ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണു ദൈവം | ഇതുവരെയും പൂര്‍ണമായി മനസ്സിലാക്കാനായിട്ടില്ലെങ്കിലും നമ്മളായിട്ട് കുഴപ്പം വരുത്തേണ്ടെന്നുകരുതി ആത്മാര്‍ത്ഥമായി വിശ്വസിച്ചുപോരുന്ന സംഭവം! |
എന്താണു് വിലമതിക്കാനാവത്തതു്? | കാശിന്റെ കണക്കുകള്‍ കൊണ്ട് അളന്നെടുക്കാന്‍ പ്രയാസമുള്ളത്/നന്ദിവാക്കുപറഞ്ഞ് തടിതപ്പാനാവാത്ത സാഹചര്യങ്ങളില്‍ കിട്ടിയ സഹായത്തെ ഇങ്ങനെപറഞ്ഞ് സഹായം തന്ന ആളെ സുഖിപ്പിക്കാം! |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | കടമ, കുടുംബം, സ്വത്ത്, ദൈവം, മതം |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10, 000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? | കേരളത്തിലാണെങ്കില്‍ എന്തായാലും വ്യവസായസ്ഥാപനം തന്നെപൊളിക്കാമെന്നുവക്കും.അല്പം തന്ത്രപരമായി സമീപിച്ചാല്‍ പുഷ്പം പോലെ ഇതുചെയ്യാം. ആരും കയറാതെ കാടുപിടിച്ചുകിടക്കുന്ന ആരാധനാലയത്തിനെ എന്തെങ്കിലും നല്ലകാര്യത്തിനുവേണ്ടി പൊളിക്കാമെന്നുവച്ചാല്‍ എല്ലാവനും കൂടി കാടുവെട്ടിത്തെളിച്ച് പൊങ്കാലയിട്ടോ ഉറൂസുനടത്തിയോ സെന്റ്.അല്പന്‍സ് പെരുന്നാളുകൂടിയോ സംഭവം അലുമ്പാക്കും.സംഗതി സെറ്റിലാവുമ്പോഴേക്കും മൃഗം രണ്ടുവട്ടം വംശനാശം പൂര്‍ണമാക്കും. 10000 പേരോ അതിന്റെ ഇരട്ടിയോ ഉള്ള വ്യവസായസ്ഥാപനത്തിലെ നാലു കൊടികെട്ടിയ നേതാക്കന്മാരെ ഇരുട്ടത്ത് വിളിപ്പിച്ച് ഓരോ നല്ല പൊതിക്കെട്ട് കയ്യില്‍ വച്ചുകൊടുക്കണം. എന്തെങ്കിലും കാരണമുണ്ടാക്കി ചുരുങ്ങിയ സമയം കൊണ്ട് സ്ഥാപനം ഇരുന്ന സ്ഥലം ഏതുവന്യജീവിക്കും ഒളിച്ചിരുന്ന് വംശം വര്‍ദ്ധിപ്പിക്കാന്‍ പറ്റുന്നവിധത്തില്‍ അവര്‍ വികസിപ്പിച്ചെടുത്തുതരും. |
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? | സത്യമായും മറ്റാരെങ്കിലും കൂടെയുള്ളപ്പോള്‍ ഇതുവരെ എനിക്ക് ഏകാന്തത ഫീലിയിട്ടില്ല. |
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? | ഇപ്പോഴുള്ള ബിരുദം തന്നെ ഒന്നുകൂടിപ്പഠിക്കും.ഇത്തവണയെങ്കിലും മര്യാദക്ക് പഠിച്ച് അതൊന്നുപാസാവണം. പുതിയൊരു ലൈനും കണ്ടുപിടിക്കണം! |
എന്താണു് മലയാളിയുടെ അശ്ലീലത്തിന്റെ വ്യാഖ്യാനം? | “ശ്ശേ.. അശ്ലീലം!ഇവനൊന്നും അമ്മപെങ്ങമ്മാരില്ലേ?”എന്ന് പരസ്യമായി ചോദിക്കുകയും അതീവരഹസ്യമായി സ്വയം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങള്‍! |
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? | ഇഡ്ഡലിയും സാമ്പാറും! അമ്മയുണ്ടാക്കുന്നത് പെരുത്തിഷ്ടം!! (ഈശ്വരാ.. ഭാര്യ ഇതു വായിക്കാനിടവരല്ലേ!!) പാകം ചെയ്യാനറിയാമെങ്കിലും അടുക്കളയില്‍ക്കയറി ബുദ്ധിമുട്ടിക്കരുതെന്ന് ഭാര്യ പ്രത്യേകം പറയാറുണ്ട്! |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | എന്റെ സ്വന്തം കൊറോള! |
പുതിയ blog എഴുത്തുകാർ മലയാളം ബ്ലോഗിലേക്ക് വരുമ്പോൾ എന്തെല്ലാം ചിട്ടകളാണു് സ്വീകരിക്കേണ്ടതു്. അങ്ങനെ ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടോ? |
|
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു.
രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
|
ഏകദേശം ആ നാലാമത്തെ ഉത്തരം. ആ വീട്ടുകാരുമായി ഒരു രഹസ്യ ധാരണയുണ്ടാക്കും.എന്നിട്ട് അതിന്റെ ചായ്പ്പില്‍ ഒരു വിശുദ്ധ ചാരായവാറ്റുകേന്ദ്രം തുടങ്ങും. ഒരു പ്ലാസ്റ്റിക് ട്രേയില്‍ ഒരു പട്ടിന്റെ പീസ്, ചെറിയ ഒരു മാല, സാമ്പ്രാണി, ചെറിയ തേങ്ങ, 100 മില്ലി വിശുദ്ധപട്ട എന്നീ ഐറ്റംസ് ഉള്ള സെറ്റുകള്‍ പലവലിപ്പത്തില്‍ അറേഞ്ചുചെയ്യും. ജനപ്രവാഹത്തെ ക്യൂവാക്കി ഇതിനുമുന്നിലൂടെ കടത്തിവിടും.ഇവിടുത്തെ വിശുദ്ധപട്ടമാത്രമേ വിഗ്രഹം കുടിക്കുന്നുള്ളൂ എന്ന് ആ വീട്ടുകാരെക്കൊണ്ട് പത്രക്കാരോട് പറയിക്കും! വില്പനയുടെ ഒരു വിശുദ്ധവിഹിതം എന്തായാലും അവര്‍ക്കും സ്ഥലം പോലീസിനും കൊടുക്കും! |
ആകെ മൊത്തം 35 million മലയാളികളിൽ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെ കാൾ വിത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്? | ഇല്ല. 90% കോണിലും ഉണ്ടെന്നുകരുതുന്നു. ഏറ്റവും തരം താഴ്ന്ന സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും “താനൊരു സംഭവമാണ്” എന്ന് സ്വയം കരുതി അഹങ്കരിക്കുകയും ചെയ്യുക, സ്വയം ഒന്നുമല്ലെങ്കിലും മഹാന്മാരെ അങ്ങോട്ടുചെന്ന് പരിചയപ്പെടുന്നതില്‍ കുറച്ചില്‍ തോന്നുക, രഹസ്യമായിച്ചെന്നുകണ്ട് കൂടെയിരുന്ന് ഫോട്ടോ എടുത്തിട്ട് മറ്റുള്ളവരെക്കാണിച്ച് ഞങ്ങള്‍ അളിയന്മാരാണെന്ന് പൊങ്ങച്ചം പറയുക തുടങ്ങി ഒട്ടേറെ വ്യത്യസ്തതകളുള്ള ഒരു സമൂഹമാണ് എന്റേത്! |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | ബെര്‍ളി എന്തുകൊണ്ട് അനോണി ആന്റണിയെപ്പോലെയോ വിശാലമനസ്കനെപ്പോലെയോ എഴുതുന്നില്ല എന്ന ചോദ്യം പോലെ ഇതിനും ഉത്തരം പറയാനാവില്ല! “മേക്കപ്പിനും ഒരു ലിമിറ്റൊക്കെ ഇല്ലേടേ” എന്ന ഉദയഭാനുവിന്റെ രാജപ്പനോടുള്ള ചോദ്യവും പ്രസക്തമാണ്! |
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? | “മര്യാദക്ക് ഇംഗ്ലീഷ് പറയൂ” എന്ന് പറഞ്ഞ് എന്റെ ഭാഷയെ രക്ഷിക്കും! |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
കച്ചവടം, ജനസേവനം എന്നീ ഗണങ്ങളില്‍ വ്യാപരിപ്പിക്കാം. |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | കെ.എസ്.കെ.കൃഷ്ണന്‍, ജായ്-റ്റായ്-വാന്‍, സാജന്‍, പി.ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ക്ക് പകരം വക്കാന്‍ തക്കവണ്ണം മികച്ച സംവിധായരാരും തന്നെ ഉദിച്ചുയരുന്നില്ല! |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | രൂപാന്തരപ്പെടുകയാണ്! |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? | പയ്യന്‍ കഥകള്‍, ബോബനും മോളിയും |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
രണ്ടാമത്തെ ബട്ടണ്‍! അങ്ങനെവന്നാല്‍ മനോരമക്കല്ലാതെ ലോകത്തിനോ എനിക്കോ മാറ്റം സംഭവിക്കില്ല! |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
|
കെ.കരുണാകരന്‍ എന്തൊക്കെ അനുഭവിച്ചിട്ടും പിടിച്ചുനില്‍ക്കുന്നില്ലേ?! |
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
|
ഒരു പാവം! |
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? | ദിവസവും രാവിലേ അമേരിക്കയില്‍ പോയി അതുകഴിച്ചിട്ട് തിരികെവരും! |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | അതൊരു ബ്ലോഗ് പോസ്റ്റാക്കും.എന്നിട്ട് എനിക്ക് ഏറ്റവും കൂടുതല്‍ കമന്റുതന്ന് പരമാവധിസുഖിപ്പിക്കുന്നവര്‍ക്കെല്ലാമായി വീതിച്ചുകൊടുക്കും. (ചുമ്മാ അണ്ണന്‍ എന്നെ മോഹിപ്പിച്ചതല്ലേ;അപ്പോ തിരിച്ചും ഒന്നു മോഹിപ്പിക്കാമെന്നുവച്ചു.) |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | ലേബര്‍ കാര്‍ഡ്, ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയടങ്ങിയ ഒരു കറുത്ത പേഴ്സ്! |
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? | മൂന്നുപേരും ഒരോ ചായക്ക് ഓര്‍ഡര്‍ കൊടുക്കും. എന്നിട്ട് ആധുനിക ആക്ഷേപസാഹിത്യത്തിന്റെ തലതൊട്ടപ്പനും തങ്ങളുടെ പ്രശസ്തിയെയൊക്കെ തൂത്തെറിയാന്‍ തക്കവണ്ണം ആരാധികാവൃന്ദവുള്ള സാക്ഷാല്‍ ശ്രീമാന്‍ ബെര്‍ളിയെ എങ്ങനെ ഒതുക്കാം എന്ന് ചര്‍ച്ചചെയ്യും! |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
|
ഇഞ്ചിപ്പെണ്ണിനെ. വരില്ല എന്നുറപ്പുള്ളതുകൊണ്ടുതന്നെ! വന്നാല്‍ കപ്പയും നെയ്മീന്‍ കറിയും കൊടുക്കും. ആണുങ്ങള്‍ പാചകം ചെയ്യുന്നതില്‍ സാങ്കേതികമായ പരിമിതികളെന്തെങ്കിലുമുണ്ടോ? സൌഗന്ധികപ്പട്ടിനെക്കുറിച്ച് എന്താണഭിപ്രായം? സ്വര്‍ണക്കടകള്‍ പ്രൈസ് ടാഗ് ഉപയോഗിക്കുന്നതുകൊണ്ട് ആഗോളതലത്തില്‍ വനിതകള്‍ക്കുണ്ടാവുന്ന/ഉണ്ടായേക്കാവുന്ന നേട്ടങ്ങളെന്തൊക്കെ? വരുണിനെയും രാഹുലിനേയും വരുണ്‍ ഘാണ്ഡി എന്നും രാഹുല്‍ ഗാന്ധി എന്നും കോണ്‍ഗ്രസുകാര്‍ വിളിക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു? (ഇതൊക്കെക്കണ്ട് ബോറടി ഉറപ്പായ സ്ഥിതിക്ക് എന്തായാലും ഇഞ്ചിപ്പെണ്ണ് വരില്ലായിരിക്കും!) |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | പണിതീരാറായ ചില കെട്ടിടങ്ങള്‍, റോഡ്, കടല്‍, കച്ചവടകേന്ദ്രങ്ങള്‍... കണ്ടാല്‍ അതിമനോഹരം എന്ന് ആരും പറഞ്ഞുപോകുന്ന ഒരു പ്രകൃതിദൃശ്യം. കാഴ്ചയുടെ പരിധിക്കുള്ളില്‍ രണ്ടു മഹാനഗരങ്ങള്‍ കൂടിച്ചേരുന്നതും അകലെയായി കണ്ടെയ്നര്‍ കപ്പലുകളുടെ മങ്ങിയ രൂപവും കാണാം. അഞ്ഞൂറോളം കാറുകള്‍ ഇടാവുന്ന ഒരു കാര്‍ പാര്‍ക്കിങ്ങില്‍ വെറും നാലെണ്ണം മാത്രം കിടക്കുന്നു. രണ്ടുനിലയിലേറെ പൊക്കമില്ലാത്ത രണ്ടുമൂന്നു വലിയ കെട്ടിടങ്ങള്‍. ഒരു സ്കൂള്‍ കെട്ടിടം കാണാമെങ്കിലും വെളിയില്‍ ഓടിനടക്കുന്ന കുട്ടികളെയൊന്നും കാണുന്നില്ല! കുറേ തരിശുഭൂമി. കുറച്ച് പച്ചപ്പിനിടക്ക് ഒരു മുസ്ലീം പള്ളിയെന്ന് തോന്നിപ്പിക്കുന്ന കെട്ടിടം. ദൂരെക്കാണുന്ന മണല്‍ത്തിട്ടയില്‍ കഴിഞ്ഞ ഉത്സവത്തിനു നടത്തിയ വെടിക്കെട്ടിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും നീക്കിയിട്ടില്ലെന്നുതോന്നുന്നു. |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | വളരെ വീര്‍പ്പുമുട്ടി എഴുതിപ്പോയതാണ്. ഇനി ആവര്‍ത്തിക്കില്ല എന്നുപറയാന്‍ വീര്‍പ്പുമുട്ടാതിരിക്കാനുള്ള മരുന്നൊന്നും ഞാന്‍ കഴിക്കുന്നില്ല! |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | ഡോ.സൂരജ് രണ്ട് ഉഡായിപ്പ് “നാനോ ഡോക്ടര്‍ സഹോദരന്മാരെ”ക്കുറിച്ച് എഴുതിയത്! |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
|
ചിരിച്ചു. എഴുതിയ ആള്‍ എന്തുനല്ല മനുഷ്യനായിരുന്നു.ഇയാള്‍ക്കും ഈ ഗതി വന്നല്ലോ എന്നോര്‍ത്തു! |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | ഒന്നിലേ കയറാവൂ എന്ന് ലിമിറ്റൊന്നുമില്ലാത്തതുകൊണ്ട് ആദ്യം ഓര്‍മ്മക്കുറിപ്പ് ബാറില്‍ കയറും.അവിടിരുന്ന് ബോറടി തീരുവോളം കുടിക്കും.എന്നിട്ട് കവികളുടെ ബാറില്‍ക്കയറി വാളുവച്ച് കമ്പനികൊടുക്കും! |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) | കാമറ! അടുത്തതൊരെണ്ണം വാങ്ങുന്നതുവരെ ശല്യമുണ്ടാവില്ല!! |
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? | ഈശ്വരപ്രാര്‍ത്ഥന എഴുതിയത്:ഗീതാഗീതികള്‍ ആലാപനം: ഡോ.പണിക്കര്‍(ഇന്ത്യാ ഹെരിറ്റേജ്) സ്വാഗതം:ചിത്രകാരന്‍ (കുറച്ചുപേരെങ്കിലും വരാതിരിക്കുമല്ലോ!) അധ്യക്ഷപ്രസംഗം: കൈപ്പള്ളി(അധികം നീട്ടരുത്..പ്ലീസ്) കലാപരിപാടികള്‍ അനന്തം അജ്ഞാതം: ശ്രീ.ശ്രീ. ഉമേഷ് ഗുരുക്കള്‍(ബ്ലോഗേഴ്സിന്റെ ഗ്രഹനിലപാടുകള്‍) കാവ്യസന്ധ്യ കവികള്‍: വിഷ്ണുപ്രസാദ് പാമരന്‍ സനാതനന്‍ പ്രിയാ ഉണ്ണികൃഷ്ണന്‍ സഗീര്‍ ഓര്‍മ്മക്കുറിപ്പെഴുത്തുമത്സരം: അപ്പോള്‍ കൊടുക്കുന്ന ഒരു സംഭവത്തെ അധികരിച്ച് ഓര്‍മ്മക്കുറിപ്പെഴുതുക. നടത്തിപ്പുകാരന്‍:വിശാലമനസ്കന്‍ കള്ളടി മത്സരം മുന്‍ മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ കുറുമാന്‍, പപ്പൂസ്, കാപ്പിലാന്‍ കഥാരചന ഗുപ്തന്‍(ഓണ്‍ ലൈന്‍) ജഡ്ജ് ചര്‍ച്ച ബ്ലോഗ് സാഹിത്യവും തെറികളുടെ പ്രസക്തിയും നയിക്കുന്നവര്‍: അനിലന്‍, ചിത്രകാരന്‍ എല്ലാവരും പങ്കെടുത്ത് സംഗതി ഒരു വന്‍ വിജയമാക്കുക! ഇതോടുകൂടി നന്ദിക്കമന്റുകളോടെ പരിപാടി അവസാനിച്ചിരിക്കും!! |
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) | അണയാന്‍ പോകുന്ന ദീപം ആളിക്കത്തും! |
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. | 1.എം.ടി.വാസുദേവന്‍ നായര്‍ 2.വി.കെ.എന്‍ 3.വിശാലമനസ്കന്‍ 4.കുറുമാന്‍ 5.ഓ.എന്‍.വി. |
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? | മേക്കപ്പില്ലാതെ ആനകളെക്കാണാന്‍ ഒരു ഭംഗിയുമില്ലാത്തതുകൊണ്ടും, കാട്ടില്‍ക്കിടക്കുമ്പോഴുള്ള അത്രയും കുഴപ്പം കാണിക്കാത്തതുകൊണ്ടും ഉത്സവപ്പറമ്പുകളില്‍ വച്ച്! |
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. | കുടുംബത്തിലെ എല്ലാ അംഗങ്ങളും ബ്ലോഗിലുണ്ടാവുന്നതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്താമോ? |
Wednesday, 1 April 2009
45B - Harilal Rajendran
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
കൈപ്പ്സ്
ReplyDeleteഉത്തരങ്ങള്‍ മുഴുവനായി വായിക്കാനാവുന്നില്ല.
പ്ലീസ് കറെക്റ്റ് ഇറ്റ്.
Moderation is active
ReplyDeleteമത്സരം 45B ആരംഭിച്ചു
ReplyDeleteട്രാക്ക്
ReplyDeleteTraak!!!!
ReplyDelete:)
ആള്‍ടെ ലിങ്ക് കിട്ടുന്നില്ല,
ReplyDeleteപോട്ടം ഇട്ടാ മത്യോ, ആവോ!
ഒരു bloggerന്റ് profile search ചെയ്യാൻ googleൽ ഇങ്ങനെ type ചെയ്യുക "[പേരു] blogger"
ReplyDeleteഉദാഹരണം kaithamullu blogger , കൈപ്പള്ളി blogger
http://www.blogger.com/profile/03942338775627436545
ReplyDeleteHarilal Rajendran
ഹരിയണ്ണന്‍
ഉത്തരങ്ങള്‍ നല്ലത്, ഭാഷ നല്ലത്,ഉത്തരമെഴുതിയ രീതിയും നല്ലത്. പക്ഷേ വായിച്ചിട്ട് അധികമൊന്നും പിടികിട്ടുന്നില്ല.ആളാരാണെന്നും പിടികിട്ടുന്നില്ല. സ്വന്തം ബ്ലോഗുകളെപറ്റിയുള്ള ക്ലൂവും കാണുന്നില്ല...
ReplyDeleteബ്ലോഗുകളില്‍ പുതിയതായി എത്തുന്നവര്‍ക്കുള്ള ഉപദേശങ്ങളില്‍ നിന്ന് അതിന്റെ A to Z അറിയാവുന്ന ആളാണെന്നു തോന്നി. ബ്ലോഗ് എങ്ങനെ തുടങ്ങാം, കമന്റുകള്‍ ഇല്ലാത്തതിന്റെ പ്രശ്നങ്ങള്‍, അതെങ്ങനെ പരിഹരിക്കാം, ബ്ലോഗിലെ കാലിക പ്രശ്നങ്ങള്‍ എല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാള്‍. വിശ്വപ്രഭയോ വക്കാരിയോ ആവാം.
സ്ഥലത്തിന്റെ വിവരണത്തില്‍ നിന്നും - രണ്ടു മഹാനഗരങ്ങള്‍ ചെരുന്ന ഇടം - ഇത് പല സംശയങ്ങള്‍ക്കും ഇടയാക്കുന്നു. പലരെയും ഡൌട്ടിലാക്കുന്നു! ദുബായിക്കാരെയും ഷാര്‍ജക്കാരെയും തുടങ്ങീ അമേരിക്കന്‍സിനെ വരെ
ബീഫിന്റെ ഉത്തരവും അതുപോലെ!
ആളിക്കത്തുന്ന ദീപം.. അതൊരു ക്ലൂവാണ്. പക്ഷേ ഡീക്കോഡ് ചെയ്യാനാവുന്നില്ല.
തൊഴില്‍.. സേവനവും വില്പനയും.. അനുയോജ്യം വിശ്വേട്ടന്.
കാറ്.. ലേബര്‍കാര്‍ഡ്.. മുതലായവ... ഗള്‍ഫ് ജോലിതന്നെ എന്ന് ഉറപ്പിക്കാം അല്ലേ..
എന്തോ.. അനേകരെ സംശയിക്കാം.. നാട്ടിലുള്ളവരെ സംശയിക്കാം, നേരത്തെ വിദേശത്തായിരുന്നിട്ട് ഇപ്പോള്‍ നാട്ടിലുള്ളവരെയും സംശയിക്കാം..
ലാസ്റ്റ് പോസ്റ്റ്: വിമ്മിഷ്ടം സഹിക്കാന്‍ വയ്യാതെ കലിപ്പു തിര്‍ത്ത പോസ്റ്റ്.. പൊന്നാനി? രാഷ്ട്രീയം? ഇലക്ഷന്‍?
ഒന്നും പിടികിട്ടുന്നില്ലേ... എങ്കിലും ഒരുത്തരം പറയണമല്ലോ.
അതിനാല്‍
എന്റെ ഉത്തരം : വക്കാരിമഷ്ടാ
പ്രൊഫൈല്‍ : http://www.blogger.com/profile/18036988817546568969
http://www.blogger.com/profile/12023214729497772482
ReplyDeleteViswaPrabha വിശ്വപ്രഭ
http://www.blogger.com/profile/12023214729497772482
ReplyDeleteViswaPrabha വിശ്വപ്രഭ
വിശ്വപ്രഭയ്ക്കും കൂടെ വോട്ട് ചെയ്താല്‍ കൊള്ളാമെന്ന് ഉണ്ടെനിക്ക്. പക്ഷേ ഒരു വോട്ടല്ലേ പാടുള്ളൂ.. ഇനി കാത്തിരിക്കുക തന്നെ... വക്കാരിക്കും വിശ്വേട്ടനും ഈക്വല്‍ ചാന്‍സാണ്..
ReplyDeleteഒരാള്‍ പൊന്നാനി മറ്റേയാള്‍ ബ്ലാക്.. !! എന്താ ചെയ്യുക.
ഒരു രക്ഷയും കിട്ടുന്നില്ലെന്റ്റെ ബ്ലൊഗനാര്‍ ദേവീ..പോസ്റ്റിനെ കുറിച്ചൊരു ക്ലു ഇല്ല..
ReplyDeleteഒന്ന് രണ്ട് നിരീക്ഷണങ്ങള്‍ മാത്രം..
1. രാജീവ് ചെമ്മാട്
2. കുമാര്‍.
3. വിശ്വപ്രഭ. പക്ഷെ വിശ്വേട്ടനാണെങ്കില്‍ ശൈലി ഇതാകുമൊ എന്നൊരു ആശങ്ക..
എങ്കിലും മറ്റൊരു ഉത്തരം കിട്ടാത്തതിനാല്‍
വിശേട്ടനില്‍ കുത്തുന്നു.
വിശ്വപ്രഭ.
http://www.blogger.com/profile/12023214729497772482
വിവി
ReplyDeletehttp://vivitovivi.blogspot.com/index.html
എന്റെ ഉത്തരം: വിശ്വപ്രഭ
ReplyDeletehttp://www.blogger.com/profile/12023214729497772482
കൈപ്പ്
ReplyDeleteക്ലോക്ക് കള്ളന്‍ കൊണ്ടു പോയോ??
എന്റെ ഉത്തരം : Shashi Chirayil
ReplyDeletehttp://www.blogger.com/profile/04095076500502553608
എന്റെ ഉത്തരം ഞാന്‍ ഇതില്‍ പ്രസിദ്ധീകരിച്ച കമന്റുകള്‍ കണ്ട് ഇട്ടതല്ല എന്ന് ദു:ഖപൂര്‍വ്വം അറിയിക്കുന്നു. ഞാന്‍ കമന്റ് ഇടാന്‍ ഞെക്കിയപ്പോള്‍ മുകളില്‍ ഇതൊന്നും ഇല്ലായിരുന്നു. പബ്ലീഷ് ആയപ്പോഴാണ് ശശിയേട്ടന്റെ കമന്റും കൈപ്പള്ളിയുടെ മറുപടിയും കണ്ടത്.
ReplyDeleteഅതു കാണാതെയാണ് ശശിയേട്ടനെ ഗസ്സ് ചെയ്തത്. ... ഇനി മാറ്റാനൊന്നും സമയമില്ല... ഇത് ശശിയേട്ടന്‍ തന്നെ.. പാചകമറിയാമെങ്കിലും 'അടുക്കളയില്‍ കയറാന്‍ അനുവാദമില്ലാത്ത' 'പാവം' മനുഷ്യന്‍...
ആ ബെര്‍ളിയുടെ കാര്യത്തില്‍ എതിരനേയും സംശയിക്കുന്നു.. പക്ഷേ... വേണ്ട....
കൈപ്പള്ളീീീീീീീീീീീീീീീീീീീീീീീീീ
ReplyDelete(ഇന്നിത്തിരി പതുക്കെ ആക്കി. ഉച്ചയുറക്കമല്ലേ..)
ഉറക്കം മതി. എല്ലാരും കാത്തിരുന്നു ബോറടിച്ചു. ഒന്നു തുറന്നു വിട്
my answer:
ReplyDeleteShashi Chirayil
http://www.blogger.com/profile/04095076500502553608
കൈപ്പള്ളീ വന്ന് കമന്റ് തുറക്കുന്നതിനു മുമ്പ് യു.എ.ഇ യില്‍ ഇല്ലാത്തവര്‍ക്കായി ഒരു ക്ലൂ തരാം..ചിലപ്പോള്‍ ശരിയാവാം.
ReplyDeleteരണ്ടു മഹാനഗരങ്ങള്‍ ചേരുന്ന സ്ഥലം... ദുബായ് ഷാര്‍ജ അടുത്തടുത്താണ്. രണ്ടിടത്തും പോര്‍ട്ടും ഉണ്ട്... അബുദാബിയിലും പോര്‍ട്ടൂണ്ട്.. പക്ഷേ ഒരു നഗരമേ ഉള്ളൂ. ഇതുപോലെ രണ്ടു നഗരങ്ങളും പോര്‍ട്ടും ന്യൂ ജേഴ്സിയില്‍ ഉണ്ടോ പാഞ്ചാലകുമാരാ?
ബീഫ് അമേരിക്കയില്‍ പോയി കഴിക്കുമോ.. എനിക്ക് അങ്ങോട്ടൂം ഡൌട്ട് ഉണ്ടായിരുന്നു ആദ്യം
track
ReplyDeleteഓഹ്..
ReplyDeleteകൈപ്പള്ളി പുതിയ ക്ലോക്കു വാങ്ങി തൂക്കിയല്ലോ.
Harilal Rajendran
ReplyDeletehttp://www.blogger.com/profile/03942338775627436545
മോഡറേഷന്‍ സമയം കൂട്ടിയോ?
ReplyDeleteഎന്റെ ഉത്തരം : ഹരിയണ്ണന്‍
ReplyDeletehttp://www.blogger.com/profile/03942338775627436545
moderation ends
ReplyDeletehttp://www.blogger.com/profile/03942338775627436545
ReplyDeleteHarilal Rajendran
ഹരിയണ്ണന്‍
ഞാൻ ജബൽ ഹള്ളിയിൽ പോയിട്ട് തിരിച്ചെത്താൻ വൈകി. സ്വാറി
ReplyDeleteക്ലൂ ഉണ്ടോ?
ReplyDeleteഇത് ഹരിയണ്ണന്‍ എന്നാ ഹരിലാല്‍ രാജേന്ദ്രന്‍
ReplyDeleteതന്നെ ആണ്.
http://www.blogger.com/profile/03942338775627436545
എങ്ങിനെ കിട്ടി എന്ന് പിന്നെ പറയാം.
ശ്ശേടാ ഈ മൂന്നു മിനിട്ടു കൊണ്ടു മോടെരറേന്‍ മാറിയോ. ഇത് ശരിയല്ല. എനിക്ക് 12 വേണം. ആദ്യത്തെ നാലോ അന്ചോ കമന്ടുല്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഹരിയണ്ണന്റെ ലിങ്ക് നോക്കാന്‍ പോയപ്പോള്‍. ങീ ങീ
ReplyDeleteഹരിലാല്‍ രാജേന്ദ്രന്‍
ReplyDeleteഎന്റെ ഉത്തരം : ഹരിയണ്ണന്‍
http://www.blogger.com/profile/03942338775627436545
മരുന്ന്, ഗീതാഗീതികള്‍, അല്‍ ഖാന്‍...കൊറോളാ.. Harilal Rajendran
ReplyDeleteആദ്യമേ ഹരിയെ കണ്ടുപിടിച്ച്, പിന്നെ അമേരിക്കക്കാരെ സംശയിച്ച്, പിന്നീട് ശശിയേട്ടന് വോട്ട് ചെയ്തത് എന്റെ പിഴ.. പോട്ടെ...
അല്ലെങ്കിലും മാര്‍ക്ക് ആര്‍ക്കു വേണം :) :) :) ..സ്പിരിറ്റ് മതി...
My Answer
ReplyDeleteHarilal Rajendran
http://www.blogger.com/profile/03942338775627436545
ആഹ് ഹാ.. അപ്പൊ കൈപ്പള്ളി സ്പിരിറ്റ് വില്പനയും തുടങ്ങിയോ?
ReplyDeleteഇന്നു പോളിങ് തീരെ കുറവാണല്ലൊ!!
ReplyDeleteനമ്മുടെ ഗഡികള്‍ക്കെന്തു പറ്റി??
അഗ്രു/സുല്‍/(അഭി പിന്നെ കല്യാണപ്പണിയിലല്ലെ)/ അനില്‍ എക്സിട്ര....
കിച്ചൂസേ
ReplyDeleteസുല്‍ ഒരിക്കല്‍ പറഞ്ഞതാ
ഇനിയും പറേക്കണോ?
-സുല്‍
http://www.blogger.com/profile/03942338775627436545
ReplyDeleteഹരിയണ്ണന്‍
-എത്രാമത്തെ നിലയിലാ ഫ്ലാറ്റ് എന്നോര്‍മ്മയില്ലല്ലോ ഹരിയണ്ണാ?
അതാ കംഫൂഷ്യന്‍ ആയേ!
എന്റെ ഉത്തരം
ReplyDeleteഹരിലാല്‍ രാജേന്ദ്രന്‍
http://www.blogger.com/profile/03942338775627436545
!!!!!!!!!!!!! ഇതു മാത്രം മതി ഇത് ഹരിയണ്ണനാണെന്ന് ഉറപ്പിക്കാന്‍..!
സ്പിരിറ്റ് വേണമെടാ,, സ്പിരിറ്റ്... ഐ മീന്‍... സ്പോട്സ്മാന്‍ സ്പിരിറ്റ്....
ReplyDeleteഇനി ഹരിയണ്ണനാണെങ്കിൽ,ഉത്തരത്തിലേക്ക് എത്തിയ മാപ്പ് ഹാജരാക്കിയതിനു ശേഷം ഉറങ്ങാൻ പോവാം
ReplyDeleteഈ ചോദ്യത്തിലെ ഉത്തരങ്ങളിൽ ഒരുമാതിരിപ്പെട്ട എല്ലാ വാചകങ്ങളും പ്രൊഫെസ്സർ ഗൂഗിളിനെ കാട്ടിക്കൊടുത്തു അദ്ദേഹം കണ്ട് ഭാവം കാണിച്ചില്ല പിന്നെ ഇഡ്ലിയും സാമ്പാറും +ഭാര്യ എന്ന് അടിച്ചു നോക്കിയപ്പോ ദേ കിടക്കുന്നു ധാം തരികിട ഥോം!
എന്നിട്ടും വല്യ ഉറപ്പില്ലാരുന്നു. മോഡറേഷൻ പിൻവലിക്കാനുള്ള സമയവും കഴിഞ്ഞ് പത്ത് മിനിട്ട് കഴിഞ്ഞ് ഇനി എന്തും വരട്ടെ എന്നു കരുതി എടുത്തൊരു ചാമ്പായിരുന്നു.
ശരിയാണോ എന്തോ, ആഹ് ആർക്കറിയാം???
ആരായാലും ആള് ശരിയല്ല.. അനോണി ആന്റണി /മാഷ് /ഗുപ്തന്‍ എന്നിവരുടെ പേരില്‍ മുതലെടുപ്പ് നടത്തുക.. രണ്ടുപേരെ വിളിക്കാന്‍ പറഞ്ഞിടത്ത് ഇഞ്ചിയെ മാത്രം (നോട്ട് ദ പോയിന്റ്) വിളിച്ച് കപ്പേം മീനും കൊടുക്കുക... വീര്‍പ്പുമുട്ട് വരുമ്പം വേറേ ഒന്നും ചെയ്യാനില്ലാത്തതുപോലെ പോസ്റ്റിടുക....കൈപ്പള്ളി അണ്ണന്റെ കാമറ അടിച്ചുമാറ്റുക..
ReplyDeleteശരിയല്ലാട്ടാ.. നന്നാവാന്‍ പ്രാര്‍ത്ഥിക്കുന്നു.
(ഇത്രേമൊക്കെ പോരേ .. ഹിഹി)
ഓരോ വാക്കിലുമുള്ള എക്സ്ക്ലമേഷന്‍ മാര്‍ക്ക് !!!! മാത്രം മതിയാകും ഹരിയണ്ണനെ കണ്ടെത്താന്‍..!
ReplyDeleteകിച്ചു വാച്ചു് ചുവരിൽ നിന്നും നാഴെ നീണ്ടു നിവർന്നു കിറപ്പുണ്ടു്.
ReplyDeleteഉത്തരം പറയാൻ സമയമായി
ReplyDeleteശരി ഉത്തരം:
ReplyDeleteHarilal Rajendran
http://www.blogger.com/profile/03942338775627436545
എന്റെ ഉത്തരം
ReplyDeleteഹരിലാല്‍ രാജേന്ദ്രന്‍
http://www.blogger.com/profile/03942338775627436545
ha ha innu mthsaram nerathe theernno?
ReplyDeleteellam kazhinnjo
ReplyDeleteഹൊ എന്തൊരു സ്ഫീഡ് !
ReplyDeleteഎന്തരണ്ണാ..?
ReplyDeleteഞാന്‍ വരുമ്പഴേക്കും എല്ലാം കെട്ടിപ്പൂട്ടിയാ?
എന്തായാലും എന്റെ ഉത്തരങ്ങള്‍ കൃത്യം ഏപ്രില്‍ ഒന്നിനുതന്നെ ഇട്ടല്ലോ..
നന്ദി കൈപ്പള്ളീ നന്ദി.എങ്കിലും എന്നെ 45B ആക്കിയത് മൃഗീയവും പൈശാചികവുമായിപ്പോയി.
ഈ വല്യമ്മായി എങ്ങനെ ആദ്യമേ ഫസ്റ്റായെന്നു പിടികിട്ടുന്നില്ല!
ആ അപ്പു വിശ്വപ്രഭയേയും വക്കാരിയേയും ഘോരമായി അപമാനിക്കുന്നത് കണ്ട് ഒന്നു നേരില്‍പ്പോയിക്കണ്ടാലോ എന്നും ചിന്തിച്ചു.
കുഞ്ഞന്‍ പിടിച്ചത് എന്റെ വീക്ക് പോയിന്റിലാണ്!!!!!
ഇനിമേലാല്‍ “!” എന്ന സൊനക്കുപകരം “?”എന്നത് ഉപയോഗിച്ച് പരിശീലിക്കുന്നതാണ്!!!! ശ്ശോ വീണ്ടും!
ആ സാമ്പാറിലെ കുരുക്കും വിനയായി!
ഗുപ്താ...
എന്നെ കരയിപ്പിച്ചത് നീയാണ്!
നീ ഇനി ഒന്നും മിണ്ടല്ലും! :)
എനിക്കിവിടെ ഇങ്ങനെയൊരവസരം തന്ന് ഫൂളാക്കിയതിന് കൈപ്പള്ളിക്ക് നന്ദി.
(44-ആം മത്സരത്തിന്റെ ഉത്തരം ശിശുവാണെന്ന് എനിക്ക് മുങ്കൂട്ടി അറിയിപ്പുകിട്ടിയിട്ടും സംയമനം പാലിച്ചിരുന്നതിന് ഞാന്‍ സ്വയം നന്ദി പറയുന്നു.
എനിക്കാ ഉത്തരം എങ്ങിനെ മുങ്കൂര്‍ കിട്ടിയെന്ന് സൂചിപ്പിക്കുന്നത് ഇനി അങ്ങനെയുണ്ടാവാതിരിക്കാന്‍ കൈപ്പള്ളിയെ സഹായിച്ചേക്കും!)
നന്ദി..
അപ്പോള്‍ പലര്‍ക്കും ഉത്തരം മുന്‍കൂര്‍ കിട്ടുന്നുണ്ടോ?... ഇതെന്തു പരിപാടി ഹരിയണ്ണാ...
ReplyDeleteഅപ്പുവിന്റെ നിഗമനങ്ങളും അനുമാനങ്ങളും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നു.....
ReplyDeleteഒരു കാലത്ത് ഞാനും ഇങ്ങിനെ ഗഹനമായ നിരീക്ഷണങ്ങളും തെളിവുകളും അവതരിപ്പിച്ച് ജോര്‍ജ്ജ് ബുഷാണ് ശരിയുത്തരം എന്ന് കണ്ടെത്തി അവതരിപ്പിയ്ക്കുകയും ഒടുവില്‍ കൈപ്പള്ളി ശരിയുത്തരം പ്രഖ്യാപിയ്ക്കുമ്പോള്‍ പച്ചക്കുളം വാസു ശരിയ്ക്കും ശരിയുത്തരമായി വരികയും ചെയ്യുമായിരുന്ന ആ നല്ല കാലം...
ഹോ...എല്ലാം ഇന്നലത്തെ പോലെ. (ഗദ്...ഗദ്)
പാവം വക്കാരി...ഇന്നി ആ വഴി പോകുമ്പോള്‍ ഒന്നു ഓരം ചേര്‍ന്നു പോയാല്‍ മതിട്ടോ.
അനില്‍ശ്രീ,
ReplyDeleteഹതു ഞാന്‍ ശ്രദ്ധിച്ചില്ല.
ഹരിയണ്ണാ,
വളരെ ഗൌരവമാര്‍ന്ന ആരോപണമാണ് അത്. ശരിയുത്തരം ചോരുന്നുണ്ട് എന്ന് താങ്കള്‍ക്ക് അറിയാമെങ്കില്‍ അത് എങ്ങിനെ എവിടെ നിന്നുമാണെന്ന് ഉറക്കെ വിളിച്ചു പറയാനും താങ്കള്‍ക്ക് ബാധ്യതയുണ്ട്.
അഞ്ചലിന്റെ ഗദ്ഗദങ്ങള്‍ കേട്ട് എനിക്ക് നൊവാള്‍ജിയ വരുന്നു.
ReplyDeleteപരീക്ഷ കഴിഞ്ഞ് പേപര്‍ വിതരണവും കഴിഞ്ഞ്, പൂജ്യരായവരെ പേരെടുത്ത് വിളിച്ച് മാധവന്‍ മാഷിന്റെ ഒരു കീച്ചലുണ്ട്....
അതൊക്കെ ഓരോ കാലങ്ങളല്ലേ...
(സുല്ലേ ഇതൊക്കെ കുറെ കേട്ടിട്ടുണ്ടല്ലേ. നല്ല പരിചയമാണല്ലോ എന്ന് പറഞ്ഞ് ഇങ്ങോട്ട് ഗോളടിക്കാന്‍ ആരും വരേണ്ട ട്ടൊ)
-സുല്‍
ഹല്ല സുല്ലേ,
ReplyDeleteകുറേ നാളായി ചോയിയ്ക്കണം ചോയിയ്ക്കണം എന്നു കരുതി ഇരിയ്ക്കുകയായിരുന്നു. ഇപ്പോഴാ സമയം ഒത്തു വന്നത്.
ഇതെന്നതാ ഈ കമന്റെഴുതി കഴിയുമ്പോള്‍ ഏറ്റവും ചോട്ടില്‍ ഒരു മൈനസ് സുല്‍.
ഹഹഹ രാജേ
ReplyDeleteഅതൊരൊന്നൊന്നര കമെന്റായിപ്പോയി...
ഇപ്പോള്‍ ദേഷ്യമുള്ളവരുടെ പേരെല്ലാം ഇവിടെ വിളിച്ചു പറഞ്ഞാല്‍ മതിയല്ലോ...
“എന്റെ പേരില്‍ കുറ്റമില്ല
ഞാന്‍ പറഞ്ഞു മാറിനില്‍കാന്‍....”
-സുല്‍
ഉള്ള മൈനസ് എല്ലാം സ്വന്തമായി കൊണ്ടു നടന്നാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് മൈനസ് തരാന്‍ ബുദ്ധിമുട്ടാവുമല്ലോ...
ReplyDeleteഎങ്ങനെയുണ്ടെന്റെ പുത്തീീീീീീ
-സുല്‍
ഹാാ...
ReplyDeleteദേണ്ടെ വീണ്ടും കമന്റിനു ശേഷം മൈനസ് സുല്‍.
ഇതെന്നാ മായാജാലം?
ഞാന്‍ ഉത്തരം എഴുതിയതില്‍ എന്നെ കണ്ടു പിടിക്കാനായി മൈനസ് സുല്‍ എഴുതാതിരുന്നതിന് പെറ്റി അടിക്കാന്‍ വല്ല വ’കോപ്പു’മുണ്ടോ 5ത്സ്
ReplyDelete-സുല്‍
കളിയാക്കണ്ടാ അഞ്ചലേ.. ഞാനും ഒരുനാള്‍ അഡ്മിന്‍ ആവും :-)
ReplyDeleteവിശ്വേട്ടനേയും വക്കാരിയേയും കീറിമുറിച്ച് പരിശോധിക്കുന്നതിനിടയിലും കമന്റിനായി ദാഹിക്കുന്ന ഒരു ബ്ലോഗറാണ് ഇത് എഴുതിയ എന്ന ചിന്ത എനികുണ്ടായിരുന്നു. ബ്ലോഗര്‍മാരൊടുള്ള ഉപദേശങ്ങള്‍, ബില്യണ്‍ ഡോളര്‍ കിട്ടിയാലുള്ള പ്രോമിസ് എന്നിവ ഉദാ...... മേല്‍പ്പറഞ്ഞരണ്ടുപേര്‍ക്കും അതുണ്ടാവേണ്ടതില്ല എന്നു തോന്നുകയും ചെയ്തതാണ്. പക്ഷേ വിനാശകാലേ വിപരീത ബുദ്ധി.
ഞാന്‍ ചോദിച്ചതിന്റെ ഉത്തരം കിട്ടിയില്ലാ....
ReplyDeleteആര്‍ക്കൊക്കെയാണ് ഉത്തരം കിട്ടുന്നത് ? അവരെ ജി-റ്റോക്കില്‍ ആഡ് ചെയ്യാനാ:) :)
അനില്‍ശ്രീ,അതു കൈപ്പള്ളി ഉത്തരായണക്കാര്‍ക്ക് അവരുടെ മത്സരനമ്പര്‍ അയച്ചുകൊടുത്തപ്പോള്‍ പറ്റിയ ഒരു ചെറിയ പിഴവാകാനാണ് ചാന്‍സ്.
ReplyDelete(ഉത്തരം വില്‍ക്കപ്പെടും-ഒന്നിന് നൂറ് ഡോളര്‍ എന്നൊരു പരസ്യം കൊടുത്താലോ?)
:))
മത്സരം തുടങ്ങി ഒന്നരമണിക്കൂറിനു ശേഷമാണ് കാണുന്നത്.ഇനിയും പഠിക്കുന്ന കാര്യവും മരുന്ന് എന്ന് ഒന്ന് രണ്ടിടത്തും കണ്ടതും ആണ് ഹരിയണ്ണന്‍ എന്ന് കുറച്ചെങ്കിലും തോന്നിപ്പിച്ചത്.മൊഡറേഷന്‍ മാറ്റിയാല്‍ ഏറ്റവും കുടുതല്‍ ഉള്ള ആളിലേക്ക് മാറമെന്ന് കരുതിയിരിക്കുമ്പോള്‍ അധികം പേരും ഇതേ ഉത്തരം പറഞ്ഞതും ക്ലൂ ഒന്നും തരാത്തതും ഉത്തരം ഉറപ്പിക്കാന്‍ സഹായിച്ചു.
ReplyDeleteComment Moderation Active
ReplyDeleteഇനി എപ്പോഴാ അടുത്തത് കൈപ്പള്ളി ഗ്ലോക് കാണാനില്ലല്ലോ
ReplyDeleteവോട്ടെടുപ്പിന് ഒരു ദിവസം മുന്നേ പ്രചരണം അവസാനിപ്പിക്കുന്നത് പോലെയാണ് കൈപള്ളിയുടെ മത്സരത്തിന് 10 മിനുട്ട് മുമ്പുള്ള കമെന്റ് മോഡറേഷന്‍ ആക്റ്റീവ് ആക്റ്റ്.
ReplyDelete-സുല്‍
അണ്ണാ ഷെമി ..അണ്ണനാരുന്നണ്ണന്‍ എന്ന് ഇവരെല്ലാം പറഞ്ഞിട്ടും വിശ്വസിച്ചില്ലാരുന്നൂട്ടാ...
ReplyDeleteന്നാലും രണ്ടുപേരെ വിളിക്കാന്‍ പറഞ്ഞപ്പം ഇഞ്ചിയെമാത്രം വിളിക്കണ്ടാരുന്ന്.. ഹല്ല ഇഞ്ചിയ്ക്ക് കമ്പനി കൊടുക്കാന് ഖലീല്‍ ജിബ്രാനെ കൂടി പരിഗണിച്ചൂടാരുന്നോ
ഗുപ്താ “ഒരിഞ്ചിക്കറി 101 കറിക്കു സമം”എന്നല്ലെ?
ReplyDelete:)
ഇഞ്ചിപ്പെണ്ണ് വിരുന്നിനുവന്നാലെന്തിന് ആള്‍ജിബ്രാന്‍?
(നഞ്ചെന്തിന് നാനാഴി എന്ന പഴഞ്ചൊല്ലും മേല്‍പ്പറഞ്ഞതും കൂട്ടിവായിക്കരുത്.)
:)
ReplyDelete(44-ആം മത്സരത്തിന്റെ ഉത്തരം ശിശുവാണെന്ന് എനിക്ക് മുങ്കൂട്ടി അറിയിപ്പുകിട്ടിയിട്ടും സംയമനം പാലിച്ചിരുന്നതിന് ഞാന്‍ സ്വയം നന്ദി പറയുന്നു.
എനിക്കാ ഉത്തരം എങ്ങിനെ മുങ്കൂര്‍ കിട്ടിയെന്ന് സൂചിപ്പിക്കുന്നത് ഇനി അങ്ങനെയുണ്ടാവാതിരിക്കാന്‍ കൈപ്പള്ളിയെ സഹായിച്ചേക്കും!)
ഹരിയണ്ണന്‍, ഇതൊന്നും മനസ്സിലായില്ല കേട്ടൊ..ഒന്നു വിശദമാക്കാമൊ? പരസ്യമായല്ലെങ്കില്‍ രഹസ്യമായെങ്കിലും.
ഒന്ന് മെയിലിയാലും മതി..അറിയാനൊരു കൊതി. ശിശുപ്രിയന്‍@ജി
വൈകിയാണെങ്കിലും ഹരിയണ്ണനോട് ഒരു ചോദ്യം.
ReplyDelete“കാഴ്ചയുടെ പരിധിക്കുള്ളില്‍ രണ്ടു മഹാനഗരങ്ങള്‍ കൂടിച്ചേരുന്നതും “ ഒന്നു വിശദമാക്കാമോ? കരാമയിലിരുന്നു നോക്കുമ്പോള്‍ ഏതൊക്കെ മഹാനഗരങ്ങള്‍ കൂടീച്ചേരുന്നതാണ്കാണുന്നത്? അതോ ഷാര്‍ജയിലിരുന്നു നോക്കിയതോ?
:)
ReplyDeleteഅറിവില്‍ ശിശുവല്ലാത്ത ശിശൂ...
എനിക്ക് 45-ആം ഉത്തരഫാറം അയച്ചുതരുമ്പോള്‍ കൈപ്പള്ളിക്ക് ഒരു കയ്യബദ്ധം പറ്റിയിരുന്നു.
അതിന്റെ തലക്കെട്ട് 44-ശിശു എന്നായിരുന്നു. :)
പക്ഷേ,അതൊരബദ്ധമയതുകൊണ്ടും ഇതൊരു നല്ല മത്സരമായിരിക്കേണ്ടതുകൊണ്ടും ഞാന്‍ അവിടെ ഉത്തരം പറയാന്‍ മത്സരിച്ചില്ല. ;)
എടേയ് അപ്പൂ...
ഞാന്‍ കരാമേന്നുമാറി അല്‍ താവൂനില്‍ താമസമായിട്ട് മാസം ആറാകുന്നു.
എന്റെ ജനാലയില്‍ നിന്നും നോക്കിയാല്‍ കാണുന്നത് മംസാര്‍ ബീച്ചിന്റെ ഇരുവശവുമായി ഷാര്‍ജയും ദുബായും സംഗമിക്കുന്നതാണ്.
@കുഞ്ഞന്‍
നോക്കടെ..
ആ ! ഇടുന്ന പരിപാടി നിര്‍ത്തി.
നന്നായി.
ഇതുകൊണ്ട് എനിക്കങ്ങനെ ഒരു ഗുണം ഉണ്ടായി!!!
:)
മത്സര ഫലം.
ReplyDelete1. വല്യമ്മായി : 12
2. സുൽ | Sul : 12
3. സാജന്‍| SAJAN : 12
4. nardnahc hsemus : 8
5. ശ്രീവല്ലഭന്‍ : 6
6. അനില്‍ശ്രീ : 4
രണ്ടു പോയിന്റിന്റെ അവകാശികള്‍:
1. പുള്ളി പുലി
2. kaithamullu : കൈതമുള്ള്
3. കുഞ്ഞന്‍
പെറ്റിയ്ക്കവകാശികള്‍:
1. nardnahc hsemus : -2
2. അനില്‍ശ്രീ : -2
3. ജോഷി : -2 (ഫലപ്രഖ്യാപനത്തിനു ശേഷം വന്ന ഉത്തരം)
അഭിനന്ദനങ്ങള്‍!