Monday, 13 April 2009

62- ദിവാസ്വപ്നം

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു?
പ്രായം മുന്നോട്ടായതിനാല്‍ ദൈവത്തിലേക്ക് കൂടുതല്‍ അടുക്കണമെന്നു മനസ്സു പറയുന്നു
എന്താണു് വിലമതിക്കാനാവത്തതു്? ഇതുവരെ ദൈവം തന്നതൊക്കെ വിലമതിക്കാനാവാത്തവയാണ്
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്.
നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.
കുടുംബം, സ്വത്ത്, കടമ, ദൈവം, മതം
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
  1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
  2. 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
ഈ ചുമതല ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറും.
വംശം നശിക്കുന്ന മൃഗത്തേക്കാള്‍ പ്രധാനമാണ്, തൊഴില്‍ സുരക്ഷയും ആത്മീയത നല്‍കുന്ന പ്രതീക്ഷയും.
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു?
(ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL)
ട്രാന്‍സ്ലിറ്ററേഷന്‍ & യുണീക്കോഡ് ഫോണ്ട്
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്?
പതിനഞ്ചുകൊല്ലമായി
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? ഇംഗ്ലീഷ് ലിറ്ററേച്ചര്‍.
ഇഷ്ട വിഷയം, ആദ്യം ഡിഗ്രിക്ക് ചേര്‍ന്നതും ഈ വിഷയത്തിനായിരുന്നു, തുടരാന്‍ കഴിഞ്ഞില്ല.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ?
(വര്‍ഷാവര്‍ഷം മാറി മാറി വരും)
ഇക്കൊല്ലം പിസ്സ, കഴിഞ്ഞ കൊല്ലം ചിക്കന്‍ വിംഗ്സ്, അതിനു മുന്നത്തെക്കൊല്ലം ആലൂജീര.
സ്വന്തമായി പാചകം ചെയ്യുന്നത് : പുട്ട്, പുളിശ്ശേരി, ഉരുളക്കിഴങ്ങ്-തക്കാളിക്കറി.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) bmw 760Li (പ്രൊഡക്ഷന്‍ നിര്‍ത്തിയതിനാല്‍ വാങ്ങാനാവില്ല), എസ്കലേഡ് ഈ.എസ്.വി. (ATM ഡ്രൈവ് ത്രൂവില്‍ കയറ്റിയിറക്കാന്‍ പാടായതിനാല്‍ വാങ്ങുന്നില്ലെന്നു വച്ചു)
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു്
സിനിമയിലില്ല. അല്‍ഫോന്‍സാമ്മ സീരിയലിലെ ആന്റപ്പന്‍.
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും?
(അത് എനിക്കിട്ടു തന്നെ പണിഞ്ഞതാണല്ലോ !)
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാദനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
സേവനം (B2B)
ഇന്നു നമ്മുടെ നഗരങ്ങളിൽ vൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? അവര്‍ക്കൊരു പ്രശ്നവുമില്ല.
ഈ തലമുറയിലെ യുവാക്കള്‍ വളരെ പ്രായോഗികമതികളും കാര്യപ്രാപ്തിയുള്ളവരുമാണ്.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? കേരളമെന്ന ഠാവട്ടത്തില്‍ നിന്ന് പുറത്തേക്ക് വളരുകതന്നെയാണ്.
മറിച്ചുപറയുന്നതൊക്കെ മുതലെടുപ്പിനുമാത്രമാണ്.
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്?
ഈ പ്രസംഗിക്കുന്നവരാരും രാഷ്ട്രീയ-സാമൂഹ്യസേവനത്തിന് തയ്യാറല്ല. വോട്ടു പോലും ചെയ്യില്ല. അപ്പോള്‍ തയ്യാറുള്ളവന്‍ ചെയ്യുന്ന വെട്ടിപ്പും തട്ടിപ്പും സഹിക്കയേ നിവൃത്തിയുള്ളൂ
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും?
ഏതെങ്കിലും രണ്ട് തടിച്ച സമ്പൂര്‍ണ്ണകൃതീസമാഹാരങ്ങള്‍
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു.
രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.

  1. ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു.
  2. ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു.
  3. നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും.
  4. ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.
  5. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
  6. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.
5. ഇതൊരു തട്ടിപ്പാണെന്നു വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? പങ്കെടുക്കും. സ്റ്റേജില്‍ കയറാന്‍ കിട്ടുന്ന അവസരങ്ങള്‍ നിഷേധിക്കരുത് നെഗളിപ്പാണ്. പറഞ്ഞുകുമ്പസാരിക്കേണ്ട മാരകപാപം !
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
7. ഡോക്ടര്‍ പല്‍പ്പു. (നല്ല മനുഷ്യനാണ്. ഫീസുകൊടുക്കുന്ന കവര്‍ തുറന്നുനോക്കാറില്ല)
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? ചെയ്തതിനെയോര്‍ത്ത് കുറ്റബോധം തോന്നാത്തവന്‍
മലയാളം ബ്ലോഗ് ഒരു പ്രമുഖ മാധ്യമമായി വളരാന്‍ ഇന്നുള്ള ബ്ലോഗേഴ്സ് എന്താണ് ചെയ്യേണ്ടത്?
(ചോദ്യം സംഭാവന ചെയതതു: വല്ല്യമ്മായി)
സത്യസന്ധമായി എഴുതുക. ട്രെന്‍ഡുകളെ പിന്തുടരാതിരിക്കുക.
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം?
സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം?
ഞാന്‍ സ്ത്രീധനം വാങ്ങിയില്ല. കൊടുത്തുമില്ല. പക്ഷേ പാരമ്പര്യസ്വത്തില്‍ ആണ്മക്കളെപ്പോലെ തന്നെ പെണ്ണിനും തുല്യാവകാശമുണ്‍ട്.
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
  1. ഒരു പാവം
  2. കൊച്ചു ഗള്ളൻ
  3. പുലി
  4. പാമ്പ്
  5. തമാശക്കാാാാാാാരൻ
  6. തണ്ണിച്ചായൻ
  7. കുൾസ്
  8. പൊടിയൻ
  9. തടിയൻ

ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം.
പാവം ക്രൂരന്‍
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ഇല്ല. ഗുരുനിന്ദ പാടില്ല. ബ്ലോഗിലെ ഫോട്ടോപുലികള്‍ വളരെ ഉന്നതനിലവാരത്തിലാണ് വിമര്‍ശിക്കാറുള്ളത്, മനസ്സിലാകാന്‍ സമയമെടുക്കുമെങ്കിലും.
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? നോ, താങ്ക്സ്. ഇപ്പൊ ചെയ്യുന്ന പണി തന്നെ ചെയ്യാനുള്ള ശേഷിയില്ല.
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു?
ഒന്നും ചെയ്യുന്നില്ല. വരും വരുമോരോ ദശ വന്നപോലെ പോം എന്നും പഴഞ്ചൊല്ലുണ്ടല്ലോ ;)
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യു? (ആയിരം ഡോളര്‍ പോലും കൈകാര്യം ചെയ്യാന്‍ വല്യ പാടാണ്)
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? മുന്തിരിക്കള്ള്
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. (പുറത്ത് ഇപ്പോള്‍ ഇരുട്ടാണ്)
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? അറ്റന്‍ഷന്‍ കിട്ടാന്‍.
ഇപ്പോള്‍ എഴുതാന്‍ പറ്റുന്നില്ല.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?
ബിന്ദു ഉണ്ണിയുടെ 'രത്നഗിരിയിലെ സാഹസങ്ങള്‍'
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
3. തലകറങ്ങി നിലത്തു വീണു്.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും?
(കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്)
300mm 2.8 ലെന്‍സ് ഒരു മാസത്തേയ്ക്ക് കടം ചോദിക്കും (ശരിക്കും ചോദിക്കും!)
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) അറിയില്ല. ആകെ ഒരു ബ്ലോഗറെമാത്രമേ നേരിട്ടുകണ്ടിട്ടുള്ളൂ. കൂടാതെ ഈയടുത്ത് ഒരു നവ-യുവ-പ്രശസ്ത-ബ്ലോഗര്‍ സ്വന്തം നാട്ടുകാരനാണേന്ന് അറിഞ്ഞു. രണ്ടും വളരെ നല്ല മനുഷ്യരാണ്.
ഈ ലോൿ സഭ തിറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്?
ശശി തരൂര്‍. 'പോര്‍ക്കളം' പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതുവരെ നല്ല അഭിപ്രായമായിരുന്നു. ഇനി, എവിടെവരെ പോകുമെന്ന് അറിയാനൊരു കൗതുകം
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. വി.കെ.എന്‍., കുറുമാന്‍
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?

  1. പമ്മന് (ആര്. പി. മേനോന്)
  2. കെ. ജെ. യേശുദാസ്
  3. കാട്ടുകള്ളൻ വീരപ്പൻ
  4. മാമുക്കോയ
  5. കൊച്ചുത്രേസ്യ
  6. അടൂർ ഭാസി
  7. പ്രശസ്ത കവി താമരകുളം ഷിബു
  8. കുറുമാൻ
  9. കലാഭവൻ മണി
  10. സ്റ്റീവ് മൿ-കറി
  11. ഭഷീർ
  12. സില്ൿ സ്മിത
  13. Arundhati Roy
  14. Idea Star ശരത്
  15. R.K. Lakshman (cartoonist)
  16. ഇഞ്ചിപ്പെണ്ണു്
  17. മോഹൻ ലാൽ
  18. വള്ളത്തോൾ
  19. കുഞ്ചൻ നമ്പ്യാർ
പമ്മന്‍ - കടുക്കാവെള്ളം - "ഇനി ഇതുപോലെ നടക്കാത്ത കാര്യങ്ങളെഴുതി കൊച്ചുപിള്ളാരെ പറ്റിക്കരുത്" എന്നു പറയും
മോഹന്‍ ലാല്‍ - പാവയ്ക്കാ ജ്യൂസ് - (ഒന്നും ചോദിക്കാനില്ല)
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? കാട്ടില്‍ തന്നെ
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു.
ഒരു ദിവസത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മണിക്കൂര്‍ ഏതാണ് ? എന്തുകൊണ്ട് ? (രാവിലെ എണീക്കുമ്പോള്‍, പ്രഭാതകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍, ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍, ലഞ്ച് അവര്‍, തിരികെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍, അത്താഴം കഴിക്കുമ്പോള്‍, ടിവി വാര്‍ത്ത കാണുന്ന മണിക്കൂര്‍, ബ്ലോഗ് വായിക്കുന്ന മണിക്കൂര്‍, ഉറങ്ങുന്നതിനുമുന്‍പുള്ള മണിക്കൂര്‍)


61 comments:

  1. 1. അധികം ക്ലൂവൊന്നും തിരുകാത്ത ഉത്തരങ്ങള്‍.
    ആള്‍ ഏതായാലും ഇന്ത്യയിലോ കേരളത്തിലോ അല്ല. “bmw 760Li (പ്രൊഡക്ഷന്‍ നിര്‍ത്തിയതിനാല്‍ വാങ്ങാനാവില്ല), എസ്കലേഡ് ഈ.എസ്.വി. (ATM ഡ്രൈവ് ത്രൂവില്‍ കയറ്റിയിറക്കാന്‍ പാടായതിനാല്‍ വാങ്ങുന്നില്ലെന്നു വച്ചു)“ ഇതില്‍ ആ ക്ലൂ ഉണ്ട്.

    2. ആള്‍ ഈയിടെ അമേരിക്കയിലെത്തിയതാവാന്‍ വഴിയുണ്ട്.. അതല്ലേ കൊരച്ചു കൊരച്ചതില്‍ അങ്ങനെയൊരു ഉത്തരം പറഞ്ഞത്.

    3. ആളൊരു ഫോട്ടോപുലിയാണ്. കൂടാതെ ചിലരുടെയെങ്കീലും “ഗുരു“വുമാണെന്നു തോന്നുന്നു.. കൈപ്പള്ളിയോട് ലെന്‍സ് കടം വാങ്ങുന്നതും, ഫോട്ടോ ബ്ലോഗുകളിലെ കമന്റുകളെപ്പറ്റി പറഞ്ഞതും അത് സൂചിപ്പിക്കുന്നു.

    4. “ആകെ ഒരു ബ്ലോഗറെമാത്രമേ നേരിട്ടുകണ്ടിട്ടുള്ളൂ. കൂടാതെ ഈയടുത്ത് ഒരു നവ-യുവ-പ്രശസ്ത-ബ്ലോഗര്‍ സ്വന്തം നാട്ടുകാരനാണേന്ന് അറിഞ്ഞു“ ഇത് ഇദ്ദേഹം സഞ്ചരിക്കുന്ന രാജ്യങ്ങളെപ്പറ്റി ഒരു ക്ലൂ തരുന്നുണ്ട്. അധികമാരെയും ബ്ലോഗിലൂടെയല്ലാ‍തെ പരിചയപ്പെട്ടിട്ടില്ല. രണ്ടാമതു പരഞ്ഞ, നവ-യുവ-പ്രശസ്ത..... അത് ഹരീഷ് തൊടുപുഴ ആണെങ്കില്‍, അദ്ദേഹത്തെ പരിചയപ്പെട്ട നവ-യുവ- അമേരിക്കന്‍ മലയാളി ഒരാളാവാനെ വഴിയുള്ളൂ ... സപ്തവര്‍ണ്ണങ്ങള്‍....

    5. ബിന്ദു ഉണ്ണിയുടെ പോസ്റ്റില്‍ ആള് കമന്റ് ചെയ്തിട്ടില്ല.

    ഇത്രയും പറഞ്ഞതിന്റെ വെളിച്ചത്തില്‍ എന്റെ ഉത്തരം

    സപ്തവര്‍ണ്ണങ്ങള്‍
    പ്രൊഫൈല്‍ : http://www.blogger.com/profile/16999941958502807893

    ReplyDelete
  2. രാമചന്ദ്രന്‍ വെട്ടിക്കാട്ട് എന്നു ഞാന്‍ കഴിഞ്ഞതില്‍ ശരിയായി പറഞ്ഞ ഉത്തരം മുങ്ങിപ്പോയതുപോലെ ഇതു മുങ്ങിപ്പോകല്ലേ മൊയലാളീ...... :-)

    ReplyDelete
  3. എന്റെ ഉത്തരം

    പാഞ്ചാലി

    http://www.blogger.com/profile/03595158215076434893

    ReplyDelete
  4. http://www.blogger.com/profile/05020310005756761506

    കുതിരവട്ടന്‍ :: kuthiravattan

    ReplyDelete
  5. അധികം ക്ലൂ ഒന്നുമില്ല ഇനി മോഡറേഷന്‍ കഴിഞ്ഞിട്ട് നോക്കാം :(

    ReplyDelete
  6. ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ?

    വര്‍ഷാവര്‍ഷം മാറി മാറി വരും)
    ഇക്കൊല്ലം പിസ്സ, കഴിഞ്ഞ കൊല്ലം ചിക്കന്‍ വിംഗ്സ്, അതിനു മുന്നത്തെക്കൊല്ലം ആലൂജീര. സ്വന്തമായി പാചകം ചെയ്യുന്നത് : പുട്ട്, പുളിശ്ശേരി, ഉരുളക്കിഴങ്ങ്-തക്കാളിക്കറി !!


    നല്ല ഉത്തരം... ആള് സ്ഥലം മാറിമാറി ഇരിക്കുന്ന ടീമാണെന്നു സാരം.. ഒരു വര്‍ഷം സിംഗപ്പൂരില്‍, പിന്നെ നാട്ടില്‍, ഇപ്പോല്‍ അമേരിക്കയില്‍.. സപ്തനു നന്നായി ചേരുന്നുണ്ട് ഈ ശാപ്പാട് രീതി..

    അതുപോലെ കൈപ്പള്ളിയോട് ലെസ്നിന്റെ ഫോക്കല്‍ ലെങ്തിനോടൊപ്പം അപ്പര്‍ച്ചര്‍ സൈസും പറഞ്ഞ് ഫാസ്റ്റ് ലെന്‍സ് നോക്കിയെടുക്കാന്‍ സപ്തനല്ലാതെ ആര്? ഹ..ഹ. ..ഹ.. മിടുക്കാ.. :-)

    കൈപ്പള്ളി കാനന്‍ ഫാനാണേ... സപ്തന്‍ നിക്കോണ്‍ മാനല്ലേ !!
    എന്റെ ഉത്തരം ശരിയെന്ന് ഇപ്പോഴും വിശ്വസിക്കുന്നു.

    qw_er_ty

    ReplyDelete
  7. ട്രാക്ക്
    ക്ലു ഇല്ലാതെ ഒന്നും പിടികിട്ടുന്നില്ല

    ReplyDelete
  8. “പക്ഷേ പാരമ്പര്യസ്വത്തില്‍ ആണ്മക്കളെപ്പോലെ തന്നെ പെണ്ണിനും തുല്യാവകാശമുണ്‍ട്.“

    ആ അവകാശത്തിനെ സ്ത്രീധനമെന്ന വെലകെട്ട ഏർപ്പാടുമായി കൂട്ടിക്കെട്ടരുത്. സ്ത്രീധനം കൊടുക്കുന്നവരും വാങ്ങിക്കുന്നവരും അതിനെ ന്യായികരിക്കാൻ ഈ അവകാശത്തെ എടുത്ത് വീശുന്നത് കണ്ടിട്ടുണ്ട്... പലപ്പോഴും. അവകാശം, അത് പങ്ക് വെക്കപ്പെടേണ്ട ഘട്ടത്തിൽ കൊടുക്കാനുള്ളതാണ്... അല്ലെങ്കിൽ അവശ്യഘട്ടങ്ങളിൽ വിനിയോഗിക്കപ്പെടാനുള്ളതാണ്. അല്ലതെ വിവാഹത്തോടൊപ്പം കൊടുക്കേണ്ടുന്ന പറഞ്ഞുറപ്പിക്കുന്നതോ പ്രതീക്ഷിക്കുന്നതോ ആയ ‘സമ്മാനം’ അല്ല!

    ReplyDelete
  9. http://www.blogger.com/profile/16999941958502807893

    സപ്തവര്‍ണ്ണങ്ങള്‍

    ആയിരിയ്ക്കാം... ല്ലെ? ആ ?)

    ReplyDelete
  10. സപ്തവർണ്ണങ്ങൾ ആവാം
    അമേരിക്കയിൽ അടുത്തകാലത്ത് മൈഗ്രേറ്റ് ചെയ്തതും ഫോട്ടോഗ്രാഫിയോടുള്ള താല്പര്യം ഒരു സത്യക്രിസ്ത്യാനിയുടെ ചൊവയുള്ള മറുപടികളും എന്റെ വോട്ട് സപ്തനു കുത്താൻ പ്രേരിപ്പിക്കുന്നു
    അപ്പൊ
    സപ്തൻ:16999941958502807893

    ReplyDelete
  11. അവസാന പോസ്റ്റ് മറ്റൊരു ബ്ലോഗിന് 'അറ്റന്‍ഷന്‍' കിട്ടാന്‍ ഇട്ട, സേവനം ചെയുന്ന, കൈപ്പള്ളിയോട് ലെന്‍സ് കടം ചോദിക്കുന്ന, ഇത്തിരി പ്രായമായ ഒരു അമേരിക്കക്കാരന്‍, അത് ഇദ്ദേഹമാകണം........

    എന്റെ ഉത്തരം : James Bright

    http://www.blogger.com/profile/01257440835696663244

    ReplyDelete
  12. ഇതില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല...

    ചിലതാകട്ടെ മനപ്പൂര്‍‌വ്വം മറച്ചു വച്ചത് പോലെ,
    ഉദാ: ജനലില്‍ കൂടി കാണുന്നത് വിവരിക്കാന്‍ പറയുമ്പോള്‍ വെളിയില്‍ ഇരുട്ടാണ് എന്ന് പറയുന്നത് നീതിയാണോ? ( ജനല്‍ അടച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ പോരെ....

    ReplyDelete
  13. http://www.blogger.com/profile/16999941958502807893

    saptavarnangal

    ReplyDelete
  14. Moderation അവസാനിച്ചു

    ReplyDelete
  15. http://www.blogger.com/profile/16999941958502807893

    സപ്തവര്‍ണ്ണങ്ങള്‍

    ReplyDelete
  16. Clue: പകല്‍ ഉറങ്ങുന്നയാള്‍, മൈക്ക് ആട്ടിയ ആള്‍

    ReplyDelete
  17. http://www.blogger.com/profile/06260400109406199700
    ...പകല്‍കിനാവന്‍...daYdreamEr..

    ReplyDelete
  18. ശൊ അതും തെറ്റി.

    ReplyDelete
  19. ഗൈബള്ളീ ഗ്ലൂകളെല്ലാം ശരിതന്നേ?

    ReplyDelete
  20. ഉത്തരം എഴുതാത്ത ചോദ്യങ്ങൾ delete ചെയ്യാൻ വിട്ടുപോയി

    ReplyDelete
  21. ഓ..മൈക്കും പകലുറക്കവുമൊന്നും ഇവിടെ ഒരു ക്ലൂവായി എഴുതുവാന്‍ മനസില്ലെങ്കില്‍ ... പോട്ടെ.ഉത്തരം മാറ്റുന്നില്ല. :-(

    ReplyDelete
  22. http://www.blogger.com/profile/23662635
    ദിവാസ്വപ്നം

    ReplyDelete
  23. സുല്‍ |Sul
    clue എല്ലാം ശരി തന്നെ, ഇനി സാർ ഉത്തരം പറഞ്ഞാൽ മാത്രം മതി.

    ReplyDelete
  24. ഇതൊരു ജീവന്മരണപോസ്റ്റായി പോയി :)

    ReplyDelete
  25. http://www.blogger.com/profile/23662635
    ദിവാസ്വപ്നം

    ReplyDelete
  26. http://www.blogger.com/profile/23662635
    ദിവാസ്വപ്നം

    മൈക്ക് ആടിയത് എന്തുകൊണ്ട്

    ReplyDelete
  27. ദിവാസ്വപ്നം
    http://www.blogger.com/profile/13380328914354476709

    ReplyDelete
  28. ദിവാസ്വപ്നം
    http://www.blogger.com/profile/13380328914354476709

    ReplyDelete
  29. ഇതെന്താ.. ഒരാള്‍ക്ക് മൂന്നു പ്രൊഫൈലോ? ഇതില്‍ ഏതിനാ മാര്‍ക്ക് കിട്ടുക?

    ReplyDelete
  30. മൂന്നല്ല,,,Sorry.. രണ്ട്,, രണ്ട്,,,

    ReplyDelete
  31. അപ്പോള്‍ ഈ പകല്‍കിനാവനും ദിവാസ്വപ്നവും ഒരാളാണല്ലേ :)

    ReplyDelete
  32. qw_er_ty

    സുല്ലിനേയും കരീം മാഷിനേയും ഇനി ഞാന്‍ ഒരിക്കലും കുറ്റം പറയില്ല :-)

    ReplyDelete
  33. ദിവാസ്വപ്നം

    http://www.blogger.com/profile/23662635

    ReplyDelete
  34. അല്ലെങ്കിലും എന്നെ ഒരിക്കലും കുറ്റം പറയരുതായിരുന്നു അപ്പു...

    ഇനി കൊരട്ടി ഇടണമെന്നില്ല... 30 കമെന്റുകള്‍ ഒഴുകിയെത്തി മറുമൊഴിയില്‍ മൊഴിപ്പൊക്കമൊന്നും ഉണ്ടാവില്ല. അല്ലേ അപ്പൂ?

    -സുല്‍

    ReplyDelete
  35. വല്യ കോണ്‍ഫിഡന്‍സ് ഇല്ലാതെ ഇട്ട ഉത്തരമായിരുന്നു സപ്തവര്‍ണ്ണത്തിന്റേത്... അങ്ങേരുടെ ഗ്രൂപ് ബ്ലോഗിലെ പോസ്റ്റിന്റെ അവസാന പാരയില്‍ മറ്റുള്ളവര്‍ക്ക് അറ്റന്‍ഷന്‍ കിട്ടാല്‍ വേണ്ടിയെഴുതിയ പോസ്റ്റെന്നു കൂടി കൃത്യമായി പറഞ്ഞിട്ടുമുണ്ട്... എന്നാലും മോഡറേഷന്‍ തീരുന്നതും നോക്കിയിരുന്നു... മറ്റുള്ളവര്‍ പറഞ്ഞതെന്താണെന്ന് അറിയാമല്ലോ... പക്ഷെ മോഡറേഷന്‍ തീര്‍ന്നതും ആദ്യപാടെ കണ്ടത് അപ്പുവിനെ!!! അതോടെ ഞാനുറപ്പിച്ചു.... ഉത്തരമിതല്ല!!! ബേഠാ, തൂ കുഛ് ഓര്‍ ഡൂംട് ലേ... അപ്പോഴേയ്ക്കും ക്ലൂവും വന്നു... !!

    ReplyDelete
  36. മൈക്ക് നോക്കാന്‍ പോയ നേരം കൊണ്ട്, നാരദനെപ്പോലെ അമ്മായിയെ കോപ്പിയടിച്ചാല്‍ മതിയായിരുന്നു...

    ചുമ്മാ ഗൈബള്ളിയോട് ചോദ്യം ചോദിക്കാന്‍ നിന്നതും വിനയായി.

    ReplyDelete
  37. ഗൈബള്ളീ,
    ആ പടക്കപ്പൊതിയില്‍ ഇങ്ങനെ മരുന്നില്ലാത്ത പടക്കങ്ങള്‍ ഇനിയുമുണ്ടോ? കുഴപ്പമില്ല പോസ്റ്റിനോടൊപ്പം കുറച്ചു ക്ലൂ മരുന്ന് സ്വന്തമായി നിറച്ചാലും മതി :)

    -സുല്‍

    ReplyDelete
  38. qw_er_ty

    കളിയാക്കണ്ടാ നാരദാ... :-)
    നമുക്ക് അടുത്ത അങ്കത്തിനു കാണാം..


    ദിവായുടെ മൈക്ക് ആടുന്ന പോസ്റ്റ് ഒന്നു വായിച്ചു നോക്കി. മലയാളം ബ്ലോഗിന്റെ 2006 കാലഘട്ടത്തില്‍ വന്ന ഒരു നല്ല തമാശപ്പോസ്റ്റ്.. ഇവിടെ ശരിയുത്തരം പറഞ്ഞിരിക്കുന്ന ചിലരുടെയൊക്കെ കമന്റ്കളും കണ്ടു :-) അതൊക്കെ ഒരു കാലം !!

    ReplyDelete
  39. അങ്കം കുറിക്കാനിത് അങ്കത്തട്ടോ അപ്പുച്ചേവകരേ... അല്ല... ചേകവരേ...

    ഇതു ഞമ്മന്റെ കൈബള്ളിക്കാന്റെ പടക്ക കമ്പനിയല്ലേ മ്വോനെ :)

    -സുല്‍

    ReplyDelete
  40. @ സുല്‍ |Sul
    എന്നാലൊരു കമ്പം കുറിക്ക് :)

    ReplyDelete
  41. എനിക്കിപ്പൊഴേ നല്ല കമ്പമാ... അതല്ലേ ഇവിടെ?
    ഗുപ്തനു കമ്പോണ്ടോ?

    ഗൈബള്ളീ ഉത്ഥരം ബറയാറായൊ?

    ReplyDelete
  42. ഞാന്‍ കോപ്പിയടിക്കാന്‍ പോവാ...
    ഉത്തരം ദിവാസ്വപ്നം..
    http://www.blogger.com/profile/23662635

    സുല്ലേ ഓഫടിക്കാന്‍ ആരും കൂട്ടില്ലെ.. ഇതാ ഒരു ഏഴ..ഇവനെ കൂട്ടി തൊട്ടടിക്കൂ.

    ReplyDelete
  43. ദിവാസ്വപ്നം
    http://www.blogger.com/profile/13380328914354476709
    ജനിച്ചത് പാലായില്‍. വളര്‍ന്നത് സംക്രാന്തിയില്‍. TVS Suzuki-യിലും ESPN STAR Sports-ലുമായി 6 വര്‍ഷം ഡെല്‍ഹിയില്‍. ഇപ്പോള്‍ കുടുംബമായി ചിക്കാഗോയില്‍.

    ReplyDelete
  44. അയ്യോ! cont "C" & cont."V" യുടെ കൂടെ page down key കൂടി അമർന്നു ക്ഷമിക്കുക.

    ReplyDelete
  45. ശിശുവെ കണ്ട കൃഷിന്റെ ഉത്തരമാണോ എന്നല്പം ശങ്കിച്ചിരുന്നു...
    ഏതായാലും ദൈവ വിചാരത്തിലേക്ക് തിരിയാനിരിക്കുന്ന കക്ഷിയല്ലേ പഷ്കേങ്കല് അദ്യേം ഒരു കൃഷ്ണഭക്തനായിരുന്നു.. കുചേലനായിരുന്നു... ഞമ്മ തെരഞ്ഞത് ഒരു അച്ചായനേം.. :)

    (പിന്നെങ്ങനെ പകല്‍കിനാവന്‍ പൊട്ടിമുളച്ചു. ശൊ പോയ ബുദ്ധി:))

    ReplyDelete
  46. അപ്പുവിന്റെ വിളിയിൽ ഫിൽറ്ററിൽ തട്ടിയതിനാൽ രണ്ടെങ്കിൽ രണ്ട് പോയന്റ് ഉറപ്പ്
    നന്ദിണ്ട്ട്ടോ ദിവാസ്വപനം !
    (കാണാറില്ലട്ടോ) പണ്ടു തന്നിരുന്ന ആതമാർത്ഥമായ പ്രോത്സാഹനത്തിന്റെ ഓർമ്മയിൽ നമ്മൊളൊക്കെ ഇപ്പഴും വിടെയൊക്കെ ബാക്കിയുണ്ട്.

    ReplyDelete
  47. ദിവാസ്വപ്നങ്ങളേ നിങ്ങളീ ഭൂമിയില്‍ ഉണ്ടായിരുന്നോ?

    ReplyDelete
  48. “സുല്ലേ..‍ ഉച്ചക്കൊന്നും കഴിച്ചില്ല ല്ലേ?”

    ഉം..കാണാനിണ്ട്!

    ReplyDelete
  49. സുല്ലേ ക്രിഷമ്മാവന്‍ അല്ലെന്ന് ആദ്യമേ അറിയാമായിരുന്നു. അതിയാനൊരു പാവം പിസ്സയൊന്നും പഥ്യമുള്ളയാളല്ല. അതിന്റെ സൂക്കേട് ഇതുവരെ തുടങ്ങീട്ടില്ലെന്ന് പറയുന്നു.

    ReplyDelete
  50. വിശാലാ...
    ഉച്ചക്കൊരു ഖുബ്ബൂസ്...
    രാത്രിക്കൊരു ഖുബ്ബൂസ്...
    ഇടക്കെന്തെല്ലാം കഴിക്കുമെന്ന്
    ചോദിക്കരുത് ബഡുക്കൂസ്...

    (കൈപ്പള്ളീയുടെ വരിമുറി)

    ReplyDelete
  51. അതല്ലേ ശിശൂ അങ്ങേരെ വെര്‍ദെ വിട്ടെ.

    ReplyDelete
  52. “സുല്ലേ..‍ ഉച്ചക്കൊന്നും കഴിച്ചില്ല ല്ലേ?”
    ഞാൻ ഇതല്ല വിശാലരേ ചോദിക്കാനിരുന്നത്
    “ സുല്ലേ ഉച്ചക്കെന്തെങ്കിലും മാറിക്കഴിച്ചോ എന്നാണ്! :)

    ReplyDelete
  53. ചോദിക്കേണ്ടത് ചോദിക്കേണ്ടിടത്ത് ചോദിക്കാതെ മാറി ചോദിച്ച മാഷെങ്ങനെ മാഷായി മാഷെ?

    ReplyDelete
  54. ഞാൻ ചോദിക്കിണീന്റെ മുന്നെ വിശാലരു ചോയ്ച്ചതോണ്ടല്ലെ പെന്നേ സുല്ലേ!

    അതു പോട്ടെ!
    ഇനി എന്തെങ്കിലും കഴിച്ചിട്ടു വന്നിരിക്കെന്റെ സുല്ലേ!

    ReplyDelete
  55. അതല്ലേ പറഞ്ഞെ കരീം മാഷെ... ചോദിക്കേണ്ടത് ചോദിക്കേണ്ടപ്പോള്‍ ചോദിക്കണ്ടവരോട് ചോദിക്കണമെന്ന്...

    അല്ല ബെല്ലതും കയിച്ചാ???
    ഇപ്പൊ നാട്ടിലാ... ദുഫായിലാ?

    ReplyDelete
  56. ശരി ഉത്തരം:
    ദിവാസ്വപ്നം..
    http://www.blogger.com/profile/23662635
    http://www.blogger.com/profile/13380328914354476709

    (Score Master ശ്രദ്ദിക്കുക: രണ്ടു് profileലും ഒന്നുതന്നെയാണു്. പഴയ bloggerൽ നിന്നും പുതിയ blogലേക്ക് മറിയ ചില blogger idകൾ ഇങ്ങനെ രണ്ടായി കാണിക്കാറുണ്ടു)



    അടുത്ത മത്സരം: UAE 17:00
    Moderation അവസാനിക്കുന്ന സമയം: 20:00

    ReplyDelete
  57. മാര്‍ക്ക് അപ്ഡേറ്റ് ചെയ്തിട്ട് കാലം കുറേ ആയല്ലോ?

    ReplyDelete
  58. സുല്ലേ യു.എ.ക്യൂ യിൽ തന്നെ!
    മിസിരി കയറില്ലാതെ കെട്ടിയിട്ടിരിക്കുന്നു.
    ഒന്നുകിൽ ഞാൻ അയാളെ കൊല്ലും അല്ലെങ്കിൽ അയാളു ആത്മഹത്യ ചെയ്യും.

    ReplyDelete
  59. കഴിഞ്ഞ രണ്ടു മാസമായി ശമ്പളം കിട്ടിയിട്ടില്ല. ശമ്പളം കിട്ടുന്നവരെ ഇന്നി സ്കോര്‍ ഷീറ്റ് അപ്ഡേറ്റ് ചെയ്യുന്നതല്ല.

    ReplyDelete
  60. ങ്ഹേഏഏഏഏഏഏഏഏ

    അഞ്ചെലീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ( ക്ഷമിക്കുക, 5 എലിയല്ല)

    കൈപ്പിന്റെ കടയിലും മാന്ദ്യമോ?!!!!!!!

    അണ്‍ വിശ്വസിക്കബിള്‍

    ReplyDelete
  61. ങ്ഹേഏഏഏഏഏഏഏഏഏഏഏഏഏഏഏ

    എന്നതാ അഞ്ചലീ‍ീ‍ീ‍ീ‍ീ ഇത്?( അഞ്ച് എലി അല്ല, ക്ഷമിക്കുക)
    കൈപ്സിന്റെ കടയിലും മാന്ദ്യമോ??

    അണ്‍ വിശ്വസിക്കബിള്‍!! അണ്‍ വിശ്വസിക്കബിള്‍!!

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....