Saturday 11 April 2009

59 - Shihab Mogral

ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
എന്താണു ദൈവം? സ്രഷ്ടാവും സംവിധായകനുമാണു ദൈവം. മനുഷ്യന്റെ കര്‍മ്മങ്ങള്‍ക്ക്, അത് നന്മയായാലും തിന്മയായാലും, അവന്റെ മനസിന്റെ സാന്നിദ്ധ്യം കൂടി കണക്കിലെടുത്ത് നീതിപൂര്‍‌വ്വം പ്രതിഫലം നല്‍കാന്‍ കഴിവുള്ള ഏക ശക്തിയാണു ദൈവം.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങള്‍ക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തില്‍ എഴുതുക. ദൈവത്തോടുള്ള അനുസരണയ്ക്കപ്പുറം ഒരു മതവും ഇല്ല. കുടും‌ബം, കടമ, സ്വത്ത്. (എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നു. ഒരു മനോവിഷമത്തോടെയാണു വേര്‍തിരിച്ചത്.:) )
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂര്‍ണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം. ഇതില്‍ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? വംശനാശ ഭീഷണി നേരിടുന്ന മൃഗത്തിന്റെ പ്രാധാന്യം ആദ്യം പരിഗണിക്കും. 10,000 തൊഴിലാളികള്‍ ജോലി ചെയ്യുന്ന വ്യവസായ സ്ഥാപനം ഇടിച്ചു നിരത്തി അവിടെ ഈ മൃഗ സം‌രക്ഷണ യൂണിറ്റ് തുടങ്ങി ആ പതിനായിരം പേരെ അവിടെ ജോലിക്ക് നിയമിക്കാന്‍ പറ്റുമോന്ന് നോക്കും. ശരിയാവില്ലെങ്കില്‍ ആരാധനാലയം പൊളിക്കുന്നതിനെ കുറിച്ചാലോചിക്കും. (ഒരു ആരാധനാലയം പൊളിച്ചു മാറ്റുക എന്നത് മനോവിഷമവും പ്രശ്നങ്ങളുണ്ടാക്കുന്നതുമാണ്. മാത്രമല്ല, അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത മതത്തിന്റെ ആളുകള്‍ ചിലപ്പോള്‍ എന്നെ ഭ്രഷ്ട് കല്പ്പിക്കും. അതു സഹിക്കാം. ചില ആളുകള്‍ എന്റെ കഴുത്തറുക്കും. കഴുത്തില്ലെങ്കില്‍ ഭയങ്കര ബോറായിരിക്കില്ലേ... )
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? അദ്ധ്യാപകന്‍ (വളരെ ഉത്തമമായ ജോലിയാണത്) കുട്ടികള്‍ക്കിടയില്‍ ഒരു ഗായകനും...
താങ്കളെ കോളജ് കാലഘട്ടത്തിലേക്ക് തിരികെ എത്തിച്ചാല്‍ ഏതുവിഷയമാവും പഠിക്കുവാനായി തെരഞ്ഞെടുക്കുക? എന്തുകൊണ്ട്? ഫിലോസഫി, അല്ലെങ്കില്‍ സൈക്കോളജി. എനിക്കിഷ്ടമുള്ള വിഷയങ്ങളാണവ. മനുഷ്യര്‍ തമ്മില്‍ കടിച്ചു കീറുന്നതും ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാവുന്നതും ആശയവ്യത്യാസം കൊണ്ടു മാത്രമല്ല. ആശയവ്യതിരിക്തതയെ വേണ്ട രീതിയില്‍ സം‌വേദനം ചെയ്യുന്നതിലും അറിയിച്ചു കൊടുക്കുന്നതിലുമുള്ള പരാജയം സംഭവിക്കുന്നതു കൊണ്ടു കൂടിയാണ്‌. (ninety per cent of the friction of daily life is caused by the tone of voice in which you talk- proverb) പിന്നെ ജീവിതത്തോടുള്ള സമീപനം എങ്ങനെ വേണമെന്ന അറിവില്ലായ്മയാണ്‌ നമ്മുടെ സമാധാനത്തെ തകര്‍ക്കുന്നത്. ഇതൊക്കെ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഈ പഠനം ഉപകരിക്കുമെന്നു കരുതുന്നു.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? വലിയ ആഗ്രഹങ്ങളൊന്നുമുണ്ടായിരുന്നില്ല കുട്ടിയായിരിക്കുമ്പോള്‍. പക്ഷേ, ഞാന്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ പുരോഗമനപരമായ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട് ജീവിതത്തില്‍. അതില്‍ വളരെ സന്തോഷിക്കുന്നു.
നിങ്ങൾ 7 ദിവസത്തേക്ക് അദൃശ്യനാകുന്നു (മറ്റെ സില്മയിൽ കണ്ട പോലെ തന്ന). എന്തെല്ലാം ചെയ്യും? അല്ല, ഏതാ ഈ മറ്റേ സില്‍‌മ... ? സാധാരണ ജീവിതത്തില്‍ ചെയ്യുന്നതു പോലെത്തന്നെ ചെയ്യാന്‍ ശ്രമിക്കും.
ചരിത്രത്തില്‍ നിന്നും ഒരു വ്യക്തിയെ താങ്കളുടെ റോള്‍ മോഡലായി പറയുവാന്‍ ആവശ്യപ്പെട്ടാല്‍ ആരെ തെരഞ്ഞെടുക്കും? എന്തുകൊണ്ട്? പ്രവാചകന്‍ മുഹമ്മദ്. നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നിട്ടും ഒരു സമൂഹത്തിന്റെ മൊത്തം ജീവിതത്തെ തന്നെ സ്വാധീനിക്കാന്‍ കെല്‍‌പ്പുള്ള വ്യക്തിത്വം. ഫിലസോഫിക്കല്‍ ടച്ചുണ്ട് ആ ജീവിതത്തിന്ന്.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) അപകടകാരിയാണെങ്കിലും ബൈക്കാണിഷ്ടം. മറ്റു വാഹനങ്ങളെക്കുറിച്ച് ഇതു വരെ സ്വപ്നം കണ്ടിട്ടില്ല.
കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും? സന്തോഷിക്കും. (ഇവിടെ വന്നതില്‍ പിന്നെ മുടികൊഴിച്ചില്‍ അല്‍‌പ്പം കൂടിയോന്നൊരു സംശയം.)
കെ. എസ്. കോപാലകൃഷ്ണന്‍ എന്തുകൊണ്ടു്, അടൂര്‍ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? എന്താഹേ ഈ ചോദിക്കുന്നത്..? കെ.എസ്. ഗോപാലകൃഷ്ണന്‍ കെ.എസ്. ഗോപാലകൃഷ്ണനായി പടമെടുക്കുന്നതു കൊണ്ടല്ലേ കെ.എസ്. ഗോപാലകൃഷ്ണനായി അദ്ദേഹം അറിയപ്പെടുന്നത് ? അതൊക്കെപ്പോട്ടെ, ആരാ ഈ കെ. എസ്. ഗോപാലകൃഷ്ണന്‍.. ?
ഭ്രാന്തു് ഒരു പകര്‍ച്ച വ്യാതിയാണോ? അല്ലെന്നാണ്‌ ഇതുവരെയുള്ള അറിവ്. ഇനി ഈ ഷെയറിംഗിനു ശേഷം....... :)
നിങ്ങളുടെ തൊഴില്‍ മേഖല ഏത് ഗണത്തില്‍ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
ഇവിടെ ചെയ്യുന്ന ജോലി ജനസേവനത്തില്‍ പെടുത്താം
ഇന്നു നമ്മുടെ നഗരങ്ങളില്‍ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? എല്ലാവര്‍ക്കും പൊതുവായി ഒരു വലിയ പ്രശ്നമുണ്ടെന്നു കരുതുന്നില്ല. പിന്നെ നല്ല ബോധമുള്ള യുവസമൂഹമുണ്ട് നമുക്കിടയില്‍; പക്ഷേ അവര്‍ ബോധ്യപ്പെടുത്താന്‍ തയ്യാറാവുന്നില്ല എന്നത് ഒരു പ്രശ്നമായി കരുതുന്നു.
മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌? പഴയകാലത്തെ ഗൗരവമുള്ള കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്ന അദ്ദേഹത്തിന്റെ കഴിവില്‍. ഇപ്പോള്‍ കാണിക്കുന്ന കോമാളിക്കളികള്‍ അതു മറന്നിട്ടാണെന്നു തോന്നുന്നു.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? വളരുകയാണ്‌.. വളരുക തന്നെയാണ്‌
എന്താണു് സമൂഹിക പ്രതിബദ്ധത? എല്ലാവരും പരിഗണന അര്‍ഹിക്കുന്നവരാണെന്ന ബോധം. അതെ, സമത്വബോധം തന്നെ.
നിങ്ങളുടേ മുന്നില്‍ മൂന്നു buttonകളു ഉണ്ട്.
  1. അമര്‍ത്തിയാല്‍ ഈ ലോകത്തിലുള്ള ഏകാധിപതികള്‍ എല്ലാം നിന്ന നില്‍പ്പില്‍ തന്നെ ചത്തു് വീഴും.
  2. അമര്‍ത്തിയാല്‍ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമര്‍ത്തിയാല്‍ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗില്‍ ഉള്ള ഓര്‍മ്മ കുറിപ്പിസ്റ്റുകള്‍ക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതില്‍ ഒന്നുമാത്രമെ അമര്‍ത്താന്‍ കഴിയുകയുള്ളു. നിങ്ങള്‍ ഏതമര്‍ത്തും? എന്തുകൊണ്ടു?
ഒറ്റ ഞെക്കലില്‍ മലയാള മനോരമയുടെ വായനക്കാരുടെ കൃത്യമായ എണ്ണം കിട്ടുന്ന വല്ല ബട്ടണുമുണ്ടോ..? നമുക്കും ഒന്നറിയാമായിരുന്നു.. ഉള്ള ഏകാധിപതികള്‍ ചത്തിട്ടെന്തു കാര്യം... പിന്നെയും പൊങ്ങിവരില്ലേ..
ഇവരില്‍ താങ്കള്‍ക്ക് ആരെയാണു് കൂടുതല്‍ ബഹുമാനം:
  1. K. കരുണാകരന്‍,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭന്‍,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങള്‍.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശന്‍
ഒക്കെ രാഷ്ട്രീയക്കാരല്ലേ.. ആരോടും കൂടുതല്‍ ബഹുമാനം തോന്നുന്നില്ല. പിന്നെ സ്വകാര്യജീവിതം എനിക്കത്ര പരിചയവുമില്ല.
ആക്ഷേപഹാസ്യവും വ്യക്തിഹത്യയും എങ്ങനെ വേര്‍തിരിച്ചറിയും? ആക്ഷേപിക്കപ്പെടുന്ന വ്യക്തിയില്‍ വരെ നര്‍മ്മബോധമുണര്‍ത്തുന്നതാണ്‌ ആക്ഷേപഹാസ്യം. മറ്റുള്ളവനെ വ്യക്തിപരമായി സ്പര്‍ശിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമാണ്‌ വ്യക്തിഹത്യ.
മലയാളം ബ്ലോഗിലുള്ളവരിൽ നിങ്ങൾ നേരിൽ കണ്ടാൽ വഴിമാറി നടക്കുന്ന പേരുടെ പേരു പറയൂ?
നമ്മുടെ വഴി വിശാലമാണെങ്കില്‍ എന്തിനു മാറി നടക്കണം.. അങ്ങോട്ടു ചെന്നു സം‌സാരിക്കാന്‍ ശ്രമിക്കും. പിന്നെ ഇടുങ്ങിയ വഴിയാണെങ്കില്‍ മാറിക്കൊടുത്തല്ലേ പറ്റൂ.. പ്രത്യേകിച്ച് തടി കൂടിയവര്‍ക്ക്..
ഒരു് സംഘം അന്യഗ്രഹ ജീവികള്‍ നക്ഷ്ത്ര സഞ്ചാരത്തിനിടയില്‍ നിങ്ങളുടേ വീട്ടുമുറ്റത്ത് പേടകം നിര്‍ത്തുന്നു. ഈ അവസരം നിങ്ങള്‍ എങ്ങനെ പ്രയോചനപ്പെടുത്തും? നിങ്ങള്‍ അവരോടു് എന്തു ചോദിക്കും? ഭൂമിയില്‍ മനുഷ്യ പുരോഗമനത്തിന്റെ എന്തെല്ലാം അവര്‍ക്ക് കാണിച്ചുകൊടുക്കും? കൂടെ നിന്ന് ഫോട്ടോ എടുക്കും. വീട്ടിലേക്കു ക്ഷണിക്കും. അന്യഗ്രഹത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കും സുഖം തന്നെയല്ലേന്നു ചോദിക്കും. പേടകം പുതിയതാണോന്ന് അന്വേഷിക്കും. ബുര്‍ജ് ദുബായ് കാണിച്ചു കൊടുത്തിട്ട് പറയും "ദേ.. അതിന്റെ മുകളിലത്തെ നിലയിലിരുന്നാല്‍ നമുക്കന്യോന്യം കാണാന്‍ പറ്റും. ഞാനൊരു ദിവസം വരുന്നുണ്ട്" എന്ന്.
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തില്‍ ഇവിടങ്ങളിലെ ഉയര്‍ന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുവോ? ഇല്ല.
നിങ്ങള്‍ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? പിന്നീടുള്ള ജീവിതത്തില്‍ ലഭിക്കാന്‍ പോകുന്ന "മുന്‍‌പ്രധാനമന്ത്രി" പദവിയെയോര്‍ത്ത് കോള്‍മയിര്‍ കൊള്ളും; കുളിരു കോരും.. ഒരു ദിവസം ഇതിനൊക്കെ ധാരാളമല്ലേ..
നിങ്ങള്‍ക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും?
  1. നിഷ്ക്കളങ്കത
  2. ആത്മാര്‍ത്ഥത
  3. ക്ഷമ
കേരളത്തില്‍ beef നിരോധിച്ചാല്‍ നിങ്ങള്‍ എന്തു് ചെയ്യും? സമരം ചെയ്യും (ങാഹാ.. ബീഫിനെത്തൊട്ടാ കളി !)
1 Billion US$ നിങ്ങള്‍ക്ക് ലഭിക്കുന്നു എന്തു ചെയ്യും നമ്മള്‍ പണത്തിന്‌ ആവശ്യമുള്ളതു കൊണ്ടാണ്‌ ഇവിടെ വന്ന് ഈ ചൂടു കൊള്ളുന്നത്. അതു കൊണ്ട് കിട്ടിയ ഉടനെ നാട്ടില്‍ പോകും. നല്ലൊരു വരുമാന മാര്‍ഗ്ഗമുണ്ടാക്കും. പിന്നെ ഒരുപാട് ആള്‍ക്കാരെ സഹായിക്കണമെന്നുണ്ട്. പണമില്ലാത്തതു കൊണ്ടായിരിക്കണം ഇങ്ങനെ തോന്നുന്നത്. പണം കയ്യില്‍ വരുമ്പോഴും ഈ തോന്നലുകളൊക്കെ ഉണ്ടാവേണമേ....
പ്രാവാസ ജീവിതത്തില്‍ എന്തെങ്കിലും നഷടമായിട്ടുണ്ടോ? ഉണ്ട്. വൈകുന്നേരം വീട്ടിലെത്തിയാല്‍ നിസ്ക്കാരക്കുപ്പായം ധരിച്ച് കാലും നീട്ടി പായയിലിരിക്കുന്ന ഉമ്മയുടെ കാലിന്മേല്‍ തലവെച്ചു കിടക്കുന്നത്... :( പിന്നെ രാവിലെയെണീറ്റ് ഇഷ്ടഗാനങ്ങള്‍ വെച്ച് കേള്‍ക്കുന്നത്.. കലാലയം.. കുട്ടികള്‍...
ബ്ലോഗില്‍ നിന്നും ലേഖനങ്ങളും, ചിത്രങ്ങളും അടിച്ചു മാറ്റുന്ന അച്ചടി മാദ്ധ്യമങ്ങളെ എന്തു് ചെയ്യും? എല്ലാ ഉത്തരവാദിത്തവും എനിക്കു തരണം; പൂട്ടിക്കളയും ഞാന്‍ ! എന്തിനാ ഈ തിരിച്ചറിവില്ലാത്ത കുറേ എണ്ണം..
നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയില്‍ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കില്‍ കുറയാതെ വിവരിക്കുക. എന്തിനാ നൂറു വാക്ക്... ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു കവിതാശകലം മതിയല്ലോ.. "മരണവേഗത്തിലോടുന്ന വണ്ടികള്‍ നഗരവീഥികള്‍ നിത്യപ്രയാണങ്ങള്‍ മദിരയില്‍ മനം മുങ്ങിമരിക്കുന്ന നരക രാത്രികള്‍ സത്രച്ചുവരുകള്‍...."
ബ്ലോഗില്‍ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? അതിലൊരു സന്ദേശമുണ്ടെന്നു തോന്നി. എഴുതണം; എന്തേ..?
ബ്ലോഗില്‍ അവസാനമായി വായിച്ച ലേഖനം ഏതാണു്? ചക്കരക്കാപ്പി അഥവാ കരുപ്പെട്ടി കാപ്പി- ആഷാഢം (സത്യമായിട്ടും അവസാനം വായിച്ചത്‌)
ബ്ലോഗില്‍ അവസാനമായി വായിച്ച കവിത ഏതാണു്? മാനം കാണാത്ത പീലി- ഷെഫി (ഗൗരവ ബഡായികള്‍)
ഒരു hotel-ല്‍ രണ്ടു blog meet നടക്കുന്നു. അതില്‍ ഒരു bar-ല്‍ ബ്ലോഗ് കവികളും വേറൊരു bar-ല്‍ ബ്ലോഗ് ഓര്‍മ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങള്‍ ഏതു bar-ല്‍ കയറും? കവികളുള്ളിടത്ത് ആദ്യം കേറി നോക്കും. ഉഗ്രനാണെങ്കില്‍ അവിടെത്തന്നെ...
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി താഴെ പറയുന്നവരിൽ നിന്നും കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ©കുമാർ, Dr. സൂരജ്, Kichu, Prophet of Frivolity, Sul | സുൽ, Zebu Bull::മാണിക്കൻ, അഗ്രജൻ, അഞ്ചൽക്കാരൻ, അനില്‍_ANIL, അപ്പു, അഭിലാഷങ്ങൾ, അമ്പി, അരവിന്ദ്, ആഷ സതീഷ്, ഇഞ്ചിപ്പെണ്ണു്, ഇടിവാൾ, ഇത്തിരിവെട്ടം, ഉന്മേഷ് ദസ്തക്കീര്‍, ഉമേശ്, ഏറനാടന്‍, കരീം മാഷ്, കുറുമാൻ, കുഴൂർ വിൽസൺ, കാപ്പിലാൻ, കേരളഫാര്‍മര്‍, ഗുപ്തൻ, തഥാഗതൻ, തറവാടി, ദില്ബാസുരൻ, ദിവാസ്വപ്നം, ദേവൻ, പ്രിയംവദ, ബെർളിതോമസ്, മുഹമദ് സഗീർ, പണ്ടാരത്തിൽ, യാരിദ്, രാജ് നീട്ടിയത്ത്, രാധേയൻ, വല്ല്യമ്മായി, വിശാല മനസ്കൻ, സുമേഷ് ചന്ദ്രൻ, സിദ്ധാർത്ഥൻ. പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ ലിസ്റ്റ് ഇത്തിരിവെട്ടം ഉണ്ടാക്കും. സ്വാഗതം : ദേവന്‍ ഉല്‍ഘാടനം : (എന്നെത്തന്നെ വിളിക്കാന്‍ സംഘാടകരോട് ശക്തമായി ആവശ്യപ്പെടും) മറ്റു പരിപാടികള്‍ പ്രധാനമായും ചര്‍ച്ചകളായിരിക്കും:- "ബൂലോക കൂട്ടായ്മ; സാധ്യതകളും സമീപനവും"- അഞ്ചല്‍ക്കാരന്‍ "ഓഫടിയുടെ സുഖം"- അഭിലാഷങ്ങള്‍ കുഴൂര്‍ വില്‍സണിന്റെ കവിതാലാപനം "കവിതളും ഗവിതകളും"- കാപ്പിലാന്‍ (ഇതിനിടയില്‍ അഗ്രജന്റെ നേതൃത്വത്തില്‍ പിരിവു നടക്കുന്നുണ്ടാവും. പിരിവില്‍ സഹകരിക്കാത്തവരെ പിടിച്ച് സ്റ്റേജിനു പിന്നില്‍ ഇടിവാളിന്റെ മുന്നില്‍ ഹാജരാക്കും.) ഉച്ചയ്ക്കു ശേഷം:- "മ, മലയാളി, മഞ്ഞക്കണ്ണട"- ബെര്‍ളി തോമസ് "ഒരു പോസ്റ്റു ജനിക്കുന്നത്"- വിശാലമനസ്ക്കന്‍ പിന്നെ എല്ലാവര്‍ക്കു ഈരണ്ടു മിനിറ്റ് സമയം അനുവദിക്കും നന്ദി:- കുറുമാന്‍ (ആസ്വാദനസഹിതം) അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കല്‍: അപ്പു ഫോട്ടോ: ഉന്മേഷ് ദസ്തക്കിര്‍ NB: Kichu വിന്റെ വക സ്പെഷല്‍ ചായയും മറ്റു സ്ത്രീ ബ്ലോഗേഴ്സില്‍ നിന്ന് മധുരപലഹാരാദികളും പ്രതീക്ഷിക്കുന്നു.
നിങ്ങള്‍ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാന്‍ അവസരം തരുന്നു. എന്തു ചോദിക്കും? അപ്പുവിന്റെ ബ്ലോഗില്‍ കണ്ട ആ കൈപ്പള്ളിയെ മൊത്തത്തില്‍ ഉഴിഞ്ഞൊരു നോട്ടമുണ്ട്. എന്നിട്ട് നിഷ്ക്കളങ്കമായ ഒരു ചോദ്യവും: "വട്ടാണല്ലേ..?" (ഞാനിന്ന് മേടിക്കും)... ;)
മാവോയിസം വീട്ടിൽ ചിന്താഭാരം കൊണ്ടു മൂങ്ങ കൂട്ടിൽ ചാടി. വിശതീകരിക്കു. മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ?
ഈ പറയുന്ന എഴുത്തുകാരില്‍ ആരെയാണു് കൂടുതല്‍ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദന്‍, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയന്‍, ബഷീര്‍, ആനന്ദ്, വി.കെ.എന്‍, തകഴി, എം.ടി വാസുദേവന്‍ നായര്, പെരുമ്പടവം. ബഷീര്‍. (പച്ചയായ ഭാഷ കൊണ്ട് അല്‍ഭുതരചനാ ശൈലി സൃഷ്ടിച്ചില്ലേ...)
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ? ഇതാണു പ്രശ്നം. ഇതിനെയൊക്കെ കെട്ടിയിടുന്നതിനെക്കുറിച്ചാലോചിക്കുന്നതാ നമുക്കിഷ്ടം...
വാര്‍ത്തകള്‍ ഇല്ലായിരുന്നെങ്കില്‍ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു? എന്നാ ചോദ്യമാ കൈപ്പള്ളീ ഇത്.. അതു തന്നെയല്ലേ അവര്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്..

76 comments:

  1. 59 ആരംഭിച്ചു

    ReplyDelete
  2. ആദ്യപരിചയപ്പെടലിൽ (കഴിഞ്ഞ യു.എ.ഇ. ബ്ലോഗ് മീറ്റിൽ) എന്റെ കുഞ്ഞനിയനെ പോലെ എനിക്ക് അടുപ്പം തോന്നിപ്പിച്ച നജൂസല്ലേയിത്... ആണ്!

    എന്റെ ഉത്തരം: നജൂസ്
    http://www.blogger.com/profile/09317970740646345495

    ReplyDelete
  3. http://www.blogger.com/profile/02833368237963503806

    Shihab Mogral

    ReplyDelete
  4. http://www.blogger.com/profile/09317970740646345495
    നജൂസ്

    (ഉമ്മാടെ മടിത്തട്ടിലേക്ക്‌, shefi link, കവിത, പ്രൊവെര്‍ബ്...... ഇത്രെം മതി)

    ReplyDelete
  5. “വൈകുന്നേരം വീട്ടിലെത്തിയാല്‍ നിസ്ക്കാരക്കുപ്പായം ധരിച്ച് കാലും നീട്ടി പായയിലിരിക്കുന്ന ഉമ്മയുടെ കാലിന്മേല്‍ തലവെച്ചു കിടക്കുന്നത്... “ നജൂസേ.. എന്റെ വോട്ട് നിനക്ക്...

    നജൂസ്
    http://www.blogger.com/profile/09317970740646345495

    ReplyDelete
  6. എന്റെ ഉത്തരം

    നജൂസ്

    http://www.blogger.com/profile/09317970740646345495

    ReplyDelete
  7. എന്റെ നോട്ടത്തില്‍ ഞാന്‍ മൂന്നു പേരെ സംശയിക്കുന്നു.

    1. ബഷീര്‍ വെള്ളറക്കാട്‌
    2. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
    3. നജൂസ്

    ഇവരില്‍ ആദ്യ രണ്ട് പേരേ ഗോംബിയില്‍ പങ്കെടുക്കാത്തവര്‍ ആയതു കൊണ്ട് മാത്രം ഞാന്‍ ഒഴിവാക്കുകയാ ഞാന്‍ നജൂസിന് എന്റെ വോട്ടു കൊടുക്കാം ഭാക്കിഎല്ലാം മോഡറേഷന്‍ കഴിയട്ടെ.

    എന്റെ ഉത്തരം :: നജൂസ് :)

    പ്രൊഫൈല്‍ :: http://www.blogger.com/profile/09317970740646345495

    ReplyDelete
  8. എന്റെ ഉത്തരം : ഷിഹാബ് മൊഗ്രാല്‍
    റേഷന്‍ കാര്‍ഡ് നമ്പര്‍ : http://www.blogger.com/profile/02833368237963503806

    ഷിഹാബിന്റെ ഉത്തരങ്ങളാണെന്ന് പറയാന്‍ എന്നെ പ്രേരിപ്പിച്ച ഘടകങ്ങള്‍ :

    1 : കടുത്ത ദൈവവിശ്വാസി. ആദ്യ രണ്ടു ചോദ്യത്തിന്റെ ഉത്തരങ്ങളിലും ഷിഹാബിന്റെ നിരീക്ഷണം ഇക്കാര്യം എടുത്തു പറയുന്നു. പിന്നെ, റോള്‍മോഡലിനെ കുറിച്ചുള്ള ചോദ്യത്തിലും ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന നിരീക്ഷണം.

    2 : ഉത്തരങ്ങളീല്‍ ഒരു പ്രവാസിയാണെന്ന് പ്രത്യക്ഷമായും ദുബൈക്കാരനാണെന്ന് പരോക്ഷമായും പറയുന്നുണ്ട്. ബുര്‍ജ് ദുബൈയും മുടികൊഴിച്ചിലും “ഇവിടെ വന്ന്...,ചൂടുകൊള്ളുന്നത്....” തുടങ്ങിയ പരാമര്‍ശങ്ങളും അക്കാര്യം വ്യക്തമാക്കുന്നു.

    3 : ജോലി : ജനസേവനം. (ദുബൈയിലെ ലേബര്‍/എമിഗ്രേഷന്‍ സംബന്ധിയായ ജോലി ചെയ്യുന്നത് നല്ലൊരു ജനസേവനം തന്നെയല്ലെ..?)

    4 : ബ്ലോഗില്‍ അവസാനമായി വായിച്ച ലേഖനം : ഗൌരവബഡായി എന്ന ശെഫിയുടെ ബ്ലോഗിലെ മാനം കാണാത്ത പീലി എന്ന കവിത. അത് ഞാനാണെന്നു തോന്നുന്നു ഷിഹാബിന് ലിങ്ക് നല്‍കിയത്.

    5 : പിന്നെ ബ്ലോഗ് മീറ്റിന്റെ സംഘാടനം എഴുതുന്നതില്‍ ഷിഹാബ് പങ്കെടുത്ത സാബീല്‍ പാര്‍ക്ക് മീറ്റിന്റെ പശ്ചാത്തലം വ്യക്തമായി തെളിഞ്ഞു കാണുന്നു.

    6 : കൈപ്പള്ളിയെ കണ്ടുമുട്ടുമ്പോള്‍ ചോദിക്കുന്നത് : അപ്പുവിന്റെ പിക്കാസാ ആല്‍ബത്തില്‍ കൈപ്പള്ളിയുടെ ചിത്രങ്ങള്‍ക്ക് താഴെ ഷിഹാബിന്റെ അടിക്കുറിപ്പിലെ വാക്കുകളോട് ചേര്‍ന്നു നില്‍ക്കുന്നു.

    7 : ഇഷ്ടപ്പെട്ട എഴുത്തുകാരില്‍ ബഷീറിനോടൂള്ള പ്രത്യേക ഇഷ്ടം

    8 : പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന ദൃശ്യങ്ങള്‍ : ശരവേഗത്തിലോടുന്ന വാഹനങ്ങളും മദിരാക്ഷിയില്‍ നിമിഷതൃപ്തിയടയാനെത്തുന്നവരുടെ നിരകളും നരകത്തിലേക്കടുക്കുന്ന കാഴ്ച്ചകളും....എല്ലാം കൂടെ ദേരാദുബൈയിലെ നാഇഫ് സ്ട്രീറ്റ് അല്ലാന്ന് ആരെങ്കിലും പറയുമോ..?

    9 : അവസാന പോസ്റ്റ് : “യാത്ര പോകവെ” ബ്ലോഗിലെ പ്രവാസക്കാഴ്ച്ചകള്‍ നല്‍കുന്ന സന്ദേശം

    ReplyDelete
  9. ഒരൈഡിയായും ഇല്ല,
    ഒരുപക്ഷേ നജൂസാവും ,നജൂസാണ്, നജൂസ് ആയിരിക്കണം
    നജൂസല്ലാതെ ആരാവാന്‍?

    എന്റെ ഉത്ത്രരം നജൂസ്
    വോട്ടെര്‍ കാര്‍ഡ് നമ്പ്ര:
    09317970740646345495

    ReplyDelete
  10. നജൂസ്
    http://www.blogger.com/profile/09317970740646345495

    ReplyDelete
  11. അവസാന പോസ്റ്റ് ശരിയാകുന്നില്ലെങ്കിലും (സമയക്കുറവ് മൂലം) ഒറ്റ നോട്ടത്തില്‍ തോന്നിയ ആള്‍ക്ക് മാര്‍ക്കിടുന്നു.

    എന്റെ ഉത്തരം : Shihab Mogral
    http://www.blogger.com/profile/02833368237963503806

    ReplyDelete
  12. ഉത്തരക്കാരനോട് ഒരു ചോദ്യം .. Dr. പല്‍‌പുവും വെള്ളാപ്പള്ളിയും ഒക്കെ രാഷ്ട്രീയക്കാരാണോ?

    ReplyDelete
  13. ഉത്തരം : നജൂസ്
    http://www.blogger.com/profile/09317970740646345495

    ReplyDelete
  14. കൂട്ടുകാരെ..ആ നജൂസിന്റെ പോസ്റ്റില്‍ കൈപ്പള്ളി..! ഇത് മാത്രം മതി..!

    ReplyDelete
  15. അപ്പോള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തത് ശരിതന്നെ..ഒന്നുകില്‍ നജൂസ് അല്ലെങ്കില്‍ ശിഹാബ്.

    അവസാന പോസ്റ്റില്‍ ഒരു സന്ദേശമുണ്ട്.. പ്രവാസം ഒരു വര്‍ഷമാകുന്നു എന്ന സന്ദേശം. ..

    ദുബായ്ക്കാരന്‍,

    അപ്പുവിന്റെ കൈപ്പള്ളീ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ കാണുന്ന പേരുകാരന്‍..

    ഫിലോസഫി ഇഷ്ടപ്പെടുന്നവന്‍..

    കെ.എസ് ഗോപാലകൃഷ്ണനെ അറിയാനുള്ള പ്രായമായിട്ടില്ല (അന്നു കുട്ടിയായിരുന്നു),

    ബൈക്കല്ലാതെ മറ്റൊരു വാഹനം സ്വപ്നം കാണുന്നില്ലാത്തയാള്‍ (നജൂസിനെ ഒഴിവാക്കിയ ഒരു കാരണം)

    മതി.. shihab തന്നെ,,,

    ഷിഹാബ് ഇതു വഴി വന്നാല്‍ ഇടി കിട്ടും..

    നജൂസും വരണ്ട,,, ഒരു കണ്‍ഫ്യൂഷന്‍ ആയിക്കോട്ടെ...

    ഇവരെന്താ സഹോദരങ്ങളാ.. ജിബ്രാന്‍, ചുള്ളീക്കാട്, ബഷീര്‍.etc.

    ReplyDelete
  16. Moderation 13:16:00 അവസാനിച്ചു

    ReplyDelete
  17. ഇതെന്താ പിന്നെയും മോഡറേഷനോ ?അപ്പോള്‍ തീര്‍ന്നില്ലേ? ...ഈ കൈപ്പള്ളിയുടെ ഒരു കാര്യം..

    അതേ.. ആ "റീഡിനു" ശേഷം കമന്റ് ഇടുന്നവര്‍ക്കെല്ലാം പന്ത്രണ്ട് മാര്‍ക്കില്ല കേട്ടോ.... ഒരു പ്രാവശ്യം കമന്റുകള്‍ തുറന്നു വിട്ടതാ...

    ReplyDelete
  18. മറ്റു മത്സരങ്ങളില്‍ നിന്നു വ്യത്യസ്ഥമായി രണ്ടുത്തരങ്ങളും ശരിയായി വരുന്ന ഒരു മത്സരം...

    കിടിലന്‍.

    ReplyDelete
  19. 8: പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന ദൃശ്യങ്ങള്‍ : ശരവേഗത്തിലോടുന്ന വാഹനങ്ങളും മദിരാക്ഷിയില്‍ നിമിഷതൃപ്തിയടയാനെത്തുന്നവരുടെ നിരകളും നരകത്തിലേക്കടുക്കുന്ന കാഴ്ച്ചകളും....എല്ലാം കൂടെ ദേരാദുബൈയിലെ നാഇഫ് സ്ട്രീറ്റ് അല്ലാന്ന് ആരെങ്കിലും പറയുമോ..?

    മിന്നാമുനുങ്ങേ :)

    ഒന്നുമില്ല... വെറുതെ ചിരിച്ചതാ... ഇത് കാണുന്നുണ്ടെങ്കിൽ ഷിഹാബും ഇപ്പോൾ ചിരിക്കുന്നുണ്ടാവും :)

    qw_er_ty

    ReplyDelete
  20. അവസാനം മിന്നാമിനുങ്ങും ഷിഹാബും ഒന്നിച്ചെന്നെ നോക്കി ചിരിക്കാതിരുന്നാ മതി :)

    qw_er_ty

    ReplyDelete
  21. അബുദാബിയില്‍ മദ്യവും മദിരാക്ഷിയും ഉണ്ടാവോ ആവോ... ഉണ്ടാവണേ... :)

    ReplyDelete
  22. എന്നെ എനിക്ക് സംശയമില്ല.. ആരൊക്കെയോ ആരെയൊക്കെയോ നോക്കി ചിരിക്കുന്നു. ഞാനും സംശയിക്കുന്നു. പലരും പറഞ്ഞ ഉത്തരം

    ReplyDelete
  23. അബുദാബിയില്‍ മദ്യമുണ്ട്,,
    ആരാ ഈ മദിരാശി? ചെന്നൈ ??

    ReplyDelete
  24. നജൂസായാലും ശിഹാബായാലും ഇതില്‍ ആരേലും ഒരാള്‍ ഇവിടെ വരാതെ ഈ പ്രശ്നം രമ്യതയില്‍ എത്താന്‍ ഒരു വഴിയും കാണുന്നില്ല.

    ReplyDelete
  25. ഈ പറഞ്ഞത് മുസഫയില്‍ ഇല്ല... മദിരാശി ഒട്ടുമില്ല...

    ReplyDelete
  26. അഹംഭാവിയായ അഗ്രജന്‍ നജൂസിനെ ഉത്തരിച്ചതുകൊണ്ട്... ഇത് ശിഹാബ് മൊഗ്രാല്‍ ആവാന്‍ 101% ചാന്‍സ് ഉണ്ട്...
    ഇതു സത്യം സത്യം സത്യം...

    -സുല്‍
    qw_er_ty

    ReplyDelete
  27. അല്ലാ സുല്ലേ ഇവരെ ശരിക്കും ഇരട്ട പെറ്റതാണോ?
    എന്തൊരു സാമ്യം?

    ReplyDelete
  28. അപ്പുവെന്താ വരാത്തത്, കാര്യങ്ങൾക്ക് ഒരു തീരുമാനമായേനേ,
    ഒരാളെയെങ്കിലും ഒഴിവാക്കാൻ അപ്പുവിന്റെ വിശകലനങ്ങൾക്കേ സാധിക്കൂ:)

    ReplyDelete
  29. അല്ല ശ്രീ അനിൽ ശ്രീ ബൈക്ക് കണ്ടത് കൊണ്ട് നജൂസ് അല്ലാന്ന് പറയാൻ എന്താവോ കാരണം?

    ReplyDelete
  30. നജൂസ് ഒരു കാറിലാണ് പോക്ക് വരവ് എന്നത് തന്നെ... ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നത് പ്രൊഫൈലില്‍ കണ്ടില്ലേ?...

    ReplyDelete
  31. സുല്ലുവു പറഞ്ഞ പോലെ... അഹങ്കാരമിച്ചിരി ഓവറായോ :)

    ഹേയ്... ഇത് നജൂസ് തന്നേന്ന് :)



    qw_er_ty

    ReplyDelete
  32. ഇതു വരെ ലൈസന്‍സ് കിട്ടാത്ത "കനല്‍" ആയിരിക്കുമോ? ഏയ് അല്ല...

    ReplyDelete
  33. എന്റെ ഉത്തരം : Shihab Mogral
    http://www.blogger.com/profile/02833368237963503806

    ReplyDelete
  34. qw_er_ty

    എന്നാല്‍ ഞാനൊരു അഭിപ്രായം പറയാം .. അല്ല സംശയം പറയാം.. നമ്മുടെ ഗോമ്പി നിയമങ്ങള്‍ സെക്ഷന്‍ 2ബി പോയിന്റ് 4 അനുസരിച്ച് ഈ രണ്ടു ഇരട്ടകളെയും ഇവിടെ ഉത്തരമെഴുതിയവര്‍ ഒന്നവലോകനചെയ്യുകയും പിന്നീട് ഉത്തരം തീരുമാനിക്കുകയും ചെയ്യണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം


    ഞാനിങ്ങനെ പറഞ്ഞെങ്കിലും ഈ രക്തത്തില്‍ എനിക്കുപങ്കില്ല. ഇവിടെ വീണുരുളുന്ന മാര്‍ക്കുതലകള്‍ക്കു ഞാന്‍ ഉത്തര്‍വാദിയും അല്ല.. :-)
    ഗോദയില്‍ നിന്നും ഓടിക്കൊണ്ട്....

    സ്നേഹപൂര്‍വ്വം
    അപ്പു

    ReplyDelete
  35. ☮ Kaippally കൈപ്പള്ളി ☢ said...
    അടുത്ത മത്സരം UAE April 11-09, 09:00

    നേരത്തെ പ്രഖ്യാപിച്ചതിൽ നിന്നും ഒരു മണിക്കൂർ വൈകി തുടങ്ങിയതിനാൽ ഞാൻ പിണക്കമാണ്, ആരോടും മിണ്ടൂല്ല..!

    ഓഫീസിൽ നിന്നും ബ്ലോഗാൻ പറ്റുന്നവരുടെ ഒക്കെ ഒരു ഭാഗ്യം..!

    ReplyDelete
  36. അപ്പൂ.. എന്റെ(ഞങ്ങളുടെ) സകല പ്രതീക്ഷയും നിന്നിലായിരുന്നു. നീയും ഓടിയൊളിച്ചാല്‍.....

    ഒരുത്തരം പറഞ്ഞ് ഈ ധര്‍മ്മസങ്കടത്തില്‍ നിന്നൊന്ന് എസ്ക്കേപ്പാക്കിത്താ എന്റപ്പൂ

    ReplyDelete
  37. ഞാന്‍ ഉത്തരത്തിലെത്തിയ കാരണങ്ങള്‍;

    തൊഴില്‍,റ്റൈപ്പിങ് സെന്ററോ അതു പോലെ പൊതുജനങ്ങളോട് അടുത്തോ ഉള്ളതാണെന്ന് തട്ടിപ്പിനെ കുറിച്ചുള്ള പൊസ്റ്റില്‍ വായിച്ചത്,ദൈവത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചു സഹിഷ്ണുതയെ കുറിച്ചുമുള്ള ഉറച്ച നിലപാട്.പ്രവാചകസ്നേഹം വെളിച്ചമാക്കുന്ന പോസ്റ്റ്.

    നജൂസ് ആണെങ്കില്‍ ഷെഫിയുടെ കവിതക്ക് ശേഷവും കവിത വായിഛ്കിരുന്നേനെ.അതുമല്ല ചെറുപ്പത്തില്‍ പ്രവാസിയായിരുന്ന ആള്‍ പൈസയുണ്ടാക്കി നാട്ടില്‍ പോകണമെന്ന് പറയാന്‍ സാദ്ധ്യത കുറവ്.

    ആരായാലും പക്വമാര്‍ന്ന ഉത്തരങ്ങള്‍ക്ക്, ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  38. ഞാനൊന്നു പേടിപ്പിച്ചതാ മിന്നാമ്മിനുങ്ങേ...
    അവരുരണ്ടാളും പത്ത് പൊസിറ്റ്ല് കൂടുതല്‍ എഴുതിയ്ട്ടുണ്ട്..

    ഞാനി ഗോമ്പിയില്‍ ഒരു ഉത്തരവും പറയുന്നില്ല...
    ഉത്തരങ്ങളെല്ലാം വളരെ ബുദ്ധിപൂര്‍വ്വം എഴുതിയവതന്നെ.. അഭിനന്ദനങ്ങള്‍!

    ReplyDelete
  39. ക്രൂരന്‍, നിഷേധി എന്നിവയെടുത്ത ഗോപാലകൃഷ്ണനല്ലാതെ "കെ.എസ് ഗോപാലകൃഷ്ണന്‍" എന്ന ഒരു തമിഴ് സം‌വിധായകനും ഉണ്ട് എന്ന് എന്റെ ഉത്തരങ്ങളില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. അത് ശരിയല്ലേ ?

    ReplyDelete
  40. അനിൽശ്രീ
    തമിഴ്/ഹിന്ദി ചിത്രങ്ങൾ ചെയ്തിരുന്ന കെ.എസ് ഗോപാലകൃഷ്ണൻ വേറെയാണ്. നമ്മുടെ കെ എസ് ജി പൊന്നിൽ കുളിച്ച രാത്രി (1974), നാലുമണിപൂക്കൾ (1978) കായലും കയറും /തെരുവ് ഗീതം (1979) തുടങ്ങിയ സിനിമകളിലൂടെ )വന്ന് പിന്നെ ‘എ’ ചിത്രങ്ങൾ മാത്രമേ ചെയ്യൂ എന്ന് വാശിപിടിച്ച ആളുമാണ്.വളരെ നല്ല ഗാനങ്ങൾ ഉണ്ടാവുമെന്നത് അങ്ങേരുടെ എ പടങ്ങളുടെ ഒരു പ്ലസ് പോയിന്റായിരുന്നു.

    qw_er_ty

    ReplyDelete
  41. (ഉത്തരം പറയാതെ ഓഫടിച്ചാൽ പെറ്റി കിട്ടും അതൊഴിവാക്കാൻ)
    എന്റെ ഉത്തരം.
    മമ്മുട്ടി
    http://www.blogger.com/profile/10547924645613182695
    ഇതാരുടെ ഉത്തരമായാലും അദ്ദേഹത്തിനു എന്റെ ഇത് വരെ കിട്ടിയ മാർക്കുകൾ ദാനം ചെയ്യുന്നു
    ഈ പത്തരമാറ്റുള്ള കമന്റിന്.

    “ആക്ഷേപിക്കപ്പെടുന്ന വ്യക്തിയില്‍ വരെ നര്‍മ്മബോധമുണര്‍ത്തുന്നതാണ്‌ ആക്ഷേപഹാസ്യം. മറ്റുള്ളവനെ വ്യക്തിപരമായി സ്പര്‍ശിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമാണ്‌ വ്യക്തിഹത്യ“.

    ReplyDelete
  42. കരീം മാഷ്‌ ഗോളടിച്ചല്ലോ!!! :)

    ReplyDelete
  43. അതെ അലിഫ്,
    അതു തന്നെയാണ് ഞാനും പറഞ്ഞത്. നമ്പര്‍ 40-ല്‍ എന്റെ ഉത്തരങ്ങളില്‍ ഞാന്‍ പറഞ്ഞിരുന്നു.

    എന്തു ചെയ്യാം, എല്ലാവര്‍ക്കും നമ്മുടെ ഗോപാലകൃഷ്ണനെയേ അറിയൂ എന്ന് തോന്നുന്നു.

    അതു പോലെ പല കമന്റുകളിലും ഗോപാലകൃഷ്ണനേയും അഭിലാഷയേയും ചേര്‍ത്തിരുന്നു. പക്ഷേ അഭിലാഷയെ ഉപയോഗിച്ച് പടമെടുത്തത് പി.ചന്ദ്രകുമാര്‍ ആണ്. (കല്പ്പനാ ഹൗസ്, കാനന സുന്ദരി, ആദിപാപം...)

    ReplyDelete
  44. എന്റെ വോട്ട് : Shihab Mogral ന്
    http://www.blogger.com/profile/02833368237963503806

    ReplyDelete
  45. എന്റെ ഉത്തരം : Shihab Mogral
    http://www.blogger.com/profile/02833368237963503806

    ReplyDelete
  46. ശരിയാണ് അലിഫ്. മലയത്തിപ്പെണ്ണിലെ “മട്ടിച്ചാറ് മണക്കണ്...മണക്കണ്...”
    അതൊക്കെ ഒരു കാലം!

    ReplyDelete
  47. ഗോപാലകൃഷ്ണന്‍ സാറിന്റെ ആരാധകരെ കണ്ടതില്‍ പെരുത്ത് സന്തോഷം! 5ല്‍‌സ് പറഞ്ഞ പോലെ അതൊക്കെ ഒരു കാലം! കട്ടാങ്ങല്‍ ധന്യയിലും മുക്കം പീസീയിലും മൂട്ടകടിയും കൊണ്ട് കുറെ കണ്ടിട്ടുണ്ട് ഗോപലകൃഷ്നന്‍ സാറിന്റെയും ചന്ദ്രകുമാര്‍ സാറിന്റെയും ചിത്രങ്ങള്‍ :-)

    ReplyDelete
  48. LLLLLക്കാരൻ ഉത്തരം പറയാതെ ഓഫടിക്കാൻ കൂടി, പെറ്റി കൊടുത്താലോ കരീം മാഷേ..?!

    ReplyDelete
  49. ശരി ഉത്തരം: Shihab Mogral
    http://www.blogger.com/profile/02833368237963503806

    ReplyDelete
  50. താങ്ക്യൂ...
    അപ്പോഴേ പറഞ്ഞില്ലേ....അടിച്ചു പന്ത്രണ്ട്..

    ReplyDelete
  51. ഇതു Shihab Mogral മറുപടി
    പ്രിയ സുഹൃത്തുക്കളേ,

    പനി പിടിച്ച്, ഉത്തരത്തില്‍ പറഞ്ഞതു പോലെ ഉമ്മയുടെ സാമീപ്യമുണ്ടായിരുന്നെങ്കില്‍ എനിക്കു കിട്ടുമായിരുന്ന സാന്ത്വനത്തെക്കുറിച്ചാലോചിച്ച് റൂമില്‍ കിടക്കുകയായിരുന്നു ഞാന്‍. ഇവിടെ സംഭവിക്കുന്നതൊക്കെ അറിയാന്‍ ഏറെ വൈകി.

    "ഉമ്മയുടെ മടിത്തട്ടിലേക്ക്" എന്ന നജൂസിന്റെ പോസ്റ്റാവണം ഭൂരിപക്ഷവും വളരെ പെട്ടെന്ന് നജൂസിലേക്ക് പോകാന്‍ കാരണമെന്ന് ഞാന്‍ വിചാരിക്കുന്നു. "ഇവരെ ശരിക്കും ഇരട്ട പെറ്റതാണോ, എന്തൊരു സാമ്യം" എന്ന സാജന്റെ കമന്റ് കണ്ട് ഞാന്‍ വീണ്ടും നജൂസിന്റെ പ്രൊഫൈല്‍ ഒന്നുഴിഞ്ഞു നോക്കി. ഇഷ്ട സംഗീതവും പുസ്തകങ്ങളും ഏറെക്കുറെ ഒത്തു വരുന്നുമുണ്ട്. ഇനിയും ഞാന്‍ മനസിലാക്കാത്ത സാമ്യതകള്‍ ഉണ്ടോ ആവോ..

    എന്നെ ഉത്തരമായി നിര്‍ദ്ദേശിച്ചവരില്‍ തന്നെ വ്യക്തിപരമായി പരിചയമുണ്ടെന്നു പറയാന്‍ മിന്നാമിനുങ്ങേ ഉള്ളൂ. അതും ബ്ലോഗിലൂടെയുണ്ടായ സൗഹൃദം തന്നെ. ഈ മിന്നാമുനുങ്ങിനെയും ഞാനായി തെറ്റിദ്ധരിച്ചിരുന്നുവല്ലോ മുമ്പ്‌. ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയിട്ട് കാലമേറെയായിട്ടില്ല. ആദ്യമായി എന്നെ ജി മെയിലില്‍ ബന്ധപ്പെടാന്‍ വന്ന ആളും ഈ മിന്നാമിനുങ്ങായിരുന്നു. അതും ഒരു സമാന ചിന്താഗതിയുടെ ഫലമായിരിക്കണം.
    ഇപ്പോ ദേ വളരെ നല്ല വിശകലനത്തോടെ എന്നെ ഗണ്ടു പിടിക്കുകയും ചെയ്തിരിക്കുന്നു..!

    ഉത്തരങ്ങളില്‍ എന്റെ വ്യക്തിത്വം മറച്ചു വെക്കാനോ മനപൂര്‍‌വ്വം പ്രകടിപ്പിക്കാനോ ഞാന്‍ ശ്രമിച്ചിരുന്നില്ല. അതിനാല്‍ തന്നെ വല്യമ്മായിയെപോലെ നിരീക്ഷണ ബുദ്ധിയോടെ വായിക്കുന്നവര്‍ക്ക് എന്നെ കണ്ടെത്താന്‍ സാധിച്ചിരിക്കണം.

    ബ്ലോഗെഴുത്തെന്ന വിശാലമായ ലോകത്ത് ഒരു ചെറിയ കുഞ്ഞായി നടക്കുമ്പൊഴും അവിടെ നിന്ന് ലഭിക്കുന്ന സൗഹൃദങ്ങളും സ്നേഹവുമൊക്കെ വളരെ ഹൃദ്യവും സുഖമുള്ളതുമാണ്‌. അതു തന്നെയാണെനിക്കീ ഊഷരതയിലും ആശ്വാസമാവുന്നത്.
    കൈപ്പള്ളിയുടെ ഗോമ്പീഷനെക്കുറിച്ച് ഞാനറിയുന്നത് തന്നെ ഏറെ വൈകിയാണ്‌. അത് വായിക്കാന്‍ തുടങ്ങുമ്പോള്‍ എന്റെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിന്റെ വിദൂരസ്വപ്നം പോലും ഉണ്ടായിരുന്നില്ല. ആ ഞാന്‍ ഇതിന്റെ ചെറിയൊരു ഭാഗമായിരിക്കുന്നു !

    ഇതില്‍ പങ്കെടുപ്പിച്ച കൈപ്പള്ളിക്ക്, സ്ക്കോര്‍ മാസ്റ്റര്‍ അഞ്ചല്‍ക്കാരന്‌, എന്നെ കണ്ടു പിടിച്ചവര്‍ക്ക്, ശ്രമിച്ചവര്‍ക്ക്, നജൂസായി തെറ്റിദ്ധരിച്ചവര്‍ക്ക്, നല്ല വാക്ക് പറഞ്ഞവര്‍ക്ക് എല്ലാം എന്റെ സ്നേഹാഭിവാദ്യങ്ങള്‍


    സ്നേഹപൂര്‍‌വ്വം

    ശിഹാബ് മൊഗ്രാല്‍

    ReplyDelete
  52. അങ്ങനെ അതും തീർന്നു. പാവം അഗ്രജൻ ! ആ കൊൺഫിഡൻസിനു ഒരു സല്യൂട്ട് !

    ReplyDelete
  53. അടുത്ത മത്സരം: UAE:
    Moderation ആരംഭിക്കുന്ന സമയം.
    Moderation അവസാനിക്കുന്ന സമയം UAE April

    ReplyDelete
  54. അനാദിയായ, ആരംഭമില്ലാത്ത, എന്നെന്നും ഉള്ളതായ അനിഷേധ്യവും സര്‍വസമ്മതവും അതാണ് സര്‍വ്വശക്തനും പ്രപഞ്ചങളുടെയൊക്കെ സ്രഷ്‌ടാവും സംരക്ഷകനും, സംഹാരകുനുമായ ദൈവം എന്ന്‌ പൂരിപ്പിച്ചു തന്നെയാവും ഒരുപക്ഷേ പങ്കെടുത്തിരുന്നെങ്കില്‍ ഞാനും ഈ മത്സരം തുടങുക. വായിച്ച ഉത്തരങളിലെല്ലാം ഞാന്‍ തന്നെയാണിതെന്ന്‌ തോന്നിയത്‌ കൊണ്ടാണ് ഷിഹാബാണെന്ന്‌ അറിഞ്ഞിട്ടും ഞാന്‍ കമന്റിടാതെ മാറിനിന്ന്‌ വീക്ഷിച്ചത്‌. എന്റെ പേര് ചിലരെങ്കിലും എഴുതിയിട്ടുണ്ടാവുമെന്നുള്ള വിശ്വാസവും.

    അഗ്രജാ.. ഞാന്‍ നിങടെ കുഞ്ഞനിയന്‍ തന്നെയാണ്. ആ വിളി കേള്‍ക്കുമ്പോഴേ ഏകവചത്തിലല്ലന്ന്‌ ആരോ ഉള്ളിലിരുന്ന്‌ പറയുന്നു.

    സുല്ലേ... “വൈകുന്നേരം വീട്ടിലെത്തിയാല്‍ നിസ്ക്കാരക്കുപ്പായം ധരിച്ച് കാലും നീട്ടി പായയിലിരിക്കുന്ന ഉമ്മയുടെ കാലിന്മേല്‍ തലവെച്ചു കിടക്കുന്നത്... “ ഉമ്മയല്ലാതെ മറ്റൊന്നും എനിക്കും‌ പ്രവാസം ഇത്രയേറെ നഷ്ടപെട്രുത്തിയിട്ടില്ല.

    അനില്‍ശ്രീ... ഒരുമ്മ പെറണോ ഇരട്ടകളാവാന്‍. വേണ്ടാന്ന്‌ തോന്നുന്നു. ഒറ്റ ദിവസത്തെ പരിചയമേ എനിക്ക്‌ ഷിഹാബുമായുള്ളൂ. ന്നാലും ഒരു ജീവിതായുസ്സിന്റെ പരിചയമുണ്ടെന്ന്‌ ഉത്തരങളങനെ പറയിക്കുന്നു. എന്റേയും ഇഷ്ട വാഹനം ബൈക്ക്‌ തന്നെയാണ്. (റോയല്‍ എന്‍ഫീള്‍ഡ്‌) കക്കൂസിലും അതേറ്റ്` പൊക്കടാന്ന്‌ ഉമ്മയെപ്പോഴും ചീത്ത പറയും.. :)

    സാജന്‍.. ഒരുപക്ഷേ നജൂസാവും ,നജൂസാണ്, നജൂസ് ആയിരിക്കണം
    നജൂസല്ലാതെ ആരാവാന്‍? ഞാന്‍ തന്നെയാണ് :)

    മേസിയാദക്ക്‌ ജിബ്രാനെഴുതിയ പ്രണയ ലേഖനങളായിരുന്നു എന്റെ കൌമാരം.
    ഒരെഴുത്തുകാരെന്റെ പുസ്തകം മുഴുവനും വായിച്ചിട്ടുണ്ടെങ്കില്‍ അത്‌ ബഷീര്‍ മാത്രമായിരിക്കും
    യുവത്വംത്തിന്റെ പര്യായമാണ് ചുള്ളിക്കാട്‌... :)

    ഗോമ്പറ്റീഷനെ വളരെ നല്ല രീതിയില്‍ വീക്ഷിക്കിരുന്ന ആളാണ് ഞാന്‍. എനിക്കുറപ്പെന്ന്‌ തോന്നുന്നതും ബോധ്യമുള്ളതുമായ ഉത്തരങളേ ഇത്‌ വരെ ഇവിടെ ഇട്ടിട്ടൊള്ളൂ. ഇട്ട ഉത്തരങളെ ഒരിക്കലും മാറ്റിയിട്ടുമില്ല. മാര്‍ക്കിനേക്കാള്‍ എന്നെ ഇതിലേക്ക്‌ ആകര്‍ഷിച്ചത് പരിചയമില്ലാത്ത കുറെയതികം ബ്ലോഗേഴ്‌സിനെ കാണുക, സത്യസന്ഥമാണെങ്കില്‍ അവരുടെ കാഴ്ചപാടീലേക്കും ഇറങിചെല്ലുക എന്നത്‌ തന്നെയായിരുന്നു. ചില ചോദ്യങളോടുള്ള വിരോധം തീര്‍ത്തും വ്യക്തിപരമായി അടക്കിവെച്ചിരുന്നതും അതുകൊണ്ട്‌ തന്നെയാണ്.

    പരീക്ഷയുടെ സെക്കറ്റ്‌ ബെല്ല്‌ മുഴങുന്നതിന്റെ ഒരു നെഞ്ചിടിപ്പുണ്ടാവാറുണ്ട്‌ ഓരോ പോസ്റ്റിന്റെ കര്‍ട്ടന്‍ പൊങുന്നതിന് മുന്‍പ്‌.

    പഴയതുപോലെ ഇനി പങ്കാളിത്തം ഉറപ്പിക്കാന്‍ മനസ്സനുവധിക്കുന്നില്ല. അതോണ്ട്‌ എല്ലാ പ്രിയ സുഹ്ര്‌ത്തുക്കളോടും... മ-സ്സലാമ


    ഓഫ്‌:
    ഷിഹാബിന്റെ തന്നെ ഒരു വരികമെടുക്കുന്നു
    “ആക്ഷേപിക്കപ്പെടുന്ന വ്യക്തിയില്‍ വരെ നര്‍മ്മബോധമുണര്‍ത്തുന്നതാണ്‌ ആക്ഷേപഹാസ്യം. മറ്റുള്ളവനെ വ്യക്തിപരമായി സ്പര്‍ശിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമാണ്‌ വ്യക്തിഹത്യ.“
    ബൈ കൈള്ളീ...

    ReplyDelete
  55. Anchalinte arivilekku : Gombetition 51-il ente mark score sheet-il kanunnilla !

    qw_er_ty

    ReplyDelete
  56. ഹാവൂ, നോം തൃപ്തിയായി. എനിക്ക് സമാധാനമായി.

    അങ്ങനെ ഷിഹാബും നജൂസും ഇവിടെയെത്തി അവരവരുടെ നിലപാടുകള്‍ വ്യക്തമാക്കി.പക്ഷെ, നജൂസിന്റെ മറുപടിയില്‍ പറഞ്ഞ ഒരു പിന്തിരിഞ്ഞു നടത്തം എനിക്കെന്തോ മനസ്സിലായില്ല..!പ്രത്യേകിച്ചും അവസാനം പറഞ്ഞ ആ ഓഫ്..! (എന്റെ തോന്നലായിരിക്കാം)

    ഷിഹാബിന്റെ അസുഖം പെട്ടെന്ന് ഭേദമാകട്ടെ.

    അഞ്ചല്‍, വഴിതെറ്റിക്കുന്നവര്‍ക്ക് വല്ല പെറ്റിയുമുണ്ടെങ്കില്‍ നാലഞ്ചെണ്ണം അഗ്രജന്റെ പേരിലെഴുതിക്കോളൂ..എത്രപേരെയാ അങ്ങേര് ഈ പോസ്റ്റില്‍ വഴിതെറ്റിച്ചതെന്ന് നോക്കിക്കേ..!

    അഗ്രു കമന്റില്‍ പറഞ്ഞപോലെ ഇപ്പോള്‍ മിന്നാമിനുങ്ങും ഷിഹാബും അഗ്രജനെ നോക്കിച്ചിരിക്കുന്നു,കൂടെ നജൂസും.

    :)
    :)
    ആഹാ..എന്താ ഒരു സുഖം, ഈ ചിരിക്ക്..!

    ReplyDelete
  57. നജൂസ്,
    "പഴയതുപോലെ ഇനി പങ്കാളിത്തം ഉറപ്പിക്കാന്‍ മനസ്സനുവധിക്കുന്നില്ല"

    ഇത് മാത്രം മനസ്സിലായില്ല...

    ReplyDelete
  58. നജൂസിന്റെ ഓഫ് മനസ്സിലായില്ല. താങ്കള്‍ക്ക് ഹിതകരമല്ലാത്തത് എന്തോ ഗോമ്പീഷനില്‍ സംഭവിച്ചു എന്ന തോന്നല്‍ താങ്കളുടെ കമന്റിലെ ഓഫ് ഭാഗം ഉളവാക്കുന്നു. അങ്ങിനെയൊരു കമന്റ് എഴുതുവാന്‍ താങ്കളെ പ്രകോപിപ്പിച്ച കാരണം അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

    sd/-

    ReplyDelete
  59. അഞ്ചത്സേ അത് അത്ര വലിയ പ്രശ്നമൊന്നുമല്ല.
    നജൂസിന്റെ നഖം എന്ന കവിതയിലെ കമെന്റുകള്‍ ഒന്നു വായിച്ചാല്‍ മതി... പ്രൊഫൈല്‍ ലിങ്ക് ഇവിടെ തന്നെ ഉണ്ടല്ലോ :)

    -സുല്‍

    ReplyDelete
  60. കമന്റുകള്‍ വായിച്ചു.. വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് ആര്‍ക്കും മനസ്സിലാകണമെന്നില്ല..

    ReplyDelete
  61. കൈപള്ളീ നേരം കളയാതെ അടുത്തതെപ്പോഴാണെന്നു പറ.

    -സുല്‍

    ReplyDelete
  62. ഇതുവരേയും പരിചയങ്ങള്‍ ഉത്തരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കാറാണുണ്ടായിരുന്നത്... ഇത്തവണ അതെന്നെ പറ്റിച്ചു... കൂടുതല്‍ പരിചയമൊന്നും ഇല്ലെങ്കിലും ഷിഹാബിനെ ജോലി സ്ഥലത്ത് ചെന്ന് പരിചയപ്പെട്ട ആദ്യ ബ്ലോഗര്‍ ഞാനായിരിക്കണം ;). ഷിഹാബിന്റെ ജോലി സ്ഥലത്തിരുന്ന് പുറത്തേക്ക് നോക്കിയാല്‍ ശരവേഗം കാണണമെങ്കില്‍ തൊട്ടടുത്ത തബക്ക് റസ്റ്റോറന്റിലെ ബാര്‍വാല ഓര്‍ഡറുമായി പാഞ്ഞ് പോകുന്നത് നോക്കേണ്ടി വരും... ആ ഒരു ധൈര്യത്തിലാണ് ആദ്യവയനയില്‍ ഷിഹാബിലേക്ക് എളുപ്പത്തിലെത്തിയിട്ടും ഒത്തിരി സമാനതകളുള്ള നജൂസിലേക്ക് തിരിഞ്ഞ് പോയതും മിന്നാമിനുങ്ങിനെ നോക്കി അഹങ്കാരച്ചിരി ചിരിച്ചതും... പക്ഷെ, വീട്ടിലിരുന്ന് ഉത്തരമെഴുതി ഷിഹാബെന്നെ പറ്റിച്ചു :)

    ഷിഹാബ്... പക്വതയോടെയുള്ള ഉത്തരങ്ങള്‍... അഭിനന്ദനങ്ങള്‍

    ജോഷി... ആ സല്യൂട്ടിന് പ്രത്യേകം നന്ദി... :)

    qw_er_ty

    ReplyDelete
  63. സുല്‍,
    കണ്ടു. നഖം എന്ന കവിത. നജൂസിന്റെ വരികളിലെ കവിത കൈപ്പള്ളിയ്ക്ക് മനസ്സിലായില്ല. അത് തന്റേതായ ശൈലിയില്‍ അവിടെ രേഖപ്പെടുത്തി. അതില്‍ ഏതെങ്കിലും തരത്തില്‍ വ്യക്തിഹത്യ ഉണ്ട് എന്ന് എനിയ്ക്ക് തോന്നിയില്ല. ഒരു പോസ്റ്റ് വന്നാല്‍ എല്ലാവരും കൊള്ളാം എന്നു പറയണം എന്നു വാശി പാടുണ്ടോ?

    കവിത ബൂലോഗത്ത് എപ്പോഴും എല്ലാവര്‍ക്കും പിടികൊടുക്കാത്ത ഒരു സാഹിത്യ ശാഖ തന്നെയാണ്. പല കവിതകളുടേയും മര്‍മ്മം എന്റര്‍ കീയുമാണ്. സഗാവ് ശശി ആണവകാരാര്‍ എന്ന പേരില്‍ ഇട്ട ഒരു കവിത ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. സസി ഒരു പത്ര വാര്‍ത്ത മുറിച്ചിട്ടതും ബൂലോഗത്തിലെ ചില കവിതകളുടെ തനിയാവര്‍ത്തനം തന്നെ ആയിരുന്നു.

    നജൂസിന്റെ കവിത കൈപ്പള്ളി മനസ്സിലാക്കിയ രീതിയില്‍ കമന്റി. നജൂസിന്റെ വരികളിലെ കവിത മനസ്സിലാക്കാന്‍ കഴിയാത്തത് കൈപ്പള്ളിയുടെ കുറവ്. അനുവാചകരില്‍ ഒരാള്‍ എഴുതിയ എതിരഭിപ്രായം വിമര്‍ശനാത്മകമായി ഉള്‍കൊള്ളാന്‍ കഴിയാ‍തെ വിമര്‍ശിച്ചവനെ വ്യക്തിപരമായി വെറുക്കാന്‍ ശ്രമിയ്ക്കുന്നത് നജൂസിന്റെ തെറ്റ്.

    എല്ലാവരും എല്ലായിപ്പോഴും ഞാന്‍ ചിന്തിയ്ക്കുന്നത് പോലെ പ്രവര്‍ത്തിയ്ക്കാത്തത് ബൂലോഗത്തിന്റെ ശരി!

    ReplyDelete
  64. അഞ്ചല്‍ക്കാരാ,
    ശരിക്കും എനിക്കതെപറ്റി വല്യ ഗാഹമൊന്നും ഇല്ല. ഇന്ന് ഇങ്ങനെ നജൂസ് പറയാന്‍ കാരണം അതായിരിക്കും എന്ന ഒരു ഊഹം മാത്രം. ഇന്ന് ഷിഹാബിന്റേയും നജൂസിന്റേയും ബ്ലോഗുകളില്‍ കയറിയിറങ്ങിയപ്പോള്‍ കിട്ടിയത്. ശരിയായ പ്രശ്നം എന്തന്നറിയാന്‍ നജൂസ് തന്നെ വരണം.

    -സുല്‍
    qw_er_ty

    ReplyDelete
  65. സുല്‍,
    നജൂസിന്റെ ഓഫിനു കാരണം ആ കവിതയിലെ കൈപ്പള്ളിയുടെ കമന്റ് തന്നെ. കൈപ്പള്ളിയുമായുള്ള സൌഹൃദത്തിന്റെ പേരില്‍ കൈപ്പള്ളിയെ ന്യായീകരിയ്ക്കുകയല്ല. കൈപ്പള്ളി ഇട്ട കമന്റില്‍ നജൂസിനെ വ്യക്തിഹത്യ ചെയ്തിട്ടില്ല. പക്ഷേ കൈപ്പള്ളീ കമന്റിനു മറുകമന്റുമായി വന്ന മിക്കവരും കൈപ്പള്ളിയെ വ്യക്തിപരമായി അപമാനിച്ചിട്ടും ഉണ്ട്. പോസ്റ്റിനു മാത്രമല്ല അതില്‍ വരുന്ന കമന്റുകള്‍ക്കും ഞാന്‍ ഉത്തരവാദി ആയിരിയ്ക്കുന്നിടത്തോളം എന്റെ ബ്ലോഗില്‍ ഒരാളെ വ്യക്തിപരമായി അവഹേളിയ്ക്കുന്ന കമന്റ് വന്നാല്‍ അതിനും ഞാന്‍ ഉത്തരവാദിയായിരിയ്ക്കില്ലേ? അങ്ങിനെ വ്യക്തിഹത്യ നടത്തുന്ന ഒരാളെ അതില്‍ നിന്നും തടഞ്ഞില്ലാ എങ്കില്‍ ഞാന്‍ ആ വ്യക്തിഹത്യയ്ക്ക് കൂട്ടു നില്‍ക്കുന്നു എന്നല്ലേ അര്‍ത്ഥം. നജൂസിന്റെ നഖം എന്ന കവിതയുടെ കമന്റുകളില്‍ വ്യക്തിഹത്യ നടന്നിട്ടുണ്ട്. അത് കൈപ്പള്ളി അല്ല ചെയ്തിരിയ്ക്കുന്നത്. അത് ചെയ്തവരെ അതില്‍ നിന്നും പിന്തിരിപ്പിയ്ക്കാന്‍ നജൂസിനു കഴിയാത്തിടത്തോളം വ്യക്തിഹത്യയെ കുറിച്ച് മേല്‍ ഇട്ട കമന്റില്‍ വല്യ കാര്യമൊന്നുമില്ല.

    ReplyDelete
  66. അറുമ്പാതം ആവൂലേ ഇത്?

    ReplyDelete
  67. ഷിഹാബ് :-)

    എനിക്ക് ബ്ലോഗില്‍ നിന്ന് ലഭിച്ച സുഹൃത്തുക്കളില്‍ ഏറ്റവും അടുപ്പമുള്ളവരുടെ കൂട്ടത്തില്‍ തന്നെയാണ് ഷിഹാബ് മൊഗ്രാല്‍ എന്ന ഈ ചെറുപ്പക്കാരന്‍ ഉള്ളത്. അഗ്രജന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു അനുജനെപ്പോലെ എനിക്ക് ആദ്യപരിചപ്പെടലില്‍ തന്നെ അടുപ്പം തോന്നിയ ഒരു വ്യക്തി. കഴിഞ്ഞ ജൂലൈയില്‍, അവധിക്ക് നാട്ടിലായിരിക്കുമ്പോഴാണ് ഷിഹാബ് ഒരു ഇ-മെയിലിലൂടെ എന്നെ പരിചയപ്പെടുവാന്‍ വന്നത്. തിരികെ ദുബായിയില്‍ എത്തിയതിനുശേഷം ഫോണീല്‍ക്കൂടി പലതവണ സംസാരിച്ചിട്ടുണ്ടെങ്കിലും നേരില്‍ കണ്ടത് കഴിഞ്ഞ ദുബായ് ബ്ലോഗേഴ്സ് മീറ്റിനാണ്.

    ഈ ചെറുപ്രായത്തിലും ഒരു പത്തുനാല്‍പ്പത്തഞ്ചുവയസിന്റെ പക്വതയോടെ സംസാരിക്കുന്ന, തമാശപറയാനും, എന്തിന് ഉറക്കെഒന്നു ചിരിക്കുവാന്‍ പോലും പിശുക്കുകാണിക്കുന്ന ഷിഹാബ് ജീവിതത്തെയും വളരെ സീരിയസായി നോക്കിക്കാണുന്നയാളാണ് (ഈയിടെ ചിരിക്കാന്‍ പഠിച്ചിട്ടുണ്ട് :-) )

    ചില ‘സാങ്കേതികകാര്യങ്ങളാല്‍’ ഷിഹാബിന്റെ ഗോമ്പറ്റീഷനില്‍ എനിക്ക് പങ്കെടുക്കാനാവുമായിരുന്നില്ല. എങ്കിലും ഞാന്‍ പ്രതീക്ഷിച്ചതുപോലെ വളരെ പക്വമായ ഉത്തരങ്ങള്‍ തന്നെ ഷിഹാന്‍ എഴുതി. അഭിനന്ദനങ്ങള്‍ ഷിഹാബ്!!

    ഷിഹാബാണോ നജൂസാണോ എന്ന് പലര്‍ക്കും ഇത് വായിച്ച് സംശയങ്ങള്‍ ഉണ്ടായതിനാല്‍ മത്സരം രസകരമായിരുന്നു. നജൂസിനെയും ഞാന്‍ ബ്ലൊഗേഴ്സ് മീറ്റില്‍ വച്ചാണ്ആദ്യമായി കാണുന്നത്. അത്ര അടുത്തുപരിചയവും ഇല്ല. എങ്കിലും ഇവര്‍തമ്മിലുള്ള വ്യത്യാസമായി എനിക്ക് അന്നുതോന്നിയത്, ഷിഹാബ് മനസിലുള്ള കാര്യം കാച്ചിക്കുറുക്കി സുകുമാര്‍ അഴീക്കോടിനെപ്പോലെ അവതരിപ്പിക്കുമ്പോള്‍ നജൂസ് പറയാനുള്ളതെന്താണെന്ന് നേരെ അങ്ങ് പറയും എന്നതാണ്!ഇത് നജൂസ് ആയിരുന്നെങ്കില്‍, ഈ ഉത്തരങ്ങളില്‍ ആത്മീയകാര്യങ്ങളൊഴികെയുള്ള ഉത്തരങ്ങള്‍ അദ്ദേഹം അല്പം കൂടി വ്യത്യസ്തമായി പറഞ്ഞേനെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

    ********************

    അഞ്ചല്‍ക്കാരാ, ഇവിടെവന്ന ചിലകമന്റുകളെപ്പറ്റി എന്താണിങ്ങനെ ദാര്‍ശനിക ചര്‍ച്ചകള്‍ നടത്തുന്നത്? ഗോമ്പറ്റീഷന്‍ ഗോദയില്‍ നിന്ന് ആരെങ്കിലും ‘മാ-സ്സലാമ’ പറഞ്ഞാല്‍ ഇതുവരെയുള്ള അനുഭവം വച്ച് അതിന് ഒരര്‍ത്ഥമേയുള്ളൂ. അയാളുടെ ഉത്തരക്കടലാസ് രണ്ടുമൂന്നുദിവസത്തിനുള്ളില്‍ വരും എന്ന് !! നജൂസ് ഉത്തരങ്ങളുമായി വരണം എന്നാണ് എന്റെ പ്രതീക്ഷ, ആഗ്രഹം.

    qw_er_ty

    ReplyDelete
  68. ഇതൊക്കെ വായിച്ചിട്ട് ഷിഹാബ് ക്വോട്ടിയത് തന്നെ കടമെടുക്കട്ടെ "ninety per cent of the friction of daily life is caused by the tone of voice in which you talk"

    എപ്പോഴാ അടുത്ത പരീക്ഷ?

    ReplyDelete
  69. അഞ്ചല്‍ക്കാരനോട് ഒരു വിയോജിപ്പ്. ഞാന്‍ 'നഖ'ത്തിലെ കമന്റുകള്‍ ഒന്നു കൂടി വായിച്ചു. അതില്‍ കൈപ്പള്ളിയെ വ്യക്തിഹത്യ ചെയ്തതായി എനിക്കു തോന്നിയില്ല. നാലു വൃത്തതിന്റെ ലക്ഷണം പറയാന്‍ പറഞ്ഞതാണോ വ്യക്തിഹത്യ? .. ആവോ? നജൂസിനെ കളിയാക്കിയതായി തോന്നി, പക്ഷേ അതും വ്യക്തിഹത്യ എന്നതിന്റെ പരിധിയില്‍ വരുമോ എന്നറിയില്ല..

    ഇവിടെ ഈ വിഷയത്തിലുള്ള കമന്റിന് ഇടമില്ലെങ്കില്‍ ഡിലിറ്റ് ചെയ്യാം..

    ReplyDelete
  70. വ്യക്തിഹത്യ എന്താണ് ആക്ഷേപ ഹാസ്യം എന്താണെന്നിനിയും ബൂലോഗം മനസ്സിലാക്കിയില്ല എന്ന് തോന്നുന്നു. സത്യത്തില്‍ നഖത്തില്‍ വന്ന പൊള്ളുന്ന കമെന്റുകളെല്ലാം ഒരു അനോണിയുടെ ആയിരുന്നു. പ്രഥമദൃഷ്ടിയില്‍ രണ്ടുപേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും വിരോധം തോന്നാം. പിന്നെ ആ കമെന്റുകള്‍ ശരിയായി മനസ്സിലാക്കുമ്പോള്‍ എല്ലാം അലിഞ്ഞില്ലാതാവുകയും ചെയ്യും. എല്ലാം നല്ലതിനാവട്ടെ.

    -സുല്‍

    ReplyDelete
  71. അടുത്ത മത്സരം: UAE 9:00
    Moderation അവസനിക്കുന്ന സമയം: UAE 12:00

    ReplyDelete
  72. നജ്ജുസ്

    സുഹൃത്തെ, ഷിഹാബ് എഴുതിയതു് ഇതു്. അത് താങ്കൾ എനിക്ക് off ആയി എഴുതിയിട്ട് പോയി.

    "ആക്ഷേപിക്കപ്പെടുന്ന വ്യക്തിയില്‍ വരെ നര്‍മ്മബോധമുണര്‍ത്തുന്നതാണ്‌ ആക്ഷേപഹാസ്യം. മറ്റുള്ളവനെ വ്യക്തിപരമായി സ്പര്‍ശിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമാണ്‌ വ്യക്തിഹത്യ."

    ഹ ഹ അതിനു് ഞാൻ നജ്ജൂസിനെ കുറിച്ച് ആക്ഷേപഹാസ്യം അവതരിപ്പിച്ചില്ലല്ലോ.
    അപ്പോൾ മലയാളം അറിയാത്തതു് ഞാനല്ല. നജ്ജൂസിനാണു്. ആക്ഷേപ ഹാസ്യവും, പരിഹാസവും, വിമർശനവും തമ്മിൽ ഒരുപാടു് വിത്യാസമുണ്ടു് ഹെ.

    താങ്കളുടെ ബ്ലോഗിൽ വന്നു് വരിമുറിച്ച് എഴുതിയ എന്തോ ഒരു സാദനത്തിനെ വിമർശിച്ചതല്ലെഉള്ളു. പിന്നെ താങ്കൾ അല്ലെ Anonyആയി അവിടെ വന്നു ഞാൻ പോയി അക്ഷരം പഠിച്ചിട്ട് വരാൻ പറഞ്ഞതു്. എനിക്ക് ഇപ്പോ അറിയാവുന്ന മലയാളം തന്നെ ധാരാളം. മുടിവെട്ടിയവനോടു് വെട്ട് ചെരിയല്ല എന്നു പറഞ്ഞൽ "എന്നാൽ നീ പോയി മുടി വെട്ടാൻ പഠിച്ചിട്ട് വാ എന്നു പറയുന്നപോലെയല്ലെ അതു്"

    വായിത്തോന്നുന്നതെല്ലാം വരിമുറിച്ചെഴുതി പ്രസിദ്ധീകരിച്ചാൽ ചിലപ്പോൾ (സമയം കിട്ടിയാൽ) ഇനിയും വിമർശിച്ചെന്നിരിക്കും. എടുത്തുവെച്ചു് നല്ലതുപോലെ വിമർശിച്ചെന്നിരിക്കും.

    അതു് ആക്ഷേപഹാസ്യമല്ല. വിമർശനമാണു്. സഹിക്കാൻ ധൈര്യം ഉണ്ടാകും എന്നു കരുതുന്നു. ഈ അടുത്തൊന്നും ഞാൻ അതു് നിർത്തുന്ന ലക്ഷണവും കാണുന്നില്ല.

    [ഇവിടെ ഇപ്പോൾ Moderation ഉണ്ടു് അതു് പേടിച്ചു് മറുപടി എഴുതാതിരിക്കണ്ട. ഞൻ തുറന്നു വിടാം.]

    ReplyDelete
  73. കൈപ്പള്ളീ,
    എനിക്ക്‌ മലയാളം അറിയില്ലെന്ന്‌ ഞാന്‍ തന്നെ വെണ്ടക്കാ അക്ഷരത്തില്‍ എഴുതി എന്റെ ബ്ലോഗില്‍ തൂക്കിയിട്ടുണ്ട്‌. അറിയാത്ത ഒന്നും പഠിപ്പിച്ച്‌ തരാന്‍ പറയരുത്‌. മലയാളത്തിന്റെ കാര്യത്തില്‍ നമ്മള്‍ രണ്ട്‌ പേരും പൂജ്യമായ സ്ഥിതിക്ക്‌ പഠിപ്പിക്കലും പഠിക്കലും ഒഴിവാക്കുകയല്ലേ നല്ലത്‌.
    പിന്നെ അനോണിയുടെ കാര്യം.. പൊന്നാര ഇഷ്ടാ എനിക്ക്‌ പറയാനുള്ളത്‌ ഏത്‌ പോലീസ്‌ കാരന്റെ മുന്നിലും ഒരു മുഖ മറയില്ലാതെ തുറന്ന്‌ പറയും. അതുകൊണ്ട്‌ തന്നെയാണ് താങ്കളുടെ കമന്റിന് ശേഷവും അതിന് ശേഷവും എനിക്ക്‌ പറയാനുള്ളത്‌ തീര്‍ത്തും പറഞ്ഞുവെച്ചത്‌. ഞാനല്ലന്ന്‌ തെളിയിക്കാനുള്ള വഴികളെ കുറിച്ചറിയില്ല. ആവശ്യവുമില്ല. താങ്കള്‍ക്ക്‌ അതിനാവുമെങ്കില്‍ ശ്രമിക്കാവുന്നതാണ്. സ്വാഗതം.
    കൈപ്പള്ളീ.. എന്റെ “നഖം“ എന്ന കവിതയില്‍ മാത്രമാണോ താങള്‍ കമന്റിയത്‌ അല്ല. വേറേയും പോസ്റ്റുകളില്‍ വിമര്‍ശനം എന്ന രൂപേണ കമന്റിട്ട്‌ പോയി. കവിതയെ തൊടുന്ന രീതിയില്‍ ഒന്നും പറഞ്ഞും കണ്ടില്ല.“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൌതുകം“ എന്നല്ലേ. ഇനി എന്നെ കേറീയങ്‌ സിന്ദിപശുവായി നിരൂപിച്ഛ്‌ കളയല്ലേ..

    വിട്ടേക്ക്‌ കൈപ്പള്ളീ... മത്സരങള്‍ നടക്കട്ടെ. നമ്മക്കിത്‌ ഇവിടെ നിര്‍ത്താം.

    ReplyDelete
  74. നജൂസ്,
    നിന്റെ വക ഒരു വല്യ കമന്റ് ഞാന്‍ ആഗ്രഹിച്ചിരുന്നു. എല്ലാവരും എന്നെ നീയെന്നു പറഞ്ഞപ്പോള്‍ എന്നോട് ചേര്‍ന്നു നിന്ന് കൊണ്ട്, അത്രയും ആത്മബന്ധം അനുഭവപ്പെടുന്നുണ്ടെന്നറിയിച്ച നിന്നോടെനിക്കിപ്പോള്‍ കൂടുതല്‍ അടുപ്പം തോന്നുന്നു. നീ പറഞ്ഞതു പോലെ ഒരു ജീവിതായുസിന്റെ അടുപ്പം.

    അഗ്രജന്‍,
    ശരിയാണ്‌. ആദ്യമായി നേരില്‍ കാണുന്ന ബ്ലോഗര്‍ താങ്കള്‍ തന്നെ; അതും എന്റെ ജോലിസ്ഥലത്ത് വന്ന്. പിന്നെ ഇരുന്നിടത്ത് നിന്ന് പുറത്തേക്ക് നോക്കുന്ന കാഴ്ച്ച താങ്കളെ തെറ്റിദ്ധരിപ്പിച്ചു. സ്വാറി.. :)
    എന്തരായാലും ആ ഗോണ്‍ഫിഡന്‍സ് സമ്മയിക്കണം കേട്ടാ.. :)

    അപ്പു,
    എന്റെ ബ്ലോഗിംഗ് ആശാനല്ലേ താങ്കള്‍.. പലപ്പോഴും പല സംശയങ്ങളും ചോദിച്ച്‌ എത്ര ബുദ്ധിമുട്ടിച്ചിട്ടുണ്ട് ഞാന്‍.. :) താങ്കളുടെ പിന്തുണയും പിന്നെ തുറന്ന അഭിപ്രായങ്ങളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
    പിന്നെ അപ്പുവിന്‌ എപ്പോഴുമുള്ള പരാതിയാണ് ചിരിക്കാന്‍ പിശുക്കു കാണിക്കുന്നുവെന്ന്. :) അതിനുള്ള കാരണവും പറയുന്നുണ്ട്, തമാശ രൂപത്തിലാണെങ്കിലും. കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്ന്.. :) (വല്യ ആള്‍ ചമയണ്ട എന്നര്‍ത്ഥം)

    പിന്നീട് വന്ന കമന്റുകളില്‍ ദുഃഖമുണ്ട്.
    വിമര്‍ശനങ്ങള്‍ നന്മ കാംക്ഷിക്കുന്നതാവട്ടെ.
    വിലയിരുത്തലുകള്‍ നിഷ്ക്കപടമാവട്ടെ..
    മൂല്യങ്ങളെക്കുറിച്ച് എഴുതാനും പറയാനും മാത്രമല്ലാതെ പ്രവൃത്തിപഥത്തില്‍ കൊണ്ടു വരാനും നമുക്കാവട്ടെ...

    -ശിഹാബ് മൊഗ്രാല്‍-

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....