ചോദ്യങ്ങൾ | ഉത്തരങ്ങൾ |
എന്താണു ദൈവം | സമ്പത്തു കാലത്തും ആപത് കാലത്തും കൂടെക്കൂടെ ഓര്‍ക്കാനുള്ളതും, എല്ലാവരും കൈവെടിഞ്ഞാല്‍ പിന്നീടുള്ള ഒരഭയസ്ഥാനവും, തെറ്റുകളും പാപങ്ങളും ചെയ്യുന്നതില്‍ നിന്നും ഒരുപരിധിവരെ അകറ്റിനിര്‍ത്തുന്നതും,പ്രതീക്ഷയറ്റ സമയത്ത് രക്ഷ നല്‍കുകയും,വിശന്നു വലഞ്ഞിരിക്കുമ്പോള്‍ ഭക്ഷണം നല്‍കുന്നവാനൊ(ളൊ) ദാഹിച്ച് വലഞ്ഞിരിക്കുമ്പോള്‍ വെള്ളം തരുന്നവള്‍(ന്‍), രോഗംവരുമ്പോള്‍ കൂടെക്കൂടെ എന്നെ അല്ലെങ്കിലിന്നവരെ രക്ഷിക്കണമേ എന്ന് മറ്റുള്ളവരിറിയാതെ വിളിച്ചപേക്ഷിക്കാനുമുള്ള ഒരു പേര് അല്ലെങ്കിലദൃശ്യ രൂപമുള്ള പ്രത്യാശയുടെ ഒരു ശക്തി ഇതാണ് എന്റെ അറിവിലെ ദൈവം..! |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | കുടുബം,കടമ,ദൈവം,സ്വത്ത്, മതം. |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? | സത്യം പറഞ്ഞാല്‍ ഞാന്‍ രണ്ടും ഇടിച്ച് നിരത്തില്ല,കാരണം മനുഷ്യന്റെ ജീവിതവും സംരക്ഷണവും സുഖവും കഴിഞ്ഞേ മറ്റുള്ള ജീവികളെ സംരക്ഷിക്കേണ്ടതുംമവറ്റകളുടെ സ്ഥാനവും. പിന്നെ ചോദ്യാവലിയില്‍ ഉത്തരം നിര്‍ബന്ധമായതുകൊണ്ട് ആരാധനാലയം തന്നെ ഇടിച്ച് നിരത്തും. എന്തുകൊണ്ടെന്നാല്‍ ആരാധാനലയം അവനവന് മാത്രം നേട്ടം എന്നാല്‍ ഒരു വ്യവസായ സ്ഥാപനത്തിലെ ജോലികൊണ്ട് അവന്റെ കുടുംബം സമൂഹം ജീവിക്കുന്നു. |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | കുശനിക്കാരന്‍ തിരഞ്ഞെടുക്കും പക്ഷെ കുശനിക്കാരന്‍ എന്ന പദവി ക്രിസ്ത്യന്‍ പള്ളികളുമായിട്ടുള്ളതല്ലെ ആയതിനാല്‍ തിരഞ്ഞെടുത്താലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല..! |
ഒരാഴ്ച തുടര്‍ച്ചയായി ഉറങ്ങാനുള്ള അവസരം ലഭിച്ചാല്‍ അതില്‍ സന്തോഷമുണ്ടോ? | ഇല്ലേയില്ല, പിന്നെ പെട്ടെന്ന് ഉറങ്ങാനുള്ള ചെപ്പടി വഴികള്‍ എനിക്കറിയാം..! |
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? | മെഡിസിന്‍ തിരഞ്ഞെടുക്കും, മറ്റുള്ള വിഷയങ്ങള്‍ വായനകൊണ്ടും അനുഭവംകൊണ്ടും നേടാം. എന്നാല്‍ മെഡിസിന്‍ പഠിച്ചും പ്രവര്‍ത്തിച്ചും മാത്രമെ ആധികാരത നേടാന്‍ പറ്റു. |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമുണ്ടായിരുന്നില്ല മാഷെ, എന്നാലും അച്ഛനെപ്പോലെയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ തലത്തിലേക്ക് ഞാനുയര്‍ന്നില്ല, കാരണം സ്വഭാവം കൊണ്ടും പ്രവര്‍ത്തികൊണ്ടുമാണ് അച്ഛന്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ നല്ല മനുഷ്യനായത്. |
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു് | കപ്പയും മീനും. ഞാനൊരു സാദാ കുടുംബത്തിലാണ് ജനിച്ചത് ഞങ്ങള്‍ അഞ്ചുമക്കളെയും അമ്മയെയും പിന്നെ അച്ഛന്റെ കുടുംബത്തിന്റെയും ആശ്രയം അച്ഛന്റെ ശമ്പളം മാത്രമായിരുന്നു. ഈ ശമ്പളം എല്ലാക്കാര്യങ്ങളും നിവര്‍ത്തിക്കാന്‍ അപര്യാപ്തമായിരുന്നു. ആയതിനാല്‍ ഞങ്ങളുടെ പറമ്പില്‍ ഞങ്ങള്‍ ചെയ്യുന്ന കൃഷിയിലൂടെ ഞങ്ങളുടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ നേട്ടം വരുത്തിയിരുന്നു. അതായിത് അരി മേടിക്കാന്‍ പറ്റാത്തയവസ്ഥയില്‍ പറമ്പിലെ കപ്പ,കാച്ചില്‍,ചക്ക ഇവയൊക്കെ തന്നെയായിരുന്നു ശരണം. പിന്നെ അമ്മയുടെ ഭക്ഷണ മുണ്ടാക്കുന്നതിലെ കൈപ്പുണ്യം അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഇതൊക്കെയാണ് കപ്പയെയും മീങ്കറിയേയും ഇഷ്ട വിഭവമാക്കാന്‍ കാരണം മാഷെ |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | ബൈക്ക് |
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? | മാവോയിസം റോഡിലാകും, മൂങ്ങാക്കൂട്ടില്‍ |
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? | തിര്‍ച്ചയായും, ഗുണത്തോടൊപ്പം വമ്പിച്ച വിലക്കുറവും മറ്റെന്തെങ്കിലും ഓഫറും കൂടെയുണ്ടെങ്കില്‍..! അങ്ങനെയൊരു പരസ്യത്തില്‍ കൂടുങ്ങിയതിനെ പറ്റി പോസ്റ്റിയിരുന്നു. |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | ഒരാള്‍ക്ക് ഒരിക്കലും മറ്റൊരുത്തനാകാന്‍ പറ്റില്ല കൈപ്പള്ളി മാഷെ.. |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
കച്ചവടം |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | അണു കുടുമ്പങ്ങളില്‍ ജീവിക്കുന്നത് ,കുടുംബത്ത് ചോദിക്കാനും പറയാനും ആരുമില്ലാത്തത്. പണ്ട് കൂട്ടുകുടുംബം ആയിരുന്നപ്പോള്‍ അന്തിക്ക് വിളക്ക് കത്തിക്കുന്നതിന് മുമ്പ്,പ്രാര്‍ത്ഥന ചൊല്ലുന്നതിന് മുമ്പ്, ബാങ്ക് കൊടുക്കുന്നതിന് മുമ്പ് വീട്ടിലെത്തിയില്ലെങ്കില്‍ ചോദിക്കാന്‍ വീട്ടില്‍ മുത്തശ്ശനൊ അച്ഛനൊ മറ്റുള്ളവരൊ ഉണ്ടായിരുന്നു . ഇന്നതില്ലാത്തതിനാല്‍ തോന്ന്യവാസിയെപ്പോലെ നടക്കുന്നു. (ബ്ലോഗര്‍ തോന്ന്യാസി ക്ഷമിക്കുക) |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | ഭാഷ വളരുകയാണ് എന്നാല്‍ രൂപാന്തരം സംഭവിക്കുകയും ചെയ്യുന്നുണ്ട്. |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? | വികാരം ജനിപ്പിക്കുന്ന ഒരു നീലപ്പുസ്തകവും, ഒരു എന്‍സൈക്ലോപീഡിയയും കൊണ്ടുപോകും..! |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | തിര്‍ച്ചയായും പങ്കെടുക്കും, അതില്‍ പങ്കെടുത്താല്‍ പ്രശസ്തി ലഭിക്കും പ്രശസ്തിയിലൂടെ വരുമാനം ഗണ്യമായി കൂടും. |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
ഞാന്‍ രണ്ടാമത്തേത് അമര്‍ത്തും മാഷെ, കാരണം യൂണിക്കോഡിലേക്ക് മാറിയാലും ഇല്ലെങ്കിലും അവരുടെ ശൈലിമാറില്ല(പട്ടിയുടെ വാല്...) ആയതിനാല്‍ സമൂഹത്തിന് ഗുണമില്ല. എന്നാല്‍ മറ്റു ബട്ടണുകള്‍, ഒന്നാമത്തെ ബട്ടണ്‍ പ്രകാരം ലോകത്തിലെ സകല ഏകാധിപതികളും മരിക്കും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല എത്രയൊ നല്ല ഭരണം കാഴ്ചവയ്ക്കുന്ന ഏകാധിപതികളുണ്ട് അവരെയും കൊല്ലുക എന്നുള്ളത് ദ്രോഹമാണ്. മൂന്നാമത്തെ ബട്ടണ്‍ അത് പ്രകാരം ബ്ലോഗിലെ എല്ലാവരും മരിക്കും ഒരു ബ്ലോഗരും സ്വന്തം അനുഭവം എഴുതാതിരുന്നിട്ടില്ല. മലയാള ഭാഷക്ക് ഉണ്ടര്‍വ്വ് നല്‍കുന്ന ബ്ലോഗിനെ കൊല്ലാന്‍ കൂട്ടുനില്‍ക്കില്ലെന്നുമാത്രമല്ല ഇത്തരം ആഗ്രഹം പ്രകടിപ്പിക്കുന്ന ഇടിവാളിന് ഇടികിട്ടെട്ടെയെന്നും ഞാനാഗ്രഹിക്കുകയും ചെയ്യും മാഷെ |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
|
ഇ എം സ് |
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? | പ്രകൃതി ദുരന്തവും യുദ്ധക്കെടുതിയും അനുഭവിക്കാത്തവര്‍ |
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? | ഇല്ലേയില്ല, ദീര്‍ഘ വീക്ഷണമുള്ള ഭരണകൂടം ഇല്ലെങ്കില്‍ ഒരു രാജ്യവും പുരോഗതി നേടില്ല. |
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) | ഇല്ല, പടം പിടുത്തവും ഒരു കലയാണ് എന്നു കരുതുന്നതുകൊണ്ട്. അപ്പുമാഷിന്റെ പടങ്ങളെയും ക്യാമടെയും പറ്റിയുള്ള അറിവ് പങ്കുവക്കല്‍ കാണുമ്പോള്‍ ഒരിക്കലും ഒരു ക്യാമറ തല്ലിപ്പൊട്ടിക്കാന്‍ തോന്നുകയില്ല. തല്ലിപ്പൊട്ടിക്കാത്തതിനാല്‍ വിശദികരണം വേണ്ടല്ലൊ മാഷെ..? |
എന്താണു് വിലമതിക്കാനാവത്തതു്? | അമ്മ |
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | കേരളത്തിലെ ട്രേഡ് യൂണിയനുകള്‍ നിരോധിക്കും, ജോലിയുള്ളവര്‍ ജോലിക്കുപോകാതെ ജാഥയിലും പിക്കറ്റിലും പങ്കെടുക്കുന്നതും ശിക്ഷാകരമാക്കും, ഇന്ത്യയില്‍ 20 വയസ്സുവരെ പ്രായമുള്ളവര്‍ മൊബൈല്‍ ഫോണ്‍ സ്വന്തം വീട്ടിലൊഴിച്ച് ഉപയോഗിക്കുന്നത് കര്‍ശനമായി തടയാനുള്ള നടപടി നടത്തും..! |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) | എന്റെ കുടുംബത്തില്‍ എന്നും സന്തോഷവും ഐശ്വരവും ഉണ്ടാകണം..! ഏതു മാറാ രോഗവും എന്നാല്‍ ഭേദമാക്കാന്‍ പറ്റണം..! വിചാരിക്കുമ്പോള്‍ പറക്കാന്‍ പറ്റണം അതുപൊലെ നിലത്തിറങ്ങാനും പറ്റണം..! |
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? | ബീഫ് - ജീവനുള്ളവയെ നിരോധിച്ചാല്‍ അതിനെതിരെ ശബ്ദമുയര്‍ത്തും എന്നാല്‍ ബീഫ് എന്നു ഉദ്ദേശിച്ചത് ഇറച്ചി എന്നാണെങ്കില്‍ ഞാന്‍ ഒന്നും ചെയ്യില്ല കാരണം എനിക്ക് വേറെ ഇറച്ചി കിട്ടും. |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | മാഷെ നല്ല ചോദ്യം, ഞാന്‍ ബാങ്കിലിടും അതും നല്ല പലിശയും ഉറപ്പും കിട്ടുന്ന ബാങ്കില്‍ (നാഷണലൈസഡ്). ഈ കാശുകൊണ്ട് ആദ്യം എന്റെ മോഹങ്ങളെല്ലാം ഒരു പരിധിവരെ സാധിക്കും പിന്നീട് അര്‍ഹരായവര്‍ അവര്‍ എന്നെ ആശ്രയിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവരെയും സഹായിക്കും. |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | അമ്മയുടെ സാമീപ്യം |
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? | രാഷ്ട്രീയക്കാരെ ഇഷ്ടമാണ്. എന്നാല്‍ ഇപ്പോഴത്തെ മുഖ്യധാരയിലെ നേതാക്കള്‍ അധികാരം കിട്ടുവാന്‍ വേണ്ടി എന്തു വിട്ടുവീഴ്ചയും കാണിക്കുന്നതുകാണുമ്പോള്‍ വിഷമവും ദേഷ്യവും തോന്നാറുണ്ട്. എന്റെ വീട്ടില്‍ വരുന്ന സ്ഥാനാര്‍ത്ഥിയോട് എനിക്ക് വോട്ടില്ലന്ന് പറയും..! |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | അത് ഒരു രോഗമാണെന്ന് തോന്നുന്നില്ല ഇത്തരം വികാരമില്ലത്തവര്‍ക്കാണ് രോഗികള്‍. ഭീമപ്പള്ളിയില്‍ ചങ്ങലക്കിട്ടാല്‍ രോഗം മാറുമെന്നുള്ള വിശ്വാസം ഇല്ലാത്തതിനാല്‍ അവിടെയിടില്ല മാഷെ |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | ഇവിടെ ജനല്‍ ഇല്ല കൈപ്പള്ളി ഭായ്, പിന്നെ ഒരു ഡോര്‍ ഉണ്ട് അത് തുറന്നിട്ടപ്പോള്‍ ടൈം കാര്‍ഡ് ബോര്‍ഡ് കാണാം പഞ്ചിങ് മെഷിയന്‍ കാണാം പിന്നെ രണ്ടുമൂന്ന് ഫര്‍ണീച്ചര്‍ പെയിന്റ് ചെയ്തത് പൊതിഞ്ഞ് കെട്ടി വച്ചിരിക്കുന്നത് കാണാം കൂടാതെ രണ്ടു ഫിലിപ്പിനൊകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് പെയിന്റ് ചെയ്യാന്‍ |
മലമുകളിൽ നിന്നും കല്ല് ഉരുട്ടിയിട്ട ശേഷം നാറാണത്തു ഭ്രാന്തനെ കണ്ടുമുട്ടുന്നു്. എന്തെല്ലാം ചോദിക്കും? | ഈ സ്റ്റാമിനയുടെ രഹസ്യം..? എന്നും ഇങ്ങനെ ചെയ്യുമ്പോള്‍ മടുപ്പുണ്ടാകില്ലെ..? |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | ഒന്നും എഴുതാനില്ലാത്തതിനാല്‍ ബ്ലോഗ് സജീവമായി നിലനിര്‍ത്താന്‍ വേണ്ടിയാണ് അവസാന പോസ്റ്റിട്ടത്.പിന്നെ വായിക്കുന്നവര്‍ക്ക് അറിവ് ഉണ്ടാക്കുകയെന്നതും.. തീര്‍ച്ചയായും എഴുതും..! |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | താലിയെപ്പറ്റിയുള്ള ഒരു ലേഖനം, പക്ഷെ കമന്റിയില്ല |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
|
ചിരിക്കാനും കരയാനും പറ്റാത്ത അവസ്ഥയായിരുന്നു . |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | ഞാന്‍ രണ്ട് സ്ഥലത്തും പോകും, ഏതെങ്കിലും ഒന്നില്‍ മാത്രമെ കയറാവൂ എന്നുണ്ടെങ്കില്‍ കവികളിരിക്കുന്ന ബാറില്‍ കയറും കാരണം രണ്ട് സ്മോളടിച്ച കവികളുടെ കവിത ചൊല്ലല്‍ കേള്‍ക്കാന്‍ നല്ലരസാമാകും..! |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? | കൈപ്പള്ളി മാഷെ.. നിങ്ങള്‍ ബ്ലോഗില്‍ ഇങ്ങനെ 24 മണിക്കുറും സജീവമായി നില്‍ക്കുമ്പോള്‍ നിങ്ങളുടെ കുടുംബ ബന്ധത്തില്‍ വിടവുകള്‍ സൃഷ്ടിക്കുകയില്ലെ എന്നു ചോദിക്കും |
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി താഴെ പറയുന്നവരിൽ നിന്നും കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ©കുമാർ, Dr. സൂരജ്, Kichu, Prophet of Frivolity, Sul | സുൽ, Zebu Bull::മാണിക്കൻ, അഗ്രജൻ, അഞ്ചൽക്കാരൻ, അനില്‍_ANIL, അപ്പു, അഭിലാഷങ്ങൾ, അമ്പി, അരവിന്ദ്, ആഷ സതീഷ്, ഇഞ്ചിപ്പെണ്ണു്, ഇടിവാൾ, ഇത്തിരിവെട്ടം, ഉന്മേഷ് ദസ്തക്കീര്‍, ഉമേശ്, ഏറനാടന്‍, കരീം മാഷ്, കുറുമാൻ, കുഴൂർ വിൽസൺ, കാപ്പിലാൻ, കേരളഫാര്‍മര്‍, ഗുപ്തൻ, തഥാഗതൻ, തറവാടി, ദില്ബാസുരൻ, ദിവാസ്വപ്നം, ദേവൻ, പ്രിയംവദ, ബെർളിതോമസ്, മുഹമദ് സഗീർ, പണ്ടാരത്തിൽ, യാരിദ്, രാജ് നീട്ടിയത്ത്, രാധേയൻ, വല്ല്യമ്മായി, വിശാല മനസ്കൻ, സുമേഷ് ചന്ദ്രൻ, സിദ്ധാർത്ഥൻ. | ഇവര്‍ എല്ലാവരെയും ഉള്‍പ്പെടുത്തും കാരണം എല്ലാവരും കേമന്മാരും കേമത്തികളുമാണ് ഇല്ലായിരുന്നെങ്കില്‍ ഇവരുടെ പേര് ഇവിടെവരില്ലായിരുന്നു. കവിത,ചര്‍ച്ച, വിഷയത്തെക്കുറിച്ചുള്ള വിവരണം ഇതൊന്നും നടത്താതെ ചിരിയരങ്ങ് നടത്തും ഇതാകുമ്പോള്‍ എല്ലാവരും പങ്കെടുക്കും മീറ്റ് ബോറാകുകയുമില്ലതാനും..! |
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? | കാണാപ്പുറങ്ങളിരുന്നുള്ള ബ്ലോഗ് സൌഹൃദങ്ങള്‍ നല്ലതുതന്നെ, ലോകത്തിന്റെ എവിടെപ്പോയാലും ഒരു താങ്ങായി ഏതെങ്കിലും ബ്ലോഗേഴ്സ് ഉണ്ടാകും. ബ്ലോഗിലെ പോസ്റ്റിലൂടെ കമന്റിലൂടെ അവരെ അടുത്തറിയാന്‍ പറ്റുന്നു പിന്നെ ഒരു അദൃശ്യമായ പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കുന്നു ഇതുതന്നെ ഏറ്റവും വലുത്..! |
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. | പെരുമ്പടവം |
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? | കാട്ടിലിതുവരെ ആനയെ കാണാനുള്ള അവസരം ഉണ്ടായിട്ടില്ലാത്തതിനാല്‍ ഉത്സവ പറമ്പിലെ ആനയെക്കാണാന് ഭംഗി. കണ്ടിട്ടുള്ളവര്‍ പറഞ്ഞത് കാട്ടിലെ ആനകളെ കണ്ടാല്‍ മേയ്ക്കപ്പില്ലാത്ത നടിമാരെപ്പോലെ തോന്നും അതിനാല്‍ കാട്ടിലെ ആനയെ കണ്ടാലും ഭംഗി തോന്നുകയില്ലെനിയ്ക്ക് |
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? | കൈപ്പള്ളി മാഷിന്റെ ഈ ബ്ലോഗ് മാത്രം ( കാരണം ഈ ബ്ലോഗിനാല്‍ മറ്റു പോസ്റ്റുകളില്‍ എത്തി നോക്കുന്നത് വായിക്കുന്നത് കമന്റുന്നത് വളരെ കുറഞ്ഞു ) മറ്റുള്ളവരുടെ പോസ്റ്റുകള്‍ അമ്മയ്ക്ക് തന്‍ കുഞ്ഞും പൊന്‍ കുഞ്ഞ് എന്ന രീതിയില്‍ കാണുന്നു അതിനാല്‍ അക്കാര്യം(ഡിലീറ്റ്)ചെയ്യുകയേയില്ല..! |
Friday, 27 March 2009
37 - കുഞ്ഞൻ
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
മത്സരം ലമ്പർ 37 ആരംഭിച്ചു
ReplyDeleteപ്രിയപ്പെട്ട ഗോമ്പറ്റീഷൻ addicts.
ReplyDeleteഒരു Deputy score keeperന്റെ ജോലി ഒഴിവുണ്ടു. ജോലിയിൽ പ്രവേശിക്കുന്ന വ്യക്തിക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല. പക്ഷെ യാതൊരു ദാക്ഷണ്യവും കൂടാതെ ആർക്കു വേണമെങ്കിൽ പെറ്റി അടിക്കാം എന്നുള്ള ക്രൂര വിനോദത്തിൽ അഞ്ചൽക്കാരനുമായി പങ്കു ചേരാം എന്നൊരു ആനുകൂല്യം ഉണ്ടു്.
ഈ സുവർണ്ണവസരം പാഴാക്കാതെ നേരിട്ട് ബന്ധപ്പെടുക. what-a-ridiculus-waste-of-time@nishad.net
ഇന്നുവരെ ലഭിച്ച pointകൾ ഇഷ്ടാനുസരണം എന്തു വേണമെങ്കിലും ചെയ്യാം. ആർക്കു വേണമെങ്കിലും കൊടുക്കാം.
കുമാര്‍ നീലകണ്‌ഠന്‍
ReplyDelete07195884101872305890
tricky track
ReplyDeleteകുമാറാണെങ്കില്‍ ആ ഫിലിപ്പിനോകള്‍ മോഡലുകള്‍ ആയിരിക്കുമല്ലേ?
ReplyDelete:)
This comment has been removed by the author.
ReplyDeleteകുഞ്ഞന്‍ തന്നെയല്ലെ??
ReplyDeleteമുപ്പത്തി ആറ് മത്സരങ്ങളുടെ ഫലം അറിവായപ്പോള്‍ പോയിന്റു നിലയില്‍ മുന്നിലെത്തിയ ആദ്യത്തെ പത്തു മത്സരാര്‍ത്ഥികള്‍:
ReplyDelete1. ആഷ | Asha : 115
2. വല്യമ്മായി : 113
3. nardnahc hsemus : 71
4. ജോഷി : 67
5. സാജന്‍| SAJAN : 66
6. സുൽ | Sul : 66
7. പ്രിയ : 56
8. മയൂര : 47
9. മാരാർ : 47
10. അനില്‍_ANIL : 44
വിശദവും വിശാലവുമായ സ്കോര്‍ ഷീറ്റ് ഇവിടെ
ഏവര്‍ക്കും അഭിനന്ദനങ്ങള്‍!
ഹാപ്പീ ഗോമ്പീഷന്‍.
എന്റെ ഉത്തരം : കുഞ്ഞന്‍
ReplyDeletehttp://www.blogger.com/profile/03412119106236616772
This comment has been removed by a blog administrator.
ReplyDeleteഞാന്‍ എഴുതിയത് വിശ്വസിക്കല്ലേ..!
ReplyDeleteഞാന്‍ പാഞ്ചാലി എഴുതിയത് കണ്ടത് ഉത്തരം എഴുതിക്കഴിഞ്ഞാണ്. കുഞ്ഞന്റെ തന്നെ :-)
ReplyDeleteblog administrator കമന്റ് ഡിലീറ്റിയാല്‍ പെറ്റി ഉണ്ടോ?
ReplyDeleteഎന്റെ ഉത്തരം : കുഞ്ഞന്‍
ReplyDeletehttp://www.blogger.com/profile/03412119106236616772
"എല്ലാ ദിവസവും ഒരു മണിക്കൂർ പിള്ളേരുമൊത്തു parkൽ പോകും"
ReplyDeleteGreat!!!!!!!
കുഞ്ഞന്‍
ReplyDeletehttp://www.blogger.com/profile/03412119106236616772
കുഞ്ഞൻ തന്നെ ഉത്തരം.
ReplyDeletehttp://www.blogger.com/profile/03412119106236616772
എന്റെ ഉത്തരം - കുഞ്ഞൻ
ReplyDeletehttp://www.blogger.com/profile/03412119106236616772
> 5 മക്കളില്‍ ഒരാള്‍
ReplyDelete> BIS vs 91.6 സ്വര്‍ണം പരസ്യം
> അമ്മയോടുള്ള അടുപ്പം - അമ്മയുടെ കത്ത്..!
ഇത്രയുമൊക്കെ ഉള്ളതുകൊണ്ട്, എന്റെയുമുത്തരം: കുഞ്ഞന്‍ (03412119106236616772)
--
കുഞ്ഞന്‍
ReplyDeletehttp://www.blogger.com/profile/03412119106236616772
എന്റെ ഉത്തരം: കുഞ്ഞന്‍
ReplyDeletehttp://www.blogger.com/profile/03412119106236616772
ദൈവം ചോദിച്ചു, നാണമില്ലാതെ മറ്റുള്ളവർ വന്ന് എഴുതിവയ്ക്കുന്ന ഉത്തരം കോപ്പിയടിക്കുന്നതുപോലെ എഴുതിവയ്ക്കാതെ, എന്നെങ്കിലും ആദ്യം വന്ന് ഉത്തരം എഴുതിക്കൂടേന്ന്. :(
ReplyDeleteദൈവമേ........
ഞാനെന്തുചെയ്യാനാ?
പോയിന്റുകൾ ദാനം ചെയ്താലോ? കുറച്ച് ദിവസം കൂടെ കഴിയട്ടെ.
ennum last aanu ethunath:(
ReplyDelete:(
innu ichiri neratthe:):):)
എന്റെ ഉത്തരം : കുഞ്ഞന്‍
http://www.blogger.com/profile/03412119106236616772
കുഞ്ഞന്‍
ReplyDeletehttp://www.blogger.com/profile/03412119106236616772
കുഞ്ഞന്‍
ReplyDeletehttp://www.blogger.com/profile/03412119106236616772
ഇനി ഞാനായിട്ട് കോപ്പി & പേസ്‌റ്‌റ് ചെയ്തില്ലെന്നു വേണ്ട
എനിക്കു കിട്ടിയ കുറച്ചു പോയിന്റുകൾ ആർക്കെങ്കിലും കൊടുക്കാൻ ആഗ്രഹിക്കുന്നു. വേണ്ടവർ കമന്റ് ഇടുക. അല്ലെങ്കിൽ അതു പാഴാവും.
ReplyDeleteഎന്റെ ഉത്തരം : കുഞ്ഞന്‍
ReplyDeletehttp://www.blogger.com/profile/03412119106236616772
ശ്ശേഡാാ.. ഇതെപ്പോ സംഭവിച്ച്??? ദേ ഞാന്‍ പിന്നേം ലാസ്റ്റ്
ReplyDeleteഎന്റെ ഉത്തരം -- കുഞ്ഞന്‍
http://www.blogger.com/profile/03412119106236616772
എന്റെ ഉത്തരം : കുഞ്ഞന്‍
ReplyDeletehttp://www.blogger.com/profile/03412119106236616772
എന്നാലങ്ങനെ
ReplyDeleteഎന്റെ ഉത്തരം : കുഞ്ഞന്‍
http://www.blogger.com/profile/03412119106236616772
സൂചേച്ച്യേ....
ഇതാ ഞാന്‍ കൈ പൊക്കി
ചേച്ച്യേ... ആ പോയിന്റുകള്‍ എനിയ്ക്ക് തരണേ...
അങ്ങനെയെങ്കില്‍ അങനെ ആഷയോടും വല്യമ്മായിയോടും ഒപ്പം നില്‍ക്കാലോ.. :)
പ്രിയ കൈപ്പള്ളി മാഷ്,
ReplyDeleteആ അസി.സ്സ്കോര്‍ കീപ്പറുടെ പോസ്റ്റിലേയ്ക്ക് ആഷ,വല്യമ്മായി എന്നിവരെ ഞാന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നു. അവരുടെ പോയന്റുകള്‍ എന്റെ പോയന്റിലേയ്ക്ക് കൂട്ടിച്ചേര്‍ക്കുമല്ലോ?
സസ്നേഹം
തോന്ന്യാസി
അങ്ങനേലും നൂറ് കാണാനുള്ള കൊതികൊണ്ടാ...പ്ലീസ്
ന്റെ ഉത്തരോം: കുഞ്ഞന്‍
ReplyDeletehttp://www.blogger.com/profile/03412119106236616772
വികാരം ജനിപ്പിക്കുന്ന ഒരു നീലപ്പുസ്തകവും, ഒരു എന്‍സൈക്ലോപീഡിയയും കൊണ്ടുപോകും..!
ഹോ... അതൊരു പണ്ടാര കോമ്പിനേഷനായിപ്പോയി... ഒരു തംസ്യം... ആദ്യം നീലപ്പുസ്തകം വായിച്ച് തീറ്ക്കോ... അതോ എന്‍സൈക്ലോപീഡിയ വായിച്ച് തീർക്കോ... :)
ഒരു പ്രത്യേക അറിയിപ്പ്, നമ്മുടെ കണ്ണിലുണ്ണിയും രോമാഞ്ചകുഞ്ചുകവുമായ സാക്ഷാല് ശ്രീമാന്... അഞ്ചല്ക്കാരന് അവറ്കളുടെ ജന്മദിനം പ്രമാണിച്ച് ഇന്ന് പെറ്റി വിതരണം നിറുത്തിവെക്കാനും, എല്ലാവിധ പെറ്റികളും മുങ്കാല പ്രാബല്യത്തോടെ തുടച്ച് നീക്കുവാനും അങ്ങയുടെ ഫാനുകളായ ഞങ്ങൾ ആവശ്യപ്പെടുന്നു...
കുട്ടികളെ ഇനി പാടൂ... ഹാപ്പീ ബർത്ത് ഡേ റ്റൂ യൂൂൂൂ....
:)
സന്തോഷ ജന്മദിനം അഞ്ചലിന്....
ReplyDeleteസന്തോഷ ജന്മദിനം അഞ്ചലിന്....
സന്തോഷാാാ..... ജന്മദിനം അഞ്ചലിന്....
ഈ കമന്റ് ബോക്സ് മുന്നാടിയിട്ടതില്‍ പിന്നെ ട്രാക്റ്റര്‍ ഓപ്ഷന്‍ കാണാനില്ലല്ലോ ഷ്ടാ?? കൈപ്സ് ഹെല്പ്സ് പ്ലീസ്....അല്ലെങ്കില്‍ വേറെ ആരെങ്കിലും ഹെല്‍പ്സ് പ്ലീസ്....
ReplyDelete(കൈപ്പള്ളിയേയ്, ഒട്ടും വിടവുകള്‍ ഇല്ലാതാക്കണ്ട ട്ടാ... കാറ്റുകേറാണ്ട് പുഴുകിപോവും!!)
ഓ ഓ.... കിട്ടി കിട്ടി
ReplyDeleteസബ്സ്ക്രൈബ് ബൈ ഇമെയില്‍!!!! കിട്ടി കിട്ടി...
എനിക്കീ ജയ്!! എനിക്കീ ജയ്!!
കുഞ്ഞന്‍ എന്നൊരു കുഞ്ഞു കമന്റു മാത്രമെഴുതി കുഞ്ഞു കുഞ്ഞു ജോലികളിലേക്ക് പോകട്ടെ...
ReplyDeleteഎന്റെ ഉത്തരം കുഞ്ഞന്‍
http://www.blogger.com/profile/03412119106236616772
ജോഷിയുടെ ആ ഉത്തരം വളരെ പൈശാചികമായി പോയി!!!
ReplyDelete67+12 = 79... (ഗദ്ഗദം!!!)
അഗ്രജന്റെ ആവശ്യത്തിന് സര്‍വ്വ പിന്തുണയും. എല്ലാ പെറ്റി ഹോള്‍ഡേര്‍സിനും പൊതുമാപ്പ് പ്രഖ്യാപിക്കുക. അങ്ങിനെയെങ്കിലും നമ്മുടെ നാരദ് സമൂസ് 100 കടക്കട്ടെ, തരുണീമരുണികളുടേ സര്‍വാധിപത്യം തകരട്ടെ
ReplyDeleteകുഞ്ഞന്‍
ReplyDeletehttp://www.blogger.com/profile/03412119106236616772
ഇനി ഞാനും ആയിട്ട് കോപ്പി & പേസ്‌റ്‌റ് ചെയ്തില്ലെന്നു വേണ്ട !!! (സുനിഷിന്റെ കോപ്പി പേസ്റ്റിന്റെ കോപ്പി പേസ്റ്റാ :)
അഞ്ചല്‍സിനു മെനി മെനി റിട്ടേണ്‍സ് ഓഫ് ദി വെരി വെരി ഹാപ്പി ബെര്‍ത്ത്‌ഡേ :)
ഷിഹാബേ
ReplyDeleteസന്തോഷവും, സമാധാനവും, സമ്പത്തും നിറഞ്ഞ ഒരു ജീവിതം ഈ ജന്മദിനത്തില്‍ ആശംസിക്കുന്നു.
കിച്ചുച്ചേച്ചി ഇപ്പോ വന്ന് ആശംസയറിയിച്ച് ഓഫുമടിച്ച് പോകും, പിന്നെ കൈപ്പള്ളി മാഷ് ഉത്തരം പറഞ്ഞ ശേഷം വന്ന് ഉത്തരം പറഞ്ഞ് പോയന്റ് പോയേന്നും പറഞ്ഞ് കരച്ചിലും തുടങ്ങും.
ReplyDeleteഎനിവേ, അഞ്ചല്‍ മാഷ്, സന്തോഷ ജന്മദിനം.....
അഞ്ചലിനു ജന്മദിനാശംസകള്‍
ReplyDeleteഎല്ലാരും തൂങ്കിയാച്ചാ?
ReplyDeleteതോന്ന്യാസീ..
ReplyDelete:)
ഇത്തവണ കുറച്ചു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തെളിവ് താഴെ.
6 മാര്‍ക്ക് പലപ്പോഴായി വെറുതെ കളഞ്ഞതല്ലെ.:(:(
പി.ജി പരൂക്ഷക്കു പോലും ഇത്ര ശ്രദ്ധയോടെ പഠിച്ചിട്ടില്ല.
ennum last aanu ethunath:(
:(
innu ichiri neratthe:):):)
എന്റെ ഉത്തരം : കുഞ്ഞന്‍
http://www.blogger.com/profile/03412119106236616772
പെറ്റിസാറേ..അഞ്ചലേ..
ReplyDeleteചോദിക്കാന്‍ മറന്നു പോയി..
ബര്‍ത്ത് ഡെ പാര്‍ട്ടിക്ക് എവിടെയാ വരേണ്ടത്??
5ത്സിന് 5 നേരം നിസ്കാരം ചെയ്യുമ്പോള്‍ കിട്ടുന്ന പുണ്യം ഈ ജന്മദിനത്തില്‍ ഞാന്‍ നേരുന്നു..!
ReplyDeleteങ്ഹെ കുഞ്ഞനെന്നാ ഈ ഗൊമ്പറ്റീഷനില്‍ കാര്യം?
ReplyDelete:)
എന്റെ ഉത്തരം : കുഞ്ഞന്‍
ReplyDeletehttp://www.blogger.com/profile/03412119106236616772
ഉത്തരം നേരത്തെ അനൌൺസ് ചെയ്യുന്നു. അലമ്പൊണ്ടാക്കാതെ പയലുകളെല്ലാം പിരിഞ്ഞ് പോയാട്ടെ...;)
ReplyDeleteശരിയുത്തരം: കുഞ്ഞൻ
http://www.blogger.com/profile/03412119106236616772
എനിക്കും രണ്ട് പായന്റ് കിട്ടി..
എന്റെ ഉത്തരം ::: കുഞ്ഞന്‍
ReplyDeletehttp://www.blogger.com/profile/03412119106236616772
അഞ്ചല്‍ സാറേ ജന്മദിനാശംസകള്‍
ReplyDeleteഎന്റെ ഉത്തരം
ReplyDeleteമല്ലു ബ്ലൊഗർ/(Short of 203 bones)
http://www.blogger.com/profile/03988628684626249070
അഞ്ചല്‍സിന് മുപ്പത്തേഴാം ജന്മദിനാശംസകള്‍ !
ReplyDeleteകരീം മാഷിട്ട ലിങ്ക് കൊള്ളാം
ReplyDeleteകൈപള്ളീീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ ീീീീീീീീീീീീീീീീീ
ReplyDeleteഇതിനുത്തരമില്ലേ? രണ്ട് ക്ലു ക്ലു ക്ലു ക്ലു തരൂ....
അടുത്തതിപ്പോഴൊന്നുമില്ലേ?
-സുല്‍
തോന്ന്യാസീ നൂറു കാണാന്‍ കൊതിയായെന്നോ.....നീയെന്താ യക്ഷിയോ പ്രേതനോ.....
ReplyDeleteഹി ഹി ഹി ഹി നൂറുണ്ടോ തിരുമേനീ....
നിലാവിന്റെ പൂങ്കാറ്റില്‍ നിശാപുഷ്പ ഗന്ധം.......കുരാമേട്ടാ
കുറുവണ്ണാ.. ഡോണ്ടൂ..ഡോണ്ടൂ......
ReplyDeleteഇതു കൂടെ കേട്ടോ,
♪♪ ഈ രാത്രി വെളുപ്പിയ്ക്കാന്‍ ഇനിയാരും നോക്കണ്ട
ഇടവഴിയില്‍ ചാടിയ്ക്കോ,ഇടി കൊള്ളാതോടിക്കോ♪♪ (കട:വി.ഡി.രാജപ്പന്‍)
നീലപുസ്തകം എന്‍സൈക്ലോപീടിക നല്ല ഗോമ്പിനേഷന്‍. സംശയദൂരീകരണത്തിനായിരിക്കും ഇവ.
ReplyDeleteഎന്റെ സംശയമില്ലാത്ത ഉത്തരം: കുഞ്ഞന്‍
http://www.blogger.com/profile/03412119106236616772
ഫലപ്രഖ്യാപനം ഇന്നേക്കുണ്ടാകുമോ അതോ??
ReplyDeleteഞങ്ങളിവിടെ നിക്കണോ അതോ?
പറഞ്ഞ ഉത്തരങ്ങള്‍ ശരിയായിരുന്നോ ആതോ?
ഞാനീ കമന്റ് ഇവിടെ ഇടണോ അതോ?
:)
ശരി ഉത്തരം: കുഞ്ഞൻ 03412119106236616772
ReplyDeleteഅടുത്ത മത്സരം UAE 14:00
ReplyDeletethirakkilaayippOyathinaal
ReplyDeleteraNt pOyint pOyallO, kunjnjaa....
അഞ്ചലിന് ജന്മദിനാശംസകൾ. :)
ReplyDeleteഎനിക്കു ഇതുവരെ കിട്ടിയ പോയിന്റുകൾ സുമേഷ് ചന്ദ്രനു കൊടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു.
This comment has been removed by the author.
ReplyDeleteഇപ്പോള്‍ ശരിക്കും പ്രശ്നമായി..... അറിയേണ്ടവര്‍ ഒക്കെ അറിഞ്ഞു....
ReplyDeleteസൂവേച്ചി താങ്ക്സ്!!
ReplyDelete(ഹഹഹഹ... അപ്പൊ ‘ചേട്ടായി‘ കുഞ്ഞനാ ല്ലെ? ആ കമന്റ് ഡെലിറ്റിയിട്ടൊന്നും കാര്യമില്ല മാഷെ, ഇവിടെ കമന്റിയ എല്ലാവരും ട്രാക്കിട്ടിരിയ്ക്കല്ലെ!!! :) )
ഒരബദ്ധം ആര്‍ക്കും പറ്റും പറ്റണമല്ലൊ.....യേത്
ReplyDeleteഗ്ലൂവിനു ശേഷം എന്റെ ഉത്തരം
ReplyDeleteചേട്ടായി
http://www.blogger.com/profile/17209856250621551790
ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ പറ്റ്വോ, യേത്?
ബ്ലാക്കിൽ പോയിന്റ് ഇടപാട് അനുവദിക്കരുത്. ഞാൻ അലമ്പുണ്ടാക്കും.
ReplyDelete(അല്ലെങ്കിൽ എനിക്കും വേണം അത്ര തന്നെ)
ഈ അലമ്പിന് എന്റെ ശക്തമായ പിന്തുണ അറിയിച്ചുകൊള്ളുന്നു. അല്ലെങ്കില്‍ ആഷയുടെ പാതിപോയിന്റ് എനിക്ക് തരണം. ആഷേ വേണേല്‍ എന്റെ ബ്ലോഗിന്റെ അസിസ്റ്റന്റ് അഡ്മിന്‍ ആക്കാം :)
ReplyDeleteവേറെ ഒരു മഹാ അലമ്പ് ദേ വരുന്നു.
ReplyDeleteഉടനടി ഈ കമന്റ് സംവിധാനം മാറ്റണം.
അല്ലെങ്കിൽ ഈ പേജിൽ നിന്നു് Open statcounter മാറ്റണം.
ആരൊക്കെ കമന്റ് ഇടുന്നു എന്തൊക്കെ ചെയ്യുന്നു എന്നു് എല്ലാവർക്കും അറിയാൻ പറ്റും ഈ വഴി. ഇദു ശരിയാവില്ല.
ശരിയാവില്ല, ശരിയാവില്ല.
പബ്ലിൿ ഐ.പി. ട്രാക്കിങ്ങ് വേണ്ടേ വേണ്ട. പ്രത്യേകിച്ച് കമന്റ് പോസ്റ്റ് ചെയ്യുന്നിടത്ത്.
ReplyDelete28-Mar-2009 17:08:00
ReplyDeleteഈശ്വരാ ഇതെന്റൈപ്പിയാര്‍ന്നാ ഞാന്‍ വിചാരിച്ച് ഡേറ്റോഫ്ബെര്‍ത്താരിക്കൂന്ന്.
പ്രിയപ്പെട്ടവരെ..നിസ്സംശയം പറയാന്‍ പറ്റിയ ഒരു തുറന്ന പുസ്തകമാണൊ ഞാന്‍..? ഉത്തരം വായിക്കാതെ ഉത്തരം പറഞ്ഞ സങ്കു മാത്രം എന്നെ സന്തോഷിപ്പിച്ചു. കൈപ്പള്ളി മാഷെ ഒരവസരം കൂടി തരൂ ... ഈയൊരു അവസരം തന്നതിന് നന്ദി കൈപ്പള്ളി ഭായി. പിന്നെ ആദ്യം തന്നെ കണ്ടെത്തിയ ശ്രീമതി പാഞ്ചാലിയ്ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍..! പിന്നെ ജോഷിക്കും അഭിനന്ദനങ്ങള്‍..!
ReplyDeleteനീലപ്പുസ്തകത്തെപ്പറ്റി ചോദിച്ച അഗ്രൂന്..കാട്ടില്‍ ഒറ്റക്ക് ജീവിക്കേണ്ടി വന്നാല്‍പ്പിന്നെ ഞാനെന്തുചെയ്യും ? ഞാന്‍ മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനല്ലേ..രാമായണം കൊണ്ടുപോയതെങ്കില്‍, കാട്ടിലെ മൃഗങ്ങള്‍ ഇണകൂടുന്നത് കാണുമ്പോള്‍ രാമായണം വായിച്ചിട്ടും വല്യ കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്‍സൈക്ലോപ്പീഡിയ ഉണ്ടെങ്കില്‍ സംശയങ്ങള്‍ അപ്പോഴപ്പോള്‍ തീര്‍ക്കാമല്ലൊ..!!!!
അനില്‍ശ്രീജി, സുമേഷ് ഭായി, ഗുപ്തര്‍ജീ .. സലാം..!
കുഞ്ഞന്റെ മത്സരത്തില്‍ എനിക്കു പങ്കെടുക്കാന്‍ ഒത്തില്ലല്ലോ കുഞ്ഞാ... :-) അതെങ്ങനെ ക്ലൂ കുത്തി നിറച്ച് എഴുതിയിരിക്കുവല്ലേ... അപ്പോഴേ ആള്‍ക്കാര്‍ പിടിക്കും
ReplyDeleteമത്സര ഫലം:
ReplyDelete1. ജോഷി : 12
2. അനില്‍_ANIL : 8
3. സുൽ | Sul :6
4. സാജന്‍| SAJAN :4
5. ശ്രീവല്ലഭന്‍ : 2
6. അനംഗാരി : 2
7. ViswaPrabha വിശ്വപ്രഭ : 2
8. സതീഷ് മാക്കോത്ത് : 2
9. ആഷ | Asha : 2
10. ഹരി : 2
11. മാരാർ : 2
12. സു | Su : 2
13. കിച്ചു : 2
14. വല്യമ്മായി : 2
15. സുനീഷ് : 2
16. അനില്‍ശ്രീ : 2
17. നന്ദകുമാര്‍ : 2
18. തോന്ന്യാസി : 2
19. nardnahc hsemus : 2
20. അഗ്രജന്‍ : 2
21. ഷിഹാബ് മോഗ്രാല്‍ : 2
22. പ്രിയ : 2
23. അഭിലാഷങ്ങള്‍ : 2
24. യാരിദ് : 2
25. പുള്ളി പുലി : 2
26. ഏറനാടന്‍ : 2
പെനാലിറ്റികള്‍:
1. അനില്‍ : -2 (ആറാം നമ്പര്‍ കമന്റ് ഡിലീറ്റി)
മത്സരത്തിനിടയില്‍ ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചതിനു പെറ്റിയടിയ്ക്കണമോ എന്ന ഭരണഘടനാ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായം തേടുന്നു.
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!
നന്ദിയും.