ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു? | 1. പരാജയപ്പെടുന്നവന്റെ വിജയപ്രതീക്ഷ. അതിനായുള്ള കാന്തികമണ്ഡലത്തിന്റെ ഒത്തമധ്യത്തില്‍ പ്രതിഷ്ടിക്കപ്പെട്ട നിര്‍വചനങ്ങള്‍ക്കതീതമായ പ്രതിഭാസം. 2. കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ പലര്‍ക്കും പലപ്പോഴും ഒരു വക്കീല്‍. |
എന്താണു് വിലമതിക്കാനാവത്തതു്? | ദയ (കാരുണ്യം). അത് തിരികെ പ്രതീക്ഷിക്കേണ്ടുന്നതല്ല. സ്നേഹം, കടപ്പാട്, വാത്സല്യം, പ്രണയം.. ഇവയൊക്കെ പകരം നല്‍കാനുള്ളതാണ്. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | കടമ, കുടുംബം, ദൈവം, സ്വത്ത്, മതം |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
|
1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം (ആ ധ്വംസനം ചെയ്യുന്നതിനു മുന്‍പ്, അവരുടെ ആത്മീയാചാര്യന്മാരുമായി/നേതാക്കളുമായി അതെ ദേവാലയം അതെ മാതൃകയില്‍, അവര്‍ക്ക് സമ്മതമുള്ള ഒരിടത്ത് നിര്‍മ്മിക്കാനുള്ള ഒത്തുതീര്‍പ്പുണ്ടാക്കി നടപ്പിലാക്കും. അങ്ങനെയെങ്കില്‍ മാത്രം...) 2. ആരാധനാലയം പുനഃസൃഷ്ടിക്കുന്നതുപോലെ എളുപ്പമല്ല, ഒരു സംരഭകന്റെ സമര്‍പ്പണവും ജോലിക്കാരുടെ ആത്മാര്‍ഥതയും ഒത്തുചേര്‍ന്ന ഒരു തൊഴില്‍ശാല സൃഷ്ടിക്കുക എന്ന ദൌത്യം. |
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു? (ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL) | വരമൊഴിയെ ആശ്രയിക്കാനാവാത്ത സ്ഥിതി കാര്യാലയത്തില്‍ ഉണ്ടായപ്പോള്‍, കീമാനില്‍ അഭയം തേടി. രണ്ടും ഉപയോഗിക്കാറുണ്ട്. ചില ക്ലിഷ്ടതകള്‍ ഇടയ്ക്ക് ഉണ്ടാകാറുണ്ടെങ്കിലും. |
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്? | 1993 മാര്‍ച്ച് 14 മുതല്‍. |
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? | ശാസ്ത്രവിഷയമോ കണക്കോ തെരഞ്ഞെടുക്കാന്‍ കൊതിച്ചാലും നമ്മുടെ കൈയിലിരിപ്പുകൊണ്ട് കിട്ടുന്നത് വല്ല ഹ്യുമാനിറ്റീസോ പോളിറ്റിക്സോ ആയിരിക്കും. എങ്കിലും, മലയാള സാഹിത്യത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഓരോ മാസ്റ്റര്‍ ബിരുദം നേടാന്‍ ശ്രമിക്കും. സാഹിത്യത്തോടുള്ള കൊതി മനോരോഗം ആയതുകൊണ്ട് ചികിത്സ ആ വഴിക്കുതന്നെ വേണമല്ലോ?! |
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? | ചോറ്, അവിയല്‍ (എന്റെ നല്ലപാതി വച്ചത്), പുളിശ്ശേരി (എന്റെ അമ്മയുണ്ടാക്കിയത്), ഉണക്കക്കൊഞ്ച് (ഉണക്കച്ചെമ്മീന്‍) തീയല്‍, കാരറ്റ് തോരന്‍, പാവയ്ക്ക മെഴുക്കുപുരട്ടി. ആഹാ...! അല്ലെങ്കില്‍പ്പിന്നെ, മരച്ചീനിപ്പുഴുക്കും (കപ്പപ്പുഴുക്ക്) അല്പം എരിവ് കൂടുതലുള്ള തേങ്ങാച്ചമ്മന്തിയുമായാല്‍ മനസ്സിന് അനല്‍പ്പസുഖം തന്നെ. അതിശയസംഗീതം. വേണമെങ്കില്‍ നാലുവരി കവിതയും തോന്നും. ഇവ കഴിച്ചു കഴിഞ്ഞാല്‍ വയറിനും മനസ്സിനും തോന്നുന്ന അനായാസത, മാംസവിഭവങ്ങള്‍ (മീനും) കഴിച്ചാല്‍ കിട്ടാറില്ല. (ഞാന്‍ ഒരു വെജ്-നോണ്‍ വെജ് വിഭാഗീയനല്ല.) |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | കുറഞ്ഞ ദൂരമെങ്കില്‍ കാര്‍. (ലോട്ടറിയടിച്ചാല്‍ ഹോണ്ട പുതിയ മോഡല്‍ വാങ്ങാന്‍ കഴിഞ്ഞേക്കും.) മധ്യദൂരത്തിന് സര്‍ക്കാര്‍ ബസ്സ്. ദീര്‍ഘദൂരത്തിന് തീവണ്ടി. അതിദീര്‍ഘദൂരത്തിന് വിമാനം. (ഇതില്‍ക്കൂടുതല്‍ ഫിലോസഫി പറഞ്ഞാല്‍, കൈപ്പള്ളിക്കാരന്‍ ചെവിക്ക് പിടിക്കില്ലേ? ഒന്ന് മറക്കണ്ട, എനിക്കും ഒരു പള്ളി സ്വന്തമാ!) പിന്നെ... ഞാന്‍ ഒരു പഴഞ്ചനാണെന്ന് എല്ലാവരും പറഞ്ഞാലും സങ്കറ്റമില്ല; കാളവണ്ടിയുടെ താളവും കുലുക്കവും അതിന്റെ സുഖവും ബഹീരാകാശവാഹനത്തില്‍പ്പോലും കിട്ടില്ല മോനേ! |
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. | ചില പുതിയ ബ്ലോഗര്‍മാര്‍ രണ്ടും മൂന്നും പോസ്റ്റിട്ട്, തലയൂരി രക്ഷപ്പെട്ടത് ഇക്കാരണത്താലാണെന്ന് എന്നോട് പരദൂഷണം പറഞ്ഞിട്ടുണ്ട്. അതല്ല, വയറിളകി കിടപ്പിലായതാണെന്നും ആക്ഷേപമുണ്ട്. ഇപ്പറഞ്ഞതല്ലാതെ ഈ കുഞ്ഞന്‍ ഇതുവരെ പരീക്ഷിച്ച് കഷ്ടപ്പെട്ടിട്ടില്ല. അതുല്യായുടെ ‘മത്തിബിരിയാണി’ വേണമെന്ന് പിള്ളേര്ര് വാശിപിടിച്ചിട്ടും വഴങ്ങിയിട്ടില്ല. അല്ല പിന്നെ...! പ്രവാസീടെ കാശ് മൊത്തം തിന്നാന്‍ നില്‍ക്കുന്ന ആസൂത്രിക്കാരെ കൂഞ്ഞന് പുല്ല് വെലയാ.... |
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് |
അങ്ങനെയൊരു കഥാപാത്രം ഇനി എന്റെ കൈകൊണ്ടുതന്നെ പിറക്കണമെന്നായിരിക്കും തലവിധി!
ശ്രമിച്ചു നോക്കാം. ഒരു വെടിക്കുള്ള മരുന്ന് നമ്മടെ കൈയിലുമൊണ്ട് കൈപ്പള്ളീ. |
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? | അല്പമകലെ സര്‍വ്വേക്കല്ലില്‍ മൂത്രമൊഴിക്കുന്ന ശ്വാനനെ (പട്ടിയെ) ചൂണ്ടിക്കാണിച്ച് കൊടുക്കും. എന്നിട്ട് പറയും... ‘ആ പണി നിന്റെ ഈ പണിയെക്കാള്‍ ഭേദമാ മോനേ..’ എന്ന്. |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
2. കച്ചവടം / കാര്യദര്‍ശനം |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | റിലീസ് സിനിമകളുടെ ടിക്കറ്റ് ‘ബ്ലാക്കില്‍പ്പോലും’ കിട്ടുന്നില്ലെന്നേ! |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | വളരുകയും രൂപാന്തരപ്പെടുകയും സങ്കരമാക്കപ്പെടുകയും ചെയ്യുന്നു. വഷളാവാന്‍ ഇനിയും സമയമെടുക്കും. അതിന് മലയാളം പ്രൊഫസര്‍മാര്‍ ആത്മാര്‍ഥത വിചാരിക്കണം. |
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്? |
പ്രസംഗത്തിനും പ്രവൃത്തിക്കും കടലും കടലാടിയും എന്ന ഉപമയില്‍ കവിഞ്ഞ ഒരു താദാത്മ്യം മറ്റൊരു നാട്ടിലും കാണില്ല. പറയുന്ന കാര്യങ്ങള്‍ക്കും നടപ്പാക്കേണ്ടുന്ന കാര്യങ്ങള്‍ക്കും പ്രത്യേക വിഭാഗങ്ങളുണ്ട്. രണ്ടിനുമിടയില്‍ ഒരു വന്‍മതിലുണ്ട്. എന്തൊക്കെ പറഞ്ഞാല്‍ പരിക്കു പറ്റില്ലെന്നും, എന്തൊക്കെ ചെയ്താല്‍ കേസും വഴക്കും ഉണ്ടാവുകയില്ലെന്നും ഏറ്റവും നന്നായി മനസ്സിലാക്കിയ സമൂഹം നമ്മുടേതാണ്. പ്രവാസി സംഘടനകളുടെ വേദികളില്‍ തീപടര്‍ത്തുന്ന വാചാടോപമൊന്നും നാട്ടിലെത്തിയാല്‍ വിലപ്പോകില്ലെന്ന് അറിയാത്തവര്‍ ആരാണ്? പാസ്പോര്‍ട്ടും പിടിച്ചുവയ്ക്കപ്പെട്ട്, നാലുകൊല്ലം നീളുന്ന കേസും നടത്തി അവിടെ കഴിഞ്ഞുകൂടാന്‍ ആഗ്രഹിക്കുന്നവര്‍ക്കല്ലേ അത്തരം ബുദ്ധിമോശം സംഭവിക്കൂ? |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? |
1. മേഘസന്ദേശം (പരിഭാഷ) - അല്ലെങ്കില്‍ - വൈക്കം മുഹമ്മദ് ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍ 2. വി. കെ. എന്‍. സമ്പൂര്‍ണ്ണ കൃതികള്‍ - അല്ലെങ്കില്‍ - കുഞ്ചന്‍ നമ്പ്യാര്‍ സമ്പൂര്‍ണ്ണ കൃതികള്‍ |
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
|
6. ഇതൊരു തട്ടിപ്പാണെന്നു വിശ്വസിക്കും. പത്രത്തില്‍ ഇതേകുറിച്ച് എഴുതും. (അടി കിട്ടാതിരിക്കാന്‍ ഒരു ചരട് ജപിപ്പിച്ച് അരയില്‍ കെട്ടി, വള്ളിക്കാവിലേക്ക് വച്ചുപിടിക്കും!) |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | പങ്കെടുക്കില്ല. പാട്ട് മാത്രം പോരല്ലോ അവിടെ ജയിക്കാന്‍! സര്‍ക്കസ് കാണാന്‍ ഇഷ്ടമെങ്കിലും ചെയ്യാന്‍ ബുദ്ധിമുട്ടാ പൊന്നോ! |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
|
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
|
3. ഏ. കെ. ജി. (വേറെയും നല്ല ആണുങ്ങള്‍ പലരും ഉണ്ടായിരുന്നിട്ടും.. കൈപ്പള്ളീടെ ഒരു ‘ഇസമല്ലേ’ ഈ കാണിച്ചു വച്ചത്? പ്രതിഷേധമൊണ്ടപ്പീ...! ആ അവസാന ഐറ്റം ബഹു സൂപ്പര്‍ബ്...) |
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? | കുറഞ്ഞ പ്രായത്തില്‍, സമൂഹത്തിന്റെ (പ്രത്യേകിച്ച് യുവാക്കളുടെ) അര്‍ഥസമ്പൂര്‍ണ്ണമായ ആരാധന (റോല്‍ മോഡല്‍ എന്ന നിലയില്‍) നേടിയെടുക്കാന്‍ കഴിയുന്ന അപൂര്‍വ്വം ചിലര്‍. സ്വാമി വിവേകാനന്ദന്‍, കാള്‍ മാര്‍ക്സ്, ഭഗത്‌സിംഗ്, ചാര്‍ലി ചാപ്ലിന്‍, പാബ്ലോ നെരൂദ തുടങ്ങിയവരെ, അവരില്‍ ചിലര്‍ പരാജിതരാണെങ്കിലും ഭാഗ്യവാന്മാരായി ഉദാഹരിക്കുന്നു. അവര്‍ ചരിത്രത്തെ സ്വന്തം ഇച്ഛാശക്തിയാല്‍ നയിച്ചവര്‍. |
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം?
സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം? |
ചോദിക്കുന്നവന് നല്ല കളരിയടിയും; കൊടുക്കുന്നവന് ജയില്‍വാസവും ഉറപ്പാക്കേണ്ടുന്ന കുറ്റം.
രക്ഷകര്‍ത്താക്കള്‍ക്ക് ഇഷ്ടമുള്ളത് (ഉണ്ടെങ്കില്‍ മാത്രം) കൊടുക്കാം. അതൊരു അവകാശമായി ആര്‍ക്കും തോന്നരുത്.
(ഞാന്‍ ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്തില്ല. വീട് പണിയുമായി ബന്ധപ്പെട്ട് കഴിയാവുന്ന സഹായം എന്റെ നല്ലപാതിയെ അവളുടെ അച്ഛന്‍ തന്നെ ഏല്‍പ്പിച്ചു. അത് സ്ത്രീധനമായി കണക്കാക്കരുതെന്ന് അഭ്യര്‍ത്ഥനയും.) |
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
|
രസികനും മണ്ടശിരോമണിയുമായ ഒരു പാവം ഗര്‍ദ്ദഭം. |
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) |
12 ഫോട്ടം പിടിച്ചാല്‍ ഒന്ന് ശരിയാക്കുന്ന ദേവരാഗവും... 20 പിടിച്ചാല്‍ 12 ശരിയാക്കുന്ന കൊടകരപുരാണവും... (പുല്‍ത്തകിടിയില്‍ വലിച്ചെറിഞ്ഞാല്‍ പൊട്ടിപ്പോകുമായിരുന്നെങ്കില്‍ ഞാനത് ചെയ്തേനെ! ആ കടുംകൈ ചെയ്യിക്കാതിരുന്നതിന് ബ്ലോഗനാര്‍ കാവിലമ്മയെ പ്രത്യേകം സ്മരിക്കുന്നു.) |
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കും ഓരോ ഭാരതരത്നം അവരുടെ വീട്ടില്‍ കൊണ്ടുക്കൊടുക്കും. പിന്നെ, മധുരമില്ലാത്ത ഒരു ഐസ് ടീ വേണമെന്ന് ആ അണ്ണന്മാരോട് കെഞ്ചും. അവര്‍ തന്നാല്‍ കുടിക്കും. ഇല്ലെങ്കില്‍ ഞാനാരാ മോന്‍ എന്നമട്ടില്‍ ഒടക്കി തിരികെപ്പോരും. |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) |
1. ലോകത്തിലെ മുഴുവന്‍ പട്ടിണിക്കാര്‍ക്കും/പാവങ്ങല്‍ക്കും ഭക്ഷണവും അഭയവും ആത്മാഭിമാനവും അവസരവും ലഭിക്കണം. 2. അന്യരെ ദ്രോഹിക്കുന്ന കള്ള ഹിമാറുകളായ കപടരാഷ്ട്രീയക്കാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും സര്‍വ്വ ഭീകര-വര്‍ഗ്ഗീയവാദികള്‍ക്കും നിര്‍ബ്ബന്ധിത പെന്‍ഷന്‍ നല്‍കി അന്റാര്‍ട്ടിക്കയിലേക്ക് നാടുകടത്തണം. 3. ജില്ലകള്‍ തിരിച്ച് കേരളത്തിലെ ഓരോ രാഷ്ട്രീയകക്ഷികള്‍ക്കും പദവി തീരുമാനിച്ച്, തമ്മിലത്തല്ലൊഴിവാക്കുന്ന നിലയില്‍, ജനാധിപത്യത്തെ പ്രാദേശികവല്‍ക്കരിച്ച് അക്രമവും അമിതഹര്‍ത്താലാചരണനവും നിര്‍ത്തലാക്കണം. (അക്രമം, കൊള്ളിവെപ്പ്, ബലാത്സംഗം, മോഷണം, ഭവനഭേദനം ആദിയായവയുടെ പേറ്റന്റ് ഓരോ ജില്ലയിലും അതാത് കക്ഷികള്‍ക്കായിരിക്കും. എന്നാല്‍ മറ്റു ജില്ലകളിലെക്ക് അത് വ്യാപിപ്പിക്കാന്‍ അവര്‍ക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല എന്ന നിയമം നടപ്പാക്കണം.) |
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു? | ചെലവ് ചുരുക്കി പേന്റിനു പകരം ലുങ്കിയാക്കി. ചായക്കിപ്പോള്‍ പാല്‍ വേണ്ട. പഞ്ചസാര വേണ്ട. ചോറ് ഒരു നേരമാക്കി. ഖുബ്സോ... നൂഡിത്സോ ആയാല്‍ പിന്നേം ലാഭമായി! യാത്ര പരമാവധി ഒഴിവാക്കി. കഴിയുന്നത്ര മുറിക്കുള്ളിലും പരിസരത്തും കഴിയുന്നു. (ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റ് കഴിഞ്ഞതിനാല്‍ അധികമൊന്നും വാങ്ങാനുള്ള ആര്‍ത്തിയുമില്ല.) നമ്മളാരാ പുള്ളി? |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യു? |
ആദ്യം കട ബാധ്യതകളൊക്കെ തീര്‍ക്കും.
പിന്നെ കഷ്ടപ്പാടുള്ള ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സഹായം നല്‍കും.
സംഗീതം, സിനിമ എന്നീ രംഗങ്ങളില്‍ ചില പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിക്കും.
അത്യാവശ്യം കൃഷിയൊക്കെ ചെയ്യാന്‍ പരിശ്രമിക്കും.
കുറച്ച് പൈസ കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. (പൊന്നണ്ണാ, ഇതിനുള്ള വഴികൂടി പറഞ്ഞുതരണേ!) |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | ഉണ്ട്. കുടുംബത്തിന്റ്റെ സാമീപ്യം. യൌവനത്തിന്റെ നല്ലൊരു പങ്ക്. അക്ഷമയെന്ന മനോരോഗം. മനുഷ്യരെ വെറുക്കാനുള്ള ചോദന. (ഇതെല്ലാം നഷ്ടപ്പെട്ടവയാണ്) |
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? | വിവിധ പാര്‍ട്ടികളില്‍പ്പെടുന്ന ചില രാഷ്ട്രീയ പ്രവര്‍ത്തകരെ/നേതാക്കളെ ഇഷ്ടമാണ്. ആര് എന്റെ വീട്ടില്‍ വന്നാലും പെരുമാറുന്ന പൊലെ പെരുമാറും. വഴക്കില്ല. അവര്‍ക്കൊക്കെ എന്റെ നിലപാട് അറിയുന്നതുകൊണ്ട് തര്‍ക്കത്തിന് സാധ്യതയില്ല. (ഇതൊക്കെ പച്ചക്കള്ളം മുഖത്തുനോക്കി പറയുന്നതു വരെ...!) വോട്ട് കൊടുക്കുമോ ഇല്ലയോ എന്നും വ്യക്തമായി പറയും. |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | ഇതൊരു മാറാരോഗമല്ല. കേരളത്തിനു പുറത്തെത്തുമ്പോള്‍ മാത്രം പ്രകടമാകുന്ന ഒരു രോഗലക്ഷണമാണ്. അവെരെയൊക്കെ സ്ഥിരം അവിടെ നാട്ടില്‍ത്തന്നെ നിര്‍ത്തിയാല്‍ സംഗതി പരിഹരിക്കപ്പെടും. ബീമാ പള്ളിയുടെ ഭാഗത്ത് ഇത്തരക്കാരെ കണ്ടാല്‍ പിടികൂടാനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | ===== പ്രൈവറ്റ് സ്കൂളിന്റെ മുന്നിലെ ഫുട്പാത്തിലൂടെ ഹൌസ്‌വൈഫുകള്‍ ‘വയ്യായേ.. വയ്യായേ..’ എന്ന് കിതച്ചുകൊണ്ട് നടക്കുന്നു. ചില പിള്ളേരുകള്‍ ടാര്‍റോഡില്‍ സ്കേറ്റിംഗ് നടത്തുന്നു. അടുത്തുള്ള വമ്പന്‍ ഹൌസിംഗ് കോമ്പ്ലക്സിലെ 30% ഫ്ലാറ്റുകളില്‍ മാത്രം വിളക്കുകള്‍ പ്രകാശിക്കുന്നു. അതിനുമപ്പുറം, ആകാശത്തിനുനേര്‍ക്ക് കലമ്പുന്ന പോലെ ക്രെയിനുകള്‍ ഇടയ്ക്ക് ചലിക്കുന്നു. |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | വേര്‍പിരിയാന്‍ പോകുന്ന പ്രണയികളുടെ അവസാനരാത്രിയെപ്പറ്റി. അവര്‍ക്ക് നീതി നിഷേധിച്ച സമൂഹത്തെപ്പറ്റി. മനസ്സില്‍ ഒരു സ്നേഹിതന്റെ അനുഭവം കെടാതെ അവശേഷിക്കുന്നതു കൊണ്ട്. വായനക്കാര്‍ തല്ലിക്കൊന്നില്ലെങ്കില്‍ ഇനിയും എഴുതിപ്പോകും. |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | ജനശക്തിയുടെ ‘തരൂരിനൊരു തുറന്ന കത്ത്’. |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
|
ചിരിച്ചു. പിന്നെ ചിന്തിച്ചു. ആ കൈപ്പാള്ളിയെങ്ങാനും ഇത് വായിച്ചാലത്തെ ദുരവസ്ഥയോര്‍ത്ത് അനുശോചിച്ചു. (ഒരു പ്രസ്താവന തയ്യാറാക്കി മേശപ്പുറത്ത് വച്ചു.) |
കവിതകൾ വൃതത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം. |
യാതൊരഭിപ്രായവുമില്ല. വൃത്തത്തില്‍ വേണ്ടുന്നവര്‍ അങ്ങനെ ചെയ്യട്ടെ. അതല്ല... സമചതുരത്തിലോ ദീര്‍ഘചതുരത്തിലോ വേണമെങ്കില്‍ അങ്ങനെയുമാവാം. മനുഷ്യമസ്തിഷ്കത്തിന്റെയോ ഹൃദയത്തിന്റെയോ ആകൃതിയിലായാലും കുഴപ്പമില്ല. ഒരിക്കലുമത്... ത്രികോണാകൃതിയിലാവരുതെന്നേയുള്ളു. |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | നിശ്ചയമായും കവികളുടെ ബാറില്‍ കയറും. അവിടെയാകുമ്പോള്‍... വക്കീലിനെപ്പോലെ വാദിച്ച് ജയിക്കാന്‍ എനിക്ക് കഴിയുമല്ലോ? (കേസില്ലാ വക്കീലമ്മാരുടെ ബാറില്‍ എല്ലായ്പ്പോഴും നല്ല തിരക്കായിരിക്കുമല്ലോ! ഡ്യൂട്ടിയിലാകുമ്പോള്‍, മദ്യപന്മാരുടെ ശല്യവും കാണില്ല.) |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) | താങ്കള്‍ക്ക് ഏറ്റവും ശത്രുതയുള്ള ഒരാളെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യാനുള്ള അവകാശം കിട്ടിയാല്‍ ആരെയാവും അത്തരത്തില്‍ സ്നേഹപൂര്‍വ്വം ബഹുമാനിക്കുക? |
താമരകുളം ഷിബു എന്താണു നിങ്ങൾക്ക് സംഭാവന ചെയ്തതു്. | ഓഹ്... ഒരു കീറിയ പത്തുരൂപാ നോട്ടും നാലുവരി സംസ്കൃത കവിതയും. |
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? |
1. കൈപ്പള്ളിയുടെ ‘കുട്ടിക്കാലം’ എന്ന വിഷയത്തിലുള്ള പ്രഭാഷണം. 2. കിരണ്‍ തോമസിന്റെ ‘പിണറായി വിജയം’ ഓട്ടന്‍തുള്ളല്‍ 3. ‘അധിനിവേശത്തിന്റെ രാഷ്ട്രീയം’ രാജീവ് ചേലനാട്ട് അവതരിപ്പിക്കും. 4. സിയ (ഫോണ്‍-ഇന്‍), പ്രയാസി (ഫോണ്‍-ഇന്‍), റാല്‍മിനോവ്(ഫോണ്‍-ഇന്‍), രാമചന്ദ്രന്‍ വെട്ടിക്കാട്, രണ്‍ജിത് ചെമ്മാട്, ദേവസേന, തേജസ്വിനി എന്നിവരുമായുള്ള ചെറു അഭിമുഖം; കവിതകള്‍. 5. ദേവരാഗത്തിന്റെ ‘ആരോഗ്യ’ ടിപ്സ് 6. സു/സുനിലിന്റെ കഥകളി - ‘ബകവധം‘. 7. കിച്ചു ചേച്ചിയുടെ വറുത്ത കപ്പലണ്ടി, കൈതമുള്ള് ശശിയേട്ടന്റെ മുളക്ഫ്രൈ, രാധേയന്റെ വക ഉണ്ണിയപ്പം, എന്റെ വക സപ്ലൈ/സര്‍വീസ് എറ്റ്സെട്രാ എറ്റ്സെട്രാ....! |
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) |
ബ്ലോഗ് സൌഹൃദങ്ങള്‍ അന്യോന്യം വ്യക്തിതലത്തിലേക്ക് അതിക്രമിച്ച് കടക്കാത്ത കാലത്തോളം രണ്ട് ദ്വീപുകളിലിരുന്നുകൊണ്ട് ഒരു ‘നയസാമ്യത’ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയായി മാറും. അവര്‍ക്ക് ഒരിക്കലും പരസ്പരം പിണങ്ങേണ്ടി വരില്ല. (പരസ്പരം കാണാതെ പോലും!) ബാധ്യതയല്ല, ഉറച്ച ഒരു വ്യക്തിബന്ധം സൃഷ്ടിക്കാനും അതിനെ നിലനിര്‍ത്തിപ്പോകാനും മിക്കവര്‍ക്കും കഴിഞ്ഞേക്കും. എന്നാല്‍, ലിംഗപരമായ പരിഗണനയോ, വ്യക്തിപരമായ കാര്യങ്ങളിലുള്ള അമിതമായ ഇടപെടലോ ഒക്കെ സംഭവിക്കുമ്പോള്‍ കഥ വഴിമാറി ഒഴുകും. നല്ല സൌഹൃദങ്ങള്‍ നിലനിര്‍ത്താന്‍ തീക്ഷ്ണമായി ആഗ്രഹിക്കുന്നവര്‍, പരസ്പര ബഹുമാനത്തിന്റെ ഒരു നയതന്ത്രം സ്വീകരിക്കുന്നത് നല്ലതായിരിക്കും. സ്നേഹമാകാം, അതിന്റെ പേരില്‍ അവകാശം ചോദിക്കാന്‍ മുതിരാതിരിക്കുക. സര്‍വ്വം ശുഭം. |
ബോബനും മോളിയും ഹാരിപ്പോര്‍ട്ടറെ കണ്ടുമുട്ടിയാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക? (ചോദ്യം സംഭാവന ചെയതതു: അപ്പു) | ടോംസ് അപ്പാപ്പന്റെ ആ തലതെറിച്ച പിള്ളേരെ അറിയാം. അല്ലാ... പിന്നെപ്പറഞ്ഞ അയ്യാള് ആരപ്പീ? തിരുവന്തോരം സ്റ്റേഷനിലെ പോര്‍ട്ടറാ? |
ഈ ലോൿ സഭ തിറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്? | 1. സിന്ധുജോയി (എറണാകുളം) - രാഷ്ട്രീയരംഗത്ത് ഉയര്‍ന്നുവരേണ്ട സ്ത്രീത്വത്തിന്റെ പ്രതിനിധി. മിടുക്കും തന്റെടവും കൈമുതല്‍ 2. സി. എന്‍. ജയദേവന്‍ (തൃശ്ശൂര്‍) - ദീര്‍ഘകാലത്തെ സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പരിചയം. വ്യക്തിപരമായി ‘മനുഷ്യത്വത്തിന്റെ‘ ഉത്തമോദാഹരണം. (ഒരു സ്ഥാനാര്‍ത്ഥിയും സ്വന്തമായി ഒന്നും ചെയ്യാവുന്ന നിലയിലല്ല അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത്. കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവും സത്യസന്ധതയും സമര്‍പ്പണവും ഉണ്ടായാല്‍ മതി. ചെയ്യാനുള്ളതൊക്കെ സര്‍ക്കാര്‍ കാര്യം മാത്രം. അതില്‍ ഒരു വ്യക്തിക്ക് ഒരു പരിധിയില്‍ക്കവിഞ്ഞൊന്നും ചെയ്യാനില്ല. സ്വന്തം കൈകാര്യത്തിലുള്ള ‘ഫണ്ട്’ അല്പം യുക്തിയോടെ വിനിയോഗിക്കാന്‍ കഴിയും എന്നു മാത്രം. പ്രത്യേകിച്ചും, ദീര്‍ഘകാലമായി അവഗണിക്കപ്പെടുന്ന ഒരു സംസ്ഥാനത്തെ ലോക്സഭാംഗത്തിന് നിരവധി പരിമിതികളുണ്ട്.) |
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും? (ചോദ്യം സംഭാവന ചെയതതു: അപ്പു) | എവിടെ ചെന്നാലും നമ്മള്‍ നമ്മളുടെ ഒരു ‘ശൈലി’ കാണിക്കണ്ടേ? ചുമ്മാ ആ തല്ലിപ്പൊളി ലവന്മ്മാരോടൊക്കെ ഗുസ്തിപിടിച്ച്, ‘പ്യാര‘ വച്ച് മുന്നേറാനുള്ള ഒരു ത്രില്ല്. അത് നാട്ടില്‍ കിട്ടുവോ... സാറേ? അവിടെ ചില്ലറ കൈക്കൂലിയും പരദൂഷണവും സംഘടനാപ്രവര്‍ത്തനവും ഒക്കെ കൂടിച്ചേര്‍ന്നതല്ലേ പണിയിടം? ചെയ്യുന്ന ജോലിക്ക് പറഞ്ഞുറപ്പിച്ച കൂലിയും മറ്റും മറ്റു നാടുകളില്‍ കിട്ടുമ്പോള്‍ ആരായാലും അടിമപ്പണി ചെയ്തുപോകും. ഈ ഞാനായാലും! |
എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങൾ online media പൂർണ്ണമായും സ്വീകരിക്കാത്തതു്? | ഇടനിലക്കാരായ ധാരാളം ‘വിജ്ഞാന ഭണ്ഡാഗാരങ്ങള്‍’ സ്വന്തം വിരല്‍ത്തുമ്പും ‘ടിപ്പണി’യുമായി കാത്തിരിപ്പുണ്ടല്ലൊ! അവര്‍ക്കും പണി വേണ്ടേ? തൊഴില്‍നഷ്ടം, മുതലാളി-തൊഴിലാളി ബന്ധം എന്നിവ കൂട്ടിവായിച്ചാല്‍, “എല്ലാം ശിവമയം, ശിവശക്തിമയം” എന്ന് മനസ്സിലാകും. അവരും കുറെക്കാലത്തേക്ക് ‘കമ്യൂണിസ്റ്റായി’ എന്ന് സമാധാനിക്കുക. |
കേരളത്തിൽ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികൾ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം? | അനുകൂലാഭിപ്രായം തന്നെ. വേണ്ടവിധം അതൊക്കെ ആലോചിച്ച് നടപ്പാക്കിയാല്‍ കൊള്ളാം.അതിനു സമാന്തരമായി, ഈ സൌകര്യം ഇനിയും ലഭ്യമാകാനുള്ള സാധാരണക്കാരുടെ അസൌകര്യങ്ങളും ചിന്തിക്കേണ്ടതാണ്. |
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. | 1. ഓ. എന്‍. വി. കുറുപ്പ് 2. സക്കറിയ |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
|
1. യേശുദാസ്
- ചപ്പാത്തിയും കോഴിക്കറിയും. ? - 1. താങ്കളെപ്പോലെ സംഗീതത്തില്‍ ഈശ്വരനെ ഒളിപ്പിച്ച ഒരാള്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതാണ് പരമപുണ്യമെന്ന് നടിക്കുന്നതെന്തിന്നാണ്? ? - 1. പ്രഭാഷണങ്ങളില്‍ സാത്വികരായി പ്രത്യക്ഷപ്പെടുന്ന പലരും വ്യക്തിജീവിതത്തില്‍ അതിന് വിരുദ്ധമായി പെരുമാറുന്നത് ഒരു സ്വഭാവദൂഷ്യമല്ലേ? ============================== 2. കുഞ്ചന്‍ നമ്പ്യാര്‍ - പച്ചടി, കിച്ചടി, മാങ്ങാക്കറി, പുലിയിഞ്ചി, മോര്, പാലടപ്രഥമന്‍ എന്നമട്ടില്‍ ഒന്നാന്തരം മലയാള സദ്യ. ? - 1. ഇക്കാലത്ത് കേരളത്തില്‍ ജീവിക്കാന്‍ അവസരം കിട്ടിയാല്‍ എഴുതാനിടയുള്ള കൃതിയുടെ (വിജയമോ/വധമൊ... ഏതായാലും) പേരെന്തായിരീക്കും? ? - 2. ചില രാഷ്ട്രീയക്കാരെയും എഴുത്തുകാരെയും ഇക്കാലത്ത് ഏത് വിശേഷാണത്താല്‍ വിളിക്കാനാണിഷ്ടം? (1- പട്ടി.... 2 - പേപ്പട്ടി.) |
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? | രണ്ടിടത്തുമല്ല. സ്വപ്നത്തിലാണ് എല്ലാ കാഴ്ചകള്‍ക്കും കൂടുതല്‍ മനോഹാരിത തോന്നുക. ആനകള്‍ക്കും അങ്ങനെയാവണം. |
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. | പ്രണയം, ഓര്‍മ്മ, പരദൂഷണം, പാചകം എന്നീ വിഷയങ്ങള്‍ അപ്പാടെ എടുത്തുമാറ്റിയാല്‍ ബ്ലോഗുകളില്‍ വേറെ ഏത് വിഷയമാവും താങ്കള്‍ വായിക്കാനിഷ്ടപ്പെടുക? |
Tuesday, 14 April 2009
64 - പി.ശിവപ്രസാദ്
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഇതൊരു ദുബായ്ക്കാരനാണ്. 30% വെളിച്ചമുള്ള ഫ്ലാറ്റുകള്‍ ഷാര്‍ജയിലാവണം. കഴിഞ്ഞ ബ്ലോഗ് മീറ്റിന് ഇവിടെ ഉണ്ടായിരുന്നയാളുമാണ്. ദേവരാഗത്തിന്റെയും വിശാലന്റെയും ഫോട്ടൊയെടുപ്പും, കിച്ചുവേച്ചിയുടെ ചായയും,ഓരോരുത്തരൌം കൊണ്ടുവന്ന വിഭവങ്ങളുമൊക്കെ അതാണു കാണിക്കുന്നത്.
ReplyDeleteഎനിക്കും ഒരു പള്ളിയുടെന്നു പറയുന്നു... പേരില്‍ മറ്റൊരു പള്ളിയോ !!! ബ്ലോഗിന്റെ പേരായിരിക്കണം, അല്ലെങ്കില്‍ സ്ഥലപ്പേര്.
മീറ്റില്‍ ഭക്ഷണ സപ്ലെ/ സര്‍വ്വീസ്... ഛേ.. എന്തൊരു ഓര്‍മ്മക്കേടാണിത്.. എന്റെ കൂടെ ഭക്ഷണം വിളമ്പിയതാരെല്ലാം.. അഗ്രജന്‍, ശശിയേട്ടന്‍, ഹരിയണ്ണന്, മൈനാഗന്‍ ... പിന്നെ... ഓര്‍ക്കുന്നില്ലല്ലോ ബ്ലോഗനാര്‍ക്കാവിലമ്മേ..!!
പള്ളിയുള്ളപേര്.. മൈനാഗപ്പള്ളി..നോക്കാം.
ഇടതുപക്ഷം, കവി, വൃത്തം വേണമെന്നില്ല അപ്പോ ആധുനികകവിതന്നെ.. അതെല്ലാം ചേരുന്നുണ്ട്.
ലാസ്റ്റ് പോസ്റ്റ്.ഹ..ഹ..ഹ.. പിടിച്ചു മോനേ പിടിച്ചു..
വിരഹാദ്യരാത്രി...ചാരുകേശീ ബ്ലോഗിലെ മൈനാഗന്‍ തന്നെയിത്!!
ബാക്കിയൊക്കെ ശിവപ്രസാദേട്ടനു ചേരുന്ന എഴുത്തുതന്നെ.. ഒരു സാഹിത്യകാരന്‍ ഉപയോഗിക്കുന്ന വാക്കുകള്‍, ശൈലി. ഇനി കൂടുതല്‍ ആലോചിച്ച് തലപുണ്ണാക്കുന്നില്ല.
അപ്പോ എന്റെ ഉത്തരം
മൈനാഗന്‍ എന്ന പി.ശിവപ്രസാദ്
http://www.blogger.com/profile/08486525440678573282
പേരില്‍ പള്ളിയുള്ള ആള്‍, വള്ളിക്കാവ് പരിചയമുള്ള ആള്‍ , യു എ യീ മീറ്റില്‍ പങ്കെടുത്ത ആള്‍, കടുത്ത ഇടത് പക്ഷം പക്ഷേ പിണറായിയെ വല്യ താല്പര്യമില്ലാത്ത ആള്‍ ആരാവും എന്നാലോചിച്ചിട്ട്
ReplyDeleteഒരാള്‍ മാത്രം മൈനാഗപ്പള്ളിയിലെ പി ശിവപ്രസാദ്
സോ ദ് ആന്‍സെര്‍ ഈസ് :
മൈനാഗന്‍ /08486525440678573282
http://www.blogger.com/profile/08486525440678573282
ReplyDeleteപി. ശിവപ്രസാദ് / മൈനാഗന്‍
സ്വപ്നത്തില്‍ ആനകളേ കാണാന്‍ ഭയങ്കര ഭംഗിയാണ്... ഉം ..ഉം.. ഉം...
ReplyDelete---
ഓടോ:
ഉത്തരം ആരുടേയാണെന്ന് എനിക്ക് പ്രത്യേകിച്ച് വിശ്വസനീയമായ യാതൊരു ഐഡിയയും തോന്നാത്തതിനാല്‍ കോപ്പിയടിക്കാന്‍ പറ്റിയ ഉത്തരങ്ങള്‍ക്കായി വെയ്റ്റ് ചെയ്യുന്നു.
http://www.blogger.com/profile/08486525440678573282
ReplyDeleteപി. ശിവപ്രസാദ് / മൈനാഗന്‍
വെറുതെ ഒരു കാച്ചാണ്
ReplyDeleteഎന്റെ ഉത്തരം :: ആരിഫ് A H
പ്രൊഫൈല്‍ :: http://www.blogger.com/profile/15216608343359751345
പള്ളിക്കരയില്‍
ReplyDeletehttp://www.blogger.com/profile/04637710701326147833
ഇതിന്റെ ഉത്തരം നേരത്തെ ഒരിക്കല്‍ ഞാന്‍ കണ്ടു പിടിച്ചിരുന്നു.
ReplyDelete"ഇതില്‍ക്കൂടുതല്‍ ഫിലോസഫി പറഞ്ഞാല്‍, കൈപ്പള്ളിക്കാരന്‍ ചെവിക്ക് പിടിക്കില്ലേ? ഒന്ന് മറക്കണ്ട, എനിക്കും ഒരു പള്ളി സ്വന്തമാ.... " ഈ ഉത്തരം കുറച്ച് നേരത്തേക്ക് മറ്റൊരു മല്‍സരത്തില്‍ ഉണ്ടായിരുന്നു..
എന്റെ ഉത്തരം : പി. ശിവപ്രസാദ് / മൈനാഗന്‍
http://www.blogger.com/profile/08486525440678573282
.
ReplyDeleteModeration ends
ReplyDeletehttp://www.blogger.com/profile/08486525440678573282
ReplyDeleteപി. ശിവപ്രസാദ് / മൈനാഗന്‍
ayyo! appu!!!!!
ReplyDeleteപി.ശിവപ്രസാദ്
ReplyDeletehttp://www.blogger.com/profile/08486525440678573282
മുൻപേ നടക്കും അപ്പു തൻ പിൻപേ നടക്കും ബഹു ഗോമ്പി കളെല്ലാം എന്നല്ലേ..അത് കൊണ്ട്..അത് കൊണ്ട് മാത്രം ഞാൻ ഉത്തരം മാറ്റി..!!
ReplyDeleteആപ്പീസിലേക്ക് - അല്ല, കാര്യാലയത്തിലേക്ക്..പിന്നെ കാണാം
എന്റെ ഉത്തരം : പി.ശിവപ്രസാദ്
ReplyDeletehttp://www.blogger.com/profile/08486525440678573282
ഒരുപാട് ആലോചിക്കാനൊന്നും സമയമില്ല. അതുകൊണ്ടെന്താ, കോപ്പിയടിച്ച്.
ReplyDeleteഅപ്പു.. ഒരു കാര്യം ശ്രദ്ധിച്ചോ..
ReplyDeleteഅവസാന പോസ്റ്റ് ഇട്ട സമയം...
ഇന്‍ ചാരുകേശി /chaarukESi
Sunday, March 29, 2009
വിരഹാദ്യരാത്രി
Posted by പി. ശിവപ്രസാദ് / മൈനാഗന്‍ at 1:40 PM
ഇന്‍ മൈനാഗന്‍ / mynaagan
Sunday, March 29, 2009
ജയ് ഭാരതാംബ...
Posted by പി. ശിവപ്രസാദ് / മൈനാഗന്‍ at 7:46 PM
അപ്പോള്‍ ഇതില്‍ ഏതാ അവസാനത്തെ പോസ്റ്റ്? ... ടെ..ണ്ട..ടേ.. പറ്റിച്ചേ...
അനില്‍ശ്രീ...
ReplyDeleteഅതിങ്ങനെയാവാമല്ലൊ.
മാര്‍ച്ച് 29 1.40 നു ശേഷം ഈ ഉത്തരങ്ങള്‍ എഴുതാന്‍ ഇരുന്നു. അതൊരു 3.00 മണി ആയപ്പോള്‍ കഴിഞ്ഞു. അതിനു ശേഷം വേറെ ഒരു കവിതയെഴുതാന്‍ പ്രചോദനം. ചിലപ്പോള്‍ ഉത്തരങ്ങള്‍ എഴുതിയപ്പോള്‍ ചിന്തിച്ചതായിരിക്കാം. പിന്നെയൊന്നും നോക്കിയില്ല ചറപറ എഴുത്തായിരുന്നു. എഴുതി കഴിഞ്ഞപ്പോള്‍ 7.45. സമയമൊട്ടും കളയാതെ 7.46 നു തന്നെ അതു പോസ്റ്റ് ചെയ്തു.
ടെണ്ടെടേ.........
ഞാന്‍ ഉത്തരം മാറ്റി
ReplyDeleteപി. ശിവപ്രസാദ് / മൈനാഗന്‍
http://www.blogger.com/profile/08486525440678573282
ഉത്തരം : മൈനാഗന്‍ / പി.ശിവപ്രസാദ്
ReplyDeletehttp://www.blogger.com/profile/08486525440678573282
ശെടാ,,, ഉച്ചക്ക് വീട്ടില്‍ പോയി തിരികെ വന്നപ്പോഴേക്കും "കൈപ്പള്ളി"യെ എനിക്ക് വായിക്കാന്‍ വയ്യാതായി.. വളരെ ആവേശത്തോടെ കമന്റുകള്‍ വായിച്ചു കൊണ്ടിരുന്നതാ,,,,
ReplyDeleteഇനി ഈ ബ്ലോഗും എപ്പോഴാണോ അങ്ങനെ ആകുന്നത്?...
ഒരു ഇന്‍വിറ്റേഷന്‍ കിട്ടുമോ.. ഒരു കമന്റ് വായിക്കാന്‍..
ReplyDeleteഎന്ന് ചോദിക്കേണ്ടി വരുന്നത് കഷ്ടമാണ്...
അനിൽശ്രീ
ReplyDeleteഎന്റെ കുടുമ്പത്തിനു് ഫോണിലൂടെ ഇന്നലെ വൈകുന്നേരം ഏതോ ഒരു ലോല ഹൃദയൻ ഒരു ഭീഷണി മുഴക്കി. അതാരാണെന്നു കണ്ടുപിടിക്കാൻ ഞാൻ അധികൃതരെ ഇന്നു രാവിലെ സമീപിക്കുകയുണ്ടായി. അവരുടെ നിർദ്ദേശപ്രകാരമാണു് താല്കാലികമായി ബ്ലോഗും profileഉം മറച്ചു വെച്ചതു്. ഭീഷണി ഉണ്ടായതിന്റെ പശ്ചാത്തലവും അതിന്റെ എല്ലാ വിവരങ്ങളും ഞാൻ അവർക്ക് കൈമാറിക്കഴിഞ്ഞു. ഇനി സംശയമുള്ളവരെ എല്ലാം ചൂണ്ടിക്കൊടുക്കുന്ന തിരക്കിലാണു്.
അതിനു് മാനസിക്കമായി എനിക്ക് അല്പം സാവകാശം വേണം. അതിനാൽ ഈ മത്സരം താല്കാലികമായി നിർത്തിവെക്കുകയാണു്.
ഈ മത്സരത്തിന്റെ ശരി ഉത്തരം:ഉത്തരം : മൈനാഗന്‍ / പി.ശിവപ്രസാദ്
ReplyDeletehttp://www.blogger.com/profile/08486525440678573282
ഈ മത്സര പരമ്പരയുടെ അവസാനത്തെ മത്സരമാവില്ല എന്ന പൂർണ്ണ ബോധത്തോടെ തല്കാലം നിർത്തുന്നു.
സസ്നേഹം
കൈപ്പള്ളി
കൈപ്പള്ളിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി എന്ന വാര്‍ത്ത വിഷമത്തോടെ സ്വീകരിക്കുന്നു, അതിലുള്ള പ്രതിഷേധം അറിയിക്കുന്നു.
ReplyDeleteതീർച്ചയായും, അനിലെ,
ReplyDeleteഅതിന്റെ പിന്നിൽ നടന്നതെന്തെല്ലാമാണെന്ന് അറിയില്ല, ബ്ലോഗിലെ പ്രശ്നം മുഖാന്തരം ആരെങ്കിലും കൈപ്പ്സിനേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെങ്കിൽ തീർച്ചയായും ഞാൻ എന്റെ പ്രതിഷേധം അറിയിക്കുന്നു.
ഫോണില്‍ കൂടി ആണെങ്കില്‍ പെട്ടെന്ന് പിടിക്കാമല്ലോ.. അതിന് ചൂണ്ടിക്കാണിക്കണ്ട കാര്യമില്ലല്ലോ കൈപ്പള്ളി.. അവര്‍ പെട്ടെന്ന് പൊക്കിക്കോളും.. :) All the best.... no tention...and be happy
ReplyDeleteസാജന്‍ പറഞ്ഞ "ബ്ലോഗിലെ പ്രശ്നം മുഖാന്തരം" എന്ന കാര്യം കൂടി ഞാനും ചേര്‍ക്കുന്നു. അതാണ് കാരണം എന്ന് തോന്നിയതിനാലാണ് നേരത്തെ ചേര്‍ക്കാഞ്ഞത്. (അല്ലെങ്കില്‍ ബ്ലോഗ് ഇങ്ങനെയാക്കണ്ട കാര്യമില്ലല്ലോ..)
ReplyDeleteകമന്റുകളിലെ അഭിപ്രായഭിന്നത വ്യക്തിവിദ്വേഷങ്ങളിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ എന്റേയും അനിഷ്ടം ഇവിടെ പ്രകടിപ്പിക്കട്ടെ.
ReplyDeleteഅനിൽശ്രീ
ReplyDelete"ഫോണില്‍ കൂടി ആണെങ്കില്‍ പെട്ടെന്ന് പിടിക്കാമല്ലോ"public phone എന്നൊരു സഭവം ഇപ്പോഴും ഇവിടെ ഉള്ള കാര്യം ഓർമ്മിപ്പിക്കുന്നു.
Any how. This is not a topic to be discussed. Moreover things are not in my hands.
ReplyDeleteYes.. I forget..
ReplyDeleteഎന്റമ്മോ.. അബുദാബിയില്‍ നിന്നാണെങ്കില്‍ ഞാനല്ലേ.... :)
Ok.. bye .stopped
ReplyDeleteകാര്യങ്ങള്‍ എവിടെയാണ് എങനെയാണ് ഏതു ബ്ലോഗിലാണു സംഭവിച്ചത് എന്നൊന്നും ഞാനറിഞ്ഞില്ല
ReplyDelete(അതും ഈ ഗോംബറ്റീഷന്റെ ഒരു സൈഡ് ഇഫക്റ്റായി കാണെണ്ടി വരും.. ഇതില്‍ വന്നേ പിന്നെ ചാറ്റില്‍ വന്ന് ലിങ്ക് തരൂന്നവരുടെ ബ്ലോഗിലല്ലാതീവിടേയൂം പോകാറില്ല)
എന്തായാലും വീട്ടിലേയ്ക്കും മറ്റും ഭീഷണിമുഴക്കിയുള്ള ഫോണ്‍ വിളിച്ചവര്‍ക്കെതിരെയുള്ള (അതേത് കൊമ്പനായാലും) എന്റെ പ്രതിഷേധം ഇവിടെ അറിയിയ്ക്കുന്നു!
ഇതെന്താ പ്രശ്നം?
ReplyDeleteഭീഷണിക്കെതിരെയുള്ള പ്രതിഷേധം അറിയിക്കുന്നു.
വിനോദോപാധിയായ ബ്ലോഗിംഗ് വിദ്വേഷോപാധിയായി മാറുന്നതിൽ മനസ്സു വിഷമിക്കുന്നു.
ReplyDelete☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "ലോല ഹൃദയങ്ങളെ പരാമർശിച്ചാൽ....":
ReplyDelete---------------------------------------------------------------------------------------------------
ഇപ്പോൾ കവികൾ എന്നെ വീട്ടിൽ വിളിച്ചു് ഭീഷണിപ്പെടുത്തുന്നുണ്ടു്. അത് അബു ദാബിയിൽ നിന്നുമുള്ള ഒരു public phone boothൽ നിന്നുമാണു എന്നു അറിയാൻ കഴിഞ്ഞു. Policeൽ ഇപ്പോൾ പോവുകയാണു്. ബ്ലോഗ് വേറെ നേരിട്ടുള്ള കളി വേറെ.
------------------------------
Posted by ☮ Kaippally കൈപ്പള്ളി ☢ to Kaippally :: കൈപ്പള്ളി at April 14, 2009 1:13 PM
☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "ലോല ഹൃദയങ്ങളെ പരാമർശിച്ചാൽ....":
എന്റെ ബ്ലോഗുകളിൽ നിന്നും സ്വകാര്യമായ ചിത്രങ്ങളും വിവരങ്ങളും മാറ്റുവാനാണു പോലിസ് നിർദ്ദേശിക്കുന്നതു്. 700 അധികം വരുന്ന പോസ്റ്റിൽ നിന്നും അതെല്ലാം തിരഞ്ഞെടുക്കാൻ തല്കാലം കഴിയില്ല.
അതിനാൽ എല്ലാം blogഉം പൂട്ടുകയാണു്. മറുമൊഴിയില്‍ കണ്ടതാണ്.
ഇതിനായിരുന്നോ എല്ലാവരും കൂടി പുലികളി നടത്തിയിരുന്നത്.
കഷ്ടം !!
കാര്യങ്ങളെ പക്വതയോടെ സമീപിക്കുക എന്ന് ഒരു അഭിപ്രായം മാത്രം രേഖപ്പെടുത്തുന്നു.
ഒരു ഞെട്ടലോടെ മാത്രം കേള്‍ക്കാവുന്ന കാര്യമാണ് ഇത്. എന്റെ പ്രതിഷേധം ശക്തിയായി അറിയിക്കുന്നു.
ReplyDeleteകുറെ എല്ലാം അറിഞ്ഞിരുന്നു. എങ്കിലും ഇത്രയും ഭീകരമെന്നു നിനച്ചില്ല. ബ്ലോഗുകളിലെ പ്രശ്നങ്ങള്‍ ഇത്തരം സ്പര്‍ദ്ധയിലേക്കും ഭീഷണിയിലേക്കും നീങ്ങുന്നത് ഒരിക്കലും അഭികാമ്യമല്ല.
ReplyDeleteഎന്റെ പ്രതിഷേധം രേഖപ്പെടുത്തട്ടെ.
-സുല്‍
കൈപ്പള്ളിയെ ഭീഷണിപ്പെടുത്തിയ
ReplyDeleteആ ബോണ്‍ലസ് ഭീകരന്‍
എത്രയും പെട്ടെന്ന് പോലീസിന്റെ വലയില്‍ കുരുങ്ങാന്‍
പ്രാര്‍ത്ഥിക്കുന്നു.
ഈ കാര്യത്തില്‍ കൈപ്പള്ളിയ്ക്ക് എന്റെ സര്‍വ്വ പിന്തുണയും.
ബ്ലോഗിലെ അഭിപ്രായവ്യത്യാസങ്ങള്‍ ഇത്തരത്തില്‍ പര്യവസാനിക്കുന്നത് വളരെ പരിതാപകരമായ അവസ്ഥയാണ്. അവ എതിര്‍ക്കപ്പെടുക തന്നെ വേണം.
ReplyDeletePlease excuse this comment here.
ReplyDelete---------------------------------------
Revenge is not a virtue I can hold on to for very long. I feel that's perhaps not the best way to change someone. I am not afraid to be labeled a fool or a coward for what I am going to do. I am not afraid to let go of my ego for ever so brief a moment and forgive those who threatened me. Perhaps in that moment that person may realize what he has done and truly regret his actions. I feel I should allow for that time.
I have decided to let go of my anger, and withdraw my complaint. Anger is something I am not accustomed to holding on for too long. I cannot sleep with this burden of, perhaps, innocent men being led away from their work at this time of economic strife and despair for questioning. I do not wish to be the reason for that eventuality.
This is not to be misinterpreted as an act of magnanimity on my part. I am too simple a person to display such sublime virtues. I am just not built to carry anger beyond a working day. Perhaps I am really not that bold to take on the burden of furnishing a list of suspects. Hence I do not wish to proceed with any complaint.
Although it was not entirely initiated by them, I wish to remind those men who called me and threatened me yesterday that their objective of freezing my mode of expression at least for a while has been realized. And yes I have been defeated. You have poked a very delicate spot within that I simply cannot bear to ignore.
I have realized one more thing about the Malayalam blog community. It has grown far beyond in number from the small bunch of buddies and pals who knew each other by name and numbers. It has grown to a real crowd of innumerable variables and factors. A whole new universe . Its what we always wanted it to be: unpredictable. This element of unpredictability has just turned around and blown wide open in my face. And perhaps that's how it should be.
Privacy has new meaning to me now. It should.
This incident is a turning point in my blogging life. And I hope everyone can learn from it.
Love
Kaippally
കൈപ്പള്ളീ,
ReplyDeleteതാങ്കള്‍ക്ക് എന്റെ എല്ലാ വിധ പിന്തുണയും... അനോണീ ഫോണ്‍കോള്‍ ചെയ്തവരോട് പോയി പണി നോക്കാന്‍ പറ... അത് കാരണം ദിനചര്യകളില്‍ ഒരു മാറ്റവും വരുത്തേണ്ടെന്നേ...
ആശംസകള്‍
കൈപ്പള്ളിമാഷേ,
ReplyDeleteബ്ലോഗിംഗിലെ അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തിപരമായ രീതിയിലേക്ക് വലിച്ചിഴച്ചവര്‍ നാണംകെട്ട ഒരു കാര്യമാണ് ചെയ്തത് എന്നതില്‍ സംശയമില്ല. എന്റെയും പ്രതിഷേധം അറിയിക്കുന്നു.
എങ്കിലും, ഇവിടുത്തെ 42മത്തെ കമന്റ് താങ്കളുടെ ഹൃദയവിശാലതയെ വെളിവാക്കുന്നു. ഒരുപക്ഷേ മലയാളത്തില്‍ അത് അവതരിപ്പിക്കാനാവുന്നതിനേക്കാള്‍ ഭംഗിയായി ഇംഗ്ലീഷ് ഭാഷയില്‍ താങ്കള്‍ അത് എഴുതിവച്ചിട്ടുമുണ്ട്.
“I have decided to let go of my anger, and withdraw my complaint. Anger is something I am not accustomed to holding on for too long. I cannot sleep with this burden of, perhaps, innocent men being led away from their work at this time of economic strife and despair for questioning. I do not wish to be the reason for that eventuality“
“I am just not built to carry anger beyond a working day. Perhaps I am really not that bold to take on the burden of furnishing a list of suspects. Hence I do not wish to proceed with any complaint“.
ഈ മനസിനു മുമ്പില്‍ ഒരു ബിഗ് സല്യൂട്ട് കൈപ്പള്ളീ.
തീര്‍ച്ചയായും, ഈ പരാതിയില്‍നിന്ന് പിന്മാറുകവഴി, താങ്കള്‍ ഒരു ഭീരുവാണെന്ന് ആരും കരുതുകയില്ല. സാമ്പത്തികമാന്ദ്യത്തിന്റെ ഈ വേളയില്‍ സംശയമുള്ള ഒരു കൂട്ടം ആളുകളെ ചൂണ്ടിക്കാണിച്ച്, അവരെ ചോദ്യംചെയ്യലിനൊക്കെ വിധേയമാക്കുക എന്ന ദുഷ്കൃത്യം താങ്കള്‍ ചെയ്യുവാനാഗ്രഹിക്കുന്നില്ല എന്നുപറയുന്നതില്‍നിന്നു തന്നെ കൈപ്പള്ളിയുടെ മനസിന്റെ “നന്മ” മനസിലാകുന്നു. ബ്ലോഗിലെ പ്രശ്നങ്ങള്‍ ബ്ലോഗില്‍ തന്നെ തീരട്ടെ.
പബ്ലിക്ക് ബൂത്തില്‍ നിന്നായാലും വിളിച്ചവരോട് ഒരു വാക്ക്. നമ്മളെല്ലാവരും മറ്റൊരു നാട്ടില്‍ തൊഴിലിനായി വന്ന് ജീവിക്കുന്നവരാണ്. ഇവിടെ വികാരം വിവേകത്തെ കീഴടക്കി വീണ്ടുവിചാരമില്ലാതെ ഓരോന്ന് പ്രവര്‍ത്തിച്ചാല്‍ അവനവന്‍ തന്നെ അനുഭവിക്കും എന്നതില്‍ സംശയം വേണ്ട. വിളിച്ചത് പബ്ലിക്ക് ബൂത്തില്‍ നിന്നാണ് എന്നുകരുതി, ടെക്നോളജിയുടെ ആധുനിക സൌകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന ഈ നാട്ടില്‍ ആരും എങ്ങും മറഞ്ഞിരിക്കുന്നില്ല എന്ന് ഓര്‍മ്മയിലിരുന്നാല്‍ നന്ന്.
ഗോമ്പറ്റീഷന്‍ തുടരട്ടെ കൈപ്പള്ളീ !!
:(
ReplyDeleteകൈപ്സ്
ReplyDeletehats off...
it's a good act.
ഈ ഒരു തീരുമാനം കൊണ്ട് താങ്കളുടെ വ്യക്തിത്വം ഉയരുന്നേ ഉള്ളൂ. ഇന്നലെ ഫോണില്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ നേരിയ ഒരു വിഷമം തോന്നിയിരുന്നു; thinking of what will be your next movement. if you go further many innocent families were suffer. anyway,രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ കണ്ട ഈ മനസ്സിന്റെ മാറ്റം സ്വഗതാര്‍ഹം....:)
"പബ്ലിക്' ടെലിഫൊണിന്റെ സാധ്യത അറിയാഞ്ഞിട്ടല്ല ഇന്നലെ ഞാന്‍ ഇവിടെ കമന്റ് ഇട്ടത്. സത്യസ്ഥിതി കൈപ്പള്ളി തന്നെ പറഞ്ഞോട്ടെ എന്ന് കരുതി.
ReplyDeleteകമ്പ്ലൈന്റ് കൊടുത്തു എന്ന് കേട്ടപ്പോള്‍ ഒരു അസ്കിത തോന്നിയിരുന്നു. കാരണം കൈപ്പള്ളി പറഞ്ഞത് തന്നെ. ഞാന്‍ ഉള്‍പ്പെടെയുള്ള (അബുദാബി') മലയാളം ബ്ലോഗ്ഗേഴ്സിനെയാണ് സംശയത്തിന്റെ പേരില്‍ ചിലപ്പോള്‍ അധികൃതര്‍ പിടിക്കാന്‍ പോകുന്നത് എന്ന് തോന്നിയിരുന്നു. കൈകള്‍ ശുദ്ധമാണെങ്കിലും അങ്ങനെ ഒരു സിറ്റുവേഷന്‍ വന്നാല്‍ "ജോലി" തെറിക്കുന്നവരാണ് നമ്മളില്‍ പലരും.
അതുപോലെ തന്നെ ചിലപ്പോള്‍ യഥാര്‍ത്ഥ 'കശ്മലന്‍' രക്ഷപ്പെടുകയുമാവാം.. മലയാളം ബ്ലോഗ് എഴുതുന്നവര്‍ മാത്രമല്ല, വായിക്കുന്നവരും ധാരാളം ഉണ്ടല്ലോ.. അതില്‍ ആരെങ്കിലും അവസരം മുതലെടുത്തതാണെങ്കില്‍ !! ഇനി സംശയിക്കുന്നവരുടെ ശത്രുക്കള്‍ ആരെങ്കിലും മനപൂര്‍വ്വം ചെയ്തതാണെങ്കില്‍..
പക്ഷെ ഇതൊക്കെ നേരിട്ട് ഉപദേശിക്കാന്‍ തക്ക സൗഹൃദം കൈപ്പള്ളിയുമായില്ലാത്തതിനാലും, കമന്റ് വഴി അങ്ങനെയൊരു ഉപദേശം തന്നാല്‍ 'തലയില്‍ പൂട തപ്പുന്നതു പോലെ' മറ്റുള്ളവര്‍ക്ക് തോന്നിയാലോ എന്ന് കരുതിയും മിണ്ടാതെയിരുന്നതാണ്.
ഏതായാലും കഴിഞ്ഞത് കഴിഞ്ഞു, വീണ്ടും ഒരു സൗഹൃദ അന്തരീക്ഷം ബൂലോകത്ത് തുടരണം എന്ന് ആഗ്രഹിക്കുന്നു. അപ്പു പറഞ്ഞത് ഒന്നു മോഡിഫൈ ചെയ്യുന്നു.
"നമ്മളെല്ലാവരും മറ്റൊരു നാട്ടില്‍ തൊഴിലിനായി വന്ന് ജീവിക്കുന്നവരാണ്. ഇവിടെ വികാരം വിവേകത്തെ കീഴടക്കി വീണ്ടുവിചാരമില്ലാതെ ഓരോന്ന് പ്രവര്‍ത്തിച്ചാല്‍ അവനവന്‍ തന്നെയല്ല മറ്റു ചില നിരപരാധികളും അനുഭവിക്കും എന്നതില്‍ സംശയം വേണ്ട."
കൈപ്പള്ളി .. ഗോമ്പറ്റീഷന്‍ തുടരട്ടെ..
the show must go on..
:)
വ്യക്തിപരമായ വിദ്വേഷങ്ങളിലേക്ക് ബ്ലോഗിംങ്ങിനെ വലിച്ചിഴയ്ക്കുന്നവരോട് ശക്തമായി പ്രതിഷേധിക്കുന്നു ; ഒപ്പം കൈപ്പള്ളിക്ക് ഒരു സല്യൂട്ട്.
ReplyDeleteആശംസകൾ
അലിഫ്
ബ്ലോഗെഴുത്ത് എന്നത് പ്രവാസജീവിതത്തില്‍ ഒരു വലിയ ആശ്വാസമാണെന്നതിനപ്പുറം ഇതിലൂടെ ലഭിക്കുന്ന സൌഹൃദവലയങ്ങള്‍ അനുദിനം വികസിക്കുന്നതും ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ആ സൌഹൃദങ്ങളെ ഏറ്റവും നല്ല രീതിയില്‍ നിറവേറ്റുകയാണു വേണ്ടത്. ആശയവ്യത്യാസങ്ങള്‍ ആശയസംവാദത്തിലൂടെ തന്നെ തുടരണം. അത് വ്യക്തിവിദ്വേഷത്തിലേക്ക് നീളുന്നത് എത്ര ബാലിശവും അപക്വവുമാണ്.. ഭീഷണിപ്പെടുത്തിയ ആള്‍ ദയവു ചെയ്ത് ഇത് മനസിലാക്കുക. കൈപ്പള്ളിയുടെ തീരുമാനത്തില്‍ പിന്തുണയും സന്തോഷവും അറിയിക്കുന്നു.
ReplyDeleteForgiveness does not change the past, but it does enlarge the future-
" I cannot sleep with this burden of, perhaps, innocent men being led away from their work at this time of economic strife and despair for questioning. I do not wish to be the reason for that eventuality. "
ReplyDeleteഈ ഒരു നല്ല മനസ്സിനു സല്യൂട്ട്.
ഒരു തിരുത്ത് അച്ചരപിചാചിനെ
ReplyDeleteഈ ഒരു തീരുമാനം കൊണ്ട് താങ്കളുടെ വ്യക്തിത്വം ഉയരുന്നേ ഉള്ളൂ. ഇന്നലെ ഫോണില്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ നേരിയ ഒരു വിഷമം തോന്നിയിരുന്നു; thinking of what will be your next movement. if you go further many innocent families will suffer. anyway,രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ കണ്ട ഈ മനസ്സിന്റെ മാറ്റം സ്വഗതാര്‍ഹം....:
ഞാന്‍ മനസിലാക്കിയിട്ടുള്ള കൈപ്പള്ളി തന്നെയാണ് 42-ാം കമന്റില്‍ ഉള്ളത്. അതുകൊണ്ട് ഇതിനായിട്ട് പ്രത്യേകിച്ചൊരു സല്യൂട്ട് ചെയ്യുന്നില്ല :)
ReplyDeleteഭീഷണിപ്പെടുത്താന്‍ വിളിച്ചത് ആരായാലും, മോട്ടീവ് എന്തുതന്നെയായാലും അത് അയ്യം. അവര്‍ സ്വയം നാണിക്കട്ടെ.
സന്മനസ്സുള്ളവര്‍ക്ക് സമാധാനം.
ReplyDelete-സുല്‍
☮ Kaippally കൈപ്പള്ളി ☢ said...
ReplyDeleteExit
As every season passes by
I contemplate the reasons why
I hold this kinship so high.
This I know you can't deny
Seething words of hate and spite
feeding zest into my fight
To stand aside and set alight
A spark of reason in your sight.
The blog abounds in silly rhymes
Which I do read at times
Of lands, of love and lost lifetimes
Yes mostly boring murky slime.
Tis true with this I disagree
with this drivle you call poetry
But none I hate to that degree
To dispose off, so completly
Now threats are not at Kaippally,
But at what I love so dearly
So I'll choose a time carefully
To exit this scene silently
April 15, 2009 12:49 AM
നൈസ് ലൈന്‍സ് കൈപ്പ് :)
-സുല്‍
അപ്പോ സുല്ലിന് ഈ ജന്മത്തില്‍ മനസമാധാനം കിട്ടില്ല... ല്ലേ ?
ReplyDeleteകൈപ്പള്ളിയുടെ കവിത..നല്ല അസ്സലുകവിത.
ReplyDeleteഇംഗ്ലീഷിലും പ്രാസവും വൃത്തവുമൊക്കെയുണ്ടല്ലോ.. !!
ഹഹഹ
ReplyDeleteഎന്റെ സമാധാനം കല്ലീ വല്ലീ...
(ബൂ)ലോകാ സമസ്താ സുഖിനോ ഭവന്തൂ... അല്ലേ
അതിലൊരു പങ്ക് എനിക്കും കിട്ടും ഷിഹാബേ.
-സുല്‍
അടുത്ത മത്സരം യു എ ഈ :
ReplyDeleteമോഡറേഷന്‍ ആരംഭിക്കുന്ന സമയം :
മോഡറേഷന്‍ അവസാനിക്കുന്ന സമയം :
കമന്റു കമന്റേന ശാന്തി
ReplyDeleteകുറച്ചു നാളുകൾക്ക് ശേഷം ഈവഴി വരുന്നതു കൊണ്ട് കാര്യങ്ങൾ പൂർണ്ണമായും മനസ്സിലാവുന്നില്ല.
ReplyDeleteആഷ അവന്നല്ലോ..
ReplyDeleteഅതെവിടന്ന് ഒരു അനാവശ്യ “അ” വന്നത്...
ReplyDeleteആഷേ.. ഞാന്‍ ആശിച്ചിട്ടോ ആഗ്രഹിച്ചിട്ടോ അറിഞ്ഞിട്ടോ അല്ലട്ടോ...
ഇടയ്ക്ക് ഒളിവില്‍ പോയവരെല്ലാം വരുന്നതില്‍ സന്തോഷം. പക്ഷേ തീരാറായി.. ഇനി അഞ്ച് ഗോമ്പികൂടെ ഉള്ളൂ.. :-(
ReplyDeleteമനസ്സിലാവാത്തതായി ഇവിടെ ഒന്നും നടന്നില്ല ആഷേ.
qw_er_ty
ആശ വന്നാല്‍ അപ്പോ അതു തീര്‍ക്കണം.
ReplyDeleteഅപ്പോള്‍ തുടങ്ങുവല്ലേ :)
തനിക്കു മാത്രം സ്വന്തമായിരുന്ന ഒന്നാം സ്ഥാനം ആരൊക്കെയോ കയ്യടക്കിയിരിക്കുന്നു...
ReplyDeleteഇനിയും ഒന്നാം സ്ഥാനത്തേക്ക് കടക്കാമെന്ന സ്വപ്നത്തിനു മുകളില്‍ അപ്പു കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു..
കമന്റുകള്‍ ബ്ലോഗില്‍ നിന്നും ഫോണിലേക്ക് മാറിയതിന്റെ നടുക്കം വിട്ടു മാറുന്നില്ല..
ആഷയുടെ ആശകള്‍ നിരാശയാകുന്നുവോ..
ഞാന്‍ ഓടി :)
അപ്പോള്‍ സുല്‍ ഇന്നും ഉച്ചക്ക് കഴിച്ചിട്ടില്ലല്ലേ?
ReplyDelete;)
വിഷാലാ എന്തേ വിഷുവിനു വിളിക്കാഞ്ഞത് ?
ReplyDeleteഅപ്പോളതൊക്കെയും സംഭവിച്ചു :(
ReplyDeleteകവിതകളിനിയും പിറക്കും
വക്കുടഞ്ഞും വരിമുറിഞ്ഞും വാക്കുമുറിഞ്ഞും
ഇടയ്ക്കൊരര്‍ദ്ധവിരാമം പോലുമില്ലാതെയും
ഒരൊറ്റ ബിന്ദുവില്‍ എല്ലാം പറഞ്ഞും അതങ്ങനെ.....
കലഹത്തെക്കുറിച്ച്,
വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ടായിരുന്നേയ്ക്കാം മനഃപ്പൂര്‍വ്വമായിരുന്നു,
പക്ഷേ ഒന്നിലും വിഷം തേച്ചിട്ടില്ലായിരുന്നു മനസ്സറിയാതെ പോലും.
അപ്പോ ബാക്കി സംഗതികളങ്ങു ഭംഗിയായി നടക്കട്ടെ ജയ് ഹോ........))) :)
സുല്ലേ... ബിരിയാണി വച്ച് വിളിച്ചാലേ വരൂന്ന് ചങ്കില്‍ കൊള്ളും പോലെ പറഞ്ഞത് സുല്ല് ചിലപ്പോള്‍ മറന്നിട്ടുണ്ടാവും. പക്ഷെ.... എനിക്കിതുവരെ പറ്റിയിട്ടില്ല! :(
ReplyDeleteഞങ്ങള്‍ കൊട്ടി ബ്രാഹ്മണന്മാര്‍ ബിരിയാണി വക്ക്യേം കഴിക്കേം ഇല്ലാന്ന് വച്ച്... കളിയാക്കാന്‍ പാടില്ല, സുല്ലേ.
ഓടോ: ഇപ്പറഞ്ഞത് നമ്മുടെ ചിത്രകാരന്‍ അറിയണ്ട! :)
എന്നാ ഈ വരുന്ന വെള്ളീയാഴ്ച വിശാലന് ബിരിയാണീം വെച്ച് ഞമ്മന്റെ ബീട്ടീ വിഷു... വരണം ട്ടാ ചുള്ളാ.
ReplyDeleteഅന്‍സാര്‍ മാളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഷാര്‍ജയിലെ പബ്ലിക് ഫോണില്‍ നിന്ന് വിളിച്ചു പറഞ്ഞ സ്വദേശിയെ പോലീസ് പൊക്കിയതെങ്ങനെയാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?
ReplyDeleteഈ മത്സര പരമ്പരയുടെ അവസാനത്ത നാലു മത്സരങ്ങൾ ഒരുമിച്ചു തുടങ്ങുന്നതായിരിക്കും: മത്സരം # 65, 66, 67, 68 UAE സമയം 19:00നു ആരംഭിക്കുന്നതായിരിക്കും.
ReplyDeleteModeration അവസാനിക്കുന്ന സമയം: UAE April 16, 06:00
ബ്ലോഗില്‍ വന്നുവന്ന് ക്വൊട്ടേഷന്‍ പരിപാടിവരെയായി.
ReplyDeleteജീവനില്‍ കൊതിയുള്ളവര്‍ ബ്ലോഗെഴുതരുതെന്നുപറയുന്ന കാലം വരുമോ?!
കൈപ്പള്ളിയുടെ ആശയങ്ങളെ എതിര്‍ക്കുന്നവരും കൈപ്പള്ളിയെത്തന്നെ എതിര്‍ക്കുന്നവരും ബ്ലോഗില്‍ കുറവല്ല.
അത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കും വധഭീഷണിയിലേക്കും എത്തുന്നത് അവര്‍ക്ക് കൈപ്പള്ളിയെ അറിയാന്‍ സാധിക്കാതെപോയതുകൊണ്ടാണെന്നുറപ്പ്!
സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്
ന ബ്രൂയാത് സത്യമപ്രിയം
എന്നപ്രകാരത്തില്‍ ജീവിക്കാന്‍ കൈപ്പള്ളിക്ക് കഴിയില്ലെന്നുറപ്പ്.കാരണം,ആശയങ്ങളെ ആശയങ്ങളായി സ്വീകരിച്ച് പ്രതികരിക്കാനാവാത്ത,അതിനപ്പുറം വ്യക്തിബന്ധങ്ങളുടെ വിലയറിയാത്ത ഒരു വിഭാഗമുണ്ടെങ്കില്‍ അവര്‍ ഈ സംഭവത്തില്‍ പശ്ചാത്തപിച്ച് ഒരു സ്വയംചികിത്സനടത്തുക.
വെടിക്കെട്ടിന്റെയവസാനം ബാക്കിവന്നതെല്ലാം കൂടി വാരിയിട്ട് കത്തിക്കാന്‍ പോണു.
ReplyDeleteഎല്ലാരും വരീന്‍.
കൈപ്പള്ളീ, എഴുതാനൊന്നും കിട്ടുന്നില്ല! :(
ReplyDeleteഓഫീസില്‍ എന്റെ ക്യുബിക്കിളില്‍ പതിപ്പിച്ചിരിക്കുന്ന “Some great ways of dealing with the burdens of life" ഇല്‍ കണ്ട ഒന്നെഴുതട്ടെ:-
"A truly Happy person is one who can enjoy the scenery on a detour. Have an awesome day and know that someone has thought about you today...I did!"
Revenge is not a virtue I can hold on to for very long. I feel that's perhaps not the best way to change someone. I am not afraid to be labeled a fool or a coward for what I am going to do. I am not afraid to let go of my ego for ever so brief a moment and forgive those who threatened me. Perhaps in that moment that person may realize what he has done and truly regret his actions."Kaippalleeeeeee.... ((((((hugs))))))
ReplyDeleteഅല്ലെങ്കിലും ആരെങ്കിലും എന്തെങ്കിലും വിളിച്ചുകൂവിയെന്നുവെച്ച് ചെയ്തുകൊണ്ടിരിക്കുന്ന കാര്യം നിര്‍ത്തേണ്ട കാര്യമില്ലല്ലോ :P
സത്യം പറഞ്ഞാല്‍ എവിടെ ഈ കമന്റ് പോസ്റ്റ് ചെയ്യണമെന്ന് അറിഞ്ഞൂട. അതുകൊണ്ട് ഇവിടെയിടുന്നു.
ReplyDeleteആരെങ്കിലും ഭീഷണിപ്പെടുത്തിയതുകൊണ്ട് ബ്ലോഗിങ്ങ് നിറുത്തുമെന്നത് തീര്‍ത്തും ബാലിശമാണ്. അങ്ങിനെ ഭീഷണിപ്പെടുത്തുന്നവര്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് ഇനിയും ഭയമില്ലാതെ അഭിപ്രായങ്ങള്‍ പറയുന്ന/പറയാനിരിക്കുന്ന, ബ്ലോഗില്‍ വരാനിരിക്കുന്ന ഒരുപാട് പേര്‍ക്ക് ഡിസ്കറേജിങ്ങ് ആണ്.
ആശയപാപ്പരത്തമാണ് പലപ്പോഴും ഇത്തരം കാര്യങ്ങൾക്ക് ആളുകളെ പ്രേരിപ്പിക്കുന്നത്. ഇങ്ങിനെ ഒരു ഭീഷണി ഉയർത്താൻ എന്താണു കാരണം എന്നത് അറിയില്ലെങ്കിലും ചിലപ്പോൾ വ്യക്തിപരമായ വല്ല കാര്യങ്ങളുമാണെങ്കിലും ഒളിഞ്ഞിരുന്നുകൊണ്ടുള്ള ഈ പരിപാടിയിൽ എന്റെയും പ്രതിശേധം അറിയിക്കുന്നു.
ReplyDeleteബ്ലോഗിങ്ങ് നിറുത്തുക, തുടങ്ങുക എന്നുള്ളത്‍ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍. അത്‍ കൈപ്പള്ളിക്ക്‍ എന്ത്‍ തീരുമാനം എടുക്കാനുമുള്ള സ്വാതന്ത്യം നല്‍കുന്നുണ്ട്‍.
ReplyDeleteഎങ്കിലും എതോ ഒരു കൃമി തീര്‍ത്തും വ്യക്തിവിദ്ധേഷത്തിന്റെ (ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു) പേരില്‍ കൈപ്പള്ളിയെ ഫോണ്‍ വിളിച്ച്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു എന്നത് കാരണം ബ്ലോഗില്‍ നിന്ന്‍ വിരമിക്കുക..... ഇതൊക്കൊ അത്തരക്കാര്‍ക്ക്‍ കൂടുതല്‍ വളം വെച്ചു കൊടുക്കുകയല്ലേ ചെയ്യുക.
കൈപ്പള്ളിക്ക്‍ തീരുമാനം പുന:പരിശോധിക്കുമെന്ന് കരുതുന്നു. :)
എന്നെ തിരിച്ചരിഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കും വളരെ നന്ദി.
ReplyDeleteഞാന്‍ ഒന്നര മാസമായി മറൊരു ധൃവത്ത്തിലായിരുന്നു.
കൈപ്പള്ളിക്ക് പ്രത്യേക നന്ദി.
മൈനാഗന്‍/പി. ശിവപ്രസാദ്