Sunday, 17 May 2009
മത്സരം 40 - വി.കെ. കൃഷ്ണമേനോന്‍
പ്രിയ കൂട്ടുകാരേ,
“ആരാണീ വ്യക്തി” എന്ന ഈ ഗോമ്പറ്റീഷന്‍ പരമ്പര അടുത്ത പത്തു മത്സരങ്ങള്‍ക്കു ശേഷം അവസാനിക്കുകയാണ്. ഇനി വരുന്ന അഞ്ചു മത്സരങ്ങള്‍ (45 വരെ) ഇപ്പോഴുള്ളതുപോലെ ഒരു വ്യക്തിയെ അധിഷ്ഠിതമായുള്ള ചോദ്യമായിരിക്കും. അതിനുശേഷമുള്ള അഞ്ചെണ്ണം ഒരു കലാശക്കൊട്ടാണ്. നിലവിലുള്ള റാങ്കുനിലകള്‍ മാറിമറിയാന്‍ സാധ്യതയുള്ള ഒരു ട്വന്റി-ട്വന്റി മത്സരം.
നമ്മുടെ സമകാലീനരായ അഞ്ച് വെവ്വേറേ വ്യക്തികളുടെ ചിത്രങ്ങള്‍ ഒരു മത്സരത്തില്‍ ഉള്‍പ്പെടുത്തും. മത്സരം ആരംഭിക്കുമ്പോള്‍ തന്നെ ആ അഞ്ചുവ്യക്തികളേയും സംബന്ധിക്കുന്ന എന്തെങ്കിലും ഒരു ക്ലൂ നിങ്ങള്‍ക്ക് തരും. മോഡറേഷന്‍ സമയത്ത് ശരിയായ ഉത്തരം പറയുന്ന എല്ലാവര്‍ക്കും, ഒരു വ്യക്തിക്ക് 20 എന്നകണക്കില്‍ പരമാവധി 100 പോയിന്റ് ഒരു മത്സരത്തില്‍ നിന്ന് ലഭിക്കുന്നതാണ്. എന്നാല്‍ തെറ്റായി പറയുന്ന ഓരോ ഉത്തരത്തിനും 10 മാര്‍ക്ക് കുറയ്ക്കുന്നതുമായിരിക്കും. അതായത് ഒരു ചിത്രത്തിലെ രണ്ടുത്തരങ്ങള്‍ ശരിയും മൂന്നെണ്ണം തെറ്റുമായാല്‍ 40-30=10 മാര്‍ക്കുമാത്രമേ ലഭിക്കൂ.
ഒരു ചിത്രത്തിലെ എല്ലാ വ്യക്തികളെയും നിങ്ങള്‍ കണ്ടെത്തണമെന്നില്ല. ഒരു ചിത്രത്തില്‍തന്നെ സംശയമുള്ള ഉത്തരങ്ങള്‍ എഴുതാതെയിരിക്കാം; അതിന് പോയിന്റൊന്നും നഷ്ടപ്പെടുകയില്ല. ഒരു മത്സരാര്‍ത്ഥിക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം കമന്റായി രേഖപ്പെടുത്തുവാന്‍ അനുവാദമുള്ളൂ. ഒന്നില്‍ കൂടുതല്‍ തവണ ഉത്തരങ്ങള്‍ രേഖപ്പെടുത്തിയാലും ഏറ്റവും ആദ്യം രേഖപ്പെടൂത്തപ്പെട്ട കമന്റാവും ഗോമ്പറ്റീഷന്റെ ഉത്തരമായി കണക്കാക്കുക. ഈ രീതിയിലുള്ള മത്സരം 46 മുതല്‍ 50 വരെയാവും ഉണ്ടാവുക. അഞ്ചു മത്സരങ്ങളിലായി 500 മാര്‍ക്കുകള്‍ വാരിക്കൂട്ടി മുമ്പിലെത്താനുള്ള ഒരു ചാന്‍സ്!
ഇനി ഇന്നത്തെ ചോദ്യം.
ശരിയുത്തരം : വി.കെ കൃഷ്ണമേനോന്‍
ഇന്ത്യയുടെ നയതന്ത്രരംഗത്തെ മഹാസ്തഭം എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് വെങ്ങാലില്‍ കൃഷ്ണ കൃഷ്ണ മേനോന്‍ എന്ന വി.കെ. കൃഷ്ണമേനോന്‍. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൃഷ്ണമേനോനെ മുന്‍നിര്‍ത്തിയായിരുന്നു. ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം. ചേരിചേരാ പ്രസ്ഥാനത്തിന് രുപം കൊടുക്കുന്നതിന്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. 1896 മെയ് 3 ന് കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയില്‍ വെങ്ങലില്‍ കുടുബത്തിലാണ് മേനോന്‍ ജനിച്ചത്. അക്കാലത്ത് കേരളത്തിലെ ഒരു സമ്പന്നകുടുംബമായിരുന്നു വെങ്ങലില്‍ കുടുംബം. അച്ഛന്‍ കോമത്ത് കൃഷ്ണക്കുറുപ്പ് കോഴിക്കോട് കോടതിയിലെ വക്കീലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയിലയിരുന്നു പിന്നീട് അദ്ദേഹം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജില്‍ വച്ച് അദ്ദേഹം ദേശിയപ്രസ്ഥനത്തില്‍ ആകൃഷ്ട്നാകുകയും ആനിബസന്റ് ആരംഭച്ച ഹോംറൂള്‍ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു. ആനിബസന്റ് അദേഹത്തെ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് അയച്ചു. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യയുടെ ബ്രിട്ടനിലെ സ്ഥാനപതിയായി 1947 മുതല്‍ 1952 വരെ കൃഷ്ണമേനോന്‍ നിയമിക്കപ്പെട്ടു. 1952 മുതല്‍ 1962 വരെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ കൃഷ്ണമേനോന്‍ ചേരിചേരാ നയത്തിന്റെ വക്താവാകുകയും, അമേരിക്കന്‍ നയങ്ങളെ എതിര്‍ക്കുകയും ചൈനയെ പല അവസരങ്ങളിലും പിന്താങ്ങുകയും ചെയ്തു. 1957 ജനുവരി 23നു ഇന്ത്യയുടെ കശ്മീര്‍ പ്രശ്നത്തിലെ നിലപാടിനെക്കുറിച്ച് 8 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു പ്രസംഗം നടത്തി. ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇന്നുവരെയുള്ള ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണ് ഈ പ്രസംഗം. 1953-ല്‍ കൃഷ്ണമേനോന്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1957 ഏപ്രിലില്‍ അദ്ദേഹം ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി നിയമിക്കപ്പെട്ടു. 1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിലെ പരാജയത്തെയും ഇന്ത്യന്‍ സൈന്യത്തിന്റെ തയ്യാറെടുപ്പില്ലായ്മയെയും മുന്നിര്‍ത്തി അദ്ദേഹത്തിനു രാജിവെയ്ക്കേണ്ടിവന്നു. 1967ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 1969-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1974 ഒക്ടോബര്‍ 6നു അദ്ദേഹം അന്തരിച്ചു. (കടപ്പാട്: വിക്കിപീഡിയ (മലയാളം)
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
വി.കെ.കൃഷ്‌ണമേനോന്‍
ReplyDeleteV. K. Krishna Menon....
ReplyDeleteഇത് പത്താം തരം പാസ്സായവനെ ഒന്നാം ക്ലാസ്സിലെ പരീക്ഷക്കിരുത്തിയ പോലായി :)
ReplyDeleteവി. കെ. കൃഷ്ണമേനോൻ
ReplyDelete(ഹോ, ഇന്നലത്തെ രണ്ടു ഗോമ്പിയിലും പങ്കെടുക്കാൻ പറ്റാഞ്ഞതിന്റെ വിഷമം മാറിക്കിട്ടി :))
5 വ്യക്തികളുടെ ചിത്രങ്ങള്‍ തരുമ്പോള്‍,അതില്‍ 2 പേരെ അറിയാമെങ്കില്‍,ആ രണ്ടുപേരുടെ പേരുകള്‍ മാത്രം എഴുതാമോ?അതോ മത്സരത്തില്‍ അറ്റന്‍ഡ് ചെയ്യണമെങ്കില്‍ 5 പേരുകളും എഴുതേണ്ടതുണ്ടോ?
ReplyDeleteവി കെ കൃഷ്ണമേനോന്‍
ReplyDeleteഇതില്‍ കനത്ത പോളിങ്ങായിരിക്കും...
ReplyDeleteഅഗ്രൂ നീ എന്നാ പത്താം തരം പാസ്സായത്?
ReplyDeleteV. K. Krishna Menon
ReplyDeleteവി.കെ. കൃഷ്ണമേനോന്‍
ReplyDeleteVK Krishna Menon
ReplyDeleteകണ്ടൊ അഗ്രുഗുരുവിന് എല്ലാം ഈസിയാണ്, പറഞ്ഞത് കണ്ടില്ലെ പത്താം തരം പാസ്സായവനെ ഒന്നാം ക്ലാസ്സിലെ പരീക്ഷക്കിരുത്തിയപോലെയായെന്ന്. ഗുരൊ ഗു ഗ്വുരൊ..ഇക്കാലത്തെ ഒന്നാം ക്ലാസ്സിലെ പരീക്ഷക്ക് പണ്ടത്തെ പത്താം ക്ലാസ്സുകാരന്‍ പോയിരുന്നാല്‍ ഉത്തരമെണ്ണി ഉത്തരമെണ്ണി ഇരിക്കും, ഉത്തരമെന്നന്ന് സ്കൂളിന്റെ മേല്‍ക്കൂരയിലെ ഉത്തരം ആണട്ടൊ അത്രക്കും ടഫാണ് ഇപ്പോഴത്തെ ചില ബസ്..!
ReplyDeleteV. S. Achuthanandan
ReplyDeleteith v k krishnamEnOn:)
ReplyDeleteVengalil Krishnan Krishna Menon
ReplyDeleteആദ്യത്തെ 24 മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാതെ പോയതിന്റെ സങ്കടം ചില്ലറയൊന്നുമല്ല മാഷേ...
ReplyDeleteഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ.....:( :( :(
VK Krishnamenon
ReplyDeleteപി. കൃഷ്ണപിള്ള
ReplyDeleteക്ലൂ: പ്രശസ്ത നയതന്ത്രജ്ഞന്‍, രാഷ്ട്രീയനേതാവ്
ReplyDeleteV.K. Krishna Menon
ReplyDeleteഅപ്പു ഇതിനർത്ഥം അയ്യഞ്ച് പടങ്ങൾ ഉൾപ്പെടുന്ന അഞ്ച് മത്സരങ്ങൾ എന്നാണോ? മൊത്തം 25 പടങ്ങൾ ആണോ അവസാനത്തെ അഞ്ച് മത്സരങ്ങളിൽ ഉത്തരം എഴുതേണ്ടത്?
ReplyDeleteഎനിക്കൊരു എളിയ അഭ്യർത്ഥന ഉള്ളത്, അങ്ങനെയെങ്കിൽ ഒരു ദിവസം അഞ്ച് പടങ്ങൾ ഉൾപ്പെടുന്ന ഒരോ മത്സരം വീതവും അങ്ങനെയുള്ള ഓരോ മത്സരത്തിനും കുറഞ്ഞത് പന്ത്രണ്ട് മണിക്കൂറെങ്കിലും മോഡറേഷൻ നൽകുന്നതും നല്ലതാവില്ലേ?
ചിന്തിക്കാനും സേർച്ച് ചെയ്യാനും ജോലിയുടെയും മറ്റ് ബദ്ധപ്പാടുകളുടേയും ഇടയിൽ ഒരു തടസമാവില്ലല്ലൊ,ഓരോ ദിവസവും വിവിധ ടൈം സോണിലുള്ള ആളുകൾ അവർക്ക് ഫ്രീയായ അല്പ സമയം ഇതിനു വേണ്ടി മാറ്റിവെക്കാൻ ഇതുപകരിക്കുമെന്ന് തോന്നുന്നു,
എല്ലാവരുടെയും ഹിതപ്രകാരം വേണ്ടത് പോലെ ചെയ്യുമെന്ന് കരുതുന്നു:)
V.K.Krishna Menon
ReplyDeleteഉത്തരം മാറ്റി.
ReplyDeleteവി. കെ. കൃഷ്ണമേനോൻ
മോഡറേഷന്‍ അവസാനിക്കുന്നു.
ReplyDeleteവി.കെ. കൃഷ്ണമേനോൻ
ReplyDeleteനമ്മുടെ കുഞ്ഞനൊരു രണ്ട് മാര്‍ക്ക് ബോണസ്സ് ഗൊടുക്കപ്പൂ.
ReplyDeleteശ്ശോ.. ഈ ഗോമ്പെറ്റീഷന്‍ കൈപ്പള്ളി തുടങ്ങിയതില്‍പ്പിന്നെ ഒന്നിനും ‘ക‘ വരുന്നില്ല. എല്ലാം ‘ഗ’കാരമാ.
ശരിയുത്തരം : വി.കെ കൃഷ്ണമേനോന്‍
ReplyDeleteഇന്ത്യയുടെ നയതന്ത്രരംഗത്തെ മഹാസ്തഭം എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് വെങ്ങാലില്‍ കൃഷ്ണ കൃഷ്ണ മേനോന്‍ എന്ന വി.കെ. കൃഷ്ണമേനോന്‍. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൃഷ്ണമേനോനെ മുന്‍നിര്‍ത്തിയായിരുന്നു. ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം. ചേരിചേരാ പ്രസ്ഥാനത്തിന് രുപം കൊടുക്കുന്നതിന്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. (ശേഷം പോസ്റ്റില്‍)
കിച്ചു ദിദി..
ReplyDeleteകുഞ്ഞനല്ല ഗുഞ്ഞന്‍ ഗു ഗു...പറഞ്ഞേ...
എന്തടിസ്ഥാനത്തിലാ ബോണസ്സ്..?
ഗുഞ്ഞന്‍ ...ഗൈപ്പള്ളി...ഗഗാരം...
ReplyDeleteഗോള്ളാം...
V.K. Krishna Menon
ReplyDeleteഗു ഗുഞ്ഞാ
ReplyDeleteഅഗ്രു ഗുരുവിനെ ഒന്നു പഠിപ്പിച്ചേനാ ബോാാണസ്സ്.
ഉഗാണ്ടേ ഗല ഗലഗ്ഗി :)
I second what Sajan told. If there are 5 pic, and lots of points to win...it is better to give more time.
ReplyDeleteആഷ്‌ലിയും സാജനും ചോദിച്ചതിന്റെ മറുപട്:
ReplyDeleteഅവസാനത്തെ അഞ്ചുമത്സരങ്ങളുടെ ഉദ്ദേശം ഇരുപത്തഞ്ചുവ്യക്തികളെ അഞ്ചുമത്സരങ്ങളില്‍ കുത്തിത്തിരുകി മത്സരം അവസാനിപ്പിക്കുക എന്നല്ല. അതിനു കുറേയേറെ സമയം നല്‍കി സേര്‍ച്ച് ചെയ്ത് കൂടുതല്‍ മാര്‍ക്കുള്ളവര്‍ കൂടുതല്‍ പോയിന്റ് നേടുക എന്നതുമല്ല. വളരെ പരിചിതമായ മുഖങ്ങള്‍ എത്രപെട്ടന്ന് എത്രപേര്‍ക്ക് കണ്ടുപിടിക്കാനാവും എന്ന കഴിവ് പരിശോധിക്കുകയാണിവിടെ (ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്റെ കഴിവല്ല നമ്മള്‍ നോക്കുന്നത്). അതിന് നാലുമണിക്കൂര്‍ മോഡറേഷന്‍ തന്നെ ആവശ്യത്തിലധികമാണ്. അതിനാല്‍ സാജന്‍ പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കുവാന്‍ നിര്‍വ്വാഹമില്ല :-)
പേടിക്കണ്ടാ, ചരിത്രാതീതകാലത്തെ മഹദ് വ്യക്തിത്വങ്ങളെയൊന്നും ഇതില്‍ പെടുത്തുകയില്ല. സമകാലീനര്‍. അങ്ങേയറ്റം പോയാല്‍ ഒരു ഇരുപതുവര്‍ഷം മുമ്പ് വരെ.. അത്രയേ ഉള്ളൂ !!
അപ്പു, ഇരുപത് വർഷം ഓകെ... പക്ഷെ അത് 2005 വരേയുള്ളത് മതി... 2006 മുതൽ വെറും ബ്ലോഗർമാരുടെ ഫോട്ടോസ് കണ്ട് മാത്രേ പരിചയമുള്ളൂ :)
ReplyDeleteഎന്റെ ചോദ്യത്തിന് മാത്രം ഉത്തരം കിട്ടീല്ല...:(
ReplyDeleteഎന്താണു ചോദ്യം മാനസേ.... !!
ReplyDeleteഒന്നുകൂടി പോസ്റ്റിനോടൊപ്പമുള്ള പാരഗ്രാഫ് വായിച്ചു നോക്കിക്കേ..
“മോഡറേഷന്‍ സമയത്ത് ശരിയായ ഉത്തരം പറയുന്ന എല്ലാവര്‍ക്കും, ഒരു വ്യക്തിക്ക് പത്തുമാര്‍ക്ക് എന്നകണക്കില്‍ പരമാവധി 50 പോയിന്റ് ഒരു മത്സരത്തില്‍ നിന്ന് ലഭിക്കുന്നതാണ്. എന്നാല്‍ തെറ്റായി പറയുന്ന ഓരോ ഉത്തരത്തിനും 5 മാര്‍ക്ക് കുറയ്ക്കുന്നതുമായിരിക്കും. അതായത് ഒരു ചിത്രത്തിലെ രണ്ടുത്തരങ്ങള്‍ ശരിയും മൂന്നെണ്ണം തെറ്റുമായാല്‍ 20-15=5 മാര്‍ക്കുമാത്രമേ ലഭിക്കൂ. ഒരു ചിത്രത്തിലെ എല്ലാ വ്യക്തികളെയും നിങ്ങള്‍ കണ്ടെത്തണമെന്നില്ല. ഒരു ചിത്രത്തില്‍തന്നെ സംശയമുള്ള ഉത്തരങ്ങള്‍ എഴുതാതെയിരിക്കാം; അതിന് പോയിന്റൊന്നും നഷ്ടപ്പെടുകയില്ല“.
ഇതല്ലേ വേണ്ട ഉത്തരം :-)
''ഒരു ചിത്രത്തിലെ എല്ലാ വ്യക്തികളെയും നിങ്ങള്‍ കണ്ടെത്തണമെന്നില്ല. ഒരു ചിത്രത്തില്‍തന്നെ സംശയമുള്ള ഉത്തരങ്ങള്‍ എഴുതാതെയിരിക്കാം; അതിന് പോയിന്റൊന്നും നഷ്ടപ്പെടുകയില്ല“.''
ReplyDeleteആഹ,ദേ കിട്ടിപോയി.... ഇപ്പൊ ക്ലിയര്‍ ആയി...:d
ശരി ഉത്തരം പറഞ്ഞവര്‍് :
ReplyDelete1. മോഡറേഷന്‍് കാലം, ക്ലു ഇല്ല :
ലാപുട
അഗ്രജന്‍
ബിന്ദു കെ പി
മാരാര്‍
കുഞ്ഞന്‍
kichu
സുല്‍ |Sul
സാജന്‍| SAJAN
മാനസ
kavithrayam
2. മോഡറേഷന്‍് കാലം, ക്ലുവിനു ശേഷം :
ഉഗാണ്ട രണ്ടാമന്‍
ചേച്ചിയമ്മ
Umesh::ഉമേഷ്
3. After മോഡറേഷന്‍് ends :
നരിക്കുന്നൻ