Monday 27 April 2009

മത്സരം 2 - ഡോ. സലിം അലി

ശരിയുത്തരം: 2. ഡോ. സലിം അലി ലോക പ്രശസ്ത പക്ഷിനിരീക്ഷകന്‍ (ornithologist). "Bird man of India" എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന ഡോ. അലി, ഇന്ത്യയില്‍ ആദ്യമായി ചിട്ടയോടൂകൂടിയ ഒരു പക്ഷി സര്‍വേ നടത്തിയ വ്യക്തികളില്‍ പ്രഥമഗണനീയനാണ്. അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ പില്‍ക്കാലത്ത് പക്ഷിനീരീക്ഷണ മേഖലയിലെ വികാസങ്ങള്‍ക്ക് വളരെയേറേ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബോംബെയിലെ ഒരു മുസ്ലിം കുടുംബത്തില്‍ 1896 നവംബര്‍ 12 നാണ് അദ്ദേഹം ജനിച്ചത്. പത്താം വയസില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം, തുടര്‍ന്ന് തന്റെ മാതുലനോടൊപ്പമാണ് കഴിഞ്ഞത്. ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി തലവനായിരുന്ന W.S. Millard ആണ് അദ്ദേഹത്തെ പക്ഷിഗവേഷണം പരിചയപ്പെടുത്തുന്നത്. 1928 ല്‍ അദ്ദേഹം ജര്‍മനിയിലെ Zoological Museum of Berlin University യിലെ പ്രൊഫസറായിരുന്ന Erwin Stresemann നോടൊപ്പം പക്ഷിനിരീക്ഷണത്തില്‍ പ്രാഗല്‍ഭ്യം നേടീ. തുടര്‍ന്നിങ്ങോട്ട് ഇന്ത്യയിലേയും പാകിസ്ഥാനിലേയും പക്ഷി വര്‍ഗ്ഗങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പഠനങ്ങള്‍ ഇന്നും റെഫറന്‍സായി ഉപയോഗിക്കത്ത വിധത്തിലായിരുന്നു. പതിനഞ്ചോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1958 ല്‍ പദ്മഭൂഷണ്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1987 ജൂലൈ 27 ന് തൊണ്ണൂറ്റിഒന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു. വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ

38 comments:

  1. ഞാൻ ആര് എന്നു തന്നെ മനസ്സിലായിട്ടില്ല.അതുകൊണ്ട് മത്സരത്തിനു വന്നതല്ല.
    തുടക്കമായതിനാൽ,ഒന്നാന്തരം മൂത്തുവിളഞ്ഞ ഒരു തേങ്ങ ചിലവാക്കി,പോട്ടെ.
    {{{{{{ഠോ}}}}}

    ReplyDelete
  2. നാരായണപണിക്കരെ പോലെയിരിക്കുന്നു...ഗ്ലൂ ഉണ്ടോ???

    ReplyDelete
  3. Kavalam Narayana Panikar...
    (that nose looks like that)

    ReplyDelete
  4. എം എഫ് ഹുസൈന്‍ ആണെന്ന് ഭലമായ സംശയം. ഉറപ്പിച്ചു..

    ReplyDelete
  5. എന്റെ ഉത്തരം : സലീം അലി


    ഒന്നും പറയാതെ പോകുന്നതിനേക്കാള്‍ നല്ലത് എന്തെങ്കിലും പറഞ്ഞിട്ടു പോകുന്നതാ..

    ഏത് മേഖലയിലാണെന്നു കൂടി ചോദ്യത്തിനോടൊപ്പം നല്‍കുകയാണെങ്കില്‍ ഉപകാരമായേനെ

    ReplyDelete
  6. ഹോ... എത്ര നേരമായി ആ ചിത്രം മനസ്സിൽ കിടന്ന് കളിക്കാൻ തുടങ്ങിയിട്ടെന്നോ... ആ പേരോറ്മ്മ വരാതിരുന്നപ്പോൾ അവസാനം തൊപ്പിയില്ലെങ്കിലും സാരമില്ല എന്ന് വെച്ച് മൊയതു മൌലവിയുടെ പേര് പറഞ്ഞതാ... പക്ഷെ ഒടുക്കം എനിക്ക് കിട്ടി ആ മുഖം :)

    എന്റെ മാറ്റിയ ഉത്തരം: സലിം അലി

    ReplyDelete
  7. കോവിലന്‍ ആണോ? ആണെന്ന് തോന്നുന്നു..അതെ കോവിലന്‍ തന്നെ.. പ്രൊഫൈല്‍ ഇല്ല :))

    ReplyDelete
  8. കോവിലന്‍ ആണോ? ആണെന്ന് തോന്നുന്നു..അതെ കോവിലന്‍ തന്നെ.. പ്രൊഫൈല്‍ ഇല്ല :)) Tracking...

    ReplyDelete
  9. Salim Ali

    [ഉത്തരം പറയാന്‍ ഫോര്‍മാറ്റ് ഒന്നുമില്ലല്ലൊ!]

    ReplyDelete
  10. കമന്റ് മോഡറേഷന്‍ അവസാനിച്ചു

    ReplyDelete
  11. അപ്പൊ അപ്പു മാഷെ, എപ്പോഴാ സമ്മാനം???
    ഒന്നാം സമ്മാനം: bright
    രണ്ടാം സമ്മാനം :കുഞ്ഞന്‍
    മൂന്നാം സമ്മാനം :ബിന്ദു കെ പി
    സ്പെഷ്യല്‍ പ്രോത്സാഹന സമ്മാനം : Melethil, അഗ്രജന്‍, and Sudheesh|I|സുധീഷ്‌ (ഞാന്‍ തന്നെ ;)

    ReplyDelete
  12. എം എഫ് ഹുസൈന്‍...

    ReplyDelete
  13. ഉത്തരം മാറ്റിപ്പറഞ്ഞൂടെ ? എന്റെ പുതിയ ഉത്തര സലിം അലി.. ( ഫോട്ടോയുടെ പഴക്കം അങ്ങനെ തോന്നിക്കുന്നു.)

    ReplyDelete
  14. അപ്പൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

    ReplyDelete
  15. ശരിയുത്തരം : 2. ഡോ. സലിം അലി

    ലോക പ്രശസ്ത പക്ഷിനിരീക്ഷകന്‍ (ornithologist). "Bird man of India" എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന ഡോ. അലി, ഇന്ത്യയില്‍ ആദ്യമായി ചിട്ടയോടൂകൂടിയ ഒരു പക്ഷി സര്‍വേ നടത്തിയ വ്യക്തികളില്‍ പ്രഥമഗണനീയനാണ്. അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ പില്‍ക്കാലത്ത് പക്ഷിനീരീക്ഷണ മേഖലയിലെ വികാസങ്ങള്‍ക്ക് വളരെയേറേ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബോംബെയിലെ ഒരു മുസ്ലിം കുടുംബത്തില്‍ 1896 നവംബര്‍ 12 നാണ് അദ്ദേഹം ജനിച്ചത്. പത്താം വയസില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം, തുടര്‍ന്ന് തന്റെ മാതുലനോടൊപ്പമാണ് കഴിഞ്ഞത്. ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി തലവനായിരുന്ന W.S. Millard ആണ് അദ്ദേഹത്തെ പക്ഷിഗവേഷണം പരിചയപ്പെടുത്തുന്നത്. 1928 ല്‍ അദ്ദേഹം ജര്‍മനിയിലെ Zoological Museum of Berlin University യിലെ പ്രൊഫസറായിരുന്ന Erwin Stresemann നോടൊപ്പം പക്ഷിനിരീക്ഷണത്തില്‍ പ്രാഗല്‍ഭ്യം നേടീ. തുടര്‍ന്നിങ്ങോട്ട് ഇന്ത്യയിലേയും പാകിസ്ഥാനിലേയും പക്ഷി വര്‍ഗ്ഗങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പഠനങ്ങള്‍ ഇന്നും റെഫറന്‍സായി ഉപയോഗിക്കത്ത വിധത്തിലായിരുന്നു. പതിനഞ്ചോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1958 ല്‍ പദ്മഭൂഷണ്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1987 ജൂലൈ 27 ന് തൊണ്ണൂറ്റിഒന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു.

    ReplyDelete
  16. അടുത്ത മത്സരം 28/4/2009 യൂ.എ.ഇ സമയം രാവിലെ 6:00 മണിക്ക്. മോഡറേഷന്‍ അവസാനിക്കുന്ന സമയം നാലുമണിക്കൂറിനു ശേഷം രാവിലെ 10:00 ന്

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. ഈ ഗോമ്പിറ്റീഷന്‍ തുടരുക....

    ReplyDelete
  19. ഹൊ എന്തൊരനുസരണ :)

    ഒന്നു നീട്ടി വിളിച്ചപ്പോളേക്കും ദേ അപ്പു എത്തി.
    ഇപ്പോളത്തെ പിള്ളേരുടെ കൂട്ടൊന്നുമല്ല..
    മിടുക്കന്‍ :)

    ReplyDelete
  20. ഈ അപ്പുപ്പന്റെ ബ്ലോഗര്‍ പ്രൊഫൈല്‍ കിട്ടിയില്ല;അതുകൊണ്ടാ ഞാന്‍ പറയാതിരുന്നത്!

    ReplyDelete
  21. ഹരിയണ്ണ
    bloggerമാരുടെ കളി കഴിഞ്ഞു. ഇതു് വേറെ കളി

    ReplyDelete
  22. ഞാന്‍ ഇപ്പോഴാ ഈ പോസ്റ്റ് കാണുന്നത്...എന്തായാലും അടുത്ത കോമ്പറ്റീഷനില്‍ പങ്കെടുക്കും...

    ReplyDelete
  23. മോഡറേഷൻ കാലത്തു ഉത്തരം നൽകിയവർ:
    bright
    കുഞ്ഞന്‍
    ബിന്ദു കെ പി
    Melethil
    അഗ്രജന്‍
    Sudheesh|I|സുധീഷ്‌
    വി. കെ ആദര്‍ശ്
    രുദ്ര

    അതിനു ശേഷം പറഞ്ഞവർ:
    ശ്രീലാല്‍

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....