Tuesday, 5 May 2009

മത്സരം 17 - ദലൈ ലാമ

ശരിയുത്തരം : ദലൈ ലാമ 14 ടിബറ്റന്‍ ബുദ്ധമത വംശജരുടെ ആത്മീയ നേതാവ്. ഇപ്പോഴത്തെ ദലൈ ലാമ Tenzin Gyatso (ഡെയ്ന്‍സിന്‍ ഗ്യാകോ - എന്ന് ട്രാന്‍സ്ക്രിപ്ഷന്‍) ഈ പരമ്പരയില്‍ പെട്ട പതിനാലാമത്തെ ലാമയാണ്. ഒരു ലാമയുടെ മരണശേഷം അദ്ദേഹം മറ്റൊരു മനുഷ്യനായി പുനര്‍ജ്ജനിക്കും എന്നാ‍ണ് ബുദ്ധമതക്കാരുടെ വിശ്വാസം. ആ കുട്ടിയെ കണ്ടെത്തി പുതിയ ദലൈ ലാമയായി വാഴിക്കുകയാണ് ചെയ്യുന്നത്. 1935 ജൂലൈ 6 ന് ചൈനയിലെ ക്വിന്‍ഗായ് പ്രവിശ്യയില്‍ ഒരു കര്‍ഷക കുടുംബത്തിലെ അഞ്ചാമത്തെ കുട്ടിയായി ജനിച്ച ഡെയ്ന്‍സിന്‍, തന്റെ രണ്ടാമത്തെ വയസിലാണ് പതിമൂന്നാം ലാമയുടെ പുനരവതാരമായി പ്രഖ്യാപിക്കപ്പെട്ടത്. തുടര്‍ന്ന് പതിനഞ്ചാം വയസില്‍ 1950 നവംബര്‍ 17 ന് അദ്ദേഹത്തെ പതിനാലാം ദലൈലാമയായി വാഴിച്ചു. ടിബറ്റന്‍ ജനതയുടെ ആത്മീയ ഗുരു എന്നതിലുപരിയായി ടിബറ്റിന്റെ രാഷ്ട്രീയ നേതാവുകൂടിയാണ് അദ്ദേഹം. ലാമയുടെ ഭരണത്തിന്‍ കീഴിലായിരുന്ന ടിബറ്റന്‍ ഏരിയ 1950 ല്‍ ചൈന പിടിച്ചെടുക്കുകയും 1959 ല്‍ ദലൈ ലാമ ഇന്ത്യയിലേക്ക് പാലായനം ചെയ്യുകയും ചെയ്തു. അതേതുടര്‍ന്ന് ലാമയുടെ കൈവശമുണ്ടായിരുന്ന ടിബറ്റന്‍ പ്രദേശം തര്‍ക്കഭൂമിയായിമാറി. പ്രവാസത്തിലുള്ള ടിബറ്റന്‍ ഗവര്‍മെന്റിന്റെ ആസ്ഥാനം ഇന്ത്യയിലെ ഹിമാചല്‍ പ്രദേശില്‍ ഉള്‍പ്പെട്ട ധര്‍മ്മശാല എന്ന സ്ഥലത്താണ്.

45 comments:

 1. മൂന്നേ മൂന്ന് കഷ്ണം മാത്രേ ഉള്ളൂവെങ്കിലെന്താ... ആദ്യത്തെ രണ്ട് പീസായിരുന്നേലും സംഗതി സ്വാഹ :)

  ReplyDelete
 2. forgot to put the real name.. :)
  Tenzin Gyatso (14th Dalai Lama)

  ReplyDelete
 3. 14th Dalai Lama (Jetsun Jamphel Ngawang Lobsang Yeshe Tenzin Gyatso)

  ReplyDelete
 4. is it Lal Krishna Adwani..?

  ReplyDelete
 5. ദലൈലാമ ( ഈ കുറ്റിമുടി ഇങ്ങേർക്കല്ലാതെ പിന്നാർക്കാ?)

  ReplyDelete
 6. എന്റെ കയ്യില്‍ 3 ഉത്തരങ്ങളുണ്ട്...
  ആദ്യത്തേത് ശങ്കരാടി..?
  അടുത്തത് ക്ലൂ വരട്ടെ...

  ReplyDelete
 7. Tenzin Gyatso (The 14th Dalai lama of Tibet)

  ReplyDelete
 8. എന്റെ ഉത്തരം : ദലൈ ലാമ

  ReplyDelete
 9. അയ്യൊ ഇതാരാ?
  റൊണാള്‍ഡോ ആണോ?

  ReplyDelete
 10. ക്ലൂ ഇല്ലാതെ രക്ഷയില്ല.

  ReplyDelete
 11. ഇതിനു ഞാന്‍ ക്ലൂ എഴുതുന്നില്ല. പകരം ഒരു കഷണം കൂടി ചിത്രത്തില്‍ ചേര്‍ത്തിരിക്കുന്നു.. ഇനി പറയൂ‍ൂ.

  ReplyDelete
 12. ദലൈ ലാമ അല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ?

  ReplyDelete
 13. അപ്പോ ഇതു ക്ലൂ ആണോ എന്നു അപ്പു വ്യക്തമാക്കണം...

  ReplyDelete
 14. അദോണ്ട് ഞാൻ പറയാം.
  ദലൈ ലാമ
  -സു-

  ReplyDelete
 15. മോഡറേഷന്‍ അവസാനിച്ചു

  ReplyDelete
 16. ജോഷിയുടെ ശ്രദ്ധയ്ക്ക്... ഇവിടെ ക്ലു കൊടുത്തത് ചിത്രത്തിന്റെ കഷണം കൂടുതല്‍ നല്‍കിക്കൊണ്ടാണെന്ന് മാത്രം. അത് ക്ലൂവായി തന്നെ പരിഗണിക്കുക.

  ReplyDelete
 17. ശരിയുത്തരം : ദലൈ ലാമ 14


  ടിബറ്റന്‍ ബുദ്ധമത വംശജരുടെ ആത്മീയ നേതാവ്. ഇപ്പോഴത്തെ ദലൈ ലാമ Tenzin Gyatso (ഡെയ്ന്‍സിന്‍ ഗ്യാകോ - എന്ന് ട്രാന്‍സ്ക്രിപ്ഷന്‍) ഈ പരമ്പരയില്‍ പെട്ട പതിനാലാമത്തെ ലാമയാണ്. ഒരു ലാമയുടെ മരണശേഷം അദ്ദേഹം മറ്റൊരു മനുഷ്യനായി പുനര്‍ജ്ജനിക്കും എന്നാ‍ണ് ബുദ്ധമതക്കാരുടെ വിശ്വാസം. ആ കുട്ടിയെ കണ്ടെത്തി പുതിയ ദലൈ ലാമയായി വാഴിക്കുകയാണ് ചെയ്യുന്നത്. 1935 ജൂലൈ 6 ന് ചൈനയിലെ ക്വിന്‍ഗായ് പ്രവിശ്യയില്‍ ഒരു കര്‍ഷക കുടുംബത്തിലെ അഞ്ചാമത്തെ കുട്ടിയായി ജനിച്ച ഡെയ്ന്‍സിന്‍, തന്റെ രണ്ടാമത്തെ വയസിലാണ് പതിമൂന്നാം ലാമയുടെ പുനരവതാരമായി പ്രഖ്യാപിക്കപ്പെട്ടത്. തുടര്‍ന്ന് പതിനഞ്ചാം വയസില്‍ 1950 നവംബര്‍ 17 ന് അദ്ദേഹത്തെ പതിനാലാം ദലൈലാമയായി വാഴിച്ചു. ടിബറ്റന്‍ ജനതയുടെ ആത്മീയ ഗുരു എന്നതിലുപരിയായി ടിബറ്റിന്റെ രാഷ്ട്രീയ നേതാവുകൂടിയാണ് അദ്ദേഹം. ലാമയുടെ ഭരണത്തിന്‍ കീഴിലായിരുന്ന ടിബറ്റന്‍ ഏരിയ 1950 ല്‍ ചൈന പിടിച്ചെടുക്കുകയും 1959 ല്‍ ദലൈ ലാമ ഇന്ത്യയിലേക്ക് പാലായനം ചെയ്യുകയും ചെയ്തു. അതേതുടര്‍ന്ന് ലാമയുടെ കൈവശമുണ്ടായിരുന്ന ടിബറ്റന്‍ പ്രദേശം തര്‍ക്കഭൂമിയായിമാറി. പ്രവാസത്തിലുള്ള ടിബറ്റന്‍ ഗവര്‍മെന്റിന്റെ ആസ്ഥാനം ഇന്ത്യയിലെ ഹിമാചല്‍ പ്രദേശില്‍ ഉള്‍പ്പെട്ട ധര്‍മ്മശാല എന്ന സ്ഥലത്താണ്.

  ReplyDelete
 18. 1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപേ:

  ചീടാപ്പി
  അഗ്രജന്‍
  kichu
  അനില്‍ശ്രീ...
  Ashly A K
  Sinner
  സുല്‍ |Sul
  bright
  സാജന്‍| SAJAN
  kavithrayam
  കുഞ്ഞന്‍
  മാരാര്‍
  Baiju Elikkattoor

  2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

  ഗോപാല്‍
  പ്രിയംവദ-priyamvada
  ലാപുട
  Jijo
  ചേച്ചിയമ്മ
  ബിന്ദു കെ പി
  ജോഷി
  കൂട്ടുകാരന്‍ | Friend
  സുനിൽ കൃഷ്ണൻ(Sunil Krishnan)
  ആചാര്യന്‍...
  -സു‍-|Sunil
  നന്ദകുമാര്‍

  3. ആഫ്റ്റർ മോഡറേഷൻ:

  ഉഗാണ്ട രണ്ടാമന്‍

  ReplyDelete
 19. സ്കോർ ഷീറ്റ് , അക്ഷരമാലാ ക്രമത്തിനു പകരം പോയിന്റ് അനുസരിച്ച് ക്രമപ്പെടുത്തൂ

  ReplyDelete
 20. സുനില്‍, സ്കോര്‍ഷീറ്റിന് ഒന്നിലധികം പേജുകളുള്ളത് കണ്ടില്ലെന്നു തോന്നുന്നു? റാങ്ക് അനുസരിച്ച് ഒരു ഷീറ്റ് ഇപ്പോള്‍ തന്നെ ഉണ്ടല്ലോ?

  ReplyDelete
 21. ഇതു തെറ്റ് ആ സ്കോറ് ബോറ്ഡ്. ഞാൻ ഉത്തരം എഴുതുഇമ്പോൾ പോസ്റ്റിൽ ഒരു കമന്റുപോലും ഉണ്ടായിരുന്നില്ല. മോഡറേഷൻ ഉണ്ടായിരുന്നു. മാത്രല്ല, ഒരു കമന്റും കാണത്തപ്പോ ഞാൻ നിരീച്ചു എന്റെ ആകും ആദ്യത്തെ ഉത്തരം എന്ന്. പിന്നെ നോക്കിയപ്പോളല്ലെ മോഡറേഷൻ എന്ന ഒരു സാധനം ഉണ്ടെന്നറിയുന്നത്.
  അപ്പോ മാഷെ ശരിക്കുള്ള മാർക്ക് താ

  ReplyDelete
 22. പിന്നെ ക്ലൂവുമുണ്ടായിരുന്നില്ല ഞാൻ ഉത്തരം എഴുതുമ്പോൾ. അതു പറയാൻ വിട്ടു പോയി. ക്ഷമീ
  -സു-

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....