ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു? |
ദൈവത്തെ അറിയാന്‍ ഏറ്റവും നല്ലത് ദൈവ സൃഷ്ട്ടികളെ നിരീക്ഷിക്കുന്നതാണ്. വിരലടയാളത്തോടും,കണ്ണിന്റെ കൃഷ്ണമണികളോടും,രോമങ്ങളോടും ഒരാള്‍ മറ്റൊരാളില്‍ നിന്നും വ്യത്യസ്തനാകും വിധം സൃഷ്ട്ടിപ്പില്‍ ശ്രദ്ധിച്ച ദൈവം തികച്ചും ശ്രേഷ്ട്ടന്‍ എന്ന് വിശ്വാസം.
എന്നിലെ വിശ്വാസം നഷ്ട്ടമാവുമ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരുമ്പോഴും ദൈവീക ചിന്തകള്‍ വഴിപാടുകള്‍ നേര്‍ച്ചകള്‍ എന്നിവ അധികരിപ്പിച്ച് ദൈവത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. അത്യാഹ്ലാതത്തില്‍ കൃത്യമായി മറന്നു പോകുന്നു. |
എന്താണു് വിലമതിക്കാനാവത്തതു്? | ഏറ്റവും അത്യാവശ്യമായ സമയത്ത് അപ്രതീക്ഷിതമായി ലഭിക്കുന്ന പ്രത്യുപകാരം, |
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു? (ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL) |
ഗൂഗിള്‍ ഇന്‍ഡിക് ട്രാന്സിലിട്ടരേശന്‍ (മംഗ്ലീഷ്) |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. |
ദൈവം കുടുംബം സ്വത്ത് സുഖം ബ്ലോഗ്ഗ് മക്കള്‍ (ലിസ്റ്റിലില്ലാത്തത് കടന്നു വന്നതില്‍ ഖേദിക്കുന്നില്ല) |
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്? |
1990 മുതല്‍ |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
|
മനുഷ്യന്‍ തന്നെ വംശ ഹത്യക്ക് വിധേയനാകുമ്പോള്‍ ഒരു മാതിരി മേനകാഗാന്ധിയുടെ ചോദ്യം ചോദിക്കരുത്. മകന്‍ വരുണന്‍ പോലും പൊറുത്തെന്നു വരില്ല. |
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? | ഞാന്‍ മാത്രമെയുള്ളോ? ശാരീം, മേരീം ഒന്നും ഉണ്ടാവില്ലേ? ഒന്ന് വിട്ടു നോക്ക്, പിന്നെ കോളെജിനു വിഷയമാവും. ഏത് തിരഞ്ഞെടുക്കുമെന്ന് പിന്നെ പ്രിന്‍സി തീരുമാനിക്കും. |
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? |
പൊറോട്ടയും ഫ്രീയായി അതിന്റെ കൂടെ കിട്ടുന്ന സാമ്പാറും. അതിന്റെ ഒരു ടേസ്റ്റ് ഒന്ന് വേറെത്തന്നെയാണേ! സ്വന്തം ശരീരത്തിലെ ഗ്ലൂകോസ് ചോര്‍ന്നു പോകുന്ന പരീക്ഷണങ്ങള്‍ നടത്താറില്ല. |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | കുതിര (ഇന്ധനം വേണ്ട റോഡ് ടാക്സ് വേണ്ട എന്തിന് റോഡ് പോലും വേണ്ട) |
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. |
അത് കഴിച്ചതിനു ശേഷം ഒന്ന് പിടയാന്‍ സമയം കിട്ടിയില്ലെങ്കിലോ? അത് പരീക്ഷിച്ച് നോക്കിയവര്‍ ജീവിച്ചിരിപ്പുണ്ടോ? |
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് |
എല്ലാം കിഴവന്മാരല്ലേ ? ഇത്രയും സ്വഭാവ ശുദ്ധിയുള്ള നടന്‍ മലയാളത്തില്‍ ഇല്ല. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ മലയാള സിനിമ കാണില്ല എന്ന ശപഥം വര്‍ഷങ്ങള്‍ക്കു മുന്‍പേ എടുത്തത് കൊണ്ട് പുതിയ നടന്മാരെ അറിയില്ല.(ഹാവൂ പറഞ്ഞൊഴിഞ്ഞു) |
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? |
ഒന്ന് സീ ചെയ്തിരുന്നെന്കില്‍ ഒരു കിസ്സ് ചെയ്തു വിശേഷംസ് ആസ്ക് ചെയ്യാമായിരുന്നു. അവര് ഡ്രെസ്സും അമേരിക്കന്‍ സ്റ്റൈലില്‍ തന്നെ ആവണേ...വ്വാവ്! ഐ കാന്റ് ഇമാജിന്‍ യാര്‍ |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
6.മനുഷ്യക്കടത്ത്,
ലിസ്റ്റില്‍ ഇല്ല. മനുഷ്യനെ രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് കടത്താന്‍ സഹായിക്കുന്നു. |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | ബീവരേജസിന്റെ മുന്നിലുള്ള നീണ്ട ക്യൂ. പിന്നെ അത് പോട്ടിച്ചടിക്കാന്‍ സുതാര്യമായ ഒരിടം. |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | ഗൂഗിളിന്റെ സഹായത്താല്‍ മലയാളം ഇംഗ്ലീഷില്‍ വരെ ടൈപ്പ് ചെയ്യാം. തീര്‍ച്ചയായും രൂപാന്തരം പ്രാപിക്കുന്നു. |
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്? |
ഉള്ള ലീവ് വെറുതേ കണ്ട ഓഫീസില്‍ നിരങ്ങി തീര്‍ക്കണോ? അവരുടെ ആവശ്യവും നമ്മുടെ അത്യാവശ്യവും ആവുമ്പോള്‍ കൈക്കൂലിയെക്കാള്‍ പ്രധാനപ്പെട്ട "നാമൊന്ന് ലീവിനൊന്ന്" എന്ന മുദ്രാവാക്യം നടപ്പിലാക്കാന്‍ ചില വിട്ടു വീഴ്ച്ചകളായി കാണാന്‍ താല്പര്യം. |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? |
"ദ്വീപുകളില്‍ നിന്നും രക്ഷപ്പെടാനുള്ള ആയിരത്തൊന്നു വഴികള്‍" എന്ന ഗൂഗിള്‍ മാപ്പ് അടക്കമുള്ള പുസ്തകവും, "ഏകാന്ത വേളകളെ എങ്ങിനെ ആനന്ദമാക്കാം" എന്ന പുസ്തകവും. |
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
|
നാടോടുമ്പോള്‍ നടുവേ ഓടണം, കാറ്റുള്ളപ്പോഴേ തൂറ്റാന്‍ പറ്റൂ എന്നീ കാര്യങ്ങള്‍ കാരണവന്മാര്‍ പറഞ്ഞു വെച്ചത് ഇത്തരം സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടത് കൊണ്ടാണ്. ഭക്തി ചൂഷണം ചെയ്ത് അധികാരം കയ്യാളുമ്പോള്‍ നാല് കാശുണ്ടാക്കാന്‍ വിശുദ്ധ വാറ്റുചാരായം സപ്ലെ തുടങ്ങാനുള്ള ഡിസ്ടില്ലരി തുടങ്ങും. അല്ല പിന്നെ! |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | പങ്കെടുക്കും. എനിക്ക് സംഗതികളൊക്കെ ശരിക്കും വരുന്നുണ്ടോ എന്ന് അറിയാമല്ലോ! |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
തീര്‍ച്ചയായും രണ്ടാമത്തെ ബട്ടന്‍ അമര്‍ത്തും. മലയാള മനോരമ വായിക്കുന്ന സാധാരണക്കാരെ രക്ഷിക്കാന്‍ ഇതെങ്കിലും ചെയ്യേണ്ടേ? |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
|
AKG. ഇദ്ദേഹം പ്രശസ്തനാകുന്നതിനു മുമ്പ് തന്നെ LKG യും UKG യും പഠിക്കണം. അതിന്റെ കൂടെ ഒരു AKG കൂടി പഠിക്കേണ്ടി വരാത്തതില്‍ AKG യോട് ബഹുമാനം! |
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? | വൈറ്റ് ഹൌസിലെ ഷെഫ്. (ഏറ്റവും വലിയ സെക്യൂരിറ്റിയില്‍ ഏറ്റവും നല്ല ഭക്ഷണം,താമസം,ഉയര്‍ന്ന ശമ്പളം ഇതൊക്കെ തന്നെ ധാരാളം) |
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം? സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം? |
സമ്പത്ത് കാലത്ത് തൈ പത്തു നട്ടാല്‍, ആപത്തു കാലത്ത് കാ പത്തു തിന്നാം! സ്വന്തം കാര്യത്തില്‍ സമ്പത്ത് കാലത്തും നഹി ആപത്തു കാലത്തും നഹീ! |
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം. |
നിനക്ക് ഒടുക്കത്തെ ഗ്ലാമറാടാ പന്നീ! ഇതില്‍ അവസാനത്തെ വാക്ക് മാത്രമേ വെളിയില്‍ കേള്‍ക്കാറുള്ളൂ. |
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) | ഒരിക്കലുമില്ല, കാരണം ഞാന്‍ അവരുടെ പുറം ചൊറിയും അവര്‍ എന്റെയും, പിനീട് ഞങ്ങള്‍ കമന്റുകള്‍ പരസ്പരം കൈമാറും. |
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | അധികാര ദുര്‍വിനിയോഗം, സ്വജന പക്ഷപാതം, സാര്‍വ്വത്രിക അഴിമതി എന്നിവയൊക്കെ നടത്തിയതിനു ശേഷം സമയമുന്ടെന്കില്‍ കൈക്കൂലി വാങ്ങി ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യും! |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) |
ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അദൃശ്യനാവണം. ലോകത്തില്‍ എല്ലാ ജനങ്ങള്‍ക്കും ആവശ്യത്തിന് ഭക്ഷണം. എല്ലാ ആയുധങ്ങളും നിര്‍വീര്യമാക്കപ്പെടണം. |
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു? |
പാപ്പരാണെന്ന് സ്വയം പ്രഖ്യാപിച്ച് കടം ചോദിക്കുന്നവരില്‍ നിന്നും രക്ഷ നേടുകയും, ഇനിയങ്ങു സമ്പാതിച്ചു കളയാം എന്നൊരു വ്യാമോഹവും ജനിപ്പിക്കുന്നു. |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യു? | അത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റി നാട്ടിലേക്ക് പോകും. |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | "നാട്ടുകാരന്‍" എന്ന പദവി നഷ്ട്ടപ്പെട്ട്, പ്രവാസി പ്രയാസി എന്നൊക്കെയുള്ള രാസ പരിണാമം സംഭവിച്ചു. |
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? | സുനാമിയെ ആരും ഇഷ്ട്ടപ്പെടാറില്ലല്ലോ. അത് നമുക്ക് നേരെ വരുമ്പോള്‍ നിസ്സഹായാവസ്ഥയില്‍ പണക്കാരനെന്നോ പാമരനെന്നോ ഭേതമില്ലാതേ അനുഭവിക്കുക തന്നെ! സുകൃത ക്ഷയം! എന്ത് പറയാന്‍, തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ഞങ്ങളുടെ ജീവിതം ഇനിയും ബാക്കി. |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | ദയവു ചെയ്ത് ഭീമാ പള്ളിയിലെ സമാധാനം തകര്‍ക്കരുത്. അവരെ ...............ന്റെ ബ്ലോഗ് വായിക്കാന്‍ അനുവദിക്കൂ! (........മനപ്പൂര്‍വ്വമാണ്. അല്ലാതെ പേടിച്ചിട്ടല്ല) |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | ആര് പറഞ്ഞു അവസാനമാണെന്ന്? ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ജനങ്ങളെ ദ്രോഹിക്കാന്‍ തന്നെയാണ് തീരുമാനം. |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? |
"ആമേന്‍" എന്ന പുസ്തകത്തെ പറ്റിയുള്ള ലേഖനം. എന്തെ വല്ല പ്രശ്നവുമുണ്ടോ? |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. |
തിരക്കുള്ള നഗര വീഥി, അതില്‍ നൂറു പേരില്‍ കുറയാത്ത ആളുകള്‍ ഒരു ബസ്സില്‍ യാത്ര ചെയ്യുന്നു. ബസ്സ് നൂറു വാരയില്‍ കുറയാത്ത അകലത്തില്‍ എത്തി.
|
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
|
എല്ലാം മറക്കാനും പൊറുക്കാനുമുള്ള ശക്തി തരാന്‍ ദൈവത്തോട് പ്രാര്ത്ഥിച്ചു.
(ക്ഷമിക്കാനുള്ള കഴിവ് ഒരു മന്ത്രിയുടെ കവിത വായിച്ചപ്പോള്‍ കിട്ടി.അല്ലെങ്കില്‍....)
|
കവിതകൾ വൃതത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം. |
കവിത വൃത്തത്തില്‍ എഴുതിയില്ലെങ്കിലും വായിക്കുമ്പോള്‍ തലയ്ക്ക് വൃത്തം വരാതെ ശ്രദ്ധിക്കുന്നത് നന്ന്. |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. |
പണ്ടേ ദുര്‍ബ്ബല ഇപ്പോള്‍ ഗര്‍ഭിണി എന്ന് പറഞ്ഞ പോലെയുള്ള ഒരു പെണ്ണ് ഇരട്ട പ്രസവിക്കാന്‍ ലേബര്‍ റൂമില്‍ കേറിയാല്‍ എന്തായിരിക്കും അവസ്ഥ? അത് കൊണ്ട് രണ്ടു ബാറിലും കയറില്ല. എത്രയോ മനസ്സമാധാനമായി ആ ബാറിന്റെ ടോയിലെറ്റില്‍ ഇരുന്ന് വേണെമെങ്കില്‍ (വളരെ നിര്‍ബന്ധിച്ചാല്‍ മാത്രം) രണ്ടെണ്ണം വീശാം. |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) |
ഇതുപോലെ ഒരു പീസും കൂടി ഉണ്ടോ എടുക്കാന്‍? |
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? | ബ്ലോഗ്ഗില്‍ എന്നും പുതിയ കാര്യ പരിപാടികള്‍ കൊണ്ടുവരുന്ന കാപ്പിലാനെ വിളിക്കും (നഞ്ഞെന്തിനാ നാനാഴി?) കാര്യ പരിപാടിയില്‍ മുഖ്യമായി വെള്ളമടി, പരസ്പരം പുകഴ്ത്തല്‍, അവനവന്‍ ബ്ലോഗ് കൊണകണങ്ങള്‍ വിവരണം, കവി ബ്ലോഗ്ഗെര്മാരുടെ നിലവിളികള്‍ തുടങ്ങീ പരിപാടികള്‍ ഉണ്ടെങ്കിലും ഭക്ഷണം പാകം ചെയ്യാന്‍ ബ്ലോഗ്ഗറല്ലാത്ത കുക്കിനെ ഏല്പിക്കും. |
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) | ഒത്താല്‍ എല്ലാ പോസ്റ്റിനും (എന്ത് ചവറായാലും) സ്ഥിരം കമന്റ്. പോയാലും ഒരു കമന്റ്. കമന്റുകളുടെ ധാരാളിത്തത്തില്‍ ബന്ധത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാം. പിന്നെ കമന്റിടാന്‍ വൈകിയാല്‍ ഫോണ്‍ വിളിച്ചും ചാറ്റ് ചെയ്തും കമന്റ് ഇടീക്കാന്‍ വേണ്ടി തമാശക്ക് തെറി വിളിക്കാം. |
ബോബനും മോളിയും ഹാരിപ്പോര്‍ട്ടറെ കണ്ടുമുട്ടിയാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക? (ചോദ്യം സംഭാവന ചെയതതു: അപ്പു) |
യവന്റെയൊക്കെ ഒരു സമയം. ഞങ്ങള്‍ക്ക് ഒരു ചാന്‍സൊന്നും വേണ്ടടാ കുവ്വേ. ഇനിയിപ്പോ ഇന്ഗ്ലീഷ് ഒക്കെ പഠിച്ചു വരുമ്പോ ഇമ്മിണി സമയമാവും. പിന്നെ ഈ ചേട്ടനേം ചെടത്തിയേം മോട്ടയെയുമൊക്കെ വിട്ടിട്ടു വരനോക്കില്ല.നീ പോ മോനെ പോട്ടറെ! |
ഈ ലോൿ സഭ തിറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്? |
ആന്ത്രാ പ്രദേശില്‍ മല്‍സരിക്കുന്ന ഗ്ലാമര്‍ നടി റോജ. അവരെങ്ങാന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്ത്രീകള്‍ അവരെപോലെ നിര്‍ബന്ധമായി ഗ്ലാമര്‍ വേഷം ധരിക്കണം എന്ന് വല്ല നിയമവും പാസ്സാക്കിയാലോ? അവരുടെ ചെമ്പരത്തി എത്ര തവണയാ കണ്ടത്! |
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും? (ചോദ്യം സംഭാവന ചെയതതു: അപ്പു) |
ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ടല്ലോ അപ്പുവേ. "സാഹചര്യം" അതാണ് മലയാളികളെ വേഷം കെട്ടിക്കുന്നത്. പിന്നെ കുറെ ദുശ്ശാട്യങ്ങള്‍, അല്ലറ ചില്ലറ ദുശ്ശീലങ്ങള്‍ ഇതൊക്കെ മറുനാട്ടിലെന്ന പോലെ നാട്ടില്‍ പറ്റില്ലല്ലോ. ഒരു ഇമേജ് കീപ് ചെയ്യേണ്ടേ? ഇതുകൊന്ടൊക്കേയല്ലേ നമ്മളെ മലയാളീ എന്ന് വിളിക്കുന്നത്? |
എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങൾ online media പൂർണ്ണമായും സ്വീകരിക്കാത്തതു്? |
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ബ്ലോഗ്ഗിലെ "പണ്ടാറ" ഓണ്‍ലൈന്‍ വാര്‍ത്തകളൊക്കെ കണ്ടപ്പോള്‍ അവര്‍ പ്യേടിച്ചു കാണും. നിലനില്‍ക്കാന്‍ അവര്‍ക്കും ആഗ്രഹം കാണില്ലേ? |
കേരളത്തിൽ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികൾ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം? |
കുട്ടികള്‍ ഇനി ബ്ലോഗ് ജീവികളെക്കുറിച്ചും പഠിക്കേണ്ടി വരുമല്ലോ! ഇശ്വരാ...ചിത്രകാരന്റെ ബ്ലോഗ് വായിച്ചിട്ട് എല്ലാറ്റിലും ഫോര്‍മുല കണ്ടെത്തതിരുന്നാല്‍ മതിയായിരുന്നു. |
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. | അയ്യേ...ഞാന്‍ ആ ടൈപ്പല്ല. ഇനി ഇവരിലാരെങ്കിലും സ്വാധീനിച്ചു എന്നെങ്ങാന്‍ സമ്മതിച്ചാല്‍ എന്റെ കഷ്ട്ടകാലത്തിനു വല്ല കഥയിലും അവരുടെ പ്രയോഗങ്ങളോ ശൈലികളോ സ്വാഭാവികമായി വന്നാല്‍ കള്ളാ കള്ളാ കൊച്ചു ഗള്ളാ എന്ന് വിളിക്കാനല്ലേ? വേല വേലായുധനോടു വേണ്ടാ. |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
|
അയ്യോ നമ്മുടെ പാറുവും നയന്‍സും ലിസ്റ്റില്‍ ഇല്ലേ? എന്നാലും ഈ ചതി വേണ്ടിയിരുന്നില്ല. നമ്മുടെ പാര്‍വ്വതി ഓമനക്കുട്ടന്‍ ആരാന്നാ വിചാരം? അവര്‍ പൊങ്കാല വരെ ഇട്ടില്ലേ? ഇനി നയന്‍ താര. അവരെ വേണമെങ്കില്‍ ഒഴിവാക്കി പകരം മോഹന്‍ലാലിനെ വിളിക്കാം. നമുക്ക് കാര്യങ്ങള്‍ അറിഞ്ഞാല്‍ പോരെ? |
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? | ഉത്സവപ്പറമ്പില്‍ നിന്നും മദമിളകി കാട്ടിലേക്കോടുന്ന ആനകളെയാണ് കാണാന്‍ ഏറ്റവും ഭംഗി. ചാനലുകളില്‍ ലൈവായി കാണിക്കുകയും ചെയ്യൂലോ. |
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. |
ഉപ്പില്ലാത്ത കഞ്ഞിയും കമന്റില്ലാത്ത പോസ്റ്റും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ? ഉണ്ടെങ്കില്‍ മനസ്സാക്ഷിക്കുത്തില്ലാതെ വിവരിക്കുക. |
Monday, 13 April 2009
63 - വാഴക്കോടന്‍
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
1. കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു? ഗൂഗിള്‍ ഇന്‍ഡിക് ട്രാന്സിലിട്ടരേശന്‍ (മംഗ്ലീഷ്) :-)
ReplyDeleteപറയേണ്ട ആവശ്യമില്ല. ഉത്തരങ്ങള്‍ കാണുമ്പോഴേ അതു മനസ്സിലാകുന്നുണ്ട്. അപ്പോള്‍ ഇദ്ദേഹം / ഇദ്ദേഹ ബ്ലോഗ് തുടങ്ങുമ്പോള്‍ ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ നിലവിലുണ്ടായിരുന്നു.!! ഓകെ. നല്ല ക്ലൂ.. പുതിയാളാണ്.
എന്റെ ഉത്തരം : വാഴക്കോടന്‍ // vazhakodan
ReplyDeletehttp://www.blogger.com/profile/16752753357124129907
കുളൂസ് (ചുമ്മാ ഊഹങ്ങള്‍) : കൂട്ടക്ഷരങ്ങളില്‍ ‘ട’യ്ക്കു പകരം ‘ട്ട’യുടെ അതിപ്രസരം, ട്രാവല്‍ ഏജന്‍സിയില്‍ ജോലി, മന്ത്രീടെ കവിത, ഇ.റ്റി.സി.
ഞാനിനി ഉത്തരം പറയാം
ReplyDeleteആദിത്യന്‍ :
പ്രൊഫൈല്‍ : http://www.blogger.com/profile/01587078486729862122
ഇട്ട കമന്റ് വരുമായിരിക്കും :)
ReplyDeleteഇനി അവലോകനം:!!!
ReplyDelete1. ഇദ്ദേഹത്തിന്റെ കുതിരപ്രിയം ഒരു ക്ലൂവാണെന്ന് അപ്പോഴേ തോന്നിയിരുന്നു..”അശ്വമേധം” ... അതല്ലേ ഈ കുതിരപ്രേമത്തിനു കാരണം?
2. നിനക്ക് ഒടുക്കത്തെ ഗ്ലാമറാടാ പന്നീ :) ഇത് കുമാറേട്ടന്റെ ബ്ലോഗില്‍ (ബ്ലോഗര്‍ ഉണരുമ്പോള്‍) ആദിത്യന്‍ ഇട്ടൊരു കമന്റാണ്. ഇതു സേര്‍ച്ച് ചെയ്താണ് ആളെകിട്ടിയതുതന്നെ.
3. അപ്പോള്‍ ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ ആണു ഉപയോഗിക്കുന്നതെന്നെഴുതിയത് ആളുകളെ വഴിതെറ്റിക്കാനാണല്ലേ.. സത്യമാവാം. ഈ ഉത്തരങ്ങള്‍ അതുപയോഗിച്ചെഴുതിയതാവും !! അല്ല, എല്ലാ ഉത്തരങ്ങളും അതുപയോഗിച്ചെഴുതിയതല്ല അല്ലേ..
4. 1990 ല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നിട്ട് ആളുകളെ ബോഗെഴുത്തൊക്കെ പഠിപ്പിച്ചു !! പറഞ്ഞില്ലെന്നേയുള്ളൂ.
ഇത്രയൊക്കെയേ എനിക്കറിയൂ..
5.
ആ ആര്‍ക്കറിയാം
ReplyDeleteഅക്ബര്‍ ട്രാവല്‍സില്‍ ജോലിചെയ്യുന്നത് കൊണ്ട് പൂശിയേക്കാം
എന്നാലു കുറേ കുഴക്കി വാഴക്കോടാ
അപ്പൊ എന്റെ ഉത്തരം
വാഴക്കോടന്‍:
16752753357124129907
ഞാനെന്റെ ഉത്തരം തിരുത്തുന്നു..
ReplyDeleteകാപ്പിലാന്റെ തോന്യാശ്രമത്തിലെയും, ആല്‍ത്തറയിലെയും മെംബറും, പുതിയ ബ്ലൊഗറും,
“ഇപ്പോള്‍ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ യു എ ഇ- റാസ് അല്‍ ഖയ്മ ബ്രാഞ്ചില്‍ “മനുഷ്യക്കടത്ത് “ഉദ്യോഗവുമുള്ള !!! ശ്രീമാന്‍ വാഴക്കോടന്‍...
അതുമതി.. അതാണു ശരി.. അതുകൊണ്ടാണ് ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ് ലിറ്ററേഷന്‍ എഴുതുന്നത്..
http://www.blogger.com/profile/16752753357124129907
ആദ്യ ഉത്തരം - മുസ്ലിം.
ReplyDeleteഅക്ബര്‍ ട്രാവത്സ് - മനുഷ്യക്കടത്ത്
മാതിരി - തൃശൂര്‍
കാപ്പിലാന്‍ - തോന്ന്യാശ്രമം
കൂവ്വേ - ഗൂഗ്ലിയത്...
വാഴക്കോടന്‍ // vazhakodan
http://www.blogger.com/profile/16752753357124129907
വാഴക്കോടന്‍ http://www.blogger.com/profile/16752753357124129907
ReplyDeleteകുതിരവട്ടന്‍ :: kuthiravattan
ReplyDeletehttp://www.blogger.com/profile/05020310005756761506
http://www.blogger.com/profile/00403146540072943024
ഒരു വയിള്‍ഡ് ഗെസ്സ്
ReplyDeleteഉത്തരം ::
പ്രൊഫൈല്‍ :: http://www.blogger.com/profile/04956477893569616297
ഇതുവരെ ഒന്നും പറയാന്‍ കിട്ടിയില്ല :( ഇനി ക്ലൂ വന്ന് നോക്കാം
ReplyDeleteഇതെന്താ എട്ടായില്ലേ അണ്ണാ. വാതില്‍ തുറക്കണ്ണാ അല്ലേല്‍ ചവിട്ടി പൊളിക്കും :))
ReplyDeleteകഴിഞ്ഞതിലോ പങ്കെടുക്കാൻ പറ്റിയില്ല..ഇതിന്റെ റേഷൻ കടതുറക്കാനുള്ള ടൈം കഴിഞ്ഞിട്ടും മൊയ്ലാളിയെ കാണുന്നില്ല.. എന്തരോ വരട്ട് ഒരു കറക്കി കുത്ത്..“നാട്ടുകാരന്‍" എന്ന പദവി നഷ്ട്ടപ്പെട്ട്, പ്രവാസി യായി പിന്നെ ‘പ്രയാസി’ യായി രാസ പരിണാമം സംഭവിച്ച പ്രയാസിയല്ലങ്കിൽ എനിക്ക് ഭയങ്കര മനപ്രയാസം ആകും.
ReplyDeleteഎന്റെ ഉത്തരം: പ്രയാസി
http://www.blogger.com/profile/03908507000811481171
യ്യോ.പ്രയാസി നേരത്തെ പങ്കെടുത്തതാണോ..! എന്നാലും മാറ്റുന്നില്ല.
ReplyDeleteകമന്റ് തുറക്കുന്നില്ലെങ്കിലും ക്ലൂ എങ്കിലും തരുമോ?
ReplyDeleteഉപ്പില്ലാത്ത കഞ്ഞിയും കമന്റില്ലാത്ത പോസ്റ്റും :)
ReplyDeleteModeration അവസാനിച്ചു
ReplyDeleteഅയ്യേ ഞാൻ ചമ്മി.., ഈ പ്രശ്നത്തിൽ തികച്ചും ഒറ്റപ്പെട്ട് പോയി..!!
ReplyDeleteഎന്റെ ഉത്തരം : വാഴക്കോടന്‍ // vazhakodan
ReplyDeletehttp://www.blogger.com/profile/16752753357124129907
ഉത്തരം : വാഴക്കോടന്‍
ReplyDeletehttp://www.blogger.com/profile/16752753357124129907
ശരി ഉത്തരം:വാഴക്കോടന്‍
ReplyDeletehttp://www.blogger.com/profile/16752753357124129907
അടുത്ത മത്സരം ആരംഭിക്കുന്ന സമയം: UAE 7:00
ReplyDeleteModeration അവസാനിക്കുന്ന സമയം: UAE 10:00
ഏറനാടന്‍ മനസ്സിലെത്താത്ത പോലെ 'വെള്ളം"കണ്ടതുകൊണ്ട് ഒരു മുസ്ല്‍മാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.ട്രാവല്‍,റിക്രൂട്മെന്‍ സെര്‍ച്ച് ചെയ്ത് ഈ പ്രൊഫൈല്‍ ഒട്ട് കിട്ടിയതുമില്ല :(
ReplyDeleteഉത്തരങ്ങള്‍ കേമായിരിക്കുന്നു. വാഴക്കോടന്‍ ചിരിപ്പിച്ചു. ആശംസകള്‍...
ReplyDelete