ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണ് ദൈവം? | വിശ്വാസിയ്ക്ക് ഉണ്ടെന്നും സ്ഥാപിയ്ക്കാനും അവിശ്വാസിയ്ക്ക് ഇല്ലെന്നു സ്ഥാപിയ്ക്കാനുമുള്ളൊരു വൃഥാ പ്രാപഞ്ചിക വസ്തുവിന്റെ നാമം. |
എന്താണ് സൌന്ദര്യം? | ഞാൻ കാണുന്നതെല്ലാം സൌന്ദര്യത്തിന്റെ പ്രതീകങ്ങളാണെന്നു ഞാൻ പറയും. നിങ്ങൾ പറയില്ല. നമ്മളുടെ കണ്ണുകൾ ഒരുപോലെയല്ലല്ലോ.അതായത് കുറച്ചു കൂടി വിശദമാക്കിയാല്‍ സൌന്ദര്യം എന്നത് ആപേക്ഷികമാണ്. അത് നോക്കുന്നവന്റെ ആസ്വാദനത്തില്‍ അധിഷ്ടിതമാണ്. |
എന്താണ് സന്തോഷം? | അനുഭവിക്കാനുള്ളതു്. പറഞ്ഞറിയിക്കാൻ പറ്റില്ല കൈപ്പള്ളി |
കഷ്ടകാലം എന്നാലെന്താണ്? | എന്റെ വിലപ്പെട്ട സമയം കളഞ്ഞു ഈ ചോദ്യങ്ങൾ |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | ഗായകൻ തന്നെ ആകും. തറവാട്ടിൽ ഞാൻ സംഗീതം അഭ്യസിച്ചിരുന്ന കാര്യം നിങ്ങൾക്ക് അറിയാമല്ലോ. |
കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം? | ശോ! എന്തൊരു മണ്ടൻ ചോദ്യം. തികച്ചും ബാലിശമായ ചോദ്യം. കുയിലും കൊറ്റിയും തമ്മില്‍ എന്തു ബന്ധമാണുള്ളത്. അല്ലെങ്കില്‍ ഈ ചോദ്യത്തിനു തന്നെ എന്തു പ്രസക്തിയാണുള്ളത്. താങ്കള്‍ കുറച്ചു കൂടി പ്രായോഗികമായി ചിന്തിയ്ക്കണം കൈപ്പള്ളീ. |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? | എനിക്ക് എഴുതുവാനുള്ള അനിര്‍വ്വചനീയമായ ഒരു ഉത്ഘടവാഞ്ജ ഉണ്ടായപ്പോള്‍ എഴുതി. |
പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ? | ആയിരിയ്ക്കാം. അല്ലായിരിയ്ക്കാം. പക്ഷേ പുരുഷനും സ്ത്രീയും രണ്ടു ധ്രുവങ്ങളിൽ നിന്നും ഉത്ഭവിച്ചവരാണ് എന്ന് വേണമെങ്കില്‍ ആലംങ്കാരികമായി പറയാം. കാരണം വ്യത്യസ്ഥ സ്വഭാവവും രീതികളുമാണല്ലോ പുരുഷനേയും സ്ത്രീയേയും വേര്‍ തിരിയ്ക്കുന്നത് തന്നെ. സ്ത്രീ പുരുഷ വൈജാത്യങ്ങള്‍ എപ്പോഴും എന്റെ എഴുത്തിനെ സ്വാധീനിയ്ക്കുന്ന ഒരു വിഷയം തന്നെയാണ്. എങ്കിലും ഇവര്‍ മാര്‍സില്‍ നിന്നും വീനസ്സില്‍ നിന്നും വന്നവരാണ് എന്നൊക്കെ പറയുന്നത് ഒരു തരത്തില്‍ അന്ധവിശ്വാസം ആണ്. |
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ? | ഒരിക്കലുമില്ല. അങ്ങനെ ചെയ്യുന്നതു് തെറ്റാണ് എന്നു ഞാൻ പറയും. നിങ്ങൾ പറയില്ല. കാരണം നിങ്ങൾ environmentalist എല്ലാം കള്ളന്മാരാണു്. സ്വാർത്ഥന്മാർ. എന്നു മാത്രമല്ല ഇതൊരു ഫ്രെയിസ് ആണ്. ആനയെ തൊഴിത്തിലില്‍ കെട്ടുക എന്നാല്‍ തൊഴുത്ത് ആനയ്ക്ക് നില്‍ക്കാന്‍ കഴിയുന്ന തരത്തിലായാല്‍ പിന്നെ ഈ ഫ്രെയിസിനു തന്നെ പ്രസക്തിയില്ലല്ലോ. അതു പോലെ തന്നെയാണ് പുലി പുല്ലും തിന്നും, ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം, അണ്ണാറക്കണ്ണനും തന്നാലായത്, വിത്തുഗുണം പത്തു ഗുണം തുടങ്ങിയ ഫ്രെയിസുകളും. അക്ഷരാര്‍ത്ഥത്തില്‍ ഈ ചൊല്ലുകള്‍ക്ക് ഒന്നും ഒരു ഫലവും ഉള്ളതല്ല. |
ഏറ്റവും വലുതെന്താണ്? | കവി ഹൃദയം |
കാശ്മീരസന്ധ്യകളേ കൊണ്ടുപോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി എന്താ ഈവരിയുടെ അര്‍ത്ഥം? | ഞാൻ കവിതയിൽ അവതരിപ്പിക്കാം: കൊണ്ടു പോരൂ മമ നീല സാരി കാഷ്മീര സന്ദ്യതന്‍ സിന്ധൂരം പോലെ കൊണ്ടുവരില്ലെ നാഥ മമ നീല സാരി ഈ ഗ്രാമത്തിന്‍ സന്ധ്യയില്‍ ഞാന്‍ കാത്തു കാത്തിരിയ്ക്കുന്നു ---- അത്ര തന്നെ. |
അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ? | മാർജ്ജാര വർണ്ണ്ണശ്യഃ നഃ മൂഷിക മൃത്യുഹുഃ എന്നാണല്ലോ ഏതോ പണ്ടിതൻ പാടിയിരിക്കുന്നതു്. അതുകൊണ്ടു ശരിയായിരിക്കും. |
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട് എന്ന ഇംഗ്ലീഷ് പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ് എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം? | മലയാളം പത്രം എന്തെങ്കിലും ഒക്കെ എഴുതട്ടെ. മലയാള ഭാഷ അവരല്ലല്ലോ കാത്തു സൂക്ഷിക്കുന്നതു്. കവികളിലൂടേയും കലാകാരന്മാരിലൂടേയും ആണ് ഭാഷ വളരുക. കവികളും കലാകാരന്മാരും അന്യം നിന്നു പോവാത്തിടത്തോളം ഭാഷ വളരുകയേ ഉള്ളൂ. തളരുകയില്ല. |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | പൂർണ്ണ സംതൃപ്തനാണു്. കുട്ടിയായിരുന്നപ്പോൾ കവിത എഴുതുമായിരുന്നു. ഇപ്പോഴും എഴുതുന്നു. ബ്ലോഗില്‍ കവിത എഴുതാന്‍ കഴിയുന്നതു കൊണ്ട് കൂടുതല്‍ ആഴത്തില്‍ ചിന്തിയ്ക്കുവനും എഴുതുവാനും കഴിയുന്നുണ്ട്. കൂടുതല്‍ എഴുതുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യം. ഇപ്പോഴും ഞാനൊരു ചെറിയ കുട്ടിയാണ്. കൂടുതല്‍ കൂടുതല്‍ ഉയരുക എന്നത് തന്നെയാണ് ആഗ്രഹവും. |
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം | വിശാലമനസ്കന്‍ തുടങ്ങി വെച്ച ഒരു ട്രെന്റാണ് ഓര്‍മ്മകുറിപ്പ് എന്ന് ഞാന്‍ പറയും. തമാശയാണെന്ന് ബൂലോഗത്തെ ഒരു വിഭാഗം വിശ്വാസിയ്ക്കുന്ന ആ ട്രെന്റ് പതുക്കെ പതുക്കെ അലങ്കാരങ്ങളില്ലാത്ത ഡയറികുറുപ്പുകള്‍ ആയി ബൂലോഗത്ത് നിറയുകയായിരുന്നു. എങ്ങിനെയെങ്കിലും ഓര്‍മ്മകള്‍ ഉണ്ടാക്കി എഴുതുക എന്ന രീതിയില്‍ ഇന്ന് ഓര്‍മ്മകുറിപ്പുകള്‍ എത്തി നില്‍ക്കുന്നു. ഓര്‍മ്മകള്‍ ഇല്ലാതെ വരുമ്പോള്‍ സിനിമാകഥയും ആനുകാലികങ്ങളിലെ നര്‍മ്മ സല്ലാപവും വരെ അവരവരുടെ ഓര്‍മ്മകളാക്കി അവതരിപ്പിച്ചു തുടങ്ങിയതോടെ ഓര്‍മ്മ കുറിപ്പുകള്‍ മലയാള ബ്ലോഗിങ്ങിലെ ശാപമായി എന്ന് പറയേണ്ടി വരും. |
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്. | ഇഷ്ടപ്പെട്ട നിരവധി കവികളുണ്ട്. ലാപുഡ, വിഷ്ണു, വിത്സന്‍, രാജ്, സൂര്യഗായത്രി, ശിവന്‍, നസീര്‍ അങ്ങിനെ ബ്ലോഗിലെ പല കവികളുടേയും കവിതകള്‍ എനിയ്ക്ക് ഇഷ്ടമാണ്. ഒരു വായനയുടെ വസന്തമാണ് മലയാള ബ്ലോഗിലെ കവിതകള്‍ അനുവാചകന് നല്‍കുന്നത്. കവിതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബൂലോഗം ശൂന്യമാണ്. |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? |
മൃഗങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ. അപ്പോൾ അവരെ കാട്ടിലേക്ക് വിടാം. അല്ലെങ്കിൽ ഏതെങ്കിലും മൃഗശാലയിൽ പാർപ്പിക്കാം. മതങ്ങൾ മനുഷ്യനെ നേർ വഴിയിൽ നയിക്കാൻ സഹായിക്കുന്നു. വ്യവസായ സ്ഥാപനങ്ങളും, ഫാക്റ്ററികളും നാടിനു് ആവശ്യമാണു്. ഒരു മൃഗവും അതിനെക്കാൾ വലുതല്ല. |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | അടൂർ ഗോപാലകൃഷ്ണൻ genius ആണു. K.S. ഗോപാലകൃഷ്ണൻ അശ്ലീല ചിത്രങ്ങൾ എടുക്കുന്ന വ്യക്തിയാണു്. രണ്ടു പേരുടേയും പ്രവര്‍ത്തന മേഖല ഒന്നാണെങ്കിലും ശൈലികളില്‍ വ്യത്യസ്ഥ ധ്രുവങ്ങളില്‍ ആണ്. |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | അങ്ങനെ ഒരു രോഗമുണ്ടോ? കേട്ടിട്ടില്ല |
എന്താണു് അഭിപ്രായ സ്വതന്ത്ര്യം? | അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം |
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. | മാധവിക്കുട്ടി |
ആരുടേ ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? | കൈപ്പള്ളി ബ്ലോഗിലെ സൂക്ഷിപ്പുകാരനാകാൻ ശ്രമിക്കുന്നു. കവികളോടും സാഹിത്യകാരോടും കടുത്ത എതിർപ്പാണു ഈ മത്സരത്തിലൂടെ എനിക്ക് കാണാൻ കഴിഞ്ഞതു്. താങ്കള്‍ പണ്ടെങ്ങോ എന്തോ ചെയ്തെന്നു കരുതി മറ്റുള്ളവർ എല്ലാം വെറും വിഡ്ഢികൾ അല്ല എന്നു താങ്കള്‍ മനസ്സിലാക്കണം. ആദ്യം delete ചെയ്യേണ്ടതു് താങ്കളുടെ blog തന്നെ. |
Wednesday, 1 April 2009
45 - April Fools Day
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
അടുത്ത മത്സരം ആരംഭിച്ചു
ReplyDeleteകൈപ്സ്, ഇത് ഇഷ്ടമില്ലാത്ത ഏതോ കവിയെക്കൊണ്ട് തോക്ക് ചൂണ്ടി ഉത്തരങ്ങള്‍ എഴുതിച്ചത് പോലുണ്ടല്ലൊ :)
ReplyDeleteഎന്തായാലും പാടുപെടും :(
എന്റെ ഉത്തരം: മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ReplyDeletehttp://www.blogger.com/profile/05822371104860602498
കൈപ്പള്ളിയുടെ ബ്ലോഗ് ഡിലീറ്റുമെന്ന് പറയാൻ തക്കവണ്ണം കവി ഹൃദയം ഇതൊന്ന് മാത്രമേ കണ്ടുള്ളൂ..പക്ഷേ പാട്ട് പഠിച്ച കാര്യം കൺഫ്യൂഷ്യസ് ആക്കുന്നു..എന്തരോ വരട്ട്, ആദ്യമായിട്ട് ഈ നേരത്ത് ഇവിടെ എത്താൻ പറ്റിയത് തന്നെ വല്യ കാര്യം- ഗുഷ് നൈറ്റ്..ഹാപ്പി ഏപ്രിൽ ഫൂൾ
ReplyDeleteശ്രീ. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ReplyDeletehttp://www.blogger.com/profile/05822371104860602498
അദ്ദേഹമല്ലാതെ ആരുമല്ല.
പ്രിയ കൈപ്പള്ളി, കൊടു പന്ത്രണ്ട് പോയിന്റ്!
ഇതു പോകുന്നേല്‍ പോകട്ടെ എനിക്ക് ഒരാളിന്റെ മുഖമേ മനസില്‍ വരുന്നുള്ളൂ
ReplyDeleteഎന്റെ ഉത്തരം: മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
http://www.blogger.com/profile/05822371104860602498
അഞ്ചല്‍ക്കാരന്‍
ReplyDeletehttp://www.blogger.com/profile/03988628684626249070
comment Moderation അവസാനിച്ചു
ReplyDeleteമുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ReplyDeletehttp://www.blogger.com/profile/05822371104860602498
ഇതു ശരിയല്ല, മത്സരം തുടങ്ങിയതു 1:10-ന്. 2 മണിക്കൂർ തികയും മുൻപു മോഡറേഷൻ എടുത്തു കളഞ്ഞോ?
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteആ അവസാനത്തെ ഉത്തരം
ReplyDeleteബൂലോകത്ത് ഒരാളേ ഇത്രയും നന്നായി പറയൂ!
:))
This comment has been removed by a blog administrator.
ReplyDelete“കവിതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബൂലോഗം ശൂന്യമാണ്..............“
ReplyDeleteശോ...ഞാനീ മത്സരത്തില്‍ നിന്ന് പിന്മാറി.ഇനി ഇങ്ങോട്ടില്ല.
എനിക്കു തോന്നുന്നത് ഇന്ന് എല്ലാരെയും ഫൂളാക്കാന്‍ കൈപ്പള്ളീ സ്വയം എഴുതിയുണ്ടാക്കിയ ഒരു ഇന്റര്‍വ്യൂ ആണിതെന്നാണ് (അക്ഷരത്തെറ്റുകള്‍ മറച്ചെഴുതി കണ്‍ഫ്യ്യൂഷനുണ്ടാക്കിയതിന് പെറ്റി കൊടൂക്കണം)
ReplyDeleteഉത്തരം കൈപ്പള്ളി എന്നു പറഞ്ഞാലോ ...???
ഞാൻ ഇരിങ്ങൽ അഥവാ രാജു കോമത്ത്
ReplyDeletehttp://www.blogger.com/profile/09414917967303476003
ഒരു വായനയുടെ വസന്തമാണ് മലയാള ബ്ലോഗിലെ കവിതകള്‍ അനുവാചകന് നല്‍കുന്നത്. കവിതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബൂലോഗം ശൂന്യമാണ്.
ReplyDeleteകണ്ടപ്പോള്‍ വായിച്ചപ്പോള്‍ ഒരു സന്തോഷം...
എന്‍റെ ഉത്തരം: ഞാന്‍ ഇരിങ്ങല്‍
Raju Komath
http://www.blogger.com/profile/09414917967303476003
എന്റെ ഉത്തരം : Raju Komath
ReplyDeletehttp://www.blogger.com/profile/09414917967303476003
ങീ ങീ എന്റെ കമന്റ് ഡിലീറ്റിയേ....
ReplyDeleteനാലു പേര്‍ ഒരുമിച്ച് പറഞ്ഞാല്‍ കൈപ്പള്ളിക്ക് പെറ്റി അടിക്കാം ന്നാണ്... മൂന്നു പേര്‍ എന്റെ കൂടെ വരൂ... ഇല്ലെങ്കില്‍ ഞാന്‍ തന്നെ മൂന്ന് ഐഡി ഉണ്ടാക്കും....
(കമന്റ് തമാശയായിരുന്നു കൈപ്പള്ളിജീ... തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളത് കൊണ്ട് ഡിലീറ്റിയത് നന്നായി.. ദാങ്കൂ...)
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ReplyDeletehttp://www.blogger.com/profile/05822371104860602498
അനൌദ്യോഗികമായിപ്പറഞ്ഞാല്‍...
ReplyDeleteഇത് ഏപ്രില്‍ ഫൂള്‍ ആയിട്ട് കൈപ്പള്ളി തന്നെ ഇരുന്നെഴുതിയതാവാന്‍ സാധ്യതയുണ്ട് :)
ഇത് ഏതോ ഗവിയെ പരിഹസിക്കാന്‍ കൈപ്പള്ളിയോ അനോണി ഐഡിയുള്ള ആരോ എഴുതിയതാണ്.സഗീര്‍ ആണെങ്കില്‍ ആദ്യത്തെ ഉത്തരം അങ്ങനെ എഴുതില്ല.ഇരിങ്ങല്‍ ഇത്രയും അക്ഷരത്തെറ്റും വരുത്തില്ല.
ReplyDeleteഅനോണി മാഷ് (ഒറിജിനല്‍)
http://www.blogger.com/profile/14288369531522363499
ഉത്തരം ഇതല്ലെങ്കില്‍ ക്ലൂ തരാത്തതിന് കൈപ്പള്ളിക്ക് പെറ്റിയടിക്കണം :)
ReplyDeleteവില്യം വേർഡ്സ്‌വർത്തിന്റെ പിൻഗാമി പോയെറ്റ് റോജർ ഐറിംഗൽ ആണോ അതോ അമീർ ഖുസ്രുവിന്റെ പാരമ്പര്യക്കാരൻ ഉസ്താദ് സഗീർ അലിയാസ് പണ്ടാരത്തിൽ ആണൊയെന്ന് വർണ്ണ്യത്തിലാശങ്ക മാത്രമേ ബാക്കിയുള്ളൂ.
ReplyDeleteഎനിക്കു തോന്നുന്നു കൈപള്ളി പുതിയ ആരെയെങ്കിലും പരിചയപ്പെടുത്തുന്നതാവാം. നാല് മാസം / പത്ത് പോസ്റ്റ് നിയമപ്രകാരം. അന്വേഷിച്ചു വന്നപ്പോള്‍ ഒരാളെ കിട്ടി. കിട്ടിയാല്‍ 12 അല്ലെങ്കെ വേണ്ടാന്നെ.
ReplyDeleteഎന്റെ ഉത്തരം : ഷിബു താമരകുളം
http://www.blogger.com/profile/10168666900435444251
എന്റെ ഉത്തരം അനോണി മാഷ് (ഒറിജിനല്‍)
ReplyDeletehttp://www.blogger.com/profile/14288369531522363499
ഞാന്‍ വല്യമ്മായിയെ പിന്താങ്ങുന്നു....
ReplyDeleteക്ലൂ തരൂ കൈപള്ളീ ക്ലൂ തരൂ....
അലെങ്കി പെറ്റി തരൂ...
അല്ല പെറ്റി എടുക്കൂ.
-സുല്‍
ഇത് വരെ ഒരു തീരുമാനം ആയില്ലേ നന്ദേട്ടാ
ReplyDeleteആരും ഇല്ലേ ഒരു ക്ലൂ ചോദിക്കാന്‍?
ReplyDeleteകൈപ്പള്ളിയുടെ ബ്ലോഗില്‍ വന്ന് എല്ലാവരും കേള്‍ക്കെ കൈപ്പള്ളിയെ ചീത്തവിളിക്കണമെങ്കില്‍, അത് ബ്ലോഗിലൂടെ എല്ലാവരേയും കൈപ്പള്ളി കാണിക്കണമെങ്കില്‍.... അത് അനോണിമാഷല്ലാതെ മറ്റാരുമാകാന്‍ സാദ്ധ്യതയില്ല :)
ReplyDeleteMy Answer
ReplyDeleteമുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
http://www.blogger.com/profile/05822371104860602498
അങ്ങനെയെങ്കില്‍ അനോണിമാഷിന്റെ അതേ രീതിയില്‍ എഴുതുന്നവരല്ലേ നന്ദാ, കൂതറ അവലോകനം, ഡീങ്കന്‍, അരൂപിക്കുട്ടന്‍ തുടങ്ങിയവരും!! കൈപ്പള്ളീ സ്വയം ഇത്രേം തമാശ് എഴുതിയെന്നു വിശ്വസിക്കാനും ആവുന്നില്ലല്ലോ ബ്ലൊഗനാര്‍ ദൈവങ്ങളേ. എഴുതിയെങ്കില്‍ തെളീഞ്ഞുവരുകേം ചെയ്യും :-)
ReplyDeleteഎങ്കില്‍ എന്ത്കൊണ്ട് കൈപ്പള്ളി ക്ലു തന്നില്ല. കൊട് 5L പെറ്റി
ReplyDeleteഇത് അനോണി മാഷിന്റെ ഉത്തരം.
ReplyDeleteഇദ്ദേഹം ഒരു വ്യക്തിമാത്രമല്ലാത്തതിനാല്‍ പ്രൊഫൈല്‍ വക്കുന്നില്ല മാഷെ
ഏപ്രില്‍ 1 ആയതു കൊണ്ട് പങ്കെടുത്ത എല്ലാവര്ക്കും ബിരിയാണി കൊടുക്കുന്നുണ്ട്
ReplyDeleteഎന്നാല്‍ ഞാന്‍ ഉത്തരം മാറ്റി.
ReplyDeleteമുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
http://www.blogger.com/profile/05822371104860602498
ഹല്ല!!!! ഇനിയിപ്പോ കുറെ കഴിഞ്ഞ് കൈപ്പള്ളി വന്ന് “ഏപ്രില്‍ ഫൂളേ” എന്നു പറയുമോ??
ReplyDeleteഎല്ലാവരേയും ഫൂളാക്കാന്‍ വേണ്ടി ചുമ്മാ വല്ല ഉത്തരം എഴുതി പോസ്റ്റാക്കിയതാകുമോ കൈപ്പള്ളീ???
എനിക്കും അതും സംശയമില്ലാതില്ല !!!!
ഇനിയും ക്ലൂ തന്നില്ലേല്‍ ഇനിയും മാറ്റും
ReplyDeleteഎന്നാല്‍ എനിക്കുതന്നെ 12 പോയിന്റ്... ആദ്യം ഏപ്രില്‍ ഫൂളെന്നു പറഞ്ഞതിനു.... കമന്റു നമ്പര്‍ 15 നോക്കൂ നന്ദന്‍സ്..!
ReplyDeleteവല്യാമ്മായി.... ഞാന്‍ നോക്കിയിട്ട് അക്ഷരത്തെറ്റുകള്‍ കണ്ടെത്താനായില്ലല്ലൊ, എവിടെയാണ് തെറ്റുകള്‍???
ReplyDeleteമുന്‍ അഭിമുഖങ്ങളില്‍ മുഖം കാണിച്ചവനെ ഉത്തരിച്ചതിനാല്‍ ശ്രീമാന്‍ വിശ്വപ്രഭ അവര്‍കള്‍ രണ്ടു പെനാലിറ്റി പോയിന്റുകള്‍ ബുക്കു ചെയ്തിരിയ്ക്കുന്നു എന്ന വിവരം വിനീതമായി അറിയിച്ചു കൊള്ളുന്നു.
ReplyDeleteഎന്നാലും എന്റെ വിശ്വപ്രഭേ എന്നോടെന്തിനാണിത്രയും സ്നേഹം!!!!!!!!!
കൈപള്ളീക്കു പെറ്റി കൊട് അഞ്ചത്സേ
ReplyDeleteരണ്ടു ക്ല്ലൂ എങ്കിലും വരേണ്ട ടൈം കൈഞ്ഞ്.
ഒന്നാം തീയ്യതി ആയിട്ട് രാവിലെ തന്നെ പെറ്റി കൊടുക്കാന്‍ പറ്റിയത് കൊണ്ട് 5L ഇന്റെ സന്തോഷം കണ്ടോ
ReplyDeleteലയാളെ ഫോണില്‍ കിട്ടുന്നില്ല.
ReplyDeleteലയാളെ ചാറ്റില്‍ കാണുന്നുമില്ല.
ലെങ്ങാട്ട് പോയോ എന്തോ?
ലെന്തായാലും ലേ ലവസാന ഉത്തരമാണ് ഉത്തരമെങ്കിലുത്തരം. ഈ സീരീസിലെ ഏറ്റവും മനോഹരമായ ഉത്തരത്തിനു ഏതെങ്കിലും അവാര്‍ഡ് ഉണ്ടെങ്കില്‍ മിക്കവാറും ഈ ചങ്ങാതിയുടെ അവസാന ഉത്തരത്തിനു കിട്ടും!
ഇന്നി ഈ ഉത്തരം കണ്ട് പ്രകോപിതനായോ നമ്മുടെ പ്രിയപ്പെട്ട ക്വിസ്സ് മാഷ്.
ReplyDeleteമാഷേ മടങ്ങി വരൂ...
നമ്മുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം.
പിണങ്ങല്ലേ....
മോഡറേഷൻ തീരുന്നതിനു മുന്നേയുള്ള ആകെ മൂന്ന് ഉത്തരങ്ങളും (വിശ്വ അണ്ണന്റെ പോട്ട്, അത് പെറ്റി കേസ്) ഒന്ന് തന്നെ; ഹോ രക്ഷപെട്ട്, അല്ലെങ്കിൽ ഈ പ്രശ്നത്തിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ..!
ReplyDeleteഇനി അയാളുടെ പേരു പറഞ്ഞിട്ടിവിടെ പ്രശ്നമാവുമോ അലിഫേ
ReplyDeleteപ്രശ്നമൊന്നും പ്രശ്നമല്ല, കൈപ്പള്ളി പിണങ്ങാതിരുന്നാൽ മതിയായിരുന്നു..
ReplyDeleteThis comment has been removed by the author.
ReplyDeleteAnswer: മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ReplyDeleteThere are 2 profiles for him. ഏത് എഴുതിയാലാണ് മാര്‍ക്കു പോവുക?
http://www.blogger.com/profile/14461162604373426911
http://www.blogger.com/profile/05822371104860602498
കൈപ്സ് ക്ലൂസ് തരാത്തത്സ് ഇവിടെത്സ് ശരിയുത്തരംസ് വന്നതുകൊണ്ടാവുംസ് 5ത്സ്.
ReplyDeleteഅപ്പൊ പെറ്റി വേണ്ടാസ്. കൈപ്സിനെ വെറുതെ വിട്ടാസ്.
സിയ,
ReplyDeleteവാക്കുകള്‍ കുറച്ചു കൂടി മയപ്പെടുത്തി കൂടെ? താങ്കളുടെ കമന്റ് വായിയ്ക്കുമ്പോള്‍ ഈ ഉത്തരങ്ങള്‍ എഴുതിയ ആള്‍ക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ട് കൂടി താങ്കള്‍ ഓര്‍ക്കണമായിരുന്നു. മറ്റുള്ളവരുടെ വിചാരങ്ങള്‍ ഒരു പരിധിവരെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരാളല്ലേ താങ്കള്‍.
നമ്മുക്കിഷ്ടമില്ലാത്ത ഉത്തരങ്ങള്‍ വന്നാല്‍ ഉടനേ ഉത്തരം എഴുതിയ ആളെ വ്യക്തിപരമായി ആക്ഷേപിയ്ക്കുന്ന തരത്തിലുള്ള കമന്റുകള്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു.
ഹാപ്പി ഗോമ്പീഷന്‍.
എന്താ സംശയം ശിവാ, രണ്ടാമത്തെ. ആദ്യത്തേതിൽ ഫോട്ടോയില്ല പിന്നൊന്ന് രണ്ടാമത്തേതിലാണു ഉത്തരങ്ങൾ പറയും വിധം കവിത എഴുത്തിനെ സൂചിപ്പിക്കുന്നത്..!
ReplyDeleteചുമ്മാ ഡൌട്ട് അടിപ്പിക്കല്ലേ :)
അല്ല, രണ്ട് പ്രൊഫൈൽ ഉള്ളവരെ എന്നാ ചെയ്യും, പെറ്റി അടിക്കുമോ..?
This comment has been removed by the author.
ReplyDeleteആ കമന്റ് ഡിലീറ്റ് ചെയ്തതിലൂടെ താങ്കല്‍ തെറ്റു തിരുത്തി. അല്ലെങ്കില്‍ മറ്റൊരാളുടെ വികാരത്തെ മാനിച്ചു. പക്ഷേ താങ്കള്‍ വീണ്ടും ഇട്ട കമന്റില്‍ അത് ആവര്‍ത്തിയ്ക്കുകയല്ലേ ചെയ്തത്.
ReplyDeleteഎന്തോ ഞാനൊന്നും പറയുന്നില്ല. ഒരാള്‍ നമ്മെ വ്യക്തിപരമായി ആക്ഷേപിച്ചാല്‍ നമ്മുക്ക് എന്ത് തോന്നുമോ അത് മറ്റൊരാളെ നാം വ്യക്തിഹത്യ ചെയ്യുമ്പോള്‍ അവര്‍ക്കും അനുഭവപ്പെടും എന്നോര്‍ത്താല്‍ ഇങ്ങിനെയൊന്നും എഴുതാന്‍ കഴിയില്ല തന്നെ.
സിയയ്ക്ക് എന്നെ ആക്ഷേപിയ്ക്കാം. കാരണം എന്നെ ബ്ലോഗിങ്ങിലൂടെയെങ്കിലും സിയയ്ക്ക് പരിചയമുണ്ട്. ഈ ഉത്തരങ്ങള്‍ എഴുതിയ ആളെ പ്രഖ്യാപിച്ചതിനു ശേഷം വേണമെങ്കില്‍ വിചാരണ ചെയ്യാം ആക്ഷേപിയ്ക്കാം-ആരാണെന്ന് അറിഞ്ഞതിനു ശേഷം. ഈ അഭിമുഖം ആരുടേതാണ് എന്ന് ശരിയ്ക്കും വ്യക്തമാകാത്തിടത്തോളം വ്യക്തിഹത്യ ശരിയല്ലാ എന്നേ ഞാന്‍ പറഞ്ഞുള്ളൂ.
ഇതു തന്നെയായിരുന്നു സുല്ലിന്റെ പോസ്റ്റിലും എന്റെ നയം.
പിന്നെ പെരുമാറ്റം. അത് ആപേക്ഷികമാണല്ലോ?
ഇത് കൈപ്പള്ളിയാ..സ്വന്തം തോക്കെടുത്ത് നെഞ്ചിലേക്ക് വെടിയുതിര്‍ത്ത വീരന്‍.. വീരാ..വീരാ..
ReplyDeleteകൈപ്പള്ളിക്ക് പ്രൊഫൈല്‍ തപ്പിയിട്ട് കിട്ടിയില്ലെങ്കില്‍ ഇതാ പ്രൊഫൈല്‍. കോപ്പിചെയ്ത് സുക്ഷിക്ക്..ഇനീം ഉപകരിക്കും. http://www.blogger.com/profile/15482047362673732434
അഞ്ചത്സിനോട് യോജിക്കുന്നു.
ReplyDeleteജ്വാലിക്ക് പോകാൻ നേരമായ്, ഇനി പിന്നെ കാണാം, ഒരു ഉച്ച, ഉച്ചര ഉച്ചേ മുക്കാലിന്..അപ്പോഴേക്കും ഇതിൽ ഒരു തീരുമാനം ആകുമെന്ന് തോന്നുന്നു
വിശ്വപ്രഭയുടെ സ്നേഹം അഞ്ചല്‍ മാഷിനു വിശ്വസിക്കാനാവുന്നില്ല :)
ReplyDeleteഎന്റെ ഉത്തരം
ശ്രീ. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
http://www.blogger.com/profile/05822371104860602498
കൈപ്പ് ക്ലൂ തന്നാലും മാറ്റാന്‍ പോകുന്നില്ല. എന്തിനാ ഒന്നാം തിയതി തന്നെ പെറ്റി വാങ്ങി വെക്കുന്നെ.
ഇതു കൈപ്പള്ളി ഏപ്രില്‍ ഫൂള്‍ ആക്കിയതു തന്നെ എന്ന ബലമായ സംശയവും ബാക്കി ഊണ്ട്.
ആള്‍ക്കാരുടെ പ്രഷര്‍ ഇങ്ങനെ കൂട്ടാതെ ഗ്ലൂ ഉത്തരിക്കൂ കൈപ്പള്ളീ
കഴിഞ്ഞപോസ്റ്റിലെ നന്ദിപ്രകടന പ്രസംഗം കഴിഞ്ഞ് കാണികളെ വിരട്ടിയോടിക്കാന്‍ ഔദ്യോഗിക വെടിയുതിര്‍ക്കും മുന്നെ ഈ പോസ്റ്റിട്ടു പോയതിനാല്‍ പെറ്റിവിദ്വാന്‍ ശ്രീ ശ്രീ 5ത്സും മറ്റ് മാന്യ ദേഹങ്ങളും 44ലേക്ക് ഒന്നെത്തിനോക്കി അവരവര്‍ക്ക് വീതിച്ചു നല്‍കിയിരിക്കുന്ന നന്ദി കൈപ്പറ്റി അടിയനെ യാത്രയയക്കണം എന്ന് തെര്യപ്പെടുത്തിക്കൊള്ളുന്നു. കൂടാതെ ശിശുവിനുള്ള പെറ്റി വല്ലതും ഉണ്ടെങ്കില്‍ അതും കൈപറ്റുവാന്‍ കൈ തരിക്കുന്നു എന്നുകൂടി ഓര്‍മ്മപ്പെടുത്തട്ടെ!. (തല്ലുന്നെ തല്ല് എനിക്ക് വീട്ടിപോയിട്ട് പണിയുണ്ട്)
ReplyDeleteശിശുവിനും പെറ്റി അറിയിപ്പ്.
ReplyDeleteഈ സീരീസിലെ ഒമ്പതാം അഭിമുഖം കൈപ്പള്ളിയുടേതായിരുന്നു. മുന്‍ പോസ്റ്റുകളില്‍ ഉത്തരം പറഞ്ഞവരെ വീണ്ടും ഉത്തരമായി കമന്റുന്നത് പീനല്‍ കോഡ് പ്രകാരം രണ്ടു പെനാലിറ്റി ക്ഷണിച്ചു വരുത്തും.
sd/-
ഇതിന്റെ ഉത്തരം ആരായിരുന്നാലും അയാള്‍ ഇവിടെ കമന്റിട്ട് സമ്മതിക്കും വരെ ഞാന്‍ വിശ്വസിക്കില്ല.
ReplyDeleteവ്യക്തിഹത്യ...വ്യക്തിഹത്യ...വ്യക്തിഹത്യ...
ReplyDeleteമടുത്തു.
എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു. എന്നെക്കുറിച്ച് മറ്റുള്ളവര്‍ക്ക് തോന്നുന്നതും പറയാം. പറയുന്ന അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത് പൊള്ളയാണോ കാമ്പുള്ളതാണോ എന്ന് മനസ്സിലാക്കൂ എന്നേ പറയാനുള്ളൂ.
തുമ്മുന്നതിനും തൂറുന്നതിനും വ്യക്തിഹത്യ ആരോപിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് മേല്‍കമന്റും ഞാന്‍ ഡിലീറ്റ് ചെയ്യുന്നു.
http://www.blogger.com/profile/06123013534204698425
ReplyDeleteശെഫി
‘പണ്ടാരത്തില്‍‘ ആണെങ്കില്‍ ഇനി പോയിന്റ് ഒന്നും കിട്ടാനില്ല... അനോണിമാഷ് ആവാം.. പക്ഷെ അതില്‍ കൂടുതല്‍ സെര്‍ച്ചില്‍ ഷെഫി ആണു കടന്നു വരുന്നത്.. ആവാന്‍ വഴിയില്ല.. പക്ഷെ കിടക്കട്ടെ.. ഒരു ചെയ്ഞ്ചിന്.. (ശെഫി അല്ലെങ്കില്‍, ഓന്റെ പേരു പറഞ്ഞതിന്, കൂമ്പിനിട്ടിടിയ്ക്കാതിരുന്നാല്‍ മതിയായിരുന്നു)
ശിശുവേ..
ReplyDeleteആ മറുപടി പ്രസംഗം കലക്കീട്ട്ണ്ട്.. :) ഉത്തരങ്ങള്‍ക്കൊപ്പം നില്‍ക്കും. വായിച്ചു തീര്‍ന്നപ്പോള്‍ മേലാകെ പൊടിമണല്‍ വാരിയിടൂന്ന ഫീലിങ്ങ് :) ഗ്രേയ്റ്റ് ശിശു.
കൈപ്പള്ളീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീ
ReplyDeleteമണി പത്ത് കഴിഞ്ഞു. എണീക്കെടാ ചെല്ലാ.
ഇനി മുഖത്ത് കുറച്ചു വെള്ളം തെളിക്കണൊ? അഞ്ചലേ ഒന്ന് ഹെല്‍പ്പൂ.
ഇനി എന്നാണാവോ ഇങ്ങനെ ഉറക്കെ വിളിച്ചു കൂവുന്നതിന് എനിക്ക് പെറ്റി കിട്ടുന്നത്??
ആ വിളി കേട്ടൂ കിച്ചൂ...
ReplyDeleteഓന്‍ “ഇഡ്ലി” (idle) ഫോമില്‍ നിന്നും ഉണര്‍ന്നിട്ടുണ്ട്!!!
ട്രാക്ക്
ReplyDeleteസുല്ലേ കോളടിച്ചെന്നു തോന്നുന്നല്ലോ
ReplyDeleteമത്സരം അവസാനിക്കാൻ ഇനി വെറും jest only തുച്ചമായ ഒന്നര മണിക്കൂർ മാത്രം
ReplyDeleteclue വേണോ?
ReplyDeletekluvinu munp njan pazhayathilekk
ReplyDeleteഎന്റെ ഉത്തരം : ഷിബു താമരകുളം
http://www.blogger.com/profile/10168666900435444251
എന്നാല്‍ ഞാന്‍ ഒരു ഉത്തരം പറയാം
ReplyDeleteഎന്റെ ഉത്തരം : ഷിബു താമരകുളം
http://www.blogger.com/profile/10168666900435444251
എന്റെ ഉത്തരം : ഷിബു താമരകുളം
ReplyDeletehttp://www.blogger.com/profile/10168666900435444251
ഹഹഹഹ... സുല്ലേ ഞാന്‍ നിന്നോട് കൂടെ!!!
ReplyDeleteClue: പുതുമുഖ. ദേശ സ്നേഹി. ഭാരതത്തേ കുറിച്ചും, കീറിയ പാന്റിനേ കുറിച്ചും കവിതകൾ എഴുതിയിട്ടുണ്ടു.
ReplyDeleteസുല്ലേ.. ഇതുപറ്റില്ല... ഗൊമ്പി നിയമ പ്രകാരം ആദ്യം ഒരുത്തരം പറഞ്ഞ അത് മാറ്റിക്കുത്തി വീണ്ടും മൂന്നാമത് അതിലേക്ക് വരാന്‍ ആവില്ല.. യൂ ആര്‍ ഔട്ട്..
ReplyDeleteഈ നിയമം മുന്‍കാല പ്രാബല്യത്തോടെ എഴുതിച്ചേറ്ക്കുവാന്‍ ഞാന്‍ കൈപ്പ്സിനോടും അഞ്ചലിനോടും അഭ്യര്‍ത്ഥിക്കുന്നു..
അയ്യൊ എന്നാ ഞാനും ഉത്തരം മാറ്റുവാ...’
ReplyDeleteഅഞ്ചലെ പെറ്റികൈപറ്റി.ഒപ്പിട്ടു തിരിച്ചയച്ചിരിക്കുന്നു..
എന്റെ പുതിയ ഉത്തരം
ഷിബു താമരകുളം
http://www.blogger.com/profile/10168666900435444251
ഹഹഹ....
ReplyDeleteകൊന്നത് കീചകന്‍ തന്നെ!!!!!!!!!
ഗൂഗിള്‍ സെര്‍ചില്‍ കീറിയ പാന്റ് വാണം കണക്കേ കേറിപ്പോണൂൂൂൂ....
ReplyDeleteപെറ്റി പോയാലും 4 മാര്‍ക്ക് കിട്ടും... :)
ReplyDeleteഞാനും പേസ്റ്റ് ചെയ്യാം
ReplyDeleteഷിബു താമരകുളം
http://www.blogger.com/profile/10168666900435444251
എന്റെ ഉത്തരം: മഞ്ഞുതുള്ളി
ReplyDeletehttp://www.blogger.com/profile/03975209620316266060
പുതുമുഖമല്ല, പക്ഷെ കീറിയ പാന്റിനെ കുറിച്ച് കവിത എഴുതിയിട്ടുണ്ട്...
ഷിബു താമരകുളം
ReplyDeletehttp://www.blogger.com/profile/10168666900435444251
"വിശ്വാസിയ്ക്ക് ഉണ്ടെന്നും സ്ഥാപിയ്ക്കാനും അവിശ്വാസിയ്ക്ക് ഇല്ലെന്നു സ്ഥാപിയ്ക്കാനുമുള്ളൊരു വൃഥാ പ്രാപഞ്ചിക വസ്തുവിന്റെ നാമം“ എന്ന് ദൈവത്തെക്കുറിച്ച് സഗീര്‍ ബ്രദര്‍ പറയുമെന്നെനിക്ക് തോന്നുന്നില്ല.
ReplyDeleteഎന്റെ ഉത്തരം, ശ്രീ. രാജു ഇരിങ്ങല്‍ ബ്രദര്‍.
ശ്ശെടാ... ഞാനുത്തരമെഴുതി പ്രിവ്യു നോക്കുമ്പോ ഇത്രേം കമന്റുകളും ഈ ഉത്തരവും കണ്ടിരുന്നില്ലല്ലോ... ആ എന്തായാലും ഇരിക്കട്ടെ...
ReplyDelete6+3 - 2 = 7
ReplyDeleteമതി .. യ്ക്കത് മതി!!!!
ഉത്തരം പറയട്ടോ?
ReplyDeleteക്ലൂ കണ്ടില്ല. സോറി.
ReplyDeleteഷിബു താമരകുളം
ReplyDeletehttp://www.blogger.com/profile/10168666900435444251
പറഞ്ഞ് തൊലയ്ക്ക്.
ReplyDeleteകൈപ്സ്, ഒരു ചേഞ്ചൊക്കെ വേണ്ടേ?
ReplyDeleteഇതിന്റെ ഉത്തരം വേണ്ടാ:)
എന്നാൽ ഇതിന്റെ ഉത്തരം പറയാം
ReplyDeleteഇതിന്റെ ഉത്തരം
അപ്പൊ എല്ലാരും പിരിഞ്ഞു പോയേ, ഇതിനുത്തരം ഉണ്ടായിരിക്കുന്നതല്ലാ :)
ReplyDeleteഒരു സാങ്കേതിക ചോദ്യം.. ഇത് ഷിബുവാണെങ്കില്‍ അദ്ദേഹത്തിന്റെ ബ്ലോഗ്ഗില്‍ ഒന്‍പത് പോസ്റ്റേ ഉള്ളൂ.. നിയമാവലിയില്‍ ഇല്ലെങ്കിലും ഒരിക്കല്‍ പറഞ്ഞത് നാലു മാസം/പത്ത് പോസ്റ്റ് എന്നല്ലേ?.. അത് ഔദ്യോഗികമായിരുന്നോ?...
ReplyDeleteആദ്യം സുല്‍ ഈ ഉത്തരം പറഞ്ഞപ്പോള്‍ ഞാന്‍ ഇദ്ദേഹത്തിന്റെ ബ്ലോഗ് നോക്കിയിരുന്നു, പക്ഷേ ആ ഒമ്പത് പോസ്റ്റ് കണ്ടപ്പോള്‍ വെറുതെ വിട്ടതാ...
പ്ലീസ്, ക്ലാരിഫൈ...
സന്ദർശകർ
ReplyDelete18 online.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോലും ഉണ്ടാകില്ല ഇത്രയും സന്ദര്‍ശകര്‍
മത്സരം കഴിഞ്ഞു clarify ചെയ്താൽ പോരെ
ReplyDeleteകുമാര്‍.. അതു സ്റ്റൈലായി.. ഞാനും കുറേ നേരായി റിഫ്രെഷ് ചെയ്തു നോക്കിയിരുന്നത് സന്ദര്‍ശകരുടെ എണ്ണം തന്നെ... :)
ReplyDeleteമതികൈപ്പള്ളീ.. ഒരു കാര്യം കൂടി ക്ലാരിഫൈയ്യണേ
ReplyDeleteസുല്ലണ്ണന്‍ ശരിയുത്തരം ആവാന്‍ സാധ്യതയുള്ള ഒരുത്തരം ആദ്യം പറഞ്ഞു. അതിനുശേഷം അതുമാറ്റി മറ്റൊന്നു പറഞ്ഞു. വീണ്ടും മനസ്സുമാറി ആദ്യത്തെ ഉത്തരത്തിലേക്ക് പോയി..
ഇനി ആദ്യം പറഞ്ഞ ഉത്തരമാണ് ശരിയെങ്കില്‍ എന്താണ് പെറ്റി?
എത്രമാര്‍ക്ക് കൊടുക്കും?
ഇരിങ്ങല്‍ അല്ലേ ഇവിടെ അടി നടക്കും.... നെഞ്ചത്തടി!
ReplyDelete100
ReplyDeleteവെറുതെയല്ല അതിപ്പോള്‍
ReplyDelete26 പേരായി.
കൈപ്പള്ളി എന്താ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു പഠിക്കുകയാണോ?
ശരി ഉത്തരം
ReplyDeleteഷിബു താമരകുളം
http://www.blogger.com/profile/10168666900435444251
ശെഡാ ഒരു നൂറ് മര്യാദയ്ക്ക് അടിക്കാന്‍ പോലും ഈ തെള്ള് കാരണം നടക്കുന്നില്ലല്ലൊ, കൈപ്സ് ഇതിന്റെ ഉത്തരം സഗീര്‍ അല്ലെങ്കി വേണ്ടാ:)
ReplyDeleteമതി....വീണ്‍റ്റും പറയുന്നു.. പോയിന്റുകള്‍ നമുക്കൊരു പ്രശ്നമല്ല.....
ReplyDeleteആ പോ...
ReplyDeleteഅഞ്ചത്സ് , ഞാന്‍ കളി നിര്‍ത്തി അമ്മ വിളിക്കുന്നു എന്റെ പോയിന്റ് താ ഞാന്‍ പോട്ട്:)
ReplyDeleteജനുവരി മുതല്‍ പോസ്റ്റുകളുണ്ടെങ്കിലും പ്രൊഫൈല്‍ തുടങ്ങിയിരിക്കുന്നത് മാര്‍ച്ചില്‍.അര്‍ഹതയില്ലാത്തവരെ മല്‍സരത്തില്‍ പങ്കെടുപ്പിച്ച ക്വിസ് മാസ്റ്റര്‍ക്ക് പെറ്റിയടിക്കണം.
ReplyDeleteപിന്നേം അടിച്ചു ഡാ മോനേ!!!!!!!
ReplyDelete(പ്ലീസ് ആരെങ്കിലും എന്റെ മുഖത്തിതിരി വെള്ളം തളിയ്ക്കണേ... ഞാന്‍ ബോധംകെട്ടു വീഴാന്‍ പോവാണ്)
ഇപ്പോഴാണ് ശരിക്കും ഏപ്രില്‍ ഫൂള്‍ ആയത്!
ReplyDeleteഅപ്പോൾ ഇവിടെ എത്ര "ഷിബു" ഉണ്ടു്
ReplyDelete22 ഷിബു
ReplyDelete25 ഷിബു
ReplyDeleteഅതെ വല്യമ്മായി ഞാന്‍ അദ്യം കാണുമ്പോ ആകെ പ്രൊഫൈല്‍ വിസിടേഴ്സ് 6 മാത്രം!
ReplyDeleteഇതെന്നാ വെള്ളരിക്കാ പട്ടണമോ?
ഈ പോസ്ടേ കാന്‍സെല്‍ ചെയ്യണം
സാജൻ ഈ Post മത്സരത്തിൽ പരിഗണിക്കുന്നതല്ല. നിങ്ങളെ എല്ലാം Fool ആക്കാൻ ഇതിലും നല്ല വേറെ എന്തുണ്ടു.
ReplyDeleteഹഹഹ..സമൂസെ..എനിക്കും കിട്ടി..പെറ്റി കഴിഞ്ഞാലും ബാക്കീണ്ടാവും..കണക്കപിള്ള ഓലയിടട്ടെ അപ്പൊ നോക്കാം..
ReplyDeleteഇതുവരെ ആരും താമരക്കുളത്തിൽ പോയില്ലെ?
ReplyDeleteസുല്‍ അല്ലേ താമരക്കുളം??
ReplyDeleteഹഹഹ എല്ലാവര്‍ക്കും ശരിക്കും കിട്ടി.. എനിക്കു മാത്രമല്ലല്ലൊ സമാധാനമായി.
ReplyDeleteഹ ഹ
ReplyDeleteഇതൊരന്നന്നര ചെയ്ത്തായിപ്പോയി കൈപ്സ്!
അഞ്ചത്സ്, ഞങ്ങളുടെ വിലയേറിയ സമയം അപഹരിച്ചതിന് കൈപ്പള്ളിക്ക് പെനാല്‍ടി കൊടുക്കണം.
എല്ലാരും ഒന്നു കൈ പൊക്കിയേ, അപ്പൊ ഈ സുല്‍ ആണോ താമരക്കൊളം ??
ഇപ്പോള്‍ എല്ലവര്‍ക്കും മനസ്സിലായില്ലെ മാര്‍ക്കിനു വേണ്ടി മത്സരിക്കുന്നവരെയും സ്വന്തം അന്വേഷണ നിരീക്ഷണപാടവം വര്‍ദ്ധിക്കാന്‍ മല്‍സരിക്കുന്നവരേയും :)
ReplyDeleteഅതേ വല്യമ്മായി.. കറക്റ്റ്..
ReplyDeleteചുമ്മാ കേറി കോപ്പി പേസ്റ്റ് ചെയ്തവര്‍ എത്രയാ....
അപ്പോ ശശി ആരായി? !!!
ReplyDeleteകൈപ്പള്ളിയുടെ ക്ലൂ പ്രകാരം നോക്കിയാല്‍ താമരക്കുളം കറക്റ്റ് തന്നെയാണ്. അതു നോക്കിയിട്ടൂ തന്നെയാണ് ഉത്തരം എഴുതിയത്.
ReplyDeleteഇനിയിതിപ്പോ (ഈ പോസ്റ്റ്) ഫൂളാണ്, തമാശയാണ് വെറ്തെയാണ് എന്നാണു ഉത്തരമെങ്കില്‍ ‘ഇതൊരുമാതിരി മറ്റോടത്തെ പരിപാടി’യായി പോയി എന്നേ പറയാനുള്ളൂ
എന്തായാലും പുതിയ ഒരു ബ്ലോഗറെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതിന് നന്ദി.. അത്രയും ആയല്ലോ... അപ്പോള്‍ ഷിബു... നമുക്ക് വീണ്ടും കാണണം..
ReplyDeleteഅല്ല, പത്തനാപുരം, പത്തനംതിട്ട,... പന്തളം.. ഇതൊക്കെ അടുത്ത സ്ഥലങ്ങളല്ലേ.. ഇനി യഥാര്‍ത്ഥ 'ഷിബു' ആണോ? ഐ മീന്‍ അപ്പു,,,,അപ്പു.. :) :) :)
താമരകുളത്തിൽ പോട്ട കവിതകൾ ഞാനും അഞ്ചലും വെറും 20 minute കൊണ്ടു എഴുതി പിടിപ്പിച്ചതാണു്.
ReplyDeleteഈ അഭിമുഖം ഏപ്രില്‍ ഫൂള്‍ ആണെന്നു ഗസ്സിയവര്‍ക്ക് ഏറ്റവും കുറഞ്ഞത് പ്രോത്സാഹന സമ്മാനമായി ഈരണ്ടു പോയിന്റ് വീതം എങ്കിലും നല്‍കണമെന്നു ശ്രീമാന്‍ ക്വിസ്സ് മാഷിനോട് ശുപാര്‍ശ ചെയ്യുന്നു. കാരണം ആ ഗസ്സിലേക്കെത്തിയവരുടെ നിരീക്ഷണ പാടവത്തിനു അര്‍ഹമായ പരിഗണന ലഭിയ്ക്കേണ്ടതുണ്ട്.
ReplyDeleteഇല്ലേ?
sd/-
ഞാന്‍ പ്രതിഷേധിയ്ക്കുന്നു!
ReplyDeleteസിയ,
ReplyDeleteവ്യക്തിഹത്യയില്‍ ഞാന്‍ തൂങ്ങിയത് വെറുതേ ലൈവാക്കാനാണ്. വേറൊന്നും തോന്നരുത്.
തോന്നിയോ?
സിയ, നീയായിരുന്നു ശരി...
ReplyDeleteഞാന് പറഞ്ഞതങ്ങട്ട് ക്ഷമിച്ചേര്... :)
എനിക്കാദ്യം കൈപ്പള്ളിയാണെന്നു തന്നെ തോന്നിയിരുന്നു.. ആദ്യകമന്റും അങ്ങനെയാണ് ഇട്ടത്..എന്നെ വഴിതെറ്റിച്ചത് 5ത്സ് ആണ്..മുന്‍പ് കൈപ്പള്ളിയുടെ ഉത്തരങ്ങള്‍ വന്നു എന്നുപറഞ്ഞ്. അങ്ങനെയെങ്കില്‍ 5ത്സിനെ ഖെരാവൊ ചെയ്യണം.. ആരെങ്കിലും ഒന്ന് സപ്പോര്‍ട്ടൂ പ്ലീസ്.
ReplyDeletenardnahc hsemus said...
ReplyDeleteപിന്നേം അടിച്ചു ഡാ മോനേ!!!!!!!
(പ്ലീസ് ആരെങ്കിലും എന്റെ മുഖത്തിതിരി വെള്ളം തളിയ്ക്കണേ... ഞാന്‍ ബോധംകെട്ടു വീഴാന്‍ പോവാണ്)
01-Apr-2009 10:54:00
:)))))))
ആ മഹാകവികള്‍ ഒന്നീ വെളിച്ചത്തോട്ട് നീങ്ങി നില്‍ക്കൂ..
ReplyDeleteഎല്ലാവരും ഒന്നു കാണട്ടെ.
വലയമ്മായീ.. വെല്‍ ഡണ്‍.
സമൂസെ..
കൈപ്പള്ളിക്കെടുത്തു വെച്ചിരിക്കുന്ന വെള്ളം ദേ തെളിച്ചു.
ശൂ ശൂ.....
ഇനി ഏണീറ്റൊ.
ഈ കൈപ്പള്ളിയേക്കൊണ്ട് തോറ്റു!!
ReplyDeleteഇനി ഈ ഉത്തരങ്ങള്‍ എഴുതിപ്പിടിപ്പിച്ചതാരാണെന്നു പറയ്.
ഇന്നസെന്റ് തിരിച്ച് വരുന്ന ആ സീനിലേക്ക് ഞാനെല്ലാവരുടേയും ശ്രദ്ധയെ ക്ഷണിക്കുകയാണ് സുഹൃത്തുക്കളേ :)
ReplyDeleteശരിയാണ്. വിശ്വപ്രഭ എന്നെ ഗസ്സിയപ്പോഴും യഥാര്‍ത്ഥത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. ശിശു കൈപ്പള്ളിയെ ഗസ്സിയപ്പോഴും അതേ അനുഭവമാണ് ഉണ്ടായത്.
ReplyDeleteഎത്ര ശ്രമിച്ചാലും ബൂലോഗത്ത് ഐഡന്റിറ്റി ഒളിച്ചു വെയ്ക്കാന്‍ കഴിയില്ല എന്നത് വസ്തുത തന്നെ.
ഒന്നര മിനിറ്റില്‍ ഒരു കവിതയാണ് താമരകുളത്തില്‍ വിരിഞ്ഞത്.
ചാറ്റ് പരസ്യപ്പെടുത്താന്‍ പാടില്ലെന്നാണ്. എന്നാലും ഇത് ഇവിടെ ഇടാതിരിക്കാന്‍ വയ്യ.
ReplyDeleteഒരു പ്രമുഖ ബ്ലോഗര്‍ : siya, aa comment valarey moshamaayi
pls. ath delete cheyy
me: മനസ്സില്ല
ഒരു പ്രമുഖ ബ്ലോഗര്‍ :athinu maathram mahaanonnum allallo nee
allenkil ith delete cheyyan njaan avide aavashyappedum...
me: നിങ്ങള്‍ അവിടെ ആവശ്യപ്പെട്ട് ഡിലീറ്റ്
കാണട്ടെ
നിങ്ങളുടെ ആവശ്യം തികച്ചും അന്യായമാണ്
എന്നെ എന്തിനിങ്ങനെ പീഢിപ്പിക്കുന്നു :(
ഒരു പ്രമുഖ ബ്ലോഗര്‍ : alla,
ath aarayaalum
ath anyaayam thanne
me: അത് ഏപ്രില്‍ ഫൂളാക്കാന്‍ ഇട്ടതാണെങ്കിലോ?
April fool ആണെന്നു സംശയിച്ചവർക്ക് 2 point കൊടുക്കാം. ഞാൻ ആദ്യം ചിൽ commentകൾ delete ചെതതു് കള്ളി വെളിച്ചത്താവാതിരിക്കാനാണു് അവർക്കും കൊടുക്കാം 2 point വീതം.
ReplyDeleteവല്യമ്മായീ
ReplyDeleteസോറീട്ടൊ..(വലയമ്മായീ.. അച്ചര പിചാചായിരുന്നു)
സംഗതി ഒക്കെ ഓകെ...
ReplyDeleteപക്ഷെ ഇതിത്രയും വൈകിപ്പിച്ച് ഉള്ള എനര്‍ജി വേസ്റ്റാക്കിയതിലാ സങ്കടം.. (ഓ അല്‍ലെങ്കില്‍ ഇപ്പോ ഒലത്തിയേനെ എന്നല്ല) ലോകം ആര്‍മ്മാദിച്ച് നടത്തിയ എര്‍ത് ഡേയ്ക്ക് ഒരു മണിക്കൂര്‍ കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് വച്ച് നേടിയതിന്റെ “മയ്യത്ത്” ഇതോടെ നടത്തി!
താങ്ക്സ് കൈപ്സ്!
ഓകെ അപ്പോ എനിക്കുതന്നെ അവിടെയും ഒന്നാം സ്ഥാനം! 15 ആം കമന്റ്! മണ്ടത്തരമായാലെന്താ കിട്ടിയല്ലേ :-)
ReplyDeleteകൈപ്പള്ളീീ.. ഈ മത്സരം തുടങ്ങാനുണ്ടായ കാലതാമസത്തിന്റ്t “സാങ്കേതിക പ്രശ്നം” ഈ ഗവിതയെഴുത്തായിരുന്നു അല്ലേ.
ഫയങ്കരന്‍..
[quote]ഇനിയിതിപ്പോ (ഈ പോസ്റ്റ്) ഫൂളാണ്, തമാശയാണ് വെറ്തെയാണ് എന്നാണു ഉത്തരമെങ്കില്‍ ‘ഇതൊരുമാതിരി മറ്റോടത്തെ പരിപാടി’യായി പോയി എന്നേ പറയാനുള്ളൂ [/quote]
ReplyDeleteനന്ദകുമാറിന്റെ കമന്റിനു താഴെ ഒരു ഒപ്പ് .
4 പേര്‍ക്ക് ഇതേ അഭിപ്രായമാണ് എങ്കില്‍ gombetition നടത്തിപ്പുകാര്‍ക്കും കൊടുക്കാം പെനാല്‍റ്റി ;-)
മുകളിൽ ഡിലീറ്റ് ചെയ്യപ്പെട്ട കമന്റിലെ പാശ്ചാത്തപവിവശനായ സിയ എന്തൊരു സുന്ദരനായിരുന്നു... എന്തായാലും ഏപ്രിൽ ഒന്നിന്റെ അന്നും പശ്ചാത്തപിക്കാൻ മനസ്സ് കാണിച്ച നീ നല്ലവനാടാ... നല്ലവന്ക്ക് നല്ലവൻ... :)
ReplyDeleteതെളിവില്ലാത്ത ചാറ്റ് ലോഗുകളുമായി വരുന്നവർക്കെതിരെ പെറ്റിയടിക്കാൻ വകുപ്പില്ലേ 5LS...
ReplyDeleteഈ സംഭവം ഒരക്രമായിപ്പോയി എന്നതിനോടെനിക്ക് യോജിപ്പില്ല...
ReplyDeleteഇവിടെ നടക്കാറുള്ള രസകരമായ കാര്യങ്ങളുടെ കൂട്ടത്തിൽ തന്നെ ഇതിനും സ്ഥാനം കൊടുക്കണം...
സാങ്കേതിക തകരാറെന്ന് പറഞ്ഞ് കൈപ്പള്ളി ഷേഡ്യൂളില്‍ നിന്നും ഈ മത്സരം നീട്ടിയതാണ് എന്നെ സന്ദേഹിപ്പിച്ച ഒരു വസ്തുത :)
ReplyDeleteഎനിക്കിത് വളരെ രസകരമായ ഒരു സംഭവമായാണ് തോന്നിയത് :-)
ReplyDeleteഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ശരിക്കും ഒന്നു ഫൂളായി.
ഉത്തരങ്ങള്‍ വായിക്കുമ്പോള്‍ തന്നെ ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ ഉത്തരങ്ങള്‍ പോലെ തോന്നിച്ചു. കൈപ്പള്ളിയെതന്നെ സംശയിക്കുകയും ചെയ്തു. കൈപ്പള്ളി ഇത്രയും തമാശ എഴുതാന്‍ പഠിച്ചോ എന്നും സന്ദേഹം ഉണ്ടായി. അതിനാല്‍ ഒരു ഏപ്രില്‍ ഫൂള്‍ ഗോമ്പറ്റീഷന്‍ ആവാനുള്ള സാധ്യത ആദ്യമേ മനസില്‍ വന്നു.
സുല്ലിന്‍ ഈ താമരക്കുളത്തെ എങ്ങനെ പരിചയം വന്നു? അദ്ദേഹം വ്യത്യസ്ഥമായ ആ ഉത്തരം ഇട്ടതും ആ പേര്‍ മനസില്‍ കിടന്നു. സമയോചിതമായി കൈപ്പള്ളി വന്ന് താമരക്കുളം ട്രാക്കിംഗ് എന്നിട്ടതും (അതാണ്‍ ഈ മത്സരത്തിന്റെ ടേണീംഗ് പോയിന്റും, അതീവ കുബുദ്ധിയില്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാനും)... സുല്ലേ കോളടിച്ചല്ലോ എന്ന് ഞാന്‍ സുല്ലിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. സുല്ല അപ്പോഴേക്ക് ഉത്തരം മാറ്റിയിരുന്നു.. എന്നാലുംവേണ്ടില്ല, കോപ്പി ആന്റ് പേസ്റ്റ്.. പുറകെ ഒന്നൊന്നായി 25 വേറേ കോപ്പി പെസ്റ്റും..
ഹ..ഹ..ഹ.
കൈപ്പള്ളീ .. നന്ദി.. കുറേ ചിരിപ്പിച്ചതിനു
അപ്പൂ... അപ്പൂ...
ReplyDeleteരണ്ട് മൂന്ന് പാരഗ്രാഫെഴുതി വിശദീകരിച്ചാലും ഒരു വരിയിൽ വിശദീകരിച്ചാലും... പെട്ടവർക്കെല്ലാം എന്റെ അനുമോദനങ്ങൾ :))
മത്സരം ലമ്പർ 45B: UAE 12:00 അരംഭിക്കും
ReplyDeleteഉവ്വ, ഒരു ദിവസം രണ്ട് തവണ പെടാനെന്നെ കിട്ടില്ല... ഇന്നിനി ഞാനീ വഴിക്കില്ല...
ReplyDeleteഞാനിന്നലെ വൈഫിനോട് പറഞ്ഞു: “നമ്മുടെ കൈപ്പള്ളി കൊച്ചിന്‍ ഹനീഫയെയും ജാനര്‍ദ്ദനനെയും ഒക്കെപ്പോലെ ആയി. പഴയ സീരിയസ് വില്ലന്മാര്‍....ഇപ്പോള്‍ കോമഡി രാജക്കന്മാര്‍...”
ReplyDeleteഹിഹിഹി
അപ്പന്റെ മാര്‍ക്കെവിടേ?
ReplyDeleteഞാനൊന്ന് പുറത്തു പോയി വരുമ്പോഴേക്കും ഇത്രയും സംഭവിച്ചൊ ഇവിടേ. ദൈവേ :)
ഇന്നലെ എല്ലാര്‍ക്കും കൂടി എന്നെ ഇട്ടു ചാടിക്കാന്‍ എന്തായിരുന്നു ഉത്സാഹം... ഇന്ന് സ്വന്തം നിന്ന് ചാടിയാ മതി കേട്ട.
ReplyDeleteആര്‍ക്കായിരുന്നു ഷിബുവിന്റെ പോസ്റ്റില്‍ 10 പോസ്റ്റ് ഇല്ലാത്തതിന്റെ വിഷമം... ഇപ്പൊ സമാധാനായില്ലെ. അവിടെ 10 പോസ്റ്റും ഉണ്ട്.
ReplyDeleteപന്ത്രണ്ട് മണിക്കിനി എത്ര മിനുറ്റ് ബാക്കിയുണ്ട്...
ReplyDeleteഹഹഹ..ഇത് സ്പാറി..
ReplyDeleteകൈപ്പള്ളി അണ്ണാ സലാാം :)
എന്നാലും ഇതൊരുമാതിരി ചെയ്ത്തായിപ്പോയി.
ReplyDeleteസഗീറിന്റെ ആരാധകരൊക്കെ ഒറ്റയടിക്കാണ് ഷിബുചേട്ടന്റെ ബ്ലോഗും തുറന്ന് “താമകക്കുമ്പിളല്ലോ മമ ഹൃദയം” പാടിയിരിക്കണത്.
*
ഓഫ്
എന്റെ പാന്റിൽ ഓട്ട വീണു
എന്റെ കൈയ്യിൽ കാശില്ല
തയ്ക്കാൻ
എന്റെ തലമുടി നീണ്ടു പോയി
എന്റെ കൈയ്യിൽ കാശില്ല
മുടി വെട്ടാൻ
തരുമോ നീ പത്തു രൂപ
അത്ര നിസാരാക്കണ്ട ഒന്നൂടെ ഒന്ന് ഏറ്റ് പിടിച്ചാൽ വല്ലോം നടക്കും. പണ്ട് തന്റെ കയ്യിൽ 10 പൈസയില്ലാതിരിക്കുന്ന നേരത്ത് കടംവാങ്ങാൻ വന്ന സുഹൃത്തിനെനോക്കി വായിൽ തോന്നിയതു മെഹ്ബൂബ് പാടിയപ്പോൾ മലയാളിക്ക് ലഭിച്ചത്
“നയാ പൈസയില്ല.. കയ്യിലൊരു നയാപൈസയില്ല..
നഞ്ഞ് വാങ്ങിത്തിന്നാൻ പോലും...നയാപൈസയില്ല”
അഗ്രജന്‍
ReplyDeleteഇവിടെ ഇത്രയും ഘടികാരങ്ങൾ കുണ്ടാക്കി വെച്ചിരിക്കുന്നതു് ഇയ്യാളുടെ ഒതളങ്ങ കാണിൽ പെട്ടില്ലെ.
ഷിബു താമരകുളത്തിന്റെ കവിതകള്‍ എല്ലാം വായിച്ചു.
ReplyDeleteഉദാത്തം. ഉന്മത്തം.
പാന്റിനു മാത്രമല്ല ഓട്ട എന്നു മനസ്സിലായി, തൃപ്തിയായി മേനോനേ. തൃപ്തിയായി.
ഷിബു താമരകുളത്തിന്റെ കവിതകള്‍ എല്ലാം വായിച്ചു.
ReplyDeleteഉദാത്തം. ഉന്മത്തം.
പാന്റിനു മാത്രമല്ല ഓട്ട എന്നു മനസ്സിലായി..തൃപ്തിയായി മേനോനേ..
kaipps, 5Ls,
ReplyDeleterealy enjoyed..
thanks for the fools cap.
(sorry for english- no key man in office)
ഈ മത്സരം വന്നേപ്പിന്നെ ഏതേലും അലവലാതി ഉത്തരങ്ങൾക്ക് ഇമ്മടെ പേര് നറുക്കിടുമോ എന്ന പേടിയാണ്. എന്തായാലും ഇക്കുറി എന്നേക്കാൾ ഭാഗ്യവാന്മാർ രാജു ഇരിങ്ങലും സഗീറുമൊക്കെയായി :D
ReplyDeleteസിയ സീരിയസ് വില്ലന്മാരല്ല, പഴയ റേപ്പിസ്റ്റ് പുതിയ കോമഡി :-) സംഭവും തകർത്തു കൈപ്പള്ളി-അഞ്ചൽ.
ഹഹഹ രാജേ
ReplyDeleteഅതൊരൊന്നൊന്നര കമെന്റായിപ്പോയി...
ഇപ്പോള്‍ ദേഷ്യമുള്ളവരുടെ പേരെല്ലാം ഇവിടെ വിളിച്ചു പറഞ്ഞാല്‍ മതിയല്ലോ...
“എന്റെ പേരില്‍ കുറ്റമില്ല
ഞാന്‍ പറഞ്ഞു മാറിനില്‍കാന്‍....”
-സുല്‍
ഇന്ന് വിഡ്ഡിദിനമായതിനാല്‍ ഈ വഴി എന്നല്ല ഒരു വഴിക്കും പോയില്ല. അതിനാല്‍ ഈ ഷിബു താമരക്കുളത്തില്‍ വീണില്ല.
ReplyDeleteതള്ളേ.... ഏപ്രില്‍ ഫൂള്‍ ആണെന്ന് ആദ്യം പറഞ്ഞേ ഞാനാ... എനിക്ക് പന്ത്രണ്ട് പോയിന്റ് +മൂന്ന് പോയിന്റ് വേണം (കുളു ഇല്ലാതെ)....
ReplyDeleteബു ഹ ഹ ... :)
അഞ്ചലേ, ശരിക്കും പറഞ്ഞാൽ, എനിക്ക് 2 മൈനസിനുപകരം 12 പ്ലസ്സെങ്കിലും തരേണ്ടതാണു്. ഈ ഉത്തരങ്ങൾ എഴുതിയത് ആരെന്ന ചോദ്യത്തിനു് ശരിയായ ഉത്തരം തന്നെയാണു് ഞാൻ എഴുതിയത്.
ReplyDeleteസ്വന്തം വാക്കുകളെ സ്വന്തം മക്കളെപ്പോലെത്തന്നെ ലാളിച്ചും ശാസിച്ചും വളർത്തുക. അവരായിരിക്കും പിന്നീടു് നമ്മുടെ ഗുണധർമ്മവിശേഷങ്ങൾ പുറത്തു കാണിക്കുക.
മത്സരഫലം:
ReplyDeleteഒരു സൂചനയും ഇല്ലാതെ ഈ പോസ്റ്റ് ഏപ്രില്‍ ഫൂള്‍ പോസ്റ്റാണെന്നു ഗസ്സിയവര്‍ക്ക് ക്യാബിനറ്റ് നല്‍കുന്ന ഔദാര്യം ഈരണ്ടു പോയിന്റുകളാണെന്നു മുഖ്യന്‍ അറിയിച്ചിരിയ്ക്കുന്നു. അതു കൈപ്പറ്റിയവര്‍:
1. ശ്രീഹരി : 2
2. പാഞ്ചാലി : 2
3. അപ്പു : 2
4. വല്യമ്മായി : 2
5. നന്ദകുമാര്‍ : 2
അഭിവാദനങ്ങള്‍...
ഗസ്സിയവര്‍ക്ക് എല്ലാം കൊടുക്കൂ അഞ്ചല്‍സാറേ.
ReplyDelete