Saturday, 28 March 2009

5Lന്റെ ജന്മദിനം

മലയാള ബ്ലോഗിന്റെ രോമഞ്ചവും. ഗോമ്പറ്റീഷൻ എന്ന മത്സര പരമ്പരയുടെ ആസ്ഥാന Score Masterഉം ആയ ശ്രീമാൻ ഷിഹാബ് അഞ്ചലിന്റെ 78ആം ജന്മദിനം നമ്മൾ ഇവിടെ ആഘോഷിച്ച് അടിച്ചു് പൊളക്കുകയാണു്.

62 comments:

  1. ദൈവമേ, ആരാണ് അടിക്കുന്നത്? ആരാണ് പൊളക്കുന്നത് :)

    അഞ്ചലിനു അറുപത്തഞ്ച് വയയ്സോ?? അസംഭവ്.

    വയ്യസ്സെത്രയായാലും ശരി അഞ്ചലില്‍ നിന്നുള്ള അഞ്ചല്‍ക്കാരനു പിറന്നാളാശംസകള്‍..ഈ ഫോട്ടോ പണ്ട് നമ്മള്‍ ഡെസര്‍ട്ട് ഡ്രൈവിനു പോയപ്പോള്‍ എടുത്തതല്ലേ കൈപ്പള്ളീ, ഷിഹാബ്.

    സര്‍വ്വേശ്വ്വരന്‍ എല്ലാവിധ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ.

    ReplyDelete
  2. കൈപ്പള്ളീ..

    കലക്കി.

    അഞ്ചലേ നിങ്ങളിത്ര സുന്ദരനൊ??? ഇന്നലെ കണ്ടപ്പോള്‍ സത്യമായിട്ടും തോന്നീല്ല. :) :)

    ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍.

    അദ്യത്തേത് ഗൊംബെറ്റീഷനില്‍ ഇട്ടിട്ടുണ്ട്. അവിടെയാണല്ലോ ഇപ്പോള്‍ ആ‍ള്‍ക്കൂട്ടം.

    ReplyDelete
  3. 65-ഏ ആയിട്ടുള്ളൂ, കണ്ടാ പറയില്ല കേട്ടോ

    ആശംസകള്‍

    ReplyDelete
  4. അയ്യോ.. ഒരുകാര്യം മറന്നു..

    അങ്ങേര്‍ക്കു 65 വയസ്സോ.. എന്റെ കൈപ്പെ ഇതു കണടാല്‍ പുള്ളി ബോധം കെട്ടു വീഴും!!തീര്‍ച്ച.

    ഇന്നലെത്തന്നെ പറഞ്ഞത് ഇങ്ങനെ..

    “39 ആയി, ഇനി ഒരു കൊല്ലം കൂടി കഴിയുമ്പോള്‍ 40 ആകും. അതോര്‍ക്കുമ്പോഴാ ഒരു വിഷമം എന്നാ..“
    എന്നാലും ഇതു വലിയ ചതിയായിപ്പോയി. ഒന്നുമില്ലെങ്കിലും ബൂലോഗം മുഴുവനും പങ്കെടുക്കുന്ന ഗോമ്പെട്ടീഷന്റെ റഫറിയല്ലേ..

    സാരനില്ല അഞ്ചലേ.. കൈപ്പള്ളിയെ നമുക്കു വെളിച്ചത്ത് ചോറു കൊടുത്ത്, ഇരുട്ടത്ത് കിടത്താംട്ടൊ..

    ReplyDelete
  5. അഞ്ചല്‍ക്കാരാ
    ബൂലോകര്‍ക്കെല്ലം പെറ്റി വിതരണം ചെയ്യാനായുദിച്ച താരമേ, താങ്കളുടെ ഈ ജന്മദിനം എല്ലാ ബൂലോഹരുടേയും ആഗ്രഹം പോലെ അടിയും പൊളിയും നിറഞ്ഞതാകട്ടെ !!!

    -സുല്‍

    ReplyDelete
  6. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു.അതിനായി പ്രാര്‍ത്ഥിക്കുന്നു.

    തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണീ.

    ReplyDelete
  7. 5ത്സിന് ജന്മദിനാശംസകള്‍..!

    ഉപ്പൂപ്പയാണൊ 5ത്സ്? എന്റെ ബദരീങ്ങളെ..

    84 വയസ്സുവരെ ഈ രൂപത്തിലും ഭാവത്തിലും ഭാര്യ,മക്കള്‍ മരുമക്കള്‍,മക്കളുടെ മക്കള്‍, മക്കളുടെ മക്കളുടെ മക്കള്‍,സ്നേഹിതര്‍ എന്നിവരോടൊപ്പം ഒപ്പം ബുലോഗത്തിന്റെ കൂടെയും സന്തോഷവും ഐശ്വര്യവും ആരോഗ്യവും നിറഞ്ഞ ജീവിതം നേരുന്നു 5ത്സ് മാഷെ..

    ReplyDelete
  8. sorry അഞ്ചൽ എന്നോടു ക്ഷമിക്കു. പ്രായം തിരുത്തിയിട്ടുണ്ടു്.

    ReplyDelete
  9. ഒഹ്- ഇപ്രായം പ്രായം എന്നതും ദുബായിയില്‍ ഇങ്ങിനെ കുറയുമെന്നു കാണിച്ചു തന്ന അന്ചലിന്നെല്ലാ ആശംസകളും മൊത്തത്തിലും ചില്ലറയായും നേര്‍ന്നു കൊണ്ട്‌

    ReplyDelete
  10. അഞ്ചല്‍ക്കാരന് ജന്മദിന ആശംസകള്‍...

    ((ഠോ))
    ((ഠോ))((ഠോ))((ഠോ))((ഠോ))


    അഞ്ചല്‍ക്കാരന്റെ പിറന്നാള്‍ പ്രമാണിച്ച് സൂക്ഷിച്ച് വച്ചിരുന്ന അഞ്ച് ഓലപ്പടക്കങ്ങള്‍ പൊട്ടിച്ചതാണ്...

    പിന്നെ, അഞ്ചല്‍ക്കാരന്‍ സ്വന്തം മാതാപിതാക്കളോട് നന്ദി പറയണം. പ്രത്യേകിച്ച് അമ്മയോട്.. എന്തിനാന്നോ? ഒരു മൂന്ന് ദിവസം കൂടി കഴിഞ്ഞാണ് ഇയാളെ ഇങ്ങ് ഭൂമിയിലേക്ക് വിട്ടിരുന്നത് എങ്കില്‍ ജന്മദിനം എപ്പോഴാകുമായിരുന്നു? ഏപ്രില്‍ 1 ന്. അത് സംഭവിച്ചില്ലല്ലോ.. ആ സ്മരണ എപ്പോഴും വേണം ട്ടാ.. :)

    പിന്നെ, അഞ്ചല്‍ ഇനീം ഒരു 100 കൊല്ലം കൂടി (അല്പം കൂടിപ്പോയാ? കിടക്കട്ടെന്ന്...) സമാധാനത്തോടെ.. സ്വസ്ഥതയോടെ.. സന്തോഷത്തോടെ.. ജീവിക്കാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ..

    ഒരിക്കല്‍കൂടി ഹൃദ്യമായി ജന്മദിനാശംസകള്‍..

    ഓഫ്: പറേമ്പോ എല്ലാം പറയണമല്ലോ.. ആളൊരു സുന്ദരനാ കേട്ടോ. ആ മൂക്കൊക്കെ ഒരു ഒന്നൊന്നര മൂക്ക് തന്നെ.. എന്തോ സാധനം ഉരുട്ടിവച്ച പോലെയുണ്ട്... ഞാന്‍ മൂക്കിന്റെ ഫാനായി. പെറ്റി അധികം തരാതെ ഒഴിവാക്കിയാല്‍ അഞ്ചലിന്റേം ഫാനാകും.. എനിക്കങ്ങനെയൊന്നുമില്ല.. ആരുടേം ഫാനാകും... :)

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. ഇനിയൊരു നൂറു കൊല്ലം കണക്കു പുസ്തകവുമായി മാര്‍ക്ക് കൂട്ടിയിരിക്കാന്‍ ജഗദീശ്വരന്‍ തുണക്കട്ടെ!

    ആശംസകള്‍ അഭിവാദ്യങ്ങള്‍ ! :)

    ReplyDelete
  14. അഞ്ചല്‍ക്കാരന് (എത്രമത്തേതെന്ന് Rകറിയാ) ഹൃദയംഗമായ ജന്മദിനാശംസകള്‍ !

    (അഗ്രജന് കമന്റ് ഡിലിറ്റിയ വകയിലേത് കൊടുക്കാന്‍ മറക്കണ്ട ഇതിനിടയില്‍)

    ReplyDelete
  15. മലയാള ബ്ലോഗിലെ റിസബാവ, ഗ്ലാമര്‍ താരം, സ്യമന്തകമണി, അമരക്കാരന്‍, ഭരതക്കാരന്‍, പിരിവുകാരന്‍, സംഘാടകന്‍, പോപ്പ്, എന്നീ വിശേഷണങ്ങള്‍ക്ക് തികച്ചും അര്‍ഹനായ (ഓ ഡേഷേയ്..!), ശ്രീ. അഞ്ചലിന് എന്റെ കരള്‍ നിറഞ്ഞ പിറന്നാളാശംസകള്‍.

    രോമം കണ്ടാല്‍ പ്രായം തോന്നത്തില്ല കേട്ടോ... ഉം ഉം ഉം.

    ReplyDelete
  16. 5L ന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!

    ReplyDelete
  17. വിശാലമനസ്കാ ഞാനും റിസബാവയുടെ മുഖഛായയുടെ കാര്യം ഇപ്പോ ഇവിടെ പറഞ്ഞതേയുള്ളു.

    ReplyDelete
  18. ജന്മദിന ആശംസകള്‍ നേരുന്നു. സത്യം പറഞ്ഞാ പ്രായം കണ്ട ചര്‍മ്മം തോന്നുകയേ ഇല്ല!
    സ്നേഹാശംസകളോടെ,
    വാഴക്കോടന്‍

    ReplyDelete
  19. :) ആശേ, ആള്‍ക്ക് ഗാന്ധിജിയുടെ ചെറിയ ഒരു ഛായയും കൂടെ ഉണ്ട്. കണ്ണട്യും മൂക്കും ശ്രദ്ധിക്കൂ!

    ReplyDelete
  20. അഞ്ചലേ... ഇന്നാ പിടിച്ചോ... ഇവിടേം പിറന്നാളാശംസകൾ... :)

    അഞ്ചലിന്റെ ഈ മുഖഭാവം... വിളിച്ച് പറയുന്നതെന്ത്... ഏതവസരത്തിലായിരുന്നു...?

    ഉത്തരം പെട്ടെന്നെഴുതുന്നവർക്ക് അഞ്ചൽ വക പെറ്റി സമ്മാനം :)

    ReplyDelete
  21. ചോദ്യം: മുനുഷ്യശരീരത്തിലേ ആകെ എല്ലുകളുടെ എണ്ണമെത്ര?
    ഉത്തരം: 206
    ചോദ്യം: അഞ്ചല്‍ക്കാരന്റെ ശരീരത്തിലെ ആകെ എല്ലുകളുടെ എണ്ണമെത്ര?
    ഉത്തരം: 211
    ചോദ്യം: വൈ.... വൈ?
    ഉത്തരം: 206+ 5 L , പിന്നെ എത്രയാടോ....
    ചോദ്യം: ഓ.. ഓകെ.. അങ്ങിനെയാണേല്‍ കൈപ്പള്ളിയുടെ ശരീരത്തിലെ ആകെ എല്ലുകളുടെ എണ്ണമെത്ര?
    ഉത്തരം: 207
    ചോദ്യം: വൈ.... വൈ?
    ഉത്തരം: അയാള്‍ക്ക് പണ്ടേ ഒരെല്ല് കൂടുതലാ...!
    ചോദ്യം: അങ്ങിനെയാണേല്‍ ലാസ്റ്റ് പൂസ്റ്റ് ചോദ്യം, എന്റെ ശരീരത്തിലെ എല്ലുകളുടെ എണ്ണം എത്ര?
    ഉത്തരം: അത് തീരുമാനിക്കുന്നത് ഞാനല്ല, മിക്കവാറും അഞ്ചല്‍ക്കാരനും കൈപ്പള്ളിയുമാകും.. ഇപ്പോ 206 തികച്ചും ഉണ്ട്... നാളെ ചിലപ്പോ കൂടാം.. കുറയാം..... :(

    എന്നാ ഞാന്‍ പോട്ടേ...

    ReplyDelete
  22. 5ല്‍ ക്കാരണ്ണേ.. ഉങ്കള്‍ എളുപത്തിയൊന്‍പതാമത് പുറന്ത നാളുക്ക് എന്നോടെ ഇദയം നിറൈന്ത വാഴ്ത്തുക്കള്‍.....

    അഭിലാഷ്... എല്ലിന്റെ എണ്ണം നാട്ടീന്ന് തന്നെ കൂടാന്‍ തൊടങ്ങിയതോണ്ടല്ലേ വീട്ടാര് ആദ്യം കണ്ട ബീമാനത്തിന് കൈ കാണിച്ചു നിര്‍ത്തി ഇമറാത്തിലേയ്ക്ക് പറത്തി വിട്ടത്?

    ReplyDelete
  23. അഞ്ചല്‍ക്കാരാ മഞ്ചക്കാരാ
    ആ തുടുത്ത കവിളിന്‍
    സീക്രട്ടെന്താണ്‌ എന്താണ്‌?
    അഞ്ചലിന്‍ രോമാഞ്ചമാം
    പൂക്കുട്ടിയെ വെല്ലും
    ബൂലോഗത്തിന്‍ രോമാഞ്ചമാം
    അഞ്ചല്‍ക്കാരാ കൂട്ടുകാരാ
    ചര്‍മ്മം കണ്ടാല്‍
    പ്രായം തോന്നിക്കാത്തതിന്‍
    രഹസ്യം എന്താണെന്താണ്‌?
    ലക്സ് സോപ്പാണോ, സന്ദൂറാണോ?

    ഇത്രാമത്തെ ബര്‍ത്ത്ഡേയ്ക്കും
    ഒരു പീസ് കേയ്ക്ക് തരാത്ത
    അഞ്ചല്‍ക്കാരാ മഞ്ചക്കാരാ
    ഒരുനൂറായുസ്സ് നേരുന്നൂ..

    ReplyDelete
  24. അഞ്ചൽക്കാരനു എന്റെ ആദരാഞ്ജലികൾ....:)

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. അഭിലാഷ് !
    (ഇന്നലെ കിട്ടിയ വിവരം)
    അഞ്ചൽക്കാരനു രണ്ടു പ്രാവശ്യം എല്ലൊടിഞ്ഞിട്ടുണ്ട്. അപ്പോൾ ആകെ എല്ലുകൾ 206+2=208

    മൈനസ് 203 = 5 എല്ലുകൾ

    അടുത്ത ആക്സിഡണ്ടുണ്ടാക്കാതിരിക്കാൻ ആശംസകൾ.

    ReplyDelete
  27. സര്‍വ്വവിധ നന്മകളും നേരുന്നു.. പ്രാര്‍ത്ഥനകളും..
    (എന്റെ ജന്മദിനാശംസകള്‍ ആത്മാര്‍ത്ഥമാകില്ല, അത് എനിക്ക് താല്‍‌പര്യമില്ലാത്തതു കൊണ്ടു മാ‍ത്രം)
    സ്നേഹപൂര്‍‌വ്വം
    ശിഹാബ് മൊഗ്രാല്‍

    ReplyDelete
  28. ആഹാ പെറ്റിക്കാരന്റെ പ്രായം വെളിപ്പെടുത്തിയാ‍ാ ..അണ്ണാ ഈ പടം അഞ്ചല്‍ ഇലക്ഷന് നില്‍ക്കുമ്പ പോസ്റ്ററടിക്കാന്‍ കൊടുക്കാം ന്മ്മക്ക്.. എന്നാ ഞാന്‍ മണ്ഡലം മാറി വോട്ട് ചെയ്യുന്നതായിരിക്കും..

    അഞ്ചത്സേ ആപ്പി കിസ്മസ്..ശ്യോ... ആപ്പീ ബെര്‍ത്ത് ഡേ

    *****************

    കമന്റ് ഡിലീറ്റിയതിന് പാച്ചൂന്റുപ്പാക്ക് രണ്ട് പെറ്റി. ന്നുവച്ചാല്‍ മൈനസ് നാല് പോയിന്റ്..

    അഞ്ചത്സ് വൈയ്യൂട്ട് പൈന്റടിച്ചുവന്നിറ്റ് പെറ്റി എഴുതിത്തരുന്നതായിരിക്കും.

    ReplyDelete
  29. ഷിഹാബ്, താത്പര്യമില്ലാത്ത കാര്യങ്ങൾ ചെയ്യരുത്... അതെന്തിന്റെ പേരിലായാലും... (നന്മകളൂം പ്രാർത്ഥനകളും നേർന്നതിന് ശേഷം അതാത്മാറ്ത്ഥമായിട്ടല്ലെന്ന് പറയുന്നതിൽ വല്ലാത്തൊരു രസക്കുറവ് ഫീൽ ചെയ്യുന്നു)

    വളരെ സ്നേഹത്തോടെ...

    ReplyDelete
  30. എന്റെ പേരിൽ പെറ്റിയടിപ്പിക്കാനുള്ള അനിലേട്ടന്റേയും ഗുപ്തന്റേയും പരിശ്രമങ്ങളെ കാറ്ന്നോര് അഞ്ചൽക്കാരൻ തിരിച്ചറിയും എന്നെനിക്കുറപ്പുണ്ട്... :)

    ReplyDelete
  31. അഞ്ചല്‍ഭായ്
    സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍!!

    എല്ലാരും ചൊല്ലണ്.. ബ്ലോഗ്ഗേര്‍സും ചൊല്ലണ്
    പിന്നെ ഞാനെന്തിനാ മുണ്ടാണ്ടിരിയ്ക്കണേ?
    കിടക്കട്ടെ എന്റെയും വക:

    ബ്ലോഗ്ഗറമ്മയ്ക്കെന്തോരം മക്കളാണേയ്
    അതിലഞ്ചാമനോമന അഞ്ചലാണേ
    സഞ്ചിയില്‍ പെറ്റിതന്‍ കണക്കുവച്ച്
    ബ്ലോഗിലരിച്ചുപെറുക്കും അഞ്ചല്‍...
    പെറ്റിയടിച്ചു രസിച്ചൂ അഞ്ചല്‍, തഞ്ചത്തില്‍
    പോയിന്റുകണ്ടൂ ചിരിച്ചു അഞ്ചല്‍!!!!

    ReplyDelete
  32. Sorry, cdn't come n wish yday.
    (appO ennekkaaL eLappamaa, allE, chEttaayi?)
    Many..many more...5Ls!

    ReplyDelete
  33. അഞ്ചലേ അഞ്ചലിനെന്റെ ഹൃദയ ഭേദക....സോറി..ഹൃദയം നിറഞ്ഞ മംഗള... ശ്ശോ വീണ്ടും തെറ്റി...

    അഞ്ചലിനെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍.. ആയുരാരോഖ്യസൌഖ്യത്തോടെ വാഴ്ക..

    പിറന്നാള്‍ പ്രമാണിച്ച് "അവ എന്നെ എന്നെ തേടി വന്ത അഞ്ചലേ...” എന്ന ഗാനം ഞാനിവിടെ ആലപിക്കുന്നു

    ReplyDelete
  34. No Agrajann, I did not mean it was not sincere. I was sincere, even to myself, when I had written it.
    But,Eventhough I dont support the custom, I like to come here and convey my lovely attachment & prayings towards him. I had to write the last words to be sincere (even to myself). I also apolige, if it was caused for a misunderstanding.

    ReplyDelete
  35. Shihab Mogral
    ഇതു് ചേട്ടൻ പറഞ്ജതു്
    "എന്റെ ജന്മദിനാശംസകള്‍ ആത്മാര്‍ത്ഥമാകില്ല, അത് എനിക്ക് താല്‍‌പര്യമില്ലാത്തതു കൊണ്ടു മാ‍ത്രം"
    പിന്നെ വീണ്ടു ഇങ്ങനെ പറയുന്നു.
    "I did not mean it was not sincere. I was sincere, even to myself, when I had written it."

    അണ്ണൻ പ്രഷ്കാളവല്കരിച്ച ഉഷ്പ്രേരണകളുടെ ബ്രഹസ്പ്രീകരണം പാവം വിവരമില്ലത്തവർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കു. please.

    ReplyDelete
  36. ബെസ്റ്റ്... :)

    ഹെന്റെ Shihab Mogralലേ, ആകെ അല്‍ക്കുല്‍ത്തയല്ലോ..

    ഇങ്ങനെ സാഹിത്യം പറേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ? എന്നെ പോലെ 5 പടക്കം പൊട്ടിച്ച് പോയാ പോരായിരുന്നോ? ചോദിച്ചാ തരുമായിരുന്നല്ലോ... എന്റെടുത്ത് ഇനീം ഉണ്ട്.. 5 പേക്ക് ‘കേപ്സ്‘ (പൊട്ടാസ്.. പൊട്ടാസ്.. കുത്തിപ്പൊട്ടാസ്), 5 പേക്ക് ‘കമ്പിത്തിരി‘, 5 പേക്ക് റസൂല്‍ ‘പൂക്കുറ്റി‘ .. എല്ലാം 5 പേക്ക്! 5L ക്കാരന് അതാ ഇഷ്ടം...

    വേണോ? വേണോ?? ഏതായാലും ഷിഹാബ് മൈഗ്രേനിനെ വെറുതെ വിടുക. പീഡനം അവസാനിപ്പിക്കുക.

    (ഈശ്വരാ.. ആരാ ഈ ഷിഹാബ് മൈഗ്രേന്‍.. എന്റെ ലാസ്റ്റ് പോസ്റ്റിന്റെ ഏന്‍സറാ എന്ന് മാത്രേ അറിയൂ. സിയേന്റെ കോപ്പിയടിച്ചത് കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയമാട്ടെ.. മാഷേ, സത്യം പറ, നിങ്ങളല്ലേ അയാള്‍.. അല്ലേ അല്ലേ? ഓ.. അല്ലേ വേണ്ട ആ അഞ്ചല്‍ പെറ്റിക്കുറ്റിയും കൊണ്ട് വരും.. പറേണ്ട ട്ടാ..) :)

    ReplyDelete
  37. അഞ്ചല്‍ക്കാരന് പിറന്നാളാശംസകള്‍!
    (ആയതിനാല്‍ ഇന്ന് “പെറ്റികൊട” ഒഴിവാക്കേണ്ടതാണ്...)

    ReplyDelete
  38. ശരിയാണ്.
    ആ വാചകങ്ങള്‍ പിന്നെയും തെറ്റിദ്ധാരണയുണ്ടാക്കുന്നു.
    സത്യത്തില്‍, ജന്മദിനാഘോഷം എന്നത് എനിക്കു താല്‍‌പര്യമില്ലാത്ത ഒന്നാണ്. അതു കൊണ്ടു തന്നെ, Happy Birthday to you എന്ന് ഞാന്‍ പറയുന്നുവെങ്കില്‍ "എവിടെപ്പോയെടോ നിന്റെ ആദര്‍ശം?" എന്ന എന്റെ മനസാക്ഷിയുടെ ചോദ്യത്തിനു സമാധാനം പറയണം ഞാന്‍.
    പക്ഷേ, എനിക്കിവിടെ വരാതിരിക്കാനോ, അഞ്ചല്‍ക്കാരനെ അവഗണിക്കാനോ ആവുന്നില്ല. അത് മറ്റൊരു തെറ്റിദ്ധാരണയ്ക്ക് കാരണമാകുമോ എന്ന് ഞാന്‍ സത്യമായും സംശയിച്ചു. അതു കൊണ്ടു തന്നെ എന്റെ മനസില്‍ തോന്നിയ സ്നേഹവും പ്രാര്‍ത്ഥനയും നിഷ്ക്കളങ്കമായി അറിയിച്ചു എന്നു മാത്രം. അത് ജന്മദിനത്തോടുള്ള എന്റെ സമീപനത്തെ തിരുത്തിക്കളയുന്നില്ല എന്ന് എന്നെയെങ്കിലും ബോധ്യപ്പെടുത്താനാണ്‌ ഞാന്‍ ബ്രാക്കറ്റില്‍ "ജന്മദിനാശംസ ആത്മാര്‍ത്ഥമാക്കാനാവില്ലെ"ന്ന് എഴുതേണ്ടി വന്നത്. അല്ലാതെ എന്റെ പ്രാര്‍ത്ഥനയോ സ്നേഹമോ ആത്മാര്‍ത്ഥമല്ല എന്നായിരുന്നില്ല ഞാനുദ്ദേശിച്ചത്. ഈയൊരു അവസരം ഞാന്‍ ഉപയോഗിച്ചു എന്നു മാത്രം.

    ഇനിയും തെറ്റിദ്ധാരണ നില നില്‍ക്കുന്നെങ്കില്‍ ക്ഷമിക്കുക. എഴുത്തിന്റെ പ്രശ്നമായിരിക്കാം; സാഹചര്യത്തിന്റെ പ്രശ്നമാവാം. എന്റെ മനസില്‍ അതില്ല.

    സ്നേഹപൂര്‍‌വ്വം

    ശിഹാബ് മൊഗ്രാല്‍

    ReplyDelete
  39. അഭിലാഷ്,
    Shihab Mogral എന്നത് മലയാളത്തില്‍ ശിഹാബ് മൊഗ്രാല്‍ എന്നോ ഷിഹാബ് മൊഗ്രാല്‍ എന്നോ എഴുതാം. മൈഗ്രേന്‍ എന്ന് എങ്ങിനെയും യോജിക്കുന്നില്ല.

    ReplyDelete
  40. ഓ.. മൊഗ്രാല്‍ ആണെല്ലേ. വോകെ. അത് ഒരുപുതുമയുള്ള ഭാഗമാ.. തല്‍ക്കാലം ശിഹാബ് മതി. ബാക്കി ഓര്‍ത്തുവെക്കാന്‍ കഷ്ടമാ മാഷേ.. :)

    ഏതായാലും താങ്കള്‍ ഉദ്ദേശിച്ച കാര്യം ഇവിടെ വിപുലമായി എഴുതിയതിന് നന്ദി. പിന്നെ മാഷേ, അപ്പുറത്തെ പോസ്റ്റിലേക്ക് വന്ന് ഒരു കമന്റിട്ടാല്‍ വല്യ ഉപകാരമായിരുന്നു. ഞാന്‍ ഇയാളുടെ പേര് പറഞ്ഞു. ഇയാളല്ലേല്‍ മാറ്റാമല്ലോ.. യേത്??

    :)

    ReplyDelete
  41. അഞ്ചല്‍സിന് ആയിരം ആശംസകള്‍ !!!

    ReplyDelete
  42. blOgil kollam jillayuDe abhimana bhajanam aaya anchals, chanchalsinu
    aayirammaayiram aazamsakaL
    (sorry no chaviman)

    ReplyDelete
  43. ങ്ഹേ! എവിടെയൊക്കെ അന്വേഷിച്ചു! ഈ സാദനം ഇബ്ടെ വന്നു നിൽ‌പ്പുണ്ടായിരുന്നാ? ഇപ്ലേ കണ്ടുള്ളൂ.

    കാലം കുറേ കടന്നുപോയെങ്കിലും ആശംസകൾ!

    ReplyDelete
  44. ജന്മദിനാശംസകള്‍!

    ReplyDelete
  45. ഈ മൂപ്പിന്ന് എവിടെ. ഇതുവരെ കണ്ടില്ലല്ലോ.

    ReplyDelete
  46. ഇതിൽ ഏറ്റവും വലിയ രസം എന്താണെന്നു വെച്ചൽ പുള്ളി ഇതുവരെ ഈ കര്യം കണ്ടിട്ടില്ല. ഞാൻ ഫോണിൽ വിളിച്ചു ഇവിടെ celebration ഒക്കെ നടക്കുന്നുണ്ടു് എന്നുള്ള കാര്യം പറഞ്ഞു.

    പ്രയത്തിന്റെ കാര്യം കണുമ്പോൾ പുള്ളിയുടെ കണ്ണ് bulb ആകുന്ന scene ഒന്നു ഓർത്തു നോക്കിക്കെ.

    ReplyDelete
  47. കണ്ണ് ബള്‍ബാകുന്നത് അഞ്ചലിനു നല്ലതാ! അഞ്ചലിന്റെ മുഖത്തിന് അല്‍പ്പം കൂടെ വലിയ കണ്ണായാലേ ആ പ്രൊപ്പോഷന്‍ ശരിയാകൂ എന്ന് ഞാന്‍ നേരത്തേ ഓര്‍ത്തതാ...
    :)

    ReplyDelete
  48. ബള്‍ബാവുന്ന ആ നേരത്തെ ഒരു പടം കൂടി എടുത്ത് തൊട്ടുകീഴെ ഇട്ടാല്‍ പൊളപ്പനായിരിക്കും.

    ReplyDelete
  49. കൈപ്പള്ളീ..
    ഞാ‍ന്‍ ഉച്ചയ്ക്ക് ഞാന്‍ വിളിച്ചപ്പോള്‍ പുള്ളി ഇതറിഞ്ഞിട്ടില്ല. ബ്ലോഗില്‍ വലിയ സെലിബ്രേഷന്‍ ഒക്കെ നടക്കുന്നെന്നു പറഞ്ഞ്, ഇന്ന് ഊണിനെന്താ സ്പെഷ്യല്‍ എന്നന്വേഷിച്ചപ്പോള്‍ പറയുവാ.. വീട്ടുകാരിത് അറിഞ്ഞിട്ടില്ലാത്രെ:). അങ്ങനെ വളരെ തന്ത്രപൂര്‍വം നമ്മളെ ഒഴിവാക്കി :( :(

    ReplyDelete
  50. അഞ്ചത്സിന് ജന്മദിനാശംസകൾ!!!
    കണ്ടാൽ ഒരു 20-25-30-35-40-45ന് അപ്പുറം പറയില്ല കേട്ടോ(പോട്ടം കണ്ടാൽ...)

    ReplyDelete
  51. അയ്യോ ഒരിച്ചിരി വൈകി...

    അഞ്ചല്‍ ജീ..... വിഷ് യൂ എ ഹാപ്പി ആന്‍ഡ് വണ്ടര്‍ഫുള്‍ ലൈഫ് എഹെഡ്....

    ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു....

    ReplyDelete
  52. മാന്യ മഗാ ജനങ്ങളെ.
    ഇവിടെ പലരും എന്നെ വളരെ ക്രൂരവും പൈശാചികവും ൠഭേഷകരവുമായി (ഒരു വഴിക്ക് പോവെല്ലെ ഇരികട്ട്) ആക്ഷേപിച്ചതായിട്ടുള്ളതായ വിവരം നിങ്ങൾക്ക് അറിയാവുന്നതാണല്ലോ.

    ബ്ലോഗന്മാർ എന്നെ എന്തെല്ലാമാണു് വിളിക്കുന്നതു് എന്നു നിങ്ങൾ ഓരോരുത്തരും മനസിലാക്കണം. കൈപ്പ്, കൈപ്സു്. കൊലപ്പുള്ളി, കാലില്പുള്ളി, പുള്ളിയില്ലത്ത കൈ, കൈപല്ലി, ബ്ലോഗിൽ നിങ്ങൾ എല്ലാം ബഹുമാനിക്കുന്ന അതുല്യചേച്ചി പരസ്യമായി എന്നെ "കഇപ്പളി" എന്നും "കഇഉപല്ലി" എന്നു വിളിച്ച് അപമനിചിട്ടുണ്ടു. ഞാൻ എതെങ്ങനെ സഹിക്കും.

    ഈ ക്രൂരതക്കെതിരെ ഞാൻ നാലു ദിവസം ബാത്രൂമിൽ പോകാതെ പ്രതിഷേധിക്കാൻ തീരുമാനിച്ചു.

    ഒന്നുമില്ലെങ്കിലും യുഗങ്ങൾക്കു് മുമ്പ് (ഞങ്ങൾ പണ്ടു മരത്തിൽ തൂങ്ങി കറങ്ങിയ കാലം തൊട്ടു എന്നർത്ഥം) ഞങ്ങൾ കൈപ്പള്ളികാർ ഫയങ്കര അഭ്യസികളും പുലികളും ആയിരുന്നു. ഏകദേശം ഒരു നാലു നാലേമുക്കാൽ ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള പേരാണു്. കൈപ്പള്ളി. ഈ ഗവേഷണത്തിന്റെ ഭാഗമായി ചിലർ ഇപ്പോഴും മുരുക്കുമ്പുഴ, കഠിനംകുളം, ചിറയിൻക്കീഴ് പ്രദേശങ്ങളിൽ ഉള്ള കായലോര പ്രദേശങ്ങളിൽ മണ്ണു മാന്തി 24 മണിക്കൂറും കവേഷിക്കുന്നുണ്ടു്.


    അപ്പോൾ അതിനെ വളരെ ഭയ ഭക്തി ബഹുമാനത്തോടെ വേണം കാണെണ്ടത് എന്നു നിങ്ങൾ ഓരോരുത്തരും മനസില്ലാകണം. ങാഹ.

    ഇനി അല്പം കാര്യം:
    ഷിഹാബ് Mongral സാഹിബ് ഉൽ ഗുല്മാലിനു കാര്യങ്ങൾ മനസിലായിക്കാണും എന്നു കരുതുന്നു. ബ്ലോഗിൽ വടി കൊടുക്കാതെ തന്നെ അടി വീഴുന്ന ഇടമാണു് അപ്പോൾ Mongral എന്ന ഒരു പേരും കൊണ്ടു വന്നാൽ പറയേണ്ടതുണ്ടോ. ചെട്ട Mongral എന്ന വാക്കിന്റെ "a" മാറ്റി "e" ആക്കിയാലുള്ള സ്ഥിധി ആലോചിച്ചു നോക്കു. ഇനി മനസിലായില്ലെങ്കിൽ wikiയിൽ തപ്പി നോക്കു.

    പേരുകൾ വിളിക്കാനുള്ളതല്ലെ. ജനം വിളിക്കട്ടെടോ. Take it easy.

    ReplyDelete
  53. ഹൊ. എനിയ്ക്കു വയ്യായേ..

    ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ച മഹാന്‍ ഇതു വല്ലതും ചിന്തിച്ചിരുന്നൊ ആവൊ? തംസയം തന്നെ.

    ഇവിടെ ഒരോ പേരുകള്‍ വരുത്തുന്ന ഓരോ വിനകളേ!!

    ReplyDelete
  54. ഈ അഞ്ചലിതെവിടെപ്പോയി? ഒരു വിവരവുമില്ലാലൊ? ഇവിടേയ്ക്കൊന്നു തിരിഞ്ഞു നോക്കീട്ടില്ല.

    അഞ്ചലേഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏ

    ഇങ്ങളിതെവ്ട്യാണപ്പാ? ഒരു ഇസ്മൈലിയെങ്കിലും ഇടാന്‍ വാ മാഷേ. പെറ്റി നമുക്കു പിന്നെ കൂട്ടാം.

    ReplyDelete
  55. പാവം മഴയത്തു് dxb-shj trafficൽ പെട്ടു കിടക്കുകയായിരിക്കും.

    ReplyDelete
  56. അഞ്ചലിന് അടിപൊളി ആശംസകള്‍!!!

    ReplyDelete
  57. ““ഈ ക്രൂരതക്കെതിരെ ഞാൻ നാലു ദിവസം ബാത്രൂമിൽ പോകാതെ പ്രതിഷേധിക്കാൻ തീരുമാനിച്ചു.””

    കൈപ്പള്ളിയുടെ മേല്‍പ്പറഞ്ഞ പ്രതിഷേധത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയെന്ന ദുര്യോഗം നേരിടാന്‍ പോകുന്ന എല്ലാ കുടുംബാംഗങ്ങല്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ബൂലോഗവാസികളുടെ അനുശോചനം മുന്‍‌കൂറായി അറിയിക്കുന്നു!

    ReplyDelete
  58. ഈ പോസ്റ്റും ആശംസകളും കാണാനിച്ചിരി വൈകി. ഇവിടെ പ്രതിഫലിച്ച സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി.

    ReplyDelete
  59. പാഞ്ചാലി :: Panchali
    പ്രതിഷേദത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർ നാലു നേരവും പരിപ്പുവട സേവിക്കണം എന്നു് സമര കമ്മറ്റിയുടെ പ്രത്യേക അറിയിപ്പും ഇതോടൊപ്പം അറിയിക്കുന്നു.

    ReplyDelete
  60. വീണ്ടും ഒരു അറിയിപ്പ്.

    മാഢം സൂ ഗോമ്പറ്റീഷനു വേണ്ടി ഒരു പാട്ട് എഴുതി പോസ്റ്റിയിട്ടുണ്ടു്. ഈ പാട്ടിന്റെ നൃത്താവിഷ്കാരം 5Lന്റെ ജന്മദിനാഖോഷ പരിപാടികളുടെ ഭാഗമായി ശ്രീ അഗ്രജൻ ഓടി ആടി അവതരിപ്പിക്കുന്നതാണു്.

    ReplyDelete
  61. അഞ്ചലേ, ബിലേറ്റഡ് സപ്തതി ആശംസകള്‍. നൂറ്റാണ്ട് വാഴ്ക എന്നു പറഞ്ഞാല്‍ ടെന്‍ഷനാവും ഒരു നൂറ്റാണ്ട് ജീവിച്ചു തീരാറായല്ലോ. അതുകൊണ്ട് ഡബിള്‍ സെഞ്ച്വറി വാഴ്ക.

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....