കുറയ്ക്കും (ഞാനും അലീഫും ഉദാസ്). ആദ്യ പത്തുമിനിറ്റില്‍ എല്ലാകുട്ടികളും ഉത്തരമെഴുതി വീട്ടില്‍ പോകും. ക്ലൂ തീരെയില്ലാതാവുന്നത് മത്സരം ബോറാക്കും. ഞാന്‍ ഉദാഹരണം പറയുന്നില്ല, സുല്ലെന്റെ മെക്കിട്ടു കേറും :-) ഈ ഗോമ്പറ്റീഷനില്‍ ഇതിനു രണ്ടിനു മിടയില്‍ മധ്യവര്‍ത്തി സ്വഭാവത്തില്‍ പോയ ഉത്തരങ്ങളായിരുന്നു നല്ല ഗോമ്പറ്റീഷനുകള്‍ എന്ന് ഉറപ്പ്.

  ഇത് ഏതില്‍ പെടും.. നോക്കട്ടെ.

  എന്റെ വായനയീല്‍ ഇതുപോലെ ച്ല ഉത്തരങ്ങളെങ്കിലും പറയാന്‍ സാധ്യതയുള്ള പലരുണ്ട്... ഡിങ്കന്‍, സാന്റോസ്, ദില്‍ബന്‍, കുട്ടിച്ചാത്തന്‍, അനോണിമാഷ്, അരൂപി. നേതി നേതി എന്നുമാത്രം സേര്‍ച്ച് ചെയ്താല്‍ സേതുലക്ഷ്മിയും എന്തിനു വിശ്വപ്രഭച്ചേട്ടന്‍ വരെ സേര്‍ച്ച് റിസല്‍ട്ടില്‍ വരുന്നുണ്ട്.. ഡിങ്കനും ഉണ്ട്.

  “പട്ടി, രൂപകമാണ്” എന്നു സേര്‍ച്ചിയാല്‍ വെള്ളെഴുത്താണ് !
  “അവനവന്റെ ആനന്ദം” എന്നായാലോ... പ്രിയംവദയുടെ ഒരു കമന്റ്..

  എനിക്കറിയില്ല.. സൂപര്‍മാന്റെ ബലത്തില്‍ ഡിങ്കനു വോട്ട് കൊടുക്കാം എന്നു തോന്നു...

  എങ്കിലും ഈ ഗോമ്പിയില്‍ ഞാന്‍ ഉത്തരമൊന്നും പറയുന്നില്ല.

  qw_er_ty

  ReplyDelete
 32. എനിക്ക് ഈ ഉത്തരങ്ങള്‍ വായിച്ചതില്‍ നിന്നു ഏറ്റവും ആത്മാര്‍ത്ഥമായതും ക്ലൂ ഉള്ളതുമായ ഉത്തരങ്ങളായി തോന്നിയത്

  മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്.
  ആൺ: Latheesh Mohan പെൺ: Prabha zacharias

  എന്നിവയാണ്. ഇതില്‍ ലതീഷ് മോഹന്റെ കവിതകളിലെ കമന്റുകള്‍ ഒന്നു ശ്രദ്ധിച്ചാല്‍ അറിയാം, ഡിങ്കന്‍ അവിടെ സ്ഥിരം വായനക്കാരനാണ്. നല്ല ക്ലാസ് കമന്റുകള്‍ പറഞ്ഞിട്ടുമുണ്ട്. പ്രഭയുടെ ബ്ലോഗില്‍ കമന്റ് ഓപ്ഷന്‍ കാണുന്നില്ല...

  അപ്പോ ഇതു ഡിങ്കന്‍ തന്നെ ഉറപ്പിക്കാം..

  എന്റെയും ഉത്തരം

  Dinkan-ഡിങ്കന്‍

  http://www.blogger.com/profile/08980494783010933044

  qw_er_ty

  ReplyDelete
 33. എന്നാ ഇനി ഞാന്‍ നിങ്ങളോടൊക്കെ ഒരു സത്യം പറയട്ടേ?
  ഇതാരാന്നറിയോ? ഡിങ്കനാ ഡിങ്കന്‍....
  ഇതിലെ പല വാക്കുകളും സെര്‍ച്ചുമ്പോള്‍ ഒരേ ഒരാളേ വരുന്നുള്ളൂ....

  അനീതിക്കെതിരെ ഒരു കാവല്‍പ്പോരാളി... കാടിന്റെ രക്ഷകന്‍... ഡിങ്കന്‍.. ടം ട ടാ...( മ്യൂസിക്ക് മ്യൂസിക്ക്)

  ReplyDelete
 34. ഇത് ആദ്യ ബാച്ചില്‍ പെട്ട ചോദ്യങ്ങളാണ്,അതു കൊണ്ട് തന്നെ അന്നത്തെ കനക്ക് വെച്ച് ഡിങ്കന്റെ പോസ്റ്റ് ട്വിങ്കിളണ്ട്വിങ്കിള്‍ ആയിരുന്നില്ലേ?

  ReplyDelete
 35. Dinkan-ഡിങ്കന്‍

  http://www.blogger.com/profile/08980494783010933044

  ReplyDelete
 36. 'അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍ ' ഒരു പുസ്തകത്തിന്റെ പേരാണ് അപ്പു.ഇവിടെ ഇദേഹം അത് പ്രയോഗിച്ചിരിക്കുന്നത് (ലാസ്റ്റ് പോസ്റ്റ് )നാട്ടുകാരുടെ വായിന്നു കേള്‍ക്കുക എന്ന അര്‍ഥത്തില്‍ ആണെന്നാല്‍ ക്ലൂ കറക്റ്റ് ആണ്.. :)

  ReplyDelete
 37. എന്റെ ഉത്തരം : Dinkan-ഡിങ്കന്‍
  http://www.blogger.com/profile/08980494783010933044

  ReplyDelete
 38. മിസ്റ്റര്‍ ഡിങ്കന്‍, ഒന്നിവിടെ വരെ വന്ന് ഗണ്‍ഫൂഷന്‍ തീര്‍ത്തു തരൂ ,

  ReplyDelete
 39. my answer:
  Dinkan-ഡിങ്കന്‍

  http://www.blogger.com/profile/08980494783010933044

  ReplyDelete
 40. ഡിങ്കന്റെ പേരെഴുതുകയാണ്‌.. തെറ്റിയാല്‍ അമ്മയോടു പറഞ്ഞുകൊടുക്കുമോ എന്തോ? എന്നാലും കിടക്കട്ടെ.

  Dinkan-ഡിങ്കന്‍
  http://www.blogger.com/profile/08980494783010933044

  ReplyDelete
 41. ഉത്തരം : sandoz

  http://www.blogger.com/profile/07986985766042788628

  ReplyDelete
 42. സാന്റോസ് എന്ന് ചിലരെങ്കിലും ഓര്‍ക്കുമെന്ന് ഞാന്‍ കരുതിയിരുന്നു.. പക്ഷേ ഉത്തരങ്ങള്‍ക്കിടയില്‍ ..................... ആയിരത്തഞ്ഞൂറ് ................ കുത്തുകള്‍ ഇല്ലാതിരുന്നതിനാല്‍ സാന്റോസ് അല്ല എന്നുറപ്പിച്ചു പറയാം.................. . :) :)

  ReplyDelete
 43. This comment has been removed by a blog administrator.

  ReplyDelete
 44. ഇവിടെ off അടി കുറഞ്ഞു പോയി എന്നു അഗ്രജ്ജൻ വിളിച്ചു പരാതി പറഞ്ഞു. കുറഞ്ഞിരിക്കുന്നതു് ഒരു കണക്കിനു നല്ലതല്ലെ?

  ഫലം പ്രഖ്യാപിച്ചതിനു ശേഷം പോരെ off അടി ആഖോഷങ്ങൾ?

  ReplyDelete
 45. Pandi
  മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ profile പ്രദർശിപ്പിക്കേണ്ടതാണു്

  ReplyDelete
 46. Off അടിക്കാനാണോ ഗോമ്പറ്റീഷന്‍ ബ്ലോഗ്?

  ReplyDelete
 47. പന്നി, Pandi
  GPC ഭാഗം 2B/4,
  ഉത്തരങ്ങൾ എഴുതുന്ന വ്യക്തിക്ക് മാസം (3) പ്രായമുള്ള ഒരു (1) blogഉം അതിൽ കുറഞ്ഞപക്ഷം പത്ത് (10) post എങ്കിലും ഉണ്ടായിരിക്കണം.

  ReplyDelete
 48. ആ അഞ്ചലിനെ വെറുതെയിരുത്തിയാൽ ശരിയാവില്ലല്ലോ... ഓഫ് വന്നാലല്ലേ അദ്ദേഹത്തിന് എന്തെങ്കിലും പണിയാവൂ...

  ഓഫല്ല, ഓഫടിക്കുന്നവർ കുറഞ്ഞെന്ന്... ആളുകളുടെ പങ്കാളിത്തം മുൻപത്തേതിലും കുറഞ്ഞതായി തോന്നുന്നു എന്ന് ചുരുക്കം...

  ReplyDelete
 49. നേതി..നേതി..നേതി..
  ഇത് മാത്രം മതി...

  ഇത് ഡിങ്കനല്ലാതെ മറ്റാരുമല്ല :)

  http://www.blogger.com/profile/08980494783010933044

  ReplyDelete
 50. ഈ ഗോംബീഷന്‍ കൊണ്ട് ഒരു ഗുണമുണ്ടായി... പാണ്ടി ആരാണെന്ന് അല്ല ഡിങ്കന്‍ ആരാണെന്ന് ശരിക്കും മനസ്സിലാക്കാനായി. ഇതല്ലെ ഇതോണ്ടൊക്കെയുള്ള ഒരു ഗുണം.

  -സുല്‍

  ReplyDelete
 51. എന്റെ കമ്ന്‍റ്റ് ഡിലീറ്റി ഇവിടെ ഊരു വിലക്കിട്ടതിനാല്‍‍ എനിക്ക് പറയാനുള്ളത് ബഹുമാനപ്പെട്ട കൈപ്പള്ളിക്ക് മുമ്പാകെ സമര്‍‍പ്പിക്കുന്നു.

  ഈ വർഷമാദ്യമാണ് ബ്ലോഗില്‍‍ വരുന്നത്. അതിനിടയലാണ് (മറുമൊഴി) കൈപ്പള്ളി ഇങ്ങനെയോരു ഗോമ്പറ്റീഷന്‍‍ തുടങ്ങിയത് അറിയാന്‍‍ കഴിഞ്ഞതും പങ്കെടുക്കുന്നതും. ...

  പുതു ബ്ലോഗെർസിനോട് ഈ വിധം ചേരിതിരിവ് കാണിക്കുന്നത് ശരിയല്ല കൈപ്പള്ളീ. എന്റെ ബ്ലോഗ് സമയത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും....മാത്രവുമല്ല തുടക്കം മുതലേ ഈ ഗോമ്പറ്റീഷനില്‍‍ ഞാന്‍‍ പങ്കെടുത്തു വരികയും ചെയ്യുന്നു..... ആയതിനാല്‍‍ തുടർന്നുള്ള കമന്റിനും ഉത്തരങ്ങ്ള്‍‍‍ എഴുതാനും ദയവായി ഈ സഹോദരനെ അനുവദിക്കണമെന്ന് കൈപ്പള്ളി/5L നോട് വിനീതമായി അപേക്ഷിക്കന്നു,അഭ്യർഥിക്കുന്നു.

  (മറ്റു സഹ ബ്ലോഗേർസിന്റെ പിന്തുണയും ഞാന്‍‍ ഇവിടെ പ്രതീക്ഷിക്കുന്നു.)

  ReplyDelete
 52. ഇതൊന്നു പൂട്ടികെട്ടെന്റെ ഗൈബള്ളീ

  ReplyDelete
 53. ദാണ്ടെ

  കൈപ്പള്ളി സമയത്തിനെത്തി!!

  improvement ഉണ്ടേ...........:)

  ReplyDelete
 54. കൈപ്പള്ളീ,
  ഒരാളുടെ ഐഡിയിൽ ക്ലിക്കിയാൽ അത് യുണീൿ ആയ ഒരു ബ്ലോഗർ പ്രൊഫൈൽ പേജിൽ പോകുമെങ്കിൽ, അയാൾക്കു് ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത വേണം. Remember that if he is not consistent in his profile ID, he will not be accumulating any points together!

  For the (so called) God's sake, please keep this as a readers' competition, not a writers' one!

  I strongly support the rights of every contestant who is not an 'anonymous' or who is not deliberately sabotaging the rules or goals of this game/competition.

  പന്നി is not anonymous by definition. He has a blogger ID. It is up to him to reserve his personal detail.

  ReplyDelete
 55. പന്നിക്ക് പൂര്‍ണ്ണ പിന്തുണ....
  വായനക്കാരാണ് ബ്ലോഗിന്റെ വിജയം

  ReplyDelete
 56. "Profile not available" എന്ന് കാണിക്കുന്നവരൊഴികെ എല്ലാവര്‍ക്കും മല്‍സരത്തിന്റെ ഉത്തരം എഴുതുവാനുള്ള സ്വാതന്ത്ര്യം വേണമെന്ന് തന്നെയാണ് എനിക്കും പറയാനുള്ളത്. അല്ലെങ്കില്‍ ഇതൊരു 'സീനിയര്‍ ബ്ലോഗ്ഗര്‍ ഇവന്റ്' ആയി ആളുകള്‍ തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റം,പറയാന്‍ പറ്റില്ല.

  അതിനാല്‍ പന്നിക്കും അതുപോലെയുള്‍ലവര്‍ക്കും എന്റെ പൂര്‍ണ്ണ പിന്തുണ.. പുതിയ പുതിയ ആള്‍ക്കാര്‍ കടന്നു വരട്ടെ..

  കൈപ്പള്ളിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുന്നവര്‍ക്ക് മൂന്നു മാസവും പത്ത് പോസ്റ്റും എന്നത് നല്ലത് തന്നെ. അത് തുടര്‍ന്നും വേണം. അല്ലെങ്കില്‍ ആളെ കണ്ടു പിടിക്കാന്‍ ആര്‍ക്കും സാധിച്ചെന്ന് വരില്ല.

  ReplyDelete
 57. "Profile not available" എന്നതിനു് anonymousഎന്നു് അർത്ഥമില്ല. ഈ ബ്ലോഗിൽ ഇപ്പോഴത്തെ സെറ്റിങ്ങ്സ് അനുസരിച്ച് കമന്റിടാൻ കഴിയുന്നവരൊക്കെ ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളവരായിരിക്കണം. (യഥാർത്ഥ അനോണികൾക്കു് ഇവിടെ കമന്റിടാൻ പറ്റില്ല.)

  Due to various reasons, one may keep his profile publicly accessible or not either permanently or at times. It should not be a reason for denying participation.

  On the other hand, GPC 2B/4 should be strictly enforced for those who wish to answer the questionair and publish their answers as a contest post.

  ReplyDelete
 58. ശരി ഉത്തരം:
  Dinkan-ഡിങ്കന്‍

  http://www.blogger.com/profile/08980494783010933044

  ReplyDelete
 59. വിശ്വപ്രഭയുടെ നിർദ്ദേശം ഇവിടെ ചർച്ച ചെയ്യപെടട്ടെ. profile കാണൻ കഴിയുന്നില്ലെങ്കിൽ അതും ഒരു anonymous ID ആയിട്ടു തന്നെ പരിഗണിക്കേണ്ടി വരും എന്നാണു് എന്റെ പക്ഷം.

  ReplyDelete
 60. ഇനി ആ സന്‍ഡോസിനെ ഒന്ന് തപ്പിപ്പിടി, കൈപ്സേ!
  (....‘എവിടെയായിരിക്കും‘ എന്ന ശോകഗാനം ബാക്ക് ഗ്രൌണ്ടില്‍)

  ReplyDelete
 61. അടുത്ത മത്സരം UAE 15:00
  Moderation ആരംഭിക്കുന്ന സമയം UAE: 14:00
  Moderation അവസാനിക്കുന്ന സമയം UAE:18:00
  അടുത്ത മത്സരം അവസാനിക്കുന്ന സമയം UAE:23:00

  ReplyDelete
 62. "Profile not available" എന്നതിനു് anonymousഎന്നു് അർത്ഥമില്ല, ശരി തന്നെ.. ബ്ലോഗില്‍ സജീവമായുണ്ടായിരുന്ന ചിലരുടെ പ്രൊഫൈലും ഇങ്ങനെയാണിപ്പോള്‍. പക്ഷേ പുതിയ ബ്ലോഗ്ഗര്‍ ഐ.ഡി ഉണ്ടാക്കി, മറഞ്ഞിരിക്കുന്നവരെ അനോണി ആണോ അല്ലയോ എന്ന് എങ്ങനെയറിയാം.?

  ഉദാ: ചിത്രകാരന്റെ പ്രൊഫൈല്‍ not available ആണെങ്കിലും എല്ലാവര്‍ക്കും അറിയാം അദ്ദേഹം ബ്ലോഗ്ഗര്‍ ആണെന്ന്. പക്ഷേ "പരമ ചെറ്റ" എന്ന പേരില്‍ ഒരു ഐ.ഡി ഉണ്ടാക്കി, Profile not available എന്ന് കാണിക്കുന്നവരെ എങ്ങനെ പരിഗണിക്കും?

  പേരെടുത്ത് ഉദാഹരിച്ചതിന് ചിത്രകാരന്‍ ക്ഷമി...

  qw_er_ty

  ReplyDelete
 63. അപ്പോള്‍ ശരി. ഞാനും പോയി വരട്ടെ,,

  ReplyDelete
 64. പ്രിയപ്പെട്ട കൈപ്പള്ളിമാഷേ,

  >>ഉത്തരങ്ങൾ എഴുതുന്ന വ്യക്തിക്ക് മാസം (3) പ്രായമുള്ള ഒരു (1) blogഉം അതിൽ കുറഞ്ഞപക്ഷം പത്ത് (10) post എങ്കിലും ഉണ്ടായിരിക്കണം.

  ഇത്തരം നിബന്ധനകള്‍ പുതിയ മത്സരാര്‍ഥികളുടെ താല്പര്യം കളയാന്‍ അല്ലേ കാരണമാകൂ...

  ഞാന്‍ ഈ ഗോംബറ്റീഷന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്ന ആള്‍ ആണ്.. കുറച്ചു കമന്റുകള്‍ ഇട്ടിട്ടുമുണ്ട്...

  ചിലതില്‍ കമന്റ് ഇടാത്തത് ഉത്തരം അറിയാഞ്ഞിട്ടും, മറ്റു അനേകം അവസരങ്ങളില്‍ സമയക്കുറവു മൂലവും ആണ്.

  പലപ്പോഴും ഇതു വായിക്കുന്നതിലൂടെ ഞാന്‍ ശ്രദ്ധിച്ചിട്ടില്ലാത്ത പല ബ്ലോഗുകളിലും ചെല്ലുവാനും വായിക്കുവാനും കഴിയുകയും ചെയ്തു..

  സത്യത്തില്‍ അടുത്ത ഒരു അവസരത്തില്‍ താങ്കളുടെ ക്വസ്റ്റ്യന്‍ പേപ്പര്‍ വാങ്ങി ഉത്തരം എഴുതി അയച്ചു തരണം എന്നും ഞാന്‍ കരുതിയിരുന്നു.. (എന്നെപ്പോലെ തികച്ചും അപ്രശസ്തനായ ഒരാളുടെ ഉത്തരങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്നത് ഒരിക്കലും നടക്കില്ലെന്നും അതു ചെയ്യുന്നതു പങ്കെടുക്കുന്നവരെ പരിഹസിക്കലാകുമെന്നും അറിയാം.. അതു ആഗ്രഹിച്ചല്ല.. മറിച്ച് ഈ പരിപാടിയോടുള്ള എന്റെ താല്പര്യവും പിന്തുണയും അറിയിക്കാന്‍ വേണ്ടി മാത്രം..)


  പക്ഷേ സത്യസന്ധമായി പറയുകയാണെങ്കില്‍ താങ്കളുടെ ഈ ഒരൊറ്റ കമന്റ് കണ്ടപ്പോള്‍, എനിക്കു ഈ പരിപാടിയോടുള്ള സകല താല്പര്യവും നഷ്ടമാകുന്നതായാണ് തോന്നുന്നത് ...


  --
  ഇതു പറഞ്ഞതു ഇവിടെ വന്നു അലമ്പുണ്ടാക്കി നന്നായി പോകുന്ന ഒരു പ്രോഗ്രാമില്‍ ഒച്ചപ്പാടു സൃഷിക്കാം എന്നു കരുതിയല്ല (അല്ലെങ്കിലും അതിനൊക്കെ ഞാന്‍ ആര് :))

  ഇനി ഈ വഴിക്കു ഞാന്‍ ഇല്ല എന്നും പറയുന്നില്ല. (താല്പര്യം ഉണ്ടായാല്‍ ഇനിയും കമന്റിടും.. നിയമങ്ങള്‍ അനുവദിച്ചാല്‍ മാത്രം.)

  എന്റെ അഭിപ്രായം എന്നറിയിക്കണം എന്നു തോന്നിയതുകൊണ്ടുമാത്രം പറഞ്ഞതാണ്, മറ്റൊന്നും വിചാരിക്കരുത്..

  ReplyDelete
 65. സുഹൃത്തുക്കളേ,

  എല്ലാവർക്കും നമസ്ക്കാരം.

  ഉത്തരങ്ങളിൽ ക്ലൂ ഇല്ലെന്ന് പറഞ്ഞത് കേട്ട് എനിക്ക് വിശ്വസിക്കാനാകുന്നില്ല. ചോദ്യങ്ങളോടുള്ള എന്റെ സ്വാഭാവിക പ്രതികരണമാണ്

  ഉത്തരമായി നൽകിയത്. അതിൽ വെള്ളം ചേർക്കലോ, കുറുക്കിവറ്റിക്കലോ ഇല്ലായിരുന്നു. കമെന്റിടുമ്പോൾ “” , (), /, +, - , !, <=

  തുടങ്ങിയ ചിഹ്നനസമ്പ്രദായം പുലർത്തുന്ന എന്റെ കമെന്റുകൾ ശ്രദ്ധിച്ചിട്ടുള്ളവർക്ക് ഇത് ഡിങ്കനാണെന്ന് പറയാൻ മുഴുവൻ ഉത്തരങ്ങളും വായിക്കണമെന്നില്ല. സഗീറിനൊറ്റും,പച്ചാളത്തോടും കവിതാക്കമെന്റായി “നേതി നേതി” പറഞ്ഞത്, ഇവിടെ വെണ്ണയുരുക്കി കൊക്കിനെ പിടിക്കുന്നത് പറഞ്ഞത്. കവികളിൽ "ലെതീഷും, പ്രഭയും“ ഉത്തരമായി വന്നതും ക്ലൂകളിൽ പെടുത്താവുന്നതാണ്. അപ്പു-അളിയൻസ്-ഹോംസ് പറഞ്ഞപോലെ ലെതീഷിന്റെ സ്ഥിരം “കമെന്റടിക്കാരി“ൽ ഒരാൾ. ഡിങ്കനെ സ്ഥിരമായി ശ്രദ്ധിക്കാറുള്ളവർ അനായാസേന/പെട്ടെന്നു തന്നെ കണ്ടുപിടിച്ച് കളഞ്ഞതും ശ്രദ്ധിച്ചിരിക്കുമല്ലോ.

  പിന്നെ ആ ഗുപ്തൻ എന്നെ അൺഡിങ്കനിഷ് എന്നോ,എല്ലില്ലാത്തവനെന്നോ, നട്ടെല്ലില്ലാത്തവനെന്നോ ഒക്കെ പറയും. അവനെന്നോട് മുടിഞ്ഞ അസൂയയാണ് എന്ന് എല്ലാർക്കും അറിയാമല്ലോ. അവനെ ചുമ്മാ വിട്ട് കളയാം. (ഉവ്വ ഉവ്വ, നിനക്ക് ഞാൻ വെച്ചിട്ടൊണ്ട് കേട്ടോടാ... ഒന്നും മറക്കില്ല രാമാ. ഇറ്റലിയിൽ ഭൂകമ്പം വന്നിട്ടും, ആനകുത്തിയിട്ടും ദൈവം വെറുതേ വിട്ട കേസാണ് :) )

  എന്നെ തിരിച്ചറിഞ്ഞവരോട് എല്ലാവരോടും, പ്രത്യേകിച്ച് *1.ViswaPrabha-വിശ്വപ്രഭയോടും, എന്നെ ആദ്യം തന്നെ കണ്ടുപിടിച്ച *2.വല്യമ്മായിയോടും ഗോമ്പറ്റീഷൻ നടത്തിപ്പുകാരായ കൈപ്പള്ളിയോടും, പിന്നെ ഇവിടെ ചുറ്റിത്തിരിയുന്ന സകമലാന ആടുമാടുഒടിയൻചാത്തൻ‌മറുതാദികളോടും ഡിങ്കന്റെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു :)


  ഇനി വിശദീകരണം വേണ്ട ചില ചോദ്യ/ഉത്തരങ്ങളെക്കുറിച്ച്
  എന്താണ്‌ ദൈവം?
  “Vague pantheist benevolence "
  (പറഞ്ഞത് സത്യമാണ്. അവ്യക്തതകളാണ് നിറയെ. ദൈവത്തിന്റെ പേരിൽ മനുഷ്യർ മനുഷ്യരേയോ[കലാപം], മൃഗങ്ങളേയോ[ബലി]

  നൽകുന്ന കാലത്തോളം അതിൽ വിശ്വസിക്കാൻ പ്രയാസമുണ്ട്. അതുകൊണ്ടാണ് “നിറഞ്ഞുനിൽക്കുന്ന അവ്യക്തമായ എന്തോ ചൈതന്യം“ എന്ന് പറഞ്ഞൊഴിഞ്ഞത്.)

  എന്താണു് സമൂഹിക പ്രതിബദ്ധത
  "സമൂഹത്തെ പ്രതി നമ്മൾ അനുഭവിക്കുന്ന ബദ്ധപ്പാട്."
  (എന്നെ സംബന്ധിച്ചിടത്തോളം സത്യമാണ്. ഉദാ.അവായുശ്വസനംവഴി സമൂഹത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളില്ലാതാക്കാൻ പൊതുസ്ഥലത്ത് പുകവലി നിർത്താൻ നിയമം വരുന്നു. ഞാനിപ്പോൾ പൊതുസ്ഥലത്ത് വലിയില്ല -തീരെയില്ലെന്നല്ല..മാക്സിമം കുറച്ചിട്ടുണ്ട്- അത് കുറച്ചത് വളരെ ബദ്ധപ്പെട്ടുമാണ്. അതുപോലെ സമൂഹഹിതകരമായ നിയമങ്ങൾ അത് സ്വയം -അൽ‌പ്പം ബദ്ധപ്പാടോടെ- ആണെങ്കിലും അനുസരിക്കുകയെന്നത്. എന്നുകരുതി എല്ലാ ക്ണാപ്പിലെ നിയമങ്ങളും, സദാചാരപാലനങ്ങളും അനുശീലിക്കുകയെന്നല്ല)

  എന്താണ്‌ സൌന്ദര്യം?
  “കണ്ണാടിയിൽ നോക്കുമ്പോൾ തോന്നുന്ന സുഖകരമായ അവസ്ഥ.“
  (സൌന്ദര്യം പലർക്കും/പലപ്പോഴും പലതാണ്. പക്ഷേ സുന്ദരമാണോ എന്ന് നോക്കാൻ ഉപയോഗിക്കുന്ന കണ്ണാടിയോളം ഇഷ്ടമായ മറ്റൊന്നില്ല. നാർസിസ്റ്റ് അമൂർത്തത :) )

  കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന്
  പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?
  “ഏതൊരാളുടെ കൌമാരമനസിലാണ് ഒരു നക്സൽ മിത്ത് ഇല്ലാത്തത്? “
  (കൌമാരത്തിൽ ഒരു വല്യനക്സലേറ്റ് ആകാനായിരുന്നു ആഗ്രഹം. എംടിയുടെ “ആരണ്യക”ത്തിലെ പെൺകുട്ടി ഞാനായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നേരിട്ട് പ്രവർത്തനമില്ലെങ്കിലും “അന്ത്യാളങ്കാവിൽ ഒളിച്ചിരിക്കുന്ന വിപ്ലവകാരിയോടുള്ള പ്രണയം” അതുകൊണ്ട് തന്നെ കുന്നിക്കലിനും,പുല്ലറെഡിയ്ക്കും,ചാരുമജുംദാറിനും, സന്യാലിനും, വർഗീസിനും, ഫിലിപ്പിനും, വെള്ളത്തൂവൽസ്റ്റീഫനും,വേണുവിനും, തേറ്റമല്യ്ക്കും ഒക്കെ ഒപ്പം കൊച്ചുണ്ണിയും, പരമുവും,പക്കിയും,അടിമയും,ജംബുലിംഗവും ഒക്കെ ഉണ്ടായിരുന്നു. പ്രായം മാറിയതോടെ രാഷ്ട്രീയവും മാറി എന്ന് പറയാതെ വയ്യ. )

  ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
  “ഒരിക്കലുമില്ല. അവനവനോട് സംസാരിച്ച് തീർന്നിട്ടില്ല ഇതുവരെ. “
  (ആറ് വർഷത്തോളമായി ഇന്ത്യയിലെ പലനഗരങ്ങളിലുമായി തനിച്ചാണ് താമസം. ഏത് നഗരത്തിലും എനിക്കൊരു ഒറ്റമുറി-ടെലിവിഷൻ ഇല്ലാത്തത്- ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്നു.)

  ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി?
  “അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ“
  (നുണപറഞ്ഞതല്ല. ഈ പരൂക്ഷ ഒരു മാസത്തിന് മുന്നെ എഴുതിയതാണ്. അതുകൊണ്ട് തന്നെ അതിനു ശേഷം ഇട്ടപോസ്റ്റുകളെക്കുറിച്ച് അതിൽ പറയാനൊക്കില്ലല്ലോ. ഇതിന് ഉത്തരമെഴുതുമ്പോൾ "ഹൌ ഐ വണ്ടർ... വാട്ട് യൂ ആർ“ ആയിരുന്നു ലാസ്റ്റ് പോസ്റ്റ്. അത് അവനവന്റെ ആത്മസുഖത്തിന് തന്നെയാണ് എഴുതിയത്, സുഖം കെടുത്തുന്ന കമെന്റുകൾ പ്രതീക്ഷിക്കുന്നില്ല എന്ന ഡിസ്ക്ലൈമർ സഹിതം. പോപ്പ്സംഗീതത്തിന്റെ രാജകുമാരൻ മൈക്കൽ ജാക്സൻ തിരിച്ചുവരുന്നു എന്ന് കേട്ടപ്പോൾ തോന്നിയ സന്തോഷത്തിന്റെ പ്രതികരണം. സിൽ‌വിയാപ്ലാത്തിന്റെ മകന്റെ ആത്മഹത്യയെക്കുറിച്ചും, സൌദിഅറേബ്യയിൽ സ്ത്രീകൾ മുത്തവമാരെ എതിർത്ത സംഭവവും എഴുതിയത് ഈ പരൂക്ഷയ്ക്ക് ശേഷമാണ്. )

  മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
  “ഇമ്മാതിരി കൊണഞ്ഞ മലയാള(മെന്ന് പറയുന്ന)വാക്കുകളേക്കാൽ നല്ലത് ആംഗലേയമാണ്. “
  (ഞാൻ ഒരു ലാൻ‌ഗ്വേജ് ഫനറ്റിക് അല്ല. അതുകൊണ്ട് തന്നെ ഇതരഭാഷാപദങ്ങൾ മലയാളത്തിലേക്ക് സ്വാംശീകരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. വെള്ളെഴുത്തിന്റെ ലേറ്റസ്റ്റ് പോസ്റ്റിലും ഇക്കാര്യം തന്നെ പറഞ്ഞിരുന്നു. അറബിയിൽ നിന്നും പോർചുഗീസിൽനിന്നും ഇംഗ്ലീഷിൽ നിന്നുമൊക്കെയായി കുറെ കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ട്, അതു തുടരുക തന്നെ വേണം. ഭാഷയ്ക്ക് കന്യാചർമ്മമുണ്ടെന്ന് വിശ്വസിക്കുന്നുമില്ല)

  പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?
  “ഇല്ല. വേണമെങ്കിൽ പുരുഷന്മാർ “മാർക്സിൽ” നിന്നും, സ്ത്രീകൾ “വീക്ക്നെസിൽ” നിന്നും വന്നെന്നു പറഞ്ഞാൽ വിശ്വസിക്കാം. :) “
  (ഉത്തരം വെറും വേർഡ് ഗിമ്മിക്സ് ആയിരുന്നുവെന്ന് മുങ്കൂറായി പറഞ്ഞിട്ടുണ്ട്. പുരുഷന്മാരെല്ലാം മുടിഞ്ഞ രാഷ്ട്രീയക്കാരെന്നോ,
  സ്ത്രീകൾ അബലകളെന്നോ അഭിപ്രായമില്ല.)

  കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
  “വളർന്നു, പക്ഷേ സന്തോഷമില്ല.“
  (കുട്ടിക്കാലത്ത് അത്രവലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ അന്ന് ആഗ്രഹിച്ചതൊക്കെ ഇപ്പോഴുണ്ടെങ്കിലും അത്രവലിയ സന്തുഷ്ടനല്ല)

  *1. വിശ്വപ്രഭച്ചേട്ടൻ പറഞ്ഞതാണ് കാര്യം “It is up to him to reserve his personal detail“ .. it applies for all...

  *2. തവാടിയുമായി “മദീന-മുത്തവ്വ-ബർസ“ പോസ്റ്റിൽ മുട്ടനിടി കഴിഞ്ഞ് ഇവിടെ വന്ന് നോക്കുമ്പോഴാണ് വല്യമ്മാ‍യി ആദ്യം തന്നെ ഡിങ്കനെ കണ്ടുപിടിച്ചിരിക്കുന്നതു കണ്ടത്. പെട്ടെന്ന് ഓർത്ത കഥ ശ്രീകൃഷ്ണൻ ‘ഛായാമുഖി‘യെന്ന(തന്നെ ഏറ്റവും കൂടുതൽ ഓർക്കുന്നവരുടെ മുഖം കാണാവുന്ന) കണ്ണാടിയിൽ നോക്കിയപ്പോൾ ശകുനിയെ കണ്ട കഥയാണ്.
  ചുമ്മാ :) <- ദേ സ്മൈലി.

  എന്നാൽ ശരി അങ്ങനാട്ടേ...
  ചിയേർസ്!!!

  ReplyDelete
 66. അനിൽശ്രീ,
  പരമചെറ്റ എന്ന പേരിന്റെ സ്വീകാര്യത ഒരു കാര്യം. പക്ഷേ ആ പേരിലൊരു പ്രൊഫൈൽ ഉണ്ടാക്കി, ആ പ്രൊഫൈലും വെച്ച് പുതിയതായോ മുൻപേ വേറൊരു ബ്ലോഗ്ഗ് വ്യക്തിത്വമുള്ളയാളോ ഈ ബ്ലോഗിൽ കമന്റിടുന്നുണ്ടെങ്കിൽ അതുവേറൊരു കാര്യം.
  അയാൾ കമന്റിടുന്നത് മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ പോയിന്റുകൾ accumulated ആയി നേടുവാനും ആണെങ്കിൽ തീർച്ചയായും അതേ ഐഡിയിൽ തന്നെ സ്ഥിരമായി വന്നേ പറ്റൂ.
  അതേ സമയം അയാൾ ഉത്തരം പറയാതെ വെറുതെ മത്സരം സബോട്ടേജ് ചെയ്യാനോ ആരെയെങ്കിലും അവഹേളിക്കാനോ ആണു കമന്റിടുന്നതെങ്കിൽ അതു ഡീലിറ്റു ചെയ്തുകളയാൻ ബ്ലോഗുടമയ്ക്ക് തീർച്ചയായും അധികാരമുണ്ട്.

  വർഷങ്ങളായി സ്ഥിരമായി ബ്ലോഗുകൾ വായിച്ചുകൊണ്ടിരിക്കുന്ന, എന്നാൽ ഇന്നേവരെ ഒരക്ഷരം പോലും പോസ്റ്റോ കമന്റോ ആയി ഇടാത്ത ആളുകളെ എനിക്കറിയാം. അഥവാ ഈ ഗോംബീഷൻ കണ്ട് താല്പര്യം വന്നു് അവർക്കും സ്വന്തം വ്യക്തിഗതവിവരങ്ങൾ ബലികഴിക്കാതെത്തന്നെ ഇവിടെ പങ്കെടുക്കണമെന്നു തോന്നിയാൽ?

  ഈ മത്സരം വായനക്കാരുടേതാണു് എന്ന ബലമായ വിശ്വാസത്തിലാണു് ഞാൻ ഇതിൽ ഇപ്പോഴും പങ്കെടുത്തുകൊണ്ടിരിക്കുന്നത്. എന്നെങ്കിലും എഴുത്തുകാരും വായനക്കാരും തമ്മിൽ ബ്ലോഗിൽ ഒരു അങ്കം നടന്നാൽ ഞാൻ വായനക്കാരുടെ പക്ഷത്തേ ഉണ്ടാവൂ. ഇതുവരെയും അങ്ങനെയേ ഉണ്ടായിട്ടുമുള്ളൂ.

  ReplyDelete
 67. ഹൊ.. എല്ലാവര്‍ക്കും ആശ്വാസമാ‍യി. ഉത്തരം വന്നു, അടുത്ത ടൈം ടേബിളുമെത്തി. മക്കളേ ഇനി ഇവിടെ അധികം ചുറ്റിത്തിരിയാതെ വല്ല ജ്വാലികളു വല്ലതും ന്വാക്കിന്‍..

  പിന്നെ ചര്‍ച്ചക്കു നല്ല പായിന്‍സ് എല്ലാം കണ്ട് പിടിക്കിന്‍.

  പിന്നെ കൈപ്പ്സ്

  എന്റെ അഭിപ്രായം, ഉത്തരം കണ്ടെത്താനുള്ള അവസരം പുതിയ ബ്ലോഗര്‍മാര്‍ക്ക് നിഷേധിക്കരുതെന്നു തന്നെയാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള വന് /വള്‍ക്ക്( സ്ത്രീ )കൈപ്പിന്റെ നിയമ വ്യവസ്ഥ കാക്കത്തൊള്ളായിരം തവണ ബാധകം.

  മൊയ് ലാളിയും തൊഴിലാളിയും കൂടി അനുകൂല തീരുമാനത്തിനു തുല്യം ചാര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നു.

  ReplyDelete
 68. 'പരമചെറ്റ' ഒരു ആലങ്കാരികമായിരുന്നു. ഇന്നലെ അഞ്ചലിന്റെ സംഭാവന,,,,,,

  ReplyDelete
 69. പ്രൊഫൈൽ ഐഡിയുടെ determinacyയും പ്രൊഫൈൽ പേരിന്റെ Non-determinacyയും കാണിക്കാൻ....

  (ഇതു ഞാൻ തന്നെയാണു്.)
  -ViswaPrabha വിശ്വപ്രഭ

  ReplyDelete
 70. മലയാളം നേരാവണ്ണം എഴുതാന്‍‍ അറിയാത്ത ഞാന്‍‍ ഒരു പോസ്റ്റ് ഇട്ടു. (കാരണം കൈപ്പള്ളീ മാത്രം ..)

  ReplyDelete
 71. ഒരിക്കൽകൂടി.
  ബ്ലോഗറിലെ പ്രൊഫൈൽ ID നമ്പർ അനുകരിക്കാൻ സാദ്ധ്യമല്ല. ഏതെങ്കിലും അനോണി കൃത്രിമമായി ലിങ്കും പേരും അനുകരിച്ച് കമന്റിട്ടാൽപോലും ആ ലിങ്കിന്റെ ഒപ്പം ബ്ലോഗറിന്റെ ചിഹ്നം ഓറഞ്ചുനിറമില്ലാതെ, ചാരനിറത്തിൽ വ്യത്യസ്തമായേ കാണൂ.
  ഒരു ഉദാഹരണത്തിനു് ഇതും ഇതും നോക്കുക. ആദ്യത്തേതു് കൃത്രിമമായി ഉണ്ടാക്കിയ പേരുവെച്ചും രണ്ടാമത്തേതു് ശരിയായ ഐഡിയിൽ ലോഗിൻ ചെയ്തും ഇട്ട കമന്റുകളാണു്.

  ReplyDelete
 72. ഈ മത്സരം തുടങ്ങിയതു മുതല്‍ വളരെ സജീവമായി ഈ ഈവന്റില്‍ പങ്കെടുക്കുന്ന ഒരാളാണ് പന്നി. മത്സരത്തില്‍ തുടര്‍ന്നും പങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ താല്പര്യം അദ്ദേഹത്തിന്റെ കമന്റുകളില്‍ നിന്നും വ്യക്തവുമാണ്. മാത്രമല്ല, ഈ ഈവന്റ് വായനക്കാരുടേതായി മാറുന്നതാണ് കൂടുതല്‍ നല്ലതും. വിശ്വം പറഞ്ഞ പോലെ ഈ ബ്ലോഗില്‍ കമന്റിടുവാന്‍ സാധിയ്ക്കുന്ന എല്ലാര്‍ക്കും പങ്കാളികളാകാന്‍ കഴിയുന്ന തരത്തില്‍ തന്നെ മുന്നോട്ടു പോകുന്നതാണ് ഈവന്റിനെ കൂടുതല്‍ മനോഹരമാക്കുന്നതും. ഗോമ്പീഷനെ ഇഷ്ടപ്പെടുന്നവരെ ആരേയും മനഃപൂര്‍വ്വം പാര്‍ശ്വവല്‍ക്കരിയ്ക്കാതിരിയ്ക്കുന്നത് ആയിരിയ്ക്കും നല്ലത്.

  മൊയലാളീ,
  എന്നെ കൊണ്ട് കരിവാരം നടത്തിയ്ക്കരുതേ ചെല്ലേ....

  ReplyDelete
 73. വിശ്വം മാഷ് വീണ്ടും പഴയ ഫോമിലായി :)

  ReplyDelete
 74. “പരമചെറ്റ” എന്നുള്ള ഐഡിയ്ക്ക് ട്രേഡ് മാര്‍ക്ക് രെജിസ്ട്രേഷനു അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ആരും പരമചെറ്റയില്‍ തൊട്ടു കളിയ്ക്കമാട്ടെ.

  “പരമചെറ്റ ഒരു തടവു ശൊന്നാ ശൊന്നമാതിരി മുടിയ്ക്കമാട്ടേ..”
  ജാഗ്രതൈ!

  ReplyDelete
 75. ആരണ്യകത്തിലെ പെണ്‍കുട്ടി..
  ഡിങ്കാ, നീ പെണ്ണാ..??

  ReplyDelete
 76. I do second അഞ്ചൽക്കാരൻ
  പച്ചമലയാളത്തിൽ പറഞ്ഞാൽ ഗോമ്പറ്റീഷനിൽ സകലപന്നികളും പങ്കെടുക്കണം :)

  ReplyDelete
 77. ‘ചെറ്റത്തരം’ എഴുന്നെള്ളിച്ച് ആളെക്കൂട്ടാനുള്ള ശ്രമമാണോ അഞ്ചലിന്റേതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു :)

  ReplyDelete
 78. വശങ്ങളിലെ സീബ്രാവരകള്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു...
  കണ്ണ് പിടിക്കുന്നില്ല, കഴയ്‌ക്കുന്നു...
  അതോ ഇന്നലത്തെ ഹാങ്ങോവറില്‍ എനിക്ക് തോന്നുന്നതാണോ!

  ലോഡാവാനും താമസിക്കുന്നു.

  ReplyDelete
 79. അപ്പോള്‍, പന്നിയുടെ കാര്യത്തില്‍ ഒരു തീരുമാനമായല്ലോ അല്ലേ,.,,ഗോമ്പറ്റീഷന്‍ കാരണം പന്നി ഒരു ബ്ലോഗ് വരെ തുടങ്ങി. പോസ്റ്റും ഇട്ടു...

  കൂടുതല്‍ കൂടുതല്‍ ധനേഷുമാരും കടന്നു വരട്ടെ,,,

  'പരമചെറ്റ' ഇനി എന്നാണോ ബ്ലോഗ് തുടങ്ങുന്നത് ??
  (ഇനി പേരു പറയുന്നതല്ല... ആരെങ്കിലും കേസ് കൊടുത്താലോ.... )

  ReplyDelete
 80. ഇക്കാര്യത്തില്‍ ഞാന്‍ 101 ശതമാനം വിശ്വപ്രഭയുടെ കൂടെയാണ്‌. പ്രൊഫൈല്‍ ഉള്ളവര്‍‌ക്കൊക്കെ ഉത്തരമെഴുതാനും അവസരം കൊടുക്കണം. ചെറ്റ, പന്നി, മൂരി എന്നൊക്കെ സ്വയം വിശേഷിപ്പിക്കാനുള്ള അവകാശം ഒരാള്‍‌ക്കുണ്ട്. അങ്ങനെയൊരു ബ്ലോഗുപേരുള്ളതുകൊണ്ടുമാത്രം അയാള്‍/അവര്‍ ചെറ്റയോ, പന്നിയോ, മൂരിയോ ആകുന്നില്ലല്ലോ. ധനേഷ് പറഞ്ഞതും വളരെ ശരി. പുതുതായി വരുന്ന ബ്ലോഗര്‍‌മാര്‍‌ക്കും വളരെ ഇഷ്ടം തോന്നുന്ന ഒരു മത്സരമാണിത്. ഇവിടെ ഒരു ചാതുര്‍‌വര്‍‌ണ്ണ്യസമ്പ്രദായം കൊണ്ടുവരരുത് എന്നാണ്‌ എന്റെ അഭിപ്രായം. ഇന്നലെപ്പെയ്ത മഴയ്ക്ക് ഇന്നു കിളിര്‍‌ത്ത ബ്ലോഗനും ഇവിടെ കമന്റട്ടെ; ആഹ്ലാദിക്കട്ടെ. The more, the merrier.

  പിന്നെ, 'പന്നി' എന്നത് നിന്ദാസൂചകമായ ഒരു വാക്കാണെന്നു തോന്നുന്നവര്‍ PG Wodehouse-ന്റെ Blandings Castle കഥകള്‍ വായിക്കുക ;-)

  {വാല്‍: ഞാന്‍ ഒരു കാള ഐ ഡി തെരഞ്ഞെടുക്കാന്‍ ഒരു കാരണം മഹാഭാരതമാണ്‌; അതില്‍ മിക്കവാറും സ്ഥലത്ത് പുരുഷകഥാപാത്രങ്ങള്‍ സംബോധന ചെയ്യപ്പെടുന്നത് "O bull among men" എന്നത്രേ :-) അതുപോലെ എന്തെങ്കിലും കാരണങ്ങളുണ്ടാവും പന്നിക്കും, ചെറ്റയ്ക്കുമൊക്കെ.}

  ReplyDelete
 81. കൈപ്പള്ളി അണ്ണാ വിശ്വണ്ണന്‍ പറഞ്ഞതാണ് നേര്. നാളെ ഒരു ചോദ്യത്തിനുത്തരം പറയാന്‍ ഒരു ഐഡി ഉണ്ടാക്കിയാലും അതിന്റെ റൂട്ടൊന്നും അന്വേഷിച്ച് പോവണ്ട. പക്ഷെ ഒരു നിശ്ചിത എണ്ണം പോസ്റ്റ് ഇല്ലാത്തവരെ (അണ്‍‌ഡിങ്കനിഷ് പോസ്റ്റ് << ഇതുപോലുള്ള പോസ്റ്റല്ല എന്ന് സാരം ) മത്സരത്തില്‍ അഭിമുഖങ്ങള്‍ നല്‍കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തണം തീര്‍ച്ചയായും അല്ലാത്തവരെല്ലാം വന്നിട്ട് പോട്ടെന്നേ...

  വിശ്വണ്ണനും ദേവണ്ണനും പ്രൊഫൈല്‍ മറച്ചുവച്ചിരുന്നകാര്യം മുന്‍പ് സൂചിപ്പിച്ചതും ഇതിനാണ്: അതത്ര മോശം കാര്യൊന്നും അല്ലാന്ന്...

  ഇനീം നാളെമുതല്‍ വി ഐ പി അണ്ടര്‍വെയര്‍ ഉപയോഗിക്കുന്നവരേ ഗോമ്പറ്റീഷനില്‍ പങ്കെടുക്കാവൂ എന്ന് നിയമം വച്ചാലും നമ്മുക്കൊന്നുമില്ല. പക്ഷെ ഈ പതിനായിരം നിയമങ്ങള്‍ വരുമ്പോള്‍ ഇതിന്റെ ആ സ്പിരിറ്റ് അങ്ങ് പോവും.

  ReplyDelete
 82. ഏകദേശം കഴിഞ്ഞ മൂന്നു വര്‍ഷമായി ഒട്ടുമിക്ക ബ്ലോഗുകളും വായിക്കുകയും, ചിലതിലെന്കിലും കമന്റ് എഴുതുകയും ചെയ്യാറുള്ള ഒരാളാണ് ഞാന്‍. ആദ്യം തന്നെ ഞാന്‍ ഈ മല്‍സരത്തിന്റെ സംഘാടകനായ ശ്രീ കൈപ്പള്ളിക്ക് നന്ദി പറഞ്ഞു കൊള്ളട്ടെ. താങ്കളുടെ innovative ആയ ആശയങ്ങള്‍ എന്നും വളരെ അധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഒന്നാണ്. ഞാന്‍ ഈ മല്‍സരം ആദ്യം മുതല്‍ക്കേ ( പുസ്തകശേഖരം മുതല്‍ക്കു) വളരെ ആകാംക്ഷയോടെ വായിക്കുകയും, ചിലരെ എങ്കിലും successful ആയി കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് (comment ഇട്ടിട്ടില്ലെന്കിലും). ഒരുപാട് ബ്ലോഗേര്‍സിനെ വളരെ അടുത്തറിയുന്ന പോലെ ഉള്ള ഒരു മാനസികാവസ്ഥയും സംജാതമായിട്ടുണ്ട്. പക്ഷെ ഇവിടെ ഈ മല്‍സരത്തില്‍ ഉള്ള നിമയം വെച്ച് എനിക്ക് comment ചെയ്യാനോ പെട്ടിയോ പെറ്റിയോ പൊയന്റോ കിട്ടാന്‍ സാധ്യത ഇല്ല എന്ന clause വായിച്ചതു ഒരു വേദനയോടു കൂടി തന്നെ ആണ്. ആത്യന്തികമായി ബ്ലോഗ് വായനക്കാരന്റെ ആകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് എന്നതോകൊണ്ട് ഇവിടെ കമന്റാം എന്ന് കരുതി ഇത്രയും എഴുതുന്നു. എന്റെ പ്രൊഫൈല്‍ updated ആണ്, eventhough I havent done any blogging. Happy Gombetetion !!!

  ReplyDelete
 83. ഗുപ്തന്‍ പറഞ്ഞതിന്റെ താഴെ ഒരു ഒപ്പിട്ടുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു :-)

  qw_er_ty

  ReplyDelete
 84. ഗുപ്തരേ... തത്വമസി.... ഉം... ഡോണ്ഡൂ....

  അണ്ടര്വെയറിന്റെ കാര്യം മാത്രംമ്പറയര്ത്... കാളച്ചേട്ടന്‍ മാണിക്കന്‍ പുതിയ കഥയും കൊണ്ട് വരും..

  മാണിക്കന്‍ എന്ന പേര്‌ മഹാഭാരതത്തില്‍ നിന്നും ചൂണ്ടിയതായിരുന്നോ? ഞാങ്കരുതി "തേന്മാവിന്‍ കൊമ്പത്ത്" കണ്ടിട്ടാവും ന്ന് ;)

  ReplyDelete
 85. പുരുഷർഷഭ (പുരുഷ + ഋഷഭ) എന്ന വാക്കാവും ഇംഗ്ലീഷിൽ O bull among men എന്നായതു്, അല്ലേ മാണിക്കൻ കാളേ? തമാശ തന്നെ.

  ReplyDelete
 86. പന്നി എന്നു വിളിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പന്നിജീ എന്നു വിളിക്കട്ടെ.

  ReplyDelete
 87. മത്സര ഫലം:

  വല്യമ്മായി : 12
  മാരാർ : 12
  Siju | സിജു : 12
  അനില്‍ശ്രീ : 12
  നജൂസ് : 12
  ViswaPrabha വിശ്വപ്രഭ : 12
  പുള്ളി പുലി : 12

  nardnahc hsemus : 8
  അഗ്രജന്‍ : 6
  സാജന്‍| SAJAN : 4

  രണ്ടു പോയിന്റുകള്‍:

  അപ്പു
  Kichu
  അലിഫ്
  ഇക്കാസ്
  കൃഷ്ണ ത്രിഷ്ണ
  സിയ

  പെറ്റികള്‍
  ആര്‍ക്കുമില്ല :(

  ReplyDelete
 88. മത്സര ഫലം:

  വല്യമ്മായി : 12
  മാരാർ : 12
  Siju | സിജു : 12
  അനില്‍ശ്രീ : 12
  നജൂസ് : 12
  ViswaPrabha വിശ്വപ്രഭ : 12
  പുള്ളി പുലി : 12

  പുള്ളി പുലി മോഡറേഷന്‍ കഴിഞ്ഞാണല്ലോ ഉത്തരം ഇട്ടത്... എന്നിട്ടും 12 മാര്‍ക്കെങ്ങനെ?

  -സുല്‍
  qw_er_ty

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....