Tuesday, 19 May 2009

മത്സരം 44 - ഇന്ദ്ര നൂയി

ശരിയുത്തരം : ഇന്ദ്ര നൂയി ലോകത്തെ ഏറ്റവും വലിയ ബെവറേജസ് കമ്പനികളില്‍ ഒന്നായ പെപ്സി യുടെ ചെയര്‍പേഴ്സണും സി.ഇ.ഒ യുമായ ഇന്ദ്ര കൃഷ്ണമൂര്‍ത്തി നൂയി. അമേരിക്കയിലെ ഫോര്‍ബ്സ് മാഗസിന്‍ നടത്തിയ ഒരു സര്‍വ്വേയില്‍, ഇന്ദ്ര നൂയി ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ 100 വനിത നേതാക്കളില്‍ മൂന്നാം സ്ഥാനത്തായിരുന്നു. മറ്റൊരു മാഗസിന്‍ ആയ ഫോര്‍ച്ച്യൂണ്‍ നടത്തിയ സര്‍വ്വേയില്‍ ലോകത്തിലെ ഏറ്റവും പ്രഗത്ഭരാ‍യ ബിസിനസ് നടത്തിപ്പുകാരില്‍‍ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു.ഇതു കൂടാതെ 2008 ല്‍ അമേരിക്കയിലെ മികച്ച നേതാക്കളില്‍ ഒരാളായി യു.എസ്.ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് ഇന്ദ്ര നൂയിയെ നിര്‍ദ്ദേശിച്ചു. 2007 ല്‍ ഭാരതം പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ഇവരെ ആദരിച്ചു. 1955 ഒക്റ്റോബര്‍ 28 ന് തമിഴ് നാട്ടിലെ ചെന്നൈയില്‍ ആണ് ഇന്ദ്ര ജനിച്ചത്. മദ്രാസിലെ ഹോളി ഏഞ്ചത്സ് സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.1974-ല്‍ തന്റെ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ഇന്ദ്ര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ ചേര്‍ന്നു. 1976 ല്‍ അത് പൂര്‍ത്തീകരിച്ച ശേഷം അവര്‍ ഇന്ത്യയില്‍ തന്നെ ജോലി നോക്കി. പിന്നീട് 1978 ല്‍ യേല്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ ചേര്‍ന്നു. 1980 ല്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം, നൂയി ബോസ്റ്റണ്‍ കണ്‍സല്‍ട്ടിംങ് ഗ്രൂപ്പ് എന്ന കമ്പനിയില്‍ ചേര്‍ന്നു. അതിനു ശേഷം മോട്ടോറോള കമ്പനിയിലും പിന്നീട് ഏഷ്യ ബ്രൌണ്‍ ബോവറി എന്ന കമ്പനിയിലും ജോലി നോക്കി. ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ന്യൂ യോര്‍ക്ക്, ഇന്റര്‍നാഷണല്‍ റെസ്ക്യൂ കമ്മിറ്റി, ലിങ്കന്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് എന്നിവടങ്ങളില്‍ ബോര്‍ഡ് അംഗമാണ്. ഇന്ദ്രനൂയിയുടെ വളരെ ചര്‍ച്ചചെയ്യപ്പെട്ട ഒരു പ്രസംഗം ഇവിടെ അവലംബം: വിക്കിപീഡീയ

48 comments:

 1. Anuradha Paudwal
  playback singer in bollywood

  ReplyDelete
 2. തെറ്റിയോന്ന് ഒരു സംശയം,
  പേര് മാറ്റി ഹിന്ദി പ്ലേ ബാക്ക് സിംഗര്‍ തന്നെ
  കവിത കൃഷ്ണമൂര്‍ത്തി.....

  ReplyDelete
 3. ക്ലാ...ക്ലാ
  ക്ലീ...ക്ലീ
  ക്ലൂ....ക്ലൂ
  ക്ലീറ്റസ് തിരിഞ്ഞു നോക്കി,.....
  എവിടെ ക്ലൂ....??

  ReplyDelete
 4. കുറേ ശരിയുത്തരങ്ങള്‍ ലഭിച്ചെങ്കിലും പലര്‍ക്കും ഈ വ്യക്തിയെ അങ്ങോട്ട് പിടികിട്ടുന്നില്ലാ എന്നതിനാല്‍ ഒരു ഫുള്‍ ഫോട്ടോ ക്ലൂവായി തരാം. ദേ പിടിച്ചോ.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. appooooooooooo... clue ithrem nerathe... chathi... njanaippo officil vann kayariyathe ulloo :(

  ith pepsci CEO Indra Nooyi

  ReplyDelete
 7. അതോ, ഇത് താൽക്കാലീക ക്ലൂ ആണോ! മാർക്ക് കുറയ്ക്കാതെയുള്ള ക്ലൂ...!

  ReplyDelete
 8. എന്റെ അപ്പൂട്ടന്‍ മാഷെ..പടവും പേരും തന്നാല്‍പ്പോലും ഇവരെ തിരിച്ചറിയാന്‍ എനിക്കു പറ്റുന്നില്ല. ഈയൊരു മത്സരത്തിലൂടെ അനേകം വ്യക്തികളെയും അവരെ അന്വേഷിക്കുക വഴി ഗൂഗിളമ്മച്ചി പല പ്രമുഖ വ്യക്തികളെയും കാണിച്ചുതരുകയും പരിചയപ്പെടുത്തുകയും ചെയ്തു. ആയതിനാല്‍ ഈ മത്സര പോസ്റ്റ് എനിക്ക് വളരെയധികം പ്രയോജനം ചെയ്തു. നന്ദി നമസ്കാരം

  എന്നാലും ഉത്തരം ഐ കെ നൂയ്

  ReplyDelete
 9. നേരത്തെ ക്ലൂതന്ന് പറ്റിക്കുന്ന പരിപാടി ശരിയല്ല അപ്പു. എനിക്ക് ഫുള്‍ മാര്‍ക്ക് വേണം. ഞാന്‍ ഈ ക്ലൂ കാണാതെയാണ് ഉത്തരം കണ്ടു പിടിച്ചത്. 7.30 ക്ക് തുറന്നു വച്ച പേജ് പിന്നെ റിഫ്രഷ് ചെയ്യുന്നത് 9.00 നാണ്. ഇതില്‍ കമെന്റുകള്‍ വരാത്തതിനാല്‍ സബ്സ്ക്രൈബ് ചെയ്തിട്ടും ഇല്ല.

  ReplyDelete
 10. എന്നിട്ടും ബൾബ് കത്തുന്നില്ല. ഇതും പോക്കാണെന്നാ തോന്നുന്നേ....

  ReplyDelete
 11. കിട്ടിപ്പോയ്!!
  Indra Krishnamurthy Nooyi

  ReplyDelete
 12. indira krishna morrthy nooyi
  pepsi CEO

  ReplyDelete
 13. മോഡറേഷന്‍ അവസാനിക്കുന്നു.

  ReplyDelete
 14. Answer changed Indra Nooyi

  ReplyDelete
 15. എന്നാലും ഇന്നത്തെ ക്ലൂ....:(
  ചതിയായി പോയി.. മാഷേ....
  ഞാന്‍ പെപ്സി കുടിക്കാറില്ല...അതാ അറിയാതെ പോയെ...ഹിഹി

  ReplyDelete
 16. ക്ലൂന് മുമ്പേയുള്ള... ആ ശരിയുത്തരങ്ങളൊക്കെ എവിടെ അപ്പു... :) ചുമ്മാതല്ലാല്ലേ നേരത്തെ തന്നെ ക്ലൂ ഇട്ടത്...

  വീട്ടിൽ നിന്നും നോക്കിയപ്പോൾ ഇമൽഡയെ സേർച്ചി സമയം കളഞ്ഞു... വരുന്ന വഴി വൈഫിന്റെ വിളി വന്നു... അത് ഇന്ദ്രാ‍ നൂയിയാണെന്ന്... ആപ്പീസിലെത്തിയപ്പോഴേക്കും അപ്പു പണി പറ്റിച്ചു...

  ReplyDelete
 17. ഒരു കാര്യം പറയട്ടെ :) :)
  രണ്ടാമത്തെ ഫോട്ടോ കണ്ടപ്പോഴാണ് എന്റെ അസാമാന്യ വിജ്ഞാനത്തെക്കുറിച്ചോർത്ത് ഞാൻ അന്തം വിട്ടുപോയത്! കാരണം, ഞാൻ ഫോട്ടോഷോപ്പിൽ കഷ്ണങ്ങൾ കൂട്ടിചേർത്തുണ്ടാക്കിയ രൂപത്തിന് നമ്മുടെ ഗായിക സുജാതയുടെ തനിച്ഛായയായിരുന്നു!!

  ReplyDelete
 18. ഹഹഹ... ബിന്ദുവിനെ സമ്മതിച്ചിരിക്കുന്നു...
  എന്റെ വൈഫ് സുജാതയുടെ മകളാണോ എന്ന് ഡൌട്ടടിച്ചിരുന്നു...

  ReplyDelete
 19. ശരിയുത്തരം : ഇന്ദ്ര നൂയി

  ലോകത്തെ ഏറ്റവും വലിയ ബെവറേജസ് കമ്പനികളില്‍ ഒന്നായ പെപ്സി യുടെ ചെയര്‍പേഴ്സണും സി.ഇ.ഒ യുമായ ഇന്ദ്ര കൃഷ്ണമൂര്‍ത്തി നൂയി. അമേരിക്കയിലെ ഫോര്‍ബ്സ് മാഗസിന്‍ നടത്തിയ ഒരു സര്‍വ്വേയില്‍, ഇന്ദ്ര നൂയി ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ 100 വനിത നേതാക്കളില്‍ മൂന്നാം സ്ഥാനത്തായിരുന്നു. മറ്റൊരു മാഗസിന്‍ ആയ ഫോര്‍ച്ച്യൂണ്‍ നടത്തിയ സര്‍വ്വേയില്‍ ലോകത്തിലെ ഏറ്റവും പ്രഗത്ഭരാ‍യ ബിസിനസ് നടത്തിപ്പുകാരില്‍‍ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു.ഇതു കൂടാതെ 2008 ല്‍ അമേരിക്കയിലെ മികച്ച നേതാക്കളില്‍ ഒരാളായി യു.എസ്.ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് ഇന്ദ്ര നൂയിയെ നിര്‍ദ്ദേശിച്ചു. 2007 ല്‍ ഭാരതം പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ഇവരെ ആദരിച്ചു. 1955 ഒക്റ്റോബര്‍ 28 ന് തമിഴ് നാട്ടിലെ ചെന്നൈയില്‍ ആണ് ഇന്ദ്ര ജനിച്ചത്. മദ്രാസിലെ ഹോളി ഏഞ്ചത്സ് സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.1974-ല്‍ തന്റെ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ഇന്ദ്ര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ ചേര്‍ന്നു. 1976 ല്‍ അത് പൂര്‍ത്തീകരിച്ച ശേഷം അവര്‍ ഇന്ത്യയില്‍ തന്നെ ജോലി നോക്കി. പിന്നീട് 1978 ല്‍ യേല്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ ചേര്‍ന്നു. 1980 ല്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം, നൂയി ബോസ്റ്റണ്‍ കണ്‍സല്‍ട്ടിംങ് ഗ്രൂപ്പ് എന്ന കമ്പനിയില്‍ ചേര്‍ന്നു. അതിനു ശേഷം മോട്ടോറോള കമ്പനിയിലും പിന്നീട് ഏഷ്യ ബ്രൌണ്‍ ബോവറി എന്ന കമ്പനിയിലും ജോലി നോക്കി. ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ന്യൂ യോര്‍ക്ക്, ഇന്റര്‍നാഷണല്‍ റെസ്ക്യൂ കമ്മിറ്റി, ലിങ്കന്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് എന്നിവടങ്ങളില്‍ ബോര്‍ഡ് അംഗമാണ്. ഇന്ദ്രനൂയിയുടെ വളരെ ചര്‍ച്ചചെയ്യപ്പെട്ട ഒരു പ്രസംഗം ഇവിടെ അവലംബം: വിക്കിപീഡീയ

  ReplyDelete
 20. ബിന്ദു..
  ഞാനും ആദ്യം സുജാത എന്നാ കരുതിയെ.

  ഇതു നോക്കിയെ.. ആ അഗ്രൂനെ സഹായിക്കന്‍ ഒരു ബറ്റാലിയന്‍ തന്നെ റെഡി. എന്നാ പിന്നെ ആ മുനീറയുടെ പേരില്‍ തന്നെ കളിച്ചാല്‍ പോരെ അഗ്രൂ..
  ഇപ്പൊഴല്ലെ കാര്യം പുടി കിട്ടിയത് :)

  ReplyDelete
 21. സുജാതയുടെ പിന്നാലെ കുറേ ഗൂഗ്ലിയതാ ഞാനും. പിന്നെ ആ സാങ്മ വരെ തപ്പി :(

  ReplyDelete
 22. അപ്പു മാഷെ, നൂയിയുടെ ശമ്പളവും ഒരു അപൂര്‍വ്വ വാര്‍ത്തയില്‍പ്പെടുത്താം..!

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. ഹും,ബിന്ദു..
  ഞാന്‍ ഫോട്ടോഷോപ്പില്‍ കഷണമാക്കിയിട്ട ഫോട്ടോയുടെ രണ്ടു കഷണങ്ങള്‍
  രാവിലത്തെ പൊടിക്കാറ്റില്‍ പറന്നു പോയി.ഇവിടെ അപ്പടി പൊടിക്കാറ്റായിരുന്നെ...
  (uae -യില്‍ l ഉള്ള ആരെയും consult ചെയ്യേണ്ട,സത്യാ...)
  ഇല്ലേല്‍ എനിക്ക് കിട്ടിയേനെ...:d

  ReplyDelete
 25. i too thought it was Sujatha, but was not very sure seeing the ear-ring and posing style. Then ended up with Imelda, but again...something was not matching. Anway, at last was able to land on the right person.

  ReplyDelete
 26. അവരുടെ ശമ്പളം (ബേസിക്) $1,300,000 എന്ന് വിക്കിയില്‍

  ReplyDelete
 27. ഹഹഹ കിച്ചു... മുനീറാക്കുള്ള ക്രെഡിറ്റ് ഞാനതാത് ഉത്തരങ്ങൾക്ക് താഴേ ചേർക്കാറുണ്ടേയ്... :)

  ReplyDelete
 28. എന്തൊരു കഷ്ടാന്നു നോക്കിക്കെ..

  ഞാന്‍ “കഷ്ടപ്പെട്ട് ബുദ്ധിമുട്ടി” ഉത്തരം കണ്ടെത്തീട്ട് ക്രെഡിറ്റ് പോണത് ഷംസിന്.
  ഉള്ളതു പറയാലോ ഇന്നേ ദിവസം വരെ ഇങ്ങോട്ടൊന്നു തിരിഞ്ഞു നോക്കീട്ടില്ല മൂപ്പര്.വാവയും തഥൈവ !
  എന്റെ അദ്ധ്വാനത്തിന് ഒരു വിലയുമില്ലാതായല്ലോ എന്റെ ഗോംബി മാതാ‍വേ...

  ReplyDelete
 29. അവരുടെ ശമ്പളമൊന്നും കാണിച്ച് ഞമ്മളെ ഞെട്ടിക്കണ്ട കുഞ്ഞാ. അതിനെക്കാള്‍ കൂടുതല്‍ ശമ്പളം ഞമ്മക്കുണ്ട്. ( ആ ഡോള്ളര്‍ മാറ്റി പൈസാന്നെഴുതിയാ മതി )

  ReplyDelete
 30. അതെന്നെ മാരാരേ... ഇറാനിയൻ തൊമ്മനിലെന്റെ സാലറി കണക്ക് കൂട്ടി ആകെ വട്ടായിപ്പോയി... :)

  ReplyDelete
 31. വട്ടുള്ള അഗ്രുഗുരുവിന് ഇനിയും വട്ട്..!

  കുട്ടിക്കാലത്ത് അഗ്രുഭായി ഒരുപാട് വട്ടുരുട്ടിക്കളിച്ചിട്ടുള്ളതാ, അതായിരിക്കും.

  ReplyDelete
 32. കണക്ക് കൂട്ടി ആകെ വട്ടായിപ്പോയി... :)  അഗ്രൂ..

  ഇപ്പൊ ആയിട്ടൊള്ളൂന്നാ.. എന്റെ പടച്ചോനേ..!!!
  അങ്ങ് ഇതറിയുന്നില്ലേ !!

  എനിക്കൊന്നും പറയാനില്ല.

  ReplyDelete
 33. ശരി ഉത്തരം പറഞ്ഞവർ:

  1. മോഡറേഷൻ കാലം, ക്ലൂ ഇല്ല:

  ങേ, ആരും ഇല്ലേ?

  2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

  അഗ്രജന്‍
  സാജന്‍| SAJAN
  കുഞ്ഞന്‍
  മാരാര്‍
  സുല്‍ |Sul
  kavithrayam
  ബിന്ദു കെ പി
  Ashly A K
  kichu

  3. മോഡറേഷൻ കഴിഞ്ഞ്‌:

  ബാജി ഓടംവേലി
  ഉഗാണ്ട രണ്ടാമന്‍

  (ബ്രൈറ്റിനു 5 മാർക്കു തരണോന്നുണ്ട്, പക്ഷേ ഈ അപ്പുമാഷിന്റെ ഗോമ്പി നിയമങ്ങൾ അതിനു സമ്മതിക്കുന്നില്ല, അങ്ങേരിനി എന്നെ പിടിച്ചു പുറത്താക്കിയാൽ സ്കോർ കിട്ടാതെ സാജനും കിച്ചുവുമൊക്കെ കറങ്ങിപ്പോവത്തില്ലയോ? അതോണ്ട്‌ ബ്രൈറ്റ് തത്കാലം ക്ഷമി. ബാജി കമന്റ് ഡിലീറ്റിയതു മോഡറേഷൻ പിൻവലിക്കുന്നതിനു മുൻപു തന്നെ ആണെന്നു കരുതുന്നു)

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....