Wednesday, 29 April 2009

മത്സരം 5 - കടമ്മനിട്ട രാമകൃഷ്ണന്‍

ശരിയുത്തരം : കടമ്മനിട്ട രാമകൃഷ്ണന്‍ മലയാള സാഹിത്യത്തിലെ സമകാലീന ജനകീയ കവികളില്‍ പ്രമുഖനും, രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു ശ്രീ കടമ്മനിട്ട രാമകൃഷ്ണന്‍. 1935 മാര്‍ച്ച് 22ന് പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് രാമകൃഷ്ണന്‍ ജനിച്ചത്. മലയാള കവിതാരംഗത്ത് ഒരു മാറ്റത്തിനു തുടക്കം കുറിച്ചവരില്‍ ഒരാളായിരുന്നു ശ്രീ കടമ്മനിട്ട. പരമ്പരാഗത കവിതാ രീതികളില്‍ നിന്ന് ഒരു മാറ്റം അദ്ദേഹം ആഗ്രഹിച്ചു. പ്രണയം, സ്നേഹം, വിരഹം തുടങ്ങിയ വികാരങ്ങളില്‍നിന്ന് കവിതയെ അടര്‍ത്തി മാറ്റിയിട്ട് കുറേക്കൂടി കൂടുതല്‍ ജനകീയമായ കാര്യങ്ങള്‍ ശക്തമായ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹം ധൈര്യംകാട്ടി. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. അതുകൊണ്ടുതന്നെ, ചൊല്ലിക്കേള്‍ക്കുവാന്‍ നല്ല ഭംഗിയുള്ളവയായിരുന്നു കടമ്മനിട്ടക്കവിതകള്‍. പടയണിയുടെ ചടുലമായ താളം ഈ കവിതകള്‍ ചൊല്ലുമ്പോള്‍ നമുക്ക് അനുഭവിച്ചറിയാം. പടയണി എന്ന കലാരൂപത്തിന്റെ പുനരുദ്ധാരണത്തിനും വീണ്ടും ആ കലാരൂപം ജനങ്ങളിലേക്ക് എത്തിക്കുവാനും ഇദ്ദേഹം പ്രയത്നിച്ചു. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായിട്ടുണ്ട്. 1959ല്‍ പോസ്റ്റല്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട്സ് വകുപ്പില്‍ അദ്ദേഹത്തിനു ജോലി ലഭിച്ചു. 2008 മാര്‍ച്ച് 31 നാണ് അദ്ദേഹം അന്തരിച്ചത്.

43 comments:

  1. കടമ്മനിട്ട രാമകൃഷ്ണന്‍

    ReplyDelete
  2. കടമ്മനിട്ട രാമകൃഷ്ണന്‍

    ReplyDelete
  3. കടമ്മനിട്ട രാമകൃഷ്ണൻ

    ReplyDelete
  4. കടമ്മനിട്ട

    ReplyDelete
  5. എന്റെ ഉത്തരം : എം.പി. നാരായണ പിള്ള

    ReplyDelete
  6. varakal, varnnangal.....
    varakal, varnnangal.....
    varakal, varnnangal.....
    varakal, varnnangal.....

    ReplyDelete
  7. എന്റെ ഉത്തരം : കടമ്മനിട്ട രാമകൃഷ്ണന്‍

    ReplyDelete
  8. കടമ്മനിട്ട രാമകൃഷ്ണൻ

    ReplyDelete
  9. സേതു (എഴുത്തുകാരന്‍)

    ReplyDelete
  10. കടമ്മനിട്ട രാമകൃഷ്‌ണന്‍

    ReplyDelete
  11. കടമ്മനിട്ട രാമകൃഷ്‌ണന്‍
    (കവി)

    ReplyDelete
  12. കടമ്മനിട്ട രാമകൃഷ്ണന്‍

    ReplyDelete
  13. വളരെപ്പേര്‍ ശരിയുത്തരം പറഞ്ഞു കഴിഞ്ഞു. എങ്കിലും ക്ലൂ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കായി ഒരു സൂചന.

    സാഹിത്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെല്ലാം ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ട്. കേരളത്തിലെ ഒരു പുരാതന കലാരൂപത്തിന്റെ ഇന്നു കാണുന്നരീതിയിലുള്ള പുനരുദ്ധാരണവുമായി ബന്ധപ്പെട്ടും ഇദ്ദേഹത്തിന്റെ പേര് കേള്‍ക്കാം.

    ReplyDelete
  14. ഒറ്റ നോട്ടത്തില്‍ കടമ്മനിട്ടയാണെന്നു തോന്നുന്നു.

    ReplyDelete
  15. കടമ്മനിട്ട രാമകൃഷ്ണന്‍

    ReplyDelete
  16. കാനായി കുഞ്ഞിരാമൻ

    ReplyDelete
  17. ഒരു പരാതിയുണ്ട്, കഴിഞ്ഞ മത്സരത്തിൽ ഞാനൊരു തെറ്റുത്തരം (ആനി ബസെന്റ്) പറഞ്ഞിരുന്നു... അതിതുവരെ വെളിച്ചം കണ്ടിട്ടില്ല...

    ReplyDelete
  18. ക്ലൂ ഒന്നും വേണ്ട അപ്പൂ..ഞാൻ ഇപ്പോൾ ആണു കാണുന്നത്.ഇതു “ കറുത്ത പെണ്ണേ കരിങ്കുഴലീ...കടമ്മനിട്ട കാവു തീണ്ടാൻ നീയുണരൂ..നീയുണരൂ “ എന്നു പാടിയ കടമ്മനിട്ട രാമകൃഷ്ണൻ തന്നെ.

    ReplyDelete
  19. കമന്റ് മോഡറേഷന്‍ അവസാനിച്ചു

    ReplyDelete
  20. ഞാനുത്തരം മാറ്റി

    എന്റെ പുതിയ ഉത്തരം: കടമ്മനിട്ട രാമകൃഷ്ണന്‍

    ReplyDelete
  21. അഗ്രൂ ഗുരുവേ... ഒരു നിമിഷം വൈകിയിരുന്നുവെങ്കില്‍ ഞാനും കാനായി എന്നു പറഞ്ഞേനേ..അപ്പോ ഉറപ്പിക്കാമല്ലെ കടമ്മനിട്ടാന്ന്.

    ReplyDelete
  22. കടമ്മനിട്ട രാമകൃഷ്ണന്‍

    ReplyDelete
  23. പരിണാമത്തിന്റെ കര്‍ത്താവ് എം പി നാരായണ പിള്ള.

    ReplyDelete
  24. അപ്പു, ഇതിനു ക്ലൂവിന്റെ ആവശ്യം ഇല്ലായിരുന്നു, കഴിഞ്ഞ ഗോമ്പിയ്ക്ക് ഗ്ലൂ തന്നിട്ടും പ്രയോജനം ഉണ്ടായിരിന്നില്ല:)

    ReplyDelete
  25. അഗ്രജന്‍.. കഴിഞ്ഞ ഗോമ്പിക്ക് അയച്ചു എന്നു പറയുന്ന “ആനി ബസന്റ്” എന്ന ഉത്തരക്കമന്റ് ഇവിടെ കിട്ടിയിട്ടില്ല.

    സാജന്‍, ക്ലൂ ഉണ്ടെങ്കിലും ഇല്ലെങ്കിലും ചിത്രം പൂര്‍ണ്ണമായി നല്‍കിയാലും കഷ്ണങ്ങളായി നല്‍കിയാലും ഒരു വ്യക്തിയെപ്പറ്റി നമുക്ക് അല്പമെങ്കിലും അറിയാമെങ്കില്‍ മാത്രമേ നമുക്ക് ഉത്തരം പറയുവാനാവൂ - ഗൂഗിള്‍ ഇമേജ് സേര്‍ച്ച് എന്നൊരു സംഭവുമായി വരുന്നതുവരെ!!

    ക്ലൂ തരുന്നത് എന്തിനാണെന്നുവച്ചാല്‍, ചിലര്‍ ഒരു വ്യക്തിയെപ്പറ്റി കേട്ടിട്ടുണ്ടാവും, പക്ഷേ ചിത്രം കണ്ട് അത്ര പരിചയമുണ്ടാവില്ല. അവര്‍ക്കു വേണ്ടിയാണ് ഈ ക്ലൂ. എല്ലാവരും ഉത്തരം പറയണം എന്നാണെന്റെ ആഗ്രഹം എന്നു കൂട്ടിക്കോളൂ..

    അപ്പോ ഉത്തരം പറയാന്‍ സമയമായി അല്ലേ.

    ReplyDelete
  26. ശരിയുത്തരം : കടമ്മനിട്ട രാമകൃഷ്ണന്‍

    മലയാള സാഹിത്യത്തിലെ സമകാലീന ജനകീയ കവികളില്‍ പ്രമുഖനും, രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു ശ്രീ കടമ്മനിട്ട രാമകൃഷ്ണന്‍. 1935 മാര്‍ച്ച് 22ന് പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് രാമകൃഷ്ണന്‍ ജനിച്ചത്. മലയാള കവിതാരംഗത്ത് ഒരു മാറ്റത്തിനു തുടക്കം കുറിച്ചവരില്‍ ഒരാളായിരുന്നു ശ്രീ കടമ്മനിട്ട. പരമ്പരാഗത കവിതാ രീതികളില്‍ നിന്ന് ഒരു മാറ്റം അദ്ദേഹം ആഗ്രഹിച്ചു. പ്രണയം, സ്നേഹം, വിരഹം തുടങ്ങിയ വികാരങ്ങളില്‍നിന്ന് കവിതയെ അടര്‍ത്തി മാറ്റിയിട്ട് കുറേക്കൂടി കൂടുതല്‍ ജനകീയമായ കാര്യങ്ങള്‍ ശക്തമായ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹം ധൈര്യംകാട്ടി. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. അതുകൊണ്ടുതന്നെ, ചൊല്ലിക്കേള്‍ക്കുവാന്‍ നല്ല ഭംഗിയുള്ളവയായിരുന്നു കടമ്മനിട്ടക്കവിതകള്‍. പടയണിയുടെ ചടുലമായ താളം ഈ കവിതകള്‍ ചൊല്ലുമ്പോള്‍ നമുക്ക് അനുഭവിച്ചറിയാം. പടയണി എന്ന കലാരൂപത്തിന്റെ പുനരുദ്ധാരണത്തിനും വീണ്ടും ആ കലാരൂപം ജനങ്ങളിലേക്ക് എത്തിക്കുവാനും ഇദ്ദേഹം പ്രയത്നിച്ചു. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായിട്ടുണ്ട്. 1959ല്‍ പോസ്റ്റല്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട്സ് വകുപ്പില്‍ അദ്ദേഹത്തിനു ജോലി ലഭിച്ചു. 2008 മാര്‍ച്ച് 31 നാണ് അദ്ദേഹം അന്തരിച്ചത്.

    ReplyDelete
  27. അടുത്ത ഗോമ്പറ്റീഷന്‍ 29/4/2009 യു.എ.ഇ സമയം 3:00 PM.

    Comment Moderation for first 4 hours.

    ReplyDelete
  28. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കഴിഞ്ഞ മത്സരത്തിൽ ‘ആനി ബസെന്റ്’ എന്നൊരുത്തരം കളഞ്ഞ് പോയിരിക്കുന്നു... കണ്ട് കിട്ടുന്നവർ അപ്പുവിനെ ഏൽ‌പ്പിക്കുക...



    qw_er_ty

    ReplyDelete
  29. അയ്യോ അഗ്രൂ

    ആനി ബസെന്റ് ഇപ്പോള്‍ തന്നെ ഇവിടെ വന്നു പോയി. ഒന്നു നേരത്തെ പറയേണ്ടേ... പിടിചു നിര്‍ത്തിയേനെ. ഇനി ഇപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ല.

    പോട്ടെ.. എതായാലും ഉത്തരം തെറ്റായിരുന്നല്ലോ

    ReplyDelete
  30. ടൈപ്പ് ചെയ്തു വച്ചിരുന്നു.. കമന്റ് പോസ്റ്റാൻ മറന്നു.. എനിക്ക് അരമാർക്ക് തരുമോ..?

    ReplyDelete
  31. കളഞ്ഞു പോയ ഒരു മീശയും ആനിബസന്റിന്റെ ഒപ്പമുണ്ടോ എന്ന് വര്‍ണ്യത്തിലാശങ്ക...:)

    qw_er_ty

    ReplyDelete
  32. ഞാനല്പം വൈകി...അടുത്തതില്‍ നോക്കാം അല്ലെ..? :)

    ReplyDelete
  33. മോഡറേഷൻ കാലത്തു, ക്ലൂവിനും മുൻപേ:

    ലാപുട
    Santhosh | പൊന്നമ്പലം
    മാരാര്‍
    Melethil
    ബിന്ദു കെ പി
    cALviN::കാല്‍‌വിന്‍
    കുഞ്ഞന്‍
    പ്രശാന്ത് കളത്തില്‍
    സാജന്‍| SAJAN
    varughese
    ബാജി ഓടംവേലി
    bright
    ഉഗാണ്ട രണ്ടാമന്‍
    രിയാസ് അഹമദ് / riyaz ahamed

    മോഡറേഷൻ കാലത്തു, ക്ലൂവിനു ശേഷം:

    അനാഗതശ്മശ്രു
    Shihab Mogral
    കുറുമ്പന്‍
    kichu
    സുല്‍ |Sul
    സുനിൽ കൃഷ്ണൻ(Sunil Krishnan)

    മോഡറേഷനു ശേഷം:

    അഗ്രജന്‍
    പുള്ളി പുലി

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....