Wednesday 29 April 2009

മത്സരം 6 - ബാറാക് ഒബാമ

ശരിയുത്തരം : ബാറാക് ഒബാമ അമേരിക്കയുടെ 44 മത് പ്രസിഡന്റ് ബാറാക് ഹുസൈന്‍ ഒബാമ II. 1961 ആഗസ്റ്റ് 4 ന് ജനനം. യു.എസ്. സെനറ്റിന്റെ ചരിത്രരേഖകള്‍ പ്രകാരം ആഫ്രിക്കന്‍ - അമേരിക്കന്‍ വിഭാഗത്തില്‍ നിന്നും സെനറ്റിലെത്തുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം; ആഫ്രോ-അമേരിക്കന്‍ വംശജനായ ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റും. 2009 ജനുവരി 20 നാണ് ഒബാമ പ്രസിഡന്റായി സ്ഥാനമേറ്റത്. ഹവായിയിലെ ഹോണോലുലുവിലാണ് ഒബാമ ജനിച്ചത്. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നും, ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നിന്നും അദ്ദേഹം വിദ്യാഭ്യാസം നേടീ. നിയമപഠനത്തിനു ചേരുന്നതിനു മുന്‍പ് ഷിക്കോഗോയില്‍ സാമൂഹ്യപ്രവര്‍ത്തകനായും, പിന്നീട് ഇല്ലിനോയിസില്‍ നിന്നുള്ള സെനറ്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ബാല്യയൌവനങ്ങളെക്കുറിച്ച് “അച്ഛന്‍ നല്‍കിയ സ്വപ്നങ്ങള്‍” (Dreams from My Father) എന്ന പേരില്‍ 1995-ല്‍ ഒരു പുസ്തകവും ഒബാമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

44 comments:

  1. ഇത് ലവന്‍ തന്നെ ...
    ഞമ്മടെ സൂറാന്റെ ഖല്‍ബ്..
    ഒബാമ

    ReplyDelete
  2. ഇത് ഒബാമേന്ന് ഉത്തരം പറയാൻ എന്നെക്കൊണ്ട് വയ്യ... :)

    ReplyDelete
  3. ഇന്ന് നൂറു ദിവസം തികച്ചയാള്‍

    ReplyDelete
  4. ഇന്ന് നൂറു ദിവസം തികച്ച പ്രസിഡന്റ്‌

    ReplyDelete
  5. Barak H. Obama - US President

    ReplyDelete
  6. ആക്ചുവലി ആരാണീ വക്തി??

    ReplyDelete
  7. എന്റെ ഉത്തരം : ഒസാമ ഹുസൈന്‍ ഒബാമ

    ReplyDelete
  8. ഒബാമ :) സിമ്പിള്‍ ആയി [ഭഗവാനെ തെറ്റോ, ഇല്ലില്ല]

    സമയം ശരിയല്ലാട്ടോ. ദിവസം ഓരോന്ന് വെച്ച് :( ഒന്നു നോക്കുന്നതിന്റെ ഗ്യാപില്‍ രണ്ട് മത്സരം തീരുന്നു :(

    ReplyDelete
  9. സോറി....ഒസാമ അല്ല ബരാക്ക് ഒബാമ..

    ReplyDelete
  10. ബറാക് ഒബാമ..
    ആ ചിരി കണ്ടാല്‍ അറിഞ്ഞൂടെ..

    ReplyDelete
  11. ഇത് ഒബാമയല്ലെ?
    ചെവിയും പുരികവും നല്ല പരിചയം.
    :)

    ReplyDelete
  12. ബാരക്ക് ഒബാമ ആണെന്ന് തോന്നുന്നു.. ഇനി ക്ലൂ വന്നിട്ട് വേണേല്‍ മാറ്റാം..

    ReplyDelete
  13. ഇത് ഇന്തോനേഷ്യയിലെ ബാരക് ഒബാമയുടെ ഡ്യൂപ്പ് ഇല്‍ഹാം.

    ReplyDelete
  14. ഇതിനും ക്ലൂ വേണമെന്നോ ! ആ ചിരികണ്ടാല്‍ അറിയില്ലേ :-)

    എന്നാല്‍ പറയാം, ഇദ്ദേഹത്തിന്റെ മൂക്കിന്റെ ഇടതുവശത്ത് ഒരു കറുത്ത മറുകുണ്ട്.. മതിയോ ?

    ReplyDelete
  15. മോഡറേഷന്‍ അവസാനിക്കുന്നു

    ReplyDelete
  16. ഇനി തെറ്റില്ല
    ഒബാമ തന്നെ

    ReplyDelete
  17. My answer : Barack Hussain Obaama

    ReplyDelete
  18. അപ്പൂ..

    എന്നാലും നിങ്ങള് ഒരു കൊടും ചതിയാ ആ അഞ്ചലിനോട് ചെയ്തത്. പെറ്റിയടിക്കാതെ അങ്ങേര് എങ്ങനെ ജീവിക്കും!!!

    അതല്ലീ ഈ വഴിക്കൊന്നും വരാത്തത് :)

    ReplyDelete
  19. ആരെങ്കിലും അരവിന്ദനു് ഒരു പ്രോത്സാഹന സമ്മാനം കൊടുക്കൂ.

    ReplyDelete
  20. ശരിയുത്തരം :

    അമേരിക്കയുടെ 44 മത് പ്രസിഡന്റ് ബാറാക് ഹുസൈന്‍ ഒബാമ II. 1961 ആഗസ്റ്റ് 4 ന് ജനനം. യു.എസ്. സെനറ്റിന്റെ ചരിത്രരേഖകള്‍ പ്രകാരം ആഫ്രിക്കന്‍ - അമേരിക്കന്‍ വിഭാഗത്തില്‍ നിന്നും സെനറ്റിലെത്തുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം; ആഫ്രോ-അമേരിക്കന്‍ വംശജനായ ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റും. 2009 ജനുവരി 20 നാണ് ഒബാമ പ്രസിഡന്റായി സ്ഥാനമേറ്റത്. ഹവായിയിലെ ഹോണോലുലുവിലാണ് ഒബാമ ജനിച്ചത്. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നും, ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നിന്നും അദ്ദേഹം വിദ്യാഭ്യാസം നേടീ. നിയമപഠനത്തിനു ചേരുന്നതിനു മുന്‍പ് ഷിക്കോഗോയില്‍ സാമൂഹ്യപ്രവര്‍ത്തകനായും, പിന്നീട് ഇല്ലിനോയിസില്‍ നിന്നുള്ള സെനറ്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ബാല്യയൌവനങ്ങളെക്കുറിച്ച് “അച്ഛന്‍ നല്‍കിയ സ്വപ്നങ്ങള്‍” (Dreams from My Father) എന്ന പേരില്‍ 1995-ല്‍ ഒരു പുസ്തകവും ഒബാമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    ReplyDelete
  21. അടുത്ത ഗോമ്പറ്റീഷന്‍ 30/4/2009 യു.എ.ഇ സമയം രാവിലെ 6:00 മണിക്ക്. മോഡറേഷന്‍ പതിവുപോലെ ആദ്യ നാലുമണിക്കൂര്‍.

    അപ്പോ നാളെ വീണ്ടും സന്ധിക്കുംവരേക്കും വണക്കം.

    ReplyDelete
  22. 1. മോഡറേഷൻ കാലം, ക്ലൂ നഹിം:

    കുറുമ്പന്‍
    bright
    അഗ്രജന്‍
    സുല്‍ |Sul
    Annamma
    ബാജി ഓടംവേലി
    ഉഗാണ്ട രണ്ടാമന്‍
    കുട്ടിച്ചാത്തന്‍
    Physel
    ലാപുട
    ജോഷി
    Melethil
    തെച്ചിക്കോടന്‍
    സാജന്‍| SAJAN
    Kachu
    Ashly A K
    sherlock
    Venu
    ബിന്ദു കെ പി
    കുഞ്ഞന്‍
    Rudra
    കുഞ്ഞന്‍
    രിയാസ് അഹമദ് / riyaz ahamed
    വാഴക്കോടന്‍ ‍// vazhakodan
    kichu
    J K
    Kachu
    അനില്‍@ബ്ലോഗ്
    മൂലന്‍

    2. മോഡറേഷനു ശേഷം:

    ജ്വാല
    ഹരീഷ് തൊടുപുഴ
    നന്ദകുമാര്‍

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....