ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണു ദൈവം | ദൈവം അനാദിയാണ്.അനന്ത്യനാണ്.അഖണ്ഡനാണ്.യുക്തിമാനും സര്‍വജ്ഞനുമാണ്.സൃഷ്ടാവും സംരക്ഷകനും വിധാതാവും അനുഗ്രഹദാതാവുമാണ്.സൃഷ്ടിക്കാനും നിലനിര്‍ത്താനും സംഹരിക്കാനും കഴിവുള്ളവനാണ്. അതിലുപരി, സന്തോഷവേളകളില്‍ ഞാന്‍ മറന്നുപോകുകയും ആപത്‍ഘട്ടങ്ങളില്‍ ഞാന്‍ ശരണം തേടുകയും എന്റെ തുണക്കെത്തുകയും ചെയ്യുന്ന ശക്തി.ഒരിക്കല്‍ ഞാന്‍ നേരില്‍ കണ്ടുമുട്ടുമെന്നു തന്നെ ഉറച്ചുവിശ്വസിക്കുന്നു. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | ഇതെല്ലാം പരസ്പര പൂരകങ്ങളാണ്. സൃഷ്ടി എന്ന നിലക്ക് മനുഷ്യന് സൃഷ്ടാവിനോട് ചില കടമകളുണ്ട്.അതിന്റെ ഭാഗമായി മറ്റുള്ളതിനെയും കാണുന്നു. |
എന്താണു് വിലമതിക്കാനാവത്തതു്? | സമയം, ആത്മാഭിമാനം |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
|
വംശനാശം സംഭവിച്ച ഏതെങ്കിലും മൃഗത്തിന്റെ അഭാവം കാരണം മനുഷ്യകുലത്തിന്റെ നിലനില്‍പ്പിന് വിഘാതം നേരിട്ടതായി അനുഭവപ്പെട്ടിട്ടില്ല. അതുകൊണ്ട് ഇതു രണ്ടും ചെയ്യില്ല. |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | പാടാനറിയില്ല. കുശിനിപ്പണിയും ആശാരിപ്പണിയും ഒട്ടുമറിയില്ല.ജീവിതത്തില്‍ പലപ്പോഴും കോമാളിവേഷം കെട്ടിയാടേണ്ടി വന്നിട്ടുള്ളതു കൊണ്ട് അപ്പണിയും ചെയ്യില്ല.പിന്നെയുള്ളത് ആറുമാസത്തെ പ്രവര്‍ത്തി പരിചയം വെച്ച് അധ്യാപനമാണ്.അതു ചെയ്യും. |
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? | ഒറ്റക്കിരിക്കാറില്ല. അഥവാ ഒറ്റക്കിരിക്കുകയാണെങ്കിലും തനിച്ചാണെന്ന് തോന്നാറില്ല. അപ്പൊ പിന്നെ, എന്താ ഈ ഏകാന്തത..? |
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? | ഭൂമിശാസ്ത്രം. ഇഷ്ടമുണ്ടായിട്ടും പഠിക്കാന്‍ സാധിക്കാതെ പോയ വിഷയമാണത്. |
എന്താണു് മലയാളിയുടെ അശ്ലീലത്തിന്റെ വ്യാഖ്യാനം? | അശ്ലീലത്തിന് മലയാളിക്ക് മാത്രമായി ഒരു വ്യാഖ്യാനമുണ്ടൊ..? തന്റേത് ആരും കാണാതെ പൊതിഞ്ഞുകൊണ്ടു നടക്കുമ്പോഴും ആരാന്റെത് മറയില്ലാതെ കാണാനുള്ള വ്യഗ്രത മലയാളിക്ക് അല്പം കൂടുതാലാണെന്ന് തോന്നുന്നു. |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | ഞാനിന്നും കുട്ടിയാണ് (എന്റെ മാതാവിന്).ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ല.ആഗ്രഹിച്ചതില്‍ പകുതിയും സഫലമായിട്ടുമുണ്ട്.അതില്‍ സന്തോഷം മാത്രമല്ല.നന്ദിയുമുണ്ട്. എങ്കിലും ആഗ്രഹങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. |
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? | ചോറും മീന്‍ കറിയും. വാ തുറന്ന നാള്‍ മുതല്‍ കാണാന്‍ തുടങ്ങിയതു കൊണ്ടാകണം അതിനോടിത്ര പ്രിയം. മുമ്പൊരിക്കല്‍ കേരളം വിട്ട് ഉത്തരേന്ത്യയില്‍ പതിമൂന്ന് ദിവസം തങ്ങേണ്ടി വന്ന നാളുകളിലാണ് അതിന്റെ “രുചി”ശരിക്കുമറിഞ്ഞത്. സ്വന്തമായി പാകം ചെയ്യാന്‍ മാത്രമല്ല; പാതകം ചെയ്യാനുമറിയില്ല |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | തീവണ്ടി. രണ്ടര മണിക്കൂര്‍ സമയം കൊണ്ട് ഒരു സിനിമ കാണിച്ചുതരുന്നതിനേക്കാള്‍ ജീവിതങ്ങളെ രണ്ടു മണിക്കൂര്‍ തീവണ്ടി യാത്രയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. (ഫിലോസഫി ആണൊ..എങ്കില്‍ ഓവറായോ..?) |
കൂട്ടിൽ ചാടിയ മൂങ്ങക്ക് ചിന്താഭാരം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തായിരുന്നു? അപ്പോൾ മാവോയിസം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു. | ചാടിയത് പട്ടിക്കൂട്ടിലേക്കാണെങ്കില്‍ ഏതു മൂങ്ങക്കാണ് ചിന്താഭാരം ഉണ്ടാകാതിരിക്കുക? അപ്പോള്‍ മാവോയുടെ വീട്ടില്‍ ചെഗുവേരയും കാസ്ട്രോയും വാഷിംഗ്ടണ്‍ ടീ വി യില്‍ റിയാലിറ്റി ഷോ കാണുകയായിരുന്നു. |
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? | പരസ്യങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു സ്വാധീനവുമുണ്ടാക്കാനായിട്ടില്ല.ഇഷ്ടപ്പെട്ട ഒരു ഉല്പന്നം മേടിക്കാന്‍ പരസ്യത്തിന്റെ പിന്‍ബലം വേണ്ടിവന്നിട്ടില്ല. ഇഷ്ടപ്പെടാത്ത ഒരു ഉല്പന്നം എത്രതന്നെ പരസ്യത്തിന്റെ കുത്തൊഴുക്കുണ്ടെങ്കിലും മേടിക്കുകയുമില്ല. |
പുതിയ blog എഴുത്തുകാർ മലയാളം ബ്ലോഗിലേക്ക് വരുമ്പോൾ എന്തെല്ലാം ചിട്ടകളാണു് സ്വീകരിക്കേണ്ടതു്. അങ്ങനെ ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടോ? | പുതിയവരായാലും പഴയവരായാലും ബ്ലോഗെഴുത്തുകാരെ ഒരേപോലെ കാണാനാണിഷ്ടം.(സീനിയര്‍-ജൂനിയര്‍-സബ്ജൂനിയര്‍ എന്നിങ്ങനെ തരംതിരിച്ച് കാണാന്‍ ഇത് കായികമേളയൊന്നുമല്ലല്ലൊ) ചിട്ടകളും നിബന്ധനകളും വേണം ; എല്ലാവര്‍ക്കും. അത് ബ്ലോഗിങ്ങിന്റെ അച്ചടക്കത്തിനും നിലനില്‍പ്പിനും വളര്‍ച്ചക്കും ഗുണം ചെയ്യുമെന്ന് മനസ്സിലാക്കുന്നു. പുതുതായി കടന്നുവരുന്നവര്‍ക്ക് പെട്ടെന്ന് മനം മടുത്ത് തിരിച്ചുപോകാതിരിക്കാനും സഹായകമായേക്കും. |
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു.
രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
|
ഇതൊന്നും ചെയ്യില്ല.അവിടുന്ന് വിഗ്രഹത്തെ മോഷ്ടിച്ച് എന്റെ വീട്ടില്‍ കൊണ്ടുവരും. (പിറ്റേ ദിവസം നാട്ടുകാരോട് പറയാനായി “ചാരായമടിച്ച് കിക്കായ വിഗ്രഹം കെട്ടിറങ്ങാന്‍ മോരും വെള്ളം ചോദിച്ച് നട്ടപ്പാതിരക്ക് വീട്ടില്‍ വന്നു കയറിയതാണെന്ന്” ഒരു ന്യായവും കണ്ടെത്തും.ചാരായമടിക്കുന്ന വിഗ്രഹത്തിന് എണീറ്റുനടക്കാനും കഴിവുണ്ടാകണമല്ലൊ) എന്നിട്ട്, ഒരു കപ്പ് വെള്ളമെടുത്ത് ചുണ്ടില്‍ വെച്ചുകൊടുക്കും.അതു കുടിച്ചതായി പ്രചരിപ്പിക്കാന്‍ നാട്ടിലും മറുനാട്ടിലും നാലാളെ ചട്ടം കെട്ടും. വീട്ടുമുറ്റത്തെ കിണറ്റിന്‍ കരയോട് ചേര്‍ന്ന് ഒരു കാഷ് കൌണ്ടറും കന്നാസ് കടയും പണിയും.എന്നിട്ട് വില്ലേജാപ്പീസില്‍ ചെന്ന് ഗമയോടെ ചോദിക്കും : “ഈ വില്ലേജ് മൊത്തം കൊടുക്കുന്നോ...?” ...എന്നൊക്കെ പറയണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് തോന്നി, അതിനേക്കാള്‍ നല്ല്ലത് തട്ടിപ്പിന്നിരയായ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് എന്നെക്കൊണ്ട് ചെയ്യാനാവുന്നത് ചെയ്യുകയെന്നതായിരിക്കുമെന്ന്. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കും. ഇതേക്കുറിച്ച് പത്രത്തിലും ടീവീയിലും വാര്‍ത്തകളും പ്രതികരണങ്ങളും നല്‍കും. |
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. | ഇല്ല. പാചകക്കുറിപ്പുകള്‍ നോക്കാറേയില്ല.പിന്നെയല്ലെ,പരീക്ഷിച്ചു നോക്കാന്‍..? |
ആകെ മൊത്തം 35 million മലയാളികളിൽ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെ കാൾ വിത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്? | ഭൂമിയില്‍ മലയാളികള്‍ എത്താത്ത ഒരു തുണ്ട് മണ്ണുപോലും ഇല്ലെന്ന് കരുതുന്നില്ല. മറ്റു പ്രവാസി സമൂഹങ്ങളെ അപേക്ഷിച്ച് മലയാളിക്കുണ്ടെന്ന് പറയാനാവുന്നത് .നാലാള്‍ കൂടുന്നിടത്ത് നാലു കൂട്ടായ്മകളും അതിനുള്ളില്‍ നാലു ഗ്രൂപ്പുകളുണ്ടാക്കാനും പിന്നെയൊരു റെസിപ്റ്റ് ബുക്ക് അടിക്കാനും...ആണെന്ന് തോന്നുന്നു. |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | കെ.എസ് അവരെപ്പോലെ സിനിമ എടുക്കണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം..? |
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് | എന്റെ സ്വഭാവവുമായി പൂര്‍ണ്ണസാമ്യമുള്ള ഒരു കഥാപാത്രത്തെയും ഇതുവരെ മലയാളസിനിമയില്‍ കാണാനായിട്ടില്ല. |
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? | കൈപ്പള്ളിയുടെ ഏതെങ്കിലും രണ്ട് പോസ്റ്റിന്റെ പ്രിന്റെടുത്ത് അവര്‍ക്ക് വായിക്കാന്‍ നല്‍കും. അവര്‍ താനെ മളയലം കൊരച്ചും ചുമച്ചും പറഞ്ഞോളും. (തമാശക്കാണ് കെട്ടോ..!) |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
കച്ചവടം |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | ഗ്രാമങ്ങളിലേതില്‍ നിന്ന് വ്യത്യസ്ഥമായി നഗരങ്ങളിലെ യുവാക്കള്‍ക്ക് മാത്രമായി എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കരുതാനാവില്ല. എവിടെയായാലും എന്റെ കാഴ്ച്ചപ്പാടില്‍ സ്വത്വബോധം നഷ്ടപ്പെട്ട നിഷ്ക്രിയരാണ് യുവാക്കളിലേറേയും. |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | പുസ്തകങ്ങളില്‍ വളരുകയാണ്. ആനുകാലികങ്ങളില്‍ രൂപാന്തരപ്പെടുകയാണ്. ടെലിവിഷന്‍ ചാനലുകളിലെ തട്ടുപൊളിപ്പന്‍ പരിപാടികളില്‍ (കോമഡി പരിപാടികളില്‍ പ്രത്യേകിച്ചും) വഷളാവുകയാണ്. |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? | അവിടെ തലയണ കിട്ട്വോ..? എങ്കില്‍ ടെലഫോണ്‍ ഡയറക്ടറി കൊണ്ടുപോകില്ല. അല്ലെങ്കില്‍ ബഷീറിന്റെയോ എം.ടി.യുടേയോ സമ്പൂര്‍ണ്ണ കൃതികളും പിന്നെ ഷെല്‍വി എഡിറ്റ് ചെയ്ത് മള്‍ബെറി പ്രസിദ്ധീകരിച്ച രണ്ടു ഭാഗങ്ങളുള്ള “ഓര്‍മ്മ”എന്ന പുസ്തകവും. |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | ഇല്ല. അറിഞ്ഞുക്കൊണ്ട് തട്ടിപ്പിന് ഇരയാവാന്‍ എന്നെക്കിട്ടില്ല. |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
എല്ലാ ഏകാധിപതികളും നിലം പൊത്തിയാല്‍ ഇവിടെ വീണ്ടും പുതിയ ഏകാധിപതികള്‍ ഉദയം ചെയ്യില്ലെന്നാണൊ.അങ്ങനെയായിരുന്നെങ്കില്‍ ഫറോവക്കും ഹിറ്റ്ലര്‍ക്കും മുസോളിനിക്കും ലൂയി പതിനാലാമനുമെല്ലാം ശേഷം ലോകം എത്ര സുന്ദരമായേനെ..?അതുകൊണ്ട് ഒന്ന് അമര്‍ത്തില്ല. ഓര്‍മ്മക്കുറിപ്പുകളെഴുതുന്നത് ഒരു കുറ്റമാണൊ...? അറിയില്ല. ഓര്‍മ്മകള്‍ ഇല്ലായിരുന്നുവെങ്കില്‍ വിശ്വോത്തരമെന്നും ക്ലാസിക്കല്‍ എന്നുമൊക്കെ പറയുന്ന നാം വായിച്ച പല സാഹിത്യങ്ങളും കഥകളുമെല്ലാം നമ്മള്‍ കാണാനിടവരുമായിരുന്നോ..? അതു കൊണ്ട് മൂന്ന് അമര്‍ത്തില്ല. പിന്നെ, ബട്ടണ്‍ നമ്പര്‍ രണ്ട്.യൂണിക്കോഡിലേക്ക് മാറിയതു കൊണ്ടുമാത്രം മനോരമേടേ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുമെന്ന് വിശ്വസിക്കുന്നില്ല.എങ്കിലും ഈ മൂന്നിലും താരതമ്യേന മെച്ചമെന്ന് തോന്നുന്ന ബട്ടണ്‍ രണ്ടില്‍ തന്നെ പ്രസ്സ് ചെയ്യും. |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
|
ഈ ലിസ്റ്റിലാണെങ്കില്‍ എ.കെ.ജി യെ തന്നെ. |
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? | ഇരുലോകവും നേടിയവരും ജീവിച്ചിരിക്കെ സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടവരും. |
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
|
അവസരങ്ങളുണ്ടായിട്ടും പ്രയോജനപ്പെടുത്താത്തവന്‍. |
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? | അതും ഒരു ഘടകമായിരിക്കാം. |
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) | സത്യമായിട്ടും ഇല്ലാ. ചില ചിത്രങ്ങളെല്ലാം കാണുമ്പോള്‍ എനിക്കും ഇതുപോലെ ചിത്രങ്ങളെടുക്കാന്‍ കഴിയുന്നില്ലല്ലൊ എന്നുള്ള നിരാശയും പിന്നെ അല്‍പ്പം അസൂയയും കൂടി ഉണ്ട്. |
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | പ്രധാനമന്ത്രിയുടെ കാലാവധി നീട്ടും. എന്നിട്ട് ലാലുപ്രസാദ് യാദവിനെ ആ സ്ഥാനത്തിരുത്തും. പിന്നെ അങ്ങേരും റാബ്രിയും കുട്ട്യോളും അയല്‍ക്കാരും വീട്ടുവേലക്കാരുമെല്ലാം ചേര്‍ന്ന് നാട് ഭരിച്ചോളും. |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) | 1 : ആഗ്രഹിക്കുമ്പോഴെല്ലാം വരം കിട്ടാനുള്ള വരം 2 : കിട്ടിയ വരം ഉപകാരപ്പെടുന്ന വരമാവാനുള്ള വരം 3 : എനിക്ക് കിട്ടിയ വരം മറ്റാര്‍ക്കും കിട്ടരുതേയെന്നുള്ള വരം.(ഞാനൊരു സ്വാര്‍ത്ഥനാണേ..) |
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? | വാളയാര്‍ ചെക്ക്പോസ്റ്റിനടുത്തേക്ക് താമസം മാറും. |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | അങ്ങനെ പലരും ഇതിനു മുമ്പ് പലതും പറഞ്ഞ് കൊതിപ്പിച്ചിട്ടുണ്ട്.ആദ്യം ഇതെപ്പം തരുമെന്ന് പറ. |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | പലതും നേടിയിട്ടുണ്ട്.അതിലേറേ നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. അവളുടെ കരസ്പര്‍ശനവും മോളുടെ കിളിമൊഴികളും പിന്നെ, അടുത്ത സുഹൃത്തുക്കളോടൊന്നിച്ചുള്ള സന്‍ഡേ പിക്നിക്കൂകളുമെല്ലാം വല്ലാത്ത നഷ്ടങ്ങള്‍ തന്നെയാണ്. |
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? | രാഷ്ട്രീയക്കാരോട് അയിത്തമൊന്നുമില്ല. എന്റെ മണ്ഡലം നേരിടുന്ന അടിയന്തിര വിഷയങ്ങള്‍ സ്ഥാനാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തും. |
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? | ആരാ..മനസ്സിലായില്ലല്ലൊ...എന്ന് പരസ്പരം ചോദിക്കും.. |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
|
ഇന്ദിരാഗാന്ധിയെ ക്ഷണിക്കും. എന്നിട്ട് ഒഴിഞ്ഞ പ്ലേറ്റിനു മുന്നില്‍ കുറെ നേരം പിടിച്ചിരുത്തും. പത്തു മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ഉമ്മച്ചിയും ഇതുപോലെ ഭക്ഷണം വിളമ്പി ജയിലില്‍ കിടക്കുന്ന ഉപ്പച്ചിയെ കാത്തിരുന്ന് ദിവസങ്ങളോളം കണ്ണീര്‍ വാര്‍ത്തിട്ടുണ്ടെന്ന് പറയും. ഒടുവില്‍, തിരിച്ചുപോകാന്‍ നേരം നീരസമൊന്നുമില്ലെന്ന് പറഞ്ഞ് ഒരു ഗ്ലാസ് നാരങ്ങാവെള്ളം നല്‍കി സ്നേഹപൂര്‍വം യാത്രയാക്കും. അഹ്മദ് നജ്ജാദിയെയും ക്ഷണിക്കും. ഖുബ്ബൂസും ഒലീവ് ഓയില്‍ ചേര്‍ത്ത ഹമ്മൂസും നല്‍കും.ടെഹറാനിലെ കൊല്ലപ്പണിക്കാരന്റെ മകന് ലോകചട്ടമ്പിയുടെ നേരെ വിരല്‍ചൂണ്ടാനുള്ള ആര്‍ജ്ജവത്തിനു പിന്നിലെ രസതന്ത്രം ചോദിച്ചറിയും. |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | ഇതിത്ര വലിയ അസുഖമാണൊ ഡോക്ടര്‍..? ഏര്‍വാടി അനുഭവം മുന്നിലുള്ളതു കൊണ്ട് ആരെയും ചങ്ങലക്കിടാന്‍ പറയില്ല. |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | പുറത്ത് താഴെ അല്പം വിശാലമായ പാര്‍ക്കിംഗ് ഏരിയ. അവിടെ നിരവധി കമ്പനികളുടെ വിവിധ തരം വാഹനങ്ങള്‍.തൊട്ടടുത്ത ഷോപ്പിംഗ് സെന്ററില്‍ നിന്ന് പര്‍ച്ചേസ് കഴിഞ്ഞിറങ്ങിയ കുടുംബം അവരുടെ വാഹനത്തിനടുത്തേക്ക് നീങ്ങുന്നു. തൊട്ടപ്പുറത്ത് റോഡ്. റോഡില്‍ വലിയ ബഹളമില്ലാതെ നീങ്ങുന്ന ചെറിയ വാഹനങ്ങള്‍. അതിനിടയില്‍ പച്ചയും വെള്ളയും നിറത്തിലുള്ള “ഷുര്‍ത്വ” എന്നെഴുതിയ വാഹനം വ്യക്തമായി കാണാം.അതിനപ്പുറത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലം. അതിനു നടുവിലായി ഉണങ്ങി നില്‍ക്കുന്ന ഒരു മരം. അതിനോടു ചേര്‍ന്നുള്ള പാതയിലൂടെ പൊടിമണല്‍ പരത്തി കുറച്ചൊരു വേഗതയില്‍ നീങ്ങുന്ന ലാന്‍ഡ് ക്രൂയിസര്‍. അല്പം ദൂരെയായി തീപ്പെട്ടികൂടുകള്‍ അടുക്കിവെച്ച പോലെ ചെറിയ ചില ഒറ്റനിലവീടുകള്‍.വീടുകള്‍ക്കു മുകളില്‍ ചെരിച്ചു വെച്ച വെളുത്ത നിറത്തിലുള്ള കുടകള്‍,അതിനടുത്തായി ഏതാണ്ട് ഒരേ രൂപത്തിലും വലിപ്പത്തിലുമുള്ള അടച്ചുവെച്ച ചെറിയ ചില വാട്ടര്‍ ടാങ്കുകളും. അല്പം ദൂരെയായി ഉയര്‍ന്നു നില്‍ക്കുന്ന (തൂണു കൊണ്ട് താങ്ങി നിര്‍ത്തിയിട്ടുള്ള) വൃത്താകൃതിയിലുള്ള ഒരു വലിയ വാട്ടര്‍ ടാങ്ക്. ....മതിയോ..? |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | കണ്ണില്‍ പതിഞ്ഞ രണ്ടുമൂന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി വെച്ചതാണ്. ഭീഷണിയാണ് ഉദ്ദേശമെങ്കില്‍ ഇനിയും എഴുതും. |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | ബെര്‍ളിയുടെ “ഇന്ത്യയിലെ ചേരികളെ ആര്‍ക്കാണ് പേടി” എന്ന ലേഖനമാണെന്ന് തോന്നുന്നു. (ഗോപാലകൃഷ്ണ ഗോഖലെയല്ലേ..ന്നുള്ള സറ്റൈലില്‍...) |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
|
കവിതയുടെ ആദ്യത്തെ രണ്ട് മൂന്ന് വരികള്‍ വായിക്കുമ്പോഴെക്ക് അറിയാം തുടര്‍ന്ന് വായിക്കണോ വേണ്ടയോ എന്ന്. അവസാനം കണ്ട കവിത മുഴുവനും വായിച്ചു, കമന്റുകള്‍ അടക്കം. |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | കവികളും കുറിപ്പിസ്റ്റുകളും അവിടെ പോയിരുന്നാല്‍ പീന്നെ മീറ്റ് ആരു നടത്തും...? മീറ്റ് നടക്കുന്ന ഹോട്ടല്‍മുറിയിലേക്ക് ബാറിലൂടെ മാത്രമേ വഴിയുള്ളൂവെങ്കില്‍ അതുവഴി പോകുകയല്ലാതെ വേറെ മാര്‍ഗമില്ലല്ലൊ..രണ്ടിലും കയറും. എന്നിട്ട് കവികളോടൊത്ത് അല്പനേരം ഇരിക്കും. അവര്‍ പരസ്പരം പാരവെക്കാനാരംഭിക്കുമ്പോള്‍ അവിടുന്നെണീറ്റ് ഓര്‍മ്മക്കുറിപ്പുകളിസ്റ്റുകളുടെ അടുത്തു ചെല്ല്ലും. കേള്‍ക്കാനിമ്പമുള്ള ഓര്‍മ്മകളാണെങ്കില്‍ കേട്ടുകൊണ്ടിരിക്കും. അല്ല്ലെങ്കില്‍ മൂടും തട്ടി എണീറ്റ് പോകും. |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) | എന്നാല്‍..തൊടങ്ങല്ലേ....ന്ന് ചോദിക്കും. |
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? | ആദ്യം കൈപ്പള്ളിയുടെ വായ ഒരു മാസ്ക്കിംഗ് ടാപ്പ് കൊണ്ടു ഒട്ടിക്കും. അപ്പൂന്റെം സപ്തവര്‍ണ്ണങ്ങളുടെയും തുളസീടെം ക്യാമറയുള്ള ബാഗ് അവരറിയാതെ താക്കോലിട്ട് പൂട്ടും.അതുല്യേച്ചിയെ കുട്ടികളോടൊത്ത് കിഡ്സ് കോര്‍ണറിലേക്ക് പറഞ്ഞുവിടും. കുറുമാനോട് സ്റ്റെപ്പ് തെറ്റാതിരിക്കാന്‍ കാര്‍ട്ടൂണിസ്റ്റ് സജീവിനെ പിടിച്ചു നില്‍ക്കാന്‍ പറയും.അഗ്രജന്റെ കയ്യീന്ന് റെസിപ്പ്റ്റ് ബുക്ക് ബലം പിടിച്ച് വാങ്ങി അതിന് വേണ്ടി വാശി പിടിച്ചു കരയുന്ന ദില്‍ബനു നല്‍കും. അപ്പോള്‍, പിന്നെ ബാക്കി പരിപാടികളൊക്കെ താനെ നടന്നോളും. |
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) | ബ്ലോഗിലെന്നല്ല, ഏതു കൂട്ടത്തില്‍ നിന്നായാലും സൌഹൃദങ്ങളെ സന്തോഷത്തോടെയും ഗൌരവത്തോടെയും കാണുന്നു. ഏറെയൊന്നുമില്ലെങ്കിലും എനിക്ക് കുറച്ച് നല്ല സുഹൃത്തുക്കളെ തന്നതില്‍ ബ്ലോഗിംങ്ങിനും ചെറുതല്ലാത്ത പങ്കുണ്ട്. |
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. | ഈ പറയുന്നവരില്‍ പലരുടെയും ഏതാനും ചില പുസ്തകങ്ങളൊക്കൊയേ വായിച്ചിട്ടുള്ളൂവെങ്കിലും അവരാരും/അവരാരുടെയും എഴുത്തുകള്‍ എന്നെ സ്വാധീനിച്ചിട്ടില്ല. |
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? | ആനയുടെ കാര്യത്തില്‍ : കാട്ടിലായാലും ഉത്സവപ്പറമ്പിലായാലും ഒറ്റക്ക് നില്‍ക്കുന്ന ആനക്കല്ല, കൂട്ടം കൂടി നില്‍ക്കുന്ന ആനകള്‍ക്കേ ഭംഗിയുള്ളൂ. കാണുന്നവന്റെ കാര്യത്തില്‍ : കാട്ടിലായാലും ഉത്സവപ്പറമ്പിലായാലും ഒറ്റക്ക് ഒറ്റയാന്റെ മുമ്പില്‍ നില്ക്കുന്നതിലും ഭേദം ഒരാള്‍ക്കൂട്ടത്തോടൊപ്പം നില്‍ക്കുന്നതാവും. ആനക്കും വേണമല്ലൊ ഇരയുടെ കാര്യത്തില്‍ ഒരു ഓപ്ഷന്‍. |
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? | എനിക്ക് മുമ്പെ മറ്റു പലര്‍ക്കും ഈ അവകാശം കിട്ടിയിട്ടുള്ളതു കൊണ്ട് മറ്റുള്ളവരുടെ ബ്ലോഗ് ഡിലീറ്റാന്‍ എനിക്ക് ബ്ലോഗ് അക്കൌണ്ടേ കാണില്ല. |
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. | താങ്കളുടെ കാഴ്ച്ചപ്പാടില്‍ പ്രമുഖരായ പല എഴുത്തുകാരും ബ്ലോഗിനെ ഇപ്പോഴും അകറ്റിനിര്‍ത്തുന്നതിനുള്ള കാരണമെന്ത്..? |
Tuesday 7 April 2009
53 - മിന്നാമിനുങ്ങ്
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
അങ്ങിനെ അമ്പത്തിമൂന്നാം സര്‍ഗ്ഗം ആരംഭിച്ചു!
ReplyDelete(ഹല്ല...എന്തോന്നാ ഈ സര്‍ഗ്ഗം? അയ്യപ്പസീരിയല്‍ മുതല്‍ എപ്പിഡോസിനു പകരം എഴുതി കാണിയ്ക്കുന്ന സാദനമാ. ഇതെന്തോന്നാന്ന് ആര്‍ക്കേലും അറിയാമോ?)
ഇതിനി മറ്റാരെങ്കിലുമാണെന്ന് ആരാനും പറഞ്ഞാലും ഞാന് സമ്മതിക്കില്ല... ഇത് തൌഫീഖ് തന്നെ...
ReplyDeleteഎന്റെ ഉത്തരം: മിന്നാമിനുങ്ങ് (തൌഫീഖ്)
http://www.blogger.com/profile/09815077755096470321
അഞ്ചുനേരവും മുടങ്ങാതെ നിസ്കരിക്കുന്ന, ഉറച്ച ഇസ്ലാം മതവിശ്വാസിയായ ഈ ഉത്തരദാതാവിന്റെ ഉത്തരങ്ങളില്‍ ആദ്യമായി ഞാന്‍ ശ്രദ്ധിച്ചത് രണ്ടു കാര്യങ്ങളാണ്.. ഭാഗ്യവാനായ മനുഷ്യന്‍ ആര് “ഇരുലോകവും നേടിയവരും ജീവിച്ചിരിക്കെ സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടവരും“ അതും ദൈവം എന്നാലെന്ത് എന്ന ഡെഫനിഷനും ധാരളം മതി ഇദ്ദേഹത്തിന്റെ സ്വഭാവവും “മതവും” മനസ്സിലാക്കാന്‍!
ReplyDeleteഅടൂത്തതായി ഞാന്‍ ശ്രദ്ധിച്ചത് ഇദ്ദേഹം വെളിയിലേക്ക് നോക്കുമ്പോള്‍ കാണുന്ന കാഴ്ചകളാണ്. പച്ചയും വെളുപ്പും കലര്‍ന്ന ശുര്‍ത്ത (പോലീസ്) വണ്ടി സൌദിയില്‍ പണ്ട് കണ്ടിട്ടുണ്ട്. പിന്നെ കാണുന്നത് ദുബായിയിലാണ്. ഷോപ്പിംഗ് സെന്ററും, പാര്‍ക്കിംഗ് ഏരിയയും, കൈകൊണ്ടു താങ്ങിയ വാട്ടര്‍ ടാങ്കും, ലാന്‍ഡ് ക്രൂയിസറും എല്ലാം കൂടെ ഒരു ദുബായ് ലുക്ക്. പോരാത്തതിന് അപ്പുവിനെയും, കൈപ്പള്ളിയേയും, അഗ്രജനേയും മറ്റും അവരുടെ സ്വഭാവങ്ങള്‍ക്കനുസരിച്ച് അറീയുകയും ചെയ്യാം.
3. ഉമ്മയോട് വളരെ അധികം സ്നേഹം... ഉമ്മ ഉണ്ടാക്കിയ മീങ്കറി, ഉപ്പച്ചി ജയിലില്‍ ആയിരുന്നപ്പോള്‍ കാത്തിരുന്ന ഉമ്മച്ചി, അങ്ങനെയുള്ള ദുബായ് ബ്ലോഗേഴ്സ് ആരൊക്കെ.... സേര്‍ച്ച്.. ഷിഹാബ് മൊഗ്രാല്‍. ഇങ്ങേരെ എനിക്കു സംശയമുണ്ട്. നമ്മടെ ടി.പി മിന്നാമ്മിനുങ്ങ്, യൂസഫ്പ, ഷാഫ്, നജൂസ്, കുറ്റ്യാടീക്കാരന്‍ പിന്നെ.. ഓര്‍മ്മവരുന്നില്ലലോ മാതാവേ. ഇതിലാരെങ്കിലും ആവുമോ? നോക്കാം.
4. ഇദ്ദേഹത്തിനു പ്രവാസത്തില്‍ നഷ്റ്റമായത് “അവളുടെ തലോടലും, മോളുടെ സ്നെഹവും ആണ്” അതിനാല്‍ ബാച്ചികളെയെല്ലാം ഞാന്‍ ഒഴിവാക്കുന്നു... പിന്നെയുള്ളത് യൂസഫ് പയും മിന്നാമ്മിന്നിയും. (ഒഴിവാക്കപ്പെട്ടവരില്‍ വിവാഹിതര്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക) മിന്നാമ്മിന്നിയുടെ ഫാമിലി ഇവിടെ ഇല്ല എന്നാണറിവ്.
5. മിന്നാമ്മിന്നി അവസാനം പോസ്റ്റ് ചെയ്ത പോസ്റ്റ് : ഗ്ലോബല്‍ വില്ലെജില്‍ നിന്നുള്ള ചിത്രങ്ങള്‍. കൊള്ളാം. യോജിക്കുന്നുണ്ട്. അതുമല്ല മിന്നാമ്മിനുങ്ങ് ഇവിടെ സ്ഥിരംകറങ്ങുന്ന ആളാണ്.
6. അഹമ്മദി നിജാദിനൊടുള്ള അടൂപ്പം, ഞാന്‍ മിന്നാമ്മിനുങ്ങീനെ ഉറപിക്കാന്‍ പോവുകയാണ്. പൊതുവെ ഉത്തരം തന്നിരിക്കുന്ന രീതിയും മിന്നാമിനുങ്ങീനു ചേരുന്നുണ്ട്.
അതിനാല്‍ എന്റെ ഉത്തരം കുറ്റ്യാടിക്കാരന്‍ അല്ല മിന്നാമ്മിനുങ്ങ് എന്നു കുത്തുന്നു..
ഉത്തരം : മിന്നാമ്മിനുങ്ങ് എന്ന ടീപീ
പ്രൊഫൈല്‍ : http://www.blogger.com/profile/09815077755096470321
ഉത്തരമെഴുതിയ ആള്‍ക്ക് പ്രത്യേക അഭിനന്ദനംസ്.
ബാക്കി മോഡറേഷന്‍ കഴിഞ്ഞിട്ട് നോക്കാം. :-)
ഉമ്മച്ചിയുടെ സ്നേഹം, അവസാനം പബ്ലിഷ് ചെയ്ത പോസ്റ്റ്, കൈപ്പള്ളീയൊടുള്ള ക്ഷമാപണം (കൈപ്പള്ളിയുടെ ഏതെങ്കിലും രണ്ട് പോസ്റ്റിന്റെ പ്രിന്റെടുത്ത് അവര്‍ക്ക് വായിക്കാന്‍ നല്‍കും. അവര്‍ താനെ മളയലം കൊരച്ചും ചുമച്ചും പറഞ്ഞോളും. (തമാശക്കാണ് കെട്ടോ..!) ഇതുരണ്ടും ഷിഹാബിനെയും സംശയത്തില്‍ നിര്‍ത്തുന്നു..:-) ഷിഹാബ് അവസാനം പബ്ലിഷ് ചെയ്ത പൊസ്റ്റും മൂന്നു കാഴ്ചകളായിരുന്നു.. ഫോട്ടോയല്ല, വാക്കുകളിലാണെന്നു മാത്രം. മിന്നമ്മിനുങ്ങാണെങ്കില്‍ കൈപ്പള്ളിയോട് തമാശപറഞ്ഞിട്ട് അത് തമാശയാണെന്ന് എടുത്തുപറയാന്‍ സാധ്യതയില്ലതാനും.... ഓകെ നോക്കാം..
ReplyDeleteകരീം മാഷ് തോണിക്കടവത്ത്
ReplyDeletehttp://www.blogger.com/profile/00774336426205741238
മിന്നാമിനുങ്ങ്
ReplyDeletehttp://www.blogger.com/profile/09815077755096470321
സ്വര രാഗ ഗംഗാ പ്രവാഹമാണ് അഞ്ചല്‍ക്കാരാ സര്‍ഗ്ഗം :-)
ReplyDeletehttp://www.blogger.com/profile/09815077755096470321
ReplyDeleteമിന്നാമിനുങ്ങ്
(എങ്കിലും എന്റെ വാട്ടര്‍ ടാങ്കേ....!!)
എന്റെ ഉത്തരം : മിന്നാമിനുങ്ങ്
ReplyDeletehttp://www.blogger.com/profile/09815077755096470321
എന്റെ ഉത്തരം മിന്നാമിനുങ്ങ്:
ReplyDeleteക്രെഡിറ്റ് കാർഡ് നമ്പ്ര : 09815077755096470321
Shihab Mogral
ReplyDeletehttp://www.blogger.com/profile/02833368237963503806
എന്റെ ഉത്തരം
ReplyDeleteഷിഹാബ് മോഗ്രാല്‍
http://www.blogger.com/profile/02833368237963503806
പകല്‍ക്കിനാവന്‍ ആണൊ...????
ReplyDeleteഎന്റെ ഉത്തരം : യൂസുഫ്പ
ReplyDeletehttp://www.blogger.com/profile/17371750826271988367
ഉത്തരം തെറ്റാണെന്ന് തോന്നുന്നു,,,, പക്ഷേ സമയമില്ല... ഇനി ബാക്കി വീട്ടിലെത്തിയിട്ട്..
ReplyDeletemoderation ends
ReplyDeleteഹ.ഹ..ഹ....
ReplyDeleteകുഞ്ഞോ..... ഷിഹാബ് മൊഗ്രാലിന് “അവളെയും മോളെയും” മിസിംഗ് ആണെന്നോ.. നല്ല കഥ.. ചെക്കനു ഞങ്ങള്‍ പെണ്ണാലോചന തുടങ്ങിയിട്ടേയുള്ളൂ..
ഇതു അടിപൊളി മത്സരം തന്നെ.. സംശയമില്ല.. ഇനി ഇതു മിന്നാമ്മിന്നി അല്ലേങ്കിലും സമ്മതിക്കുന്ന പ്രശ്നമില്ല.
qw_er_ty
സിജുവേ... ഈ ഗോമ്പറ്റീഷനില്‍ ഇതുവരെ പങ്കെടുത്തുകഴിഞ്ഞവരുടെ ലിസ്റ്റൊന്നു നോക്കിക്കേ.. ഞെട്ടല്ലേ..
ReplyDeleteകരീം മാഷാണെങ്കില്‍ ഉത്തരങ്ങളില്‍ ഒരു ക്ലൂവും ഉണ്ടാവില്ല എന്നതു തന്നെ ക്ലൂ :-)
qw_er_ty
മിന്നാമിനുങ്ങ്
ReplyDeletehttp://www.blogger.com/profile/09815077755096470321
അങ്ങിനെ രണ്ടു പോയിന്റ് ഞാനുറപ്പിച്ചു :-(
ReplyDeleteഷിഹാബ് കച്ചവടക്കാരനല്ല. മിന്നാമിനുങ് ആണോന്നും അറിയില്ല.
ReplyDeleteഷിഹാബ് കെട്ടിയിട്ടില്ല. മിന്നാമിനുങ് കെട്ടിയോന്നും അറിയില്ല... :)
മിന്നാമിനുങ്ങ്
ReplyDeletehttp://www.blogger.com/profile/09815077755096470321
അപ്പൂ,
ReplyDeleteകല്യാണം കഴിഞ്ഞോ എന്ന് പ്രൊഫൈലില്‍ എഴുതാതെ എങ്ങനെ അറിയും.അവസാനത്തെ പോസ്റ്റും രണ്ട് പേരുടേയും ഒത്ത് വരുന്നു.
എന്തായലും ഉത്തരം മാറ്റി കിട്ടിയത് പെറ്റിയില്‍ പോയി :(
അപ്പൂ എന്നെ കൊന്നു തിന്നതു മതിയായില്ലേ?
ReplyDeleteഈ കോമ്പറ്റീഷന്റെ അവസാനം എനിക്കു തന്നതു അപ്പുവിന്റെ "ചിലമറക്കാനാവാത്ത" കമണ്ടുകളാണ് .
:)/:(
ഷിഹാബ് മോഗ്രാലോ അതോ മിന്നാമിനുങ്ങോ ..
ReplyDeleteഎന്റെ വായനാലിസ്റ്റില്‍ വരുന്നവരല്ല, മൊഗ്രാലിന്റെ കമന്റ് എവിടെയാ അവസാനം കണ്ടത്... 5ലിന്റെ ബഹുഭാര്യ... ബ്ലോഗില്‍ .... അത്രയേ അറിയുള്ളൂ...
2പേരും ദുബായിക്കാരാണെന്ന് മാത്രമറിയാം....
ഞാന്‍ ഒരു കറക്കികൂത്തുന്നു.. കിട്ടിയാല്‍ കിട്ടി പോയാല്‍ ഒരു കമന്റും .....
ഉത്തരം : മിന്നാമിനുങ്ങ്
http://www.blogger.com/profile/09815077755096470321
വല്യമ്മായി പറഞ്ഞതു ശരിയാണ്.. ഈ ഉത്തരങ്ങളില്‍ കൂവുകളോടൊപ്പം വ്യക്തിപരമായ പരിചയം കൂടിയാണ് ശരിയായ ഉത്തരത്തിലെത്താന്‍ സഹായകമാകുന്നത്. വായനക്കാര്‍ക്കുവേണ്ടിയുള്ള ഒരു കോമ്പറ്റീഷനില്‍ ഇത് ഒട്ടും നല്ല ഒരു കാര്യമല്ല...
ReplyDeleteഎന്റെ പേടി ഇപ്പോ അതല്ല :-)
ഇതിന്റെ ഉത്തരം മിന്നാമ്മിനുങ്ങാണെന്നു ഞാന്‍ ഉറപ്പിച്ച സ്ഥിതിക്ക് ഇനി അതല്ലാതെവരുമോ എന്നാണ് :-( മുന്‍കാല അനുഭവം ഗുരു :-)
qw_ery_ty
കൈതമുള്ളിന്റെ ഉത്തരങ്ങള്‍ വന്നതേതായാലും നന്നായി. അല്ലെങ്കില്‍ അപ്പു ഇതിനും പറഞ്ഞേനെ കൈതമുള്ളെന്ന്...
ReplyDeleteഅല്ലേ അപ്പുച്ചായാ...
qw_ery_ty
മിന്നമിനുങ്ങിനോടുള്ള ബഹുമാനസൂചകമായി അദ്ദേഹത്തിന്റെ പേരു ഞാന്‍ നിര്‍ദ്ദേശിക്കുന്നു :)
ReplyDeleteമിന്നാമിനുങ്ങ് തൌഫീഖ്
ഇതു വരെ എണ്ണിയ വോട്ട് പ്രകാരം
ReplyDeleteശിഹാബ് മൊഗ്രാല്‍ : 2 വോട്ട്
മിന്നമിനുങ്ങ് : 14 വോട്ട്
ഞാന്‍ ഭൂരിപക്ഷത്തെ മാനിക്കുന്നു. :)
ഒരു കള്ള വോട്ട് കൂടി ചെയ്യുന്നു
ഉത്തരം : മിന്നാമിനുങ്ങ്
http://www.blogger.com/profile/09815077755096470321
എന്റെ ഉത്തരം:ഫാറൂഖ് ബക്കര്‍(വിചാരം)
ReplyDeletehttp://www.blogger.com/profile/05504129414445825475
ഹരിയണ്ണാ... അണ്ണന്‍ അടിച്ചല്ലോ കോള്...
ReplyDelete“ദൈവം അനാദിയാണ്.അനന്ത്യനാണ്.അഖണ്ഡനാണ്.യുക്തിമാനും സര്‍വജ്ഞനുമാണ്.സൃഷ്ടാവും സംരക്ഷകനും വിധാതാവും അനുഗ്രഹദാതാവുമാണ്“ ഇത് വിചാരം കേട്ടാ... അടി പുറത്തൂന്നൊഴിയുല്ലണ്ണാ...
മിന്നാമിനുങ്ങ്
ReplyDeleteNice Gtalk message... :)
"നോവിക്കാം നിങ്ങള്‍ക്കെന്നെ
ഒരു വേളയെങ്കിലും നിങ്ങളെ ഞാന്‍ നുള്ളിനോവിച്ചിട്ടുണ്ടെങ്കില്‍!"
എന്റെ ഉത്തരം :: മിന്നാമിനുങ്ങ്
ReplyDeleteപ്രൊഫൈല്‍ :: http://www.blogger.com/profile/09815077755096470321
ഹരിയണ്ണാ ..ഫാറൂഖ് ബക്കറിന് ഒരു ചാന്‍സുമില്ല.
ReplyDeleteദൈവ വിശ്വാസമുള്ള ഒരാളാകാനല്ലേ സാധ്യത.
ഉത്തരം : മിന്നാമിനുങ്ങ്
ReplyDeletehttp://www.blogger.com/profile/09815077755096470321
എന്റെ ഉത്തരം : മിന്നാമിനുങ്ങ്
ReplyDeletehttp://www.blogger.com/profile/09815077755096470321
Tracking
ReplyDeleteസുല്ലേ; ദൈവ നിർവ്വചനങ്ങൾ കണ്ട് ഞാൻ ഉത്തരിക്കാൻ പോയത് ജബ്ബാർ മാഷ് എന്നാണ്; എന്താണന്നറിയില്ല 51 കഴിഞ്ഞേപിന്നെ അങ്ങിനെയൊക്കെയാ!!
ReplyDeleteദുബായ്ക്കാരന്‍, ദൈവ വിശ്വാസി എന്നു ഉത്തരങ്ങള്‍ പറഞ്ഞു തന്നപ്പോള്‍ ആദ്യം തോന്നിയത് കാട്ടിപ്പരുത്തി എന്നാണ്. പക്ഷേ പോസ്റ്റ് ഒന്നും മാച്ചുന്നില്ല. പിന്നെ റേഷന്‍ കട തുറക്കാന്‍ കാത്തിരുന്നു എല്ലാ ദുബായ്ക്കാരും പറഞ്ഞ ഉത്തരം കണ്ട്രോള്‍ സി.
ReplyDeleteഅല്ലെങ്കിലും
“മുമ്പേ ഗമിച്ചീടിന ദുബായ്ക്കാരന്റെ
പിമ്പേ ഗമിക്കും ഞമ്മള്‍ നാടനെല്ലാം“ എന്നാണല്ലോ ചൊല്ല്
ഹരിയണ്ണന്‍ വിചാരത്തിനെ അപമാനിക്കാന്‍ തന്നെയിറങ്ങിയതാണോ ? :-) :-)
ReplyDeleteമത്സരം അവസാനിക്കാൻ ഇനി ഏതാനം നിമിഷങ്ങൾ മാത്രം
ReplyDeleteമാരാരുത്തരം പറഞ്ഞില്ല.
ReplyDeleteഉത്തരം പോരട്ടേ!!!!
ReplyDeleteപറഞ്ഞു സുല്ലേ.. കമന്റ് ലംബ്ര 23
ReplyDeleteഇത്തിരിവെട്ടം
ReplyDeleteഅലിഫേ 51 ആയാല്‍ തലതിരിയുമോ?
ReplyDeleteചിലർക്ക് ചിലനേരമൊക്കുകിൽ അമ്പത്തിയൊന്നിലും തല തിരിഞ്ഞിടാം എന്നാണ് ആപ്തവാക്യം; കേട്ടിട്ടില്ലേ
ReplyDeleteകൈപ്പള്ളി ഞാന്‍ നിക്കണോ? അതോ പോണോ?
ReplyDelete51ലും മുടിയുണ്ടേല്‍ ബാര്‍ബര്‍ ഷോപില്‍ പോയിരുന്നാല്‍ മതി... ബാക്കി അവരു നോക്കിക്കോളും... (തല തിരിക്കുന്ന കാര്യമാ)
ReplyDeleteqw_er_ty
ശരി ഉത്തരം:മിന്നാമിനുങ്ങ്
ReplyDeletehttp://www.blogger.com/profile/09815077755096470321
അപ്പൊ അതിനൊരു തീരുമാനമായി.
ReplyDeleteqw_er_ty
അടുത്ത മത്സരം: UAE April 08 2009, 05:00
ReplyDeleteModeration ആരംഭിക്കുന്ന സമയം: ഉടൻ
Moderation അവസാനിക്കുന്ന സമയം: UAE April 08 2009, 8:00
അടുത്തതെപ്പോഴാ കൈപ്പള്ളി
ReplyDeleteപുള്ളി പുലി
ReplyDeleteഎന്തരിടെയ്? കണ്ണു് പറ്റണില്ലേടെ?
ഒരു മൂന്ന് മണിക്ക് തുടങി ആറ് മണിക്ക് അവസനിപ്പിക്കുന്നതല്ലേ കൈപ്പള്ളീ നല്ലത്.. :)
ReplyDeleteമൂന്നു മണിവരെ കുത്തിയിരിക്കാൻ Admin ആരും ഇല്ല. ഞാൻ അതു വര കുത്തിയിരുന്നാൽ എനിക്ക് ഒറങ്ങണ്ടേടെ?
ReplyDeleteഅമേരിക്കയിൽ ഉള്ള ആരെങ്കിലും admin ആയി volunteer ചെയ്യു
ReplyDeleteഞാനങ്ങോട്ട് പോട്ടാ കൈപ്പള്ളീ?
ReplyDeleteഗൊംബറ്റീഷന്‍ വക ഒരു വിസ താ.
admin ആയി volunteer cheythaal mathsarathil pankedukkamo?
ReplyDeleteജോഷി,
ReplyDeleteമത്സരത്തില്‍ പങ്കെടുക്കാം. പക്ഷേ ഉത്തരം എഴുതാന്‍ പാടില്ല. പുറത്ത് നിന്ന് ഔട്ട് പറക്കാം. ഇപ്പോ ഞാന്‍ ചെയ്യുന്ന പോലെ....
അങ്ങനെ അതും കഴിഞ്ഞു. ഇന്നത്തെ പൂരം കഴിഞ്ഞ് കിട്ടിയ പോയിന്റും പെറ്റികളുമായി കാഴ്ച്ചക്കാര്‍ മടങ്ങാനൊരുങ്ങുന്നു.
ReplyDeleteഈ കളിയരങ്ങില്‍ എന്നെകൂടി പങ്കെടുപ്പിച്ച മൊയലാളി കൈപ്പള്ളിക്കും പോയിന്റ് മാഷ് കൂടിയായ തൊയിലാളി 5ത്സിനും ആദ്യമായി ഒരു കൊട്ട നന്ദി. പിന്നെ, എന്നെ തിരിച്ചറിഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം എന്റെ മനം നിറഞ്ഞ നന്ദി.
എന്നെ ആദ്യമായി യാതൊരു സംശയവുമില്ലാതെ തിരിച്ചറിഞ്ഞ അഗ്രജനും കൃത്യമായ വിലയിരുത്തലുകളോടെ എന്റെ മനസ്സിനെ തൊട്ടറിഞ്ഞ അപ്പുവിനും സ്പെഷല്‍ താങ്ക്സ്. (ഈ അപ്പൂവിനെയൊക്കെ സമ്മതിക്കണം...പ്രത്യേകിച്ച് വിലയിരുത്തലുകളുടെ കാര്യത്തില്‍...ഈ ഗോമ്പീഷനെ ഇത്ര ആവേശത്തോടെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെയും നോക്കിക്കാണുകയും ഇടപെടുകയും ചെയ്യുന്ന മറ്റൊരാളില്ലെന്നു തന്നെ മനസ്സിലാക്കുന്നു)
എന്നെ തിരിച്ചറിയാനാവശ്യമായ അധിക ക്ലൂ കളൊന്നും ഞാന്‍ നല്‍കിയിട്ടില്ല. എന്നിട്ടുപോലും പെട്ടെന്ന് പലരും എന്നെ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ കൊടുത്ത കുറച്ച് ക്ലൂകളെല്ലാം അധികമായിപ്പോയോ എന്നുതന്നെ എനിക്ക് തോന്നി. അപ്പു പറഞ്ഞതു പോലെ, വ്യകതിപരമായി അറിയുന്നതു കൊണ്ട് മാത്രമാണ് ഇവിടെ എന്നെ പലര്‍ക്കും എന്നിലേക്കെത്തിച്ചേരാനായത് എന്നു തന്നെ ഞാന്‍ കരുതുന്നു. മറിച്ച് കരുതാന്‍ ന്യായമില്ല. കാരണം, പോസ്റ്റിലൂടെയോ കമന്റുകളിലൂടെയോ എന്റെ സ്വഭാവമോ എഴുത്തുരീതികളൊ ഞാന്‍ പ്രകടിപ്പിച്ചിട്ടില്ല. കമന്റിടല്‍ വല്ലപ്പോഴും മാത്രം. പോസ്റ്റിട്ട കാലവും മറന്നു.ബ്ലോഗാണെങ്കില്‍ ആളും നാഥനും തിരിഞ്ഞുനോക്കാത്ത (എനിക്കു പോലും അങ്ങോട്ടടുക്കാന്‍ പേടിയാണ്) ഭാര്‍ഗവീ നിലയം പോലെയും..എന്നിട്ടും, എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ അത് വ്യകതിപരമായി മനസ്സിലാക്കിയും ചാറ്റിലൂടെയും എന്റെ ജീ ട്ടാക്ക് സ്റ്റാറ്റസുകളീലൂടെയുമൊക്കെ എന്റെ മനസ്സ് വായിച്ചെടുക്കാന്‍ കഴിഞ്ഞതു കൊണ്ടുമായിരിക്കണം എന്നാണെന്റെ വിശ്വാസം.ഏതായാലും മറ്റുള്ളവരേക്കാളുപരി എനിക്ക് എന്നെത്തന്നെ വിലയിരുത്താനും ബ്ലോഗ് സുഹൃത്തുക്കള്‍ എന്നെ എങ്ങനെ മനസ്സിലാക്കുന്നു എന്ന് തിരിച്ചറിയാനും ഈ മത്സരം ഏറെ സഹായകമായിട്ടുണ്ടെന്ന് പറയാതെ വയ്യ. അതിനു കൈപ്പള്ളിക്ക് വീണ്ടും നന്ദി പറയട്ടെ. എന്റെ ഉത്തരങ്ങളില്‍ ഞാന്‍ പേരെടുത്തു പരാമര്‍ശിച്ചവരില്‍ ആര്‍ക്കെങ്കിലും അത് മനോവിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായ മാപ്പ് ചോദിക്കുകയും ചെയ്യുന്നു.
മത്സരം തുടരട്ടെ, ഹൃദ്യമായ ആശംസകള്‍..
-- മിന്നാമിനുങ്ങ്
അങ്ങനെ അതും കഴിഞ്ഞു. ഇന്നത്തെ പൂരം കഴിഞ്ഞ് കിട്ടിയ പോയിന്റും പെറ്റികളുമായി കാഴ്ച്ചക്കാര്‍ മടങ്ങാനൊരുങ്ങുന്നു.
ReplyDeleteഈ കളിയരങ്ങില്‍ എന്നെകൂടി പങ്കെടുപ്പിച്ച മൊയലാളി കൈപ്പള്ളിക്കും പോയിന്റ് മാഷ് കൂടിയായ തൊയിലാളി 5ത്സിനും ആദ്യമായി ഒരു കൊട്ട നന്ദി. പിന്നെ, എന്നെ തിരിച്ചറിഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം എന്റെ മനം നിറഞ്ഞ നന്ദി.
എന്നെ ആദ്യമായി യാതൊരു സംശയവുമില്ലാതെ തിരിച്ചറിഞ്ഞ അഗ്രജനും കൃത്യമായ വിലയിരുത്തലുകളോടെ എന്റെ മനസ്സിനെ തൊട്ടറിഞ്ഞ അപ്പുവിനും സ്പെഷല്‍ താങ്ക്സ്. (ഈ അപ്പൂവിനെയൊക്കെ സമ്മതിക്കണം...പ്രത്യേകിച്ച് വിലയിരുത്തലുകളുടെ കാര്യത്തില്‍...ഈ ഗോമ്പീഷനെ ഇത്ര ആവേശത്തോടെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെയും നോക്കിക്കാണുകയും ഇടപെടുകയും ചെയ്യുന്ന മറ്റൊരാളില്ലെന്നു തന്നെ മനസ്സിലാക്കുന്നു)
എന്നെ തിരിച്ചറിയാനാവശ്യമായ അധിക ക്ലൂ കളൊന്നും ഞാന്‍ നല്‍കിയിട്ടില്ല. എന്നിട്ടുപോലും പെട്ടെന്ന് പലരും എന്നെ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ കൊടുത്ത കുറച്ച് ക്ലൂകളെല്ലാം അധികമായിപ്പോയോ എന്നുതന്നെ എനിക്ക് തോന്നി. അപ്പു പറഞ്ഞതു പോലെ, വ്യകതിപരമായി അറിയുന്നതു കൊണ്ട് മാത്രമാണ് ഇവിടെ എന്നെ പലര്‍ക്കും എന്നിലേക്കെത്തിച്ചേരാനായത് എന്നു തന്നെ ഞാന്‍ കരുതുന്നു. മറിച്ച് കരുതാന്‍ ന്യായമില്ല. കാരണം, പോസ്റ്റിലൂടെയോ കമന്റുകളിലൂടെയോ എന്റെ സ്വഭാവമോ എഴുത്തുരീതികളൊ ഞാന്‍ പ്രകടിപ്പിച്ചിട്ടില്ല. കമന്റിടല്‍ വല്ലപ്പോഴും മാത്രം. പോസ്റ്റിട്ട കാലവും മറന്നു.ബ്ലോഗാണെങ്കില്‍ ആളും നാഥനും തിരിഞ്ഞുനോക്കാത്ത (എനിക്കു പോലും അങ്ങോട്ടടുക്കാന്‍ പേടിയാണ്) ഭാര്‍ഗവീ നിലയം പോലെയും..എന്നിട്ടും, എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ അത് വ്യകതിപരമായി മനസ്സിലാക്കിയും ചാറ്റിലൂടെയും എന്റെ ജീ ട്ടാക്ക് സ്റ്റാറ്റസുകളീലൂടെയുമൊക്കെ എന്റെ മനസ്സ് വായിച്ചെടുക്കാന്‍ കഴിഞ്ഞതു കൊണ്ടുമായിരിക്കണം എന്നാണെന്റെ വിശ്വാസം.ഏതായാലും മറ്റുള്ളവരേക്കാളുപരി എനിക്ക് എന്നെത്തന്നെ വിലയിരുത്താനും ബ്ലോഗ് സുഹൃത്തുക്കള്‍ എന്നെ എങ്ങനെ മനസ്സിലാക്കുന്നു എന്ന് തിരിച്ചറിയാനും ഈ മത്സരം ഏറെ സഹായകമായിട്ടുണ്ടെന്ന് പറയാതെ വയ്യ. അതിനു കൈപ്പള്ളിക്ക് വീണ്ടും നന്ദി പറയട്ടെ. എന്റെ ഉത്തരങ്ങളില്‍ ഞാന്‍ പേരെടുത്തു പരാമര്‍ശിച്ചവരില്‍ ആര്‍ക്കെങ്കിലും അത് മനോവിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായ മാപ്പ് ചോദിക്കുകയും ചെയ്യുന്നു.
മത്സരം തുടരട്ടെ, ഹൃദ്യമായ ആശംസകള്‍..
-- മിന്നാമിനുങ്ങ്
ഇപ്പൊഴാ ശ്രദ്ധിച്ചത്.
ReplyDeleteമോഡറേഷനു മുന്‍പ് ഉത്തരം എഴുതീട്ടും എന്റെ ഉത്തരം വന്നിട്ടില്ല.
കൈപ്പ് ഉത്തരം പറയൂ.. ബ്ലീീീീീീീീീീസ്.
12 പായിന്റ് കട്ടപ്പൊകയായി. ഞാന്‍ നിര്‍ത്തുവാ.
മത്സര ഫലം.
ReplyDeleteഅഗ്രജന്‍ : 12
അപ്പു : 12
nardnahc hsemus : 12
kaithamullu : കൈതമുള്ള് : 12
സുൽ | Sul : 12
നജൂസ് : 12
വല്യമ്മായി : 8
മാരാർ : 6
Siju | സിജു : 4
ജോഷി : 2
കരീം മാഷ് : 2
പന്നി : 2
പുള്ളി പുലി : 2
ViswaPrabha വിശ്വപ്രഭ : 2
അലിഫ് : 2
പെനാലിറ്റികള്‍
സിജു : -4
വല്യമ്മായി : -2
വിശ്വപ്രഭ : -2
അഭിനന്ദനങ്ങള്‍...
അഞ്ചല്‍സേ ഞാനും പറഞ്ഞല്ലൊ മിന്നാമിനുങ്ങെന്ന് , എനിക്ക് മാര്‍ക്ക് കിട്ടിയില്ലല്ലോ ഒന്നു നോക്കാമോ?
ReplyDeleteസാജന്‍,
ReplyDeleteശരിയാണ് താങ്കള്‍ മോഡറേഷനു മുന്നേ തന്നെ ഉത്തരം പറഞ്ഞിരുന്നു. ടാബുലേഷനില്‍ വന്ന പിഴവാണ്. താങ്കള്‍ക്ക് ലഭിച്ച പന്ത്രണ്ട് പോയിന്റുകള്‍ താങ്കളുടെ കണക്കില്‍ വരവ് വെച്ചിട്ടൂണ്ട്. തെറ്റുപറ്റിയതില്‍ ഖേദിയ്ക്കുന്നു. ചൂണ്ടികാട്ടിയതിനു നന്ദി.
sd/-