ഒരു പ്രശസ്ത വ്യക്തിയുടെ ചിത്രത്തിന്റെ ചില കഷണങ്ങളാണ് ഇവിടെ കാണുന്നത്.ആരാണീ വ്യക്തി എന്നുപറയാമോ?
ശരിയുത്തരം : ഡോ. ജി. മാധവന്‍ നായര്‍
ISRO യുടെ ഇപ്പോഴത്തെ ചെയര്‍മാന്‍. 1943 ഒക്ടോബര്‍ 31 നു തിരുവനന്തപുരത്തിനടുത്ത് നെയ്യാറ്റിന്‍കരയില്‍ ജനനം. 1964 ഇല്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് ഇലക്ട്രികല്‍ ആന്റ് കമ്മ്യൂണികേഷന്‍ എന്‍ജിനീയറിങ്ങില്‍ ബി.എസ്.സി ബിരുദം. അതിനു ശേഷം ബോംബെ ഭാഭ അറ്റോമിക് റിസേര്‍ച്ച് സെന്ററില്‍ പ്രത്യേകപരിശീലനം നേടിയ അദ്ദേഹം 1967ല്‍ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് ജി. മാധവന്‍ നായര്‍ നല്‍കിയ സംഭാവനകള്‍ വിലമതിയ്ക്കാനാവാത്തവയാണ്. ബഹുഘട്ടറോക്കറ്റ് ടെക്നോളജിയില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരുടെ ടീമില്‍ പ്രമുഖന്‍ ഇദ്ദേഹമാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വികാസ് ദ്രവറോക്കറ്റ് എഞ്ചിന്‍, ചന്ദ്രയാന്‍ പദ്ധതി, പി.എസ്.എല്‍.വി., ജി.എസ്.എല്‍.വി തുടങ്ങിയ റോക്കറ്റ് സാങ്കേതികവിദ്യകളുടെ കണ്ടുപിടിത്തം ഇവയിലെല്ലാം ശ്രീ മാധവന്‍ നായരുടെ സംഭാവനകല്‍ ഏറെയാണ്. രാഷ്ട്രത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ 1998-ല്‍ പദ്മഭൂഷണ്‍ ബഹുമതിയും 2009-ല്‍ പദ്മവിഭൂഷണ്‍ ബഹുമതിയും നല്‍കി ആദരിച്ചു. ISRO ചെയര്‍മാന്‍ എന്ന പദവികൂടാതെ Secretary to the Department of Space Commission എന്ന ചുമതലയും ശ്രീ മാധവന്‍ നായര്‍ വഹിക്കുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ