Friday 8 May 2009

മത്സരം 22 - ബോറിസ് പാസ്റ്റര്‍നാക്

ശരിയുത്തരം : ബോറിസ് പാസ്റ്റര്‍നാക് പ്രശസ്തനായ റഷ്യന്‍ സാഹിത്യകാരന്‍ -നോവലിസ്റ്റ്, കവി, നോബല്‍ പ്രൈസ് ജേതാവ് എന്നീ നിലകളിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി. പാശ്ചാത്യ ദേശത്ത് അദ്ദേഹത്തിന്റെ “ഡോക്റ്റര്‍ ഷിവാഗോ” എന്ന ഐതിഹാസികനോവല്‍ വഴി അദ്ദേഹം ഒരു നോവലിസ്റ്റ് എന്ന നിലയില്‍ പ്രശസ്തനാവുമ്പോള്‍,റഷ്യയില്‍ വിഖ്യാത കവി എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി. അദ്ദേഹത്തിന്റെ My Sister Life എന്ന കവിതാ സമാഹരം ഇരുപതാം നൂറ്റാണ്ടില്‍ റഷ്യയില്‍ രചിക്കപ്പെട്ടതില്‍ ഏറ്റവും നല്ല കൃതി എന്നു വിലയിരുത്തപ്പെടുന്നു. 1890 ഫെബ്രുവരി 10 നാണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കളും കലാനിപുണരായിരുന്നു. അച്ഛന്‍ പ്രശസ്തനായ ചിത്രകാരനും, മൊസ്കോ സ്കൂള്‍ ഓഫ് പെയിന്‍റിംഗിലെ പ്രൊഫസറും ആയിരുന്ന ലിയോനിഡ് പാസ്റ്റര്‍നാക്ക്. അമ്മ പ്രശസ്തയായ പിയാനോ വിദഗ്ദ്ധ റോസ കാഫ്മാന്‍. 1910 ല്‍ അദ്ദേഹം ജര്‍മ്മനിയിലെ മാര്‍ ബര്‍ഗ് സര്‍വകലാശാലയില്‍ ചേര്‍ന്നു - തത്വശാസ്ത്രമായിരുന്നു പഠന വിഷയം. 1917 ല്‍ അദ്ദേഹം തന്റെ ആദ്യ കവിതാ സമാഹരമായ My Sister Life എഴുതാനാരംഭിച്ചു. മൂന്നുമാസം കൊണ്ട് ഇത് എഴുതിപൂര്‍ത്തീകരിച്ചുവെങ്കിലും പുസ്തമാക്കി പ്രസിദ്ധീകരിക്കുവാന് 1921 വരെ കാത്തിരിക്കേണ്ടിവന്നു. റഷ്യന്‍ കവിതാരംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഈ സമാഹാരം തുടക്കം കുറിച്ചു. ജീവിതാഭിലാഷങ്ങള്‍‍, ജീവിനോടുള്ള അഭിനിവേശം ഇവയാണ് പാസ്റ്റര്‍നാക്കിന്‍റെ രചനകളുടെ ജീവന്‍. ഡോകടര്‍ ഷിവാഗോ എന്ന വിശ്വപ്രസിദ്ധമായ നോവലിന്റെ കഥാതന്തു സാര്‍ഭരണകാലത്തിന്റെ അന്ത്യവും, സോവ്യറ്റ് യൂണീയന്റെ ഉദയവുമാണ്. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു ആത്മകഥാരചനയുടെ ചേരുവകകളോടെ ഈ നോവല്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു. സോവ്യറ്റ് ഭരണാധികാരികളുടെ എതിര്‍പ്പിനു പാത്രീഭവിച്ച ഈ പുസ്തകം, പാസ്റ്റര്‍നാക്കിന്റെ ഒരു സുഹൃത്ത് ഇറ്റലിയിലേക്ക് ഒളിച്ചു കടത്തുകയും, 1957 ല്‍ ഈ നോവലിന്റെ ഇറ്റാലിയന്‍ തര്‍ജ്ജമ പുറത്തിറങ്ങുകയും ചെയ്തു. പ്രസിദ്ധികരിച്ചയുടന്‍ തന്നെ വളരെ പ്രചാരം ലഭിച്ച ഈ പുസ്തകം താമസംവിനാ മറ്റനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 1958-59 കാലഘട്ടത്തില്‍ അമേരിക്കയിലെ ബെസ്റ്റ് സെല്ലര്‍ ആയിരുന്നുവത്രേ ഈ പുസ്തകം. പുസ്തകത്തിന്റെ വിമര്‍ശകര്‍ സോവ്യറ്റ് യൂണിയനില്‍ വന്‍ വിമര്‍ശനശരങ്ങളഴിച്ചുവിട്ടു. പാസ്റ്റര്‍നാക്കിനെ ജയിലിലടയ്ക്കുകയോ നാടുകടത്തുകയോ ചെയ്യണമെന്നുവരെ ആവശ്യമുയര്‍ന്നു. ഗവര്‍മെന്റും പാസ്റ്റര്‍നാക്കിനെതിരായി. അദ്ദേഹത്തിനെതിരെ നടപടികള്‍ എടുക്കരുതെന്ന് ക്രൂ‍ഷ്ച്ചേവിനോട് അഭ്യര്‍ത്ഥിച്ചവരില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു വരെയുണ്ടായിരുന്നുവത്രേ! ഈ കൃതി അടിസ്ഥാനമാക്കി ഇതേ പേരില്‍ ഇറക്കിയ ഹോളിവുഡ് സിനിമയും പ്രസിദ്ധമാണ്. സോവ്യറ്റ് യൂണിയനില്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് 1988ലാണ്. 2006ല്‍ റഷ്യന്‍ ടിവി ഈ കഥ ഒരു ടെലിഫിലിമായി ഇറക്കുകയും ചെയ്തിട്ടുണ്ട്. 1958 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം പാസ്റ്റര്‍നാക്കിന് ലഭിച്ചു. എന്നാല്‍ റഷ്യന്‍ ഭരണാധികാര്‍കളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് പാസ്റ്റര്‍നാക്കിന് ഈ പുരസ്കാരം നിരസിക്കേണ്ടിവന്നു. 1960 മെയ് 30 ന് അദ്ദേഹം അന്തരിച്ചു. -വിവരങ്ങള്‍ക്കു കടപ്പാട് വിക്കിപീഡിയ

21 comments:

  1. Boris Pasternak
    The Author of Dr. Shivago

    ReplyDelete
  2. ithetho puliyanu kettaa... clue varunnathinu munpu njan urangiyirikkum :(

    ReplyDelete
  3. ക്ലൂപറയാം.
    പ്രശസ്തനായ സാഹിത്യകാരന്‍. നോബല്‍ സമ്മാനം ലഭിച്ചിട്ടും ചില പ്രത്യേക സാഹചര്യങ്ങളാല്‍ അത് നിരസിക്കേണ്ടീവന്ന ‘നിര്‍ഭാഗ്യവാന്‍’.

    ReplyDelete
  4. കവി, നോവലിസ്റ്റ് എന്നീ മേഖലകള്‍

    ReplyDelete
  5. Boris Pasternak (റഷ്യന്‍ സാഹിത്യകാരന്‍)

    ReplyDelete
  6. my answer changed to : Boris Pasternak

    ReplyDelete
  7. Boris Leonidovich Pasternak ( Бори́с Леони́дович Пастерна́к)

    ReplyDelete
  8. സാത്ര്? സാത്രേ?

    ReplyDelete
  9. ഇത് ബോറിസ് പാസ്റ്റര്‍നാക് ആണല്ലോ..ഡോക്ടര്‍ ഷിവാഗോ യുടെ കര്‍ത്താവ്‌ (ക്ലൂ വേണ്ടിവന്നു കേട്ടോ...)

    ReplyDelete
  10. കമന്റ് മോഡറേഷന്‍ അവസാനിക്കുന്നു.

    ReplyDelete
  11. ശരിയുത്തരം : ബോറിസ് പാസ്റ്റര്‍നാക്ക്

    ബോറിസ് പാസ്റ്റര്‍നാക്

    പ്രശസ്തനായ റഷ്യന്‍ സാഹിത്യകാരന്‍ -നോവലിസ്റ്റ്, കവി, നോബല്‍ പ്രൈസ് ജേതാവ് എന്നീ നിലകളിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി. പാശ്ചാത്യ ദേശത്ത് അദ്ദേഹത്തിന്റെ “ഡോക്റ്റര്‍ ഷിവാഗോ” എന്ന ഐതിഹാസികനോവല്‍ വഴി അദ്ദേഹം ഒരു നോവലിസ്റ്റ് എന്ന നിലയില്‍ പ്രശസ്തനാവുമ്പോള്‍,റഷ്യയില്‍ വിഖ്യാത കവി എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി. അദ്ദേഹത്തിന്റെ My Sister Life എന്ന കവിതാ സമാഹരം ഇരുപതാം നൂറ്റാണ്ടില്‍ റഷ്യയില്‍ രചിക്കപ്പെട്ടതില്‍ ഏറ്റവും നല്ല കൃതി എന്നു വിലയിരുത്തപ്പെടുന്നു. 1890 ഫെബ്രുവരി 10 നാണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കളും കലാനിപുണരായിരുന്നു. അച്ഛന്‍ പ്രശസ്തനായ ചിത്രകാരനും, മൊസ്കോ സ്കൂള്‍ ഓഫ് പെയിന്‍റിംഗിലെ പ്രൊഫസറും ആയിരുന്ന ലിയോനിഡ് പാസ്റ്റര്‍നാക്ക്. അമ്മ പ്രശസ്തയായ പിയാനോ വിദഗ്ദ്ധ റോസ കാഫ്മാന്‍. 1910 ല്‍ അദ്ദേഹം ജര്‍മ്മനിയിലെ മാര്‍ ബര്‍ഗ് സര്‍വകലാശാലയില്‍ ചേര്‍ന്നു - തത്വശാസ്ത്രമായിരുന്നു പഠന വിഷയം. 1917 ല്‍ അദ്ദേഹം തന്റെ ആദ്യ കവിതാ സമാഹരമായ My Sister Life എഴുതാനാരംഭിച്ചു. മൂന്നുമാസം കൊണ്ട് ഇത് എഴുതിപൂര്‍ത്തീകരിച്ചുവെങ്കിലും പുസ്തമാക്കി പ്രസിദ്ധീകരിക്കുവാന് 1921 വരെ കാത്തിരിക്കേണ്ടിവന്നു. റഷ്യന്‍ കവിതാരംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഈ സമാഹാരം തുടക്കം കുറിച്ചു.

    ജീവിതാഭിലാഷങ്ങള്‍‍, ജീവിനോടുള്ള അഭിനിവേശം ഇവയാണ് പാസ്റ്റര്‍നാക്കിന്‍റെ രചനകളുടെ ജീവന്‍. ഡോകടര്‍ ഷിവാഗോ എന്ന വിശ്വപ്രസിദ്ധമായ നോവലിന്റെ കഥാതന്തു സാര്‍ഭരണകാലത്തിന്റെ അന്ത്യവും, സോവ്യറ്റ് യൂണീയന്റെ ഉദയവുമാണ്. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു ആത്മകഥാരചനയുടെ ചേരുവകകളോടെ ഈ നോവല്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു. സോവ്യറ്റ് ഭരണാധികാരികളുടെ എതിര്‍പ്പിനു പാത്രീഭവിച്ച ഈ പുസ്തകം, പാസ്റ്റര്‍നാക്കിന്റെ ഒരു സുഹൃത്ത് ഇറ്റലിയിലേക്ക് ഒളിച്ചു കടത്തുകയും, 1957 ല്‍ ഈ നോവലിന്റെ ഇറ്റാലിയന്‍ തര്‍ജ്ജമ പുറത്തിറങ്ങുകയും ചെയ്തു. പ്രസിദ്ധികരിച്ചയുടന്‍ തന്നെ വളരെ പ്രചാരം ലഭിച്ച ഈ പുസ്തകം താമസംവിനാ മറ്റനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 1958-59 കാലഘട്ടത്തില്‍ അമേരിക്കയിലെ ബെസ്റ്റ് സെല്ലര്‍ ആയിരുന്നുവത്രേ ഈ പുസ്തകം. പുസ്തകത്തിന്റെ വിമര്‍ശകര്‍ സോവ്യറ്റ് യൂണിയനില്‍ വന്‍ വിമര്‍ശനശരങ്ങളഴിച്ചുവിട്ടു. പാസ്റ്റര്‍നാക്കിനെ ജയിലിലടയ്ക്കുകയോ നാടുകടത്തുകയോ ചെയ്യണമെന്നുവരെ ആവശ്യമുയര്‍ന്നു. ഗവര്‍മെന്റും പാസ്റ്റര്‍നാക്കിനെതിരായി. അദ്ദേഹത്തിനെതിരെ നടപടികള്‍ എടുക്കരുതെന്ന് ക്രൂ‍ഷ്ച്ചേവിനോട് അഭ്യര്‍ത്ഥിച്ചവരില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു വരെയുണ്ടായിരുന്നുവത്രേ! ഈ കൃതി അടിസ്ഥാനമാക്കി ഇതേ പേരില്‍ ഇറക്കിയ ഹോളിവുഡ് സിനിമയും പ്രസിദ്ധമാണ്. സോവ്യറ്റ് യൂണിയനില്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് 1988ലാണ്. 2006ല്‍ റഷ്യന്‍ ടിവി ഈ കഥ ഒരു ടെലിഫിലിമായി ഇറക്കുകയും ചെയ്തിട്ടുണ്ട്.

    1958 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം പാസ്റ്റര്‍നാക്കിന് ലഭിച്ചു. എന്നാല്‍ റഷ്യന്‍ ഭരണാധികാര്‍കളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് പാസ്റ്റര്‍നാക്കിന് ഈ പുരസ്കാരം നിരസിക്കേണ്ടിവന്നു. 1960 മെയ് 30 ന് അദ്ദേഹം അന്തരിച്ചു.
    -വിവരങ്ങള്‍ക്കു കടപ്പാട് വിക്കിപീഡിയ

    ReplyDelete
  12. പാവം ബോറിച്ചേട്ടന്‍
    ആ മുഖം കണ്ടാ... പേടിച്ചു വിറച്ചിരിക്കുന്നു.
    റഷ്യന്‍ ഭരണാധികാരികളുടെ എതിര്‍പ്പ് കണ്ട് പേടിച്ചതാണോ?

    ReplyDelete
  13. ശരി ഉത്തരം പറഞ്ഞവർ

    1. മോഡറേഷൻ കാലം, ക്ലൂ ഇല്ല:

    kichu
    bright

    2. മോഡറേഷൻ കാലം, ആഫ്റ്റർ ക്ലൂ:

    ലാപുട
    Ashly A K
    സാജന്‍| SAJAN
    സുല്‍ |Sul
    പ്രിയംവദ-priyamvada
    മാരാര്‍
    ചേച്ചിയമ്മ
    മൂലന്‍
    kavithrayam

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....