Friday, 13 March 2009
8 - പ്രിയ ഉണ്ണികൃഷ്ണന്‍
എന്താണു് സമൂഹിക പ്രതിബദ്ധത?
സമൂഹത്തിനു മുന്നില്‍ ഓരോ പ്രതികള്‍ക്കുമുള്ള ബാദ്ധ്യതകളുടെ ആകെത്തുക
എന്താണ് ദൈവം?
വിശ്വാസം
.സൌന്ദര്യ മത്സരങ്ങളിൽ സ്ത്രീകൾ മത്സരിക്കുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം?
ശരീരസൌന്ദര്യത്തേക്കാള്‍ സ്ത്രീകള്‍ക്കാവശ്യം മനസ്സിന്റെ സൌന്ദര്യമാണ്. അതുകൊണ്ട് തന്നെ ശരീരപ്രദര്‍ശനത്തെ ഇഷ്ടപ്പെടുന്നില്ല.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?
ഉവ്വ്. ഇടിച്ചക്ക തോരനും മാങ്ങയ്ക്കേറും
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
ഇല്ല, ആ അസുഖം തീരെയില്ല.
മനുഷ്യൻ ഭക്ഷണം കഴിക്കുന്നതു് ജീവൻ നിലനിർത്താനോ, ജീവിക്കുന്നതു് ഭക്ഷണം കഴിക്കാനോ?
രണ്ടിനുമല്ല. വെശപ്പ് മാറാനാ
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്?
സ്ത്രീകളുടെ മുന്നേറ്റം
മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്?
മമ്മുട്ടി സൂപ്പര്‍സ്റ്റാര്‍ അല്ല. മെഗാസ്റ്റാര്‍ ആണ്. ചോദ്യം തെറ്റാണ്.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ?
വെറ്തെ. എഴുതും
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു്?
ഒണ്‍ലി കപ്പ . ഞാന്‍ വെജ്ജാ. നാടന്‍ ഫുഡിനോടാ താത്പര്യം.
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും.
വര്‍ഷം പുറകോട്ട് നീക്കിയാല്‍ ഞാനപ്പോ ഒന്നാം ക്ലാസ്സില്‍ , ഹയ്യട . ഒറപ്പായിട്ടും നീക്കും .
Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോൾ നിങ്ങൾ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങൾ എന്തു ചെയ്യും?
പുസ്തകം വായിച്ച് ഉറങ്ങുന്ന ശീലം ഇല്ല. അതോണ്ട് ആ പുഴു രൂപാന്തരം പ്രാപിക്കണ്ട തത്ക്കാലം
ഏറ്റവും വലുതെന്താണ്?
മനുഷ്യന്റെ കാര്യത്തിലാണെങ്കില്‍ മനസ്സ്. മൃഗങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഗുണം . ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കില്‍ വിശക്കുമ്പോള്‍ കിട്ടുന്നത്. മനുഷ്യനിര്‍മ്മിതമായതോ പ്രകൃത്യാലുള്ളതിന്റേയോ കാര്യത്തിലാണെങ്കില്‍ ഉയരം, ആകര്‍ഷണം .
മലയാള ഭാഷയും, മാദ്ധ്യമവും എന്ന വിഷയത്തെ കുറിച്ചു് 200 വാക്കിൽ കുറയാതെ ഒരു ലേഖനം എഴുതുക.
രണ്ടിനേയും കുറിച്ച് പൂര്‍ണ്ണവിവരമില്ലാത്തതിനാല്‍ എഴുതിയാ അബദ്ധമാകും
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
1) Salman Khan
2) K.J. Yesudas
3) Jack the Ripper
4) മമ്മൂട്ടി
5) John Abraham (ഹിന്ദി നടൻ)
6) Pres. Barack Obama
7) Adoor Gopalaksrihsnan
8) Jimmy Wales
9) Mother Theresa
10) Khalil Gibran
11) Salman Rushdie
12) കുറുമാൻ
13) കലാഭവൻ മണി
14) കൈപ്പള്ളി
15) Silk Smita
16) കുമാരനാശാൻ
17) Arundhati Roy
18) Charlie Chaplin
19) വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
20) ഇഞ്ചിപ്പെണ്ണു്
ബാരക് ഒബാമ - കുറച്ച് ഫ്രൂട്സും അല്‍പ്പം ജ്യൂസും. ഭാര്യയുടെ അപാര ഡ്രസ്സ് സെന്‍സിനെക്കുറിച്ച്
മമ്മുട്ടി - കപ്പ പുഴുങ്ങീതും കട്ടന്‍ ചായയും, അതങ്ങോര്‍ക്ക് നല്ല ഇഷ്ടമാ . ഇംഗ്ലീഷ് ഡയലോഗുകള്‍ ചടപടാന്നു പറയുമ്പോഴുണ്ടാകുന്ന ചേതോവികാരത്തെക്കുറിച്ച്.
ഖലില്‍ ജിബ്രാന്‍ - നന്നായി പെയ്ന്റ് ചെയ്ത ഗ്ലാസ്സില്‍ ചുടുചായ . ദ പ്രൊഫെറ്റില്‍ മനസ്സിലാകാത്ത ചില കാര്യങ്ങള്‍
അരുന്ധതി റോയ് - ടീ പ്ലാന്ററുടെ മകളായതിനാല്‍ ഒരു ചായയിലൊതുക്കാം. ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന പേരിന്റെ പിറകിലെ കഥ
Samuel Beckett കണിയാപുരം bus standൽ നിങ്ങളെ കണ്ടുമുട്ടുന്നു. നിങ്ങൾ അദ്ദേഹത്തോടു എന്തു് ചോദിക്കും?
പരിചയമില്ലാത്തവരോട് സംസാരിയ്ക്കാറില്ല. പ്രത്യേകിച്ച് കേരളത്തില്‍
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട് എന്ന ഇംഗ്ലീഷ് പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ് എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
മലയാളം പത്രത്തില്‍ എങ്ങനെയെഴുതിയാലും വായിച്ചോളും ജനങ്ങള്‍ . എന്തെഴുതിയാലും കുഴപ്പമില്ല, വായിക്കുമ്പോ അതുതന്നെ ആയാല്‍ മതി
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്?
പാമരന്‍ അച്ഛനെക്കുറിച്ചെഴുതിയ പോസ്റ്റ് വളരെ ടച്ചിങ് ആണ്. ഇഷ്ടപ്പെട്ട ഓര്‍മ്മക്കുറിപ്പിസ്റ്റ് ആരുമില്ല
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
ഉയര്‍ന്നു. ഒന്നുമില്ലായ്മയില്‍ നിന്നും നേടിയെടുത്ത വിജയങ്ങളായതിനാല്‍ ഒരുപാട് സന്തോഷിക്കുന്നു
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. (എന്തുകൊണ്ടു? 200 വാക്കിൽ കുറയാതെ എഴുതുക)
കള്ളുകുടിച്ച കവികള്‍ക്കിടയിലും ഓര്‍മ്മകള്‍ അയവിറക്കുന്നവര്‍ക്കിടയിലും അധികനേരം നില്‍ക്കാന്‍ ഇഷ്ടമില്ല. രണ്ടും ഇമോഷണല്‍ ആകും, എപ്പ വേണേലും.
എന്നാലും കവിമീറ്റില്‍ കയറി രണ്ട് പെഗ്ഗടിച്ചേ പോകൂ.
നിങ്ങളുടേ കൈയിൽ ഒരു button ഉണ്ട്. അതമർത്തിയാൽ താഴെ പറയുന്ന ഒരു കാര്യം സംഭവിക്കും. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?
1) ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
2) മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
3) ബ്ലോഗിൽ ഉള്ള അതുന്താധുനിക കവികൾക്കെല്ലാം ഒറ്റയടിക്ക് മരിയാതക്ക് എഴുതാനുള്ള കഴിവു ഉണ്ടാവും.
4) ഭൂമി പെട്ടന്നു് ഇരട്ടി വണ്ണം വെക്കുന്നു. അങ്ങനെ ഒരു ദിവസം 24 മണിക്കൂർ എന്നുള്ളതു് 48 മണിക്കൂർ ആയി മാറുന്നു.
3 എന്ന ബട്ടണ്‍ . തെറികള്‍ക്ക് രഹസ്യസ്വഭാവം വേണമെന്ന് ആഗ്രഹിക്കുന്നു
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം.
ഓര്‍മ്മക്കുറിപ്പുകള്‍ നല്ലതുതന്നെ. അവയെ എത്രത്തോളം രസകരവും ടച്ചിങ്ങും ആക്കാന്‍ പറ്റും എന്നതിലാണ് എഴുതുന്ന ആളുടെ വിജയം. എന്തെഴുതിയാലും ആസ്വാദനമാണ് വേണ്ടത്.
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്. വ്യക്തമായി പേരു് എഴുതുക. (എല്ലാരും, കുറേപേരു്, എന്റെ അളിയൻ, ആ.. എനിക്കറിഞ്ഞൂടാ എന്നൊന്നും എഴുതരുതു്)
ഗിരീഷ് എ എസ് ( മുന്‍പ് ദ്രൌപദി എന്ന പേരില്‍ എഴുതിയിരുന്നു ബ്ലോഗര്‍ )
മനുഷയ്ൻ കുരങ്ങിൽ നിന്നാണോ പരിണമിച്ചതു്? തെളിവ് സഹിതം 100 - 3500 വാക്കുകളിൽ ഒരു പ്രബന്ധം അവതരിപ്പിക്കുക.
മതിലിന്‍ മേലും മരത്തിന്‍ മേലും പൊത്തിപ്പിടിച്ച് കയറുന്നത് കാണുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ടെന്നോട് മനുഷ്യന്‍ കുരങ്ങനില്‍ നിന്നു തന്നെയാണ് പരിണമിച്ചതെന്നു. ആറാം ക്ലാസ്സില്‍ രണ്ടര മാര്‍ക്കും കിട്ടീട്ടുണ്ട്, ഒരു പാരഗ്രാഫ് എഴുതിയതിന്. 100- 3500 വാക്കിലെഴുതാനുള്ള ക്ഷമ ഉണ്ടായിരുന്നേല്‍ ഞാനാരായേനെ !
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ട്രാക്കു ചെയ്തേക്കാം. അതില്ലാതെ ഇനി കിട്ടാതെ പോകണ്ടാ.
ReplyDeleteഞാനും ഉമേഷിന്റെ വഴിയേ...
ReplyDelete25(?) വയസ്സ്... താരതമ്യേന പുതിയ ബ്ലോഗര്‍ എന്ന് ഊഹം
ReplyDeleteഉത്തരം പിന്നാലെ പറയാം
ഇത് എന്റെ അയല്പക്കക്കാരനാണെന്നാണ് ആദ്യം സംശയം വന്നത്. ക്ലൂ വരും വരെ നോക്കാം!
ReplyDeleteപാഞ്ചാലി എന്നെയല്ല ഉദ്ദേശിച്ചതെങ്കിലും പറയട്ടെ ഞാനുമൊരയല്‍ക്കാരനാ.
ReplyDeleteഎന്‍റെ ഓട്ട് ഗുപ്തന്
ഇങ്ങനെ എല്ലാരും ഉത്തരവും കഴുക്കോലും ഇല്ലാതെ പോയാല്‍ ഇതിനൊരറമ്പാതം വേണ്ടേ...
ReplyDeleteഭാഷാശൈലിയില്‍ കാര്യമായ വ്യത്യസ്തതയുണ്ടെങ്കിലും ഉത്തരങ്ങളിലെ കണ്ടന്റ് ശ്രീഹരിക്ക് ചേരും.
ക്ലൂ വരുന്നതുവരെ എന്റെ ഉത്തരം : ശ്രീഹരി.
ഉത്തരം ഫോര്‍മാ(ലി)റ്റി തന്നെയാവാം
ReplyDeleteഎന്റെ ഉത്തരം: അഗ്രജന്‍
ആ ഉത്തരങ്ങളിലങ്ങോളമിങ്ങോളമുള്ള അഗ്രജനിസം കണ്ടില്ലേ.കണ്ടന്റ് ചുമ്മാ ആളേപ്പറ്റിയ്ക്കാന്‍
ട്രാക്കു ചെയ്യാതെങ്ങനാ?
ReplyDeleteഎനിയ്ക്ക് പോയിന്റ് വേണ്ടാ. എന്റെ പോയിന്റ് ചാരിറ്റിയ്ക്ക് .(ജീവിച്ചിരിയ്ക്കുമ്പം ദാനം ചെയ്യാന്‍ പറ്റിയത് പോയിന്റ്സ് തന്നാ)
അവസാനമവസാനമെത്തിയപ്പോള്‍ ചോദ്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധചെലുത്താതെ ഉത്തരമെഴുതിയിരിക്കുന്നു [ഉദാ: ഡിന്നറിന്ന് രണ്ടു പേരെ വിളിക്കുന്നതെഴുതാനാരയുമ്പോള്‍ 4 പേരെ എഴുതണോ-ചുമ്മാ;)] .
ReplyDeleteഎന്റെ ഉത്തരം: പ്രിയ ഉണ്ണികൃഷ്ണന്‍
കൈപ്പള്ളി ഈ ബ്ലോഗില്‍ കൂടോത്രം ചെയ്തിട്ടുണ്ട്. എത്ര വരണ്ടാ വരണ്ടാന്ന് വിചാരിച്ചാലുമൊരു കാന്തികശക്തിയുടെ വലിയോ വലി, വടം വലി പോലെ.
സത്യം പറയട്ടെ അയല്‍ക്കാരാ...എന്തുകൊണ്ടോ താങ്കള്‍ തന്നെയാണ് എന്റെ മനസ്സില്‍ ആദ്യം വന്നത്.
ReplyDeleteശ്രീഹരി
ReplyDelete(ഉറപ്പ്)
എന്നാലും. :)
ReplyDeleteഅക്ബര്‍ പടക്കളങ്ങളിലും താന്‍സന്‍ സഭാതലങ്ങളിലും മത്സരിച്ചുജയിക്കുമ്പോള്‍ ബീര്‍ബലിന് കയ്യടിക്കാന്‍ മാത്രമേ യോഗമുള്ളൂ എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
പിന്നെ മുട്ടനൊരോഫ്ഫ്:
“ശരീരസൌന്ദര്യത്തേക്കാള്‍ സ്ത്രീകള്‍ക്കാവശ്യം മനസ്സിന്റെ സൌന്ദര്യമാണ്“ എന്ന ഉത്തരം ഏഴാം കടലിനക്കരെ ഇന്‍റര്‍നെറ്റ് മാത്രം കൈമുതലായിരിക്കുന്ന എന്നെപ്പോലൊരുത്തന് എഴുതാനാവില്ല തന്നെ . മനസ്സിന്‍റെ സൌന്ദര്യം വെറും മണ്ണാങ്കട്ടയാണെന്ന് എന്‍റെ ഗുരു പഠിപ്പിച്ചിട്ടുണ്ട്. ( ഗുരു എന്നുദ്ദേശിച്ചത് എന്‍റെ ഭാര്യയെയല്ല)
ട്രാക്കിങ്...
ReplyDeleteശ്രീഹരിക്ക് 25 വയസ്സേ ഒള്ളുവോ..
ReplyDeleteഎങ്കില്‍ ഉത്തരം : ശ്രീഹരി
ഉത്തരം - പ്രിയ ഉണ്ണികൃഷ്ണൻ
ReplyDeletetracking
ReplyDeleteരണ്ട് ശ്രീഹരിമാരുള്ളതിനാല്‍ (അതോ അതില്‍ കൂടുതലോ) ഉത്തരം വ്യക്തമായി എഴുതണം.
ReplyDeleteശ്രീഹരി::Sreehari ഒരാളിവിടെ .
ശ്രീഹരി വേറൊരാളിവിടെ!
അതിൽ ആദ്യത്തെ ശ്രീഹരി
ReplyDeleteശ്രീഹരി::Sreehari
പാഞ്ചാലി, രണ്ടു ലിങ്ക് ഒരുമിച്ചിടുമ്പോൾ ബോണസ് പെനാൾട്ടി ഉണ്ടോ ആവോ? ഉണ്ടെന്ന് ആശിക്കാം, അല്ലേ?
:)
കഴിഞ്ഞ മത്സരത്തിലെ വിശ്വത്തിന്റെ റോളിലാ ഞാനിത്തവണ...അപസര്‍പ്പക (വാക്ക് ശരിയാണോ ആവോ?) റോളീലല്ല... മാക്സിമം പെനാലിറ്റി വാങ്ങാനുള്ള ശ്രമത്തിലാ...
ReplyDelete:))
Dilabasuran
ReplyDeleteഎന്റെ ഉത്തരം : ദില്‍ബാസുരന്‍
ReplyDeleteഎന്റെ ഉത്തരം: അഭിലാഷങ്ങള്‍
ReplyDelete(ബൂലോകരില്‍ പ്രശസ്തരായ ആരെയും വേണ്ടത്ര പരിചയമില്ല. ആതുകൊണ്ടു തന്നെ മറുപടികള്‍ നോക്കി മനസ്സിലാക്കാനും ബിദ്ധിമുട്ടാണ്..
പക്ഷേ ഇവിടെ എല്ലാവരും കണ്ടുപിടിക്കുന്നതിനു മുന്‍പുതന്നെ ഉമേഷ്ജിയെ ഞാന്‍ കണ്ടുപിടിച്ചിരുന്നു. (സത്യം, വെറുതെ എനിക്കങ്ങ് തോന്നി) ..
അപ്പോ പിന്നെ.. ഇത്തവണത്തെ തോന്നല്‍ ഒന്നുറക്കെ പ്രഘ്യാപിക്കാം എന്നു കരുതി..)
♥
ReplyDeleteസോറി ഗയ്സ് ആന്റ് ഗേള്‍സ്
ReplyDeleteഒരറിയിപ്പ് :
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ എന്നെ ഏറ്റവും നല്ല കുറിപ്പിസ്റ്റായി തിരഞ്ഞെടുത്ത ഉമേഷ്ജിക്കും ദേവേട്ടനും എന്റെ ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍. വെല്‍ ഡണ്‍ മൈ ബോയ്‌സ്! കീപിറ്റപ്പ്.
ഇത് എല്ലാവര്‍ക്കും ഒരു മാതൃകയായിരിക്കട്ടെ.
ന്താ പോരേ?
(ആളെല്ലാം ഇവിടെയായത് കൊണ്ട് നന്ദിപ്രകടനവേദി ഇങ്ങോട്ട് മാറ്റുകയായിരുന്നു.)
ഇനി ഉത്തരം : ഏറനാടന്‍
എന്റെ ഉത്തരം: തോന്ന്യാസി
ReplyDeleteഏറനാടനു 25 വയസ്സൊ അരവിന്ദാ? ഇക്കണക്കിനു അടുത്തവര്‍ഷം ഞാന്‍ തീണ്ടാരിയാവുമല്ലോ? ;)
അബിലാഷം ഗാന്ധിമാര്‍ഗ്ഗമാ- മദ്യപിക്കണമെങ്കില്‍, ആരെങ്കിലും മൂക്കിലൂടെ ഒഴിച്ചുകൊടുക്കണം എന്നാ കേള്‍വി-
ഇത് വെജിറ്റേറിയനായ ഒരു സ്മോളടിക്കാരന്‍ -
ക്ലൂ വരുന്ന വരെ ഞാന്‍ തോന്ന്യാസിയുടെ പുറകേ ഓടുന്നു -
25 വയസ്സും വെജിറ്റേറിയനും..ദിൽബൻ അല്ല. ഒരു കോഴി പൊരിച്ചത് ഒറ്റയടിക്ക് തീർക്കുന്നവന ദിൽബൻ.
ReplyDeleteഅഭിലാഷ ആകാനും ചാൻസ് കുറവ് (വയസ്സ് 35 ആയി മൂപ്പർക്ക്)
പട്ടേരി ആണോ?
പട്ടേരി കെട്ടി കുട്ടിയാവാറായി തഥാ അണ്ണാ - 25 വയസ്സ് പോരാ പഹയനു ;)
ReplyDeleteഎന്റെ ഇന്നത്തെ ഏറ്റവും പുതിയ രണ്ടാമത്തെ ഉത്തരം : തോന്ന്യാസി
ReplyDeleteഎന്റെ ഉത്തരം: ശ്രീഹരി::Sreehari
ReplyDeletetracking
ReplyDeleteഒരുത്തരം പറയാതെ പോകുന്നതെങ്ങോട്ടാ. ഉത്തരം പറഞ്ഞാല്‍ പെറ്റിയൊഴിവാക്കാം. എന്നാല്‍ കിടക്കട്ടെ ഒരു വോട്ട്.
ReplyDeleteസല്‍സ്വഭാവി, സല്‍ഗുണസമ്പന്നന്‍, സത്യസന്ധന്‍, ശാഖാ തലവനുമായ തോന്ന്യാസിക്ക്.
ഉത്തരം : തോന്ന്യാസി
എന്റെ ഉത്തരം : ശ്രീഹരി
ReplyDeleteതുമ്പപ്പൂ റീലോഡഡ് ബ്ലോഗിന്റെ മുതലാളി ശ്രീഹരിയെത്തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്..
ReplyDeleteകുളു വന്നിട്ടേ ഉത്തരമുള്ളൂ.
ReplyDeleteവെജിറ്റേറിയനാണെങ്കില്‍ ശ്രീഹരി കുളമാക്കുമോ.. പുള്ളി നോണ്‍വെജ് സപ്പോര്‍ട്ടറാ.. ഇനി നോണ്‍വെജ് സപ്പോര്‍ട്ട് ചെയ്ത് വെജ് കഴിക്കുന്ന ആളാകുമോ.. എന്തായാലും തല്‍ക്കാലം ഉത്തരം മാറ്റുന്നില്ല
ReplyDeleteമാര്‍ക്ക് വല്ലതും ബാക്കിയുണ്ടോ ? ഉണ്ടേങ്കില്‍
ReplyDeleteഎന്റെ ഉത്തരവും
ശ്രീഹരി::Sreehari
വെജിറ്റേറിയന്‍, ഇരുപത്തഞ്ചു വയസ്സ്, പ്രവാസി, കള്ളുകുടിയന്‍.
ReplyDeleteവോട്ട് അരുണ്‍ വിഷ്ണുവിന് ഇട്ടു
എല്ലാര്‍ക്കും പ്രാന്തായോ
ReplyDeleteഅഗ്രജനും ഏറനാടനും ഇരുപത്തഞ്ച് വയസ്സോ?
പ്രാന്തല്ല- തല തിരിഞ്ഞു പോയതാ ദേവേട്ടാ..
ReplyDelete52നെ തിരിച്ചു വായിച്ചതാ
മനസ്സുകൊണ്ട് ഏറനാടനു 17 ഉം, അഗ്രജനു 3 ഉം ആണെന്നു വേറേ കാര്യം ;)
അഗ്രജാംബുരത്തിന്റെ മകള്‍ പാച്ചുവാമ്പുരത്തേക്കാള്‍ കുറവാണോ അഗ്രജ വയസ്സ്.
ReplyDeleteസമൂഹത്തിനു മുന്നില്‍ ഓരോ പ്രതികള്‍ക്കുമുള്ള ബാദ്ധ്യതകളുടെ ആകെത്തുക: ഇവിടെ നന്ദിയ്ക്കു പകരം നന്ദിനിപശു എന്നു പറയുന്ന ഒരു ശൈലി കടന്നു വരുന്നില്ലേ?
ReplyDeleteഭക്ഷണക്കാര്യത്തില്‍ മമ്മൂട്ടിയുടെ രീതി പറയുമ്പോള്‍ ഉപയോഗിച്ചിരിയ്ക്കുന്ന അങ്ങോര്‍ക്ക് നന്ദിനി പശുവിന്റെ ഉടമയുടെ സ്ഥിരം പ്രയോഗമല്ലേ?
ശരീരസൌന്ദര്യത്തേക്കാള്‍ സ്ത്രീകള്‍ക്കാവശ്യം മനസ്സിന്റെ സൌന്ദര്യമാണ്. അതുകൊണ്ട് തന്നെ ശരീരപ്രദര്‍ശനത്തെ ഇഷ്ടപ്പെടുന്നില്ല.
ഇങ്ങിനെ ഒരു സ്ത്രീയ്ക്കേ പറയാന്‍ കഴിയുള്ളു.
ഉവ്വ്. ഇടിച്ചക്ക തോരനും മാങ്ങയ്ക്കേറും ഈ ഇടിച്ചക്ക തോരനോടുള്ള ഇഷ്ടം നേരത്തേ പലതവണ വായിച്ചിട്ടുള്ളതാണ്.
ആ സ്ത്രീകളുടെ മുന്നേറ്റം എന്ന ഉത്തരവും സ്ത്രീയുടേതാണ്.
പിന്നെ വെജിറ്റേറിയന്‍.
ആ ഹയ്യട പ്രയോഗം.
കപ്പയുടെ മുന്നിലെ ഒണ്‍ലി.
പിന്നെ മൊത്തത്തിലുള്ള ആ അതുല്യാ ടച്ച്.
ഉത്തരങ്ങള്‍ അതുല്യേച്ചിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. പക്ഷേ രണ്ടുത്തരങ്ങള്‍ മറ്റുത്തരങ്ങളുമായി ചേരുന്നില്ല.
1. ഇരുപത് വര്‍ഷം പിന്നോട്ടുള്ള മടക്കയാത്ര.
2. കവിമീറ്റില്‍ കയറി രണ്ടു പെഗ്ഗടിച്ചേ പോകൂ..
ഇതു രണ്ടും അതുല്യേച്ചിയുടെ കുസൃതി മറുപടികളായി കണ്ട് ഞാന്‍ അതുല്യേച്ചിയ്ക്ക് വോട്ടുന്നു.
എന്റെ ഉത്തരം : അതുല്യ
double whammy കിട്ടിയ ആദ്യ മത്സരാര്‍ത്ഥി എന്ന പട്ടം പാഞ്ചാലി പറത്തുന്നു!
ReplyDeleteഓഫ്: കൈപ്പള്ളി ഉത്തരങ്ങളില്‍ നുണ ഉണ്ടോ. ഞാന്‍ ഉദ്ദേശിച്ചത് അഞ്ചല്‍ക്കാരന്‍ സൂചിപ്പിച്ചത് പോലെ മനപ്പൂര്‍വ്വം വഴി തെറ്റിക്കാന്‍ വേണ്ടി സത്യമല്ലാത്തത് മറുപടിയായി ആരെങ്കിലും എഴുതുമോ..?
ReplyDeleteഅത് തെറ്റല്ലേ..?
:-)
ഉപാസന
Tracking....
ആദ്യം ഉത്തരം(നിയമങ്ങളുടെ ഇന്നത്തെ കമ്പോള നിലവാരം അറിയില്ലേയ്... വെറുതെ എന്തിനാ ഒരു പെറ്റി വാങ്ങി പൊരേ കൊണ്ടേ വെയ്ക്കുന്നത്?) - മീനാക്ഷി മാധവന്‍ (ന്തേയ് കൊള്ളൂല്ലേ? മലയാളിയാണ്, ബ്ലോഗറാണ്, അത്യാവശ്യം ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെ അറിയാവുന്ന പാര്‍ട്ടിയാണ്. ;)
ReplyDeleteദേവേട്ടാ, വയസു പറഞ്ഞപ്പോ കണക്കു തെറ്റി എന്ന ഒറ്റക്കാര്യം കൊണ്ട് അഗ്രജനല്ലാന്നു തറപ്പിച്ചു പറയാന്‍ വരട്ടേ... കണക്കിന്റെ കാര്യത്തില്‍ പുള്ളി പണ്ടേ പുലിയാ... ഇന്നാള്, 43-ല്‍ നിന്ന് 17 കൊറയക്കാന്‍ ഇത്തിരി പറഞ്ഞൂന്നും പറഞ്ഞ് കുത്താന്‍ പിത്താച്ചി ഊരിയ പാര്‍ട്ടിയാണ്. (അഗ്രജാ ഞാന്‍ ഇവിടെയില്ല. ;)
കേരള ഫാർമർ
ReplyDeleteകൈപ്പള്ളീ - ക്ലൂ ഇല്ലേ?
ReplyDeleteഇഞ്ചിയുടേയും ഉമേശണ്ണന്റെയും അഭിപ്ര്ആയം പോലെ, ഈ പരിപാടി ബോറാവുന്നു!!!
ക്ലൂ സമയത്തു കിട്ടാതെ മുന്‍സിപ്പാലിറ്റി വാട്ടര്‍ സപ്ലൈക്കു കാത്തുനില്‍ക്കുന്ന പോലെ ബ്ലോഗര്‍മാര്‍..
ഗോമറ്റീഷന്‍ സ്കോര്‍ കീപ്പര്‍ പോയന്റുകള്‍ അപ്ഡേറ്റ് ചെയ്യുന്നില്ല-
പല മലസരങ്ങളും ബ്ലോഗമ്മാരു വരുമ്പോഴേക്കും, ആമ്പിള്ളേരു 5 പ്പേരു ഉത്തരം പറഞ്ഞു കാണും!!!
എന്റെ അഭിപ്രായത്തില്‍, ഈ മത്സരം ഉഷാറാക്കാന്‍, കൈപ്പള്ളി, ഇപ്പോഴുള്‍ല ജോലി രാജി വച്ച്, 24 മണിക്കൂറ് ഈ മല്ലു-ഗോംബിഷന്‍ എന്ന ബ്ലോഗില്‍ തന്നെ കാണണം!!
പ്രതീക്ഷകളോടെ ;)
ഓഫടിക്കാന്‍ ഗ്ലൂ എന്തരിന് ഇടിയണ്ണാ... വായിച്ച് മണ്ടകീറോളം വച്ച് പെളന്ന് കൊട്...
ReplyDelete(വെള്ളിയ്യാഴ്ചയല്ലേ ..ഉച്ചവരെ ജലസമാധി ആയിക്കാണും)
clue: സ്ത്രീ
ReplyDeleteബൂ.....ഹാഹാാാാാ
ReplyDeleteഈശ്വരാ ഞാന്‍ എന്നെ ഓര്‍ത്തു ഞാന്‍ തന്നെ അബിമാനം കൊള്ളുന്നു.
അതെങ്ങനാ കൊറച്ചുപേര്‍ക്ക് ഓഫീസില്‍ ഇരുന്നാലല്ലേ ഓഫടിവരൂ... ഇനി ആ വാക്കിന്റെ അര്‍ത്ഥം ഓഫടിക്കാന്‍ ഈസിയായി ഇരിക്കുന്ന സ്ഥലം എന്നുമറ്റോ ആണോ?
ReplyDeleteഅതുല്യ
ReplyDeleteക്ലു കൊടുക്കാന്‍ ജോലി കളഞ്ഞ് നില്‍ക്കുന്നതൊക്കെ കൊള്ളാം. പക്ഷെ കൊടുക്കുന്ന ക്ലു ഒരുമാതിരി ക്ലു ആയിരിയ്ക്കരുത്.. ഉദാ:- എന്റെ കൂടെ ഇന്നലെ വൈകിട്ട് കുളിച്ച ആളാണ്, കാപ്പി കുടിച്ച ആളാണ്, വൈകിട്ട് നടക്കാന്‍ വന്ന ആളാണ്.... അതായത് ഗള്‍ഫ് + കോമ്പറ്റീഷന്‍ = ഗോമ്പറ്റീഷന്‍ എന്ന അക്ഷരാര്‍ത്ഥത്തിലേയ്ക്ക് ഈ പരിപാടിയെ നയിയ്ക്കരുത്.... ഹല്ല പിന്നേ...
ReplyDeleteകൊലച്ചതി! വഴിതെറ്റിക്കാന്‍ ക്ലൂ ഇട്ടതിന് ഉത്തരങ്ങള്‍ അസാധുവായി പ്രഖ്യാപിക്കണം..
ReplyDeleteഅങനെ ഞാനെന്റെ മഹത്തായ മൂന്നാമത് ഉത്തരവും പറഞ്ഞു കഴിഞ്ഞു... ഇടിയണ്ണന്റെ ക്ലബ്ബിലേയ്ക്ക് ഞാനും!!! കാലുമാറി മാറീ ഞാനൊരു രാഷ്ട്രീയകാരനാവും!!
ReplyDelete(മേലത്തെ ക്ലു കമന്റ് ഇടിയണ്ണന്റെ തൊട്ടു താഴത്തെ കമന്റായി വായിയ്ക്കാന്‍ അപേക്ഷ. എഴുതി വന്നപ്പോഴേയ്ക്കും ക്ലു വന്നു.. പിന്നെ ടൈപ്പി പോയില്ലേന്ന് വച്ച് കമന്റിയതാ.. നഷ്ടം വരരുതല്ലോ...)
അതുല്യേച്ചി അല്ല..മരം കയറുന്ന ആള്‍..എന്റെ ഊഹത്തിലുള്ള ഉത്തരം നേരത്തേ വന്നു ..ഇനീം മാറ്റിപ്പറഞ്ഞാല്‍ മൈനസ് പോയിന്റ് കഴിഞ്ഞ് മിച്ചമൊന്നും കാണൂല്ല എന്നാലും:
ReplyDeleteമാറ്റിയ ഉത്തരം: പ്രിയ ഉണ്ണികൃഷ്ണന്‍
ഉത്തരം: പ്രിയ ഉണ്ണികൃഷ്ണൻ
ReplyDelete"എന്നാലും കവിമീറ്റില്‍ കയറി രണ്ട് പെഗ്ഗടിച്ചേ പോകൂ."
ReplyDeleteഅങ്ങനെയൊരു സ്ത്രീരന്തം ആരപ്പാ??
സ്വാറി രന്തം അല്ല രത്നം ഐ മീന്‍ ജ്വല്‍ ജ്വല്‍!!
ReplyDeleteഉത്തരം: പ്രിയ ഉണ്ണികൃഷ്ണൻ
ReplyDeleteഹ് ഹ് ഹ് ! സ്ത്രീയോ!
ReplyDelete/ എന്നാലും കവിമീറ്റില്‍ കയറി രണ്ട് പെഗ്ഗടിച്ചേ പോകൂ./
ഇതു പറഞ്ഞ സ്ത്രീയെ എനിക്കൊന്നു കാണണമല്ലോ.. തമാശിച്ചതാണോ?
അല്ല എന്നാണുത്തരമെങ്കില്‍, ഞാന്‍ ദേ, ഇപ്പ..ദേ..ഇപ്പോ ഒരു കപി മീറ്റ്, സോറി..കവി മീറ്റ് സംഘടിപ്പിക്കും...
ബാ, വന്നു 2 സ്മാളടിക്ക്..ഒന്നു കാണട്ട്.. ഞാനും ഒരു കിടിലന്‍ ബൂലോഗ കവിയാ.. എന്റെ മേരിക്കുട്ട്-ഐ-സക്ക് എന്ന കവിതക്ക് ഓസ്കാര്‍ നോമിനേഷന്‍ വന്നത് ഞാനായിട്ട് നിരസിച്ചതാ..
ചുമ്മാ വഴിതെറ്റിക്കാന്‍ ഓരോ കോപ്പിലെ ഉത്തരങ്ങളുമായി എറങ്ങിക്ക്കോളും.. പെഗിന്റെ വെല കളയാന്‍
നീതിക്കു നിരക്കാത്ത ഇമ്മാതിരി ഉത്തരങ്ങള്‍ പറയുന്നത് പങ്കെടുക്കുന്നവരെ വിഡ്ഢികളാക്കുന്നതിനു തുല്യം- ഞാന്‍ ഇനി മൊതല്‍ ഈ ഗോപറ്റീഷനില്‍ ഇല്ല..
ഇന്‍ഷാ അയ്യപ്പ- സമലാമലൈകും
വോട്ട് മാറ്റി. പുതിയ ഉത്തരം അതുല്യ
ReplyDeleteപക്ഷേ, ഇതെങ്ങാണും അതുല്യയാണെങ്കില്‍ അമ്മച്ചിയാണെ അവരുടെ ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യയില്‍ ഇഷ്യൂ ചെയ്ത ജനനസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സ്കാന്‍ ചെയ്ത്ബ്ലോഗില്‍ ഇടുകയും ചെയ്യും വെങ്കായ സാമ്പാറില്‍ വോഡ്ക ഒഴിച്ചു കൊടുത്ത് ഫിറ്റ് ആക്കുകയും ചെയ്യും. നാന്‍ ഒരു തടവു സൊന്നാ അതെ കാല്‍ തടവ് സൊന്ന മാതിരി .
ഉമേഷണ്‍നന്റെ ഉത്തരം പിടിച്ച് +15 പോയന്റടിച്ച് ഒരു ലവലായ ഞാന്‍, ..
ReplyDeleteദേ ഉത്തരം മാറ്റി : പുത്യേ ഉത്തരം: ഇഞ്ചിപ്പെണ്ണ് !
10 മിനിറ്റ് കഴിഞ്ഞാന്‍ ഞാണ്‍ ഉത്തരം മാറ്റുമെന്നു ഇപ്പഴേ പ്രക്ക്യാപിക്കുന്നു!!!
അതുല്യേച്ചി ആണെങ്കില്‍ മത്സരം അസാധുവാക്കി പ്രഖ്യാപിക്കേണ്ടിവരും. വഴിതെറ്റിക്കുന്ന ഉത്തരങ്ങള്‍ (പ്രായം . മദ്യപാനം . മരംകയറ്റം) കൊടുക്കരുതെന്ന് കൃത്യമായി എഴുതിയിരുന്നതല്ലേ..
ReplyDeleteപ്രിയ മദ്യപിച്ചതിനെക്കുറിച്ചും മരംകയറിയതിനെക്കുറിച്ചും എഴുതിയിട്ടെങ്കിലും ഉണ്ട് (മദ്യപാനം പിന്നെ തുടര്‍ന്നുകാണാന്‍ ഇടയില്ലെങ്കിലും :)) )
ഇടിവാളീനോട് യോജിക്കുന്നു.
ReplyDeleteഇതിന് ഉത്തരം പറയുന്നവര്‍ വെറുതേ ഓരോന്ന് ഉണ്ടാക്കി പറയുകയാണ്.
Not anyway near to their actual behaviour/preferences.
(ദേവേട്ടനും ഉമേഷ്ജിയും കുറിപ്പിസ്റ്റ് ക്വസ്റ്റ്യന് പറഞ്ഞത് ഒഴിച്ച്)
പ്രിയ ഉണ്ണികൃഷ്ണൻ
ReplyDeleteപെഗ്ഗടിക്കുന്ന ബ്ലോഗിണി?? ഞാണ്‍ ഉത്തരം മാറ്റി: ഷക്കീല ചേച്ചി@@@
ReplyDeleteഹോ- യെന്റ ഷക്കീലേച്ച്.. ച്യാച്ചി വന്നലോ? മദി..
ഈ ഗോംബീഷന്‍ അസാധു.
ReplyDeleteഅസാധുവിനു പെറ്റിയുണ്ടോ?
ഈസ്റ്റിന്ത്യാക്കമ്പനി ജനന സര്‍റ്റീട്ട് ഇഷ്യൂ ച്യ്ത ബ്ലോഗിണികള്‍ ഒണ്ടോ ഇനി ഏതേലും?? ( ബ്ലോഗിണി ബ്ലോഗുകളില്‍ കമന്റടി നിര്‍ത്താല്ലോ..ഹഹഹ്- ടയിം വേസ്റ്റാക്കണ്ടാ)
ReplyDeleteബി-സി- നൂറ്റാണ്ടില്‍ ജനിച്ച ബ്ലോഗിണികളുണ്ടോ ആവോ!!\
ഞാന്‍ ഉത്തരം മാറ്റി”: മറിയ (സില്‍മാ നടി)
ഉത്തരം: പ്രിയ ഉണ്ണീകൃഷ്ണന്‍
ReplyDeleteഇടിഗഡീ, ഒരു പൊടിക്കു ഡീസന്റായിക്കൂടെ? എന്നെപ്പോലെ ;)
ReplyDeleteഇപ്പൊ നിങ്ങള്‍ക്കെന്തു തോന്നുന്നു എന്നൊരു ചോദ്യം കൂടെ ചോദിക്കണം ഈ ബ്ലോഗിണീടടുത്ത്. മിക്കവാറും ഉത്തരം "ന്റെ മാനം പോയല്ലോ" എന്നാരിക്കും
സ്ത്രീകൾ മദ്ദ്യപിക്കുന്നതിൽ എന്താണു് എത്രമാത്രം അത്ഭുതപ്പെടാൻ എന്നു മനസിലാകുന്നില്ല.
ReplyDeleteOh you mean മല്ലു സ്ത്രീകൾ തലയിൽ എണ്ണെയല്ലാം കോരി ഒലിപ്പിച്ചു്, മുടി നീട്ടി വളർത്തി, പൂ ചൂടി, ആണുങ്ങളുടേ പുറകിൽ നാണം കുണുങ്ങി നടക്കണം എന്നാണോ.
അതെല്ലാം മുട്ടത്തു വർക്കി കഥ എഴുതിയ കാലത്തു് പോലും ഉണ്ടായിരുന്നില്ല.
സ്ത്രീകളേ കുറിച്ചുള്ള സങ്കുചിതമായ ചില മല്ലു ധാരണകൾ വെറുതെ ഇവിടിട്ട് അലക്കണോ?
ദയവായി മത്സരത്തിന്റെയും, ഈ ബ്ലോഗിന്റേയും, പങ്കെടുക്കുന്നവരെയും ഇതുപോലുള്ള ധാരണകൾ വിളമ്പി ആരെയും ചമ്മിപ്പിക്കരുതു് എന്നൊരു അഭ്യർത്ഥനയുണ്ടു്.
കൈപ്പള്ളീ, മലയാളികള്‍ അടക്കം ഒരുപാട് സ്ത്രീകളൊത്ത് കള്ളു കുടിച്ചിട്ടുണ്ട്. ഞാന്‍ ട്രെയിനിയായിരിക്കുമ്പോള്‍ ആദ്യത്തെ എക്സ്പോര്‍ട്ട് ഓര്‍ഡര്‍ ചെയ്തതിനു തിരുവനന്തപുരത്തു വച്ച് വനിതയായ എന്റെ ബോസ്സുമൊത്ത് ബീയര്‍ കഴിച്ചിട്ടുണ്ട് ഇപ്പൊഴല്ല, ഇരുപത് വര്‍ഷം മുന്നേ.
ReplyDeleteനെറ്റില്‍ മലയാളം എഴുതി പരിചയമായ രണ്ടുപേര്‍ എന്നെ കാണാന്‍ വന്ന വഴി ബാറില്‍ പോയി കുടീച്ചിട്ടുണ്ട്. വേറേ ഒരാള്‍ ലാവിഷായി കള്ളൂകുടിക്കുമ്പോള്‍ ഞാന്‍ വണ്ടിയോടിക്കേണ്ടതുകൊണ്ട് ചുമ്മ ലൈം ജ്യൂസ് അടീച്ചു കമ്പനി കൊടുത്തിട്ടുമുണ്ട്
എന്റെ പ്രശ്നം ഇതെഴുതിയത് അതുല്യയാണെങ്കില്‍ പെഗ്ഗിന്റെ കാര്യം മാത്രമല്ല, മൊത്തം കള്ളമാണ് എന്നതാണ്. അതായത് മനുഷ്യനെ വടിയാക്കാന്‍ പാടില്ല. അത്രേയുള്ളു.
എന്റെ ഉത്തരം: ഉണ്ണികൃഷ്ണനല്ലാത്ത, "വര്‍ണ്ണകാഴ്ച" എന്ന ബ്ലോഗെഴുതുന്ന, ഈ പോസ്റ്റില്‍ ഇതുവരെ കമന്റാത്ത, ബ്ലോഗര്‍ പ്രിയ. അവര്‍ മദ്യപിക്കുമോയെന്നെനിക്കറിയില്ല. പക്ഷേ സസ്യാഹാരമേ കഴിക്കൂ. തെളിവ് മെഡിസിന്‍@ബൂലോഗത്തില്‍ ഇട്ട കമന്റ്: "സസ്യാഹാരം മാത്രം ആരെയും ശാന്തശീലരാക്കില്ല.മാംസം കഴിച്ചതിനാല്‍ മാത്രം ആരും ദുഷ്ടരും ആവില്ല. ഒരേ സാഹചര്യത്തില്‍ വളര്‍ന്ന,സസ്യാഹാരം മാത്രം കഴിക്കുന്ന ഞാനും, ചിക്കനും ബീഫും മറ്റും കഴിക്കുന്ന എന്റെ സഹോദരനും, ഞങ്ങളില്‍ എറ്റവും കൂടുതല്‍ ശാന്തന്‍ ചേട്ടന്‍ തന്നെ. :) ".
ReplyDeleteനെറ്റില്‍ മലയാളം എന്നു മേലെ എഴുതിയത് ബ്ലോഗില്‍ എന്നല്ല എന്നു കൂടി വ്യക്തമാക്കിക്കോട്ടെ. പഴയ കള്ളുകുടി വീരസ്യങ്ങള്‍ ബ്ലോഗില്‍ എടുത്തിട്ടലക്കി ചുള്ളിക്കാടിനെപ്പോലെ കൂടുതല്‍ ചളമാക്കുന്നില്ല.
ReplyDeleteഇനി പിയയുടെ പേരു പറഞ്ഞാ ഒരു പോയിന്റ് കിട്ടും. മാറ്റിയതിനു പെറ്റിയും.. എന്തിനാ വെറുതേ..
ReplyDeleteപ്രിയ വന്ന് ഒരു ട്രാക്കിട്ട് പോയെപ്പോഴെങ്കിലും ഓര്‍ക്കാരുന്നു.. :-(
ഇതൊരി കോ..കോ..കോതകുളത്തെ ഏര്‍പ്പാടായി!
ReplyDeleteഈ മത്സത്തിന്റെ ലക്ഷ്യത്തെ തന്നെ തകിടം മറിച്ചു ഈ പോസ്റ്റ്- മാനറിസം വച്ച് ഒരാളെ കണ്ടു പിടിക്കുക എന്നായിരുന്നല്ലോ ഇതിന്റെ ലക്ഷ്യം?
ലൈബ്രറി സീരീസ് ഞാനും താല്പര്യത്തോടെ കണ്ടിരുന്നു- ആക്റ്റീവായി പങ്കെടുത്തിരുന്നില്ല എങ്കിലും! അത് പക്ഷേ രസകരവും, നീതിക്കു നിരക്കുന്നതും ആയിരുന്നു..
ഉത്ത്രം തെറ്റി എന്ന കെറുവില്‍ പറയുന്നതല്ല കൈപ്പള്ളി: ഈ കോമ്പറ്റീഷന്‍ ഇമ്മാതിരിയാനു പോകുന്നതെങ്കില്‍ പൂരപ്പറമ്പിലെ കറക്കിക്കുത്ത് മത്സരത്തിന്റെ താല്പര്യം പോലും കാണില്ല ആര്‍ക്കും- യുക്തിക്ക് നിരക്കാത്ത കുറേ ഉത്തരങ്ങള്‍ എഴുതാന്‍ ഏത് കൊഞ്ഞാണനും (കട്: ജി-സുധാകരന്‍) ആവും, അത് ഊഹിക്കാന്‍ നടക്കുന്നവരെ വിഡ്ഡികളാക്കുന്നതു മിച്ചം-
ഈ മത്സരത്തിന്റെ ആദ്യ പോസ്റ്റില്‍ ഇഞ്ചി പറഞ്ഞു ഇത് ബോറാണെന്നു- അന്നു ഞാണ്‍ ഇഞ്ചിയെ എതിര്‍ത്തു, പക്ഷേ ഇഞ്ചിയുടെ ആ ദീര്‍ഘവീക്ഷണത്തെ ഞാനിന്നു മാനിക്കുന്നു- ഇനിമുതല്‍ ഇഞ്ചിയാണ്ടെ ഗുരുജിണി!
ഇക്കണക്കിനു താങ്കള്‍ തന്ന് ഉത്തരങ്ങള്‍ ഞാന്‍ ഈവ്വിധം പൂരിപ്പിച്ചേനേ: എന്റെ പഴയ ഉത്തരങ്ങല്‍ ബ്ര്ആക്കറ്റില്‍ കാണാം)
---------------------
പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ടോ?
വൈഇരുദ്ധ്യത എന്നതു ആപേക്ഷികമാണ് - പരസ്പരരവിരുദ്ധമോ പൂരകമോ അവുക എന്നതും ആപേക്ഷികമാണു സര്‍, ഈ ദുന്യാവില്യ് പൂരകങ്ങളേക്കാളധികം വൈരുദ്ധ്യങ്ങളാനെന്നു താങ്കളോര്‍ക്കുമല്ലോ?
(ദേ ഇപ്പോ വേണ്ടിവന്നു )
എന്താണ് സൌന്ദര്യം?
മനസ്സിന്റെ ആകാരവടിവാനു സൌന്ദര്യം
(സ്വന്തം ഭാര്യക്ക് ഉണ്ടെങ്കിലും അതു നോക്കാതെ അപ്പുറത്തെ ഫ്ലാറ്റിലെ ഗുജറാത്തി പെമ്പിള്ളക്ക് (ഇല്ലെങ്കിലും) ഉണ്ടെന്നു കരുതി ആസ്വദിക്കുന്ന ഒന്നാണു സൌന്ദര്യം)
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
കൈക്കൂലി കൊടുക്കേണ്ടാത്ത ഏതു കിട്ടും അതു മതി
(എനിക്കു തൊഴിലില്ലായ്മാ വേതനം തന്നാല്‍ മതി സാര്‍--)
എന്താണ് ദൈവം?
നിന്റെ കാര്യം പോക്കാ ഗോപാലാ എന്നു മനസ്സു പരഞ്ഞ പലയിടത്തും എന്നെ സഹായിച്ചവനാണു ദൈവം
മാതാ-പിതാ-ഗുരു കഴിഞ്ഞിട്ടുള്ളതല്ലേ?
കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?
അല്ല- കള്ളത്തരത്തെ ബ്ലോഗിലൂടെ പെയിന്റടിക്കല്ലേ!
(പണ്ട് ആയിരുന്നു.. (അന്നേരം കാശില്ലാരുന്നു))
കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?
കുയിലിനെ- കാരണം എനിക്കു സംഗീതം ഇഷ്ടമാ)
(കുറ്റിയെ (തെറ്റിദ്ധരിക്കരുത്))
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
തീര്‍ച്ചയായും- അത് ഞാന്‍ അസ്വദിക്കുന്നു- ഈ ലോകത്തെ കപടമുഖങ്ങളൊന്നുമില്ലാതെ, ഞാന്‍ മാത്രം എന്നോടു സൊള്ളുന്ന ഒരു നിമിഷ- അതു ഞാന്‍ ആസ്വദിക്കും
(ഇല്ല- വെളിക്കിരിക്കുമ്പോ തോന്നാറുണ്ട്)
കഷ്ടകാലം എന്നാലെന്താണ്?
അനുഭവിച്ചിട്ടുണ്ട്- ഒത്തിരി- ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു കാലം
(പറയാന്‍ പറ്റാത്ത സാധനം പോലും പാമ്പായി വന്നുകൊത്തുന്ന കാലം)
മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്?
താഴേക്കാണുന്ന സെയിം ഉത്തരം
(പാര, കുത്തിത്തിരുപ്പ്, കാശെറിഞ്ഞുള്ള ഫാന്‍ കളി, ബിനാമികളി (ഇപ്പോഴത്തെ കാര്യമാ))
വിവാഹം ഒന്നിനും പരിഹാരമല്ലെന്ന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പിന്നെന്തിനു്‍ ആളുകള്‍ വിവാഹം കഴിക്കുന്നു?
എന്റെ പല പ്രശ്നങ്ങളും വിവാഹാനന്തരം തീര്‍ന്നു! ആരാ പറാഞ്ഞേ പരിഹാരമല്ലെന്നു? (പൂശാനുള്ള മുട്ടാണോടേയ് തീര്‍ന്നത് എന്നാരും ചോദിക്കരുത് പ്ലീസ്)
(ഡൌറി വാങ്ങാന്‍ - പിന്നെ വീഡിയോവില്‍ അഭിനയിക്കാന്‍)
മോതിരം, മാല, വാച്ച്, ബ്രേസ്‌ലെറ്റ് തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?
ഉവ്വ്- ധരിക്കാറുണ്ട്-
ബ്രേസിയര്‍ ധരിക്കാറില്ല
പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?
ആരു പറഞ്ഞടേ ഈ അസംബന്ധം?
(അല്ല- ആണെങ്കില്‍, മാര്‍സ് വീനസിന്റെ ചുറ്റും കറങ്ങിത്തിരിഞ്ഞ് വീനസിന്റെ ഉപഗ്രഹമാവേണ്ടതല്ല)
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ?
താഴത്തെ അതേ ഉത്തരം
അയല്‍വക്കത്ത് മയക്കുവെടിക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഓക്കേ ;) (ആനയെ മയക്കുന്ന വെടിക്കാരുടെ കാര്യമാ ഉദ്ദേശിച്ചത്)
ഏറ്റവും വലുതെന്താണ്?
അഹങ്കാരം ഇല്ലായ്മ- എളിമ- വിനയം-
(രണ്ടാമത്തെ വല്ല്യതിനേക്കാള്‍ വലുത്)
കാശ്മീരസന്ധ്യകളേ കൊണ്ടുപോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി എന്താ ഈവരിയുടെ അര്‍ത്ഥം?
ആ......
(നാട്ടിലെ കാമുകിക്കു ഒരു നീലസാരി വാങ്ങാന്‍ കാശില്ലാതെ, കാശ്മീരില്‍ കിടന്നു തേങ്ങുന്ന ഒരുപാവം ജവാന്റെ ഹൃദയം)
പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം. തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി പറയാമോ?
1-2-3
(ഈയെമ്മെസ്സിന്റെ വിക്ക്,
സുധാകരന്റെ വാക്ക്
പിണറായിയുടെ നീക്ക്)
അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
മതി
(എവിടെ പിടിക്കണം എന്നുകൂടി പറ)
പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണടയ്ക്കുന്നതെന്തിനാണ്?
(പാലില്‍ ചത്തുകിടക്കുന്ന പാറ്റയെ കാണാതിരിക്കാന്‍)
പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമുണ്ടോ?
ഉവ്വ്-
സ്വര്‍ണ്ണത്തില്‍ കമ്പമുള്ള എലി+ഫാമിലി വല്ലോം വന്നാലോ ആ വഴിക്ക്?
മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?
ഹംസലീല- വെള്‍ലപ്പുറത്തല്ലേ? ഗംഭീരമാവും ;)
(ശുനകസംഭോഗം)
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട് എന്ന ഇംഗ്ലീഷ് പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ് എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
മിണ്ടരുത്@@
(യെസ്-സ്റ്റാപ്ലറിനെ, കമ്പിയിട്ട് കുത്തിക്കെട്ടുന്നവന്‍ എന്നും, സ്റ്റാപ്ലര്‍ റിമൂവറിനെ "കമ്പി മാറ്റുന്നവന്‍" എന്നു കൂടി എഴുതണം)
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
ഉവ്വ്-
2 മാസം കഴിഞ്ഞിട്ട് പറയാം. (റിസഷന്‍ കാരണം ജോലി പോവുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഒരു തീരുമാനമാവട്ടെ)
എന്താണ് ശരിയല്ലാത്തത്?
സ്തീകളായ ഞങ്ങളോട് പുരുഷന്മാര്‍ ബസ്സില്‍ കയറീ ജാക്കി വക്കാന്‍ ശ്രമിക്കുന്നത് - ഹഹഹ്! ഞാനൊരു സ്ത്രീയാണെന്നു ഊഹിക്കും ബ്ലോഗന്മാര്‍
(തെറ്റായതെന്തും)
എന്താണ് സന്തോഷം?
ഭര്‍ത്താവ് എന്നും കിച്ച്ില്‍ കയറി എനിക്ക് ഭക്ഷണം ഒണ്ടാക്കുന്നത് ഹഹഹ്! ഞാനൊരു സ്ത്രീയാണെന്നു ഊഹിക്കും ബ്ലോഗന്മാര്‍
(ഒരു കോടി രൂഫാ ലോട്ടറി (എനിക്ക്) അടിച്ചാല്‍ (എനിക്ക്) തോാന്നുന്ന മൃദുലവികാരമാണു സന്തോഷം
)
ആധുനിക കവിതകളെ കുറിച്ച് എന്താണു അഭിപ്രായം
സ്ത്രീഭാവങ്ങളുടെ മൂര്‍ത്തമദ്ഭാവം! - - ഹഹഹ്! ഞാനൊരു സ്ത്രീയാണെന്നു ഊഹിക്കും ബ്ലോഗന്മാര്‍
(മ..മ..മ..മ..മനോഹരം!
കൂടുതല്‍ പറഞ്ഞ്ഞാല്‍..
മ..മ മുല-തൂട-തെറി- എന്റര്‍ കീ0
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം
കൊച്ചുത്രേസ്യ- ഇഞ്ചിപ്പെണ്ണ് - പാഞ്ചാലി- ദേവസേണ- ബിന്ധു- പ്രിയ- പ്രിയ ഉണ്ണിക്രിഷ്ണന്‍- പ്രിയ അമര്‍ ഷിങ്ങ്- പ്രിയ ശങ്കരന്‍- പ്രിയ ആംബ്രൊസ്- പ്രിയ ഹാമില്‍ട്ടണ്‍- പ്രിയ അഗര്‍കര്‍- പ്രിയ അവുസേപ്പുകുട്ടി- പ്രിയ ഈദി ആമിന്‍- പ്രിയ ഒബാമ - പ്രിയ ഷേക്ക് ബിന്‍ അല്‍ ഷൂക്കി- ഹഹഹ്! ഞാനൊരു സ്ത്രീയാണെന്നു ഊഹിക്കും ബ്ലോഗന്മാര്‍
(ഈ ഡേഷുകള്‍ക്കൊന്നൂം അലമലേഷ്യ വരുന്നില്ലല്ലോ ഗീവര്‍ഗീസു പുണ്യാളാ-)
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്.
പ്രിയങ്ക മാത്യൂസ്- അല്ലേല്‍ ദ്രൌപതി !!! ഹഹഹ്! ഞാനൊരു സ്ത്രീയാണെന്നു ഊഹിക്കും ബ്ലോഗന്മാര്‍
(ഞാന്‍ തന്നെ)
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്
പ്രിയബ്ങ്ക മാത്യൂസ്- ഹഹഹ്! ഞാനൊരു സ്ത്രീയാണെന്നു ഊഹിക്കും ബ്ലോഗന്മാര്‍
(ഓര്‍മ്മ കുറുപ്പ് , ഒ.എന്‍.വി. കുറുപ്പിന്റെ ആരായി വരും?)
താങ്കളുടെ Camera ഏതാണു്?
ഫേമേയില്‍-ഡി-1020 എസ്-ഏല്‍-ആര്‍
(ഷൂട്ട് അറ്റ് സൈറ്റ്)
ഫോട്ടോ ബ്ലോഗുകളെ കുറിച്ചുള്ള അഭിപ്രായം
സ്ത്രീ ഫോട്ടോ ബ്ലോഗുകള്‍ ഇഷ്ടമാനു - ഹഹഹ്! ഞാനൊരു സ്ത്രീയാണെന്നു ഊഹിക്കും ബ്ലോഗന്മാര്‍
(ഞെക്കാനൊരു ബട്ടണ്‍ കിട്ടിയാന്‍ യവനും സന്തോഷ് മാധവന്‍, .. യോ, ശിവനാകാം )
=================
പിന്നെ കൈപ്പള്ളി അണ്‍നന്റെ ബാക്കി കമന്റുകളോട്:
സ്ത്രീകൾ മദ്ദ്യപിക്കുന്നതിൽ എന്താണു് എത്രമാത്രം അത്ഭുതപ്പെടാൻ എന്നു മനസിലാകുന്നില്ല.
ഞാന്‍ പല സ്ത്രീകളുമായും മദ്യപിച്ചിട്ടുണ്ട്- ഒഫീഷ്യലി- അല്ല- ഈ കോമ്പറ്റീഷനില്‍ പരയുന്ന ഉത്തരങ്ങളാണു അയാളെ ഊഹിക്കാനുള്ള പോയന്റ്സ്- ഞങ്ങള്‍ മാന്ത്രികരല്ല-
Oh you mean മല്ലു സ്ത്രീകൾ തലയിൽ എണ്ണെയല്ലാം കോരി ഒലിപ്പിച്ചു്, മുടി നീട്ടി വളർത്തി, പൂ ചൂടി, ആണുങ്ങളുടേ പുറകിൽ നാണം കുണുങ്ങി നടക്കണം എന്നാണോ.
-അല്ല- എന്റെ ഭര്യ വരെ ഈപ്പരഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെയ്യാന്‍ “ ഒന്നു പോടേ കോപ്പേ“ എന്നു പറഞ്ഞേക്കും- ബൈ ദ വേ- കൈപ്പള്ളിയുടെ ഈ മല്ലു വിരോധമാണ് പരിഹാസ്യം! ഞാനുമൊരു മല്ലു... താനുമൊരു മല്ലു.. ത്രേല്ലൂ ;)”
അതെല്ലാം മുട്ടത്തു വർക്കി കഥ എഴുതിയ കാലത്തു് പോലും ഉണ്ടായിരുന്നില്ല.
മുട്ടത്തു വര്‍ക്കിയോ> ആരാ? ;)
സ്ത്രീകളേ കുറിച്ചുള്ള സങ്കുചിതമായ ചില മല്ലു ധാരണകൾ വെറുതെ ഇവിടിട്ട് അലക്കണോ?
നേരത്തെ പറഞ്ഞ അതേ ഉത്തരം!
ദയവായി മത്സരത്തിന്റെയും, ഈ ബ്ലോഗിന്റേയും, പങ്കെടുക്കുന്നവരെയും ഇതുപോലുള്ള ധാരണകൾ വിളമ്പി ആരെയും ചമ്മിപ്പിക്കരുതു് എന്നൊരു അഭ്യർത്ഥനയുണ്ടു്.
ചമ്മിപ്പിക്കേണ്ടിടത്ത് അത് ചെയ്യും- സോറി.. അത് ചെയ്യിപ്പിക്കാതിക്കാന്‍ ശ്രദ്ധിക്കുക-
അറ്റുപോയ തലയ്ക്കുനേരെയിഴയുന്ന ജഡം പോലെ അസ്തമിയ്ക്കുന്ന മത്സരസമയം.... എന്തോന്നു കാണാന്‍ എന്തോന്ന് കേള്‍ക്കാന്‍.... എന്തു ക്ലൂവിനുവേണ്ടിയും കാത്തിരുന്ന കണ്ണ്... കലപിലയെന്ന് ഓഫെറിഞ്ഞ് ടൈപ്പിയ കയ്യുകള്‍.... ഒരു പൊട്ടിച്ചിരിയില്ല .. സന്തോഷവര്‍ത്തമാനമില്ല... എങ്ങും ഒന്നില്‍കൂടുതല്‍ പെറ്റിയടിയ്ക്കപ്പെട്ട ബ്ലോഗര്‍മാരുടെ ഓരിയിടല്‍ മാത്രം!
ReplyDelete“കള്ളടിച്ചപെണ്ണേ.... മരംകയറീ....
.......... ... ..... .......................... “
നിയമത്തിൽ അടിയന്തരമായി ഒരു ഭേതഗതി വരുത്തുവാൻ ആഗ്രഹിക്കുന്നു.
ReplyDeleteSection 5/3 അലമ്പ്
ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിൽ സ്വകാര്യതയെ വെളിപ്പെടുത്തുന്ന വിധത്തിലുള്ള ഉത്തരങ്ങൾ മറച്ചുവെക്കാൻ സ്വാതന്ത്ര്യമുണ്ടു്. എന്നാൽ ചോദ്യങ്ങൾക്ക് അസത്യങ്ങൾ എഴുതി മത്സരാർത്ഥികളെ വഴിതെറ്റിക്കുന്നതായി നാലു (4) പേർ അഭിപ്രായപ്പെട്ടാ. ഉത്തരം എഴുതിയ വ്യക്തിക്ക് മത്സരം നടത്തിപ്പുകാരൻ തീരുമാനിക്കുന്ന തക്കതായ Penalty കൊടുക്കുന്നതാണു്.
എല്ലാവരും ഒന്നു കൈയടിച്ചു പാസാക്കുക.
ഞാനും മാണിക്കന്‍ജിയെ സപ്പോര്‍ട്ട് ചെയ്യുന്നു.
ReplyDeleteഉത്തരം : “പ്രിയ“
പൂയ്, വണ്ടി വിടല്ലേ ആളു കേറാനുണ്ടേ!
ReplyDeleteഅപ്പൊ ഇബിടം വരെ എത്തി കാര്യങ്ങള്‍?
ഒരു കൈയും ഞാനും നോക്കട്ട് കിട്ടിയാല്‍ ഊട്ടീ അല്ലെങ്കില്‍ ചട്ടി
സ്ത്രീ എന്ന ഗ്ലൂവില്‍ തന്നെ തുടങ്ങാം, സസ്യാഹാരം കഴിക്കുന്നു എന്നതിനാല്‍ യൂഷ്വലി ഹിന്ദു ബാക്ഗ്രൌണ്ട് ആവണം, മൊത്തത്തില്‍ വായിച്ചാപ്പൊ പുതിയ കൂട്ടത്തിലുള്ളാളാണെന്ന് തോന്നുന്നു.
അതുല്യേച്ചി ആണെങ്കില്‍ മനോരമ പത്രം യൂണികോഡിലാക്കിയേനേ എന്ന് പറഞ്ഞേനേന്ന് തോന്നുന്നു.
അതുകൊണ്ട് തന്നെ എന്റെ ആന്‍സെര്‍ പ്രീയ ഉണ്ണികൃഷ്ണന്‍ (പുള്ളിക്കാരി വെജാണോ ആവോ?)
ഞാന്‍ ഒരു സൈഡീന്ന് നിര്‍ത്താതെ കൈയടിച്ചു തുടങ്ങിയിട്ടുണ്ട്, കൈപ്പള്ളിക്ക് ഫുള്‍ സപ്പോര്‍ട്ട്(എനിക്കൊഴിച്ച് ആര്‍ക്ക് പെനാല്‍ടി കിട്ടിയാലും സന്തോഷമേയുള്ളൂ)
ReplyDeleteവീയെമിനോട് ൧൦൦% യോജിക്കുന്നു. കൊടു വീയെം കൈ.
ReplyDeleteഉവ്വ- ആന്റി തെറ്റിദ്ധാരണാ നിയമത്തിനു ഫുള്‍ സപ്പോര്‍ട്ട്.
ReplyDeleteഎന്റെ ഉത്തരം ഇങ്ങനെ ഒക്കെ ആണെന്നു വയ്ക്കുക:
പ്രിയ പാനീയം- സോജു, ബ്ലോഗില്‍ ഏറ്റവും വലിയ സുഹൃത്തുക്കള്‍- കെ എം പ്രമോദ് , ദീപക്ക് . പ്രവാസിയായതിലെ നഷ്ടം? കൊറിയയില്‍ നല്ല കപ്പയും മീനും കിട്ടില്ല. ആധുനിക കവിതകളെക്കുറിച്ച് എന്താണഭിപ്രായം? ആധുനികം പൌരാണികം എന്നു വേര്‍തിരിച്ചു കാണുന്നില്ല, കവിത എഴുതുന്ന ആള്‍ എന്ന നിലയ്ക്ക് എനിക്ക് കവിതകള്‍ ഇഷ്ടമാണ്.
ആളുകള്‍ എനിക്കോട്ട് ചെയ്യുമോ അതോ ലാപ്പുടയ്ക്കു ചെയ്യുമോ? പറ്റിക്കാനാണെങ്കില്‍ എന്തിനു മത്സരം. നെഞ്ചില്‍ കൈ വച്ച് പറയുന്ന ഉത്തരങ്ങളേ എഴുതാവൂ. ഇല്ലേല്‍ പെറ്റിയല്ല, ബാന്‍ അടിക്കണം. അങ്ങനെ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പറയേണ്ടെന്നേ.
അവകാശങ്ങള്‍ നേടിയെടുക്കാന്‍
ReplyDeleteമരണം വരെയും പോരാടും
ഇടിയണ്ണാ വീരാ നേതാവേ....
ധീരതയോടെ കമന്റിയ്ക്കോ....!
(കണ്ടാ കണ്ടാ... ലക്ഷക്കണക്കിനു ബ്ലോഗ്ഗേര്‍സ് ഇടഞ്ഞപ്പോ നിയമഭേദഗതി വന്നത്... അദ്ദാണ് ശക്തി!)
പുതിയ നിയമ ഭേദഗതിയ്ക്ക് ഫുള്ള് സപ്പോട്ട. ഒരു 100 പെറ്റി അല്ലെങ്കില്‍ അതുവരെ നേടിയ എല്ലാ പോയിന്റും കാന്‍സല്‍. ആതീം പൂതീം തുടങ്ങട്ടെ
ReplyDeleteഈ താഴെയെഴുതുന്ന കമന്റ് മുൻപത്തെ പോസ്റ്റിനു് എഴുതി, പബ്ലിഷ് ചെയ്യാതെ ഡ്രാഫ്റ്റ് ആക്കിവെച്ചിരുന്നതാണു്. എന്തെങ്കിലും വഴിയുണ്ടെങ്കിൽ ഈ പരിപാടിയിലും ഉത്സാഹിക്കാം എന്നു് ആത്മാർത്ഥമായ ആഗ്രഹവുമുണ്ടായിരുന്നു. പിന്നെയും പരമാവധി ശ്രമിച്ചു. പക്ഷേ വണ്ടി നീങ്ങുന്നില്ല...
ReplyDelete“ഈ മത്സരം ബോറാകുന്നു എന്നു് കമന്റെഴുതിച്ചേർക്കാൻ പലപ്രാവശ്യം തുനിഞ്ഞതാണു്. എങ്കിലും എന്തിനാ വെറുതെ കൂട്ടത്തിൽ കല്ലുകടിക്കുന്നതു് എന്നോർത്തു് പബ്ലിഷ് ചെയ്യുന്നതിനുമുൻപു് കൈവലിക്കും. ഇപ്പോൾ മറ്റുപലർക്കും കൂടി തോന്നിത്തുടങ്ങിയതുകൊണ്ട് പറയട്ടെ:
““ഈ മത്സരം മഹാബോറാകുന്നു.
ഈ നിലയ്ക്കു പോവുകയാണെങ്കിൽ ഇതുകൊണ്ട് ആർക്കും ഒരുപകാരവും ഉണ്ടാവാൻ പോവുന്നില്ല. പ്രത്യേകിച്ച് ആളുകളെ കബളിപ്പിക്കാൻ വേണ്ടി മാത്രം സ്വന്തം ശീലങ്ങളും ഭാഷയും ശൈലിയും പണയം വെയ്ക്കാൻ മത്സരാർത്ഥികൾക്കു് ചളിപ്പുതോന്നാതിരിക്കുമ്പോൾ.””
ഉത്തരമെഴുതുന്നയാൾക്ക് പെനാൾട്ടികിട്ടാൻ മാത്രമേ വകുപ്പുള്ളൂ? അതല്ല വേണ്ടത്. ഉത്തരം എഴുതുന്നവർക്കൊക്കെ by default, ആദ്യം 10 പോയിന്റ് കൊടുക്കണം. ആ ആൾക്ക് സ്വന്തം പോസ്റ്റിൽ കമന്റെഴുതാൻ വയ്യാത്തതിനാൽ പോയിന്റ് കിട്ടാതെ വരണ്ട. എന്നിട്ട് ആവശ്യമുള്ള പെനാൾട്ടികളും മനഃപൂർവ്വം തെറ്റിദ്ധാരണയുണ്ടാക്കുന്ന ഉത്തരങ്ങൾക്ക് എക്സ്ട്രാ പിഴകളും ഒക്കെ കൊടുക്കണം.
ഇടിവാൾ
ReplyDeleteഈ മത്സരം നടത്തുന്നതിന്റെ പ്രധാൻ ഉദ്ദേശം ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു.
Maximum Harmless Fun. Maximum Participation.
എന്റെ സുഹൃത്തിന്റെ commentൽ അജ്ഞാതയായ ഒരു വ്യക്തിയെ challenge ചെയ്യുന്നതായി വായിച്ചു. അതു ഈ മത്സരത്തിന്റെ decorumനു് പറ്റിയ ഏർപ്പാടാണു് എന്നു തോന്നുന്നില്ല. I expect a clean homely atmosphere.
ഇവിടെ ഇതുവരെ ആരും അലമ്പ് ഉണ്ടാക്കിയിട്ടില്ല അങ്ങനെ ആരുണ്ടാക്കിയാലും ഇതു ഞാൻ അപ്പോൾ നിർത്തും. ഇനി നിങ്ങൾ പറയു ഈ മത്സരം bore ആണോ എന്നു്.
എന്റെ ഭാര്യ ആശുപത്രിയിൽ കിടക്കുമ്പോൾ 3 മണിക്കു് ഉച്ചക്കു ഭക്ഷണം കഴിക്കാൻ വന്നപ്പോൾ പോലും ഇവിടെ ഒന്നു് എത്തി നോക്കാൻ ഞാൻ മറന്നില്ല. എനിക്കിതിന്റെ വല്ല ആവശ്യവും ഉണ്ടോ?
ഇല്ല.
ഇനി നിങ്ങൾ പറയൂ ഈ മത്സരം bore ആകുന്നെങ്കിൽ നമുക്ക് ഇതു് ഇപ്പോൾ നിർത്താം.
ViswaPrabha വിശ്വപ്രഭ
ReplyDeleteവൈകിയെങ്കിലും ഈ നിർദ്ദേശങ്ങൾക്ക് നന്ദി. ഇതിനെ കുറിച്ച് നമുക്ക് ചർച്ച ചെയ്തു തീരുമാനം എടുക്കണം.
പുതിയ് scoring system ഉണ്ടാക്കുകയും വേണം.
Like all good mallu ideas this also will meet its mallu end.
ReplyDeleteഉത്തരത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഈ ഈവന്റിനെ കുളമാക്കുന്നുണ്ട്. ശൈലികണ്ട് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഏറ്റവും ആദ്യം ഉത്തരം പറയുന്നത് തന്നെയാണ് ഈ ഈവന്റിനെ മനോഹരമാക്കുന്നത്. വഴിതെറ്റിയ്ക്കുന്ന ഉത്തരങ്ങളും ഉതുപോലുള്ള ഒന്നോ രണ്ടോ വാക്കില്‍ മറുപടി പറയുന്ന ഉത്തരങ്ങളോ ഈ ഈവന്റിന്റെ നിറം കെടുത്തും.
ReplyDeleteസ്ത്രീകള്‍ കള്ള് കുടിയ്ക്കുന്നത് അവരവരുടെ സ്വകാര്യതെയുമായി ബന്ധപ്പെട്ട പ്രശ്നം. വേണ്ടവര്‍ കുടിയ്ക്കട്ടെ. അല്ല്ലാത്തവര്‍ കുടിയ്ക്കാതിരിയ്ക്കട്ടെ. ഇവിടെ ഉത്തരം പറഞ്ഞയാള്‍ കുടിയ്ക്കുമോ എന്നുള്ള ചോദ്യം അപ്രസക്തമാണ്. തികച്ചും വ്യക്തിപരവും തുറന്നതുമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ നിരുത്സാഹപ്പെടുത്താനെ ഏതെങ്കിലും ഉത്തരത്തില്‍ തൂങ്ങി വിമര്‍ശിയ്ക്കുന്നത് വഴിവെയ്ക്കുള്ളു.
തിരിച്ചറിയാതിരിയ്ക്കാന്‍ തെറ്റിദ്ധാരണാ പരമായ ഉത്തരങ്ങള്‍ നല്‍കുന്ന ചോദ്യകര്‍ത്താവിന്റെ ചോദ്യങ്ങള്‍ അസാധുവാക്കുക തന്നെ വേണം!
ഞാനിതാ കൈപൊക്കി.
കൈപ്പള്ളിയോട്,
ReplyDeleteഎതിരഭിപ്രായങ്ങളും വിമര്‍ശനങ്ങളും പുനര്‍ചിന്തനങ്ങളും ഉണ്ടെങ്കിലേ എന്തും കൂടുതല്‍ നല്ലതാവുള്ളു. ഈ പോസ്റ്റോടെ നിയമങ്ങളും രീതികളും മാറ്റപ്പെടും എങ്കില്‍ അത് കൂടുതല്‍ നല്ലത്. അല്ലാതെ ഈവന്റ് അവസാനിപ്പിയ്ക്കുന്നതിനോട് യോജിപ്പില്ല.
ഈ ഉത്തരങ്ങള്‍ പ്രിയാഉണ്ണികൃഷ്ണന്റേതാണെങ്കില്‍ എക്സലന്റ് ക്ലൂസ് എന്നേ ഞാന്‍ പറയൂ. കാരണം പ്രിയ ഫ്ലൈറ്റില്‍ വച്ച് മദ്യപിച്ചകഥയും മരംകയറിയ കഥയും ഒക്കെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. (രണ്ടുപെഗ്ഗടിച്ചിട്ടേ പോകൂ എന്നത് പ്രിയയുടെ എഴുത്തിന്റെ സ്വഭാവം വച്ച് തമാശയായി എടുക്കാവുന്നതേയുള്ളൂ) മറിച്ച് അതുല്യേച്ചിയെപ്പോലെ ഒരാള്‍ ആണെങ്കില്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നവരെ വഴിതെറ്റിക്കുന്ന ചില പരാമര്‍ശങ്ങള്‍ ഉത്തരത്തില്‍ ഉണ്ട്..
ReplyDeleteഈ മത്സരം ആളുകള്‍ നന്നായി പ്രതികരിച്ചാല്‍ നന്നായിട്ട് മുന്നോട്ടുപോകാവുന്നതേയുള്ളൂ.. ബോറാകുന്നേങ്കില്‍ ഇതു ഐഡിയയുടെ പ്രശ്നമല്ല. പ്രതികരിച്ചവരുടെ പ്രശ്നമാണ്. (ചിലപ്പോള്‍ കമന്റുന്നവരുടേയും )
എന്റെ ഉത്തരം ഇഞ്ചിപ്പെണ്ണ്.
ReplyDelete(പക്ഷെ ഇഞ്ചിപ്പെണ്ണ് കുറച്ച് ദിവസായിട്ട് മലയാളം പറയാറില്ലാല്ലൊ :( ഇനി മലയാളം പിന്നെം പടിച്ച് കാണുമായിരിക്കും
ഈ ഗൊമ്പറ്റീഷൻ കാരണം ബ്ലൊഗ് വായന കുറഞ്ഞൂന്നാരാ പറഞ്ഞേ? ദേവേട്ടന്റെ ഉത്തരങ്ങൾ കണ്ട് വന്ന ‘മറിയം‘ എന്ന 2006ലെ സ്റ്റാർ ബ്ലോഗ്ഗറുടെ ‘ശ്വാസം’ ബ്ലോഗ് വായിക്കാൻ പോയതു കൊണ്ടാ ഞാൻ ലേറ്റ് ആയത്.
ഗുപ്തന്‍ പറഞ്ഞതിനോട് യോജിപ്പ്.
ReplyDeleteകൈപ്പള്ളീ ഈ മത്സരത്തിന്റെ 7മത്തേതാണ് ഞാന്‍ ആദ്യമായി കാണുന്നത്. ഇന്നലെ.
ReplyDeleteഅതില്‍ തന്നെ ഈ മത്സരത്തിനോടുള്ള എന്റെ ആശയപരമായ വിയോജിപ്പ് ഞാന്‍ പ്രകടിപ്പിച്ചിരുന്നു. എങ്കിലും ചില കൂട്ടത്തില്‍ ഒപ്പം ഓടി നോക്കാറുള്ളതുകൊണ്ട് ഞാനും ഒരു ഉത്തരത്തില്‍ തൂങ്ങി.
സത്യം പറയട്ടെ
ആദ്യത്തെ മത്സരം ഓരോ ദിവസവും കൂടും തോറും ഇവിടെ ഒരു ഹരമായി തുടര്‍ന്നു.
ഇതിപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ എനിക്കു മടുത്തു.
:(
കളി നടക്കട്ടെ :)
:)
ReplyDeleteKaippali,
Mallus are some very special creatures. Ideas thrive in their minds. So much so that some ideas kill some other. So do die some ideas, but not all.
I still think we are not meeting any end now. May be we just need to rethink about this format and methods. May be even the questions can be much more concrete (objective) and yet loose enough with a scope for ample subjectivity.
As for me, I often feel shy to find that I am a Mallu. But more often, I am proud being a Mallu too!
കൈപ്പള്ളി-
ReplyDeleteഎല്ലാം ആപേക്ഷികമ്മാനു കൈപ്പള്ളി- ( എക്സപ്റ്റ് താങ്കളുടെ മല്ലു വിരോധം .. എന്തു ചെയ്യാം , ഞാനൊരു പാവം മല്ലു ആയി പോയി)
മല്സരം നിര്‍ത്തണോ വേണ്ടായ്യോ എന്നു താങ്കള്‍ തീരുമാണിക്കണം- ബട്ട് ഈ രീതിയാണു തുടരുന്നതെങ്കില്‍, ഞാനില്ല എന്നു മാത്രം-
ഗുപതാ--
പ്രതികരിച്ചവരാണല്ലോ എനും പ്രശ്നം!
എനിക്ക് തോന്നിയതു ഞാന്‍ പറഞ്ഞേന്നു മാത്ര.. ഈ മത്സരത്തിന്റെ കണ്ടിനുവിറ്റി (മലയാളം അറീല്ല) യെ ഈ ഒരു കമന്റ് ബാധിക്കരുത് - ഇതില്‍ രസം കൊള്ളൂന്ന പലരും ഉണ്ടാവും.. മത്സരം തുടരട്ടെ----
10 പോയന്റിലില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചതായി ഞാന്‍ കരുതിക്കൊള്ളാം ;)
എവിടെ മറിയം? ആശാനേ. പാലക്കാടന്‍ മട്ടക്കിപ്പോ വെല കൂടിയാ??
മട്ടനോ>?``````
ഈവന്റ് ബോറായി തുടങ്ങുന്നവര്‍ പതുക്കെ പതുക്കെ ഇങ്ങോട്ടു വരാതെ വരും. അങ്ങിനെ ബോറാകുന്നവര്‍ ബോറാകുന്നവര്‍ ഇങ്ങോട്ട് വരാതാകുമ്പോള്‍ അവസാനം കൈപ്പള്ളിയും കൈപ്പള്ളിയും മാത്രമാകും. അപ്പോ പിന്നെ കൈപ്പള്ളീ ഈവന്റ് നിര്‍ത്തട്ടെ - വേണമെങ്കില്‍. ആരെങ്കിലും ഒരാളെങ്കിലും ഇങ്ങോട്ട് വരും വരെ ഈവന്റ് നീളട്ടെ.
ReplyDeleteജയ്....ഹോ!
നിയമഭേദഗതി സ്വാഗതാര്‍ഹം.
ReplyDeleteപിന്നെ കൈപ്പള്ളി പറഞ്ഞപോലെ വീട്ടുകാര്‍ സുഖമില്ലാതെ കിടക്കുന്ന സമയത്തും മറ്റും ദയവായി ഈ പരിപാടി നിറുത്തിവയ്ക്കുക.. അല്ലെങ്കില്‍ അതറിയിയ്ക്കുകയും കഴിയുമെങ്കില്‍ മറ്റൊരാളെ അതിനു ചുമതലപ്പെടുത്തുകയും ചെയ്യുക.
(ഹയ്... അതിനിവിടെ സെന്റിയടിയ്ക്കാന്‍ മാത്രം ആരും ഒന്നും പറഞ്ഞില്ലല്ലോ.. :) )
റിസല്‍റ്റ് പോരട്ടണ്ണാ..
അല്ല കൈപ്പള്ളീ, ഇടിവാള്‍/ദേവേട്ടന്‍/വിശ്വംജി പറഞ്ഞതിലും കാര്യമില്യോ?
ReplyDeleteഓഫീസിലിരുന്നും മറ്റും ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റും അറ്റ്‌ലീസ്റ്റ് സത്യസന്ധമായ ക്ലൂ കൊടുക്കാന്‍ ഉത്തരമെഴുതുന്നവര്‍ ബാധ്യസ്ഥരാണ്.
വെറുതേ ഹൈപോതെറ്റിക്കല്‍ ആയിട്ട് ഓരോന്ന് എഴുതി വെച്ചിട്ട് എന്ത് കാര്യം?
മലയാളി പെണ്‍ എങ്ങനെയെങ്കിലും നടക്കട്ടെ, സ്വന്തം നടപ്പിനെ കുറിച്ച് സത്യസന്ധമായി ഉത്തരങ്ങള്‍ എഴുതാന്‍ പങ്കെടുക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്.
ഉമേഷ്ജിയും ദേവേട്ടനും എത്ര സത്യസന്ധമായാണ് ഉത്തരം പറഞ്ഞത് (പ്രത്യേകിച്ച് കുറിപ്പിസ്റ്റ് ചോദ്യത്തിന്) എന്നോര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ് സുഹൃത്തുക്കളേ.
പങ്കെടൂക്കുന്നവര്‍ സത്യം പറഞ്ഞില്ലെങ്കില്‍ ശ്രീ ഗുപ്തന്‍ പണ്ട് സൂചിപ്പിച്ച പരിണാമ ഗുപ്തിക്ക് പകരം വെറും പരിപ്പെളക്കുന്ന ഗുസ്തി മാത്രമേ നടക്കൂ എന്നോര്‍മ്മിപ്പിക്കട്ടെ. ഞാന്‍ മുന്നോട്ട് വെച്ച ദശാംശീകരണവും നടക്കില്ല.
മത്സരം കൈപ്പള്ളി ഉപേക്ഷിക്കരുത്, തുടര്‍ന്നും നല്ല നിലയില്‍ നടത്തണം, അങ്ങനെ നടത്തി നടത്തി ഒരു ഇന്റര്‍നാഷണല്‍ റഫറി വരെയാവണം എന്നും ഞാന്‍ ആശംസിക്കുന്നു.
ഇത്രയും പറഞ്ഞു കൊണ്ട് ഞാന്‍ ചുരുക്കുന്നു.
എല്ലാവര്‍ക്കും എന്റെ കൂപ്പ് കൈ.
ജയ് ഹിന്ദ്.
ബൈ ദ വേ---
ReplyDeleteഗോമബറ്റീഷന്‍ # 6 ഇല്‍ഞാണ്‍ ഉമേഷ്ജിയെ ഊഹിച്ചത് ...........
അത് വെഉം ബ്ലോഗ്‌മാനറിസം...അതായിരിക്കണം ഇതിന്റെ ഉദ്ദേശാം ( എല്ലാ ഗോമ്പറ്റീഷനും ഞാന്‍ തന്നെ ഊഹിച്ചു ജയിക്കണം എന്നല്ല)
ബട്ട്------
ഐ ഫീല്‍ പ്രൌഡ് ദാറ്റ് അയാം ത ഫസ്റ്റ് ഗൈ ഫൌണ്ട് ഹിം!!! സീരിയസ്ലി!!```````
നാശമാക്കിയോ?
ReplyDeleteഒരു സബ്ജക്റ്റിനെപ്പറ്റി ഒരു പാരഗ്രാഫ് കണ്ടാല്‍ അതാരുടെ എഴുത്താണെന്ന് മനസ്സിലാക്കുക എന്നതാണ് ഈ മത്സരത്തിന്റെ പരിപാടി എന്നാണ് മനസ്സിലാക്കിയത്. അതില്‍ ബോറടിക്കുന്നില്ല. ഒട്ടുമില്ല.
ബോറടിക്കുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് വടിയായെന്നു കരുതി ഞാന്‍ തിരുവല്ലത്ത് ചോറുതിന്നുന്ന കാക്കകളുടെ ഇടയില്‍ പരതിയ മറിയവൂം ദില്‍ബനും പണ്ടു പോലും ആക്റ്റീവ് ബ്ലോഗറല്ലായിരുന്ന ധര്‍മ്മജനും ഒക്കെ ഇവിടെ വര്‍ഷങ്ങള്‍ക്കു ശേഷം പൊന്തിയത്. ഇത്രയും കാലം മിണ്ടാതിരുന്നവരെ മിണ്ടിക്കാന്‍ പോന്ന എന്തെങ്കിലും ഇവിടെ നടക്കുന്നുണ്ടാവണമല്ലോ.
ഇതിനു സൈറ്റ് ട്രാക്കര്‍ ഉണ്ടെങ്കില്‍ കൈപ്പള്ളി ഇവിടെ ദിവസം എത്ര പേര്‍ വരുന്നെന്ന് നോക്കിക്കോളൂ, നൂറു കമന്റെന്നാല്‍ ആയിരം വിസിറ്റാണെന്ന് ഒരു ഓട്ടക്കണക്കില്‍ ഞാന്‍ പറയും. ഇത്രയും ഇന്ററാക്റ്റീവ് ആയ ഒരു സ്ഥലം കുട്ടിക്കളിയല്ല എന്തായാലും.
എട്ടു മത്സരം കൊണ്ട് പെര്‍ഫക്റ്റ് ആയില്ലെങ്കില്‍ പത്തിലോ പതിനഞ്ചിലോ ആയിക്കോളും. ഇനി ഒരിക്കലും ആകില്ലെങ്കില്‍ ആളുകള്‍ ഒന്നുകില്‍ ഇമ്പേര്‍ഫെക്റ്റ് ആയ സംഗതി ഇഷ്ടപ്പെടും അല്ലെങ്കില്‍ വരാതാകും. അപ്പോള്‍ പുതിയ മത്സരം തുടങ്ങാമല്ലോ.
എന്ന്,
രാത്രി രണ്ടുമണിക്ക് ചുരുണ്ടുകൂടി ഉറങ്ങുന്നതിനു പകരം ഇവിടെ വന്നു നോക്കിയിട്ടുള്ള ഒരുത്തന്‍.
(നിര്‍ദ്ദേശങ്ങള്‍ വയ്ക്കുന്നത് ഇത് ചളമാകുന്നതുകൊണ്ടല്ല, ഇനിയും നന്നാക്കാമെന്ന് തോന്നുന്നതുകൊണ്ടാണ്)
site stats
ReplyDeletesite stats കുറഞ്ഞു വരുന്നതായി കാണാൻ കഴിയുന്നുണ്ടു്. മത്സരം bore ആണെന്നുള്ളതിനു് ഇതിലും വലിയ തെളിവു് വേണമെന്നു തോന്നുന്നില്ല
ReplyDeleteഹഹ!
ReplyDeleteഎങ്കീ ഞാന്‍ എ)ന്റെ ബ്ലൊഗ് 2 വര്‍ഷം മുന്‍പ് പൂട്ടിയേനേ ;
പാമരന്റെ ഓര്‍മക്കുറിപ്പിനെ പറ്റിയുള്ള പരാമര്‍ശമാണ് എനിക്ക് പ്രിയ എന്ന് ഊഹിക്കാന്‍ കാരണം. ആ ഓര്‍മക്കുറിപ്പില്‍ കമന്റ് ഇട്ടിരിക്കുന്ന മൂന്നോ നാലോ സ്ത്രീകളില്‍ ഒരാള്‍ പ്രിയ ആണ്. പിന്നെ ബിയറടിയും മരംകയറ്റവും ഒക്കെ ആ ഉത്തരവുമായി യോജിച്ചു പോകുന്നു. ആള്‍ "പ്രിയ ഉണ്ണികൃഷ്ണന്‍ ആണെങ്കില്‍" ഇതൊക്കെ യത്ഥാര്‍ത്ഥമാണെന്ന് കണ്ടെത്താം. അങ്ങനെയാണെങ്കില്‍ ഇതില്‍ ഉഡായിപ്പ് ഒന്നുമില്ല....
ReplyDeleteപണ്ട് സമകാലികമലയാളത്തിൽ അവസാനപുറത്ത് പത്രാധിപർ ചോദിച്ചിരുന്നതുപോലെ സ്റ്റാൻഡേർഡ് 10 ചോദ്യങ്ങൾ മതി. പക്ഷേ ഒറ്റ വാക്ക് ഉത്തരങ്ങൾ പോര.
ReplyDeleteഉദാ:
ജീവിതത്തിൽ ഏറ്റവും ആദരിക്കുന്നത് ഏതു വ്യക്തിയെയാണു്? എന്തുകൊണ്ട്?
മറുപടി പറയുന്നവർ അത്യാവശ്യം ഗൌരവമായിത്തന്നെ, സത്യസന്ധമായും ആത്മാർത്ഥമായും വേണം അതുചെയ്യാൻ. ഉത്തരങ്ങൾ നന്നാണെങ്കിൽ തമാശയും കൊഴുപ്പും കമന്റുകളിലൂടെ വന്നോളും.
ദേവന്റെ ഉത്തരങ്ങൾ വായിച്ച അതേ നിമിഷം അദ്ദേഹത്തെ തിരിച്ചറിയാനായി. അതു ദേവനാണു് എന്നു് എഴുതിച്ചേർത്ത് മാർക്കുവാങ്ങാൻ പോലും തോന്നാത്തത്ര എളുപ്പം!
അതാണു് Genuineness-ന്റെ ഈയടുത്തു ഞാൻ എവിടെയെങ്കിലും കണ്ട ഏറ്റവും നല്ല ഉദാഹരണം.
അതുപോലെ ലിങ്കിനും ഓഫിനും കൊടുക്കുന്ന പെനാൾട്ടി പുനരാലോചിക്കുക. സ്വന്തം പോസ്റ്റിട്ടവൻ സ്വയം ക്ലൂ കൊടുക്കാനായി ഇടുന്ന കമന്റുകൾക്ക് പെനാൾട്ടിയിടുക.
മറ്റുള്ളവർക്കു് ലിങ്കും ഓഫും ഒക്കെ ഇഷ്ടമ്പോലെ ആയിക്കോട്ടെ. ക്ലൂ പോലും പരസ്പരം പങ്കുവെച്ചോട്ടെ. അതുകൊണ്ടൊന്നും മത്സരത്തിന്റെ രസം പോവില്ല.
ആദ്യം പറയുന്ന ആൾക്ക് 10 പോര, 15 ആയിക്കോട്ടെ. പിന്നെ 9,8,7,6,5,4,3,2,1.
ഉത്തരം മാറ്റിപ്പറയുന്നവർക്ക് 2 പോയിന്റ് ഇതേ പോസ്റ്റിൽ അയാൾക്കു കിട്ടുമായിരുന്ന സ്കോറിൽനിന്നു് കുറയ്ക്കുക. മാറ്റിപ്പറഞ്ഞ ഉത്തരം കൊണ്ട് കുറയ്ക്കാവുന്ന പെനാൾട്ടി ഒരിക്കലും ന്മുൻപ് ഉണ്ടായിരുന്ന സ്കോറിനെ ബാധിക്കരുത്.
ക്ലൂ ഒന്നും ഇടാതെത്തന്നെ ഉത്തരം പറയുന്നവർക്ക് 3 പോയിന്റ് എക്സ്റ്റ്രാ.
അമിതമായി പരസ്പരം അടികൂടുന്നവർക്ക് 5 പോയിന്റ് വെച്ചെങ്കിലും കൂട്ടപ്പിഴ. (subject to Kaippalli's decision). ഡീസന്റല്ലാത്ത കമന്റുകൾ തുടങ്ങിയവയ്ക്കും 5 അല്ലെങ്കിൽ 3 പോയിന്റ് പിഴ.
(ഇതൊക്കെ എന്റെ വെറും അഭിപ്രായങ്ങളാണേ. എല്ലാരും കൂടി ആലോചിച്ച് കൈപ്പള്ളിയണ്ണൻ തീരുമാനിയ്ക്ക്.)
ഇപ്പോൾ ഇതിനു് എന്നെ സഹായിക്കാൻ ഒരു score keeper മാത്രമാണുള്ളതു്.
ReplyDeleteമത്സരം ഒന്നുകൂടി മെച്ചപ്പെടുത്താൻ വെണ്ടുന്ന സഹായം.
1) നല്ല rock solid നിയമാവലി. ഞാൻ ഉണ്ടാക്കിയ മണ്ണുണ്ണി നിയമാവലി ഒട്ടും ശരിയല്ല.
2) നല്ല ചോധ്യങ്ങളുടെ ഒരു സമാഹാരം.
3) കിട്ടുന്ന ഉത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു് മുമ്പു തന്നെ review ചെയ്യാൻ ഒരു panel of reviewers. ഉത്തരം അരു് എഴുതി എന്ന അവർക്കും അറിയാൻ കഴിയില്ല, ഉത്തരങ്ങൾ പ്രസിദ്ധീകരിക്കാൻ scope ഉള്ളതാണോ എന്നു മാത്രം തീരുമാനിക്കുക. review panelനു blogൽ draft ആക്കി വെച്ചിരിക്കുന്ന postകൾ കണ്ട ശേഷം എന്നെ email വഴി, അവരുടെ തീരുമാനം (സാദനം കൊള്ളാമോ ചളമാണോ എന്നു) അറിയിക്കാവുന്നതാണു്.
thursday, friday ആളു കുറയുന്നത് സ്വാഭാവികം...കാരണം ഗല്ഫിലെ അവധി തന്നെ....ഓഫീസ് ഉണ്ടെങ്കില്‍ ആളു കൂടുതല്‍ വരും കൈപ്പള്ളീ.. :)
ReplyDeleteഇനി മത്സരം കൊഴുപ്പിക്കാൻ ഒരു കാര്യം കൂടി പറയട്ടെ. നിങ്ങൾ എന്നെ സഹായിക്കാൻ തയ്യാറാണെങ്കിൽ വിജയികൾക്ക് സമ്മാനം കൊടുക്കാൻ തയ്യാറായി മൂന്നു പരു് നില്കുന്നുണ്ടു്.
ReplyDeleteഅവരോടു ഓരോ അവധികൾ പറഞ്ഞു ഞാൻ ഇതുവരെ ഒഴിയുകയായിരുന്നു. പിന്നെ വാശി പിടിപ്പിച്ചാൽ എന്തും ചെയ്യാൻ ഞാൻ മടി കാണിക്കാറില്ല. ഇതൊരു വമ്പൻ സംഭവമാക്കി നമ്മൾ വിചാരിച്ചാൽ ചെയ്യാൻ കഴിയും എന്നു് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇന്ന് രാവിലെ വരെ.
കൈപ്പള്ളി അണ്ണന്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളോട് യോജിപ്പുണ്ട്. സ്കോററുടെ ജോലി കുറേയൊക്കെ അഞ്ചല്‍സ് ചെയ്യുന്നുണ്ടല്ലോ. അദ്ദേഹത്തിനു മത്സരത്തില്‍ തുടരാവുന്ന വിധത്തില്‍ അങ്ങോട്ട് ഏല്പിച്ചാല്‍ പോരെ.
ReplyDeleteറിവ്യൂ പാനലില്‍ ഉള്ളവര്‍ക്ക് പക്ഷെ മത്സരിക്കാന്‍ പറ്റില്ല. അതുകൊണ്ട് നാമനിര്‍ദ്ദേശം ഒഴിവാക്കി സ്വയം വോളണ്ടീയര്‍ ചെയ്യുന്നതാവും നല്ലത്...
രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും ആണെങ്കില്‍ അഞ്ചാറു പേരു കൂടി കേറുവാരിക്കും.
ReplyDeleteഅല്ലാതെ എന്താണ് സാമൂഹിക പ്രതിബദ്ധത എന്ന റ്റൈപ്പ് ചോദ്യങ്ങളും, അതിന് ഉത്തരമായി മസില് പിടിച്ച് സാമൂഹികമായി ഉണ്ടാവുന്ന ആന്തോളനങ്ങളുടെ ബഹിര്‍സ്ഫുരണങ്ങളുടെ പ്രതിബിംബമാണ് പ്രതിബദ്ധത എന്നൊക്കെയെഴുതിയാല്‍ സ്റ്റാറ്റ് കൊഉണ്ടര്‍മണിക്ക് പോലും ബോറടിക്കും.
ഒരു സജ്ജഷന്‍ :
ഒരാളുടെ ഡി എന്‍ എയുടെ ഘടന കൊടുത്തിട്ട് ആരാണെന്ന് ചോദിച്ചാലോ?
(ഓവറായി. ല്ലേ)
വിശ്വം
ReplyDeleteനമുക്കിനി documents share ചെയ്യാം.
കൈപ്പള്ളി ശാന്തനായെന്നു തോന്നുന്നതിനാല്‍ ഞാന്‍ ആകാശത്തേക്കു വെയ്ക്കാനുദ്ദേശിച്ച വെടി തല്‍ക്കാലം വയ്ക്കുന്നില്ല :-)
ReplyDeleteഈ മത്സരത്തിലെ ഒരു സുഖം ഇടയ്ക്കിടയ്ക്കു കൈപ്പള്ളിയുടെ കലിപ്പിളക്കുക എന്നതല്ലേ കൈപ്പള്ളീ? ;)
ബോറടി താരതമ്യേനയാണ്. ആദ്യമത്സരത്തെ കമ്പെയര്‍ ചെയ്യുമ്പോള്‍ മാത്രം. അതൊരു കാര്യമായി എടുക്കേണ്ട.
വിശ്വപ്രഭ പറഞ്ഞ പലകാര്യങ്ങളോടും യോജിക്കുന്നു. പ്രത്യേകിച്ച് ലിങ്ക്, ക്ലൂ, ആദ്യശരിയുത്തരത്തിന് 15 പോയിന്റ് എന്നിവയോട്. ഡീസന്റ് അല്ലാത്ത കമന്റടിക്കുന്നവര്‍ക്ക് പെനാല്‍റ്റി എന്ന അഭിപ്രായത്തെ നഖശിഖാന്തം എതിര്‍ക്കുന്നു :)
ഈ മല്‍സരത്തിന്റെ ഉത്തരം എപ്പോള്‍ വരും? അതു കൂടി പറയൂ..
ReplyDeleteഈ മത്സരത്തിന്റെ ശരി ഉത്തരം:പ്രിയ ഉണ്ണികൃഷ്ണന്‍
ReplyDeleteറിവ്യൂ പാനലിലുള്ളവർക്ക് എന്തുകൊണ്ടു പങ്കെടുക്കാൻ കഴിയില്ല?
ReplyDeleteഞാൻ മാത്രമാണു് ഉത്തരങ്ങളുടെ ഉടമയെ കാണുന്നതു്. അപ്പോൾ അവർ അതു കാണുന്നതു കൊണ്ടു എന്തു് പ്രശ്നം. എല്ലാവരും കാണുന്നതിനു മുമ്പ് മുന്നോ നാലോ പേരു് നേരത്തെ അതു് കാണുന്നു എന്നു മാത്രം.
ഒരു വിയോജിപ്പുണ്ട്.
ReplyDeleteഇത് പ്രിയ ഉണ്ണികൃഷ്‌ണനാണെങ്കിൽ ആവശ്യത്തിനുള്ള ക്ലൂസ് ഉത്തരങ്ങളിൽ ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
1. പാമരന്റെ ഓർമ്മകുറിപ്പ്. അവിടെ പോയി കമന്റ്സ് നോക്കുകയാണെങ്കിൽ കാണാം.
2. ആദ്യം തന്നെ ഒബാമയേയും ഒബാമയുടെ ഭാര്യയുടെ ഡ്രസ്സ് സെൻസിനേയും കയറിപ്പിടിച്ചത് അതിൽ നിന്ന് ആള് അമേരിക്കയിൽ ആവാനുള്ള സാധ്യത തോന്നി.
3. “ പരിചയമില്ലാത്തവരോട് സംസാരിയ്ക്കാറില്ല. പ്രത്യേകിച്ച് കേരളത്തില്‍” ഉത്തരവും ഒരു സ്‌ത്രീയാവാനുള്ള സാധ്യത തോന്നുന്നില്ലേ.
4. പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?
ഉവ്വ്. ഇടിച്ചക്ക തോരനും മാങ്ങയ്ക്കേറും
തോന്ന്യാസിയെയും എനിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ ബംഗളൂരിലുള്ള തോന്ന്യാസിക്ക് ഇത്രയും മിസിംഗ് തോന്നാൻ സാധ്യത കുറവാണെന്നത് പിന്നെയും പ്രിയയിലേക്ക് അടുപ്പിച്ചു.
ഈ ഉത്തരങ്ങൾ വഴിതെറ്റിക്കാൻ ഇട്ടതണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരിക്കൽ കൂടി പറയട്ടേ ഇത് പ്രിയ ഉണ്ണികൃഷ്‌ണൻ ആണെങ്കിൽ.
ആഹാ പ്രിയ തന്നെയാണല്ലോ. :)
ReplyDeleteO.T:
ReplyDeleteകൈപ്പള്ളീ, ഈ ബ്ലോഗ് ഇപ്പോഴാണ് കാണുന്നത്. നന്നായിരിക്കുന്നു! എടക്ക് ഒരുമാസം നാട്ടിൽ പോയിരുന്നു. അതുകൊണ്ടാണ് ശ്രദ്ധയിൽ പെടാതിരുന്നത്. ആദ്യപോസ്റ്റുമുതൽ ഇതുവരെ ഒറ്റ സ്‌ട്രെച്ചിൽ വായിച്ചു. പ്രത്യേകിച്ച്, ആ bookshelf game. അത് നിർത്തിയത് കഷ്ടമായി. 100 എപിഡോസെങ്കിലും ആക്കാമായിരുന്നു. എനിക്ക് പങ്കെടുക്കാൻ പറ്റാതെ പോയതിൽ വിഷമം തോന്നുന്നു! ഇത് നിർത്തല്ലേ എന്നൊരപേക്ഷ!
ബ്ലോഗ് ഈവന്റുകൾ എനിക്ക് വലിയ ഇഷ്ടമാണ് കേട്ടോ :)
ആശംസകൾ!
റിവ്യൂ ചെയ്യുന്നതിന്റെ ഒരു മാനദണ്ഡം ഉറപ്പായും എഴുതുന്ന ആളിനെ /അയാളുടെ എഴുത്തിനെ സൂചിപ്പിക്കുന്ന മതിയായ സൂചകങ്ങള്‍ തരുന്ന ഉത്തരത്തില്‍ ഉണ്ടോ എന്നതായിരിക്കണം. അക്കാര്യം ഉറപ്പുവരുത്താന്‍ റിവ്യൂപാനല്‍ ആളിനെ അറിഞ്ഞേ പറ്റൂ.
ReplyDeleteദേവേട്ടന്‍ എഴുതിയാല്‍ ശരിയാകുന്ന ഒരുത്തരം ഇടിവാളിന്റെ ലിസ്റ്റില്‍ കണ്ടാല്‍ അത് തെറ്റിദ്ധാരണയുണ്ടാക്കുന്നതാവില്ലേ.. അതൊഴിവാക്കാനും കൂടി ആവണം റിവ്യൂ.
നിയമാവലിൽ പണിയാൻ താല്പര്യമുള്ളവർക്ക് document share ചെയ്യാം. പേരുകൾ ഇവിടെ പറയുക. (ഇവിടെയുള്ള) എല്ലാവവരുടെയും email address എന്റെ കയ്യിൽ ഉണ്ട്.
ReplyDeletescore keeper ചില സ്വകാര്യ ആവശ്യങ്ങൾക്കായി ഇന്നു് അല്പം busy ആണു്. അതുകൊണ്ടു് ആരും പേടിക്കരുതു്. കിട്ടാനുള്ള penalty അദ്ദേഹം സൌകര്യമ്പോലെ തരുന്നതാണു്.
ഇടിവാൾ മത്സരത്തിൽ തുടരുന്നില്ലെങ്കിൽ ഞാൻ പോയി വീട്ടിൽ നിന്നും പോക്കി കൊണ്ടു വന്നു് ചന്തിക്ക് നല്ല രണ്ടു് അടി തന്നു് കാര്യങ്ങൾ ശരിയക്കുന്നതാണു്.
ബൂഹാഹ!
ReplyDeleteഎന്തായാലും പെനാല്‍ടീന്ന് രക്ഷപ്പെട്ടു:)
കൈപ്പള്ളി, ഒരുറിക്വസ്റ്റുള്ളത് അടുത്ത ഗോമ്പറ്റീഷന്‍ തുടങ്ങുമ്പോ ഇവിടെ ഒരു കമന്റിട്ടാ അതേ പിടിച്ച് കേറി വരാമായിരുന്നു:)
സാജൻ
ReplyDeleteകഴിഞ്ഞ 8 മത്സരത്തിലും, പിന്നെ അതിന്റെ മുമ്പ് നടന്ന 50 മത്സരത്തിലും ഈ താങ്കൾ പറഞ്ഞതുപോലുള്ള "പിടിച്ചു കയറ്റൽ" comment സമ്പ്രദായം തുടരുന്നുണ്ടു്.
കലിപ്പ് ഒരു വിധം കുറഞ്ഞു വരുകയായിരുന്നു. ദാണ്ടെ വീണ്ടും....
കൈപ്പള്ളി കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് ഇതിനൊരു ത്രില്‍/രസമില്ല എന്ന എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് ഞാന്‍ മേല്‍ കമന്റില്‍ സൂചിപ്പിച്ചത്.
ReplyDeleteഎല്ലാം ത്രില്ലടിപ്പിച്ചു രസിപ്പിക്കാന്‍ ഇതൊരു മരമടി മത്സരമല്ല എന്നറിയാം.
എന്നാലും എവിടെയോ എന്തരെക്കെയോ ഒരു കുഴഞ്ഞു മറിയല്‍.
ശ്ശെടാ മനസില്‍ തോന്നിയതു പറയാന്‍ പാടില്ലേ? ഇതെന്തരു രാജ്യം?
അങ്ങനെ പറഞ്ഞാല്‍ കലിപ്പാണോ ഉണ്ടാകുന്നത്?
ഇതിന്റെ പ്രശ്നങ്ങള്‍ ഒക്കെ നീക്കി കളി മസ്റ്റ് ഗോ ഓണ്‍.
സമയവും സൌഗര്യവും പോലെ നമ്മള്‍ വരാന്‍ കൊടുക്കും.
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവരോട് ഒരഭ്യര്‍ത്ഥന... നിങ്ങള്‍ ഉത്തരം അയച്ചിട്ടുണ്ടെന്ന്‍ ആരോടും പറയരുതേ...
ReplyDeleteഎല്ലാവരും കണ്‍ഫ്യൂഷന്‍ ആയിട്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരാള്‍ ശരിയായ ഉത്തരം പറയുന്നത് കാണുമ്പോള്‍ ആര്‍ക്കും സംശയം തോന്നരുതല്ലോ... (എനിക്ക് സംശയം തോന്നിയെന്നല്ല)
യെന്റമ്മച്ചീ ഇന്നലെ ഒറങ്ങാന്‍ പോകുമ്പോ 13 ഇല്‍ ആയിരുന്നു. നട്ടപ്പാതിരായ്ക്ക് എണീച്ചു നോക്കീപ്പോ ഇടീടെ കള്ള്ബെറ്റും. ഒറക്കം പോയീന്നു സാരം.
ReplyDeleteഇതില്‍ തെറ്റായ ഉത്തരങ്ങളൊന്നും നല്‍കിയിട്ടില്ല. എല്ലാം എന്നെ സംബന്ധിച്ച് ശരി തന്നെ. പെഗ്ഗടീം, മരംകേറ്റോം, വെജിറ്റേറിയനും ഒബാമേടെ ഭാര്യേടെ ഡ്രസ്സ് സെന്‍സും, സ്ത്രീകളുടെ ശരീരപ്രദര്‍ശനവും എല്ലാം പോസ്റ്റുകളായൊ കമന്റുകളായോ ഒത്തിരി തവണ ബ്ലോഗില്‍ വന്നതു തന്നെ. മാത്രമല്ല അച്ഛന്‍ ഒരു വീക്നെസ്സും ( നഷ്ട്പ്പെട്ട പിതൃസ്നേഹത്തിന് എന്ന കവിത വായിച്ചവര്‍ക്ക് മറ്റൊരു ക്ലൂവിന്റേയും ആവശ്യമില്ലെന്നു തോന്നുന്നു )
മാത്രമല്ല ആധുനിക കവിതയെന്ന പേരില്‍ തെറിയും മറ്റും എഴുതുന്നതിനോട് എനിയ്ക്ക് യോജിപ്പും ഇല്ല ( തീര്‍ത്തും വ്യക്തിപരം. ആധുനിക കവികള്‍ എന്നെ തല്ലാന്‍ വരരുത് ).
ഗുപ്തന്‍ ജീടെ ഗസ്സാണ് ഗസ്സ് :) അനില്‍ അപ്പഴേയ്ക്കും പാമരന്റെ പോസ്റ്റും പോയി നോക്ക്യോ
മയൂര , 20 പേരെ കൊടുത്തിട്ട് ഈ രണ്ടു പേരില്‍ ആരെ ക്ഷണിക്കുമെന്ന് ചോദിച്ചാല്‍ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ പറയണം?
ഇടീ, വെയ്ക്ക് എന്നാ ഒരു കവി മീറ്റ്. വന്ന് പെഗ്ഗടിച്ച് കാണിക്കാം :)
ലഫറീ പീപ്പി കൊട്. കളി നടക്കട്ട്
ReplyDeleteസത്യം പറയട്ടെ, പ്രിയ എന്ന് ആദ്യമാരൊ ഉത്തരം എഴുതിയപ്പോള്‍ ഉര്‍വശിയെയാണ് ഓര്‍മ്മ വന്നത്. “ഞാന്‍ ആദ്യമായി മാങ്ങ എറിഞ്ഞു വീഴ്ത്തിയ കല്ല്!” എന്നോ മറ്റോ പറഞ്ഞ് ഭര്‍ത്താവിനെ തന്റെ അമൂല്യശേഖരങ്ങള്‍ കാണിക്കുന്ന സിനിമയിലെ ആ സീന്‍. (കടിഞ്ഞൂല്‍ കല്യാണമോ മിഥുനമോ എന്നോര്‍മ്മയില്ല). ഓര്‍ത്ത് കുറെ ചിരിച്ചിരുന്നു.
ReplyDelete:)
ഹഹഹ പാഞ്ചാലീ ആ കല്ലെടുത്ത് എന്നെയങ്ങ് എറിയ് . സത്യം പറഞ്ഞാ 20 കമന്റ് ആകുമ്പോഴേയ്ക്കും ഇതിന്റെ ഉത്തരം ഫൈനലൈസ് ആകുമെന്ന് കരുതി.
ReplyDelete127 വരെ നീണ്ടപ്പോ ഞെട്ടിപ്പോയി ട്ടാ.
ശെ! ഇത്രപെട്ടെന്ന് ഇതലമ്പായോ?
ReplyDeleteകഷ്ടകാലേ കമീനേ...
ഇടക്ക് വന്ന് പിന്മൊഴി ഇല്ലെന്നറിഞ്ഞു പിന്‍വാങ്ങിയതാണ്.
മലയാളം ഗൂഗ്ലിയപ്പോള്‍ അറിയാതെ വീണ്ടും എത്തിയതാണ്.
ഇപ്പൊ എങ്ങനെയാ സ്റ്റാറ്റസ്? സംഗതി നിര്‍ത്തിയോ അതോ ഇരുത്തിയിരിക്കുകയാണോ?
അടുത്ത കളി എപ്പോഴാണോ.....??
ReplyDeleteDear Kaippally...
ReplyDeleteInstead of giving wrong answer (to hide personal maters), it is better to avoid that question.
:-)
Upasana
എന്താ ഇത്ര മൂകത ഇവിടെ?
ReplyDeleteഇതിനാണോ ഈ ശ്മശാന മൂകത തളം കെട്ടി നില്‍ക്കുന്നു എന്നൊക്കെപ്പറയുന്നത്?
ReplyDeleteഗള്‍ഫില്‍ (വെള്ളിയാഴ്ചയല്ലേ), എല്ലവരും അവ്ധി ആഘോഷിക്കുകയായിരിക്കും.
This comment has been removed by the author.
ReplyDeleteതളം കെട്ടിക്കിടന്ന ആ മൂകതയില്‍ ചവിട്ടാതെ അതാ ഒരു യക്ഷി അവിടെ ഇറങ്ങി നില്‍ക്കുന്നു. ആ യക്ഷി ഒരു കമന്റെഴുതി പബ്ലീഷ് ചെയ്തു, യക്ഷിക്കു ജന്മനാകിട്ടിയ “എക്കോ” (കുമാരേട്ടാ.. എന്നൊക്കെ പാട്ടിന്റെ ഇടയില്‍ വിളിക്കുന്നതു കേട്ടിട്ടില്ലേ?) അവിടെ ഒരു ഡ്വൂപ്ലീക്കേറ്റു കമന്റുകൂടി ഇട്ടു. യക്ഷി മൂകതയ്ക്കു മുകളില്‍ ആ ഡ്യൂപ്ലീ കമന്റ് ഡിലീറ്റ് ചെയ്തു. എന്നിട്ട് ഉറക്കെ ചിരിച്ചു. കാക്കകള്‍ കുറുകി. പ്രാവുകള്‍ കോങ്കണ്ണിട്ടു നോക്കി. കൂമന്‍ അലറി. ചീങ്കണ്ണി കരഞ്ഞു. പ്രകൃതിയുടെ പ്രചണ്ഡതാളത്തില്‍ ആകാശത്തിന്റെ ഇടതുകോണില്‍ നിന്നും നാലിഞ്ചു വലത്തോട്ടു മാറി വെള്ളകീറി.
ReplyDeleteയക്ഷി ഒന്നുകൂടി പറഞ്ഞു, ഇന്നു വെള്ളിയാഴ്ചയാണ്. യക്ഷി ഇറങ്ങുന്ന ദിവസവം.
പിന്നെ ലോ ലവനെ ഊളമ്പാറയില്‍ കൊണ്ടു പോകേണ്ട ദിവസം.
ഓ ടോ : അല്ലാ ശരിക്കും എന്തരു പറ്റി ഈ സ്ഥലത്തിന്? തോറ്റ പാര്‍ട്ടിയുടെ പാര്‍ട്ടിയാപ്പിസുപോലെ ഒരു അവസ്ഥ. വരീന്‍ വരീന്‍. ക്യാറി വരീന്‍..
ഞാന്‍ കരുതി എല്ലാവരും ജലസമാധിയിലാണെന്ന് (കട: ഗുപ്തന്‍). ഇവിടെ ഒരു കമന്റിടാന്‍ കുറെ നേരം ശ്രമിച്ചിട്ട് ഇപ്പോഴാണു ശരിയായത്. എന്റെ കമ്പ്യൂട്ടറിന്റെ കുഴപ്പമാകാം. ഏതായാലും അപ്പോള്‍ ടെന്‍ഷന്‍ കൂടി :) കൈപ്പള്ളി കട്ടേം പടോം മടക്കിയോന്നു പേടിച്ചു :)
ReplyDeleteകോപ്പിറൈറ്റിനെ കുറച്ചുദിവസം ശരിക്കും മിസ്സു ചെയ്തു :)
ReplyDeleteചക്കാട്ടിക്കളിക്കണ മാണിക്കന്‍ കാളേ..
ReplyDeleteഞങ്ങ ഇവിടീക്കെ തന്നേണ്ട്. നിങ്ങയെക്കെ എവിടെ?
എന്നാ പറയാനാമ്പ്രാ? ഏനിവിടെയിരുന്ന് കുറേ ശോദ്യം ഉണ്ടാക്കേര്‍ന്ന്. ന്നാ കുറേണ്ണം
ReplyDelete- അടുത്ത കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗ് പോസ്റ്റ്
- ബ്ലോഗാനാണോ കമന്റാനാണോ കൂടുതലിഷ്ടം?
- ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം? പാനീയം?
- ഒരു മണിക്കൂര്‍ ഏതെങ്കിലുമൊരു ബ്ലോഗന്റെ/ബ്ലോഗിനിയുടെ കൂടെ സംഭാഷണം വിത് ബിയര്‍/കാപ്പി/ചായ ചെലവാക്കാന്‍ കിട്ടിയെന്നു കരുതുക. ആരെയാവും തെരഞ്ഞെടുക്കുക?
ReplyDelete- കാഷ്വല്‍ ആയിട്ടു ഡ്രെസ്സ് ചെയ്യുന്നതോ, ഫോര്‍മല്‍ ആയിട്ടുള്ളതോ കൂടുതലിഷ്ടം?
- ഇഷ്ടമുള്ള ഒരു ബ്ലോഗ്ഗറോട് ഇഷ്ടമുള്ള ഒരു ചോദ്യം ചോദിക്കാനവസരം കിട്ടിയെന്നു കരുതുക. ആരോട്, എന്തു ചോദിക്കും?
“പ്രകൃതിയുടെ പ്രചണ്ഡതാളത്തില്‍ ആകാശത്തിന്റെ ഇടതുകോണില്‍ നിന്നും നാലിഞ്ചു വലത്തോട്ടു മാറി വെള്ളകീറി.“
ReplyDeleteന്നിട്ട് കാണാമ്പാഡില്ലാത്തദ് വല്ലോം കണ്ടാ?
ആരുടെ വെള്ള എവിടെ കീറുന്നു എന്ന് നോക്കി നടന്നോണം.. ഗൊച്ചുഗള്ളന്‍
- പോകണമെന്ന് ആഗ്രഹമുണ്ടായിട്ടും ഇതുവരെ പോകാന്‍ കഴിയാത്ത ഒരു സ്ഥലം?
ReplyDelete- ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആരാവണം എന്നാഗ്രഹിക്കുന്നു?
- ഏതു തരത്തിലുള്ള ബ്ലോഗുകളാണ് വായിക്കന്‍ കൂടുതലിഷ്ടം?
- സന്തോഷത്തെ 1 മുതല്‍ 10 വരെയുള്ള ഒരു സ്കെയിലില്‍ നിര്‍വ്വചിച്ചാല്‍ (1=കൊടുംദു:ഖം 10=പരമാനന്ദം), നിങ്ങള്‍ എവിടെയാണെന്നു പറയും?
- കൈപ്പള്ളിയെപ്പറ്റി എന്താണഭിപ്രായം? :D
[ഇത്രയേ ഉള്ളൂ എന്റെ കയ്യില്‍. ഇനി ബാക്കിയുള്ളവരുടെ കവനപാടവം കാണട്ടെ.]
എന്തരു ചോദ്യായാലും തിരിച്ചും മറിച്ചും ചവറുപോലെ സ്മൈലികള്‍ ഇട്ടുകൊടുത്താ പോരീ..?
ReplyDeleteഇതല്ലീ ഇപ്പം നെറ്റിലെ ഉത്തരരീതി.
ഈ ചൊദ്യ പേപ്പര്‍ എവിടെ കിട്ടും?
ഞാന്‍ ഇവിടെ ബ്രോഡ്‌വേയിലും ഏര്‍ണാളം മാര്‍ക്കറ്റിലും ഫോര്‍ട്ടൊച്ചി കടപ്പെറത്തും എടപ്പള്ളിയിലെ ഒബറോള്‍ മാളിലും അപ്പറത്തുള്ള പുള്ളോര്‍ ഷാപ്പിലും ഒക്കെ ചോയിച്ച്. ആരക്കും അറിഞ്ഞൂട ഈ ചോദ്യം വരുന്ന വയി.
എന്തരായാലും ആദ്യത്തെ മത്സരത്തിന്റെ മുന്നാം സമ്മാനം കുറിയറില്‍ അയച്ചതു വാങ്ങാന്‍ പോണം.
ഗുപ്താ കാണാന്‍ പാടില്ലാത്തത് കൊറെ കണ്ട്. ക്യാക്കണാ?
ReplyDeleteപറഞ്ഞ് നോക്ക് മൈനസ്സ് കിട്ടിയാ നുമ്മക്കല്ലല്ല... :)
ReplyDeleteകാണാന്‍ പാടില്ലാത്തതു പറഞ്ഞാലും മൈനസുണ്ടോ? പറയാന്‍ പാടില്ലാത്തതു പറഞ്ഞാലോ?
ReplyDeleteനുമ്മേന്നാ?
ReplyDeleteഅപ്പം ഫോര്‍ട്ട് കൊച്ചി ഭാഷയൊക്കെ പഠിച്ചേക്കേണാ?
ഓഫ് : ഫോര്‍ട്ട് കൊച്ചി തമാശ 01 - ഫോര്‍ട്ട് കൊച്ചിക്കാര്‍ ഞങ്ങ നിങ്ങ എന്നൊക്കെ പറയുന്ന്നതിനെ കുറിച്ച് കളിയാക്കിവനോട് ഫോര്‍ട്ട് കൊച്ചിക്കാരന്‍ : “ഞങ്ങേം നിങ്ങേം എന്നൊന്നും നുമ്മ പറയില്ല”
02 : “ഇന്നലെ എര്‍ണാളം സരിതെ പൊയിട്ട് കമല് സംവിധാനം ചെയ്ത നുമ്മ കണ്ട്“.
"നിങ്ങ", "ഞങ്ങ" എന്നൊക്കെ പിന്നാരാ പറയണെ? റെഗുലര്‍ എറണാകുളം/കൊച്ചിക്കാര്‍?
ReplyDeleteഎന്റെ മാണിക്കാ തന്നോടു തന്നെ ഞാന്‍ ആ തമാശ പറയാന്‍ വന്നല്ലോ!. ഞാന്‍ ഒന്നും പറഞ്ഞില്ല. :(
ReplyDeleteഅതേയ് മാണിക്കാ ഈ സെറ്റപ്പില്‍ ആളനക്കം ഇല്ല. സെബു (സിബുവല്ല!) കാളയേം കൂട്ടീ സ്ഥലം വിട്ടോ!. ഞാനും പോണേണ്.
ഗുപ്തന്‍ എവിടെ എങ്കിലും പോയി ഗുപ്തനായിക്കോളും. അപ്പോ എല്ല്ലഅം
ഇന്ന് തിരിച്ചു തിരുവനന്തപുരത്തൂന്നൊരെണ്ണം..
ReplyDeleteപാറശ്ശാലഭാഗത്ത് ഒരു സ്കൂളില്‍ അന്താക്ഷരി. ഒരു ഗ്രൂപ്പ് പാടി നിര്‍ത്തിയത് യവനിക എന്നോ യദുവശം എന്നോ മറ്റോ തീരുന്ന ഒരു വരി. അടുത്ത ഗ്രൂപ്പ് തുടങ്ങേണ്ടത് ‘യ’യില്‍..
ഒരു നിമിഴം വൈകാതെ വന്നൂ മറുപടി “യന്തിന് വേറോരു സൂര്യോദയം...”
ത്യാഗരാജസ്വാമികള്‍ തിരന്തോരത്തൂന്നായിരുന്നോ? "എന്തരോ മഹാനുഭാവുലൂ" എന്നോ മറ്റോ അങ്ങോര്‍ ഒരു കവിതയെഴുതിയിട്ടില്ലേ?
ReplyDeleteഅയ്യോ അല്ല ബെല്ലാരിക്കാരനായിരുന്നു. അദോണ്ടല്ല്യോ തെലുങ്കും തിര്വന്തോരോം കൂടെ മിക്സ് ആയിപ്പോയത്. രാജമാണിക്യം സ്റ്റൈലില്‍ :)
ReplyDeleteഅടുത്ത മത്സരം (9) തുടങ്ങി.
ReplyDeleteഓഹോ... ഒരൊറ്റ ദിവസം കൊണ്ട് ഇവിടെ ഇങ്ങനെയൊക്കെ നടന്നല്ലേ....!
ReplyDeleteഎന്നാലും ഹെന്റെ അംബി... ആ അഗ്രജനിസം... എന്നെയങ്ങട്ട് കൊല്ല് :)
ഗുപ്താ... ബുക്ക് ഷെല്ഫിലു കണ്ട അതേ കൊയപ്പം ഇവടേം കാണുന്നു... കൊയപ്പാവോ :))
വയസ്സിനെ പറ്റി പറഞ്ഞതൊന്നും ഞാൻ കണ്ടിട്ടേയില്ല... :)
അഗ്രജനണ്ണാ..എന്നെയങ്ങ് ക്ഷമി. പണ്ട് ലാപുടേടെ ബുക്ക് കണ്ടപ്പൊ ലാപുടയെന്ന് വെളിപാടുണ്ടായപോലെ ഒന്ന് വെളിച്ചപ്പെട്ട് നോക്കിയതാ. തീതൈലം കൂടിയാ കൈ പൊള്ളിപ്പോവുന്ന് നാണുവാശാന്‍ പണ്ടേ പറഞ്ഞതാ. ക്യേട്ടില്ല.
ReplyDeleteഅഗ്രജനെന്നുത്തരം പറഞ്ഞതിന്റെ ഫെനാല്‍റ്റി എന്നേലും കാണാന്‍ വഴിയൊണ്ടേല്‍ നേരിട്ട് മാഫി പറഞ്ഞ് തീര്‍ത്തോളാം. എന്തായാലും ചമ്മലായിപ്പോയി.ഇനി മേലാ ഇപ്പരിപാടിയ്ക്ക് നമ്മളില്ലെ..ങേ ഹേ....
ദാണ്ടേ മറിയം.മറിയമേ ഇയാളേ എവിടെന്നെങ്ങാണ്ട് പൊക്കിയെടുത്തത് തന്നെ ഇപ്പരിവാടീടെ ഏറ്റവും വല്യ റിസള്‍ട്ട്..ട്രോഫി കൈപ്പള്ളിയണ്ണന്.
ആല്‍കെമിസ്റ്റെഴുതാന്‍ മാത്രമായി ജനിച്ച പൌലോ കൊയ്ലോ എഴുതിയ ചില കുറിപ്പ്കള്‍ടെ സമാഹാരമൊണ്ട് "Like the flowing river" ന്നു പറഞ്ഞ്. സാധനം പകുതി ചവറാണേലും അതിലൊരു കുറിപ്പുണ്ട് നോര്‍ഡിക് നടത്തത്തിനുപയോഗിയ്ക്കുന്ന കോലുകളെപ്പറ്റി “of poles and rules" എന്നു പറഞ്ഞിട്ട്. നല്ല രസമാ വായിയ്ക്കാന്‍.