Wednesday 15 April 2009

66 - ഞാൻ

ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തില്‍ സ്വധീനിക്കുന്നു?
ആരാണീ ദൈവം? ദൈവ സങ്കല്പം എന്നെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ല. ദൈവ സഹായമില്ലാതെ തന്നെ എന്റെ കാര്യങ്ങളൊക്കെ നടന്നു പോകുന്നുണ്ട്. ദൈവവും മതവുമൊക്കെ സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവര്‍ക്കും, ചിന്താശേഷി നഷ്ടപ്പെട്ടവര്‍ക്കുമൊക്കെയാണ് ആവശ്യം. മതമെന്ന കറപ്പ് വലിച്ച്, ചിന്താശേഷി മരവിച്ചവരേ ദൈവത്തില്‍ അഭയം പ്രാപിക്കൂ. മതത്തിന്റെ ചട്ടക്കൂടുകളില്‍ നിന്ന് പുറത്ത് വരുന്നവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കുവാനുള്ള കഴിവ് ലഭിക്കും. അങ്ങനെ സ്വതന്ത്രമായി ചിന്തിക്കുന്നയാള്‍ക്ക് ദൈവമൊരു മിത്ഥ്യയാണെന്ന തിരിച്ചറിവ് ലഭിക്കും. അത് വരെ അവര്‍ ദൈവത്തെ ആരാധിച്ചോട്ടെ. എനിക്ക് പ്രശ്നമില്ല, ചെ ഗെവേര പറഞ്ഞ പോലെ, "Liberators do not exist, (I am not a liberator) people liberate themselves". തിരിച്ചറിവ് സ്വയമുണ്ടാകട്ടെ.
ഇത്രയൊക്കെ പറഞ്ഞാലും, ആശ്ചര്യം ഞെട്ടല്‍ അറപ്പ് വെറുപ്പ് ഒക്കെ വരുമ്പോള്‍ "എന്റെ ദൈവമേ" എന്ന് വിളിക്കാറുണ്ട്. അത് ഈ പറയുന്ന ദൈവത്തില്‍ വിശ്വാസമുള്ളത് കൊണ്ടൊന്നുമല്ല. അങ്ങനെ വിളിച്ചു പോകുന്നു.
എന്താണു് വിലമതിക്കാനാവത്തതു്?
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്.
നിങ്ങള്‍ക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തില്‍ എഴുതുക.
കടമ, കുടുംമ്പം, സ്വത്ത്
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂര്‍ണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
  1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
  2. 10,000 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതില്‍ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
ഒരു മത വിഭാഗത്തിന്റെ ആരാധനാലായം മാത്രം ഇടിച്ചു നിരത്തുന്നത് പ്രായോഗികമല്ല. നിരത്തുകയാണെങ്കില്‍ എല്ലാം നിരത്തണം.
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു?
(ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL)
സ്വനലേഖ
നിങ്ങള്‍ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്?
കമ്പ്യൂട്ടറില്‍ ആദ്യമായി കൈ വെച്ചത് 1991-ല്‍ Moon Patrol കളിക്കുവാനായിരുന്നു. കമ്പ്യൂട്ടര്‍ ഗൗരവമായി ഉപയോഗിച്ചു തുടങ്ങിയത് 1997-ലും. സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങുന്നത് 2002-ലാണ്.
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? തിരികെ എഞ്ചിനീയറീങ്ങ് കോളേജില്‍ പോവുകയാണെങ്കില്‍ മെക്കാനിക്കല്‍ തന്നെ എടുക്കും. ഇപ്പോള്‍ ആര്‍ട്സ് വിഷയങ്ങളോടും താല്‍പര്യം തോന്നിത്തുടങ്ങിയിട്ടുണ്ട്. ആ സ്ഥിതിക്ക് തിരികെ വിട്ടാല്‍ കണ്‍ഫ്യൂഷനടിച്ച് വീട്ടില്‍ വെറുതെയിരുന്നു ബ്ലോഗ്ഗുകള്‍ വായിച്ചെന്നും വരാം.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാന്‍ അറിയാമോ?
ഒരു ലാക്ടോ-വെജിറ്റേറിയനായ എനിക്ക് പാലും പാലുല്പന്നങ്ങളും ഇഷ്ടമാണ്. പാകം ചെയ്തു തരുവാന്‍ മറ്റാരുമില്ലെങ്കില്‍ സ്വയം പാകം ചെയ്തു കഴിക്കും.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) ഇപ്പോഴത്തെ വാഹനം സൈക്കിളാണ്. എന്നാലും യന്ത്രവല്‍കൃത വാഹനങ്ങളില്‍ മോട്ടോര്‍ സൈക്കിളിനോടാണ് താല്‍പര്യം.
ബ്ലോഗില്‍ കാണുന്ന പാചക കുറിപ്പുകള്‍ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു.
എന്റെ ബ്ലോഗ്ഗ് വായന വളരെ സെലക്ടീവാണ്. പ്രാഥമികമായും ഗൂഗിള്‍ റീഡറാണ് ബ്ലോഗ്ഗ് വായനയ്ക്ക് ഉപയോഗിക്കാറുള്ളത്. മാസത്തിലൊരിക്കലോ, ആഴ്ചയിലൊരിക്കലോ ചിന്തയില്‍ കയറി താല്‍പര്യമുള്ള വിഷയങ്ങള്‍, പുതിയതായിട്ടാരെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് നോക്കും. കൊള്ളാമെങ്കില്‍ റീഡറില്‍ ചേര്‍ക്കും. അത് കൊണ്ടു തന്നെ, പാചകക്കുറിപ്പുകളോ, കവിതാ ബ്ലോഗ്ഗുകളോ, കഥാ ബ്ലോഗ്ഗുകളോ ഒന്നുമെന്റെ വായനാ പട്ടികയില്‍ വന്നിട്ടില്ല.
പറഞ്ഞു വന്നത്, ഇതു വരെ പാചകക്കുറിപ്പുകള്‍ വായിച്ചിട്ടില്ല. ചിലപ്പോ കല്യാണം കഴിഞ്ഞ് (പെണ്ണുമ്പുള്ളയുടെ സ്വഭാവം പോലെ) വായിക്കേണ്ടി വന്നേക്കാം.
മലയാള സിനിമയില്‍ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു്
ചെന്നു ചാടുന്ന അബദ്ധങ്ങളുടെ എണ്ണം വെച്ചു നോക്കുകയാണെങ്കില്‍ ജഗദീഷ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടെ ഒരു തനി പകര്‍പ്പാണ് ഞാന്‍.
ജിവിതം മൊത്തം കേരളത്തില്‍ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയില്‍ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടില്‍ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാല്‍ എന്തു ചെയ്യും?
ഡെയ് ഡെയ് മൊട മതി കേട്ടാ...
നിങ്ങളുടെ തൊഴില്‍ മേഖല ഏത് ഗണത്തില്‍ പെടും.
  1. ഉല്പാദനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
തല്‍ക്കാലം ഞാനൊരു തൊഴിലാളിയല്ല. എന്നാല്‍ ഭാവിയില്‍ ഉല്പാദന-ജനസേവന-കച്ചവട മേഖലകളില്‍ പ്രവര്‍ത്തിക്കുവാനാണ് സാദ്ധയ്ത. താല്‍പര്യവും.
ഇന്നു നമ്മുടെ നഗരങ്ങളില്‍ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? വിവരമില്ലായമ. എത്രയധികം വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ലെങ്കില്‍ ശശി തരൂരായാലും കഷ്ടപ്പെട്ടു പോകും. വിവരമില്ലായ്മ ഒരു പാപമല്ല. എന്നാല്‍ വിവരമില്ലാഞ്ഞിട്ടും, വസ്തു നിഷ്ഠമായ പഠനം നടത്താതെ ഒരു കാര്യത്തെ പറ്റി ആധികാരികമായി സംസാരിക്കുന്നതും തര്‍ക്കിക്കുന്നതും നല്ല അടി കിട്ടേണ്ടുന്ന അസുഖം തന്നെയാണ്.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ?
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തില്‍ കാലുകുത്തുമ്പോള്‍ ആ പ്രസംഗങ്ങള്‍ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവര്‍ കൈക്കൂലി കൊടുക്കാന്‍ മുന്‍ നിരയില്‍ നില്ക്കുന്നതു്?
എല്ലാം ഫ്രോഡുകളല്ലേ. ഇവരൊക്കെ (പ്രവാസി മലയാളികള്‍ മാത്രമല്ല എന്ന് കൂടി സൂചിപ്പിച്ചുകൊള്ളട്ടെ) തന്നെയാണ് കൈക്കൂലി കൊടുത്ത് അഴിമതി ഒരു കീഴ്‌വഴക്കമാക്കി മാറ്റിയെടുത്തത്. സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലപാടു് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാന്‍ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങള്‍ക്ക് വായിക്കാന്‍ രണ്ടു പുസ്തകങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങള്‍ കൊണ്ടുപോകും?

ഒരു ഗ്രാമത്തില്‍ ഒരു വിഗ്രഹം കണ്ടെടുത്തു.
രണ്ടാം നാള്‍ ആ വിഗ്രഹത്തിന്റെ വായില്‍ (അടുത്തുള്ള ഒരു വിട്ടില്‍ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താല്‍, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങള്‍ അറിയുന്നു. പത്രങ്ങള്‍ ആ വാര്‍ത്ത front page ആക്കുന്നു. ജനങ്ങള്‍ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങള്‍ എന്തു ചെയ്യും.

  1. ഉടന്‍ ആ വിട്ടില്‍ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നില്‍ക്കുന്നു.
  2. ഇന്ത്യന്‍ constitution അനുസരിച്ചുള്ള secularism ഉയര്‍ത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടില്‍ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യന്‍ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയന്‍ എന്ന നിലയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
  3. നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടില്‍ കൊണ്ടു പോകും, ബാക്കി blackല്‍ വില്കും.
  4. ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.
  5. ഇതൊരു തട്ടിപ്പാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
  6. ഇതൊരു തട്ടിപ്പാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. പത്രത്തില്‍ ഇതേകുറിച്ച് എഴുതും.

കേരളത്തില്‍ ഇപ്പോള്‍ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കള്‍ക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകന്‍ ആണെന്നു സങ്കല്‍പ്പിക്കുക. താങ്കള്‍ ഈ മത്സരങ്ങളില്‍ പങ്കെടുക്കുമോ? എന്തുകൊണ്ടു?
നിങ്ങളുടേ മുന്നില്‍ മൂന്നു buttonകളു ഉണ്ട്.
  1. അമര്‍ത്തിയാല്‍ ഈ ലോകത്തിലുള്ള ഏകാധിപതികള്‍ എല്ലാം നിന്ന നില്‍പ്പില്‍ തന്നെ ചത്തു് വീഴും.
  2. അമര്‍ത്തിയാല്‍ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമര്‍ത്തിയാല്‍ (ഇടിവാളിന്റെ ആഗ്രഹം സഫലമാകും) ബ്ലോഗില്‍ ഉള്ള ഓര്‍മ്മ കുറിപ്പിസ്റ്റുകള്‍ക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതില്‍ ഒന്നുമാത്രമെ അമര്‍ത്താന്‍ കഴിയുകയുള്ളു. നിങ്ങള്‍ ഏതമര്‍ത്തും.? എന്തുകൊണ്ടു?"
ഏതെങ്കിലും ബട്ടണമര്‍ത്തിയാല്‍ മനോരമ പത്രം ഇല്ലാതാക്കുവാന്‍ പറ്റുമോ? 1-ഉം 2-ഉം ഒരുമിച്ചമര്‍ത്തി നോക്കട്ടെ? ഒത്താലൊത്തു...
ഇവരില്‍ താങ്കള്‍ക്ക് ആരെയാണു് കൂടുതല്‍ ബഹുമാനം:
  1. K. കരുണാകരന്‍,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭന്‍,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങള്‍.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശന്‍
ഈ ലിസ്റ്റില്‍ എനിക്ക് ബഹുമാനിക്കുവാന്‍ കഴിയുന്നത് EMS-നേയും AKG-യേയും ഡോ.പല്പുവിനെയുമാണ്.
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? ഞാന്‍ കെട്ടുവാന്‍ പോകുന്ന പെണ്ണ്. അവടെ ഒടുക്കത്തെ ടൈമെന്ന് പറഞ്ഞാല്‍ മതിയല്ലോ?
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം?
സ്വന്തം ജീവിതത്തില്‍ എന്തായിരുന്നു അനുഭവം?
പണത്തിന് അത്രയ്ക്കങ്ങട് ആവശ്യം വേണ്ടി വരുന്ന ആളല്ല ഞാന്‍ എന്നത് കൊണ്ട് സ്ത്രീധനം വാങ്ങിക്കേണ്ടി വരേണ്ട ആവശ്യം വരുമെന്ന് തോന്നുന്നില്ല. പിന്നെ ഭാര്യക്ക് സ്വത്ത് പിന്തുടര്‍ച്ചാവകാശം വഴി കിട്ടുമെങ്കില്‍ പ്രത്യേകിച്ച് ധനം വാങ്ങിക്കേണ്ട കാര്യമുണ്ടോ? എന്തിനാണിപ്പോ ഇത്രേം കാശ് കിട്ടിയിട്ട്?
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കള്‍ എങ്ങനെ കരുതുന്നു.
  1. ഒരു പാവം
  2. കൊച്ചു ഗള്ളന്‍
  3. പുലി
  4. പാമ്പ്
  5. തമാശക്കാാാാാാാരന്‍
  6. തണ്ണിച്ചായന്‍
  7. കുള്‍സ്
  8. പൊടിയന്‍
  9. തടിയന്‍

ഇതില്‍ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കില്‍ അതും എഴുതാം.
ഒരു പാവം പൊടിയന്‍ പാമ്പ്, തെലുങ്കന്മാരെ പറ്റിച്ച് ടെക്‍ സെക്രട്ടറിയായവന്‍, ഗജ ഫ്രോഡ്, സംസ്കാരശൂന്യന്‍, സഖാവു്..... വേറെ എന്തൊക്കെ പാടി നടക്കുന്നുണ്ട് പാണന്മാര്‍ നിങ്ങളുടെ നാട്ടില്‍?
ബ്ലോഗില്‍ പോട്ടങ്ങള്‍ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങള്‍ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയില്‍ കാമറ തല്ലി പോട്ടിക്കാന്‍ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാന്‍ ഉദ്ദേശിച്ച camera, lens, എന്നീ വിവരങ്ങള്‍ കൂടി വിശതീകരിക്കുക) ഫോട്ടം ബ്ലോഗ്ഗുകള്‍ അങ്ങനെ അധികം കാണാറില്ല. ഫോട്ടം‌ പിടി എനിക്കിഷ്ടമുള്ള കാര്യമാണ്. അത് കൊണ്ടു തന്നെ ഫോട്ടം പിടുത്തക്കാരെ കണ്ടാല്‍ തല്ലുകയില്ല. (എന്റെ സംശയങ്ങള്‍ കേട്ട് അവര്‍ തിരിച്ചെന്നെ തല്ലിയേക്കാം)
നിങ്ങള്‍ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? ഒരു പ്രധാനമന്ത്രിയായാല്‍ ഞാനാദ്യം ചെയ്യുക ആണവക്കരാറില്‍ നിന്ന് പിന്മാറുകയായിരിക്കും. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിച്ച് രാജ്യത്തിന്റെ പ്രതിരോധച്ചെലവുകളില്‍ ഗണ്യമായ കുറവ് വരുത്തും. അങ്ങനെ കിട്ടുന്ന അധിക വരുമാനം കൊണ്ട് ദാരിദ്ര്യ നിര്‍മ്മാജനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക ഫണ്ട് വകയിരുത്തും. പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. പെട്രോളിന് ഭീമമായി നികുതിയേര്‍പ്പെടുത്തി സ്വകാര്യ വാഹനോപയോഗം കുറയ്ക്കും. പെട്രോളില്‍ നിന്നുള്ള നികുതി വരുമാനം കൊണ്ട് ഊര്‍ജ്ജ സ്വയം പര്യാപ്തത കൈവരിക്കുവാനുള്ള ഗവേഷണങ്ങളിലേര്‍പ്പെടും. ആരോഗ്യം, പൊതുഗതാഗതം, പൊതുവിതരണ സംവിധാനങ്ങള്‍, ഊര്‍ജ്ജമേഖല, വിദ്യാഭ്യാസം എല്ലാം പൂര്‍ണ്ണമായി ദേശസാല്‍ക്കരിക്കും. കൃഷിക്കാര്‍ക്ക് വൈദ്യുതി പൂര്‍ണ്ണമായും (ഉപാധികളോടെ) സൗജന്യമാക്കും. ജൈവകൃഷിക്കാര്‍ക്ക് വീണ്ടുമിളവുകളുണ്ടാകും. ഇന്ത്യയില്‍ തന്നെ കൃഷി ചെയ്തു, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കുവാന്‍ നടപടികളെടുക്കും. രാജ്യമൊട്ടാകെ ഭൂപരിഷ്കരണം നടത്തും, കൃഷി വന്‍കിട കോര്‍പ്പറേറ്റുകളുടെ കുത്തയകാതെയിരിക്കുവാന്‍ നിയമനിര്‍മ്മാണം നടത്തും. ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് (ഗവണ്‍മെന്റ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്) സൗജന്യമായി രാവിലത്തെയും ഉച്ചയ്ക്കത്തെയും ഭക്ഷണം കൊടുക്കുന്നതായിരിക്കും. വിദ്യാഭ്യാസ പാഠ്യപദ്ധതികളില്‍ നിന്നും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളെ പൂര്‍ണ്ണമായും ഒഴിവാക്കും. ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുപയോഗിക്കും. സര്‍ക്കാരിന് പങ്കാളിത്തമുള്ള സോഫ്റ്റ്‌വെയര്‍ വികസന കേന്ദ്രങ്ങളുടെ പ്രോഡക്ടുകള്‍ GPL-ഓ, GPL compliant license-ഉകളിലോ മാത്രം റിലീസ് ചെയ്യുവാന്‍ നിയമനിര്‍മ്മാണം നടത്തും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്ത് സേവനം നടത്തുന്ന സര്‍ക്കാരിതര കമ്പനികള്‍ക്ക് നികുതിയിളവു് നല്‍കും. ബ്ലോഗ്ഗര്‍മാര്‍ക്ക് അഭിപ്രായ സ്വാതന്ത്രയ്ത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് കൊടുക്കുവാന്‍ നിയമനിര്‍മ്മാണം നടത്തും. സ്വവര്‍ഗ്ഗരതിക്കാരുടെയും, ഹിജഡകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ അവരെ കൊണ്ടുവരുത്തുവാനും നടപടികളെടുക്കും. ആരാധനാലയങ്ങളുടെ വരുമാനവും സ്രോതസ്സുകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയ്ക്ക് നികുതിയേര്‍പ്പെടുത്തുകയും ചെയ്യും. മിശ്രവിവാഹം പ്രോല്‍സാഹിപ്പിക്കും. ജാതിയും മതവുമില്ലാതെ ജീവിക്കുന്നവര്‍ക്ക് പ്രത്യേക സംവരണങ്ങളേര്‍പ്പെടുത്തും. കൂടുതലാളുകളെ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്ക് ആകര്‍ഷിക്കുവാനും, അഴിമതി കുറയ്ക്കുവാനും വേണ്ട നടപടികളെടുക്കും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്ക് പ്രോല്‍സാഹനമേകുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഓരോ സംസ്ഥാനത്തിനും, പ്രദേശങ്ങള്‍ക്കും യോജിച്ച വ്യവസായങ്ങള്‍ ഏതെന്ന് പഠിച്ച് അത്തരം വ്യവസായങ്ങള്‍ കൊണ്ടു വരുവാന്‍ നടപടികളെടുക്കും. മികച്ച ഊര്‍ജ്ജക്ഷമതയോട് കൂടി പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് നികുതിയിളവുകള്‍ നല്‍കും. ചൂതാട്ടം, സര്‍ക്കാരിതര ലോട്ടറി മുതലായവയ്ക്ക് ഭീമമായ നികുതിയേര്‍പ്പെടുത്തും.
നിങ്ങള്‍ക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതല്‍ വരം കുട്ടാനുള്ള വരം ഇപ്പോള്‍ stockല്‍ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്)
1. പൊതുജനത്തിന് സ്വതന്ത്രമായി ചിന്തിക്കുവാനുള്ള ശേഷി നല്‍കണം
2. സമൂഹത്തില്‍ സ്ഥിതിസമത്വം പൂര്‍ണ്ണമായും വരണം.
3. മത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയുമൊക്കെ അര്‍ത്ഥമില്ലായ്മ അറിയുവാനുള്ള കഴിവ് എല്ലാവര്‍ക്കും ലഭിക്കണം.
സാമ്പത്തിക മാന്ദ്യം നേരിടാന്‍ നിങ്ങള്‍ എന്തുചെയ്യുന്നു?
സാമ്പത്തിക മാന്ദ്യം എന്നെ നേരിട്ടിതുവരെ ബാധിച്ചിട്ടില്ല. ബാധിക്കുമെന്നും തോന്നുന്നില്ല.
1 Billion US$ നിങ്ങള്‍ക്ക് ലഭിക്കുന്നു എന്തു ചെയ്യു? കേരളം കൃഷിക്ക് യോജിച്ച സ്ഥലമായത് കൊണ്ട്, കൃഷിയും അതിന്റെ കൂടെ ഭക്ഷ്യസംസ്കരണ വ്യവസായവും തുടങ്ങും. സഹകരണാടിസ്ഥാനത്തിലായിരിക്കും‌ മേല്‍പറഞ്ഞ സംരംഭം. പൂര്‍ണ്ണമായും ജൈവികമായ വളങ്ങളുപയോഗിച്ചായിരിക്കും കൃഷി നടത്തുന്നത്. കൃഷി എന്ന് പറയുമ്പോള്‍ അതില്‍ ധാന്യങ്ങളും പയറ് വര്‍ഗ്ഗങ്ങളും പക്ഷികളും മൃഗങ്ങളുമൊക്കെ ഉള്‍പ്പെടും. കൃഷിയുടെ വേസ്റ്റില്‍ നിന്ന് ഊര്‍ജ്ജവും വളവുമുണ്ടാക്കുവാനുള്ള സംവിധാനങ്ങളും കാണും.
പ്രാവാസ ജീവിതത്തില്‍ എന്തെങ്കിലും നഷടമായിട്ടുണ്ടോ?
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? രാഷ്ട്രീയക്കാരെ വളരെ ഇഷ്ടമാണ്. വ്യക്തമായ പ്രത്യയശാസ്ത്രമുള്ള രാഷ്ട്രീയക്കാരെ പെരുത്തിഷ്ടമാണ്. ഏതൊരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ചു വന്നാലും അദ്ദേഹത്തിന്റെ മാനിഫെസ്റ്റോ വായിച്ചു നോക്കിയിട്ടേ ചോദ്യം ചോദിക്കുവാന്‍ പറ്റുകയുള്ളൂ.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയില്‍ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം.
നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയില്‍ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കില്‍ കുറയാതെ വിവരിക്കുക.
ബ്ലോഗില്‍ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? ബ്ലോഗ്ഗില്‍ അവസാനമെഴുതിയ പോസ്റ്റ് മാനത്ത് നിന്നും പൊട്ടി വീണ ഖദറില്‍പ്പൊതിഞ്ഞൊരു കൊക്കോകോള കുപ്പിയെ പറ്റിയാണ്. ആരെങ്കിലും പറഞ്ഞിട്ടല്ല എഴുതിത്തുടങ്ങിയതെന്നതിനാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇനിയുമെഴുതും.
ബ്ലോഗില്‍ അവസാനമായി വായിച്ച ലേഖനം ഏതാണു്?

ബ്ലോഗില്‍ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങള്‍ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണില്‍ വിളിച്ചു തെറി പറഞ്ഞു.
  5. മുകളില്‍ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയില്‍ എത്തിയപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞു.
കവിതകള്‍ക്ക് സ്വയം കൊണ്ടുപോയി തല വെച്ചു കൊടുക്കുന്ന ശീലമെനിക്കില്ല. കവിത "എന്റെ കപ്പ് ചായയല്ല". അതുകൊണ്ടുതന്നെ ഈ പറഞ്ഞതൊന്നും ചെയ്യുവാനുള്ള സൗഭാഗ്യമിതുവരെ സിദ്ധിച്ചിട്ടില്ല.
കവിതകള്‍ വൃതത്തില്‍ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം.

ഒരു hotelല്‍ രണ്ടു blog meet നടക്കുന്നു. അതില്‍ ഒരു barല്‍ ബ്ലോഗ് കവികളും വേറൊരു barല്‍ ബ്ലോഗ് ഓര്‍മ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങള്‍ ഏതു barല്‍ കയറും.
രണ്ട് ബാറിലും പോയി കവികളുടെയും ഓര്‍മ്മക്കുറിപ്പിസ്റ്റുകളുടെയും ചെലവില്‍ വെള്ളമടിച്ചിട്ട് ഇറങ്ങി വരും
നിങ്ങള്‍ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും?
(കാശു്, sandwich, വാച്ച്, മോതിരം, ഫോണ്‍, ചെരുപ്പ് മുതലായവ ചോദിക്കരുതു്)
മൊടയൊരല്പം കൊറച്ചൂടേ കൈപ്പള്ളീ....നമ്മള് തമ്മിലെന്തിനാ ഒരു ഗോമ്പറ്റീഷന്‍? ;)
താമരകുളം ഷിബു എന്താണു നിങ്ങള്‍ക്ക് സംഭാവന ചെയ്തതു്.

ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികള്‍ അവതരിപ്പിക്കാന്‍ ആരെയെല്ലാം ഉള്‍പെടുത്തും? എന്തെല്ലാം പരിപാടികള്‍ ഉണ്ടായിരിക്കും?
ബ്ലോഗില്‍ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?)
ബോബനും മോളിയും ഹാരിപ്പോര്‍ട്ടറെ കണ്ടുമുട്ടിയാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക?
(ചോദ്യം സംഭാവന ചെയതതു: അപ്പു)

ഈ ലോൿ സഭ തിറഞ്ഞെടുപ്പില്‍ നിങ്ങള്‍ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാര്‍ത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ എന്തായിരിക്കും അദ്ദേഹം നടപ്പില്‍ വരുത്തുന്നതു്?
ഞാന്‍ ഏറ്റവും ശ്രദ്ധിക്കുന്ന മല്‍സരാര്‍ത്ഥി ശശി തരൂര്‍ ആണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കോണ്‍ഗ്രസ്സ് ഒരു തെറ്റായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. "ഞാനൊരു രാഷ്ട്രീയക്കാരനല്ല, അത് കൊണ്ടെനിക്ക് വോട്ട് ചെയ്യൂ" എന്ന രീതിയിലുള്ള തെരെഞ്ഞെടുപ്പ് പ്രചാരണം ജനാധിപത്യത്തിന്റെ കൂമ്പിനിട്ട് കിട്ടുന്ന ചവിട്ട് പോലെയാണ്. ഇത്തരത്തിലുള്ള ദുഷ്‌പ്രവണതകള്‍ ഇല്ലാതാകണമെങ്കില്‍ തരൂര്‍ എട്ടു നിലയില്‍ പൊട്ടണം. രാഷ്ട്രീയക്കാര്‍ എന്നാല്‍ അഴിമതിക്കാര്‍ മാത്രമാണ് എന്ന മുന്‍വിധി ജനങ്ങളില്ലാതാകണം.

തരൂര്‍ ജയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് കോളാകും. തന്റെ അധികാരമുപയോഗിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഇവിടെ കോടികള്‍ കൊയ്യും. പ്ലാച്ചിമടയിലെ ദാഹജലത്തിനു വേണ്ടിയുള്ള സമരത്തെ തച്ചു തകര്‍ക്കും. ഇപ്പോള്‍ തരൂരിന് വേണ്ടി സംസാരിക്കുന്ന, കൃഷിക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നക്രബാഷ്പം പൊഴിക്കുന്ന അരാഷ്ട്രീയവാദികളുടെ അപ്പോഴത്തെ നിലപാടെന്തെന്നറിയുവാന്‍ ഞാന്‍ കാതോര്‍ത്തിരിക്കുന്നു.
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും?
(ചോദ്യം സംഭാവന ചെയതതു: അപ്പു)

എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങള്‍ online media പൂര്‍ണ്ണമായും സ്വീകരിക്കാത്തതു്?

കേരളത്തില്‍ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികള്‍ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം?

ഈ പറയുന്ന എഴുത്തുകാരില്‍ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരന്‍/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദന്‍, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയന്‍, ബഷീര്‍, ആനന്ദ്, വി.കെ.എന്‍, തകഴി, എം.ടി വാസുദേവന്‍ നായര്‍, പെരുമ്പടവം, വിശാലമനസ്ക്കന്‍, കുറുമാന്‍, ഓ.എന്‍.വീ കുറുപ്പ്, കുമാരനാശാന്‍. ഈ പറഞ്ഞിട്ടുള്ളവരില്‍ വിശാലമനസ്കന്റെയും കുറുമാന്റെയും കൃതികളാണ് കൂടുതലും വായിച്ചിട്ടുള്ളത്. അവ പ്രത്യേകിച്ചൊരു തരത്തിലും എന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടില്ല. ഞാനൊരുപക്ഷെ പുസ്തകങ്ങളേക്കാള്‍ കൂടുതല്‍ ബ്ലോഗുകളായിരിക്കും വായിച്ചിട്ടുണ്ടാകുക. കവിത വായിക്കുവാന്‍ താല്പര്യമില്ല. ഫിക്ഷനില്‍ അധികമായ താല്പര്യമില്ലെങ്കിലും, വായിക്കാറുണ്ട്.
നിങ്ങള്‍ Dinnerനു് ഈ പട്ടികയില്‍ കൊടുത്തിരിക്കുന്ന രണ്ടു പേരില്‍ ആരെ ക്ഷനിക്കും? അവര്‍ക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?

  1. പമ്മന് (ആര്. പി. മേനോന്)
  2. കെ. ജെ. യേശുദാസ്
  3. കാട്ടുകള്ളന്‍ വീരപ്പന്‍
  4. മാമുക്കോയ
  5. കൊച്ചുത്രേസ്യ
  6. അടൂര്‍ ഭാസി
  7. പ്രശസ്ത കവി താമരകുളം ഷിബു
  8. കുറുമാന്‍
  9. കലാഭവന്‍ മണി
  10. സ്റ്റീവ് മൿ-കറി
  11. ഭഷീര്‍
  12. സില്ൿ സ്മിത
  13. Arundhati Roy
  14. Idea Star ശരത്
  15. R.K. Lakshman (cartoonist)
  16. ഇഞ്ചിപ്പെണ്ണു്
  17. മോഹന്‍ ലാല്‍
  18. വള്ളത്തോള്‍
  19. കുഞ്ചന്‍ നമ്പ്യാര്‍
ഡിന്നര്‍ സ്വന്തം ചെലവിലാണോ എന്നതിനെ ആശ്രയിച്ചിരിക്കും കുറുമാനെ വിളിക്കണോ വിളിക്കണ്ടയോ എന്നത് തീരുമാനിക്കുന്നത്.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാന്‍ കൂടുതല്‍ ഭംഗി? കാട്ടില്‍ തന്നെയാണ് ആനകളെ കാണുവാന്‍ ഭംഗിയുള്ളത്. ആനയെ ലൈംഗിക സുഖം പോലും നല്‍കാതെ ചങ്ങലയ്ക്കിട്ട് വളര്‍ത്തുന്നതിനോടും, അവയെ ഉല്‍സവത്തിന് അലങ്കാരങ്ങള്‍ കെട്ടി ആനയിക്കുന്നതിനോടുമൊക്കെ ഒട്ടും യോജിക്കുവാന്‍ എനിക്ക് കഴിയില്ല.
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിര്‍ദ്ദേശിക്കു.



15 comments:

  1. #66 ആരംഭിച്ചു

    ReplyDelete
  2. ഞാന്‍
    http://www.blogger.com/profile/13773406233077467815

    ReplyDelete
  3. ഇത് ഞാന്‍ തന്നെ....

    ReplyDelete
  4. എന്റെ ഉത്തരം :: keralafarmer
    പ്രൊഫൈല്‍ :: http://www.blogger.com/profile/08708028903823266280

    ReplyDelete
  5. എന്റെ ഉത്തരം : ഞാന്‍
    http://www.blogger.com/profile/13773406233077467815

    ReplyDelete
  6. ഞാന്‍
    http://www.blogger.com/profile/13773406233077467815

    ReplyDelete
  7. ബ്ലോഗർ ഞാൻ
    /13773406233077467815

    ReplyDelete
  8. http://www.blogger.com/profile/13773406233077467815
    ഞാന്‍

    ReplyDelete
  9. my answer - ഞാന്‍
    http://www.blogger.com/profile/13773406233077467815

    ReplyDelete
  10. എന്റെ ഉത്തരം - ഞാൻ
    http://www.blogger.com/profile/13773406233077467815

    www.njan.in

    ReplyDelete
  11. Moderation അവസാനിക്കുന്നു

    ReplyDelete
  12. ഒരു സംശയവുമില്ല


    ഞാന്‍‍ എന്ന ബ്ലോഗ്ഗര്‍‍ തന്നെ

    എന്റെ ഉത്തരം - ഞാൻ
    http://www.blogger.com/profile/13773406233077467815

    www.njan.in

    ReplyDelete
  13. ഫാര്‍മര്‍ ഇപ്പോഴും അവിവാഹിതനാണെന്നും ടെക് ആണുപണിയെന്നും വിശ്വസിക്കാനാവുന്നില്ലല്ലോ പുലീ..
    :)

    എന്റെ ഉത്തരം - ഞാൻ
    http://www.blogger.com/profile/13773406233077467815

    ReplyDelete
  14. The Right Answer is:
    ഞാൻ
    http://www.blogger.com/profile/13773406233077467815

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....