Thursday 9 April 2009

58 - കാവാലൻ

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു? "ദ്വയമേവം ദൈവം". . . . ച്ചാല്‍ ഞാന്‍ തന്നെ എന്ന്! വിവരണം ചോദിക്കരുത് . ജീവിതത്തെ സ്വാധീനിക്കുകയല്ല ജീവിതം കൊണ്ട് ആവിഷ്കരിക്കപ്പെടുകയാണ്.
എന്താണു് വിലമതിക്കാനാവത്തതു്? ജീവിതം തന്നെ
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. ദൈവം, കുടുംബം, കടമ, സ്വത്ത്, മതം.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
  1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
  2. 10, 000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം. . ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
2,ഒരു ഫാക്ടറി പൂട്ടിയാല്‍ ആ ഫാക്ടറിയിലെ തൊഴിലാളികളുടെ വിഷമവും അക്രമവുമേ അനുഭവിക്കേണ്ടതുള്ളു.അതിനു പോം വഴിയായി അവരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കാം. എന്നാല്‍ ആരാധനാലയം തകര്‍ത്തു പണിയുന്നകൂട്ടില്‍ ആ ജീവി ഒരിക്കലും സുരക്ഷിതമായിരിക്കില്ല.മതാനുയായികളുടെ ആദ്യത്തെ ഇര ആ ജീവിയും പിന്നെ ആ ഫാക്ടറിയും പിന്നെ പൊതു ജനവുമായിരിക്കും.
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു? (ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL) കമ്പനിയാണിപ്പോള്‍ സങ്കേതം, വര്‍ത്തമാന സാഹചര്യമനുസരിച്ച് ത്വാറാ ബ്വാറായില്‍ നാലുസെന്റിന് അപേക്ഷിച്ചിട്ടുണ്ട് അനോണി കളിക്കാന്‍. 'മൊഴി'
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്? കൊല്ലവര്‍ഷം 1181-മാണ്ട്.അരിവാളും ചുറ്റികയും മറ്റു പണിയായുധങ്ങളുമായി ഊരു ചുറ്റുന്നതിനിടെയാണ് ഒരുള്‍ വിളി, "പോയി കമ്പ്യൂട്ടര്‍ പഠിക്കിനെടാ". വീണ്ടും അതു തന്നെ, വീണ്ടും വീണ്ടും!!! അങ്ങനെ കമ്പ്യൂട്ടര്‍ പഠിക്കണമെന്ന മോഹവുമായി ചെന്നു കയറിയത് നടുവിലാലിലെ ഒരു പഴയ അറവുശാലയില്‍!. ദക്ഷിണ വയ്ക്കാന്‍ പറഞ്ഞു, കണ്ണിക്കണ്ട ജ്വാലികള്‍ക്കൊക്കെ നടന്നു കാലക്ഷേപം ചെയ്തവന്റെ ഓട്ടക്കീശയില്‍കാലണയ്ക്കുവഹയെവിടെ? കമ്പ്യൂട്ടറിന്റെ ആദ്യാക്ഷരം കുറിച്ചു തന്ന ആരെങ്കിലുമുണ്ടോ എന്നൊക്കെ ഒന്നു മനസ്സില്‍ തപ്പി സ്വാഹ!അടവുണ്ടെങ്കില്‍ ആനയേം വീഴ്ത്താം എന്നൊരു സു/കുബുദ്ധി മനസ്സിലുദിച്ചു. ദുഫായിലെ കമ്പനികള്‍ ഓഫറടിച്ച പ്യാപ്പറുകളങ്ങ് എടുത്തു കാണിച്ചു. എല്ലാം കാണിച്ചു കഴിഞ്ഞില്ല അതിനു മുന്നേ ദേ ഇങ്ങ്ങ്ങനെ കെട്ടിപ്പിടിച്ചു. "മച്ചാ. . . . . ഒരു വിസിറ്റിങ്ങ് നീയങ്ങെത്തിയിട്ട് അയച്ചുതന്നാല്‍ മതി ഫീസും തരണ്ട ഒന്നും വേണ്ട!" പിന്നെ കാഞ്ഞ വയറും കയ്യില്‍ കീബോര്‍ഡ്താളങ്ങളുമായി നാളുകളെത്ര!. ഒടുവില്‍ ഗുരുവിന്റെ കണ്ണില്‍ പൂഴിയിട്ട് മുങ്ങി കമ്പ്യൂട്ടറുകളുടെ കട്ടപ്പൊകയിലൂടെ രണ്ടാം പ്രവാസം ഇനിയും തുടരുന്ന പ്രവാസം. . .
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? ഇന്ത്യാചരിത്രം തന്നെ, കാരണം ഭാരിച്ച ഉത്തരവാദിത്വങ്ങളുണ്ടായിരിക്കില്ല
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? കുത്തരിച്ചോറ് ചെഞ്ചീരത്തീയല്‍ (അതോ ഉപ്പേരിയോ?). നിറം മണം ഗുണം എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍. സ്വന്തമായി പാചകം ചെയ്യും പട്ടിണി ഉറപ്പാണെങ്കില്‍ മാത്രം.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) കെ. എസ്. ആര്‍. ടി. സി. ഫിലോസഫി ആലോചിച്ചു തലപുണ്ണാക്കാക്കണ്ട, എനിക്കിഷ്ടം അതാ.
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. ഇതുവരെ തുനിഞ്ഞിട്ടില്ല, ഇരയായവര്‍ എന്തെങ്കിലും പറയാറാവുന്നതു വരെ കാത്തുനില്‍ക്കുകയാണ്.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് ഞാന്‍ കാണാത്ത സിനിമയിലെയാണ്, കഥാപാത്രത്തിന്റെ പേര് ഓര്‍മ്മയില്ല.
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? ആടലോടകത്തിന്‍ തളിരും കല്ലുപ്പും ചേര്‍ത്ത് ചവയ്ക്കാന്‍ കൊടുക്കും. ആഹ! അത്രയ്ക്കഹങ്കാരമോ?
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാദനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
ഉല്പാദനം / കച്ചവടം
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? പ്രലോഭനം. ജാതി/രാഷ്ട്രീയ/അധികാര പ്രലോഭനങ്ങളില്‍ വീണു പോവാത്തയുവാക്കള്‍ ഭഗ്യവാന്‍മാര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ കള്ളിനോ കഞ്ചാവിനോ അടിമയായിരിക്കും. ഇതിലൊന്നിലും വീണില്ലെങ്കില്‍ ഹാകഷ്ടം! അവന്‍ പെണ്‍കോന്തന്‍ എന്നറിയപ്പെടും.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? രണ്ടുമല്ല വളരുകയാണ്
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്? ഞങ്ങളൊക്കെ നാട്ടില്‍ വരുമ്പോഴേക്കും കൈക്കൂലിയും അഴിമതിയുമൊക്കെ തടയണേ.... എന്നൊരപേക്ഷയും,നാട്ടുകാര്‍ക്കാണതിന്റെയൊക്കെ ഉത്തരവാദിത്വം എന്ന ഒരു തെറ്റിദ്ധാരണയുമാണ് ആ പ്രസംഗങ്ങളിലൊക്കെയുള്ളത്,എന്നാല്‍ തിരിച്ച് നാട്ടില്‍ ചെല്ലുമ്പോഴോ സ്ഥിതി തഥൈവ! അപ്പോള്‍ പിന്നെ വന്നകാര്യങ്ങള്‍ എത്രയും പെട്ടന്നു തീര്‍ക്കാനുള്ള തത്രപ്പാടുകളായി.മടക്കടിക്കറ്റും കൊണ്ടു നടക്കുന്നവന്റെ തത്രപ്പാട് മരിക്കാന്‍ കിടക്കുന്നവനു മാത്രമേ മനസ്സിലാവുകയുള്ളു.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? സീഫുഡ് കാറ്ററിംഗ് ഗൈഡ്, പാവങ്ങള്‍ (ലാ മിറാബ് ലെ /ഹ്യൂഗൊ)
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
  1. ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു.
  2. ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു.
  3. നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും.
  4. ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.
  5. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
  6. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.
ഉത്തരം നമ്പര്‍ 6, പത്രത്തിലെഴുതാനൊന്നും പോവില്ല, ഒരു ബോട്ടില്‍ വാങ്ങി അടുത്ത വളപ്പില്‍ നിന്ന് നാലു കരിക്കും അടിച്ചു മാറ്റി പാടത്ത് ചെന്നിരുന്ന് ചുട്ടെടുത്ത കര്തലയും കൂട്ടി അടിക്കും.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? പങ്കെടുക്കും വിശിഷ്ടാതിഥിയായി മാത്രം. അതാവുമ്പൊ എന്തു പോഴത്തരവും എഴുന്നള്ളിക്കാമല്ലോ.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രഹം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും. ? എന്തുകൊണ്ടു?"
ഉത്തരം 3, ഓര്‍മ്മക്കുറിപ്പിസ്റ്റുകളുടെ മറവിരോഗത്തേക്കാള്‍ ഇടിവാളിനൊരു സാഫല്യമെങ്കിലുമാകുമല്ലോ.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി. എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
കെ. കരുണാകരന്‍
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? മറ്റൊന്നുമായും തുലനം ചെയ്യുന്നില്ലെങ്കില്‍ എല്ലാമനുഷ്യരും ഒരു പോലെ ഭാഗ്യവാന്മാരാണെന്നറിയുന്നവന്‍.
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം? സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം? പുരുഷന്റെ വിലയിടിവിനെ സ്ത്രീധനം എന്നതുകൊണ്ട് ഉദ്ധേശിക്കുന്നു, കൊടുത്തിട്ടുണ്ട് വാങ്ങിയിട്ടില്ല/വാങ്ങില്ല.
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
  1. ഒരു പാവം
  2. കൊച്ചു ഗള്ളൻ
  3. പുലി
  4. പാമ്പ്
  5. തമാശക്കാാാാാാാരൻ
  6. തണ്ണിച്ചായൻ
  7. കുൾസ്
  8. പൊടിയൻ
  9. തടിയൻ
ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം.
ഒരു പാവം കൊച്ചു പാമ്പാട്ടി.
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ക്യാമറ കിര്‍ലോസ്കര്‍ . . . . . 36" എല്‍ സി ഡി.
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? രാവിലെ 5. 55 ന് എഴുന്നേല്‍ക്കും, പ്രഭാതാഭ്യാസങ്ങള്‍ക്കു ശേഷം 7. 15 ഓടെ വണ്ടിയില്‍ കയറി പഞ്ചാബി ഭക്തിഗാനവും കേട്ട് പാര്‍ലിമെന്റിലെത്തും ജി മെയിലില്‍ മറുമൊഴി കമന്റുകളില്‍ ഗോമ്പറ്റീഷന്‍ എന്ന ഐറ്റം കണ്ടാല്‍ അതു സര്‍ക്കാര്‍ ഖജനാവിലേക്ക് കണ്ടുകെട്ടാന്‍ ഉത്തരവിടും. മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവര്‍ക്ക് മലയാള സിനിമയില്‍ ഒരു വര്‍ഷം ഒരു പടം എന്ന നിയമം കൊണ്ടുവരും. ലവന്‍മാരുടെ ഫാന്‍സിനെ മൊത്തം വാര്‍പ്പുപണിക്ക് തട്ടടിക്കാന്‍ വിടും. ഹൊ ഇത്രയും മതി നോം സംതൃപ്തനായി.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) 1, എന്നെ എല്ലാവരേയും അനുഗ്രഹിക്കാന്‍ പ്രാപ്തനാക്കണം. 2, മറ്റേതൊരാള്‍ക്കും ഇനി വരം കൊടുക്കാനുള്ള കഴിവുണ്ടാവരുത്. ഓ, ലാസ്റ്റു വരം പൊതു ലേലത്തിനു വയ്ക്കാന്‍ അനുവദിച്ചാല്‍ മതി. ശിഷ്ടജീവിതം സന്തുഷ്ടമാക്കാന്‍ അതു ധാരാളം.
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു? നേരിടാന്‍ ഉദ്ധേശിക്കുന്നില്ല ആസ്വദിക്കാന്‍ തീരുമാനിച്ചു.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യു? അത്രയും ഡോളറും സമം ഉലുവയും ചേര്‍ത്ത് രണ്ടു ദിവസം കുതിര്‍ത്ത് ജോര്‍ജ്ജ് ബുഷിന്റെ ഒരു പൂര്‍ണ്ണാകായ പ്രതിമയുണ്ടാക്കും.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? വൃശ്ചികക്കാറ്റ്, വിഷുപ്പടക്കം, ഓണപ്പൂക്കളം.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക. എന്തു പറയും? ഇഷ്ടമാണ്, എല്ലാവരേയുമില്ല. ചോദിക്കുന്നവന്‍ അര്‍ഹനാണെങ്കില്‍ 'വോട്ട്' കൊടുക്കും അല്ലെങ്കില്‍ 'ആട്ടു' കൊടുക്കണാമെന്നൊക്കെ വിചാരിക്കും കൊടുക്കില്ല.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. കൊച്ചിയിലെ ജനല്‍ക്കതകും ഫാനുമില്ലാത്ത, കൊതുകുനിവാരണമാര്‍ഗ്ഗങ്ങളൊന്നും പാലിക്കാന്‍ സാധിക്കാത്ത ലോഡ്ജില്‍ നാലുദിവസം താമസിപ്പിക്കുക എന്നിട്ടും മാറിയില്ലെങ്കില്‍ ബീമാ പള്ളിയിലോ പള്ളിക്കാട്ടിലോ എവിടെ വേണമെങ്കിലും കൊണ്ടു പൊയ്ക്കോളു.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? വെറുതയിങ്ങനെ ഇരിക്കുമ്പോള്‍ ഒരുഷ്ണം തോന്നി, കുറച്ചു നേരം നടന്നു തണുത്ത വെള്ളം കുടിച്ചു ഒരു രക്ഷയുമില്ല അങ്ങനെ ഇരിക്കുമ്പോള്‍ വെയിലുകൊണ്ട ടാര്‍ വീപ്പയില്‍ നിന്ന് ഒലിക്കുന്ന ടാറുപോലെ കുറെ വരികളിങ്ങനെ കഷ്ടിച്ചൊഴുകിവന്നു തിടുക്കത്തിലെടുത്തപ്പോള്‍ കയ്യിലൊട്ടിപ്പിടിച്ചു അതുതുടച്ചു കളഞ്ഞ പേപ്പറിനടിയില്‍ കവിത എന്നൊരു പേരിട്ട് പോസ്റ്റു ചെയ്തു. ഇനിയുമെഴുതും
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? പൂമ്പാറ്റകളുടെ ദേശാടനത്തിനു ഭംഗം വരുത്താത്ത മനുഷ്യരെക്കുറിച്ച് കുറിഞ്ഞിയില്‍ വന്ന ലേഖനം
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
അവസാനം വായിച്ചത് ഒരു ദക്ഷിണപുരാതന കവിതയായിരുന്നു.
കവിതകൾ വൃതത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം. പുസ്തകങ്ങള്‍ വൃത്തത്തില്‍ ഉണ്ടാക്കണം
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ആദ്യം കണ്ട ബാറില്‍ കയറും എന്നിട്ട് ആവതു ബാക്കിയുണ്ടെങ്കില്‍ അടുത്തതിലും കയറും
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) നാമം ജപിച്ചു കൂടേണ്ട പ്രായമായില്ലേ കൈപ്ലീ. . . . . ന്നു ചോദിക്കും
താമരകുളം ഷിബു എന്താണു നിങ്ങൾക്ക് സംഭാവന ചെയ്തതു്. വര്‍ഗ്ഗീയം, ഫാസിസം, തീവ്രവാദം പിന്നെ കുളത്തിലെ കുറെ മുള്ളന്‍ ചണ്ടിയും!
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ആത്മീയരംഗത്തുനിന്നും സന്തോഷ് മാധവന്‍,പൂതൃക്ക,കോട്ടൂരാന്‍.(ആത്മാവിന്റെ അനാശാസ്യ സഞ്ചാരങ്ങളെക്കുറിച്ചൊരു നഗ്ന ചര്‍ച്ച.) രാഷ്ട്രീയരംഗത്തുനിന്നും.മോഡി,ടൈറ്റ്ലര്‍,പിണറായി,കൊടിയേരി.(ഒറ്റവാളും ഒരുപാടാളും എന്ന ടോപിക്കില്‍ ഒരു ചര്‍ച്ച.) സിനിമാരംഗത്തുനിന്നും ബൈജു,വിജയകുമാര്‍.(ജീവിതം സിനിമപോലെ എങ്ങനെ ആസ്വദിക്കാമെന്നതിനെക്കുറിച്ച് ചെറുപ്പക്കാര്‍ക്കൊരു ലഘു പരിശീലന ക്യാമ്പ്) പൊതു ജനത്തില്‍ നിന്നും തമ്മനം ഷാജി,പള്ളുരുത്തി പ്രിയന്‍ (സമ്പത്തുകാലത്തു തല പത്തു കൊയ്താല്‍ ആപത്തു കാലത്തു കായ് പത്തു വാങ്ങാം) യുവാക്കള്‍ക്കു വേണ്ടി പ്രോജ്ജ്വല പ്രസംഗം. വനിതാ പ്രതിനിധി ഡോ:ഓമന.("സ്വാതന്ത്ര്യം ബ്രീഫ്കയ്സിലൂടെ" സ്ത്രീശാക്തീകരണത്തിന് പ്രത്യേക സെമിനാറും,ബ്രീഫ് കെയ്സ് വിതരണവും) അധ്യക്ഷപ്രസംഗം ത്വാറാബ്വാറാസ്ഥാന്‍ പ്രസിഡന്റും,പ്രധാനമന്ത്രിയും,വരണാധികാരിയും,പഞ്ചായത്തംഗവും വോട്ടറുമായ രാജാധിരാജ........ഒസാമാ ബിന്‍ ലാദന്‍! നന്ദി പ്രസംഗം മുന്‍ സര്‍ക്കിള്‍ ഭീംസിംഗ് കാ ബേട്ടാ ജോര്‍ജ്ജ് ബുഷിങ്!.
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) സാദാരണ സൗഹൃദങ്ങളേക്കാള്‍ ഒരു പണത്തൂക്കം കൂടുതല്‍ വിലമതിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഉള്ളല്പമെങ്കിലും വെളിപ്പെടുത്താതെ ആരുമൊന്നുമാവിഷ്കരിക്കുന്നില്ല.
ബോബനും മോളിയും ഹാരിപ്പോര്‍ട്ടറെ കണ്ടുമുട്ടിയാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക? (ചോദ്യം സംഭാവന ചെയതതു: അപ്പു) ഞങ്ങടെ പട്ടിയെ തന്നേയ്ക്കാം ആ ചൂല് ഒരു റൗണ്ട് ഓടിക്കാന്‍ തരാവോടെയ്.
ഈ ലോൿ സഭ തിറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്? ഹുസൈന്‍ രണ്ടത്താണി, അദ്ധേഹം ജയിക്കുക എന്നാല്‍ ഒരു പ്രസ്ഥാനത്തെ അത്താണിയായിക്കണ്ട ഒരു ജനത വഞ്ചിക്കപ്പെടുന്നതിന്റെ പ്രത്യക്ഷത്തിലുള്ള അടയാളമാണ്. തോല്‍ക്കുക എന്നത് പണാധിപത്യത്തിനും, ജാത്യാധിപത്യത്തിനും, വ്യക്ത്യാധിപത്യത്തിനും മീതെയുള്ള ജനാധിപത്യത്തിന്റെ വിജയവും.
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും? (ചോദ്യം സംഭാവന ചെയതതു: അപ്പു) അധ്വാനിക്കുന്നവനെ പുച്ഛത്തോടെ നോക്കുന്ന അധമ മനഃസ്ഥിതി സൂക്ഷിക്കുന്നവരുടെ ഭൂരിപക്ഷമുള്ളതുകൊണ്ട്
എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങൾ online media പൂർണ്ണമായും സ്വീകരിക്കാത്തതു്? തിളങ്ങുന്ന സമ്പന്നതയെ താങ്ങി നിര്‍ത്തുന്ന ബഹു ഭൂരിപക്ഷവും ഓഫ് ലൈനിലായതു കൊണ്ട്.
കേരളത്തിൽ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികൾ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം? നടപ്പിലാക്കപ്പെടേണ്ട ഒരു ആശയം തന്നെ,ഒപ്പം സാമ്പത്തിക ശേഷി കുറഞ്ഞവര്‍ പാര്‍ശ്വവത്കരിക്കപ്പെടാതിരിക്കുകയും കൂടി ചെയ്യുമെങ്കില്‍.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ. വി. വിജയൻ, ബഷീർ, ആനന്ദ്, വി. കെ. എൻ, തകഴി, എം. ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ. എൻ. വീ കുറുപ്പ്, കുമാരനാശാൻ. എല്ലാവരുടേയും എഴുത്തുകള്‍
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
  1. പമ്മന് (ആര്. പി. മേനോന്)
  2. കെ. ജെ. യേശുദാസ്
  3. കാട്ടുകള്ളൻ വീരപ്പൻ
  4. മാമുക്കോയ
  5. കൊച്ചുത്രേസ്യ
  6. അടൂർ ഭാസി
  7. പ്രശസ്ത കവി താമരകുളം ഷിബു
  8. കുറുമാൻ
  9. കലാഭവൻ മണി
  10. സ്റ്റീവ് മൿ-കറി
  11. ഭഷീർ
  12. സില്ൿ സ്മിത
  13. Arundhati Roy
  14. Idea Star ശരത്
  15. R. K. Lakshman (cartoonist)
  16. ഇഞ്ചിപ്പെണ്ണു്
  17. മോഹൻ ലാൽ
  18. വള്ളത്തോൾ
  19. കുഞ്ചൻ നമ്പ്യാർ
1,കൊച്ചുത്രേസ്യ പോത്തിറച്ചി വരട്ടിയതും,ചൂണ്ടയിട്ടു പിടിച്ച മീന്‍ മത്തനിലയില്‍ പൊതിഞ്ഞ് ചുട്ടതും,ഒരു പാനി കള്ളും. കൊമ്പനക്കാട്ടെ തറവാട് എനിക്കെഴുതിത്തരാമോ എന്നു ചോദിക്കും. 2,മോഹൻ ലാൽ ഉപ്പിട്ട കട്ടഞ്ചായ ഒരു ഗ്ലാസ്. പച്ചപ്പടവലാദി ലേഹ്യം 1.5 ടിന്‍. ഒരു കുല ഇളനീര്. മിക്കവാറും ഇങ്ങനെ ഒരു സംഭാഷണം നടക്കും. മോ; മാഷെ ഇതെന്തിനാ ഈ ലേ ഏ.. ഏഹ്യം ഞാന്‍, ചുമ്മാ കഴിച്ചോളു അഹങ്കാരം കുറയാന്‍ അസ്സലാ. മോ; ഓ അഹങ്കാരമോ എനിക്കോ എന്താ അങ്ങിനെ പറഞ്ഞത്? ഞാന്‍; നാമം ജപിച്ചു കൂടേണ്ട പ്രായമായില്ലേ ശേഖരാ...ന്നാണല്ലോ ഒരു പ്രമാണം. വി: രാ;പ്ര പുറം രണ്ട് മോ; അപ്പൊ ഈ കട്ടഞ്ചായ? കരിക്ക്!! ഞാന്‍; കട്ടഞ്ചായ ലൂസ്മോഷന്‍ ഒന്നു നില്‍ക്കാന്‍,കരിക്ക് ക്ഷീണം മാറാന്‍. മോ;ആക്കിയതാണല്ലേ...ചള്ളു ചെക്കാ നിനക്കറിയുമോ പണ്ടൊക്കെ ഞാന്‍ പെമ്പിള്ളാരുടെ പിന്നാലെ ഇടവേള വരെ ആടിപ്പാടിച്ചാടി നടന്നാലെ നായിക ഒന്നു പാട്ടിലായിക്കിട്ടൂ,ഇപ്പോഴോ ഞാന്‍ ഒന്നു നോക്കിയാല്‍ മതി നായിക ചടുപിടുധിംതോം എന്റെ പിന്നാലെ ആടിപ്പാടി കഷ്ടപ്പെട്ടു വരും. നാളെ ഞാനിങ്ങനെ സ്ക്രീനിന്റെ ഒരു മൂലയ്ക്കിരുന്നാലും ഇപ്പോഴുള്ള നായികമാരുടെ മക്കളു പാട്ടും പാടി വരും പ്രേമിക്കാന്‍. നീ കണ്ടൊ സാഗര്‍ ഏലിയാസ് ഇനിയും ലോഡുചെയ്യും,ഒരു വെടിക്കുള്ള മരുന്നൊക്കെ ഈ ജാക്കി എന്നും സൂക്ഷിക്കും. ഞാ; പ്രഫോ മാപ്രാണം..സ്വാറി പ്രണാമം കുരോ അടിയനോടു പൊറുത്താലും.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? കാട്ടാനയെ കാട്ടില്‍കാണുന്നത്ര ഭംഗി നാട്ടില്‍ വന്നാല്‍ കാണില്ല, അഴകിയ പഞ്ചവാദ്യത്തിനഭിമുഖം പൂഴിചോരാത്ത പുരുഷാരത്തിനു നടുവില്‍ നെറ്റിപ്പട്ടം വച്ചലങ്കരിച്ച മസ്തകവുമായി നില്‍ക്കുന്ന നാട്ടാനയെ കാട്ടില്‍ സങ്കല്പ്പിച്ചാലും ഒരു രസവുമില്ല.
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. കോഴിയേക്കാള്‍ മുന്‍പുണ്ടായ മുട്ടയുടെ നിറം എന്തായിരിക്കും? 1,പച്ച 2,കടും പച്ച 3,വെള്ള

39 comments:

  1. 53 അവതരിപ്പിച്ച മിന്നാമിനുങ്ങിന്റെ ഉത്തരങ്ങൾ വീണ്ടും ഇടുകയുണ്ടായി. ഇപ്പോൾ മാറ്റിയിട്ടുണ്ട്.

    (ഈ വ്യാഴാഴിച്ചയുള്ള മത്സരങ്ങൾ എപ്പോഴും കുനിഷ്ട് പിടിച്ചതാണെന്നു പണ്ടു മുനിമാർ പറഞ്ഞിട്ടുണു്.)

    ReplyDelete
  2. കിടക്കട്ടെ ഒരു ഉത്തരം : എം ഷഹീന്‍ സാഹിബ്ബ്( ഉഗാണ്ട രണ്ടാമന്‍ )

    http://www.blogger.com/profile/08199848081844388599

    ReplyDelete
  3. ചന്ദ്രകാന്തം
    http://www.blogger.com/profile/00672698397180605734

    ReplyDelete
  4. എന്റെ ഉത്തരം : കാവലാന്‍

    http://www.blogger.com/profile/00730130693568121058

    ReplyDelete
  5. എന്റെ ഉത്തരം :: ലാപുട

    പ്രൊഫൈല്‍ ::
    http://www.blogger.com/profile/05758027840559076528

    ReplyDelete
  6. http://www.blogger.com/profile/13169543003425113215

    സുനീഷ്

    ReplyDelete
  7. ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന, എന്നാല്‍ മതങ്ങളുടെ പോക്കില്‍ തീരെ ഇഷ്ടമില്ലാത്ത ഇദ്ദേഹം ആയുര്‍വേദത്തില്‍ അല്പവും, രാഷ്ട്രീയത്തില്‍ നല്ലവണ്ണവും വിവരമുള്ള ആളാണ്. ഇപ്പോള്‍ ജോലിയൊക്കെ കഴിഞ്ഞ് വിശ്രമജീവിതത്തിലാണൊ എന്നു ശങ്കിപ്പിക്കുന്ന ഒന്നു രണ്ടുപ്രയോഗങ്ങളുമുണ്ട്... മാന്ദ്യത്തെ നേരിടാന്‍ ഉദ്ദേശിക്കുന്നില്ല, ആസ്വദിക്കും, സ്ത്രീധനം “കൊടൂത്തിട്ടുണ്ട്”.. ..

    ത്വാറാബാറായെപ്പറ്റി രണ്ടിടത്തുപരാമര്‍ശം. ജനാല വഴികാണുന്ന കാഴ്ചകള്‍ എന്ന എന്റെ ഫേവറിറ്റ് ചോദ്യത്തിന് ഉത്തരവുമില്ല :-(

    ബ്ലോഗ് സൌഹൃദങ്ങളെ വിലമതിക്കുന്ന ഇദ്ദേഹം പക്ഷേ ഇന്റര്‍ നാഷനല്‍ ബ്ലോഗ് മീറ്റിന്റെ ഉത്തരം ബ്ലൊഗര്‍മാരെ ഉള്‍പ്പെടുത്താതെയാണ് നല്‍കിയിരിക്കുന്നത്. പക്ഷേ ആ ഉത്തരം സമകാലീന സംഭവങ്ങളെപ്പറ്റി നല്ല അറിവുള്ളവയും

    കവിതയാണിഷ്ടം, ഓര്‍മ്മക്കുറീപ്പല്ല എന്നുമ്പറയുന്നുണ്ട്.. കൊച്ചുത്രേസ്യയുടെ ഫാനാണ്. എനിക്കൊരു പിടിയും കിട്ടുന്നില്ല..

    ഇനി മോഡറേഷന്‍ കഴിയട്ടെ. വല്യമായി പറഞ്ഞന്തെന്താണെന്നു നോക്കാം :-)


    എന്നാലും വെറുതെ ഒരു ഭാഗ്യ പരീക്ഷണത്തിനു

    കുതിരവട്ടന്‍
    http://www.blogger.com/profile/05020310005756761506

    qw_er_ty

    ReplyDelete
  8. കാവലാന്‍
    http://www.blogger.com/profile/00730130693568121058

    ReplyDelete
  9. Moderation അവസാനിച്ചു

    ReplyDelete
  10. ഹ..ഹ.ഹ. കുമാറേട്ടാ. ചന്ദ്രകാന്തം ഇത്രയും തമാശപറയുകയോ.. ഗൊള്ളാം..

    ReplyDelete
  11. എന്റെ വോട്ടും കാവാലാന്
    http://www.blogger.com/profile/00730130693568121058

    ReplyDelete
  12. കൈപ്പള്ളീ എന്റെ കമന്റ്‌ മിസ്സിങാണ്.. ഒന്ന്‌ നോക്കിക്കേ അവിടെ എവിടെയെങ്കിലും തങി നില്‍ക്കുന്നുന്നോന്ന്‌. മോഡറേഷന് മുന്‍പ്` ഇട്ടിട്ടുണ്ട്‌..

    ReplyDelete
  13. ഞാന്‍ മാറ്റി. എന്റെ പുതിയ ഉത്തരം : കാവലാന്‍

    http://www.blogger.com/profile/00730130693568121058

    ReplyDelete
  14. വല്യമ്മായി...
    ചങ്ങനാശേരിക്കാരന്‍ സുനീഷ് അവിടെ എങ്ങും കമ്പ്യൂട്ടര്‍ ക്ലാസ് ഇല്ലാഞ്ഞിട്ടാണോ രാവിലെ തന്നെ തണുത്തുവിറച്ച് “നടുവിലാലിന്റെ അടുത്ത്” എത്തിയിരുന്നത്?

    ReplyDelete
  15. http://www.blogger.com/profile/00730130693568121058
    കാവലാന്‍

    ReplyDelete
  16. അപ്പൂ,
    കൊമ്പനാട്ടെ തറവാട് എഴുതിത്തരാന്‍ പറ്റുന്ന കൊച്ചുത്രേസ്യയെതാണെന്ന് അറിയില്ലേ..

    ReplyDelete
  17. ഞാന്‍ ഉത്തരം മാറ്റി : : കാവലാന്‍

    http://www.blogger.com/profile/00730130693568121058

    ReplyDelete
  18. അപ്പുവിന്റെ നിഷ്കളങ്കമായ അനാലിസിസുകളാണ്‌ ഗോമ്പറ്റീഷനില്‍ ഏറ്റവും രസകരം

    ReplyDelete
  19. ഹാകഷ്ടം!
    ഇത്‌ വീണ്ടും എഴുതിക്കാനാവും കാവലാന്‍ പതിയാതെ പോയത്‌.
    നിന്നെ കിട്ടിയത്‌ ആ ഒറ്റ ഡയലോഗിലാണ്..

    അഡ്‌മിനില്‍ ആരെങ്കിലും കേറി കളിക്കുന്നുണ്ടോന്ന്‌ ഇടക്കൊന്ന്‌ നോക്കുന്നത്‌ നല്ലതാ കൈപ്പള്ളീ... :)

    കാവലാന്‍
    http://www.blogger.com/profile/00730130693568121058

    ReplyDelete
  20. ഈ മല്‍സരം പോലെ തന്നെ ഒരു ഉറപ്പുമില്ലാത്ത ഒരു ഉത്തരം എഴുതാന്‍ പോകുന്നു.. ഈ മല്‍സരത്തിനിടെ ഉത്തരങ്ങള്‍ രണ്ട് തവണ മാറ്റിയോ? (ഇടക്ക് എന്റെ പേരിലും പള്ളിയുണ്ടെന്നൊക്കെയുള്ള ഒരു ഉത്തരം കണ്ടപോലെ... അതോ വ്യാഴാഴ്ച ആയതു കൊണ്ട് എനിക്ക് തോന്നിയതാണോ? )

    എന്റെ ഉത്തരം : കാവലാന്‍

    http://www.blogger.com/profile/00730130693568121058

    ReplyDelete
  21. 1181 എന്നത് കേവലം മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പല്ലേ? കാവലാന്‍ കമ്പ്യൂട്ടര്‍ പഠിച്ചിട്ട് മൂന്നു വര്‍ഷമേ ആയുള്ളു എന്ന് എനിക്കുറപ്പില്ല. പിന്നെ ആ തൊഴില്‍ മേഖല... കാവലാന്റെ മേഖല ഇതല്ല എന്ന് തോന്നുന്നു.

    കാവലാനാണ് എന്ന് തോന്നിപ്പിച്ചത്, പാവങ്ങള്‍ എന്ന പുസ്തകം, പിന്നെ കവിത എന്ന ലേബല്‍, നടുവിലാലിലെ കമ്പ്യൊട്ടര്‍ പഠനം...

    ReplyDelete
  22. മൈനാഗന്‍ എന്ന് കൂടെ കിടക്കട്ടേ...ട്രാക്കിംഗ്...

    ReplyDelete
  23. കാവലാന്‍
    http://www.blogger.com/profile/00730130693568121058

    ReplyDelete
  24. കാവലാന്‍
    http://www.blogger.com/profile/00730130693568121058

    ReplyDelete
  25. ഇന്നലെ ഉത്തരമെഴുതിയപ്പോള്‍ കണ്ട ചോദ്യ പേപ്പറല്ലല്ലോ ഇപ്പോള്‍!!! ഇന്നലെ ഒരു ദേശിംഗ നാട്ടുകാരനായിരുന്നല്ലോ?

    ഉത്തരമെഴുതിയ ശേഷം ചോദ്യ പേപ്പര്‍ മാറ്റിയത് ഒരു ഫയങ്കര അടിയായിപ്പോയ്!! ( അല്ലെങ്കില്‍ 15 പോയിന്റ് കിട്ടിയേനേ.. ഒവ്വ )

    ReplyDelete
  26. ശരി ഉത്തരം:http://www.blogger.com/profile/00730130693568121058
    കാവലാന്‍

    ReplyDelete
  27. മാരാര്‍
    ചെട്ട കഴിഞ്ഞ തവണ ഇട്ട ചോദ്യപ്പേപ്പർ ആയിപ്പോയി. അതും 2 minuteനുള്ളിൽ തന്നെ അതു മാറ്റി. ആ സമയം ആരും ഇവിടെ ഉണ്ടായിരുന്നില്ല.


    എന്നാൽ ഒരു കാര്യം ചെയ്യു:
    20:19 മുതൽ 21:10 വരെ താങ്കൾ ഈ page മാത്രം തുറന്നു വെച്ചു നോക്കിക്കോണ്ടിരിക്കുകയായിരുന്നു എന്നും അങ്കീകരിക്കാം.


    ഷഹീൻ ( ഉഗാണ്ട രണ്ടാമന്‍ ) എന്ന ഉത്തരത്തിൽ എത്താനുള്ള വിശതീകരണം എഴുതു. 12 point തരണമോ വേണ്ടയോ എന്നു പരിഗണിക്കാം.

    ReplyDelete
  28. അടുത്ത മത്സരം UAE April 11-09, 09:00

    ReplyDelete
  29. പോയിന്റൊന്നും വേണ്ട കൈപ്പള്ളിയണ്ണാ...

    ഞാന്‍ തുറന്നത് ഇന്ത്യന്‍ ടൈം ഒരു 10 മണിക്കുമുമ്പായിരിക്കും. ഉത്തരങ്ങള്‍ കണ്ടപ്പോള്‍ കൊല്ലത്തു കാരനാണെന്നും യു ഏ ഇ ബ്ലോഗ് മീറ്റിലുണ്ടായിരുന്നു എന്നും തോന്നീ. അങ്ങനെ ഉത്തരം വച്ചു കാച്ചിയതാ.. :-)

    ReplyDelete
  30. കാവലാന്റെ ‘പ്രവേശം’ നന്നായി.
    കലക്കന്‍ ഉത്തരങ്ങള്‍....

    ഞാന്‍ ഈ വഴി വന്നതേ ഇല്ലാ!

    ReplyDelete
  31. സിജൂ,

    “അപ്പൂ, കൊമ്പനാട്ടെ തറവാട് എഴുതിത്തരാന്‍ പറ്റുന്ന കൊച്ചുത്രേസ്യയെതാണെന്ന് അറിയില്ലേ....”

    അറീയില്ല സിജൂ. ഒന്നു വിശദീകരിക്കൂ. കൊമ്പനാട്ട് എന്നൊരു വാക്ക് സേര്‍ച്ച് ചെയ്തിട്ടും ഒന്നും കാണുന്നില്ലല്ലോ.

    ReplyDelete
  32. UAE April 11-09, 9:00 ഏ. എം. എന്നാൽ യു. എസ്. എ. EST 1:00 ഏ. എം. ! ഒരു മണി വരെ ഉണർന്നിരുന്നാൽ മത്സരത്തിൽ പങ്കെടുക്കാം, അല്ലേ? ഒരു 2 മണിക്കൂർ നേരത്തെ തുടങ്ങിയാൽ (UAE April 11-09, 7:00 ഏ. എം.) ഞങ്ങക്കും കിടക്കുന്നേനു മുന്നേ ശൊദ്യങ്ങളൊക്കെ വായിച്ചു നോക്കാരുന്നു. ഈയിടയായി മിക്കവാറും ഒന്നിടവിട്ടുള്ള മത്സരങ്ങളേ റേഷൻ കട തുറക്കുന്നേനു മുന്നേ കാണാനെങ്കിലും പറ്റുന്നുള്ളൂ. ഓരോരുത്തരുടെയും സമയത്തിനു മത്സരം നടത്തുക ബുദ്ധിമുട്ടാണെന്ന് അറിയാം, എന്നാലും എന്റെ വക ഒരു suggestion ഇരിക്കട്ടെ. ഒരു മത്സരം UAE സമയം 8-ന് മുന്നെയും അടുത്തതു UAE സമയം 3-നു ശേഷവും നടത്തിയാൽ നന്നായിരുന്നു.
    UAE TIME 8:00 AM = IST, 9:30 AM || EST (USA), 00:00 || PST (USA) || 9:00 PM \\ Sydney, 3:00 PM

    UAE TIME : 3:00 PM = IST, 4:30 PM || EST (USA), 07:00 AM || PST (USA), 4:00 AM \\ Sydney, 10:00 PM

    3 മണിക്കൂർ റേഷനും കൂടി ആവുമ്പോൾ എല്ലാർക്കും പങ്കെടുക്കാൻ പറ്റുമെന്നു തോന്നുന്നു. എന്തേ?

    ReplyDelete
  33. അപ്പൂ,

    “മനസ്സിനക്കരെ” എന്ന സിനിമയില്‍ നടി ശീല അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരല്ലേ ഈ പറയുന്ന കൊച്ചുത്രേസ്യാ എന്നത്..?
    രക്തബന്ധങ്ങളേക്കാളേറെ പണത്തെ സ്നേഹിച്ച മക്കളുടെ ദുര്‍വാശിക്ക് വേണ്ടി കൊമ്പനാട്ടെ തറവാട് അവര്‍ക്കു മുമ്പില്‍ ലേലം വിളിക്കാന്‍ നിര്‍ബന്ധിതയായ ഹതഭാഗ്യയായ കഥാപാത്രം.

    അല്ലെ, അല്ലേ സിജൂ..?

    ReplyDelete
  34. 84,050 പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
    11 പേരെ ഇവിടേ ഇപ്പോഴും കൈപ്പള്ളി പറ്റിച്ചുകൊണ്ടിരിക്കേണു്

    (UAEയില്‍ 9.00 ആയില്ലെ ചെല്ലാ?)

    ReplyDelete
  35. അതു തന്നെ ടിപീ.. അതു തന്നെ..

    ReplyDelete
  36. വെടിക്കെട്ട് തുടങ്ങാൻ പോകുന്നു

    ReplyDelete
  37. 59 ആരംഭിച്ചു
    Moderation അവസാനിക്കുന്ന സമയം UAE 13:30

    ReplyDelete
  38. പ്രിയപ്പെട്ടവരേ, മത്സരത്തിന്റെയിടയ്ക്കൊന്നും എത്തി നോക്കാതിരുന്നതില്‍ ഖേദം,പങ്കെടുപ്പിച്ചതിന് കൈപ്പിള്ളിക്കും,ഉത്തരങ്ങളിലൂടെ എന്നെ തിരഞ്ഞവര്‍ക്കും തിരിച്ചറിഞ്ഞവര്‍ക്കും നന്ദിയും രേഖപ്പെടുത്തുന്നു.

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....