Friday 15 May 2009

മത്സരം 37 - ലൂയി പാസ്ചര്‍

ശരിയുത്തരം : ലൂയി പാസ്ചര്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ജൈവശാസ്ത്രജ്ഞനാണ്‌ ലൂയി പാസ്ചര്‍. ഇദ്ദേഹം 1822 ഡിസംബര്‍ 27 ന് ഫ്രാന്‍സിലെ ഡോളില്‍ ജനിച്ചു. കണ്ണു കൊണ്ട് കാണാന്‍ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകര്‍ച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യമായി പരീക്ഷണനിരീക്ഷണങ്ങളുടെ പിന്‍‌ബലത്തോടെ തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്‌. പേവിഷബാധയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നു കണ്ടു പിടിച്ചത് അദ്ദേഹമാണ്. പാല്‍, വൈന്‍ എന്നിവയിലെ സൂക്ഷ്മാണു ജീവികളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കാനുള്ള പാസ്ചുറൈസേഷന്‍ വിദ്യ കണ്ടുപിടിച്ചതാണ് അദ്ദേഹത്തിന്റെ സുപ്രധാന നേട്ടം.‌. പേ ബാധിച്ച നായുടെ തലച്ചോറില്‍ നിന്നും വേര്‍തിരിച്ചെടുത്ത ദ്രാവകമാണ്‌ പ്രതിരോധമരുന്നായി അദ്ദേഹം ഉപയോഗിച്ചത്. മൈക്രോ ബയോളജിയുടെ പിതാവായി അറിയപ്പെടുന്ന വ്യക്തിയാണ്‌ ലൂയി പാസ്ചര്‍. പില്‍ക്കാ‍ലത്ത് അദ്ദേഹത്തിന്റെ പരീക്ഷണങ്ങളില്‍ വ്യത്യസ്ത രോഗങ്ങള്‍ക്കുള്ള - ആന്ത്രാക്സ്, സ്മാള്‍ പോക്സ് - വാക്സിനുകളെപ്പറ്റിയും, അവയുണ്ടാക്കുന്ന ജീവാണുക്കളെപ്പറ്റിയും അദ്ദേഹം പഠനം നടത്തി. 1895 സെപ്റ്റംബര്‍ 28 ന് അദ്ദേഹം അന്തരിച്ചു.

33 comments:

  1. yahooooooooooo!!!!

    Louis Pasteur

    ReplyDelete
  2. ഫിഡല്‍ കാസ്ട്രോ

    ReplyDelete
  3. ഇന്നു ക്ലൂ അല്പം നേരത്തേ തരാം.. (ഒന്നു കറങ്ങാന്‍ പോകുന്നു, വീക്കെന്റ് ആണല്ലോ !)


    നാട്ടില്‍ പേപ്പട്ട് ഇറങ്ങി എന്നുകേള്‍ക്കുമ്പോള്‍ ചിലരെങ്കിലും ഇദ്ദേഹത്തെ ഓര്‍ത്തേക്കും. പുക്കിളും, സൂചിയും, പാലും ഒക്കെയായി ബന്ധമുള്ള ഒരു മനുഷ്യന്‍ !

    ReplyDelete
  4. ലൂയിസ് പാസ്റ്റർ

    ReplyDelete
  5. ളൂയി പാസ്റ്റര്‍!! ഈ കൊച്ചാട്ടനെ കണ്ടിട്ട് മറ്റേ കൊച്ചാട്ടനാന്ന് എങ്ങനെ തോന്നി എനിക്ക്!!

    ReplyDelete
  6. ലൂയി പാസ്റ്റര്‍

    ReplyDelete
  7. ലൂയി പാസ്റ്റര്‍

    ReplyDelete
  8. Moderation അവസാനിച്ചു

    ReplyDelete
  9. എന്റമ്മച്ച്യേ......

    എന്റെ ഉത്തരത്തിനും അപ്പൂന്റെ ഗ്ലുവിനും ഒരു മിനിറ്റ് ഗാപ്പ്!!!!!!!!

    പുറത്തു പോയിരിക്കയായിരുന്നേ.. വന്ന ഉടനെ ഇട്ടതാ.. ഒരു മിനുറ്റ് വൈകിയെങ്കില്‍ മാര്‍ക്ക് 10 വെള്ളത്തിലായേനീ :)

    അഗ്രൂ.. ഇപ്പോ തപസ്സ് ഇങ്ങോട്ട് മാറ്റിയോ?? അടിച്ച് കേറുന്നുണ്ട്ട്ടാ :) keep it up.

    ReplyDelete
  10. ക്ലൂ നേരത്തെ തന്നിട്ടു അപ്പു സിനിമക്കു പോയി :-)

    ReplyDelete
  11. സമയം തെറ്റിച്ചതിനു അപ്പൂനു ഒരു അഞ്ച് മാര്‍ക്ക് കുറയ്ക്കൂ ജോഷി മാഷേ..

    ReplyDelete
  12. ശരിയുത്തരം : ലൂയി പാസ്ചര്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ജൈവശാസ്ത്രജ്ഞനാണ്‌ ലൂയി പാസ്ചര്‍. ഇദ്ദേഹം 1822 ഡിസംബര്‍ 27 ന് ഫ്രാന്‍സിലെ ഡോളില്‍ ജനിച്ചു. കണ്ണു കൊണ്ട് കാണാന്‍ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകര്‍ച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യമായി പരീക്ഷണനിരീക്ഷണങ്ങളുടെ പിന്‍‌ബലത്തോടെ തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്‌. പേവിഷബാധയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നു കണ്ടു പിടിച്ചത് അദ്ദേഹമാണ്. പാല്‍, വൈന്‍ എന്നിവയിലെ സൂക്ഷ്മാണു ജീവികളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കാനുള്ള പാസ്ചുറൈസേഷന്‍ വിദ്യ കണ്ടുപിടിച്ചതാണ് അദ്ദേഹത്തിന്റെ സുപ്രധാന നേട്ടം.‌. പേ ബാധിച്ച നായുടെ തലച്ചോറില്‍ നിന്നും വേര്‍തിരിച്ചെടുത്ത ദ്രാവകമാണ്‌ പ്രതിരോധമരുന്നായി അദ്ദേഹം ഉപയോഗിച്ചത്. മൈക്രോ ബയോളജിയുടെ പിതാവായി അറിയപ്പെടുന്ന വ്യക്തിയാണ്‌ ലൂയി പാസ്ചര്‍. പില്‍ക്കാ‍ലത്ത് അദ്ദേഹത്തിന്റെ പരീക്ഷണങ്ങളില്‍ വ്യത്യസ്ത രോഗങ്ങള്‍ക്കുള്ള - ആന്ത്രാക്സ്, സ്മാള്‍ പോക്സ് - വാക്സിനുകളെപ്പറ്റിയും, അവയുണ്ടാക്കുന്ന ജീവാണുക്കളെപ്പറ്റിയും അദ്ദേഹം പഠനം നടത്തി. 1895 സെപ്റ്റംബര്‍ 28 ന് അദ്ദേഹം അന്തരിച്ചു.

    ReplyDelete
  13. ശരി ഉത്തരം പറഞ്ഞവർ:

    1. മോഡറേഷൻ കാലം, ക്ലൂ ഇല്ല

    അഗ്രജന്‍
    bright
    മാനസ
    ലാപുട
    സാജന്‍| SAJAN
    Muneer
    Ashly A K
    സുല്‍ |Sul
    ചേച്ചിയമ്മ
    kavithrayam
    kichu

    2. മോഡറേഷൻ കാലം, ആഫ്റ്റർ ക്ലൂ:

    Rudra
    sreeni
    കുഞ്ഞന്‍
    മാരാര്‍
    ബാജി ഓടംവേലി
    ജോഷി
    ഇക്കാസ്
    ബിന്ദു കെ പി
    Pramod.KM

    ReplyDelete
  14. ഹമ്പടാ..മിനിയാന്നു കളി തുടങ്ങിയ ‘മാനസ’യ്ക്കു 185 പോയന്റ്‌...ഇങ്ങനെ പോയാ നാളെ മാനസ എന്നെ ചിരിച്ചു കാണിക്കുമല്ലോ ! സാജാ, കിച്ചു, അഗ്രജാ ആരേലുമൊക്കെ കുറച്ചു ഉത്തരം എനിക്കും പറഞ്ഞു തായോ :-)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....