Monday, 16 March 2009

15 - അഭിലാഷങ്ങൾ

ചോദ്യങ്ങൾ

ഉത്തരങ്ങൾ

കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.

ദൈവം, കുടുംബം, കടമ, സ്വത്ത്, മതം

എന്താണു ദൈവം?

"Thadejathi.. thannaijathi... Thad du:re.. thadwantike.. Thadantharasya sarvasya... Thadu sarvasyasya bahyataha..!!"

‘Yajurveda' ത്തിലെ 40 ആം അദ്ധ്യായം, 'Isawasya Upanishath' ലെ അഞ്ചാമത്തെ-ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ, ‘അത്’ ചലിക്കുകയോ ചലിക്കാതിരിക്കുകയോ ചെയ്യുന്നില്ല..! ‘അത്’ അങ്ങ് അകലെയുണ്ട്...! ‘അത്’ ഇങ്ങ് അടുത്തും ഉണ്ട്..! അത് സകല ജീവജാലങ്ങളുടെയും അകത്തുണ്ട്...!! ‘അത്’ സര്‍വ്വ-ജീവജാലങ്ങളുടെയും പുറത്തുമുണ്ട്...!! അതാണ് ദൈവം..! അതെ, “അത് “ തന്നെയാണ് ‘ദൈവം‘..!!

ഏറ്റവും വലുതെന്താണ്?

നാണുവേട്ടന്റെ തട്ടുകടയില്‍ നിന്ന് കിട്ടുന്ന ഉഴുന്നുവടയുടെ സെന്ററിലുള്ള ദ്വാരം!!

പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?

ഉണ്ടോന്നോ? നാട്ടീന്ന് 500 രൂപകൊടുത്തുവാങ്ങിയ എന്റെ പ്രിയപ്പെട്ട ലതര്‍ പേഴ്സ് പ്രവാസിയായതിന്റെ പിറ്റേദിവസം തന്നെ നഷ്ടപ്പെട്ടു..; പോക്കറ്റടിക്കപ്പെട്ടു! അന്ന് തുടങ്ങിയതാ നഷ്ടങ്ങളുടെ കണക്കുകള്‍! നഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ എന്റെയും ചന്തുമേനോന്റെയും ജന്മം ഇനിയും ബ‍ാക്കി....

കഷ്ടകാലം എന്നാലെന്താണ്‌?

‘കഷ്ടകാലം‘ ഇസ് ഡയറക്റ്റ്ലി പ്രപ്പോഷണല്‍ റ്റു ‘ഭൂതകാലം’, ‘ഭാവികാലം’, ആന്റ് ‘വര്‍ത്തമാനകാലം’!. ഭൂതകാലത്ത് എന്റെ പ്രണയിനിയുമായി കൊഞ്ചിക്കുഴഞ്ഞ് ഭാവികാലത്തെപ്പറ്റി വര്‍ത്തമാനം പറഞ്ഞ് നടന്ന് വരുന്ന നേരത്ത് അവളുടെ പിതാശ്രീയുടെ മുന്നില്‍ വന്ന് പെട്ടുപോയ അന്ന് തുടങ്ങിയതാണിഷ്ടാ എന്റെ "കഷ്ടകാലം“!!

കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?

കുട്ടിയായിരുന്നപ്പോള്‍ വളര്‍ന്ന് ഒരു വലിയകുട്ടിയാവണം എന്ന് മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ..! അതിനാണല്ലോ പണ്ട് ഡൈലി ഹോര്‍ളിക്സ് കുടിച്ചിരുന്നത്.. ങും, ഏതായാലും വളര്‍ന്നു.. വലുതായി! വിചാരിച്ചിരുന്നതിനേക്കാള്‍ വളര്‍ന്നു (ന്താ ഹൈറ്റ് !). പക്ഷെ, ഭയങ്കര സന്തോഷമൊന്നും ഇല്ല. കാരണം, വളര്‍ന്നപ്പോള്‍ തോന്നുന്നത് പഴയ ‘കുട്ടി’ ആയാല്‍ മതിയായിരുന്നു എന്നാണു. ലോകത്തിന്റെ നന്മയും തിന്മയും ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത നിഷ്കളങ്കമായ ആ കുട്ടിക്കാലത്തേക്ക് യാത്രയാവാന്‍, മനസ്സ് കൊണ്ടെങ്കിലും ആ കുട്ടിക്കാലം കൈയ്യെത്തും ദൂരത്ത് എത്തിക്കാനാണ് ഇപ്പോള്‍ ആ‍ഗ്രഹിക്കുന്നത്......!!

“കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം.... മഴവെള്ളം പോലെ ഒരു കുട്ടിക്കാലം....”

നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.

1) അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും. 2) അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും. 3) അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രഹം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം ""Amoniasia"" വന്നു് എല്ലാം മറന്നു പോകും.

അതൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"

ആദ്യ രണ്ട് Buttons കൈ കൊണ്ടു തൊടില്ല. പിന്നെ, നിര്‍ത്താന്‍ പറയുന്നത് വരെ മൂന്നാമത്തെ Button അമര്‍ത്തിപ്പിടിക്കും... റീസണ്‍: എല്ലാ ഏകാധിപതികള്‍ക്കും ഒരു വന്‍ പതനം സുനിശ്ചയമാണ്. ഏകാധിപത്യം ശാശ്വതമല്ല. ചരിത്രം തെളിയിച്ചതും ഇന്നും നമുക്ക് ചുറ്റും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഒരു നഗ്ന സത്യമാണത്. പിന്നെ, മനോരമയാടക്കം എല്ലാ ഓണ്‍ലൈന്‍ പത്രങ്ങളും പൂര്‍ണ്ണമായി യുനീക്കോഡിലേക്ക് മാറുന്ന കാലം വിദൂരമല്ല. അതും സുനിശ്ചിതമായി സംഭവിക്കാന്‍ പോകുന്ന കാര്യമാണു. സോ, ആ മാറ്റത്തിന് സ്പീഡ് കൂട്ടാനുള്ള ഒരു Catalyst ആയി ഈ രണ്ട് ബട്ട്ണ്‍സു ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഏകാധിപതികള്‍ അധപ്പതിക്കട്ടെ..; മനോരമ മലയാളം കമ്പ്യൂട്ടിങ്ങില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സ്വയം മനസ്സിലാക്കി പ്രതികരിക്കട്ടെ... പക്ഷെ, മൂന്നാമത്തെ ബട്ടണ്‍ എനിക്ക് അമര്‍ത്തിയേ മതിയാവൂ....! Amoniasia വന്നാലും തരക്കേടില്ല.. എന്റെ ഒടുക്കത്തെ ചില ഓര്‍മ്മകള്‍... അത് ചിലപ്പോള്‍ എന്നെന്നേക്കുമായി വിട്ടുപോവണം എന്ന് പലപ്പോഴായി ആഗ്രഹിച്ചിട്ടൂണ്ട്. അതുകൊണ്ട് മാത്രം: ബട്ടണ്‍: 3..!! “ഓര്‍മ്മകള്‍.. ഓര്‍മ്മകള്‍.. ഓലോലം തകരുമീ തീരങ്ങളില്‍.. ഒരിക്കലെങ്കിലും കണ്ടമുഖങ്ങളില്‍... മറക്കാനെളുതാമൊ.....?”

മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?

വാച്ച് ധരിക്കാന്‍ ഇഷ്ടമാണ്. ‘മോതിരം, മാല, ബ്രേസ്‌ലറ്റ്‘ ഇതൊക്കെ ധരിക്കാന്‍ തീരെ താല്പര്യം ഇല്ല. (സ്വര്‍ണ്ണത്തിനൊക്കെ ഇപ്പോ എന്താ വില!?). പക്ഷെ, ഉള്ളത് പറയാമല്ലോ,രണ്ട് മാസമായി ഞാന്‍ മോതിരം ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഒരുപക്ഷെ അടുത്ത രണ്ട്മാസം കഴിഞ്ഞാല്‍ മാലയും ഇഷ്ടപ്പെടാന്‍ തുടങ്ങിയേക്കും! ബട്ട്, ബ്രേസ്‌ലറ്റ് ഇഷ്ടമല്ല... (ഫ്രീയായി കിട്ടിയാല്‍ അതും ഇഷ്ടമായേക്കും...! യേത്?)

നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക.

--> ങാ.... ദാ‍ വരുന്നു ഡാനലിന്‍! 8 മണി എന്ന ഓഫീസ് ടൈമിന് പുല്ല് വില പ്രഖ്യാപിച്ച്, ‘മിസ്സ് ഫിലിപ്പീന്‍സ്‘ എന്ന് സ്വയം സര്‍ട്ടിഫിക്കറ്റ് നല്‍കിയ രൂപഭാവങ്ങളോടെ റിസപ്‌ഷനിസ്റ്റ് കൃത്യം 8:45 ആയപ്പോള്‍ മന്തം മന്തം നടന്നുവരുന്നു. ഡ്രസ്സ് ഇട്ടിട്ടൂണ്ടോ ഇല്ലയോ എന്ന് മനസ്സിലാവണേല്‍ മൈക്രോസ്കോപ്പ് വച്ച് പരിശോദിക്കേണ്ടിവരും...!

--> ഈ പത്താം നിലയില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ അവിടെ നല്ല മധുരമുള്ള ജാം കാണുന്നു! (ഒടുക്കത്തെ ട്രാഫിക്ക് ജാം...). പിന്നെ, ഗ്ലാ‍സിന്റെ ഉടുപ്പിട്ട ആകാശം മുട്ടാന്‍ വെമ്പിനില്‍കുന്ന കെട്ടിടങ്ങള്‍..., പച്ചപ്പുല്‍മൈതാനം, അങ്ങിനെയങ്ങിനെ നയനമനോഹരമായ (?) കാഴ്ചകള്‍...

--> അതാ, ആ കാണുന്ന കമ്പനിയില്ലേ? അവിടുന്നാണു എനിക്ക് ആദ്യത്തെ ഇന്റര്‍വ്യൂ കോള്‍ വന്നത്...! കൊളമായ ഇന്റര്‍വ്യു.... ങും!! :(

ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്?

അവസാനം വായിച്ചതും കേട്ടതുമായ കവിത: “നീ വന്ന നാള്‍” ആണ്. വരികള്‍ കൊണ്ട് ഒരു വര്‍ണ്ണചിത്രം മനസ്സില്‍ വരച്ച കുഴൂരിനെയും, പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടുകൂടിയ അതിമനോഹരമായ ആലപനം കൊണ്ട് വരികള്‍ക്ക് പൊന്‍ശോഭ നല്‍കിയ ദേവസേനയേയും അന്ന് തന്നെ അഭിനന്ദനങ്ങള്‍ അറിയിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തിരുന്നു.

നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും?

കൈപ്പള്ളിയെ കണ്ടുമുട്ടിയാല്‍ ചോദിക്കാനായി ഒന്നല്ല, ഒരായിരം ചോദ്യങ്ങളുമായാണ് ഞാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്നത്...! ഇവിടെ 1000 ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവാദം ഇല്ലല്ലോ? പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണെന്ന അഹങ്കാരത്തില്‍ പൂജ്യത്തിന് ഒരു വിലയും കൊടുക്കാതെ 1000 എന്നുള്ളത് 1 എന്നാക്കി ചുരുക്കിയതില്‍ പരാതിയില്ല. (മല്ലൂസിന് പരാതിപാറയാനേ നേരമുള്ളൂ എന്ന് കൈപ്പള്ളി പ‌റഞ്ഞാലോ..! ):) ചോദ്യം ഇതാണ്: “മിസ്റ്റര്‍ കൈപ്പള്ളീ..., ബൂലോകത്ത് വേറിട്ട ചിന്തകള്‍ കൊണ്ടും അതിനേക്കാളുപരി “കലിപ്പ്” കൊണ്ടും അതിപ്രശസ്തനാണല്ലോ താങ്കള്‍? താങ്കളുടെ തന്നെ മനോഹരമായ ഒരു സംരഭമാണല്ലോ “പദമുദ്ര” എന്ന ഓണ്‍ലൈന്‍ മലയാളം നിഘണ്ടു ‌? മലയാളത്തിലെ ആയിരക്കണക്കിന് പദങ്ങളും അര്‍ത്ഥങ്ങളും ചിത്രങ്ങള്‍ സഹിതം അതില്‍ ഉണ്ട് എങ്കിലും, ജീവിതത്തില്‍ കലിപ്പിന് ഇത്രയധികം സ്ഥാനം കൊടുക്കുന്ന താങ്കളുടെ പദമുദ്രയില്‍ എന്തുകൊണ്ടാണ് “കലിപ്പ്” എന്ന വാക്കിന് ഇതുവരെ മീനിങ്ങ് എഴുതിച്ചേര്‍ക്കാതിരുന്നത്??“

ഒരു ദിവസം ശ്രീ പെരുമ്പടവം, Dostoevsky യെ കണ്ടുമുട്ടുന്നു, എന്തു സംഭവിക്കും?

യേയ്... ഇവന്മാര്‍ ‘കണ്ടുമുട്ടിയാല്‍‘ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലാന്ന്..!

പെരുമ്പടവത്തിന്റെ സ്ഥാനത്ത് ‘ബഷീര്‍‘ ആയിരുന്നേല്‍ ആ മുട്ടലില്‍ തെറിച്ച് താഴെ വീണേനേ..!!, മുട്ടിയാലും തട്ടിയാലുമൊക്കെ പിടിച്ചുനില്‍ക്കാനുള്ള മിനിമം ആരോഗ്യം പെരുമ്പടവത്തിനുള്ളതു കൊണ്ട് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും എന്റെ ഭാവനയില്‍ ഇങ്ങനെ ഒരു സംഭാഷണത്തിന് സ്കോപ്പുണ്ട്: Dostoevsky: “പെരുമ്പൂ, എന്തൊക്കെണ്ട്രാ വിശേഷംസ്?? ഹൌ ഈസ് യുര്‍ ലൈഫ് ആന്റ് വൈഫ്??“ Perumbadavam: “ദോസ്‌തെ ദോസ്‌തൊ.., ങ്ങടെ ലൈഫിനും വൈഫിനും എന്റെ ലൈഫ് കടപ്പെട്ടിരിക്കുന്നത് മൂലം എന്റെ ലൈഫും വൈഫും ഒക്കെ ഒരു സങ്കീര്‍ത്തനംപോലെ സ്‌മൂത്തായി മുന്നോട്ട് പോകുന്നിഷ്ടാ....“ Dostoevsky: “ഡേയ്, അതൊക്കെപ്പോട്ടെ, ഇപ്പോ എന്തൊ “ഗള്‍ഫ് ഗേറ്റ് - ഹെയര്‍ ഫിക്സിങ്ങ്” എന്നൊരുപരിപാടി വന്നിട്ടുണ്ടെന്ന് കേട്ടല്ലോ! അന്വേഷിച്ചോ താന്‍?? നമ്മക്ക് രണ്ടാള്‍ക്കും ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ...?“ Perumbadavam: “തനിക്ക് തലയില്‍ വേണ്ടത് താടിയിലെങ്കിലും ഉണ്ടല്ലോടൊ..?! ഹെന്റെ കാര്യമാ കഷ്‌ടം.. തലയിലുമില്ല, താടിയിലുമില്ല, മൂക്കിന്റെ താഴെയും കാര്യമായി ഒന്നുമില്ല്ല.....“ :( Dostoevsky: “സാരമില്ലടോ... രണ്ടാള്‍ക്കും തലക്കകത്ത് വല്ലതുമുണ്ടല്ലൊ? അങ്ങിനെ സമാധാനിക്കാം...” Perumbadavam: “അതിരിക്കട്ടെ, ഗള്‍ഫ് ഗേറ്റിനെപറ്റി താനെങ്ങിനെയറിഞ്ഞു?” Dostoevsky: “അതിന്റെ എം.ഡിയെ ബാര്‍ബര്‍ഷോപ്പില്‍ വച്ച് പരിചയപ്പെട്ടിരുന്നു. അങ്ങേര് പറയുന്നത് അവരുടെ വിജയശതമാനം 98% ആണെന്നാണു. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടും 2% അവര്‍ക്ക് ഒരു കീറാമുട്ടിയായി ബാക്കിനില്‍ക്കുന്നത്രേ... ! എത്ര ഫിക്സ് ചെയ്തിട്ടും മുടിനില്‍ക്കാത്ത രണ്ടാളുകളാണത്രെ അവരുടെ 100% നു ഒരു തടസമായി നില്‍ക്കുന്നത്...!!” Perumbadavam: “അതാരാണ്ട്രാ ആ വീരയോദ്ധാക്കള്‍?” Dostoevsky: “ഏതോ ബൂലോകത്തൂന്ന് വന്ന ഒരു കുറുമാനും, തമനുവും പോലും!!!”

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ? യേയ്... ഒരു തെറ്റുമില്ല. ബട്ട്, തൊഴുത്താണല്ലോ എന്ന് കരുതി പാല് കറക്കാനായി പാത്രവും എടുത്ത് പോയി ‘വല്ലതും’ തപ്പിനോക്കിയാല്‍ വിവരമറിയും.. പറഞ്ഞില്ലാന്ന് വേണ്ട..
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
 1. ഗാന്ധി
 2. ഉമ്മർ ഫറൂഖ് (Kalifa)
 3. Jack the Ripper
 4. മമ്മൂട്ടി
 5. Nelson Madela
 6. Superman
 7. Stephen Spielberg
 8. Jimmy Wales
 9. Paulo Coelho
 10. Khalil Gibran
 11. Salman Rushdie
 12. കുറുമാൻ
 13. സാമ്പശിവൻ (കാഥികൻ)
 14. കൈപ്പള്ളി
 15. നാറാണത്തു ഭ്രാന്തൻ
 16. കുമാരനാശാൻ
 17. മാമുക്കോയ
 18. Charlie Chaplin
 19. വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
 20. ഇഞ്ചിപ്പെണ്ണു്

ഞാന്‍ ക്ഷണിക്കുന്നവര്‍: നാറാണത്തു ഭ്രാന്തന്‍ & കൈപ്പള്ളി കൈപ്പള്ളിയുടെ കൈയ്യില്‍ എപ്പോഴും കാണുന്ന മറ്റേ SLR പുട്ടുംകുറ്റിയില്‍ പുട്ടുണ്ടാക്കി നാറാണത്ത് ഭ്രാന്തേട്ടന് കൊടുക്കും..! അവരൊട് ചോദിക്കുന്ന ചോദ്യങ്ങള്‍: 1) “നിങ്ങള്‍ രണ്ടാളേയും എന്തൊരു മേച്ചാണ് കാണാന്‍!! ഇരട്ടപെറ്റതാണോ?“ 2) “നിങ്ങളുടെ രണ്ടാളുടെയും ഈ മുടിയുടെ രഹസ്യമെന്താണ്?“ 3) “നാറാണത്ത് ഭ്രാന്തന്‍ എന്നാണല്ലോ താങ്കളെ അറിയപ്പെടുന്നത്, അപ്പോ ഈ കൈപ്പള്ളിയെ എന്താ ‘കൈപ്പള്ളി ഭ്രാന്തന്‍’ എന്ന് ആരും വിളിക്കാത്തത്? ചുമ്മാ ‘കൈപ്പള്ളി’ എന്ന് പറഞ്ഞാല്‍ തന്നെ ‘ഭ്രാന്തന്‍’ എന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നത് കൊണ്ടാണോ?“ 4) നാറാണത്ത്മാഷേ, നിങ്ങള്‍ ഏത് ജിമ്മിലാ സാധാരണ പോകാറ്? ഈ മലമുകളില്‍ കയറി കല്ലുരുട്ടി താഴെയിടുന്ന പരിപാടിയെപറ്റി ഞാന്‍ കേട്ടിട്ടുണ്ട്...! സമൈച്ചു മാഷേ സമൈച്ചു! ബൂലോകത്തിന് വേണ്ടി ഒരുപകാരം ചെയ്യാമോ സാര്‍, ഈ കൈപ്പള്ളിയെ ഒരു നിമിഷം ഒന്ന് കല്ലായി സങ്കല്‍പ്പിക്കാമോ? പ്ലീസ്...

ഡിന്നര്‍ കഴിഞ്ഞാല്‍ കവിതാലാപനത്തോടെ എല്ലാ‍രും പിരിയും. “പന്ത്രണ്ടുമക്കളെ പെറ്റൊരമ്മേ ...നിന്റെ മക്കളില്‍ നമ്മളാണ് ഭ്രാന്തന്‍സ്....” :)

ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. വി.കെ.എന്‍
ഫോട്ടോ ബ്ലോഗുകളെ കുറിച്ചുള്ള അഭിപ്രായം..

ബ്ലോഗര്‍ എടുത്ത മികച്ച ചിത്രങ്ങള്‍, അതിന്റെ സൌന്ദര്യവും, അതിലെ ആശയവും പലരുമയി പങ്ക് വെക്കുകയും, അതിനെ പറ്റി ചര്‍ച്ചചെയ്യുകയും ചെയ്യുമ്പോഴാണ് ആ ചിത്രത്തിനും ഫോട്ടോബ്ലോഗിനും ശരിയായ പൂര്‍ണ്ണത കൈവരുന്നത്. ആ ഫോട്ടോഗ്രാഫിക്ക് പിന്നിലെ ടെക്ക്നിക്കല്‍ ഡീറ്റെയ്‌ത്സും, ആസ്വാദകന്റെ മറ്റ് സംശയങ്ങളും ഫോട്ടോബ്ലോഗര്‍ തീര്‍ത്തുകൊടുക്കുകയും ചെയ്യുമ്പോള്‍ അത് കൂടുതല്‍ മനോഹരമാകും. ബട്ട്, "നല്ല ചിത്രം! സ്വന്തം ചിത്രം!" എന്നൊകെ പറഞ്ഞ് മര്‍മ്മപ്രധാനഭാഗത്ത് "വാട്ടര്‍മര്‍ക്ക്" ഇടാതെ ചുമ്മാ പ്രദര്‍ശ്ശിപ്പിച്ചാല്‍ .... വിവരമറിയും.....

ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക?

മൊത്തം ചില്ലറ, കൊടകരപുരാണം, ഇടിവാള്‍, കൊച്ചുത്രേസ്യയുടെ ലോകം, ബ്രിജ് വിഹാരം!! ഈ ബ്ലോഗുകളോട് എനിക്ക് പണ്ടേ ഭയങ്കര അസൂയയാണ്. അപ്പോപ്പിന്നെ അവസരം കിട്ടിയാല്‍ വെറുതെ വിടണോ? :)

58 comments:

 1. മത്സരം 15 ആരംഭിച്ചു

  ReplyDelete
 2. ചോദ്യങ്ങളും ഉത്തരങ്ങളും റൊമ്പ പുടിച്ചാച്ച്.

  ട്രാക്കിങ്ങ്.

  -സുല്‍

  ReplyDelete
 3. എന്റെ ഉത്തരം : സങ്കുചിതമനസ്കന്‍
  http://www.blogger.com/profile/07991482717194165312

  ReplyDelete
 4. എന്റെ ഉത്തരം ദില്‍ബാസുരന്‍.

  ReplyDelete
 5. എന്റെ ഉത്തരം : കുറുമാന്‍

  ReplyDelete
 6. പ്രൊഫൈല്‍ ലിങ്ക് കൊടുക്കാന്‍ മറന്നു...

  എന്റെ ഉത്തരം : കുറുമാന്‍
  http://www.blogger.com/profile/04563737302498989296

  ReplyDelete
 7. എന്റെ ഉത്തരം : അരവിന്ദ്

  ReplyDelete
 8. എന്റെ ഉത്തരം : അഭിലാഷ് (അഭിലാഷങ്ങള്‍)

  http://www.blogger.com/profile/04119725787076039266

  (എങനെ കണ്ടു പിടിച്ചെന്നാവും? ഇത്രയും ഓവറാക്കി, ചളമാക്കി, നീട്ടി വലിച്ച് വേറെ ആരെഴുതാന്‍.. പോരാത്തതിനു ലോഡുകണക്കിനു എക്സ്ക്ലമേഷന്‍ മാര്‍ക്കും വലിച്ചുവാരിയിടുന്നത് അഭിലാഷയല്ലാതെ വേറാര്??)

  ReplyDelete
 9. എന്റെ ഉത്തരം: Abhilash P.K (അഭിലാഷങ്ങള്‍)
  http://www.blogger.com/profile/04119725787076039266

  ReplyDelete
 10. എങ്ങനെ എന്ന് പറഞ്ഞാല്‍ വലിയ 'glue' ആവും..അതോണ്ട്‌ ഉത്തരം ശരിയാണെങ്കില്‍ പറയാം :-)

  ReplyDelete
 11. ഒന്നു മാറിക്കെ..

  ഒരു വോട്ട് ചെയ്യട്ടെ.

  എന്റെ ഉത്തരം : അഭിലാഷങ്ങള്‍

  ReplyDelete
 12. ആഹാ ഇതാരു ബിന്ദുവോ?
  അപ്പോ വഴി ഒന്നും മറന്നില്ല അല്ലേ? :)
  “ദേശാടനം“ ഒക്കെ കഴിഞ്ഞോ?

  ReplyDelete
 13. :)))
  സുൽ പറഞ്ഞത് സത്യം. പൊട്ടിച്ചിരിപ്പിക്കുന്ന ഉത്തരങ്ങൾ.(കൈപ്പള്ളിനെ കളിയാക്ക്യതൊഴികെ.. ഇല്ലെൽ കലിപ്പായാലോ :) പക്ഷെ അതാരാ ആ പറഞ്ഞതെന്നങ്ങു മൻസ്സിലാവനില്ല്യാ. അപ്പൊ ഒരു ട്രാക്ക് തൽക്കാലം.

  ReplyDelete
 14. ഇത് അഭിലാഷ് അല്ലാതെ മറ്റൊരാളാവാൻ വഴിയില്ല. ഉത്തരം അഭിലാഷ്


  http://www.blogger.com/profile/04119725787076039266

  ReplyDelete
 15. എന്റെ ഉത്തരം : അഭിലാഷങ്ങള്‍

  ReplyDelete
 16. 2 പോയിന്റ് അങ്ങോട്ടുതന്ന് ഉത്തരം മാറ്റിവച്ചു.
  എന്റെ പുതിയ ഉത്തരം : അഭിലാഷ്

  ReplyDelete
 17. അപ്പോൾ നേരത്തെ രണ്ടു പ്രാവശ്യം എനിക്കു പോയിന്റ് കിട്ടിയതു കണ്ടില്ലായിരുന്നോ കുമാർ?? :)

  ReplyDelete
 18. ഇനി ഞാനായിട്ട് മാറാതിരുന്നാല്‍ മോശമല്ലേ....

  ഞാനും മാറ്റി.. : Abhilash P.K
  http://www.blogger.com/profile/04119725787076039266

  പാര്‍ത്ഥന്റെ ബ്ലോഗിലെ 'ഗീത' ഇപ്പോഴാണ് ഓര്‍ത്തത്.

  ReplyDelete
 19. എന്റെം ഉത്തരം : അഭിലാഷങ്ങൾ

  ReplyDelete
 20. ഒരു മത്സരമോ രണ്ടു മത്സരമോ എന്നതല്ല. രണ്ടു മത്സരങ്ങള്‍ തമ്മില്‍ ഒരു നീണ്ട ഇടവേള വേണം എന്നതാണ് എന്റെ അഭിപ്രായം. ഒരെണ്ണമായാലും രണ്ടെണ്ണമായാലും ഉത്തരം വരുന്ന വരെ ഓഫ് അടിക്കുക എന്നതാണ് ഇവിടെ കാണുന്നത്. ഉത്തരം പറഞ്ഞതിനു ശേഷം അടുത്ത മത്സരത്തിന് 5 മുതല്‍ 8 മണിക്കൂര്‍ വരെ ഇടവേള കൊടുത്താല്‍ കുറച്ചു കൂടി ഈ അഡിക്ഷന്‍ മാറ്റിയെടുക്കാം. കുറെകാലത്തേക്ക് ഒരു ടൈം പാസ്സും ആയിരിക്കും.

  -സുല്‍

  ReplyDelete
 21. റ്റ്രാക്കിംഗ്

  ReplyDelete
 22. എന്റെ ഉത്തരം : അഭിലാഷ്

  ReplyDelete
 23. ഒരു കമന്റിടാന്‍ വന്നാ പോസ്റ്റെഴുതിപ്പോണ ആള്‍ ഇതല്ലാതെ പിന്നെയാര്

  ഉത്തരം അഭിലാഷ് :http://www.blogger.com/profile/04119725787076039266

  ReplyDelete
 24. ഇനി പോയിന്റ് വല്ലതും ബാക്കിയുണ്ടോ ആവോ?
  എന്റെ ഉത്തരം നമ്മുടെ സ്വന്തം: അഭിലാഷങ്ങള്‍

  ReplyDelete
 25. എന്റെ ഉത്തരം : തമനു

  ReplyDelete
 26. ശരി ഉത്തരം UAE 9:00 മണിക്ക്

  ReplyDelete
 27. വിശാലമനസ്കന്‍

  ReplyDelete
 28. എന്റെ ഉത്തരം : അഭിലാഷങ്ങള്‍

  ReplyDelete
 29. എന്റെ ഉത്തരം - Abhilash P.K


  http://www.blogger.com/profile/04119725787076039266

  ReplyDelete
 30. ഉത്തരം : അഭിലാഷങ്ങള്‍

  http://www.blogger.com/profile/04119725787076039266

  ReplyDelete
 31. എന്റെ ഉത്തരം - Abhilash P.K


  http://www.blogger.com/profile/04119725787076039266

  ReplyDelete
 32. എന്റെ ഉത്തരം : അഭിലാഷ് (അഭിലാഷങ്ങള്‍)

  http://www.blogger.com/profile/04119725787076039266

  ഇപ്പോ ഉത്തരം പറഞ്ഞിട്ടും വല്യകാര്യമൊന്നുമില്ല, എന്നാലും പറയതിരിയ്ക്കാന്‍ പറ്റില്ലല്ലോ....

  ReplyDelete
 33. ഈ കമന്റുകള്‍ വായിക്കേണ്ട ആവശ്യം പോലും ഇല്ല.... അത്രയ്ക്ക് വാട്ടര്‍മാര്‍ക്ക് അടിച്ചതാണീ ഉത്തരങ്ങള്‍


  അഭിലാഷ്.
  അഭിലാഷ്
  അഭിലാഷ് ഷാര്‍ജ......

  ഓഫീസ് വിവരണം ധാരാളം
  ഫോട്ടോ ബ്ലോഗിനെപ്പറ്റിയുള്ളവിവരണം അതിലും അപ്പുറം!
  കൈപ്പള്ളിയേ കണ്ടാല്‍.. എന്ന ക്ലോസ് അതിനേക്കാള്‍ ക്ലൂ
  പിന്നെ ഈ നീട്ടിവലിച്ച എഴുത്തും.
  അഭിക്കുട്ടാ,..... കക്കാന്‍ പഠിക്കുമ്പോള്‍ നില്‍ക്കാന്‍ പഠിക്കണം മോനേ

  ReplyDelete
 34. ട്രാക്ക് ചെയ്യുമ്പൊഴേക്ക് കൈപ്പള്ളി മത്സരം അവസാനിപ്പിച്ചു കഴിയുമല്ലോ...

  ReplyDelete
 35. ട്രാക്ക് ചെയ്യുമ്പൊഴേക്ക് കൈപ്പള്ളി മത്സരം അവസാനിപ്പിച്ചു കഴിയുമല്ലോ...

  ReplyDelete
 36. ട്രാക്ക് ചെയ്യുമ്പൊഴേക്ക് കൈപ്പള്ളി മത്സരം അവസാനിപ്പിച്ചു കഴിയുമല്ലോ...

  ReplyDelete
 37. കൈപ്പള്ളീമാഷേ, ഒന്നു നില്‍ക്കണേ. ഒന്‍പതുമണിക്ക് പ്രഖ്യാപിക്കല്ലേ. ഇവിടെ ഇപ്പോ 7:46 ആയതല്ലേ ഉള്ളൂ.. മാഷിന്റെ വാച്ചില്‍ 30 മിനിറ്റുകൂടി കഴിയുമ്പോള്‍ ഒന്‍പതാകും ! അഭിലാഷ് ഓഫീസിലെത്തി സിസ്റ്റം ഒന്നു തുറന്ന് ഇതൊന്നു കണ്ടോട്ടെ.. വെയ്റ്റ്.

  പത്തുത്തരം വന്നാല്‍ മത്സരഫലം പ്രഖ്യാപിക്കും എന്ന നിയമവും, രാത്രി പന്ത്രണ്ടിന് ഒരു മത്സരം ആരംഭിക്കുന്നതുമാണ് ഇങ്ങനെ പലരും കാണാതെ 50 കമന്റില്‍ താഴെ ഈ മത്സരം അവസാനിപ്പിക്കാന്‍ ഇടയാക്കുന്നത്

  ReplyDelete
 38. കുറേപ്പേരു ഉത്തരം പറഞ്ഞതാ;)
  എന്റെ ഉത്തരം: അഭിലാഷങ്ങള്‍

  ഞാന്‍ മത്സരം ഇപ്പഴാ കണ്ടത്!

  ഉത്തരങ്ങളുടെ കൂടെ ചേര്‍ത്ത ആ പാട്ട്/കവിത വരികള്‍ വച്ച് ഇത് അബിലാഷ തന്നെ എന്നൂഹിക്കുന്നു

  പിന്നെ, /
  ണ്ട് മാസമായി ഞാന്‍ മോതിരം ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഒരുപക്ഷെ അടുത്ത രണ്ട്മാസം കഴിഞ്ഞാല്‍ മാലയും ഇഷ്ടപ്പെടാന്‍ തുടങ്ങിയേക്കും/

  എന്ന വരികളില്‍ നിന്നും ഈയിടെ എന്‍‌ഗേജ്മെന്റ് കഴിഞ്ഞ, രണ്ടു മാസത്തിനകം വിവാഹിതനാകാന്‍ പോവുന്ന ഒരാള്‍- അത് അബിലാഷയാണെന്നാ ഒരൂഹം ;)


  ഈ ചോദ്യാവലിയില്‍ അബിലാഷയോട് ചോദിക്കാമായിരുന്ന ഒരു ചോദ്യവും, അതിനു അബിലാഷ തന്നേക്കാമായിരുന്ന ഒരുത്തരവും കൂടെ ഞാന്‍ താഴെ ചേര്‍ക്കുന്നു!

  ചോ: അടുത്ത രണ്ടുമാസത്തിനകം താങ്കള്‍ ഇഷ്ടപ്പെട്ടേക്കാവുന്ന സംഗതികള്‍?
  ഉ: അടുക്കള, വാഷിങ്ങ്മെഷീന്‍, ചൂല്, പ്രഷര്‍ കുക്കര്‍, പ്ലേറ്റ് വാഷിങ്ങ് ലിക്വിഡ്, ഹാര്‍പിക് ടോയ്ലറ്റ് ക്ലീനര്‍,

  ReplyDelete
 39. ഒമ്പതാവാന്‍ ടൈം ഇനിയും ഉണ്ട്. രണ്ടെങ്കി രണ്ട് മാര്‍ക്ക്.

  അഭിലാഷങ്ങള്‍

  ReplyDelete
 40. എന്റെ ഉത്തരം: കുറുമാന്‍

  (മാര്‍ക്ക് കിട്ടാനുള്ള അവസരം നിഷ്കരുണം തള്ളിക്കളഞ്ഞിരിക്കുന്നു.. :))

  ReplyDelete
 41. ഹയ്യോ... ഇതെന്താണ്??

  മിക്കവരും എന്റെ പേര് പറയുന്നത്?

  ഇത് വളരെ പരിചിതമായ ഒരു എഴുത്ത് രീതി തന്നെ.. ഞാന്‍ ഒന്നൂടെ വായിച്ചു നോക്കട്ടെ.

  ബൈ ദ വേ, പെരുമ്പടവത്തെപ്പറ്റി കണ്ടപ്പോഴാണ് ഓര്‍ത്തത്, ‘ഒരു സങ്കീര്‍ത്തനം പോലെ‘ വായിക്കണം വായിക്കണം എന്ന് കാലങ്ങളായ് കരുതിയിട്ടും ഇതുവരെ വായിക്കാന്‍ പറ്റാതിരുന്ന ഒരു പുസ്തകമാണ്. റഷ്യന്‍ എഴുത്തുകാരന്‍ Dostoevsky യുടെയും ഭാര്യ അന്നയുടെയും ജീവിതത്തിനെ ആധാരമാക്കി എഴുതിയതാണാ പുസ്തകം എന്ന് മാത്രം കേട്ടിട്ടുണ്ട്. എപ്പോ നാട്ടില്‍പ്പോയാലും ബുക്ക് കടകളില്‍ നിന്ന് “ഔട്ട് ഓഫ് സ്റ്റോക്ക്” എന്ന് കേട്ട് മടുത്തു. ഇവിടെ വീണ്ടും ആ പേരു കണ്ടപ്പോള്‍ വീണ്ടും ഓര്‍ക്കുന്നു.... വായിക്കണം... ആരുടടുത്തെങ്കിലും ഉണ്ടേല്‍ ഒന്ന് താ...

  [ട്രാക്കിങ്ങ്..] [ട്രാക്കിങ്ങ്..]

  ReplyDelete
 42. അടുത്ത മത്സരം: UAE:13:00

  ReplyDelete
 43. അടിച്ചൂന്നാ ആ‍ാ ആ‍ാ ആ തോന്നണേ..ഏ..ഏ...!!!!

  ReplyDelete
 44. ബ്ലാഗാശവാണി ദുബായ്... ഷാര്‍ജ്ജ...

  പ്രധാന വാര്‍ത്തകള്‍....വായിക്കുന്നത്..
  ങാ..അല്ലേ വേണ്ട...

  ഹും!!. ഹങ്ങനെ ഞാന്‍ പിടിക്കപ്പെട്ടു.. ങാ പോട്ട്..

  nardnahc hsemus , ഇയാള്‍ക്ക് എണ്ട്രന്‍സ്‌ന്‍ എഴുതുന്ന പോലത്തെ ‘വണ്‍ വേഡ് ഏന്‍സേസ്’ ആയിരുന്നോ വേണ്ടിയിരുന്നത്?? സ്വന്തം ശൈലിയില്‍ എഴുതിയാല്‍ ആളുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നതില്‍ സന്തോഷമേയുള്ളൂ.. ഇത് ആളുകളെ പറ്റിക്കാനുള്ള ഒരു മത്സരമായി ഞാന്‍ കാണുന്നില്ല.

  പിന്നെ, താഴെപ്പറയുന്ന ‘സൂചനകള്‍’ ആയിരുന്നു എന്നെ പറ്റി ഉത്തരങ്ങള്‍ക്കിടയില്‍ തിരുകിക്കയറ്റിയത്...

  1) ഞാന്‍ ‘അഭിലാഷങ്ങള്‍’ എന്ന പേരില്‍ 2 വര്‍ഷത്തിലധികമായി ബൂലോകത്തില്‍ എഴുതുന്ന, പ്രത്യേകിച്ച് കമന്റുകളില്‍ എഴുതുന്ന ‘ശൈലിയില്‍‘ നിന്ന് ഒരിഞ്ച് പോലും വ്യതിചലിക്കാതെയാണ് ഉത്തരങ്ങള്‍ എഴുതിയിട്ടുള്ളത്...

  2) ‘നര്‍മ്മ’ത്തോടുള്ള എന്റെ ഇഷ്ടം, അത് ഉത്തരങ്ങളില്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിരുന്നു...

  3) ‘സംഗീത‘ത്തോടുള്ള പ്രിയം ഇടക്കിടെ പ്രകടിപ്പിച്ചിരുന്നു... ഗാനങ്ങളിലൂടെയും മറ്റും....

  4) ‘ദൈവ‘ത്തെപറ്റിയുള്ള ചോദ്യത്തിന്റെ ഉത്തരം ഞാന്‍ രണ്ട് വര്‍ഷം മുന്‍പ് തുളസിയുടെ ബ്ലോഗില്‍ ഇവിടെ എഴുതിയ കമന്റ് കോപ്പി പേസ്റ്റ് ചെയ്തതാണ്. ഗുഗിള്‍ സര്‍ച്ച് ചെയ്ത് കണ്ടെത്താതിരിക്കാനാണ് വാക്കുകള്‍ ഇംഗ്ലീഷില്‍ ആക്കിയത്. ചുമ്മ, ‘ദൈവം അഭിലാഷങ്ങള്‍’ എന്ന് സര്‍ച്ച് ചെയ്തു നോക്കിയപ്പോള്‍ ഗൂഗിളമ്മച്ചി ഒരു ദയയും ഇല്ലാതെ ഡയറക്റ്റായി ‘കൈയ്യെത്തും ദൂരത്തെ ദൈവം’ എന്ന തുളസിയുടെ ഫോട്ടോ-പോസ്റ്റിലേക്ക് വഴികാണിക്കുന്നത് കണ്ടു. (ശ്ലോകത്തിലെ ഏതേലും വാക്ക് സര്‍ച്ച് ചെയ്തപ്പോളും ഇത് തന്നെ ഗതി!! ഒരേയൊരു ഔട്ട്പ്പുട്ട് ഗൂഗിള്‍ തന്നു) അതാണ്‍ വാക്കുകള്‍ ഇംഗ്ലീഷ് ലെറ്റര്‍ ഉപയോഗിച്ച് എഴുതിയത്..... :)

  (ആ പോസ്റ്റില്‍ എനിക്ക് തോട്ടുതാഴെ കമന്റിട്ട് കുമാര്‍(c) ഏട്ടന്‍ കണ്ടുപിടിച്ചില്ല എന്നത് ശ്രദ്ധേയം.. ഹ ഹ)

  5) ബട്ടണ്‍ 3 അമര്‍ത്തിയപ്പോള്‍ തുറന്നത് ഞാന്‍ എഴുതിയ ആദ്യത്തേതും അവസാനത്തേതുമായ ഓര്‍മ്മക്കുറിപ്പായ ‘ഹേ അജ്‌നബി- ഒരു ഫ്ലാഷ് ബാക്ക്’ എന്ന പോസ്റ്റിലേക്കുള്ള ഒരു വാതായനമാണ്‍...! ആ ‘ഓര്‍മ്മകള്‍‘ മറക്കാന്‍ ആ ബട്ടണ്‍ എന്നെ സഹായിക്കും എന്ന് കരുതി.....

  6) ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്ന കൂട്ടത്തില്‍ ഞാന്‍ ഒരു പേഴ്സണല്‍ മാറ്റര്‍ കൂടി ഈ ബ്ലോഗിലൂടെ അവതരിപ്പിച്ചു. ‘മോതിരം‘ ഇഷ്ടമല്ലാത്ത എനിക്ക് കഴിഞ്ഞ രണ്ട് മാസമായി മോതിരം ഇഷ്ടമാണ് എന്ന് പറയാന്‍ കാരണം, ഇടിവാള്‍ പറഞ്ഞത് പോലെ.., രണ്ട് മാസം മുന്‍പ് എന്റെ എന്‍‌ഗേജ്മെന്റ് കഴിഞ്ഞു. :) ഇനി രണ്ട് മാസം കൂടി കഴിഞ്ഞാല്‍ വിവാഹം. മെയ് 17ന്‍. അതിന് ശേഷം കഴുത്തില്‍ വീഴുന്ന ‘മാല’ ഇഷ്ടപ്പെടാതിരിക്കാന്‍ തരമില്ലല്ലോ...? ‘നിത്യബ്രഹ്മചാരി’ എന്നും പറഞ്ഞ് ഇത്രയും കാലം നടന്ന ഒരു ‘കന്യകനായ ചെക്കന്’ വന്നുചേര്‍ന്ന ‘ഗതികേട്’ അല്ലാതെ പിന്നെന്താണിത്..? :)

  7) “വാട്ടര്‍മാര്‍ക്ക്” ഇടാത്തതിനെപ്പറ്റി പല പല ഫോട്ടോ-ബ്ലോഗിലും പോയി ഘോരഘോരം പ്രസംഗിക്കാറുണ്ട്. അതില്‍ ഒരു ഉദാഹരണമായി പണ്ട് ഹരീ||Haree യോട് പ്രസംഗിച്ചിട്ട് ഹരിതന്ന മറുപടിയും, പിന്നീട് അത് മോഷ്ടിക്കപ്പെട്ടപ്പോള്‍ വീണ്ടും പ്രതികരിച്ചതുമെല്ലാം ഇവിടെ വായിക്കാവുന്നതാണ്..


  8) ഇന്ത്യക്ക് പുറത്തുള്ള ഒരു ബ്ലോഗറാണു എന്ന ക്ലൂ പലയിടത്തും നല്‍കിയിരുന്നു. പിന്നെ കൈപ്പള്ളിയെ അടക്കം 99.99% യു.എ.ഇ ബ്ലോഗഴ്സിനേയും നേരിട്ട് കണ്ടിട്ടുമില്ല. അതുപോലെ, ‘നീ വന്ന നാള്‍’ എന്ന കവിതയെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ കുഴൂരിനേയും, ദേവസേനയേയും ഫോണില്‍ കൂടിയാണ് അറിയിച്ചത്. സോ, അവിടെ പോയി കമന്റ്സ് നോക്കിയാല്‍ കാണില്ല എന്നുള്ളത് കൊണ്ടാണ്‍ വളരെ വ്യക്തതയോടു കൂടി ധൈര്യമായിത്തന്നെ അവസാനം വായിച്ച കവിതയെപറ്റി പറഞ്ഞത്....

  9) ‘പദമുദ്ര’ യെപറ്റിയും ‘വാക്കുകളുടെ കൂടെയുള്ള ചിത്ര‘ങ്ങളെപറ്റിയുമൊക്കെ ഞാന്‍ പറയാന്‍ കാരണം, ഈ സംരംഭത്തിന്റെ ആരംഭഘട്ടത്തില്‍ പദമുദ്രയുടെ ‘ഇമേജ് എഡിറ്റര്‍’ സ്ഥാനത്ത് സേവനമനുഷ്ടിച്ചിട്ടുണ്ട് എന്നതിനാലാണ്‍....

  10) ഓഫീസ് ജനാലയുടെ കര്‍ട്ടണ്‍ മാറ്റിയപ്പോള്‍ കണ്ട ലൈവ് കാഴ്ചകളില്‍ ചിലത് മാത്രമാണ് ഞാന്‍ വിവരിച്ചത്. അതില്‍ ‘ആ കാണുന്ന കമ്പനി’ എനിക്ക് ആദ്യ ഇന്റര്‍വ്യൂ കോള്‍ സമ്മാനിച്ച ‘പെട്രോഫാക്ക്’ ആണ്. കൊളമായ ആ ഇന്റര്‍വ്യൂ കോളിന് പിന്നിലെ ജകപൊക ഞാന്‍ ബൂലോകത്ത് സതീഷ് മാക്കോത്തുമായി ഇവിടെ അവസാന കമന്റില്‍ ഡീറ്റേല്‍ഡ് ആയി പങ്കുവച്ചിരുന്നു. അത് കമന്റ് ഏരിയായില്‍ ആയിരുന്നതിനാല്‍ അധികമാരും കണ്ടിരിക്കാനിടയില്ല.. . പിന്നെ, കാര്‍ട്ടൂണീസ്റ്റ് സജീവേട്ടന്‍ വരച്ച എന്റെ കാരികേച്ചറില്‍ ഭാവന മിക്സ് ചെയ്ത് ആ കമന്റിന്‍ ഒരു ഗിഫ്റ്റ് എന്ന രീതിയില്‍ എനിക്കൊരു നല്ല സമ്മാനം കൂടിക്കിട്ടി. അത് ആര് തന്നു എന്നത് സ്വകാര്യം. സ്വകാര്യശേഖരത്തില്‍ നിധിപോലെ സൂക്ഷിച്ച ആ ഗ്രാഫിക്സ് കൂടി ഇവിടെ സമര്‍പ്പിക്കുന്നു...

  കൊളമായ ഇന്റര്‍വ്യൂ.... വിശേഷം “ആദ്യ ഇന്റര്‍വ്യൂകോളാഭിലാഷങ്ങള്‍” എന്ന കമന്റിന്റെ പ്രസക്തഭാഗങ്ങള്‍ അടുത്ത കമന്റായി കോപ്പി പേസ്റ്റ് ചെയ്യുന്നു.

  അപ്പോള്‍, ഇതി വാര്‍ത്താഹഃ
  :)

  ReplyDelete
 45. ----------------------------
  ക്ലൂ കമന്റ് ഏസ് ഫോളോസ്:
  ----------------------------

  “ആദ്യ ഇന്റര്‍വ്യൂ കോളാഭിലാഷങ്ങള്‍!“

  ഞാനിവിടെ ഷാര്‍ജ്ജയില്‍ എത്തിയപ്പോ ജോലിക്കായി കുറേ കമ്പനികളില്‍ ബയോഡേറ്റ കൊടുത്തിരുന്നു. ഒരു മാസമായിട്ടും നല്ല കമ്പനികളില്‍ നിന്ന് ഇന്റര്‍വ്യൂ കോള്‍സ് ഒന്നും വരാത്തതില്‍ വല്ലതെ വിഷമിച്ചിരിക്കുന്ന സമയം. ഒരു ദിവസം വീട്ടില്‍ എത്തി ലാന്റ് ഫോണിലെ കോളര്‍ ഐഡിയില്‍ 4 മിസ്സ്ഡ് കോള്‍സ് കണ്ടു. ഒരേ നമ്പരില്‍ നിന്ന്. ഞാന്‍ തിരിച്ചു വിളിച്ചു. ആരും എടുത്തില്ല. പിറ്റേദിവസവും കണ്ടു 3 കോള്‍സ്. ഞാന്‍ വീണ്ടും തിരിച്ചുവിളിച്ചു. അത് എന്റെ താമസസ്ഥലത്തിന് തൊട്ടടുത്തുള്ള ‘പെട്രോഫാക്’ എന്ന ഒരു മള്‍ട്ടിനേഷണല്‍ കമ്പനിയില്‍ നിന്നായിരുന്നു. ഒരു ചൈനീസ് പെണ്ണാണ് കോള്‍ അറ്റന്റ് ചെയ്തത്. എന്താ ഏതാ എന്നൊക്കെ ചോദിച്ചപ്പോ, അവര്‍ ഹലാക്കിന്റെ ഇംഗ്ലീഷില്‍ പറഞ്ഞു ‘ഇത് പെട്രോഫാക് HR ഡിവിഷനാണ്‘ എന്ന്. എന്നെ വിളിച്ചത് ആരാ എന്താ എന്നൊന്നും അവര്‍ക്കറിയില്ല എന്നും പറഞ്ഞു. ജോലിയുടെ കാര്യത്തിനാണേല്‍ വിളിച്ചവര്‍ വീണ്ടും വിളിക്കും എന്നും പറഞ്ഞു. ഞാന്‍ അന്ന് ഭയങ്കര ഹാപ്പിയിലായിരുന്നു.

  യാചകന്‍മാര്‍ ഭിക്ഷയിരക്കുന്ന ടോണില്‍ വീട്ടിലേക്കൊക്കെ വിളിച്ച് പറഞ്ഞു, “അമ്മേ..... അച്ഛാ...... അവസാനം ഒരു ഇന്റര്‍വ്യൂ ഒത്ത് വന്നപ്പാ..!!” എന്ന്. വളരെ നല്ല കമ്പനിയാണ്. ഇവിടെ യു.എ.ഇ യില്‍ ഇന്റര്‍വ്യൂ തരപ്പെടാനാണ് പാട്. സാധാരണ വിസിറ്റ് വിസയില്‍ വരുന്നവര്‍ സബ്മിറ്റ് ചെയ്യുന്ന സി.വി കള്‍ പ്രോസസ് ചെയ്ത് വരുമ്പോഴേക്ക് അവരുടെ വിസാകാലാവധി കഴിഞ്ഞിട്ടുണ്ടാകും. ഇതിപ്പോ ഞാന്‍ ഫുള്‍ ഹാപ്പിയായി. കാലതാമസമില്ലാതെ ഒരു നല്ല ഇന്റര്‍വ്യൂ കോള്‍ കിട്ടുക എന്നത് എന്റെ ഒരു അഭിലാഷമായിരുന്നു. ഈ കോളിലൂടെ ആ അഭിലാഷം മിക്കവാറും ഫുള്‍ഫില്ലാകുമല്ലോന്നോര്‍ത്ത് എനിക്കാണേല്‍ ഒടുക്കത്തെ സന്തോഷം! ഈ ഇന്റര്‍വ്യൂ ഞാന്‍ കലക്കും.. പിന്നെ രാത്രി മുഴുവര്‍ മരണപ്രിപ്പറേഷനായിരുന്നു. mcse ടോപ്പിക്ക്സും, സോഫ്റ്റ്വേര്‍ റിലേറ്റഡ് ടോപ്പിക്സും, IT ലോകം മുഴുവന്‍ ഒറ്റദിവസം കൊണ്ട് പഠിച്ച് തീര്‍ക്കാനുള്ള ആക്രാന്തം. അന്ന് രാത്രി ഉറങ്ങുമ്പോള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വന്ന കോള്‍ പിറ്റേദിവസം വീണ്ടും വരണേന്നും പ്രാര്‍ത്ഥിച്ച് കിടന്നു.

  പിറ്റേദിവസം, ഞാന്‍ പുറത്തൊന്നും പോയില്ല. ഫോണും വൈറ്റ് ചെയ്തിരുന്നു. രാവിലെ കൃത്യം 9 മണിയയപ്പോ രണ്ട് ദിവസമായി കാണുന്ന അതേ നമ്പരില്‍ നിന്ന് കോള്‍ വന്നു.

  “ഹലോ.. 5721448”

  യാഹൂ... യ്യ യ്യാ‍ാ... അതേ ചൈനീസ് ഗേള്‍ .. ജിങ്ക് ചക്കാ..! സ്വര്‍ഗ്ഗം കീഴിടക്കിയ ഭാവത്തില്‍ ഞാന്‍ ചോദിച്ചു:

  “യു ആര്‍ കോളിങ്ങ് ഫ്രം പെട്രോഫാക്ക് HR ഡിപ്പാര്‍ട്ട്മെന്റ് , റൈറ്റ്?”

  “യെസ്.. യു ആര്‍ റൈറ്റ്.. മൈ ഡിയര്‍ ഫ്രന്റ്, ലാസ്റ്റ് റ്റു ഡേയ്സ് ഐ ആം ട്രൈയിങ്ങ് ദിസ് നമ്പര്‍. നോബഡി അറ്റന്റിങ്ങ് ദ ഫോണ്‍..”

  ഞാന്‍ വളരെ ഭവ്യതയോടെ പറഞ്ഞു: “സോറി മേഡം, ഐ വോസ് നോട്ട് ഹിയര്‍..”

  ചൈനക്കാരി സമയം അധികം പാഴാക്കാതെ മൊഴിഞ്ഞു:

  “ഐ നീഡ് എ ‘വെജിറ്റബിള്‍ ബര്‍ഗ്ഗര്‍‘, ‘വണ്‍ ഫിലിപ്പിനോ ബനാന‘, ആന്റ് വണ്‍ ദിര്‍ഹംസ് ‘വണ്‍ ലൈം ജ്യൂസ് പാക്കറ്റ്‘....”

  ഞാന്‍ ഒന്നും മനസ്സിലാവാതെ ചോദിച്ചു: “വാട്ട്? ഐ ഡിഡ് നോട്ട് ഗെറ്റ് യു...”

  ആ പെണ്ണ് ആവശ്യം റിപ്പീറ്റ് ചെയ്തു. എന്തോ പന്തികേട് തോന്നിയത് കൊണ്ട്, അവള്‍ എവിടെക്കാവിളിച്ചത് എന്ന് ഹൃദയമിടിപ്പോടെ ഞാന്‍ ചോദിച്ചപ്പോ, ആ മഹതി എന്റെ ഹൃദയത്തില്‍ ആണിയടിച്ചോണ്ട് ആ ചോദ്യം ചോദിച്ചു:

  “ഇറ്റ് ഈസ് ‘ഹഫ്‌സാ ഗ്രോസറി‘, റൈറ്റ്...?”

  ന്റെ ചൈനാ ഭഗവതി, എന്തിനാ എന്നോടീ പരീക്ഷണം? ആ പെണ്ണ് ഫോണ്‍ നമ്പരിന്റെ അവസാന നമ്പരായ 3 നു പകരം 8 എന്ന് അടിച്ച് ആണ് വിളിക്കുന്നത്. ഒരു ചെറിയ എറര്‍... അത് എന്റെ മനസ്സില്‍ ഒരുപാട് ആശകള്‍ ജനിപ്പിച്ച കാര്യം ഒരു പഴങ്കതയായി ഓര്‍ത്തുകൊണ്ട്, ഹര്‍ബജന്റെ അടികൊണ്ട ശ്രീശാന്തിന്റെ ഫേഷ്യല്‍ എക്സ്പ്രഷനോടുകൂടി ഞാന്‍ ദയനീയമായി പറഞ്ഞു:

  “സോറി മേം, റോങ്ങ് നമ്പര്‍..!!”

  :-(


  വാല്‍ക്കഷ്ണം:

  അങ്ങിനെ എന്റെ ‘ആദ്യ ഇന്റെര്‍വ്യൂ കോളാഭിലാഷങ്ങള്‍‘ വെറും ‘കൊളാഭിലാഷങ്ങളായി’ മാറി!. ഇന്ന് ഞാന്‍ ജോലിചെയ്യുന്ന ഓഫീസിലെ ഞാനിരിക്കുന്ന കസേരക്കരികിലെ ജനാലയുടെ കര്‍ട്ടന്‍ അല്പം മാറ്റിയാന്‍ കാണാം 500 മീറ്റര്‍ അകലെ ‘പെട്രോഫാക്’ കമ്പനി എന്നെ നോക്കി ചിരിക്കുന്നത്.


  എന്ന്,
  സ്നേഹപൂര്‍വ്വം

  അഭിലാഷങ്ങള്‍..

  ReplyDelete
 46. ഹോ!! ഇത് വല്യോരു മാരണമായല്ലോ!!!

  (ഞാന്‍ പറഞ്ഞതല്ല, കൈപ്പള്ളി പറഞ്ഞതാ)

  ReplyDelete
 47. അഭിലാഷ്,
  ഉത്തരങ്ങള്‍ നന്നായിട്ടുണ്ട്.
  ഞാനെന്റെ ആദ്യകമന്റില്‍ ഒരു രസത്തിനു എഴുതി വന്നപ്പോള്‍ കടന്നു കൂടിയതാണ് ആ “ചളമാക്കി” എന്ന പ്രയോഗം. കമന്റ് പബ്ലീഷ് ചെയ്തതിനു ശേഷമാണു ഞാനതു ശ്രദ്ധിച്ചത്.. പിന്നെ ഡേലിറ്റിയാല്‍ പെറ്റിയാവുമെന്നതുകൊണ്ട് ഡെലിറ്റിയില്ല.. എന്തായാലും ഒരു പരസ്യമായ മാപ്പായി ഇതുകൂടെ ഈ പോസ്റ്റില്‍ കിടക്കട്ടെ.. എന്റെ ഒരാശ്വാസത്തിന്... (എനിയ്ക്കാദ്യമായി ടോപ് പൊയിന്റ് കിട്ടിയ മത്സരപോസ്റ്റല്ലേ.. ഇതു പറയാതിരുന്നാല്‍ ശരിയാവില്ല!)

  :)

  ReplyDelete
 48. ഈ മത്സരത്തിന്റെ സത്ത അതേപടി ഉള്‍ക്കൊണ്ട ഉത്തരങ്ങളിലൂടെ മത്സരാര്‍ത്ഥികളും വായനക്കാരുമായി സരസമായി സംവേദിച്ച അഭിലാഷങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍!

  ഈ സീരീസില്‍ ഒരിയ്ക്കലും കണ്ടുപിടിയ്ക്കരുത് എന്ന നിലയില്‍ ഉത്തരങ്ങള്‍ വരുന്നതിനേക്കാള്‍ ഏറ്റവും ആദ്യ നിമിഷങ്ങളില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ അവരവരുടെ ശൈലി ഒളിപ്പിച്ചു വെയ്ക്കാതെ വായനക്കാരുമായി സംവേദിയ്ക്കുന്നതാണ് മത്സരത്തെ കൂടുതല്‍ ജീവസ്സുറ്റതാക്കുന്നത് എന്നതിനൊരു തെളിവു കൂടിയായിരുന്നു ഈ പോസ്റ്റ്.

  എന്തുകൊണ്ട് ഉത്തരങ്ങള്‍ ഇങ്ങിനെ എന്ന് ഉത്തരങ്ങളുടെ ഉടമ ഫലപ്രഖ്യാപനത്തിനു ശേഷം വന്നു പറയുന്നതോടു കൂടി മാത്രമേ ഒരോ പോസ്റ്റും പൂര്‍ണ്ണതയില്‍ എത്തുകയും ഉള്ളൂ.

  ഇതെല്ലാം തന്നെ ഒത്തിണക്കിയ അഭിലാഷിന് ഒരിയ്ക്കല്‍ കൂടി അഭിനന്ദനങ്ങള്‍!

  ReplyDelete
 49. ഇന്നലെ ഓഫീസിന്ന് പോയി, ഇന്ന് തിരിച്ച് എത്തിയപ്പോഴേക്കും ഒരു ഗോമ്പറ്റീഷന്‍ കഴിഞ്ഞിരിക്കുന്നു.

  ഇതനീതി,
  അക്രമം,
  കരിഞ്ചന്ത.
  -‘അക്ഷന്തവ്യ‘മായ അപരാധം!

  ഉത്തരം പറയാന്‍ ചാന്‍സ് പോലും തന്നില്ലല്ലോ, കൈപ്സ്?

  വായിച്ച് തുടങ്ങിയപ്പോ ദില്‍ബനാണെന്ന് തോന്നി. പിന്നെ കാളമൂത്രം പോലുള്ള ശൈലി(!),രണ്ട് മാസത്തെ കാലയളവ്, പത്ത് നില ഓഫീസ് ഒക്കെ എത്തിയപ്പോ അഭിലാഷങ്ങള്‍ വെള്ളിവെളിച്ചത്തില്‍ വെട്ടിത്തിളങ്ങീ നിന്നൂ!!

  ഇതെന്റെ തിരുശേഷിപ്പ്!

  ReplyDelete
 50. മത്സരാര്‍ത്ഥികളുടെ പ്രത്യേക ശ്രദ്ദക്ക്....
  മത്സരാര്‍ത്ഥികള്‍ ഐ പി നംബേഴ്സ് 53.54.25.66, 133.36.58.147, 85.32.125.250, 95.82.73.168 എന്നിവര്‍ സ്റ്റേജിന്റെ പിന്നിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരേണ്ടതാണ്. അടുത്ത മത്സരം ഉടന്‍ ആരംഭിക്കുന്നു.

  -സുല്‍

  ReplyDelete
 51. പോയീ മോനേ...പോയീ...
  ഞാൻ വന്നപ്പോ കമ്പവും കഴിഞ്ഞും കാറ്റും പോയി. അല്ലേങ്കിൽ അഭിലാഷേ, മോനേ നിന്നെ എപ്പം പൊക്കി എന്ന് ചോദിച്ചാൽ മതിയാരുന്നു.ആ കമന്റ് ഒറ്റൊരണ്ണം മതിയാരുന്നു എനിക്ക്.

  ReplyDelete
 52. പൂയ്, സ്റ്റേജിലാരും ഇല്ലേ?
  അടുത്ത മത്സരം തൊടങ്ങോ :)
  ദിവായേം ബിന്ദൂനേം ഒക്കെ ബ്ലോഗില്‍ കണ്ടിട്ടെത്ര നാളായ്?

  ബൂലോഗത്തില്‍ വീണ്ടും മാമ്പഴക്കാലം’ അടുത്ത പോസ്റ്റ് ഉടന്‍ പ്രദര്‍ശനം ആരംഭിക്കുന്നു!

  യെബ്‌ഡെ?

  ‘ആഹ് ആര്‍ക്കറിയാം’

  കൈതച്ചേട്ടാ,
  ഡോണ്ടൂ ഡോണ്ടൂ, പാനിക് ബട്ടന്‍ അമര്‍ത്താതേ:)

  ReplyDelete
 53. ഒന്നിനും ഉത്തരമില്ല.

  ReplyDelete
 54. മേലേപറമ്പില്‍ ജഗതി പറഞ്ഞപോലെ ഇതെന്റെ ഉത്തരമല്ലാ..എന്റെ ഉത്തരം ഇങ്ങനെയല്ലാ..

  ഓടോ: ബിന്ദുച്ചേച്ച്യേയ്....കൂയ്... :)

  ReplyDelete
 55. ഫലപ്രഖ്യാപനം:

  1. സുമേഷ് ചന്ദ്രന്‍ : 12
  2. ജോഷി : 8
  3. കിച്ചു : 6
  4. യാരിദ് : 4
  5. മയൂര : 2
  6. കുമാര്‍ നീലകണ്ഠന്‍ : 2
  7. അനില്‍ശ്രീ‍ : 2
  8. പ്രിയ : 2
  9. അനില്‍ : 2
  10. പ്രിയാഉണ്ണികൃഷ്ണന്‍ : 2
  11. സാജന്‍ : 2
  12. നന്ദകുമാര്‍ : 2
  13. ആഷ : 2
  14. മാരാര്‍ : 2
  15. വല്യമ്മായി : 2
  16. തോന്ന്യാസി : 2
  17. അപ്പു : 2
  18. ഇടിവാള്‍ : 2
  19. ഇത്തിരിവെട്ടം : 2

  പെറ്റികള്‍ പറ്റിയവര്‍:
  1. അനില്‍ശ്രീ : 2
  2. കുമാര്‍ നീലകണ്ഠന്‍ : 2

  ഈ സീരീസില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ ശരിയുത്തരത്തിലേയ്ക്ക് എത്തിയത് ഈ പോസ്റ്റില്‍ ആയിരുന്നു. അഭിനന്ദനങ്ങള്‍...

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....