ചോദ്യങ്ങൾ | ഉത്തരങ്ങൾ | |
---|---|---|
എന്താണു ദൈവം | ഈ ചോദ്യത്തിന് പൂര്‍ണ്ണമായൊരുത്തരം തരാന്‍ എന്റെ കയ്യില്‍ വാക്കുകളില്ലാത്തതിനാല്‍ അന്ധന്മാര്‍ ആനയെ വിവരിച്ചതുപോലുള്ള ഒരുദ്യമത്തിനു ഞാന്‍ മുതിരുന്നില്ല. | |
എന്താണു് വിലമതിക്കാനാവത്തതു്? | സ്നേഹം, അനേകം കൈവഴികളിലൂടെ നമ്മിലേക്കൊഴുകിയെത്തുന്ന ദൈവസ്നേഹമാണ് ഇതിലേറ്റവും വലുത്. | |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | ദൈവം, കുടുംബം, സ്വത്ത്. കുടുംബത്തോടുള്ള സ്വത്തിനോടും സമൂഹത്തോടും നമുക്കുള്ള കടമ, അത് നേടാന്‍ വേണ്ടി ആചരിക്കേണ്ട ജീവിത വ്യവസ്ഥയാണ് മതം(അല്ലാതെ രാഷ്ട്രപതി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെയുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ മാനദണ്ഡമാക്കുന്ന മതമല്ല). | |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
|
കഴിയുന്നതും രണ്ട് സ്ഥാപനങ്ങളും നിലനിര്‍ത്താന്‍ നോക്കും. ഏതെങ്കിലുമൊന്ന് നിരത്തിയെ മതിയാകൂ എന്നാണെങ്കില്‍ മതവിശ്വാസികളെ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കിയശേഷം ആരാധനാലയം പൊളിച്ച് വ്യവസായശാലയില്‍ പ്രാര്‍ത്ഥനക്കായുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കും. | |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | ഇതില്‍ ചെയ്ത് പരിചയമുള്ളതും ഇഷ്ടമുള്ളതുമായ തൊഴിലായ അദ്ധ്യാപനം തിരഞ്ഞെടുക്കും. | |
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? | ഒറ്റയ്ക്കിരിക്കുമ്പോഴായാലും ആള്‍ക്കൂട്ടത്തിലായാലും ഞാന്‍ ഏറ്റവും അധികം സംസാരിക്കുന്നത് എന്നോട് തന്നെയാണ്. അതിനാല്‍ ഏകാന്തത അനുഭവപ്പെടാറില്ല. | |
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? | മലയാളം ബിരുദവും ബിരുദാനന്തരബിരുദവും പഠിക്കും. ചെറുപ്പം മുതലെ മലയാളം എനിക്കിഷ്ടമായിരുന്നു. ഉന്നത പഠനത്തിനു മലയാളം പഠിക്കേണ്ട എന്ന് പറഞ്ഞത് പത്തിലെ മലയാളം മാഷ് തന്നെയാണ്. ആ മോഹം സാക്ഷാത്കരിക്കാന്‍. കൂട്ടത്തില്‍ പേര്‍ഷ്യന്‍ ഭാഷ പഠിക്കാനും ശ്രമിക്കും. | |
എന്താണു് മലയാളിയുടെ അശ്ലീലത്തിന്റെ വ്യാഖ്യാനം? |
ശ്ലീലത്തിന്റെ അര്‍ത്ഥം അറിയാതെ അശ്ലീലം നിര്‍വചിക്കുന്നവനാണ് മലയാളി എന്ന് കുഞ്ഞുണ്ണി മാഷ്.
|
|
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | എങ്ങനെയെങ്കിലും ആരെയും ആശ്രയിക്കാതെ ജീവിക്കണം എന്നായിരുന്നു ചെറുപ്പത്തില്‍ ആഗ്രഹം. അതിന് ടൗണില്‍ നാരങ്ങ വെള്ളം വില്‍ക്കുന്ന ബിസിനസ്സ് തുടങ്ങിയാലോ എന്ന് വരെ ചിന്തിച്ചിരുന്നു അന്ന്. ചെറുപ്പം മുതല്‍ ഇന്നുവരെയുള്ള എല്ലാ ജീവിതാവസ്ഥകളിലും സംതൃപ്തി, സന്തോഷം. | |
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? | എല്ലാ മക്കളേയും അമ്മയുടെ മുന്നില്‍ കൊണ്ട് നിര്‍ത്തി ആരേയാണ് ഇഷ്ടം എന്ന് ചോദിച്ച പോലെയായല്ലോ ഇത്. വിശപ്പടക്കാന്‍ കിട്ടുന്ന എന്തും ഇഷ്ടം, അത് പച്ച വെള്ളമായാല്‍ പോലും. സ്നേഹത്തോടെ ആരെങ്കിലും എന്തെങ്കിലും തന്നാല്‍ വയറു നിറഞ്ഞിരിക്കുകയാണെങ്കില്‍ പോലും നിരസിക്കാറില്ല. എന്നാലും ഏറ്റവും ഇഷ്ടം ബിരിയാണി, അതും സ്പൈസസ് അധികമില്ലാത്ത കോഴിക്കോടന്‍ ബിരിയാണി. പാചകം അറിയാം, പരീക്ഷണങ്ങളില്‍ താത്പര്യമുണ്ട്. | |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | സൗകര്യപ്രദമായി യാത്ര ചെയ്യാന്‍ കഴിയുന്ന എല്ലാ വാഹനങ്ങളും. കപ്പലൊഴിച്ച് എല്ലാ വാഹനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. കടലിന്റെ പരപ്പ് കണ്ട് കപ്പലില്‍ യാത്ര ചെയ്യണമെന്ന് ആഗ്രഹമുണ്ട്. | |
കൂട്ടിൽ ചാടിയ മൂങ്ങക്ക് ചിന്താഭാരം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തായിരുന്നു? അപ്പോൾ മാവോയിസം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു. | അറിയില്ല. | |
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? | പരസ്യങ്ങള്‍ കണ്ട് ആസ്വദിക്കാറുണ്ടെങ്കിലും അതനുസരിച്ച് സാധനങ്ങള്‍ വാങ്ങാറില്ല. | |
പുതിയ blog എഴുത്തുകാർ മലയാളം ബ്ലോഗിലേക്ക് വരുമ്പോൾ എന്തെല്ലാം ചിട്ടകളാണു് സ്വീകരിക്കേണ്ടതു്. അങ്ങനെ ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടോ? | ഓരോരുത്തരും എന്ത് ഉദ്ദേശത്തോടെ ബ്ലോഗിലേക്ക് വരുന്നു എന്നതിനനുസരിച്ച് ചിട്ടകള്‍ സ്വയം കണ്ടെത്തുകയാണ് അഭികാമ്യം. എന്നാല്‍ ഒരു ബ്ലോഗ് തുടങ്ങി ഇനിയെന്ത് എന്ന് ചോദിച്ച് പോസ്റ്റിടുന്നവര്‍ക്ക് എന്റേതായ നിര്‍ദ്ദേശങ്ങള്‍ കമന്റിലൂടെ കൊടുക്കാറുണ്ട്. | |
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. | പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. എന്ത് പരീക്ഷണത്തിലും എന്റെ മനോധര്‍മ്മമനുസരിച്ച് ചില്ലറ വ്യത്യാസങ്ങള്‍ വരുത്താറുണ്ട്. ഇരയായ പലരും വീട്ടില്‍ നിന്ന് കഴിച്ചതിനു ശേഷം ബാക്കിയുള്ളത് പൊതിഞ്ഞുകെട്ടി കൊണ്ടു പോയിട്ടുണ്ട്. | |
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു.
രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
|
തട്ടിപ്പാണെന്ന് മനസ്സിലാക്കി കഴിയുന്നത്ര വഴികളിലൂടെ അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. | |
ആകെ മൊത്തം 35 million മലയാളികളിൽ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെ കാൾ വിത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്? | ഏത് സാഹചര്യത്തോടും പരമാവധി പൊരുത്തപ്പെടാനുള്ള മലയാളിയുടെ കഴിവ് ആയിരിക്കും ഇങ്ങനെയൊരു ചൊല്ലിനു കാരണം. | |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | ഒരോ വ്യക്തികളുടേയും താത്പര്യവും സിനിമയെടുക്കുന്നതിനു പിന്നിലെ പ്രചോദനവും വ്യത്യസ്തവുമായത് കൊണ്ട്. | |
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? | നിവൃത്തിയുണ്ടെങ്കില്‍ വഴിമാറി നടക്കും. അല്ലെങ്കില്‍ സാധാരണ സംസാരത്തില്‍ കടന്ന് വരാറുള്ള ഇംഗ്ലീഷ് പദങ്ങള്‍ പോലും ഒഴിവാക്കി സമ്പൂര്‍ണ്ണ മലയാളത്തില്‍ സംസാരിക്കും | |
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് | എന്റെ അറിവില്‍ അങ്ങനെയൊരു കഥാപാത്രം ഇതുവരെ ഉണ്ടായിട്ടില്ല. | |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരില്‍ സേവനം എന്നുണ്ടെങ്കിലും ഉത്പാദനവും ആ ഉത്പന്നത്തിന്റെ വിപണനവുമാണ് ഇവിടെ നടക്കുന്നത്. | |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | ജീവിതത്തെ കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടോ ലക്‌ഷ്യബാധമോ ഇല്ലാത്തത് ആണ് ഇന്നത്തെ യുവതലമുറ നേരിടുന്ന പ്രശ്നം. അതിനു അവരെ പ്രാപ്തരാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമോ മാതൃകയാക്കാന്‍ പറ്റിയ നേതാക്കളോ ഇന്നില്ല എന്നതാണ് സത്യം. | |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | രൂപാന്തരപ്പെട്ട് വളരുകയാണ്. | |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? | ഒറ്റയ്ക്ക് യാത്ര പോകുമ്പോള്‍ പുസ്തകങ്ങള്‍ കൊണ്ടു പോകാറുണ്ടെങ്കിലും അവിടെ ചെന്ന് അതൊന്നും വായിക്കാറില്ല. അതു കോണ്ട് തന്നെ മുങ്കൂട്ടി രണ്ട് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിയില്ല, അതുമല്ല പുതിയൊരു സ്ഥലമാകുമ്പോള്‍ അവിടെ തന്നെയുണ്ടാകില്ലേ കാണാനും പഠിക്കാനും ഒരുപാട് കാര്യങ്ങള്‍. | |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? |
തീര്‍ച്ചയായും പങ്കെടുക്കും. അതിനിപ്പോള്‍ പാട്ട് പാടുന്ന കഴിവുണ്ടെന്ന് സങ്കല്പ്പിക്കുകയൊന്നും വേണ്ട. ജയവും തോല്‍വിയും നോക്കാതെ ഏത് മല്‍സരത്തിനും ചാടിക്കേറി പങ്കെടുക്കുക എന്നത് ശീലമായി പോയി.
|
|
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
ഏകാധിപതികള്‍ എപ്പോഴും ജനദ്രോഹികള്‍ അല്ലാത്തതിനാല്‍ ആദ്യത്തെ ബട്ടണ്‍ വേണ്ട. രണ്ടും മൂന്നും ഞെക്കിയിട്ട് വല്യപ്രയോജനമൊന്നുമില്ല.
(ബട്ടണ്‍ ഞെക്കി കാര്യം സാധിക്കുന്നതൊക്കെ പഴയ ടെക്നോളജി അല്ലേ. )
|
|
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
|
AKG | |
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? | എന്തിലും ഏതിലും സന്തോഷം കണ്ടെത്താന്‍ കഴിയുന്നവന്‍. | |
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
|
സുഹൃത്തുകളുടെ അഭിപ്രായത്തില്‍ ഞാനൊരു പാവമാണെങ്കിലും ഭീകരി, ഭയങ്കരി എന്നൊക്കെയാണ് വീട്ടിലുള്ളവര്‍ വിളിക്കുന്നത്. ഇതിനിടയില്‍ എവിടെയെങ്കിലും ആയിരിക്കണം യഥാര്‍ത്ഥ ഞാന്‍. | |
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? | ഇല്ല. എണ്ണത്തേക്കാള്‍ ബുദ്ധിശക്തിയും അദ്ധ്വാന ശേഷിയുമാണ് മുന്നേറ്റത്തിനു പിന്നില്‍. | |
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) | ഇല്ല. ക്രിയാത്മകമായി വിമര്‍ശിക്കാന്‍ കഴിയുന്നവരോട് എനിക്ക് ബഹുമാനമേയുള്ളൂ. | |
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | സത്യപ്രതിജ്ഞ ചെയ്യും. മറ്റ് മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ ആരൊക്കെ എന്നതിനനുസരിച്ചിരിക്കും ബാക്കി കാര്യങ്ങള്‍. ഒറ്റക്കൊരാള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന സ്വപ്നങ്ങളല്ല എനിക്കെന്റെ നാടിനെ കുറിച്ചുള്ളത്. | |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) | കള്ളവും ചതിയുമില്ലാത്ത മാവേലിയുടെ കാലത്തെ കേരളം, ഗാന്ധിജി വിഭാവനം ചെയ്ത സ്വയം പര്യാപ്തമായ ഗ്രാമങ്ങളുള്ള ഇന്ത്യ, സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് വേണ്ടി മറ്റ് രാജ്യങ്ങളെ കാല്‍ക്കീഴിലാക്കുന്ന രാജ്യങ്ങളില്ലാത്ത ലോകം. | |
കുടുംബത്തിലെ എല്ലാ അംഗങ്ങളും ബ്ലോഗിലുണ്ടാവുന്നതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്താമോ? |
ഗുണദോഷങ്ങള്‍ ആ കുടുംബത്തിലെ വ്യക്തികളെ അനുസരിച്ചിരിക്കും.
|
|
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | സമൂഹത്തില്‍ അവഗണനയനുഭവിക്കുന്ന ബുദ്ധിമാന്ദ്യമുള്ളവര്‍, ദരിദ്രരായ സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവരുടെ വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ തുടങ്ങിയവയ്ക്കുള്ള സ്ഥാപനങ്ങള്‍ തുടങ്ങും. | |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | പ്രവാസം കൊണ്ട് നേട്ടങ്ങളേ ഉണ്ടായിട്ടുള്ളൂ, ഏറ്റവും വലിയ നേട്ടം തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ തന്നെയാണ്. | |
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക. എന്തു പറയും? | ഇന്ന് നിലവിലുള്ള രാഷ്‌ട്രീയം ഇഷ്ടമല്ല. സ്ഥാനാര്‍ത്ഥി വന്നാല്‍ ഈ അവസ്ഥയില്‍ നിന്നു മാറാന്‍ അയാള്‍ക്ക് വല്ല പ്ലാനുമുണ്ടെങ്കില്‍ മാത്രം സംസാരിക്കും. | |
ബോബനും മോളിയും ഹാരിപ്പോര്‍ട്ടറെ കണ്ടുമുട്ടിയാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക? | മാജിക് പഠിപ്പിച്ചു തരാന്‍ പറയും. | |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
|
ഇന്ദിരാഗാന്ധിയേയും അരുന്ധതിറോയിയേയും വിളിക്കും, ഏകാന്തമായ ബാല്യത്തെ കുറിച്ചും ഒരു സ്ത്രീ എന്ന രീതിയില്‍ അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളിലുണ്ടായ വെല്ലുവിളികളെ കുറിച്ചും ഇന്നത്തെ തലമുറയ്ക്ക് അവര്‍ക്ക് കൊടുക്കാനുള്ള സന്ദേശങ്ങളെ കുറിച്ചും സംസാരിക്കും.
വീട്ടില്‍ സാധാരണ അതിഥികളെ സല്‍ക്കരിക്കുന്ന പോലെ സല്‍ക്കരിക്കും.
|
|
എന്തുകൊണ്ടാണു് 95% മലയാളം ബ്ലോഗുകളും, Nostalgia എടുത്തു വെച്ചു വിളമ്പുന്നതു്? സാങ്കേതികം, തത്വശാസ്ത്രം, നാട്ടിൽ നടക്കുന്ന അഴിമതി എന്നി വിഷയങ്ങൾ എന്തുകൊണ്ടു മലയാളികൾ അധികം കൈകാര്യം ചെയ്യുന്നില്ല? | ഇന്ന് ബ്ലോഗുകളില്‍ മാത്രമല്ല മലയാളത്തിലെ മിക്ക ആനുകാലിക മാധ്യമങ്ങളിലും ഇതേ രീതിയിലുള്ള പംക്തികള്‍ ധാരാളമായി കണ്ടു വരുന്നു. 'പെട്ടെന്നെ എഴുന്നേറ്റ് പോന്നു എന്ന് തോന്നിയ ചിലയിടങ്ങളില്‍ ഒന്നു കൂടെ ചെന്നിരിക്കുന്നു' മലയാളത്തിലെ ഒരു പ്രശസ്തകവി തന്റെ ഓര്‍മ്മപ്പുസ്തകത്തിലെ ആമുഖമായി പറഞ്ഞതാണീ വാചകം. ജീവിക്കാനായി വീട് വിട്ട് പലയിടങ്ങളില്‍ താമസിക്കുന്നവരാണ് മലയാളത്തിലെ ബ്ലോഗര്‍മാരധികവും. ബൂലോകത്ത് മാതൃഭാഷയിലുടെ സമാനമനസ്ക്കരോട് ഇടപഴകാന്‍ അവസരം കിട്ടിയപ്പോള്‍ അവരും താന്‍ വിട്ടുവന്ന വീടും നാടും ഗ്രാമാന്തരീക്ഷവും പുനരുജ്ജീവിപ്പിക്കാന്‍ ആണ് ആദ്യം ശ്രമിച്ചത്. ഇനിയൊരു തലമുറയ്ക്ക് അതൊന്നും അനുഭവിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അപ്പോള്‍ നമ്മുടെ കാലത്തെ അടയാളപ്പെടുത്താനുള്ള നല്ലൊരു ശ്രമമാണ് അതെന്നാണ് എനിക്കു തോന്നുന്നത്. എന്നാല്‍ കപടനാണയങ്ങള്‍ക്ക് എവിടെയായാലും വലിയ നിലനില്പ്പില്ല. | |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | ജനലിനു തൊട്ടപ്പുറത്ത് ഈ കെട്ടിടത്തിന്റെ എര്‍ത്ത് പിറ്റുകള്‍, കുറച്ചപ്പുറത്ത് ഒന്ന് രണ്ട് ഈന്തപ്പന, കുറച്ച് കുറ്റിച്ചെടികള്‍, കിളികള്‍, നടപ്പാത, അതിനുമപ്പുറം പുല്‍ത്തകിടി, എല്ലാത്തിനും മുകളില്‍ മൂടിക്കെട്ടിയ ആകാശം. | |
ബ്ലോഗിൽ അവസാനമായി എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | എല്ലാ പോസ്റ്റുകളും എന്റെ ചിന്തകള്‍, അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍ തുടങ്ങിയവ എല്ലാവരോടും പറയണം, പങ്ക് വെക്കണം എന്ന തോന്നലില്‍ നിന്നെഴുതുന്നതാണ്. ഇനിയും എഴുതും. | |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | ഗുപ്തന്‍ എഴുതിയ അരുന്ധതി റോയിയുടെ ലേഖനത്തിന്റെ പരിഭാഷ. | |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
|
കവിത വായനയിലും ആസ്വാദനത്തിലും അങ്ങനെയുള്ള വകതിരിവുകളൊന്നും നോക്കാറില്ല, അതിനെ പറ്റിയൊന്നും വല്യ അവഗാഹവുമില്ല. എല്ലാ കവിതകളും കവിതാനിരൂപണങ്ങളും വായിക്കാറുണ്ട്. പെട്ടെന്നൊരു ഷോക്കേല്‍ക്കുന്ന തരത്തിലുള്ള കവിതകളൊന്നും ബ്ലോഗില്‍ നിന്ന് ഇതുവരെ വായിച്ചിട്ടില്ല. | |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | രണ്ടു കാലില്‍ നില്‍ക്കുന്നവര്‍ എവിടെയാണുള്ളതെങ്കില്‍ അവിടെ. | |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) | പരിചയമുള്ള ഒരാളെ കാണുമ്പോള്‍ എന്ത് ചോദിക്കണമെന്ന് ഇപ്പോഴേ തീരുമാനിക്കണോ. | |
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? | എല്ലാ ബ്ലോഗേര്‍സിനേയും വിളിക്കും. കാര്യപരിപാടികളൊക്കെ മറ്റ് ബ്ലോഗേഴ്സിനോടും കൂടെ ആലോചിച്ച് തീരുമാനിക്കും. വലിയൊരു കാര്‍ണിവല്‍ പോലുള്ള പരിപാടിയില്‍ വിവാഹിതര്‍ ക്ലബും ബാച്ചി ക്ലബും തമ്മിലുള്ള വടം വലി എന്തായാലും നടത്തും. | |
‘ഇതാരുടെ ഉത്തരങ്ങള്‍‘ എന്ന ഗോമ്പറ്റീഷന്‍ ബ്ലോഗ് ഇവന്റിനെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു ? | പല ബ്ലോഗേഴ്സിന്റേയും ജീവിതവീക്ഷണത്തെ കുറിച്ച് അടുത്തറിയാന്‍ കഴിഞ്ഞു. | |
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ. വി. വിജയൻ, ബഷീർ, ആനന്ദ്, വി. കെ. എൻ, തകഴി, എം. ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ. എൻ. വീ കുറുപ്പ്, കുമാരനാശാൻ. |
ഈ ലിസ്റ്റിലെ മിക്ക എഴുത്തുകാരുടെ കൃതികളും വായിക്കാന്‍ ഇഷ്ടമാണെങ്കിലും അതെന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടില്ല.
സ്നേഹമാണഖില സാരമൂഴിയില്‍, മാംസനിബന്ധമല്ല രാഗം തുടങ്ങിയ വരികളെഴുതിയ കുമാരനാശാന്റെ പദ്യകൃതികള്‍ ഇഷ്ടമാണ് . ഭൂമി മനുഷ്യനു മാത്രം അവകാശപ്പെട്ടതല്ല എന്ന് പറഞ്ഞ ബഷീറീയന്‍ വീക്ഷണങ്ങളും.
എം. ടിയെയാണ് ആദ്യം വായിക്കാന്‍ തുടങ്ങിയത്. ആ ഇഷ്ടം പിന്നെ കഥകളും കടന്ന് ആ നാടിനോടും നാട്ടുകാരോടുമായി.
|
|
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? | ആനകളെ കൂട്ടത്തോടെ കാട്ടില്‍ കാണുന്നതിനും അലങ്കാരത്തോടെ എഴുന്നള്ളിച്ച് കാണുന്നതിനും വ്യത്യസ്ത ഭംഗിയാണെങ്കിലും വടി കൊണ്ട് കുത്തി അതിനെ കൊണ്ട് വല്ലാതെ പണിയെടുപ്പിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. | |
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? | ബ്ലോഗിനെ സൃഷ്ടിച്ചവര്‍ക്കേ അത് ഡിലീറ്റ് ചെയ്യാനും അവകാശമുള്ളൂ എന്നതിനാല്‍ ഡിലീറ്റ് ചെയ്യില്ല. | |
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. | മലയാളം ബ്ലോഗ് ഒരു പ്രമുഖ മാധ്യമമായി വളരാന്‍ ഇന്നുള്ള ബ്ലോഗേഴ്സ് എന്താണ് ചെയ്യേണ്ടത്? |
Wednesday, 8 April 2009
55 - വല്ല്യമ്മായി
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
55 തൊടങ്ങിയടെ
ReplyDeleteവല്യമ്മായി
ReplyDeletehttp://www.blogger.com/profile/15915445454140748340
"രാമച്ചത്തിന്റെ കുളിരും കസ്തൂരിമഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ" ഈ ഉത്തരങ്ങള്‍ ആദ്യം വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ എഴുതിയതാണോ എന്നൊന്നു സംശയിച്ചു. പിന്നെ വിചാരിച്ചു ഒന്നും നോക്കാതെ വിശ്വപ്രഭ എന്ന് കുത്താം എന്ന്. അപ്പോഴല്ലേ കണ്ടത് “സുഹൃത്തുകളുടെ അഭിപ്രായത്തില്‍ ഞാനൊരു പാവമാണെങ്കിലും ഭീകരി, ഭയങ്കരി എന്നൊക്കെയാണ് വീട്ടിലുള്ളവര്‍ വിളിക്കുന്നത്“. ഈ സത്യസന്ധമായ ഉത്തരം എഴുതിയത് ഒരു വനിതാബ്ലോഗര്‍ ആയിരിക്കുമല്ലോ എന്ന് സ്വാഭാവികമായും ഊഹിച്ചു.
ReplyDeleteതുടര്‍ന്നുള്ള ഉത്തരങ്ങളും വനിതാ പ്രാതിനിധ്യം തന്നെ സൂചിപ്പിക്കുന്നു. കപ്പലിലൊഴികെ എല്ലാ വാഹനങ്ങളിലു കയറീയിട്ടുള്ള വനിത, താമസ സ്ഥലത്തു നിന്നു നോക്കുമ്പോള്‍ “എര്‍ത്ത് പിറ്റുകള്‍, കുറച്ചപ്പുറത്ത് ഒന്ന് രണ്ട് ഈന്തപ്പന, കുറച്ച് കുറ്റിച്ചെടികള്‍, കിളികള്‍, നടപ്പാത, അതിനുമപ്പുറം പുല്‍ത്തകിടി, എല്ലാത്തിനും മുകളില്‍ മൂടിക്കെട്ടിയ ആകാശം“ ഇതൊക്കെ കാണാന്‍ സാധയ്തയുള്ള സ്ഥലം - ഗള്‍ഫ് തന്നെ..
ചന്ദ്രകാന്തം, ബിന്ദു കെ. പി, പി.ആര്‍, പ്രിയ, ഉഷച്ചേച്ചി, വല്യമ്മായി, അതുല്യേചി ഇങ്ങനെ സകല ഗള്‍ഫ് ബ്ലോഗിണിമാരെയും ഒന്നു ഓര്‍ത്തുനോക്കി. ഇതില്‍ അതുല്യാമ്മയും വല്യമ്മായിയും പ്രിയയും ഇതില്‍ പങ്കെടുത്തുകഴിഞ്ഞു. ഇനി ഉള്ളവരില്‍ കവിതയോട് പ്രിയമില്ലാത്തവരും വളരെ സീരിയസായി മാത്രം എഴുതുന്നവരും... പി.ആര്‍... സാധ്യത അതുതന്നെ..
വളരെ കാര്യമാത്ര പ്രസക്തമായ ഈ എഴുത്തുകളും, കാഴ്ചപ്പാടുകളും പി.ആര്‍ ചേച്ചിയിലേക്കു തന്നെ വിരല്‍ ചൂണ്ടുന്നു.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? ഗുപ്തന്‍ എഴുതിയ അരുന്ധതി റോയിയുടെ ലേഖനത്തിന്റെ പരിഭാഷ. പാവം, അവിടെ കമന്റിട്ടിട്ടുണ്ട്.. വളരെ വ്യക്തമായ ഒരു ക്ലൂ...
ബാക്കി എല്ലാ ഉത്തരങ്ങളും നന്നായി പി.ആറേ.. പി.ആറ് ഈ ഗോമ്പറ്റീഷനില്‍ വന്നിരുന്നെങ്കില്‍ നന്നായേനെ എന്ന് ഇന്ന് വിചാരിച്ചതേയുള്ളൂ.. ദേ വന്നിരിക്കുന്നു.
എന്റെ ഉത്തരം : P.R
പ്രൊഫൈല്‍ : http://www.blogger.com/profile/05052898648143727829
qw_er_ty
ശ്ശെഡാ... എനിക്കിതാ പിന്നേം പന്ത്രണ്ട് പോയിന്റ് :)
ReplyDeleteഎന്റെ ഉത്തരം: വല്യമ്മായി
http://www.blogger.com/profile/15915445454140748340
(എന്റെ ഉത്തരം മാത്രമല്ല... 99 ശതമാനത്തിന്റേയും ഉത്തരം ഇത് തന്നെയാവും... അത്രയ്ക്കല്ലേ വല്യമ്മായി ഉത്തരങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്)
എന്റെ ഉത്തരം :വല്യമ്മായി
ReplyDeletehttp://www.blogger.com/profile/15915445454140748340
എന്റെ ഉത്തരം :: kichu
ReplyDeleteപ്രൊഫൈല് :: http://www.blogger.com/profile/02237145969350213005
വല്ല്യമായി...:)
ReplyDeletehttp://www.blogger.com/profile/05052898648143727829
ReplyDeleteP.R
(ഈ മഹിള ആരാണെന്നെനിയ്ക്കറിയില്ല... ആദ്യമായാണാ ബ്ലോഗില്‍ പോയത്.. ആരായാലും ബൂലോഗത്ത് എന്നെക്കാള്‍ മൂത്തയാള്‍ തന്നെ!, ആയതിനാല്‍ ഒരു ഹലോ കൂടി ഇതിനോടൊപ്പം വയ്ക്കുന്നു)
kichu
ReplyDeletehttp://www.blogger.com/profile/02237145969350213005
ആരുടേതായാലും (ഞാൻ ഉത്തരം എഴുതിയ വ്യക്തിയുടേതെന്ന് ഉറപ്പ്, മോഡറേഷൻ കാലത്ത് വേണമെങ്കിൽ തുറന്ന് വിട്ടട്ടോ എന്ന് കരുതി പേര് വെക്കുന്നില്ല) വളരെ വ്യക്തവും സ്പ്ഷ്ടവുമായ ഉത്തരങ്ങൾ, ബ്ലോഗ് പോസ്റ്റുകളിലും കമന്റുകളിലും കാണുന്ന അതേ ശൈലിയിലുള്ള ഉത്തരങ്ങൾ... അഭിനന്ദങ്ങൾ...
ReplyDeleteഇതു പി.ആര്‍.
ReplyDelete"കുടുംബത്തിലെ എല്ലാ അംഗങ്ങളും ബ്ലോഗിലുണ്ടാവുന്നതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്താമോ?"
ReplyDeleteഎന്ന ചോദ്യം ഒഴിവാക്കിയിരുന്നുവെങ്കിലും ഞാന്‍ വല്യമ്മായി എന്നു തന്നെ പറഞ്ഞേനെ..
വല്യമ്മായി
http://www.blogger.com/profile/15915445454140748340
“സുഹൃത്തുകളുടെ അഭിപ്രായത്തില്‍ ഞാനൊരു പാവമാണെങ്കിലും ഭീകരി, ഭയങ്കരി എന്നൊക്കെയാണ് വീട്ടിലുള്ളവര്‍ വിളിക്കുന്നത്”
ReplyDelete-അത്ര പാവമല്ലാത്ത ഒരു തൃശ്ശൂരുകാരി
എന്റെ ഉത്തരം: വല്യമ്മായി
http://www.blogger.com/profile/15915445454140748340
എന്റെ വോട്ട് വല്യമ്മായിക്ക്..
ReplyDeletehttp://www.blogger.com/profile/15915445454140748340
ഉത്തരം : വല്യമ്മായി
ReplyDeletehttp://www.blogger.com/profile/15915445454140748340
എന്റെ ഉത്തരം: ഇഞ്ചിപ്പെണ്ണ് (Inji Pennu)
ReplyDeletehttp://www.blogger.com/profile/16079447688035812508
സപ്ന അനു ബി.ജോര്‍ജ്ജ്
ReplyDeletehttp://www.blogger.com/profile/08562137146285955074
എന്റെ ഉത്തരം : വല്യമ്മായി
ReplyDeletehttp://www.blogger.com/profile/15915445454140748340
എന്റെ ഉത്തരം :
ReplyDeleteവല്ല്യമ്മായി
കാര്‍ഡ് നമ്പര്‍ : http://www.blogger.com/profile/15915445454140748340
വല്ല്യമ്മായി ആണെന്ന് ഉറപ്പിച്ചു പറയാന്‍ തോന്നിപ്പിച്ച ചില പോയിന്റുകള്‍ :
1 : ജോലി : ചെയ്തു പരിചയമുള്ളതും ഇഷ്ടമുള്ളതും : അധ്യാപനം.
- വല്ല്യമ്മായി എന്റെ നാട്ടിലെ പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപികയായിരുന്നു.
2 : പാചകം : ഇരയായ പലരും വീട്ടില്‍ നിന്ന് കഴിച്ചതിനു ശേഷം ബാക്കിയുള്ളത് പൊതിഞ്ഞുകെട്ടി കൊണ്ടു പോയിട്ടുണ്ട്.
- അഗ്രജാ..വീട്ടിലൊന്നും ഉണ്ടാക്കാറില്ലല്ലെ...?
3 : സുഹൃത്തുക്കളുടെ അഭിപ്രായത്തില്‍ ഒരു പാവം
- അതായത് അത്ര പാവമല്ലാത്ത ഒരു തൃശൂര്‍ക്കാരി.
4: ജനാലയില്‍ നിന്നു പുറത്തേക്ക് നോക്കുമ്പൊള്‍ കാണുന്ന ദൃശ്യങ്ങള്‍ : എര്‍ത്ത് പിറ്റ്, ഈന്തപ്പന, കുറ്റിച്ചെടി, കിളി, നടപ്പാത, പുല്‍ത്തകിടി.
- ജബലലീ ഗാര്‍ഡന്‍ വില്ലേജ് അല്ലാന്ന് ആരെങ്കിലും പറയുമോ..?
6 : ബ്ലോഗില്‍ അവസാനമായി വായിച്ച ലേഖനം : അരുന്ധതി റോയിയുടെ ലേഖനത്തിന്റെ പരിഭാഷ
- പൊതുവേ പരിഭാഷകള്‍ ബ്ലോഗിലും എത്തിക്കുന്നതില്‍ വല്യമ്മായിയുടെ പങ്കും വലുതാണ്.
7 : കൈപ്പള്ളിയെക്കുറിച്ച് : പരിചയമുള്ളൊരാള്‍
8 : എം.ടി.യോടുള്ള ഇഷ്ടം, ആ നാടിനോടും നാട്ടാരോടുമുള്ള ഇഷ്ടമായി മാറി.
- അതായത് മേലഴിയവും കൂടല്ലൂരുമെല്ലാം ഭര്‍തൃഭവനം മാത്രമല്ല, സ്വന്തം നാടുകൂടിയാണെന്ന്.
അപ്പോ, പറഞ്ഞ പോലെ..ഒരു പന്ത്രണ്ട് പോയിന്റ് ഇങ്ങ് താ എന്റെ 5ത്സേ.. റേഷന്‍ കടയുടമ വരുന്നതുവരെ നില്‍ക്കാന്‍ നേരമില്ല. എനിക്ക് പോയിട്ട് വേറേം പണീണ്ട്
-- മിന്നാമിനുങ്ങ്
പിന്നെ, ഏറ്റവും വലിയ ക്ലൂ കൈപ്പള്ളിയുടെ ചോദ്യത്തില്‍ തന്നെയാണുള്ളത്..”കുടുംബത്തിലെ എല്ലാ അംഗങ്ങളും ബ്ലോഗിലുണ്ടാവുന്നതിന്റെ ഗുണദോഷങ്ങള്‍..”
ReplyDelete-- മിന്നാമിനുങ്ങ്
വല്യമ്മായി അല്ലാതിരിക്കാന്‍ 99% സാധ്യത കാണുന്നില്ല.എന്നാലും, വല്ല്യമ്മായിയേ..ഇത്രയധികം ക്ലൂ കൊടുക്കുന്നത് ഈ മത്സരത്തിന്റെ വാശിയും സ്പിരിറ്റും കുറക്കാന്‍ കാരണമാകുന്നില്ലേന്നൊരു തംസ്യം...
ReplyDelete-- മിന്നാമിനുങ്ങ്
P.R
ReplyDeletehttp://www.blogger.com/profile/05052898648143727829
ആഗ്നേയ
ReplyDeletehttp://www.blogger.com/profile/05358732621180761849
വല്യമ്മായി
ReplyDeletehttp://www.blogger.com/profile/15915445454140748340
ഒരുറപ്പും ഇല്ല,
ReplyDeleteഗുപ്തന്റെ പോസ്റ്റില്‍ ആകെയുള്ള സ്ത്രീ കമന്റ് പി ആറിന്റേതായത് കൊണ്ട് കട്ട് ആന്റ് പേസ്റ്റ് കൊള്‍ഗേറ്റ്!
അപ്പൊ എന്റെ ഉത്തരം:
പി ആര്‍
മൊബൈല്‍ നമ്പ്ര:05052898648143727829
എന്റെ ഉത്തരം
ReplyDeleteകിച്ചു
http://www.blogger.com/profile/02237145969350213005
moderation ends
ReplyDeleteഎന്റെ ഉത്തരം : വല്യമ്മായി
ReplyDeletehttp://www.blogger.com/profile/15915445454140748340
ഹയ്യോ...
ReplyDeleteവല്യമ്മായി ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ലായിരുന്നെന്നോ ?????????? എന്റമ്മേ...
ഓവര്‍ കോണ്‍ഫിഡന്‍സ് വരുത്തിവയ്ക്കുന്ന ഓരോ വിനകള്‍..
സാരമില്ല.. നെവര്‍ മൈന്റ്
പി.ആര്‍. എന്നൊരു ബ്ലോഗറും ഇതേ സ്വഭാവങ്ങളോടുകൂടി ഇവിടെഉണ്ടെന്ന് മനസ്സിലായല്ലോ.. അതുമതി..
qw_er_ty
വല്യമ്മായി എന്നാ അപ്പു ഇതിനു മുമ്പ് പങ്കെടുത്തത്??
ReplyDeleteവല്യമ്മായി അല്ലായിരുന്നെങ്കില്‍ വല്ല്യമ്മായി ആദ്യമേ ഉത്തരം പറഞ്ഞേനെ.. അതുകൊണ്ട്, (ഗദ്ഗദത്തോടെ ഞാനെന്റെ വോട്ട് വല്യമ്മായിയ്ക്കു കൊടുത്തു)
ReplyDeleteചോദിക്കുന്നതിനു മുമ്പ് ഉത്തരം പറഞ്ഞോ..
ReplyDeleteഎന്നാലും അപ്പൂ, വിശ്വപ്രഭ എന്ന ഭീകരി ഒരു പെണ്ണാണെന്നു് ഇതുവരെ മനസ്സിലായില്ലേ?
ReplyDeleteഅപ്പൂന്റെ അനാലിസിസ് ഇത്ര കിറുകൃത്യമായി ഇതിനുമുൻപ് കണ്ടിട്ടില്ല. കൊക്കിനാണു വെച്ചിരുന്നത് അല്ലേ? ശരിക്കും ചക്കിനുതന്നെ കൊണ്ടിട്ടുണ്ട്.
:)
എന്റെ ഉത്തരം : വല്യമ്മായി
ReplyDeletehttp://www.blogger.com/profile/15915445454140748340
അയ്യൊ...വല്യമ്മായി ഇതിനുമുമ്പ് ഉത്തരമായി വന്നൂന്ന് കരുതിയാണ് കിച്ചൂന്ന് കുത്തിയത്...
ReplyDeleteവളരെ സീരിയസ് ആയ മറൂപടികള്... ഗള്ഫ്....
ReplyDeleteപിന്നെ അദ്ധ്യാപനം എന്നു പറഞ്ഞതാണ് ഒരു സംശയം..
പ്രോഫൈലില് എന്‌ജീനീയര് എന്നു കാണുന്നു..
വല്യമ്മായി
http://www.blogger.com/profile/15915445454140748340
PRന്റെ സൌമ്യമായ ഭാഷ ചില ഉത്തരങ്ങളിൽ ഞാനും കണ്ടിരുന്നു...
ReplyDeleteപ്രിയപ്പെട്ട മൊയ്‌ലാളി,
ReplyDeleteഈ ബ്ലോഗില്‍ തന്നെ (ഒരു പോസ്റ്റായിട്ടെങ്കിലും) ഉത്തരം പറഞ്ഞവരുടെ ഒരു ലിസ്റ്റ് ഇടാമോ?
അപ്പുവിനു പറ്റിയതു തന്നെ എനിക്കും പറ്റി. :)
ഹഹഹ ഈ അപ്പൂസ് ചിരിപ്പിച്ചു കൊല്ലും. അരുന്ധതീ റോയ് ലേഖനം വായിച്ചെന്നല്ലാതെ കമന്റീന്ന് പറഞ്ഞിട്ടില്ലല്ലോ അവിടെ.
ReplyDeleteകൈപ്പള്ളി അണ്ണാ ചോദ്യത്തില്‍ നല്ല വ്യക്തമായ ക്ലൂ വരുന്നുണ്ട്.. കഴിഞ്ഞതില്‍ വിശാലേട്ടന്റെ പേര് മാറ്റിയത്..ഇതില്‍...
അത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും :)
തൊട്ടപ്പുറത്ത് ഈ കെട്ടിടത്തിന്റെ എര്‍ത്ത് പിറ്റുകള്‍, കുറച്ചപ്പുറത്ത് ഒന്ന് രണ്ട് ഈന്തപ്പന, കുറച്ച് കുറ്റിച്ചെടികള്‍, കിളികള്‍, നടപ്പാത, അതിനുമപ്പുറം പുല്‍ത്തകിടി,...
ReplyDeleteഎര്‍ത്ത് പിറ്റുകള്‍ മനപ്പൂര്‍വം ഇട്ടുതന്നെ ക്ലൂ തന്നെ. പിന്നേം, പോയ പുത്തി... :)
അഗ്രജന്‍ said...
ReplyDelete(എന്റെ ഉത്തരം മാത്രമല്ല... 99 ശതമാനത്തിന്റേയും ഉത്തരം ഇത് തന്നെയാവും... അത്രയ്ക്കല്ലേ വല്യമ്മായി ഉത്തരങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്)
ആരഡൈ അവിടെ എന്നെ നോക്കി ചിരിക്കുന്നത് :)
(ഒരു ശതമാനമിത്രേം വലുതാണോ...)
ആ ക്ലൂ ഒരൊന്നൊന്നര ക്ലൂവാണ് ഗുപ്താ...
ReplyDeleteഅതറിഞ്ഞോണ്ട് ഇട്ട് കൊടുത്തതാവും...
അനില്‍ശ്രീശ്രീ..കിടക്കട്ടെ 2 ശ്രീ...വലതുവശത്ത് മുകളില്‍ (ആര്‍ച്ചീവ് പോസ്റ്റുകള്‍) നോക്കിയാല്‍ എല്ലാവരേയും കാണാം..!
ReplyDeleteഎന്റെ ഉത്തരം മാറ്റി
ReplyDeleteവല്യമ്മായി
http://www.blogger.com/profile/15915445454140748340
ഗുപ്താ,
ReplyDeleteവല്യമ്മായി വളരെ പണ്ടുതന്നെ ഈ ഗോമ്പറ്റീഷനില്‍ ഉത്തരങ്ങള്‍ പറഞ്ഞുകഴിഞ്ഞു എന്നൊരു അബദ്ധധാരണ എങ്ങനെയോ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. എന്റെ ഉത്തരത്തില്‍ അത് പറഞ്ഞിട്ടൂമുണ്ടല്ലോ. അതിനാലാണ് ആവഴിക്ക് എന്റെ ഡൌട്ട് പോകാഞ്ഞത്.. ഗുപതന്റെ അരുന്ധതി പോസ്റ്റില്‍ ആകെ കമന്റുകള്‍ പതിനൊന്നോമറ്റോ. അതില്‍ പെണ്ണായി പിറന്നത് ഒന്നു മാത്രം പി.ആര്‍. അത്രയേ നോക്കിയുള്ളൂ.. ബാക്കിയെല്ലാം ഓകെ..
“കുടുംബത്തിലെല്ലാവരും ബ്ലോഗേഴ്സ് ആയാല്‍” എന്ന ചോദ്യം ഒരു ക്ലൂവായി പരിഗണിക്കാമെങ്കില്‍, അത് ആദ്യം ചോദിച്ചത് ഹരിയണ്ണനായിരുന്നു എന്നോര്‍ക്കുമല്ലോ.
ഏതായാലും ഉത്തരം മാറ്റി എനിക്ക് 2 പോയിന്റും മൈനസ് 2 പോയിന്റെ പെറ്റിയും വേണ്ടാ :-)
qw_er_ty
ഇതിപ്പൊ കിച്ചു ആണെങ്കില്‍..കുടുമ്പത്തിലെ എല്ലാവരും ബ്ലോഗേഴ്സാ...അല്ലേ അപ്പൂട്ടാ..ക്ലൂ ഇവിടെയും വര്‍ത്തിക്കില്ലേ.???
ReplyDeleteഅതൊക്കെ വെറും ‘ബലഹീനമായ” ക്ലൂ വാണു കുഞ്ഞാ.
ReplyDeleteഅതൊന്നും നമ്മള്‍ ശ്രദ്ധിക്കുകയേ അരുത്... :-)
qw_er_ty
പലപ്പോഴും ഒന്നോ രണ്ടോ വാക്കുകളില്‍ നിന്നും ശരിയുത്തരത്തിലേക്ക് എത്താമെന്നപോലെ ശരിയെന്ന് തോന്നുന്നതില്‍ നിന്നും തിരിച്ച് പോരുകയും ചെയ്യാം. ആദ്യ ചോദ്യവും ഉത്തരവും എന്നെ ചതിച്ചു... :)
ReplyDeleteഒറ്റ വായനയില്‍ തന്നെ മനസ്സിലായിരുന്നു ഇത് വല്യമ്മായിയാണെന്ന്. ദുബായ് /വനിതാ ബ്ലോഗര്‍ / എഞ്ചിനീയര്‍ ( എര്‍ത്ത് പിറ്റ് )/ ഉത്പാദന മേഖല / മത വിശ്വാസി ==== വല്യമ്മായി , സംശയാതീതം
ReplyDeleteഓ ടോ : ഈ അപ്പുവിന് ബുദ്ധി കൂടിപ്പോയതിന്റെ കുഴപ്പമാണെന്നു തോന്നുന്നു! കണ്ട്രോള്‍ അപ്പൂ, കണ്ട്രോള്‍
ഈ അപ്പൂനെന്തു പറ്റി! അത് ഹരിയണ്ണൻ സംഭാവന ചെയ്ത ഒരു ചോദ്യമല്ലേ... അതെന്തു കൊണ്ട് ഈ ഉത്തരം പറഞ്ഞ ആളെ കുറിച്ച് കൈപ്പള്ളി തന്ന ക്ലൂ ചോദ്യമായിക്കൂടാ...
ReplyDeleteശരിയാണ് കുഞ്ഞന്‍ ശ്രീശ്രീശ്രീ. പക്ഷേ ഏപ്രില്‍ മാസമായതോടെ മാര്‍ച്ചിലെ ലിസ്റ്റ് എളുപ്പത്തിലങ്ങനെ കാണാന്‍ പറ്റുന്നില്ല.
ReplyDeleteസ്നേഹത്തോടെ ആരെങ്കിലും എന്തെങ്കിലും തന്നാല്‍ വയറു നിറഞ്ഞിരിക്കുകയാണെങ്കില്‍ പോലും നിരസിക്കാറില്ല. ...
ReplyDeleteഇതിനെകുറിച്ച് തറവാടി മുമ്പ് എഴുതിയിരുന്നല്ലോ ...
നോ ഡൌട്ട് ..... വോട്ട് വല്യമ്മായിക്ക് തന്നെ
എന്റെ വോട്ട് :വല്യമ്മായിക്ക്
http://www.blogger.com/profile/15915445454140748340
ഓക്കെ കുഞ്ഞന്‍സ്. എന്റെ പിഴ. ‘ആരോ’യില്‍ ക്ലിക് ചെയ്തു നോക്കുന്നകാര്യം ഓര്‍ത്തതേയില്ല. മണ്ടന്‍ ഞാന്‍. :)
ReplyDeleteമൊയ്ലാളീ മാപ്പ്. (കമന്റ് ഡിലിറ്റി പെറ്റി വാങ്ങുന്നില്ല)
nandees...
ഹെന്റെ ഒടയതമ്പുരാനേ...
ReplyDeleteഹിതു വല്യമ്മായിയുടെ ഉത്തരങ്ങള്‍ ആയാല്‍ പായിന്റ് കൂട്ടി ഞാനൊരു വഴിയ്ക്കാകുമല്ലോ?
ഓ...ആയിരിക്കില്ല അല്ലേ.
അനില്‍...
ReplyDeleteആ "ശ്രീശ്രീ"... അത് കുഞ്ഞന് ഒരു കണ്‍ഫ്യൂഷന്‍ വന്നതാ... അനിലും അനില്‍ശ്രീയും തമ്മില്‍ തെറ്റിപ്പോയതാ..
എന്താണു ദൈവം???
ReplyDeleteഈ ചോദ്യത്തിന് പൂര്‍ണ്ണമായൊരുത്തരം തരാന്‍ എന്റെ കയ്യില്‍ വാക്കുകളില്ലാത്തതിനാല്‍ അന്ധന്മാര്‍ ആനയെ വിവരിച്ചതുപോലുള്ള ഒരുദ്യമത്തിനു ഞാന്‍ മുതിരുന്നില്ല.
ഇതു മാത്രമാണ് ഈ വോട്ട് വല്യമ്മായിക്ക് കൊടുക്കാതിരിക്കാനുള്ള കാരണം. എനിക്കറിയാവുന്ന വല്യമ്മായി ദൈവത്തെ അറിയാത്തവള്‍ അല്ല. എല്ലാം ഒരോരുത്തരുടെ അഭിപ്രായങ്ങള്‍ അല്ലെ... വകവച്ചുകൊടുക്കണം.
-സുല്‍
>>എല്ലാ പോസ്റ്റുകളും എന്റെ ചിന്തകള്‍, അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍ തുടങ്ങിയവ എല്ലാവരോടും പറയണം, പങ്ക് വെക്കണം എന്ന തോന്നലില്‍ നിന്നെഴുതുന്നതാണ്. ഇനിയും എഴുതും.
ReplyDelete'എനിക്കു പറയാനുള്ളത്' എന്നല്ലേ വല്യമ്മായിയുടെ ബ്ലോഗിന്റെ പേര് തന്നെ!
എന്റെ ഉത്തരം:വല്യമ്മായി
ReplyDeletehttp://www.blogger.com/profile/15915445454140748340
:)
ഇതിപ്പോള്‍ വല്യമ്മായി അല്ല എങ്കില്‍ വേറേ പറയാനുണ്ടായിരുന്നു. ഒരു തീരുമാനം ഉണ്ടാക്കുവൊ?
ReplyDelete“വല്യമ്മായി“ എന്ന് നൂറടിക്കാറാകുമ്പോള്‍ പറഞ്ഞാല്‍ മതി.
ReplyDeleteഉത്തരം വല്യമ്മായി ആണെങ്കില്‍ അതങ്ങു പറഞ്ഞുതീര്‍ത്തൂടെ?
ഇനിയും ഇവിടെ വന്നു വല്യമ്മായി എന്നു പറയുന്നവര്‍ക്ക് മാര്‍ക്കൊന്നും കിട്ടില്ലല്ലോ. ഊവ്വോ?
പിന്നെ എന്തിനാണ് ഇനി ഒരു സമയ പ്രഹസനം.
കൈപ്പള്ളി ഉടന്‍ തന്നെ സ്റ്റേജിന്റെ പിന്നിലേക്ക് എത്തേണ്ടതാണ്.
എന്റെ ഉത്തരം:വല്യമ്മായി
ReplyDeletehttp://www.blogger.com/profile/15915445454140748340
ഓഫ്..ശ്യോ മിന്നാമിനുങ്ങ് എന്ന പേര് ഒന്നുരണ്ട് ഗോമ്പെറ്റീഷനില്‍ കണ്ടപ്പോള്‍ ഒരു വല്ലാത്ത രോമാഞ്ചം വന്നാരുന്നു. പിന്നല്ല്യോ പ്രൊഫൈല്‍ നോക്ക്യെ... ആ മിന്നാമിനുങ്ങല്ല :( ഒന്നുരണ്ട് രോമാഞ്ചം വെര്‍തെ പാഴായി.
ReplyDeleteശരി ഉത്തരം: വല്യമ്മായി
ReplyDeletehttp://www.blogger.com/profile/15915445454140748340
മിന്നാമിനുങ്ങ് എഴുതിയ വിശകലനം വളരെ വ്യക്തമായി തന്നെ ആളിനെ കണ്ടെത്തി. അപ്പു എഴുതിയതും മോശമില്ല പക്ഷെ ആളിനെ കണ്ടെത്തിയില്ല. ഒന്നു രണ്ടു commentകൾ ഈ വിധത്തിൽ ആയാൽ മത്സരം കൂടുതൽ രസകരമാകും.
അതെന്താ ഗുപ്താ, അങ്ങനെ പറഞ്ഞത്..?
ReplyDeleteഈ പേരിത്ര മോശമാണൊ..?
യ്യോ അതല്ലേയ്.. ആ പേരുള്ള ഒരു കദാപാത്രം കുറേ ചരിത്രം സൃഷ്ടിച്ചാരുന്നു..അതോര്‍ത്ത് പോയതാ
ReplyDeleteഇനിയെന്നു കാണും കൈപള്ളീ... അതു കൂടി പറഞ്ഞിട്ട് പോ.
ReplyDeleteഅടുത്ത മത്സരം: UAE 21:00
ReplyDeleteModeration അവസാനിക്കുന്ന സമയം UAE 9 April 0:00
Moderation ആരംഭിക്കുന്ന സമയം. ദ ഇപ്പം!
അതെനിക്കുമറിയാം ഗുപ്താ. അതറിഞ്ഞുകൊണ്ടു തന്നെയാ ഇത്തരമൊരു മറുപടിക്കു വേണ്ടി ഞാനാ ചോദ്യമെറിഞ്ഞതും. അല്ലെങ്കില്‍ രണ്ടു പേരെയും പരസ്പരം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ബ്ലോഗേഴ്സ്/വായനക്കാരില്‍ )ഗുപതന്റെ ആ കമന്റിന്റെ ബലത്തില്‍) ഒരു സംശയമുണ്ടാകരുതല്ലൊ എന്നു കരുതി ഒന്നു വ്യകതത വരുത്തിക്കാന്‍ വേണ്ടി ചോദിച്ചെന്നു മാത്രം.
ReplyDeleteഅത്രേയുള്ളൂ ട്ടാ..ഗുപതാ..നന്ദി
അങ്ങനെ അതും കഴിഞ്ഞു :)
ReplyDeleteഅപ്പു,ഇത്രയും അധികം ക്ലൂ കൊടുത്ത് ഉത്തരം എഴുതിയാലെങ്കിലും എന്നെ കണ്ടെത്തുമെന്ന് കരുതി.കവിതകള്‍ ഇഷ്ടമില്ലെന്നല്ല ആധുനിക,ഉത്തരാധുനിക,അത്യാന്തുനിക തുടങ്ങിയ തരം തിരിവുകളെ പറ്റിയൊന്നും വലിയ പിടിയില്ലെന്നാണ് എഴുതിയത് :)
മിന്നാമിനുങ്ങ്,വിശദമായ വിശകലനത്തിനു നന്ദി.ക്ലൂ കൂടിപ്പോയോ എന്ന് എനിക്കും സംശയമുണ്ടായിരുന്നെങ്കിലും ഉത്തരങ്ങള്‍ കണ്ടപ്പോള്‍ അത് മാറി :)
നജൂസ്&സുല്‍,ദൈവം എന്നത് എന്താണെന്നറിയില്ലെന്നല്ല, എത്ര വിവരിച്ചാലും എന്റെ ഉത്തരം പൂര്‍ണ്ണമാകില്ല എന്നാണ് അര്‍ത്ഥമാക്കിയത്.
കണ്ടു പിടിച്ചവര്‍ക്കും ,കണ്ടു പിടിക്കാന്‍ പരിശ്രമിച്ചവര്‍ക്കും,അതിനൊരു അവസരം ഒരുക്കിയ കൈപ്പള്ളിക്കും അഞ്ചല്‍ക്കാരനും നന്ദി.
വല്യമ്മായിയുടെ "അന്ധന്മാര്‍ ആനയെ വിവരിച്ചതുപോലുള്ള " എന്ന പ്രയോഗത്തിനൊടുള്ള ശക്തിയായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു ;)
ReplyDeleteഇതാ ഉമേഷ് ജീയുടേ ഈ പോസ്റ്റില്‍ നിന്നും
"എനിക്കു വളരെയധികം എതിര്‍പ്പുള്ള ഒരു ഉപമയാണു് കുരുടന്മാര്‍ കണ്ട ആനയുടേതു്. തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു് ചെയ്യാവുന്നതില്‍ ഏറ്റവും നല്ല പഠനങ്ങള്‍ നടത്തിയ നാലു പേരെ അവരുടെ അംഗവൈകല്യത്തിന്റെ പേരില്‍ പരിഹസിക്കുന്നതാണു് നാം ഇവിടെ കാണുന്നതു്. പലപ്പോഴും ഈ ഉപമ ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളില്‍ കാഴ്ചശക്തിയുണ്ടായിരുന്നവരെ കുരുടന്മാരാക്കിയവര്‍ തന്നെയാണു് അവരുടെ അന്ധതയെ പിന്നീടു പരിഹസിക്കുന്നതു് എന്നതാണു കൂടുതല്‍ വേദനാജനകം.
ആനയെ കണ്ട കുരുടന്മാര്‍ എന്റെ മാതൃകാപുരുഷന്മാരാണു്. അവര്‍ക്കു കഴിയുന്ന സ്പര്‍ശനം എന്ന കഴിവുപയോഗിച്ചു് ആനയെപ്പറ്റി കിട്ടാവുന്ന ഏറ്റവും മികച്ച വിവരം തന്ന അവര്‍ “ആന എന്നതു കൊമ്പും തുമ്പിക്കൈയുമുള്ള ഒരു കറുത്ത മൃഗമാണു്” എന്നു് ഉരുവിട്ടു പഠിക്കുന്നവരേക്കാള്‍ മികച്ചവരാണു്. "
:):):)
കൈപ്പള്ളിമാഷേ :-)
ReplyDeleteകമന്റിനു നന്ദി.. ആദ്യമായാണോ ഈ രീതിയിലുള്ള എന്റെ അവലോകനങ്ങള്‍ ഇവിടെ ശ്രദ്ധിക്കുന്നത് ?? !! ഡെയ്‌ലി ഇങ്ങനെയുള്ള അവലോകനമല്ലേ ഇവിടെ, 90% വും തെറ്റാണെന്നുമാത്രം !!
വല്യമ്മായിയുടെ "അന്ധന്മാര്‍ ആനയെ വിവരിച്ചതുപോലുള്ള " എന്ന പ്രയോഗത്തിനൊടുള്ള ശക്തിയായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു ;)
ReplyDeleteഞാന്‍ മറ്റൊരു കാര്യം ചോദിക്കട്ടെ... ഇതിനു മുന്നേ ദൈവത്തെ പറ്റി എഴുതിയവരെല്ലാം അന്ധന്മാര്‍ ആണെന്ന ഒരു ധ്വനിയും ആ പ്രയോഗത്തില്‍ ഇല്ലെ? ഇല്ലായിരിക്കാം... എനിക്കു തോന്നിയതാവാനും മതി.
മത്സര ഫലം:
ReplyDeleteSiju | സിജു : 12
അഗ്രജന്‍ : 12
അനില്‍ശ്രീ : 12
ഷിഹാബ് മോഗ്രാല്‍ : 12
അലിഫ് : 12
ശിശു : 12
മാരാർ : 12
ജോഷി : 12
മിന്നാ മിനുങ്ങ് : 12
ViswaPrabha വിശ്വപ്രഭ : 12
nardnahc hsemus : 8
സാജന്‍| SAJAN : 6
ഷെര്‍ലോക് : 4
പുള്ളി പുലി : 2
പന്നി : 2
ഹരിയണ്ണൻ : 2
അല്‍ഫോന്‍സ കുട്ടി : 2
പെനാലിറ്റികള്‍:
ധനേഷ് : -2
പുള്ളിപുലി : -2
nardnahc hsemus : -2
സാജന്‍ : -2
കുഞ്ഞന്‍ : -2
അഭിനന്ദനങ്ങള്‍...
qw_er_ty
ReplyDeleteപാഞ്ചാലിമാഷ്, സുമേഷ്, സാജന്‍, സുല്ല്, നിങ്ങള്‍ നാലുപേരും ഈ ചോദ്യാവലി വായിച്ചിട്ട് മോഡറേഷന്‍ സമയത്ത് പി.ആര്‍. എന്ന് ഉത്തരം പറഞ്ഞവരാണ് (എന്നെപ്പോലെ). എന്തൊക്കെ പോയിന്റുകള്‍ കൊണ്ടാണ് നിങ്ങള്‍ പി.ആര്‍. എന്ന ബ്ലോഗറെ തെരഞ്ഞെടുത്തത് എന്നുപറയാമോ സമയമുണ്ടെങ്കില്‍? അതുപോലെ നജൂസ് സപ്നയേയും, കരിം മാഷ് ആഗ്നേയയേയും ഉത്തരമായി കണ്ടെത്തി. എങ്ങനെ?
റീസണിംഗ് എബിലിറ്റി പഠിക്കുവാന്‍ വേണ്ടിമാത്രം!!
അതെ അപ്പു ഡിസ്കസ്സ് ചെയ്യേണ്ടത് തന്നെ!
ReplyDeleteവല്യമ്മായി ആവുമെന്ന് എനിക്ക് ശക്തമായ തോന്നലുണ്ടായതാണ്, എന്നാലും ഈ പിയാര്‍ എന്ന ബ്ലോഗറെ ഒട്ടും അറിയാന്‍ പാടില്ലാതെ പോയതാണ് ചതിയായത്, ഞാന്‍ കരുതി ഏതോ ആക്ടീവായ ബ്ലോഗറുടെ ഫാമിലിയില്‍ നിന്നാവും അവരും എന്നായിരുന്നു, തന്നെയുമല്ല ദുബായിലും!
നല്ല ഭാഷ പിന്നെ അപ്പൂനു പറ്റിയത് പോലെ, ഗുപ്തന്റെ പോസ്റ്റിലെ കമന്റും
എന്നാലും വല്യമ്മായി ദൈവത്തെപ്പറ്റി അങ്ങനെ പറയുമെന്ന് തോന്നാതിരുന്നതും ജോലിയും കണ്‍ഫ്യൂ ആക്കിക്കളഞ്ഞതാണ് പിയാറിനെ ഉറപ്പിച്ചത്, പുള്ളിക്കാരി കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നു വെന്നായിരുന്നു എന്റെ ധാരണ:(
സാജാ, വല്യമ്മായി ഈ ഗോമ്പറ്റീഷനില്‍ ആദ്യം പങ്കെടുത്തുകഴിഞ്ഞു എന്ന ധാരണ (സൈഡ് ബാറില്‍ ഇതാരുടെ പുസ്തകശേഖരം എന്നതില്‍ രണ്ടാമത്തെ പേര്) യാണ് എന്നെ ചതിച്ചത്.. അതിനാല്‍ ഉത്തരങ്ങള്‍ വായിക്കുമ്പോള്‍ വല്യമ്മായിയുടെ പേര് എന്റെ മനസ്സിലുണ്ടെങ്കിലും, അത് ഒഴിവാക്കി വായിക്കുകയായിരുന്നു. “ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും“ എന്ന ചൊല്ല് ഈ ഗോമ്പിയില്‍ വളരെ ആപ്ലിക്കബിള്‍ ആണ് !!
ReplyDeleteപി.ആറിന്റെ സൌമ്യമായ എഴുത്ത് - പോസ്റ്റായാലും കമന്റായാലും - വല്യമായിയുടെ എഴുത്തുമായി വളരെ സാമ്യമുള്ളതാണ്. സംശയമുണ്ടെങ്കില്‍ ഒന്നുരണ്ടു പോസ്റ്റുകള്‍ വായിച്ചു നോക്കൂ. പി.ആറിന്റെ പോസ്റ്റുകള്‍ വായിച്ച പരിചയത്തില്‍ നിന്നാണ് ഇത് അവരുടെ ശൈലിയാണല്ലോ എന്നെനിക്ക് തോന്നിയതും
ഗുപതന്‍ പറഞ്ഞ ദാര്‍ശനിക പരിണിതി !!
qw_er_ty
സുല്‍ &ശ്രീഹരി,നമ്മളെത്രയൊക്കെ നിര്വചനം പറഞ്ഞാലും അതൊക്കെ ദൈവത്തെ കുറിച്ച് മുഴുവനായ ഒരു വിവരണം ആകുന്നില്ല,അത് ദൈവം ആരെന്ന് അറിയാതെയല്ല.പ്ഞ്ചെന്ദ്രിയങ്ങളിലൂടെയല്ല ആ അറിവ് പൂര്‍ണ്ണമാകുന്നത്,അത് പോലെ തന്നെ ആ അറിവിനെ പൂര്‍ണ്ണമായി വിവരിക്കാനും പറ്റില്ല,ഈയടുത്ത് ഞാനൊരു പോസ്റ്റില്‍ പറഞ്ഞ പോലെ
ReplyDelete"ഒഴുകി ചേര്‍ന്ന കടലിന്റെ പൂര്‍ണ്ണരൂപം
പുഴയ്ക്കറിയാത്ത പോലെ
നമ്മുടെയസ്തിത്വം നിഷ്ഫലമാക്കുന്ന,
നമ്മെ നിലനിര്‍ത്തുന്ന,
ഈ യാത്രയുടെ കാരണഭൂതനെ
എങ്ങനെ വര്‍ണ്ണിക്കാനാണ്?"
ഇനി വിയോജിക്കാന്‍ ഉള്ളവരൊക്കെ എന്റെ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ അത് കമന്റായി ചേര്‍ക്കുമല്ലോ.
ദൈവത്തെപ്പറ്റിയുള്ള വല്യമ്മായിയുടെ കാഴ്ചപ്പാടുകള്‍ ഇന്നലെ ഉത്തരങ്ങള്‍ വായിക്കുമ്പോള്‍ തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ദൈവം എന്ന ശക്തിയുടെ പൂര്‍ണ്ണത / ആഴം / വലിപ്പം / രുചി ഇതൊന്നും പൂര്‍ണ്ണമായി അറിയുവാന്‍ മനുഷ്യന് ആയിട്ടില്ല എന്നുതന്നെ ഞാനും കരുതുന്നു. അതുകൊണ്ട് “ഈ ചോദ്യത്തിന് പൂര്‍ണ്ണമായൊരുത്തരം തരാന്‍ എന്റെ കയ്യില്‍ വാക്കുകളില്ലാത്തതിനാല്‍ അന്ധന്മാര്‍ ആനയെ വിവരിച്ചതുപോലുള്ള ഒരുദ്യമത്തിനു ഞാന്‍ മുതിരുന്നില്ല“ എന്ന ഉത്തരത്തിനു മുഴുവന്‍ മാര്‍ക്കും. !!
ReplyDeleteqw_er_ty
qw_er_ty
ReplyDeleteവല്യമ്മായിക്ക്,
ദൈവത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം ഇങ്ങനെ എല്ലാരും പറയുകയായിരുന്നെങ്കില്‍... കൈപള്ളി ആ ചോദ്യം ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു. അതു മാത്രമല്ല ഇതിനു മുന്‍പ് ഉത്തരം പറഞ്ഞവരെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് ആ ഉത്തരം വന്നത്.
അപ്പുവിന്,
പി ആറില്‍ എത്താന്‍ കൂടുതല്‍ സഹായിച്ചത് വല്യമ്മായിയുടെ ദൈവം തന്നെ. രണ്ടാമത്തേത് പിആറിന്റെ എഴുത്ത് ഉത്തരങ്ങളുമായി സമരസത്തിലാണ്. മൂന്നാമതായി ഗുപ്തന്റെ ബ്ലോഗിലെ കമെന്റ്. പിന്നെ പി ആറിനെ കുറിച്ച് കൂടുതല്‍ ഒന്നും ആ പ്രൊഫൈലില്‍ ഇല്ല എന്നതും ഒരു ഘടകമാണ്.
കൈപ്പള്ളിക്ക്,
“നിങ്ങള്‍ വായിച്ച അവസാന ലേഖനം ഏതാണ്? “ എന്ന ചോദ്യത്തോടൊപ്പം “അവിടെ കമെന്റിട്ടിരുന്നൊ?” എന്ന ഒരു അധിക ചോദ്യവും ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.
-സുല്‍
ഇനി ഈ പോസ്റ്റില്‍ എന്റെ കമെന്റ് ഉണ്ടാവുന്നതല്ല.
ReplyDeleteqw_er_ty
ദൈവത്തെ കുറിച്ചുള്ള ആ ചോദ്യവും അതിന് ദൈവവിശ്വാസികളുടെ തന്നെ വിവിധ ഉത്തരങ്ങളും എന്റെ ഉത്തരത്തെ സാധൂകരിക്കുന്നില്ലേ?
ReplyDeleteഅപ്പൂ,
ReplyDeleteസപ്ന അനു ബി.ജോര്‍ജ്ജിലേക്ക് ഞാന്‍ എങനെ എത്തി എന്നുള്ളതിനേക്കാള്‍ വല്ല്യമ്മായില്‍ നിന്നും എങനെ divert ആയി എന്നുള്ളതായിരിക്കും. അതിനുള്ള കാരണവും ഞാന്‍ പറഞ്ഞതാണ്. “ഒരുത്തരം തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവരെല്ലന്നും തോന്നും“ അങനെയും പറയാലോ. :) എന്താണ് ദൈവം എന്നുള്ളതിനെ കുറിച്ച് നല്‍കിയ മറുപടിയില്‍ മാത്രം തൂങിയതിന്റെ ഫലം...
അരുന്ധതിറോയിയെ രണ്ട് സ്ഥലങളില്‍ കണ്ടതാണെന്ന് തോന്നുന്നു സപ്ന അനു ബി.ജോര്‍ജ്ജില്‍ ഉത്തരം അവസാനിപ്പിച്ചത്.
വല്യമ്മായി യൂ മിസ്ഡ് ദ പോയിന്റ് കമ്പ്ലീറ്റ്ലി....
ReplyDeleteദൈവത്തെക്കൂറിച്ച് അങ്ങനെ പറഞ്ഞതിനല്ല പ്രതിഷേധിച്ചത്
അന്ധന്മാര്‍ ആനയെ കണ്ട ഉപമ ഉപയോഗിച്ചതിനാണ്. അന്ധന്മാര്‍ ആനയ നിര്‍വചിച്ച ഉദാഹരണം വേണ്ടായിരുന്നു എന്ന്...
പിന്നെ ഈ വിഷയം വന്നോണ്ട് മാത്രം ഒരു കമന്റ് കൂടെ
"നമ്മളെത്രയൊക്കെ നിര്വചനം പറഞ്ഞാലും അതൊക്കെ ദൈവത്തെ കുറിച്ച് മുഴുവനായ ഒരു വിവരണം ആകുന്നില്ല,അത് ദൈവം ആരെന്ന് അറിയാതെയല്ല.പ്ഞ്ചെന്ദ്രിയങ്ങളിലൂടെയല്ല ആ അറിവ് പൂര്‍ണ്ണമാകുന്നത്,അത് പോലെ തന്നെ ആ അറിവിനെ പൂര്‍ണ്ണമായി വിവരിക്കാനും പറ്റില്ല,ഈയടുത്ത് ഞാനൊരു പോസ്റ്റില്‍ പറഞ്ഞ പോലെ
"ഒഴുകി ചേര്‍ന്ന കടലിന്റെ പൂര്‍ണ്ണരൂപം"
ഇതേ ലോഗിക് ഉപയോഗിച്ച് മറ്റൊരാളുടെ നിര്‍വചനം പൂര്‍ണമല്ലെ എന്നും പറയാന്‍ കഴിയില്ല. കാരണം ഏതെങ്കിലും നിര്‍വചനം പൂര്‍ണമാണോ എന്നറിയാന്‍ നമ്മള്‍ക്കും പൂര്‍ണമായി അറിയില്ലല്ലോ.
ഇനി പഞ്ചേന്ദ്രിയങ്ങളിലൂടെ അല്ല അത് പൂര്‍ണമാകുന്നത് എന്ന് പറയാനും നമ്മള്‍ക്ക് പറ്റില്ല കാരണം നമുക്ക് അറിയില്ല..
ഇന്‍ നട്‌ഷെല്‍ ദൈവത്തെക്കൂരിച്ച് നിര്‍വചിക്കുന്നത് പൂര്‍ണമാവില്ല എന്നു പറയുന്നത് പോലെ തന്നെ ദൈവത്തെക്കൂറിച്ച് പൂര്‍ണമായി ആര്‍ക്കും നിര്വചിക്കാന്‍ കഴിയില്ല എന്നും പറയാന്‍ കഴിയില്ല...
ബു ഹ ഹ ഹ :)
കമ്പ്ലീറ്റ് ഓഫായ ഒരു കമന്റ് ഇട്ടതിന് സോറി കൈപ്പള്ളീ
ശ്രീഹരി,നമ്മളൊക്കെ കേട്ടിട്ടുള്ളത് അന്ധന്മാര്‍ ആനയെ കണ്ട കഥയാണെങ്കില്‍ റൂമി,മസ്നവിയില്‍ പറയുന്നത് ഇരുട്ട് മുറിയില്‍ ആനയെ കണ്ട കഥയാണ് :)
ReplyDeleteകൈപ്പള്ളിയുടെ ചോദ്യം എന്നോടായതിനാല്‍ എനിക്ക് അതിനൊരു പൂര്‍ണ്ണമായൊരുത്തരം തരാന്‍ കഴിയില്ലന്നാണ് ഞാന്‍ ഉദ്ദേശിച്ചത്,ഇവിടെ വന്ന ഉത്തരങ്ങള്‍ അതാത് ഉത്തരദാതാവിന്റെ കണ്ണില്‍ പൂര്‍ണ്ണമായേക്കാം,എനിക്കല്ലെന്നെ പറഞ്ഞുള്ളൂ.
കൈപ്പള്ളീ,ഓഫിനു മാപ്പ് :)
qw_er_ty
അപ്പൂ,
ReplyDeleteഎന്നോടുള്ള ചോദ്യം കണ്ടിരുന്നു.
ഇവിടത്തെ വായനക്കാരുടെ എത്തിനോട്ടം ഒന്നു തീർന്നിട്ടെഴുതാമെന്നു കരുതി.
ഞാന്‍ എങ്ങനെ “ആഗ്നേയ“ എന്ന ഉത്തരത്തിൽ എത്തി എന്നുള്ളതിനേക്കാള്‍ വല്ല്യമ്മായി എന്ന ഉത്തരത്തില്‍ നിന്നും അവർ എന്നെ എങ്ങനെ അകറ്റിഎന്നുള്ളതായിരിക്കും. അതിനുള്ള കാരണവും ഇതാണ് “ദൈവം എന്നുള്ളതിനെ കുറിച്ചുള്ള ആ കമന്റ്. അതെനിക്കുൾക്കൊള്ളാനായില്ല.
റൂമി,മസ്നവിയില്‍ പറഞ്ഞതു പലർക്കും അറിഞ്ഞൂടാ..!
ദൈവത്തെക്കുറിച്ചു പറഞ്ഞവർ എല്ലാം കുരുടർ എന്ന ധ്വനി വല്യമ്മായി ഉദ്ദേശിക്കാതെ തന്നെ വന്നു. എന്നെപ്പോലെ പർക്കും ഉള്ളിൽ അതിനു അർത്ഥം വന്നു ചേർന്നു എന്നു പല കമന്റുകൾ കണ്ടപ്പോൾ മനസ്സിലായി (എന്റെ മാത്രം കുഴപ്പമല്ലന്നു സാരം). കാരണം ഇതിന്നു മുൻപ് ഈ ചോദ്യോത്തരപരിപാടിയിൽ തന്നെ പലരോടും ചോദിച്ച ചോദ്യമെന്ന കാരണത്താൽ ഇതിനു മുൻപു അതിനു ഉത്തരം പറഞ്ഞവരൊക്കെ (പ്രവാചകരും എഴുത്തുകാരും, കവികളും ദാർശനികരെല്ലാം അടക്കം) കുരുടന്മാർ എന്ന വിവക്ഷയായി മാറി. ( നമ്മുടെ റ്റെക്സ്റ്റ് കമ്മ്യൂണിക്കേഷന്റെ ന്യൂനത. ഒരു സ്മൈലി ഇടാതിരുന്നാൽ പറഞ്ഞതു പോസിറ്റിവോ നെഗറ്റീവോ എന്നു നിർണ്ണയിക്കാൻ കഴിയാത്തവിധം ബലഹീനമായ ചാറ്റു ഭാഷയല്ലേ നാമിപ്പോൾ ശീലിക്കുന്നത്! )
കുരുടന്മാർ ആനയുടെ ഓരോ ഭാഗങ്ങൾ സ്പർശിച്ചു തെറ്റായി പറയുകയായിരുന്നു. പക്ഷെ ദൈവത്തിനെക്കുറിച്ചു പ്രവാചകരും ദാർശനികരും തെറ്റായല്ല പറഞ്ഞത് പക്ഷെ ആരും മുഴുവൻ പറഞ്ഞില്ലന്നതു നേര്.)
ആ ഉപമ ഒരിക്കലും വല്യമ്മായി എഴുതുമെന്നു വിശ്വസിക്കാനായില്ല. അല്ലെങ്കിൽ മനപൂർവ്വം തെറ്റിദ്ധരിപ്പിക്കാനിട്ട ആദ്യ അഭിപ്രായം എന്നേ തോന്നിയുള്ളൂ
അപ്പോൾ ഒൻപതു ക്ലൂകളും വല്യമ്മായിക്കനുകൂലമായിട്ടുണ്ടായിട്ടും ഉത്തരം എനിക്കുറപ്പായിട്ടും അതെഴുതിയില്ല ( ഒരു സ്വയം വേദനിപ്പിക്കലിനാണു ആഗ്നേയ തെറ്റാണന്നറിഞ്ഞു തന്നെ എന്നെഴുതിയത് .ഈ കേറോഫിൽ അവരുടെ ബ്ലോഗു കാണാത്തവരുണ്ടെങ്കിൽ കാണട്ടെ എന്നു കരുതി. കോമ്പറ്റീഷൻ ബ്ലോഗിൽ നല്ല വായനക്കാരുണ്ട്. ഒരു ഉത്തരമായി മനപ്പൂർവ്വം തെറ്റായി ഒരിക്കൽ ആ “ബാവ“യുടെ പ്രൊഫൈലിട്ടപ്പോൾ എനിക്കു ബോധ്യമായി)
കൈപ്പള്ളീ ഓഫിനു മാപ്പു ചോദിക്കുന്നില്ല. അപ്പു വിളിച്ചു വരുത്തീട്ടു വന്നതാണ്. പെറ്റി അവനു കൊടുക്കുക.
വായിൽ വിരലിട്ടാൽ കടിക്കണം. :)
അല്ലെങ്കിൽ വയസ്സനായീന്നു തെറ്റിദ്ധരിച്ചാലൊ?
qw_er_ty
ഞാൻ വല്യമ്മായിന്റെ അടുത്തു നിന്നും ഇന്നു തല്ലു വാങ്ങും. :)
ReplyDeleteകരീം മാഷ്,
ReplyDeleteസുല്ലിനും ശ്രീഹരിക്കും കൊടുത്ത മറുപടി വായിച്ചിരിക്കുമല്ലോ.അന്ധന്മാര്‍ എന്നല്ല ഇരുട്ടുമുറിയില്‍ ആനയെ ണ്ടെന്നാണ് മസ്നവിയില്‍. ആുദാഹരണം ഇവിടെ പറഞ്ഞത് അന്ധന്മാരെ അവഹേളിക്കാനൊ എനിക്ക് മുമ്പ് ഈ പരിപാടിയില്‍ പങ്കെടുത്തവരെ തെറ്റെന്ന് വിധിക്കാനോ അല്ല,ആ ഒരു വിവരണത്തിന് എന്റെ വാക്കുകള്‍ പര്യാപ്തമല്ലാത്തത് കൊണ്ടുമാത്രമാണ്.
പിന്നെ അന്ധത ഒരു കുറവല്ലെന്നും നമുക്കില്ലാത്ത പല ഉള്‍ക്കാഴ്ചകളും നല്‍കി പടച്ചവന്‍ അവരെ അനുഗ്രഹിച്ചിരിക്കുന്നു എന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്.
നന്ദി വല്യമ്മായി.
ReplyDeleteസംശയം മാറിക്കിട്ടി.
വലിയ ആശയങ്ങള്‍ സംവേദിക്കുവാന്‍ വാക്കുകള്‍ പിശുക്കുമ്പോള്‍ സാധാരണ വരാറുള്ള കൈപ്പിഴയാണിത്. ചാറ്റുഭാഷയുടെ സ്വാധീനം !
സാധാരണ ഭാഷയില്‍ എഴുതിയാല്‍ ചാറ്റ് ഭാഷയിലേ വായിക്കപ്പെടൂ എന്ന് ഇപ്പോഴാ അറിഞ്ഞത് :)
ReplyDeleteഹഹ! ഇതൊക്കെ ഇപ്പഴാ കാണുന്നെ! interesting! :)
ReplyDelete