ചോദ്യങ്ങൾ | ഉത്തരങ്ങൾ |
എന്താണു ദൈവം, നേരിൽ കണ്ടാൽ അവളോടു് എന്തു ചോദിക്കും? | ദൈവം എന്നു പറയുന്നത് അന്താരാത്മാവിന്‍റെ അര്‍ധതലങ്ങളിലെവിടെയോ നമ്മള്‍ കൈവിട്ടു കളഞ്ഞ സത്തയുടെ മൂര്‍ത്തീഭാവമായ നൈതീകമൂല്യങ്ങളുടെ ആകെത്തുകയാണ്. നേരിട്ടു കണ്ടാല്‍ ഞങ്ങള്‍ ദൈവങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചു സംസാരിക്കും. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | ഓപ്ഷന്‍സ് പൂര്‍ണമല്ല, കള്ളും പെണ്ണും എവിടെ ? |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
| 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം. ലെവന്‍മാര്‍ക്ക് പണിയില്ലാതായാല്‍ പിന്നെയുണ്ടോ വല്ല ആരാധനാലയവും നിലനിലനില്‍ക്കാന്‍ പോകുന്നു. |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | ഇവരുടെയെല്ലാം ഭാര്യമാരുടെ പൊതുസുഹൃത്താവും. ഞാനാരാ മോന്‍ !! |
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും | ഒരു കോപ്പും ചെയ്യുകേല. 20 വര്‍ഷം മുന്പൊള്ള സെറ്റപ്പെല്ലാം കൂടി ഇങ്ങുവന്നാല്‍.. എന്‍റെ അരുവിത്തുറ വല്യച്ചാ.. |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | ഉയര്‍ന്നു.കുട്ടിയായിരുന്നപ്പോള്‍ കുളിക്കടവിലെ മതിലിന്‍റെ അത്രയും ഉയരണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കുളിമുറികളുടെ വെന്‍റിലേഷനുകള്‍ക്കും മേലേ ഉയര്‍ന്നു. എന്നിട്ടും ഒരു സന്തോഷമില്ല. |
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു് | കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ. ബാക്കിയൊക്കെ എന്തുവാണെന്ന് മനസ്സിലായില്ല. |
ആക്ഷേപ ഹാസ്യവും വ്യക്തിഹത്യയായിയും എങ്ങനെ വേർത്തിരിച്ചറിയും? | എല്ലാവരെയും വ്യക്തിഹത്യ ചെയ്യാനാണ് എനിക്കു താല്‍പര്യം. ആളുകള്‍ അതിനെ ആക്ഷേപഹാസ്യം എന്നു വിളിക്കും. |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | കെഎസ്ആര്‍ടിസി ബസ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ആഴ്ചയില്‍ 640 കിലോമീറ്റര്‍ വീതം ഞാന്‍ സഞ്ചരിക്കുന്നത് അതിലാണ്. |
കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാൽ നിങ്ങൾ എന്തു ചെയ്യും? | എത്രയും വേഗം നശിപ്പിച്ചു കളയും. എനിക്കു കഷണ്ടിയില്ലല്ലോ. |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | കാശില്ലായിരിക്കും, പാവം. |
എന്താണു് അഭിപ്രായ സ്വാതന്ത്ര്യം? | ഞാന്‍ സ്വാതന്ത്ര്യത്തോടെ ഒരഭിപ്രായം പറയുന്നു, നാട്ടുകാര്‍ എന്‍റെ തന്തയ്‍ക്കു വിളിക്കുന്നു. ലിതാണ്, ലിതു തന്നെയാണ് ലത്. |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
| ലിസ്റ്റിലില്ല. |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | മറ്റേതു തന്നെയാണ്. എന്നെങ്കിലും ഒരു പരിഹാരം ഉണ്ടാകുമോ ആവോ ! |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | എനിക്കു മലയാളം അറിയില്ല. |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | എന്തോ ഒക്കെ ആയിരുന്നു. ഇനിയിപ്പോ ഞാനുള്ളതു കൊണ്ട് കുഴപ്പമില്ല. |
എന്താണു് സമൂഹിക പ്രതിബദ്ധത? | സോറി, ഞാനാ ടൈപ്പല്ല. |
വസ്ത്രങ്ങൾക്കുള്ളിൽ എന്താണുള്ളതു് എന്നു് അറിയാമായിരിന്നിട്ടും മനുഷ്യർ വസ്ത്രങ്ങൾ ധരിക്കുന്നതെന്തിനാണു്? | അയ്യോ, ഇത് അതല്ല എന്ന പ്രതീതി ജനിപ്പിക്കാന്‍. |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
|
ഒന്നാമത് ഈ പട്ടികയില്‍ രണ്ടു പേരുണ്ട്, രണ്ടാമത് ഞാന്‍ ഇതു വരെ ഡിന്നര്‍ കഴിച്ചിട്ടില്ല. |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | പങ്കെടുക്കില്ല, പങ്കെടുത്താല്‍ തോറ്റുപോകും. |
സിനിമയിൽ അഭിനയിക്കാൻ നിങ്ങൾക്ക് ഒരവസരം ലഭിക്കുന്നു. നിങ്ങൾ ഏതു് വേഷം കൈകാര്യം ചെയ്യും. അവശ കവി, വില്ലൻ-കൊലപാതകി, വില്ലൻ-ബലാത്സങ്ക്‍ist, വില്ലൻ-കള്ളവാറ്റ്ist, വില്ലൻ - മാമ, വില്ലി - മാമി, വില്ലി - കൊലപാതകി / നാത്തൂൻ / അമ്മായിയമ്മ അച്ഛൻ (മൂപ്പീന്ന്), അച്ഛൻ (medium), കോമാളി(മാള അരവിന്ദൻ-grade), കോമാളി (ജഗതി-grade), കോമാളി (ശ്രീനിവാസൻ-grade), കാമുകി (light), കാമുകി (4X4), കാമുകി (heavy). അനിയത്തി (സിനിമയുടേ പകുതിയിൽ ചാകും) അനിയൻ (സിനിമയുടേ പകുതിയിൽ ചാകും) കവി/കാമുകൻ (light), കാമുകൻ/മൂപ്പീന്ന്/കോമാളി (മമ്മൂട്ടി-grade), കാമുകൻ (gym), കാമുകൻ (cocholate hero -grade), അമ്മ - (ശാരധ -grade), അമ്മ -(Philomina-grade) | നായകന്‍- അത് ലിസ്റ്റിലില്ല. |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
| രണ്ടാമത്തെ ബട്ടണമര്‍ത്തും. എന്നിട്ടത് ചെയ്തത് കൈപ്പള്ളിയാണെന്നു പറഞ്ഞ് പോസ്റ്റിടും, വാര്‍ത്തയും കൊടുക്കും. |
എന്താണു് സ്നേഹം? | മറ്റേ സംഗതി നടത്തുന്നതിനു മുമ്പ് നമ്മള്‍ പെണ്‍പിള്ളേരോട് ഉണ്ട് ഉണ്ട് ഉണ്ട് എന്ന് അണയിട്ടു പറയുന്ന സംഗതി. |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
| Dr. പല്പ്പു. കുഞ്ഞുന്നാളില്‍ എനിക്കു കരപ്പന്‍ വന്നപ്പോള്‍ ഒരു ഡോക്ടറാണ് ചികില്‍സിച്ചു ഭേദമാക്കിയത്. അതില്‍പ്പിന്നെ എനിക്ക് എല്ലാ ഡോക്ടര്‍മാരോടും ബഹുമാനമാണ്. |
നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | കത്രീന കൈഫിനെയും കൂട്ടി മൗറീഷ്യസിനു മൂന്നു ദിവസം ഔദ്യോഗികസന്ദര്‍ശനത്തിനു പോകും. |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? ("കൂടുതൽ വരങ്ങൾ ചോദിക്കാനുള്ള വരം" എന്നുള്ള മഹ തറ നമ്പർ ഇറക്കരുതു്. അങ്ങനെ ചോദിച്ചാൽ ഒരു കോപ്പും കിട്ടില്ല എന്നും മനസിലാക്കണം.) | അടുത്ത വര്‍ഷം മൂന്ന് ഓസ്കര്‍. മിനിമം 40 കാമുകിമാര്‍. ഒടുക്കത്തെ പിക്കപ്പ്. |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | അത് അമേരിക്കക്കാര്‍ക്കും പലിശയ്‍ക്കു കൊടുക്കും. എന്നിട്ടവന്‍മാരുടെ കുന്തവും കൊടച്ചക്രവുമല്ലാം സീസ് ചെയ്യും. |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | പണ്ട് മിമിക്രിക്ക് ഫസ്റ്റ് പ്രൈസ് കിട്ടിയപ്പോള്‍ സമ്മാനം കിട്ടിയ ഒരു കുഞ്ഞ് നിലവിളക്ക് കാണാതെ പോയിട്ടുണ്ട്. |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. പിന്നെയും വെള്ള പൂശിയ ഭിത്തി. |
ബ്ലോഗിൽ എഴുതി വരുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ? പിറ്റേന്നു് രാവിലെ എന്തായിരുന്നു വിശേഷം? | ഞാനത്ര മണ്ടനല്ല. |
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക)
| ഇല്ല. ഞാന്‍ വേറെ ആരുടെയും ബ്ലോഗ് നോക്കാറില്ല. സത്യത്തില്‍ ഇങ്ങനെയൊക്കെ ചെയ്യുന്നവര്‍ ഉണ്ടല്ലേ, ഭയങ്കരം. |
വാർത്തകൾ ഇല്ലായിരുന്നെങ്കിൽ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു? | വാര്‍ത്തകള്‍ ഉണ്ടാക്കിയേനെ, ഹതു കൊള്ളാം ! |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | ഹഹഹഹഹഹ.. അടി ! ആ.. |
അതിസുന്ദരിയായ ഒരു യക്ഷി രാത്രി 11:43നു് തമ്പാന്നൂർ bus stopൽ ബാലരാമപുരത്തേക്കുള്ള bus കാത്തു നില്ക്കുന്നു. നിങ്ങൾ വടക്കോട്ടാണു് പോകേണ്ടതു്. അവരോടു് നിങ്ങൾ എന്തു് ചോദിക്കും? | എത്രയാ റേറ്റ് ? വല്ലതും നടക്കുമോ ? |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? വായിച്ചിട്ട് എന്തു് ചെയ്തു? | എന്‍റെ അവസാനത്തെ പോസ്റ്റ്. വായിച്ചിട്ട് പുറത്തു തട്ടി അഭിനന്ദിച്ചു. |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
| ഭാഗ്യത്തിന് അതു ഞാന്‍ വായിച്ചില്ല. |
അവസാനം വായിച്ച പുസ്തകം ഏതാണു്? (Telephone Directory, Mobile Phoneന്റെ operation Manual പോലുത്ത പുസ്തകങ്ങൾ അല്ല ഉദ്ദേശിക്കുന്നതു്) | സ്ത്രീകളെ വശീകരിക്കാന്‍ 10 വഴികള്‍. |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | രണ്ടിലും കയറി ലെവന്‍മാര്‍ക്ക് ഒഴിച്ചുകൊടുക്കും. എന്നിട്ട് കോപ്പന്‍മാരെ നാറ്റിച്ചു കൊണ്ട് പരമ്പര എഴുതും. ഞാന്‍ കള്ളടിക്കില്ല, കഞ്ചാവാണ് ശീലം. |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും? | എന്തുവാ പേര് ? |
ബ്ലോഗിൽ നടക്കുന്ന ഈ "ഗോമ്പറ്റീഷൻ" എന്ന ഈ "മഹാ സംഭവം" നിങ്ങളുടെ blogging ജീവിതത്തെ എങ്ങനെ സ്വധീനിച്ചു? | കള്ളന്‍ ! അതിനിടയില്‍ തിരുകാന്‍ വന്നിരിക്കുന്നു.. |
ഓ.വി. വിജയൻ നിങ്ങൾക്ക് എന്തു് തന്നു? | അവസാനമായി കണ്ടപ്പോള്‍ കുറെ നേരം കെട്ടിപ്പിടിച്ചു കരഞ്ഞു.. ഹൊ, ആ സ്മരണകള്‍ ! |
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. | മാധവിക്കുട്ടി. നല്ല പ്രായത്തില്‍ സുന്ദരിയായിരുന്നു. |
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? | ചിത്രങ്ങളില്‍. |
ആരുടേ ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? |
googleblog.blogspot.com buzz.blogger.com www.bloggerblog.com gmailblog.blogspot.com നാലെണ്ണം മതി. ഇതുകൊണ്ട് തന്നെ അവന്‍മാര്‍ തകര്‍ന്നു പോകും. |
ഈ ഗോംബറ്റീഷൻ നടത്തി തുടങ്ങിയ ശേഷം മറ്റു ചില പാവപ്പെട്ട ബ്ലോഗന്മാർ നടത്തുന്ന കോപ്രായങ്ങൾ എന്തുകൊണ്ടാണു് clutch പിടിക്കാത്തതു്? | ഒന്നും വായിക്കാന്‍ മേല. ഫോണ്ട് വേറെയാണെന്നു തോന്നുന്നു. |
Friday, 20 March 2009
23 - ബെര്‍ളീ തോമസ്
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
എന്റെ ഉത്തരം : ഡിങ്കന്‍
ReplyDeletehttp://www.blogger.com/profile/08980494783010933044
കിട്ടിയാലൂട്ടി യില്ലേല്‍ ചട്ടി
ReplyDeleteBerly Thomas | ബെര്‍ളി തോമസ്
ReplyDeletehttp://www.blogger.com/profile
/12695869011737133365
എന്റെ ഉത്തരം : Berly Thomas | ബെര്‍ളി തോമസ്
ReplyDeletehttp://www.blogger.com/profile
/12695869011737133365
കാലല്ലാതെ തല മാറ്റാന്‍ പറ്റുമോ.... ഛെ മുഴുവന്‍ വായിക്കാതെ ഉത്തരമെഴുതരുത്...
ReplyDeleteഉത്തരം : Berly Thomas | ബെര്‍ളി തോമസ്
ReplyDeletehttp://www.blogger.com/profile
/12695869011737133365
ഇതെങ്കിലും ശരിയാവണേ.. ന്റെ ബര്‍ള്ളിപരമ്പരദൈവങ്ങളേ..
ഉത്തരം : Berly Thomas | ബെര്‍ളി തോമസ്
ReplyDeletehttp://www.blogger.com/profile
/12695869011737133365
ഇതെങ്കിലും ശരിയാവണേ.. ന്റെ ബര്‍ള്ളിപരമ്പരദൈവങ്ങളേ..
Berly Thomas | ബെര്‍ളി തോമസ്
ReplyDeletehttp://www.blogger.com/profile
/12695869011737133365
HAHAHAH - kidu answers
ReplyDeleteBerly Thomas | ബെര്‍ളി തോമസ്
http://www.blogger.com/profile
/12695869011737133365
ഇതൊരുമാതിരി പോക്ക് പോകും അണ്ണേയ് കൈപള്ളീ. ഈ മത്സരം മാറ്റി വേറെ ഇറക്കിക്കോ വേഗം.
ReplyDeleteഇതിനെ മത്സരം എന്നു പറയാന്‍ പറ്റില്ല. തികച്ചും ഏകപക്ഷീയമാണ്. കരീം മാഷുടെ പോസ്റ്റില്‍ കിട്ടിയ മുഴുവന്‍ പോയിന്റും ഇവിടെ വച്ചാലും പിന്നെം കടം ബാക്കിയാവും. ക്വിസ് മാസ്റ്റര്‍ തോറ്റ് തുന്നം പാടും.
-സുല്‍
ഉത്തരങ്ങള്‍ക്കൊക്കെ “ഒടുക്കത്തെ പിക്കപ്പ്“ അണ്ണാ.. ഇന്നുമുതല്‍ ഞാനീ പുള്ളിയുടെ ശിഷ്യനായി!!
ReplyDeleteഎന്റെ ഉത്തരം:
ReplyDeleteBerly Thomas | ബെര്‍ളി തോമസ്
http://www.blogger.com/profile
/12695869011737133365
Berly Thomas | ബെര്‍ളി തോമസ്
ReplyDeletehttp://www.blogger.com/profile
/12695869011737133365
ആദ്യത്തെ ഏന്‍സര്‍ പറഞ്ഞ ആ തലതിരിഞ്ഞ മനുഷ്യന്‍ ഒരു നടുമുറിഞ്ഞ പ്രൊഫൈല്‍ ലിങ്ക് ഇട്ടു... ! പിന്നാലെ വന്നവരൊക്കെ (ഞാനടക്കം) ആ കിളവന്‍ ലിങ്ക് കോപ്പി പേസ്റ്റ് ചെയ്തു. ഇനിയുള്ളവരെങ്കിലും ആ ലിങ്കിനു അല്പം യവ്വനം കൊടുക്കൂ....! ബാല്യം കൊടുക്കൂ....!! അതിന്റെ നടു നിവര്‍ത്തൂ...... ലിങ്കിനും കാണില്ലേ ആരോഗ്യത്തോടെ ജീവിക്കാന്‍ ഒരാശ...
ReplyDelete“ഈ ഗോംബറ്റീഷൻ നടത്തി തുടങ്ങിയ ശേഷം മറ്റു ചില പാവപ്പെട്ട ബ്ലോഗന്മാർ നടത്തുന്ന കോപ്രായങ്ങൾ എന്തുകൊണ്ടാണു് clutch പിടിക്കാത്തതു്?”
ReplyDeleteഈ അവസാനചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ല കൈപ്പള്ളീ. അതിന് അഹങ്കാരത്തിന്റെ കയ്പ്.
പാവപ്പെട്ട ബ്ലോഗന്മാർ എന്നു പറഞ്ഞാൽ എന്താ? അങ്ങനെ വേറൊന്ന് നടത്താതെ ഇവിടെ കമന്റ് വെച്ച് ഈ ബ്ലോഗും പുകഴ്ത്തി ഇരിക്കുന്നവരാണോ വല്യ ആൾക്കാർ?
ആരെങ്കിലും അങ്ങനെ നടത്തുന്നുണ്ടെങ്കിൽ അവർക്കും അതിൽ പങ്കെടുക്കുന്നവർക്കും അത് കൈപ്പള്ളിയുടെ ചോദ്യത്തിൽ ഉള്ളതുപോലെ “കോപ്രായം” ആയിരിക്കില്ല.
“താഴ്മതാനഭ്യുന്നതി” !
അഭിലാഷേ,
ReplyDeleteഅത് തിടുക്കത്തില്‍ പേസ്റ്റുന്നതിനിടയ്ക്ക് അറിയാതെ എന്റര്‍ കീ വീണുപോയതാ... ഞാനിട്ടത് തെറ്റായ ലിങ്ക് അല്ലാതിരുന്നത് അതു കോപി പേസ്റ്റ് ചെയ്തവരുടെ ഭാഗ്യം.. ഇനി അത് തെറ്റാണോ? ആ എനിയ്ക്കറിയില്ല.. എല്ലാവരും ഒന്ന് ചെക്ക് ചെയ്ത് നോക്യേ... :)
അരുവിത്തറ വല്യച്ചാ എന്ന് ഗൂഗ്ലി നോക്കുന്നത് വര്‍ ഇത് ബെര്‍ലി ആണെന്ന് ഒരുറപ്പും ഇല്ലായിരുന്നു. ഇനി ആരെങ്കിലും ബെര്‍ലിക്ക് പഠിച്ചതാണോ എന്നൊരു സംശയം കാരണം.
ReplyDeleteസു, തമാശയായി എടുത്തുകൂടെ ഈ ചോദ്യങ്ങളും ഇതിന്റെ ഉത്തരങ്ങളും?
സു പറഞ്ഞത് പോലെ ചിന്തിച്ചാല്‍ അതിനെക്കാള്‍ ഫീകരമായ ചോദ്യങ്ങളും ഉത്തരങ്ങളും ആണല്ലൊ ഈ പോസ്റ്റ് മുഴുവന്‍, അതെല്ലാം നമ്മള്‍ തമാശയില്‍ അല്ലേ എടുത്തത്? അതുപോലെ തന്നെ നിര്‍ദ്ദോഷമായ തമാശയായി കരുതൂ സു ഇതും:)
പ്രൊഫൈല്‍ ലിങ്ക് നിവര്‍ത്തിയിട്ടുണ്ട്.
ReplyDeleteഎന്റെ ഉത്തരം : Berly Thomas | ബെര്‍ളി തോമസ്
http://www.blogger.com/profile/12695869011737133365
പ്രൊഫൈല്‍ ലിങ്ക് നിവര്‍ത്തിയിട്ടുണ്ട്.
ReplyDeleteഎന്റെ ഉത്തരം : Berly Thomas | ബെര്‍ളി തോമസ്
http://www.blogger.com/profile/12695869011737133365
ഇനി വരുന്നവര്‍ ഇവിടന്ന് കോപ്പി ചെയ്യട്ടെ.
ഉത്തരം : പോങ്ങുമ്മൂടന്‍
ReplyDeletehttp://www.blogger.com/profile/14158236907329181170
ഇത് മൊത്തത്തില്‍ ചളമായി പോയി.ഗൂഗിളമ്മച്ചിയോട് ചോദിച്ചപ്പോള്‍, ബെര്‍ളി എന്നുത്തരം.ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നാലും, ഒരു മനസ്സമാധാനത്തിനായി കിടക്കട്ടെ:
ReplyDeleteഎന്റെ ഉത്തരം:ബെര്‍ളി തോമസ്.
http://www.blogger.com/profile/12695869011737133365
ഛേ, ഷേര്‍ലക് ഹോംസിനു പേരുദോഷമുണ്ടാക്കാന്‍ ചില അണ്ണന്മാര്‍ ഇറങ്ങീട്ടുണ്ടെന്നാ തോന്നുന്നത്:)
ReplyDeletethanks sul
ReplyDeleteഎന്റെ ഉത്തരം : Berly Thomas | ബെര്‍ളി തോമസ്
http://www.blogger.com/profile/12695869011737133365
എന്റെ ഉത്തരം : Berly Thomas | ബെര്‍ളി തോമസ്
ReplyDeletehttp://www.blogger.com/profile/12695869011737133365
ഇത്‍ ബെർളി , ബെർളി, ബെർളീ മാത്രം
ReplyDelete100 വട്ടം ബെർളീ
ബെർളിയല്ലാതെ ഇതു പോലെ പറയാനുള്ള ചങ്കുറപ്പുളള ഒരാൺകുട്ടിയും മലയാള ഭൂലോകത്തിൽ ഇല്ല.
ഉത്തരം: Berly Thomas | ബെര്‍ളി തോമസ്
http://www.blogger.com/profile
/12695869011737133365
ഉത്തരം : Berly Thomas | ബെര്‍ളി തോമസ്
ReplyDeletehttp://www.blogger.com/profile
/12695869011737133365
എന്റെ ഉത്തരം : Berly Thomas | ബെര്‍ളി തോമസ്
ReplyDeletehttp://www.blogger.com/profile/12695869011737133365
ആവര്‍ത്തനമാണേ ... ആദ്യത്തെ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ മാര്‍ക്ക് കിട്ടിയില്ലെങ്കിലോ?
സംശയലേശ്യമേന്യേ
ReplyDeleteഎന്റെ ഉത്തരം:പോങ്ങുമ്മൂടന്‍
http://www.blogger.com/profile/14158236907329181170
ബെര്‍ലിയെ അനുകരിക്കുന്ന ഒരു ബെര്‍ലി ഫാനിന്റെ സ്റ്റൈല്‍ എഴുത്താണിത്. കുളക്കടവ്, എത്തിനോട്ടം, കുളിമുറി ഒക്കെ പോങ്ങുമ്മൂടനിലേക്കും സംശയം ജനിപ്പിക്കുന്നു
എന്റെ ഉത്തരം:പോങ്ങുമ്മൂടന്‍
ReplyDeletehttp://www.blogger.com/profile/14158236907329181170
കൈപ്പള്ളീ, താങ്കളുടെ താഴെപ്പറയുന്ന ചോദ്യത്തില്‍ “കോപ്രായങ്ങള്‍” എന്ന പ്രയോഗം (അല്ലെങ്കില്‍ ആ ചോദ്യം തന്നെ) ഒഴിവാക്കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നുന്നു.
ReplyDelete"ഈ ഗോംബറ്റീഷൻ നടത്തി തുടങ്ങിയ ശേഷം മറ്റു ചില പാവപ്പെട്ട ബ്ലോഗന്മാർ നടത്തുന്ന കോപ്രായങ്ങൾ എന്തുകൊണ്ടാണു് clutch പിടിക്കാത്തതു്?"
ഓരോരുത്തര്‍ക്കും അവരവരുടെ സൃഷ്ടി നന്നായി തോന്നുക സ്വാഭാവികം. പിന്നെ കുറെയൊക്കെ തോന്നലുകള്‍ ആപേക്ഷികവും. ഈ മത്സരവും പുസ്തക ശേഖരവും കോപ്രായമായിക്കാണുന്ന പലരും കണ്ടേക്കം! ആ ചോദ്യം വളരെ സില്ലിയായിപ്പോയി എന്നണ് എന്റെ അഭിപ്രായം.
ഇത് എന്റെ മാത്രം അഭിപ്രായമാണ്.
This comment has been removed by the author.
ReplyDeleteഇതിന്റെ ഉത്തരം: UAE 17:30
ReplyDeleteഎന്റെ ഉത്തരം:പോങ്ങുമ്മൂടന്‍
ReplyDeletehttp://www.blogger.com/profile/14158236907329181170
വായിച്ചു വന്നപ്പോഴേ എനിക്ക് സംശയം പോങ്ങുമ്മൂടനെ ആയിരുന്നു. ഇപ്പോള്‍ സംശയം മാറി.
ഉത്തരം:പോങ്ങുമ്മൂടന്‍
ReplyDeletehttp://www.blogger.com/profile/14158236907329181170
സു വിന്റെ കമന്റ് പിന്നീടാണ് കണ്ടത്.
ReplyDeleteശരി ഉത്തരം: ബെര്‍ളി തോമസ്
ReplyDeleteഹല്ല പിന്നെ...
ReplyDeleteസൂവിന്റേയും പാഞ്ചാലിയുടെയും അഭിപ്രായത്തെ മാനിച്ചു. ആ ചോദ്യം re-write ചെയ്യുന്നതായിരിക്കും.
ReplyDeleteജോപ്രായത്തിനു് പകരം ഒരു നല്ല വാക്കു പറഞ്ഞു തരേണ്ടതാണു്.
ReplyDeleteഅതു നന്നായി.
ReplyDelete:)
ആ ചോദ്യമേ വേണ്ട എന്നാണ് എന്റെ എളിയ അഭിപ്രായം!
ReplyDeleteകൈപ്പള്ളിയുടെ പോസ്റ്റ് അവര്‍ക്ക് ഒരു പോസ്റ്റ് തുടങ്ങാന്‍ നിമിത്തമായതില്‍ അഭിമാനിക്കുക.
It's upto you.
ഇതെന്തൊരന്യായം? ഉത്തരം പറയാന്‍ വരുമ്പോഴേയ്ക്കും തീര്‍ന്നാ.
ReplyDeleteകൈപ്പള്ളീ അവടെ രാത്ര്യാകുമ്പോ ഇവടെ പകല് ഇവടെ രാത്ര്യാകുമ്പോ അവടെ പകല്. ഓര്‍ക്കണേല്‍ തെറ്റൊന്നും ഇല്ലാ
:(
:(
:(
എനിക്കും അവസാനചോദ്യം വേണ്ടായെന്നു തന്നെയാ തോന്നുന്നത്.
ReplyDeleteഓഫ്:
ReplyDeleteസാജന് ഭായ്, അടി തെറ്റിയാല് ആന വരെ വീഴും.. പിന്നെ ഷെര്ലക്കിന്റെ കാര്യം പറയാനുണ്ടോ ? :)
അതോടൊപ്പം അത്ര അത്യാവശ്യമല്ലാത്ത ഒരു ചൊദ്യമായിട്ടാണ് "ബ്ലോഗിൽ നടക്കുന്ന ഈ "ഗോമ്പറ്റീഷൻ" എന്ന ഈ "മഹാ സംഭവം" നിങ്ങളുടെ blogging ജീവിതത്തെ എങ്ങനെ സ്വധീനിച്ചു?" എന്നതും എന്നാണെന്റെ വിനീതമായ അഭിപ്രായം.
ReplyDeleteഅപ്പൂ,
ReplyDeleteഇതുപോലത്തെ കിറുക്കൻ ചോദ്യങ്ങളും കുറേശ്ശെ ഇരുന്നോട്ടെ. ഉത്തരം പറയുന്ന ആളുടെ റിയാക്‌ഷൻ അറിയലല്ലേ പ്രധാന കാര്യം? അതിനു യോജിച്ചത് ഇങ്ങനത്തെ സാധനം തന്നെയാണു്.
ഗോമ്പറ്റീഷൻ ബ്ലോഗ് എന്ന മഗാസംബവം വന്നതുകൊണ്ട് ഈ ദുനിയാവിലു് ആർക്കും ഒന്നിനും ഒരു ചുക്കും സംഭവിച്ചിട്ടില്ല എന്നു പിന്നെ കൈപ്പള്ളിയ്ക്കു് നന്നായി അറിഞ്ഞൂടേ?
:)
ഒരൻപതു പോണുണ്ടോ ഈ വഴിയ്ക്കു്?
ReplyDeleteഅല്പം തമാശ ചോദ്യങ്ങളും ഇരുന്നോട്ടെ. ഉത്തരം പറയുന്ന വ്യക്തിയെ തിരിച്ചറീയാനും വായനക്കാര്‍ക്ക് ഇത്തിരി ചിരിക്കാവുന്ന ഉത്തരങ്ങളും കിട്ടും. (ഉദാ: ഈ പോസ്റ്റിലെ തന്നെ “ബ്ലോഗിൽ നടക്കുന്ന ഈ "ഗോമ്പറ്റീഷൻ" എന്ന ഈ "മഹാ സംഭവം" നിങ്ങളുടെ blogging ജീവിതത്തെ എങ്ങനെ സ്വധീനിച്ചു? ഉത്തരം : കള്ളന്‍ ! അതിനിടയില്‍ തിരുകാന്‍ വന്നിരിക്കുന്നു..“ )
ReplyDeleteപക്ഷെ അവസാന ചോദ്യം ആവശ്യമില്ലെന്ന പക്ഷക്കാരന്‍ തന്നെയാണ് ഞാനും ;)
എങ്കില്‍ ശരി. സമ്മതം
ReplyDeleteഹൊ!
ReplyDeleteഉത്തരം പറഞ്ഞു കഴിഞ്ഞെങ്കില്‍ പിന്നെ പെട്ടെന്നു തന്നെ പോസ്റ്റിന്റെ ടൈറ്റിലങ്ങ് തിരുത്തിക്കൂടേ? മിനക്കെട്ടിരുന്ന് വായിച്ചിട്ട് ഉത്തരമെഴുതാന്‍ വന്നപ്പോഴാ മത്സരം തീര്‍ന്നെന്നു കാണുന്നത്. ഇനി ഉത്തരം പറയുന്ന കമന്റെങ്കിലും വല്ല ബോള്‍ഡിലോ മറ്റോ ഇട്ടൂടേ, പെട്ടെന്ന് നോട്ടീസ് ചെയ്യുന്ന വിധത്തില്‍... അതുമില്ല! x-(
--
ഇത്ര എളുപ്പത്തില്‍ പിടി തരുന്ന വിധത്തില്‍ എഴുതും ബെര്‍ളി എന്ന് കരുതിയില്ല....
ReplyDeletemy answer:
ReplyDeleteBerly Thomas | ബെര്‍ളി തോമസ്
http://www.blogger.com/profile
/12695869011737133365
Kichuuu...
ReplyDelete!
!!
!!!
!!!!
!!!!!
??????
???????
????????
?????????
:)
ഉത്തരം വന്നു കഴിഞ്ഞ് ഉത്തരം പറഞ്ഞാല്‍ ബോണസ്സ് വല്ലതുമുണ്ടോന്ന് ടെസ്റ്റ് ചെയ്തതാ.
ReplyDeleteപെറ്റി വേണ്ട.
ഹോ.. ഞാനിതെങ്ങനെ സഹിയ്ക്കും!!! രണ്ടാമതും ഫസ്റ്റ്!!
ReplyDeleteഅടുത്ത മത്സരം ഉണ്ടോ?
ReplyDeleteചുമ്മ റെഫ്രഷ് ചെയ്തിരുന്നിട്ട് വല്ല കാര്യവുമുണ്ടോ. ഒരു മത്സരം കഴിയുമ്പോള്‍ തന്നെ അടുത്ത മത്സര സമയം എപ്പോഴാണെന്നു പറഞ്ഞാല്‍ നല്ലതായിരുന്നു. :)
-സുല്‍
മത്സര ഫലം:
ReplyDelete1. nardnahc hsemus : 12
2. ViswaPrabha വിശ്വപ്രഭ : 8
3. കുട്ടിച്ചാത്തന്‍ : 6
4. അഭിലാഷങ്ങള്‍ : 4
5. സുൽ | Sul : 2
6. അനില്‍ശ്രീ : 2
7. ഇടിവാള്‍ : 2
8. സാജന്‍| SAJAN : 2
9. ശിശു : 2
10. അനംഗാരി : 2
11. Siju | സിജു : 2
12. ആഷ | Asha : 2
13. പന്നി : 2
14. നന്ദകുമാര്‍ : 2
ഉത്തരം മാറ്റിയ പെനാലിറ്റി:
1. കുട്ടിച്ചാത്തന്‍ : -2