Wednesday 8 April 2009

56 - ©കുമാർ

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു? ഓരോരോ അവസരങ്ങളില്‍ ഓരോ രൂപത്തില്‍ വരുന്നതാണ് ദൈവം. അതുകൊണ്ടുതന്നെ പലരൂപത്തില്‍ സ്വാധീനിച്ചിട്ടുണ്ട്
എന്താണു് വിലമതിക്കാനാവത്തതു്? ഒരുപാടുണ്ട്. തമ്മില്‍ ചേര്‍ത്ത് വച്ചുനോക്കുമ്പോള്‍ ഒന്നിനെ തെരഞ്ഞെടുക്കാന്‍ എനിക്ക് ആവുന്നില്ല.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. കുടുംബം, കടമ, സ്വത്ത്. ഇത്രയും നേരായ രീതിയില്‍ കൈകാര്യം ചെയ്താല്‍ ദൈവം ഉണ്ടാകും. മതം പ്രാധാന്യത്തിലേക്ക് വരുന്നില്ല.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
  1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
  2. 10, 000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം. . ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
ഒരു മൃഗത്തിനുവേണ്ടി ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തില്‍ കൈവയ്ക്കുന്നതിനോട് യോജിപ്പില്ല. അങ്ങനെ ചെയ്യുന്നത് മനുഷ്യനെ പരസ്പരം കൊല്ലുന്ന മൃഗമാക്കുന്നതിനും അതുപോലെ മനുഷ്യമൃഗത്തിന്റെ വംശനാശത്തിനുമാണ് വഴി വയ്ക്കുന്നത് രണ്ടാമത്തേതില്‍ തൊട്ടാല്‍, പാവം തൊഴിലാളികളുടെ വംശനാശമാകും. അതുകൊണ്ട് കൈപ്പള്ളീ നമുക്ക് പുതിയ സ്ഥലം തപ്പീഎടുത്താലോ? ഇനി ഇതേ സ്ഥലത്തേ ആ മൃഗേഷുമാര്‍ അലഞ്ഞു തിരിയൂ എന്നു വാശി പിടിച്ചാല്‍ അവരെ ഒന്നു വെരട്ടിനോക്കിയാലോ?
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു? (ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL) മൊഴി കീ മാപ് 1. 1. 1
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്? 1997 ല്‍
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? മാസ് കമ്മ്യൂണിക്കേഷന്‍. :). അതൊന്നു ഇനി ആധികാരികമായിട്ട് പഠിക്കണം.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? ഇതൊരു വെടക്ക് ചോദ്യമാണ്. ഇഷ്ടപ്പെടാത്തതു ചോദിക്കുകയാണ് എനിക്ക് ഉത്തരം പറയാന്‍ എളുപ്പം. കേരള, നോര്‍ത്തിന്ത്യന്‍ എന്നിവയാണ് താല്പര്യം. ചെട്ടിനാടും താങ്ങും. ചെമ്മീന്‍, ഞണ്ട്, കണവ, കക്ക എന്നിങ്ങനെയുള്ള ഷെല്‍ ഫിഷുകള്‍ ഒഴികെ എന്തും കഴിക്കും. ലാമ്പ് പീറ്റ്സ ഒരു വീക്ക്നെസാണ്. കബാബ് ഒര്യു ഭ്രാന്താണ്. പുട്ടു-പയര്‍-പപ്പടം-വറുത്ത മുളക്, ദോശ-ചട്ണി എന്നിവ ഒരു ശീലമാണ്. ഉള്ളിതീയല്‍ മീന്‍‌കറി എന്നിവ ഒരു ഹരമാണ്. (വേണ്ടാ. . വേണ്ടാ. . വെറുതെ വായനക്കാരുടെ കീബോര്‍ഡിനെ വെള്ളത്തില്‍ മുക്കണ്ട!!!)
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) മയില്‍ വാഹനം ;). അങ്ങനെയാണ് വയ്പ്. പക്ഷെ ഇപ്പോള്‍ ഓടുന്നത് മറ്റൊരു നാലുചക്രത്തില്‍.
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. നോക്കിയിട്ടുണ്ട്. ആരും ഇരയായില്ല. ഒറ്റയ്ക്കുള്ളപ്പോള്‍ ആയിരുന്നു പരീക്ഷണങ്ങള്‍ ഒക്കെയും. പാചകകുറിപ്പുകള്‍ നോക്കി നമ്മള്‍ കറിവച്ചാല്‍ നമുക്ക് അത് ഇഷ്ടപ്പെടും എന്നത് ഒരു ചെറിയ സത്യം. മിസിസ് കെ എം മാത്യുവിന്റെയോ സന്‍ജീവ് കപൂറിന്റെയോ സൂര്യഗായത്രിയുടേയോ ഇഞ്ചിപ്പെണ്ണ്ണിന്റേയോ പാചകകുറിപ്പുകള്‍ നോക്കി നമ്മള്‍ ഉണ്ടാക്കിയാലും അതു പിന്നെ നമ്മുടെ കറിയാണ്. അതുകൊണ്ടുതന്നെ ഇഷ്ടപ്പെടും. ഇഷ്ടപ്പെട്ടേ വഴിയുള്ളു.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് എനിക്കു തന്നെ എന്റെ സ്വഭാവം മനസിലാവണില്ല. പിന്നെയല്ലേ കമ്പയര്‍ ചെയ്യാന്‍. (അത്ര അത്യാവശ്യമാണെങ്കില്‍ മലയാള സിനിമയിലെ അലമ്പു സ്വഭാവമുള്ള മച്ചാനെ കാണ്ടുപിടിച്ചാല്‍ മതി)
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? കൈ കൊടുക്കും. രണ്ടു മാസം കൊണ്ടു പടിച്ച ഈ അപൂര്‍വ്വ വിദ്യ എന്നേക്കൂടി പഠിപ്പിക്കാന്‍ ദക്ഷിണ വയ്ക്കും.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാദനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
ഉദ്പാദന കച്ചവട വിനിമയം.
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? രാത്രിയായല്‍ മൂക്കും നീട്ടിപ്പിടിച്ച് ഊതെടാ എന്നു പറഞ്ഞു വരുന്ന പോലീസുകാര്‍. അവരാണ് നഗരങ്ങളിലെ യുവാക്കളുടെ പ്രധാന പ്രശ്നം.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? രൂപാന്തരിച്ച് വളരുകയാണ്‌.
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്? പ്രവാസികള്‍ക്ക് കുറച്ചുകാലത്തെ ലീവല്ലേ ഉള്ളു. അതിനിടയില്‍ സര്‍ക്കാരാഫീസില്‍ കയറി പ്രസംഗിക്കാന്‍ നിന്നാല്‍ പാവത്തിന്റെ കാലാവധി തീരും. കാര്യം നടക്കുകയുമില്ല. അല്ലെങ്കില്‍ തന്നെ പ്രസംഗം പ്രസംഗവും പ്രവര്‍ത്തി പ്രവര്‍ത്തിയ്മല്ലെ. വ്യത്യാസങ്ങളില്ലേ.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും?
  1. ഒരു അറ്റ്ലസ് പുസ്തകം, പ്രത്യേകിച്ചും ദ്വീപുകളുടെ ഡീറ്റൈല്‍ഡ് മാപ്പുകളൊക്കെ ഉള്ളത്.
  2. നീന്തല്‍ എങ്ങനെ വായിച്ചു പഠിക്കാം എന്ന പുസ്തകം മാര്‍ക്കറ്റില്‍ ഉണ്ടെങ്കില്‍ അതും ഒരെണ്ണം സംഘടിപ്പിക്കും.
(എന്റെ പട്ടി കിടക്കും പതിനാലുവര്‍ഷം, ദ്വീപിലെ ജയിലില്‍. )
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
  1. ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു.
  2. ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു.
  3. നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും.
  4. ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.
  5. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
  6. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.
ഇതൊന്നും ചെയ്യില്ല. വേഗം പോയി രണ്ടുകുപ്പി പട്ടചാരായം (ഹോ എന്റമ്മോ! ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പോരേ?) വാങ്ങി അപ്പുറത്തെ പറമ്പില്‍ ഇരുന്ന് അടിക്കും. എന്തായാലും ഒരു കലാശക്കൊട്ട് അവിടെ നടക്കാന്‍ പോവുകയല്ലെ ഒന്നു ഫോം ആയിട്ട് ഇരിക്കുന്നത് നല്ലതാ.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? ഉറപ്പായും പങ്കെടുക്കും. ഞാന്‍ ഒരു നല്ല ഗായിക/ഗായകന്‍ ആണെങ്കില്‍ അതെനിക്കു ബാത്ത്രൂമില്‍ പാടി രസിക്കാനുള്ളതല്ല. ഈ ഷോകളില്‍ പാടുമ്പോള്‍ ജനം എന്റെ പാട്ടു കേള്‍ക്കും, എന്റെ മുഖം കാണും. എനിക്കൊരല്പം പബ്ലിസിറ്റി കിട്ടും. അങ്ങനെ അങ്ങനെ ഞാന്‍ അങ്ങു രക്ഷപ്പെടും. (ഹോ! കുളിരു കോരുന്നു. രോമം എണിറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു)
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രഹം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും. ? എന്തുകൊണ്ടു?"
എകാധിപതികള്‍ നിന്ന നില്പില്‍ ചത്തുവീണിട്ടും വലിയ കാര്യമില്ല, ഒരാള്‍ പോകുമ്പോള്‍ രണ്ടുപേര്‍ പുതിയതുവരും. മലയാള മനോരമ അങ്ങനെ ഇപ്പോള്‍ എന്റെ ഒരു ബട്ടണ്‍ പ്രസില്‍ അങ്ങനെ ഇപ്പോള്‍ ഓസിനു മാറണ്ട. അവര്‍ക്കു വേണമെങ്കില്‍ മാറ്റിയാല്‍ മതി. അല്ല പിന്നെ. പാവം ഓര്‍മ്മക്കുറിപ്പന്മാര്‍ (ഞാനും എഴുതിയിട്ടുള്ളതാണേ :) അവര്‍ ഇരുന്നു എഴുതട്ടെ. താല്പര്യം ഉള്ളവര്‍ വായിക്കും. മൂന്നു ബട്ടണും ഉപയോഗമില്ലാത്തതിനാല്‍ ബട്ടണ്‍ പെട്ടി ഞാന്‍ തിരികെ കൊടുക്കും.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി. എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
ഈ എം എസ്. ഈ എം എസിനേക്കാള്‍ ബഹുമാനമുള്ള ഒരുപാടുപേര്‍ ഉണ്ട്.
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? അങ്ങനെ ഒരാളുണ്ടോ? എന്താണു ഭാഗ്യം എന്നു നിര്‍വചിക്കാന്‍ ഇതുവരെ കഴിയാത്തതിനാല്‍ എനിക്ക് ഇതിന്റെ ഉത്തരം അറിയില്ല എന്നു പറയുന്നതാവും ഭംഗി.
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം? സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം? സ്ത്രീധനം വാങ്ങുന്ന സംഘത്തിനു വെറുതെ കൈ നീട്ടിവാങ്ങാം. സന്തോഷമുള്ള കാര്യമാണ്. അങ്ങനെ ഓര്‍ക്കുമ്പോള്‍ ചുമ്മാ കിട്ടുന്നതല്ലെ, വാങ്ങു. പക്ഷെ കൊടുക്കുന്നവരുടെ അവസ്ഥ (സമ്പന്നനെ കുറിച്ചല്ല!) ആലോചിക്കുപോള്‍ കൈനീട്ടി വാങ്ങുന്ന കൈവെട്ടാന്‍ തോന്നും. സ്ത്രീയ്ക്ക് ഒപ്പം ധനം ആവശ്യമുള്ളവര്‍ക്ക് വാങ്ങാം. (ചിലതൊക്കെ തിരികെയും കൊടുക്കേണ്ടി വരുന്ന അവസരവും പിന്നെ ഉണ്ടായേക്കാം. ഡിപ്പന്‍സ് :) ഞാന്‍ സ്ത്രീധനസമ്പ്രദായം ഇല്ലാതെ വിവാഹം കഴിച്ച ആളാണ്. എന്റെ വീട്ടില്‍ എല്ലാവരും അങ്ങനെ തന്നെ ആയിരുന്നു.
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
  1. ഒരു പാവം
  2. കൊച്ചു ഗള്ളൻ
  3. പുലി
  4. പാമ്പ്
  5. തമാശക്കാാാാാാാരൻ
  6. തണ്ണിച്ചായൻ
  7. കുൾസ്
  8. പൊടിയൻ
  9. തടിയൻ
ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം.
ഞാന്‍ ആരോടും ചോദിച്ചിട്ടില്ല, എന്നെ കുറിച്ച് എങ്ങനെ കരുതുന്നു എന്ന്. സോ നോ ആന്‍സര്‍
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ഇല്ല. ഈ അടുത്തകാലത്തായി ജീവനില്‍ കൊതിയും തോന്നിത്തുടങ്ങി. (എതാ കൈപ്പള്ളിയുടെ ക്യാമറ? ഏതാ ലെന്‍സ്? ഒന്നും വിശതീകരിക്കുമോ?)
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? അടുത്ത തവണയും പ്രധാനമന്ത്രിയാകാനുള്ള ഇലക്ഷന്‍ ക്യാമ്പയിന്‍ ആദ്യ ദിവസം തന്നെ തുടങ്ങും.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) വരം പിന്നെയും 3 എണ്ണം വച്ച് മാസം തോറും റേഷന്‍ പോലെ കിട്ടുമെങ്കില്‍ ഇപ്പോള്‍ അത്യാവശ്യമുള്ള 3 എണ്ണം ചോദിക്കാം. വരമായതുകൊണ്ട് എന്തുവേണോ ചോദിക്കാമല്ലോ. 1. ഒരൊറ്റ കുഞ്ഞുപ്പോലും ആഹാരമില്ലാത്തതുകൊണ്ട് പട്ടിണി കിടക്കരുത്. 2. ഇത് ഞാന്‍ സൂക്ഷിച്ചുവയ്ക്കും സുനാമി/യുദ്ധം പോലെ വല്ലതും വന്നാല്‍ എമര്‍ജന്‍സിയായിട്ട് എടുത്ത് ഉപയോഗിക്കാന്‍. 3. ശ്രീമാന്‍ വി എസ് അച്യുതാനന്ദനെ കുറേ വര്‍ഷങ്ങള്‍ കൂടി അരോഗ ദൃഢഗാത്രനായി കാത്തുകൊള്‍ക (ഒരുപാടു കേസുകള്‍ ഏറ്റെടുത്തിട്ടുള്ളതാണ്. അതൊക്കെ ആക്ടീവാക്കി ഒരു വിധം വിധിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും)
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു? മാന്ദ്യകാലത്തെ മറികടക്കാനുള്ള വഴി തേടാതെ മാന്ദ്യത്തില്‍ ഒഴുകി പോകാതെ പിടിച്ചു നില്‍ക്കാനുള്ള വഴികളിലാണ്. എന്നുകരുത് ടൂത്ത്പേസ്റ്റിനു പകരം ഉമിക്കരി ഉപയോഗിക്കാന്‍ ആലോചിക്കുന്നില്ല. പക്ഷെ ഡി എസ് പി ബ്ലാക്കില്‍ നിന്നും ഹണി ബീ വരെ പോകുന്നതിനെ കുറിച്ച് ചിന്തിക്കും.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യു? അത് എത്ര ഇന്ത്യന്‍ രൂപയാണെന്ന് ആരോടെങ്കിലും ചോദിക്കും. എന്നിട്ട് ബോധം കെട്ടു വീഴും. ബാക്കി ഒക്കെ ഒപ്പമുള്ളവര്‍ ചെയ്തോളും. അപ്പോള്‍ എപ്പക്കിട്ടും പൈസ?
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? ഉണ്ട്. ഇടയ്ക്കുള്ള ഷോര്‍ട്ട് വിസിറ്റുകളിലും ഫോണിലും ഒക്കെ കിട്ടാത്തതു ചിലതൊക്കെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. എങ്കിലും വലിയ നഷ്ടങ്ങള്‍ ഇല്ല.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക. എന്തു പറയും? ഇപ്പോഴത്തെ ഭൂരിഭാഗം രാഷ്ട്രീയക്കാരേയും ഇഷ്ടമല്ല. സ്ഥാനാര്‍ത്ഥിയോട് ഇരിക്കാന്‍ പറയും. ഒരു ചിരികൊണ്ട് സ്ഥാനാര്‍ത്ഥിക്ക് ഉത്തരം കിട്ടുന്ന രീതിയില്‍ ഹാന്‍ഡില്‍ ചെയ്യും ;)
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. നൊസ്റ്റാള്‍ജിയ ഒരു സുഖമുള്ള അനുഭവമാണ്, ചില കാര്യങ്ങളില്‍. അതൊരു രോഗമാകാതെ നോക്കുക. ഭീമപള്ളിയിലെ ചങ്ങല ഒരു മരുന്നല്ല (ചങ്ങലയ്ക്കിടാനാണെങ്കില്‍ ഭീമാപള്ളിവരെ പോകണ്ട. സ്വന്തം വീട്ടിലെ കട്ടിലിന്റെ കാലുമതി. ) ഭീമാപള്ളി ഒരു മാനസികരോഗചികിത്സാകേന്ദ്രവുമല്ല. മറിച്ച്, നാനാജാതിമതക്കാര്‍ വന്നുചേരുന്ന വടക്കന്‍ കേരളത്തിലെ ഒരു ആരാധനാലയമാണ്.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ജനാല തുറന്നു. ചെറിയ തോതില്‍ വാഴയും പ്ലാവും ഒക്കെയുള്ള ഒതുക്കമില്ലാത്ത ഒരു ചെറിയ പറമ്പ്. അതിനും അപ്പുറം ഒരു അപ്പാര്‍ട്ട്മെന്റിന്റെ പണി നടക്കുന്നു. (പശ്ചാത്തലത്തില്‍ മണ്ണുമാന്തിയുടെ ശബ്ദം) അതിനും അപ്പുറം പണിതീര്‍ന്ന് താമസമായ അപ്പാര്‍ട്ട്മെന്റ്സ്. ചെവിയോര്‍ത്താല്‍ അവിടെയുള്ള മണ്ണുമാന്തിയുടെ ഒച്ചയ്ക്കൊപ്പം ഇവിടെ താഴെ പാര്‍ക്കിങ് ഏരിയായില്‍ അയണ്‍ചെയ്യാന്‍ വരുന്നവരുടെ തമിഴ്. ഞാന്‍ ജനാലയടച്ചു. ഇനിയും നോക്കി നിന്നാല്‍ ഒരുപാടു കണ്ടുപോകും.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? എഴുത്തയിരുന്നില്ല. കാഴ്ചയായിരുന്നു. ഇനിയും എഴുതും. ആഹാ. . ! വിരട്ടുന്നോ?
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ അരുന്ധതി റോയ് എഴുതിയ ലേഖനത്തിനു ഗുപ്തന്‍ നല്‍കിയ പരിഭാഷ. (അവിടെ ചെന്ന് തപ്പണ്ട, കമന്റ് എഴുതിയില്ല. )
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
ആ ബ്രൌസര്‍ വേഗം ക്ലോസ് ചെയ്തു. ബ്ലൊഗിലെ കവിതകള്‍ക്ക് ഒരു “കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയ്” അവസ്ഥയാണെന്നു പലപ്പോഴും എന്നു തോന്നാറുണ്ട്. കവിതകള്‍ക്ക് മാത്രമല്ല, കഥയ്ക്കും ലേഖനങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ഈ അവസ്ഥ ഉണ്ട്.
കവിതകൾ വൃതത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം. കവിത എഴുതുമ്പോള്‍ വൃതമെടുത്ത് എഴുതണം എന്ന് അഭിപ്രായമില്ല. വൃതം എന്നു കൈപ്പള്ളി ഉദ്ദേശിച്ചത് വൃത്തം ആണെങ്കില്‍ അങ്ങനെ എഴുതണമെന്ന് ഒരു വാശിയും എനിക്കില്ല. കഥ പോലെ എഴുതി ഇടയ്ക്കിടെ കര്‍സര്‍ വച്ച് എന്റര്‍ അടിച്ച് ബ്രേക്ക് ചെയ്ത് എഴുതുന്നതാണ് പുതിയ രീതി. എന്തെഴുതിയാലും കുറച്ച് അറപ്പുണ്ടാക്കുന്ന പച്ചയായ വാക്കുകളുംചേര്‍ത്താല്‍ വൃത്തത്തിനെ ഒന്നും ആവശ്യമില്ല. നല്ല ‘ചതുരം’ ആയിക്കോളും.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ആദ്യത്തെ ബാറില്‍ കയറി കവികള്‍ക്കൊപ്പം രണ്ടെണ്ണം വിടും. എന്നിട്ട് അവരേയും കൂട്ടി ഓര്‍മ്മക്കുറിപ്പന്മാരുടെ ബാറില്‍ പോകും. എന്നിട്ട് ഒരുമിച്ചിരുന്ന് മീറ്റും. കുത്തിമറിയും. കെട്ടിപ്പിടിക്കും. വെട്ടിമലത്തും.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) “വീട്ടില്‍ ചോയിക്കാനും പറയാനും ഒന്നും ആരും ഇല്ലീ കൈപ്പള്ളി? ഇത് എത്രനാളായി തുടങ്ങിയിട്ട്? ഇതാരുപിടിച്ച് മൊട്ടയടിച്ചുവിട്ടത്?” (കാശ്, സാന്‍ശ്‌വിച്ച്, വാച്ച്, മോതിരം, ഫോണ്‍ എന്നിവ ചോദിക്കാതെ തന്നെ തരും എന്നു കരുതുന്നു)
താമരകുളം ഷിബു എന്താണു നിങ്ങൾക്ക് സംഭാവന ചെയ്തതു്. ഏപ്രില്‍ ഫൂള്‍. പിന്നെ ഫൂള്‍ ആക്കപ്പെട്ടതിന്റെ ഒരല്പം അനിഷ്ടം.
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ബ്ലോഗ്‌മീറ്റ് എന്നു പറയുമ്പോള്‍ ഒരു ഗ്ലോറിഫൈഡ് ഫോട്ടോ സെഷനാണല്ലോ! അതിനിപ്പോള്‍ എന്തിനാ പ്രത്യേകിച്ച് കാര്യപരിപാടികള്‍? എന്തായാലും പ്രധാനപരിപാടിയായി ബ്ലോഗിലെ ഇടതുപക്ഷവും വലതു പക്ഷവും തമ്മില്‍ ഒരു അഭിപ്രായ കുമ്മിയടിയും ലിങ്ക് പയറ്റും ഉണ്ടാകും. അനോണികളുടെ ഒരു ഫാഷന്‍ പരേഡും ആലോചിക്കാവുന്ന കാര്യമാണ്.
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) പുതിയ സൌഹൃദത്തിന്റെ ബഹളങ്ങള്‍ക്കും, പുതുമകള്‍ക്കും, പരസ്പരം മെഴുകുപുരട്ടി അവതരിപ്പിക്കലിലും അപ്പുറം മനസുകൊണ്ട് തിരിച്ചറിയുന്ന അവസ്ഥയിലേക്ക് നീങ്ങാനായാല്‍ ബ്ലോഗിലെ സൌഹൃദം ശരിക്കുമുള്ള സൌഹൃമാകുന്നു. ബ്ലോഗ്ഗ് എനിക്ക് വളരെ അടുപ്പമുള്ള സുഹൃത്തുക്കളെ തന്നിട്റ്റുണ്ട്. ബ്ലോഗിനു നന്ദി.
ബോബനും മോളിയും ഹാരിപ്പോര്‍ട്ടറെ കണ്ടുമുട്ടിയാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക? (ചോദ്യം സംഭാവന ചെയതതു: അപ്പു) ബോബനും മോളിയും : “ എന്റെ ഹാരി, ഞങ്ങടെ നാട്ടില്‍ അപ്പു എന്നൊരുത്തന്‍ ഉണ്ട്. ബ്ലോഗറാ. . അവന്റെ കാര്യം പറഞ്ഞ്െന്നും ഞങ്ങള്‍ ചിരിച്ച് ചിരിച്ച് ചിരിച്ച് കരയും. ഓരോ ഉഡായിപ്പ് ചോദ്യങ്ങള്‍ ചോദിച്ച് അപ്പു ഞങ്ങളെ വട്ടാക്കും ഹാരി. അതൊക്കെ പോട്ടെ നിന്റെ പോര്‍ട്ടര്‍ പണിയൊക്കെ എങ്ങനെ ഉണ്ട് ? സായിപ്പന്മാരു ചില്ലറ വല്ലതും തരുവോ?”
ഈ ലോൿ സഭ തിറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്? ഈ ലോക സഭാ തെരഞ്ഞെടുപ്പില്‍ (തെമ്മാടി എന്നു എഴുതുന്ന ‘തെ’. അല്ലാതെ ‘തി’ അല്ല) ഞാന്‍ അങ്ങനെ ആരേയും പ്രത്യേകമായി ഉറ്റുനോക്കി ഇരിക്കുന്നില്ല. അങ്ങനെ ഒരു പ്രതിബദ്ധത തോന്നാത്തതുകൊണ്ടു തന്നെയാണ്. പക്ഷെ ഈ തെരഞ്ഞെടുപ്പിനുശേഷം നടുവൊടിഞ്ഞു വീഴുന്ന ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയെ ഞാന്‍ കൂടുതല്‍ ഉറ്റുനോക്കി ഇരിക്കുന്നു.
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും? (ചോദ്യം സംഭാവന ചെയതതു: അപ്പു) എന്റെ അപ്പൂ. . ആ ചോദ്യത്തില്‍ തന്നെ ഉത്തരമില്ലേ? അതു സ്വന്തം നാടു ആയതുകൊണ്ടാണ്. കോളറില്‍ അഴുക്കുപുരളുന്നത് വീട്ടുകാരും നാട്ടുകാരും കാണുമ്പോള്‍ ഉള്ള നാണ്‍ക്കേട് ഒഴിവാക്കാന്‍. മറുനാട്ടില്‍ എന്തു ചെയ്താലെന്ത്?
എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങൾ online media പൂർണ്ണമായും സ്വീകരിക്കാത്തതു്? ഇന്ത്യയിലെ 1. 1 ബില്യണില്‍ കൂടുതലുള്ള ജനസംഖ്യയില്‍ 2008 ലെ കണക്ക് അനുസരിച്ച് വെറും 7. 1% ആണ് ഇന്റര്‍നെറ്റ് പെനട്രേഷന്‍. അങ്ങനെ ഉള്ള ഒരു രാജ്യത്ത് ഓണ്‍ലൈന്‍ മീഡിയെക്കാളും ശക്തമാണ് പ്രിന്റ്. അവരുടെ ഫോക്കസ് ഏരിയ അതു തന്നെയാവും. പിന്നെ പേരിനൊരു ഇന്റര്‍നെറ്റ് എഡിഷന്‍. പക്ഷെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇത് മാറിയേക്കും. കാരണം 2006-2007 ലെ കണക്കനുസരിച്ച് ഇത് 3. 5% ആയിരുന്നു. നെറ്റു വളരുന്നു എന്നു വ്യക്തം. അതുവരെ ഒന്നു ക്ഷമി കൈപ്പള്ളി (കടപ്പാട് : http://www. internetworldstats. com/asia. htm)
കേരളത്തിൽ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികൾ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം? നല്ല അഭിപ്രായമാണ്. അതാണിനി വേണ്ടതും. അതിന്റെ പ്രായോഗികതയെ കുറിച്ചാണ് ചര്‍ച്ചകള്‍ ആവശ്യം.
മലയാളം ബ്ലോഗ് ഒരു പ്രമുഖ മാധ്യമമായി വളരാന്‍ ഇന്നുള്ള ബ്ലോഗേഴ്സ് എന്താണ് ചെയ്യേണ്ടത്? (ചോദ്യം സംഭാവന ചെയതതു: വല്ല്യമ്മായി) കൂടുതല്‍ പേരിലേക്ക് ബ്ലോഗിനെ എത്തിക്കുക. അതിനുവേണ്ടത്, പ്രിന്റ് മീഡിയം എടുത്ത് അലക്കാത്ത പല ഇഷ്യൂസും ബ്ലോഗില്‍ ചര്‍ച്ചിക്കാറുണ്ട്. അവയുടെ ലിങ്ക് നോണ്‍ ബ്ലോഗേര്‍സിനും അതുപോലെ തന്നെ മാധ്യമങ്ങള്‍ക്കും അയച്ചുകൊടുക്കുക. ശശി തരൂരിന്റെ വിലാസത്തെ കുറിച്ചും അതിനെ ചുറ്റിപറ്റിയുള്ള കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്തത് കണ്ടകശ്ശനിയുടെ ബ്ലോഗിലാണ്. ബ്ലോഗിലെ ഈ വിഷയത്തെ കുറിച്ചുള്ള പരാമര്‍ശം ബ്ലോഗിലെ ചര്‍ച്ചയായിട്ട് മലയാളം പത്രങ്ങള്‍ എഴുതി. പത്രങ്ങള്‍ ബ്ലോഗിനെ ഉറ്റുനോക്കി തുടങ്ങി. ഇനി വേണ്ടത് ബ്ലോഗിനെ ജനകീയമാക്കുകയാണ്. നാനാതുറയിലുള്ള ആള്‍ക്കാര്‍ ബ്ലൊഗിലെത്തണം, വായനക്കാര്‍ ആയിട്ടെങ്കിലും. അതിനു ഒരു മാര്‍ഗ്ഗമേയുള്ളു. വീണ്ടും പറയുന്നു, ഇന്ററസ്റ്റിങ് വിഷയങ്ങളുടെ 9സെന്‍സേഷന്‍ തന്നെ ആകണമെന്നില്ല) ബ്ലോഗു ലിങ്കുകള്‍ നെറ്റിലൂടെ മെയിലുകളായി തലങ്ങും വിലങ്ങും പറക്കണം.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ. വി. വിജയൻ, ബഷീർ, ആനന്ദ്, വി. കെ. എൻ, തകഴി, എം. ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ. എൻ. വീ കുറുപ്പ്, കുമാരനാശാൻ. വായന തുടങ്ങുന്ന സംയത്ത് ഓ വി വിജയനും മുകുന്ദനും എം. ടിയുമൊക്കെ ഒരുപാടു സ്വാധീനിച്ചിരുന്നു.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
  1. പമ്മന് (ആര്. പി. മേനോന്)
  2. കെ. ജെ. യേശുദാസ്
  3. കാട്ടുകള്ളൻ വീരപ്പൻ
  4. മാമുക്കോയ
  5. കൊച്ചുത്രേസ്യ
  6. അടൂർ ഭാസി
  7. പ്രശസ്ത കവി താമരകുളം ഷിബു
  8. കുറുമാൻ
  9. കലാഭവൻ മണി
  10. സ്റ്റീവ് മൿ-കറി
  11. ഭഷീർ
  12. സില്ൿ സ്മിത
  13. Arundhati Roy
  14. Idea Star ശരത്
  15. R. K. Lakshman (cartoonist)
  16. ഇഞ്ചിപ്പെണ്ണു്
  17. മോഹൻ ലാൽ
  18. വള്ളത്തോൾ
  19. കുഞ്ചൻ നമ്പ്യാർ
1 യേശുദാസ്. പുള്ളിക്കാരനു ഒരു കട്ടന്‍ കാപ്പി വാങ്ങിക്കൊടുത്തിട്ട് ചോദിക്കും “ദാസേട്ടാ, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിങ്ങളുടെ പാട്ടുകേട്ട് ഞങ്ങള്‍ ഉണര്‍ന്നു ജീവിച്ചു രസിച്ചു ചിന്തിച്ചു കരഞ്ഞു. ഒടുവില്‍ അതു കേട്ടുതന്നെ ഉറങ്ങുകയും ചെയ്തു. സന്തോഷം. ഇനി ഒന്നു ഒതുങ്ങിക്കൂടേ? ഏകദേശം രണ്ടുവര്‍ഷത്തിനു മുന്‍പു വരെ പാട്ടുനിര്‍ത്താന്‍ തക്കവണ്ണം സ്വരം നന്നായിരുന്നു. താങ്കളുടെ പ്രസന്‍സ് മലയാള ഗാനശാഖയില്‍ ഇനി ഉണ്ടായില്ല എങ്കിലും പാടിവച്ച ആയിരക്കണക്കിനു സുന്ദരഗാനങ്ങള്‍ ഇതിനേക്കാള്‍ നല്ല പ്രസന്‍സ് തരും. പക്ഷെ ഞങ്ങള്‍ ഇഷ്ടപ്പെട്ട ദാസേട്ടന്റെ ഒച്ച പതറിയാല്‍ അത് വലിയ വിഷമം ഉണ്ടാക്കും. പ്ലീസ് ഒന്നു നിര്‍ത്തുവോ?” 2. വീരപ്പന്‍. പുള്ളീക്കാരനു ആനമുട്ട പുഴുങ്ങിയത് രണ്ടുപ്ലേറ്റ് വാങ്ങിക്കൊടുക്കും. മീശ മാറ്റിവച്ച് പുള്ളിയത് കഴിച്ചു രസിച്ചുകൊണ്ടിരിക്കുമ്പോള്‍ നയത്തില്‍ നാലഞ്ച് ആനക്കൊമ്പും അര ടണ്‍ ചന്ദനമുട്ടിയും ചോദിക്കും. കിട്ടിയാല്‍ ഊട്ടിവഴി സത്യമംഗലം.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? കാട്ടില്‍ കണ്ടിട്ടുണ്ട്, അധികം ദൂരെയല്ലാതെ. പക്ഷെ വളരെ അടുത്തു കാണാന്‍ പറ്റുന്നത് ഉത്സവ പറമ്പില്‍. പക്ഷെ ലോറിയില്‍ കമ്പ് വച്ചുകെട്ടി ജയിലില്‍ എന്നപോലെ പോകുന്ന ആനകളെ കാണുമ്പോള്‍ ആനകള്‍ കാട്ടില്‍ തന്നെ കഴിയുന്നതാണ് നല്ലത് എന്നു തോന്നും.
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. ഒരു സുപ്രഭാതത്തില്‍ ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് നിര്‍ത്തലാക്കിയാല്‍ നിങ്ങള്‍ എന്തു ചെയ്യും?

69 comments:

  1. എന്റെ ഉത്തരം

    കുമാര്‍ നീലകണ്ഠന്‍

    http://www.blogger.com/profile/07195884101872305890

    ReplyDelete
  2. http://www.blogger.com/profile/07195884101872305890

    Kumar Neelakantan ©

    ReplyDelete
  3. ഉത്തരം : Kumar Neelakantan ©

    http://www.blogger.com/profile/07195884101872305890

    ReplyDelete
  4. വെറുതെ ഒരു തോന്നൽ..ശരിയാവണേ..അല്ലേൽ എന്നൊട് പൊറുക്കണേ കുമാറണ്ണാ..!ഏപ്രിൽ ഫൂൾ കമ്പനിയിൽ നിങ്ങളേ ഉള്ളൂ ദൃശ്യമടിച്ച് വിട്ടേക്കുന്നത്, പിന്നെ പുള്ളി പുലിയും..വോട്ട് എന്തരായാലും നിങ്ങക്ക് തന്നെ.

    എന്റെ ഉത്തരം :Kumar Neelakantan ©
    Blog profile: http://www.blogger.com/profile/07195884101872305890

    ReplyDelete
  5. എന്റെ ഉത്തരം

    Kumar Neelakantan ©

    http://www.blogger.com/profile/07195884101872305890

    ReplyDelete
  6. എന്റെ ഉത്തരം :: Kumar Neelakantan
    പ്രൊഫൈല്‍ :: http://www.blogger.com/profile/07195884101872305890

    ReplyDelete
  7. Kumar Neelakantan ©
    http://www.blogger.com/profile/07195884101872305890

    (ചുമ്മാതല്ല, 5 കമന്റാ ഇദ്ദേഹം ഏപ്രില്‍ ഫൂള്‍ പോസ്റ്റിലിട്ടത്, വിഷമം തോന്നാതിരിയ്ക്കോ ചെല്ലാ?)

    ReplyDelete
  8. എന്റെ ഉത്തരം : Kumar Neelakantan ©
    http://www.blogger.com/profile/07195884101872305890

    ReplyDelete
  9. Kumar Neelakantan ©
    http://www.blogger.com/profile/07195884101872305890

    ReplyDelete
  10. kumarji, thallaruth... ee oru thavana koode njaan kumarinte peru paranjotte... ini aavathikkilla :)

    ReplyDelete
  11. മത്സരം അവസാനിക്കുന്ന സമയം: UAE 9-4-09, 07:00

    ReplyDelete
  12. ഹാവൂ, ഈ പ്രശ്നത്തിലും ഞാൻ ഒറ്റപെട്ടില്ല..!!

    ReplyDelete
  13. ഒളിച്ചിരുന്ന് ഉത്തരം പറഞ്ഞവരെല്ലാം ഉത്തരം ശരിയാക്കിയ ആദ്യ മത്സരം... അത് കുമാര്‍ജിക്ക് സ്വന്തം...

    ഞാന്‍ കുമാറിലെത്തിയത് മയില്‍ വാഹനം വഴി. :)

    -സുല്‍

    ReplyDelete
  14. മോഡറേഷൻ സമയത്തെ 12 ൽ 12ഉം അടിച്ചല്ലോ അണ്ണാ..കിടിലം.

    ReplyDelete
  15. അല്ലേലും ഇതൊരുമാതിരി ആനമയിലൊട്ടകം കളിയാ സുല്ലേ; എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല. അവലോകനകാരൻ അപ്പു പള്ളിയുറക്കമാണെന്ന് തോന്നുന്നു;കാണ്മാനില്ല

    ReplyDelete
  16. എനിക്കും ഉറങ്ങാറായി മഹാ...
    അവിടെ ഇപ്പോ എന്നാ ടൈം അലിഫെ?

    ReplyDelete
  17. രാത്രി എട്ട് മണി ഇരുപത് നിമിഷം

    ReplyDelete
  18. മൂന്ന് മണിക്കൂര്‍ വ്യത്യാസമേ ഉള്ളൂ.. നീ മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ട് ഉറങ്ങിയാല്‍ മതി... ഞാന്‍ പോട്ടെ... ഗുഡ് നൈറ്റ്...

    qw_er_ty

    ReplyDelete
  19. മത്സരം അമ്പത്തി അഞ്ചാം സര്‍ഗ്ഗം പിന്നിട്ടപ്പോള്‍ പോയിന്റു നിലയില്‍ ആദ്യത്തെ പത്തില്‍ എത്തിയവര്‍:

    1. വല്യമ്മായി : 205
    2. nardnahc hsemus : 204
    3. സുൽ | Sul : 181
    4. സാജന്‍| SAJAN : 178
    5. ജോഷി : 175
    6. ViswaPrabha വിശ്വപ്രഭ : 149
    7. അഗ്രജന്‍ : 149
    8. ആഷ | Asha : 117
    9. അനില്‍_ANIL : 116
    10. അനില്‍ശ്രീ : 115

    കൂടുതല്‍ വിശദവും വിശാലവുമായ സ്കോര്‍ ഷീറ്റ് ദേണ്ടെ ഇവിടെ ഞെക്കിയാല്‍ ദൃശ്യമാകും.

    ReplyDelete
  20. ലിങ്കാന്‍ പറ്റുന്നില്ല. സ്കോര്‍ ഷീറ്റ് സൈഡ് ബാറില്‍ ഉണ്ട്. ഞെക്കി കാണുക.

    ReplyDelete
  21. പ്രിയപ്പെട്ട അഞ്ചൽ,
    എന്റെ ഒടുക്കത്തെ സ്കോർ എഴുതിക്കാണിച്ചതിനു നന്ദിയുണ്ട്. ഇത്രയുംകൊണ്ട് മതിയായി.
    താഴെ കാണിച്ചിരിക്കുന്ന ക്ലോക്കുകളുടെ പടങ്ങളോടെങ്കിലും കുറച്ചു നെറി കാണിക്കണം.

    ഇന്റർനെറ്റ് ലോട്ടറിക്കളിയുടെ മെയിൽ വല്ലയിടത്തും ഉണ്ടോ എന്നു തപ്പിനോക്കട്ടെ ഇനി. ഇതിലും എത്രയോ ഭേദം!
    മാസ്സലാമ!

    ReplyDelete
  22. “ഇന്റർനെറ്റ് ലോട്ടറിക്കളിയുടെ മെയിൽ വല്ലയിടത്തും ഉണ്ടോ എന്നു തപ്പിനോക്കട്ടെ ഇനി. ഇതിലും എത്രയോ ഭേദം.”

    മനസ്സിലായില്ല സര്‍. ബുദ്ധിയില്‍ ലേശം പിറകിലാണേ...വിശദീകരിയ്ക്കാമോ?

    ReplyDelete
  23. കുമാര്‍ജിയുടെ ബ്ലോഗ്‌ ഞാന്‍ ഇവിടെ വന്നതുകൊണ്ട്‌ മാത്രമാണ് ശ്രദ്ധിച്ചത്‌. ഉത്തരങള്‍ മുഴുവനായും വായിച്ചിട്ടില്ല. അവസാനത്തെ പോസ്റ്റ്‌ മാത്രമെ നോക്കിയുള്ളൂ. ആ കഴ്ച അപ്പോഴെ എനിക്കെന്തോ തന്നിരുന്നു...
    Wired ന് ഒരു സല്യൂട്ട്‌കൂടെ... :)

    ReplyDelete
  24. അഞ്ചത്സേ, മത്സരം 55ൽ ഞാനും വല്യമ്മായിയെ മോഡറേഷനുമുന്നേ കണ്ടുപിടിച്ചെങ്കിലും മാർക്ക് ഷീറ്റിൽ 4 എന്നാണിട്ടിരിക്കുന്നത്’പെറ്റി വല്ലതും കേറിയോ..ആദ്യായിട്ട് കിട്ടിയ ഫുള്ളാന്നേ, അങ്ങിനെ കളയാൻ പറ്റില്ല, ഞാൻ കേസ് ഫയൽ‌വാൻ ചെയ്യണോ?
    qw_er_ty

    ReplyDelete
  25. ViswaPrabha فيشوابربها വിശ്വപ്രഭ
    എന്നാൽ സാർ അവിടെ പോയി കളിക്കു. ഇവിടെ പാവപ്പെട്ടവർക്ക് ഇതാണു് കൂടുതൽ ഇഷ്ടം.

    ReplyDelete
  26. ഇപ്പോൾ സ്കോർ കാർഡിൽ ശരിയായിട്ടുണ്ട്, താങ്ക്യൂ.
    (ഇനി എന്റെ കുഴപ്പം തന്നെയായിരുന്നോ..!!)
    qw_er_ty

    ReplyDelete
  27. അലിഫ്,
    അത് സ്കോര്‍ ഷീറ്റില്‍ വന്ന ഒരു സാങ്കേതിക പ്രശ്നമായിരുന്നു. ചില അറ്റകുറ്റപ്പണികള്‍ക്കിടയില്‍ വന്ന ഒരു പിഴവ്. ശരിയാക്കിയിട്ടുണ്ട്. നന്ദി.

    sd/-

    ReplyDelete
  28. അഞ്ചെല്ലുകാരാ..

    ഞാന്‍ ഈ പരിപാടിയൊക്കെ നിര്‍ത്തി ഓണ്‍ ലൈന്‍ ലോട്ടറികളിക്കുകയാരുന്നു.
    അവിടെ കൂട്ടത്തില്‍ അഞ്ചാം സ്ഥാനമായപ്പോ എനിക്ക് ബോറഡിച്ചു.
    അല്ലെങ്കിലും പണ്ടേ ഒന്നാം സ്ഥാനം കിട്ടീല്ലേലെനിക്ക് കലിപ്പാ.

    ഇനിയിപ്പോ ഇവിടെ ഒരാളുടെ ഒഴിവിലിറങ്ങാം.
    ആ വിശ്വപ്രഭാമയന്റെ പായിന്റ്സ് എനിക്ക് തരാന്‍ ദയവുണ്ടാവണം.

    എന്റെ ഉത്തരം : Kumar Neelakantan ©
    http://www.blogger.com/profile/07195884101872305890

    @കുമാറദ്ദേഹം..
    ഭീമാപള്ളി(ബീമാ പള്ളി) ഇപ്പോ വടക്കന്‍ കേരളത്തിലാണോ?

    അവിടെ ഓണ്‍‌ലൈന്‍ ലോട്ടറിക്കളി വല്ലോമുണ്ടോ?
    :)

    ReplyDelete
  29. കൈപ്പ്സ്, ഈ ഗോമ്പിറ്റീഷനില്‍ ഒരു ബ്രൈറ്റ് ഫ്യൂച്ചര്‍ ഉണ്ടായിരുന്ന എന്നെപ്പോലെയുള്ളവര്‍ തലവഴിയെ ബ്ലാങ്കെറ്റ് മൂടി കാലുകള്‍ക്കിടയില്‍ തലയിണയും വച്ച് ചരിഞ്ഞുകിടന്നുറങ്ങുന്ന കൊച്ചു വെളുപ്പാന്‍‌കാലത്ത് തന്നെ വേണം ഈ ഗോമ്പീറ്റീഷന്‍ ആരംഭിക്കുന്നതും റേഷന്‍‌കട തുറക്കുന്നതും അല്ലേ?

    ഇതിന്റെ പിന്നില്‍, ദുബായ്, മുംബൈ ലോബികളെ സഹായിക്കാന്‍ വമ്പന്‍ ഗൂഡാലോചന നടക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു :)

    ReplyDelete
  30. "എനിക്ക് പഴയ സ്വഭാവം എടുക്കേണ്ടി വരും."

    ഹ ഹ ഹ.. കൈപ്പള്ളി ഒന്നും തോന്നല്ലേ ശരിക്കും ചിരിപ്പിച്ചു...

    ഒരു ഓഫ് പളുങ്കൂസന്‍ വ്യാകരണം
    "ഗോമ്പറ്റീഷൻ മത്സരത്തിന്റെ നിലവാരം താങ്കൾക്ക് പോര എന്നു തോന്നിതുടങ്ങിയിട്ട് നാളു് കുറേയായി"

    എന്നത്

    "ഗോമ്പറ്റീഷൻ മത്സരത്തിന്റെ നിലവാരം പോര എന്നു താങ്കൾക്ക് തോന്നിതുടങ്ങിയിട്ട് നാളു് കുറേയായി"

    എന്നാണ് എഴുതേണ്ടത്...

    ഇനി കൈപ്പള്ളി ഉദ്ദേശിച്ചത് വിശ്വപ്രഭയ്ക്ക് നിലവാരം പോര എന്ന് ആണെങ്കില്‍ ആദ്യത്തേത് കറക്ട് ആണ് ;)

    ReplyDelete
  31. അഡോബിക്കുട്ടോ ഇത്ര കൃത്യസമയം പിടിച്ച് ഇദെവിട്ന്ന് പൊങ്ങി?

    ReplyDelete
  32. qw_er_ty

    അയ്യോ...എന്റെ കുമാറേട്ടാ കാത്തുകാത്തിരുന്ന അങ്ങയുടെ ഉത്തരങ്ങള്‍ ഈ അസമയത്താണല്ലോ വന്നത്! ഇതു വളരെ പൈശാചികവും, മൃഗീയവുമായ, ക്രൂരവുമായ ഒരു നടപടീയായിപ്പോയി കൈപ്പള്ളിയണ്ണാ. വെളുപ്പിനെ നാലരമണിക്ക് ഉണര്‍ന്നെണീക്കണം എന്ന കാരണത്താല്‍ രാത്രി പത്തുമണിക്കെങ്കിലും കിടന്നുറങ്ങുന്ന, കുഞ്ഞുകുട്ടിപരാധീനതകളെല്ലാം കൂടെയുള്ള, എന്നെപ്പോലുള്ള പാവങ്ങള്‍ക്ക് ഈ നല്ല നല്ല ഗോമ്പികളില്‍ പങ്കെടുക്കുവാനുള്ള അവസരം നിഷേധിക്കുവാനും, ഇതൊന്നുമില്ലാ‍ത്ത ഫ്രീ ബേഡ്സ് ആയ ബാച്ചിക്ലബിനെ സഹായിക്കാനുമുള്ള ഒരു കുതന്ത്രമല്ലേ ഇത്എന്നു സംശയിച്ചു പോകുന്നു. ങാ പോകട്ടെ

    കുമാറണ്ണന്‍ കുറച്ചു ദിവസം മുമ്പ് ഇവിടെവന്ന് “കൈപ്പള്ളിക്ക് ഉത്തരമെഴുതി അയച്ചു കൊടുത്തതിനു ശേഷം ഒരു പുതിയ പോസ്റ്റിട്ടാല്‍ എന്തുചെയ്യും !!“ എന്നു ചോദിച്ചപ്പോഴേ ആ അണ്ണനുവേണ്ടി ഒരു വലവിരിച്ചിരുന്നതാണ്. എന്തുചെയ്യാനാണ്. അതുവെറുതേയായി.

    മോഡറേഷന്‍ കഴിഞ്ഞ് ഉത്തരം വരാറായ ഈ സമയത്ത് ഒരു അവലോകനത്തിന്റെ ആവശ്യമില്ല. പുതിയ പുതിയ കുറേ ചോദ്യങ്ങളും, അവയ്ക്കെല്ലാം ഉരുളയ്ക്കുപ്പേരിപോലുള്ള കുമാറേട്ടന്റെ ഒപ്പോടുകൂടീയ ഉത്തരങ്ങള്‍ വളരെ വളരെ ഇഷ്ടപ്പെട്ടു. കൊടുകൈ കുമാറേട്ടാ..

    എനിക്കേറ്റവും ഇഷ്ടമായവ..

    1. ജന്നല്‍ കാഴ്ച: ഇത്രയധികം മണ്ണുമാന്തികളുള്ള ആ സ്ഥലം കേരളത്തിലല്ലാതെ എവിടെയാവാനാ! അല്ലേ.

    2. (വേണ്ടാ. . വേണ്ടാ. . വെറുതെ വായനക്കാരുടെ കീബോര്‍ഡിനെ വെള്ളത്തില്‍ മുക്കണ്ട!!!)

    3. മലയാലം കൊരച്ചുകൊരച്ചു സംസാരിക്കുന്നവരോട് “രണ്ടു മാസം കൊണ്ടു പടിച്ച ഈ അപൂര്‍വ്വ വിദ്യ എന്നേക്കൂടി പഠിപ്പിക്കാന്‍ ദക്ഷിണ വയ്ക്കും“ .. ! സൂപ്പര്‍

    4. ഉദ്പാദന കച്ചവട വിനിമയം : ഇത് പരസ്യങ്ങളല്ലാതെ എന്താണ്? ആശയങ്ങള്‍ ഉണ്ടാക്കുക, അതിനൊരു മൂര്‍ത്തഭാവം നല്‍കുക, അത് വിനിമയം ചെയ്യുക.!!

    5. നഗരത്തിലെ യുവാക്കളുടെ പ്രശ്നം : “രാത്രിയായല്‍ മൂക്കും നീട്ടിപ്പിടിച്ച് ഊതെടാ എന്നു പറഞ്ഞു വരുന്ന പോലീസുകാര്‍. അവരാണ് നഗരങ്ങളിലെ യുവാക്കളുടെ പ്രധാന പ്രശ്നം“ .. വളരെ കറക്റ്റ്. കേരളത്തിലെ നഗരരാത്രികള്‍ കണ്ടറീഞ്ഞ പ്രശ്നം തന്നെയിത്.

    6. മലയാളി എന്തിനാണ് കൈക്കൂലി കൊടുക്കുന്നത്: അതിന്റെ ഉത്തര വളരെ നന്നായി. വളരെ സത്യമായ കാര്യം.

    7. സ്ത്രീധന സംബ്രദായത്തിനെതിരേ വെറുതേ കാഴ്ചപ്പാടുകള്‍ പറഞ്ഞുകൊണ്ടിരിക്കാതെ പ്രവര്‍ത്തിച്ചു കാണിച്ച ആ സാമൂഹികപ്രതിബദ്ധതയ്ക്ക് ഒരു സല്യൂട്ട്. എവിടെയോ കുമാറേട്ടന്‍ ഇതിനെപ്പറ്റി എഴുതുകയും ചെയ്തു, അല്ലേ?

    8. സാമ്പത്തിക മാന്ദ്യത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് “ടൂത്ത്പേസ്റ്റിനു പകരം ഉമിക്കരി ഉപയോഗിക്കാന്‍ ആലോചിക്കുന്നില്ല. പക്ഷെ ഡി എസ് പി ബ്ലാക്കില്‍ നിന്നും ഹണി ബീ വരെ പോകുന്നതിനെ കുറിച്ച് ചിന്തിക്കും“ ഹ..ഹ.ഹ.

    9.അവസാനപോസ്റ്റ്: എഴുത്തയിരുന്നില്ല. കാഴ്ചയായിരുന്നു. ഇനിയും എഴുതും. ആഹാ. . ! വിരട്ടുന്നോ? .. അതെ അതെ.. അതിനാലായിരുന്നല്ലോ കുമാറേട്ടനെ ഞങ്ങള്‍ കാത്തുകാത്തിരുന്നത്.. ഇത്രയും പ്രതീക്ഷിച്ചില്ല അല്ലേ?

    10. വൃത്തം എന്നതിന്റെ വിശദീകരണം സൂപ്പര്‍... കൈപ്പള്ളിയുടെ ഒരു അക്ഷരത്തെറ്റിനെ എങ്ങനെ വ്യഖ്യാനിച്ചീരിക്കുന്നു..!!

    11. ഹാരിപ്പോര്‍ട്ടറോട് ബോബനും മോളിയും ചോദിക്കുന്ന ചോദ്യത്തിനു താങ്ക്സ്. പക്ഷേ വൈറ്റ് കോളറീന്റെ ഉത്തരം, ഇത് പെറ്റികിട്ടുന്ന ഇടപാടാണ്. ഉത്തരങ്ങള്‍ കൈപ്പള്ളിയോടാവണം പറയേണ്ടത്!! അപ്പുവിനോടല്ല.

    12. ഇന്റര്‍നെറ്റ്, ബ്ലോഗ്, പ്രിന്റ് മീഡിയ എന്നിവയെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാട്.. നല്ല ഉത്തരങ്ങള്‍..

    അപ്പോ എന്റെ ഉത്തരവും

    Kumar Neelakantan ©

    http://www.blogger.com/profile/07195884101872305890


    ഇഷ്ടമ്പോലെ ക്ലൂവുകളോടുകൂടീ ഈ ഉത്തരങ്ങള്‍ എഴുതി, ഈ ഗോമ്പിയുടെ സ്പിരിറ്റില്‍ അതില്‍ പങ്കെടുത്തതിന് അഭിനന്ദങ്ങള്‍...


    qw_er_ty

    ReplyDelete
  33. അരൂപിക്കുട്ടാ, തീരെപ്രതീക്ഷിക്കാതെ ഈ വേദിയില്‍ കണ്ടുമുട്ടിയതില്‍ അതിശയം അതിശയം !! ഇതിന്റെ “ദാര്‍ശനിക പരിണിതി“ (മാരാരേ നന്ദി) കാത്തിരുന്നു കാണുകതന്നെ.... :-)

    qw_er_ty

    ReplyDelete
  34. Kumar Neelakantan ©

    http://www.blogger.com/profile/07195884101872305890

    ReplyDelete
  35. വിശാലമനസ്കന്‍ എന്ന് ഞാനും ഉത്തരം പറഞ്ഞതാണ് എന്റെ പന്ത്രണ്ട് മാര്‍ക്കെവിടെ??

    ReplyDelete
  36. "വെളുപ്പിനെ നാലരമണിക്ക് ഉണര്‍ന്നെണീക്കണം എന്ന കാരണത്താല്‍ രാത്രി പത്തുമണിക്കെങ്കിലും കിടന്നുറങ്ങുന്ന, കുഞ്ഞുകുട്ടിപരാധീനതകളെല്ലാം കൂടെയുള്ള, എന്നെപ്പോലുള്ള പാവങ്ങള്‍ക്ക്........."
    ഹഹഹ അപ്പുവേ, പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല അല്ലേ... ഈ മത്സരം 9.00 നാണ് തുടങ്ങിയത്, കഴിഞ്ഞ മത്സരം കഴിഞ്ഞ് 15 മിനുട്ടില്‍... അത് ഇവിടെ അത്ര ലേറ്റ് ഒന്നും അല്ല.... രാത്രി 12.00 ന് പോസ്റ്റിട്ടാല്‍ പരാതിയില്ല... 9.00 ആയാല്‍ പ്രശ്നം... എല്ലാരുടെം സമയത്തിന് പോസ്റ്റിടാന്‍ എനിക്കരും ശമ്പളമൊന്നും തരുന്നില്ല...
    qw_er_ty
    -സുല്‍

    ReplyDelete
  37. സുല്ലണ്ണാ.. 21:00 എന്നുവച്ചാല്‍ ഒന്‍പതാണല്ലേ... :-)

    അതുകേട്ടപാതി, 21 മണി എന്നാല്‍ 11 മണി എന്നുറപ്പിച്ചു ഞാ‍ന്‍ ആ ഭാഗത്തേക്കേ വന്നില്ല...

    qw_er_ty

    ReplyDelete
  38. അല്ല മാഷെ കുമാര്‍ മാഷെ...അപ്പൊ ഭീമാ‍പ്പള്ളി ഇപ്പൊ വടക്കന്‍ കേരളത്തിലേക്കു മാറ്റിയോ..? എപ്പെ..?

    കേരളത്തീന്ന് വിട്ടിട്ട് 9 കൊല്ലമായി..ഇതിനിടക്ക് ഭീമാപ്പള്ളി വരെ സ്ഥാനം മാറിയല്ലേ ദൈവങ്ങളേ..!!!!!

    ReplyDelete
  39. കുഞ്ഞന്‍സേ... ബീമാപള്ളിയും ഭീമാപ്പള്ളിയും രണ്ടാണപ്പാ...
    രണ്ടാമതുപറഞ്ഞ പള്ളി നെടുമ്പാശേരിക്കടുത്ത് ആലുവപ്പുഴക്കരയിലാണ്.. അല്ലേ കുമാറേട്ടാ :-)

    qw_er_ty

    ReplyDelete
  40. ഇനി ഈ പോസ്റ്റില്‍ എന്റെ കമെന്റ് ഉണ്ടാവുന്നതല്ല.
    qw_er_ty

    ReplyDelete
  41. സോറി, അതു വല്യമ്മായിയുടെ പോസ്റ്റിനുള്ളതായിരുന്നു. അഞ്ചലേ മുകളിലെ 47 ആം കമെന്റ് ഡെലീറ്റി ആ പെറ്റി സ്വന്തം പോക്കറ്റിലിട്ടൊ...

    -സുല്‍

    ReplyDelete
  42. അപ്പൂട്ടാ..ബ മാറി ഭിയായാല്‍ ബ’യിലെ ബ കടുപ്പമായില്ലെങ്കിലും ഈ ഭ കടുപ്പമാക്കിയാല്‍ ഈ ബ മാറി ഈ ഭ വന്നാല്‍ കുഴപ്പം ഉണ്ടാകില്ല, എന്നാല്‍ എനിക്ക് തലക്ക് കുഴപ്പം ആകുകയും ചെയ്യും ഇപ്പം ഇതുവായിക്കുന്ന നിങ്ങള്‍ക്കും..! വല്ലാത്തൊരു ബഭ..

    ReplyDelete
  43. അപ്പു
    നിങ്ങൾ ജ്യോഗ്രഫി ഒന്നും അറിഞ്ഞൂടാ, നെടുംബാശേരി അങ്ങ് കണ്ണൂര് പമ്പാ നദിക്കരയിൽ അല്ലിയോ..?
    qw_er_ty

    ReplyDelete
  44. മയില്‍‌വാഹനം എന്ന് കണ്ടപ്പോള്‍ ആദ്യം ഓര്‍ത്തത് ഏതോ ഷൊര്‍ണ്ണൂര്‍കാരന്‍ ബ്ലോഗ്ഗര്‍ ആയിരിക്കുമെന്നാ,,,

    അവിടെ പണ്ട് അമ്പത് ശതമാനം ബസ്സും "മയില്‍ വാഹനം ട്രാവല്‍സ്" ആയിരുന്നല്ലോ...

    ReplyDelete
  45. അടുത്ത മത്സരം എപ്പോഴാ ഗൈബള്ളീ‍ീ‍ീ‍ീ‍ീ

    ReplyDelete
  46. അമ്പത്തിനാലാം മത്സരത്തില്‍ വല്യമ്മായിയ്ക്ക് ലഭിച്ച പന്ത്രണ്ട് പോയിന്റും അമ്പത്തി മൂന്നാം മത്സരത്തില്‍ സാജനു ലഭിച്ച പന്ത്രണ്ട് പോയിന്റു സ്കോര്‍ ഷീ‍റ്റില്‍ നിന്നും ചാടി പോയിരുന്നു. ആ പോയിന്റുകളെ തിരിച്ച് കൂട്ടില്‍ കേറ്റിയിട്ടുണ്ട്. കൂടാതെ ഒരു മത്സരാര്‍ത്ഥി ഗോമ്പീഷനില്‍ നിന്നും ലീവെടുത്ത് ഓണ്‍ലൈന്‍ ലോട്ടറി കളിയ്ക്കാന്‍ പോയതിനാല്‍ അദ്ദേഹത്തിന്റെ പോയിന്റുകള്‍ തല്‍ക്കാലം കൂട്ടില്‍ നിന്നും തുറന്നു വിടുകയും ചെയ്തു. ആയതിനാല്‍ അമ്പത്തി അഞ്ചാം മത്സരം കഴിഞ്ഞപ്പോള്‍ ഏറ്റവും മുന്നിലെത്തിയ പത്തു മത്സരാര്‍ത്ഥികളുടെ പേരുകള്‍ ചുവടെ ചേര്‍ത്തിരിയ്ക്കുന്നു:

    1. വല്യമ്മായി : 217
    2. nardnahc hsemus : 204
    3. സാജന്‍| SAJAN : 190
    4. സുൽ | Sul : 181
    5. ജോഷി : 175
    6. അഗ്രജന്‍ : 149
    7. ആഷ | Asha : 117
    8. അനില്‍_ANIL : 116
    9. അനില്‍ശ്രീ : 115
    10. മാരാർ : 93

    കൂടുതല്‍ വിശദവും വിശാലവുമായ സ്കോര്‍ ഷീറ്റ് സൈഡ് ബാറിലെ ബന്ധപ്പെട്ട ലിങ്കില്‍ ഞെക്കി കാണാം.

    sd/-

    ReplyDelete
  47. എന്തുകൊണ്ട് ഇത് വായിച്ചപ്പോള്‍ എനിക്ക് കുമാറ് ബായി ആണെന്ന് തോന്നിയില്ല എന്നാണെന്റെ വിഷമം?

    ഉത്തരങ്ങള്‍ ചിലത് സൂപ്പര്‍ ഡ്യൂപ്പര്‍ ഗഡി!

    ReplyDelete
  48. പണ്ടാരം... ഈ പേജില്‍ മൗസ് വച്ച് ഉരുട്ടിയിട്ട് താഴോട്ട് പോകുന്നു പോലുമില്ല... തുള്ളി തുള്ളി നടക്കുന്നു,,,

    ഇത്തിരി കൂടി സ്പീഡില്‍ പേജ് ലോഡ് ആകാനുള്ള എന്തെങ്കിലും മാറ്റം റ്റെമ്പ്ലേറ്റില്‍ മാറ്റാന്‍ പറ്റുമോ?

    കൈപ്പള്ളി... യുവര്‍ ഇമ്മീഡിയറ്റ് ആക്ഷന്‍ ഇന്‍ ദിസ് റിഗാര്‍ഡ് വില്‍ ബി ഹൈലി അപ്രീഷിയേറ്റഡ്... .. (എങ്ങനെയുണ്ട് ? മലയാലം കുരച്ച് കുരച്ച് പറയാന്‍ പഠിച്ചു കൊണ്ടിരിക്കുകയാ,,,,)

    ചുരുങ്ങിയത്, ഇത്രയും ചോദ്യങ്ങള്‍ എങ്കിലും കുറച്ചു കൂടേ...

    ReplyDelete
  49. ശരി ഉത്തരം: Kumar Neelakantan ©

    http://www.blogger.com/profile/07195884101872305890

    ReplyDelete
  50. വലതു വശത്തു കാണുന്ന "Followers" നെ തട്ടിയപ്പോൾ page 744kbയിൽ നിന്നും 220Kb ആയി കുറഞ്ഞു. ഇനിയും ചില കുറക്കണമെങ്കിൽ കുറക്കാം

    ReplyDelete
  51. കൈപ്പള്ളി,... ഇതു ഒ.കെ...

    ഇപ്പോള്‍ എനിക്ക് ശരിയായി... ബാക്കിയുള്ളവര്‍ പറയട്ടെ...

    അപ്പോള്‍ ഈ ഫോളേവേഴ്സ് ഇത്ര വലിയ കുഴപ്പക്കാരാ അല്ലേ...

    കൈപ്പള്ളി..ഇതാ "ഫുള്‍ അപ്രീസിയേഷന്‍" പിടിച്ചോളൂ..

    ReplyDelete
  52. ഇപ്പൊ ലോക്കെ കൈപ്പള്ളി

    ReplyDelete
  53. ആവശ്യമില്ലാത്തത് വല്ലതുമുണ്ടെങ്കില്‍ ഇനിയും കുറച്ചോളൂ,, എനിക്ക് വിരോധം ഇല്ല... കിട്ടിയ മാര്‍ക്ക് കുറക്കാതിരുന്നാല്‍ മതി..

    അത്രയും പെട്ടെന്ന് ഉത്തരം കണ്ടെത്തി പോസ്റ്റ് ചെയ്ത് ബാക്കി പണി ചെയ്യാമല്ലോ,, മാന്ദ്യം,... മാന്ദ്യം. !!

    ReplyDelete
  54. ഇപ്പോള്‍ പേജ് പറന്നു വരുന്നുണ്ട്...

    ReplyDelete
  55. ഇനിയെങ്കിലും ഈ തിരക്ക് ഒഴിവാക്കി

    ഇവടെ കളിക്കാമെന്ന് വിചാരിക്കുവാ.

    എന്റെ ബ്ലോഗര്‍മാതാവേ കാത്തു കൊള്ളണേ..

    (ഇന്നലെ ഒരാള് പറഞ്ഞ് ഓണ്‍ലൈന്‍ ലോട്ടറി കളിക്കുന്നതിലും ഭേദം ഇതാന്നാ)

    ReplyDelete
  56. അടുത്ത മത്സരം: UAE
    Moderation അവസാനിക്കുന്ന സമയം UAE 9 April
    Moderation ആരംഭിക്കുന്ന സമയം.

    ReplyDelete
  57. തുടർച്ചയായ നാലു വിജയങ്ങൾ എന്നെ അഹങ്കാരിയാക്കിയിരിക്കുന്നു... അടുത്തത് എനിക്ക് കണ്ടുപിടിക്കാൻ പറ്റാത്ത ആരുടേയെങ്കിലും ഉത്തരങ്ങൾ ഇടൂ..., പ്ലീസ്... അങ്ങിനെ ചെയ്യില്ലേ... :)

    ReplyDelete
  58. മോഡറേഷൻ അവസാനിക്കുന്ന സമയം മാത്രം ദയവായി കൈപ്പള്ളി എഴുതരുത്... നിർബന്ധമാണെങ്കി... അവിടെ എനിക്ക് തോന്നുമ്പോ എന്ന് ചേർത്തേക്ക്... കുമാറെന്ന ഉത്തരം തന്നെ... ഞാനൊരു നാലു മിനിറ്റ് വൈകിയിരുന്നെങ്കില്...! ഹോ... ഓർക്കാനേ വയ്യ :)

    ReplyDelete
  59. അപ്പോള്‍ നീയായിരുന്നൊ അഗ്രു അഹങ്കാരി?

    ReplyDelete
  60. ഇന്നലെ കിച്ചുവിന്റെ മകന്റെ പ്രോഗ്രാം കാണാന്‍ പോയതിനാല്‍ മല്‍സരത്തില്‍ സമയത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ല. Elli Choi എന്ന കൊച്ചു കുട്ടിയുടെ (ഏഴ് വയസ്) വയലിന്‍ വായന ഇഷ്ടമായി.."പുള്ളിക്കാരി'യായിരുന്നു നേതൃത്വം എന്ന് പറയാം. (പേരു വച്ച് തെരെഞ്ഞാല്‍ ഈ കുട്ടിയെ യൂ ട്യൂബില്‍ കാണാം.. )

    ('ഷംസുദ്ദീന്റെയും' 'കിച്ചു'വിന്റേയും മകനായ 'നിതിന്‍ വാവ' എന്ന ബ്ലോഗ്ഗറെ ഇത്രയും നല്ലൊരു ട്രൂപ്പിന്റെ കൂടെ വയലിന്ന് വായിച്ചതിന് പ്രത്യേകം അഭിനന്ദിക്കുന്നു. പരിപാടിയുടെ പ്രസക്ത ഭാഗങ്ങള്‍ കിച്ചു പ്രസിദ്ധീകരിക്കുന്നതാണ് എന്നറിയുന്നു.)

    ReplyDelete
  61. അനില്‍ശ്രീ
    ആവശ്യമില്ലാത്തതു് മനസിലും ശരീരത്തിലും കൊണ്ടു നടക്കുന്നവനാണല്ലോ മനുഷ്യ ജീവി. എല്ല ചട്ടകളും തോടുകളും പൊളിച്ചുമാറ്റിയാൽ പിന്നെ മൃഗമായി പോവില്ലെ. കുറച്ചൊക്കെ അവിടെ ഇരിക്കട്ടെ. കാണുന്നവൻ ഞെട്ടില്ലല്ലോ.

    ReplyDelete
  62. അയ്യടാ.. ആ ഉത്തരം എനിക്കിഷ്ടമായി... അപ്പോള്‍ പിന്നെ അവിടെയിരിക്കട്ടെ അല്ലേ.. എനിക്കേതായാലും ഇത്രയും സ്പീഡ് മതി..

    അയ്യടാ.. ആ ഉത്തരം എനിക്കിഷ്ടമായി... അപ്പോള്‍ പിന്നെ അവിടെയിരിക്കട്ടെ അല്ലേ.. എനിക്കേതായാലും ഇത്രയും സ്പീഡ് മതി..

    അല്ലേലും മുഴുവന്‍ എടുത്ത് കളഞ്ഞാല്‍ കാണാന്‍ ഇത്ര ചന്തം കാണില്ല അല്ലേ.. :)

    ReplyDelete
  63. ഇനി എപ്പോഴാ കൈപ്പള്ളി സമയം കമന്റിയാല്‍ മതീ ട്ടോ ഓഫീസില്‍ firefoxe ഇല്ല അതുകൊണ്ടാ

    ReplyDelete
  64. 57 - ഇതാരുടെ ഉത്തരങ്ങൾ - തുടങ്ങി.

    ReplyDelete
  65. ഗൊമ്പറ്റീഷൻ # 57 ആരംഭിച്ചു
    Moderation അവസാനിക്കുന്ന സമയം: UAE 14:30

    ReplyDelete
  66. പത്രക്കുറിപ്പ്
    മോഡറേഷന്റെ അജ്ഞാത വാസം മുതല്‍ അണിമുറിയാതെ എന്റെ പേരുതന്നെ ഉത്തരമായി പറഞ്ഞതില്‍ അതിശയം തോന്നി.
    ഇതുപോലെ ഉത്തരിക്കപ്പെട്ട ആരെങ്കിലും ഉണ്ടോ എന്നറിയില്ല.

    ഉത്തരം എഴുതുമ്പോള്‍, ‘എന്നെ കാരണം ആരും തിരിച്ചറിയരുത്‘ എന്ന ആറ്റിറ്റ്യൂട് ആദ്യം മനസില്‍ നിന്നും കളഞ്ഞു. എന്റെ മനസില്‍ വന്ന ഉത്തരം അതുപോലെ എഴുതാന്‍ അതുവേണം എന്നു തോന്നി.
    അതുകൊണ്ടുതന്നെ ഉത്തരങ്ങളിലെ ക്ലൂകളിലൊന്നും പഞ്ഞം കാണിച്ചില്ല, മയില്‍ വാഹനവും മണ്ണുമാന്തിയും ഒക്കെ അങ്ങനെ വന്നതാണ്. അല്ലെങ്കില്‍ തന്നെ, ആര്‍ക്കും മനസിലാകാത്ത ചില ഉത്തരങ്ങള്‍ എഴുതിയിട്ട് ഉപയോഗിച്ച വാക്കുകളും മറ്റുമൊക്കെ സെര്‍ച്ച് ചെയ്ത് മറ്റുള്ളവര്‍ കണ്ടുപിടിക്കലാണ് ഈ മത്സരത്തിന്റെ ഉദ്ദേശം എന്നു തോന്നിയിട്ടില്ല.
    കൈപ്പള്ളിക്കും അഞ്ചലിലും പിന്നെ ചുരുങ്ങിയ കാലം കൊണ്ട് ഒരു ലക്ഷത്തോടടുക്കാന്‍ പോകുന്ന ഇതിന്റെ വിസിറ്റേര്‍സിനും, കണ്ണിലെണ്ണയൊഴിച്ച് ഈ പമ്പില്‍ കാത്തിരിക്കുന്ന (“21 പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്“) ഗോമ്പറ്റീഷന്‍ തൊഴിലാളികള്‍ക്കും നന്ദി.

    അപ്പുവിന്റെ വക ചാര്‍ജ്ജ ഷീറ്റ് വായിച്ചു. :) സന്തോഷം.
    ഒരുപാടു തവണ എന്റെ പേരു പറഞ്ഞ അഗ്രജനു ഇത്തവണ എന്റെ പേരിലുള്ള 12 മിസ്സാകാത്തതില്‍ സന്തോഷം.
    അരൂപിഅദ്ദേഹം >> അതു എനിക്കൊരു തെറ്റുപറ്റിയതാണ്. അതുപോലെ തന്നെ തെക്ക് വടക്കായി പോയി (ഉത്തരം വെടക്കായിപോയി)
    ‘ബ’ ഭ ആയി പോയി ഇത്തവണത്തേക്ക് ക്ഷമിക്കു. ബാബറി മസ്-ജിത് പൊളിച്ച് സമയത്ത് ബീമാപള്ളിയും പൊളിക്കണം അത് ‘ഭീ’മന്‍ പള്ളി കൊണ്ട സ്ഥലമാണ് എന്നൊരു തമാശ സ്റ്റേറ്റ്മെന്റ് കേട്ടത് മനസില്‍ വന്നു.)
    എന്റെ തെക്കുവടക്കായ ഉത്തരത്തില്‍ തൂങ്ങി ബീമാപള്ളിയുടെ ഭൂമിശാസ്ത്രം തെരഞ്ഞ് തിരിമറി നടത്തുന്നവരോടൊക്കെ ഒരു വാക്കേ എനിക്കു പറയാനുള്ളു “എനിക്ക് പഴയ സ്വഭാവം എടുക്കേണ്ടി വരും. :)“ (കടപ്പാട്: കൈപ്പള്ളി)

    ഇനി സാക്ഷാല്‍ കൈപ്പള്ളിയോട് : ഈ മത്സരത്തില്‍ ചോദിക്കാനൊരു ചോദ്യം എന്നു പറഞ്ഞു ചോദിക്കുന്ന സ്ഥിതിക്ക് ചോദ്യങ്ങള്‍ക്കിനി പഞ്ഞമുണ്ടാകില്ല എന്നറിയാം, ഞാനും ഒരു ചോദ്യം തന്നു. അതുകൊണ്ട് ദയവായി മിനിമം ഒരു ചോദ്യം എങ്കിലും ഒഴിവക്കുക, ഒഴിവാക്കണം എന്ന് എനിക്കു തോന്നുന്ന ചോദ്യങ്ങളില്‍ ഒന്ന് “അപ്പോൾ മാവോയിസം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു“ ?. ഒരര്‍ത്ഥവുമില്ലാത്ത ഈ ചോദ്യം ഓരോ തവണ വായിക്കുമ്പോഴും എനിക്കു ചൊറിച്ചില്‍ വരും (കൈപ്പള്ളിയുടെ ചോദ്യമായതുകൊണ്ട് അതങ്ങു അടക്കം). ടേയ് അണ്ണാ.. ആ ചോദ്യം വെണ്ട. “അയ്യം”.

    മത്സരത്തിനു ആശംസകള്‍ 100 പോസ്റ്റുകള്‍ വരണം.
    വന്നില്ലെങ്കില്‍ “താമരകുളം ഷിബു“ പോലെ ആമ്പല്‍കുളം ഷിബു, ചെമ്പരത്തികുളം ഷിബു, എന്നിങ്ങനെ പേരുകളില്‍ നമുക്കു കളിക്കാം. എന്തേ? ;)

    ReplyDelete
  67. ©കുമാര
    ആ ചോദ്യം മാറ്റിയെടെയപ്പി

    ReplyDelete
  68. കുമാർ,

    തിരഞ്ഞെടുപ്പിൽ തെറ്റൊന്നുമില്ല. തിരയുക എന്നു തന്നെയാണല്ലോ വാക്കു്. തെരഞ്ഞെടുപ്പു് എന്ന വാക്കും വളരെ പ്രചാരത്തിൽ ആയതിനാൽ തെറ്റെന്നു പറയാൻ ആവില്ല എന്നു മാത്രം.

    (ഉത്തരം പറയാതെ ഓഫടിക്കുന്നതിനു പെറ്റിയടിച്ചാൽ എനിക്കു രണ്ടു വടിയാ. മൈനസ്‌ 2 മൈനസ്‌ 4 ആകും. അത്രമാത്രം)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....