Wednesday 15 April 2009

67 - അരൂപികുട്ടന്‍

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു? മാതാവും പിതാവും ഗുരുവും, പിന്നെ അവര്‍ ചൂണ്ടിക്കാട്ടിയ അറിവിന്റെ വഴികളില്‍ അഭയത്തിന്റെ വഴിയമ്പലങ്ങളായിനിന്ന ഭൌമ അഭൌമശക്തികളും എനിക്ക് ദൈവമാകുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ അമ്മ പഠിപ്പിച്ചു.അത് ഏറ്റവും വലിയ അനുഗ്രഹമായി പലപ്പോഴും ജീവിതത്തെ സ്വാധീനിച്ചു.
എന്താണു് വിലമതിക്കാനാവത്തതു്? ഈ ജന്മം.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. “അഹം ബ്രഹ്മാസ്മി” എന്നതിനെ തരാതരം പോലെ വ്യാഖ്യാനിച്ചാല്‍ ഇവക്കെല്ലാം ഒരുപോലെ ജീവിതത്തില്‍ പ്രാധാന്യം തോന്നുന്നു.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
  1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
  2. 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
ഇതൊക്കെ പൊളിക്കാന്‍ ഞാനാര്.. സഞ്ജയ് ഗാന്ധിയോ എന്ന് ആദ്യം ചിന്തിച്ചു. എങ്കിലും ഒരു മൃഗത്തെ സംരക്ഷിക്കാന്‍ വേണ്ടി ഒരു കോടി മൃഗങ്ങളെ സൃഷ്ടിക്കേണ്ടെന്നുകരുതി ആരാധനാലയത്തെ ഒഴിവാക്കും. ‘ഒരു മൃഗം‘ മാത്രമായിപ്പോയെങ്കില്‍ പാവം തൊഴിലാളികളേയും ശല്യപ്പെടുത്തില്ല.ഒന്നുകില്‍ അവര്‍ 10000 പേരുചേര്‍ന്ന് ആ പാവം മൃഗത്തിന് തിന്നാനും കുടിക്കാനും കൊടുക്കണം.അല്ലെങ്കില്‍ ഞാനാ മൃഗത്തിനെ മനേകഗാന്ധിക്കുകൊടുക്കും.അവരതിനെ പൊന്നുപോലെ നോക്കും. ഒറ്റപ്പെട്ടുപോയ ആ പാവം മൃഗത്തിന് സ്വയം ഇണചേര്‍ന്ന് സന്തതിപരമ്പരയുണ്ടാക്കാനുള്ള സാങ്കേതികപരിജ്ഞാനമില്ലാത്തതുകൊണ്ട് അതിനെ ക്ലോണിങ്ങ് പരിപാടി പഠിപ്പിക്കും.വേണേല്‍ ചക്ക വേരിലും കായ്ക്കും.
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു? (ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL) കമ്പ്യൂട്ടറില്‍ എഴുതാന്‍ സ്കെച് പെന്‍ ഉപയോഗിക്കും. അത് സ്ക്രീനിന്റെ ഭാഗത്തേക്ക് പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്? ചോദ്യം കാലസംബന്ധിയല്ലാത്തതിനാല്‍ ഉത്തരമെങ്ങനെ പറയണമെന്നറിയില്ല. ആദ്യമായി എപ്പോഴാണ്.... എന്നായിരുന്നുവെങ്കില്‍ ,സത്യം... ഓര്‍മ്മയില്ല.
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? എന്തായാലും ഒരു ബിരുദവും തൊഴിലും കയ്യില്‍ ഭദ്രമായുള്ളതുകൊണ്ട് അഞ്ചുകൊല്ലം തകര്‍ത്ത് അര്‍മ്മാദിക്കും. വിഷയം.. അതിലങ്ങുലയിക്കും. എന്തുകൊണ്ടെന്നു ചോദിച്ചാല്‍ അതുപിന്നെ കൈപ്പള്ളീ... ആയകാലത്ത് അതൊന്നും അത്രക്കങ്ങട് പറ്റീര്‍ന്നില്ല്യാന്നു കൂട്ടിക്കോളൂ.അന്ന് പഠിക്കണം,മര്യാദക്ക് ബസില്‍ കയറി സര്‍ക്കാരുവണ്ടിയാണേല്‍ മുന്നിലും സ്വകാര്യബസാണേല്‍ പിന്നിലും(ആരുടെ മുന്നില്‍ ആരുടെ പിന്നില്‍ എന്നൊന്നും ചോദിക്കരുത് .)നിന്ന് വീട്ടില്‍പ്പോയിരുന്നതുകൊണ്ട്. ഇടക്കിടക്ക് ആ നഷ്ടബോധം ഉപബോധമനസ്സില്‍ക്കിടന്ന് കുത്തിത്തിരിപ്പുണ്ടാക്കുന്നതിന് ഒരു സമദാനിയാവും. :)
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? സ്വന്തം കയ്യിലിരിപ്പുകൊണ്ടല്ലാതെ പട്ടിണികിടക്കേണ്ടിവന്നിട്ടുള്ളവര്‍ക്കറിയാം ഒരു കഷണം റൊട്ടിയുടെ രുചി. സ്വന്തമായി പാചകം ചെയ്യും.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) സൈക്കിള്‍
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. പലതും കോപ്പിയടിച്ചതോ വിവര്‍ത്തനമോ പുനരവര്‍ത്തനമോ ഒക്കെയാണെന്നുതോന്നിയിട്ടുണ്ട്.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് ഏതൊക്കെയോ ഉണ്ട്.ഒന്നും ഓര്‍മ്മവരുന്നില്ല.ഇംഗ്ലീഷ് സിനിമകളിലും ചില ഇംഗ്ലീഷ് നോവലുകളിലും ഉണ്ട്.ഇതൊക്കെ നോക്കാന്‍ നമുക്കെവിടേടേ അപ്പീ സമയങ്ങള്?
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? കഴിഞ്ഞ തവണ അമേരിക്കയില്‍ വച്ച് കണ്ടപ്പോള്‍ “എന്റെ പൊന്നമ്മച്ചീ എന്റെ കയ്യൊടിഞ്ഞേ” എന്ന് നിലവിളിച്ചത് താനല്ലേന്നു ചോദിക്കും.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാദനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
ഉല്പാദനത്തില്‍പ്പെടുത്താം.
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? എങ്ങനെ ബ്ലോഗെഴുതണം എന്നതിനെക്കുറിച്ച് ആഴ്ചയിലൊരിക്കലെങ്കിലും അക്കാദമി ക്ലാസുകള്‍ ഇല്ലാതിരിക്കുന്നത് ഗ്രാമ-നഗര വ്യത്യാസമില്ലാതെ യുവാക്കളെ ഒന്നടങ്കം ധര്‍മസങ്കടത്തിലാക്കുന്നുണ്ട്.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? ബെര്‍ളിച്ചായന്‍ എഴുതുമ്പോള്‍ അമേരിക്കയിലും യൂറോപ്പിലും അന്റാര്‍ട്ടിക്കയിലുമുള്ള മലയാളി ആരാധികമാര്‍ പെരിങ്ങോടന്റെ കീമാന്‍ വച്ച് മലയാളം പഠിക്കുന്നതിലൂടെ മലയാളം വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച് പണ്ടാരടങ്ങും. കൈപ്പള്ളി എഴുതുമ്പോള്‍ മലയാളം രൂപാന്തരപ്പെടുകയാണ്. ചിത്രകാരന്‍ എഴുതുമ്പോള്‍ മലയാളം വഷളാവുകയാണ്.
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്? പ്രവാസി എന്ന വാക്ക് പൊതുവേ ഗള്‍ഫ് മേഖലയിലെ ഇന്ത്യാക്കാരെ തരംതാഴ്ത്താനായി മാധ്യമങ്ങള്‍ സാമാന്യവല്‍കരിച്ച ഒന്നാണ്.അമേരിക്കയില്‍ അല്പം കൂടി അന്തസുള്ള ‘വിദേശമലയാളി’ എന്ന വാക്കാണ് പ്രചാരത്തിലുള്ളത്.നാനാത്വത്തില്‍ ഏകത്വം വിവരിച്ച് ഞെളിയുന്ന അഭിമാനിയായ മലയാളി തൊട്ടടുത്ത തമിഴ്നാട്ടിലെത്തിയാലുടന്‍ പ്രവാസി ലേബലണിയുന്നു. ഇങ്ങനെ അല്പം മാറിനില്‍ക്കുമ്പോഴാണ് “എന്റീശോയേ.. എന്നാ അലുമ്പായീ കേരളം” എന്ന വിമര്‍ശനാത്മകമായ തിരിച്ചറിയല്‍. വിസക്കോ ജോലിക്കോ എന്തിന് നാടുവിടാനുള്ള ടിക്കറ്റിനോ സെക്കന്റ് പാസ്‌പോര്‍ട്ടിനോ പോലുമൊക്കെ കൈക്കൂലികൊടുത്തിട്ട് നാടുവിട്ട കശ്മലന്‍ ഉത്തരവാദിത്തവും ആത്മബോധവുമുള്ള തിരുത്തല്‍‌വാദിയായ തനിമലയാളിയാകുന്നു. ഇപ്പറഞ്ഞ അസംഖ്യം പ്രവാസികളില്‍ ഒരുത്തനും അവനവന്റെ കാര്യസാധ്യത്തിന്,കൈക്കൂലികൊടുക്കില്ലെന്ന് ശഠിക്കുന്നവരല്ല. വില്ലേജാപ്പീസിലും പഞ്ചായത്തിലും അവരല്പം നേരത്തേയെത്തിയതുകൊണ്ട് മുന്‍‌നിരയില്‍ നില്‍ക്കേണ്ടിവന്നു എന്നുവേണം കരുതാന്‍. ആണ്ടിലൊരിക്കല്‍ കിട്ടുന്ന ഒരുമാസത്തെ അവധിക്കുള്ളില്‍ എന്തെല്ലാം പേപ്പറുകള്‍ ശരിയാക്കാനുള്ളതാണയാള്‍ക്ക്? പാവം! വാലിനുതീപിടിച്ചുകഴിഞ്ഞാല്‍ പണ്ടുപ്രസംഗിച്ചതൊക്കെമറക്കും.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? പ്രിയ ഉണ്ണികൃഷ്ണന്റെ ‘പ്രയാണം’,കാപ്പിലാന്റെ ‘നിഴല്‍ ചിത്രങ്ങള്‍’ രണ്ടും ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ല.പ്രിയാ ഉണ്ണികൃഷ്ണന്റെ കവിതകള്‍ അമേരിക്കയിലെ ചില സ്കൂളുകളില്‍ പാഠ്യവിഷയമായി പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ സായിപ്പന്മാര്‍ തള്ളിക്കളയുന്നില്ല. ഈ രഹസ്യം മണത്തറിഞ്ഞ് അസംഖ്യം ആരാധകര്‍ കെട്ടുകണക്കിന് ഈ സാധനം വാങ്ങി ഗോഡൌണില്‍ വച്ചിരിക്കുന്നുവെന്നാണ് കേള്‍‌വി.പോകാറാവുമ്പോഴേക്ക് പ്രിയയുടെ കയ്യൊപ്പിട്ട ഒരു കാപ്പി കിട്ടിയാല്‍ നന്നായിരുന്നു. കാപ്പിലാന്റെ പുസ്തകം(നിഴല്‍ ചിത്രങ്ങള്‍) അപ്പോഴേക്കും പുറത്തിറങ്ങിയില്ലെങ്കില്‍ പുസ്തകത്തിന്റെ ഒരു നിഴല്‍ ഞാന്‍ കൂടെക്കൊണ്ടുപോകും.
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
  1. ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു.
  2. ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു.
  3. നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും.
  4. ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.
  5. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
  6. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.
ഞാന്‍ സാഹചര്യത്തിനുപറ്റിയ കുറേ പാട്ടുകളും ഭജനകളും ഡിവിഡിയാക്കിയിറക്കും.റിമി ടോമിയെക്കൊണ്ട് പാടിക്കും.പ്രകാശനം അയ്യപ്പ ബൈജു. സാമ്പിള്‍ ഗാനം: ജയ ജയ ഹോ ദേവാ... പട്ടയടിക്കാരാ... നിന്തിരുവടികളിലുണ്ടൊരുവടിയായ് അടിയനിരിക്കുന്നു...ജയ ജയ ഹോ ദേവാ.. ഒരു നറുവാറ്റിനു ഗതിയില്ലാത്തോ- നടിയനിരിക്കുന്നൂ...കാത്തിടുനീ സതതം. ജയ ജയ ഹോ ദേവാ... പട്ടാധീശരനേ.. നിന്നെയിതിങ്ങനെകണ്ടോണ്ടടിയന്‍ സ്മാളുകഴിക്കട്ടേ...ജയ ജയ ഹോ ദേവാ.. ചെറു നാരങ്ങയതച്ചാറാക്കിയടച്ചിങ്ങ്സ് നേര്‍ന്നീടാം...വാളതുവക്കരുതേ.. ഇതുകൂടാതെ “പട്ടയപ്പന്‍ ഈ ഷാപ്പിന്റെ നാഥന്‍” റ്റൈപ്പിലുള്ള കുറേ സ്റ്റിക്കറുമിറക്കും.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? കൈപ്പള്ളീ.. എന്തായാലും ഞാനൊരു ഗായിക/ഗായകന്‍ എന്നു സങ്കല്‍പ്പിക്കണമല്ലോ? അപ്പോ എന്തിന് ‘ഭേദപ്പെട്ട’ എന്ന റേഞ്ചുപിടിക്കുന്നു? ‘മികച്ച’ എന്ന് തിരുത്തി സങ്കല്‍പ്പിക്കും. എന്നിട്ട് മത്സരത്തിലെല്ലാം പങ്കെടുക്കുന്നതായും വെച്ചടി വെച്ചടി കയറിക്കയറി ഒരു മില്ല്യണാ‍യിരം എസ്.എം.എസ്സോടെ കൊച്ചിയില്‍ ഒരു ഒന്നരക്കോടിയുടെ ഫ്ലാറ്റ് നേടുന്നതായിട്ട് സങ്കല്പിക്കും. സങ്കല്പിക്കാന്‍ ആര്‍ക്കും കപ്പം കൊടുക്കണ്ടല്ലണ്ണാ? യേത്?
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രഹം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
ഈ മൂന്നുചോദ്യത്തിലും വ്യാപരിക്കുന്ന പൊതുവായ സംഗതി കൈപ്പള്ളിക്ക് വ്യക്തിപരമായി ഇവയോടുള്ള വിരോധമാകയാല്‍ ഞാന്‍ എനിക്കുപറ്റുന്ന വേറേ മൂന്നു ബട്ടണുകള്‍ കണ്ടുപിടിക്കും. 1.അമര്‍ത്തിയാല്‍ സകല ആശ്രമങ്ങളിലും പാതിരാത്രിയില്‍ അപ്രതീക്ഷിതമായി ലൈറ്റുവീഴും. 2.അമര്‍ത്തിയാല്‍ ദേശാഭിമാനി പത്രം സത്യങ്ങള്‍ വളച്ചൊടിക്കുന്നത് നിര്‍ത്തും(ചിലപ്പോള്‍ പത്രം തന്നെ അങ്ങനെയാണെങ്കില്‍ നിന്നുപോയേക്കും) 3.അമര്‍ത്തിയാല്‍ ബൂലോക കവിശ്രേഷ്ടന്മാര്‍ പരസ്പരം പുകഴ്‌ത്തുന്നത് നിര്‍ത്തും.(പലരുടേയും കമന്റുബോക്സ് ശൂന്യമാകും)
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
അല്ലാ? ഇതില്‍ എന്റെ പേരെവിടേ?
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? എന്റെ അച്ഛന്‍. ആനന്ദലബ്ധിക്കിനിയെന്തുവേണം!
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം? സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം? വളരേ നല്ലതാണ്. കാശില്ലാത്ത ഒരുത്തനേയും കെട്ടാനോ ലൈനടിക്കാനോ ഇക്കാലത്ത് പെമ്പിള്ളാരൊന്നും തയ്യാറല്ല;കെട്ടിക്കാന്‍ അപ്പന്മാരും. ചെറുക്കന്റെ അപ്പന്റെ സമ്പാദ്യവും അവന്റെ ശമ്പളവും അളന്ന് മകളെ കെട്ടിക്കണമെന്നുണ്ടെങ്കില്‍ അതുപോലെ അളന്നുകൊടുക്കേണ്ടിവരുമണ്ണാ. ഒറ്റത്തവണയേ കെട്ടൂ എന്നു വാശിയുള്ളവര്‍ അതുകണക്കാക്കി വാങ്ങണം. അനുഭവിക്കാനിരിക്കുന്നതേയുള്ളൂ!
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
  1. ഒരു പാവം
  2. കൊച്ചു ഗള്ളൻ
  3. പുലി
  4. പാമ്പ്
  5. തമാശക്കാാാാാാാരൻ
  6. തണ്ണിച്ചായൻ
  7. കുൾസ്
  8. പൊടിയൻ
  9. തടിയൻ
ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം.
ക്രൂരന്‍/തല്ലുകൊള്ളി (എന്തോ എന്നെ ഇഷ്ടമാണ് എല്ലാവര്‍ക്കും.കുറച്ചുകാലം മുമ്പുവരെ എനിക്കു ഫയങ്കര ഗ്ലാമറായിരുന്നു-മോഹനന്‍‌ലാല്‍ ചിത്രം: വിശ്വപ്രഭു)
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ചില ചിത്രങ്ങള്‍ കണ്ട് ശരിക്കും തല്ലിയിട്ടുണ്ട്.
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) 1.ഇഞ്ചിപ്പെണ്ണിനേയും അനോണി ആന്റണിയേയും നേരിട്ടുകാണാനുള്ള വരം. 2.മലയാള മനോരമയിലെ ജീവനക്കാര്‍ക്ക് ബ്ലോഗെഴുതാനുള്ള അനുവാദം കിട്ടാതിരിക്കാനുള്ള വരം. 3.കാപ്പിലാന്റെ ബ്ലോഗുകളില്‍ ഡെയ്ലി 5000 പേരെങ്കിലും ചുമ്മാ വിസിറ്റുചെയ്യുന്നത് കാണാനുള്ള വരം.
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു? കള്ളനോട്ടടിക്കും. ഡോളര്‍.. നല്ല പച്ച ഡോളര്‍.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യു? രണ്ടുകയ്യും നീട്ടിയതങ്ങാ മേടിക്കും.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? സ്വയം ഒരു പ്രവാസിയായി അനുഭവപ്പെട്ടിട്ടില്ല.മനോബലം കൊണ്ട്.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? എനിക്ക് രാഷ്ട്രീയക്കാര്‍ നായകന്മാരാകുന്ന കാര്‍ട്ടൂണ്‍ വരകള്‍ ഇഷ്ടമാണ്. അകത്തേക്കുനോക്കി ഉറക്കെ വിളിച്ചുപറയും:“അമ്മേ.. ദേ ഒരു ഭിക്ഷക്കാരന്‍!”
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. വളരേ നല്ല അഭിപ്രായമാണ്. പക്ഷേ... അങ്ങനെവന്നാല്‍ ഈ ഗോമ്പറ്റീഷന്‍ പാവം അഞ്ചല്‍ക്കാരന്‍ ഒറ്റക്കുനടത്തേണ്ടിവരുമല്ലോന്നൊരു വിഷമം.അത്രേള്ളൂ.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ഒന്നും കാണുന്നില്ല;സെണ്ട്രല്‍ ഏ.സി.ആയതുകാരണം കമ്പ്ലീറ്റ് ജനലുകളും മുള്ളാണിക്കുപകരം മുളയാണിവച്ച് ക്ലോസിയിരിക്കുന്നു.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? ആ പോസ്റ്റ് ഇപ്പോ ഒന്നുകൂടിവായിച്ചിട്ട് ഈ ചോദ്യം മനസ്സിലിട്ടുരുട്ടിനോക്കി. എനിക്ക് ചിരിവരുന്നു... ഈശ്വരാ ,ഞാന്‍ എന്തിനെഴുതി? ഇനിയും എഴുതണോ?
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?
വെള്ളെഴുത്തിന്റെ
തെരെഞ്ഞെടുപ്പുകള്‍ സാരിയുടുക്കേണ്ടതുണ്ടോ ?
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
കവികളെ,പ്രത്യേകിച്ചും ആധുനിക കവികളെ കളിയാക്കുന്നത് പണ്ടേ എനിക്കിഷ്ടമല്ല.
കവിതകൾ വൃതത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം. ദയവായി കൈപ്പള്ളിയും കൂടി കവിതയെഴുതരുത്. അങ്ങനെവന്നാല്‍ അത് മലയാളഭാഷക്ക് ഒരു തീരാനഷ്ടമായിരിക്കും. പല കടുത്ത നിരൂപകന്മാരും(സിനിമയാകട്ടെ/സാഹിത്യമാകട്ടെ) സ്വന്തം സൃഷ്ടിയോടെ ഒതുങ്ങും.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ഞാന്‍ മൂന്നാമത്തെ ബാറില്‍ കമന്റടി അസോസിയേഷന്റെ മീറ്റ് സംഘടിപ്പിക്കും.അതാവുമ്പോ പരിപാടികഴിയുമ്പോ ലവന്മാര്‍ രണ്ടാളും ചേര്‍ന്ന് മത്സരിച്ച് ബില്ലടച്ചോളും.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) എനിക്ക് അതോര്‍ക്കാന്‍ തന്നെ പേടിയാവുന്നു. എങ്കിലും ഒരു ചെറുപുഞ്ചിരിമുഖത്തുവരുത്തിക്കൊണ്ട് ഞാന്‍ ചോദിക്കും:“ആധുനിക കവികള്‍ നിങ്ങളോടെന്തു തെറ്റുചെയ്തു?!”
താമരകുളം ഷിബു എന്താണു നിങ്ങൾക്ക് സംഭാവന ചെയ്തതു്. അയാള്‍ എന്തെങ്കിലുമാണെന്ന് ആരാണ് അഹങ്കരിക്കുന്നത് എന്ന് മറുചോദ്യം.
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ഇത്തരം കാര്യങ്ങളില്‍ തലയിടാറില്ല;കഴിവതും പങ്കെടുക്കാതെ ഒഴിഞ്ഞുനില്‍ക്കും. നിര്‍ബന്ധിച്ചാല്‍....
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) അവനവനാത്മസുഖത്തിനാചരിക്കുന്നവ- യപരന്നുസുഖത്തിനായ് വരേണം.
ബോബനും മോളിയും ഹാരിപ്പോര്‍ട്ടറെ കണ്ടുമുട്ടിയാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക? (ചോദ്യം സംഭാവന ചെയതതു: അപ്പു) അങ്ങനെ ഞാന്‍ ഈ ചോദ്യത്തിന്റെ ഉത്തരം പറയുന്ന ശൈലിനോക്കി അപ്പു എന്നെ കണ്ടുപിടിക്കണ്ട. ഐഡിയാ കൊള്ളാം.
ഈ ലോൿ സഭ തെറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്? കെ.മുരളീധരന്‍ സ്വയം ഞെട്ടി,ബോധംകെട്ട് അദ്ദേഹം ആശുപത്രിയിലാവും.
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും? (ചോദ്യം സംഭാവന ചെയതതു: അപ്പു) ഇതിനര്‍ത്ഥം കേരളത്തില്‍ പാല്‍ കറക്കുന്നതും റബ്ബര്‍ വെട്ടുന്നതും ബീഡി തെറുക്കുന്നതും കള്ളുചെത്തുന്നതും ഇംഗ്ലീഷുകാരാണെന്നാണോ?
എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങൾ online media പൂർണ്ണമായും സ്വീകരിക്കാത്തതു്? പേപ്പര്‍,മഷി കമ്പനികളുമായുള്ള കമ്മീഷന്‍ ബന്ധം നിലക്കാതിരിക്കാന്‍.
കേരളത്തിൽ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികൾ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം? ബ്ലോഗര്‍ പ്രൊഫൈലുണ്ടാക്കുമ്പോള്‍ ഒടുവില്‍ ബ്ലോഗര്‍ ചോദിക്കുന്ന ചില അളിഞ്ഞചോദ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു... കാരണം എനിക്കൊന്നുമ്മനസ്സിലായില്ല.
മലയാളം ബ്ലോഗ് ഒരു പ്രമുഖ മാധ്യമമായി വളരാന്‍ ഇന്നുള്ള ബ്ലോഗേഴ്സ് എന്താണ് ചെയ്യേണ്ടത്? (ചോദ്യം സംഭാവന ചെയതതു: വല്ല്യമ്മായി) ഇപ്പോഴുള്ള രീതിയിലൊക്കെ എഴുതുന്നതു നിര്‍ത്തി എല്ലാം മനോരമക്കും മാതൃഭൂമിക്കും ദേശാഭിമാനിക്കും അടിയറവക്കണം.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. ആരെയും നേരിട്ടറിയില്ല;സ്വാധീനിച്ചിട്ടുമില്ല.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
  1. പമ്മന് (ആര്. പി. മേനോന്)
  2. കെ. ജെ. യേശുദാസ്
  3. കാട്ടുകള്ളൻ വീരപ്പൻ
  4. മാമുക്കോയ
  5. കൊച്ചുത്രേസ്യ
  6. അടൂർ ഭാസി
  7. പ്രശസ്ത കവി താമരകുളം ഷിബു
  8. കുറുമാൻ
  9. കലാഭവൻ മണി
  10. സ്റ്റീവ് മൿ-കറി
  11. ഭഷീർ
  12. സില്ൿ സ്മിത
  13. Arundhati Roy
  14. Idea Star ശരത്
  15. R.K. Lakshman (cartoonist)
  16. ഇഞ്ചിപ്പെണ്ണു്
  17. മോഹൻ ലാൽ
  18. വള്ളത്തോൾ
  19. കുഞ്ചൻ നമ്പ്യാർ
കൊച്ചുത്രേസ്യ,അടൂര്‍ ഭാസി കൊ.ത്രേ.ക്ക് പയ്യോളിച്ചിക്കനും പത്തിരിയും കൊടുക്കും.കുടിക്കാന്‍ നന്നാറി സര്‍ബത്ത് അ.ഭാസിക്ക് തേങ്ങായരച്ച മീങ്കറിയും കപ്പപ്പുഴുക്കും.കുടിക്കാന്‍ കടുക്കാവെള്ളവും. ഞാന്‍ ഒന്നും ചോദിക്കില്ല. രണ്ടുപേരുടേയും മണ്ടത്തരങ്ങള്‍ കേട്ട് ചിരിക്കും.വെളുക്കും വരെ.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? കെട്ടിയിട്ടിരിക്കുമ്പോള്‍
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. ഈ മത്സരത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉത്തരങ്ങള്‍ ആരുടേതായിരുന്നു?

15 comments:

  1. # 67 ആരംഭിച്ചു

    ReplyDelete
  2. എന്റെ ഉത്തരം : എതിരന്‍ കതിരവന്‍
    http://www.blogger.com/profile/05331210831009115009

    ReplyDelete
  3. സന്തോഷ് {ശേഷം ചിന്ത്യം}
    http://www2.blogger.com/profile/10323380366347755800

    ReplyDelete
  4. എന്റ്റെ ഉത്തരം: പോങ്ങുമ്മൂടൻ http://www.blogger.com/profile/14158236907329181170

    ReplyDelete
  5. ente utharam - പോങ്ങുമ്മൂടന്‍
    http://www.blogger.com/profile/14158236907329181170

    ReplyDelete
  6. Moderation അവസാനിക്കുന്നു

    ReplyDelete
  7. പോങ്ങുമ്മൂടൻ
    http://www.blogger.com/profile/14158236907329181170

    ReplyDelete
  8. പോങ്ങുമ്മൂടൻ
    http://www.blogger.com/profile/14158236907329181170

    ReplyDelete
  9. ക്ലൂ:ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:

    1. K. കരുണാകരൻ,
    2. EMS,
    3. AKG,
    4. സി.എച്ച്. മുഹമ്മദ്കോയ,
    5. മന്നത്ത് പത്മനാഭൻ,
    6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
    7. Dr. പല്പ്പു.
    8. വെള്ളാപ്പള്ളി നടേശൻ

    എന്ന ചോദ്യത്തിനു
    അല്ലാ? ഇതില്‍ എന്റെ പേരെവിടേ?
    യെന്ന് ഉത്തരം പറഞ്ഞത് കൊണ്ട് ആള്‍ ഇവരില്‍ ആരും അല്ല എന്ന് മനസ്സിലാക്കാം.
    ഇനി നിങ്ങള്‍ പറയൂ...

    ReplyDelete
  10. ബൈ ദ് വേ, ദ് ഉത്തരം ഈസ്:
    എതിരന്‍ കതിരവന്‍
    http://www.blogger.com/profile/05331210831009115009

    ReplyDelete
  11. ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? ആ പോസ്റ്റ് ഇപ്പോ ഒന്നുകൂടിവായിച്ചിട്ട് ഈ ചോദ്യം മനസ്സിലിട്ടുരുട്ടിനോക്കി. എനിക്ക് ചിരിവരുന്നു... ഈശ്വരാ ,ഞാന്‍ എന്തിനെഴുതി? ഇനിയും എഴുതണോ? :::::::::

    ഇക്കാസിന്റെ ഉത്തരം കണ്ടിട്ട് എനിക്കും. “ഭാവയാമി രഘുരാമം.........” സ്വാതിതിരുനാളിന്റെ ശ്രീരാമന്‍ എഴുതിയിട്ട്, അത് വീണ്ടും വായിച്ച് ചിരിവരാന്‍... :)

    -സുല്‍

    ReplyDelete
  12. മൊത്തത്തില്‍ ഒരു അരൂപി ടച്ച് ഫീല്‍ ചെയ്യുന്നില്‍

    ഇത് ഒന്നുകില്‍ അയാളുടെ മറുപടികള്‍ ആണ്. അല്ലെങ്കില്‍ ഇയാളുടെ
    ഒരു ബ്ലോഗാണ് അശരിരികള്‍.

    അരൂപികുട്ടന്‍
    http://www.blogger.com/profile/00482917305535997727

    ReplyDelete
  13. എനിക്കും അരൂപിക്കുട്ടനാണിതെന്ന് സംശയം തോന്നിയിരുന്നു!

    ReplyDelete
  14. The Right Answer is: അരൂപികുട്ടന്‍
    http://www.blogger.com/profile/00482917305535997727

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....