Sunday, 29 March 2009

1 - ഇതേതു ജന്തു

30 comments:

  1. ഈ ജന്തു എന്റെ ബ്ലോഗെന്നല്ല... പ്രൊഫൈലു പോലും നോക്കില്ലെന്നതിനാൽ... സലാംണ്ട്... സലാം...

    ReplyDelete
  2. ഇത് മോണ്ടി ഡക്ക്..

    ലിങ്കില്ല..!

    ReplyDelete
  3. പടം കാണിച്ചാല്‍ ആരാ എന്തുവാ എന്നൊക്കെപ്പറയുന്ന വല്ല സംവിധാനവും ഗൂഗിള്‍ തുടങ്ങിയോ അഗ്രജാ?

    ReplyDelete
  4. ഈ ജന്തുവിനെ അഗ്രൂന്റെ വീട്ടില്‍ കെട്ടീട്ട് വളര്‍ത്തുന്നതല്ലെ എന്നിട്ടൂം അഗ്രുഭായിക്ക് അതിന്റെ പേരെന്താണെന്ന് അറിയില്ലാന്നൊ..ചക്കി, മിട്ടു അങ്ങനെ എന്തെങ്കിലും പേരുണ്ടാവില്ലെല്‍..കുഞ്ഞി എന്ന പേരുമാത്രം ഉണ്ടങ്കില്‍ത്തന്നെ പറയരുത് ട്ടോ....

    ReplyDelete
  5. ഇത് ഊശി വാത്ത് എന്ന് തമിഴർ വിളിക്കുന്ന കൊങ്ങൻ താറാവ്

    ReplyDelete
  6. എനിക്കറിയാം

    മണിക്കുട്ടി
    പ്രൊഫൈല്‍ http://www.blogger.com/profile/01733352706409060707

    പ്രൊഫൈലില്ലാതെ മറുപടിപറഞ്ഞ ആര്‍ക്കും മാര്‍ക്ക് കൊടുക്കല്ലും

    ReplyDelete
  7. ഇതാണോ ഇന്നലെ പറഞ്ഞ തിരുക്കിക്കേറ്റല്‍?

    ഒരു മിനിറ്റേ... ദിപ്പ ശരിയാക്കിത്തരാം.

    ReplyDelete
  8. ഗുപ്തരേ നമിച്ചു....
    ഇമേജ് ഇന്‍പുട് ആയി ഉപയോഗിച്ചുള്ള് വെബ് സെര്‍ച്ച് നിലവില്‍ വന്നോ?
    ലിങ്ക് തരൂ പ്ലീസ്... :)

    ReplyDelete
  9. സുന്ദരി ജന്തു. സുന്ദരന്‍ ലൈറ്റിംഗ്

    ReplyDelete
  10. ഇതു ജന്തുവല്ല. പക്ഷിയാണ്.

    ReplyDelete
  11. ഈ ജന്തു താറാവില്‍ കോഴിക്ക് ഉണ്ടായ ഒരു സങ്കരയിനം.

    വേണമെങ്കില്‍ 'താക്കോഴി' എന്നു വിളിച്ചാലും അത് മിണ്ടൂല്ല.

    ReplyDelete
  12. തക്കിടിമുണ്ടൻ താറാവ്...

    ReplyDelete
  13. ഇതു Bar-headed Goose ; ഗുപ്തൻ with profile ഉത്തരം പറഞ്ഞതുകൊണ്ട് ഫുൾ മാർക്ക്.

    http://en.wikipedia.org/wiki/Bar-headed_goose

    ReplyDelete
  14. കൊല്ലാന്‍ വയ്യാ. ഇല്ലേല്‍ 65 ആക്കി പൊലിപ്പിച്ചേനേ!
    തല്‍ക്കാലം... ‘താറാ 65’ എന്ന് വിളിച്ച് സമാധാനിക്കാം.

    ReplyDelete
  15. വിചിത്രമായ കാര്യം ഈ സാധനമാണ് ഇന്ത്യന്‍ മിതോളജിയിലെ ഫേമസ് ഹംസം എന്നതിനുള്ള സാധ്യത ആണ്. പടങ്ങളില്‍ പക്ഷെ സാധാരന വരച്ചു കാണുന്നത് മ്യൂട്ട് സ്വാന്‍ എന്ന ഐറ്റത്തെയാണ്. (മുന്‍പൊരിക്കല്‍ ദേവേട്ടന്‍ ഒരു ചോദ്യാവലിയില്‍ ഇട്ടിരുന്നു ഇവനെക്കുറിച്ച്. അന്ന് ഗവേഷണം നടത്തിയ കൂട്ടത്തില്‍ കിട്ടിയ വിക്കിന്‍ഫൊ ആണ്)

    ReplyDelete
  16. ഇത് ബാര്‍ ഹെഡഡ് ഗൂസ്. ഷാപ്പുംതല വാത്ത എന്നു വേണേല്‍ മലയാളത്തില്‍ പറഞ്ഞോ! (കോമഡി പറഞ്ഞതാ ചെല്ലാ, വന്‍‌വാത്ത എന്നാണു മലയാളം പേര്‍) നാട്ടില്‍ സാധാരണ കാണാറില്ല, പക്ഷേ വടക്കോട്ട്, പ്രത്യേകിച്ച് കുളു മനാലി പോലെ തണുത്ത ചെരിവുകളില്‍ "ആങ്കൂ" എന്നും വിളിച്ചുകൊണ്ട് (honking) ഇവന്മാര്‍ നടക്കുന്നത് സാധാരണ കാഴ്‌ചയാണ്‌. ദേശാടനക്കാരാണ്‌. സുന്ദരമായ ആകൃതിയില്‍ (ബൂമറാംഗ് പോലെ) ബാര്‍ ഹെഡഡ് ഗൂസ് പറന്നു പോകുന്നത് രസമുള്ള കാഴ്ചയാണ്‌.

    ദ്വിധം എഴുതിയില്ലേല്‍ മാര്‍ക്ക് കിട്ടിയില്ലെങ്കിലോ, anser indicus . ചാരവാത്ത , മഞ്ഞുവാത്ത, ഹംസവാത്ത എന്നിവര്‍ അളിയന്മാരാണ്‌. വെക്കേഷനില്‍ പോയ എനിക്കു മെയിലയച്ച് ഇവിടെ പുതിയ മത്സരം തുടങ്ങിയ കാര്യം പറഞ്ഞ കൂട്ടുകാരിക്ക് നന്ദി (എനിക്ക് മിക്കവരുടെയും ബ്ലോഗ് പേരുകളേ അറിയൂ, ശരിക്കുള്ള പേരില്‍ നിന്നാവണം മെയില്‍ അയച്ചത് ആരാന്നു മനസ്സിലായതുമില്ല, എങ്കിലും നന്ദി)

    ReplyDelete
  17. പടം എവിടെ എടുത്തതാ കൈപ്പള്ളീ? (സൂവില്‍ നിന്നാണെന്ന് പറയല്ലേ, ദേശം ഏതാണെന്ന്)

    ReplyDelete
  18. ബാര്‍ ഹെഡഡ് ഗൂസ്...!!!
    ബാറില്‍ ഉള്ളവര്‍ക്ക് ഹെഡില്‍ മത്ത് കേറുമ്പോള്‍ തൊട്ട് നക്കാന്‍ പറ്റിയ സംഭവം എന്നാണോ ? :P

    അരയന്നം എന്നാല്‍ തന്നെ അര അന്നം എന്നാണല്ലോ...

    ReplyDelete
  19. ദേവാ. വെലകം ബാക്ക്!
    പടം ഇവിടെ : http://en.wikipedia.org/wiki/File:Bar-headed_Goose_-_St_James%27s_Park,_London_-_Nov_2006.jpg
    പ്യേര് : Bar-headed Goose - St James's Park, London - Nov 2006.jpg

    ReplyDelete
  20. കണ്ടിട്ടൊരു പൂച്ച ആണെന്നു തോന്നുന്നു.

    ReplyDelete
  21. സാധനം എന്താണേലും പടം അത്യുഗ്രന്‍! ആരാ കൈപ്പള്ളീ ഫോട്ടോഗ്രാഫര്‍?
    സ്വന്തം ആണോ? എങ്കില്‍ മുന്‍‌കൂര്‍ അഭിനന്ദന്‍സ്!

    ReplyDelete
  22. കുറിത്തലയൻ വാത്ത് എന്നും പറയും. ഗോവയിൽ സ്ഥിരമായി കണ്ടു വരുന്നു. ആന്ധ്രയിലും കർണാടകയിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ശിശിരകാലസന്ദർശകരാണ് ഇവർ. കേരളത്തിൽ വല്ലപ്പോഴും വന്നെങ്കിലായി.

    ReplyDelete
  23. എതിരാ, കറിത്തലയനായിരുന്നെങ്കില്‍ ദേവന്‍ പറഞ്ഞ ഷാപ്പുംതലയുമായി ചേര്‍ക്കാമായിരുന്നു!
    :)

    ReplyDelete
  24. പാഞ്ചാലീ..
    അപ്പോള്‍ അനില്‍ ഇട്ട കമന്റും ആലിങ്കിലുള്ള പടവും (വലുതാക്കി) കണ്ടില്ല അല്ലേ?...

    ReplyDelete
  25. നന്ദി അനില്‍ശ്രീ! ലിങ്ക് നോക്കിയില്ലായിരുന്നു. ഞാന്‍ വിചാരിച്ചു കൈപ്പള്ളി എടുത്തതായിരിക്കുമെന്ന്. :(
    (ആര്‍ക്കറിയാം ആ Diliff അല്ല ഈ കൈപ്പള്ളിയെന്ന്!)
    :)

    ReplyDelete
  26. അത് വിക്കിപ്പടം ആയിരുന്നോ അനിലേട്ടാ?
    പാഞ്ചാലി പറഞ്ഞ പോലെ അതിനു കൈപ്പള്ളി തന്നെ ആണോ.

    ReplyDelete
  27. എതിരന്‍ മാഷേ, കുറിത്തലയന്‍ വാത്തിന്റെ തലയിലെ കുറിക്കാണോ തലക്കുറി എന്നു പറയുന്നത്?

    ReplyDelete
  28. ചോദ്യം തെറ്റാണ്. ഇതേതു പക്ഷി എന്ന് വേണമായിരുന്നു ചോദിക്കുവാന്‍. തെറ്റായ ചോദ്യമായതുകൊണ്ട് ഉത്തരമെഴുതിയ എല്ലാവര്‍ക്കും ഫുള്‍ മാര്‍ക്ക്.(പത്താം ക്ലാസ്സില്‍ ഇപ്പോ അങ്ങനെയാ...)

    ReplyDelete
  29. ചോദ്യം തെറ്റാണ്. ഇതേതു പക്ഷി എന്ന് വേണമായിരുന്നു ചോദിക്കാന്‍. തെറ്റായ ചോദ്യമായതുകൊണ്ട് ഉത്തരമേഴുതിയ എല്ലാവര്‍ക്കും ഫുള്‍ മാര്‍ക്ക്. (പത്താം ക്ലാസ്സില്‍ ഇപ്പോള്‍ അങ്ങനെയാ....)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....