Friday, 8 May 2009

മത്സരം 23 - ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍

ശരിയുത്തരം : ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ്, ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍. മുഴുവന്‍ പേര് കൊനകുപ്പക്കാട്ടില്‍ ഗോപിനാഥന്‍ ‍ബാലകൃഷ്ണന്‍. 1945 മെയ് 12 നാണ് അദ്ദേഹം ജനിച്ചത്. സുപ്രീം കോടതിയില്‍ പ്രധാന ന്യായാധിപനാകുന്ന ദളിത് വിഭാഗത്തില്‍ പെട്ട ആദ്യത്തെ ആളാണ് ജസ്റ്റീസ് ബാലകൃഷ്ണന്‍. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്‍റേയും പ്രതീകമായ അദ്ദേഹം ഒരു ഏളിയ കുടുംബത്തില്‍ നിന്നാണ് ഇത്രയും ഉയരങ്ങള്‍ താണ്ടിയത്. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനു ശേഷം ഇത്രയും ഉന്നതമായ പദവി അലങ്കരിക്കുന്ന മലയാളി ഇദ്ദേഹമാണ്. കോട്ടയം ജില്ലയില്‍ പെട്ട തലയോലപറമ്പിലെ കടുത്തുരുത്തിയില്‍ ഒരു പാവപ്പെട്ട പുലയകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛന്‍ ഗോപിനാഥന്‍, മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ സതീര്‍ഥ്യനായിരുന്നു. കോടതിയില്‍ ശീരസ്തദാര്‍ (ബെഞ്ച് ക്ലാര്‍ക്ക്) ആയിട്ടായിരുന്നു അച്ഛനു ജോലി. പാലാ സെന്റ്. തോമസ് ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും, കൊച്ചി മഹാരാജാസ് കോളജില്‍ നിന്ന് നിയമത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം ഇവ നേടി. 1973 ല്‍ മുന്‍സിഫ് ആയിട്ടായിരുന്നു ആദ്യ ജോലി. കര്‍മ്മരംഗത്ത് സുസ്ഥിരതയും നിശ്ചയദാര്‍ഢ്യവും കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം പടിപടിയായി ഉയര്‍ച്ചയുടെ പദവികള്‍ താണ്ടി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവി വരെയെത്തി. കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഏതുപദവിയിലും, എത്ര സാധാരണക്കാരനും എത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍. 2010 മെയ് വരെയാണ് അദ്ദേഹത്തിന്റെ ഈ പദവിയിലെ കാലാവധി. - കടപ്പാട് വിക്കിപീഡിയ

23 comments:

  1. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ (സുപ്രീം കോടതി ചീഫ് ജസ്റ്റിസ്)

    ReplyDelete
  2. K.G. Balakrishnan, Chief Justice of India

    ReplyDelete
  3. കൊനകുപ്പക്കാട്ടില്‍ ഗോപിനാഥന്‍ ബാലകൃഷ്ണന്‍

    ReplyDelete
  4. K.G.Balakrishnan (chief Justice of India)

    ReplyDelete
  5. Yesudasan was born on June 12, 1938 at Mavelikkara.

    ReplyDelete
  6. കാര്‍ട്ടൂണീസ്റ്റ് യേശുദാസന്‍

    ReplyDelete
  7. അടൂര്‍ :( [കണ്ണു പറയണു, ആണെന്ന്, വേറെ ഫീച്ചേര്‍സ് പറയുന്നു അല്ലെന്ന് എന്നാലും :( ]

    ReplyDelete
  8. Dr. K.G.Balakrishnan

    Chief Justice, Supreme Court of India

    ReplyDelete
  9. ക്ലൂ പറയാം:

    ഇദ്ദേഹം ഒരു ശ്രീകോവിലിലെ പ്രധാനതന്ത്രിയാണ്. കണ്ണുരണ്ടും മൂടിക്കെട്ടി കൈയ്യിലൊരു ത്രാസുമായി നില്‍ക്കുന്ന ശുഭ്രവസ്ത്രധാരിയായ ദേവതയാണ് അവിടത്തെ പ്രതിഷ്ഠ!

    ReplyDelete
  10. കൊനകുപ്പക്കാട്ടില്‍ ഗോപിനാഥന്‍ ബാലകൃഷ്ണന്‍

    ReplyDelete
  11. K.G. Balakrishnan-Chief Justice, Supreme Court of India

    ReplyDelete
  12. K G Balakrishnan! clue kollaam. foto polum compare cheyaathe adutha guess. tim

    ReplyDelete
  13. ശരിയുത്തരം : ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍

    ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ്, ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍. മുഴുവന്‍ പേര് കൊനകുപ്പക്കാട്ടില്‍ ഗോപിനാഥന്‍ ‍ബാലകൃഷ്ണന്‍. 1945 മെയ് 12 നാണ് അദ്ദേഹം ജനിച്ചത്. സുപ്രീം കോടതിയില്‍ പ്രധാന ന്യായാധിപനാകുന്ന ദളിത് വിഭാഗത്തില്‍ പെട്ട ആദ്യത്തെ ആളാണ് ജസ്റ്റീസ് ബാലകൃഷ്ണന്‍. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്‍റേയും പ്രതീകമായ അദ്ദേഹം ഒരു ഏളിയ കുടുംബത്തില്‍ നിന്നാണ് ഇത്രയും ഉയരങ്ങള്‍ താണ്ടിയത്. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനു ശേഷം ഇത്രയും ഉന്നതമായ പദവി അലങ്കരിക്കുന്ന മലയാളി ഇദ്ദേഹമാണ്. കോട്ടയം ജില്ലയില്‍ പെട്ട തലയോലപറമ്പിലെ കടുത്തുരുത്തിയില്‍ ഒരു പാവപ്പെട്ട പുലയകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛന്‍ ഗോപിനാഥന്‍, മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ സതീര്‍ഥ്യനായിരുന്നു. കോടതിയില്‍ ശീരസ്തദാര്‍ (ബെഞ്ച് ക്ലാര്‍ക്ക്) ആയിട്ടായിരുന്നു അച്ഛനു ജോലി. പാലാ സെന്റ്. തോമസ് ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും, കൊച്ചി മഹാരാജാസ് കോളജില്‍ നിന്ന് നിയമത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം ഇവ നേടി. 1973 ല്‍ മുന്‍സിഫ് ആയിട്ടായിരുന്നു ആദ്യ ജോലി. കര്‍മ്മരംഗത്ത് സുസ്ഥിരതയും നിശ്ചയദാര്‍ഢ്യവും കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം പടിപടിയായി ഉയര്‍ച്ചയുടെ പദവികള്‍ താണ്ടി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവി വരെയെത്തി. കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഏതുപദവിയിലും, എത്ര സാധാരണക്കാരനും എത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍. 2010 മെയ് വരെയാണ് അദ്ദേഹത്തിന്റെ ഈ പദവിയിലെ കാലാവധി.

    ReplyDelete
  14. ശരി ഉത്തരം പറഞ്ഞവർ:

    1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ:

    bright
    ലാപുട
    Ashly A K
    ചീടാപ്പി
    അഗ്രജന്‍
    സാജന്‍| SAJAN
    ചേച്ചിയമ്മ
    സുല്‍ |Sul
    kichu

    2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

    ബാജി ഓടംവേലി
    പ്രിയംവദ-priyamvada
    ജോഷി
    മൂലന്‍
    Rudra

    qw_er_ty

    ReplyDelete
  15. My answer : K.G. Balakrishnan-Chief Justice, Supreme Court of India

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....